രാവണ പ്രണയം🔥 : ഭാഗം 117

Ravana Pranayam Novel

എഴുത്തുകാരി: അമീന

ആശിക്കയെ കണ്ട് ഞെട്ടി നിന്ന അവനിൽ നിന്ന് മ്മള് മിഴികളാൽ ചുറ്റും നോക്കിയതും......കാണാൻ കഴിഞ്ഞത് ഇടിച്ചു ചതഞ്ഞു കിടക്കുന്ന അവന്റെ കൂട്ടാളികളെ ആയിരുന്നു... ആ റാസിഖ് ന്ന് ചുറ്റും ആളെ ഒന്നനങ്ങാൻ പോലും അനുവദിക്കാതെ മ്മടെ ചെക്കനും ബ്രോസും നിന്നതും അയാൾ ദേഷ്യം കൊണ്ട് കത്തുന്ന കണ്ണാലെ മ്മളെ അടുത്ത് നിൽക്കുന്ന അഷികയെ നോക്കി നിന്നതും......അഷിക്ക ആൾക്ക് നേരെ നടന്ന് കൊണ്ട്..... "മതിയായില്ലേ നിങ്ങൾക് ക്രൂരത ചെയ്തു കൂട്ടിയിട്ട്.....ഇവരെ ഒക്കെ ദ്രോഹിച് എന്ത് നേടി.....പറഞ്ഞതല്ലേ അക്കുവിന് നേരെ നിങ്ങടെ നോട്ടം പോലും ചെന്ന് പോകരുതെന്ന്.....നിങ്ങടെ ഈ ക്രൂരമായ സ്വഭാവം കൊണ്ട് തന്നെയാ മ്മള് നിങ്ങളെ വെറുത്ത് പോയത്....." ന്ന് പറഞ്ഞു ആളിൽ നിന്ന് മുഖം തിരിച്ചതും...... എല്ലാവരും എന്താണെന്ന് മനസ്സിലാവാതെ അവരെ തന്നെ നോക്കി നിന്നതും....... അവൻ മ്മളെ നേരെ തിരിഞ്ഞു നിന്ന് മ്മളെ പിടിച്ചു കൊണ്ട് ആൾക്കരികിൽ കൊണ്ട് പോയി.... അയാളോടായി പറഞ്ഞു.....

"ഇവള് ഉണ്ടല്ലോ.....ന്റെ കൂടപിറന്നിട്ടില്ലാത്ത കുഞ് പെങ്ങൾ ആണ് എനിക്ക്......നിങ്ങളെ സ്വഭാവം ഇഷ്ടം ആകാഞ്ഞിട്ട് തന്നെയാ നിങ്ങളിൽ നിന്ന് അകന്ന് മാറിയ എനിക്ക് കൂട്ടിന് ഇവളും ഇവളുടെ പോലെ ഉള്ള കിളിക്കൂട്ടിലെ ഒത്തിരി കുഞ്ഞു മാലാഖമാരും മാത്രം ആയി കൂട്ടിന്......നിങ്ങൾക് പണം വേണം... നിങ്ങൾ സ്നേഹിച്ചത് പണത്തെ മാത്രം ആണ്....സ്നേഹo ആഗ്രഹിച്ച പ്രായത്തിൽ എനിക്ക് സഹോദരി സ്നേഹം പകർന്നു തന്നത് ഇവളാ......ആ ഇവളെ ആണ് നിങ്ങൾ നോട്ടമിട്ടത്..... ക്ഷമിക്കാൻ കഴിയില്ലനിക്ക്..... അന്ന് ഷാഹിൽ വഴി ആക്‌സിഡന്റ് ആയി കിടന്ന അക്കുവിന്റെ അവസ്ഥയിൽ മ്മള് ഇവനെ....." ന്ന് പറഞ്ഞു അടികിട്ടി അവശനായി അര്ഷിടെ കൈപ്പിടിയിൽ ഞെരിഞ്ഞു കിടക്കുന്ന ഷാഹിലിനെ ചൂണ്ടി കൊണ്ട്.....തുടർന്നു.... "ഇവനെ അന്വേഷിച്ചു ചെന്നപ്പോൾ ആണ് മ്മൾക് അതിന് പുറകിൽ നിങ്ങൾ ആന്നെന്നു മനസിലായത്.....

