രാവണ പ്രണയം🔥 : ഭാഗം 115

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അപ്പു......" ന്ന് വിളിച്ചു കരഞ്ഞതും..... മ്മള് നിലത്തോട്ട് ഊർന്ന് വീണതും ഓടി വന്ന ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചതും ആ ഫോട്ടോയിലുള്ള അപ്പുവിന്റെ മുഖം കണ്മുന്നിൽ നിറഞ്ഞു നിന്നു...... എന്റെ കയ്യിൽ നിന്നും ഫോട്ടോകൾ മേടിച്ചു നോക്കിക്കൊണ്ട് ചേർത്തു പിടിച്ചതും.....കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞു..... അപ്പോൾ തന്നെ അങ്ങോട്ട് ഓടിയെത്തിയ അൻവർ കാക്കു രാവണനിൽ നിന്ന് മാജിത്തയെ ചേർത്തുപിടിച്ചുകൊണ്ട് കാര്യം അന്വേഷിച്ചതും ആ നെഞ്ചിലേക്ക് വീണ് അപ്പു എന്ന് പറഞ് പൊട്ടിക്കരയാനെ കഴിഞ്ഞുള്ളൂ..... ഫോട്ടോ കണ്ട് തറഞ്ഞു നിന്ന് പോയ എല്ലാവരും ഇനി എന്തു ചെയ്യണമെന്നറിയാതെ നിന്നതും പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്...... ആ നിശബ്ദതയിൽ ബെൽ ഉയർന്നുകേൾക്കവേ പതിയെ ഇച്ചായനരികിൽ നിന്ന് എണീറ്റ് കൊണ്ട് ചെക്കനെ ഉറ്റു നോക്കിക്കൊണ്ടിരുന്നതും....അവൻ ഫോണെടുത്തു കാതോട് ചേർത്തു വെച്ചു..... മറു പുറത്തുനിന്നും എന്തോ കേട്ടത് കൊണ്ട് തന്നെ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി ഒരു അലർച്ചയായിരുന്നു... "ഷാഹിൽ...."

ആ വിളി കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞതും..... ഉടനെ ഡാഡി ചെക്കന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ച് സ്പീക്കർ ഓൺ ചെയ്തു പിടിച്ചു..... അപ്പോൾ തന്നെ മറു പുറത്തുനിന്നും ഷാഹിലിന്റെ ക്രൂരമായ ചിരിയോടെ കൂടി അവൻ സംസാരിച്ചു തുടങ്ങി...... "എല്ലാവരും കൂടെ വിജയാകോശത്തിൽ ഒരുമിച്ച് സന്തോഷിക്കുകയായിരുന്നു അല്ലേ......അതിന് ആയുസ് കുറവാണല്ലോ മിസ്റ്റർ അലൻ മുബാറക്... ഈ ഷാഹിൽ ജീവനോടെ ഉള്ളടത്തോളം കാലം അതിനനുവദിക്കില്ലഡോ.....അങ്ങനെ അങ്ങ് തോറ്റു പിന്മാറില്ല ഞാൻ....നിനക്കൊക്കെ തോൽപ്പിക്കാൻ ആവുകയുമില്ല.....എന്നെ വേരോടെ പിഴുതെറിയാമെന്ന വിചാരമെങ്കിൽ തെറ്റി അലന്.....ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞാൻ.....വേരോടെ തകർക്കും നിങ്ങളെ....." "നി ഒരു പുല്ലും ചെയ്യില്ലടോ....."😡 "ചെയ്യാതിരുന്നിട്ടാവും ഇപ്പൊ നിന്റെ കുടുംബം നിന്ന് മോങ്ങുന്നത് അല്ലേടാ ..........." ന്ന് അവൻ ആക്രോശിച്ചു പറഞ്ഞതും മ്മള് ഉച്ചത്തിൽ.... "ഡാ....ന്റെ.....ന്റെ..... അപ്പു അവനെ നീയാണോ....."

