രാവണ പ്രണയം🔥 : ഭാഗം 121

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അരുണി) ആക്കുവും ആനിയും മ്മളെ റൂമിലേക്ക്‌ കൊണ്ട് വിട്ടിട്ട് പോയതും..... മ്മള് വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ ചുറ്റും ഒന്ന് നോക്കിയെങ്കിലും അങ്ങേരെ കണ്ടെ ഇല്ല..... അതോടെ ഒന്ന് ദീർഘമായി നിശ്വസിച്ചു പാല് ഗ്ലാസ്‌ ടേബിളിൽ വെച്ച് തിരിഞ്ഞതും ആരെയോ കൂട്ടി ഇടിച്ചു.... പതിയെ മിഴികൾ ഉയർത്തി നോക്കിയപ്പോൾ അതാ മീശ പിരിച്ചു കൊണ്ട് മ്മളെ തന്നെ നോക്കി നിക്കുവാ ഇച്ചായൻ..... ന്റെ കൃഷ്ണ.....അങ്ങേർക്ക് അൽഷിമേഴ്‌സ് വരണേ.....മ്മള് പറഞ്ഞത് ഒന്നും ഓർമ വരല്ലേ.... ന്ന് തിങ്കി കൊണ്ട് ആളിൽ നിന്ന് വിട്ടു നിന്നതും..... പെട്ടന്നാണ് മ്മടെ അരയിൽ കൈ ചുറ്റി ആളിലേക് ചേർത്ത് വെച്ചതും മ്മള് ഉരുകി പോയി..... വേറെ ഒന്നും അല്ല.... അന്ന് ബലമായി താലി കെട്ടിയതിന് ശേഷം ആള് ഫോൺ ഒക്കെ ചെയ്യും.....മിക്കപ്പോഴും തമ്മിൽ അടി ആകും..... അങ്ങനെ അടി കൂടാതെ നിന്ന അപൂർവ നിമിഷത്തിൽ ഇങ്ങേര് ഒരു ഉമ്മ ചോദിച്ചു..... അന്ന് അതിൽ നിന്ന് രക്ഷപെടാൻ മ്മള് കല്യാണം കഴിഞ്ഞു തരാംന്ന് പറഞ്ഞു..... ഇന്ന് രാവിലെ തൊട്ടേ മ്മളെ അതും പറഞ്ഞോണ്ട് ചൊറിഞ്ഞോണ്ടിരുന്നവനാ.....

ഇപ്പൊ ഒറ്റയ്ക്കു ആൾടെ മുന്നിൽ പെട്ടേക്കുന്നെ..... ന്റെ kunjishana ഒരു പുഷ്പാഞ്ജലി തന്നേക്കാം....മ്മള് പറഞ്ഞതൊന്നും അങ്ങേർക്ക് ഓർമ..... ന്ന് മനസ്സിൽ പറഞ്ഞു നാവ് വായിൽ ഇട്ടില്ല അപ്പഴേക്കും .. "ആരൂ......വളച്ചു കെട്ടില്ലാതെ പറയാം.... നി തരാം ന്ന് പറഞ്ഞ ഉമ്മ തന്നേക്...എന്നിട്ട് വേണം കാര്യത്തിലേക്ക് കടക്കാൻ....." ന്ന് കള്ള ചിരിയാലെ പറഞ്ഞതും മ്മള് ഓൺ തെ സ്പോട്ടിൽ പുഷ്പാഞ്ജലി ക്യാൻസൽ ചെയ്തു....😏.... ന്റെ കൂടെ നിക്കാതെ പോയതല്ലേ കുഞ്ഞിഷ്ണൻ.....അങ്ങേർക്ക് യെല്ലാം പകൽ പോലെ ഓർമ ഉണ്ട്.....🙄 ആൾടെ മുഖം മ്മടെ അടുത്തേക് വന്നതും......മ്മള് അറിയാതെ ഇച്ചായ ന്ന് വിളിച്ചു പോയി.... അതോടെ ചെക്കന്റെ കണ്ണുകൾ വിടർന്നു മ്മടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട്... "ഇനി ന്നെ ഇച്ചായ ന്ന് വിളിച്ചാൽ മതി.....അതാ എനിക്ക് കൂടുതൽ ഇഷ്ടം.....നിന്റെ ഈ ചുമന്ന അധരത്താൽ ഇച്ചായ ന്ന് വിളിക്കുമ്പോൾ ഉണ്ടല്ലോ....നിന്നെ മുഴുവനായി അങ്ങ് കടിച്ചെടുക്കാൻ തോന്നും.....അത്രയും പ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു ആരു....."

