രാവണ പ്രണയം🔥 : ഭാഗം 122

Ravana Pranayam Novel

എഴുത്തുകാരി: അമീന

8 വർഷങ്ങൾക്ക് ശേഷം...... "ആയിശു ആയിശു......" "ന്താ അക്കു....." "നി ആ തല തെറിച്ചതൂങ്ങളെ ഇവിടെയെങ്ങാനും കണ്ടോ.....അടങ്ങി ഒരിടത്ത് നിൽക്കില്ല......ഇനി എവിടെ പോയി നോക്കാന......" "ന്റെ ബാബി അവർ രണ്ടും കൂടെ മുറ്റത്തോട്ട് ഇറങ്ങുന്നത് കണ്ടിരുന്നു.....ഇങ്ങള് ഇങ്ങനെ വെപ്രാളപ്പെടാൻ ഒന്നും ഇല്ല....." ന്ന് പറഞ്ഞു കൊണ്ട് മാരി അങ്ങോട്ട് കടന്ന് വന്നതും മ്മള്.... "നി ഇതെങ്ങോട്ടാ ചവിട്ടി തുള്ളി വരുന്നേ അകത്തു പോയി നിന്നെ.....നാളെ കല്യാണം ഉള്ള പെണ്ണാ..... ഇതിലൂടെ തുള്ളി കളിച്ചു വരുന്നേ....." ന്ന് പറഞ്ഞു അവളെ അകത്തേക്കു തന്നെ ആട്ടി വിട്ട് അടുക്കളയിലേക്കു ചെന്നതും മ്മള് നേരത്തെ വിളിച് കൂവിയപ്പോൾ വിളി കേട്ട മുതലതാ പച്ചക്കറി എടുത്തു വെച്ച് അരിയുന്നു.....അത്‌ കണ്ടതും മ്മള് പെട്ടന്ന് ചെന്ന് അത്‌ അവളിൽ നിന്ന് പിടിച്ചു വാങ്ങികൊണ്ട്..... "ആയിശു...... നിന്നോട് പറഞ്ഞിട്ടില്ലേ ഇതിലൊന്നും ഇടപെടാൻ വന്നേക്കരുതന്ന്...... റസ്റ്റ്‌ വേണ്ട സമയത്ത് അതെടുക്കണമെന്ന്.... ഒരു ശ്രദ്ധ ഇല്ലാണ്ട് ഇങ്ങനെ നടക്കല്ലേ നി.... ഇപ്പൊ നി ഒറ്റയ്ക്ക് അല്ല ദേ നിന്റെ വയറ്റിൽ ഞങ്ങളെ അമുൽ ബേബിയുടെ കുഞ്ഞു വാവ ഉണ്ടെന്നുള്ള ഓർമ വേണം....." ന്ന് പറഞ്ഞു നിറവയറുമായി ഇരിക്കുന്ന ആയിശുവിന്റെ വയറിലായി തലോടി കൊണ്ട് മ്മള് അവളെ എണീപ്പിച്ചു റൂമിലേക്ക്‌ വിട്ടു.....

പോകുന്ന പോക്കിൽ മ്മള്.... "ആയിശു.....അഷിക്ക എവിടെ....." "ഇക്ക കൺവെൻഷൻ സെന്ററിലേക് പോയേക്കുവാ.....അവിടെ അറൈന്ഞ്ച്മെന്റ്സ് ഒക്കെ നോക്കണ്ടേ....അർഷിo അൻവർ കാക്കുo കൂടെ പോയിട്ടുണ്ട്......കുരച്ചു കഴിഞ്ഞു വരുമായിരിക്കും......." ന്ന് പറഞ്ഞു നാവെടുത്തില്ല.... "അക്കമ്മേ......" ന്ന് വിളിച്ചോണ്ട് ഷാദി തുള്ളി ചാടി കൊണ്ട് വന്നു.... അവളുടെ കയ്യിലായി പിടിച് വെച്ചടി വെച്ചോണ്ട് രണ്ട് വയസുകാരൻ അർഷാദ് അർഷിക്ക് കൂടെ ഉണ്ട്.... സംശയം വേണ്ട നമ്മടെ അര്ഷിയുടെയും ഷാദിയുടെയും മോൻ.....ഞങ്ങളുടെ ഒക്കെ അക്കി മോൻ...... അവള് അകത്തേക്ക് വന്നതും..... മ്മള് അക്കി മോനെ കയ്യിലെക്കെടുത് കവിളിൽ ചുണ്ട് ചേർത്തു...... എടുത്ത പാടെ ചെക്കൻ കുഞ്ഞി ചുണ്ട് പിളർത്തി "ഇച്ചുത്ത.....ഏതെ...." ന്ന് ചോദിച്ചതും..... മ്മൾക് കാര്യം മനസിലായി.....അവൻ മ്മടെ സന്താനത്തെ ആണ് ചോദിച്ചതെന്ന്.... "അറിയില്ലല്ലോ അക്കി കുട്ടാ നമുക്ക് നോക്കാവേ....." ന്ന് പറഞ്ഞോണ്ട് അവനേം എടുത്തു ഹാളിലേക്കു ഇറങ്ങി......

