രാവണ പ്രണയം🔥 : ഭാഗം 113

Ravana Pranayam Novel

എഴുത്തുകാരി: അമീന

അകത്തേക്കു കടന്ന് നേരെ ലിഫ്റ്റിലേക് കയറി തേർഡ് ഫ്ലോർ എന്ന് പ്രെസ്സ് ചെയ്തു ഞങ്ങൾ മുകളിലോട്ട് പോയി...... തേർഡ് ഫ്ലോറിലെത്തി ലിഫ്റ്റ് ഓപ്പൺ ചെയ്തു നേരെ ചെല്ലുന്നത് ..അവിടെയായുള്ള റിസപ്ഷൻ ക്യാബിനിന് മുന്നിലാണ്..... അതിനടുത്തായി ഒരു ചില്ല് വാതിലും ഉണ്ട്...... മ്മളെയും കൊണ്ട് ചെക്കൻ നേരെത്തെ അവിടെ നിൽക്കുന്ന റിസെപ്ഷനിസ്റ്ന്റെ അടുക്കലേക്കു ചെന്ന് എംഡിയുടെ ക്യാബിൻ എവിടെയെന്ന് ചോദിച്ചതും അവള് പറഞ്ഞതിനനുസരിച്ച് അടുത്തുള്ള ചില്ല് വാതിലിൽ കടന്ന് അകത്തേക്കു ചെന്നതും....വലിയ ഹാളിലേക്കു ആയിരുന്നു.......അവിടെയായി ഒത്തിരി കുഞ്ഞു ക്യാമ്പിൻസ് ആയി വേര്തിരിച്ചിരിക്കുന്നു.....അതിലായി ആളെണ്ണം വീതം കംപ്യൂട്ടേഴ്സും ഉണ്ട്..... ആ വലിയ ഹാളിലെ ക്യാബിനിനുകളുടെ നാടുവിലൂടെയാണ് നടപ്പാത ഉള്ളത്....അത്‌ ചെന്ന് ചേരുന്നത് എംഡി യുടെ ക്യാമ്പിനിലൊട്ടും.....

അവിടെ ആണേൽ ഒറ്റ ഒരാൾ പോലും ഇല്ല....എല്ലാം കൂടെ ഇടിച്ചു തള്ളി തല്ല് കാണാൻ താഴെ പോയേക്കുവല്ലേ.... പിന്നീട് ഞങ്ങൾ നേരെ പോയത് എംഡി യുടെ റൂമിലേക്ക്‌ ആയിരുന്നു...... അങ്ങടായുള്ള ചില്ല് വാതിലിൽ തുറന്ന് ഞങ്ങളെല്ലാം അകത്തേക്കു കയറി.... റോളിങ്ങ് ചെയറും വലിയ ടേബിളോട് കൂടെ ഒരു റൂം....ക്യാബിന് ഇടത് വശത്തായി ഷെൽഫ് ഉണ്ട്... അതിൽ നിറയെ ഫയൽസ് അടുക്കി വെച്ചേക്കുന്നു....വലത് ഭാഗത്തായി ചുമര് പോലെ ചില്ലു ജാലകമാണുള്ളത്....... മ്മള് നടന്ന് അങ്ങട് ചെന്ന് നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി.....ദുബായ് നഗരത്തിന്റെ വ്യൂ ആയിരുന്നു അവിടെ നിന്നും കാണാൻ കഴിഞ്ഞത്..... മ്മള് അതും നോക്കി നിന്നപ്പോൾ ആണ് മ്മടെ തൊളിലായി സ്പര്ശനമേറ്റത് ....കാഴ്ച്ചയിൽ ലയിച്ചു നിന്ന മ്മള് ആ സ്പര്ശനത്തിൽ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചെക്കൻ.... "ന്താണ് ഭാര്യേ ഇവിടെ തന്നെ നിന്നുകളഞ്ഞത്.....

ഇതൊക്കെ ഇനിയും കാണാം.....ഇപ്പൊ ഇങ്ങട് വന്നേ.....സമയം തെറ്റാതെ സ്ഥാനാരോഹണം നടത്തണ്ടേ......" ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചു കൊണ്ട്പോയി അവിടെയുള്ള എംഡി യുടെ ചെയറിലായി പിടിച്ചിരുത്തി.....ഇച്ചായനെ നോക്കി കൊണ്ട് ചെക്കൻ..... "ആൽബി....അങ്ങനെ നമ്മടെ ആദ്യ വിജയം ഇവിടെ തുടങ്ങിയിരിക്കുന്നു.......ദേ ഞാൻ കൊടുത്ത വാക്ക് നിറവേറ്റിയിരിക്ക......നിന്റെ അപ്പയുടെ ആദ്യ സംരംഭo ഇതിന്റെ യതാർത്ഥ അവകാശിക്ക് നേടിക്കൊടുത് കഴിഞ്ഞിരിക്കുന്നു.....ഇനി പട നയിക്കാൻ റോസ് ജേക്കബ് ഉണ്ടല്ലോ.....🔥Rosha Heaven Mubarq🔥.ന്ന് അവകാശിയായി...." ന്ന് പറഞ്ഞു സീറ്റിൽ ഇരിക്കുന്ന മ്മളെ നോക്കി സൈറ്റ് അടിച്ചതും......

