രാവണ പ്രണയം🔥 : ഭാഗം 109

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അലൻ) ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലെ ആദ്യ പടിയെന്നോണം മ്മടെ കണ്മുന്നിലൂടെ മ്മടെ പെണ്ണ് ശത്രു താവളത്തിലേക് പോകുന്നത് കലുഷിതമായ മനസ്സോടെയല്ലാതെ വീക്ഷിക്കുവാൻ കഴിയുമായിരുന്നില്ല....... ആ അറബി ഫാമിലിക്കൊപ്പം അവൾ അകത്തേക്കു പോയതും.... ഞങ്ങൾ തിരികെ വണ്ടിക്കുള്ളിൽ കയറി ഇരുന്നു.... അവളുടെ കൈവശമുള്ള ബ്ലൂടുത് ഡിവൈസ് ഞങ്ങളെ കൈവശമുള്ള സ്പീക്കറുമായി ഘടിപ്പിച്ചത് കൊണ്ട്തന്നെ അവളുടെ സംസാരം ഞങ്ങള്ക് വ്യക്തമായി ആപ്‍ട്ടു ഡേറ്റ് ആയിട്ട് അറിയാൻ സാധിച്ചു.... അവള് ആ ഡോക്യുമെന്റ് തിരയുന്നതിന് അനുസരിച്ച് ഓരോ കാര്യങ്ങളും ഞങ്ങളെ അറിയിച്ചു കൊണ്ടായിരുന്നു അവള് മുന്നോട്ട് പോയിരുന്നത്....

എന്നിരുന്നാലും അവൾക്കരികിൽ നിൽക്കാൻ കഴിഞ്ഞില്ല....ഒറ്റയ്ക്കു ഒരു ടഫ് സിറ്റുവേഷനിലേക് അവളെ പറഞ്ഞ് വിട്ടതിലുമുള്ള ആശങ്ക മ്മളിൽ നിറഞ്ഞിരുന്നു... അവളുമായി ഷാഹിൽ സംസാരിക്കാൻ വന്നപ്പോൾ കണ്ട് പിടിക്കുമോന്നുള്ള ആവലാതി ആയിരുന്നു മനസ്സിൽ..... മ്മളെ പോലെ തന്നെ മറ്റുള്ളവരിലും പേടിയും ടെൻഷനും ഉള്ളത് ആ മുഖങ്ങളിൽ നിന്ന് തന്നെ മ്മൾക് മനസ്സിലായിരുന്നു..... ഷാഹിൽന്റെ റൂമിൽ നിന്നും ഷാഫിറയുടെ റൂമിൽ നിന്നും ഡോക്യുമെന്റ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ അതിനി എവിടെയാകും എന്നായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ചിന്ത..... ലാസ്റ്റ് ആ റാസിഖ്ന്റെ റൂം കൂടെ സേർച്ച്‌ ചെയ്യണമെന്നു പറഞ്ഞു കുറച്ച് കഴിഞ്ഞില്ല.....

അവിടെന്നു ഞങ്ങള്ക് കേൾക്കാൻ കഴിഞ്ഞത് ആ ഷാഫിറയുടെ ശബ്ദം ആയിരുന്നു..... അവളുടെ കുത്തി കുത്തിയുള്ള ചോദ്യം കാതിൽ പതിഞ്ഞതും പെണ്ണിന്റെ സുരക്ഷയിൽ ആശങ്ക ഏറി വന്നതും.... മ്മടെ ഹൃദയം അകാരണമായി മിടിച്ചോണ്ടിരുന്നു.... ഇതിനിടയിൽ പെട്ടന്നാണ് അക്കുവിന്റെ കരച്ചിൽ കാതിൽ പതിഞ്ഞത്.....അത്‌ കേട്ടതും ഉള്ളൊന്ന് പിടിഞ് പോയി..... "അലൻ.....റോസ് മോൾ....". ന്ന് അവളുടെ കരച്ചിൽ കേട്ട് ആൽബി പറയലും..... പിന്നെ അങ്ങോട്ട് എന്തൊക്കെയോ ആ ഷാഫിറയുടെ ശബ്ദം മുഴങ്ങി കേട്ടതും.....അവൾക്ക് അക്കുവിൽ സംശയം തോന്നിയെന്ന് ബോധ്യമായി..... അതോടൊപ്പം തന്നെ എന്തൊക്കെയോ ശബ്ദം അവ്യക്താമായി കാതിൽ പതിഞ്ഞതും.....

