രാവണ പ്രണയം🔥 : ഭാഗം 111

Ravana Pranayam Novel

എഴുത്തുകാരി: അമീന

കണ്മുന്നിൽ കാണുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ ആ പേപ്പറിലായി മിഴികൾ ഒഴുകി നടന്നു..... "കിച്ച... അവൻ....അവനോട് പറയണം.....ഉടനെ പറയേണ്ടിയിരിക്കുന്നു...." ന്നൊക്കെ മനസ്സിൽ കരുതി നിലത്ത് നിന്ന് ചാടിയെണീറ്റ് താഴോട്ട് പോകാൻ ഒരുങ്ങവെയാണ് അവരെല്ലാം ഹാളിലായി ഇരുന്നു സംസാരിക്കുന്നത് കണ്ടത്.... എത്രയും വേഗം അവനിലേക്കെത്താൻ സ്റ്റെയർ ഇറങ്ങവേ ആണ് മ്മള് ആ പേപ്പറിലെക്ക് ഒന്നൂടെ നോക്കിയത്.... ഇപ്പൊ ഇതിനെ കുറിച്ച് പറയണോ....ഇല്ല.... പാടില്ല.....ഇതിനെ കുറിച് കിച്ചയല്ലാതെ മറ്റാരും അറിയാൻ പാടില്ല..... ന്ന് മനസ്സിൽ കരുതി ഉതിർന്ന കണ്ണുനീർ കയ്യാൽ അമർത്തി തുടച് തിരികെ റൂമിലേക്ക്‌ ഓടി കയറി കതക് ചാരി.....

പെട്ടന്ന് തന്നെ ആ പേപ്പർ എടുത്തു ബാഗിൽ സേഫ് ആയി വെച്ച് അത്‌ അലമാരയിലെടുത് ലോക്ക് ചെയ്തു മ്മള് ബെഡിലേക് കിടന്നു....ആ പേപ്പറിൽ ഉള്ളത് മനസ്സിലേക്ക് വരും തോറും മ്മടെ ഹൃദയം അകാരണമായി മിടിച്ചോണ്ടിരുന്നു..... നാളെ കിച്ചയോട് പറയണം അതിനെ കുറിച്....മറ്റാരും അറിയാൻ സമയം ആയിട്ടില്ല....ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ പടച്ചോനെ....ഇത്രയും വലിയൊരു ചതി......എങ്ങനെ.... ന്നൊക്കെ ആലോചിച്ചു കൊണ്ട് തലയിണയിലേക് മുഖം ചേർത്ത് വെച്ച് കിടന്നതും....അങ്ങോട്ടായി അവളുമാർ കടന്ന് വന്നതും..... "അക്കു....എന്നാടി....വയ്യേ....ഇതുവരെ നിന്നെ കാത്തു നിക്കുവായിരുന്നു താഴെ...കാണാഞ്ഞപ്പോ വന്നതാ...". ന്ന്....പറഞ്ഞോണ്ട് മ്മളെ അടുത്തോട്ടു വന്നതും...മ്മള് പതിയെ എണീറ്റ് ഹെഡ് ബോർഡിലേക് ചേർന്നിരുന്നതും..... ഷാദി.... "അക്കു....എന്താടാ പറ്റിയെ.... നി കരഞ്ഞോ....കണ്ണൊക്കെ കലങ്ങിയേക്കുന്നു...."

"ഏയ്യ്.... ഇ....ഇല്ല.....അത്‌...നല്ല ഷീണം ഉണ്ട്....തലവേദനയും അതാകും...." ന്ന് പറഞ്ഞു അവരിൽ നിന്നൊഴിഞ്ഞു മാറിയതും.... "ന്നാൽ എണീറ്റ് വന്നു വല്ലതും കഴിച്ചു കിടക്ക്....ഉറങ്ങി നീട്ടാല് കുറഞ്ഞോളും....." "എനിക്ക് വേണ്ടഡോ....നിങ്ങൾ കഴിച്ചു വാ....ഇന്ക് നന്നായിട്ട് ഉറക്കം വരുന്നുണ്ട്...." "ടാ അത്‌....." "ചെല്ല് ആനി....കഴിച്ചു പെട്ടന്ന് വാ.....ഉറങ്ങാം.... ഇപ്പഴേ ഒത്തിരി ലേറ്റ് ആയി....പിന്നെ....." ന്ന് പറഞ്ഞ്..മ്മള്... കയ്യിൽ പിടിച്ച പേപ്പർ അവൾക് നേരെ നീട്ടി കൊണ്ട് തുടർന്നു.... "ഇത് കിച്ചയെ ഏല്പിച്ചെക്....." "ഇതെന്ന...."🙄 "ഇതെന്നന്നോ.....റിസ്ക് എടുത്തു ആ റാസിഖ് ന്റെ വീട്ടിൽ കയറിയത് പിന്നെ എന്നതിനാടി...." "ഓഹ്.....ആ...അത്‌ ശരിയാണല്ലോ....നിന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ....അങ്ങട് പോയ ഉദ്ദേശം തന്നെ മറന്നു....പവർ ഓഫ് അറ്റോണിയല്ലേ....." ന്ന് പറഞ്ഞു മ്മടെ കയ്യീന്ന് അത്‌ മേടിച്ചു അവര് പുറത്ത് പോയതും.....

