രാവണ പ്രണയം🔥 : ഭാഗം 12

Ravana Pranayam Novel

എഴുത്തുകാരി: അമീന

ലോക്കിൽ വെച്ച മ്മടെ കൈകളിൽ ബലമായി പിടിച്ചെടുത്തു പുറകിലേക്ക് തള്ളി കൊണ്ട് കൊണ്ട് അലറി..... "ഇങ്ങോട്ട് നിക്കടി..... നി ഇന്ന് ഇവിടുന്ന് പോകുന്നില്ല..... അതിന് അലൻ സമ്മതിക്കില്ല..... ഇന്നത്തോടെ നിന്റെ അഹങ്കാരം ഞാൻ നിർത്തിയിരിക്കും......." ന്നും പറഞ്ഞു യെരിയുന്ന കണ്ണാലെ മ്മടെ അടുത്തേക് നടന്നടുത്തതും......... മ്മള് പോലും അറിയാതെ വർധിച്ച ഹൃദയമിഡിപ്പോടെ പുറകിലേക്ക് നടന്നോണ്ടിരുന്നു....... പുറകിലേക്ക് നടക്കുംതോറും മ്മടെ അടുത്തേക്കായി നടന്നെത്തിയതും....... മ്മള് ചുമരിൽ തടഞ്ഞു നിന്നു........ ഒരിഞ്ചു പോലും അങ്ങടോ ഇങ്ങടോ ചലിക്കാൻ കഴിയാതെ മ്മള് മനസ്സിൽ ഉയർന്നു വന്ന ഭയം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.... "സാർ എന്താ ഇത്.......ഇങ്ങക്ക് എന്താപ്പോ വേണ്ടെ......... ഒന്ന് മാറിയേ മ്മൾക് പോണം........" ന്ന് പറഞ്ഞോണ്ട് മ്മള് ആൾടെ കൈകൾ തട്ടി മാറ്റി പോകാൻ ഒരുങ്ങവെ........ മ്മളെ പോകാൻ അനുവദിക്കാതെ പിന്നെയും പിടിച്ചു വെച്ചു കൊണ്ട് കലിപ്പിൽ പറഞ്ഞു...... "അവിടെ നിക്കടി ഊളെ........ എങ്ങടാടി പോകുന്നെ...... ഇന്ന് കുറെ ഷോ നടത്തിയല്ലോ നി.... ഇപ്പൊ അതെന്താ........ ഒന്നും പുറത്തെടുക്കുന്നില്ലേ.......

" മ്മള് അതിന് ഒന്നും മറുപടി പറയാതെ മൗനം പാലിച്ചു...... എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോ യാ ഗോഡെ.......... മ്മളെ പിടിച്ചങ് വിഴുങ്ങിയാലോ....... അതോണ്ട മിണ്ടാതെ നിക്കുന്നത്.......അതാണ്‌ മ്മടെ തടിക്ക് നല്ലത്..... ന്നൊക്കെ ആലോചിച്ചോണ്ട് മ്മള് മ്മടെ അടുത്തായി നിന്ന ചെക്കന്റെ കണ്ണുകളിലേക്കു നോക്കിയതും......... അപ്പോൾ തന്നെ അവന് ഒച്ചയെടുത്തോണ്ട് പറഞ്ഞു..... "ന്താടി കോപ്പേ മിണ്ടാത്തെ........ഇപ്പൊ നിനക്ക് ഒന്നും വിളിച്ചു കൂവണ്ടേ....... എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് പോയിരുന്നല്ലോ നി എന്താടി അത്......." "ആഹാ.......അത് ഒന്നൂടെ കേൾക്കാൻ ആണോ.... മ്മളെ പിടിച്ചു വെച്ചത്......ന്നാൽ ആദ്യം പറയണ്ടേ...... ഗൊച്ചു കള്ളൻ......" ന്ന് പറഞ്ഞു മ്മള് പുഞ്ചിരിച്ചോണ്ട് കവിളിൽ പിച്ചാൻ നിന്നതും...... "ചി.... പുന്നാര മോളെ..... ഇനി നിന്റെ വായിന്നു എങ്ങാനും അത് വീണാൽ കരണം പുകയുന്ന വഴിയറിയില്ല......അവളുടെ കോപ്പിലെ ഒരു........." ഒഹ്.... ഇങ്ങേരെ മ്മള് ഇന്ന്........ആദ്യം എന്താ പറഞ്ഞെന്ന് ചോദിക്കും..... പറയാൻ നിന്നാൽ കരണം പോകയും ന്നും....... ഒന്ന് ഐ ലവ് യൂ ന്ന് പറഞ്ഞതിന..... അല്ലാതെ പിടിച്ചു കിസ്സ് ചെയ്‌തൊന്നും ഇല്ലല്ലോ..... ന്നൊക്കെ ആലോചിച്ചു ഒന്ന് പുച്ഛിച്ചു വിട്ട് മുഖം തിരിച്ചു പ്രതികരണം ഇല്ലാതെ നിന്നതും.........

