രാവണ പ്രണയം🔥 : ഭാഗം 114

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവൾക് തൊട്ടടുത്തായി കലിതുള്ളി നിൽക്കുന്ന ആൽബിയുടെ കോലം കണ്ട് ഞങൾ തറഞ്ഞു നിന്ന് പോയി.....🤢🤢 അത്‌ കണ്ട് കുട്ടീടെ പല്ലും നഖവുമെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു..... ന്ന് അറിയാതെയാണേലും ആത്മകതിച്ചു പോയി.....🙄🙄 അവൻ ആണേൽ ഉറഞ്ഞു തുള്ളുവ അവള് ആണേൽ തലയും താഴ്ത്തി അതെ നിൽപ്പും... അവൻ വഴക്ക് നിർത്തുന്നില്ലന്ന് കണ്ട് ഞങ്ങൾ അങ്ങട് ചെന്നു കൊണ്ട്.... "ആൽബി.....ന്താടാ പറ്റിയെ....നി എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നെ...." "എന്തിനാ ദേഷ്യം ന്നോ....നോക്ക് ഇവളെയൊന്ന്.....നിൽക്കുന്ന നിൽപ്പ് കണ്ടോ.....ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്....." "മ്മള് ഒന്നും ചെയ്തില്ല.....ഞാൻ ചുമ്മാ ഇവിടെ ഒക്കെ നോക്കി കൊണ്ട് നടന്നെ ഒള്ളു....അതിനാ ഇച്ചായൻ...." ന്ന് തല ഉയർത്തി അത്‌ പറഞ്ഞു പിന്നേം തല കുനിച്ചു നിന്നതും മ്മള്..... "അതിനാണോടാ നിന്റെ ദേഷ്യം.....ഇവിടെ ഒക്കെ നോക്കി നടന്നതിന്നോ....."

"നോക്കി കൊണ്ട് നടക്കുന്നു....ആ നോട്ടം മുഴുവൻ കണ്ണിൽ കണ്ടവന്മാരെ ആണെന്ന് മാത്രം...." "മ്മള് അയിന് ആരേം നോക്കിയില്ല.....മ്മളെയ നോക്കിയേ..... ഇവിടുള്ളവരെ ഒക്കെ സ്ഥലം മാറ്റണം ഒക്കെ കോഴികൾ ആന്നേ..... ഞാൻ ചുമ്മാ ഒന്ന് ആരാന്ന് അറിയാൻ നോക്കിയതാ....അല്ലാണ്ട്...." "ആരാന്ന് അറിയാൻ അവൻ നിന്റെ കുഞ്ഞമ്മേടെ മോൻ അല്ലെ.....😡....ഓരോന്ന് ചെയ്തു പണി മേടിച്ചു കൂട്ടിക്കോണം....." "ഒരു വലിയ പണി ന്റെ കൂടെ ഉണ്ടല്ലൊ......"😬 "നി... നീയെന്താ പറഞ്ഞെ...." "ഞാൻ ഒന്നും പറഞ്ഞില്ല.....അവൻ വന്നു ചുമ്മാ പ്രൊപ്പോസ് ചെയ്തതിന് ആണോ ഇങ്ങനെ തുള്ളുന്നെ.....കാണാൻ കൊള്ളാവുന്ന ന്നെ കണ്ടപ്പോ ഇഷ്ട്ടം....." "ന്നെ കൊണ്ടൊന്നും പറയിക്കണ്ട....അവൻ വന്നു പറഞ്ഞെന്ന് കരുതി നി എന്തിനാടി കോപ്പേ ഇളിച്ചോണ്ട് നിന്നെ.....നേരത്തെ ആ സാൻഡ്രയ്ക്ക് munninമിന്ന് എടുത്തു കാണിക്കുന്നുണ്ടായിരുന്നല്ലോ....ഇപ്പൊ അതെവിടെ പോയെടി.....