മ്മളിൽ അകാരണമായ ഭയം കൂടി വന്നതും.... അതിനെ അധികാരിപ്പിക്കുവാനെന്നോണം പെട്ടന്ന്...... യുവർ ഡിവൈസ് ഈസ്‌ ഡിസ്കണക്ടഡ്.. ന്ന് സ്പീക്കറിൽ മുഴങ്ങിയതും.....മ്മള് വെപ്രാളത്തോടെ..... "ആൽബി....കണെക്ഷൻ ഫൈൽ ആയെടോ.....എന്തോ പ്രോബ്ലം ഉണ്ട്...." ന്ന് പറഞ്ഞു മ്മള് വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയതും..... മ്മളെ കയ്യിലായി പിടിച്ചു വെച്ച് ആൽബി.... "അലൻ.....നി ഇതെങ്ങോട്ടാ ഓടുന്നെ...." "ടാ.... ന്റെ പെണ്ണ്.....അവള് അപകടത്തിൽ ആണ്.....ഇന്ക് അങ്ങോട്ട് പോയെ പറ്റു...." "ഇപ്പൊ അങ്ങോട്ട് ഓടി ചെന്നാൽ നീയും കൂടെ പെട്ടു പോകത്തെയുള്ളൂ....അത്‌ റോസ് നേ കൂടുതൽ അപകടപ്പെടുത്തും.....അവളെ അവിടെന്ന് എങ്ങനെ എങ്കിലും പുറത്ത് കൊണ്ട് വന്നേ പറ്റു.....

ഇങ്ങനെ എടുത്തു ചാടിയാൽ പ്രോബ്ലം കൂടുതൽ കോംപ്ലിക്കേറ്റഡ് ആകും......" ന്ന് ആൽബി പറഞ്ഞതും അർഷി.... "ആൽബി....കൂടുതൽ സമയം നമ്മളെടുക്കും തോറും അക്കു വിന്റെ കാര്യം ഡെയ്ഞ്ചർ ആകും....പെട്ടന്ന് എന്തെങ്കിലും ചെയ്തേ പറ്റു....." "ഏത് സമയത്താണോ എനിക്ക് ഈ പ്ലാനിന് കൂട്ട് നില്ക്കാൻ തോന്നിയത്.... അവളെ റിസ്ക് വെച്ച് ഒരു പ്ലേ അത്‌ പാടില്ലായിരുന്നു.....ഷിറ്റ്...." ന്ന് പറഞ്ഞു വണ്ടിയുടെ ബോണറ്റിൽ ആഞ്ഞിടിച്ചതും..... "അലൻ കൂൾ....." "ഇച്ചായ....മ്മള്... മ്മള് പോയി നോക്കിയാലോ.....അക്കു.... ഒറ്റയ്ക്കു... ഇന്ക് പേടി ആകുന്നു...." ന്ന് ആനി പറഞ്ഞതും.... "ശരിയാ....ഞങ്ങളും പർദ്ദ ഇട്ടോണ്ട് മുഖം മറച്ചു കൂടെ പോയാൽ മതിയായിരുന്നു.....അവളെ തനിച് വിടാൻ പാടില്ലായിരുന്നു...."

ന്ന് ഷാദി കൂടെ പറഞ്ഞതും അർഷി.... "ന്നിട്ട് വേണം നിങ്ങളെ പുറകെ കൂടെ ടെൻഷൻ അടിചു നടക്കാൻ.....മൂന്നും ഒരുമിച്ച് പോയി പണി മേടിച്ചു അത്‌ അതിലും വല്യ തലവേദന ആകും...." "അത്‌ അർഷി പറഞ്ഞത് ശരിയാ...... ഇപ്പൊ ഒരാളെ നോക്കിയാൽ മതി... പറഞ്ഞു നിൽക്കാൻ നേരം ഇല്ല....എത്രയും പെട്ടന്ന് കാര്യങ്ങൾ നടത്തണം.....അതിനൊരു വഴിയാണ് നോക്കേണ്ടത്...." ന്നൊക്കെ അവർ പരസ്പരം പറയുന്നതിനിടയിൽ മ്മടെ ശ്രദ്ധ മുഴുവൻ ആ വീട്ടിലേക്ക് ആയിരുന്നു..... പ്രകാശത്താൽ അലങ്കരിച്ച ആ വീടിനെ ആകെയൊന്ന് നിരീക്ഷിച്ചപ്പോൾ എന്റെ കണ്ണിലുടക്കിയത് ആ വീടിന് പുറകിലായി ഉള്ള ഓപ്പൺ ടെറസിലേക് ആയിരുന്നു......

അത്‌ കണ്ടതും അതിന് ചുറ്റുപാടും വീക്ഷിച്ചപ്പോൾ ആ ഭാഗത്തായി ഒരാളുടെയും ശ്രദ്ധ എത്തില്ലെന്ന് മനസ്സിലാക്കി കൊണ്ട് മ്മള് പെട്ടന്ന് മുന്നോട്ടു നടന്നതും..... എന്റെ കയ്യിൽ ആൽബിയുടെ പിടിവീണു..... "അല്ല നീ എങ്ങോട്ടാ പോകുന്നത്.... കാര്യം പറഞ്ഞിട്ട് പോ....ഒരു തീരുമാനം ഉണ്ടാക്കണ്ടേ.....മോളെ അവിടെ കൂടുതൽ നിർത്താൻ പറ്റുകേല....." "ആ.....അതുകൊണ്ട് ഇപ്പൊ പ്ലാൻ തീരുമാനിക്കാനുള്ള നേരമല്ല..... പ്രവർത്തിക്കേണ്ട നേരമാണ്....ഇനി എനിക്ക് ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ കഴിയില്ല..... എത്രയും പെട്ടെന്ന് അവിടെ പോയി അവളെ രക്ഷിച്ചേ മതിയാകൂ....." "നീ എന്താണ് ഉദ്ദേശിക്കുന്നത്.... നേരിട്ട് മുൻവശതേക്ക് ഒരു പോക്ക് അത് സാധ്യമാകില്ല...."

