രാവണ പ്രണയം🔥 : ഭാഗം 107

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് കണ്ടത് എന്താണെന്നല്ലേ.....ആനി അതാ ടേബിളിനു മുന്നിൽ വെച്ച ബൗളിൽ നിറഞ്ഞ പച്ചമുളകും കയ്യിൽ പിടിച്ചു ഇരിക്കുന്നു.....അച്ചായൻ ആണേൽ അവളെ കണ്ണുരുട്ടി കഴിപ്പിക്കാൻ നോക്കുന്നു....😲 പുറകെ വന്ന അർഷിക്ക മുന്നിലെ കാഴ്ചയും മ്മടെ നിൽപ്പും കണ്ട് നോക്കി ഒരു വിജയ ചിരി ചിരിച്ചതും..... മ്മള് ആളോട് വേണ്ടന്നുള്ള രീതിയിൽ ധയനീയമായി നോക്കിയെങ്കിലും..മ്മളെ പിടിച്ചോണ്ട് ഡൈനിങ്ങ് ടേബിളിനടുത്തേക്ക് കൊണ്ട് പോയി ആനിക്കടുത് പിടിച്ചിരുത്തി..... അവളാണേൽ മ്മളെ ഒന്ന് ദയനീയമായി നോക്കി പിന്നീട് ഇച്ചായനെ നോക്കിയപ്പോൾ ആള് കലിപ്പിൽ നോക്കുന്നത് കണ്ട് മ്മള് നോക്കിയത് അർഷിക്കയെ ആയിരുന്നു......

ആളും ഞങ്ങള്ക് എതിർവശത്തിരുന്നു കൊണ്ട് നോക്കിയതും.....മ്മള് മെല്ലെ എണീറ്റ് പോകാൻ നിന്നതും....അർഷിക്ക... "ഇരിക്കടി അവിടെ....." ന്ന് പറഞ്ഞതും....മ്മള്.... "അർഷിക്ക....ഇത് കുറച്ച് കടന്ന കൈ ആണ്....." "അതന്നെ....ഇച്ചായ ഈ ഒരു ശിക്ഷ വേണോ.....ഒന്ന് മാറ്റി തന്നൂടെ...." "പറഞ്ഞത് കേട്ടില്ലേൽ അറിയാലോ എന്നെ.....ഈ നിമിഷം നിങ്ങളെ നാട്ടിലോട്ടു വിടുo.....മ്മളോടായി ചോദിക്കുകയോ പറയുകയോ ചെയ്യാതെ ചാടി പുറപ്പെട്ടതല്ലേ ...ഇതിലും കുറഞ്ഞ ശിക്ഷ തരാൻ ഇല്ല....മിണ്ടാതിരുന്നു കഴിക്കടി....." ന്ന് പറഞ്ഞതും ആനി ഞെട്ടി കൊണ്ട് പെട്ടന്ന് പാത്രത്തിൽ നിന്ന് ഒരു പച്ചമുളക് എടുത്തു പിടിച്ചു മ്മളെ ഒന്ന് നോക്കിയതും അർഷിക്ക..... "നി ഇനി ആരെ നോക്കി കൊണ്ട് നിക്കുവാ.....കഴിക്കാൻ.....

ഇനിയുo ഞങ്ങളോട് മറച്ചു കൊണ്ട് ഒരു കാര്യം ചെയ്യാൻ നിൽക്കുമ്പോൾ ഈ എരുവ് ഓർമ വരണം.....മ്മ് പെട്ടന്ന് എടുക്...." "അർഷിക്ക....." "നോക്കി നിക്കാതെ കഴിക്ക് ഷാദിയ......" ന്ന് പറഞ്ഞു രണ്ട് പേരും കലിപ്പിൽ നിന്നതും.... മ്മള് പതിയെ അതീന്നു ഒന്നെടുത്തു കഴിക്കണോ വേണ്ടയോ ന്ന് കരുതി ദയനീയമായി അനിയെ നോക്കിയെങ്കിലും....ഇനി ഒരു രക്ഷയില്ലന്റുണ്ണിയെ ന്നുള്ള രീതിയിൽ മ്മളെ ഒന്ന് നോക്കി.....പിന്നെ കണ്ണും അടച് ഞങ്ങളത് വായിലേക്ക് വെച് അവരെ നോക്കിയതും.... "കഴിക്കടി...." ന്നുള്ള അച്ചായന്റെ ഗർജനം കൊണ്ട് മുളക് വായിലായിരുന്നു..... ആദ്യ കടിയിൽ തന്നെ എരുവ് നെറുകയിൽ കയറിയതും ഞങ്ങൾ ഇനി വേണോ ന്നുള്ള രീതിയിൽ നോക്കിയതും....

സ്ഥായിയായ ഭാവം കണ്ട് പിന്നെ ഒന്നും നോക്കീല്ല....പെട്ടന്ന് തന്നെ രണ്ട് മൂന്ന് മുളക് വായിലിട്ട് ചവച്ചു ഇറക്കിയതും ഏതിലൂടെയാണെന്ന് അറിയില്ല പുകഞ്ഞു കയറിയതും.... ഞങ്ങൾ വാണം വിട്ട പോലെ ഒരോട്ടം ആയിരുന്നു കിച്ചനിൽ.... എത്തിയപാടെ മടമടാന്ന് വെള്ളo കുടിച്ചിട്ടും എരുവ് നിക്കാതെ തുള്ളി കൊണ്ട് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ അതിൽ ഉള്ള ജാമിന്റെ ബോട്ടിൽ എടുത്തു അതീന്നു ആയി പിന്നീട് വാരി കഴിക്കൽ.... ന്നിട്ടും കണ്ണും മൂക്കും എരിഞ് കണ്ണീന്ന് വെള്ളം ഒക്കെ കുടുകുടാ വരുന്നതിന് അനുസരിച്ച് കുഞ്ഞു പിള്ളേർ തേങ്ങുന്ന കൂട്ട് എരുവ് വലിച്ചു കൊണ്ടിരുന്നു.... "ഷാദി....എന്നാ യെരുവാ... ന്റെ വയറിലൂടെ ആരൊക്കെയോ മിസ്സെയിൽ വിട്ട് കളിക്കുവാടി...."