അവൻ ഇളിച്ചോണ്ട് വന്നപ്പോ വായും തുറന്നു നിന്നെക്കുന്നു......" "അയിന്.....മ്മള് അത്‌ പറയാൻ ഒരുങ്ങിയപ്പോൾ അല്ലെ ഇങ്ങള് വന്നു അവനിട്ടൊന്ന് പൊട്ടിച്ചേ....." "പിന്നെ നിന്റെ കയ്യിൽ പിടിച്ചു മുട്ടുകുത്തി ഇരുന്നവനെ പിടിച്ചു ഞാൻ ഉമ്മ വെക്കാം....." "ഡാ ന്താടാ ഇവിടെ നടക്കുന്നെ.....ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.... ഇതൊരു ഓഫീസ്‌ ആണ്....." ന്ന് പറഞ്ഞു കിച്ചുവും ആക്കുവും കൂടെ അങ്ങോട്ട് വന്നതും.... ആനി ഓടി പോയി അക്കുവിന്റെ അടുത് നിന്നു.... "ആൽബി ന്താടാ പറ്റിയെ....." ന്ന് കിച്ചു ചോദിച്ചതും മ്മള്.... "അലന്....അത്‌ ഒന്നും ഇല്ലെടോ...ഇവിടെ ഉള്ള ഏതോ ഒരുത്തൻ ആനിയെ കേറി പ്രൊപ്പോസ് ചെയ്തു....." "വാട്ട്‌ ...."😲 ന്ന് അക്കു ഒച്ചയെടുത്തതും ആനി.... "അക്കു അങ്ങനെ അല്ലടി....മ്മള് ഇതിലൂടെ ഒക്കെ ചുമ്മാ നടന്നതാ....അവൻ ഒരു കോഴി ആടി.....അല്ലേൽ ഒന്നും നോക്കാതെ ആരെങ്കിലും വന്നു പ്രൊപ്പോസ് ചെയ്യോ......

പെട്ടന്ന് മുന്നിൽ വന്നു പറഞ്ഞപ്പോ ഷോക്കിൽ ഒരു നിമിഷം മ്മള് സ്റ്റക് ആയി പോയി .....അതിനാ ഇങ്ങേര് ചാടി കടിക്കാൻ വന്നേ.... ന്നിട്ട് ആ മുട്ടുകുത്തി നിന്നതിനെ ഒന്ന് പൊട്ടിക്കും ചെയ്തു.....അങ്ങേര് പൊട്ടിച്ചില്ലായിരുന്നേൽ മ്മള് ഒരു മരങ്ങോടൻ കെട്ടിയോൻ ഉള്ള കാര്യം പറഞ്ഞേനെ....ഇടം കോലിട്ടിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് ആയി......" "ടി ആരാടി മരങ്ങോടൻ....നിനക്കൊക്കെ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റോ വെൽ എഡ്യൂക്കേറ്റഡ് ആയ ന്നെ പോലെ ഒരുത്തനെ....." "അതിന്റ കാര്യം ഒന്നും ഇങ്ങള് പറയണ്ട.....ഇങ്ങളെ പോലെ ദേഷ്യത്തിന് കയ്യും കാലും വെച്ച ഒരുത്തന് ന്നെ പോലെ ഒരു പാവത്തിനെ കിട്ടിയതിനു കർത്താവിനോട് നന്ദി പറയാൻ നോക്ക്......ഒരു എഡ്യൂക്കേറ്റഡ് വന്നേക്കുന്നു....."😏 ന്ന് പറഞ്ഞു പെണ്ണ് ചാടി തുള്ളി പോയതും..... അതിന് പുറകെ കലിപ്പിട്ട് പോകാൻ നിന്ന ആൽബിയെ കിച്ചു പിടിച്ചു വെച്ചു അടക്കി.......

