രാവണ പ്രണയം🔥 : ഭാഗം 112

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മളിലേക് ആ ഇരുമ്പ് ദണ്ഡ് പതിക്കും മുന്നേ അവന്റെ കയ്ക്കളാൽ അത്‌ തടഞ്ഞു വെച്ചിരുന്നു..... വലിഞ്ഞു മുറുകുന്ന മുഖത്താലേ ആ ഇരുമ്പ് ദണ്ഡ് ഷാഹിൽ തിരിച് ബലമായി കിച്ചയിൽ നിന്ന് വാകിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെലും.....ചെക്കന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചു വെച്ചത് കൊണ്ട് തന്നെ അതൊന്ന് അനങ്ങിയത്ത് പോലും ഇല്ല..... "അലൻ.....മുന്നീന് മാറുന്നതാണ് നിനക്ക് നല്ലത്.....ഇവള് ഈ പടി ചവിട്ടില്ല.....കൊന്ന് തള്ളും ഞാൻ ഈ ............ മോളെ....." ന്ന് അവൻ പറഞ്ഞതെ ഓര്മയുള്ളു.....അവൻ തെറിച്ചു പോയി വീണത് അവിടയുള്ള എംപ്ലോയീസന്ന് തോന്നിക്കുന്നവരുടെ കാൽചുവട്ടിലേക്കായിരുന്നു..... തെറിച്ചു വീണ അവൻ നിലത്ത് നിന്നും ചാടി എണീക്കും മുന്നേ കിച്ച അവനിലേക്ക് ഓടി അടുത് നെഞ്ചിൻ കൂട് നോക്കി ആഞ് ചവിട്ടിയതും അവൻ പുറകിലേക്ക് തെറിച്ചുവീണു..... "പിടിച്ചു കെട്ടട അവളെ...." ന്ന് ഷാഹിൽ ആക്രോശിച്ചതും....

അവിടെ കൂടി നിന്നവനമാർ മ്മടെ അരികിലേകായി ഓടി അടുത്തു..... മ്മൾക്കരികിലേക്കടുക്കും മുന്നേ....മ്മൾക് മുന്നിലായി തടസ്സം തീർത്തുകൊണ്ട് അല്ലുച്ചായനും അർഷിയും വന്നു നിന്ന് മുന്നിലായി ഓടിയടുത്ത രണ്ട്പേരെ ചവിട്ടി വീഴ്ത്തിയതും അതിന് പുറകെ വന്നവന്മാരെ കഴുത്തിലായി കുത്തി പിടിച് അങ്ങനെതന്നെ പുറകിലേക്ക് തള്ളി കൊണ്ട് പോയതും...... മ്മടെ ഇരുകയ്യിലായി ആനിയും ഷാദിയും പിടിമുറുക്കിയിരുന്നു..... തെറിച്ചു വീണ ഷാഹിലിനരികിലേക്കായി നടന്നടുത്ത ചെക്കൻ അവൻ എണീക്കവേ ഒരു കാലിൽ നിന്ന് മറു കാലിനാൽ അവന്റെ കവിളായി ചുഴറ്റി വീശവേ......

അടിയുടെ അഗാധത്തിൽ ഒന്നും ഉയർന്നു പൊങ്ങി ഉരുണ്ടു വീണത് ബിൽഡിങിന് അകത്തു നിന്ന് പുറത്തേക്ക് വന്ന ആ റസിക്ന്റെ കാൽചുവട്ടിലേക്കായിരുന്നു.... അതിനിടയിൽ ഇച്ചായനും അർഷിയും കൂടെ അവന്മാർക്കിട്ട് കണക്കിന് കൊടുത്തതും.....ആ റാസിഖ്.... "സ്റ്റോപ്പ്‌ ഇറ്റ്....." ന്ന് അലറിയതും.....പെട്ടന്ന് എല്ലാവരും നിശബ്ദമായി...... അപ്പോഴും ചെക്കൻ ഉയർന്നു വന്ന ദേഷ്യം മുഷ്ടി ചുരുട്ടി കണ്ട്രോൾ ചെയ്തു നിന്നതും..... അയാൾ കിച്ചയെ ഒന്ന് പുച്ഛത്തോടെ നോക്കി കൊണ്ട്.....ആൾടെ കാല് കീഴിലായി വീണു കിടക്കുന്ന ഷാഹിലിനെ പിടിചു എണീപ്പിച് ആ കവിളിൽ കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി കൊണ്ട്..... "വല്ലാണ്ട് മുറിഞ്ഞൊല്ലോടാ മോനെ....."

"ചെറിയപ്പ.....ഇതൊക്കെ എന്ത്.....ഇവന്റെ കാര്യം ഞന്ന് നോക്കി കോളാം....എന്റെ ഒരു കയ്ക്കില്ലിവൻ.....ഇങ്ങള് അകത്തേക്കു പൊയ്ക്കോളി....ഇവനെ ഒതുക്കാൻ ഞാൻ തന്നെ ധരാളം......" "ഹാ....അതിന് സമയം ആയില്ലല്ലോ ഷാഹി.....സമയം അത്‌ ഇനിയും അങ്ങ് നീണ്ടു നിവർന്നു കിടക്കുവല്ലേ......ഇപ്പോ നീ പോയി ഈ മുറിവ് ഒന്നും ക്‌ളീൻ ചെയ്യാൻ നോക്...." "ഇവനെ ഒതുക്കിയിട്ട് ഞാൻ......" "പറഞ്ഞത് അനുസരിക്ക് ഷാഹിൽ....." ന്ന് ആള് ഉച്ചത്തിൽ പറഞ്ഞതും... അവൻ ഞങ്ങളെയൊക്കെ പകയോടെ നോക്കി അകത്തേക്കു പോയി..... അവൻ പോയതും ആ റാസിഖ്..... "അലൻ മുബാറക്....മുബാറകിന്റെ സന്തതി.....നീ പിന്നെയും വന്നല്ലേ.....ഈ റാസിഖ്ന്റെ തട്ടകത്തിൽ.....തോറ്റു മതിയായില്ലേ നിനക്ക്...ചെള്ള് ചെക്കാ...... ഓർമയുണ്ടല്ലോ നിനക്ക് നിന്റെ സ്വപ്നം ഞാൻ പുഷ്പം പോലെ നിന്റെ കൈവെള്ളയിൽ നിന്ന് നേടിയെടുതത്....അവിടെത്തെ രാജാവാടോ ഈ റാസിഖ് റാസ്‌.....