മ്മള് കണ്ണുകൾ അടച്ചു കിടന്നതും പിന്നെയും മനസിലേക്ക് ആ പേപ്പർ കടന്ന് വന്നതും....നാളെ ഉറപ്പായും കിച്ചുവിനെ അതിനെക്കുറിച് അറിയിക്കണം.....ന്ന് കരുതി കണ്ണുകൾ ഇറുകെ അടച്ചു കിടന്നതും..... ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഉറക്കിലേക് വഴുതി വീണിരുന്നു...... *************** (അരുണി) മ്മളെ പിടിച്ചു വാതിലിൽ പതിപ്പിച്ചു നിർത്തിയ സെബാസ്ട്യനെ അത്രയും അടുത് കണ്ടതും....മ്മള് വിറച്ചു പോയി......മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുവാ വെട്ടുപോത്ത്‌.....അങ്ങേരെ കണ്ടപ്പോൾ തന്നെ ഓടിയൊളിച്ച ധൈര്യത്തെ മ്മള് വലിച്ചോണ്ട് വന്നു ആളോട് അങ്ങട് തട്ടി കയറി..... "ഡോ..... ന്താടോ ഇങ്ങനെ നോക്കണെ.....ഒരുമാതിരി പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ....

മ്മളെ യെന്തിനാടോ ഇങ്ങോട്ട് വലിച്ചോണ്ട് വന്നേ...." ന്ന് മ്മള് തട്ടിക്കയറിയതും...... അത്‌ വരെ ശാന്തമായ അങ്ങേരെ മുഖം ചുമന്നു വരുന്നത് കണ്ട് പണി പാളിയോ കൃഷ്ണ ന്ന് കരുതി ആളെ ഉറ്റു നോക്കിയതും..... പെട്ടന്ന് മ്മളെ അരയിലൂടെ കൈ ചുറ്റി ആളിലേക് ചേർത്ത് പിടിച്ചതും മ്മള് നടുങ്ങി പോയി.... സ്വബോധം വീണ്ടെടുത്തു....ആളിൽ നിന്ന് കുതറി ഇറങ്ങാൻ ശ്രമിക്കവേ.....മ്മളിലുള്ള പിടി മുറുകി ആളിലേക് ചേർത്ത് ഉയർത്തിയതും..... മ്മളെ കണ്ണ് വെളിയിൽ ചാടുംന്ന് വരെ തോന്നി.... "ഡോ....ന്നെ.. വിടടോ....നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടോ മ്മടെ ദേഹത്ത് തൊടരുതെന്ന്....കയ്യെടുക്....." "അടങ്ങി ഇരിയടി.....അല്ലേൽ എടുത്തെറിയും ഞാൻ....." മ്മ് പേടിപ്പിക്കാൻ നോക്കാ...

.ആവശ്യമില്ലാതെ ഡയലോഗ് അടിക്കാ.....ഒന്ന് മാറ്റി പിടി.... 😏... ന്ന് മനസിൽ പറഞ്...... "എറിയെടോ...കൊണ്ട് പോയി എറിയാൻ....ന്നാൽ യെങ്കിലും മ്മളെ പിടി വിടൂല്ലോ.....വെട്ടു പോത്ത്...."😏 "ആരാടി വെട്ടു പോത്ത്....അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് മാറ്റും....നിന്റെ അഹങ്കാരം ന്റെ മുന്നിൽ വേണ്ട...നാക്കടക്കടി...." "ഞാൻ എന്ത് അഹങ്കരിച്ചെന്ന താൻ പറയണെ....ന്നെ ഇങ്ങോട്ട് വലിച്ചു കൊണ്ട് വന്നത് ഇയാളല്ലേ....ന്റെ അനുവാദം ഇല്ലാതെ ന്റെ ദേഹത്ത് കൈ വെച്ചിട്ട ഞാൻ എതിർക്കുന്നെ....ന്നിട്ട് അഹങ്കാരം ആണ് പോലും....കയ്യെടുത് മാറ്റെടോ...." "മാറ്റാൻ സൗകര്യം ഇല്ല അഹങ്കാരി.....കയർത്തു സംസാരിക്കുന്നത് ഇന്ക് ഇഷ്ട്ടമല്ലാ....മിണ്ടാതിരിക്കുന്നത നിനക്ക് ബെറ്റർ....."

