രാവണ പ്രണയം🔥 : ഭാഗം 14

Ravana Pranayam Novel

എഴുത്തുകാരി: അമീന

"മെഹക് റാസ്......" അപ്പോൾ തന്നെ ആൾടെ മുകതെക് സംശയത്തോടെ നോക്കിയതും............. അവന്റെ മുഖം മറച്ച കർചീഫ് എടുത്തു മാറ്റിയതും........ മ്മടെ മുന്നിൽ നിൽക്കുന്നവനെ കണ്ടു ഷോക്കടിച്ചു പോയി......... തനിയെ മ്മടെ കയ്യിൽ നിന്നും ബാഗ് നിലതോട്ടൂർന്ന്‌ വീണു......... അതോടൊപ്പം തന്നെ ആ നാമം ഉച്ചരിച്ചു കഴിഞ്ഞിരുന്നു........ സെബാസ്റ്റ്യൻ......... അവനെ കണ്ടമാത്രയിൽ മ്മള് തറഞ്ഞു നിന്നുപോയി...... യാ ഹൗല.... ഇവനിത് എന്താ ഇവിടെ ...... ഇതുവരെ ഈ ചെറ്റയുടെ കൂടെ ആയിരുന്നോ മ്മള് വന്നത്........ ചേ ഇവൻ ആയിരുന്നേൽ മ്മള് കയറില്ലായിരുന്നു..... തെണ്ടി..... ന്നൊക്കെ ആലോചിച്ചോണ്ട് നിന്നതും....... പെട്ടന്നാണ് മ്മളെ കയ്യിൽ പിടിച്ചു വലിച്ചത്..... പെട്ടന്നുള്ള വലിയിൽ മ്മള് നേരെ അവന്റെ മുന്നിൽ ബൈക്കിനുമേലെക് വീണു.... വീണതും മ്മള് കൊട്ടിപിടഞ്ഞു എണീറ്റോണ്ട് അവനെ രൂക്ഷമായി നോക്കി കൊണ്ട് തിരിഞ്ഞു പോകാന് ഒരുങ്ങവെ....... അവന് പറഞ്ഞു.... "മെഹക്......മോള് ഒന്ന് നിന്നെ......... നീ എന്ത് വിചാരിച്ചു മ്മൾ കണ്ടുപിടിക്കില്ലാന്ന് വിചാരിച്ചോ..... എവിടെ പോയി ഒളിച്ചാലും ഈ സെബാസ്ട്യൻറെ കണ്ണിനുമുന്നിൽ നിന്ന് രക്ഷപെടാൻ നിനക്ക് ആകില്ലടി........." ന്നൊക്കെ അവന് ഓരോന്ന് മ്മളെ നോക്കി പരിഹസിച്ചു പറഞ്ഞതും.......... മ്മൾക് അടിമുടി എരിഞ്ഞു കയറി........അവനോട് പറഞ്ഞു.... "നിർത്തഡോ......... നീ എന്താ കരുതിയെ നിന്നെ പേടിച്ചു ഒളിച്ചു ഓടിയാതാണെന്നോ...... അതിന് മെഹക് വേറെ ജനിക്കണം.........

