രാവണ പ്രണയം🔥 : ഭാഗം 119

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അക്കു) മ്മള് സാരി ഉടുത്തു സ്കാർഫ് ചുറ്റി കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ ആണ് ചെക്കൻ അകത്തേക്കു വന്നത് .... മ്മളെ സാരിയിൽ കണ്ട് ഒന്ന് അടിമുടി നോക്കി ചുണ്ട് കടിച് കൊണ്ട് അരികിലേക്കു ചേർത്ത് പിടിച്ചതും മ്മള് കുതറി മാറി കൊണ്ട്...... "കളിക്കാതെ ഒരുങ്ങാൻ നോക്ക് ചെക്കാ....താഴെ എല്ലാവരും വന്നെന്ന് മാരി പറഞ്ഞു....ഇന്ന് സെന്റർ ഓഫ് അട്ട്രാക്ഷൻ നിങ്ങൾ രണ്ടും അല്ലെ....." "അത്‌ ആണേലും ഇപ്പൊ നിന്നെ ഈ കോലത്തിൽ കണ്ട് മ്മള് അങ്ങ് അട്ട്രാക്ട്ട് ആയി പോകുവാ....ഇപ്പൊ മ്മള് നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല.....അപ്പോൾ മോള് പറ മ്മടെ ബര്ത്ഡേ ആയിട്ട് ന്താണ് ന്റെ ഉത്തമയായ ഭാര്യ തരുന്നത്....." "ഒലക്ക പുഴുങ്ങിയത് ഒരു പ്ലേറ്റ് എടുക്കട്ടേ സേട്ടാ.....ഈ ചെക്കന്റെ ഒരു കാര്യം ഞാൻ അതിന് എന്ത് തരാനാ.....ഇന്നത്തെ പ്രശ്നം ഒക്കെ തീർന്നിട്ട് മ്മള്ക്ക് എന്ത് മേടിക്കാൻ ആണ് സമയം കിട്ടിയേ......" ന്ന് പറഞ്ഞതും ചെക്കന്റെ മുഖം പരിഭവം കൊണ്ട് അങ്ങ് ചുമന്നു വരുന്നുണ്ട്....അത്‌ കണ്ട് ചിരിച്ചു ആ കവിളിൽ ഉമ്മ വെച്ച് ഒരുങ്ങി വാ ചെക്കാ.... ന്ന് പറഞ്ഞു മ്മള് താഴോട്ട് വിട്ടു..... എല്ലാവരും ഉണ്ട് അവിടെ.....

ഷാദിയും ആനിയും മ്മളെ കണ്ട് ഓടി വന്നു.....പിന്നീട് എല്ലാവരോടും ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മാരി..... "എല്ലാവരും നോക്കിയേ ബ്രോസ് വന്നു....." ന്ന് പറഞ്ഞു സ്റ്റെയറിലെക്ക് വിരൽ ചൂണ്ടിയത്..... അവിടെ മിഴികൾ ഉടക്കവേ ഒരേ രീതിയിലുള്ള കളർ ചേഞ്ച്‌ ആയിട്ടുള്ള പാന്റും ഷർട്ടും ഇട്ടോണ്ട് കിച്ചയും ആഷിയും കൂടെ ഇറങ്ങി വന്നതും..... താഴെ എത്തിയ അവരെ അമി കാക്കുവും അൻവർ കാക്കുവും കൂടെ കെട്ടിപിടിച്ചു.... ഹാളിൽ ലൈറ്റ്സ്സ് കൊണ്ട് ആകെ മുഴുവൻ അലങ്കരിച്ചു സെന്ററിൽ ഉള്ള ടേബിളിൽ കേക്ക് ഒക്കെ സെറ്റ് ചെയ്തിരുന്നു.... അപ്പോൾ തന്നെ അങ്ങോട്ട് വന്ന മമ്മയും ഡാഡും അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ചു കൊണ്ട് കേക്ക് നടുത്തേക് കൊണ്ട് പോയി.... പിന്നീട് എല്ലാവരെയും സാക്ഷി ആക്കി രണ്ട് പേരും ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു പരസ്പരം വായിൽ വെച്ച് കൊടുത്തു.....