"ഞാൻ ഇനിയും മിണ്ടും.....ന്നെ നിലക്ക് നിർത്താൻ നീയാരാ.....നിന്റെ കൈയ്യൂക്ക് ന്റെ അടുത് വേണ്ട.....നിനക്ക് ഒക്കെ പെണ്ണിന്റെ ശരീരത്തോട് ആണേൽ.... അതിന് ഈ അരുണിയെ കിട്ടില്ല....ഇനിയും ന്റെ ദേഹത്ത് തൊട്ടാൽ കരണം പോകയും മിസ്റ്റർ സെബാസ്റ്റ്യൻ....." ന്ന് പറഞ്ഞു ആളിൽ നിന്ന് കുതറി മാറി കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ....കട്ട കലിപ്പിൽ മ്മളെ പിടിച്ചു തിരിച്ചു കൊണ്ട്..... "ന്നതാടി നി പറഞ്ഞെ....കരണം പോകയുംന്നോ....നിന്നെ ഒന്ന് തൊട്ടതിന് കരണം പോകയ്ക്കുമെങ്കിൽ ചെയ്യടി.... ഞാൻ ഒന്ന് കാണട്ടെ ഈ സെബാസ്റ്റ്യൻ ന്റെ നേരെ നിന്റെ ഉശിര്....." ന്ന് പറഞ്ഞു മ്മളെ പിടിച്ചു ബെഡിലേക് തള്ളിയതും.....മ്മള് വിറച്ചു പോയി.....

ബെഡിലേക് വീണ മ്മള് കൊട്ടി പിടഞ്ഞു എണീക്കും മുൻപ് മ്മടെ മേലെയായി കൈ കുത്തി നിന്ന അവനെ... പേടിയോടെ നോക്കിയതും....കലിപ്പിൽ..... "പോകയ്ക്കടി കരണം.....നീയെന്ന പറഞ്ഞെ നിന്റെ ദേഹത്ത് തൊടാൻ പാടില്ലെന്നോ...." ന്ന് പറഞ്ഞു മ്മടെ അരയിലായി കൈ വെച്ചതും....മ്മടെ ഉള്ളിലൂടെ വിറയൽ കടന്ന് പോയതും കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചതും..... കൺകോണിൽ മിഴിനീർ ഉരുണ്ടു കൂടി..... "ക.....കയ്യെടുക്....." "എടുക്കുന്നില്ല.....നീയല്ലേ അടിക്കുമെന്നാണ്ടൊക്കെ പറഞ്ഞേ.....അടിക്കടി.....നിന്റെ അനുവാദം ഇല്ലാതെയാ ഇപ്പൊ ഞാൻ നിന്നെ തോട്ടേക്കുന്നെ....."

ന്ന് പറഞ്ഞെങ്കിലും മ്മൾക് കയ്യൊന്ന് അനക്കാൻ പോലും കഴിയാത്ത വിധം അവനുമുന്നിൽ തളർന്നു പോയിരുന്നു....ഉള്ളം തെങ്ങി കൊണ്ട് വിറയാർന്ന അധരത്താൽ..... "കയെടുക്ക്.....ന്നെ തൊടാതെ...." ന്ന് പറയലും മ്മടെ അരയിലൂടെ കൈചുറ്റി വരിഞ്ഞു ആളിലെയ്ക്കായി ഉയർത്തിയതും..... ഉള്ളിൽ നിന്നും തേങ്ങൽ പുറത്ത് ചാടിയതും.....മ്മള് കരഞ്ഞു പോയി..... "ന്നെ വിട്.....ന്നെ തൊടാതെ....കയ്യെടുക്...." ന്നൊക്കെ വിതുമ്പലോടെ പറഞ് ആളെ ഇരുകയാ ഇടിച്ചോണ്ടിരുന്നതും.....പെട്ടന്ന് മ്മളിലുള്ള പിടിവിട്ടതും....ബെഡിലേക് വീണതും.....മ്മള് പിന്നെയും ആളെ ഇടിച്ചോണ്ടിരുന്നതും..... ഞൊടിയിടയിൽ മ്മടെ കൈകളെ പിടിച്ചു ബെഡിലേക് ചേർത്ത് വെച്ച് കൊണ്ട്..... "അടങ് പെണ്ണെ.....എന്നാത്തിനാ നി ഇങ്ങനെ തുള്ളുന്നെ....നേരത്തെ ഉശിരൊന്നും ഇപ്പൊ കാണാൻ ഇല്ലല്ലോ.....കണ്ണൊക്കെ നിറഞ്....ഹേ....എന്നാ...."

ന്നൊക്കെ പറഞ്ഞെങ്കിലും മ്മൾക് മറുത്തൊന്നും പറയാൻ കഴിയാതെ ഉള്ളം വിങ്ങിയതും.... എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്ന് പുറത്ത് കടന്നാൽ മതിയെന്ന ചിന്ത ആയിരുന്നു മനസ് മുഴുവൻ..... "ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.... ന്നോട് കയർത്തു സംസാരിക്കുന്നത് ആരായാലും അത്‌ എനിക്ക് ഇഷ്ടമുള്ള കാര്യമല്ല.....പിന്നെ ഒരു പെണ്ണിനേയും സെബാസ്റ്റ്യൻ തൊടാറില്ല......" "പിന്നെ.....എ....എന്നെ തൊടുന്നതൊക്കെയോ...." ന്ന് മ്മള് വിതുമ്പലോടെ ചോദിച്ചതും..... "നിന്നെ തൊടുന്നതോ....." ന്ന് പറഞ്ഞു മ്മളെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു പെട്ടന്ന് പൊട്ടിച്ചിരിച്ചോണ്ടു മ്മളെ മേലെ നിന്ന് എണീറ്റ് മാറിയതും.....