"ഇന്ക് ടപ്പാം കൂത്ത് ആണ്....വയർ എരിയുന്നു...." ന്നൊക്കെ പറഞ്ഞോണ്ട് ജാം ബോട്ടിൽ തീർത്തപ്പോൾ ആണ് കുറച്ചെങ്കിലും എരുവ് കുറഞ്ഞു കിട്ടിയത്...... അങ്ങനെ ഒരുവിധം എരുവ് വലിച്ചു തളർന്നു ഞങ്ങൾ അവിടെ തന്നെ കാലി ബോട്ടിലും കയ്യിൽ പിടിച്ചു നിലത്ത് ഫ്രിഡ്ജിലേക്ക് ചാരി ഇരുന്നു..... ഒരു യുദ്ധം കഴിഞ്ഞ പോരാളികളെ പോലെ മുഖത്തു ഷാൾ കൊണ്ട് വീശി ഇരുന്നപ്പോൾ ആണ് ഞങ്ങൾക് മുന്നിൽ നാല് കാലുകൾ വന്നു നിന്നത്.... അവശതയോടെ മുഖം ഉയർത്തി നോക്കിയപ്പോൾ മുന്നിൽ അതാ അർശിക്കയും ഇച്ചായനും.....കയ്യും കെട്ടി ഞങ്ങളെ തന്നെ നോക്കി നിക്ക.....😬 ഞങ്ങൾ അവരെ കണ്ട് എണീറ്റോണ്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ അവരെ മറികടന്നു പോയതും......

അച്ചായൻ ആനിയെ പിടിച്ചു വെച്ചതും.... അവൾ ആ കൈ തട്ടി മാറ്റി തിരിഞ്ഞു ഫ്രിഡ്ജിൽ നിന്ന് മറ്റൊരു ബോട്ടിൽ ജാo എടുത്തോണ്ട് വെട്ടിത്തിരിഞ്ഞു പുറത്ത് പോയതും.... മ്മള് ഇവക്കിത് എന്ത് പറ്റിയെന്നു കരുതി അവൾ പോയ വഴിയേ നോക്കിയപ്പോൾ അച്ചായൻ അതാ അവളെ പുറകെ പോകുന്നു..... മ്മള് അവരെ നോക്കി കൊണ്ട് തിരിഞ്ഞതും....മ്മളെ തന്നെ നോക്കി സ്ലാബിൽ ചാരി നിക്കുന്ന അർഷിക്കയെ കണ്ട് ഒന്ന് പുച്ഛിച്ചു വിട്ട് മുഖംതിരിച്ചു നേരെ വാഷ് ബേസിൽ പോയി പൈപ്പ് തിരിച്ചു വെള്ളം എടുത്തു മുഖത്തു തെളിച്ചു... വാ ഒക്കെ കഴുകി മുഖം അമർത്തി കയ്യാൽ വടിച്ഛ് കൊണ്ട് തിരിഞ്ഞതും ആളെ നെഞ്ചിൽ തട്ടി നിന്നു.....

ആളെ ഒന്ന് നോക്കുക്ക പോലും ചെയ്യാതെ മറികടന്നു പോകാൻ നിന്നതും.....അപ്രതീക്ഷിതമായി മ്മളെ വലിച്ചു അരയിലായി പിടിച്ചു പൊക്കിയെടുത്തു സ്ലാബിൽ ഇരുത്തിയതും.... മ്മള് പകച്ചു നോക്കിയതും ആള്..... "ഷാദി...." "ഷാദി അല്ല ഷാദിയ....അങ്ങനെ വിളിച്ചാൽ മതി...." "ന്താണ് ഇക്കാടെ ഷാദിക്കുട്ടിക്ക് ദേഷ്യം വരുന്നുണ്ടോ.....എന്തോന്നാടി ഇത് കവിൾ ഒക്കെ അങ്ങ് ചുമന്നു ഇരിക്കുന്നല്ലോ....." "ആണോ....കുറച്ച് റോസ് പൗഡർ വാരി പൊതീത....ന്തേ കുറച്ച് വേണോ...." ന്ന് മ്മള് പല്ല് കടിച് കൊണ്ട് പറഞ്ഞതും.... "ഒത്തിരി എരിഞ്ഞോ പെണ്ണെ....." "ഇല്ല...മുളക് കടിച്ചാൽ എരിവ് ഉണ്ടാവില്ലല്ലോ.....😏.....ചോദിക്കാൻ വന്നേക്കുന്നു....കണ്ണീച്ചോര ഉണ്ടോ ഇങ്ങക്ക്.....എവിടെ....."