ന്ന് പറഞ്ഞു മ്മളെ കണ്ണിലേക്കു പ്രണയാർദ്രമായി നോക്കിയതും...... ആ പ്രണയച്ചൂടിൽ അലിഞ്ഞു ചേരാനെന്നോണം ഇച്ചായനെ ഇറുകെ വാരി പുണർന്നു..... പരസ്പരം ഹൃദയതാളം ശ്രവിച്ചു കൊണ്ട് ചേർന്ന് നിന്നതും...... ചെക്കന്റെ അധരം കഴുത്തിലായി പതിഞ്ഞതും മ്മള് ഒന്ന് കുറുകി പോയി..... ആ കുറുകൽ ഒന്ന് മതിയായിരുന്നു അവൻ അവന്റെ പ്രണയിനിയിൽ അലിഞ്ഞു ചേരാൻ..... രാത്രിയുടെ ഏതോ യാമത്തിൽ സെബി ഒരു നനുത്ത മഴയായി അരുണിയിൽ അലിഞ്ഞു ചേർന്നു.......🙈🏃‍♀️🏃‍♀️ **************** (ഷാദി) മാജിത്ത മ്മളേം കൊണ്ട് അർഷിക്കയുടെ റൂമിൽ കൊണ്ട് വിട്ടു മിയു മോളേം അപ്പുവിനെയും കൂട്ടി അവരുടെ റൂമിലേക്ക്‌ വിട്ടു.... ന്താണെന് അറിയില്ല ഹൃദയം ഡിജെ വരെ റീമിക്സ് ഇട്ട് കളിക്ക....അതിന് ഡോസ് കൂട്ടാൻ ആയി അക്കു പരട്ട മ്മളെ നേരെത്തെ കൂടെ വിളിച്ചു ഹാപ്പി ഫസ്റ്റ് നൈറ്റ്‌ ന്ന് പറഞ്ഞു പേടിപ്പിച്ചു പോയി..... ന്റെ പടച്ചോനെ അർഷിക്കയെ കാണാൻ ഇല്ലല്ലോ.... ആള് വരുന്നേ ന്ന് മുന്നേ മൂടി പുതച്ചു കിടക്കാം..... ന്ന് കരുതി പാല് മ്മള് തന്നെ മുഴുവൻ കുടിച് ബെഡിലേക് വീണു....

ആൾക്ക് പാല് ഇഷ്ടം അല്ലാന്ന് അറിയുന്നത് കൊണ്ട് മ്മള് അതും പിടിച്ചു നിക്കാതെ പെട്ടന്ന് കിടക്കാൻ പറ്റി.... ന്ന് കരുതവേ കതക് തുറക്കുന്ന സൗണ്ട് കേട്ട്.... ആള് വന്നു.... ഷാദി മോളെ മിണ്ടാതെ കിടന്നോ....അല്ലേൽ നി പണി മേടിച്ചു കൂട്ടും..... ന്ന് മ്മള് മ്മളൊടെന്നെ പറഞ്ഞു കണ്ണും അടച്ചു മിണ്ടാതെ കിടന്നു... അങ്ങേര് മ്മടെ അടുത്തോട്ടു വന്നു കൊണ്ട് തട്ടി വിളിച്ചെങ്കിലും...... കാലൻ കുലുങ്ങിയാലും കേളൻ ഹെഹെ ന്ന് പറഞ്ഞ കണക്കെ അങ്ങ് കിടന്നു.... അതിന്... "പടച്ചോനെ ന്റെ ഫസ്റ്റ് നൈറ്റ്‌ കുളം ആക്കി കിടക്കുന്ന കിടപ്പ് കണ്ടില്ലേ കുട്ടിപിശാശ്......" ന്ന് പിറുപിറുത്തു കൊണ്ട് ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റ് ഓൺ ചെയ്തു വന്നു കിടന്നപ്പോഴാണ് മ്മടെ ശ്വാസം ഒന്ന് നേരെ വീണത്.... കുറെ സമയത്തിന് ശേഷം ആള് ഉറങ്ങിയെന്ന് മനസ്സിലാക്കി പതിയെ തലവഴി മൂടിയ പുതപ്പ് എടുത്ത് എണീറ്റ് ആൾക്ക് അടുത്തേക്ക് ചേർന്നു ഇരുന്നു ആ മുഖത്തേക് നോക്കി..... "എന്താ ഒരു നിഷ്കളങ്കതാ.....ഇടക് ഉള്ള ആ ദേഷ്യം കാണുമ്പോൾ ഈ മീശ പിടിച്ചു കത്തിക്കാൻ തോന്നും....പിന്നെ ഈ മീശ ഇങ്ങേർക്ക് ഒടുക്കത്തെ മോന്ജ് നൽക്കുന്നതോണ്ട് മാത്രം വെറുതെ വിടുന്നതാ......