ന്ന് മ്മള് ചോദിച്ചു മുഴുവനാകും മുന്നേ അവിടെ നിന്നുച്ചത്തിലുള്ള അട്ടഹാസം കാതിൽ പതിഞ്ഞതും.... അതിന് പുറകെ അവൻ സംസാരിച്ചു തുടങ്ങി.... "മെഹക്.....നീയും ഉണ്ടോ അവിടെ.....നിന്നെയാണല്ലോ വേണ്ടത് എനിക്ക്.....നി നീയാണ് എന്റെ പതനത്തിന് അന്നും ഇന്നും കാരണക്കാരി.....ഇനി അതിന് അനുവദിക്കില്ലടി.....ഞാൻ തന്നെയാ നിന്റെ അപ്പുവിനെ കിടന്പ്‌ ചെയ്തത് .... പണ്ടും ഞാൻ തന്നെയാ അവനെ കൊല്ലാൻ നോക്കിയത്....അപ്പോൾ തടസ്സമായി നി വന്നു....ഇന്നും നി വരും ഇവിടെ.....അതിന് വേണ്ടി ആണല്ലോ നിന്റെ അപ്പുവിനെ ഇങ് ആദ്യമേ കൊണ്ട് വന്നത്.....ന്നെ തകർത്തു സമാധാനത്തിൽ ജീവിക്കില്ല നി.....മുന്നും പിന്നും നോക്കാൻ ഇല്ല എനിക്ക്....ഇപ്പൊ വിളിച്ചത് തന്നെ നിനക്ക് വേണ്ടിയാ ...." ന്ന് അവൻ പറഞ്ഞതും..... ചെക്കൻ കലിപ്പിൽ..... "ഡാ....." ന്ന് അലറിയതും ഷാഹിൽ..... "അലറാതെ അലന് മുബാറക്.....എനിക്ക് വേണ്ടത് നിന്റെ ഭാര്യയെ തന്നെയാണ്.....അത്‌ നി നിയായിട്ട് കൊണ്ട് വരും ഇങ്ങോട്ട്..... ഇല്ലേൽ അപ്പുവിന്റെ ജീവൻ ഇവിടെ നിലക്കും....."

ന്ന് അവൻ പറഞ്ഞതും മാജിത്ത പൊട്ടിക്കരഞ്ഞു കൊണ്ട് ഓടി വന്നു ഡാഡ് ന്റെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു ഒരു പ്രാന്തിയെ പോലെ പുലമ്പി കൊണ്ടിരുന്നു.... "ഷാഹി....വേണ്ട.... വേണ്ടടാ... ന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ....നിനക്ക് എന്താ വേണ്ടത്.... എല്ലാം എല്ലാം തരാം...എത്ര പണം വേണമെങ്കിലും തരാം....ഒന്നൂല്ലേലും.... ഒന്നൂല്ലേലും നമ്മൾ ഒക്കെ കൂട്ട് ആലായിരുന്നോ ചെറുതിലെ.....എങ്ങനെ തോന്നി നിനക്ക്....ഇങ്ങനെയൊക്കെ....." ന്ന് പറഞ്ഞു അൻവർ കാക്കുവിനോട് തിരിഞ്ഞു കൊണ്ട്.... "ഇക്ക..... ഇങ്ങള് പറയ്‌ ന്റെ കുഞ്....അവനെ വിട്ട് തരാൻ പറയ്‌ ഇക്ക....." "അവൻ മാറില്ല മോളെ....." ന്ന് അൻവർകാകു പറഞ്ഞതും ഇത്ത ദേഷ്യത്തോടെ ആ ഷിർട്ടിൽ പിടിച്ചുലച്ചു കൊണ്ട്..... "മാറില്ലേ.... ഇല്ലെ....അതൊന്നും ഇന്ക് അറിയണ്ട.....ഇത്രയും വർഷം ഞാൻ നീറിയത് ന്റെ കുഞ്ഞിനെ ഓർത്ത....ഇനിയും അവനെ നഷ്ടപ്പെടാൻ ഇന്ക് കഴിയില്ല ....ഇന്ക് വേണം ഇക്ക അവനെ..... ന്റെ മോനെ ഒരിക്കൽ കൂടെ നഷ്ടമായാൽ പിന്നെ ഞാൻ ജീവനോടെ കാണില്ല......ആ കാണില്ല...... കൊണ്ട് താ ഇക്ക ന്റെ മോനെ....."