എന്റെ ഒരു രോമത്തിൽ തൊടാൻ കഴിയില്ലടോ പീറ ചെറുക്കാ....പൊന്നു മോൻ കളം വിടാൻ നോക്ക്...." ന്ന് പറഞ്ഞു കൊണ്ട് ഇച്ചായൻറേം അർഷിടേം തല്ല് കൊണ്ട് ഒരു ഭാഗം ആയി നിന്നവന്മാരോടായി...... "എന്ത് നോക്കി നിക്കുവാടോ....ഇത്രയും അടിയും കിട്ടി നോക്കി നിന്നെക്കുന്നു....പിടിച്ചു പുറത്താക്കാഡോ ഇവന്മാരെ..... കണ്ട ചാവാലി പട്ടികളെ ഒക്കെ ആരാടാ ഇങ്ങോട്ട് കടത്തി വിട്ടത്....." ന്ന് പറഞ്ഞതും... അത്‌ കേട്ട് കലിപ്പ് കയറിയ ചെക്കൻ...... "ന്ത്‌ പറഞ്ഞട ......" ന്ന് അപാര തെറിയും വിളിച്ചു ഞൊടിയിട കൊണ്ട് അങ്ങേരുടെ കഴുത്തിലായി പിടി മുറുക്കിയതും.....പെട്ടന്നുള്ള നീക്കത്തിൽ പകച്ചു പോയ അങ്ങേര് ശ്വാസം എടുക്കാന് പാട് പെട്ടതും.....അവന്മാർ.... "ഡെയ്......"

ന്ന് ആക്രോശിച്ചു കൊണ്ട് വന്നതും..... ഇച്ചായനും അർഷിയും അവന്മാർക്ക് മുന്നിൽ നിന്ന് കൊണ്ട്..... "ഒരടി മുന്നോട്ട് വെച്ചാൽ അടിച്ചു പെരുത്ത് കളയും ..................... മക്കളെ.....പിന്നെ തുന്നി കൂട്ടി എടുക്കാൻ പോലും നിന്റെ ഒന്നും ശരീരത്തിലൊന്നും ബാക്കി കാണില്ല.....ഇവന് ചെല്ലും ചെലവും തരുന്ന നായ്ക്കൾ കുരച്ചു അങ്ങോട്ട് ചെന്നാൽ മതി.....ഇങ്ങോട്ട് എടുക്കാൻ നിൽക്കണ്ട....അച്ചയന്മാരെ തല്ല് വേറെ ലെവൽ ആ....മക്കള് താങ്ങില്ല...." ന്ന് അല്ലുച്ചായൻ അലറിയപ്പോൾ ആണ് അവന്മാർ ഇങ്ങേരുടെ കൂട്ടാളികൾ ആണെന്ന് മനസിലായത്....വെറുതെ എംപ്ലോയീസ് ആണെന്ന് തെറ്റി ധരിച്ചു..... അപ്പോൾ തന്നെ ചെക്കൻ അങ്ങേരുടെ കഴുത്തിലെ പിടി വിട്ട് പുറകിലേക്ക് തള്ളിയതും.....അങ്ങേര് ചുമച്ചോണ്ട് കഴുത്തിൽ കൈ വെച്ച് നിലതോട്ടിരുന്നു.....

അപ്പോൾ തന്നെ ചെക്കൻ അങ്ങേരെ കോളറിൽ പിടിച്ചു തൂക്കിയെടുത്തു കൊണ്ട്..... "ഡോ %%#%$ റാസിക്കെ.....ന്റെ ഒരു പിടിക്കേ നീയും ഒള്ളു......പ്രായം ആയില്ലെടോ..... കുഴിയിലേക്ക് കാലും നീട്ടി ഇരിക്കാൻ ആയ നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ലന്ന് അറിയാം.....ഈ ഒരു പിടിയിൽ തീർക്കാൻ അറിയാഞ്ഞിട്ടല്ല അലന്.....പക്ഷെ തീർക്കില്ല ഞാൻ......കണക്കുകൾ വീട്ടാനുള്ളതാണല്ലോ.....എനിക്ക് കാണണം നിന്നെ തെരുവിൽ അലഞ്ഞു നടക്കുന്നത്.....അതിന് വേണ്ടി ഈ അലൻ മുബാറക് ഏത് അറ്റം വരെയും പോകുമെഡോ....ബസ്റ്റാഡ്....." ന്ന് പറഞ്ഞു ആളെ കലിപ്പിൽ പുറകിലേക്ക് തള്ളിയതും..... അങ്ങേര് ചെന്ന് വീണത് അകത്തു നിന്ന് ഓടി വന്ന ആ പുട്ടിയുടെ കൈകളിലേക് ആയിരുന്നു.... ഓടി വന്ന അവള് അങ്ങേരെ താങ്ങി പിടിച്ചു കൊണ്ട്..... "പപ്പ.....പപ്പ.....എന്തൊക്കെയാ ഇവിടെ നടക്കുന്നെ.....ആർ യു ഓക്കേ പപ്പ....."