അവന്ന് കലിപ്പ് കൂടി മ്മടെ ഇരുകൈയിലും പിടിച്ചു മുറുക്കി കൊണ്ട് പറഞ്ഞു..... "ഡി.... എന്ത് നോക്കി കാണുവാടി..... മ്മള് പറയുമ്പോൾ ഇവിടെ ശ്രദ്ധിക്കണം........ അല്ലാണ്ടെ സ്വപ്നം കണ്ടാൽ ഉണ്ടല്ലോ......." ഉണ്ടല്ലോ...അല്ല ഉണ്ടപൊരി..... എന്തെങ്കിലും പറഞ്ഞാൽ അതിനാകും കലിപ്പ്......... ഇപ്പൊ മിണ്ടാതെ നിന്നിട്ട് കണ്ടില്ലേ.......... നിന്നെ മ്മള് ശരിയാക്കി താരാടാ സ്ത്രീ വിരോധ...... ന്നൊക്കെ മനസിൽ കരുതി മ്മള് രണ്ടല്ല മൂന്നും കല്പിച്ചു കൊണ്ട് പടച്ചോനെ ഇങ്ങള് കാത്തോളീ.... ന്നും പറഞ്ഞു ചെക്കനെ അങ്ങട് ഉടുമ്പ് കണക്കെ ഇറുകെ കെട്ടിപിടിച്ചു...... മ്മടെ പെട്ടന്നുള്ള ആക്രമണത്തിൽ ഒന്ന് ഞെട്ടിയ ആള്....... പിന്നെ സ്വബോധം വീണ്ടെടുത്തു കൊണ്ട് മ്മളെ പിടിച്ചു തള്ളി..... "ചി....... മാറി നിക്കടി അങ്ങട്........." മ്മള് അപ്പോൾ തന്നെ അങ്ങേരെ കയ്കൾക്കിടയിലൂടെ നൂഴ്ന്നു കൊണ്ട് ഓടി പോയി കതക് തുറക്കാൻ നിന്നതും........ മ്മളെ കൈകളിൽ പിടിച്ചു വലിച്ചു ബെഡിലേക് തള്ളി....... "അവിടെ കിടക്കടി...... നിന്റെ സൂക്കേട് മ്മൾക് അറിയാം..... അത്രക് ഇളകി നിക്കുവാണേൽ വേറെ വല്ല പണിക്കും പൊടി.... അതെങ്ങനെയാ..... പണം ഉള്ളവരെ വളെച്ചെടുക്കൽ അല്ലെ നിന്നെ പോലുള്ള പെണ്ണുങളുടെ പണി........" ന്നൊക്കെ അവന് പറഞ്ഞതും.............. മ്മളിൽ കണ്ണുനീർ ഉരുണ്ടു കൂടി കണ്ണിനെ മറച്ചതും..........

മ്മള് പതിയെ കട്ടിൽ നിന്ന് എണീറ്റിരിക്കാൻ നോക്കിയതും.......... മ്മടെ അടുത്തേക്കായി വേഗത്തിൽ വന്നൊണ്ട് മ്മടെ നെറ്റിത്തടത്തിൽ പിടിച്ചു തള്ളിയതും.......... മ്മള് ബെഡിലേക് തന്നെ വീണുപോയി...... മ്മള് അപ്പോൾ തന്നെ കൊട്ടിപിടഞ്ഞു എണീക്കാൻ നിന്നതും......... മ്മടെ മുകളിലായി വന്നൊണ്ട് കൈകൾ ബെഡിലേക് അമർത്തി പിടിച്ചോണ്ട് പറഞ്ഞു..... "നി എന്താ പറഞ്ഞെ..... നി മ്മളെ സ്നേഹിക്കുന്നുണ്ടന്ന് അല്ലെ......നി ആഗ്രഹിക്കുന്നത് പോലെ മ്മള് തിരിച്ചു നിന്നെയും അങ്ങട് സ്നേഹിക്കാൻ പോക.........." ലാ ഹൗല..... ഇങ്ങേരു ഇത്.... മ്മള് കുറെ ആ കൈകളിൽ നിന്ന് മ്മടെ കൈകളെ മോചിപ്പിക്കാൻ നോക്കിയതും...... അവന്റെ പിടുത്തം മുറുകി കൊണ്ടിരുന്നു......... "അലൻ......... മ്മളെ വിട് അലൻ..... ദേ മ്മടെ അടുത്തോട്ടു വരരുത്......." ന്ന് മ്മള് പറയുന്നതിനനുസരിച് അവന്റെ മുഖം മ്മടെ അടുത്തേക് അടുപ്പിച്ചതും....... മ്മള് കിടന്ന് വിയർക്കാൻ തുടങ്ങി.... "അലൻ മ്മളെ വിടാനാ പറഞ്ഞത്.... " ന്ന് പറഞ് മ്മള് കാലുകൊണ്ട് ചവിട്ടാൻ നോക്കിയതും........ മ്മടെ കാലുകളെ അവന്റെ കാലുകൊണ്ട് ലോക്ക് ചെയ്ത് വെച്ച് കൊണ്ട്............... അവന്റെ ഒരു കൈകൊണ്ട് മ്മടെ അരയിൽ പിടിച്ചതും മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു..... അപ്പോൾ തന്നെ നിറഞ്ഞ കണ്ണാലെ പതിയെ വിളിച്ചു പോയി.........

