രാവണ പ്രണയം🔥 : ഭാഗം 106

Ravana Pranayam Novel

എഴുത്തുകാരി: അമീന

"എക്സ്ക്യുസ്‌മി....." ന്നു പറഞ് ഞങ്ങളെ തട്ടിമാറ്റി ഒന്ന് മൈൻഡ് പോലും ചെയ്യാതെ....അവന്മാർ മൂന്നുപേരും അകത്തേക്ക് കടന്ന് സ്റ്റെയർ കയറി പോയതും.....🚶‍🚶‍🚶‍ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ....ന്നുള്ള രീതിയിൽ വാതിൽ പടിയിലായി തറഞ്ഞു നിന്നു പോയി......🤥🤥🤥 കവിളിൽ കൈ ചേർത്തുവച്ചുകൊണ്ട് പരസ്പരം നോക്കി നേരെ സ്റ്റെയർകേസ് ലേക്ക് മിഴികൾ ചലിപ്പിച്ചതും.... അവരുടെ പൊടിപോലും ഇല്ലായിരുന്നു..... "അന്നമ്മോ.....ന്തൊരു അടിയാടി ഇത്.....ന്റെ കവിൾ പരമ്പര ദൈവങ്ങളെ....." ന്ന് പറഞ്ഞു മ്മൽ കവിൾ പിടിച്ചു ഒന്നങ്ങോട്ടും തിരിച്ചതും....അന്നമ്മ.... "ഇങ്ങട് നോക്ക് മ്മടെ കവിള് ഒരുഭാഗത്തേക് കോടി പോയെന്ന് തോനുന്നു....." "ഒരു സെറ്റ് വെപ്പുപല്ല് മേടിക്കേണ്ടി വരും...."🤔

"ശരിയാ ഇങ്ങനെ പോയാൽ ഉള്ള പല്ലൊക്കെ കൊഴിഞ്ഞു വീഴും അവരുടെ അടികൊണ്ട്....."🙄 "എന്നാലും നന്നാവാനുള്ള ഉദ്ദേശമില്ല അല്ലേ...."😬 ന്നുള്ള ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഒരേ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും.... അവിടെ അതാ കവിളിൽ കൈവെച്ചു കൊണ്ട് ഷാദി..... "ന്തേനു..... മോൾ വല്ലതും പറഞ്ഞോ...." "ഹ... പറഞ്ഞു..... പല്ലു മേടിക്കുന്നതിലേക്കാണ് ശ്രദ്ധ... അല്ലാതെ അടി കിട്ടാതിരിക്കാൻ വേണ്ടി നന്നാവാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ....."😐 "ഇല്ല.....ഇല്ലെ ഇല്ല....പറയുന്ന കേട്ടാൽ തോന്നും ഞങ്ങൾ നിന്നെയും പൊക്കി കൊണ്ടു വന്നതാണന്ന്.....സ്വയം കയറിവന്നത് അല്ലേഡി നി....അതും ഫീസനി പെടുത്തിയിട്ട്....."😏 "അക്കു ഈ പിഞ്ചു കുഞ്ഞിനെ പറഞ്ഞിട്ടും കാര്യമില്ല.....

ഇതൊക്കെ ശീലം ആകുന്നതല്ലേയുള്ളൂ.....നീ ഇത് കണ്ടോ....ഈ കവിളുകൾ ഇച്ചായന്റെ എത്രയെത്ര കൈകളാണ് ഫോട്ടോസ്റ്റാറ്റ് എടുത്തു വെച്ചതന്ന്.....സാരല്ല....ഉണ്ണിക്ക് ഇനി ഇതൊക്കെ വഴിയേ ശീലമായിക്കൊള്ളും....." ന്ന് ആനി പറഞ് കഴിഞ്ഞതും.... ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി...പിന്നീട് ഷാദിയെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി..... അതുകൊണ്ട് കലികയറിയ ശാദി... "നീർത്തടി തെണ്ടികളെ.... നിങ്ങൾക്കൊന്നും ന്റെ ദീനരോധനം അറിയില്ല....യൂനോ വൺ തിങ്....ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഇഷ്ടം പറഞ്ഞതിന് പിറ്റേദിവസംതന്നെ മുഖമടച്ച് അടി കിട്ടുന്നത്......"☹️ "അച്ചോടാ സാരമില്ല.... ഇതൊക്കെ ഇനി അങ്ങോട്ട് ശീലം ആവണ്ടേതല്ലേ......"