"അതെനിക്കും അറിയാം.... നീ ഇങ്ങോട്ട് വാ....തൂവാല കൊണ്ട് മുഖം മറച്ചെക്ക്....." ന്ന് പറഞ് മ്മള് പോക്കറ്റിൽ നിന്ന് തൂവാല എടുത്തു കണ്ണ്‌ മാത്രം കാണുന്ന രീതിയിൽ കെട്ടി വെച്ച് മ്മള് അർഷിയിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.... " ഇവരെ രണ്ടുപേരെയും നീ ശ്രദ്ധിക്കണം.....വണ്ടിയുമായി തയ്യാറായി നിൽക്കണം....ഏത് സമയo വേണേലും ഞങ്ങൾ വരാം....." ന്ന് പറഞ്ഞുകൊണ്ട് മ്മള് നേരെ ആ വീടിന് പുറകുവശത്തെ മതിലിനടുത്തേക് നടന്ന് ചെന്ന് അതിനോട് ചേർന്ന് നിന്നു..... തൊട്ടടുത്തു വന്നു നിന്ന ആൽബി എന്താണെന്നറിയാതെ മിഴിച്ചു നോക്കിയതും.....മ്മള് പതിയെ ആ മതിലിന് മുകളിലേക് വലിഞ്ഞുകയറി.... മതിലിൽ കയറി അവനോടും കയറാൻ പറഞ്ഞു....

പിന്നീട് ഞങ്ങൾ രണ്ടുo ആ വീടിന്റെ കോമ്പൗണ്ടിലേക്ക് എടുത്തുചാടി..... ഞങ്ങൾ ചുറ്റുപാടും വീക്ഷിച്ചതിൽ ഒരൊറ്റ കുഞ്ഞുപോലും പുറത്ത് ഇല്ലായിരുന്നന്ന് മനസ്സിലാക്കി....കാരണം എല്ലാവരും അകത്ത് പാർട്ടിയിലാണ്.... ഞങ്ങൾ പതിയെ ശബ്ദമുണ്ടാക്കാതെ വീടിന്റെ പുറക് വശത്തേക്ക് നടന്നു.... മുൻപിൽ നടന്ന മ്മടെ പിറകെയായി ആൽബിയും വന്നതും മ്മള് അവനോട് പറഞ്ഞു ഞാൻ..... "ആൽബി മ്മള് ഇ പൈപ്പ് വഴി മുകളിലേക്ക് കയറുവാ..... നീ ഒരു കാര്യം ചെയ്യണം....ഞാൻ കയറി ഒരു 5 മിനിറ്റ് കഴിഞ്ഞാൽ നീ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം....." "ടാഅതിന് ഇതിന്റെ മെയിൻ സ്വിച്ച് എവിടെയാണെന്ന് എനിക്ക് അറിയില്ലല്ലോ....."

"അതൊന്നും എനിക്കറിയേണ്ട... അവിടെ അകത് നമ്മുടെ പ്രാണനെ നിർത്തിയിട്ട നമ്മൾ ഇവിടെ നിൽക്കുന്നത്..... ഏത് വിധേനയും നിയത് കണ്ടുപിടിച് അഞ്ചുമിനിറ്റിനുള്ളിൽ ഓഫ് ചെയ്തേ പറ്റൂ....." ന്ന് പറഞ്ഞുകൊണ്ട് അടുത്തുള്ള പൈപ്പ് വഴി മ്മള് ടെറസിലേക്ക് വലിഞ്ഞു കയറി.....ഇപ്പോഴും അകത്തുള്ള എന്റെ പെണ്ണിന്റെ അവസ്ഥ എന്താണെന്ന് അറിയാതെ എന്റെ ഹൃദയം അകാരണമായി പിടച്ചു കൊണ്ടിരുന്നു... ഒരുവിധം ഏന്തിവലിഞ്ഞു ബാൽക്കണിയിൽ എത്തി ഞാൻ പതിയെ അവിടെയുള്ള കതക് തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരു റൂമിൽ നിന്നും ഓടി ഇറങ്ങുന്ന അക്കുവിനെയാണ്... ഈ ടെറസ്സിൽ നിന്നുള്ള വാതിൽ നേരിട്ട് മുകളിലെ ഹാളിലേക്ക് ഉള്ളതായിരുന്നു.....