ഒരാശ്വാസത്തോടെ ബെഡിൽ നിന്ന് ചാടിയെണീറ്റ് ഓടാൻ ഒരുങ്ങവെ ഞൊടിയിടയിൽ കൈകളിൽ പിടിച്ചു വലിച്ചു കയ്യാൽ കോരിയെടുത്തു അങ്ങേരുടെ മടിയിൽ ഇരുത്തിയതും..... മ്മള് ശ്വാസം പോലും എടുക്കാൻ മറന്ന് തറഞ്ഞു നിന്നു.... സ്വബോധം വീണ്ടെടുത്തു കുതറി ഇറങ്ങാൻ ശ്രമിക്കവേ അരയിലൂടെ കൈകള് ചുറ്റി വരിഞ്.... "അടങ് പെണ്ണെ വിടാം....ആദ്യം നിന്റെ ചോദ്യത്തിനുള്ള ഉത്തരം വേണ്ടേ...." "ഇ....ഇന്ക് ഒന്നും വേണ്ട.....ന്നെ ഒന്ന് വിട്ടാൽ മതി....." ന്ന് മ്മള് കണ്ണ് നിറച്ചോണ്ട് പറഞ്ഞതും.... "അങ്ങനെ അങ്ങ് പോകാൻ പറ്റോ....കേട്ടിട്ട് പോയാൽ മതി.....നിന്നെ തൊടുന്നത് പിന്നെ എന്നതിനാ ന്നല്ലേ നിന്റെ സംശയം.....കാത് തുറന്ന് കേട്ടോ...."

ന്ന് പറഞ്ഞു മ്മടെ കാതോരം ചുണ്ട് അടുപ്പിച്ചു കൊണ്ട് പതിയെ..... "അങ്ങനെ കണ്ണിൽ കണ്ടവൾമാരെയൊന്നും സെബാസ്റ്റ്യന് തൊടേണ്ട ആവശ്യം ഇല്ല....തൊടുകയും ഇല്ല....അഥവാ ഏതവളെയെങ്കിലും മ്മള് തൊട്ടിട്ടുണ്ടേൽ.....ഇനി അങ്ങോട്ടും എനിക്ക് ചേർത്ത് പിടിക്കാൻ അവള് തന്നെ മതി....." "എ....എന്ത്....." "ഞാൻ ഇഷ്ടത്തോടെ ഒരുത്തിയെ ചേർത്ത് പിടിച്ചിട്ടുള്ളുന്ന്....അവളിപ്പോ എന്റെ നെഞ്ചോട് ചേർന്നു ഇരിപ്പുണ്ട്.....ഇനി അങ്ങോട്ടും ചേർത്ത് പിടിക്കാൻ അവള് തന്നെ മതിയെന്ന് ...മനസ്സിലായോടി ബുദ്ദു....." ന്ന് പറഞ്ഞു മ്മളെ കൈ വിട്ടതും..... മ്മള് നിലതെക് ചാടി ഇറങ്ങിയതും.... മ്മളെ അടുത്തോട്ടു നടന്ന് വന്നു കൊണ്ട്..... "ഇപ്പോ മനസ്സിലായോ....ഞാൻ ഉദ്ദേശിച്ചത്....."

"നി....നിക്കൊന്നും മനസിലാവണില്ല.....ഇങ്ങള് ആരേലും ചേർത്ത് പിടിച്ചോളി....ന്നെ ന്തിനാ.....ന്നിക്ക് അതൊന്നും ഇഷ്ടാവണില്ല....." ന്ന് മ്മള് പറഞ്ഞോണ്ട് പുറകിലേക്ക് നടന്നതും..... അങ്ങേര് ഉണ്ട് തലയിലും കൈ വെച്ച് നോക്കുന്നു.....മ്മള് അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ കൃഷ്ണ .... ന്ന് മനസ്സിൽ കരുതവേ പെട്ടന്ന് മ്മടെ കയ്യിൽ പിടിച്ചു വലിച്ചു മുഖം ഇരുകയാൽ കോരിയെടുത്തു ചുണ്ടിലേക് ചുണ്ട് ചേർത്ത് അമർത്തി മുത്തി കൊണ്ട് വേർപെട്ടതും.... മ്മള് കണ്ണും മിഴിഞ്ഞു നിന്നു പോയി..... ശിലപോലെ ഉള്ള മ്മടെ നില്പിൽ അങ്ങേര് അടുത്തോട്ടു വന്നൊണ്ട്..... "ടി ബുദ്ദു.....ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസിലായില്ലേൽ ഇതല്ലാതെ എന്നാ ചെയ്യാനാ......ഇനിയും വ്യക്തമായി പറയാം അറിഞ്ഞു വെച്ചോ......