"അപ്പൊ കൊന്നാലും നന്നാവില്ലന്ന് ഉറപ്പായി.....ന്നാലും എന്തൊരു അടിയാ അർഷിക്ക അടിച്ചേ.....ഓഹ്....ആദ്യായിട്ട് കിട്ടിയതോണ്ടാന്ന് തോന്നണു കണ്ണ് അങ്ങട് പുള്ളിക്ക് കിട്ടാൻ കുറച്ച് സമയം എടുത്തു....പിന്നെ ഒന്നു നോക്കുമ്പോൾ ഉള്ള സമാധാനമെന്താണെന്ന് വെച്ചാൽ...ഈ കിട്ടിയത് നമ്മടെ കയ്യിലിരുപ്പുനാണല്ലോന്നുള്ളതാ...." "അതൊക്കെ അവിടെ നിക്കട്ടെ....കിട്ടാനുള്ളത് മ്മള് ഇനിയും അന്താസ്സായി മേടിക്കും....ഇപ്പൊ അതല്ലല്ലോ പ്രശ്നം.... അക്കമ്മേ.... ആ കയറി പോയ മൂന്നെണ്ണവും അമ്മാതിരി അടിയും അടിച്ചേച്ചും യെച്ചൂസ്മി ന്ന് പറഞ്ഞ പോയേക്കുന്നെ.....വിത്ത്‌ കട്ട കലിപ്പ്....." "അയിന്....."🙄 "അവരെ എങ്ങനെ വളക്കും ന്ന് പറയടി പോത്തേ... ഓൾടെ ഒരു അയിന്.....😬

അടിക്കിട്ടിയത് നമ്മക് ആണ്.....അക്കോർഡിങ് ടു മൈ വ്യൂ.....പിണങ്ങേണ്ടത് നമ്മൾ അല്ലെ.....പക്ഷെ ഉൾട ആയേക്കുവാ....അ പറഞ്ഞിട്ട് കാര്യം ഇല്ല കഴുതകാല് പിടിച്ചിട്ടാണേലും അവരെ വഴിക്ക് കൊണ്ട് വരേണ്ടിയിരിക്കുന്നു....." "കൊണ്ട് വരണം.... കൊണ്ട് വരണം ന്ന് പറയുവല്ലാതെ എങ്ങനെ കൊണ്ട് വരും......വെറും വയറ്റിൽ ഇന്ക് കിട്ടിയ ആദ്യത്തെ കൈ നീട്ടം കാരണം മ്മടെ മുഖം തന്നെ മാറിയിരിക്കുവാ....." ന്നുള്ള ഷാദിയുടെ രോദനം കേട്ടതുo.....മ്മള്.... "നിനക്ക് അറിയോ ഷാദി....മൈ കെട്ടിയോൻ അൽ രാവണനില്ലേ......ആൾക്ക് ആദ്യം ആക്ഷനേ അറിയൂ....അതിന് ശേഷം മാത്ര ഡയലോക്നേ കുറിച്ച് ഒന്നും ചിന്തിക്കു പോലും ഉള്ളു.....🙄 പിന്നെ ദിൻങ്ങട്....ദിൻങ്ങട് നോക്ക്.....

ഈ കവിൾ ഇല്ലെ....അങ്ങേരെ പ്രേമിക്കാൻ തുടങ്ങിയപ്പോ മുതൽ ഫോട്ടോസ്റ്റാറ് മെഷീൻ പോലെയാ.....വരുന്നു.... പതിക്കുന്നു....പോകുന്നു.....കെട്ടി കഴിഞ്ഞാലെങ്കിലും വല്യ മാറ്റം.... ഹെഹെ.....അതൊക്കെ നോക്കുമ്പോൾ നിന്റെ ഒക്കെ ചെറുത്....."😏 "വൈകാതെ വലുതായിക്കോളും...." ന്ന് ആനി പറഞ്ഞതും.... ഞങ്ങൾ രണ്ടുപേരും അവളെ ചെറഞ്ഞു നോക്കിയതും.... "ഇങ്ങനെ നോക്കുകയൊന്നും വേണ്ട......നമ്മടെ കൂടെയല്ലേ ലവളുടെ നടത്തം അതാ ഉദ്ദേശിച്ചത്...... പിന്നെ പറയാതിരിക്കാൻ വയ്യ.... ഒരു പാവം ആയിരുന്നു അർഷി സാർ....എന്ന് നമ്മടെ കെട്ടിയോന്മാരുടെ കൂടെ കൂടിയോ ആളും ആ പാതയിലേ യാത്രക്കാരനായി.....ഇതിലും വലുത് ന്തോ വരാനിരുന്നതാ....

ഇതിൽ തീർന്നെന്ന് സമാധാനിക്കാം.....ന്നാലും മ്മള് ആലോചിക്കുവാ നമ്മൾക്കെന്താടാ ഒന്ന് നന്നായാല്...."🤔 ന്ന് ആനി പറഞ് നിർത്തിയതും.... പെട്ടന്നാണ് ഹാളിൽ പാട്ട് മുഴങ്ങിയത്..... 🎶എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ......🎶 അത്‌ കെട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും.... അതാ സ്റ്റൈയെർ ഇറങ്ങി വരുന്നു നേരെത്തെ യെച്ചൂസ്മി ന്ന് പറഞ്ഞ് പോയ മൂന്ന് കാട്ടാളന്മാർ...... രാവണന്റെ കയ്യിൽ അതാ റിമോട്ട്... അത്‌ നീട്ടി ഹാളിലെ ടീവി ഓൺ ചെയ്ത് കൊണ്ടാണ് ഇറങ്ങി വരുന്നത്..... അവര് ഓൺ ചെയ്തതിന്റെ ഫലമാണ് ആ പാട്ട്..... "നമ്മളെ ഉദ്ദേശിച്ചത് ആണ്....."😬 ന്ന് മ്മള് മെല്ലെ ആനിയെ തോണ്ടി ചെവിയിൽ പറഞ്ഞതും... അവൾ മ്മൾക് അരികിലേക്ക് ചേർന്നു കൊണ്ട്....