ഓഹ് ഷർട്ട്‌ ഒക്കെ അഴിച് വെച്ചോണ്ടാ കിടപ്പ്.....ആരെ വളക്കാൻ ആടോ ഷർട് ഇടാതെ കിടക്കുന്നെ.....ശ്യേ മ്മള് മാത്രം അല്ലെ ഇവിടുള്ളൂ......അപ്പൊ ന്നെ മയക്കാൻ ആണോ...... ന്നൊക്കെ ആളെ മുഖത്തേക് നോക്കിയിരുന്ന് പറഞ്ഞോണ്ടിരുന്നു..... പിന്നീട് പതിയെ ആ മുടിയിൽ ഒന്ന് തലോടി ആൾടെ മുഖത്തേക് മുഖം അടുപ്പിച്ചു ആ കവിളിൽ അമർത്തി മുത്തി എണീറ്റ് മാറാൻ ഒരുങ്ങവെ.....പെട്ടന്നാണ് മ്മടെ കയ്യിലായി പിടി വീണത്..... അതോടെ മ്മടെ മനസ് മ്മള് നൈസ് ആയിട്ട് പെട്ട് പോയെന്ന വിവരം അറിയിച്ചതും..... ഞൊടിയിട കൊണ്ട് ചെക്കൻ മ്മളെ വലിച്ചു ആൾടെ മേലേക്ക് കിടത്തി മ്മടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചതും..... മ്മടെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി..... ആളെ ഒന്ന് തല ഉയർത്തി നോക്കാൻ പോലും കഴിയാതെ ആ കിടപ്പ് കിടന്നതും...... പെട്ടന്ന് മ്മളേം കൊണ്ട് തിരിഞ് മ്മടെ മേലെയായി ചെക്കൻ ലാൻഡ് ചെയ്തു കള്ള ചിരിയോടെ നോക്കിയതും..... യെല്ലാം കയ്യീന്ന് പോയെന്ന് മനസ്സിലായി..... ചെക്കന്റെ ആ നോട്ടത്തിൽ കവിളിൽ നാണത്താൽ ചുവപ്പ് രാശി പടർത്തവേ തന്റെ അധരത്താൽ അർഷി അവയെ സ്വന്തമാക്കി.....