"കണ്ണിൽ ചോര ഉണ്ടോ ഇല്ലയൊന്ന് ഒക്കെ അവിടെ നിക്കട്ടെ.....ഈ പണിഷ്മെന്റ് എന്തിനാണെന്ന് മറന്നിട്ടില്ലല്ലോ......ഇനിയും എടുത്തു ചാടി ഓരോന്ന് ചെയ്യാൻ ഒരുങ്ങുമ്പോൾ ഇത് ഓർമ വേണം.... അതിന് വേണ്ടി തന്ന ചെറിയ ഡോസ് മാത്രം ആണ് ഇത്...." "ചെറിയ ഡോസ് പോലും ക്രൂരന ഇങ്ങള്......ഇന്ക് വേണ്ട ഇങ്ങളെ.....മ്മള് തേക്കാൻ പോക.....കണ്ണിചോരാ ഇല്ലാത്ത ഒരു കാപാലികനെ ഇന്ക് വേണ്ട....." ന്ന് പറഞ്ഞൂ മ്മള് പുച്ഛിച്ചു മുഖം തിരിച്ചതും..... "ന്താടി നി പറഞ്ഞെ....തേക്കും ന്നോ..... അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് മാറ്റും.....അങ്ങനെ ചുമ്മാതാണേലും ആ ഒരു വിചാരം കൊണ്ട് നടന്നാലുണ്ടല്ലോ....." "ഉണ്ടേൽ എന്താ.... ഹേ...."😬 "ഒന്നൂല്ല നൈസ് ആയിട്ട് മ്മളെ ഫസ്റ്റ് നൈറ്റ്‌ അങ്ങ് ആഘോഷിക്കും....."😏

"ഓഹ്... അത്രേം ഒള്ളു.... "😏... ന്ന് പറഞ്ഞു പുച്ഛിച്ചു മുഖം തിരിച്ചപ്പോഴാണ് ആള് പറഞ്ഞത് ശരിക്കും വ്യക്തമായത്.... "വാട്ട്‌ .... "😲.... ന്ന് പറഞ്ഞു ഞെട്ടി തിരിഞ്ഞതും.... അങ്ങേര് മ്മളെ നോക്കി ഇളിച്ചോണ്ട് വേണോ.... ന്ന് ചോദിച്ചതും... മ്മള് ദയനീയമായി നോക്കിയതും.... "ന്തേ....ഇനി തേക്കണോ......" "ഹേ....ഹേയ് ... ആര് പറഞ്ഞു തേക്കുന്ന കാര്യം.... മ്മള് ഡ്രസ്സ്‌ തേക്കുന്ന കാര്യം പറയുവായിരുന്നു....ഒന്ന് മാറിക്കെ....മ്മള് ഒന്ന് അങ്ങട് ചെല്ലട്ടെ...." ന്നൊക്കെ ഓരോന്ന് പറഞ്ഞു സ്ലാബിൽ നിന്ന് ചാടിയിറങ്ങി ഓടാൻ നിന്നതും... മുന്നോട്ട് പോയ മ്മളെ പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് നിർത്തിയതും.... പകച്ചു പണ്ടാരടങ്ങി നിന്നതും.... മ്മളെ അടുത്തേക് ചേർന്നു വന്ന ചെക്കൻ..... "എങ്ങടാ ഓടുന്നെ.....ഹേ....മ്മള് ചോദിച്ചതിന് മറുപടിതാ....." "ന്ത്‌ ചോദ്യം...."🙄 "ഇനി എടുത്തു ചാടി ഓരോന്ന് ചെയ്യോ...." 😡 "ഇ...ഇല്ല....." "അപ്പൊ ന്നെ തേക്കാൻ ഉള്ള ഉദ്ദേശം....."

"ഒ....ഒന്ന് പോയെ അർഷിക്ക....മ്മള് അങ്ങനെ ചെയ്യോ....അതേയ് മ്മളെ വീടോ...ഞാൻ അങ്ങട് പൊക്കോട്ടെ....." "മ്മ് പോകോ...." ന്ന് പറഞ്ഞ ആശ്വാസത്തിൽ പോകാൻ നിന്നതും പെട്ടന്ന് പിന്നെയും പിടിച്ചു വെച്ച്.... "പോകുമ്പോൾ ഇതൂടെ കൊണ്ട് പൊക്കോ....." ന്ന് പറഞ്ഞു മ്മടെ കവിളിൽ അമർത്തി ഉമ്മ വെച്ചതും.... മ്മള് വായും തുറന്ന് നിന്ന് പോയി.... അപ്പോൾ തന്നെ മ്മളെ കവിളിലൊന്ന് തട്ടി കൊണ്ട്..... "ഇപ്പൊ തല്ക്കാലം ഉമ്മയിൽ നിർത്താം.....കെട്ടി കഴിഞ്ഞിട്ട് മ്മള് അറിഞ്ഞു തന്നേക്കാം ഇപ്പൊ ഇക്കാടെ കുട്ടി ചെല്ല്...." ന്ന് പറഞ്ഞതും മ്മള് പിന്നെ ഒരു നിമിഷം പോലും അവിടെ നിക്കാതെ സ്കൂട്ട് ആയി..... ***************

(ആനി) മറ്റവളുമാർ രണ്ടും കൂടെ രണ്ട് വഴിക്ക് പിരിഞ്ഞു പോയപ്പോ മ്മള് മ്മടെ മിഷൻ ആയ ഇച്ചായനിൽ കോൺസെൻട്രേഷൻ ചെയ്ത് മെല്ലെ ആൾടെ അടുത്തേക് ചെന്ന് പതിയെ അരികിലായി ഇരുന്നോണ്ട്....ഒന്നും സംഭവിക്കാതെ പോലെ അങ്ങട് പറഞ്ഞു തുടങ്ങി..... "ഇച്ചായൻ ടീവി കാണുവാണോ....ന്നതാ ഇച്ചായ ടീവിയില്....ആഹാ കൊള്ളാല്ലോ ഏതാ ഫിലിം....." ന്നൊക്കെ മ്മള് ഓരോന്ന് പറഞ്ഞു ആളെ ഇടം കണ്ണാലെ നോക്കിയതും..... അങ്ങേര് കലിപ്പിൽ മ്മളെ നോക്കുവാ.... അപ്പൊ ഏറ്റില്ല....😬 ന്ന് തിങ്കി കൊണ്ട് ഇനി ആൾടെ കാല് പിടിക്കുവല്ലാതെ നിവർത്തി ഇല്ലാന്ന് കരുതി....കാല് ആണെന്ന് മനസ്സിൽ കരുതി കയ്യിൽ ചാടിക്കയറി പിടിച്ചോണ്ട് ഇങ്ങട് പറയാൻ സമ്മതിക്കാതെ ചിലചോണ്ടിരുന്നു....