പിന്നീട് ഞങ്ങൾ ഒരുമിച്ച് ഫോർത് ഫ്ലോറിലേക്ക് ലിഫ്റ്റ് കയറി..... അവിടെ എത്തി നേരെ ചെല്ലുന്നത് മീറ്റിംഗ് ഹാളിലേക്കു ആയിരുന്നു.... (അക്കു) ഹാളിലേക് കടന്നതും അവിടെയുള്ള ചെയറിലായി ആ കമ്പനിയിലെ മുഴുവൻ എംപ്ലോയീസ് ഉണ്ടായിരുന്നു..... ഞങ്ങൾ അകത്തേക്കു കടന്നതും അവരെല്ലാം എണീറ്റ് നിന്ന് വിഷ് ചെയ്തതും..... ഞങ്ങൾ യെല്ലാം അവർക്ക് എതിരെ മുന്നിലുള്ള ചെയറുകളിൽ സ്ഥാനം പിടിച്ചു...... അതിനിടയിൽ അവർക്കിടയിൽ മുഖത്തു കയ്യും വെച് ഇരിക്കുന്ന ഒരുത്തനെ ചൂണ്ടി ആനി അവനാണ് ആ പ്രൊപ്പോസ് കക്ഷി ന്ന് പറഞ്ഞതും......ഞങ്ങളെ നോട്ടം കണ്ട് അവൻ തലയും താഴ്ത്തി ഇരുന്നതും...... ചെക്കൻ അവരെയെല്ലാം വിഷ് ചെയ്തു കൊണ്ട് തുടങ്ങി..... "ഗുഡ് മോർണിംഗ് ഓൾ..... ഇന്ന് ഇങ്ങനെ ഒരു മീറ്റിംഗ് കൂടിയത് എന്തിനാണെന്ന് വെച്ചാല്....ഇതുവരെ റോഷ ഹെവൻ മുബാറക് റാസിഖ് എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു....

ഇനി മുതൽ അതിന് പുതിയ ഒരവകാശിയാണ്.....ആ അവകാശി ആകും ഇനി മുതൽ ഈ കമ്പനിയുടെ എല്ലാ കാര്യങ്ങളും ഡിസൈഡ് ചെയ്യുന്നത്..... ലെറ്റ്‌ മി ഇൻട്രൊഡ്യൂസ്.....ദി ഓണർ ഓഫ് ദി #rosha heaven mubarq#..... പ്ലീസ് വെൽക്കം റോസ് ജേക്കബ്....." ന്ന് പറഞ്ഞു മ്മളെ വിളിച്ചതും ചെറു ചിരിയോടെ മ്മള് ചെയറിൽ നിന്ന് എണീറ്റതും.... മ്മടെ കണ്ണുകൾ ചെന്നു പതിഞ്ഞത് അപ്പോൾ അകത്തേക്ക് വന്ന സാൻഡ്രയിൽ ആയിരുന്നു.... അവള് മ്മളെ കണ്ടു കണ്ണും തള്ളി നോക്കി നിക്കുന്നത് കണ്ടു മ്മൾക് ചിരി പൊട്ടി....പെണ്ണ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല മ്മള് ആണ് റോസ് എന്ന്.....അത്‌ വ്യക്തമായി അവളുടെ മുഖത്തു കാണാം..... എണീറ്റ് ചെന്ന മ്മളെ ചെക്കൻ ചേർത്ത് പിടിച്ചതും ഹാളിൽ മുറുമുറുപ്പ് തുടങ്ങി......അത്‌ അധികമായതും ചെക്കൻ മുന്നിലുള്ള ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട്...... "സൈലെൻസ്......"

ന്ന് ഉച്ചത്തിൽ പറഞ്ഞതും.....പിന്നീട് അവിടെ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയായിരുന്നു.....അതോടെ ചെക്കൻ സംസാരിച്ചു തുടങ്ങി..... "ഒരുപാട് സംശയം ഉണ്ടാകുമെന്ന് അറിയാം എല്ലാം ക്ലിയർ ചെയ്തിട്ടേ മുന്നോട്ട് പോകുന്നുള്ളൂ..... സ്കാർഫ് ചുറ്റിയ റോസ് ജേക്കബ് ആയിരിക്കും നിങ്ങളുടെ സംശയങ്ങൾക്ക് കാരണമെന്ന് അറിയാം......അതുകൊണ്ട് അത്‌ വ്യക്തമാക്കാം......ഇവള് റോസ് ജേക്കബ് മാത്രo അല്ല ഷി ഈസ്‌ ആൾസോ മൈ വൈഫ് മെഹക്....." ന്ന് പറഞ്ഞതും.....അവരെല്ലാം പരസ്പരം നോക്കിയതും.....അതിൽ നിന്നൊരുത്തി എണീറ്റ് കൊണ്ട്.... "സർ....റോസ് മേടം....മെഹക് ആണെന്ന് പറയുന്നു....ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.....നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ....." ന്ന് ചോദിച്ചതും മ്മളെ ഒന്ന് നോക്കി കൊണ്ട് ചെക്കൻ അവരോടായി...... "യെസ്....ലവ് മാര്യേജ് ആയിരുന്നു...." ന്ന് പറഞ്ഞു അവരിലേക് തിരിഞ്ഞതും....