ന്ന് കരഞ്ഞു പറഞ്ഞു ആ നെഞ്ചിൽ നെറ്റി മുട്ടിച്ചു കരഞ്..... പെട്ടന്ന് വെട്ടിത്തിരിഞ്ഞു ഫോൺ കൊണ്ട് മ്മടെ അടുത്തോട്ട് വന്ന്.....മ്മടെ നേരെ നീട്ടി കൊണ്ട്..... "അ...അക്കു....കണ്ടോ..... അവൻ പറയുന്നേ..... ന്റെ കുഞ്ഞിനെ തിരിച്ചു തരാൻ പറയ്‌....പ....പറയ്‌......നി നീയല്ലേ ന്റെ കുഞ്ഞിനെ രക്ഷിച്ചേ..... ഇപ്പ്രാവശ്യം കൂടെ കൊണ്ട് താ ന്റെ കുഞ്ഞിനെ..... കൊണ്ട് താ അക്കു....." ന്ന് പറഞ്ഞു ന്നെ പിടിച്ചു ഉലച്ചു കൊണ്ട് കരഞ്ഞതും..... മ്മള് ഒരു പൊട്ടികരചിലോടെ ന്നെ ചേർത്ത് പിടിച്ച ഇച്ചായന്റെ നെഞ്ചിലേക് മുഖം ചേർത്ത് വിതുമ്പിയതും..... ഇത്ത കരഞ്ഞോണ്ട് നിലത്തോട്ട് ഊർന്നിരുന്നതും ഫോണിലൂടെ ആ ഷാഹിൽ ന്റെ പൊട്ടിച്ചിരി കേട്ടു.... "മെഹക്......നേടി കൊടുക്ക് നി മജിതയുടെ മോനെ..... കെട്ടില്ലേ നിന്നൊട് ചോദിക്കുന്നത്......ഒരു ഉമ്മയുടെ കണ്ണുനീർ നി കാണുന്നില്ലേ മെഹക്......" ന്ന് പരിഹാസ ചുവയോടെ പറഞ്ഞതും കിച്ച..... "ഷാഹിൽ....മര്യാദക്ക് അപ്പുവിനെ തിരിച്ചേൽപ്പിക്കുന്നതാണ് നല്ലത്......" "ഭീഷണി..... അതെന്നോണ്ട് വേണ്ട അലൻ......അതെനിക്ക് ഒട്ടും ഇഷ്ട്ടവുമല്ല.....നിന്റെ പെങ്ങളെ കണ്ണുനീർ നി കാണുന്നില്ലേ.....ഒരൊറ്റ നിമിഷം മതി അത്‌ തോരാമഴയാക്കി മാറ്റാൻ.....കൊന്ന് കളയും നിങ്ങടെ ഒക്കെ അപ്പുവിനെ......" ന്ന് ആക്രോശിച്ചു പറഞ്ഞതും അതോടൊപ്പം..... "മമ്മ......"

ന്നുള്ള അപ്പുവിന്റെ നിലവിലി മുഴങ്ങിയതും മാജിത്ത പൊട്ടിക്കരഞ്ഞു കൊണ്ട് ബോധം മറഞ്ഞു വീഴവേ അൻവർ കാക്കു കൈകളാൽ താങ്ങി പിടിച്ചു..... പിന്നീട് ഇത്തയെo കൊണ്ട് മമ്മയും അമ്മച്ചിയും ശാലുത്താടെ ഉമ്മയും കൂടെ അകത്തേക്കു പോയതും...... മ്മള് ഇച്ചായന്റെ നെഞ്ചിൽ നിന്ന് അകന്ന് മാറി നിലത്ത് നിന്നും ഫോൺ എടുത്തു വിറയലോടെ കയ്യിൽ പിടിച്ചതും....... മ്മടെ ഇരുവശവും ആയി ആനിയും ശാധിയും വന്നു നിന്നതും....മ്മള് പതിയെ..... "ഷാഹിൽ..... നി .. നിനക്ക് എന്താ വേണ്ടത്..... ന്റെ അപ്പുവിനെ തിരിച്ചേൽപ്പിക്കാൻ വേണ്ടി എന്താ ചെയ്യേണ്ടത്....." ന്ന് മ്മള് ചോദിച്ചതും അവൻ ഒരു അട്ടഹാസത്തോടെ ... "നിന്നെ......നിന്നെ വേണം എനിക്ക്..... വരണം നി ഇവിടെ.....അതുവരെ അപ്പുവിന് നേരെ ഒരു ചെറുവിരൽ ഉയർത്തില്ല......അതിബുദ്ധി കാണിക്കാനാണ് ഒരുക്കമെങ്കിൽ മുന്നും പിന്നും നോക്കില്ല ഞാൻ...." "വേണ്ട...... അവനെ ഒന്നും ചെയ്യരുത് ..... ഞാൻ വരാം.... ന്ന് പറഞ്ഞതും അലൻ.... "അക്കു....." ന്ന് അലറിയതും മ്മള് അവന്റെ മുഖത്തേക് ഒന്ന് നോക്കുക പോലും ചെയ്യാതെ.....