അവളിലെ ഓരോ അണുവിലും തന്റെ പ്രണയം പകർന്നു കൊണ്ട് അവൻ അവളിൽ എല്ലാ അർത്ഥത്തിലും ഒഴുകി ഇറങ്ങി...... ***************** (അക്കു) പുലർച്ചെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു മ്മളും ചെക്കനും ഹെവനിലേക് വിട്ടു..... അവിടെ എത്തിയതും അകത്തു നിന്നും ആഷിക്കയും അരുണേട്ടനും കൂടെ ഇറങ്ങി വന്നു..... അരുണേട്ടൻ യൂണിഫോമിൽ ആയിരുന്നു...... ഞങ്ങളെ കണ്ട് അടുത്തോട്ടു വന്നു കൊണ്ട്.... "അലൻ.....നി അറിഞ്ഞു കാണുമല്ലോ.....കഴിഞ്ഞ ദിവസം ആയിരുന്നു കോർട്ടിൽ വിചാരണ നടന്നത്......പരമാവധി ശിക്ഷ അവന്മാർക്ക് മേടിച്ചു കൊടുത്തിട്ടുണ്ട്...... റാസിഖ്....നൗ ഹി ഈസ്‌ ഇൻ ഹോസ്പിറ്റൽ.....കാൽ രണ്ടും മുറിച്ചു മാറ്റി....അതിൽ നിന്ന് ഒന്ന് റിക്കവർ ആയാൽ സെല്ലിലേക്ക് മാറ്റും....ഷാഹിൽ ഇപ്പോളും സെല്ലിൽ ആണുള്ളത്...ജീവിതത്തിന്റെ ഒരു ഭാഗo തന്നെ അവർക്ക് സെല്ലിൽ കഴിയേണ്ടി വരും......" "അവർക്ക് അർഹത പെട്ട ശിക്ഷ.....അവർക്ക് ലഭിച്ചു....അത്‌ അത്രയും ഒള്ളു....എനി വേ താങ്ക് യു അരുൺ......" "ഒന്ന് പോടാ......അവന്റെ ഒരു താങ്ക് യു...." "അല്ലടാ നി അരുണിടെ അടുത്ത് പോകുന്നില്ലേ....."

"പോകണം.....ഇന്നലെ അവളെ യാത്രയാക്കി പെട്ടന്ന് ഡ്യൂട്ടി ൽ കേറേണ്ടി വന്നതാ.....ഒന്ന് പോയി കാണണം....വീട്ടിൽ ചെന്നു അമ്മയേം കൂട്ടി വേണം പോകാൻ...." "ന്ന ശരി.....നേരം കളയണ്ട നി വിട്ടോ.... അല്ല വല്ലതും കഴിച്ചോ നി...." "അതൊക്കെ ആന്റിടെ കയ്യീന്ന് മേടിച്ചു കഴിച്ചു.....ന്നാൽ ഞാൻ ഇറങ്ങുവാ.... ശരി ടാ....." ന്ന് പറഞ്ഞു അരുണേട്ടൻ പോയതും ഞങ്ങൾ മൂന്നും കൂടെ അകത്തേക്കു വിട്ടു.... വീട്ടിൽന്ന് പോരുമ്പോൾ അമ്മച്ചി ഇത്തയ്ക് വേണ്ടി ഒത്തിരി പലഹാരം തന്ന് വിട്ടിരുന്നു... മ്മള് അതും കൊണ്ട് ഇത്തയുടെ അടുത്തേക് പോയി.... ഇത്തയെ പലഹാരം ഒക്കെ കഴിപ്പിച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു ബാക്കി കിച്ച്നിൽ കൊണ്ട് വെച്ചപ്പോൾ ആണ് അങ്ങോട്ട് അഷിക്ക വന്നത്.... "അക്കു......" "ന്താണ് അമുൽ ബേബി......" "ഡി....ഡി..... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ന്നെ അങ്ങനെ വിളിക്കരുതെന്ന്....." ന്ന് പറഞ്ഞു മ്മടെ ചെവിയിൽ പിടിച്ചതും...... മ്മള് അവിടെ നിന്ന് തുള്ളാൻ തുടങ്ങി.... അത്‌ കണ്ട് വന്ന മമ്മ.... "എന്താ ആഷി മോനെ നി ന്റെ മോളെ ചെയ്യുന്നേ......" "മമ്മ കണ്ടില്ലേ ഈ വഴക്കാളി ന്നെ വിളിക്കുന്നത്....അമുൽ ബേബി ന്ന്......"