അടുത്ത ചോദ്യം വരുന്നതിന് മുന്നേ ചെക്കൻ....കയ്യുയർത്തി തടഞ്ഞു കൊണ്ട്..... "നോ മോർ കോസ്റ്റിയൻസ്.....ഓക്കേ..... ഇനി റോസ് ജേക്കബ് നിങ്ങളോട് സംസാരിക്കും....." ന്ന് ചെക്കൻ പറഞതും മ്മള് എന്ത് പറഞ്ഞു തുടങ്ങും എന്നറിയാതെ ഒരുനിമിഷം നിന്ന് പതിയെ സംസാരിച്ചു തുടങ്ങി...... "ഗുഡ് മോർണിംഗ്..... ന്നെ കുറിച്ച് ഇനി ഒരു ഇൻട്രോ യുടെ കാര്യം ഇല്ലന്ന് അറിയാം ....അതുകൊണ്ട് ഈ നിമിഷം ഞാൻ മറ്റൊരു കാര്യം കൂടെ തീരുമാനിക്കുവാൻ വിനിയോഗിക്കുവാണ്.....ഇതിന്റെ അവകാശിയായ ഞാൻ.....ഇതിന്റെ മുന്നോട്ടുള്ള വളർച്ചക്ക് എഫിഷ്യന്റ് ആയിട്ടുള്ള ഒരാളെ നിയമിക്കുവാണ്.......സൊ.....അതിന് അർഹതപ്പെട്ട കയ്യിലേക് ഈ ഉത്തരവാദിത്തം ഏൽപ്പിക്കുവാൻ ഈ നിമിഷം ആഗ്രഹിക്കുവാണ്....." ന്ന് പറഞ്ഞു കിച്ചയെ നോക്കിയതും..... അവൻ കണ്ണുകൾ അടച്ചു പറഞ്ഞോ ന്ന് പറഞ്ഞതും മ്മള് ഇച്ചായനെ നോക്കി കൊണ്ട്..... "ഇച്ചായ....."

ന്ന് വിളിച്ചതും ആള് മ്മടെ അടുത്തേക് എണീറ്റ് വന്നതും.... മ്മള് മുന്നോട്ട് തിരിഞ്ഞു കൊണ്ട് പറഞ്ഞു..... "ഹി ഈസ്‌ മൈ ബ്രദർ ആൽബിൻ ജേക്കബ്.....ഇനി അങ്ങോട്ട് ഈ കമ്പനിയുടെ മുന്നോട്ടുള്ള ഉയർച്ചക്ക് ന്റെ ഇച്ചായനാണ് ബെറ്റർ.....അതുകൊണ്ട് ഇത് ഞാൻ ഇച്ചായനെ ഏൽപ്പിക്കുവാണ്......" ന്ന് പറഞ്ഞതും ഇച്ചായൻ മ്മളെ ഞെട്ടി കൊണ്ട് നോക്കിയതും... മ്മള് കണ്ണ്‌ കൊണ്ട് നിര്ബന്ധിച്ചതും ഇച്ചായൻ കിച്ചയെ നോക്കിയതും..... അവനും കണ്ണ്‌ കൊണ്ട് സമ്മതം പറഞ്ഞതും.....ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചു കൊണ്ട്....സമ്മതം അറിയിച്ചതിൽ പിന്നെ......മീറ്റിംഗ് പിരിച്ചു വിട്ടു...... പിന്നീട് അവിടെയുള്ള കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി....ഇച്ചായൻ തിരിച്ചു വരുന്നത് വരെ ഓരോ കാര്യങ്ങളും നോക്കി നടത്താൻ മാനേജറെ ഏൽപ്പിച്ചു ഞങ്ങൾ നേരെ വില്ലയിലേക്ക് വിട്ടു..... ഇവിടെ വന്ന ധൗത്യം നിറവേറ്റി കഴിഞ്ഞ വിവരങ്ങളെല്ലാം നാട്ടിലും അറിഞ് കഴിഞ്ഞെന്ന് അപ്പ വിളിച്ചപ്പോ പറഞ്ഞു....