ഈ സെബാസ്റ്റ്യന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത്‌ ഈ നിൽക്കുന്ന അരുണി മാത്രം ആയിരിക്കും.....ഒരു മിന്നും കെട്ടിയേച്ചും കൊണ്ട് പോകും സെബാസ്റ്റ്യൻ നിന്നെ....." "ഹേ...."😲..... "സ്നേഹിച്ചു പോയി പിശാശ്ശെ നിന്നെ....." ന്ന് പറഞ് മ്മളെ കവിളിലേക് പാറി വീണ മുടിയിഴകൾ മാടി ഒതുക്കിയതും മ്മള് വായും തുറന്ന് നിന്ന് പോയി.... ആ.... പറഞ്ഞതിന് അർത്ഥം.....ഹി ലോവ്സ് മി....😮..... ന്ന് തിങ്കിയതും മ്മള് ഉമിനീരിറക്കി കൊണ്ട് ആളെ നോക്കിയതും..... "ഇപ്പോ മ്മടെ പെണ്ണിന് മനസ്സിലായിക്കാണുമല്ലോ കാര്യങ്ങളുടെ കിടപ്പ്......അതുകൊണ്ട് ഇനി അങ്ങോട്ട് മ്മളെ കാണുമ്പോഴുള്ള ഈ ചാടി കടിക്കുന്ന സ്വഭാവം അങ്ങ് എടുത്തു കളഞ്ഞേക്.....

സ്നേഹത്തോടെ സംസാരിക്കാൻ പഠിക്കണം.....ഓക്കേ....." "നിക്ക് ഇഷ്ടല്ല...." ന്ന് മ്മള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞതും അങ്ങേര്..... "ന്തോ....."🤨..... ന്ന് ചോദിച്ചതും ഇനിയൊന്നും താങ്ങാനുള്ള ബാല്യം ഇന്ക് ഇല്ലാത്തത് കൊണ്ട്.....ഒന്നുമില്ലെന്നുള്ള രീതിയിൽ തോൾ പൊന്തിച്ചു കാണിച്ചതും....ആള്.... "ഗുഡ്.....അപ്പൊ ഇനി മുതൽ ഇച്ചായന്റെ കൊച്....എടൊ പോടോ.... ന്നൊക്കെ മാറ്റി... സ്നേഹത്തോടെ ഇച്ചായ ന്ന് വിളിക്കണം.....എങ്ങനെ....." "അത്‌.....ഇന്ക് അറിയത്തില്ല.....മ്മള് വിളിക്കില്ല.... ഞാൻ പൊക്കോട്ടെ......" ന്ന് മ്മള് പറഞ്ഞതും..... "നി വിളിക്കില്ലേ....." ന്ന് കലിപ്പ് ആയതും.... ന്റെ കൃഷ്ണ ഈ വെട്ടുപോത്തിന്റെ അടുക്കൽ നിന്ന് ഒന്ന് രക്ഷിച്ചോണ്ട് പോ..... ന്ന് വിറച്ചോണ്ട് മനസ്സിൽ പറഞ്ഞതും....

"ഇച്ചായ ന്ന് വിളിയടി....." ന്ന് പിന്നേം കലിപ്പ് ആയതും.... "ഇ....ഇച്ച...." "🤨...." "ഇച്ചായ......" ന്ന് വിളിച്ചു ആളെ നോക്കിയതും.... "ഇന്ന് ഇത് മതി.... ഇനിയങ്ങോട്ട് ഇതങ്ങു കണ്ടിന്യൂ ചെയ്തേക്..... ഇപ്പൊ ഇച്ചായന്റെ കൊച്ചു പൊക്കോ....." ന്ന് പറഞതും..... മ്മള് പിന്നെ ഒരുനിമിഷം പോലും അവിടെ നിൽക്കാതെ ഇറങ്ങി ഓടി....ഓടിച്ചെന്ന് റൂമിൽ കയറി ബെഡിലേക് വീണു പുതപ്പും മൂടി ചുരുണ്ടു കൂടി കിടന്നു.... ന്റെ കുഞ്ഞിഷ്ണ.....ഞാൻ നാളെ തന്നെ ഇവിടുന്ന് പോകുവാ.....ഇങ്ങേരുടെ അടുത്ത് ന്ന് എങ്ങനെ എങ്കിലും ഓടി രക്ഷപെടാൻ ആണ് തോന്നുന്നേ.....ആ വെട്ടുപോത്തിന് മ്മളെ ഇഷ്ടം ആണോലോ കൃഷ്ണ....മനസ്സിൽ തോന്നിയ അങ്ങേരോട് തോന്നിയ ഇഷ്ടം കെട്ടി പൂട്ടി വെക്കേണ്ടി വരും....