അന്ന് തോട്ട് അവൾക്കും അപ്പുവിനും ആ കിളിക്കൂട്ടിൽ കാവലായി ഞാൻ നിന്നു......ഒരു പോറൽ പോലും ഏല്പിക്കാൻ അനുവദിക്കാതെ.....കുറച്ച് മുൻപ് ആനിയിൽ നിന്നും മ്മള് വീണ്ടും അറിഞ്ഞു നിങ്ങൾ പിന്നെയും ഇവരുടെ ജീവൻ വില പറഞ്ഞെന്ന്.....ഇനിയും ക്ഷമിക്കാൻ എനിക്ക് കഴിയില്ല.....ഒരിക്കലും ക്ഷമിക്കില്ല ഡാഡ്......" ന്ന് പറഞ്ഞു നിർത്തിയതും...... എല്ലാവരും ഞെട്ടിത്തകരിച്ചു നിന്നതും മ്മള്.... "ആഷിക്ക....." ന്ന് വിളിച്ചതും പെട്ടന്ന് മ്മളിലേക് തിരിഞ്ഞു തല കുനിച്ചു കൊണ്ട്.... "സോറി അക്കു....ഈ നിൽക്കുന്ന ന്റെ ഡാഡി കാരണം ഒത്തിരി വേദന അനുഭവിച്ചു നീയും നിന്റെ കുടുംബവും.....ഈ വലിയൊരു സത്യം നിന്നെ അറിയിച്ചാൽ നിയെന്നെ പെങ്ങളെ സ്ഥാനം എനിക്ക് നഷ്ടമാകും എന്ന് കരുതി.....നിന്റെ കൂട്ട് അതെനിക് വിട്ടു കളയാൻ കഴിയാത്തത് കൊണ്ടാണ് ഞാനും ഒരനാഥനാണെന്ന് പറഞ്ഞത്....." "ആഷിക്ക..... അപ്പോൾ ആ ആക്‌സിഡന്റ് നടന്ന അന്നെ അറിയാമായിരുന്നോ ന്റെ കുടുംബത്തെ....." ന്ന് കണ്ണ് നിറച്ചു ചോദിച്ചതും.... മ്മളെ മുഖം കയ്യിൽ എടുത്തു കൊണ്ട്.....

"ഇല്ല മോളെ.....അറിയില്ല.....പക്ഷെ ഇങ്ങേരുടെ ചെയ്തിയാണ് നിന്റെ അന്നത്തെ അവസ്ഥയ്ക്ക് കാരണം എന്നും അപ്പു ആണ് അവരുടെ ലക്ഷ്യം എന്നും മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു.....അവരുടെ കണ്ണിൽ നിന്നും നിങ്ങളെ സംരക്ഷിക്കുക എന്നെ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു....." ന്ന് പറഞ്ഞു മ്മടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കയ്യിൽ പിടിച്ചു കൊണ്ട്.... "അക്കു..... സോറി.....ന്റെ ഡാഡ് കാരണം....." ന്ന് പറഞ്ഞു കണ്ണ് നിറച്ചതും..... മ്മടെ കണ്ണുകൾ മുഴുവൻ ആ റാസിഖ് ന്റെ മുഖത്തു ആയിരുന്നു..... മ്മള് പതിയെ അപ്പുവിനെ മ്മടെ കയ്യിൽ നിന്നിറക്കി അവനോട് ഇച്ചായന്റെ അടുത്തേക് പോകാൻ പറഞ്ഞു..... അവൻ പതിയെ സെബിയുടെ അടുത്ത് യെത്തിയതും.....സെബിച്ചൻ അവനെ കയ്യിൽ എടുത്തു.... മ്മള് ആശിക്കയെ കയ്യിൽ പിടിച്ചു നേരെ നിർത്തി ആളെ നോക്കിയതും...... ഇപ്പോഴും കുറ്റബോധം കൊണ്ട് തലകുനിച്ചു നിൽക്കുന്ന ആശികയിൽ നിന്ന് നോട്ടം റാസിക്കിൽ പതിയവേ...... അയാൾ കണ്ണുകളാൽ മൂലയ്ക് കിടക്കുന്ന ആ ഗുണ്ടയിൽ ഒരാളെ കണ്ണ് കാണിച്ചതും......

മ്മള് നോക്കി നിൽക്കെ അയാൾ നിലത്ത് നിന്ന് കത്തിയും എടുത്തു ഞങ്ങള്ക് നേരെ ഓടിയടുത്തതും.. കാതിൽ അക്കു..... ന്നുള്ള മ്മടെ ചെക്കന്റെ നിലവിളി ഉയർന്നതും മ്മള് ഞൊടിയിട കൊണ്ട് മുന്നിൽ നിൽക്കുന്ന ആശിക്കയെ പിടിച്ചു ഒരു ഭാഗത്തേക് തള്ളി മാറ്റി...... മറുഭാഗത്തേക്ക് മ്മള് ഉരുണ്ടു വീണതും....... അതോടൊപ്പം ആ ഹാൾ നടുങ്ങുമാറുള്ള ആർത്തനാദം കാതിൽ പതിയവേ..... നിലത്ത് വീണ മ്മള് എണീറ്റു കൊണ്ട് മിഴികൾ ഉയർത്തി നോക്കവേ......കാണാൻ കഴിഞ്ഞത്.....മ്മൾക് പുറകിലായി ഉയർത്തി പിടിച്ച വടിയുമായി നിൽക്കുന്ന ഷാഫിറയും അവളെ വയറിലായി നേരത്തെ ഓടിവന്ന ആ ഗുണ്ടയുടെ കൈകളാൽ ഉള്ള കത്തി തറഞ്ഞു കയറിയതുമായിരുന്നു...... അപ്പോൾ തന്നെ ....ആ റാസിഖ്.... "ഷാഫി മോളെ....." ന്ന് വിളിച്ചു അങ്ങോട്ട് പാഞ്ഞു വന്നു നിലത്തോട്ട് ഉതിർന്ന അവളെ താങ്ങി പിടിച്ചതും...... അത്‌ കണ്ട ആഷിക്ക.... "ഷാഫി......" ന്ന് വിളിച്ചു അവൾക്കരികിലേക്ക് ഓടി അടുക്കവേ......ആ കയ്യിൽ പിടിച്ചു നിർത്തിയതും......മ്മടെ നേരെ തിരിഞ്ഞു കൊണ്ട്.... "അക്കു..... ഷാഫി......"