"കിച്ച......" ന്നുള്ള മ്മടെ ആർദ്രമായ വിളിയിൽ അവനൊന്നു സ്റ്റക്ക് ആയി നിന്നതും...... മ്മള് അവനെ നോക്കികൊണ്ട് വേണ്ടാന്ന് തലയാട്ടി......... അപ്പോൾ തന്നെ മ്മടെ മേലെ നിന്ന് പെട്ടന്ന് തന്നെ എണീറ്റ് മാറി കൊണ്ട് ബെഡിൽ തലയും താഴ്ത്തി ഇരുന്നു........ ആ ഭാവം അത് മ്മള് പ്രതീക്ഷിച്ചതായിരുന്നു........ അവളുടെ ആ കിച്ച ന്നുള്ള വിളി......അത് മ്മടെ ചെവിയിൽ തട്ടി മാറ്റൊലി കൊണ്ടതും...... മ്മള് പെട്ടന്ന് തന്നെ കൊട്ടിപിടഞ്ഞു എണീറ്റു..... "കിച്ച" ന്നുള്ള ആ വിളി...... കാലങ്ങൾക്കിപ്പുറം ആ വിളി മ്മടെ കാതുകളിൽ തട്ടുമ്പോൾ......... മനസ്സിൽ തെളിയുന്ന മുഖം ആ നാല് വയസുകാരിയുടെ ആണ്.... കിച്ച ന്നുള്ള വിളിയിൽ മ്മടെ സകല ദുഃഖങ്ങളും മാറ്റികളയുന്ന ഒരു അപൂർവ ജന്മം.......... പൊന്നു കിച്ചൻന്റെ പൊന്നു...... ന്നൊക്കെ....... ആലോചിച്ചു കൂട്ടിയതും....... മ്മടെ തോളിൽ സ്പര്ശനം ഏറ്റതും....... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ആറ്റം ബോംബിനെ ആണ്.......... എന്താണെന്ന് അറിയില്ല അവളുടെ കണ്ണുകളുമായി ഉടക്കിയ ആ നിമിഷം........... മ്മള് പോലും അതിൽ ലയിച്ചു പോയി...... കണ്ണിമ വെട്ടാതെ മ്മളെ കണ്ണുകളിലേക്കു നോക്കികൊണ്ട് നിന്ന ചെക്കൻ.......... പതിയെ മ്മടെ അരികിലേക്കായി അടുത്തതും.............

മ്മളും ആ കണ്ണുകളിൽ നോക്കി ലയിച്ചു പോയി...... കണ്ണുകൾ ആയിരം കഥകൾ പറയുന്ന നേരം....... ആ കൈകൾ മ്മടെ ഇടുപ്പിൽ അമർന്നതും...... മ്മള് കണ്ണുകൾ ഇറുകെ അടച്ചു പോയി.... അടച്ച കണ്ണുകൾ തുറന്നത് മ്മടെ മുഖത്തു തട്ടിയ ചുടുനിശ്വാസം കൊണ്ടാണ്.......... പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നതും ചെക്കന്റെ ചുണ്ട് മ്മടെ കവിളിൽ പതിഞ്ഞതും....... നിമിഷനേരം കൊണ്ടായിരുന്നു.... ആ ചുംബനമേറ്റതും........ ഹൃദയം നിലച്ചത് പോലെ ഒരു നിമിഷം തറഞ്ഞു നിന്ന മ്മടെ ഹൃദയമിടിപ്പ് കൂടി വന്നു..... പിന്നെ ആ ചുണ്ടുകൾ മ്മടെ കഴുത്ത് ലക്ഷ്യം വെച്ച് ചലിച്ചതും അതിനനുസരിച് ആ കൈകൾ മ്മടെ അരയിൽ മുറുകി...... ഹൃദയം മിടിപ്പ് കൂടി വന്നതും...... മ്മള് പതിയെ പറഞ്ഞു.... "കിച്ച...... വേണ്ട........" ന്നുള്ള മ്മടെ വിളിയിൽ അവന് മ്മളെ അരയിലുള്ള പിടി കൂടുതൽ മുറുക്കി കൊണ്ട്......... മ്മളെ അവനിലേക് ചേർത്തതും......... മ്മള് ആകെ തളരുന്നത് പോലെ തോന്നി......... ഒന്നും പ്രതികരിക്കാൻ കഴിയാതെ മ്മള് തറഞ്ഞു പോയി........ ഒരിഞ്ചു വ്യത്യാസം പോലും ഇല്ലാതെ അവനിലേക് അടുത്ത് നിന്നതും...... അവന് വിളിച്ചു...... "പൊന്നു........" ആ ഒരു വിളിയിൽ മ്മള് പോലും മതിമറന്നു അവനെ ഇറുകെ പുണർന്നു....... അവനിലുള്ള മ്മടെ പിടി മുറുകൽ കൂടി വന്നതും..... കതകിൽ മുട്ട് വീണത്.....