നിന്റെ കയ്യിലിരിപ്പിന് നിന്റെ ബുള്ളറ്റിന്റെ ഹെഡ്‍ലൈറ് പൊട്ടിച്ചോണ്ട് ടിസി വാങ്ങി വരാൻ മ്മൾക് കഴിഞ്ഞെങ്കിൽ....... നിന്നെ പോലെ ഉള്ള ഊളകളെ പേടിക്കേണ്ട കാര്യം ഈ മെഹക്ന് ഇല്ല........" "ടി..... വല്ലാതെ നെഗളിക്കണ്ട.... നിന്റെ പതനം........ അതിന് വേണ്ടി തന്നെയാ മ്മള് അവിടെന്ന് കുറ്റിച്ചുപറിച്ചു ഇങ്ങട് വന്നത്...... ഇനി മുതൽ മ്മളും കാണുo ഇവിടെ........നിന്നെയും കൊണ്ടേ പോകു.......... ഓർത്തോ നീ......." "അത് ശരിയാ........ നീ കൊണ്ടേ.... പോകു.... ഒന്ന് പോടോ ചെറ്റേ.... നിന്റെ അപ്പൻ പ്രിൻസിയെ വരെ മ്മൾക് പേടിയില്ല എന്നിട്ടല്ലേ നീ........." ന്ന് മ്മള് ഇല്ലാത്ത ധൈര്യം ഒക്കെ സംഭരിച്ചു അവനോട് തട്ടിക്കയറിയതും......... അവന് പകയെരിയുന്ന കണ്ണാലെ ബൈക്ക് സ്പീഡിൽ കോളേജ്‌ കോംബൗണ്ടിലേക് ഓടിചോണ്ട് പോയി....... അവന് പോയതും മ്മള് ഒന്ന് ശ്വാസo വലിച്ചു വിട്ടു.... ഇനി മുതൽ ഇവനെ കൂടെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.......... മുറിവേറ്റവൻ ആണ്....... തിരിഞ്ഞു കൊത്തുക തന്നെ ചെയ്യും..... വല്യ ആളായി ഡയലോഗ് ഒക്കെ അടിച്ചു നിന്നു.....ഇനി അങ്ങോട്ട് എന്താവോ എന്തോ....... ന്നൊക്കെ ആലോചിച്ചോണ്ട് വാച്ചിൽ ടൈം നോക്കിയതും...... മ്മള് പകച്ചു പോയി.... ഫസ്റ്റ് ഹവർ തുടങ്ങാൻ ഇനി ഒരു മിനുട്ട് ഒള്ളു........ ലേറ്റ് ആയാൽ അങ്ങേര് മ്മളെ നിർത്തി പൊരിക്കും....

ന്നൊക്കെ വിചാരിച്ചോണ്ട്.... ഉഷ ചേച്ചീനെ മനസ്സിൽ ദ്യാനിച്ചു ഒരോട്ടം ആയിരുന്നു ക്ലാസ്സിലോട്ട്.... കോളേജ് ഗ്രൗണ്ട് കടന്നു മ്മള് വാകമരങ്ങൾകിടയിലൂടെ ഓടി......പിന്നീട് സ്റ്റെയർ കയറി മുകളിലോട്ട് ഓടി ........ ഓടിച്ചെന്ന് ക്ലാസ്സിലേക്ക് കയറാൻ ഒരുങ്ങവെ....... അകത്തോട്ടു കയറാൻ നിന്ന ആരോ ആയി കൂട്ടിയിടിച്ചു ഒരു വീഴ്ച ആയിരുന്നു..... അല്ല മക്കളെ വീണില്ല....... അപ്പഴേക്കും മ്മടെ അരയിൽ ആ ആളുടെ കൈകൾ ചുറ്റിവരിഞ്ഞോണ്ട് താങ്ങി നിർത്തിയിരുന്നു..... കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത്......... മ്മളെ തന്നെ നോക്കി നിക്കുന്ന അർഷി സാർനെ ആണ്.... മ്മള് അപ്പോൾ തന്നെ ഒന്ന് ഇളിച്ചോണ്ട് നേരെ നിന്നു.... "ന്താണ് മെഹക്..... ഒന്ന് പതുക്കെ ഓടി വന്നോടാര്ന്നോ....... മ്മള് ഇപ്പൊ നടുവും തല്ലി വീണേനെ...." "അത് സോറി..... മ്മള് രാവണ..... ഒഹ് സോറി അലൻ സാർ ക്ലാസ്സിൽ യെതിന്ന് കരുതി ഓടിയതാ..... " "മ്മ്........ ഫ്രസ്റ് ഹവർ മ്മള് ആണ്.........സൊ ക്ലാസ്സിൽ കയറിയിക്ക്......." ന്ന് സാർ പറഞ്ഞതും മ്മള് പെട്ടന്ന് പോയി സീറ്റിൽ ഇരുന്നു.... മ്മള് എത്താൻ കാത്തുനിന്നത് പോലെ അവര്‌രണ്ടും സംസാരിക്കാൻ തുടങ്ങി......... ക്ലാസ്സിൽ ശ്രദിക്കാൻ സമ്മതിക്കാതെ മ്മള് ആണ് സംസാരത്തിന് തുടക്കo കുറിച്ചത്...... ഞങ്ങടെ സംസാരം അതികം ആയതും......... അതുവരെ ചിരിച്ചോണ്ടിടുന്ന സാർ ഒന്ന് കലിപ്പിച്ചു കൊണ്ട് മിണ്ടാണ്ടിരിക്കാൻ പറഞ്ഞതും............ മ്മള് സൈലന്റ് ആയി.... കാരണം ആള് ഒരു പാവം ആണ്............