അതുകൊണ്ട് തന്നെ അടുത്ത ദിവസം തന്നെ നാട്ടിലേക് മടങ്ങാൻ അമ്മച്ചി പറഞ്ഞിട്ടുണ്ടെന്ന്.....അമ്മച്ചിയോടു പറയാതെ ന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതിനു അപ്പയ്ക്ക് കണക്കിന് കിട്ടിയിട്ടുണ്ട്.... തിരിച്ചു പോകുന്നതിന് മുന്നേ അവിടെ ഒക്കെ ചുറ്റി അടിച്ചു കറങ്ങിയിട്ടാണ് ഞങൾ തിരിച്ചു വില്ലയിൽ എത്തിയത്..... പിറ്റേന്നുള്ള മോർണിംഗ് ഫ്ലൈറ്റ് ന്ന് നാട്ടിലേക് തിരിക്കാൻ കരുതിയത് കൊണ്ട് തന്നെ ബാഗ് ഒക്കെ സെറ്റ് ചെയ്തു വെചു....അതിനിടയിൽ ആണ് ആ പേപ്പർ മ്മടെ കയ്യിൽ തടഞ്ഞത്..... മ്മള് അപ്പോൾ തന്നെ അതുമായി കിച്ചയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങവെയാണ് ആനിയും ഷാദിയും കൂടെ റൂമിലേക്ക്‌ ഇടിച്ചു തള്ളി വന്നു കതക് അടച്ചു ലോക്ക് ചെയ്തത്.... മ്മള് അവരോട് പറഞ്ഞു കിച്ചയുടെ അടുത്തേക്ക് പോകാൻ നിന്നതും അവർ കിടന്നെന്ന് പറഞ്ഞെങ്കിലും മ്മള് അത്‌ കേൾക്കാതെ കതക് തുറന്ന് അങ്ങോട്ട് പോയതും.....

അവിടെ റൂമിൽ ചെന്നു നോക്കിയെങ്കിലും അവർ മൂന്നും ലൈറ്റ് അണച് ഡിം ലൈറ്റ് ഇട്ട് വെച് കിടന്നിരുന്നു..... ഇന്നത്തെ കറക്കം മൂന്നു പേർക്കും ഒത്തിരി ഷീണം നൽകയത് കൊണ്ടാണെന്ന് തോനുന്നു പെട്ടന്ന് ഉറങ്ങിയത്..... മ്മള് ഇനി നാട്ടിൽ ചെന്നിട്ട് പറയാം ന്ന് കരുതി തിരിച് റൂമിലേക്ക്‌ വന്നപ്പോൾ കോപ്പുകൾ മ്മളെ നന്നായി കളിയാക്കി വിട്ടു.... മ്മള് പിന്നെ ആ പേപ്പർ ഭദ്രമായി ബാഗിന്റെ അറയിൽ വെച് അവൾമാർക്കൊപ്പം വന്നു കിടന്നു..... ഉറക്കം കണ്ണിനെ തലോടും വരെ ആ പേപ്പർ മാത്രo ആയിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്....പതിയെ ഉറക്കം കണ്ണിനെ മൂടുമ്പോഴും മനസ്സിൽ പലതും കണക്കു കൂട്ടി ഉറക്കിലേക്ക് വഴുതി വീണു...... പിറ്റേന്ന് പുലർച്ചെ തന്നെ ഞങ്ങൾ ആറും ദുബായ് മണ്ണിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് പറന്നുയർന്നു..... ഞങ്ങളെ പിക് ചെയ്യാൻ ആയി അമി കാക്കുവും ശാലുത്തയും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.....