അപ്പോൾ തന്നെ എന്തോ വെളിവ് വന്നത് പോലെ അവന് ഞെട്ടിക്കൊണ്ട് മ്മളിൽ നിന്ന് അകന്ന് മാറികൊണ്ട് മ്മടെ മുഖത്തു പോലും നോക്കാതെ എണീറ്റ് നിന്ന് ആകെക്കൂടെ ടെൻഷൻ അടിച്ചത് പോലെ തലയും തടവി കൊണ്ട് നിന്നതും......... പിന്നെയും കതകിൽ മുട്ട് വീണു കൂടെ അലൻ എന്നുള്ള അർഷി സാർ ടെ വിളിയും......... അപ്പോൾ തന്നെ ആള് മ്മളെ ഒന്ന് തിരിഞ്ഞു നോക്കിയതും........ മ്മള് തല താഴ്ത്തി ഇരുന്നു..... പെട്ടന്ന് തന്നെ ആള് കതക് തുറക്കാൻ പോയതും.......... മ്മള് മറുത്തൊരു ചിന്തകൾക്ക് ഇടനൽകാതെ എണീറ്റ് ബാല്കണിയിലേക് ഓടി കൊണ്ട് ആ കൈവരിയിൽ പിടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മ്മള് വെച്ച ഗോവണി വഴി ഇറങ്ങി.......... ഇറങ്ങി താഴെ എത്തിയതും....... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വീട്ടിലേക് ഓടി..... ഓടിച്ചെന്ന് കതക് തുറന്ന് അകത്തോട്ടു കയറി കതക് ലോക്ക് ചെയ്ത് ഓടിയത് മ്മടെ അടുത്തുള്ള റൂമിലേക്കു ആയിരുന്നു..... അങ്ങോട്ടായി ഓടിയടുത്തതും....... മ്മള് പെട്ടന്ന് തന്നെ മ്മടെ ബാഗ് വലിച്ചെടുത്തു ബെഡിലേക് വെച്ചോണ്ട് അതിൽ നിന്നും ഒരു പുസ്തകം എടുത്തു..... പതിയെ ആ പുസ്തക താളുകൾ കൈകൾകൊണ്ട് മറിച്ചതും......... അതിനുള്ളിലായി പുറംതിരിഞ്ഞു നിന്ന ആ ഫോട്ടോ കയ്യിലെടുത്തു..........

നിറഞ്ഞ പുഞ്ചിരിയോടെ അത് മ്മളിലേക്കായി തിരിച്ചു കൊണ്ട് പതിയെ വിളിച്ചു....... "കിച്ച.......... ഒരുപാട് സന്തോഷം തോന്നുവാട......... ഈ പൊന്നുവിന്റെ ചെറിയ ഓർമ നിന്നിലുണ്ടല്ലോ......... അത് മതി മ്മൾക്...... ഇനി മാറ്റിയെടുത്തോളം നിന്നെ..... ഐ ലവ് യൂ കിച്ച......" ന്നും പറഞ്ഞോണ്ട് ആ ഫോട്ടോയിൽ ചുണ്ട് ചേർത്തതും......... മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു ..... ആ ഫോട്ടോ നെഞ്ചോടു ചേർത്ത് പതിയെ മ്മടെ ഓർമ്മകൾ ബാല്യത്തിലേക് കടന്നു...... ** മ്മക്ക് നാല് വയസുള്ളപ്പോൾ ആണ് അവനെ കാണുന്നത്...... വെളുത്തു മെലിഞ്ഞ നെറ്റിയിലേക് ചാഞ്ഞു നിൽക്കുന്ന മുടിയുള്ള അവന് മ്മളിലേക് ഇടിച്ചു കയറി വന്നത്.....അതും ആ കുഞ്ഞു ഹൃദയത്തിലേക്കായിരുന്നു........ അന്ന് മ്മടെ കിളിക്കൂട്ടിൽ ഒരാഘോഷം ആയിരുന്നു...... മ്മടെ നാലാം പിറന്നാളിന്റെ...... പുത്തനുടുപ്പിട്ട് അവരുടെ ഇടയിലൂടെ പാറി നടന്ന മ്മടെ കൈകളിൽ പിടി വീണതും........ തിരിഞ്ഞു നോക്കിയ മ്മൾക് കാണാൻ കഴിഞ്ഞത്...... മ്മളെ നോക്കി പുഞ്ചിരിക്കുന്ന ആ കരിനീല കണ്ണുകൾ ആണ്.... എന്തോ ആ ചിരിയിൽ മ്മളും കാണിച്ചു നുണക്കുഴി കാണിച്ചുള്ള നിറഞ്ഞ പുഞ്ചിരി...... അപ്പോൾ തന്നെ മ്മടെ കയ്യിൽ പിടിച്ചു അവന് മ്മളേം കൊണ്ട് പുറത്തോട്ട് ഓടി..... ഓടിച്ചെന്ന് അവിടെയുള്ള ഗാർഡനിൽ ഇരുന്നോണ്ട് പറഞ്ഞു.....