"ഇച്ചായ....ന്റെ പൊന്നിച്ചായ.... സോറി ഇച്ചായ.... മ്മള് അറിയാതെ പറ്റിപ്പോയി ഇച്ചായ....അറിഞോണ്ടല്ല മനഃപൂർവം...." ചെ... അത്‌ രണ്ടും ഒന്നല്ലേ....നാക്കെ അടങ്ങു....ന്ന് ചിന്തിച്ചു കൊണ്ട് തുടർന്നു.... "പറഞ്ഞു വന്നത്....ആ....മനഃപൂർവം....മനഃപൂർവം അല്ല... അറിയാതെ ആ ഫോളയിൽ വന്നു പോയതാ ഇച്ചായ......" ന്ന് മ്മള് നോൺ സ്റ്റോപ്പ്‌ ആയിട്ട് പറഞ്ഞോണ്ടിരുന്നതും പെട്ടന്ന്.... "സ്റ്റോപിറ്റ് ആനി....."😬 "ഇല്ല മ്മള് സ്റ്റോപ്പൂല്ല....മ്മള് നിരപരാധി ആണ് ഇച്ചായ...." ന്ന് പിന്നേം പറഞ്ഞു മ്മള് ഒന്നൂടെ ഇടം കണ്ണിട്ട് നോക്കി..... ഹെഹെ.....പാറ പോലെ ഉറച്ചു നിക്കുവാ....ഒരു മനസ്സലിവില്ലാത്ത ജന്തു.....അംബുജ സിമന്റ് ന്ന് പോലും ഇത്രയും ഉറപ്പ് കാണൂല്ല....😬

ഇനി ഇപ്പൊ ഇമോഷണൽ മൂവ് നോക്കാം....ന്റെ കാര്യത്തിൽ അത്‌ ഉണ്ടാവില്ല....അക്കുവിൽ പിടിക്കാം...😁.... ന്റെ കർത്താവെ ഇതിൽ എങ്കിലും ഈ മരംകൊത്തി മോറൻ ഒന്നു വീഴണേ....ഒരു കൂട് മെഴുക്.... അല്ലേൽ വേണ്ട നടത്തി കാണിക്ക് എന്നിട്ട് കത്തിക്കാം.... ഇപ്പൊ ഈയിടെ ആയിട്ട് കർത്താവെ ഇങ്ങക്ക് കൂറുമാറ്റൽ ഇശ്ശി കൂടുതലാണ്....ഇച്ചായനെ ചുമ്മ ഇട്ട് സ്കോർ അടിപ്പിക്കുവാ..... ന്നൊക്കെ തിങ്കി കൊണ്ട് നിന്നതും.... മ്മടെ മുഖത്തു തിങ്കലിന്റെ ഭാഗമായി തെളിഞ്ഞ എക്സ്പ്രെഷൻ നോക്കി കൊണ്ട് അങ്ങേര്.... "നീയെന്താടി പശു ചാണകം ഇടാൻ നിക്കുന്ന പോലെ മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നേ....."

ഇങ്ങേരെ ഞാൻ......ഓഹ് പറയുന്ന കേട്ടാൽ തോന്നും ഇങ്ങേരു ഏത് നേരവും പശു ചാണകം ഇടുന്നതും നോക്കി കൊണ്ടുള്ള നിപ്പാണെന്ന്....ഹും... ഷോ ഇറക്ക...."😏... ന്നൊക്കെ മനസ്സിൽ പറഞ്ഞു പുച്ഛിച്ചു വിട്ടതും.... "ഡി...." ന്നുള്ള ഗർജ്ജനത്തിൽ ഞെട്ടി കൊണ്ട് ആളെ നോക്കി....വായി നോക്കാതെ തുടങ് ആനി....ന്ന് മ്മളെ മൈൻഡ് മ്മളോട് പരഞ്ഞതും.....മ്മള് അങ്ങ് തുടങ്ങി.....അപ്പൊ പറഞ്ഞു വന്നത് ഇമോഷണൽ മൂവ്.... ന്ന് കരുതി മ്മള് മുഖത്തു സങ്കടം ഒക്കെ വാരി തേച്.... "മ്മള് തികച്ചും നിരപരാധി ആണ് ഇച്ചായ......അക്കു.....അവളെ സങ്കടം കണ്ടപ്പോൾ കൂടെ നിക്കാതിരിക്കാൻ കഴിഞ്ഞില്ല....അവളുടെ കൂടെ പോന്നു..... ഇച്ചായന്റെ റോസ് അല്ലെ... അങ്ങനെ ഒറ്റയ്ക്ക് വിടാൻ പറ്റോ പട്ടി...."