"തല്ലിയാലും മ്മള് നന്നാവില്ലന്ന് കൊള്ളിച്ചു പറഞ്ഞേക്കുവാ...."😏 ന്ന് പറഞ്ഞതും..... ഷാദി.... "കണ്ടില്ലേ മൂന്നിന്റേയും മുഖം... ഒരു ലോഡ് കടന്നാൽ അവിടെ പെറ്റു കിടപ്പുള്ള പോലെ വീർത്തിരിക്കുന്നു....നമ്മളെ ഒന്ന് മൈൻഡ് ചെയ്യുന്നു പോലും ഇല്ല...."🙄 "ശരിയാ.... ഇങ്ങനെയുണ്ടോ ഒരു ജാഡ....."🤨 ന്ന് ഞങ്ങൾ തമ്മിൽ തമ്മിൽ കുശുകുശുക്കി കൊണ്ടിരിക്കവേ... സ്റ്റെയർ ഇറങ്ങി വന്ന അവരെ കണ്ട് പതിയെ ഓരോരത്തേക് മാറി ചേർന്നു നിന്നതും...... മൂന്നും കട്ടകലിപ്പിൽ ഞങ്ങള്ക് നേരെ വന്നതും..... ഇനിയൊരു അടിക്കുള്ള എനർജി ഇല്ലന്റെ സിവനെ ന്ന് കരുതി മ്മള് കണ്ണും അടച്ചു കവിൾ പൊതിഞ്ഞു പിടിച്ചതും.... "താങ്ക് യൂ......" ന്ന് പറയുന്നത് കെട്ട്.....മ്മള്.... ഹേ....നമ്മളോട് താങ്ക്സ് പറയുന്നോ.....

സിറ്റുവേഷന് യോചിക്കാത്ത ഡയലോഗ്.... ന്ന് തിങ്കി കൊണ്ട്.... "അതിന്റെ ഒന്നും ആവശ്യം ഇ...." ന്ന് പറഞ്ഞു കണ്ണ് തുറന്ന് നോക്കിയപ്പോൾ മ്മടെ അപ്പുറം ഇപ്പുറവും നിന്നവളുമാർ അതാ പുറകിലേക്ക് നോക്കുന്നു.... അവരുടെ നോട്ടം ചെന്നിടത്തേക് തിരിഞ്ഞു നോക്കിയതും പകച്ചു പോയി.... ആ കഷ്മലന്മാർ അതാ ഞങ്ങള്ക് കൊണ്ട് വന്ന ഫുഡ്‌... ഡെലിവറി ബോയുടെ കയ്യിൽ നിന്ന് മേടിച് അകത്തേക്കു പോകുന്നു... "അപ്പൊ താങ്ക്സ്.... മ്മൾക് അല്ലല്ലേ...." ന്ന് മ്മള് മനസ്സിൽ പറഞ്ഞതും.... ആനി..... "അല്ല..... ഡെലിവറി ബോയ്ക്കാ...." 😁... "അപ്പൊ ന്റെ ആത്മ....."🙄 "നോക്കണ്ട ഉണ്ണി ഉച്ചത്തിൽ ആയിരുന്നു....."🤭 "😁😁....." ന്ന് മ്മള് അവളെ നോക്കി ഇളിച്ചതും..... "ഡി അങ്ങട് നോക്ക്....നമ്മളെ അടിച്ചിട്ട്...

നമുക്ക് കൊണ്ട് വന്ന ഫുഡാണ് അവര് ടേബിളിൽ ഇരുന്നൊണ്ട് മട മാടാന്ന് കഴിക്കുന്നത്....." ന്ന് ഷാദി ഞങ്ങളെ തോണ്ടി കൊണ്ട് പറഞ്ഞതും..... മ്മള് സംശയത്തോടെ അവളുമാരെ നോക്കി കൊണ്ട്.... "ചോദിച്ചാൽ തരോ......ഇന്ക് ആണേൽ വിശപ്പിന്റെ വിളി തുടങ്ങിയിട്ട് ഇമ്മിണി നേരം ആയെ....." "ന്നാൽ ബാ.... ചോദിച്ചേക്കാം...താരോന്ന് അറിയില്ല....കിട്ടിയാൽ ഒരു ഊട്ടി അല്ലേൽ പെട്ടി....." ന്ന് ആനി പറഞ്ഞതും..... ഞങ്ങൾ മെല്ലെ ഡൈനിങ് ടേബിളിനടുത്തോട് ചെന്ന് നിന്ന്.... നി ചോദിക്ക്.... നി ചോദിക്ക്....ന്ന് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ട് നിന്ന്....ലാസ്റ്റ് ഈ പറയലെ ഉണ്ടാവുള്ളു ന്ന് കരുതി മ്മള് തന്നെ മുന്നിട്ടിറങ്ങി തൊണ്ട ഒന്നും ശരിയാക്കി.... "കിച്....."