ഞാൻ വരാം എന്ന് പറഞ്ഞതും ഒരു പൊട്ടിച്ചിരിയോടെ ഫോൺ ഓഫ്‌ ആയതും.....മ്മള് തളർന്നു പോകവേ മ്മടെ ഇരുസൈഡിൽ നിന്നായി ആനിയും ഷാദിയും താങ്ങി നിർത്തി..... അത്‌ കണ്ട് മ്മടെ അടുത്തോട്ടു വന്ന ചെക്കനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞതും.....മ്മളെ ചേർത്ത് പിടിച്ചു കൊണ്ട്... "അക്കു.....എന്തിനാടി.......സമ്മതിചെ......" "സോറി കിച്ച.....അല്ലേൽ അപ്പു ....ഷാഹിൽ....അവൻ മറ്റൊന്നിലും അടങ്ങില്ല....." ന്ന് പറഞ്ഞു കഴിഞ്ഞതും മ്മടെ കയ്യിലുള്ള ചെക്കന്റെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും മ്മള് അകന്ന് മാറി അത്‌ ഓപ്പൺ ചെയ്തു നോക്കി..... അതിൽ അവൻ ലൊക്കേഷൻ സെൻറ് ചെയ്തിട്ടുണ്ട് .... അതോടൊപ്പം തന്നെ യുവർ ടൈം സ്റ്റാർട്ട്‌ നൗ......അര മണിക്കൂറിനുള്ളിൽ ഇവിടെ എത്തിയില്ലേൽ അപ്പുവിനെ പിന്നെ അന്വേശിക്കണ്ട..... ന്നും കൂടെ അവൻ msg ചെയ്തതും മ്മടെ മനസ്സിൽ പേടി കൂടി വന്നു..... പെട്ടന്ന് തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാകണമെന്നുള്ളത് കൊണ്ട് ചെക്കൻ എല്ലാവരെയും അടുത് വിളിച്ചു കൊണ്ട് പറഞ്ഞു.... "അപ്പുവിനെ രക്ഷിക്കൻ അവൻ ആവശ്യപ്പെട്ടത് അക്കുവിനെ ആണ്.....അവളുമായി ചെന്നാൽ മാത്രമേ അവൻ വിട്ടു തരു എന്നാ പറയുന്നേ....." ന്ന് അലൻ പറഞ്ഞതും അമ്മച്ചി ന്നെ ചേർത്ത് പിടിച്ചു കൊണ്ട്..... "വേണ്ട.... ന്റെ കുഞ്ഞിനെ ഞാൻ തരുകേല.....