പിന്നീട് ചെക്കൻ കേക്ക് എടുത്തു മ്മളെ നോക്കിയതും.....മമ്മ മ്മളെ ചേർത്ത് പിടിച്ചു ചെക്കന്റെ അരികിലായി നിർത്തിയതും...... മ്മളെ ഒന്ന് നോക്കി കേക്ക് വായിൽ വെച്ച് തന്നതും..... മ്മള് അതിൽ നിന്നും ഒരു പീസ് എടുത്തു ആൾടെ വായിൽ വെച്ച് കൊടുത്തു..... വിഷ് ചെയ്തു.....പിന്നീട് ആഷിക്കയെയും വിഷ് ചെയ്തു..... പിന്നീട് വിഷുകളുടെയും ഗിഫ്റ്റ്കളുടെയും ഒരു ഒഴുക്ക് തന്നെ ആയിരുന്നു....എല്ലാവരും വിഷ് ചെയ്തു കഴിഞ്ഞു എല്ലാവരുടെയും ശ്രദ്ധ മ്മളിലേക് തിരിഞ്ഞതും അല്ലുചായൻ.... "റോസ്..... മോൾ ഗിഫ്റ്റ് ഒന്നും കൊടുത്തില്ലല്ലൊ....." "അത്‌ പിന്നെ.... മ്മള്....." ന്ന് പറഞ്ഞതും കിച്ച.... "ആൽബി....അവൾ ഒന്നും മേടിച്ചു കാണില്ല....." ന്ന് ചെറു പരിഭവത്തോടെ പറഞ്ഞതും മ്മള്.... "ആര് പറഞ്ഞു മേടിച്ചില്ലാന്ന്..... ഒന്നൂല്ലേലും മ്മടെ പാതിയുടെയും ബ്രോടെയും ബര്ത്ഡേ അല്ലെ....." ന്ന് പറഞ്ഞു മ്മള് ഒരു കുഞ്ഞു ബോക്സ്‌ എടുത്തു കൊണ്ട് അവർക്ക് അരികിലേക്കു നിന്ന് അത്‌ ഓപ്പൺ ചെയ്തു.....അതിൽ നിന്ന് രണ്ട് വാച് എടുത്തു കൊടുത്തു കൊണ്ട് പരസ്പരം കെട്ടി കൊടുത്ത് വിഷ് ചെയ്യാൻ പറഞ്ഞു....

മ്മള് പറഞ്ഞതുപോലെ ചെയ്തതും....ആശിക്കയ്ക്ക് നേരെ ഒരു പേപ്പർ എടുത്തു കൊടുത്തതും....മ്മളിൽ നിന്ന് മേടിച്ചു അത്‌ തുറന്നു നോക്കി നിന്ന ആശിക്കയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും.....നിറഞ്ഞ പുഞ്ചിരിയോടെ മ്മളെ ചേർത്ത് പിടിച്ചതും....എല്ലാവരും അതെന്താണെന്ന് ചോദിച്ചതും..... ആഷിക്ക.... "അത്‌ സ്കോളർഷിപ് പേപ്പർ ആണ്.....ന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു കിളിക്കൂട്ടിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു സ്പോൺസർഷിപ് അതിനുള്ള പേപ്പർസ്സ് ആണ്......" ന്ന് പറഞ്ഞതും.....മ്മള് തുടർന്നു.... "അത്‌ മ്മള് അപ്പയുടെ അനുവാദത്തോടെ മുബാറക് ഹെവൻ ഇൻഡസ്ട്രി വഴി ഒരു സ്പോൺസർഷിപ് അപ്പ്രൂവ് ചെയ്തു.....അതും ആശിക്കയുടെ പേരിൽ......അത്‌ എന്ന് ആഷിക്ക ഏറ്റടുക്കാൻ പ്രാപ്തൻ ആകുമോ അന്ന് ആൾക്ക് മുഴുവനായി നല്കാനും ഉള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്......ഇതിലും വലുത് ന്റെ കിളിക്കൂട്ടിലെ കൂടപ്പിറപ്പിന് പിറന്നാൾ സമ്മാനമായി നൽകാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു....." ന്ന് പറഞ്ഞതും.....എല്ലാവരും സന്തോഷത്താൽ നിറഞ് കൈ അടിച്ചു.... അപ്പോൾ തന്നെ ആനി....

"റോസമ്മോ....നി നിന്റെ ആങ്ങളയുടെ സ്വപ്നം നിറവേറ്റി..... ഇനി നിന്റെ പാതിക്ക് എന്ത നൽകുന്നത്.....അത്‌ ഒട്ടും കുറയാൻ പാടില്ല....അല്ലെ ഇച്ചായ....." "അത്‌ അങ്ങനെ ആണ്.....ഞങ്ങളും അറിയട്ടെ മ്മടെ റോസ് അവളുടെ രാവണണ് എന്ത് ഗിഫ്റ്റ് ആണ് നൽകുന്നതെന്ന്....." ന്ന് പറഞ്ഞതും...... എല്ലാവരും മ്മളെ തന്നെ നോക്കി പുഞ്ചിരിയോടെ നിന്നതും.....മ്മടെ നോട്ടം ചെക്കനിൽ പതിഞ്ഞതും..... അവൻ മ്മളെ തന്നെ ഉറ്റു നോക്കി നിക്കുവാ.... മ്മള് അവിടെ നിന്ന് പരുങ്ങി കളിച്ചതും കിച്ച.... "ന്താണ് ആൽബി......ഈ വാച്ച് എന്താ അവൾ തന്നത് അല്ലെ.... ഇനി എന്താ....." "അങ്ങനെ പറ്റില്ല അളിയാ.....ഇത് സംതിങ് സ്പെഷ്യൽ ആവണം.....റോസമ്മോ കൊടുക്ക് പെണ്ണെ നിന്റെ രാവണന്....." ന്ന് ജോ കൂടെ പറഞ്ഞതും.... എല്ലാവരും കോറസ് പോലെ ഗിഫ്റ്റ് കൊടുക്ക്ന്ന് പറഞ്ഞോണ്ടിരുന്നതും.....മ്മള് ചെറു ചിരിയോടെ ഡാഡ്ന്ന് അരികിലേക്കു ചെന്നു കൈ നീട്ടിയതും....

