രാവണ പ്രണയം🔥 : ഭാഗം 116

Ravana Pranayam Novel

എഴുത്തുകാരി: അമീന

പെട്ടാന്നാണ് അവിടെ സെന്ററിലായി നിലത്ത് നിന്നും ഒരു കതക് തുറന്ന് വന്നതും...... ഞെട്ടി തരിച്ചു അങ്ങോട്ട് നോക്കവേ അണ്ടർഗ്രൗണ്ടിൽ നിന്ന് കയറി വന്ന ആളെ കണ്ട് മ്മടെ കണ്ണുകളിൽ ദേഷ്യം നുരഞ്ഞു പൊന്തവേ.....ആ പേര് ഉച്ചരിച്ചു കഴിഞ്ഞിരുന്നു...... "റാസിഖ്....." മ്മടെ നേരെ നടന്ന് വന്നു കൊണ്ട് അയാൾ..... "മെഹക്.....എന്താണ് പെൺ പുലിയുടെ ശൗര്യം കുറഞ്ഞോ...." ന്ന് പറഞ്ഞു പുച്ഛചിരിയോടെ മ്മടെ അടുത്തോട്ടു വന്നു നിന്നതും.... മ്മളും നന്നായൊന്ന് പുച്ഛിച്ചു വിട്ടു..... കള്ള കിളവൻ ശോ ഇറക്ക.....😏 ന്ന് തിങ്കി കൊണ്ട് നിന്നതും.... പെട്ടന്നാണ് അങ്ങേര് വന്നു മ്മടെ കവിളിൽ കുത്തി പിടിച്ചത്.... അതോടെ ആ പരട്ട ഷാഹിലിന്റെ അടി കൊണ്ട് തന്നെ വേദന എടുത്ത കവിൾ അതിലേറെ പൊടിയുന്ന വേദന വന്നു....🤢 "ന്താടി നി വിചാരിച്ചേ.....എന്നെ അങ്ങ് ഒലത്തി കളയാമെന്നോ.....എന്ത് ദ്യര്യത്തിലാടി എന്നോട് ഏറ്റു മുട്ടിയെ.....ആരുടെ ബലത്തിലാടി.....നിന്റെ തന്ത ജേക്കബിന്റെ ആണോ.....അതോ നിന്റെ മറ്റവനോ..... ന്ന് ചോദിച്ചതും മ്മള് ആ കൈ തട്ടി മാറ്റി കൊണ്ട്.... "അതേടോ.....ഇന്റെ അപ്പന്റെ ധൈര്യം തന്നെയാ എനിക്ക്.....

അതുപോലെ തന്നെ മ്മടെ രാവണൻ എനിക്ക് അഹങ്കാരം തന്നെയാ.....എന്നെ ഒറ്റയ്ക്കു കിട്ടി എന്ന് കരുതി വല്ലാതെ സന്തോഷിക്കണ്ട നി.....ന്റെ ദേഹത്ത് ഒരു പോറൽ വീണാൽ കത്തി കരിഞ്ഞു പോകും നിയൊക്കെ ന്റെ രാവണ ക്രോധത്താൽ..... ന്ന് ചെറഞ്ഞു പറയവേ ആ ഷാഫിറ പുട്ടി മ്മടെ മുടി കുത്തി പിടിച്ചു കൊണ്ട്.... "ന്ത്‌ പറഞെടി.....അവനെ നിന്റെ രാവണൻ അവൻ എന്റെ എച്ചിൽ ആടി ..... ന്റെ പപ്പയ്ക്ക് നേരെ ശബ്ദമുയർത്തുന്നോ നി.....ഇതിന് നി അനുഭവിക്കും......" ന്ന് പറഞ്ഞു കൊണ്ട് അവള് ഉച്ചത്തിൽ..... "സ്റ്റീഫ കൊണ്ടുവ അതിനെ....." ന്ന് പറഞ്ഞതും അണ്ടർ ഗ്രൗണ്ടിൽ നിന്നും ഒരുത്തൻ കയറി വന്നതും..... അവന്റെ കയ്യിലായി കിടക്കുന്ന അപ്പുവിനെ കണ്ട് മ്മടെ ഉള്ളം നീറിയതും....... "അപ്പൂ....." ന്ന് അലറിയതും....അവശതയിൽ കണ്ണുകൾ പാതി അടഞ്ഞ അപ്പു മിഴികൾ വലിച്ചു തുറന്നു കൊണ്ട് മ്മളെ നോക്കിയതും അടുത്ത നിമിഷം.... "ഇത്തെയി...."