അറിഞ്ഞു കൊണ്ട് അപകടപ്പെടുത്താൻ ഇന്ക് കഴിയില്ല.....തിരിച്ചു കിട്ടിയതേ ഒള്ളു......" ന്ന് പറഞ്ഞു വിതുമ്പിയതും മ്മള് അമ്മച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..... "ഒന്നും വരില്ല അമ്മച്ചി.....ന്റെ കൂട്ടിനു ഒത്തിരി പേരുണ്ടാകുമ്പോൾ എനിക്ക് എന്ത് പറ്റാനാ....." ന്ന് മ്മള് പറഞ്ഞു നിർത്തിയതും കിച്ച..... "അതെ അമ്മച്ചി....അമ്മച്ചിടെ മോൾക് ഒരു പോറൽ പോലും ഏൽക്കാൻ ന്റെ ശരീരത്തിൽ ജീവനുള്ളിടത്തോളം സമ്മതിക്കില്ല.....ഇപ്പൊ മറ്റു ഓപ്ഷൻ ഇല്ല.....തിരിച്ചേൽപ്പിക്കും....വാക്ക്.. " ന്ന് പറഞ്ഞു തിരിഞ്.... "ആൽബി, സെബി, ബ്രോ....." ന്ന് ഇച്ചായന്മാരെയും അമി കാക്കുവിനെയും വിളിച്ചതും...... അവർ ചെക്കനടുത്തേക് വന്നതും...... അപ്പയും ഡാഡും വല്യപ്പച്ചനെ കൂട്ടി അവിടെ ഉള്ള സ്ത്രീ ജനങ്ങളുമായി മുകളിലേക്കു പോയി അവരെ അവിടെയാക്കി തിരിച്ചു താഴോട്ട് വന്നു.... പിന്നീട് ഹാളിൽ മ്മളും ഷാദിയും ആനിയും ശാലുത്തയും മ്മടെ ചെക്കനും ഇച്ചായന്മാരും അമി കാക്കുവും അർഷിയും അൻവർ കാക്കുവും സിനുവും, ഡാഡും അപ്പയുo ഷാദിയുടെ പപ്പയും ശാലുത്തയുടെ പപ്പയും ആണ് ഉണ്ടായിരുന്നത്..... ഞങ്ങളെ ഒക്കെ അടുത് വിളിച്ചു കൊണ്ട് കിച്ച പറഞ്ഞു തുടങ്ങി..... "സമയം വളരെ കുറവാണ്.....അപ്പുവിനെ രക്ഷിക്കാൻ അക്കുവിനെ കൊണ്ട് ചെന്നെ പറ്റു.....

കൊണ്ട് പോകുബോൾ ഇവളുടെ സുരക്ഷ അത്‌ മുന്നിട്ട് നിക്കണം..... നേരിട്ടു ഒരു ആവശ്യം ആണ് അവൻ ഉന്നയിച്ചിരിക്കുന്നത്.....അങ്ങനെ ഒന്നിന് അവൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെൽ അവന്റെ നീക്കം അത്രയും സ്ട്രോങ്ങ്‌ ആയിരിക്കും......അതുകൊണ്ട് തന്നെ നമ്മുടെ നീക്കം കൂടുതൽ കെയർ ഫുൾ ആയിരിക്കണം....." ന്ന് പറഞ്ഞു നിർത്തിയതും ഫോണിൽ പിന്നെയും നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും....അതെടുത്തു നോക്കിയ ചെക്കൻ..... "10 മിനുട്സ് ലെഫ്റ്റ്......." ന്ന് പറഞ്ഞു വായിച്ചതും......ഇനി ആകെ ഇരുപത് മിനിറ്റിനുള്ളിൽ അങ്ങോട്ട് എത്തണം എന്നുള്ള ചിന്ത വന്നതും ചെക്കൻ..... "ഇനി ആകെ ഇരുപത് മിനുട്ട് മാത്രമേ ഒള്ളു.....എന്ത് ചെയ്യാൻ ആണേലും പെട്ടന്ന് വേണം...." ന്ന് പറഞ്ഞതും ആൽബി..... "അലൻ..... ഇനിയും നിക്കാൻ പാടില്ല റോസ് മോളെ കൊണ്ട് ഇപ്പൊ ഇറങ്ങിയാലേ അവിടെ എത്തു.... ടൈം വെയ്കും തോറും അപ്പുവിന്റെ ജീവൻ..... " "ഒരു കാര്യം ചെയ്യാം..... ആൽബി സെബി.... അർഷി.... അമി ബ്രോ....ഞങ്ങൾ അക്കുവുമായി പോകാം......ബാക്കിയുള്ളവർ ഇവിടെ വേണം..... എന്തും ചെയ്യാൻ ഇറങ്ങി തിരിച്ചിക്കുന്നവനാണവൻ..... ഞങ്ങൾ ഇവിടില്ലാത്ത നേരം കുടുംബത്തിന് നേരെ ഒരറ്റാക്ക്‌ ഉണ്ടായാൽ അത്‌ തടയാൻ നിങ്ങൾ ഇവിടെ വേണം....."