"ഡി...ഡി...ന്താ പറഞ്ഞെ...."😡.... "അത്‌.... പ...പറ്റോ... പറ്റോ....ന്ന്... നാക്ക് സ്ലിപ് ആയി.....😁... അതല്ലല്ലോ കാര്യം..... അക്കു....അവളെ കൂടെ മ്മള് പോന്നു ഇച്ചായ പോന്നു...."(അല്ലാണ്ട് വലിഞ്ഞു കയറി വന്നൂന്ന് പറഞ്ഞാൽ പോയില്ലേ കാര്യം....🙄).... ന്ന് തിങ്കി ആളെ ഒന്നു നോക്കിയതും... ആ കലിപ്പ് ഫേസ് ന്ന് ഒരു അയവ് ഉണ്ട്..... ഓഹോ... ആട്ടൊണ്ട് ആട്ടൊണ്ട്....ഇതിൽ പിടിച്ചു കയറി മ്മളൊരു കറക്ക് കറക്കുമെന്റെ കറവേട്ടാ....... ന്ന് മനസ്സിൽ ടപ്പാം കൂത്ത് നടത്തി ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി അങ്ങട് കത്തി കയറി..... "ഇച്ചായ തെറ്റ് ആണ് മ്മള് ചെയ്തേ....അതിന് മ്മളെ ശിക്ഷിക്കണോ...ശിക്ഷിച്ചോ.....ഒരു രണ്ട് പ്ലേറ്റ് ചിക്കൻ ബിരിയാണി മ്മള് ഒറ്റയിരുപ്പിൽ തീർത്തു ഞാൻ ശിക്ഷ യേറ്റ് വാങ്ങിക്കോളാം...

ന്റെ വയർ നിറഞ്ഞു വേദനിക്കും... പക്ഷെ മ്മള് അതും സഹിക്കും...കൊണ്ട് താ ഇച്ചായ കൊണ്ട്താ .... മ്മള് ശിക്ഷ അനുഭവിക്കട്ടെ....." ന്ന് പറഞ് നോക്കുമ്പോ ആളതാ എണീറ്റ കിച്ചണിലേക്ക് ഒരു പോക്ക്... പോയ പോലെ അതാ വരുന്നു വിത്ത്‌ മൂടി വെച്ച ഒരു വല്യ ബൗൾ..... അത്‌ കൊണ്ട് വന്നു ടേബിളിൽ വെച്ചതും മ്മള്... വാട്ട്‌ എ ബൂട്ടിഫുൾ....സോണിയ വന്നാട്ടെ....പോന്നോട്ടെ... തന്നാട്ടെ..... ന്നൊക്കെ പറഞ്ഞു മ്മള് ഓടി പോയി ചെയറിൽ ഇരുന്നു ഒന്ന് ശ്വാസം വലിച്ചു വിട്ട്....ആളെ നോക്കി ഇളിച്ചോണ്ട് മൂടി തുറന്നതും.....അതിലുള്ള വസ്തു കണ്ട് ഏതിലൂടെയാണ് പൊഹ വരുന്നതന്ന് മനസിലായില്ല....അതിന് മ്മള് വെളുക്കനെ ചിരിച്ചു കൊണ്ട്...മുഖത്തു കുറച്ച് ദയനീയത വാരി പൊത്തി കൊണ്ട്.....

"ഒന്നും ചോദിച്ചോട്ടെ.....ന്നെ..... വെറുതെ വിട്ടൂടെ...." "കഴിക്ക്......"🤨 "ഇല്ല.... ല്ലേ...." ന്ന് മ്മക്ക് ദയനീയമായി നോക്കി പറഞ്ഞോണ്ട്...ചുണ്ട് ചുളുക്കി... മ്മള് മിണ്ടൂല്ല..... ന്ന് കാണിച്ചു ഇരുന്നതും... "എടുത്തു കഴിക്കടി...." ന്ന് പറഞ്ഞതെ ഒള്ളു മ്മടെ കയ്യിൽ അതാ എരിവുള്ള കാന്താരി മുളക്....മുളക് ബജി ആണേൽ ഒന്നൂടെ നോക്കാർന്നു.... ന്ന് കരുതിയില്ല... അതാ കണ്ണും തള്ളി നിക്കുന്നു ഷാദി.... അവളെ പുറകെ വന്ന അർഷി അവളെ പിടിച്ചോണ്ട് മ്മളെ കൂടെ ഇരുത്തിയപ്പോൾ ആണ് കുറച്ച് സമാധാനം ആയത്...കമ്പനിക്ക് ഒരാൾ ഉണ്ടല്ലോ..... അക്കു കൂടെ ഉണ്ടേൽ നന്നായിരുന്നു.....ആ പോയേക്കുന്നത് രാവണ കോട്ടയിലേക് ആണല്ലോ....അപ്പൊ പിന്നെ ഇതിന്റെ ആവശ്യം ഉണ്ടാവില്ല....

അവളെ പല്ലും നഖവും ബാക്കി തന്നേക്കണേ കർത്താവെ... ന്ന് പറയലും രണ്ട് പേരും... "കഴിക്കടി...." ന്ന് പറഞ്ഞു അലറിയതിന്റെ എഫക്ട് നിന്നത് മുളക് കഴിച്ചു എരിഞ്ഞു കയറിയതിലേക്കായിരുന്നു.... ഫ്രിഡ്ജിൽ ജാം ഉണ്ടായത് കൊണ്ട് തെല്ല് ആശ്വാസം .... അതിനിടയിൽ ചുമ്മ കളിയാക്കാൻ എന്ന പോലെ ഒരു കിച്ചൺ എൻട്രി..... ബിരിയാണി ന്ന് കരുതി കൊതിച്ച എന്നെ മുളക് തീറ്റിച്ച പരട്ട ഇച്ചായ....ഇതിന് മ്മള് തിരിച്ചടി തന്നിരിക്കും.... ന്ന് തിങ്കി മറ്റൊരു ജാം ബോട്ടിൽ എടുത്തു നേരെ സ്റ്റെയർ കയറി.... ആദ്യ റൂം ക്ലോസ് ആണ്.... മ്മള് സെക്കന്റ്‌ റൂമിലേക്ക്‌ കയറി..... ടേബിളിൽ ബോട്ടിൽ വെച്ച് തിരിഞ് മ്മളെ പുറകെ വന്ന ഇച്ചായനെ നോക്കി കൊണ്ട്.....