ന്ന് പറഞ്ഞു അലറിയതും..... അവന്റെ അടുത്തേക് ഓടവെ ആ പുട്ടി മ്മടെ മുടിയുള്ള പിടി മുറുക്കി പുറകിലേക് വലിച്ചിട്ടതും നിലത്തോട്ട് മലർന്ന് വീണു.... അപ്പോൾ തന്നെ മ്മളെ വിളിച്ചു ഓടി വന്ന അപ്പുവിനെ അവള് കവിളിൽ അടിച്ചതും അവൻ നിലതെക് വീണതും... മ്മൾക് ദേഷ്യം നുരഞ്ഞു പൊന്തി നിലത്ത് നിന്ന് ചാടി എണീറ്റ് കൊണ്ട് അ പുട്ടിയുടെ മുഖത്തിനിട്ട് ഒന്ന് കൊടുത്തതും ആ ഷാഹിൽ.... "പിടിച്ചു കെട്ടട ഇവളെ....." ന്ന് പറഞ്ഞതും.....അവന്റെ ആളുകൾ മ്മളെയും അപ്പുവിനെയും കൊണ്ട് വന്നു ഒരു കയർ കൊണ്ട് അടുത്തുള്ള ചെയറിൽ കെട്ടി വെച്ചതും ആ റാസിഖ് ഷാഹിലിനോട്...... "ഷാഹി.....കൊണ്ട് വാടാ ആ പേപ്പേഴ്സ്....." ന്ന് പറഞ്ഞതും അവിടെ ഒരു മൂലയിലായി ഇട്ട ടേബിളിൽ നിന്നും ഒരു ഫയൽ എടുത്തു കൊണ്ട് വന്നു അയാൾക് കൊടുത്തതും....അങ്ങേര് അതും പിടിച്ചു കൊണ്ട് മ്മടെ മുന്നിലായി വന്നു നിന്ന്...... "മെഹക്.....നോ...നോ...നോ.....റോസ് ജേക്കബ്..... അവളോടാണ് എനിക്ക് സംസാരിക്കാൻ ഉള്ളത്.... കാരണം അവളുടെ കയ്യിലാണല്ലോ എനിക്ക് വേണ്ടത് ഉള്ളതും....."

"നിനക്ക് എന്താടോ വേണ്ടത്....മര്യാദക്ക് കെട്ടഴിച്ചു വിടുന്നതാണ് നല്ലത്....." "അങ്ങനെ അങ്ങ് വിടാനല്ലല്ലോ മോളെ നിന്നെ ഇങ് പൊക്കിയത്....വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം....വേറെ ഒന്നും അല്ല.... മോൾടെ ഒരു സൈൻ അത്രയേ വേണ്ടു ഈ അങ്കിളിനു....അത്‌ പെട്ടന്ന് അങ്ങ് തന്നാൽ അങ്കിൾ അങ്കിളിന്റെ വഴിക്ക് അങ്ങ് പൊക്കോളാo.....ആ പെട്ടന്ന് ആകട്ടെ....." ന്ന് പറഞ്ഞു മ്മടെ അടുത്തേക് ആ ഫയൽ നീട്ടിയതും മ്മള് സംശയത്തോടെ നോക്കിയതും.... "ആ.....കാര്യം പറഞ്ഞില്ലല്ലോ അല്ലെ.....വേറെ ഒന്നും അല്ല....ഹെവൻ മുബാറക് ഇൻഡസ്സ്‌ട്രി.... അത്‌ മോൾടെ ഇഷ്ടം പ്രകാരം അങ്കിളിനു തരുന്നുന്ന് പറഞ്ഞുള്ള ഒരു സൈൻ...... അതിന് വേണ്ടിയുള്ള പേപ്പർസ് ആണ്......മോൾ പെട്ടന്ന് ഒരു ഒപ്പിട്ട് പൊക്കോ....." "അത്‌ നി സ്വപ്നത്തിൽ പോലും കരുത്തണ്ടടാ പരട്ടെ.....നിന്നെ പോലൊരുത്തന് അതിൽ ഒരാവകാശവും ഇല്ല....ന്റെ പപ്പയുടെ ജീവൻ ആണ് ആ കമ്പനി.....അത്‌ നിന്നെ പോലൊരുത്തന് വിട്ടു തരില്ല ഞാൻ....." ന്ന് പറഞ്ഞതും മ്മടെ മുഖമടച്ചു അടി വീണതും കസേരയോടൊപ്പം നിലതെക് വീണതും കണ്ണിൽ ഇരുട്ട് പടർന്നു കൊണ്ട് കണ്ണുകൾ അടഞ്ഞു പോയി.....