ക്യാമ്പിനിന്റെ കതക് തുറന്ന് കൊണ്ട് ഡാനിയേൽ കയറി വന്നത്.... "അലന്.....സ്ഥാനാരോഹണം കഴിഞ്ഞ സ്ഥിതിക്ക് ന്റെ ജോലി തീർന്നില്ലേ...... ഇനി എനിക്കങ്ങോട്ട് പോകാലോ അല്ലെ....." ന്ന് പറഞ്ഞു അലന് നേരെ വന്നതും പെട്ടന്നാണ്..... "ഇച്ചായ....." ന്ന് വിളിച്ചു കൊണ്ട് ഒരു പെണ്ണ് അകത്തേക്ക് ഓടി വന്നു ആ ഡാനിയേൽന്നെ കെട്ടിപിടിച്ചത്..... ഇത് എന്താ ഇവിടെ നടക്കുന്നെ ന്ന് കരുതി കിളി പോയ കണക്കെ നിന്ന് അവരെ നോക്കിയപ്പോൾ മ്മടെ അവസ്ഥ തന്നെയാണ് ആനിക്കും ഷാദിക്കും..... പക്ഷെ അവിടെ മൂന്നെണ്ണം കൂടെ ഇളിച്ചോണ്ട് കയ്യും കൊടുത്ത് ആ ഡാനിയേലിനോടും ആ ഓടിവന്ന പെണ്ണിനോടും ഭയങ്കര സംസാരം.....അപ്പോൾ ആ പെണ്ണിനെ ഇവന്മാർക്ക് അറിയാം.... അവള് ആണേൽ അല്ലുചായന്റെ കയ്യിൽ തൂങ്ങി ഇളിച്ചോണ്ട് വാ തോരാതെ ഓരോന്ന് പറയുവാ..... അത്‌ കണ്ട് മ്മള് പതിയെ സീറ്റിൽ നിന്ന് എണീറ്റതും.....

അടുത്തൊട്ട് വന്നു നിന്ന ആനി....മ്മടെ കയ്യിൽ പിടിച്ചു ഞെരിച്ചു കൊണ്ട്....പതിയെ.... "അക്കമ്മേ മിക്കവാറും അന്റെ പൊന്നാങ്ങളെടെ തല മ്മള് അടിച്ചു പൊട്ടിക്കും.....ഏതവളാടി ന്റെ ഇച്ചായന്റെ കയ്യേൽ തൂങ്ങി ആടുന്നെ....അവളെന്താ വല്ല കോരങ്ങോ മറ്റൊ ആണോ.....ഇന്ക് അത്‌ അത്രയ്ക്ക് അങ്ങട് പിടിക്കുന്നില്ലാട്ടോ ... മ്മള് ഓടി പോയി ആ കോപ്പിന്റെ നടുമ്പുറം നോക്കി ഒന്ന് കൊടുക്കട്ടെ...."😬 "ആരുടെ ആ പെണ്ണിനെ....."🙄 "അല്ല ന്റെ കെട്ടിയോനെ....അവള് തൂങ്ങുന്നതിന് അനുസരിച്ച് കണ്ടില്ലേ താങ്ങി കൊണ്ട് ഇളിക്കുന്നെ....."😡 ന്ന് ആനി പറഞ്ഞതും.... ഷാദി..... "അതൊക്കെ വിട് ആനി....അതിനൊക്കെ ഇങ്ങനെ ഡെസ്പ് ആവല്ലേ....ബോൾഡ് ആയി ചിന്തിക്.....അവരൊക്കെ ഫ്രണ്ട്സ് ആകും.....

ഇതിനൊക്കെ ബിപി കൂടിയാലോ.....സില്ലി ഗേൾ....." ന്ന് ഷാദി പറയലും ആ പെണ്ണിന്റെ പിന്നീടുള്ള തൂക്കം അർഷിയുടെ കയ്യിലേക്കായിരുന്നു.... അത്‌ വരെ ബോൾഡ് ആയി ചിന്തിക്കൂ ന്ന് പറഞ്ഞവൾ അതാ ഇഞ്ചി കടിച കുരങ്ങ് കണക്ക് പല്ല് കടിച്ചോണ്ട് അവരെ ചെറഞ്ഞു നോക്കി നിക്കുന്നു.... അത്‌ കണ്ട് ആനി..... "ആരാ ഇവിടെ അരിമുറുക്ക് തിന്നണെ......ഓഹ് നീ പല്ല് കടിക്കുവായിരുന്നോ..... എന്താ കുഞ്ഞാടെ ഇങ്ങനെ..... ബോൾഡ് ആയി ചിന്തിക്കു.....ഇതിനൊക്കെ ഡെസ്പ് ആയാലോ.....അവർ ഫ്രണ്ട്സ് ആവില്ലേ.....ഇങ്ങനെ ഒക്കെ ബിപി കൂട്ടാവോ....ചിൽ ഷാദി ചിൽ......" "ശവത്തെ കുത്താതെടി പിത്തക്കാടി ....ആ റബർ പാല് കുടിച്ചു തുള്ളുന്നവളെ മിക്കവാറും പിടിച്ചു ഒന്ന് പൊട്ടിക്കും ഞാൻ....കണ്ടില്ലേ ഒട്ടി ഒട്ടി നിക്കുന്നെ.....അതിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാന തോന്നുന്നേ......