ന്ന് വിളിച്ചതെ ഒള്ളു.....കഴിച് എണീറ്റ രാവണൻ അവരോടായി.... "ആൽബി...അർഷി....ഞാൻ ഒന്ന് കിടക്കുവാ.....നിങ്ങൾ കഴിച് അങ്ങ് വന്നേക്ക്......" ന്ന് പറഞ്ഞു കയ്യും കഴുകി വാണം വിട്ട പോലെ സ്റ്റെയർ കയറി പോയതും......മ്മള് ആരാ ഇവിടെ ബഹിരാകാശത്തേക് പേടകം നിക്ഷേപിച്ചെന്ന കണക് മുകളിലോട്ട് നോക്കി നിന്നതും അർഷി..... "അച്ചായാ.....മ്മൾക് ഒരു കാൾ ചെയ്യണം..... ഇതാ വരുന്നു....." ന്ന് പറഞ്ഞു കതക് തുറന്ന് മുറ്റത്തോട്ട് ഇറങ്ങി പോയതും..... ഇച്ചായൻ നേരെ ഹാളിൽ പോയി ടീവി കണ്ടോണ്ട് ഇരിപ്പ് തുടങ്ങി..... ഇതെല്ലാം കണ്ട്.....വാട്ട്‌ ഗോയിങ് ഓൺ ഹിയറേ..... ന്നുള്ള എക്സ്പ്രെഷനിൽ ഞങ്ങൾ മൂന്നുo പോയ വഴിക്ക് നോക്കി കൊണ്ട് നിന്നതും ആനി...

"ഡി പോത്തുകളെ....ഇങ്ങട് വന്നു നോക്ക്....നമുക്കുള്ളതും ഉണ്ടെടിയെ ഇതിൽ....അതിയാന്മാർ മുഴുവൻ തട്ടിയിട്ടില്ല...." ന്ന് പറഞ്ഞു അവര് കഴിച്ച കവർ തപ്പി നോക്കുന്ന ആനിയുടെ അടുത്തേക് ചെന്നപ്പോൾ... ചൂടുള്ള പിസ്സ അവന്മാർ കഴിച്ചു കഴിഞ്ഞ വേസ്റ്റ് ഉണ്ട്....അടുത്തുള്ള കവറിൽ ബാക്കി മൂന്ന് ബർഗർ കണ്ട് കൂടുതൽ വിസ്താരത്തിന് നിക്കാതെ ഉള്ളത് കൊണ്ട് ഓണം ന്ന് കരുതി അവിടെ ഇരുന്നു കഴിച്ചു തീർത്തു.... അതങ്ങ് ഉള്ളിൽ ചെന്നപ്പോൾ ആണ് സമാധാനം ആയത്.... അതിന്റെ ഫലമെന്നോണം മൈൻഡിലേക് ഓരോ ഐഡിയകളായിട്ട് കടന്ന് വരാൻ തുടങ്ങിയതും....അത്‌ എക്സിക്യൂട്ട് ചെയ്ത് കൊണ്ട് ഞങ്ങൾ മൂന്നും മൂന്ന് വഴിക്ക് വിട്ടു....

മ്മള് നേരെ സ്റ്റെയര് കയറിയപ്പോൾ ഷാദി മുറ്റത്തോട് വലിഞ്ഞിരുന്നു....അന്നമ്മ ആണേൽ ഹാളിൽ ഇരുന്നു ടീവി കാണുന്ന ഇച്ചായനെ അപാന്ഥചൂണ്ഡം വീക്ഷിക്കുന്ന തിരക്കിലേക് ഊളിയിട്ടപ്പോൾ.... മ്മള് സ്റ്റെയർ കയറി മ്മടെ ചെക്കനേയും തിരഞ്ഞു നടന്ന് ലാസ്റ്റ് ഞങ്ങടെ റൂമിൽ അതാ ബെഡിലായി നീണ്ടു നിവർന്നു കിടക്കുന്നു.... കണ്ണിന് മീതെ കൈ പിണച്ചു വെച്ചാണ് കിടപ്പ്..... ന്റെ പടച്ചോനെ.....ആ കിടക്കുന്ന മുതലിനെ മെരുക്കാൻ കട്ടക്ക് കൂടെ നിനേക്കണേ.....അംഗങ്ങൾക്കൊന്നും ഭംഗം വരുത്താതെ കാത്തോളണേ..... ന്നൊക്കെ പ്രാർത്ഥിച്ചു കൊണ്ട് പതിയെ ബെഡിലേക് വലിഞ്ഞു കയറി ആൾടെ അടുത്തേക് ചെന്ന്....പതിയെ ആ നെഞ്ചിലേക് കിടന്നതേ ഓർമ്മ ഒള്ളു.....