മ്മളെ കണ്ട പാടെ ഇത്ത ഓടി വന്നു കെട്ടിപിടിച്ചു ഒത്തിരി വഴക് പറഞ്ഞു.....ആളോട് ഒന്നും പറയാതെ പോയതിന്.... പിന്നെ ഒരുവിധം സോൾവ് ചെയ്തു ഞങ്ങൾ നേരെ മുബാറക് ഹെവനിലേക് വിട്ടു..... അവിടെ എത്തിയപ്പോൾ തന്നെ ഓൾ ഫാമിലി ഉണ്ടായിരുന്നു..... ഞങ്ങളെ കണ്ട് അമ്മച്ചിയും മമ്മയും ഓടി വന്നു കെട്ടിപിടിക്കലായി പരിഭവിക്കലായി ആകെ മൊത്തം ജക പോക... ഒരുവിധം അവരെ ഒക്കെ സമാധാനിപ്പിച്ചിട്ട് ആണ് അകത്തേക്കു പോലും കയറിയത്.... ഷാലുതയുടെ ഉമ്മി ഉപ്പയും ഉണ്ട്....അവർക്ക് അടുത്തായി മുഖവും വീർപ്പിച്ചു കൊണ്ട് നിക്കുവാ.....സിനാൻ..... അത്‌ ഇനി എങ്ങനെ സോൾവ് ആകുംന്ന് കരുതി നിന്നപ്പോൾ ആണ് വല്യമ്മച്ചി മ്മളെ വന്നു കെട്ടിപിടിച്ചു കണ്ണ് നിറച്ചത്..... "വല്യമ്മച്ചീടെ കുട്ടിയോൾ....." ന്ന് പറഞ്ഞു മ്മളേം ആനിയെം ചേർത്ത് പിടിച്ചു കണ്ണ് നിറച്ചതും..... ഞങ്ങൾ ആ കണ്ണ് തുടച് കവിളിൽ ഉമ്മ വെച് ആ പരിഭവം അങ്ങ് തീർത്തു....

അപ്പോൾ ആണ് ഡാഡ്ന്റെ അരികിൽ നിൽക്കുന്ന ഷാദി അവളുടെടെ പപ്പയെ കണ്ട് അവള് ഓടി പോയി ആളെ കെട്ടിപിടിച്ചു..... മജിത്തയും അൻവർ കാക്കുവും മാരിയും ഒക്കെ വന്നു സംസാരിച്ചു..... മുഖം വീർപ്പിച്ചു നിന്ന സിനാൻനെ വയറിനിട്ട് ഇടിച്ചു കൊണ്ടായിരുന്നു അവന്റെ പിണക്കം മാറ്റിയത്..... അപ്പോൾ ആണ് അകത്തേക്കായി ജോയും സെബിച്ചനും കയറി വന്നത്......അവരെ കണ്ട് മ്മള് ഓടി പോയി കെട്ടിപിടിച്ചു...... ആനി ആണേൽ അവളുടെ അമ്മച്ചിയേം കെട്ടിപിടിച്ചു നിക്കുവാ..... പിന്നീട് പെണ്പടകൾ കൂട്ടം കൂടി കത്തിയടിക്കാൻ ഒരുങ്ങിയതും..... പുരുഷ ജനങ്ങൾ ഹാളിലായി ലോക കാര്യ ചർച്ച തുടങ്ങി..... അത്കൊണ്ട് തന്നെ മ്മള് റൂമിലേക്ക് ഫ്രഷ് ആകാൻ പോയി.....