അക്കു ആ തുള്ളൽ കണ്ടിട്ട് ഇനി ആ കുരങ്ങിന്റെ അടുത്ത ചാട്ടം നിന്റെ കെട്ടിയോന്റെ കയ്യിലേക് ആയിരിക്കും....." ന്ന് പറഞ്ഞു ആ കോപ്പ് നാവെടുത്തില്ല.....അതിന്റെ പോക്ക് മ്മടെ ചെക്കന് നേരെ ആയതും..... മ്മള് അവളുമാരെ തട്ടിയിട്ട് ഓടി പോയി അവർക്കിടയിലേക്ക് ഇടിച്ചു കയറി ചെക്കന്റെ കയ്യിൽ പിടിച്ചു ആളെ ഒട്ടികൊണ്ട് നിന്നതും.... മ്മടെ പെട്ടന്നുള്ള അറ്റാക്കിൽ ചെക്കൻ പകച്ചു നോക്കിയതും..... മ്മള് ക്ലോസപ്പിന്റെ പരസ്യം പോലെ നന്നായൊന്ന് ഇളിച്ചു കാണിച്ചു..... എനിക്കു പുറകെ അവളുമാരും കൂടെ ഓടിപിടഞ്ഞു വന്നു അർഷിയുടെയും അല്ലുചായന്റെയും കയ്യിൽ അതുപോലെ പിടിച്ചു ചേർന്നു നിന്നതും....മ്മടെ ചെക്കനെ പോലെ അവരും ഉണ്ട് അന്താളിച്ചു നോക്കുന്നു..... അതിന് അവളുമാരും അന്തസ്സിൽ ഇളിച്ചു കൊടുത്തതും.....ഇതുവരെ റബ്ബർ പാൽ കുടിച്ച പോലെ തുള്ളി കൊണ്ട് നിന്നവൾ പെട്ടെന്ന് തുള്ളൽ നിർത്തി ഞങ്ങളെ മൂന്നു പേരെയും പരസ്പരം നോക്കി കൊണ്ട് അവന്മാരെ നോക്കിയതും...... മ്മടെ ചെക്കൻ മ്മളെ ചേർത്ത് പിടിച്ചു കൊണ്ട് അവളോടായി പറഞ്ഞു....

"സാൻഡ്ര മീറ്റ് മൈ വൈഫ്‌ മെഹക്......അക്കു ഇതാണ് സാൻഡ്ര...... ഈ നിൽക്കുന്ന ഡാനിയേൽ ന്റെ സിസ്റ്റർ ആണ്....." "അപ്പോൾ ഈ നിൽക്കുന്ന ഡാനിയേൽ ആരാ...."🙄😁 ന്ന് മ്മള് ഇളിച്ചോണ്ട് ചോദിച്ചതും..... അവന് മ്മള് നോക്കി എന്തടോ ന്നുള്ള എക്സ്പ്രെഷൻ ഒക്കെ ഇട്ടതും..... മ്മള്ക്ക് അറിയാത്തത് കൊണ്ടല്ലേ....ന്നുള്ള രീതിയിൽ ചുണ്ട് ചുളുക്കി നോക്കിയതും ചെക്കൻ ചിരിച്ചോണ്ട്.... "ഇവന് ഡാനിയേൽ....ഞങ്ങളെ ഡാനി......ന്റേം ആല്ബിടേം ഫ്രണ്ട് ആണ്.....സാൻഡ്ര അര്ഷിടെ ഫ്രണ്ട് ആണ്....കൂടാതെ ഞങ്ങൾക്ക് പെങ്ങളെ പോലെ ആണ്....പിന്നെ ഈ കമ്പനിയിലെ എംപ്ലോയ് കൂടെയാണ്......." "വാട്ട്‌....ഇവിടെയോ....."😲 ന്ന് മ്മള് കണ്ണും തള്ളി കൊണ്ട് ചോദിച്ചതും.....അവൻ.... "അതെ.....ഇവളിവിടെ ഉണ്ടായത് കൊണ്ട ആ റാസിഖ്ന്റെ നീക്കം അറിയാൻ കഴിഞ്ഞത്..... കൂടാതെ അന്നത്തെ പാർട്ടിയുടെ കാര്യം ഞങ്ങളെ വിളിച്ചു പറഞ്ഞതും ഇവളാ......