"അതിലെന്താ അത്ഭുതം ഇങ്ങള് ശരിക്കും അമുൽ ബേബി തന്നെയാ....അല്ലെ ബാബി........" ന്ന് പറഞ്ഞോണ്ട് അങ്ങോട്ട് വന്ന മാരിയെ കണ്ട് അഷിക്ക ചെറഞ്ഞു നോക്കിയതും അവൾ.... "ഡാഡ്......" ന്ന് അലറി കൂവി ഹാളിലേക്കു ഓടിയതും അഷിക്ക പുറകെ.... "നിക്കടി അവിടെ..... അല്ലേൽ ഈ തവി വെച്ച് ഏറിയും......" ന്ന് പറഞ്ഞോണ്ട് അടുക്കള സ്ലാബിൽ നിന്ന് ഒരു തവിയും കയ്യിൽ പിടിച്ചു അവൾക് പുറകെ ഓടി......😂... ഓടി ഷീണിച്ചു രണ്ടും കൂടെ തോളിലും കയ്യിട്ട് ഫ്രിഡ്ജ് തുറന്ന് വെള്ളം മടമടാന്ന് കുടിച് ഏമ്പക്കവും വിട്ടു അവിടെ സ്ലാബിൽ കയറി ഇരുന്നു.... ഉച്ചയ്ക്ക് വേണ്ടി ഇത്തയ്ക്ക് കഴിക്കാൻ മാങ്ങാ ചമ്മന്തി ഉണ്ടാക്കാൻ പച്ച മാങ്ങ തൊലി കളഞ്ഞു ചെത്തി പാത്രത്തിൽ ഇട്ട് വെച്ചത് അമുൽ ബേബി എടുത്തു തിന്നാൻ തുടങ്ങി.... അതിന് കയ്യിൽ ഒരടി വെച്ച് കൊടുത്തു പ്ലേറ്റ് മാറ്റി വെച്ചു.... ഇത് കണ്ട് കൊണ്ട് അങ്ങോട്ട് വന്ന അമി കാക്കുവിന് മ്മള് പത്രത്തിൽ ദോശയും ചട്ട്ണിയും കൊടുത്തു റൂമിൽ കൊണ്ട് പോയി കഴിക്കാൻ പറഞ്ഞു... കൂട്ടത്തിൽ ഇത്തയെയും കഴിപ്പിക്കാൻ....... ആള് പുലർച്ചെ ഹോസ്പിറ്റൽ പോയതാണ്.... ഒന്നും കഴിച്ചില്ലന്ന് മമ്മ പറഞ്ഞിരുന്നു......

അത്‌ കൊടുത്തു തിരിഞ്ഞപ്പോൾ അതാ മാരിയും ആഷിക്കയുടെ കൂടെ കൂടിയായി മ്മള് എടുത്തു വെച്ച മാങ്ങ തീറ്റ....അത്‌ കണ്ട് മ്മള് ചപ്പാത്തി കോൽ എടുത്തതും..... അവർ രണ്ടും ചാടി ഇറങ്ങി ഓടാൻ നിന്നതും അങ്ങോട്ട് വന്ന രാവണിൽ ഇടിച്ചു നിന്നതും ചെക്കൻ.... "എന്താ ആഷി....ഇവിട......" "നോക്ക് കിച്ച.....ഈ അമുൽ ബേബി ദേ മാരിയും കൂടെ മ്മള് എടുത്തു വെച്ച മാങ്ങാ മുഴുവൻ കഴിച്ചു തീർത്തു....ഇത്തയ്ക്ക് വേണ്ടി ചമ്മന്തി ഉണ്ടാകാൻ വെച്ചതാ......" ന്ന് പറഞ്ഞു ആൾക്ക് പുറകിൽ മറഞ്ഞു നിക്കുന്ന രണ്ടണ്ണത്തിനെo നേരെ കോൽ വീശിയതും...... മ്മടെ കയ്യിൽ പിടിച്ചു വെച്ച് ചെക്കൻ..... "അടങ് പെണ്ണെ....." ന്ന് പറഞ്ഞു കുരിപ്പ് പരിസര ബോധം ഇല്ലാതെ മ്മളെ വലിച്ചു ചേർത്ത് കൊണ്ട്.... "നി ഇങ്ങനെയൊക്കെ ചമ്മന്തി ഉണ്ടാക്കി നടന്നോ.....നിനക്ക് ഇത് കഴിക്കാൻ ഉള്ള വക ആദ്യം ഉണ്ടാക്കാൻ നോക്ക്......" ന്ന് പറഞ്ഞതും മ്മള് കണ്ണും തള്ളി നിന്നതും.... പുറകിൽ നിന്ന് ആക്കി ചുമ കേട്ടപ്പോൾ ആണ് കെട്ടിയോന് ബോധം വന്നത്..... അതോടെ ചെക്കൻ ആറ്റിട്യൂട് ഇട്ടോണ്ട് ആഷിക്കയോട്.... "ആഷി....നി ഇവിടെ വന്നു വഴക് കൂടാൻ ആണോ.....