"മിസ്റ്റർ ആൽബിൻ.....മ്മള് ചെയ്ത ചെറിയ തെറ്റിന്റെ പേരിൽ യു എന്നെ മുളക് തീറ്റിക്കും അല്ലെ.....ഐ വിൽ ഷോ യൂ.....വാട്ട്‌ ഈസ്‌ എരുവെന്ന്......" ന്ന് പറഞ്ഞു വരുന്ന വഴിക്ക് കയ്യിൽ എടുത്ത മുളക് എരിഞ്ഞിട്ടാണേലും മ്മള് വായിലിട്ട് ചവച്ചു കൊണ്ട് പല്ല് കടിച് നോക്കി കൊണ്ട് ആളെ അടുത്തോട്ടു നടന്നു... പുല്ല്....ഇത്രയും വല്യ പ്രതികാരം വേണ്ടാരുന്നു.....തുടക്കം വല്യ ബിൽഡപ്പ് കൊടുത്തതല്ലേ കണ്ടിന്യൂ ചെയ്തില്ലേൽ നാറുo ആനി.... ന്ന് മ്മള് മ്മളൊടെന്നെ പറഞ്ഞു ആൾടെ അടുത്ത് എത്തിയതും.... പെട്ടന്ന് ഷർട്ടിൽ പിടിച്ചു വലിച്ചു മ്മടെ നേരെ നിർത്തിയതും.. എന്താണെന്നുള്ള രീതിൽ മ്മളെ കണ്ണും മിഴിച്ചു നോക്കിയതും.... "എരുവ് എന്താണെന്ന് താനും അറിയെടോ ഇച്ചായ...."

ന്ന് പറഞ്ഞു ആൾടെ ചുണ്ടിലേക് ചുണ്ട് ചേർത്ത് വെച്ചതും....മ്മളിലുള്ള എരുവ് ആളിലേക് പടർന്നത് മ്മളിൽ നിന്ന് അകന്ന് മാറാൻ ശ്രമിക്കുന്നത് കണ്ടപ്പഴേ മനസ്സിലായി.... അത്‌ മനസിലാക്കി കിട്ടിയ അവസരം മുതലാക്കി മ്മള് മ്മടെ വായിലെ മുളക് ആളിലേക് പടർത്തി പൊടുന്നനെ വേർപെട്ട് ആളെ നോക്കാൻ നിക്കാതെ തിരിഞ്ഞോടി....ടേബിളിൽ ഉള്ള ബോട്ടിലും എടുത്തു ഓടി ഡ്രസിങ് റൂമിൽ കയറി കതക് അടച്ചതും..... "ആനി.....ഡി കോപ്പേ....വാതിൽ തുറക്കടി....." ന്നുള്ള അലർച്ചയോടൊപ്പം വാതിലിൽ ചവിട്ടിയ ശബ്ദം കേട്ടതും മ്മള് ഉള്ളാലെ ഊരി ചിരിച്ചു..... **************** (അക്കു) ഏറെ നേരം ചെക്കന്റെ നെഞ്ചോട് ചേർന്നിരുന്നതും.... മനസ്സിലെ ഭാരം കുറഞ്ഞു വന്നതും....

അതോടൊപ്പം തന്നെ തലവേധനയും കുറഞ്ഞിരുന്നു..... പതിയെ ആളിൽ നിന്ന് വേർപെട്ട് ആ മുഖത്തേക്ക് നോക്കിയതും... ആ കണ്ണുകളും കലങ്ങിയിരുന്നു....ആ കലക്കം ദേഷ്യം കൊണ്ടല്ല അതിന്റെ ലാസ്റ്റ് സ്റ്റേജ് ആയ റിലാക്‌സേഷൻന്റെ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മ്മളെ ശ്വാസമൊന്ന് നേരെ വീണത്.... ഇനിയും അങ്ങേരുടെ കടി താങ്ങാൻ വയ്യ....ഓഹ് ന്നാ കടിയ ചെക്കൻ.....പട്ടി കുട്ടി ആണോ കടിച് പറിക്കാൻ.....അതൊക്കെ ആണേലും ആ ഒരു ചുംബനം മതി ആ വേദനയെ തണുപ്പിക്കാൻ....മാജിക്കൽ ടച്....😌.....അതെന്നിൽ മ്മടെ രാവണന്റെ സ്പര്ശനത്തിൽ മാത്രമേ കൊണ്ടുവരാൻ കഴിയു....അത്രയും ഭ്രാന്തമായി മ്മളെ പ്രണയിക്കുന്നുണ്ടവൻ....

ചില നേരത്തെ കലിപ്പ് കണ്ടാൽ....കണ്ടം വഴി ഇറങ്ങി ഓടാൻ തോന്നും....കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കും പോലെ പൊടിക്കും ചെക്കൻ....അപ്പൊ സേഫ് ഓട്ടം തന്നെയാ.....😁 നൊക്ക അങ്ങേരുടെ മുഖത്തു നോക്കിയാ മ്മള് അത്രയും നേരം ആലോചിചോണ്ടിരുന്നേ.... മ്മടെ നോട്ടം കണ്ട് മ്മടെ അടുത്തേക് മുഖം ചേർത്ത് വന്നു ഇരുകണ്ണിലും ചുംബനo തന്ന് അതൊഴുകി ഇരു കവിളിലേക്കായി ചേർന്നു....അവിടെനിന്നും പതിയെ അതിന്റെ ഇണയെ തേടാൻ അടുക്കവേ..... ഡോറിൽ ആയി മുട്ട് വീണതും അർഷിയുടെ ശബ്ദവും കത്തിലെത്തി.... "അലൻ.....ഒന്നും താഴോട്ട് വാ....സംസാരിക്കാൻ ഉണ്ട്.... ഇമ്പോര്ടന്റാണ്....." ന്ന് പറഞ്ഞു ശബ്ദം നിന്നതും..... മ്മള്..... എണീക്കാൻ നിന്നതും....