ന്ന് പറഞ്ഞു ആളെ എണീപ്പിച്ചു നിർത്തി മുന്നോട്ട് നോക്കിയതും.....കിച്ചയെ കണ്ട് തറഞ്ഞു നിന്നതും.... പിന്നീട് ആ മുഖത്തു വിരിഞ്ഞ പരിഹാസ ചിരിയോടെ കൈ കൊട്ടി കൊണ്ട്..... "അല്ല.....ആര ഇ വന്നിരിക്കുന്നെ.....വഴി തെറ്റി എങ്ങാനും വന്നതാണോ അലൻ....അതോ ഈ വഴി അന്വേഷിച്ചു എന്റെ അടുക്കലേക് മാത്രമായി വന്നതാണോ....." ന്ന് അവനെ ആകെ ഒന്ന് കണ്ണുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും..... മ്മള്ക്ക് അടിമുടി എരിഞ്ഞു കയറി.... "മിക്കവാറും അവള് ന്റെ കയ്യീന്ന് മേടിക്കും....ആനി....." 'നീ അടങ് അക്കു.....അവൾക് വേണ്ടത് കിച്ചേട്ടൻ തന്നെ കൊടുത്തോളും.....കണ്ടിലെ ചോദിച്ചു വാങ്ങാൻ നിക്കുന്നെ.....കിട്ടേണ്ടത് കിട്ടിയാൽ അവള് അടങ്ങിക്കോളും....."

ന്ന് ആനി പറഞ്ഞതും.... മ്മള് ഒരു ചിരിയോടെ അങ്ങോട്ട് നോകി അവർക്കടുത്തേക്കായി നടന്ന് ചെന്ന് ചെക്കനിരികിലായി നിന്നതും.... അവള് മ്മളെ കണ്ട് ഞെട്ടി....അതിന് പുറകെ സ്ഥായിയായ പുച്ഛഭാവം മുഖത്തു വരുത്തി കൊണ്ട്..... "ഓഹോ കുടുംബമായിട്ട് ആണല്ലോ വരവ്.....ശേ ശേ മോശം....ഇങ്ങനെ ഒക്കെ വരാവോ അലൻ....അതും എന്റെ അടുത്തേക്.....ഞാൻ ആഗ്രഹിച്ചത് നിന്നെ മാത്രം അല്ലെ.....യൂ ആർ സൊ ഹോട് ബേബി....." ന്ന് പറഞ്ഞതും.... 💥 പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടതും കണ്ണ്‌ തുറന്നു നോക്കിയപ്പോൾ കണ്ടത് കവിളിൽ കൈ ചേർത്ത് വെച്ച് നിൽക്കുന്ന ആ പുട്ടിയെ ആണ്.....അതോടെ പെണ്ണ്.... "യു....." ന്ന് പറഞ്ഞു ചെറഞ്ഞു വന്നതും....ചെക്കൻ..... "മിണ്ടാതിരിയടി....."

ന്ന് ഗർജ്ജിച്ചതും.... അവള് ഞെട്ടി കൊണ്ട് പറയാൻ വന്നത് പോലും വിഴുങ്ങി കളഞ്ഞു സ്റ്റക്കായി നിന്നു.. "ഇനിയും നിന്റെ നാവ് ചാലിച്ചാൽ ഉണ്ടല്ലോ.....പിഴുതു കളയും നിന്റെ ഈ പിഴച്ച നാക്ക്.....പെണ്ണായത് കൊണ്ട് മാത്രം ആണ് നീ ഇങ്ങനെ നേരെ നിക്കുന്നെ.....അല്ലേൽ എണ്ണത്തോണിയിൽ കിടത്തേണ്ടി വന്നേനെ നിന്നെയൊക്കെ....." ന്ന് പറഞ് ദേഷ്യത്തോടെ ഞങ്ങളെ നോക്കുന്ന ആ റാസിക്കിലെക് തിരിഞ്ഞു കൊണ്ട്..... "ഒതുക്കി വളർത്താത്തതിന്റെ കേട് നന്നായുണ്ട് മോൾക്.....നട്ടെല്ലുള്ള ആണുങ്ങളുടെ കൈ കൊണ്ട് തീരണ്ട എന്നുണ്ടേൽ വിളിച്ചോണ്ട് പൊക്കോണം ഇവളെയും കൊണ്ട്......" "വാട്ട്‌ എ ഫണ്ണി.... അല്ലെ പപ്പ.....കണ്ടില്ലേ നമ്മോട് ഇറങ്ങി പോകാൻ പറയുന്നു.....വലിഞ് കയറി വന്നവർ തന്നെയാണ് പോകേണ്ടത്.....എടുത്തു പുറത്തിടാനും ഞങ്ങള്ക് നന്നായി അറിയാം..... സെക്യൂരിറ്റി സെക്യൂരിറ്റി...." ന്ന് ആ പുട്ടി അവിടെ നിന്ന് അലറി വിളിച്ചതും.... അകത്തു നിന്നു മൂന്നാല് സെക്യൂരിറ്റിസ്സ് പുറത്തേക് ഓടി കിതച്ചു വന്നതും...വീണ്ടും ആ പുട്ടി ഞങ്ങലെ നോക്കി പുച്ഛിച്ചു അവരെ നോക്കി അവള്..... "