ഒരു എൻവലപ്പ് മ്മളെ നേരെ നീട്ടിയതും..... മ്മള് അതുമായി ചെക്കന് അരികിലായി ചേർന്നു നിന്ന് ആ മുഖത്തേക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ കയ്യിലായി എൻവലപ് വെച്ചതും...... അത്ഭുതത്തോടെ കണ്ണിമ വെട്ടാതെ മ്മളെ നോക്കി അത്‌ മേടിച്ചതും...... എല്ലാവരും അത്‌ ഓപ്പൺ ചെയ്യാൻ പറഞ്ഞതും.....ചെക്കൻ അതിന്റെ ഒരു ഭാഗം പതിയെ കീറി അതിനുള്ളിൽ നിന്നും ഒരു പേപ്പർ എടുത്തു അതിലേക് നോക്കി...... അതിലായി സസൂക്ഷ്മം മിഴികൾ ഓടി നടന്ന്......പെട്ടന്ന് ഒരു ഞെട്ടലോടെ മ്മളെ മിഴികൾ ഉയർത്തി നോക്കി നിന്നതും.....അതോടൊപ്പം ആ കണ്ണുകൾ നിറഞ് വന്നതും...... അത്രയും പേരുടെ മുന്നിൽ വെച്ച് മ്മളെ ആളിലേക് വലിച്ചു ചേർത്ത് വാരി പുണർന്നു...... ഇതെല്ലാം കണ്ട് കിളി പോയി നിന്നവരെല്ലാം കൂടെ അതിൽ എന്താണെന്ന് ചോദിച്ചു കൊണ്ട് അക്ഷമയോടെ നിന്നതും....മ്മളിൽ നിന്ന് അകന്ന് നിന്ന ചെക്കൻ..... "ദിസ്‌ ഗിഫ്റ്റ് ഈസ്‌ സ്പെഷ്യൽ ടു മി.....എന്നോ നഷ്ടങ്ങളുടെ കണക്കിൽ എഴുതിച്ചേർക്കാൻ വിധിച്ച എന്റെ സ്വപ്നം.....താങ്ക് യൂ അക്കു.....എന്റെ സ്വപ്നം തിരികെ നേടി തന്നതിൽ......"

ന്ന് പറഞ്ഞതും.....ജോ..... "ആ സ്വപ്നം എന്താണെന്ന് കൂടെ പറയ്‌ അളിയാ....." "അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ്.....നെക്സ്റ്റ് മന്ത് ദുബായ് എമിരേറ്റ്സ്ന്റെ ഫുട്ബാൾ അക്കാദമിയിൽ കോച് ആയിട്ട് ജോയിൻ ചെയ്യാൻ....." ന്ന് പറഞ്ഞതും എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്ന് നിറഞ്ഞ കയ്യടി നൽകി..... പിന്നീട് എല്ലാവരും കൂടെ ചേർന്ന് ആ രാവ് ആഘോഷ തിമിർപ്പിലൂടെ കടന്ന് പോയി..... എല്ലാവരും അന്ന് അവിടെ നിന്നാൽ മതിയെന്ന് ഡാഡ് പറഞ്ഞത് പ്രകാരം എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ ഒരുങ്ങി...... ബോയ്സ് എല്ലാവരും അമിയുടെ റൂമിലും ഗസ്റ്റ്‌ റൂമിലും കൂടി.... ഗേൾസ്സ് മ്മടെ റൂമിലും മാരിയുടെ റൂമിലും ആയിട്ട് കൂടി..... ഉപ്പാസ് ഡാഡ്ന്റെ റൂമിലും..... ഉമ്മാസ് മാജിത്തയുടെ റൂമിലും കൂടി..... വല്യപ്പച്ചനും വല്യമ്മച്ചിക്കും സെപ്പറേറ്റ് റൂമും കൊടുത്തു..... എല്ലാവരും അവരവരുടെ റൂമിലേക്ക്‌ പോയി.... മ്മള് താഴെ പോയി കിച്ചനിൽ നിന്ന് വെള്ളം എടുത്തു മുകളിലെത്തിയതും.....മ്മളെയും പിടിച്ചു വലിച്ചു ചെക്കൻ ടെറസിലേക് കൊണ്ട് പോയി.....