"അതിന് ആഷിക്ക എന്തിനാ കരയുന്നെ....അവർ ചെയ്ത പ്രവർത്തിയുടെ ഫലം അവർക്ക് തന്നെ തിരിച്ചടിയായി കിട്ടി....." "മോളെ.....ന്നാലും ന്റെ അനിയത്തി അല്ലെ....എത്ര ക്രൂരത ചെയ്തിട്ടുണ്ടെലും....ആ അവസ്ഥയിൽ ഞാൻ എങ്ങനെ....." ന്ന് പറഞ്ഞതും മ്മള് ദേഷ്യത്താൽ ആ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് ഉച്ചത്തിൽ.... "ആ കിടക്കുന്ന നിന്റെ പെങ്ങളെ അവസ്ഥയിൽ നി നീറുന്നുണ്ടേൽ....." ന്ന് പറഞ്ഞു അടുത്ത് നിന്ന ഡാഡ് ന്റെ കയ്യിൽ പിടിച്ചു ആശിക്കയുടെ അരികിലായി നിർത്തി കൊണ്ട് തുടർന്നു...... "ഇരുപത്തിയെട്ട് വർഷം സ്വന്തo മകനെ നഷ്ടപെട്ടതോർത് നീറി കഴിയുന്ന ഇങ്ങളെ ജനിപ്പിച്ച ഈ നിൽക്കുന്ന ഉപ്പയുടെ അവസ്ഥ വേണം ആദ്യം മനസ്സിലാക്കാൻ.....എന്നിട്ട് മതി ഈ ഇരിക്കുന്ന ചെറ്റയുടെ മക്കളുടെ അവസ്ഥയിൽ നീറാൻ......" ന്ന് പറഞ്ഞു നിർത്തിയതും.... ഞെട്ടി തരിച്ചു നോക്കിയ ആഷിക്കയുടെ കണ്ണുകൾ മ്മളിലും മ്മടെ അരികിലായി നിൽക്കുന്ന ഡാഡിയിലും മാറി മാറി പതിഞ്ഞതും...... മ്മടെ ഷോൾഡറിൽ ഡാഡ് ന്റെ കൈ തലം പതിഞ്ഞതും......

മ്മള് മുഖം തിരിച്ചു നോക്കിയതും ആളുടെ കണ്ണുകൾ മ്മളിൽ വിശ്വാസം വരാത്തെ നോക്കി കൊണ്ട് നിന്നു.... അപ്പോൾ തന്നെ മ്മൾക്കരികിലായി വന്നു നിന്ന രാവണൻ.... "അക്കു.....നി.....നി എന്തോകെയാടി വിളിച്ചു പറയുന്നേ....." ന്ന് പറഞ്ഞതും......തിരിഞ്ഞു നോക്കിയപ്പോൾ ചെക്കന്റെ കണ്ണുകൾ ചുമന്നു കലങ്ങി മ്മളെ തന്നെ ഉറ്റു നോക്കി നിക്കുന്നത് കണ്ടതും..... മ്മള് മൗനമായി നിൽക്കവേ മ്മളെ പിടിചുലച്ചു കൊണ്ട്.... "അക്കു....നിന്നോടാണ് ചോദിച്ചേ.....നി പറഞ്ഞ വാക്ക് അത്‌ ചെറുതല്ല.....പറയ്‌.....എന്താണ് അതിനർത്ഥം.....പറയാൻ....." ന്ന് അലറിയതും മ്മടെ കണ്ണുകൾ നിറഞ്ഞു കൊണ്ട്.... "ആ.....മ്മള് പറഞ്ഞതെല്ലാം സത്യമാണ്.....ഈ ഇരുന്നു കരയുന്ന റാസിഖ് അല്ല ഈ നിൽക്കുന്ന ആഷികയുടെ ഉപ്പ.....അത്‌ ഈ നിൽക്കുന്ന ഡാഡ് മുബാറക് ആണ്..... ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുന്നേ നിനക്ക് നഷ്ടപെട്ട് പോയ നിന്റെ ഇരട്ട സഹോദരൻ ആണ് ഈ നിൽക്കുന്ന ആഷിക് അല്ല ആഷിക് മുബാറക്......" ന്ന് പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ പിന്നോട്ട് വേച് പോയി രാവണൻ....