ന്ന് ജോയോടും സിനുവിനോടും അൻവർ കാക്കുവിനോടും ഉപ്പാസിനോടും കൂടെ പറഞ്....കൊണ്ട് ന്നേം കൂട്ടി അവർ പുറത്തോട്ടിറങ്ങി..... നേരെ താറിൽ കയറി ഇരുന്നതും.... അകത്തു നിന്ന് ആനിയും ശാധിയും ശാലുത്തയും ഓടി വന്നു കൊണ്ട് അവരും കൂടെ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവരെ കൂടെ കൂട്ടാൻ സമ്മതിക്കാതെ ഇച്ചായൻ മ്മളെ തിരിച്ചു കൊണ്ട് വരുമെന്ന് പറഞ്ഞതും....മ്മളേം കൊണ്ട് താർ കോംബൗണ്ട് താണ്ടി ചീറി പാഞ്ഞു...... ലൊക്കേഷൻ അനുസരിച്ച് ഞങ്ങൾ അഞ്ചു മിനുട്ട് മുന്നേ അവിടെ എത്തി ചേർന്നു...... അത്‌ അന്ന് അപ്പുവിനെ തട്ടി കൊണ്ട് പോയ ആ വീട് തന്നെയായിരുന്നു......അവിടയൊന്നും ആരും ഇല്ലാതിരുന്നത് ഞങ്ങളിൽ സംശയം ഉണ്ടാക്കിവേ.... അപ്പോൾ തന്നെ ചെക്കന്റെ ഫോണിൽ കാൾ വന്നു....ഷാഹിൽ ആ വീടിനു ചേർന്നു കൊണ്ട് പുറകിലേക്ക് വരാൻ പറഞ്ഞതും..... ചെക്കൻ അർഷിയോടും അമി കാക്കുവിനോടും അവിടെ നിൽക്കാൻ പറഞ്ഞ് സെബിയും ഇച്ചായനും ചെക്കനും മ്മളേം കൂട്ടി അവൻ പറഞ്ഞ വഴിയേ പോയതും...... ഞങ്ങൾ ചെന്നു ചേർന്നത് നീളത്തിലുള്ള പടുകൂറ്റൻ ബിൽഡിങ്ങിന് പിൻവശത്തേക് ആയിരുന്നു..... അവിടെയെത്തിയതും ആ ബിൽഡിങ്ങിന് ഇരുഭാഗത് നിന്നും ഞങ്ങള്ക് മുന്നിലായി അഞ്ചു എട്ട് തടിമാടന്മാർ വന്നു നിരന്നു നിന്നതും.....

മ്മൾക് ചുറ്റും ഒരു കവചം പോലെ ബ്രോസ് വന്നു നിന്നതും അവന്മാരിൽ ഒരുത്തൻ മുന്നോട്ട് വന്നു കൊണ്ട്...... "എല്ലാവരും കൂടെ ഇടിച്ചു തള്ളി വരണ്ട....ബോസ് പറഞ്ഞിരിക്കുന്നത് ഈ പെണ്ണിനേം കൊണ്ട് അകത്തേക്കു ചെല്ലാനാണ്.......നിങ്ങൾ ഇവിടെ നിന്നാൽ മതി......" ന്ന് പറഞ്ഞതും..... കിച്ച..... "നിങ്ങടെ ബോസിനോട് അപ്പുവിനെയും കൊണ്ട് ഇങ്ങോട്ട് വരാൻ പറ.....അല്ലാതെ ഇവളെ വിടില്ല ...." ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചതും അയാൾ..... "അവളെ അകത്തേക്കു കൊണ്ട് പോകാതെ ആ കുഞ്ഞിനെ വിട്ടുതരില്ല......അവനെ വേണേൽ ഇവളെ കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞത്..... മ്മ് വേഗം വേണം...." ന്ന് പറഞ്ഞതും..... അവിടെ ഉച്ചത്തിൽ ആ ഷാഹിലിന്റെ ശബ്ദം മുഴങ്ങി .... മ്മളെ അവരുടെ കൂടെ അകത്തേക്ക് വിട്ടില്ലേൽ അപ്പുവിനെ കൊന്ന് കളയുമെന്ന് പാഞ്ഞത് കാതിൽ തറച്ചതും...... ഞങ്ങടെ മിഴികളിൽ ഉടക്കിയത് അവിടെ ബിൽഡിങ്ങിന് മുകളിൽ ഉള്ള സൗണ്ട് ബോക്സിൽ ആയിരുന്നു.....അപ്പോൾ അതിലൂടെ ആണ് ഷാഹിലിന്റെ ശബ്ദം കേട്ടത്..... ന്ന് കരുതി ചെക്കനെ നോക്കിയതും...... അവൻ മ്മളെ നോക്കി കണ്ണ് ചിമ്മി അകത്തേക്കു പോകാൻ പറഞ്ഞതും...... മ്മള് ബ്രോസിനെ നോക്കിയതും ഇച്ചായന്മാർ വന്നു ചേർത്ത് പിടിച്ചു കൊണ്ട് പേടിക്കാതെ പോകാൻ പറഞ്ഞു.....