അതുകൊണ്ട് ഇവിടെത്തെ സ്ഥിതി ഗതികൾ അപ്പപ്പോൾ അറിയാൻ പറ്റി......" ന്ന് പറഞ്ഞതും അതിനിടയിൽ സാൻഡ്ര ചാടിക്കയറി കൊണ്ട്.... "യെസ്....ഞാനാ എല്ലാം അപ്പപ്പോൾ അർഷിക്ക് വിളിച്ചു അറിയിച്ചത്....ബികോസ് ഹി ഈസ്‌ മൈ ഫ്രണ്ട് നാ....കൂടാതെ ഇവര് രണ്ട് പേരും എനിക്ക് ഡാനിചാനെ പോലെയും ആണ്....." ന്ന് കിച്ചയെയും അല്ലുച്ചായനേം ചൂണ്ടി പറഞ്ഞു കൊണ്ട് അർഷിയെ ചാഞ് നിന്നതും.....ഷാദി ഒന്ന് ചുമച്ചതും..... പെണ്ണ് നേരെ നിന്ന് അവളെ ഒന്ന് നോക്കി കൊണ്ട്...... "ഓഹ്... ചോദിക്കാൻ വിട്ടു..... ഇവരൊക്കെ ആരാ.....നിങ്ങടെ പെങ്ങൾസ് ആണോ....." ന്ന് അവള് ഇളിച്ചോണ്ട് ചോദിച്ചതും..... അത്‌ ഇവളുമാർക്ക് അത്രയും അങ്ങ് പിടിച്ചില്ല.... അതുകൊണ്ട് തന്നെ ആനി ഇച്ചായന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു പറഞ്ഞു... "പെങ്ങൾ ഒന്നും അല്ല..... ഇത് ന്റെ കെട്ടിയോന....അങ്ങേര് കെട്ടിയ മിന്നാ ഇത്....." ന്ന് പറഞ്ഞു കഴുത്തിൽ കിടന്ന മാല കാണിച് ചിറി ഒന്ന് കൊട്ടി മുഖം തിരിച്ചതും അവള്.... "ഓഹ്.....സോറി....." ന്ന് പറഞ്ഞു പിന്നെ തുള്ളി കൊണ്ട് അർഷിയിലേക് തിരിഞ്ഞു കൊണ്ട്....

"അർഷു....ഐ കനൗ.....യൂ സ്റ്റിൽ സിംഗിൾ നാ....." ന്ന് പറഞ്ഞു അവന്റെ വയറിനിട്ട് ഇടിച്ചതും..... ഷാദി പല്ല് കടിച് നോക്കി കൊണ്ട് അവളോട് എന്തോ പറയാൻ ഒരുങ്ങവെ.....അതിന് മുന്നേ അർഷി അവളോടായി.... "യാഹ്....നീ മനസ്സിലാക്കി കളഞ്ഞല്ലോ....അയാം സ്റ്റിൽ സിംഗിൾ....." "പിന്നല്ലാതെ ആഫ്റ്റർ ഓൾ ഞാൻ നിന്റെ ജൂനിയർ അല്ലായിരുന്നോ കോളേജിൽ..... ഡിഗ്രി കഴിഞ്ഞു ഞാൻ അങ്ങ് ഫ്ലൈറ്റ് കയറി.....നീ നേരെ പിജി അല്ലെ... യൂ കനൗ.....ഐ കനൗ എവെർത്തിങ്....." ന്ന് പറഞ്ഞു അവള് ചിരിച്ചതും..... അർഷിയും കൂടെ ചിരിച്ചതും.... അവള് അവന്റെ കയ്യിൽ തൂങ്ങിയതും ഷാദിയുടെ കണ്ണ് നിറഞ്ഞു..... അത്‌ വിദഗ്ധമായി മറച്ചു പിടിച്ചത് മ്മള് കണ്ടതും ആ പെണ്ണ് ഇളിച്ചോണ്ട് ഷാദിയെ നോക്കി.... "അല്ല ഇതാരാ....." ന്ന് ചോദിച്ചപ്പോൾ ആണ് കോർഷി അവളെ മുഖം കണ്ടത് അപ്പോൾ തന്നെ പന്തികേട് തോന്നി അങ്ങേര് ചേർത്ത് പിടിക്കാൻ ഒരുങ്ങവെ..

അവൾ പെട്ടന്ന് കിച്ചയുടെ അരികിലേക്കു നിന്നോണ്ട്.... "ഞാൻ ഷാദിയ..... കിച്ചേട്ടന്റെ പെങ്ങള....." ന്ന് പറഞ്ഞതും.... അർഷി അവളെ ദയനീയമായി നോക്കിയെങ്കിലും.... അവള് ഒരു നോട്ടം പോലും അങ്ങ് കൊടുക്കാതെ ആ പെണ്ണിന നോക്കി പുഞ്ചിരിച്ചു.... വിഷമം ആയിട്ടുണ്ട് അവൾക്.....അവന് സിംഗിൾ ആണെന് പറയും എന്ന് ഒരിക്കലും കരുതി കാണില്ല.....ഇനി ഇപ്പ അത്‌ അവർ സോൾവ് ആക്കിക്കോളും..... ന്ന് കരുതി നിന്നതും....സാൻഡ്ര.... "കിച്ചു.....അല്ല മ്മള് വന്ന കാര്യം മറന്നു.....എവിടെ റോസ് ജേക്കബ്.... ഞാൻ ആ മുതലിനെ കാണാൻ വേണ്ടിയാ ഓടി പിടഞ്ഞു വന്നത്.....ആൽബിചായന്റെ പെങ്ങൾ അല്ലെ.....ന്നിട്ട് കക്ഷി എവിടെ.....ആ റാസിഖ്നെ ചവിട്ടി പുറത്താക്കുന്നത് കാണാൻ പറ്റിയില്ല.....ആ തെണ്ടി ഷാഹിൽ ന്ന് മുറിവ് ഡ്രസ്സ്‌ ചെയ്യുവായിരുന്നു ഞാൻ അപ്പോൾ..... താഴോട്ട് വരാൻ നിക്കുവായിരുന്നു.....