അവിടെ കൊണ്ട് ചെന്നു യാതൊരു മുഖവുരയും കൂടാതെ നേരത്തെ കൊടുത്ത എൻവലപ് മ്മടെ നേരെ നീട്ടിയതും.....മ്മള്ക്ക് കാര്യം മനസിലായി.....അത്‌ എങ്ങനെ നേടിയെന്നാകുമെന്ന്..... അത്‌ മനസിലാക്കിയെന്നോണം മ്മള് പറഞ്ഞു തുടങ്ങി..... "കിച്ചു.....നിന്റെ സ്വപ്നം അല്ലായിരുന്നോ ഇത്....ചതിയിലൂടെ അവർ അത്‌ നേടിയെടുത്തു......അത്‌ മ്മൾക് ഫോണിലെ ആ വീഡിയോയിൽ കണ്ട് ബോധ്യം വന്നതുമാണ്..... മ്മള് കഴിഞ്ഞ കുറച്ച് ദിവസം മുന്നേ ആ വീഡിയോയിൽ ആ സൈൻ ചെയ്യുന്ന ഭാഗം മാത്രം എടുത്തു ഡാഡ്ന്ന് അയച് നിന്റെ നിരപരാതിത്ത്വം തെളിയിച്ചു കൊണ്ട് ഒരു ലെറ്റർ മെയിൽ ചെയ്യാൻ പറഞ്ഞിരുന്നു...... അത്‌ അയച്ചത് പ്രകാരം സത്യം അവർക്ക് ബോദ്യമായി....അതുകൊണ്ട് തന്നെ ആ സ്ഥാനത്തേക്കു ആപ്റ് അയ്യിട്ടുള്ള അലന് മുബാറക്ന്നെ തിരഞ്ഞെടുത്തുചോണ്ടുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ ഒരാഴ്ച മുൻപ് ഡാഡ്ന്റെ കൈവശം എത്തിയിരുന്നു.....അത്‌ നൽകാൻ ഉചിതമായ ദിവസം ഇന്നാണെന്ന് മ്മൾക് തോന്നിയത് കൊണ്ടാ അത്‌ ഇന്ന് തന്നെ നിന്നെ ഏൽപ്പിച്ചത്....."

ന്ന് പറഞ്ഞു നിർത്തിയതും..... ചെക്കൻ മ്മളെ വാരി പുണർന്നു കൊണ്ട് മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി...... "പോന്നു......നിനക്കറിയോ....ഒത്തിരി സന്തോഷത്തിനിടയിലും ഇതൊരു വേദന ആയി മനസ്സിലുണ്ടായിരുന്നു എപ്പോഴും.....ന്റെ സ്വപ്നം ആയിരുന്നു......ഇത് നഷ്ടമായപ്പോൾ മ്മള് തകർന്ന് പോയിരുന്നു........ആ തകർച്ചയിൽ നിന്ന് നി തന്നെ സ്നേഹം കൊണ്ട് പിടിച്ചു കയറ്റി.....ഇപ്പോൾ ഇതിലൂടെ ഇരട്ടി സന്തോഷം നി പിന്നെയും എനിക്ക് തന്നോടിരിക്കുന്നു....... ഇതിനൊക്കെ എങ്ങനെ ആടോ ഞാൻ......." "കിസ്സ് മി ഡീപ്പിലി......" "വാട്ട്‌......."😲 "ഇതിന് പകരമായി നിന്റെ സ്നേഹത്താൽ ചാലിച്ച ചുംബനം മാത്രം മതി കിച്ച.....നിന്റെ പ്രണയത്തേക്കാൾ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല......" ന്ന് പറഞ്ഞതും..... മ്മളെ പിടിച്ചു വലിച്ചു ചേർത്ത് നിർത്തി അദ? ധരത്തിലേക് ആഴ്ന്നിറങ്ങിയിരുന്നു.... കുറച്ച് കഴിഞ്ഞു മ്മളിൽ നിന്നകന്ന് കൊണ്ട് കിടക്കാൻ പൊക്കോ ന്ന് പറഞ്ഞതും മ്മള് തിരിഞ്ഞു നോക്കിയപ്പ്ൾ അതാ വാതിക്കൽ കിളി പോയ പോലെ നിക്കുന്നു ആനി.....😌 പാവം മ്മളെ അന്വേഷിച്ചു വന്ന് കിസ്സ് കണ്ട് ചമ്മി തിരിഞ്ഞു പോകാൻ നിക്കുവാ കക്ഷി .....

മ്മള് പിന്നെ ചെക്കനോട് പറഞ്ഞു അവളേം വിളിച്ചോണ്ട് റൂമിലേക്ക്‌ വിട്ടു..... പോകുന്ന വഴിക്ക് ആനി..... "അക്കു നി അറിഞ്ഞോ.....അരുണി നാട്ടിൽ പോയി..... അവളുടെ വിവാഹം ഉറപ്പിക്കാൻ പോകുവാണെന്ന്....." "എന്ത്.....അതെന്താടോ പെട്ടന്ന്.... മ്മളോടൊന്നും പറഞ്ഞില്ലല്ലോ....." "ഞാൻ ഇന്ന് വീട്ടിൽ ചെന്നിട്ട് അവൾക് വിളിച്ചപ്പോൾ പറയുവാ.....എന്തോ ജാതക പ്രകാരം ഉടനെ വേണമെന്നാ പറയുന്നേ.....അവർക്ക് അതിലൊക്കെ ഒത്തിരി വിശ്വാസം ഉള്ളതല്ലേ......" "ന്നാലും പെട്ടന്ന്......" ന്നൊക്കെ ഓരോന്ന് പറഞ്ഞു പോകവേ ആണ് സ്റ്റയെറിന്റെ അവിടെ നിന്ന് സെബിച്ചൻ ആർക്കോ ഫോൺ ചെയ്തു കൊണ്ട് നിക്കുന്നു..... ഇടക്ക് അതിൽ നോക്കി കലിപ്പിൽ കൈ കൊണ്ട് ചുമരിൽ ഇടിക്കുന്നും ഉണ്ട്.... അത്‌ കണ്ട് ഞങ്ങൾ ആൾക്ക് അടുത്ത് ചെന്നു കൊണ്ട്..... "സെബിച്ച......" ന്ന് വിളിച്ചതും.....ഞെട്ടി തിരിഞ്ഞ ചെക്കൻ മ്മളെ കണ്ട് ഒന്ന് പരുങ്ങിയതും.... "എന്ത സെബിച്ച പറ്റിയെ.....ആകെ ടെൻഷൻ പോലെ....." "ഏയ്യ്......ഒന്നും ഇല്ല......മ്മള്.....ചുമ്മാ......" ന്ന് പറഞ്ഞു ഒഴിഞ്ഞു മാറവെ.....ആ കയ്യിലായി പിടിച് മ്മളെ നേരെ നിർത്തിയതും ആൾടെ കയ്യിലെ ഫോണിലെ ഡിസ്പ്ലേയിൽ... ആരു....