ആനിയും ഷാദിയും അവരുടെ ബാഗും എടുത്തു ഗസ്റ്റ്‌ റൂമിലേക്ക്‌ പോയതും...... മ്മള് റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങിയതും...... കതക് തുറന്ന് അകത്തേക്കു കയറിയ ചെക്കൻ മ്മടെ അടുത്തേക് വന്നു തലയിൽ കെട്ടിയ ടവൽ എടുത്തു കവിളിൽ ചുംബിച്ചു കൊണ്ട് വാഷ്‌റൂമിലേക് കയറിയതും...... മ്മള് ബാഗ് ഒക്കെ ഒഴിച്ച് ഡ്രസ്സ്‌ ഒക്കെ ഷെൽഫിലായി അടുക്കി വെചു.... കുറച്ച് കഴിഞ്ഞു ചെക്കൻ കുളിച് വന്നു ടവൽ വിരിച്ചിട്ട് മ്മള് ബെഡിലായി എടുത്തു വെച്ച ഷർട്ട്‌ എടുത്തിട്ട് ഷെൽഫിനരികിലായി നിന്ന മ്മടെ പുറകിലായി വന്നു ചേർത്ത് പിടിച്ചു..... ചേർത്ത് പിടിച്ചു ഒരു കയ്യാൽ മുടി വകഞ്ഞു മാറ്റി കഴുത്തിലായി ചുണ്ട് ചേർത്ത് വെചതും.....ഒന്ന് കുറുകി കൊണ്ട് ആളിലേക്കായി ചേർന്നു നിന്നതും...... പെട്ടന്നാണ് മ്മൾക് ആ പേപ്പറിനെ കുറിച് മൈൻന്റിലേക്ക് വന്നത്..... മ്മള് പെട്ടന്ന് തന്നെ ചെക്കനിൽ നിന്ന് വിട്ടു ആളിലേക്കായി തിരിഞ്ഞു കൊണ്ട് പറഞ്ഞു.....

"കിച്ച.....മ്മക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.....വളരെ ഇമ്പോര്ടന്റ്റ്‌ ആണ്....." "ഇമ്പോര്ടന്റ്റ്‌.....എന്ത്....." "ഒരു മിനുട്ട്....." ന്ന് പറഞ്ഞു ഷെൽഫിൽ നിന്നും ബാഗ് എടുത്തു അതിലായി പേപ്പർ തിരഞ്ഞെങ്കിലും....അത്‌ കിട്ടാതെ വന്നതും.....ബാഗ് തിരികെ വെച് ഹാൻഡ് ബാഗ് എടുത്തു ഓപ്പൺ ചെയ്തു അതിലേക് കൈ കടത്തി അതിനകത്തുള്ള പേപ്പറിൽ കൈ വെക്കവേ...... പെട്ടന്നാണ് ഹാളിൽ നിന്നും..... "അപ്പൂ......." ന്ന് പറഞ്ഞുള്ള മാജിത്തയുടെ നിലവിളി ഉയർന്നു പൊങ്ങി കാതിൽ പതിഞ്ഞത്.....അത്‌ കേട്ട് ഞെട്ടി തരിച്ചു നിന്ന മ്മടെ കയ്യിൽ നിന്നും ബാഗ് നിലം പതിച്ചതും.... കതക് തുറന്ന് ഇറങ്ങി ഓടിയ ചെക്കന് പുറകെ മ്മളും ഇറങ്ങി ഓടി.....

സ്റ്റൈയെർ ഇറങ്ങി ഓടി ചെന്ന മ്മൾക് കാണാൻ കഴിഞ്ഞത് നിലത്ത് തകർന്നിരിക്കുന്ന മാജിത്തയെ ആയിരുന്നു..... അപ്പഴേക്കും വീട്ടിലുള്ളവരൊക്കെ അവിടെ തടിച്ചു കൂടിയതും..... കിച്ച ഇത്തയെ ചെന്നു പിടിച്ചു എഴുന്നേൽപ്പിച്ചതും..... ഇത്തയുടെ കയ്യിൽ നിന്നും താഴെ വീണ ഒരു കുഞ്ഞു ഗിഫ്റ്റ് ബോക്സിൽ നിന്നും എന്തൊക്കെയോ താഴേക്കു ചിതറി വീണതും...... പതിയെ മ്മള് അത്‌ കുനിഞ്ഞു എടുത്തതും അതിലെ ഫോട്ടോയിൽ മിഴികൾ ഉടക്കിയതുo..... മ്മള് അലറി വിളിച്ചു...... "അപ്പു......" ന്ന് വിളിച്ചു കരഞ്ഞതും..... മ്മള് നിലത്തോട്ട് ഊർന്ന് വീണതും ഓടി വന്ന ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചതും ആ ഫോട്ടോയിലുള്ള അപ്പുവിന്റെ മുഖം കണ്മുന്നിൽ നിറഞ്ഞു നിന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story