"റിച്ചു....റിച്ചു.....ടി ഐറാ.....ഇവളിത് എവിടെ പോയി കിടക്കുവാ......" ന്ന് പറഞ് തിരികെ കിച്ചണിലേക് തന്നെ വന്നതും....അടുക്കള ഭാഗത്ത്‌ നിന്നും കയ്യിലായി അരച്ചെടുത്ത മെഹന്ദിയുമായി ശാലുത്ത അകത്തേക കടന്ന് വന്നത്..... "ന്റെ അക്കു...... റിച്ചു മോള് അവിടെ എവിടെയെങ്കിലും കാണും നി ഒരിടത് അടങ്ങി നിക്ക്......ഒന്ന് കളിച്ചോട്ടേ പെണ്ണെ അവര്......" "ഇത്തയ്ക്ക് അത്‌ പറയാം കണ്ണ് തെറ്റിയാൽ എന്തൊക്കെയാ രണ്ടും കൂടെ ചെയ്തു കൂട്ടുന്നെന്ന് പറയാൻ പറ്റില്ല......" "അപ്പൊ ഹന്ന കുട്ടി കൂടെ ഉണ്ടോ...." ന്ന് ഷാദി ചോദിച്ചതും.... മ്മള് "ഉണ്ടോന്നോ.... രണ്ടും കൂടെ എപ്പഴാ ഒരുമിച്ച് അല്ലാത്തത്.....അതാ എനിക്ക് പേടി.....പരിസര ബോധം ന്ന് പറയുന്നത് രണ്ടിനും ഇല്ല....." "ന്റെ അക്കു മോളെ നി ഇങ്ങനെ ഡയലോഗ് അടിക്കാൻ നിക്കാതെ...... മത്തൻ അല്ലെ കുത്തിയെ....സൊ കുമ്പളം മുളക്കില്ലല്ലോ..... പെണ്ണിന് എക്സൈറ്റ്മെന്റ് ആണ് ഷാദി..... അവളുടെ രാവണൻ ഇന്ന് വരുവല്ലേ.....ഇത് ഇപ്പൊ കല്യാണം കഴിഞ്ഞ പുതുപെണ്ണിനെ പോലെ ഓൾക് ആണ് വെപ്രാളം......നി ഇങ്ങനെ നിക്കാതെ പോയി കുളിക്കാൻ നോക്ക് പെണ്ണെ....

.നിന്റെ രാവണൻ ഇപ്പൊ ഇങെത്തും......" ന്ന് പറഞ്ഞു ഇത്ത മ്മളെ നോക്കി സൈറ്റ് അടിച്ചതും......മ്മള് ചൂളി പോയി..... അത്‌ കേട്ട് അങ്ങോട്ട് വന്ന മമ്മ..... "ആ മക്കളെ അവര് ഇങ് എത്താറായി....അമി ഇപ്പൊ വിളിച്ചെ ഒള്ളു......അവന്റെ കൂടെ അപ്പുട്ടനും റിഷു മോനും ആദി മോനും അല്ലെ കിച്ചു വിനെ കൂട്ടി കൊണ്ട് വരാൻ പോയേക്കുന്നെ..... അല്ല.....റിച്ചുവും ഹന്ന മോളും എവിടെ.... കണ്ടില്ലല്ലോ രാവിലെ മുതലേ....." "അവര് മുറ്റത്തുണ്ട് ആന്റി....." ന്ന് പറഞ്ഞു അകത്തേക്കു കടന്ന് വന്ന ആനിയെം അരുണിയേം കണ്ട് മ്മള് ഓടി ചെന്നു കെട്ടിപിടിച്ചു..... "എന്താടി ഇത്രയും വൈകിയേ.... ഒരു കല്യാണ വീട് ആയിട്ട് ഇപ്പഴാണോ വരുന്നേ......" "അവിടെയുള്ള നിന്റെ ആങ്ങളമാരെ ഒരുക്കി കൺവെൻഷൻ സെന്ററിലേക് തട്ടിയിട്ട് വേണ്ടേ ഇങ്ങോട്ട് ഒന്ന് വരാൻ .... പിന്നെ അവിടെ ഒരുത്തന്റെ കെട്ട് കൂടെ ഉണ്ടെന്ന് ഓർമ വേണം..... കയർ പൊട്ടിക്കുവാ ഇങ്ങോട്ട് വരാൻ..... ഇവിടെ വെച്ചല്ലേ മാരിയുടെയും ജോ ന്റെയും കല്യാണ രാവ് ആഘോഷം..... ഒന്നാമതെ അവന്റെ ഒരേ ഒരു പെങ്ങളെ കാണാൻഞ്ഞിട്ട......." "ന്നിട്ട് ജോ എവിടെ......കൂടെ വന്നേക്കുന്നോ......"