എന്ത് നോക്കി നിക്കുവഡോ....കൊണ്ട് പോയി കളയഡോ ഇവരെയൊക്കെ....കണ്ടില്ലേ കമ്പനിയുടെ പ്രെസ്റ്റീജിന് കോട്ടം വരുത്താൻ ആയി ഓരോരുത്തവന്മാർ ഇറങ്ങിയേക്കുന്നത്....."😏 "അത്‌ മേടം....." "ന്താടോ നോക്കി നിൽക്കുന്നത്....അറിയാലോ എന്നെ അനുസരിച്ചില്ലേൽ ഈ ജോലി അങ്ങ് ഉപേക്ഷിച്ചേക്ക്....മ്മ്....ചെന്ന് പിടിച്ചു കൊണ്ട് പോടോ ഇവന്മാരെ....." ന്ന് അവള് അവരെ നോക്കി ആജ്ഞാപിച്ചതും....ആ കൂട്ടത്തിൽ അല്പം പ്രായം തോന്നിക്കുന്ന സെക്യൂരിറ്റി വന്നു കൊണ്ട്.... "മേടം.....ഇവരെ ഇന്ക് അറിയാം....ഇത് മുബാറക്സാർ ന്റെ മോൻ ആണ്.....നല്ല ആളുകളാ...." "ആണേൽ നിന്റെ മോളെ കൊണ്ട് കെട്ടിക്കേടോ..... ഞങ്ങളെ എച്ചിൽ തിന്ന് ജീവിക്കുന്നവർ ഞങ്ങൾ പറഞ്ഞത് അനുസരിച്ചാൽ മതി..

മറ്റുള്ളവരുടെ വക്കാലത്തുമായി വരണ്ട....കള്ള കിളവ...." ന്ന് പറഞ്ഞതും അത്‌ വരെ കാഴ്ചക്കാരിയായി നിന്ന മ്മളിൽ ദേഷ്യം നുരഞ്ഞു പൊന്തി അവക്ക് അടുത്തേക് ചെന്ന് കൈയിൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി ആ കരണം നോക്കി ഒന്നും കൊടുത്തതും...... "ടി.....നീ....നീ...എന്നെ അടിക്കും അല്ലെ...." "അതേടി അടിക്കും....നിന്റെ വീട്ടിൽ കേറി വന്നു നിനക്കിട്ടൊന്ന് തരാൻ മെഹകിന് കഴിഞ്ഞെങ്കിൽ....നിന്റെ തന്തയുടെ മുന്നിലിട്ട് നിന്നെ പട്ടിയെ പോലെ തല്ലാനും മെഹകിന് ഒരു മടിയും ഇല്ലടി....." "ടി.... ടി... അപ്പൊ ഇന്നലെ വീട്ടിൽ...." "കണ്ണ് തള്ളണ്ട.....ഞാൻ തന്നെയാ നിനക്കിട്ടൊന്ന് പൊട്ടിച്ചേ.....പുട്ടിയിട്ട് മറച്ചാൽ ഒന്നും ഇന്നലെ തന്ന അടിയുടെ പാട് മാഞ്ഞു പോകില്ലെടി പെയിന്റും ടപ്പെ....."😬 ന്ന് മ്മള് കലിപ്പിൽ പറഞ്ഞതും.... അവള് ആ സെക്യൂരിറ്റികാക്കനോട്.....

"എന്ത് കേട്ടോണ്ട് നിക്കുവാടോ കള്ള കിളവ....അയാം യുവർ ബോസ്....പറയുന്നത് അനുസരി...." ന്ന് പറഞ്ഞു തീരും മുന്നേ അവളെ കരണം പോകച് കൊണ്ട്.... "മര്യാദക്ക് സംസാരിക്കെടി....സംസ്‍കാരം ഇല്ലാത്തവളെ....ബഹുമാനിക്കാൻ പടിക്കടി നിന്റെ പ്രായത്തിൽ മുതിർന്നവരോട്...." "നീ നിന്റെ കാര്യം നോക്കിയാൽ മതി..... ഇത് ഞങ്ങളെ കമ്പനി മാറ്റർ.... എന്റെ കീഴിൽ പണി എടുക്കുന്നവരോട് എങ്ങനെ പെരുമാറണം എന്ന് നീ പഠിപ്പിച് തരണ്ട.....ബ്ലഡി....." "ഓഹോ....അങ്ങനെ ആണോ...." ന്ന് പറഞ്ഞൂ മ്മള് ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട്.... "അന്നമ്മോ....." ന്ന് വിളിച്ചതും ആനി...മ്മടെ അടുത്തോട്ടു വന്നതും.... "എന്നതാ ഇപ്പൊ ചെയ്യുവാ...

.കൊച്ചിന് അങ്ങ് മര്യാദ പഠിപ്പിച്ചു കൊടുത്തേക്കാം അല്ലെ.." "പിന്നല്ലാതെ....രാഹു കാലം കഴിയാതെ അങ്ങ് കൊടുക്ക് കുമാരേട്ടാ...."😬 ന്ന് ആനി പറഞ്ഞതും.....ഞങ്ങളെ സംസാരം കണ്ട് ഒന്നും മനസ്സിലാവാതെ നിന്ന അവളെ നോക്കി ഒന്നും ചിരിച്ചു കൊണ്ട്..... മ്മടെ ചെക്കന്നെ നോക്കി.... "കിച്ച.....കൊടുത്തോട്ടെ ഞാൻ....." "നീ കൊടുക്ക് ഭാര്യേ...." ന്ന് ചെക്കൻ സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും...... മ്മള് ഒന്നും പുഞ്ചിരിചോണ്ട് തിരിഞ്ഞു ആ പുട്ടിയുടെ കവിളിൽ ആഞ്ഞടിച്ചതും.... അതിന്റെ ആഘാതത്തിൽ നിലത്തോട്ട് വീണതും.....അത്‌ കണ്ട റാസിഖ്..... "മോളെ....." ന്ന് വിളിച്ചു മ്മളെ അടുത്തോട്ടു വന്നു മ്മടെ മുടിയിൽ കുത്തി പിടിച്ചതും.....