ഇതുവരെ നി ഇവരോട് ഒരുങ്ങാൻ പറഞ്ഞില്ലേ...." "അതാ.... മ്മള് മറന്ന് ബ്രോ....അത്‌ പറയാനാ മ്മള് വന്നത്.....അതിനിടയിൽ മറന്നു പോയി......അക്കു നമ്മൾ കുറച്ചു കഴിഞ്ഞാൽ എല്ലാവരും കൂടെ കിളിക്കൂട്ടിലേക് പോകുന്നുണ്ട്....." ന്ന് ആഷിക്ക പറഞ്ഞതും മ്മള് സന്തോഷം കൊണ്ട്...... "ശരിക്കും......" ന്ന് പറഞ്ഞു തുള്ളിയതും.... ചെക്കൻ മ്മളേം മാരിയേം ഒരുങ്ങാൻ പറഞ്ഞു വിട്ടു.... അങ്ങനെ റൂമിൽ പോയി മാറ്റി ഒരുങ്ങി വന്നപ്പോൾ അതാ എല്ലാവരും അവിടെ ഹാജർ.... അങ്ങനെ അമി കാക്കുവിന്റെ കാറിൽ ഇത്തയും കാക്കുവും ഉമ്മിയും ഡാഡും കയറി.... മ്മളും ചെക്കനും ചെക്കന്റെ താറിൽ കയറി..... ഫ്രണ്ട് സീറ്റിൽ ആശിക്കയെ പിടിച്ചിരുത്തി മ്മളും മാരിയും പുറകിൽ കയറി..... പോകുന്ന വഴിക്ക് ആനിയെം വലിച്ചു കയറ്റി.....ഇച്ചായൻസ് ഇല്ലന്ന് പറഞ്ഞു......നേരെ ഷാദിയെ കാണാൻ അർഷിയുടെ വീട്ടിൽ പോയി..... അവളെയും കണ്ട് വിശേഷം പറഞ്ഞു തിരികെ കിളിക്കൂട്ടിലേക് പോയപ്പോൾ കൂട്ടത്തിൽ അപ്പുവും മിയു മോളും അമി കാക്കുവിന്റെ കാറിൽ പുറകിൽ ഡാഡ് ക്കും മമ്മയ്ക്കും ഒപ്പം ഇരുന്നു...

മജിത്തയും കാക്കുവും വരുന്നില്ല....ന്ന് പറഞ്ഞു.... പിന്നീട് ഞങ്ങൾ നേരെ കിളിക്കൂട്ടിലേക് വിട്ടു...... കുറഞ്ഞ മണിക്കൂറുകൾക്ക് ശേഷം ഞങ്ങൽ കിളിക്കൂടിൻ കവാടം കടന്ന് അകത്തേക്കു പ്രവേശിച്ചു..... ഞങ്ങളുടെ വരവ് അറിഞ് മദർ മുന്നിൽ തന്നെ ഉണ്ടായിരുന്നു.....ഇതിനിടയിൽ മ്മള് ഒരു കാര്യം ശ്രദ്ധിച്ചു നമ്മടെ ആശിക്കയുടെ കണ്ണ് ആകെ പാറി നടക്കുന്നു....ആരെയോ തിരയുന്ന പോലെ.... അത്‌ കണ്ട് മ്മൾകും ആനിക്കും സംതിങ് ഫിഷി അടിച്ചു..... പിന്നീട് മദർ അകത്തേക്കു ക്ഷണിച്ചു....അവിടെയുള്ള കുട്ടികൾക്ക് വേണ്ടി വാങ്ങിയ സ്വീറ്സ് ഒക്കെ അവരെ ഏല്പിച്ചു ഉച്ചയ്ക്ക് ഉള്ള ഭക്ഷണം എല്ലാവരും ഒരുമിച്ച് കഴിച്ചു..... ഇത്തയ്ക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞു മദർ ഒത്തിരി സന്തോഷിച്ചു....മറിയ ചേട്ടത്തിടെ വക ആയി വൈകുന്നേരം പാലപ്പവും താറാവ് കറിയും ആയിരുന്നു..... ഏറെ നേരം ഞങ്ങൾ ആ കിളിക്കൂട്ടിൽ സമയം ചിലവഴിച്ചു.... അതിനിടയിൽ മ്മള് ആനിയെം അപ്പുവിനെയും മാരിയേം വിളിച്ചു അടുത്തുള്ള കുന്നിൻ മുകളിലേക്കു പോയി..... ഞങ്ങള്ക് പുറകെ ആയി അമി കാക്കുവും ആഷിക്കയും രാവണനും കൂടെ വന്നു....