ഏറെ നേരത്തിനു ശേഷം മുഖത്തായി വെള്ളത്തിന്റെ തണുപ്പ് പടർന്നത് അറിഞ്ഞു വളരെ പ്രയാസപ്പെട്ട് കണ്ണ് വലിച്ചു തുറന്നതും......മ്മടെ കണ്മുന്നിലെ കാഴ്ചയിൽ തറഞ്ഞു നിന്ന് പോയി..... "അപ്പ....." ന്ന് വിളിച് കൊണ്ട് ഓടാൻ ശ്രമിക്കവേ അപ്പോൾ ആണ് മ്മളെ അപ്പോഴും ആ ചെയറിൽ കെട്ടിയിട്ട അവസ്ഥയിലാണെന്ന് മനസിലാക്കി യതും കണ്ണുകൾ നിറഞ്ഞൊഴുകി.... മ്മടെ അപ്പയെയും ഡാഡ്നെയും അവന്മാർ കൈകൾ പുറകിലേക്കായി ബന്ധിപ്പിച്ചു കൊണ്ട് ആളുടെ കൂട്ടാളികൾ രണ്ട് പേര് അവർക്ക് തലയ്ക്കു മുകളിലായി ഗൺ പിടിച്ചു നിൽക്കുന്നത് കണ്ട് മ്മള് തളർന്നു പോയി..... അത്‌ കണ്ട് മ്മള് ഉച്ചത്തിൽ.... "റാസിഖ്...." ന്ന് അലറിയതും...... ആളിൽ ഒരു ഭാവവ്യത്യാസം പോലും ഇല്ലാതെ മ്മളോട്..... "കണ്ടില്ലേ നിന്റെ അപ്പയെ......ഒപ്പിടുന്നോ അതോ.... ഇവരെ അങ്ങ് തീർത്തേക്കട്ടെ....." "നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ....അവരെ വെറുതെ വിടുന്നതാണ് നിനക്ക് നല്ലത്...."

ന്ന് പറഞ്ഞതും..... ആളൊന്ന് പൊട്ടി ചിരിച്ചു കൊണ്ട് ക്രൂരമായ മുഖത്തോടെ മ്മടെ അടുത്തോട്ടു വന്നു മുഖം പിടിച്ചു തിരിച്ചതും..... മ്മടെ കണ്ണുകളിൽ ഇരുട്ട് പടർന്നത് പോലെ തോന്നി പോയി... രാവണനും ഇച്ചായനും സെബിച്ചനും നേരെ ചുറ്റും ഗൺ പിടിച്ചു കൊണ്ട് അവന്റെ കൂട്ടാളികൾ...... അതെല്ലാം കണ്ട് നിശ്ചലമായ മ്മളെ നോക്കി കൊണ്ട് ഷാഹിലും ഷാഫിറായും റാസികും അടുത്തൊട്ട് വന്നു.....ഷാഫിറയുടെ സ്ഥായിയായ പുച്ഛഭാവത്തോടെ അവൾ..... "ശോ....പാവം.....കണ്ടില്ലേ നി......നിന്റെ അഹങ്കാരത്തിന്റെ ഗതി....തന്റെ പെണ്ണിനെ കെട്ടിയിട്ടിട്ട് പോലും ഒന്നങ്ങാൻ കഴിയാതെ നില്കുന്നത് കണ്ടോ......അവൻ ഒന്ന് ചാലിച്ചാൽ ദേ ആ കള്ള കിളവന്മാരെ അങ്ങ് മേലോട്ട് അയക്കും ഞങ്ങൾ......" ന്ന് പറഞ്ഞു നിർത്തിയതും ഷാഹിൽ..... "ഒരു ഒപ്പ് അല്ലെ ചോദിച്ചുള്ളൂ..... അതങ്ങ് തന്നേക്......" ന്ന് പറഞ്ഞതും.... ഡാഡ്.... "മോളെ അവർ പറയുന്നത് ഒന്നും അനുസരിക്കരുത്.....നി സൈൻ ചെയ്തു കൊടുക്കരുത്....." ന്ന് പറയവേ ആ റാസിഖ് ഡാഡ്നടുത് ചെന്നു മുഖത്തു ആഞ്ഞടിച്....ആ കോളറിൽ കുത്തി പിടിച്ചു കൊണ്ട്.....

"മതിയായില്ലേ മുബാറക് നിനക്ക്.....ഞാൻ പറഞ്ഞതാ നിന്നോട് എന്റെ വഴി വരല്ലേന്ന് നി കേട്ടില്ല.....എന്നെ തകർക്കാൻ നി കൂട്ട് നിന്നപ്പോൾ തീരുമാനിച്ചതാ നിന്റെ തകർച്ച.....സാമ്പത്തികമായി നി മുന്നേറി....പക്ഷെ മാനസികമായി തീരാ ദുഃഖം അല്ലെ നിനക്ക് ഞാൻ സമ്മാനിച്ച ശിക്ഷ...അത്‌ ഇനിയും നിന്നിൽ നിറക്കാൻ എനിക്ക് കഴിയും.....എന്നെ ക്ഷമ പരീക്ഷിപ്പിക്കരുത് നി....." "റാസിഖ്......വേണ്ട......" "അപ്പോൾ പേടിയുണ്ട് മുബാറക് നിനക്ക്....അതാണ് എനിക്ക് കാണേണ്ടത്.....നീയാണ് എന്റെ സ്വപ്നങ്ങൾക്ക് തടസം നിന്നവൻ.....ആ നിന്നെ ഈ അവസ്ഥയിൽ തന്നെ എനിക്ക് കാണണം....." "നിന്നെ പോലൊരുത്തന് ഞാൻ എന്റെ പെങ്ങളെ തന്നതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.....അതാണ് എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്..... നീയൊരു ഡ്രഗ് മാഫിയയുടെ കണ്ണി ആണെന് അറിഞ്ഞു കൊണ്ട് നിന്നെ തടഞ്ഞപ്പോൾ നി കണ്ടെത്തിയ മാർഗം ആയിരുന്നു ന്റെ കുഞ്ഞു പെങ്ങൾ ആയിഷ..... പ്രണയത്തിന്റെ അന്തതയിൽ അവളുടെ വാശിക്ക് മുന്നിൽ നിന്നെ പോലൊരുത്തന് കൈ പിടിച്ചു തന്നു.....