മിനിറ്റ് വെച്ച അന്യനും റെമോയും ആകുന്നെ.....അതിനിടയിൽ ഞാൻ എങ്ങാനും i w ന്ന് പറഞ്ഞ് പോയാൽ ന്റെ കൃഷ്ണ.....പറയാതെ തന്നെ അടുത്ത് പെട് പോയാൽ ആളോട് ഒട്ടിച്ചു വെക്കും....പറഞ്ഞു കഴിഞ്ഞാലുള്ള അവസ്ഥ....🤢..... ഇച്ചായ.... ന്ന് വിളിക്കണം പോലും..... ആൾടെ മുന്നിൽ പെട്ടാൽ വിളിച്ചാൽ പോരെ....ഇനി മുങ്ങൽ മിഷനിൽ കോൺസെൻട്രേഷൻ ചെയ്യേണ്ടിയിരിക്കുന്നു....അങ്ങേർക്ക് സപർശനെ പാപം ദര്ശനെ പുണ്യം എന്നൊന്നും അല്ല....ആൾടെ കയ്യിലിരുപ്പ് വെച്ച് സ്പർശനെ പുണ്യം ദര്ശനെ പാപം ന്നുള്ള കണക്കാ.....ന്റെ കുഞ്ഞിഷ്ണ....ആ വെട്ടുപോത്തിന്റെ കയ്യിൽ പെടാതെ കാത്തോണേ..... ന്നൊക്കെ പിറുപിറുത്തതും മാരി..... "അരുണി....എന്താ പുതപ്പിനുള്ളിൽ കിടന്നു കുശു കുശു ക്കണേ....

വെള്ളം കൊണ്ടുവന്നില്ലേ....." "ഇല്ല.....ഇന്ക് വെള്ളം വേണ്ട.... ഞാൻ വെള്ളം കുടിക്കൽ നിർത്തി....കോടീശ്വരൻ കളിക്കാതെ ഒന്ന് ഉറങ് കൊച്ചേ....." ന്ന് മ്മള് ദയനീയമായി പറഞ്ഞതും പെണ്ണ്.... "വേണ്ടേൽ വേണ്ട....ന്നാൽ മ്മള് ഉറങ്ങി....ഗുഡ് നൈറ്റ്...." ഹാ.... നൈറ്റ് നൈറ്റ്....ഗുഡ് ഒന്നും അല്ല ഇന്ക് ഇത് ബാഡ് നൈറ്റ.... ന്ന് തിങ്കി കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു ഉറക്കിലേക് വഴുതി വീണു..... *************** (അക്കു) രാവിലെ എണീറ്റതും മ്മള് ഫ്രഷ് ആയി താഴോട്ട് ഇറങ്ങി ചെന്ന് നോക്കുമ്പോൾ അവളുമാർ രണ്ടും കൂടെ സോഫയിൽ ഇരുന്നു ടീവി കാണുന്നു.... ചെക്കന്മാരെ ഒന്നും കാണാനേ ഇല്ല...ഇന്നലെ കിടന്നത് മാത്രമേ ഓര്മയുള്ളു....ഇവറ്റകൾ വന്നത് പോലും മ്മള് അറിഞ്ഞില്ല ഉറങ്ങി പോയിട്ട്....

മ്മള് അങ്ങാടായി ചെന്ന് അവർക്കടുത്തായി ഇരുന്നോണ്ട്.... "ആനി....അവന്മാരെ ഒന്നും കാണുന്നില്ലല്ലോ....എവിടെ പോയതാടാ...." "ആ... നീ എണീറ്റോ.... അവര് മൂന്നും കൂടെ എന്തോ ആവശ്യം പറഞ്ഞു നി ഇന്നലെ തന്ന പേപ്പറും എടുത്തോണ്ട് ഇറങ്ങി പോയതാ....ഇതുവരെ വന്നില്ല....." ന്ന് ആനി പറഞ്ഞതും ഷാദി.... "നി നല്ല ഉറക്കം ആയത് കൊണ്ട് അലൻ സാർ നിന്നെ വിളിക്കണ്ട കിടന്നോട്ടെ ന്ന് പറഞ്ഞു.....അതാ വിളിക്കാഞ്ഞേ...." "ഓഹ്..നിങ്ങൾ വല്ലതും കഴിച്ചോ...." "ഇല്ലടാ....നി വന്നിട്ട് ആകാമെന്ന് കരുതി....ന്നാൽ ഇനി കഴിച്ചിട്ട് ആകാം ബാക്കി കാര്യം......" ന്ന് പറഞ്ഞു ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു പിന്നെയും വന്നു ഹാളിൽ ഇരുന്നു.....പിനീട് ഓരോന്ന് സംസാരിച്ചോണ്ടിരിക്കുന്നതിനിടയിൽ ആണ് അല്ലുച്ചായൻ കയറി വന്നത്.... "റോസ് മോളെ....." ന്ന് വിളിച്ചോണ്ട് വേഗത്തിൽ കയറി അകത് വന്നതും..മ്മള്..... "അല്ലുച്ചായ....."