ഇത്ത ഷീണം ആയത് കൊണ്ട് കിളിക്കൂട്ടിൽ തന്നെ നിന്നു...... അങ്ങനെ ഇടതൂർന്ന് വളർന്ന പുല്ല് വകഞ്ഞു മാറ്റി ഞങ്ങൾ ആ കുന്ന് ലക്ഷ്യം വെച്ച് നടന്നു.... അവിടെ എത്തിയതും അതിന് മുകളിലെ പാറയിൽ കയറി നിന്ന് കൊണ്ട് പതിയെ കൈകൾ വിടർത്തി തഴുകി ഒഴുകുന്ന കാറ്റിനെ വരവേറ്റ് കൊണ്ട് കണ്ണുകൾ അടച്ചു പിടിച് ഓരോന്നായി ഓർത്തെടുത്തു...... അന്ന്.....ആദ്യം ഇവിടെ നിന്ന് വിട്ടു പോകാൻ മനസ് അനുവദിക്കാതെ ഇങ്ങനെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ആയിരുന്നു....ഇത്ത മ്മളയും കൊണ്ട് ഈ നാട്ടിൽ നിന്നും ട്രെയിൻ കയറിയത്..... ആ യാത്ര..... ആരും ഇല്ലാത്ത ഞങ്ങള്ക് ഒത്തിരി പേരെ നൽകി ജീവിതത്തിൽ സന്തോഷം നിറച്ചിരിക്കുന്നു.....ഒറ്റയ്ക്കു ഓടിയിറങ്ങിയ ഈ കുന്നിൻ ചെരുവിലേക് ഇതാ ഇന്ന് ഒത്തിരി പേരോട് കൂടെ കടന്ന് ഓർമ്മകൾ അയവിറക്കാൻ ഒരു നിമിഷം കൂടെ കൈ വന്നിരിക്കുന്നു..... അതെ ഞാൻ നേടി....എന്റെ ജീവിതം.....എന്നെ മുന്നോട്ട് നയിക്കുന്ന പ്രണയം.....എന്റെ പ്രാണനാൽ വരച്ചു തീർത്ത പ്രണയം......എന്റെ മാത്രം 🔥രാവണ പ്രണയം🔥 ന്ന് മ്മള് മനസിൽ ഓരോന്ന് ഓർത്തു നിന്നതും......