അവളുടെ സ്നേഹo കൊണ്ടെങ്കിലും നി നന്നാവുമെന്ന് കരുതി.....അപ്പോഴും അറിഞ്ഞില്ല അവളോടുള്ള നിന്റെ സ്നേഹം പോലും പണത്തിന് വേണ്ടി ആയിരുന്നെന്നു....." "അതേടോ....നിന്റെ പെങ്ങൾ ആയിഷയോട് പ്രണയo മൂത്തിട്ടൊന്നുമല്ല ഞാൻ കെട്ടി കൂടെ പൊറുപ്പിച്ചത്..... പണം.....പണം വേണമായിരുന്നു എനിക്ക്.....ഡ്രഗ് അതെനിക് ഒത്തിരി പണം ഉണ്ടാക്കി തന്നു..... പക്ഷെ നി.... നീയാണ് അതില്ലാതെ ആക്കിയത് .... അതില്ലാതാക്കിയ നിന്നെ തകർക്കാൻ കോടിക്കണക്കിനുള്ള നിന്റെ സ്വത്തിന്റെ പകുതി അവകാശി ആയ ആയിഷ ന്റെ ലക്ഷ്യം ആയി മാറി...... അവളിലൂടെ ഞാൻ നിന്റെ കമ്പനിയിൽ കയറി കൂടി...... ഒന്നൊന്നായി നേടിയെടുക്കാൻ ശ്രമിക്കവേ ആണ്..... നി ഈ ജേക്കബിന്റെ സംരംഭത്തിന് വേണ്ടി ഞാൻ നോക്കി നടത്തിയ പ്രൊജക്റ്റ്‌ൽ നിന്ന് കിട്ടിയ പ്രോഫിറ് നി തിരിച്ചെടുത്തു ഇവന് നൽകി...... ഒത്തിരി കണക്ക് കൂട്ടലുകലാണ് നി കാരണം അന്ന് എനിക് നഷ്ടമായത്....." "നിന്റെ കണക്ക് കൂട്ടൽ ഡ്രഗ് സപ്ലൈ ആയിരുന്നിലെ.... അതറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അത്‌ നിന്നിൽ നിന്നും തിരിച്ചു വാങ്ങിയത്....."

"എന്നിട്ട് എന്തായി എന്നെ തളർത്താൻ കഴിഞ്ഞോ നിനക്ക്......തകർത്തു കളഞ്ഞു നിന്നയേയും നിനക്ക് താങ്ങായുള്ള നിന്റെ കൂട്ട് കെട്ടിനെയും....അതിനെനിക് ജേക്കബിന്റെ മക്കളെ ന്റെ ആളുകളെ വെച് അങ്ങ് പൊക്കി തെരുവിൽ കളയേണ്ടി വന്നു....." ന്ന് ആള് പറഞ്ഞതും ഞങ്ങൾ എല്ലാവരും ഞെട്ടി തരിച്ചു നോക്കിയതും..... അപ്പ.... "അപ്പോൾ നി.... നി ആണോ ന്റെ മോളെ എന്നിൽ നിന്നകറ്റിയത്....." "അതേഡോ.....ഞാൻ കെട്ടിപ്പടുത്താൻ കരുതിയ സാമ്രാജ്യത്തിന് ഇവൻ മുബാറക് അടിവേര് അറുത്തപ്പോൾ...... അതുകൊണ്ട് കെട്ടി പൊക്കിയ നിന്റെ സാമ്രാജ്യം നിലം പൊത്താൻ വേണ്ടി നിന്നെ തകർക്കാനാണ് നിന്റെ മകളെ എന്റെ നിർദ്ദേശം അനുസരിച്ച് നിന്നിൽ നിന്നകറ്റിയത്..... എന്നിട്ടും നിങ്ങൾ തകർന്നില്ല..... ആ കമ്പനി ഉയരാൻ വേണ്ടി ജേക്കബ്..... നി... മുബാറക്ന്ന് അത്‌ നോക്കി നടത്താനുള്ള അവകാശം നൽകി.....കാലത്താൽ അത്‌ ഉയർന്നു വന്നു...... അതെനിക് സഹിക്കുമോ..... വർഷങ്ങളുടെ പദ്ധതിയായിരുന്നു മ്മടെ...... തകരാൻ ഞാൻ അനുവതിക്കോ.....