"ഇല്ല....അവനെ ഇച്ചായന്മാർ പൊക്കി......" ന്ന് അരുണി പറഞ്ഞതും..... അവളുടെ കയ്യിലെ ഒന്നര വയസുകാരൻ ഷാരോൺ സെബിൻ കരഞ്ഞതും..... അവന് പാല് കൊടുക്കാനായിട്ട് മമ്മ അരുണിയേം കൂട്ടി റൂമിലേക്ക് പോയി..... അവര് പോയതും ആനി..... "അല്ലടി.... കല്യാണ പെണ്ണ് എവിടെ.... കാണാനേ ഇല്ലല്ലോ അതിനെ......" "അതിന്റെ കാര്യം ഒന്നും പറയണ്ട.... ഇതിലൂടെ തേരാ പാരാ നടക്കുന്നത് കണ്ട് മ്മള് റൂമിലോട്ട് ഓടിച്ചു വിട്ടു......." ന്ന് പരഞ് ഹാളിലേക്കു കടന്ന് വന്ന ഇത്തയോട്.... "ഇത്ത....ഇങ്ങള് എപ്പഴാ വീട്ടിലോട്ട് പോകുന്നെ....." "കിച്ചുവിനേം കൊണ്ട് അമി വന്നിട്ട് പോകണo.... സിനു മ്മളെ കാണാഞ്ഞിട്ട് കയറ് പൊട്ടിക്കുന്നുണ്ട്....... അവര് എത്താറായെന്നല്ലേ പറഞ്ഞത് മ്മള് പോയി ഒന്ന് കുളിച്ചു ഒരുങ്ങട്ടെ..... അവിടേം അല്ലെ കല്യാണം..... പിന്നെ നി ഇങ്ങനെ ഓടി നടക്കാതെ കുളിച്ചു ഒരുങ്ങാൻ നോക്ക്.... ഒരുമാസം കഴിഞ്ഞു വരുന്ന നിന്റെ രാവണൻ നിന്നെ ഒന്ന് നല്ല കോലത്തിൽ കണ്ടോട്ടെ...." ന്ന് ചിരിയോടെ പറഞ്ഞേച്ചും സ്റ്റെയർ കയറി പോയതും...... മ്മടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.....

അത്‌ കണ്ട് പരട്ട കിളവി അന്നമ്മ മ്മളെ കളിയാക്കി കൊന്നു..... അതിന് അവളുടെ പാട്ടയ്ക്ക് ഒന്ന് കൊടുത്തു കിച്ചണിൽ നിന്ന് ഒരു പ്ലേറ്റിൽ ഫ്രൂട്സ് കട്ട് ചെയ്ത് അതുമായി ആനിയെം ഷാദിയെം കൂട്ടി ആയിഷുന്റെ അടുത്തേക്ക് പോയി.... മ്മള് ചെന്നപ്പോൾ അവളുടെ കൂടെ മജിത്തയും മിയു മോളും ഉണ്ട്..... ബെഡിൽ ഒത്തിരി ഡ്രസ്സ്‌ന്റെ കവർ ഒക്കെ ഉണ്ട് അതെടുത് തരം തിരിച്ചു വെക്കുവാ....... മ്മള് അങ്ങട് ചെന്ന് കയ്യിലുള്ള പ്ലേറ്റ് ആയിശുവിന് നൽകി കഴിക്കാൻ പറഞ് മാജിത്തയുടെ കൂടെ കൂടി ......ഡ്രസ്സ്‌ കവർ ഒക്കെ ഓരോരുത്തർക്ക് വേണ്ടി മാറ്റി വെച്ചു.... നാളത്തെ കല്യാണത്തിന് ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ ആണ്.... നാല് കവർ എടുത്തു മ്മൾക് തന്നു....ശാധിക്ക് മൂന്ന് കവറും.... ആനിക്കും മൂന്ന് കവർ നൽകി..... മ്മള് പിന്നെ അവരെ രണ്ടിനേം ബാക്കിയുള്ളത് മറ്റുള്ളവർക്ക് കൊണ്ട് കൊടുക്കാനായിട്ട് ഹെൽപ്പാന് ആനിയെം ഷാദിയെം മജിത്തയ്ക്ക് കൂട്ട് നിർത്തി ശാലുത്തയ്ക്കുള്ള മൂന്ന് കവറും എടുത്തു അക്കി കുട്ടന് ഉമ്മയും കൊടുത്തു നേരെ ഇത്തയുടെ അടുത്തേക് വിട്ടു..... മ്മള് ചെല്ലുമ്പോൾ ഇത്ത വാഷ്‌റൂമിൽ ആയിരുന്നു.....

കവർ ബെഡിൽ വെച്ചിട്ടുണ്ടെന്ന് പറഞ് മ്മള് നേരെ മ്മടെ റൂമിലേക്ക്‌ വിട്ടു.... കതക് തുറന്ന് അകത്തേക്കു കയറിയ മ്മടെ കണ്ണിലായി ഉടക്കിയത്......നാല് പേരടങ്ങുന്ന ചുമരിലായി പതിപ്പിച്ചു വെച്ച ആ വലിയ ഫോട്ടോയിലേക്കായിരുന്നു.... കതക് ചാരി പതിയെ മ്മള് ആ ഫോട്ടോയെ ലക്ഷ്യം വെച്ച് നടന്ന് ചെന്നു...... ഒരുനിമിഷം അതിലേക് ഉറ്റു നോക്കി പതിയെ അതിലൂടെ കൈവിരലുകൾ ചലിപ്പിച്ചു കൊണ്ട്.... "മിസ്സ്‌ യൂ രാവണ......" ന്ന് പറഞ്ഞതും മ്മടെ കണ്ണ് നിറഞ്ഞു വന്നു..... പെട്ടന്ന് തന്നെ അത്‌ തുടച് മാറ്റി..... കുറച്ചു നിമിഷത്തിന് ശേഷം മ്മടെ പാതി മ്മടെ അരികിൽ ഉണ്ടാവുമെന്ന സത്യം മ്മളിൽ ചെറു പുഞ്ചിരി വിരിയിച്ചു .... ആ പുഞ്ചിരിയോടെ മ്മള് ടവലും എടുത്തു വാഷ്‌റൂമിലേക് കയറി..... ഒത്തിരി സംശയം ഉണ്ടാകും അല്ലെ..... അറിയുന്ന ഒരുപാട് പേരിൽ അറിയാത്ത കുറച്ചു പേരുകൾ കടന്ന് വന്നതാണ് ഈ സംശയത്തിന് കാരണമെന്നും അറിയാം..... മ്മള് വിശദമായി പറയാം.....ഈ എട്ട് വർഷത്തിനിടയിൽ ഒത്തിരി അല്ലേലും ഇത്തിരി ഒക്കെ മാറ്റങ്ങൾ ഞങ്ങളെ ഒക്കെ ജീവിതത്തിലുണ്ടായി.....