മ്മള് ശ്വാസം ഒന്ന് വലിച്ചു വിട്ടു ദ്യര്യം സംഭരിച്ചു കൊണ്ട് അവന്മാരെ കൂടെ മുന്നോട്ട് നടന്നതും..... അതിൽ ഒരാൾ മ്മളേം കൊണ്ട് അവർ നിന്നതിന് തോട്ട് പുറകിൽ ഉള്ള വാതിൽ തുറന്ന് അകത്തേക്കു പോകാൻ പറഞ്ഞതും..... മ്മള് ഒന്ന് തിരിഞ്ഞു ചെക്കന്മാരെ നോക്കി ഒരുനിമിഷം നിന്ന് പിന്നീട് തിരിഞ്ഞു അകത്തേക്കു കയറിയതും..... മ്മടെ പുറകിലായി വാതിലിൽ കൊട്ടിയടക്കപ്പെട്ടതും...... അതിനുള്ളിൽ ഇരുട്ട് നിറഞ്ഞിരുന്നു... ഉള്ളിൽ ഉയർന്ന് പൊങ്ങുന്ന ഉൾകിടിലത്തോടെ മ്മള് കുറച് മുന്നോട്ട് നടന്നതും.... പെട്ടന്നാണ് മ്മടെ പുറത്ത് ചവിട്ട് വീണതും..... മ്മള് ഒരു നിലവിളിയോടെ ചവിട്ടിന്റെ ആഘാതത്തിൽ മുന്നോട്ട് തെറിച്ചു കൈ കുത്തി നിലത്തോട്ട് വീണു..... ഒരുവിധം മ്മള് നിലത്ത് കൈ കുത്തി ഇരുന്ന് പുറകിലേക്ക് നോക്കിയെങ്കിലും ആരെയും കാണാതെ വന്നതും.... മ്മള് പതിയെ എണീറ്റ് നിന്ന് ആ ഇരുട്ടിലായി മിഴികൾ പരതി കൊണ്ടിരുന്നതും......പെട്ടന്ന് മ്മടെ നേരെ ആ ഇരുട്ടിലൂടെ എന്തോ നിഴൽ പോലെ ഒന്ന് മ്മടെ നേരെ വീശിയടുക്കവേ......(ഇരുട്ടിൽ വല്ലതും കാണുമോന്ന് ഉള്ള ചോദ്യം വേണ്ട....കുറച് നേരം ഇരുട്ടി നിന്ന് കഴിഞ്ഞാൽ നമ്മടെ കണ്ണ് അതുമായി പൊരുത്തപ്പെടും.....അപ്പോൾ ചെറുതായ്യി വ്യക്തമല്ലാതെ ചലനം ഒക്കെ കാണം.....😌) പെട്ടന്നുള്ള ഉൾബോധത്തോടെ മ്മള് ആ വസ്തുവിൽ ചാടി പിടിച്ചതും.....