അതിന് വേണ്ടി ദൈവം ന്റെ കൂടെ ഉള്ള പോലെ ന്റെ ഭാര്യ ആയിഷ ആദ്യ പ്രസവത്തിൽ മരിച്ച കുഞ്ഞിനെ ഓർത്ത് കരഞ്ഞു ഒരു പ്രാന്തിയുടെ വക്കിൽ നിന്നപ്പോൾ...... ഞാൻ നല്ലൊരു കളി കളിച്ചു.....ആ ഒരു കളിയിൽ എനിക്ക് ലഭിച്ചു ഹെവൻ മുബാറക് ഇൻഡസ്ട്രിയലിന്റെ നടത്തിപ്പ് അവകാശം.....ഓർമ ഇല്ലെ മുബാറക് ആ കളി.....നിനക്കും എനിക്കും മാത്രം അറിയാവുന്ന ഒരു സീക്രെട് ഗെയിം....." ന്ന് പറഞ്ഞു അയാൾ അട്ടഹസിച്ചതും ഡാഡ് ന്റെ കണ്ണ് നിറഞ്ഞു വന്നതും..... മ്മടെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു വന്നു..... അപ്പോൾ തന്നെ ഡാഡ് .... "നിന്റെ ചീപ് ഗെയിം കൊണ്ട് എന്നെ തകർത്തു കളഞ്ഞു....പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും നി ഒന്നും നേടിയില്ലല്ലോ റാസിഖ്......" ന്ന് പറഞ്ഞു ഡാഡ് അയാളെ നോക്കി പുച്ചിച്ചതും...... അങ്ങേര് ദേഷ്യത്തിൽ ഡാഡ് ന്റെ കവിളിൽ ആഞ്ഞടിച് കവിളിൽ കുത്തി പിടിച്ചു കൊണ്ട്..... "നി.... നി പിന്നെയും കളിച്ചു എനിക്കെതിരെ അതും ജേക്കബിനെ കൂട്ട് പിടിച്ചു കൊണ്ട്..... അതും ഇവന്റെ കാണാതെ പോയ മോൾടെ പേരിൽ ആ പ്രോപ്പർട്ടി ആക്കി കൊണ്ട്.....

അത്‌ ഞാൻ അറിഞ്ഞു കൊണ്ട് ഇവളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല..... പക്ഷെ ഞാൻ കാത്തിരുന്നു....അത്‌ പൂർണമായും എന്നിൽ വന്നു ചേരാൻ.....അതിന് വേണ്ടി നിന്നപോൾ ആണ് ന്റെ ഭാര്യയുടെ മരണം.....പിന്നെ നിന്നിൽ നിന്നും ഞാൻ അകലം പാലിച്ചു ന്റെ മോൾ ഷാഫിറയെയും കൊണ്ട്.... അപ്പോൾ നി കരുതി ഞാൻ ഒന്നടങ്ങിയെന്ന്.....ഇല്ലായിരുന്നു.... അത്‌ എന്റെ ഉയർച്ചയിലേക്കുള്ള കേവലം ചെറു കാലയളവ് മാത്രമായിരുന്നു...... ന്റെ ലക്ഷ്യം അതിന് വേണ്ടി ഞാൻ തിരഞ്ഞെടുത്തത് ന്റെ ഏട്ടന്റെ മോൻ ഷാഹിൽനെ ആയിരുന്നു.... അവനും ആവശ്യം പണം...... അവനെ കൂടെ നിർത്തി ഞാൻ പിന്നെയും ഡ്രഗ് ഡീലിങ് തുടർന്നു പോന്നു..... അതിന് തടയിടാൻ എന്നത്തെയും പോലെ നി വന്നു പിന്നെയും.....അതിൽ നിന്ന് നിന്നെ അകറ്റി നിർത്താൻ നി നേരത്തെ പറഞ്ഞ ആ ചീപ് ഗെയിമിന് കഴിഞ്ഞു......" "എന്നിട്ട് നി എന്ത് നേടിയെടോ......" "നേടിയില്ലേ ഞാൻ....... നിന്റെ മോന്റെ സ്വപ്നം നേടിയില്ലേ ഞാൻ....നിന്റെ കണ്മുന്നിൽ കിടന്നല്ലേ നിന്റെ മോൻ അലൻ മുബാറക് തകർന്ന് നിന്നത്......

നിന്നെയും നിന്റെ മോനെയും മാനസികമായി തകർത്തു.....അപ്പോഴും ഞാൻ ഹെവൻ മുബാറക് ഇൻഡസ്ട്രി വിട്ടു പിടിച്ചില്ല.....നിന്നിലൂടെ ഞാൻ അറിഞ്ഞു അതിന് മറ്റൊരു അവകാശി കൂടെ ഉണ്ടെന്ന്..... അൻവർ അവന്റെ മകനും കൂടെ അതിന് അവകാശി ആണെന്......അതുകൊണ്ട് തന്നെ എനികെതിരെ ജനിച്ച അവനെ ഇല്ലാതെ ആക്കാൻ ഞാൻ നിയോഗിച്ചത് ഷാഹിലിനെ ആയിരുന്നു..... അവിടെ തടസം വന്നു ഈ പന്ന മോൾ.....അവനെ രക്ഷിച്ചു കൊണ്ട്......അന്നെ അവളെയും കൊല്ലാൻ വേണ്ടി ഷാഹിൽ ഇടിച്ചു തെറിപ്പിച്ചത ഇവളെ..... പക്ഷെ അവിടയും അവള് രക്ഷപെട്ടു....അതും ഞാൻ പ്രതീക്ഷിക്കാത്ത കൈകളാൽ.....അത്‌ അങ്ങനെയല്ലെ വരു.....ഒരു നന്മ മരത്തിൽ നിന്നും ഉയർന്നു വന്നതിൽ നിന്ന് നന്മ മാത്രം അല്ലെ ആവുള്ളു....." ന്ന് പറഞ്ഞു നിർത്തിയതും..... മ്മടെ മനസ്സിൽ നിറഞ്ഞ സംശയങ്ങൾക് കൂടുതൽ തെളിവ് വന്നതും....മ്മടെ കണ്ണുകൾ നിറഞ്ഞു കൊണ്ട് രാവണനെ നോക്കിയതും...... അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു നിക്കുന്നുണ്ട്..... ഇച്ചായന്മാരെ അവസ്ഥയും അത്‌ തന്നെ ആയിരുന്നു.....