ഞങ്ങൾക്ക് പണി തരുന്ന കാര്യത്തിൽ ഒരമ്മ പെറ്റ അളിയന്മാരുണ്ടല്ലോ...... അവര് രണ്ടും കൂടെ പിന്നെയും മ്മൾകും ആനിക്കും അടാർ പണി തന്നു..... ഒരു പത്ത്മാസത്തിന്റെ മുട്ടൻ പണി...... അതെ......ഞങ്ങളെ റബർ പാല് കുടിച്ച പോലെ ഉള്ള പൊട്ടി തുള്ളൽ കണ്ടിട്ട് അവന്മാര് വയറ്റിൽ ഉണ്ടാക്കി.....ഒന്നനങ്ങാൻ പറ്റാതെ രീതിയിലുള്ള പണിയായി പോയി അത്.......😌 അതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് മ്മൾക് രണ്ട് മക്കളായി..... ഒരാണും ഒരു പെണ്ണും പിറന്നു.... ആദി ന്ന് വിളിക്കുന്ന ആദം അലന് മുബാറക് ആൻഡ്....റിച്ചു ന്ന് വിളിക്കുന്ന ഐറ മെഹ്‌വിഷ് അലന് മുബാറക്.......സംശയം വേണ്ട ട്വിൻസ.....🙈... നമ്മടെ ആനിക്ക് ഒരു മോളാണ്.....ഹെന്ന ആൽബിൻ ഞങ്ങളുടെ ഹന്ന മോൾ.... ഒരേ പ്രായം ആണ് റിച്ചുവിനും ഹന്നക്കും..... ഇപ്പോ 6 വയസ് ആയി..... ആദി അസ്സൽ രാവണനെ പോലെ ആണേൽ..... ന്റെ അമ്മച്ചി പറയും റിച്ചു....ന്റെ ഫോട്ടോ കോപ്പി ആണെന്.....ഫേസ് കട്ട് ആണെന്ന് ആരും കരുതണ്ട....സ്വഭാവം ആണെന്ന അമ്മച്ചി പറയുന്നേ.....😌 അപ്പൊ പിന്നെ ഹന്ന മോളെ കുറിച്ച് പറയണ്ടല്ലോ ആനിയുടെ എല്ലാ ഉടായിപ്പും പകർന്നു കൊടുത്തിട്ടുണ്ട്.....🤭...

അവള് കേൾക്കണ്ട....😁.... ഞങ്ങളെ പോലെ തന്നെ അടാർ കൂട്ടാണ് രണ്ടും..... ഇപ്പൊ ഒരുമിച്ച് മുറ്റത്തോട്ട് ഇറങ്ങി പോയിട്ടുണ്ട്..... എന്താണ് ഒപ്പിക്കുന്നതെന്ന് ആർക് അറിയാം..... പിന്നെ ഉണ്ടായത് എന്താണെന്ന് വെച്ചാല്..... അന്ന് കിളിക്കൂട്ടിൽ നിന്ന് വന്നു രണ്ട് വർഷത്തിന് ശേഷം നമ്മടെ അഷിക്ക ആയിശുനെ അങ്ങ് കെട്ടി.... ഇപ്പൊ കക്ഷി ഏഴ് മാസം പ്രെഗ്നന്റ് ആണ്.... താഴെ വെച്ച് കണ്ടില്ലേ.....അടങ്ങി നിക്കാൻ പറഞ്ഞാൽ കേൾക്കില്ല..... അതുകൊണ്ട ആട്ടി വിട്ടേ റൂമിലേക്ക്..... പിന്നെ ആഷിക്കയുടെ ആ സ്കോളർഷിപ് മ്മള് ആൾടെ പേരിലേക്ക് മാറ്റി.... ഇപ്പൊ ഡാഡ് ന്റെ പ്രിൻസിപ്പൽ പോസ്റ്റ്‌ ഒക്കെ നോക്കി നടത്താൻ ആളെ ആണ് ഡാഡ് ഏൽപ്പിച്ചിരിക്കുന്നത്..... ആള് ലെക്ചർ അല്ലെ....അപ്പൊ ഒരു വെടിക്ക് രണ്ട് പക്ഷി ന്ന് പറഞ് ഡാഡ് ഇപ്പൊ റസ്റ്റ്‌ന്ന പേരിൽ പേര കുട്ടികളുടെ കൂടെയങ്‌ കൂടി...... പിന്നെ നമ്മടെ അമികാക്കുവിനും ശാലുത്തയ്ക്കും ഒരു മോൻ ആണ്ട്ടൊ..... ഇപ്പൊ ഏഴ് വയസ് ആയി അർമാൻ അമൻ മുബാറക്".... ഞങ്ങളുടെ *റിഷു..... പിന്നെ അപ്പു... അവൻ ഇപ്പൊ പത്തിൽ പഠിക്കുവാ.....