മ്മടെ കിച്ചന്റെ കലിപ്പ് സ്വഭാവം ഒന്നും ഇങ്ങേർക്ക് ഇല്ല.... പിനീടങ്ങോട്ട് മ്മള് ഓരോന്നു ആലോചിച്ചു ഇരുന്നു.... ന്നാലും ഈ രാവണന് ഇതെങ്ങോട്ട് പോയി.... ആൾടെ വായിലിരിക്കുന്നത് കേൾക്കണ്ടാന്ന് കരുതിയിട്ട ഓടിക്കിതച് വന്നത്.......ഇവിടെ വന്നപ്പോൾ ആന പോയിട്ട് ഒരു പൂട പോലും ഇല്ലാന്ന് പറഞ്ഞ പോലെയായി....... ന്നാലും ഇത് ആളിതെങ്ങോട്ട് പോയി........ ന്നൊക്കെ ആലോചിച്ചു ഇരുന്നതും........ ബെൽ അടിച്ചു സാർ പോയി.... മ്മള് അപ്പോൾ തന്നെ അവരേം വിളിച്ചോണ്ട് ക്ലാസ്സിന് വെളിയിൽ ഇറങ്ങി......... മ്മളെ പോലെ തന്നെ ഉഡായിപ്പിന് കഞ്ഞിവെച്ചവരെ തന്നെയാണ് മ്മൾക്ക് ചങ്ക്‌സ് ആയി കിട്ടിയത്... അങ്ങനെ ഓരോന്ന് സംസാരിച്ചു നടന്നു വാകമരത്തിന് ചുവട്ടിൽ ഇരുന്നതും.......... മ്മടെ ശ്രദ്ധ മുഴുവൻ ചുറ്റും ആയിരുന്നു...... അങ്ങേരെ എങ്ങാനും കാണുന്നുണ്ടോന്ന് നോക്കാൻ..... അപ്പോൾ തന്നെ അതിലൂടെ മാരി പാസ്സ് ചെയ്ത് പോയതും.......... ഇവിടെ ഒരുത്തൻ മ്മളെ മുഖത്തു നോക്കി ഇളിക്കുന്നുണ്ട്......... മ്മള് അതിന് ചിരിച്ചോണ്ട് തലയാട്ടിയതും........ ചെക്കന് അവളുടെ പുറകെ പോയി....... മ്മൾ പിന്നെ ഷാദിയിലേക്ക് തിരിഞ്ഞു ചോദിച്ചു...... "ഷാദി ന്താടാ പെട്ടന്ന് നിനക്ക് പറ്റിയെ ഒരു സൈലന്റ്........" "അത് അക്കു....... മ്മളെ എങ്ങാനും ആരേലും ക്ലാസ്സിൽ കയറാത്തത് കണ്ടാൽ....... അതും നിന്റെ ചെക്കന്റെ ചെവിയിൽ എത്തിയാൽ....... മ്മളെ കാര്യം ഗോവിന്ദ ആകും........ പ്രിൻസിപ്പൽ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് മുഴുവൻ ചാർജ് ആൾക്ക.......