ഇയാള് അപ്പോൾ ഒത്തിരി ആയി ഈ ചതി കൊണ്ട് നടപ്പ് തുടങ്ങിയിട്ട്..... ന്ന് മാനസിലേക്ക് കടന്ന് വന്നതും ആളെ കത്തിച് കളയാനാണ് തോന്നിയത്..... ഇത്രയും ക്രൂരത ചെയ്തു കൂട്ടിയിട്ടും ഒരു കുലുക്കവും ഇല്ല.....പിന്നെയും പണത്തിന് വേണ്ടി കൊള്ളരുതായ്മ ചെയ്യാൻ വേണ്ടി ഇറങ്ങി തിരിച്ച ഒരു ജന്മം.....എങ്ങനെ ന്റെ ശാലുത്തയുടെ ഉപ്പയ്ക് ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടായി..... ന്നൊക്കെ കരുതിയതും.... അയാൾ മ്മളെ അടുത്തോട്ടു വന്നു കൊണ്ട്.... "ഇനിയും ഞാൻ സമയം വൈകിപ്പിക്കില്ല.....നേടേണ്ടത് നേടിയെടുക്കും ഞാൻ.....റോസ് ജേക്കബ്.....നി സൈൻ ചെയ്യുന്നുണ്ടോ ഇല്ലയോ....." "ഇല്ല....ഇത്രയും ക്രൂരത ചെയ്ത നിന്നെ ഇനിയും ജയിക്കാൻ മ്മള് അനുവദിക്കില്ല....." ന്ന് പറഞ്ഞു ചീറിയതുo.....അയാൾ.... "ഷാഹി....." ന്ന് വിളിച്ചതും അവൻ അപ്പുവിന്റെ ഷർട്ടിന്റെ കോളറിൽ പൊക്കി എടുത്തു കൊണ്ട് അവിടെ കൂട്ടി ഉയർത്തി വെച്ച മരത്തിന് മുകളിലേക്ക് കയറി നിന്ന് അത്രയും ഉയരത്തിൽ അപ്പുവിനെ പിടിച്ചു കൊണ്ട് നിന്നതും..... മ്മടെ ഉള്ളിലൂടെ വിറയൽ കടന്ന് പോയി.... ഉറക്കെ.... "അപ്പു....." ന്ന് വിളിച്ചതും അവൻ കരഞ്ഞോണ്ട്.....

"ഇത്തേയി.....പേടി ആകുന്നു.....ന്നെ രക്ഷിക്ക്......" ന്ന് പറഞ്ഞു കരഞ്ഞതും ഷാഫിറ വന്നൊണ്ട്..... "മര്യാദക് പപ്പ പറയുന്നത് കേൾക്കുന്നതാണ് നിനക്ക് നല്ലത്.....അല്ലേൽ അറിയാലോ ഒരു വാക്ക് മതി ഷാഹി അവന്റെ പിടി വിടാൻ പിന്നെ നിന്റെ അപ്പു റസ്റ്റ്‌ ഇൻ പീസ്....." ന്ന് പറഞ്ഞു മ്മടെ മുഖത്തേക് നോക്കി വിജയ ചിരി ചിരിച്ചതും.... മ്മള്..... "നോ......" ന്ന് പറഞ്ഞു അലറിയതും.....ആ റാസിഖ്..... "ഷാഫി മോളെ....അവളെ കെട്ടഴിച്ചെക്....ഇനി അവൾ സൈൻ ചെയ്യും അല്ലെ റോസ്......" ന്ന് പറഞ് മ്മളെ നോക്കിയതും..... ഇനി സൈൻ ചെയ്യുവല്ലാതെ മറ്റ് ഓപ്ഷൻ ഇല്ലന്ന് മനസ്സിലായതും.... ആ ഷാഫിറ മ്മടെ കെട്ട് അഴിച് മാറ്റിയതും.... മ്മള് പതിയെ എണീറ്റ് നിന്നതും... തളർച്ച കൊണ്ട് പെട്ടന്ന് വേച് പോയതും രാവണൻ.... "അക്കു....." ന്ന് അലറിയതും മ്മള് ഒരു വിധം ചെയറിൽ ബാലൻസ് ചെയ്തു നിന്ന് അവനെ നോക്കി....പിന്നീട് തിരിഞ് ആ റാസിഖ് ന്ന് അടുത്തേക് നടന്ന് ചെന്ന് ആ പേപ്പർ കയ്യിലേക് മേടിച്ചതും...മ്മടെ നേരെ പെൻ നീട്ടിയതും അത്‌ മേടിച് മുന്നോട്ട് നടന്നു.....അത്‌ കണ്ട ഡാഡ്.... "മോളെ.... ഒന്നൂടെ ആലോചിച് നോക്ക്......" ന്ന് വിളിച്ചു പറഞ്ഞു റാസിഖ്ലേക്ക് തിരിഞ്ഞു കൊണ്ട്..... "റാസിഖ്....ഇനിയെങ്കിലും പറഞ്ഞൂടെ എന്റെ ആവശ്യം.....പടച്ചോൻ പോലും പൊറുക്കില്ലടോ...." "അത്‌ ഞാൻ പറയും എന്നാണോ നിനകരുതിയെ......