ന്ന് കണ്ട് പെട്ടന്ന് അത്‌ തട്ടി വാങ്ങിച്ചു കൊണ്ട്..... "ആരാ ഈ ആരു....." "അത്‌ മോളെ.....ആരും ഇല്ല.....അത്‌ ഞാൻ ചുമ്മ....." "നിന്ന് പരുങ്ങണ്ട ഇച്ച....മ്മളോട് പറയാൻ പറ്റുന്നത് ആണേൽ മതി....അങ്ങനെ അല്ലാന്നുണ്ടേൽ മ്മള് പോയേക്കാം......ഇതൊക്കെ ചോയ്ക്കാൻ മ്മള് ആരാ.....വാ ആനി......." ന്ന് പറഞ്ഞു കുറച്ച് സെന്റി വാരി വിതറി ഇടം കണ്ണിട്ട് നോക്കി മുന്നോട്ടു പോകാൻ നിന്നതും..... മ്മളെ കയ്യിൽ പിടിച്ചു വെച്ച്.... "പോകല്ലേ റോസ്....ഞാൻ ... ഞാൻ പറയാം അത്‌.... ആരു....അത്‌ അരുണി ആണ്....." "ഏത് അരുണി......"🙄 ന്ന് ആനി സംശയത്തോടെ ചോദിച്ചതും.....ആള് തലയും താഴ്ത്തി കൊണ്ട്..... "നിങ്ങളുടെ ഫ്രണ്ട് അരുണി.... അവളെ എനിക്ക് ഇഷ്ടാ......" ന്ന് പെട്ടന്ന് പറഞ് നിർത്തിയതും..... ഞങ്ങൾ ഒരുമിച്ച്... "വാട്ട്‌......"😲😲 ന്ന് അലറിയതും..... "പതുക്കെ അലറ്......ആളുകളെ വിളിച്ചു കൂട്ടാതെ......" "ആ....അല്ല ഇതൊക്കെ എപ്പോൾ സംഭവിച്ചു.......അവൾക്കും തിരിച് ഇഷ്ട്ടം ഉണ്ടോ......" "അത്‌ എനിക്ക് അറിയില്ല.....പക്ഷെ അവൾ ഇല്ലാതെ എനിക്ക് പറ്റില്ല അത്‌ മാത്രം അറിയാം.... മ്മള് ഇഷ്ടം പറഞ്ഞതാ.....മറുപടി പറയാൻ പറഞ്ഞിട്ട് അവൾ മുങ്ങി നടപ്പാ....

ഇപ്പൊ വിളിച്ചിട്ട് കാൾ അടിക്കുന്നുണ്ട്.....ബട്ട്‌ എടുക്കുന്നില്ല..... അതിൽ പ്രാന്ത് പിടിച്ചു നിക്കുവാ ഞാൻ......" "അതിന് സെബിച്ച.... അവൾ നാട്ടിൽ പോയേകുവാ.....ആനി പറഞ്ഞു അവളുടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്......" "വാട്ട്‌....കല്യാണം.... അവൾക്കൊ...." "അതെ.....മ്മള് വിളിച്ചപ്പോൾ പറഞ്ഞതാ....ജാതകം അനുസരിച്ച് പെട്ടന്ന് നടത്താൻ ആണെന്ന്......" "ഒരിക്കലും നടക്കില്ല നടത്തില്ല സെബാസ്റ്റ്യൻ....അവളെ എന്റേത.... എനിക്ക് സ്വന്തം ആകേണ്ടവൾ..... അവളെ മറ്റൊരുത്തനും വിട്ടു കൊടുക്കില്ല......" "സെബിച്ച അതിന് അവൾക് തിരിച്ചു ഇഷ്ടം ഉണ്ടോന്ന് അറിയാതെ എങ്ങനെ......" ന്ന് ആനി ചോദിച്ചതും..... മ്മള് ഒരു മിനുട്ട് ന്ന് പറഞ് മ്മടെ ഫോൺ എടുത്തോണ്ട് വന്നു അരുണിക്ക് കാൾ ചെയ്തു സ്പീക്കറിൽ ഇട്ടു.... രണ്ട് ബെൽ അടിച്ചപ്പോ തന്നെ പെണ്ണ് ഫോൺ എടുത്തു.....അത്‌ കണ്ട് നേരെത്തെ സെബിച്ചൻ വിളിച്ചപ്പോൾ എടുക്കാത്തത് മനഃപൂർവം ആണെന്ന് മനസ്സിലാക്കി ആള് കലിപ്പിൽ നിക്കുവാ.....അത്‌ കണ്ട് മ്മള് ആളോട് മിണ്ടല്ലേ ന്ന് ആംഗ്യം കാണിച് ചുണ്ടനക്കിയതും.....മറുപുറത്ത് നിന്നും അരുണി......