ന്ന് വിളിച്ചു പെട്ടന്ന് ആളെ അടുത്തോട്ടു ചെന്നതും..... "ആ മോളെ.....പെട്ടന്ന് ഒരുങ്ങി ഇറങ്ങണം....സമയം ഇല്ല...." "ഇച്ചായ....എങ്ങോട്ടാ പോകുന്നെ....അല്ല കിച്ച എവിടെ.. അർഷി സാറോ.....അവരവിടെ ഇച്ചായാ....." "അവരൊക്കെ ഉണ്ട് മോളെ....ഇപ്പൊ നിന്നെയും കൊണ്ട് ചെല്ലാൻ ആണ് അവൻ ഏല്പിച്ചെ....". "കൊണ്ട് ചെല്ലാനോ...." "അതെ....ഇനിയും വൈകാൻ പാടില്ല.....നമ്മുടെ ആദ്യ ചുവടു വെക്കാനുള്ള സമയമായിരിക്ക...." "എന്ന് വെച്ചാല്....." "🔥മുബാറക് ഹെവൻ ഇൻഡസ്ട്രിയൽ🔥 സിലേക്കുള്ള അതിന്റെ ഉടമസ്ഥതയുടെ കാല് വെപ്പിനുള്ള റൈറ്റ് മൊമെന്റ്....." "വാട്ട്‌....ഇത്രയും പെട്ടന്ന്....അതെങ്ങനെ ശരിയാവും...." "അത്‌ നടന്നെ പറ്റു....കാരണം ഇന്നലെ അവിടെ നിന്ന് നമ്മൾ തലനാരിഴക്കാണ് രക്ഷപെട്ടത്..... അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു അവര് നമ്മളിലേക്ക് എത്തുന്നതിന് മുന്നേ നമുക്ക് മുന്നിട്ടിറങ്ങിയേ പറ്റു....."

"പക്ഷെ ഇച്ചായ.....അതെങ്ങനെ പറ്റും..... ഇപ്പൊ അതിന്റെ എംഡി ആയിട്ട് ആ റാസിഖ് അല്ലെ.....പെട്ടന്ന് അവിടെ പോയി ഒരു എൻട്രി അത്‌ നടക്കോ....." ന്ന് ആനി ചോദിച്ചതും.... മ്മൾകും ആ സംശയം ഉണ്ടായിരുന്നു.... "അതിനെ കുറിച് പേടി വേണ്ട......അതിനുള്ളതെല്ലാം ഇന്നലെ രാത്രി തന്നെ സെറ്റ് ആക്കി....അപ്പയും അങ്കിളും ചേർന്നു അവിടെയുള്ള നമ്മുടെ ലോയേറുമായി സംസാരിച്ചു അതിന്റെ അവകാശിയായ നി ഇന്ന് കമ്പനി ഏറ്റടുക്കുമെന്നുo.....അതിന് അവകാശിയായ നിന്നെ തിരികെ ഏൽപ്പിക്കണമെന്നും ഉള്ള വിവരങ്ങൾ നിയമ നടപടി പ്രകാരം ഇപ്പൊ എതാനും നിമിഷങ്ങൾക്കുൾകിൽ റാസിക്കിലേക് എത്തിച്ചേരും...മെയിൽ രൂപത്തിൽ...... അത്‌ കിട്ടുന്ന നിമിഷം വേണം...

.നീ അവിടെ എത്താൻ.....ഇനിയും പറഞ്ഞു നിൽക്കാൻ സമയം ഇല്ല പെട്ടന്ന് ഒരുങ്ങി ഇറങ്.....ആനി നീയും....." "ഞാൻ എന്നതിനാ ഇച്ചായ....." "മുബാറക് ഹെവൻ ഇൻഡസ്ട്രിയൽന്റെ ഓണർക്ക് പേർസണൽ അസിസ്റ്റന്റ്ആയിട്ട്....." ന്ന് പറഞ്ഞതും ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു.... അപ്പോൾ തന്നെ ഇച്ചായൻ.... "ഷാദി നീയും ഒരുങ്ങി ഇറങ്ങണം....ഇവൾക്ക് കവചമായി നിൽക്കാൻ നീയും കൂടെ വേണം അവിടെ.....ഷാഹിൽ..... അവനറിയണം അവന്റെ മുന്നിൽ കണ്ണുനീരാൽ നിന്ന പാവം പെണ്ണല്ല നി.....നിനക്ക് കൂട്ടിന് മൂന്ന് ആങ്ങളമാർ കൂടെ ഉണ്ടെന്ന്....." ന്ന് ഇച്ചായൻ പറഞ്ഞതും.....സന്തോഷം കൊണ്ട് പെണ്ണിന്റെ കണ്ണൊക്കെ നിറഞ് വന്നു....