അതിനിടയിലാണ് അവന് കയറി വന്നത്.....മിസ് ആയി പോയി....." ന്ന് ആ പെണ്ണ് വളരെ എക്സിറ്റമെന്റിൽ പറയുന്നത് കേട്ട് മ്മള് വായും തുറന്ന് നിന്ന് പോയി.... അപ്പോൾ കക്ഷിക്ക് മ്മള് ആണ് റോസ് ജേക്കബ് എന്ന് അറിയില്ല.....ന്ന് കരുതിയതും.... പെട്ടന്നാണ് പുറത്ത് നിന്ന് ഒത്തിരി പേരുടെ പിറുപിറുക്കൽ അധികമായി കേൾക്കാൻ തുടങ്ങിയത്.... ക്യാമ്പിനിന്റെ ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ സ്റ്റാഫ്സെല്ലാം കയറി വന്നിട്ടുണ്ട്....അപ്പോൾ എല്ലാവർക്കും ഈ ജോബ് വേണം എന്ന് സാരം.... അപ്പോൾ തന്നെ ചെക്കൻ....സാൻഡ്രയോട്..... "സാൻഡ്ര.....ടെൻ മിനിറ്റിനുള്ളിൽ കോൺഫറൻസ് ഹാളിൽ മീറ്റിംഗ് വിളിച്ചു ചേർക്കണം.....പുതിയ എംഡിയെ ഒഫീഷ്യൽ ആയിട്ട് തന്നെ ഇൻട്രൊഡ്യൂസ് ചെയ്തേക്കാം.....

" ന്ന് പറഞ്ഞതും അവള്.... "ഓഹ് യെസ്.....ന്നാൽ ഞാൻ പോയി അറേഞ്ച്മെൻറ്സ് ഒക്കെ നോക്കട്ടെ....." ന്ന് പറഞ്ഞു അവള് പുറത്തോട്ട് പോയതും ഡാനിച്ചൻ... "അലന്....ന്നാൽ ഞാൻ അങ്ങ് ഇറങ്ങുവാ....എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മറക്കരുത്....ആൽബി വരട്ടെ ടാ.... അർഷി ശരി ന്നാ.....പെങ്ങൾസ് കുറച്ചു തിരക്കിലാണ് വിശദമായി പിന്നീടൊരിക്കെ പരിചയപ്പെടാo....." ന്ന് പറഞ്ഞു ഞങ്ങളെ നോക്കി പുഞ്ചിരിച്ചോണ്ട് കതക് തുറന്ന് പുറത്തോട്ട് പോയതും.....ആനി.... "ടി അക്കമ്മേ.... നമുക്ക് പോയി ആകെ ഒന്ന് ചുറ്റി കണ്ടല്ലോ.... ഷാദി നീയും വാ....." "ആ പോകാം....." ന്ന് പറഞ്ഞു മ്മള് ചാടി തുള്ളി പോകാൻ നിന്നതും....പെട്ടന്ന് ചെക്കൻ മ്മടെ പുറകിലൂടെ ചുറ്റി.... പിടിച്ചു നിർത്തി കൊണ്ട്.... "അന്നമ്മേ.....നിങ്ങൾ പോയി കണ്ടേക്ക്.... ഇവളെ... പിന്നെ കണ്ടോളും....." ന്ന് മ്മള് പറഞതും ആനി ചിരിച്ചോണ്ട് തലകുലുക്കി പുറത്തോട്ട് പോയതും.....ഷാദിയും പുറകെ ഇറങ്ങി പോയി....

അതിന് പുറകെ അർഷി കൂടെ ഇറങ്ങി പോയതും.... ആൽബി മ്മളെ നോക്കി അവിടെയുള്ള ചെയറിൽ ഇരുന്നതും..... മ്മള്.... "നീ എന്താടാ ഇവിടെ....നീ പോണില്ലേ....." "ഏയ്യ്....ഞാൻ ഇവിടെ ഇരുന്നോളാo.....നീയും ഇരിക്ക്....." ന്ന് പറഞ്ഞു മ്മളെ നോക്കി ഇളിച്ചോണ്ട് കള്ള പന്നി അവിടെ ഇരുന്നു..... അപ്പോൾ തന്നെ പെണ്ണ് മ്മളിൽ നിന്ന് കുതറി മാറി ചില്ല് ഗ്ലാസ്സിനടുത്തേക്ക് പോയി അവിടെ നിന്ന് പുറത്തോട്ട് നോക്കികൊണ്ട് നിന്നതും..... മ്മള് അവളെ നോക്കി പിന്നെ ആൽബിയുടെ അടുത്തോട്ടു ചെന്ന് പതിയെ ... "ഡാ നാറിയ പണി കാണിക്കാതെ ഒന്ന് പോയെടാ....." "പോകൂല്ല മോനെ.....നിനക്ക് ന്റെ പെങ്ങളെ കുറച്ച് കൂടുതൽ ബുദ്ധിമുട്ടിക്കൽ കൂടീക്ക്.....ഇന്ന് രാവിലെ ഞാൻ കണ്ട് അവളുടെ കഴുത്തിലെ ചുവന്ന പാട്.....ന്ത്‌ കന്നംതിരിവാട പന്നി നീ കാണിച്ചേ....." "ഡാ മെല്ലെ പറ പെണ്ണ് അവിടെ ഉണ്ട്....ഞാൻ ഒന്നും ചെയ്തില്ലടാ....അത്‌ വല്ല എട്ട് കാലിയും....."