"അക്കു.....എന്താ പെണ്ണെ വിളിച്ചെ....." "അല്ല നി കിടന്നോ... നിന്റെ ശബ്ദം ഒക്കെ അടഞ്ഞു പോയേക്കുന്നു....നി ഓക്കേ അല്ലെ....." ഇല്ലടാ.... നിക്ക് ഒന്നും ഇല്ല.....കിടക്കാൻ ഒരുങ്ങുവാ....നി ഈ നേരത്ത് ഇത് ചോദിക്കാൻ ആണോ വിളിച്ചെ......." "അല്ലടാ ആനി പറഞ്ഞു നിന്റെ കല്യാണം ഉറപ്പിച്ചു ന്ന് ഉള്ളതാണോ......" "അത്‌.... ഉറപ്പിച്ചോന്നും ഇല്ല.... ഒരു കൂട്ടർ കാണാൻ വന്നിരുന്നു....ഉറപ്പിക്കുന്ന മട്ടാണ്....." "നിനക്ക് ഇഷ്ടം ആണോ......" "അത്‌.....അമ്മയ്ക്കും ഏട്ടനും.....ഇഷ്ടം ആണ്......" "അപ്പോൾ നിന്റെ ഇഷ്ടമോ.....നി അപ്പോ ന്റെ സെബിച്ചനെ തേക്കാൻ പോകുവാ....." "അക്കു.....നി എന്തൊക്കെ ആടോ പറയുന്നേ.... ഞാൻ ഇന്ക്.... അങ്ങനെ....ഒന്നും....." "അങ്ങനെ ഒന്നും ഇല്ലന്ന് പറയണ്ട....നിന്റെ സെബിച്ചന് നേരെയുള്ള നോട്ടം കൊണ്ട് ആദ്യമേ മ്മൾക് സംശയം തോന്നിയത....അത്‌ നി ഇല്ലാന്ന് ആക്കണ്ട.....മ്മടെ ഫ്രണ്ട്ഷിപ്പിൽ വിശ്വാസം ഉണ്ടേൽ നി സത്യം പറയും......"

ന്ന് മ്മള് സൈക്കോളജിക്കൽ മൂവ് നടത്തി അവരെ നോക്കിയതും..... ആനി കാത്ത് കൂർപ്പിച് നിക്കുന്നു..... സെബി ആണേൽ ടെൻഷൻ അടിച്ചു നിക്കുവാ.....കള്ള ക്യാമുകൻ...... "അക്കു....അത്‌ പിന്നെ....ഇഷ്ടo ഇല്ലാന്ന് പറഞ്ഞാൽ അത്‌ ഒരു കളവ് ആകും..... പക്ഷെ എനിക്ക് അറിയില്ലടോ.....ഒരിക്കലും ഇന്ക് ന്റെ അമ്മയേം ഏട്ടനേം വേദനിപ്പിക്കാൻ കഴിയില്ല....അവരുടെ സന്തോഷം മതി എനിക്ക് അതുകൊണ്ട് മനസ്സിൽ തോന്നിയ ഇഷ്ടം മറക്കാൻ ശ്രമിക്കാ....." ന്ന് പറഞ്ഞതും അവിടെ നിന്നും അവളുടെ അമ്മ നാളെ അമ്പലത്തിൽ പോകാൻ പറഞ്ഞു പോയതും അവൾ... "അക്കു....ഇത് ആരോടും പറയരുത്.....ഞാൻ കിടക്കട്ടെ.... നാളെ രാവിലെ അമ്പലത്തിൽ ഒന്ന് പോകണം..... ശരി ഡാ....." ന്ന് പറഞ്ഞു അവൾ കാൾ കട്ട് ചെയ്തതും മ്മള്.... "സെബിച്ച.....അവളുടെ ഇഷ്ടം ഇപ്പൊ അറിഞ്ഞു കഴിഞ്ഞു.... ഇനി ബാക്കി ഇങ്ങളെ കൈയിൽ ആണ്.....ആലോചിച്ചു വേണ്ടത് ചെയ്ത്..... കൊണ്ട് വന്നോണം...... എനിക്ക് നാത്തൂൻ ആയി അവൾ മതി......" ന്ന് പറഞ്ഞു ആനിയെം വിളിച്ചു റൂമിലേക്ക്‌ പോയി....ബെഡിലേക്ക് വീണതും പതിയെ ഉറക്കിലേക് വഴുതി വീണു.....