മ്മള് വേദനയാൽ പുളഞ്ഞു പോയതും.... മ്മടെ ചെക്കൻ അങ്ങേരെ ചവിട്ടി വീഴ്ത്തിയിരുന്നു.... അത്‌ കണ്ട് ഓടിയടുത്ത ആൾടെ കൂട്ടാളികൾ ഞങ്ങള്ക് ചുറ്റും വലയം തീർത്തതും..... ബ്രോസ് അവരെ തിരിഞ്ഞു അടിക്കാൻ ഒരുങ്ങവെ അതിനിടയിൽ ഒരുത്തൻ കാറിനടുത്ത് നിന്ന ഷാദിയുടെ കഴുത്തിൽ കത്തി വെച്ചതും ഞങൾ ഒന്നും നടുങ്ങി പോയി.... "അർഷിക്ക....." ന്നുള്ള അവളുടെ വിളിയിൽ തറഞ്ഞു നിന്നു....അവളുടെ അവസ്ഥ കണ്ട് അർഷി അവള്കരികിലേക്കായി ഓടാൻ ഒരുങ്ങവെ അയാൾ.... "ഒരടിയനങ്ങിയാൽ താഴ്ത്തി കളയും ഈ കത്തി ഇവളുടെ കഴുത്തിൽ....." ന്ന് പറഞ്ഞു അവളെ പിടിച്ചു കൊണ്ട് നീങ്ങി നീങ്ങി ആ പുട്ടിയുടെയും അവളുടെ പപ്പയുടെയും അരികിലായി നിന്നതും....

ആ റാസിഖ് പൊട്ടിച്ചിരിച്ചു കൊണ്ട്.... "അലൻ മുബാറക്....എന്താടോ നിർത്തി കളഞ്ഞത്.....തല്ലണോ നിനക്ക്.....തല്ലണോന്ന്....എന്റെ ഒരു രോമത്തിൽ പോലും നിനക്ക് തൊടാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞില്ലേ....അത്രയും ഉയരത്തിലാണ് എന്റെ സ്ഥാനം.....നിനക്കൊക്കെ ഓർക്കാൻ കൂടെ കഴിയില്ല....നിന്റെ സ്വപ്നം നിന്നിൽ നിന്ന് കൈവശപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെൽ ആരും അറിയാതെ നിന്നെ കൊന്ന് തള്ളാൻ പോലും റാസിഖ് ന്ന് ബുദ്ധിമുട്ടില്ല..... നിയൊക്കെ ശിശു.....നിന്റെ തന്ത മുബാറക്..... അവൻ പോലും എന്നോട് ഏറ്റു മുട്ടില്ല.....പിഴുതു കളയും ഞാൻ അവനെ വേരോടെ....അവന്റെ മകൻ ആയ നിന്നെയും ഇല്ലാതെയാക്കാൻ എനിക്ക് അധികം സമയം വേണ്ട...." ന്ന് പറഞ്ഞു അട്ടഹസിച്ചു കൊണ്ട് ദേഷ്യത്തിൽ.... "നോക്കി നിക്കാതെ അടിച്ചിറക്കടോ ഇവരെ....." ന്ന് പറഞ്ഞു തിരിഞ്ഞു അകത്തേക്കു നടക്കവേ....അലൻ.... "മിസ്റ്റർ റാസിഖ്....."

ന്ന് വിളിച്ചതും.....അങ്ങേര് തിരിഞ്ഞു നോക്കിയതും കണ്ടത് അങ്ങിങ്ങായി ചിതറി വീണു കിടക്കുന്നെ അവന്റെ ആളുകളെ ആണ്..... അത്‌ കണ്ട് ആള് ഒന്നു തറഞ്ഞു നിന്നതും..... ചെക്കൻ..... "ജയിച്ചെന്ന് കരുതി ഇത്തിരി സന്തോഷിച്ചു അല്ലെ.....അല്ലേലും കൊല്ലാൻ കൊണ്ട് പോകുമ്പോൾ കുറച്ചു തവിടും പിണ്ണാക് ഇട്ട് കൊടുക്കുന്നത് ഒരു ശീലം ആയി പോയി.....നീ ഒന്നും സന്തോഷിക്കട്ടെ ന്ന് മ്മളും കരുതി.... അതല്ലേ പന്ന പുന്നാര മോനെ....ഞങ്ങൾ നിന്റെ കോപ്പിലെ ഡയലോഗ് കെട്ട് മിണ്ടാതിരുന്നാൽ.....അത്‌ നിന്നെ ഭയന്നിട്ടാണെന്ന് കരുതിയെങ്കിൽ തെറ്റിയെടോ....." ന്ന് മ്മള് പറഞ്ഞതും അയാൾ ഷാദിയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന ആളെ നോക്കി കൊണ്ട് അലറി.... "എന്ത് നോക്കി കൊണ്ട് നിക്കുവാടോ കൊന്ന് കളയടോ അവളെ....ഇവരെ ഒക്കെ അടിച്ചു ഇടുന്നതും നോക്കി കൊണ്ട് നിന്നെക്കുന്നു....." ന്ന് അയാൾ അലറിയതും..... കിച്ച....