ഇതെല്ലാം കേട്ട് ഞെട്ടി തരിച് മ്മളെ നോക്കി നിന്ന അഷിക്ക പതിയെ തിരിഞ്ഞു നിന്ന് റാസിഖ്ലേക്ക് മിഴികൾ ചലിക്കവേ ആളുടെ മുഖം വിളറി വെളുത്തിരുന്നു...... അപ്പോൾ തന്നെ ഷാഹിലിന്റെ "ഷാഫി....." ന്നുള്ള അലർച്ച കേട്ട് നോക്കിയതും......നിശ്ചലമായി കിടക്കുന്ന ഷാഫിറയുടെ ശരീരം കണ്ടതും തറഞ്ഞു നിന്ന് പോയി..... അവളുടെ ഉപ്പയുടെ ക്രൂരതയ്ക്ക് പടച്ചോൻ തന്നെ പകരo വീട്ടി.....തന്റെ മക്കളെ കൺമുന്നിൽ കിടന്നു ഇല്ലാതെ ആകുന്നത് കണ്ട് കൊണ്ട്..... ന്ന് കരുതവേ പെട്ടന്ന് ആ റാസിഖ് അടുത്തുള്ള ആഷിക്കിന്റെ കോളറിൽ കടന്ന് പിടിച്ചു കൊണ്ട് അലറി..... "കൊന്ന് കളഞ്ഞില്ലേ ന്റെ മോളെ..... നിനക്ക്....നിനക്ക് യെല്ലാം കിട്ടി.... ന്റെ മോളെ എനിക്ക് തിരിച്ചു താ...." ന്ന് പറഞ്ഞു ഒരു പ്രാന്തനെ പോലെ നിന്ന് അലറിയതും..... ഒരു നടുക്കത്തോടെ അഷിക്ക.... "അപ്പോൾ അക്കു.... അവള് പറഞ്ഞതല്ലാം..... പറ ഡാഡ് ...." ന്ന് വിറയലോടെ ചോദിച്ചതും.... ഒരുതരം പ്രാന്തമായ ചിരിയോടെ ആശിക്കയെ പിടിച്ചു തള്ളി കൊണ്ട്.... "അതെ....എല്ലാം സത്യം ആണ്....ഞാൻ അല്ല നിന്റെ തന്ത..... ഇവനാ.....ഇവനാ നിന്റെ ഉപ്പ മുബാറക്....."

"പി...പിന്നെ... എന്തിനായിരുന്നു......എന്തിനായിരുന്നു.... ഇങ്ങനെ യൊക്കെ....." ന്ന് പറഞ്ഞു ആളെ പിടിച്ചുലച്ചത്തും.... "പണം....പണത്തിന് വേണ്ടി.... ഇവന്റെ പെങ്ങളെ കെട്ടിയത് പണത്തിന് വേണ്ടി....ഇവന്റെ സ്വത്തിന് വേണ്ടി ഞാൻ കളിച്ച നാടകത്തിൽ ആണ് അവൻ നിന്നെ എനിക്ക് തന്നത്...... തരും....കാരണം....നിന്റെയും നിന്റെ ഇരട്ട സഹോദരന് കൂടെ ആയിരുന്നു.... മ്മടെ ആയിഷ ഒരു കുഞ്ഞിന് ജന്മം നൽകിയത്.... പക്ഷെ അവനെ എനിക്ക് നഷ്ടമായി.... അതോടെ അവള് ആയിഷ ഒരു പ്രാന്തി ആയി മാറും കുഞ്ഞിനെ നഷ്ടപെട്ടത് അറിഞ്ഞാൽ.... ന്ന് പറഞ്ഞു ഞാൻ അവൾക് വേണ്ടി നിന്നെ ചോദിച്ചു വാങ്ങി.....മുബാറക് അവൻ തന്നു തന്റെ കുഞ്ഞു പെങ്ങൾ ഒരു പ്രാന്തി ആവാതെ നോക്കാൻ വേണ്ടി നിന്നെ എന്നെ ഏൽപ്പിച്ചു.....അവള് ഓക്കേ ആയാൽ തിരിച്ചു ഏൽപ്പിക്കണം എന്നുള്ള വാക്കിൽ... പക്ഷെ എനിക്ക് പണം വേണം.....അതിന് നിന്നെ ഞാൻ അവന്റെ കണ്മുന്നിൽ നിന്ന് ഒളിപ്പിച്ചു.....ആരും എത്തിപെടാത്ത ഒരു സ്കൂളിൽ ബോർഡിങ്ങിൽ ചേർത്തു.... ഇടക്ക് നിന്നെ കാണാൻ വരും ന്റെ ഷാഫി മോളെയും കൂട്ടി....