"നി ഭയങ്കര ക്യൂട്ട് ആണ്....നിന്റെ ചിരി മ്മക്ക് ഒത്തിരി ഇഷ്ടായി......... നമുക്ക് ഫ്രണ്ട്സ് ആയാലോ....... ഫ്രണ്ട്സ്....." ന്ന് പറഞ്ഞു കൊണ്ട് കൈ നീട്ടിയതും..... മ്മള് പുഞ്ചിരിച്ചോണ്ട് കൈ നീട്ടി.....എന്തോ ആ കരിനീല കണ്ണുകളോട് എന്തോ ഒരു അടുപ്പം ഉള്ളത് പോലെ....... പിന്നീട് ഞങ്ങൾ ഫ്രണ്ട്സ് ആയി മാറി...... ഇടക് അവനെ കാണാറില്ല........ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവന് മ്മളെ അടുത്തോട്ടു വരുമായിരുന്നു........ കാരണം അവൻ ഞങ്ങളെ കിളിക്കൂട്ടിലേക് സഹായം ചെയ്യുന്ന ആരുടെയോ മോന് ആണെന് പിന്നീട് അറിഞ്ഞു.......അതും അന്നൊരു ദിവസം മ്മളെ അടുത്തോട്ടു വന്നു പറഞ്ഞപ്പോൾ ആണ്...... അവന്റെ തിരിച്ചു പോകൽ ......... "പൊന്നു...... മ്മള് പോകുവാടാ ..... " "എങ്ങോട്ടാ കിച്ച...." "അത് ഉപ്പാടെ കൂടെ ഗൾഫിൽ പോകുവാ..... " " ഗൾഫോ.... അതെവിടെയ കിച്ച...." "കുറെ ദൂരയാ.... പൊന്നു..... " "അപ്പൊ ഇനി മ്മളെ അടുത്തോട്ടു വരില്ലേ..... പൊന്നുവിനെ മറന്ന് കളയോ..... കിച്ച പറ കിച്ച..... " "മറക്കൂല്ല കിച്ചന്റെ പോന്നുനെ മ്മള് എങ്ങനെയാ മറക്കാ..... മ്മള് വരും നിന്നെ കൊണ്ടൂവൻ..... അപ്പൊ പൊരില്ലേ....." "ഉറപ്പാണോ..... വരുവോ..... കിച്ച...." ന്ന് കണ്ണുനിറച്ച മ്മളോട് വരുമെന്ന് പറഞ്ഞു മ്മടെ കവിളിൽ ഒരു ചുംബനം നൽകി കൊണ്ട് നിർത്തിയിട്ട കാറിനടുത്തേക് ഓടിപ്പോയ അവന് പിന്നീട് തിരിച്ചു വന്നതേ ഇല്ല.......

ഓരോ രാത്രിയും അവനെ ഓർക്കാതിരുന്നിട്ടില്ല...... മ്മള് വളർന്നപ്പോൾ അത് മ്മടെ കൂടെ വളർന്നു അടങ്ങാത്ത പ്രാന്തമായ പ്രണയo ആയി മാറി....... പ്രണയം ആണെന്നുള്ളത് മനസിലായത് അന്നൊരു ദിവസം മ്മള് 10 ൽ പഠിക്കുമ്പോൾ ഒരുത്തൻ വന്നു ഇഷ്ടം ആണെന് പറഞ്ഞപ്പോൾ ആണ്....... പലരുടെയും പോലെ മ്മൾകും ഒന്ന് പ്രണയിച്ചാൽ എന്താ എന്ന് തോന്നി..... അതുകൊണ്ട് തന്നെ ഇഷ്ടം പറഞ്ഞവനോട് മറുപടി പറയും നേരം മ്മടെ മനസിലേക് വന്നത് കിച്ചന്റെ... നിന്നെ കൂടെ കൂട്ടാൻ വരുമെന്ന വാക്കായിരുന്നു.....അവന് വന്നാൽ അവന് വേണ്ടി മ്മള് ഇവിടെ വേണം എന്ന് തോന്നി....... അതിൽ പിന്നെ മ്മള് കാത്തിരിപ്പായി അവനു വേണ്ടി...... ഇനി ഇതുപോലെ ഒരാളും വന്നു മ്മളെ ഇഷ്ടമാണെന്ന് പറയാതിരിക്കാൻ മ്മള് അങ്ങട് തനി തല്ലിപ്പൊളി ആയി നടക്കാൻ തുടങ്ങി...... അതിൽ പിന്നെ ഒരുത്തനും ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടില്ല..... മ്മള് മ്മളെ തന്നെ നല്കിയിരിക്ക കിച്ചന് വേണ്ടി.... മ്മള് കിച്ചന്റെ പെണ്ണാ..... അവനു മാത്രം..... ഇപ്പൊ മ്മടെ രാവണൻ...... മ്മടെ കിച്ചൻ ആണെന്ന് അറിഞ്ഞത് അന്ന് അവനിട്ടു ഒരു ഡോസ് കൊടുക്കാൻ രാത്രി റൂമിലേക്കു ചെന്ന ആ ദിവസം ആയിരുന്നു...... അന്ന് ഉറങ്ങി കിടന്ന അവന്റെ തൊട്ടടുത്തായി ടേബിളിൽ ഇരിക്കുന്ന ആ ഫോട്ടോ കണ്ണിലുടക്കിയത്....