"ഏട്ടല്ല രണ്ട് കാല് ആണ് അതിന് ഉത്തരവാദി ന്ന് എനിക്ക് അറിയാം....ആ നിന്റെ അടുക്കൽ.... ന്റെ പെങ്ങളെ ഞാൻ ഒറ്റയ്ക്കു വിടില്ല മോനെ അലനെ....." "ഡാ പരനാറി ന്റെ കെട്ടിയോൾ ആട..... " "ആണോ... കുഞ്ഞേ.....ന്നാലും ഒറ്റയ്ക്കു വിടില്ല ...." "വിടണ്ട നീ നിന്റെ പെങ്ങളെ കെട്ടിപ്പൂട്ടി വെച്ചേക്ക്.....പുറത്ത് ഒരുത്തി ഇറങ്ങി പോയിട്ടുണ്ട്.... വല്ലവന്മാരും ചൂണ്ടയിടാതെ നോക്കിക്കോ.....ഒത്തിരി സ്റ്റാഫ് ഒക്കെ ഉള്ളതാ...." "ന്നാലും മ്മള് പോകില്ല.... അവളുടെ കൂടെ ഷാദി ഉണ്ട്.....സൊ....നിന്നെ പോലെ ഒരു രണ്ട് കാലിയുടെ മുന്നിൽ ന്റെ റോസ് മോളെ വിടില്ലടാ....." "വിടണ്ട....ന്റെ സിക്സ്ത് സെൻസ് വെച് നോക്കുവാണേൽ ഇപ്പൊ നിന്റെ പെണ്ണ് ഒറ്റയ്ക്കു ആകും..... കാരണം ഷാദിയെ ഇപ്പൊ അർഷി പൊക്കി കാണും.....

അവന് ഇപ്പൊ നേരത്തെ ഒന്ന് പെട്ട് പോയില്ലേ അത്‌ സോൾവ് ചെയ്യാൻ....അപ്പോൾ മിക്കവാറും നിന്റെ പെണ്ണിന്റെ മുന്നിലായി കോഴിക്കട തന്നെ തുടങ്ങി കാണും...." ന്ന് പറഞ്ഞതും അവന് ചാടിയെണീറ്റ് കൊണ്ട്.... "ആ കോഴിയെ ഒക്കെ കറിവെച്ചു പട്ടിക്കിട്ടു കൊടുക്കും ഞാൻ.... മനുഷ്യന് സമാധാനം തരില്ല പെണ്ണ്....." ന്ന് പറഞ്ഞു കതക് തുറന്നു പുറത്തോട്ട് ഓടിയതും മ്മള് പെട്ടന്ന് ചെന്നു കതക് ചാരി.....അതുവരെ പുറത്തോട്ട് നോക്കി നിന്ന പെണ്ണിനടുക്കലേക് ഓടി ചെന്ന് പിടിച്ചു തിരിച്ചു ചില്ലിലേക് ചേർത്ത് വെച്ചതും..... പെണ്ണ് ഉണ്ട് കണ്ണും തള്ളി നോക്കുന്നു..... ചെക്കന്റെ നോട്ടത്തിൽ എന്തോ വശപ്പിശക് തോന്നി മ്മള് എന്താ ന്ന് ചോദിക്കും മുൻപ് മ്മളിലേക് ചാഞ്ഞു കൊണ്ട് സ്കാർഫ് വകഞ്ഞു മാറ്റി കഴുത്തിലായി മുഖം പൂഴ്ത്തിയതും..... ഒന്ന് വിറച്ചു പോയതും ചെക്കന്റെ അധരം അവിടെയായി പതിഞ്ഞു കഴിഞ്ഞിരുന്നു.....