പെട്ടന്നാണ് ഉച്ചത്തിൽ ശബ്ദം മുഴങ്ങിയത്...... "അക്കൂ......." "അക്കൂ......." ന്നുള്ള ശബ്ദം അടുത്തടുത് വന്നതും...... മിഴികൾ തുറന്ന് നോക്കിയതും കണ്ടത് കുന്നിൻ മുകളിലേക്കു ഓടി വരുന്ന ഒരു പെൺകുട്ടിയെ ആണ്..... തൂ വെള്ള നിറത്തിലെ ഡ്രെസ്സിൽ ഒരു മാലാഖയെ പോലെ തോന്നിച്ചിരുന്നു അവൾ...... മുകളിലേക്കായി ഓടി അടുത്ത് വന്നതും അവളെ കണ്ട് മ്മളും ആനിയും ഒരുമിച്ച്.... "ആയിഷു......" ന്ന് വിളിച്ചു അവൾക്കരികിലേക്കായി ഓടിയടുത്തു കൊണ്ട് വാരി പുണർന്നു..... ഇവളാണ് ആയിഷ.....ഞങ്ങടെ ആയിശു....ഞങ്ങള്ക് കൂട്ടായിരുന്ന കിളിക്കൂട്ടിലെ മറ്റൊരു കിളി..... ഇങ്ങോട്ട് വരുമ്പോൾ ഒന്നും അവളെ കാണാൻ കഴിഞ്ഞിരുന്നില്ല.....കാരണം കിളിക്കൂട്ടിലെ കുഞ്ഞുങ്ങളുമായി കത്രീന സിസ്റ്റർന്റെ കൂടെ ദ്യാനത്തിന് പോകുന്നത് ഇവളായിരുന്നു...... ഇന്ന് ഞങ്ങൾ വന്നപ്പോ അവൾ ക്ലാസ്സിൽ പോയേക്കുവായിരുന്നു...... ഇവിടെ വന്ന മുതലേ ഒരാളുടെ മുഖം മ്ലാനത നിറഞ്ഞത് പോലെ ആയിരുന്നേൽ ഇപ്പൊ 100 വാൾട്ടിന്റെ പ്രകാശം ഉണ്ട് ആ മുഖത്തു..... അതെ നമ്മടെ അഷിക്ക..... ആൾടെ സംതിങ് ഫിഷി ആണ് ഈ നിൽക്കുന്ന ആയിഷ....

ആഷിക്കയുടെ സ്വന്തം ആശു... മ്മളും ആനിയും ആൾക്ക് പെങ്ങളെ പോലെ ആയിരുന്നേൽ ആയിശു അങ്ങനെ അല്ലായിരുന്നു.....മൗനം കൊണ്ടുള്ള പ്രണയം ആണ് അവരുടെ.....കണ്ണുകളാൽ കൈ മാറുന്ന പ്രണയം..... അവളെ അവർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്ത്.....പിന്നീട് ഞങ്ങൾ ആ കുന്നിറങ്ങി..... അവരെല്ലാം മുന്നിലായി ഇറങ്ങി പോയതും...... മ്മളെ ചെക്കൻ പിടിച്ചു വെച്ച് ആളിലേക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു...... "പൊന്നു.....ആഷിക് ആയിഷയെ ഇഷ്ടമാണല്ലേ......" "അതെ കിച്ച.....പ്രണയം ഉണ്ട് അവർക്കിടയിൽ.....മൗന പ്രണയം.....നമ്മുടെ പോലെ അടി പിടി അല്ല.....പ്രണയത്തിന്റെ മറ്റൊരു തലം.....ആ പ്രണയത്തിന്റെ കൂടെ നിക്കില്ലേ കിച്ച......" "അവന്റെ പ്രണയം അവന്റെ ആയിഷക്കുള്ളതാണ് പൊന്നു..... ഈ 🔥രാവണ പ്രണയം🔥 നിനക്ക് മാത്രം ഉള്ളത് പോലെ.....അവന്റെ പ്രണയം അവനിൽ തന്നെ വന്നു ചേരും......" ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചു ചുണ്ടിലേക് ആഴ്ന്നിറങ്ങി.....ദീർഘ ചുംബനം..... പരസ്പരം കൈകോർത്ത് പിടിച് അവിടെ നിന്നിറങ്ങി ഞങ്ങൾ കിളിക്കൂട്ടിലേക്ക് വിട്ടു....അവിടെയെത്തി മദർനോടും കുട്ടികളോടും ആയിഷുവിനോടും യാത്ര പറഞ്ഞിറങ്ങി..... വണ്ടിയിൽ കയറി മ്മടെ അടുത്തിരുന്ന ആനിയുടെ കയ്യിൽ കൈ ചേർത്ത് വെച്ചതും..... മ്മടെ അപ്പുറത്തായി ഇരുന്ന അപ്പു ന്റെ നെഞ്ചിലേക് ചേർന്നിരുന്നു..... ഒരു പ്രാവശ്യം കൂടെ ആ കിളിക്കൂട്ടിലേക് മിഴികൾ പതിയവേ ഞങ്ങളേം കൊണ്ട് വാഹനം ആ ഗേറ്റ് കടന്ന് മുന്നോട്ട് ചലിച്ചു തുടങ്ങിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story