പെട്ടന്ന് അവിടെയാകെ പ്രകാശം പരന്നതും......മ്മള് കണ്ണുകൾ ഇറുകെ അടച്ചു പോയി..... മിഴികൾ പതിയെ തുറന്ന് നോക്കിയതും മുന്നിൽ നിക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്ന് പോയി.... ആ കയ്യിൽ നിന്നും പിടി വിട്ടു രണ്ടടി പുറകിലേക്ക് വെച്ചു പോയി .... "ഷാഫിറ....." ന്ന് പേര് ഉച്ചരിച്ചതും.... അവള് ഒരു പുച്ഛച്ചിരി ചിരിച്ചതും.....മ്മള് പല്ല് കടിച് അവളെ നോക്കി നിന്ന് രണ്ട് പറയാൻ ഒരുങ്ങവെ...... പെട്ടന്നാണ് അവിടെയായി ഉച്ചത്തിൽ കയ്യടി മുഴങ്ങിയതും...... ഞെട്ടി തിരിഞ്ഞു നോക്കിയതും അങ്ങേ തലയ്ക്കൽ ആയി അടുക്കി വെച്ചേക്കുന്ന മരത്തിന് മുകളിൽ ഇരിക്കുന്ന ഷഹിലിൽ മിഴികൾ ഉടക്കിയത്..... അപ്പോൾ ആണ് മ്മള് ചുറ്റും ഒന്ന് വീക്ഷിച്ചത്.....അതോടെ ഇതൊരു മരമില്ല് ആണെന്ന് മനസ്സിലായി...... നീളത്തിൽ ഉള്ള ഒരു ഗോഡൗൺ അതിൽ ഇരുഭാഗങ്ങളിലായി ഒത്തിരി മരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു..... അങ്ങനെ കൂട്ടിയിട്ട് ഉയർത്തിയ മരത്തിന് മുകളിൽ ആണ് ആ ഷാഹിൽ പരട്ട കയറി ഇരിക്കുന്നത്..... മ്മള് അപ്പോൾ തന്നെ അവനെ കണ്ട ദേഷ്യത്തിൽ അങ്ങോട്ട് ഓടിയടുത്തു കൊണ്ട് "എവിടെ ആട അപ്പു.....മര്യാദക്ക് അവനെ വിട്ടയക്കുന്നതാണ് നല്ലത്....." ന്ന് പറഞ്ഞു ഓടിയടുത്തതും...... അവിടെ നിന്ന് ചാടി ഇറങ്ങിയ അവൻ മ്മളെ കവിളിന് നേരെ കൈ ആഞ്ഞു വീശിയതും മ്മള്.... "കിച്ച......."

ന്നുള്ള നിലവിളിയോടെ നിലത്തോട്ട് വീണതും.....ഷാഹിൽ ഉച്ചത്തിൽ..... "അലന്.....അനങ്ങി പോകരുത്....." ന്നുള്ള ഗർജനം കൊണ്ട് മ്മള് മുഖം ഉയർത്തി നോക്കിയതും..... കണ്ടത് അവിടെയുള്ള വലിയ സ്‌ക്രീനിൽ ആയി പുറത്തുള്ള കാഴ്ച ആയിരുന്നു..... മ്മടെ നിലവിളി പുറത്തുള്ള സ്പീക്കർ വഴി അവന്റെ കാതിൽ പതിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു.....അവരെല്ലാം കൂടെ ഷാഹിലിന്റെ കൂട്ടാളികളെ ഇടിച്ചിടുന്ന കാഴ്ച ആയിരുന്നു..... അത്‌ കണ്ട്.....ഷാഹിൽ പൊടുന്നനെ മ്മളെ പിടിച്ചു വലിച്ചു മരത്തിലായി കുത്തി നിർത്തിയ കത്തി വലിച്ചൂരി കഴുത്തിലായി വെച് കൊണ്ട്.....ഉച്ചത്തിൽ..... "അലൻ.....ഒരടി അനങ്ങിയാൽ ഇവളുടെ കഴുത്തിൽ ഈ കത്തി താഴും.....അടങ്ങി നിക്കാൻ.....ഇവളെ തിരിച്ചു വേണേൽ.....അവരുടെ ദേഹത്ത് ഒരു പോറൽ പോലും ഉണ്ടാവാൻ പാടില്ല......" ന്ന് പറഞ്ഞതും അവരെല്ലാം ഒരു നിമിഷം തറഞ്ഞു നിന്നതും......ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കവേ...... പെട്ടാന്നാണ് അവിടെ സെന്ററിലായി നിലത്ത് നിന്നും ഒരു കതക് തുറന്ന് വന്നതും...... ഞെട്ടി തരിച്ചു അങ്ങോട്ട് നോക്കവേ അണ്ടർഗ്രൗണ്ടിൽ നിന്ന് കയറി വന്ന ആളെ കണ്ട് മ്മടെ കണ്ണുകളിൽ ദേഷ്യം നുരഞ്ഞു പൊന്തവേ.....ആ പേര് ഉച്ചരിച്ചു കഴിഞ്ഞിരുന്നു...... "റാസിഖ്....."....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story