ഒരു നിമിഷം തറഞ്ഞു നിന്ന മ്മള് മനസിലാക്കി ആ ഒൻപത് വയസുകാരന്റെ ഫോട്ടോ പൊന്നുവിന്റെ കിച്ചു ആണെന്ന്.... ആ നിമിഷം ഹൃദയം നിലച്ചത് പോലെ ആയതും........ മ്മടെ തൊട്ടടുത്തുള്ള ഈ കലിപ്പൻ മ്മടെ കിച്ച ന് ആണെന്ന് മനസ്സിലായതും.................... സന്തോഷം കൊണ്ട് അവനെ വിളിക്കാൻ ആഞ്ഞതും........ അവന് എണീറ്റത്..... പിന്നെ അവിടെ നടന്നത് ഒക്കെ നിങ്ങൾ കണ്ടതാണല്ലോ... അവന് മ്മടെ കിച്ച ആണെന്ന് മനസിലായിട്ട അവനോട് ആ നിമിഷം തന്നെ മ്മടെ ഇഷ്ടം അറിയിച്ചത്..... അല്ലാതെ ഒരികലും അർഹതയില്ലാത്ത ഒന്നും ഈ അക്കു ആഗ്രഹിച്ചിരുന്നില്ല.... ഇത് പക്ഷെ അർഹതയല്ല....മറിച് മ്മൾക് അവകാശപെട്ടതാണ് മ്മടെ രാവണൻ ....... ഇന്ന് അവന് മ്മളെ പൊന്നു ന്ന് വിളിച്ചപ്പോൾ ആണ് മ്മൾക് മനസിലായത്....... അവന്റെ മനസ്സിൽ ആ പഴയ പൊന്നുവിനെ മറന്നിട്ടില്ലന്ന്....... അത് മതിയായിരുന്നു മ്മക്ക് അവനെ മാറ്റിയെടുക്കാൻ...... ആ മനസിൽ എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ട്...... അത് മനസിലാക്കി അതിൽ നിന്നും പുറത്ത് കൊണ്ട് വരണം..... ആ അതൊക്കെ നടക്കും....... പക്ഷെ ഇന്ന് അങ്ങേര് എന്താ ചെയ്തത്... അയ്യേ.... അക്കു നീയും ഒരു അന്തോം ഇല്ലാണ്ട് നിന്ന് കൊടുത്തില്ലേ ഉമ്മ വെക്കാൻ...... അള്ളോഹ് വാതിൽ മുട്ടിയത് കൊണ്ട് രക്ഷപെട്ടു.....

ആള് ഏതോ ഹാലിൽ ചെയ്തതാണ്........ അല്ലാതെ അങ്ങനെ ഞെട്ടി എണീറ്റ് ടെൻഷൻ അടിക്കില്ലല്ലോ.... ന്നാലും മ്മടെ നെഞ്ച് കിടന്ന് പിടഞ പിടച്ചിൽ മ്മൾകെ അറിയൂ...... ന്നൊക്കെ ആലോചിച്ചു ചെറു പുഞ്ചിരിയോടെ ആ ഫോട്ടോയിലെക്ക് നോക്കികൊണ്ടിരുന്നു...... മ്മടെ രാവണന്റെ 9 ആം വയസിൽ ഉള്ള ഫോട്ടോ ആണ് അത്...... മ്മള് അന്ന് അവിടെന്ന് പൊക്കിയത....... ഇനി മ്മൾക് അറിയണം എത്രത്തോളം അവന്റെ മനസ്സിൽ പൊന്നു വിന്റെ ഓർമകൾ ഉണ്ടെന്ന്.... ന്നിട്ട് വേണം മ്മടെ അത്യുഗ്രൻ ട്രീറ്റ്മെന്റ് തുടങ്ങാൻ..... ഒരു 💘mad love therappy 💘...... മോനെ രാവണ അതിന് വേണ്ടി കാത്തിരുന്നോ.... കതക് മുട്ടിയത് കേട്ടുകൊണ്ടാണ് മ്മള് ഞെട്ടി എണീറ്റ് മാറിയത്......മ്മളെ പ്രവർത്തനം അത് മ്മൾക് ഉൾകൊള്ളാൻ കഴിയാതെ വന്നതും........ മ്മള് പെട്ടന്ന് തന്നെ അവൾക് മുഖം കൊടുക്കാതെ അവിടെന്ന് പോയി കതക് തുറന്നതും........ അർഷി ഇടിച്ചു അകത്തോട്ടു കയറി..... അവൾ ബാൽക്കണിവഴി ഇറങ്ങി ഓടുന്നത് മ്മള് കണ്ടിരുന്നു...... അതുകൊണ്ട് തന്നെ അവന് ചോദിക്കുന്നതിന് മുൻപ് തന്നെ മ്മള് അവൾ പോയി എന്ന് പറഞ്ഞു..... പിന്നെയും എന്തോ ചോദിക്കാൻ വന്ന അവനെ മ്മൾക് ഒറ്റയ്ക്കിരിക്കണം ന്ന് പറഞ്ഞു അവിടെ നിന്ന് പറഞ്ഞു വിട്ടു...... മ്മളോട് മറുത്തൊന്നും പറയാതെ അവന് നാളെ കാണാം ന്ന് പറഞ്ഞു പോയതും.........