കാരണം ഓടി വന്ന് പെണ്ണ് സ്റ്റയറിനവിടെ തറഞ്ഞു നിൽക്കുന്നതാണ് മ്മള് കണ്ടത്.... അവൾക്കരികിലേക്ക് ഓടിയടുക്കാൻ നിൽക്കവേയാണ്.... കുറച്ച് അകലെയുള്ള റൂമിൽ നിന്നും ഷാഹിദ് അവളെ വിളിച്ചു കൊണ്ട് ഓടിയടുക്കുന്നത് കണ്ടത്.... അവന്റെ വരവിൽ തറഞ്ഞു നിന്ന പെണ്ണിനെ കണ്ടതും.....മ്മടെ ഹൃദയം നിലക്കുന്നത് പോലെ തോന്നി....ആ നിമിഷം അവൽക്കരികിലേക്കായി അവൻ ഓടിയടുത്ത് അവളുടെ കൈകളിലേക്കായി പിടിക്കാൻ ആയവേ മ്മളിൽ ദേഷ്യം നുരഞ്ഞു പൊന്തിയതും..... കലിപ്പിൽ മുഷ്ടിചുരുട്ടി അവനിലേക്ക് ഓടാൻ ഒരുങ്ങവെ അവിടെയാകെ ഇരുട്ടു പരന്നു....

കൃത്യസമയത്തുള്ള ആൽബിയുടെ മൂവ് കൊണ്ട് അവളെ അവിടെ നിന്നും മാറ്റണമെന്നുള്ള ഉദ്ദേശത്തോടെ കതകു തുറന്നതും.... പുറത്തു നിന്ന് ഒഴുകിയെത്തിയ നിലാവെളിച്ചത്തിൽ ഒരു നിഴൽ പോലെ അവൾ മ്മടെ അരികിലൂടെ ഓടുന്നത് കണ്ടതും.... മറുത്തൊന്നും ചിന്തിക്കാതെ ആ കയ്യിൽ പിടിച്ചു മ്മളിലേക് വലിച്ചടുപ്പിക്കവേ കതകടച്ചു കഴിഞ്ഞിരുന്നു.... വലിയുടെ ആഘാതത്തിൽ നെഞ്ചോട് ചേർന്ന് നിന്ന അവളെ ഇറുകെ ഒന്നൂടെ മ്മളിലേക്കായി ചേർത്തുപിടിച്ചു.... ആ ഹൃദയമിടിപ്പ് അനുഭവിച്ചറിഞ്ഞത് കൊണ്ട് തന്നെ ഇത്രയും സമയം അവളുടെ മനസ്സിൽ ഉയർന്ന സംഘർഷ തീവ്രത എത്രത്തോളം ഉണ്ടെന്ന് മ്മള് തിരിച്ചറിഞ്ഞു.....

ഈ നിമിഷങ്ങളിൽ തന്നെ അവൾ ഒത്തിരി ഭയന്നെന്ന് എന്നിൽ മുറുകുന്ന പിടിയിൽ മ്മൾക് അറിയാൻ സാധിച്ചതും മ്മടെ കയ്യുകൾ അവളിൽ വലയം തീർത്തു...... **************** (അക്കു) ഇറുകെ ചേർത്ത് പിടിച്ച ചെക്കനിൽ നിന്നും പതിയെ അകന്ന് കൊണ്ട് മുഖം ഉയർത്തി നോക്കിയതും.... മ്മളെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്ന ആ കരിനീല കണ്ണുകൾ നിലാവിൽ കൂടുതൽ വെട്ടി തിളങ്ങിയതും..... അതുവരെ ഭയത്താൽ തുടികൊട്ടിയ ഹൃദയത്തിലേക് ആശ്വാസത്തിന്റെ തണുപ്പ് പടർന്നിറങ്ങി......ആ കണ്ണുകളിലേക്കു നോക്കി കൊണ്ട് പതിയെ കിച്ച.... ന്ന് വിളിച്ചതും..... കർച്ചീഫിനാൽ മറ തീർത്ത അധരത്താൽ മ്മടെ കണ്ണിലായി ചുംബനം ചാർത്തിയതും....മ്മള് കണ്ണുകൾ ഇറുകെ അടച്ചു.....

മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് അവൻ.... "പോന്നു....ഒന്നും പറ്റിയില്ലല്ലോ ടാ.....ആർ യു ഓക്കേ.....മ്മള് എത്ര പേടിച്ചൂന്ന് അറിയോ.....നിയുമായുള്ള കണക്ഷൻ നിന്ന് നിന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഹൃദയം നിലക്കുന്ന പോലെയാ തോന്നിയെ....." "മ്മളും ഒത്തിരി പേടിച്ചു പോയി കിച്ച.....നി വന്നില്ലായിരുന്നേൽ അവര്......" "ഒന്നും ചെയ്യില്ല....അതിന് അനുവദിച്ചിട്ട് വേണ്ടേ....നിന്നിലേക്കെത്താൻ അവർക്ക് എന്നെ തകർക്കണം.... ഈ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം....നിന്റെ നേരെ കേവലം അനാവശ്യ നോട്ടം പോലും പതിയില്ല....അതിനനുവദിക്കില്ല അലൻ....." ന്ന് ചെക്കൻ പറഞ്ഞതും...... മ്മള് സന്തോഷത്തോടെ ആളെ വാരി പുണർന്നതും....