നിന്റെ ആവശ്യം അതൊരു ആയുധം അല്ലെ എനിക്ക്...... നിന്നെ തകർക്കാൻ ഉള്ള ആയുധം....." ന്ന് പറഞ്ഞു അയാൾ പൊട്ടിചിരിച്ചതും....അവർ തമ്മിലുള്ള സംസാരo കേട്ടുകൊണ്ട് മുന്നോട്ട് നടന്നതും ഷാഫിറ.... "എങ്ങോട്ടാടി പോകുന്നെ....." "സൈൻ ചെയ്യണ്ടേ.....മ്മക്ക് എവിടേലും വെച്ചിട്ട് വേണം സൈൻ ചെയ്യാൻ.....ആ ടേബിളിൽ വേച് ചെയ്യാൻ ആണ് പോകുന്നെ....." ന്ന് പറഞ്ഞു മ്മള് മുന്നോട്ട് നടന്ന് അപ്പുവിന്റെ താഴെ കൂടെ നടന്ന് ആ ടേബിളിന് അടുതെത്തി പതിയെ അവർക്ക് നേരെ തിരിഞ്ഞു ടേബിളിൽ പേപ്പർ വേച് പെൻ എടുത്തു അവരെ ഒക്കെ ഒന്ന് നോക്കി... പതിയെ മിഴികൾ ഉയരത്തിൽ നിൽക്കുന്ന ഷാഹിൽ പതിഞ്ഞു.... ഇങ്ങനെ പിടിച്ചു നിൽക്കാൻ ഇവന്റെ കൈ കഴക്കുന്നില്ലേ ആവോ.....എങ്ങനെ ഉണ്ടാവാനാ.. ചതിച്ചു നേടി ഉരുട്ടി കയറ്റി വെച്ചേക്കുവല്ലേ......പിന്നെ അപ്പു ആണേൽ അതികം വെയിറ്റ് പോലും ഇല്ല..... ന്നൊക്കെ കരുതി മ്മള് അവനെ നോക്കി നിന്നതും ആ പുട്ടി..... "ന്താടി ആലോചിച്ചു നിക്കുന്നെ.....സൈൻ ചെയ്യടി പെട്ടന്ന്....." ന്ന് പറഞ്ഞു ടേബിളിന് മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളി നിന്നതും.....

മ്മള് മിഴികള് മേലോട്ട് നോക്കി..... തിരിഞ്ഞു അവളെ നോക്കി ഇളിച്ചോണ്ട്.... പതിയെ അവള് കേൾക്കാൻ പാകത്തിൽ.... "ടി പുട്ടി തെണ്ടി......നി എന്താടി കരുതിയെ മ്മള് സൈൻ ചെയ്യുമെന്നോ.....നിന്റെ മേക്കപ്പ് ബോക്സ്‌ ആണ് സത്യം മ്മള് ഇനി സൈൻ ചെയ്യുന്നില്ല...." ന്ന് പറഞ്ഞതും അവള് ഉറഞ്ഞു തുള്ളി അടുത്തോട്ടു വന്നതും..... മ്മള് ടേബിളിൽ പിടിച്ചു ശക്തിയായി മുന്നോട്ട് തള്ളിയതും...... ഉറഞ്ഞു തുള്ളി വന്ന അവള് പെട്ടന്നുള്ള മ്മടെ പ്രവർത്തിയിൽ ടേബിളിൽ ഇടിച്ചു പുറകിലേക്ക് തെറിച്ചു വീണതും..... പൊടുന്നനെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങള്ക് നേരെ വന്നതും..... ആ നിമിഷം തന്നെ "അക്കൂ..... അപ്പുവിനെ പിടിച്ചോ......" ന്ന് പറഞ്ഞു മേൽക്കൂരയിൽ നിന്ന് ഓടു എടുത്തു ഇറങ്ങി വന്ന അർഷി.....മരത്തിനു മുകളിൽ നിൽക്കുന്ന ഷാഹിൽന് മേൽ ചാടി വീണതും...... ആ നിമിഷം അവന്റെ കൈകളിൽ നിന്ന് താഴോട്ട് വീണ അപ്പുവിനെ ഞൊടിയിടയിൽ മ്മള് ടേബിളിൽ കയറി നിന്ന്..... നിലം തൊടും മുന്നേ അപ്പുവിനെ കയ്യിലായി പൊതിഞ്ഞു പിടിച്ചു.....അതിന്റെ ആഘാതത്തിൽ മ്മള് ടേബിളിൽ മുട്ടിനാൽ ഇരുന്നു പോയി.....