മ്മടെ കയ്യിലായി പിടിച്ചു വെച്ച് അവന്റെ കയ്യിൽ കോരിയെടുത്ത മടിയിൽ ഇരുത്തിയതും.... മ്മള് എന്തെന്ന രീതിയിൽ നോക്കിയതും..... "അർഷിക് ഇമ്പോര്ടന്റ്റ്‌ ആയ എന്തോ പറയാൻ ഉണ്ട്...." "ആ....മ്മളും കെട്ട് അങ്ങട് പോകുവല്ലേ....വാ...." "ആ പോകാം....ബട്ട്‌.... ആഫ്റ്റർ എ ഡീപ് കിസ്സ്....." ന്ന് പറയലും മ്മടെ ചുണ്ട് കടിച്ചെടുത്തു നുണയാൻ തുടങ്ങിയിരുന്നു.....ആദ്യം ഒത്തിരി വേദന നല്കിയാണെങ്കിൽ ഇതതിനുള്ള മരുന്ന് പോലെ തൂവൽ സ്പർശനം പോലെ മൃദുവായിരുന്നു.....ചുണ്ടുകളാൽ ചുണ്ടിനെ താലോലിക്കുന്ന പോലെ.... നീണ്ട നേരത്തെ ചുംബന ശേഷം പെണ്ണിൽ നിന്ന് വേർപെട്ട് ആ മുഖത്തു കൈ ചേർത്ത് വെചോണ്ട്..... മുഖം കഴുകി താഴോട്ട് വന്നേക്കണം.....

ന്ന് പറഞ്ഞു മ്മള് മുറിവിട്ടിറങ്ങി.... താഴെ ഹാളിൽ മ്മളെ കത്തെന്നോണം നാല് പേരും ഉണ്ടായിരുന്നു.... മ്മള് അങ്ങോട്ട് ചെന്നതും മ്മടെ പെണ്ണ് സ്റ്റെയർ ഇറങ്ങി വന്നു അവൾമാർക്കൊപ്പം നിന്നതും....മ്മള് അവരോടായി.... "അർഷി ന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞു.....പ്രശ്നം വല്ലതും....." "അലൻ....സാൻഡ്ര ഇപ്പൊ എന്നെ വിളിച്ചിരുന്നു....." ന്ന് അർഷി പറഞ്ഞതും ഷാദി ഞെട്ടി കൊണ്ട്.... "ആരാ സാൻഡ്ര...." പെട്ടന്നുള്ള ന്നുള്ള ഷാദിയുടെ പതിഞ്ഞ ചോദ്യo കെട്ട് മ്മള് പതിയെ..... "അർഷിടെ x ആകും.... അല്ലാണ്ട് ആര്...." ന്ന് മ്മള് പതിയെ പറഞ്ഞതും പെണ്ണിന്റെ മുഖം ചീർത് വന്നു മ്മളെ ചെറഞ്ഞു നോക്കിയതും.... കോപ്പ് മ്മളെ കൈ പിടിച്ചു ഞെരിച്ചതും.....

ഇത് മുന്നോട്ട് കൊണ്ട് പോകുന്നത് ശരിയല്ല ന്ന് കരുതി പെട്ടന്ന്.... "ആരാ ഈ സാൻഡ്ര....." ന്ന് മ്മള് ചോദിച്ചു ഷാദിയെ നോക്കിയപ്പോൾ അവളും അത്‌ അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു.... അപ്പോൾ തന്നെ അർഷി.... "സാൻഡ്ര അൻവർക്കയുടെ പി എ ആണ്....." "ഡി പോത്തേ അൻവർകാക്കുന്റെ പി എ ആടി...ഇപ്പൊ സമാധാനം ആയോ.....പിശാശ്....ന്റെ കൈ വിട്.... ഞെരിച്ചു ഓടിക്കുലോ നി...." "സോറി...."😁.... "ഇളിക്കാതെ കേൾക്ക് പരട്ടകളെ....." ന്ന് ആനി പറഞ്ഞതും... മ്മള് ഒന്നു പുച്ഛിച്ചു വിട്ടു.... അപ്പോൾ തന്നെ ചെക്കൻ.... അവൾ എന്ത് പറഞ്ഞു....അഡ്രെസ്സ് കിട്ടിയോ......" "കിട്ടി.....വേറെ ഒരു കാര്യം കൂടെ പറഞ്ഞു.....ഇന്ന് രാത്രി അവരുടെ വീട്ടിൽ വെച്ച് ഒരു ബിസിനസ് പാർട്ടി ഉണ്ട്....."

"പാർട്ടിയോ....ന്നാൽ ഞങ്ങളും ഉണ്ട്...." ന്ന് ആനി തുള്ളി കൊണ്ട് പറഞ്ഞതും.... ഇച്ചായന്റെ തുറിച്ചു നോട്ടത്തിൽ പെണ്ണ് സൈലന്റ് ആയി.... അത്‌ കണ്ട് കളിയാക്കി ചിരിച്ചതിന് നേരത്തെ മ്മള് തൊടുത്തു വിട്ട പുച്ഛം റിട്ടേൺ അടിച്ചു അലവലാതി...😬... പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്ന് ഒരു കാര്യം മനസിലായി....അവര് പറഞ്ഞ അഡ്രെസ്സ് ആ റാസിഖ്ന്റെ ആണ്.... അവിടെ ഇന്ന് രാത്രി ബിസിനസ് പാർട്ടി ഉണ്ടെന്ന്...ഇതൊക്കെ ആ സാൻഡ്ര പെണ്ണ് ചോർത്തി കൊടുത്തതാണ്.....കാരണം ആ പെണ്ണിന്റെ വീടിനടുത്താണ് റാസിഖ് ന്റെ വില്ല...... "അപ്പൊ ഇനി അടുത്ത പ്ലാൻ എന്താണ്....." ന്ന് അല്ലുചായൻ ചോദിച്ചതും.... "കയറുന്നു....അതും ഇന്ന് രാത്രി തന്നെ....."