അതാ കിടക്കുന്നു മ്മള് മറിഞ്ഞു ബെഡിൽ....ഓഹ് അങ്ങേര് പിടിച്ചു തള്ളിയതാ....😬.... മ്മളെ തള്ളി മാറ്റി എണീറ്റ് പോകവേ....മ്മള് ചാടി എണീറ്റ് ആ കൈകളിൽ പിടിച്ചു വെച്ചോണ്ട്.... "കിച്ച....പ്ലീസ് ഒന്നു നിൽക്ക്......ഇങ്ങനെ....." ന്ന് മ്മള് പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ മ്മടെ കൈ തട്ടി മാറ്റി ബെഡിൽ നിന്നെണീറ്റ് പോയതും.... ആൾടെ പിറകെ അതിവേഗത്തിൽ ചെന്ന് പുറകിൽ നിന്ന് പുണർന്നു കൊണ്ട് പറഞ്ഞു.... "കിച്ച....അയാം സോറി..... പ്ലീസ്..... മ്മള് പറയുന്നത് ഒന്ന് കേൾക്ക്.....ഇങ്ങനെ അവോയ്ഡ് ചെയ്യാതെ....." ന്ന് പറഞ്ഞതും.. മ്മളെ കയ്യ്കൾ ആളിൽ നിന്നും വേർപെടുത്തി മുന്നോട്ട് വലിച്ചു നിർത്തി കൊണ്ട്.... "ന്താ.....നി പറഞ്ഞെ....അവോയ്ഡ് ചെയ്യല്ലേന്നോ....ആരാടി അവോയ്ഡ് ചെയ്തത്.... ഞാൻ ആണോ...

ആണോന്ന്.....നി.....നിനക്ക് ഞാൻ ആരുമാല്ലാത്തത് കൊണ്ടാണോ.. നിന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ മ്മള് അറിയാൻ വയ്കുന്നത്....." "കിച്ച അങ്ങനയല്ല..... മ്മളൊന്ന് പറഞ്ഞോട്ടെ....." "ഇനി ഒരക്ഷരം മിണ്ടരുത്.....പറയാൻ നിനക്ക് അവസരം ഉണ്ടായിരുന്നു.... പക്ഷെ നി പറഞ്ഞില്ല.....മൂന്നാമതൊരാൾ പറഞ്ഞിട്ടുവേണോടി ഞാൻ എന്റെ ഭാര്യയെ കുറിച്ച് അറിയേണ്ടത്... ഹേ....." ന്ന് ഉച്ചത്തിൽ പറഞ്ഞു മ്മളെ പിടിച്ചുലച് ബെഡിലേക് തള്ളി.... ബെഡിലേക്ക് വീണ മ്മള് അവിടെ നിന്നെണീക്കും മുന്നേ.... മ്മളെ പിടിച്ചു തള്ളി വീണ്ടും ബെഡിലേക്കിട്ട് മ്മടെ അരികിലായി കൈ കുത്തി നിന്ന് കൊണ്ട് കലിപ്പിൽ..... "നിനക്ക് അറിയില്ലേ.....മ്മള് നിന്നെ എത്രത്തോളം സ്നേ ഹിക്കുന്നുണ്ടെന്ന്.....

അതോ അതും നിനക്ക് ഫീൽ ചെയ്യുന്നില്ലേ....നിനക്ക് അറിയാം മ്മളോട് പറഞ്ഞാൽ ഇങ്ങനെയൊന്നും ചെയ്യാൻ സമ്മതിക്കില്ലായിരുന്നെന്ന്.....നിന്നെ ആപത്തിൽ പെടുത്താൻ ഞാൻ ജീവനോടെ ഉള്ളിടത്തോളം അനുവദിക്കില്ലന്നും.....എന്നിട്ടും മ്മളോട് പറഞ്ഞില്ല നി.....നിനക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കില്ലാടി കോപ്പേ....അത്രയും പ്രാന്തമാണെടി ഈ 🔥രാവണ പ്രണയം🔥......ആ പ്രണയത്തിൽ ഇത്തിരി യെങ്കിലും വിശ്വാസം ഉണ്ടായിരുന്നേൽ നി പറയുമായിരുന്നു.....ഒളിച്ചു വെക്കില്ലായിരുന്നു....." "അങ്ങനെ....അങ്ങനെ യൊന്നും പറയല്ലേ കിച്ച.... എനിക്ക്... വിശ്വാസം....." "ഷട് അപ്പ്‌.....എടുത്തു ചാടി നിനക്ക് വല്ലതും സംഭവിച്ചിരുന്നേൽ......ഇത്രയും വര്ഷത്തെ പ്ലാൻ ആണ് അവരുടെ.....

ഒരു താളപ്പിഴ ഉണ്ടാവില്ല അവർക്ക്....അതിനിടയിലേക് ഒരു സുരക്ഷയും ഇല്ലാതെ നിങ്ങൾ മൂന്ന് പെണ്ണുങ്ങൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു......" "കിച്ച....." "അതോ അറിഞ്ഞാൽ കൂടെ നീക്കില്ലെന്ന് തോന്നിയോ നിനക്ക്.....നിനക്ക് ഒരാപത് വന്നാൽ കൂടെ നിക്കില്ലാന്ന് തോന്നിയോ......ന്റെ സ്നേഹം സത്യമല്ലന്ന് തോന്നിയോ.....നിന്റെ ശരീരത്തെ മാത്രമാണ് ഞാൻ സ്നേഹിച്ചതെന്ന് തോന്നിയോ നിനക്ക്....."😡 "അങ്ങ്.....അങ്ങനെ.... അല്ല....." ന്നൊക്കെ മ്മൾക് അവന്റെ ദേഷ്യത്തിനിടയിലൂടെ പറയാൻ കഴിയാതെ കണ്ണ് നിറഞ്ഞു വിതുമ്പിയതും....ചെക്കൻ..... "ആണോ അക്കു.... നിനക്ക് അങ്ങനെ തോന്നിയോ....."