മ്മള് കതകടച്ചു കൊണ്ട് ഇട്ടിരുന്ന ഷർട് കലിപ്പിൽ വലിച്ചൂരി എറിഞ്ഞു ബെഡിനോട് ചാരി നിലത്തൊട്ടിരുന്നു...... കിച്ച ന്നുള്ള ആ വിളി മ്മടെ കാതുകളിൽ അലയടിച്ചതും മ്മള് കണ്ണുകൾ ഇറുകെ അടച്ചു നിലത്തു കൈകൊണ്ട് ആഞ്ഞിടിച്ചു...... കണ്ണുകൾ അടച്ചതും...... ആ കിച്ച എന്നുള്ള വിളിയുടെ കൂടെ കണ്ണിൽ ഒരു നുണക്കുഴി കാരിയുടെ മുഖം തെളിഞ്ഞു വന്നതും.......... മ്മടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു വന്നു................. പതിയെ മനസ് ശാന്തമായി...... ഒഹ് ഗോഡ് എന്തൊക്കെയാ കുറച്ച് മുന്നേ മ്മള് ചെയ്ത് കൂട്ടിയത്............ ഒരുനിമിഷം അവളുടെ ആ കിച്ച ന്നുള്ള വിളിയിൽ മ്മടെ മനസ് കൈവിട്ടു പോയി ..... എങ്ങനെ കഴിഞ്ഞു മ്മൾക് അങ്ങനെ ചെയ്യാൻ.... പറ്റി പോയി.... കരണം മ്മടെ ബലഹീനാത അത് മ്മടെ പൊന്നു ആണ്........മ്മടെ കളിക്കൂട്ടുകാരി....... അവളുടെ പിറന്നാൾ ദിനം ആണ് ആ നുണക്കുഴി ചിരി മ്മടെ മനസ്സിൽ കയറി കൂടിയത്....... ഉമ്മിടെ കൂടെ പോകുന്നത്തിനിടയിൽ ഒരു ഓർഫനേജിൽ നിന്നാണ് ആ പുഞ്ചിരി മനസിൽ കയറി കൂടിയത്...... ഒരുപാട് അനാഥാലയങ്ങൾക്ക് ഉമ്മിടെ സഹായം ഉണ്ടായത് കൊണ്ട് മ്മളും കൂടെ പോകുമായിരുന്നു..... അങ്ങനെ അവളുമായി കൂട്ടായി.... ആരുമായും പെട്ടന്ന് കൂട്ടാവുന്ന അവളെ സംസാരം മ്മള് കണ്ണെടുക്കാതെ നോക്കുമായിരുന്നു.....

അങ്ങനെ അവളുമായി വളരെ അടുത്ത മ്മൾക്.......ഇനി അങ്ങോട്ട് അവളുടെ കളിയും ചിരിയും ഇല്ലാതെ ജീവിക്കാൻ ആവില്ലായിരുന്നു...... അവളുടെ കിച്ച ന്നുള്ള വിളി..... അത് കേട്ടാൽ മ്മള് പോലും മ്മളെ നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്ന രീതിയോടെ ആണ് പെണ്ണ് വിളിക്കാറ്.... ആ വിളികേട്ടാൽ മ്മള് അപ്പോൾ ആ കവിളിൽ ഒരു ഉമ്മ കൊടുക്കുമായിരുന്നു..... അപ്പോൾ തന്നെ കാന്താരി മ്മടെ വയറിനിട്ട് ഇടിക്കും.......ഇന്ന് ആ വിളി ആണ് മ്മള് അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചത്........ മ്മടെ പൊന്നു....... ആകെ കൂടെ ഒരു കുഞ്ഞു മൊഞ്ചത്തി ആയിരുന്നു.... അങ്ങനെ ഞങ്ങളുടെ സൗഹൃദം കടന്നു പോയികൊണ്ടിരിക്കുന്നതിനിടയിൽ ആണ് അത് സംഭവിച്ചത്.... പപ്പയുടെ ബിസിനെസ്സ് ആവശ്യം ആയി ഞങ്ങൾ കുടുംബത്തോടെ ദുബായിലേക് ഷിഫ്റ്റ്‌ ചെയ്തു..... അന്ന് ഉമ്മി മാരിയെ പ്രേഗ്നെണ്ട് ആയിരുന്നു.... അന്ന് അവളോട് യാത്ര പറഞ്ഞു പോയ മ്മള് ദുബായുടെ തിരക്കിൽ ആ മുഖം പാടെ മറന്നു തുടങ്ങി..... മ്മടെ പഠനം ഫുട്ബാൾ......അതിന് പുറകെ രാവെന്നോ പകലെന്നോ ഇല്ലാതെ ഓടിനടന്നു...... മാരി പിറന്നതിന് ശേഷം അവളുമായി കൂടി...... നാട്ടിലെ ഓർമകൾ പാടെ മറന്നു........കൂട്ടത്തിൽ മ്മടെ പൊന്നുവിനെയും........