ന്ന് രാവണൻ പറഞ്ഞതും മ്മള് ഞെട്ടി കൊണ്ട്.... "വാട്ട്‌.....ഇന്ന് രാത്രി അയാളുടെ വീട്ടിൽ കയറാനോ....അതും എന്തിന്...." "അയാളുടെ കൈവശം ഉള്ള പവർ ഓഫ് അറ്റോണി കണ്ടെത്തിയിട്ട് വേണം നിയുമായിട്ടുള്ള എൻട്രി....അത്‌ കയ്യിൽ കിട്ടിയാൽ നമ്മുടെ ജോലി എളുപ്പം ആകും....അതിന് ഇന്നത്തെ രാത്രിയാണ് ബെറ്റർ.... യെല്ലാവരിടെയും ശ്രദ്ധ പാർട്ടിയിൽ ആകുo.... ആ സമയം വേണം വീടിനുള്ളിൽ കയറാൻ....." "എങ്ങനെ കയറും അലൻ.... സെക്യൂരിറ്റി വൻ ടൈറ്റ് ആകും...."(അർഷി) "മതിൽ ചാടാം....." ന്ന് മ്മള് പറഞ്ഞതും ഇച്ചായന്.... "അത്‌ നടക്കില്ല cctv ഉണ്ട്....നേരിട്ടു ഫ്രണ്ട് വഴി ഒരു എൻട്രി വേണം....." "അതിന് വഴി ഉണ്ട്...." ന്ന് മ്മള് പറഞ്ഞതും....

അവര് മ്മളിലേക് ഉറ്റു നോക്കിയതും മ്മള് ഐഡിയ പറഞ്ഞു.....അതിനോട് തീരെ യോചിക്കാതെ നിന്ന ചെക്കനെ.... മറ്റു ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് അതിൽ സമ്മതിപ്പിച്ചെടുത്തു.... അങ്ങനെ രാത്രി ആയതും പ്ലാൻ പ്രകാരം ഞങ്ങൾ ആറ് പേരും സാൻഡ്ര തന്ന അഡ്രെസ്സ് കണ്ട് പിടിച്ചു അങ്ങോട്ട് വിട്ടു.....പാർട്ടിയിൽ പങ്കെടുക്കാൻ ഒത്തിരി പേർ വരുന്നുണ്ട്.... അവരെ സ്വീകരിക്കാൻ നിൽക്കുന്ന ആളെ കണ്ടതും ഞങ്ങള്ക് കലിപ്പ് കയറി.... "ഷാഹിൽ....."😡 അവന് ചിരിച്ചു കൊണ്ട് കോട്ടിറ്റ് വരുന്നവരെ ഒക്കെ സ്വീകരിക്കുന്നുണ്ട്....അവിടെന്ന് കുറച്ച് അപ്പുറo മാറിയാണ് ഞങ്ങളെ വാഹനം ഇട്ടിരുന്നത്..... അങ്ങനെ ഞങ്ങളെ പ്ലാൻ പ്രകാരം മ്മള് പതിയെ വണ്ടിയിൽ നിന്നിറങ്ങി....

കണ്ണ് മാത്രം കാണുന്ന രീതിയിൽ ബുർഖയായിരുന്നു മ്മടെ വേഷം..... മ്മടെ നിഗമനo അനുസരിച്ച് ഒരു അറബിയെങ്കിലും ഈ പാർട്ടിയിൽ പങ്കെടുക്കുമെന്നത് തെറ്റാതെ ഒരു കാറിൽ നിന്ന് അറബി ഇറങ്ങി....കൂടെ അഞ്ചോ ആറോ ബുർഖ ഇട്ട സ്ത്രീകളും ആൾടെ ഫാമിലിയായി കൂടെ ഉണ്ട്..... ഇത് തന്നെ പറ്റിയ അവസരം ന്നുള്ള നിലയിൽ മ്മള് വാഹനത്തിൽ നിന്നിറങ്ങി പതിയെ മുന്നോട്ട് നടക്കാൻ ഒരുങ്ങവെ മ്മടെ കയ്യിലായി പിടിച്ചു കൊണ്ട് രാവണൻ....

"അക്കു....ഒരു കാരണവശാലും നിന്റെ ചെവിയിൽ നിന്നുള്ള ബ്ലൂട്ടൂത് ഡിസ്കനെക്ട് ആകരുത്.....നീയുമായി ബന്ധിപ്പിക്കാൻ അത്‌ മാത്രം ഒള്ളു.... കെയർഫുൾ ആയിരിക്കണം....." ന്ന് പറഞ്ഞു സമാധാനിപ്പിച്ചു.... അതുപോലെ മറ്റുള്ളവരും...... മ്മള് ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് മുന്നോട്ട് നടന്ന് ആ സ്ത്രികളുടെ ഇടയിലേക്ക് കയറി നിന്നു....അവരുടെ കൂടെ പതിയെ മുന്നോട്ട് നടന്നതും.... പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇരുട്ടിലായി മ്മളെ തന്നെ നോക്കി കൊണ്ട് ടെൻഷനോടെ നിക്കുന്ന മ്മടെ രാവണനെ.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story