"പൊന്നു.....എത്രയും പെട്ടന്ന് ഇവിടെ നിന്ന് പുറത്ത് കടക്കണം.....ഇനി നിന്നെ അപകടപ്പെടുത്താൻ സാധിക്കില്ല....പെട്ടന്ന് വാ....." ന്ന് പറഞ്ഞു മ്മളെ പിടിച്ചു ടെറസ്സിന്റെ തലക്കലേക് കൊണ്ട് പോയി.....മ്മള് താഴോട്ട് നോക്കിയതും അവ്ടെയായി അല്ലുച്ചായൻ നിൽക്കുന്നത് കണ്ട്.... ആളും കർചീഫ് കൊണ്ട് മുഖം മറച്ചിട്ടുണ്ട്.... ഞങ്ങളെ കണ്ട് ഇച്ചായൻ പെട്ടന്ന് ഇറങ്ങി വരാൻ പറയുന്നതിനിടയിൽ ആണ് അകത്തു നിന്നുള്ള ബഹളം കാതിൽ പതിഞ്ഞത്.....ആ ശബ്ദം അടുത് വരുന്നത് മനസ്സിലായതും..... "പൊന്നു.....പെട്ടന്ന് താഴെ ഇറങ് അവരിപ്പോ ഇങ്ങെത്തും....." ന്ന് പറഞ്ഞതും മ്മള് പെട്ടന്ന് ആ പേപ്പർ ചുരുൾ പർദ്ദ പൊന്തിച് മ്മടെ ജീനിന്റെ പോക്കറ്റിലേക് മടക്കി വെച്ച്....

ടെറസ്സിലെ കൈവരിയിലേക് കയറി ഇരുന്നു താഴോട്ട് നോക്കിയതും.....അന്താളിച്ചു പോയി.... "കിച്ച.....മ്മള് എങ്ങനെ ഇറങ്ങും....താഴ്ച ഉണ്ട്....." "ചാട്....." "വാട്ട്‌....."😲.... "പൊന്നു.....സംസാരിച്ചു നിൽക്കാൻ സമയം ഇല്ല..... ഡൂ വാട്ട്‌ ഐ സെ.....ചാടാൻ.... ആൽബി നിന്നെ പിടിക്കും....." ന്ന് പറഞ്ഞെങ്കിലും.... മ്മള് ചാടാനുള്ള പേടി കൊണ്ട് ആളെ ദയനീയമായി നോക്കിയതും..... "ടെറസ്സിൽ നോക്ക്.....അവര് ഈ കോമ്പൗണ്ട് താണ്ടി പോകാൻ ഇടയില്ല.....ക്വിക്....." ന്നുള്ള ശബ്ദം അകത്തു നിന്ന് കാതിൽ പതിഞ്ഞതും.....മ്മള് പേടിയോടെ കിച്ച.... ന്ന് വിളിക്കലും.....അങ്ങോട്ടുള്ള കതക് തുറന്നതും നിമിഷ നേരം കൊണ്ടായിരുന്നു.....

കതക് തുറന്ന് അങ്ങോട്ടായി വന്ന ഷാഹിലിനെയും ഷാഫിറയെയും കണ്ടതും... കിച്ച.... "പൊന്നു ജമ്പ്....." ന്ന് കലിപ്പിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോഴേക്കും ഷാഹിൽ..... "സ്റ്റോപ്പ്‌ ദെയ്ർ......" ന്ന് പറഞ്ഞു ഞങ്ങൾക്കരികിലേക് ഓടി വന്നു കൊണ്ട് മ്മളെ ഇറക്കാൻ പരിശ്രമിക്കുന്ന കിച്ചയെ പുറകിൽ നിന്ന് ചവിട്ടിയതും.....ചെക്കൻ ചവിട്ടിയ ആഖാദത്തിൽ ഒരു ഭാഗത്തേക്ക് തെറിച്ചു വീണതും..... മ്മള് ചാടാൻ ഒരുങ്ങും മുന്നേ ഷാഹിൽ മ്മടെ സ്കെർഫോട് കൂടെ മുടിയിൽ പിടിച്ചു വലിച്ചതും..... മ്മള് തിരികെ ടെറസ്സിലേക് വീണതും..... മ്മള് നിലവിളിച്ചു പോയി.... അതോടെ തെറിച്ചു വീണ ചെക്കൻ ചാടി എണീറ്റ് പിന്നെയും മ്മളെ അടുത്തേക് വരാൻ നിന്ന ഷാഹിലിനെ ചവിട്ടി വീഴ്ത്തി.....