അർഷിയുടെ ആ നീക്കം മ്മള് ചെയറിൽ നിന്ന് ഷാഫിറ കേട്ട് അഴിക്കുമ്പോൾ തന്നെ മനസിലാക്കിയിരുന്നു...കാരണം അറിയാതെ മിഴികൾ ഉയർത്തിയ മ്മൾക് കാണാൻ കഴിഞ്ഞത് മേൽക്കൂര വഴി ഇറങ്ങുന്ന അർഷിയെ ആയിരുന്നു..... അർഷിയുടെ ആ നീക്കം ഒന്ന് മതിയായിരുന്നു നമ്മടെ ചെക്കന്മാർക്ക്..... അവരെ ഗൺ മുനയിൽ നിർത്തിയവന്മാരെ നീട്ടി പിടിച്ച കയ്യിൽ പിടിച്ചു വലിച്ചു തിരിച്ചൊടിച്ചതും ഗൺ നിലം പതിച്ചു..... അതോടൊപ്പം തന്നെ ഡാഡിനും അപ്പയ്ക്കും പുറകെയുള്ളവന്മാരെ പുറക് വശം വഴി വന്ന അമി കാക്കു ഇരുകയാൽ കഴുത്തിൽ വരിഞ്ഞു മുറുക്കിയതും..... അപ്പയും ഡാഡും അവരുടെ കയ്യിലെ തോക്കിൽ പിടിത്തമിട്ടിരുന്നു..... ഷാഹിലുമായി നിലത്തോട്ട് വീണ അർഷി അവന്റെ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു ഓടിച്ചു കൊണ്ട്..... "ന്റെ അപ്പുവിന്റെ നേരെ ഉയർത്തിയ നിന്റെ കൈ ഇനി വേണ്ടടാ....................." ന്ന് പറഞ്ഞു ശക്തിയായി പിടിച്ചു തിരിച്ചതും..... എല്ല് പൊട്ടുന്ന ശബ്ദത്തോടൊപ്പം അവന്റെ നിലവിളി ഉയർന്നു പൊങ്ങിയതും.....

ആ റാസിഖ് ദേഷ്യത്തോടെ അടുത്തുള്ള കത്തി എടുത്തു ടേബിളിൽ നിന്നിറങ്ങി വന്ന മ്മടെ നേരെ പാഞ്ഞടുത്തതും...... ആൾക്ക് പുറകെ ഓടിയടുത്ത രാവണൻ പുറകിൽ നിന്ന് ചവിട്ടി വീഴ്ത്തിയതും...... അയാൾ ഉയർന്നു പൊങ്ങി തെറിച്ചു മ്മടെ പുറകിലുള്ള ചുമരിലായി ഇടിച്ചു നിലത്തോട്ട് വീണു..... ശബ്ദം കേട്ട് ഓടി വന്ന അഞ്ചേട്ട് ഗുണ്ടകളെയും മ്മടെ ബ്രോസും ചെക്കനും ഉപ്പാസും കൂടെ ഇടിച്ചു നിരപ്പാക്കിയതും..... ചുമരിൽ ഇടിച്ചു വീണ റാസിഖ് ഒരു തരം പകയോടെ ആൽക്കരികിൽ തെറിച്ചു വീണ ഗൺ കയ്യിൽ എടുത്തു കൊണ്ട് മ്മടെ നേരെ വെടിയുതിർക്കവേ..... "കിച്ച......" ന്ന് അലറി കൊണ്ട് കണ്ണുകൾ ഇറുകെ അടച് അപ്പുവിനെ പൊതിഞ്ഞു പിടിച് തിരിഞ്ഞു നിന്നതും......പെട്ടന്നാണ് മ്മളിൽ ഏതോ കയ്കൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് നിലത്തോട്ട് ഉരുണ്ടു വീണത്..... വീണപ്പോൾ ഇറുകെ അടച്ച കൺപോളകൾ പതിയെ തുറന്നതും.... മ്മളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് കിടക്കുന്ന ആളെ കണ്ട് മനസ്സിൽ തണുപ്പ് വന്നു നിറഞ്ഞു.... "ആഷിക്ക......" ന്ന് വിളിച്ചതും മ്മളെയും പിടിച്ചു എണീപ്പിച്ചു കൊണ്ട് ആഷിക്ക ദേഷ്യത്തോടെ തിരിഞ്ഞതും..... അവനെ കണ്ട് ആ റാസിഖ് ഞെട്ടി തരിച്ചു നിന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story