മ്മടെ ചെക്കനെ കൊണ്ട് വരാൻ അമി കാക്കുവിന്റെ കൂടെ പോയേക്കുവാ മൂന്നും കൂടെ...... ആ മ്മള് ചെക്കനെ കുറിച്ച് ഒന്നും p പറഞ്ഞില്ലല്ലോ അല്ലെ.....അന്ന് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി വൺ മന്ത് കഴിഞ്ഞു ദുബായ് എമിരേറ്റ്സ് ഫുട്ബാൾ അക്കാദമിയിൽ ജോയിൻ ചെയ്തു കോച് ആയിട്ട്......ഇടക്ക് ഒക്കെ പോയി വരും..... രണ്ട് മാസം മൂന്ന് മാസം ഒക്കെ പോയി നിന്നിട്ട വരുന്നത്.....കഴിഞ്ഞ മാസം ഒരു മാച് ഉണ്ടായിരുന്നു.... അതിന് വേണ്ടി പോയതാ.....ഇപ്പൊ ഒരുമാസം കഴിഞ്ഞു ഇന്ന് വരുവാ.... കാരണം നാളെ ആണ് നമ്മടെ മാരിയുടെയും സീനുവിന്റെയും നിക്കാഹ്.... അതോടൊപ്പം ജോ ന്റെ കൂടെ ഉണ്ട്.....ആള് ഇപ്പൊ അല്ലുച്ചായന്റെ കൂടെ ദുബായിൽ മ്മടെ കബനി നോക്കി നടത്തുവാ... അങ്ങനെയാണ് ആൾടെ പ്രണയം പൂത്തുലഞ്ഞത്..... അത്‌ നാളത്തെ മിന്നുകെട്ടിൽ എത്തി നിക്കുന്നു..... പിന്നെ മറ്റൊരു കാര്യം വിട്ടു നമ്മടെ ആ സംഭവ ബഹുലമായി കല്യാണം കഴിച്ച സെബിക്കും അരുണിക്കും ഒന്നര വയസുള്ള ട്രോഫി കൂടെ ഉണ്ട്.....ഷാരോൺ സെബിൻ.... ഞങ്ങളുടെ ഷാബുകുട്ടന്..... ഇപ്പോ ഒരുവിധം കാര്യങ്ങൾ ഒക്കെ മനസിലായില്ലേ.....ഇനിയും മനസിലായില്ലേൽ മ്മള് സ്ട്രൈറ് ആയിട്ട് പറയാം.... മ്മൾകും കിച്ചുവിനും മക്കള് രണ്ട് ആദി ആൻഡ് റിച്ചു മോൾ... ആനിക്കും ഇച്ചായനും ഒരു മോൾ ഹന്ന.....

പിന്നെ ഷാദിക്കും അർഷിക്കും അക്കി മോൻ.... അമി കാക്കുവിനും ശാലുത്തയ്ക്കും ഒരു മോൻ റിഷു... സെബിക്കും അരുണിക്കും ഒരു മോൻ ഷാബു...... ഇപ്പൊ ക്ലിയർ ആയിലേ......അപ്പൊ മ്മള് പെട്ടന്ന് കുളിച്ചു ഇറങ്ങട്ടെ....അല്ലേൽ അവര് വന്നാലും മ്മള് ഇതിനുള്ളിൽ തന്നെയാവും...... ന്ന് പറഞ്ഞു മ്മള് പെട്ടന്ന് കുളിച്ചു കഴിഞ്ഞപ്പോ ആണ് ഡ്രസ്സ്‌ യെടുത്തില്ലന്നുള്ള നഗ്ന സത്യം മനസിലാക്കിയത്.......🙄 നിങ്ങളോട് ഓരോന്ന് പറഞ്ഞു നടന്നിട്ട മ്മള് ഡ്രസ്സ്‌ പോലും എടുക്കാൻ മറന്നേ..... ഇനി ഈ ടവ്വലും വാരി ചുറ്റി ഇറങ്ങാം.... ന്ന് കരുതി ടവൽ ചുറ്റി കതക് തുറന്ന് പുറത്തോട്ടിറങ്ങിയതും..... മ്മടെ മുന്നിലായി നിൽക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്ന് പോയി.....ആളെ കണ്ടതും.... "കിച്ച......" ന്ന് വിളിച്ചോണ്ട് ഓടി പോയി ഉയർന്നു പൊങ്ങി ആളെ കഴുത്തിലൂടെ കൈകൾ ചുറ്റി പിടിച്ചു ആ തോളിലേക്ക് മുഖം ചേർത്ത് വെച്ചു.... അപ്പഴേക്കും ചെക്കൻ മ്മടെ അരയിലൂടെ കയ്യ്കൾ ചുറ്റി പിടിച്ചു കൊണ്ട് ആളിലേക്കായി ചേർത്ത് പിടിച്ചിരുന്നു..... ഏറെ നേരം അങ്ങനെ നിന്ന് പതിയെ ആളിൽ നിന്ന് വേർപെട്ട് മാറാൻ ഒരുങ്ങവെ....