ന്ന് പറഞ്ഞു മ്മളെ പിടിച്ചു വലിച്ചു എണീപ്പിച് അരികിൽ ഇരുന്നു ദേഷ്യത്തോടെ മ്മടെ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട്.... "നിനക്ക് തോന്നിയോ....ഈ ചുമന്ന ചുണ്ടുകളോട് ആണ് എനിക്ക് പ്രിയം എന്ന്....അതോ നിന്റെ വടിവാർന്ന ഈ ശരീരത്തോടാണെന്ന്....." ന്ന് പറഞ്ഞു മ്മടെ ശരീരത്തിൽ കൈകൾ ചലിച്ചതും..... കണ്ണ് നിറഞ്ഞു ഒഴുകി..... "ന്നാൽ കേട്ടോ നി.....നിന്റെ ശരീരത്തെക്കാൾ നിന്റെ രാവണന് പ്രിയം എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നിന്റെ മനസിനോടാണെഡി.....ആ പ്രിയം വാക്കുകൾക്കന്യമാകുമ്പോൾ അത്‌ പ്രകടിപ്പിക്കാൻ മാത്രം ആണ് ഏതൊരു ആണും അവന്റെ പാതിയിൽ അലിയുന്നത്.....സ്നേഹം ഒരു വിശ്വാസം ആണ്.....പരസ്പരമുള്ള വിശ്വാസം.....

ഇരുമെയ്യായി ഒരു മനസ്സായി പ്രണയിച്ചു തുടങ്ങിയിട്ടും ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ കാര്യം മ്മളോട് പറയണമെന്ന് നിനക്ക് തോന്നിയോ.....അത്രയും അന്യനായി പോയോ ഞാൻ....." "നിർത്.....മതി കിച്ച.....ഇനിയും കേൾക്കാൻ...." ന്ന് പറഞ്ഞു വിതുമ്പും മുന്നേ മ്മളെ വാക്കുകൾക്ക് തടയിണ തീർത്തു കൊണ്ട് മ്മടെ അധരത്തിലേക് ആഴ്ന്നിറങ്ങിയിരുന്നു..... ആ ചുംബനത്തിൽ അവന്റെ ദേഷ്യവും വേദനയും കലർന്നിരുന്നു.....അതുകൊണ്ട് തന്നെ ഒന്നു തടായാൻ പോലും മ്മള് നിന്നില്ല.....അധരത്തിൽ നിന്ന് വേർപെട്ട് കഴുത്തിലായി മുഖം പൂഴ്ത്തിയതും..... കണ്ണുകൾ ഇറുകെ അടച്ചതും... അവിടെയായി പല്ലുകൾ ആഴ്ന്നിറങ്ങി.... ആ വേദനയിൽ കണ്ണുകൾ നിറഞൊഴുകി.....

പെട്ടന്ന് മ്മളിൽ നിന്ന് വേർപെടാൻ നിന്ന ചെക്കനെ അതിന് മുന്നേ മ്മളിലേക്കായി മുറുകെ പുണർന്നു പിടിച്ചു കൊണ്ട് പറഞ്ഞു..... "കിച്ച.....ദേഷ്യം തീർന്നില്ലേൽ...വാക്കുകൾ കൊണ്ടല്ലാതെ... ഇനിയും വേദനിപ്പിച്ചോ.....മ്മള് മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു പോകല്ലേടാ.....സഹിക്കുന്നില്ല....." ന്ന് മ്മള് അവനിലുള്ള പിടി മുറുകി കൊണ്ട് പറഞ്ഞതും മ്മളിൽ നിന്ന് വേർപെടാൻ ശ്രമിക്കുന്നതോടൊപ്പം എന്തോ പറയാൻ ഒരുങ്ങവെ മ്മളിൽ നിന്നകലാൻ അനുവദിക്കാതെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...... "വേണ്ട.... കിച്ച.....മ്മൾക് അറിയാം...മ്മളോട് ഒത്തിരി ദേഷ്യം ഉണ്ടെന്ന്....ഇതറിഞ്ഞാൽ നി തനിച് ഇങ്ങോട്ട് വിടുക മാത്രമല്ല ഞങ്ങളെ ഇവിടെ കൊണ്ട് വരാൻ പോലും നിൽക്കില്ലന്നുമറിയാം....