പിന്നീട് അവളെയും കൂട്ടി പെട്ടന്ന് ഒരുങ്ങാൻ പോയി.... ബ്ലാക് ജീനും....അതിലേക് ബ്ലാക് ആൻഡ് റെഡ് കോമ്പിനേഷൻ ഉള്ള ഓവർ കോട്ടോടു കൂടിയുള്ള ടോപ്പും ഉടുത് സ്കാർഫ് ഭംഗിയിൽ ചുറ്റി വെച്ച്.....മ്മള് താഴോട്ടിറങ്ങി.... മ്മളെ കണ്ട് അവളുമാർ രണ്ടും കണ്ണും തള്ളി നിന്ന് പിന്നെ ഭയങ്കര പൊക്കൽ ആയിരുന്നു....ലുക്ക്‌ ആയേകുന്നു ന്നൊക്കെ പറഞ്ഞു.... പിന്നീട് രാവണൻ വിളിചു പറഞ്ഞതിന് അനുസരിച്ച് ഞങ്ങൾ നേരെ വിട്ടു..... റോഡിലൂടെ ഞങ്ങടെ വാഹനം ചീറി പാഞ്ഞു കൊണ്ട് അത്‌ ചെന്ന് നിന്നത് ചില്ലുജാലകങ്ങളാൽ പടുത്തുയർത്തിയ പടുകൂറ്റൻ കെട്ടിടത്തിന് മുന്നിൽ ആയിരുന്നു.... വിശാലമായ അതിന്റെ കോംബൗണ്ടിലേക് വാഹനo കടന്ന് ചെന്നതും ഞങ്ങള്ക് കാണാൻ കഴിഞ്ഞത്.....

വലിയ അക്ഷരത്തിൽ..... 🔥Mubarq Heaven Industry🔥 ന്നുള്ള നെയിം ആയിരുന്നു..... അകത്തേക്കു കടക്കവേ....കുറച്ചകലെയുള്ള ബിൽഡിങ്ങിനുള്ളിലേ എൻട്രൻസിലായി ആ ഷാഹിലുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന അർഷിയെ ആണ്.....മ്മടെ ചെക്കനെ ആണേൽ ആ പരിസരത്ത് പോലും കാണുന്നില്ല....കുറച്ച് സ്റ്റാഫ്സ് ആണെന്ന് തോന്നുന്നു അവർക്ക് ചുറ്റും ഉണ്ട്..... കോംബൗണ്ട് താണ്ടി ഞങ്ങളെ വാഹനം ഇരമ്പി വന്നു നിന്നതും...... അവരുടെ എല്ലാം ശ്രദ്ധ ഞങ്ങളിലേക് പതിയവേ...മ്മളോട് ഇച്ചായൻ ഇറങ്ങാൻ പറഞ്ഞതും.... മ്മള് ശ്വാസം വലിച്ചു വിട്ടു കണ്ണ് ഇറുകെ അടച്ചു തുറന്നു.... ഡോർ ഓപ്പൺ ചെയ്തു വെളിയിലേക്കു ഇറങ്ങിയതും....

.മ്മളെ കണ്ട് അവിടെ തടിച്ചു കൂടിയവരുടെയെല്ലാം മിഴികളിൽ അമ്പരപ്പ് വ്യക്തമായിരുന്നു.....മ്മളെ കണ്ട് ഷാഹിൽ ന്റെ മുഖം വിളറി വെളുത്തതും.... അവനിൽ നുരഞ്ഞു പൊന്തിയ പകയോടെ അവരെഎല്ലാം തട്ടി മാറ്റി യെന്നിലേക്കായി ഓടിയടുക്കവേ....മ്മൾക്കിരുവശങ്ങളിലായി ഇച്ചായനും ആനിയും ശാധിയും നിരന്നു നിന്നതും..... മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ഓടിവന്ന അവൻ ആക്രോശിച്ചു കൊണ്ട് അടുത്തുള്ള ഗാർഡനിലെ ഇരുമ്പ് ദണ്ഡ് വലിച്ചൂരി മ്മളിലേക്കായി ആഞ്ഞു വീശവേ......ഒരിരമ്പലോടെ കോംബൗണ്ടിലേക്ക് ബ്ലാക് ബെൻസ് പാഞ്ഞു വന്നതും.....മ്മടെ തൊട്ടടുത്തെത്തിയ ഷാഹിൽ കമ്പി ആഞ്ഞു വിശവേ.... ഓടി കൊണ്ടിരിക്കെ വാഹനത്തിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് രാവണൻ ചാടി ഇറങ്ങിയതും....കൊടുങ്കാറ്റ് പോലെ മ്മളെ അടുക്കലേക്കു ഓടിയടുത്തു മ്മടെ മുന്നിൽ കവചമായി നിന്നതും.....മ്മളിലേക് ആ ഇരുമ്പ് ദണ്ഡ് പതിക്കും മുന്നേ അവന്റെ കയ്ക്കളാൽ അത്‌ തടഞ്ഞു വെച്ചിരുന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story