അധരം പതിയുന്നതിന് അനുസരിച്ച് മ്മളിലേക് ചേർന്നു ചേർന്ന് ശരീരത്തോട് ഒട്ടി നിന്നു..... കഴുത്തില്ലായി ചുണ്ടുകൾ ഓടി നടന്ന് പതിയെ വേർപെട്ട് മ്മടെ മുഖത്തേക് നോക്കിയതും.... മ്മള് നന്നായി കിതച്ചിരുന്നു..... മ്മളെ തന്നെ നോക്കി നിന്ന ചെക്കൻ പെട്ടന്ന്.... "അക്കു ഐ വാണ്ട്‌ ടു കിസ്സ് യൂ...." ന്ന് പറയലും മ്മടെ ചുണ്ട് കടിച്ചെടുത് നുണയാൻ തുടങ്ങിയിരുന്നു......കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി ആവേശത്തോടെ നുണഞ്ഞു കൊണ്ട് അരയിൽ കൈ വെച്ചതും.....പെട്ടന്നാണ് കതക് തുറന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി മാറിയതും...... ആ സാൻഡ്ര ഉണ്ട് അവിടെ വാതിക്കൽ നിന്ന് പരുങ്ങുന്നു.... ചമ്മി നാറി..... ചെ.... ന്ന് മനസ്സിൽ കരുതി മ്മള് നോട്ടം എങ്ങോട്ടോ മാറ്റിയതും അവള്... "ഹാളിൽ യെല്ലാം സെറ്റ് ആണ്.....മീറ്റിങ് തുടങ്ങാം...." ന്ന് പറഞ്ഞു വന്ന പോലെ ഇറങ്ങി പോയതും...... മ്മള് തല ഉയർത്തി ചെക്കനെ കൂർപ്പിച്ചു നോക്കിയതും.....

അവന് സൈറ്റ് അടിച്ചോണ്ട്.... "ഇങ് വാ പെണ്ണെ....എന്ത് ചെയ്യാനാ..... എനിക്ക് കുറച്ചു മധുരo കഴിക്കാൻ തോന്നിയത് ഒരു കുറ്റം ആണോ......എനിക്ക് തോന്നുന്നത് എപ്പോൾ ആണോ അപ്പോൾ കിട്ടണം.....അത്‌ എപ്പോൾ ആയാലും എവിടെ ആയാലും.....സൊ.... ഇപ്പൊ നമുക്ക് മീറ്റിംഗ് ഹാളിലേക്കു പോകാം....." ന്ന് പറഞ്ഞു മ്മളെയും കൊണ്ട് കതക് തുറന്ന് വെളിയിൽ ഇറങ്ങി നേരെ ഹാളിലേക്കു വിട്ടു...... **************** (അർഷി) ഞാൻ ചുമ്മാ പറഞ്ഞത് ആണ് സാൻഡ്രയോട്....അത്‌ പെണ്ണിന് ഹേർട് ആയെന്ന് ആ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ മനസ്സിലായി..... ശേ..... ന്ന് പറഞ്ഞു പെണ്ണിനെ ചേർത്ത് പിടിക്കാൻ ഒരുങ്ങവേയാണ് അവള് കിച്ചുവിന്റെ അടുത്തോട്ടു നിന്ന് അങ്ങനെ ഓക്കേ പറഞ്ഞത്.... പിന്നീട് അവള് ആനിയുടെ പുറകെ ഇറങ്ങി പോയതും..... ഇത് സോൾവ് ആകിയിട്ടേ കാര്യം ഒള്ളു ന്ന് കരുതി അവൾക് പുറകെ ഇറങ്ങി.....

അവർ രണ്ടും കൂടെ മുന്നോട്ട് പോകവേ പെണ്ണിന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ആനിയോട്..... "ആനി......ഇവളെ ഇപ്പൊ വിടാം നീ നടന്നോ......" ന്ന് പറഞ്ഞു അവളേം വലിച്ചു നേരെ അടുത്തുള്ള റസ്റ്റ്‌ റൂമിന്റെ കതക് തുറന്നു അകത്തോട്ടു കയറവെ.... പെണ്ണ്... "സാർ....ന്താ ഈ ചെയ്യുന്നേ ന്റെ കയ്യീന്ന് വിട്....." ന്ന് പറഞതും മ്മള്ക് അടിമുടി എരിഞ്ഞു കയറി.....അർഷിക്ക ന്നുള്ള വിളി ഇതാ സാർ ആയേക്കുന്നു.... മ്മള് കതക് അടച്ചു ലോക്ക് ചെയ്തു കൊണ്ട് അവളിലേക് തിരിഞ്ഞു.... "നീ ഇപ്പൊ എന്താ വിളിച്ചെ....നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ന്നെ സാർ എന്ന് വിളിക്കരുതെന്ന്.....എന്നിട്ടും....." "പിന്നെ എന്താ വിളിക്കേണ്ടത്.....ഇങ്ങടെ ആരുമല്ലാത്ത ഞാൻ എന്ത് വിളിച്ചാൽ എന്താ....." "നേരത്തെ ഞാൻ ഒരു തമാശക്ക് പറഞ്ഞു പോയതാ പെണ്ണെ.... അതിനൊക്കെ ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാലോ....." "മ്മള് മുഖം വീർപ്പിക്കുന്നില്ല.....നിങ്ങൾക്ക് മ്മള് ആരും അല്ലല്ലോ.....