.അതറിഞ്ഞു കൊണ്ടാ നിന്നെ തനിച് ഒരു പ്രശ്നത്തിൽ കൊണ്ടിടാൻ കഴിയാഞ്ഞിട്ട മ്മള് ആദ്യമേ ഇറങ്ങി പുറപ്പെട്ടത്..... അ....പ്പ... യോട് പറഞ്ഞിരുന്നതാ....നിന്നെയും ഇങ്ങട് പറഞ്ഞ് വിടാൻ.... കാരണം കിച്ചു ഇല്ലാതെ അവന്റെ പോന്നുവില്ലന്നറിയുന്നത് കൊണ്ട.....ഇങ്ങനെ വേദനിപ്പിക്കല്ലേ കിച്ച.....ആരെക്കാളും എനിക്ക് അറിയില്ലേ ന്റെ പാതിയെ.....നിന്റെ പ്രണയം അനുഭവ്ച്ചറിഞ്ഞവളല്ലേ ഞാൻ.....ആ എനിക്ക് എങ്ങനെയാ കിച്ച നിന്റെ സ്നേഹം കേവലo ശരീരമധിഷ്ഠിതമാണെന്ന് ചിന്തിക്കാൻ കഴിയുന്നത്.....എന്തിനേക്കാളുമുപരി ഈ രാവണന്റെ ക്രോധത്തെ ഇഷ്ടപെട്ടവള ഞാൻ.....ആ എനിക്ക് അറിയാം എന്താണ് 🔥രാവണ പ്രണയം🔥ന്ന്....വാക്കുക്കൾ കൊണ്ട് നോവിക്കാതെ കിച്ച.... നിന്റെ പൊന്നു തളർന്നു പോകും...."

ന്ന് നിറഞ്ഞ മിഴിയാലെ പറഞ്ഞു തീർക്കവേ മ്മള് കുഴഞ്ഞു പോയിരുന്നു..... ഒത്തിരി കരഞ്ഞത് കൊണ്ട് തന്നെ തല പൊളിയുന്ന വേദന വന്നതോടൊപ്പം ശരീരത്തിലേക്ക് ഷീണം കടന്ന് വന്നതും..... പതിയെ ആളെ ചുറ്റിയ കൈകൾ അഴിച്ചു ബെഡിലായി വെച്ചു കണ്ണുകൾ അടച്ചു കിടന്നു.....പതിയെ മ്മളിൽ നിന്ന് വേർപെട്ട ചെക്കൻ എണീറ്റ് മാറിയതും മ്മള് ബെഡിൽ ചുരുണ്ടു കൂടി...... കുറച്ച് കഴിഞ്ഞിട്ടും ചുരുണ്ടു കൂടി കിടക്കുന്ന പെണ്ണ് എണീക്കാത്തത് കണ്ടതും..... മ്മള് പതിയെ തൊട്ട് "അക്കു...." ന്ന് വിളിച്ചെങ്കിലും പെണ്ണ് എണീക്കാഞ്ഞതും മ്മള് വെപ്രാളത്തോടെ.... 'പൊന്നു....ടാ....മോളെ......ന്താടാ പറ്റിയെ....." ന്ന് പറഞ്ഞു പെണ്ണിന് വലിച്ചു എണീപ്പിച്ചതും......

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് മ്മടെ ഉള്ളു പിടഞ്ഞു പോയി..... പറയാതെ പോന്നതിൽ ഒത്തിരി ദേഷ്യം ഉണ്ടായിരുന്നു......ആ ദേഷ്യത്തിൽ ഒരുപാട് പറഞ്ഞു പോയി.....പക്ഷെ ചുമന്നു കലങ്ങിയ ആ കണ്ണുകൾ മ്മളിൽ വേദന കൊണ്ട് വന്നതും.... ഒന്നും പറയണ്ടായിരുന്നെന്ന് വരെ തോന്നി പോയി..... മ്മളെ നോക്കുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.....മ്മടെ ഷർട്ടിലായി അള്ളി പിടിച്ചു നെഞ്ചിലേക് ചേർന്നു....പൊട്ടിയ ചുണ്ടാൽ വിതുമ്പി കൊണ്ട്... "സോ....റി....കിച്ച.....മ്മളെ വെറുക്കല്ലേട.... സഹിക്കണില്ല....." ന്ന് പറഞ്ഞു മ്മളിലുള്ള പെണ്ണിന്റെ പിടി മുറുകിയതും.....അവളെ മ്മളിലേക് ചേർത്ത് ഇറുകെ വരിഞ്ഞു മുറുക്കി പിടിച്ചു ആ നെറ്റിയിൽ ചുണ്ട് ചേർത്തതും....പെണ്ണ്...

"ആ......" ന്ന് പറഞ്ഞു കഴുത്തിലായി കൈ വെച്ചതും....അവളെ പതിയെ മ്മളിൽ നിന്ന് അകറ്റി മുടി വകഞ്ഞു മാറ്റി നോക്കിയതും.... ചുമന്ന് കിടക്കുന്ന മ്മടെ പല്ലിന്റെ പാട് കണ്ടതും മ്മൾക് മ്മളോട് തന്നെ വെറുപ് തോന്നി..... ദേഷ്യം വന്നാൽ മ്മള് ഇങ്ങനെയൊക്കെയാ......അത്‌ കണ്ട്രോൾ ചെയ്യാൻ കഴിയില്ല.....ചെ.... ഞാൻ ഇങ്ങനെയാ.....മ്മള് എന്താണോ അതുപോലെ പ്രണയിക്കുന്നവൾ ആണ് മ്മടെ പെണ്ണ്.....അതുകൊണ്ടാണല്ലോ വേദനയിലും മ്മളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നത്.....എങ്ങനെ സഹിക്കുന്നടോ ന്റെ ദേഷ്യത്തെ നി.... ന്ന് ചിന്തിച്ചതും.....അവൾ.... "കിച്ച....ഇനിയും ന്നോട് ദേഷ്യം ഉണ്ടോ....." ന്ന് ചോദിച്ചതും......