"ഡോ ഡാനിയേലെ....നിന്റെ ബോസ്സ് പറഞ്ഞത് കേട്ടിലെ..... അവളെ അങ്ങ് തീർത്തു കളയാൻ....അതങ്ങ് തീർത്തു കളഞ്ഞേക്..... എന്തിനാ വെറുതെ അനുസരണ കേട് കാണിക്കുന്നേ....." ന്ന് ചെക്കൻ ആ കത്തി പിടിച്ചു നിക്കുന്നവനോട് പറയുന്നത് കെട്ട് മ്മള് ഞെട്ടിയതും.....ആ ഡാനിയേൽ ചെക്കനെ നോക്കി.... "അപ്പൊ തീർക്കാം അല്ലെ മച്ചാനെ...." ന്ന് പറഞ്ഞതും മ്മള് വായും തുറന്നു നിന്ന് പോയി.... അപ്പോൾ തന്നെ അയാൾ ഞൊടിയിട കൊണ്ട് ഷാദിയെ പിടിച്ചു അർഷിയുടെ മേലേക്ക് തള്ളി..... അടുത് നിന്ന ആ പുട്ടിയെ വലിച്ചു കഴുത്തിലായി കത്തി വെച്ചതും റാസിഖ്.... "No......" ന്ന് അലറിയതും.....അലൻ.... "ന്താണ്.....പതുകെ..... ആ ചങ്ക് പൊട്ടി ചത്തു പോകില്ലേ.....ഇങ്ങനെ ഓകേ അലറാവോ...നീ എന്താടോ മൂപ്പിലാനേ കരുതിയെ.....മ്മള് പെട്ടന്ന് അങ് എടുത്തു ചാടുമെന്നോ....നിന്നിലേക് ഒരായുധം തൊടുത്തു വിടുമെങ്കിൽ നിന്നെ ഒതുക്കാൻ നാല് വശവും പൂട്ടിയിട്ടിട്ടേ അലൻ മുബാറക് കളത്തിലിറങ്ങി കളിക്കൂ....ഈ കളി ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്നത.....അതിനെ തകർക്കാന് നിന്റെ കുരുട്ട് ബുദ്ധിയെ കൊണ്ട് ആവില്ലടോ....."

ന്ന് അലറിയതും.....അയാൾ.... "നീ വല്ലാതെ ശോ ഇറക്കണ്ട ..നിന്നെയൊക്കെ മുച്ചൂടും തകർക്കാൻ ഉള്ള ആയുധം എന്റെ കൈവശം ഉണ്ട് അലൻ....." ന്ന് അവൻ പറഞ്ഞതും..ചെക്കൻ.... "ആദ്യം നീ നിവർന്നു നിൽക്കാൻ നോക്ക് എന്നിട്ടല്ലേ എന്നെ മുച്ചൂടും തകർക്കുന്നെ...നിന്റെ തകർച്ചയുടെ കൗഡൌൺ ഇപ്പൊ സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞു റാസിഖ് റാസ്‌...." ന്ന് പറഞ്ഞു ആളെ നോക്കി കൊണ്ട് മ്മള്..... "വൺ....ടു....ത്രീ....." ന്ന് എണ്ണികൊണ്ട് ആൾക്ക് ചുറ്റും നടന്നതും..... ആൾടെ ഫോണിലേക്കു നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും ഒരുമിച്ചയായിരുന്നു..... "ഹാ.... വന്നല്ലോ.....എടുത്തു നോക് നിന്റെ പതനത്തിന്റെ ആദ്യ പടി...." ന്ന് പറഞ്ഞു മ്മള് അയാളുടെ പോക്കറ്റിലേക് മിഴികൾ നീട്ടിയതും..... മ്മളെ ഒരു സംശയത്തോടെ നോക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുത് അതിലേക്കായി ഉറ്റു നോക്കി കൊണ്ടിരിക്കുന്നതിനനുസരിച്ച് ആ മുഖം വലിഞ്ഞു മുറുകിയതും.....

മ്മളെ തീക്ഷണതയോടെ മുഖം ഉയർത്തി നോക്കി കൊണ്ട്..... "യൂ.....ചീറ്റ്....." ന്ന് പറഞ്ഞു മ്മടെ കോളറിൽ കയറി പിടിച്ചതും.....ആ കയ്യിൽ ബലമായി പിടിച്ചു മാറ്റി കൊണ്ട് ആൾക് കേൾക്കാൻ പാകത്തിൽ.... "ആ വാക്ക് കൂടുതൽ ചേരുന്നത് തനിക്കാഡോ.....ചീറ്റർ......" ന്ന് പറഞ്ഞു ആളെ പിടിച്ചു തള്ളിയതും..... പുറകിലേക്ക് വേച് പോയ അയാൾ.... ബാലൻസ് ചെയ്തു നിന്ന് ദേഷ്യം കൺട്രോൾ ചെയ്തു നിന്നതും..... മ്മള് കൈ കൊട്ടി കൊണ്ട്..... "സെക്യൂരിറ്റി......" ന്ന് വിളിച്ചതും ആ അങ്കിൾ മ്മടെ അടുത്തേക് ഓടി വന്നു കൊണ്ട്.... "ന്താ മോനെ....." "അടിച്ചു പുറത്താക്കിയേക്ക് ഇവരെ....." "മോനെ.....അത്‌.....റാസിഖ് സാർ....ഞാൻ ഇവിടെ ജോലി ചെയ്യുന്നതാണ്....മോന്റെ ഉപ്പയോട് കടപ്പാട് ഉണ്ട് ഒത്തിരി....