സിംഗിൾ അല്ലെ....സിംഗിൾ ആയി നടന്നോ....ഞാൻ ഒഴിഞ്ഞു തന്നേക്കാം....." "ടി കോപ്പേ....ഒന്നങ് തന്നാൽ ഉണ്ടല്ലോ.....ഞാൻ ചുമ്മാ പറഞ്ഞത് ആണെന് പറഞ്ഞില്ലേ...." "ചുമ്മാ പറഞ്ഞതാണേലും....മ്മൾക് ഒരുനിമിഷം ഒറ്റപെട്ടത് പോലെയാ തോന്നിയത്.....ഇന്ക് സ്വന്തം ആയി പപ്പാ മാത്രമേയുള്ളൂ.....പിന്നെ സ്വന്തമെന്ന് പറയാൻ കൂടപ്പിറപ്പിനേക്കാൾ ന്നെ സ്നേഹിക്കുന്ന ന്റെ ആക്കുവും ആനിയും....പിന്നെ നിങ്ങളും മാത്ര...... ഇനിയുള്ള ജീവിതത്തിൽ താങ്ങായി നിൽക്കേണ്ട ആളിൽ നിന്ന് തന്നെ തമാശക്ക് ആണേലും മ്മള് അരുമല്ലാന്നുള്ളത് കേൾക്കാൻ ഇന്ക് കഴിയില്ല......അത്രയും ഞാൻ ഇങ്ങളെ സ്നേഹിച്ചു പോയി അർഷിക്ക....." "സോറി.....സോറി ഡാ....."

ന്ന് പറഞ്ഞു അർഷിക്ക മ്മളെ ചേർത്ത് പിടിച്ചതും.....മ്മള് ആളിൽ നിന്ന് കുതറി മാറാൻ ശ്രമിക്കും മുന്നേ മ്മളിലുള്ള പിടി കൂടുതൽ മുറുക്കി ആളിലേക് ചേർത്ത് പിടിച്ചു..... കുറച്ചു നേരം കഴിഞ്ഞു പതിയെ ആളിൽ നിന്ന് അകന്ന് മാറി തല താഴ്ത്തി നിന്നതും..... മ്മടെ മുഖം ഉയർത്തി നിറഞ്ഞ കണ്ണ് തുടച് തന്ന് കവിളിൽ ചുംബിച്ചു കൊണ്ട്.... "സോറി ഷാദി.....റിയലി സോറി...." ന്ന് പറഞ്ഞതും..... മ്മള് ആളെ ഒന്നൂടെ വാരി പുണർന്നു.... പിന്നീട് ഞങ്ങൾ കതക് തുറന്ന് വെളിയിൽ ഇറങ്ങിയതും..... നേരെ ചെന്ന് പെട്ടത് ആ സാൻഡ്രയുടെ മുന്നിലാണ്..... ഞങ്ങളെ അതിനകത്തു നിന്ന് വന്നതാ കണ്ട് സംശയത്തോടെ നോക്കിയതും..... ചെക്കൻ മ്മളെ ചേർത്ത് പിടിച്ചു അവന്റെ പെണ്ണ് ആണെന്ന് പറഞ്ഞതും.....അതുവരെ ഉണ്ടായിരുന്ന ചെറിയ വിഷമം പോലും ഉരുകി ഇല്ലാതെയായി.....

അർഷിക്ക ഞങ്ങളെ റിലേഷൻ തുറന്ന് പറയാത്തതിന് പെണ്ണ് ആൾടെ പുറത്തിട്ടു ഒന്ന് കൊടുത്തു ആണ് അടങ്ങിയത്..... മ്മളോടും സംസാരിച്ചു കൊണ്ട് അവള് മീറ്റിംഗ് തുടങ്ങാൻ കിച്ചേട്ടനെ വിളിക്കാൻ പോകുവാണെന്ന് പറഞ്ഞു പോയതും..... ഞങ്ങൾ നേരെ ഇറങ്ങി ഫോർത് ഫ്ലോറിലേക് പോകാൻ ആയി ലിഫ്റ്റ്നടുത്തേക് ചെന്നു..... മീറ്റിങ് ഹാൾ ഉള്ളത് ഫോർത് ഫ്ലോറിൽ ആണ്..... ഞങ്ങൾ ഡോർ തുറന്ന് ലിഫ്റ്റ് നരികിലേക് പോകവേ.....അതിന് അടുത്ത എത്താറായപ്പോഴാണ് ഉച്ചത്തിൽ ആൽബിയുടെ കണ്ണ് പൊട്ടുന്ന രീതിയിലൂള്ള ആരെയോ വഴക്ക് പറയുന്ന ശബ്ദം കാതിൽ പതിഞ്ഞത്..... അത്‌ കേട്ടതും മ്മളും ഷാദിയും പെട്ടന്ന് അങ്ങോട്ട് ഓടിയതും..... അവിടെ അതാ തലയും താഴ്ത്തി ആനി നിക്കുന്നു..... അവൾക് തൊട്ടടുത്തായി കലിതുള്ളി നിൽക്കുന്ന ആൽബിയുടെ കോലം കണ്ട് ഞങൾ തറഞ്ഞു നിന്ന് പോയി.....🤢🤢 അത്‌ കണ്ട് കുട്ടീടെ പല്ലും നഖവുമെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു..... ന്ന് അറിയാതെയാണേലും ആത്മകതിച്ചു പോയി.....🙄🙄............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story