അപ്പോൾ തന്നെ ഷാഫിറ.... "ഷാഹി.....അവനെ നി നോക്കിക്കോ.... ഇവളുടെ കാര്യം ഞാൻ ഏറ്റു....." ന്ന് പറഞ്ഞു മ്മളിലേക് ഓടിയടുത്തതും....അവൾകിട്ട് രണ്ട് പൊട്ടിക്കേണ്ട നേരം കഴിഞ്ഞു..... ന്ന് കരുതി നിലത്ത് നിന്ന് ചാടിയെണീറ്റ് മ്മള് പർദ്ദയുടെ അടിഭാഗം മടക്കി കുത്തി തിരിഞ്ഞു നിന്ന് മ്മളിലേക് ഓടിയടുത്ത ഷാഫിറയുടെ കാരണം നോക്കി ആഞ്ഞു വീശിയതും...... അടിയുടെ ആഘാതത്തിൽ അവൾ നിലത്തോട്ട് വീണു..... "യൂ.....നി എന്നെ അടിക്കും അല്ലെ...ഐ വിൽ കിൽ യൂ....ബ്ലഡി....." ന്ന് പറഞ്ഞു നിലത്ത് നിന്ന് കൊട്ടിപിടഞ്ഞു എണീറ്റതും..... മ്മള് അവളെയും മറികടന്നു വാതിലക്കലേക് ഓടി അത്‌ പുറത്തേക് ലോക്ക് ചെയ്ത് വെച്ചു.....

അല്ലേൽ ഇനിയും ആളുകൾ ഓടി വന്നാൽ അവരെ നേരിടാനുള്ള ആൾബലം ഞങ്ങൾക്കില്ല.....അതുകൊണ്ടാണ് അവക് കൊടുക്കുന്നേൻ മുന്നേ മ്മടെ ഭാഗം സേഫ് ആക്കിയത്... കതകടച്ചു തിരിഞ്ഞ മ്മളെ ഓടിവന്ന പുട്ടി ചവിട്ടി വീഴ്ത്തി കതക് തുറക്കാൻ കൈ വെച്ചതും.... വീണു കിടന്ന മ്മള് അടുത്തായി ചുമരോട് ചാരി വെച്ചേക്കുന്ന തുടപ്പ് കോൽ എടുത്തു അവളുടെ കൈക്ക് നീട്ടി അടിച്ചതും..... വേദന കൊണ്ട് അലറി കൈ എടുത്ത അവൾ മ്മളെ നേരെ വന്നതും..... ചാടിയെണീറ്റ് അവളുടെ ബാഗ്രൗണ്ടിന് നോക്കി സ്റ്റിക്ക് കൊണ്ട് ഒന്നങ്ങട് കൊടുത്തതും..... അവളുണ്ട് റബർ പാല് കുടിച്ച പോളെ വേദന കൊണ്ട് തുള്ളുന്നു..... മ്മടെ അടിയുടെ ഇടയിൽ രാവണനെ നോക്കിയതും.....

അവിടെ പരസ്പരം പൊരിഞ്ഞ അടി ആണ്..... അഞ്ചു പഞജ് അങ്ങോട്ട് കൊടുക്കുമ്പോൾ ഒന്ന് തിരിച്ചു മേടിക്കുന്നും ഉണ്ട്.....അതും നോക്കി നിന്നതും ഷാഫിറ കൊപ്പത്തി മ്മടെ മുടിയിൽ പിടിച്ചു വലിച്ചു മ്മടെ മുഖത്തെ മറ എടുത്തു മാറ്റാൻ ഒരുങ്ങവെ..... സർവശക്തിയും എടുത്തു അവളെ പിടിച്ചു തള്ളിയതും.....പുറകിലേക്ക് വെച്ചു പോയ അവൾ പാട്ട ഇടിച്ചു മുറകിലേക് മറിഞ്ഞു വീണതും..... ഷാഹിലിന്റെ.... "ഷാഫി....." ന്ന വിളി കെട്ട് തിരിച്ചു നോക്കിയതും..... കണ്ടത് മ്മടെ ചെക്കന്റെ കഴുത്തിൽ കൈ വെച്ച് ടെറസ്സിലെ കൈവരിയിലേക് അമർത്തി പിടിക്കുന്ന ഷാഹിൽന്റെ ദേഷ്യം നിറഞ്ഞ മുഖം ആയിരുന്നു...... അവന്റെ കൈ വേർപെടുത്താൻ ശ്രമിക്കുന്ന കിച്ചയെ കണ്ടതും.....

മ്മള് വീണു കിടക്കുന്ന ഷാഫിറയുടെ അടുത്തേക് ഓടി ചെന്ന് കാരണം നോക്കി ഒന്നൂടെ പൊട്ടിച്ചതും..... "ഷാഫി......" ന്ന് വിളിച് അവന് കിച്ചയെ വിട്ട് മ്മളെ അടുത്തേക് ഓടിയടുത്തു.....കിച്ചയെ മോചിപ്പിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു ഷാഫിറക്ക് മ്മൾടെ വക പൊട്ടിയ അടി..... ദേഷ്യത്തോടെ മ്മളിലേക് ഓടിയടുത്ത ഷാഹിൽനേ കണ്ട് ഒരുനിമിഷം അന്താളിച്ചു പോയ മ്മള് തറഞ്ഞു നിന്നതും.... തൊട്ടടുത്തെത്തിയ അവന് മ്മടെ കവിളിൽ ആഞ്ഞടിക്കാൻ കൈ ഉയർത്താവേ അവന് പുറകെ ആയി ഓടി വന്ന രാവണൻ..... അവന്റെ കൈ മ്മടെ കവിളിൽ പതിയും മുന്നേ കിച്ച ചുമരിലേക് ഓടി കയറി വലതുകാൽ കൊണ്ട് ഷാഹിലിന്റെ ചെവിക്കല് നോക്കി ആഞ്ഞു വീശിയതും.....