കാരണം അറിയോ....അമ്മയില്ലാത്ത ന്റെ കുഞ്ഞിന് നിന്നെ ഇഷ്ടമായിരുന്നു.....അവളെ പോലും മ്മള് നിന്നിൽ നിന്നകറ്റി.....പണം.... പണത്തിനു വേണ്ടി......" ന്ന് ഒരു പ്രാന്തനെ പോലെ പറഞ്ഞ് അലറി ചിരിച്ചു കൊണ്ട്..... തിരിഞ്ഞ്..... ഷാഫിറയുടെ അടുത്ത് മുട്ടി ഇരുന്നു കൊണ്ട്.... "കണ്ടോ കിടക്കുന്നെ.....അവൾക് നിന്നെ ഇഷ്ടം ആയിരുന്നു......നിന്റെ നന്മ കൊണ്ട് ന്റെ മോൾ മാറുമോ ന്ന് കരുതി നിന്നിൽ നിന്ന് അകറ്റി ഞാൻ.....എന്നിട്ട് ഇവൻ ഷാഹിലിന്റെ കൂടെ ചേർത്തു..... നി....നി ഈ മുബാറകിന്റെ സന്തതി അല്ലെ....നിന്നിൽ നിന്ന് നന്മ മാത്രമല്ലേ പ്രതീക്ഷിക്കാവൂ.....ആ നന്മ എനിക്ക് ഒരു തടസമാണ്..... ഇപ്പൊ നി നി കാരണം ന്റെ മോൾ..... നിന്നെ കൊല്ലാൻ കൊണ്ട് വന്ന കത്തിയാൽ......നിയാ.... ന്റെ കുഞ്ഞിന്റെ മരണത്തിനു കാരണം....." ന്ന് പറഞ്ഞു അലറി കൊണ്ട് മുന്നോട്ട് വന്നതും..... "തോട്ട് പോകരുത് അവനെ......" ന്ന് പറഞ്ഞു ആശിക്കയുടെ മുന്നിലായി നിന്ന് കൊണ്ട് രാവണൻ അലറിയതും..... ആ റാസിഖ് പുറകിലേക്ക് വേച് പോയി..... "ഇനി നിന്റെ നശിച്ച കയ്യാൽ ന്റെ അനിയന്റെ നേരെ ചെറുവിരൽ അനങ്ങിയാൽ കത്തിച് കളയും പുല്ലേ......"

ന്ന് ചുമന്നു കലങ്ങിയ കണ്ണാൽ പറയവേ.....അവിടേക്കു വന്ന അമി കാക്കു..... "രണ്ടടി നീങ്ങി നിന്നോണം ഞങ്ങള്കരികിൽ നിന്നും.....ഇനി നിന്റെ കൈ ഞങ്ങള്ക് നേരെ പൊങ്ങിയാൽ വെന്ത് വെണ്ണീറാക്കി കളയും......" ന്ന് പറഞ്ഞതും......ഡാഡ് വന്ന് അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു കൊണ്ട്..... "ന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റി ഇത്രയും വർഷം ആരോരുമില്ലാത്തവനാക്കി മാറ്റിയില്ലേ നി.....ഇനി ഒന്ന് നോവിക്കാൻ പോലും വിട്ടു തരില്ല ഞാൻ എന്റെ മോനെ......" ന്ന് പറഞ്ഞു ആക്രോശത്തോടെ ചവിട്ടി വീഴ്ത്തിയതും തെറിച്ചു വീണ അവൻ അടുത്ത് നിന്ന ഷാഹിലിന് മേലെ കൂടെ മറിഞ്ഞു വീണു..... അപ്പോൾ തന്നെ ഡാഡ് തിരിഞ്ഞു ആശിക്കയുടെ മുഖത്തേക് ഉറ്റു നോക്കി കൊണ്ട്.....ഒരു പൊട്ടിക്കരച്ചിലോടെ വാരി പുണർന്നു..... "പൊറുക്കട...മോനെ....ഈ ഡാഡിയോട്......" ന്ന് പറഞ്ഞതും....ആഷിക്കയുടെ കണ്ണ് നിറഞ്ഞു കൊണ്ട്.... "ഡാഡ്....." ന്ന് വിളിച്ചതും ആ ഉപ്പ അത്രയും വർഷം അനുഭവിച്ച വേദന ആ കണ്ണുനീരാൽ ഒഴുക്കി കളഞ്......അവനിൽ നിന്നകന്നു നിന്നതും......രാവണനും അമി കാക്കുവും.....ചേർന്നു അവനെ വാരി പുണർന്നു......

ആ സഹോദര സ്നേഹം കണ്ട് നിറഞ്ഞ കണ്ണാൽ നോക്കി നിന്ന് പുഞ്ചിരിക്കവേ.....മ്മളെ ഇരുവശങ്ങളിലും നിന്ന് അപ്പയും ഇച്ചായനും ചേർത്ത് പിടിച്ചതും.... അവരുടെ മുഖത്തേക് മാറി മാറി നോക്കി കണ്ണ് നിറച്ചു അപ്പയുടെ നെഞ്ചിലേക് ചേർന്നതും...... സെബിച്ചനിൽ നിന്ന് അപ്പുവിനെ എടുത്തു കൊണ്ട് അർഷിയും സെബിച്ചനും ഞങ്ങള്ക് അരികിൽ വന്നു നിന്നു.... അവരുടെ സ്നേഹ സംഗമം കഴിഞ്ഞു ഡാഡ് തിരിഞ്ഞു ഞങ്ങടെ അടുത്തേക് വന്നു മ്മടെ കയ്യിൽ പിടിച്ചു കൊണ്ട്.... "അക്കു....ഇത്രയും വർഷത്തെ വേദന ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകിയവളാ നി.....എങ്ങനയ മോളെ നി ഇതെല്ലാം അറിഞ്ഞത്‌....." "ഡാഡ്.....അത്‌.....അന്ന് രാത്രി ദുബായ്ൽ വേച് ആ പേപ്പർ എടുക്കാൻ ഇവരുടെ വീട്ടിൽ കയറിയപ്പോൾ അതിന് കൂടെ കിട്ടിയ മറ്റൊരു പേപ്പർ ആണ് ഈ സത്യങ്ങൾ എനിക്ക് കാണിച്ചു തന്നത്......" ന്ന് പറഞ്ഞു മ്മള് പോക്കറ്റിൽ ഉള്ള പേപ്പർ എടുത്തു കൊടുത്തു.....