പെട്ടന്ന് തന്നെ അരയിലെ പിടി മുറുക്കി കൊണ്ട് ഒന്നൂടെ ആളിലേക് ചേർത്ത് പിടിച്ചതും.... മ്മള് ആ നഗ്നമായ നെഞ്ചിൽ കൈകൾ വെച്ച് ആ മുഖത്തേക് നോക്കിയതും.... ആ കണ്ണുകൾ മ്മടെ മേലെ ആകെ ഓടി നടന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.....മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിന്ന ചെക്കൻ..... "പൊന്നു.....യാത്ര ചെയ്ത് ഷീണിച്ചു വന്ന മ്മളെ ഇങ്ങനെ ഒക്കെ വെൽക്കം ചെയ്യാൻ പാടുണ്ടോ പെണ്ണെ..... " ന്ന് പറഞ്ഞതും.... മ്മള് മ്മളെ തന്നെ ഒന്ന് അടിമുടി നോക്കിയതും പകച്ചു പണ്ടാരടങ്ങി പോയി......അയ്യേ ആ ടവ്വലും ചുറ്റി ആണോ മ്മള് ഇങ്ങേരുടെ മേലെ ചാടി കയറിയെ.... ആളെ കണ്ട എക്സൈറ്റ്മെന്റിൽ മ്മള് അതൊന്നും ശ്രദ്ധിച്ചില്ല...... അതിന് നന്നായൊന്ന് ഇളിച്ചു കൊണ്ട് ആളെ കൈ അരയിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചെങ്കിലും മുറുകെ പിടിച്ചേക്കുവാ.... ഉടുമ്പ് പിടിക്കുവോ ഇത് പോലെ....🙄 അതോടെ മ്മള് ആളെ ദയനീയമായി നോക്കി കൊണ്ട്.... "കിച്ച.....മ്മളെ വിടാവോ.....ഡ്രസ്സ്‌ എടുക്കാൻ....പൊക്കോട്ടെ....." "നിന്നെ ഇങ്ങനെ ഒരു കോലത്തിൽ കണ്ടിട്ട്..... വിടാൻ മാത്രം മ്മൾക് അത്രയും കോൺട്രോളിങ് എബിലിറ്റി ഒന്നും ഇല്ല മോളെ.....

നിന്നെ ഇപ്പൊ കടിച്ചു തിന്നാനാണ് തോന്നുന്നേ.....നിന്നെ കാണാതെ നിന്നെ ചേർത്ത് പിടിച് ഉറങ്ങാതെ എനിക്ക് സമാധാനം ഉണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ .....അപ്പൊ പിന്നെ നിന്നെ ഇങ്ങനെ കയ്യിൽ കിട്ടിയാൽ അത്ര പെട്ടന്ന് നിന്റെ രാവണൻ വിടുമെന്ന് തോന്നുന്നുണ്ടോടാ......" "കിച്ച....ദേ വേണ്ടാട്ടോ.....മക്കള്.... അവര് ഇപ്പൊ വരും.....ന്നെ വിട്ടേ...." "വിടില്ല മോളെ......അവരെ.... ബ്രോന്റെ കൂടെയ.....ആ അടവ് ഒന്നും ന്റെ മോൾ ഇറക്കണ്ട....." "ദേ നോക്ക്....കതക് ചാരിയെ ഒള്ളു.....ആരെങ്കിലും വരും......" "അതിനെന്താ അതങ്ങ് ലോക്ക് ചെയ്തേക്കാം....." ന്ന് പറഞ്ഞു മ്മളെ അത്‌ പോലെ പൊക്കിയെടുത്തു കതക് അടച്ചു ലോക്ക് ചെയ്ത് ബെഡിലേക്ക് കൊണ്ട് വന്നു പതിയെ കിടത്തി..... മ്മളിൽ നിന്ന് വിട്ടു നിന്ന് അടിമുടി ഒന്ന് നോക്കിയതും..... മ്മള് ആകെ കൂടെ ചമ്മി കണ്ണുകൾ ഇറുകെ അടച്ചു മുഖം തിരിച്ചു കിടന്നതും...... മ്മളെ ഹൃദയം കിടന്നു ഹൈ സ്‌പീഡിൽ മിടിക്കാൻ തുടങ്ങി..... അൽപ സമയത്തിന് ശേഷം പതിയെ മ്മടെ കതിലായി ചുടു നിശ്വാസം പതിഞ്ഞതിന് പുറകെ.... "പൊന്നു....വർഷം ഇത്ര കഴിഞ്ഞു.....