മ്മടെ മുന്നിൽ നിന്ന് തെറിച്ചു വീണ അവന് നേരെ ചെന്ന് പതിച്ചത് എണീക്കാൻ ഒരുങ്ങുന്ന പുട്ടിയുടെ മേലെ ആണ്.... അതോടെ പുട്ടിയുടെ അവസ്ഥ പാണ്ടിലോറി കയറിയ താവളക്ക് കൂട്ട് ആയിരുന്നു.....🤭.... അതും നോക്കി നിന്ന മ്മളെ കിച്ച ഞൊടിയിട കൊണ്ട് കൈകളിൽ കോരിയെടുത്തതും...... പകച്ചു നോക്കും മുന്നേ മ്മളെയും കൊണ്ട് ടെറസിന്റെ തലക്കലേക് ഓടിയതും.....ഷാഹിൽ..... "വിടില്ലടാ നിന്നെ....." ന്ന് പറഞ്ഞു ചാടിയെണീറ്റ് ഞങ്ങൾക്കരികിലേക് ഓടിയടുക്കവേ..... മ്മളെയും കൊണ്ട് കൈവരിയിൽ എത്തിയ കിച്ച ഒരുനിമിഷം കണ്ണിലേക്കു നോക്കി.....ഷാഹിൽ ഓടിയടുക്കും മുന്നേ മ്മളെയും കൊണ്ട് കൈ ഉയർത്തി പൊടുന്നനെ ആ കൈ മ്മളിൽ നിന്ന് പിൻവലിച്ചതും.....

മ്മള് ടെറസിന്റെ മണ്ടയിൽ നിന്ന് താഴോട്ട് വീഴവേ.....മ്മടെ ഉള്ളാകെ കിടിലം കൊണ്ടതും......ആ ഭയത്താൽ കണ്ണുകൾ ഇറുകെ അടച്ചതും...... താഴേക്കു വീണ മ്മള് സുരക്ഷിതമായി അല്ലുച്ചായന്റെ കൈകളിലായി പൊതിഞ് പിടിച്ചിരുന്നു..... പേടിയോടെ ഇറുകെ അടച്ച കണ്ണുകൾ തുറന്ന് അല്ലുച്ചായനെ നോക്കി പെട്ടന്ന് ആ കഴുത്തിൽ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് നെഞ്ചിലേക് മുഖം ചേർത്തു.... പതിയെ മ്മള് ആളിൽ നിന്ന് താഴെ ഇറങ്ങി മുകളിലേക്കു നോക്കിയതും..... കിച്ചയെ കാണാതെ വന്നതും.... മ്മളിൽ ഭയം നിറഞ്ഞതും..... പെട്ടന്നാണ് ഓടിവന്ന അലൻ കൈവരിയിൽ കൈ കുത്തി തൊട്ട് താഴെ ഉള്ള തിട്ടയിലേക് എടുത്തു ചാടിയത്.....

അവന്റെ പുറകെ വന്ന ഷാഹിലിനേ ഒരു മിന്നായം പോലെ കാണും മുന്നേ തിട്ടയിൽ നിന്ന ചെക്കൻ നിമിഷനേരം കൊണ്ട് നിലതെക് എടുത്തു ചാടി കൊണ്ട്..... "ഓടിക്കോട......" ന്ന് പറഞ്ഞതും..... അല്ലുച്ചായൻ മുന്നേ ഓടിയതും...... അതിന് പുറകെ മ്മളും അതിവേഗം ഓടി.....ഓടുന്നതിനിടയിൽ മ്മള് ചെക്കനെ തിരിഞ് നോക്കിയതും..... "തിരിഞ്ഞു നോക്കാതെ ഓടാൻ...." ന്ന് ഒച്ചയെടുത്തതും.....അതിന് പുറമെ "പിടിക്കവരെ....." ന്നുള്ള ഷാഹിലിന്റെ ആക്രോശം കേട്ടതും..... മ്മള് അതിവേഗം മുന്നോട്ട് നോക്കി ഓടിയതും..... മ്മളെ മുന്നേ ഓടിയ അല്ലുചായൻ മതിലിനു മുകളിൽ നിന്ന് കൈ നീട്ടി പിടിച്ചതും...... ഓടിയടുത്ത മ്മള് ആ കയ്യിലേക് കൈ ചേർത്ത് വെച്ചതും.....