മ്മടെ പൊന്നു വിനെയും മറന്നെന്നു കരുതി നടന്ന മ്മളെ ഉള്ളിൽ അവളിപ്പോഴും ഉണ്ടെന്ന് മനസിലാക്കിയത്......... ഇന്ന് ആ കൊപ്പതിയുടെ കിച്ച എന്നുള്ള വിളിയിൽ ആണ്..... വലിയ തെറ്റാണ് മ്മള് ചെയ്തത്......അതും മ്മടെ പൊന്നുവിനോട്.... മ്മടെ ജീവിതത്തിൽ സംഭവിച്ച ആ നശിച്ച കാര്യം കൊണ്ട് മ്മള് സ്ത്രീകളെ പോലും വെറുത്തു..... അതോണ്ട് തന്നെ മ്മള് മ്മടെ ജീവനായ പൊന്നുവിനെയും മറന്നു....... വെറുത്തു... വെറുത്തു...... ന്നൊക്കെ മ്മള് കരുതിയത് വലിയ തെറ്റായിരുന്നെന്ന് ഇന്ന് മനസ്സിലാവുന്നു..... ഇപ്പഴും മ്മടെ ഉള്ളിൽ ആ നുണക്കുഴി കാരി ഉണ്ട്.... അതുകൊണ്ടാണല്ലോ മ്മള് പോലും ആ ഒരു വിളിയിൽ കൈവിട്ട് പോയത്..... പൊന്നു അയാം സോറി..... കിച്ചുവിനോട് ക്ഷമിക്കട....... എവിടെയാ നി....... നിനക്ക് മാത്രെ മ്മളെ മനസിനെ തണുപ്പിക്കാൻ കഴിയു...... മ്മടെ ജീവിതത്തിൽ നടന്ന മ്മള് ഓർക്കാൻ കൂടെ ആഗ്രഹിക്കാത്ത ആ സംഭവം മ്മളെ കൊല്ലാതെ കൊന്ന് കൊണ്ടിരിക്കുവാണ്....... നിന്റെ കിച്ചനെ ഇല്ലാതാക്കുവാണ്...... ന്നാലും മ്മൾക് എങ്ങനെ കഴിഞ്ഞു ആ കോപ്പിനോട് അങ്ങനെ ഒക്കെ ചെയ്യാൻ....... മ്മടെ പൊന്നു വിളിക്കുന്ന ആ പേര് ഇനി ആ കൂതറയുടെ നാവിൽ നിന്ന് വീണാൽ കൊല്ലാൻ പോലും മടിക്കില്ല ഞാൻ........... റാസ്...... ആ പേരിനോടുള്ള മ്മടെ വെറുപ്പ് അതീ ജന്മം തീരുമെന്ന് തോന്നുന്നില്ല....... മ്മടെ ഈ അവസ്ഥയ്ക്ക് കാരണക്കാരിയായ ആളുടെ പേര് റാസ്......

അതെ പേര് ഇവൾക്ക് ഉണ്ടായത് കൊണ്ട് മാത്രം ആണ് മ്മടെ കോപം മ്മൾക് പോലും നിയന്ത്രിക്കാൻ കഴിയാതെ അത്രത്തോളം ഉയരുന്നത്...... അവളെ കാണും തോറും മ്മൾക് ആ പേരും അന്ന് നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് വരും......അപ്പോഴുണ്ടാകുന്ന ദേഷ്യം അതാണ് അവളിൽ തീർക്കുന്നത്...... ആ സംഭവം കാരണം മ്മൾക് മ്മടെ പൊന്നു വിനെ പോലും കണ്ടെത്താൻ ഒരു തടസ്സമായി മാറിയിരിക്കുവാണ്........ ഇനിയും മ്മളെ അതെല്ലാം വീണ്ടും ഓർമ്മിപ്പിക്കാൻ ആയി മ്മടെ മുന്നിലേക്ക് വന്നാൽ......... മെഹക് റാസ്....... പിന്നെ മ്മടെ പ്രവർത്തി......... അതിന്റെ ആഫ്റ്റർ എഫക്ട്........അത് നിനക്ക് താങ്ങില്ല.....നി വിളിക്കുന്ന ഈ രാവണന്റെ കോപത്തിൽ നി വെണ്ണീറായി പോകും........ ന്നൊക്കെ എരിയുന്ന കണ്ണാലെ റൂമിലുള്ള വസ്തുക്കൾ ഒക്കെ അടിച്ചു പൊട്ടിച്ചു കൊണ്ട് മ്മള് ബെഡിലേക് വീണു...... മെഹക് റാസ്...... നിന്നോട് ഒരു വിരോധം ഇല്ല.... പക്ഷെ റാസ്..... ആ പേര് നിയായിട്ട് കൊണ്ട് വന്നതാ മ്മടെ മുന്നിൽ......മറക്കാൻ ശ്രമിക്കും തോറും നിയായിട്ട് ഓറ്മിപിക്ക ഓരോന്നും........ കരയും നി ഇനി അങ്ങോട്ട്......... കരയിക്കും അലൻ..... ന്നൊക്കെ മനസ്സിൽ ഉരുവിട്ടുകൊണ്ട് പതിയെ കണ്ണുകൾ അടഞ്ഞുകൊണ്ട് ഉറക്കത്തിലേക്കു വഴുതി വീണു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story