രണ്ട് മക്കളായിട്ട് പോലും നിന്റെ ഈ നാണത്തിന് ഒരു കുറവും ഇല്ലല്ലോ പെണ്ണെ.....ഈ നാണം..... അതാണ് ന്റെ ഹൃദയതാളം പോലും തെറ്റിക്കുന്നത്.....ഞാൻ ഇങെടുക്കുവാട്ടോ നിന്നെ.....ഐ ലവ് യൂ പൊന്നു......" ന്ന് പറഞ്ഞതും മ്മളെ മുഖത്തു പുഞ്ചിരി വിരഞ്ഞതും ചെക്കൻ... "Uff..... ന്റെ പെണ്ണെ ഈ നുണക്കുഴി ചിരി......" ന്ന് പറഞ്ഞു ആ കവിളിൽ ചെറുതായി കടിച്ചു കൊണ്ട് നാവിനാൽ നുണക്കുഴിയാഴം അളന്നതും....മ്മള് കുറുകി കൊണ്ട് കൈവിരലുകൾ ബെഡിലായി കൊരുത് പിടിച്ചു.... പതിയെ ആ അധരം മുഖമാകെ ഒഴുകി നടന്ന് അതിന്റെ ഇണയിൽ അലിഞ്ഞു ചേർന്നു...... ദീർഘ ചുംബനം...... അകന്ന് മാറാൻ കൊതിക്കാതെ ചുമ്ബനത്തിൽ ലയിക്കവേ ആ കയ്കൾ പതിയെ ടവ്വലിൽ പിടിത്തമിട്ടു കഴിഞ്ഞിരുന്നു..... ഓരോ അണുവിലും പ്രണയം പകർന്നു കൊണ്ട് രാവണൻ അവന്റെ പാതിയിൽ അലിഞ്ഞു ചേർന്നു...... തളർന്നു കൊണ്ട് ചെക്കന്റെ നെഞ്ചിൽ തലവെച്ചു കിടന്നതും പെട്ടന്നാണ് കതകിൽ മുട്ട് വീണത്..... "കിച്ചുക്കാ..... കിച്ചുക്ക.....പപ്പയും അർഷിപ്പയും വന്നിട്ടുണ്ട് ഇങ്ങളെ താഴോട്ട് വിളിക്കുവാ....."

ന്ന് പറഞ്ഞു അപ്പു വാതിലിൽ മുട്ടി വിളിച്ചതും..... ഇപ്പൊ വരാം ന്ന് പറഞ്ഞു അവനെ പറഞ്ഞു വിട്ടു ചെക്കൻ ഫ്രഷ് ആയി ഇറങ്ങിയതും...... മ്മള് ടവൽ എടുത്തു ഫ്രഷ് ആകാൻ കയറവെ പിടിച്ചു വെച്ച് ചുണ്ടിലായി അമർത്തി മുത്തി.... "ഇനി പോയി കുളിച്ചോ....." ന്ന് പറഞ്ഞു മ്മളെ വാഷ്‌റൂമിലേക് വിട്ടു.... ഈ ചെക്കന്റെ ഒരു കാര്യം.....കുസൃതിത്തരങ്ങക്കൊന്നും ഒരു കണ്ട്രോൾ ഇല്ല.....😌😌 മ്മള് പിന്നെ പെട്ടന്ന് കുളിച്ചു ഇറങ്ങി ഡ്രസ്സ്‌ ഉടുത്ത് നേരെ താഴോട്ട് വിട്ടു.... അവിടെ ഇച്ചായന്മാരെല്ലാം എത്തിയിട്ടുണ്ട്.....അവരോട് സംസാരിച് മ്മള് നേരെ അടുക്കളയിലേക്ക് വിട്ടു.... അവിടെ പെണ്പടകൾ മുഴുവൻ ഫുഡ്‌ കഴിക്കാനായി എല്ലാം എടുത്തു വെക്കുന്ന തിരക്കിലാണ്.... മ്മളും പിന്നെ അവരുടെ കൂടെ കൂടി.... അപ്പോൾ ആണ് ഇത്ത വന്നു മമ്മയോടും ഞങ്ങളോടും ഇറങ്ങുവാണെന്ന് പറഞ്ഞത്.... ഫുഡ്‌ അവിടെന്ന് കഴിക്കാമെന്ന് പറഞ്ഞു മോനെയും കൂട്ടി അവർ ഇറങ്ങി..... അരുണിയും ഷാദിയും കുട്ടികളെ ഇച്ചായൻറേം അർഷിടേം കയ്യിൽ ഏൽപ്പിച് ഫുഡ്‌ ഒക്കെ ടേബിളിൽ കൊണ്ട് വെച്ച്.....

അതിന് പുറകെ മ്മള് വെള്ളവുമായി വന്നു ഹാളിലെ ടേബിളിൽ കൊണ്ട് വെച്ചതും...... അങ്ങോട്ടായി ചവിട്ടി തുള്ളി വന്ന ജോ മ്മടെ കയ്യും പിടിച്ചു വലിച്ചോണ്ട് ഇച്ചായന്മാരുടെ അടുത്തേക് കൊണ്ട് പോയി അവരുടെ ഇടയിൽ കൊണ്ട് നിർത്തിയതും...... ഇവനിത് എന്ത് പറ്റിയെന്നു കരുതി മ്മള് പകച്ചു നോക്കിയതും..... അവൻ അവന്റെ പരാധി പെട്ടി തുറന്നു...... "റോസമ്മേ....നാളെ ആണ് കോപ്പേ ന്റെ കല്യാണം.....അനക് അറിയോ....ഇന്ന് വരാം നാളെ വരാം ന്ന് പറഞ്ഞു നിന്നതാ നി....ഇപ്പൊ തലേ ദിവസം വരെ ആയി ഇന്ക് ഉടുക്കാൻ ഡ്രസ്സ്‌ പോലും എടുത്തില്ല....." ഓഹ് അതാണ് കാര്യം....അവനോട്‌ ഡ്രസ്സ്‌ എടുക്കണ്ട....അത്‌ മ്മളെ വക ആണ് ഡ്രസ്സന്ന് പറഞ്ഞിരുന്നു..... അതാ ചെക്കൻ ഇങ്ങനെ കയറ് പൊട്ടിക്കുന്നേ.... മ്മള് അവനെ പിടിച്ചു വെച്ച് കൊണ്ട് രാവണനെ നോക്കിയപ്പോൾ ചെക്കൻ സൈറ്റ് അടിച്ചു കാണിച്ചതും മ്മള് ഒന്ന് പുഞ്ചിരിച്ചോണ്ട് പറഞ്ഞു..