പൊടുന്നനെ മ്മളെ ഇരുകയ്യാൽ മതിലിലോട്ട് വലിച്ചു കയറ്റി.... ഒരുവിധം കയറി നിന്ന് തിരിഞ്ഞു നോക്കിയതും.....കണ്ടത് ഞങ്ങൾക്കടുതെക് ഓടിയടുക്കുന്ന രാവണനും അവന് പുറകെ ഓടിയടുക്കുന്ന രണ്ട് മൂന്ന് സെക്യൂരിറ്റിസ്സിനെയും ആണ്..... കൂടാതെ ടെറസ്സിന്റെ മുകളിൽ നിന്ന് ആക്രോശിക്കുന്നു ഷാഹിലും പുട്ടിയും..... ഞങ്ങൾക്കടുതെക് ഓടിയടുത്ത രാവണനെ.....അവന്മാർ മൂന്നും കൂടെ പിടിച്ചു വെച്ചതും..... "വിടരുത് അവനെ.....ഞാൻ ഇതാ വരുന്നു....." ന്ന് വിളിച്ചു പറഞ്ഞു ഷാഹിൽ ടെറസിൽ നിന്ന് തിരിഞ്ഞു ഓടിയതും..... മ്മള് നോക്കുമ്പോഴുണ്ട് കലി പൂണ്ട രാവണൻ അവന്റെ സംഹാര താണ്ടവം ആടുന്നതാണ്..... ഇരു ഭാഗത്ത്‌ നിന്ന് പിടിച്ചു വെച്ചവൻമാരെ അവന് ഇരുകൈയാൽ അവന്മാരുടെ തലയിൽ പിടിച്ചു മുന്നോട്ട് അവരുടെ തലകൾ പരസ്പരം കൂട്ടിയിടിപ്പിച്ചതും നിലവിളിയോടെ അവന്മാർ താഴെ വീണതും.....

അവന്റെ പുറകിൽ നിന്ന് പിടിച്ചു വെച്ച മൂന്നാമനെ വലത് കൈ ഉയർത്തി കൈ മുട്ടിനാൽ പിന്നോട്ട് അയാളുടെ മുഖത്തേക് ആഞ്ഞിടിച്ചതും..... അയാളും ഒരു നിലവിളിയോടെ പുറകിലോട്ട് മറിഞ്ഞു വീണു...... മുകളിൽ നിന്ന് ഓടിയിറങ്ങിയ ഷാഹിലും അവന്റെ പടകളും ഞങ്ങൾക്ക് അടുത്തേക് ഓടിയടുക്കവേ അതിലും വേഗത്തിൽ ഓടിയടുത്ത രാവണൻ മതിലിലോട്ട് ചാടികയറി.... മ്മൾക്കിരുവശവും അവര് രണ്ടും പേരും നിന്ന് കൊണ്ട് ഓടിയടുക്കുന്ന ഷാഹിൽനെയും അവന്റെ കൂട്ടാളികളെയും ഒന്ന് നോക്കി തിരിഞ്ഞു പരസ്പരം നോക്കി പുഞ്ചിരിചു കൊണ്ട് മൂന്ന് പെരുo പരസ്പരം കൈകള് കോർത്തു പിടിച്ചു മതിലിനപ്പുറത്തേക് എടുത്തു ചാടിയതും.... ചാടി നിവർന്നു നിന്ന.... ഞങ്ങള്ക് മുന്നിലായി അർഷി കാറുമായി ലാൻഡ് ചെയ്തു......

മറുത്തൊരു ചിന്തകൾക്ക് നില്കാതെ ഓടി വണ്ടിയിലേക് കയറിയതും.....ഒരു ഞരക്കത്തോടെ അർഷി വണ്ടിയും കൊണ്ട് അതിവേഗം അവിടെ നിന്നും ചീറി പാഞ്ഞിരുന്നു...... റോഡിലൂടെ വാഹനം അതിവേഗം സഞ്ചരിക്കവേ.....ഒരു കിതപ്പോടെ അതിലുപരി ആശ്വാസത്തോടെ മ്മൾക് പുറകെയായി കയറിയ രാവണന്റെ നെഞ്ചിലേക് പതിയെ ചേർന്നു ഇരുന്നതും....ആ നെഞ്ചടിപ്പും കുതിച്ചുയർന്നിരുന്നു..... ആ നെഞ്ചിടിപ്പിനെ ശാന്തമാക്കാനെന്നോണം മ്മള് ആളിലേക് ഒന്നൂടെ പറ്റിച്ചേർന്നതും....ചെക്കൻ ഒരു കയ്യാൽ മ്മളെ ആളിലേക് ചേർത്ത് പിടിച്ചതും...... ആ നെഞ്ചിൽ മുഖം ചേർത്ത് ഷീണത്താൽ കണ്ണുകൾ പതിയെ അടക്കവേ മ്മടെ തൊട്ടടുത്തിരുന്ന ആനിയുടെ കൈകൾ മ്മടെ വലതുകൈയെ പൊതിഞ്ഞു പിടിച്ചിരുന്നു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story