ഡാഡ് അതിലേക് നോക്കിയതും..... മ്മടെ മനസിലേക്ക് കടന്ന് വന്നത് മാജിത്തയുടെ കരച്ചിൽ കേട്ട് ഓടിയ ചെക്കന് പുറകെ ഓടിയ മ്മള് തിരികെ വന്നു ആ പേപ്പർ എടുത്തു ഭദ്രമായി പോക്കറ്റിൽ വെച്ചതായിരുന്നു.....അതെടുക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് ഇപ്പോൾ ഒത്തിരി സന്തോഷം തോനുന്നു...... ന്ന് കരുതി അവരെ നോക്കിയതും എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു.... ആ പേപ്പറിൽ ഉണ്ടായിരുന്നത്.....ഒരു രജിസ്റ്റർ ഡോക്യുമെന്റ് പേപ്പർ ആയിരുന്നു.... അലന് മുബാറക് ആൻഡ് ആഷിഖ് മുബാറക്ന്റെ.... അവരുടെ ഫോട്ടോ സഹിതം അതിൽ ഉണ്ട്....ഒരു ഭാഗം...അലന് മുബാറക് ന്റെ വിവരം ആണേൽ.......മറുഭാഗത് ആഷിക് മുബാറക് ആയിരുന്നു.... അലന്റെ ഫോട്ടോ കണ്ട് മറു പുറം നോക്കിയ എനിക്ക് കൂടുതൽ ശോക്കായിരുന്നു അഷിക്കയുടെ മുഖം നൽകിയത്...... കൂടാതെ ഫാമിലി ബാഗ്രൗണ്ട പോലും ഒരുപോലെ.....അതിലെ പേരെന്റ്സ് ന്റെ സ്ഥാനത്തുള്ള മുബാറക് ആൻഡ് ഷാഹിറ മുബാറക് ആണ് ഇതിൽ കൂടുതൽ തെളിവ് നൽകിയത്.....ഈ നിൽക്കുന്ന ആഷിക് മുബാറക്......ഡാഡ് ന്റെ മകനും രാവണന്റെ ഇരട്ട സഹോദരനുമാണെന്ന്.....

കൂടാതെ അതിന് താഴെയായി ആഷിക് മുബാറക്നെ റാസിഖ്ന്ന് നൽകി കൊണ്ടുള്ള സമ്മത പത്രവും ആയിരുന്നു..... ന്നൊക്കെ ആലോചിച്ചു നിന്നതും.... ഡാഡ് വന്നു കൊണ്ട് മ്മളെ ചേർത്ത് പിടിച്ചു കൊണ്ട്..... "ഒരു നന്ദിയിൽ ഒതുങ്ങില്ലെന്ന് അറിയാം.....അത്രയും ചെറുതല്ല നി നേടിത്തന്നത്.....ന്റെ മോന്റെ ഭാഗ്യം ആടോ ജേക്കബേ നിന്റെ മോളെ ന്റെ മോന്ക് കിട്ടിയത്......" ന്ന് പറഞ്ഞു കവിളിൽ കൈ ചേർത്തു വെച്ചതും...... മ്മടെ നോട്ടം ചെന്നത് രാവണനിൽ ആയിരുന്നു... മ്മടെ നോട്ടം കണ്ടതും അവൻ മുഖം തിരിച്ചതും.... മ്മൾക് പെട്ടന്ന് കാര്യം കത്തി.....ഇതൊന്നും ആദ്യമേ പറയാഞ്ഞിട്ടാണെന്ന്.... ഇങ്ങേരെയിന്ന് ഞാൻ.... ന്ന് കരുതി മ്മള്.... "ഡാഡ്....ദേ നോക്കിയേ ഇങ്ങടെ മോൻ.....മ്മള് ഇതൊന്നും ആദ്യമേ പറഞ്ഞില്ലാന്നുള്ളതിന മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ......" "അതിന് നിനക്ക് എന്താ..... ന്റെ മുഖം അല്ലെ......" "കണ്ടോ ഡാഡ്.....ഇങ്ങക്ക് അറിയോ......മ്മള് ആ പേപ്പർ കിട്ടിയ മുതലേ ഇങ്ങേരെ പുറകെയുണ്ട് അതൊന്ന് പറയാൻ..... ഇന്ന് രാവിലെ കൂടെ ഒരുങ്ങിയത അതിനിടയിൽ അല്ലെ ഇങ്ങനെ ഒക്കെ......