. "ന്റെ ജോണച്ച...." "റോസൂ..... കാൾ മി ജോ......"😏 "സോറി സോറി... ജോ... ഇപ്പൊ ഓക്കേ അല്ലെ.... ന്റെ ജോ നിനക്ക് ഡ്രസ് ഒക്കെ എപ്പഴേ റെഡി ആണ്.... നിനക്കുള്ള ഡ്രസ്സ്‌ നിന്റെ അളിയൻ പ്രത്യകം ആയിട്ട് ദുബായിൽ നിന്ന കൊണ്ട് വന്നേക്കുന്നെ..... അതുകൊണ്ട് മ്മളെ വിട്ടു അളിയനെ പിടിച്ചോ.... " "ശരിക്കും.... അല്ലേലും മ്മളെ അളിയൻ മുത്താണ്....ബാ അളിയാ....." ന്ന് പറഞ്ഞു ചെക്കനേം വലിച്ചോണ്ട് പോകാൻ നിന്നതും മ്മള്.... "അതെ രണ്ടും കൂടെ എങ്ങടാ പോകുന്നെ.... ഇനി വല്ലതും കഴിച്ചിട്ട് പോയാൽ മതി.... ഇച്ചായ..... സെബിച്ച വന്നേ... യെല്ലാം എടുത്തു വെച്ചേക്കുവാ.... അർഷിയും അൻവർ കാക്കുവും എവിടെ....." "അവര് അപ്പുവും മിയു മോളെയും അക്കി മോനേം കൊണ്ട് വീട്ടിൽ പോയേക്കുവാ....വൈകുന്നേരം വരും......അപ്പുവിന് സ്കൂളിൽ ഒന്ന് പോകും വേണം....." ന്ന് പറഞ്ഞു മാജിത്ത വന്നതും..... അരുണി വന്നു സെബിയുടെ കയ്യിൽ നിന്ന് മോനെ എടുത്തോണ്ട്..... "മാരി എവിടെ..... ആയിശു നേം വിളിക്കാം....." ന്ന് പറഞ്ഞതും..... "ഞങ്ങൾ എപ്പഴേ ഹാജർ വെച്ച്....."

ന്ന് പറഞ്ഞു ആയിഷയെ പിടിച്ചു കൊണ്ട് ആഷിയും അവർക്കൊപ്പം മാരിയും സ്റ്റെയർ ഇറങ്ങി വന്നു..... മ്മള് പെട്ടന്ന് പോയി ആയിശു നെ പിടിച്ചു കൊണ്ട് ടേബിളിൽ കൊണ്ട് ഇരുത്തി .... ഏഴ് ആയില്ലേ....കുറച്ച് നടന്നാൽ തന്നെ കിതപ്പ് കൂടുതലാണ് പെണ്ണിന്.... മ്മള് ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുത്തു.... "എല്ലാവരും വന്നു ഇരിക്ക് മക്കളെ....." ന്ന് പറഞ്ഞു മമ്മ കിച്ചനിൽ നിന്ന് വന്നതും.... മ്മള്... "മമ്മ....ഡാഡ് എവിടെ....." "ഒന്നും പറയണ്ട.... ഇക്ക ആ തല്ല് കൊള്ളികളുടെ കൂടെ മുറ്റത്തോട്ട് ഇറങ്ങി പോയതല്ലേ.... ഇതുവരെ വന്നിട്ടില്ല....." "പറഞ്ഞത് പോലെ ന്റെ സന്താനത്തെ വന്നപ്പോൾ ഒരു ഉമ്മ തന്ന് കവിളിൽ കടിചോണ്ട് ഓടിയതാ പിന്നെ ആ വഴി കണ്ടിട്ടില്ല.....അക്കു അവരെയും കൂടെ വിളിക്ക്....." ന്ന് കിച്ചു പറഞ്ഞതും അല്ലുച്ചയൻ..... "ആനി....ആ കുട്ടി ബോംബിനെ കൂടെ കൊണ്ട് വാ..... രണ്ടിനും കൂടെ വളം വെക്കാൻ മുബാറക് അങ്കിൾ കൂട്ട് ഉള്ളത് കൊണ്ടാ വികൃതി ഇങ്ങനെ.....അതല്ലേ അവൾ ഇവിടെ റിച്ചുന്റെ കൂടെ വന്നു നിക്കുന്നെ......" "അത്‌ അങ്ങനെ അല്ലെ വരുള്ളൂ.....ഇവരെ പോലെ ആണ് അവരുടെ കൂട്ടും അതാ എവിടെ ആയാലും രണ്ടും ഒരുമിച്ച്......" ന്ന് കിച്ചു പറഞ്ഞു നിർത്തിയതും.... പെട്ടന്നാണ് പുറത്ത് എന്തോ ഉച്ചത്തിൽ വീണുടയുന്ന സൗണ്ട് കേട്ടത്..... കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും കൂടെ പുറത്തേക്കിറങ്ങി ഓടിയിറങ്ങിയതും.....അവിടെത്തെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story