നേരം പുലർന്നതും മ്മളും ആനിയും ഫ്രഷ് ആയി താഴോട്ടിറങ്ങി.....നേരെ അടുക്കളയിലേക്കു പോകാൻ നിക്കവേയാണ് സ്റ്റെയർ ഇറങ്ങി ധൃതിയിൽ പുറത്തോട്ട് പോകുന്ന സെബിച്ചനെ കണ്ടത്...... ഒരൊറ്റ പുരുഷ ജനങ്ങൾ പോലും എണീക്കാത്ത നേരം ഇങ്ങേര് മാറ്റി ഒരുങ്ങി എന്ത് തേങ്ങയ കാണിക്കുന്നേ ന്ന് കരുതി നോക്കി നിന്നതും....പുറത്തോട്ട് പോയ ചെക്കൻ തിരികെ പിറുപിറുത്തു കൊണ്ട് അകത്തേക്കു വന്നു...... "ചെ.....കീ എടുക്കാൻ മറന്ന്......" ന്ന് പറഞ്ഞു സ്റ്റെയർ കയറി പോയതും...... ഞങ്ങൾ ഒരുനിമിഷം പരസ്പരം നോക്കി നിന്ന്......ആൾടെ മട്ടും ഭാവവും കണ്ട് സംതിങ് ഫിഷി അടിച ഞങ്ങൾ വേറെ ഒന്നും ചിന്തിക്കാതെ പെട്ടന്ന് പുറത്തിറങ്ങി...... നേരെ മുന്നിലുള്ള സെബിച്ചന്റെ കാറിന്റെ പുറകിലെ ഡിക്കിയിൽ ഒരു വിധം കയറി കൂടി മിണ്ടാതെ ഇരുന്നു..... "അക്കു.....അങ്ങേര് ഇനി പുറത്ത് പോകാൻ തന്നെ ആണോ.....ആണേൽ തന്നെ നമ്മൾ ഇതിൽ കയറിയിട്ട് അങ്ങേര് ഇനി വേറെ വല്ല വണ്ടിയുടെയും കീ കൊണ്ട് വരോ....." "അത്‌ ശരിയാ.... വരില്ലായിരിക്കും ന്ന് കരുതാം......" ന്ന് പറഞ്ഞു നാവ് എടുത്തില്ല....

ആരോ കാർ ഡോർ തുറന്ന് കയറുന്ന സൗണ്ട് കേട്ട്.....അതിന് പുറകെ പതിയെ വാഹനം ചലിച്ചു തുടങ്ങി..... അത്‌ പോകുന്നതിന് അനുസരിച്ച് രണ്ടും കൂടെ അങ്ങടും ഇങ്ങടും ഉരുണ്ടു ഉരുണ്ടു ഒരുവിധം ആയി.... "മിക്കവാറും പിണ്ണതൈലം വാങ്ങേണ്ടി വരും...ന്റെ നടു ഉളുക്കി ഡി പിത്തക്കാടി ന്റെ മേലെ ന്ന് മാറി നിക്കടി.....വീട്ടീന്ന് നിന്റെ ആങ്ങള....ഇതീന്ന് പെങ്ങൾ.....രണ്ടും കണക്കാ....." "ഡി ആനക്കുട്ടി.....മ്മള് എങ്ങോട്ട് മാറാൻ നിന്റെ തലയിലേക്കോ....ഇങ്ങേര് ഇത് ഏത് പാതാളത്തിലേക്കാണ് പോകുന്നെ..... ഒന്ന് സ്റ്റോപ്പ്‌ ആകുന്നു പോലും ഇല്ലല്ലൊ.....ഇന്ക് മിക്കവാറും തിരിച്ചു പോകുന്ന പോക്കിൽ കുഴമ്പ് വാങ്ങേണ്ടി വരും.....നമുക്ക് കാറിന്റെ ബാക് സീറ്റിൽ ഇരുന്നാൽ മതിയായിരുന്നു....." "ശരിയാ.....ആളോട് നിർത്താൻ പറഞ്ഞു പോയി ഇരുന്നാലോ....."😁 "സത്യത്തിൽ നിനക്ക് ബുദ്ധി ഉണ്ടോ.....അതോ അഭിനയിക്കാ.....ജന്തു.....എങ്ങനെ ആടി ആളോട് പറയാ നിർത്താൻ..... ഫോൺ പോലും എടുത്തില്ല....അല്ലേൽ മിസ്സ്‌ അടിക്കാർന്നു.....ജസ്റ്റ്‌ മിസ്സ്‌......"😁 ന്ന് പറയലും വണ്ടി ഒരു ഞരക്കത്തോടെ നിന്നു അതോടുകൂടി ഞങ്ങൾ അങ്ങ് ആടി ഉലഞ്ഞു......