പക്ഷെ ഞാൻ എങ്ങനെയാ കുഞ്ഞേ അന്നം തരുന്ന അവരെ നേരെ കൈ ഉയർത്തുന്നെ....." "ഓഹ്....." ന്ന് പറഞ്ഞു ഒരുനിമിഷം എല്ലാവരെയും ഒന്നും നോക്കി മ്മടെ പെണ്ണിന് നേരെ നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പുഞ്ചിരി കണ്ട് മ്മള് ആൽബിയോടായി..... "ആൽബി....അപ്പൊ തുടങ്ങിയാലോ ശുദ്ധികലശം....." "നീ തുടങ്ങളിയ....." ന്ന് പറഞ്ഞതും..... മ്മള് വെട്ടിത്തിരിഞ്ഞു ഷർട്ട്‌ന്റെ സ്ലീവ് മടക്കി വെച്ച് റാസിക്കിലെക് അടുത് അയാളുടെ ഷർട്ടിൽ കടന്ന് പിടിച് പുറത്തേക് തള്ളിയതും.....മുന്നോട്ട് ഫ്ലോറിലായി മലർന്നടിച്ചു വീണതും..... ബഹളം കേട്ട് അകത്തു നിന്നും ഒത്തിരി പേര് ഇറങ്ങി ഓടി വന്നു ബിൽഡിങ്ങിന് മുന്നിലായി തമ്പടിച്ചു നിന്നു..... കാര്യം അറിയാതെ പരസ്പരം ഉള്ള അവരുടെ നോട്ടം കൊണ്ട് തന്നെ ഇവിടെത്തെ എംപ്ലോയീസ് ആണെന്ന് മനസ്സിലായതും.... മ്മള് നിലത്ത് കിടക്കുന്ന അയാളെ പൊക്കിയെടുത്തു കൊണ്ട് പറഞ്ഞു.....

"ഇനി കൂടുതൽ തന്നോട് പറയണ്ടല്ലോ.....എല്ലാം കണ്ട് ബോധ്യം ആയെന്ന് മനസ്സിലായി.....ഇനി കൂടുതൽ പറയാതെ ഇറങ്ങി പോടോ ഇവിടുന്ന്....." "വിടാടാ.... എന്നെ..... നിനക്ക് അറിയില്ല ഈ റാസിഖ്നെ......" "ഇനി എന്തോന്ന് അറിയാനാഡോ.....ചതിയുടെ പര്യമായ നിന്റെ പതനം അതൊരു തുടക്കം മാത്രം ആണ് ഇത്.....നിന്ന് ആക്രോശിക്കാതെ ഇറങ്ങി പോടോ ചെറ്റേ....." "പപ്പാ.....ഇവനിത് എന്തൊക്കെയാ പറയുന്നേ.... നമ്മുടെ കമ്പനിയിൽ വന്നു നമ്മളോട് ഇറങ്ങി പോകാൻ പറയാൻ ഇവനാരാ.....ഡോ നോക്കി നിക്കാതെ അടിച്ചിറക്കാഡോ ഇവരെ.... അലെൽ ഒരുത്തനും ഇനി ഇങ്ങോട്ട് വരണ്ട ജോബ് ന്ന് പറഞ്ഞു കൊണ്ട്...." ന്ന് അവള് അവിടെ നിക്കുന്ന എംപ്ലോയീസ്നെ നോക്കി കൊണ്ട് പറഞ്ഞതും ഡാനിയേൽ.... "ച്ചി മിണ്ടാതിരിയഡി അല്ലേൽ ഒരു വരക്കു ഇല്ല നീ....." ന്ന് പറഞ്ഞു കത്തി ഒന്നൂടെ അടുപ്പിച്ചതും..... അവന്മാരെല്ലാം ഞങ്ങള്ക് അടുത്തേക് ഓടി വന്നതും.....

ചെക്കൻ കലിപ്പിൽ വീണു കിടന്ന ഇരുമ്പ് ദണ്ഡ് കാലിനാൽ ചവിട്ടി അത്‌ ഉയർന്നു പൊങ്ങി കയ്യിൽ എടുത്തു കൊണ്ട് അടുത്തുള്ള പൈപ്പിലായി ആഞ്ഞടിച്ചതും.....ഒരിരമ്പലോടെ പൈപ്പ് പൊട്ടി വെള്ളം നാല് ഭാഗവും ചീറ്റി തെറിച്ചതും.....വെള്ളം മുഴുവൻ വീണു കിടക്കുന്ന റാസിഖ് ന്ന് മുകളിൽ പതിഞ്ഞതും.... ചെക്കൻ ആളെ തൂക്കിയെടുത്തു കൊണ്ട് എംപ്ലോയീസ്ന് നേരെ..... "ഒറ്റ ഒരെണ്ണം അടുത് പോകരുത്.....ഇവന്റെ പുറകെ വാലാട്ടി നടക്കുന്നവർ ഇവന് പുറകെ പൊക്കോണം.....ഈ കമ്പനിയിൽ അവരെ സേവനം ആവശ്യം ഇല്ല.....bcz.....ഇന്ന് മുതൽ ഇനി അങ്ങോട്ടും ഇതിന്റെ അവകാശി ഈ നിൽക്കുന്ന റാസിഖ് റാസ്‌ അല്ല....." ന്ന് പറഞ്ഞു അയാളെ പിടിചു തള്ളി മാറ്റിയതും..... അങ്ങേര് വെള്ളത്തിലേക്കു മുഖം അടിച്ചു വീണതും.... മ്മളെ അടുക്കലേക്കു നടന്നടുത്ത ചെക്കൻ.....മ്മടെ കയ്യിലായി പിടിച്ചു അവർക്ക് മുന്നിലായി നിന്നു കൊണ്ട് പറഞ്ഞു.....