മ്മള് ആ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ മുത്തമിട്ട് കൊണ്ട് അതിനുള്ള മറുപടി കൊടുത്തതും...മ്മളെ ഒന്ന് നോക്കി അവളുടെ കഴുത്തിൽ കൈ വെച്ച്..... "കിച്ച.....വല്ലാണ്ട് വേദനയെടുക്കുന്നു....മരുന്ന് വെച്ച് തരുവോ....." ന്ന് മ്മളെ നോക്കി ചോദിച്ചതും.....ആ നിമിഷം അവളെ അങ്ങനെ വേദനിപ്പിച്ചതിൽ മ്മൾക് മ്മളൊടെന്നെ ദേഷ്യം വന്നതും.... മ്മള് പെട്ടന്ന് ഓയിന്മെന്റ് എടുക്കാൻ എണീക്കുവാൻ ഒരുങ്ങവെ....മ്മടെ കയ്യിലായി പിടിച്ചു വെച്ച്.... "ആ മരുന്ന് വേണ്ട കിച്ച.....ന്റെ വേദനകൾക്കുള്ള ഏക മരുന്ന് നിന്റെ സ്നേഹം മാത്രമാണ്.....ഒരു ചുംബനത്തിൽ കരിഞ്ഞുണങ്ങാവുന്ന വേദനയെ എനിക്കുള്ളൂ...." ന്ന് പറഞ്ഞതും.....

ആ ചുമന്ന പാടിലായി ചുണ്ടുകൾ പതിക്കവേ മ്മടെ കണ്ണുകളും നിറഞ്ഞിരുന്നു..... **************** (ഷാദി) മ്മള് മെല്ലെ മുറ്റത്തോട്ട് ഇറങ്ങിയതും..... അങ്ങേരുണ്ട് ലോണിൽ നിന്ന് ഫോണിൽ സംസാരിക്കുന്നു.... മ്മള് പതിയെ ആൾടെ അടുത്ത് പോയി നിന്നതും..... മ്മള് അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലുമുള്ള ചിന്തയില്ലാതെ ഭയങ്കര സംസാരം..... സംസാരം കഴിഞ്ഞു ഫോൺ ഓഫ് ചെയ്തു മ്മളെയും മറികടന്നു പോകാൻ നിന്ന ചെക്കന്റെ കയ്യിൽ പിടിച്ചു വെച്ചതും..... രൂക്ഷമായ നോട്ടമേറ്റതും മ്മടെ പിടി താനേ അഴിഞ്ഞിരുന്നു..... "അർഷിക്ക....." ന്ന് വിളിച്ചെങ്കിലും മ്മളെ മൈൻഡ് ചെയ്യാതെ അകത്തേക്കു പോകവേ മ്മള് പിന്നെയും മുന്നിൽ കയറി നിന്നതും ആള് ദേഷ്യത്തിൽ ഒന്ന് നോക്കി ഫോണിൽ തോണ്ടി ഒരുഭാഗത്തേക് മാറിയതും....ആ അവഗണന മ്മളിൽ കലിപ്പ് കയറ്റി.....

ഇങ്ങനെയും ഉണ്ടോ ഒരു ജാഡ....ന്ന് കരുതി അടുത്തുള്ള ഒരു കുഞ്ഞു ഉരുളൻ കല്ല് എടുത്തു അങ്ങേരെ നോക്കി അങ്ങട് എറിഞ്ഞതും... കല്ല് ചെന്ന് പുറത്ത് കൊണ്ടതും..... ഞെട്ടി തിരിഞ്ഞു നോക്കിയ ചെക്കൻ മ്മളെയും കല്ലിനെയും മാറി മാറി നോക്കിയതും...... ആ മുഖം ചുമന്നു വരുന്നത് കണ്ടതും..... ഇനി ഇവിടെ നിൽപ്പ് പന്തിയല്ലന്ന് മനസിലാക്കി മ്മളിലേക് നടന്നടുക്കും മുന്നേ ആളിൽ നിന്ന് തിരിഞ്ഞു വാണം വിട്ട പോലെ ഒരോട്ടം ആയിരുന്നു അകത്തേക്.... പുറകെ കലിപ്പിൽ.... "നിക്കടി അവിടെ...." ന്ന് പറഞ്ഞു അർഷിക ഓടി വന്നതും.....ആളെ പിന്തിരിഞ്ഞു നോക്കി അതുപോലെ മുന്നോട്ട് നോക്കി അകത്തേക്ക് ഓടിക്കയറിയതും..... അകത്ത് അരങ്ങേറുന്ന കാഴ്ച്ചയിൽ മ്മള് കണ്ണും തള്ളി നിന്നു പോയി.....😲.. "ഓഹ്....നോ....."🤢...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story