ന്ന് പറഞ്ഞു ചവിട്ടി തുള്ളി മ്മടെ മുന്നേ പോയ ചെക്കന്റെ പുറകെ ചെന്നതും..... "ന്റെ മോളെ ഇല്ലാതെ ആക്കിയിട്ട് നിങ്ങളെ ഒന്നും വെറുതെ വിടില്ലടാ....." ന്നുള്ള അലാറൽ കേട്ട് ഞെട്ടിത്തിരിഞ്ഞ മ്മള് കാണുന്നത്..... ദൂരെ നിന്നും ആ ഷാഫിറയുടെ അടുത്ത് നിന്ന് കത്തിയുമായി ഡാഡിനെ ലക്ഷ്യം വേച് ഓടിയടുക്കുന്ന ആ റാസിഖ് നെ ആണ്..... അത്‌ കണ്ട് മ്മള് തറഞ്ഞു നിന്നതും ചെക്കൻ...... "ഡാഡ്......സ്റ്റെപ് ബാക്ക്....." ന്ന് പറഞ്ഞു ആൾടെ മുന്നിൽ നിന്ന് മ്മളെ മാറ്റി നിർത്തി അടുത്തുള്ള മരത്തടിയിൽ വെട്ടി വെച്ച പോലെ ഉള്ള അരിവാൾ വലിച്ചെടുത്തു.....മുന്നോട്ട് ഓടി..... ഉയർത്തി അടുക്കി വെച്ച മരത്തടിയിലൂടെ ചാടി കയറി..... ആ അരിവാൾ ചുഴറ്റി എറിയവേ ഉയർന്നു പൊങ്ങിയ വാൾ ഉത്തരത്തിലേക്ക് ഉയർത്തി കെട്ടിവെച്ച മരത്തടിയിലെ കയറിലായി പതിച്ചതും......രണ്ടായി മുറിഞ്ഞു താഴോട്ട് വീഴവേ.... ഡാഡിയിലേക്ക് ഓടിയടുത്ത റാസിഖിന്ന് മേലേക്ക് പതിച്ചതും..... ഒരാർത്തനാദo അവിടയാകെ തട്ടി മാറ്റൊലി കൊണ്ടതും.....ആ അലർച്ചയിൽ എല്ലാവരും നടുങ്ങി വിറച്ചു പോയി.....

പതിയെ ഞങ്ങൾ അയാൾക്കരികിലായി നടന്നടുത്തു നോക്കിയതും..... ആ മരത്തടി അങ്ങേരുടെ കാൽ മുട്ടിലേക് വീണ് രക്തo അവിടെയൊഴുകി വേദനയാൽ പുളയുന്നുണ്ടായിരുന്നു..... അപ്പോൾ തന്നെ അങ്ങോട്ട് വന്ന രാവണൻ ആൾക്കരികിൽ മുട്ടിൽ ഇരുന്നോണ്ട്..... "ഇതെല്ലാം നിന്റെ പ്രവർത്തികൾ നിനക്ക് നേടി തന്ന സമ്മാനം ആണ് റാസിഖ്.....അത്‌ നി അനുഭവിച്ചേ മതിയാകൂ.....ഒറ്റയടിക്ക് തീരില്ല നി.....വേദന തിന്ന് തിന്ന് നി നരകിച്ചു തീരും......അതിൽ നിന്നൊരു മടക്കം.....അത്‌ നി മരണത്തെ സ്വയം വരിച്ചാൽ അല്ലാതെ ഒരു മോചനം ഉണ്ടാവില്ല....." ന്ന് പറഞ്ഞു എണീറ്റ് കയ്യാൽ വാർണിങ്ങും കൊടുത്തു കൊണ്ട് തിരിഞ്ഞു നടക്കവേ..... "ഡാ......" ന്നുള്ള അലർച്ച കേട്ട് തിരിഞ്ഞു നോക്കിയതും..... കണ്ടത് ഷാഫിറയുടെ ബോഡിക്ക് അടുത്ത് മുട്ടിൽ ഇരുന്ന ഷാഹിൽ എണീറ്റ് തോക്കുമായി തിരിഞ്ഞു നിക്കവേ.... അന്തരീക്ഷത്തിൽ വെടി ഉതിർന്ന സൗണ്ട് പ്രതിധ്വനിച്ചു കേട്ടതും..... പിന്നീട് കണ്ടത് ഷാഹിലിന്റെ കയ്യിൽ നിന്നും തോക്ക് നിലം പതിക്കുന്നതോടൊപ്പം..... കാൽ മുട്ടിൽ കൈവെച്ച കുനിഞ്ഞിരുക്കുന്നതാണ്.....

അതോടൊപ്പം "ടേക്ക് ഹിം......" ന്നുള്ള ഗനഗാമ്പീരമുള്ള ശബ്ദം കാതിൽ പതിഞ്ഞതും.....ആ ബിൽഡിങ്ങിന് ഫ്രണ്ട് ഡോർ വഴി കടന്ന് വരുന്ന ആളെ കണ്ട് കണ്ണും തള്ളി നിന്ന് പോയി..... അരുണേട്ടൻ അതാ പോലീസ് യൂണിഫോമിൽ...... അപ്പോൾ അരുണേട്ടൻ പോലീസ് ആണോ....ആ കൊരുണി ഒന്നും പറഞ്ഞില്ലല്ലോ...... ന്ന് കരുതവേ ആൾടെ കൂടെ വന്ന മറ്റു പോലീസുകാർ ആ ഷാഹിലിനെയും മൂലയിലായി വീണ് കിടക്കുന്ന അവരെ കൂട്ടാളികളെയും വലിച്ചോണ്ട് പോയി.....പുറകെ സ്‌ട്രെച്ചറുമായി വന്ന ആളുകൾ അതിൽ കിടത്തി റാസിഖ്നെയും ഷാഫിറയെയും കൊണ്ട് പുറത്തേക് പോയതും...........മ്മള് ഒന്ന് ദീർഘമായി നിശ്വസിച്ചു മുന്നോട്ട് നോക്കിയതും.....എല്ലാവരും അരുണേട്ടനോട് സംസാരിക്കുവാ..... പിന്നീട് മ്മളോടും സംസാരിച്ചു അരുണേട്ടൻ വന്ന വഴി തിരിച് പോയതും..... അപ്പ ഇനി വീട്ടിലോട്ട് പോകാമെന്ന് പറഞ്ഞു........ വീട്ടിൽ നിന്നും അപ്പയേം ഡാഡിയെം പിടിച്ചു കൊണ്ട് വന്നതാണ് ഇങ്ങോട്ട്....അതിന് തടസ്സം നിന്ന സിനുവിനെയും അൻവർ കാക്കുവിനെയും ഷാദിയുടെ പപ്പയെo ശാലുത്താടെ ഉപ്പയെം അകത്തിട്ട്.....