ആദ്യത്തെ പൊസിഷനിൽ വന്നു നിന്നതും......അതിന് പുറമെ ശക്തിയായി ഡോർ വലിച്ചടക്കുന്ന സൗണ്ട് കേട്ടു...... അത്‌ കഴിഞ്ഞു കുറച്ച് സമയത്തിന് ശേഷം മ്മള് ഡിക്കി തുറന്ന് അതിൽ നിന്ന് ഇറങ്ങി ഒന്ന് നടു നിവർത്തി ചുറ്റും ഒന്ന് വീക്ഷിച്ചതും പകച്ചു പോയി.... ഒരു അമ്പലത്തിന് മുന്നിൽ ആണ് ഞങ്ങൾ നിൽക്കുന്നെ....ഇത് ഇപ്പൊ എവിടെ ആണന്ന് കരുതി ഞങ്ങൾ പതിയെ കാറിന്റെ മുൻവശത്തേക്ക് വന്നു നിന്ന് ചുറ്റും ഒന്ന് വീക്ഷിച്ചപ്പോൾ കുറച്ചു വിട്ടു കൊണ്ട് ഒരു മരത്തിന് ചുറ്റും കെട്ടിയ പ്രതിഷ്ഠകടുതായി അതാ സെബിച്ചൻ.......ആൾക്ക് തോട്ട് മുന്നിൽ ആയി ദാവണി ഒക്കെ ഉടുത്തു ഒരു പെണ്ണ് പിന്തിരിഞ്ഞു കൊണ്ട് അതിന് മുന്നിലെ പ്രതിഷ്ഠയിൽ കൈ കൂപ്പി നില്കുന്നു...... അങ്ങേര് ഇത് എന്താ അവിടെ ചെയ്യുന്നേ ന്ന് കരുതി ഞങ്ങൾ പതിയെ അവർ നിൽക്കുന്നതിന് വലത് ഭാഗത്ത് അതിന് തോട്ട് അടുത്തായി ഉള്ള മറ്റൊരു മരത്തിന്റെ മറവിൽ നിന്ന് ഒളിഞ്ഞു നിന്നു...... മരത്തിന് മറവിലായി മ്മള് കുനിഞ് ഒളിഞ്ഞു നോക്കിയതും......മ്മടെ തലയ്ക്കു മേലെ തല കൊണ്ട് വന്നു ആനിയും ഒളിഞ്ഞു നോക്കലിൽ കോൺസെൻട്രേറ്റ് ചെയ്തു.....

അങ്ങോട്ട് തന്നെ ലുക്ക്‌ വിട്ടു നിന്നതും.......ആ കൈ കൂപ്പി നിന്ന പെണ്ണ് തിരിഞ്ഞതും ഞങ്ങൾ വായും തുറന്നു നിന്ന് പോയി.... "അരുണി....."😲😲 ന്ന് കോറസിട്ട് കഴിഞ്ഞതും...... അവളുടെ മുന്നിൽ നിൽക്കുന്ന സെബിച്ചനെ കണ്ട് കുട്ടി ഒന്ന് ഞെട്ടി..... അവർ പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കുന്നില്ലങ്കിലും ഒന്ന് മനസ്സിലായി സെബിച്ചൻ കട്ട കലിപ്പിൽ ആണെന്ന്..... അരുണി ഒഴിഞ്ഞു മാറാൻ നോക്കുന്നു.....സെബിച്ചൻ കത്തി കയറുന്നു......അങ്ങനെ പരസ്പരം എന്തോ പറയുന്നു..... ഇതൊക്കെ കണ്ട് മ്മള് ആനിയെ നോക്കി..... "ആനി ഇടപെടണോ ഡി......" ന്ന് ചോദിച്ചതും അവൾ.... "വേണ്ടി വരും അങ്ങോട്ട് നോക്ക്..... അവൾ സെബിയെ തട്ടി മാറ്റി പോകുന്നു....." ന്ന് പറഞ്ഞതും മ്മള് തിരിച്ചു അങ്ങോട്ട് നോക്കിയതും.... സെബിയെ കടന്ന് പോയ അരുണിയെ കലിപ്പിൽ സെബിച്ചൻ പുറകിലേക്ക് വലിച്ചു ആൾക്ക് മുന്നിലേക്ക് നിർത്തി കൊണ്ട് മുന്നിലെ കല്പടവിലെ താലത്തിൽ വെച്ച മഞ്ഞ ചരട് കയ്യിൽ എടുത്തതും മ്മള് ഞെട്ടി കൊണ്ട്..... "അന്നമ്മോ....ലത് താലി അല്ലെ ബലാലെ....."😳..... "ന്റെ കർത്താവേ എന്നതാ സെബി ഈ കാണിക്കുന്നേ......." ന്ന് പറഞ്ഞു നാവ് എടുത്തില്ല..... അരുണി അവനെ എതിർക്കും മുന്നേ താലി ആ കഴുത്തിലായി ചാർത്തിയതും......അത്‌ കണ്ട് കിളി പോയ പോലെ നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് താലത്തിലെ സിന്ദൂരം വിരലിനാൽ എടുത്തു അവളുടെ സീമന്തരേഖ ചുമപ്പിചു കഴിഞ്ഞിരുന്നു....... മംഗല്യം തന്തുനാനേന.....😌🙄 ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story