"എല്ലാവരും കേൾക്കാൻ വേണ്ടി പറയുവാ.....ഇനി മുതൽ ഈ കമ്പനിയുടെ പൂർണ അവകാശം ഈ നിൽക്കുന്ന റോസ് ജേക്കബിന് ആയിരിക്കും....കാരണം....." ന്ന് പറഞ്ഞു അവൻ ബിൽഡിങ്ങിന് സൈഡിലായി സ്ഥാപിച്ച നെയിം ബോർഡിലേക് ചൂണ്ടി കൊണ്ട് പറഞ്ഞു..... "കാരണം ആ ബോർഡിൽ ഉള്ള ഹെവൻ മുബാറക് എന്നുള്ളതിലെ കാലത്താൽ മായ്കപെട്ടു പോയ അതിന് മുകളിലായി ആലേഖനം ചെയ്തു വെച്ച....Rosha.....എന്ന പേര് ഈ നിൽക്കുന്ന റോസ് ജേക്കബ് ആയത് കൊണ്ട്..... 🔥റോഷ ഹെവൻ മുബാറക് ഇൻഡസ്ട്രി🔥 അതിനൊരവകാശിയെ ഒള്ളു.....അതി നിൽക്കുന്ന റോസ് ജേക്കബ് മാത്രമാണ്....." ന്ന് പറഞ്ഞു നിർത്തിയതും...... അവിടെ കൂടി നിൽക്കുന്നവരിലെല്ലാം അമ്പരപ്പ് നിറഞ് പരസ്പരം നോക്കി എന്തൊക്കെയോ പിറുപിറുത്തു നിന്നതും.....ആ പുട്ടിയുടെ കണ്ണ് തള്ളിയുള്ള നിൽപ്പ് കണ്ട് മ്മള് ഉള്ളാലെ ചിരിച്ചതും.....

നിലത്ത് പരന്ന വെള്ളത്തിൽ എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന ആ റാസിഖ്നെ കണ്ടതും മന്നസ്സിൽ കുളിര് വന്നു നിറഞ്ഞു.....തകരണം അവൻ ഇതുപോലെ....ഒന്നും ഇല്ലാതെ തകർക്കും അവനെ..... ന്നൊക്കെ ചിന്തിച്ചതും.....അകത്തു നിന്ന് ഓടി വന്ന ഷാഹിൽ ദേഷ്യത്തോടെ അലന് നേരെ പാഞ്ഞടുത്തതും...... മുട്ടിൽ ഇരുന്ന ചെക്കൻ മുഷ്ടി ചുരുട്ടി ഓടി വന്ന ഷാഹിലിന്റെ വയറിനിട്ട് പഞ്ച് ചെയ്തതും.....ഷാഹിൽ വേദനയിൽ പുളഞ്ഞു പോയി.....വയറിൽ കൈ വെച് നിലത്ത് കൂനി കൂടി ഇരുന്നു..... അത് കണ്ട് മ്മള് ഒരു പഞ്ചുരിയോടെ ആ പുട്ടിയുടെ അടുത്തോട്ടു ചെന്ന് അവളെ കാരണം നോക്കി ഒന്നൂടെ പൊട്ടിച്ചു കൊണ്ട് പതിയെ പറഞ്ഞു..... "ഇനിയും എന്റെ ജീവിതത്തിൽ ഒരു കരടായി നീ വന്നാൽ..... കൊന്ന് കളയും നിന്നെ.....പട്ടിയെ പോലെ തല്ലാൻ അറിയാഞ്ഞിട്ടല്ല....ന്റെ ചെക്കൻ അനുഭവിച്ച വേദനക്ക് നിന്നെ പച്ചക് കൊളുത്താൻ പോലും ആഗ്രഹം ഉണ്ട്....

പക്ഷെ അതിൽ ഒതുക്കില്ല.....മുച്ചോടും തകർക്കും നിന്നെ.....എന്റെ ചെക്കനെ വേദനിപ്പിച്ചതിൽ ഇരട്ടിയായി നീ വേദനിക്കും...വേദനിപ്പിക്കും മെഹക്...... ഇറങ്ങി പൊടി......" ന്ന് പറഞ്ഞു അവളെ പിടിച്ചു തള്ളിയതും.... അവളും പാട്ടയും കുത്തി വെള്ളത്തിലെക്ക് വീണതും... ചെക്കൻ.....അവിടെയുള്ള എംപ്ലോയീസ്നോടായി.... "ഇവരുടെ കൂടെ പോകാൻ ആഗ്രഹമുള്ളവർക്കു ഈ നിമിഷം ഇറങ്ങാം....ഇവിടെ തുടരാൻ ആഗ്രഹമുള്ളവർക്ക്.....അകത്തോട്ട് വരാം....ഇവരെ അടിച്ചിറക്കിയതിന് ശേഷം മാത്രം......" ന്ന് പറഞ്ഞു അവരെ നോക്കിയതും അവരെല്ലാം ഇരുവശങ്ങളിലേക്കായി ഒതുങ്ങി മാറി നിന്നതും....അവർക്ക് നടുവിലൂടെ മ്മളെയും ചേർത്ത് പിടിച്ചു ചെക്കൻ ബിൽഡിങ്ങിനുള്ളിലേക് കടന്നതും..... ഞങ്ങൾക്കിരുവശങ്ങളിലായി ഇച്ചായനും അർഷിയും ആനിയും ഷാദിയും നിരന്നു നിന്നതും..... വിജയത്തിന്റെ ആദ്യ പടി പിന്നിട്ടു കൊണ്ട് ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് നടന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story