അവർ പുറത്ത് ലോക് ആക്കിയെച്ചും ആണ് ഇങ്ങോട്ട് കൊണ്ട് വന്നതെന്ന്....അതുകൊണ്ട് തന്നെ അവരെല്ലാം പേടിച്ചു നിക്കുവായിരിക്കും..... ന്ന് പറഞ്ഞു......പുറത്തോട്ട് ഇറങ്ങി അവർ മുന്നേ നടന്നതും......മ്മള് പെട്ടന്ന് എന്തോ ഓർത്ത് കൊണ്ട് അവിടെ നിന്നു..... മ്മളെ പുറകെ കാണാത്തത് കൊണ്ട് അവിടെ നിന്ന് തിരിഞ്ഞു നോക്കി....ഡാഡ്.... "മോളെന്താ അവിടെ നിന്ന് കളഞ്ഞേ.....വന്നേ പോകണ്ടേ......" ന്ന് ചോദിച്ചതും.....മ്മള് പെട്ടന്ന് അങ്ങോട്ട് ഓടി ചെന്ന് മ്മടെ ചെക്കന്റേയും ആഷിക്കയുടെയും മുന്നിലായി നിന്ന് രണ്ട് പേരുടെയും കൈകൾ ഒരുമിച്ച് ചേർത്ത് മ്മടെ കയ്യാൽ പൊതിഞ്ഞു പിടിച് ചെറു ചിരിയോടെ.... "ഹാപ്പി ബര്ത്ഡേ....ബോത്ത്‌ ഓഫ് യൂ.....❤️....." ന്ന് പറഞ്ഞതും രണ്ടുപേരും പരസ്പരം അത്ഭുതത്തോടെ നോക്കി നിന്ന് തിരിഞ്ഞു മ്മളെ നോക്കി ഇരുസൈഡിലായി രണ്ട് പേരും ചേർത്ത് പിടിച്ചതും.....ഇത് കണ്ട് ഡാഡ്.... "ഇരട്ടി മധുരം ആണ് ഇന്ന്....ആഷിയെ നഷ്ടപെട്ട ആ ദിവസം തന്നെ ന്റെ ഷാഹിറക്ക് ആഷി മോനെ തിരിച്ചു നൽകണമെനിക്ക്.....ആഘോഷിക്കണം ഈ സന്തോഷം.....വാടാ ജേക്ക്.....

ഇത് ആഘോഷിച്ചില്ലേൽ ഇനി എന്ത് ആഘോഷം ആണ് എനിക്ക്......" ന്ന് പറഞ്ഞു സന്തോഷത്താൽ നിറഞ്ഞ കണ്ണ് തുടച് അവർ മുന്നോട്ട് നടന്നതും.....മ്മള്...... "അഷിക്ക....പിന്നെ.....മ്മളോട് കുറച്ച് ബഹുമാനം ഒക്കെ ആകാം.....മ്മളെ ഇങ്ങടെ ബ്രോ ന്റെ വൈഫ് ആണ് മറക്കണ്ട....." ന്ന് പറഞ്ഞതും.....ആള് മ്മളെ മുക്കിൽ പിടിച്ചു വലിച്ചോണ്ട്.... "ഒന്ന് പോയെ വഴക്കാളി....നി ഇവന്റെ ഭാര്യ ആണേൽ എനിക്ക് എന്താ....നി എപ്പഴും ന്റെ പെങ്ങളൂട്ടി തന്നെ ആണ്.... അല്ലെ ബ്രോസ്....." ന്ന് പറഞ്ഞതും ആൾക്ക് അരികിലായി അമികാകു കൂടെ വന്നു നിന്നതും...... ഇച്ചായൻസും അപ്പുവിനെ ചേർത്ത് പിടിച്ചു അർഷി കൂടെ ഞങ്ങൾക്കരികിലായി ചേർന്നു നിന്നതും...... ഒരുകയ്യാൽ രാവണൻ മ്മളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പുഞ്ചരിച്ചതും......ആ പുഞ്ചിരി മ്മളിൽ ഒരു കുളിരായി നിറഞ്ഞതോടൊപ്പം......ഞങ്ങൾ ഒരുമിച്ച് താർ ലക്ഷ്യം വെച്ച് നടന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story