ക്ലാസ്സിൽ കയറാത്തത് കണ്ടാൽ പിന്നെ അത് മത്.......പൊരിച്ചെടുത് വറുക്കും അങ്ങേര്....... " "അല്ലടി ഇന്ക് അറിയാൻപാടില്ലാഞ്ഞിട്ട് ചോദിക്ക......... ഇതെന്താ സ്കൂൾ ആണോ.......... മ്മൾക് ഒന്നും വയ്യ ക്ലാസ്സിൽ കയറാൻ......... അങ്ങേര് ഏറിപ്പോയാൽ ഒന്ന് കലിപ്പ് ആകും........ അത് ആണേൽ മ്മൾക് ഇഷ്ടവും ആണ് ........" "നീ ഒരു റെയർ പീസ് ആണ്.... ഒന്നിനോടും ഒരു കൂസലില്ലാതെ ഒരു ജന്തു.......... പിന്നെ മ്മളെ ഇവിടെ ഇത്ര ധൈര്യത്തിൽ ഇരിക്കുന്നത്.......... അങ്ങേര് ഇപ്പോ ഒന്നും ഇങ്ങട് വരില്ലന്നുള്ളത് കൊണ്ടാ........" "അതെന്താ വരില്ലാന്ന് നിനക്ക് ഇത്ര ഉറപ്പ്......." "കാരണം ആള് ഇപ്പൊ ഗ്രൗണ്ടിൽ ഫുട്ബാളിന്റെ പ്രാക്ടീസ് ആണ് ...... നിനക്ക് അറിയോ ആള് അസ്സൽ ഒരു പ്ലയെർ ആണ്....... കോപെറ്റീഷൻ ഒക്കെ പോയിട്ടുണ്ട്.... പോയതിനെല്ലാം കപ്പ്‌ മേടിച്ചിട്ടല്ലാതെ ആള് വരില്ല........" "അതിന് ഇവിടെ സാർ മാരുടെ ഫുട്ബാൾ ടീം ഉണ്ടോ........" "ഇല്ല...... അത് പിജി ക്കാരുടെ ടീം ആണ്......" "അതിന് ആ ടീമിൽ ആൾക്ക് എന്താ കാര്യം....." "ടി പോത്തേ........ അങ്ങേര് വെറും സാർ ആണെന്നാണോ നീ വിചാരിച്ചു വെച്ചേക്കുന്നേ.......... ആള് ഇവിടെത്തെ പിജി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്......." ന്ന് അവൾ പറഞ്ഞതും....... മ്മളെ ഞെട്ടിക്കൊണ്ട്... "What.....? സ്റുഡന്റോ....!! അങ്ങേരോ....!?.... "

"ആ മോളെ......... പിന്നെ ആള് ഇവിടെ ഉള്ള ഒരു സാർ ന്റെ ലീവിൽ ഇടക്ക് വന്നു ക്ലാസ് യെടുക്കുന്നതാ......... പിന്നെ പ്രിൻസിപ്പൽ ന്റെ മോനും........................ ഇവിടെത്തെ ചെയർമാനും ആയതുകൊണ്ട് ഡിഗ്രി സ്റ്റുഡന്റസ് ഒക്കെ ആളെ സാർ ന്ന വിളികാർ........" ന്നൊക്കെ അവൾ വാതോരാതെ പറഞ്ഞതും...... മ്മള് അതൊക്കെ കേട്ട് കിളി പോയത് പോലെ നിന്നു....... അപ്പോൾ തന്നെ മ്മള് ഒരു കാര്യം തീരുമാനിച്ചു....... ആളെ ഇനി മ്മള് സാർ ന്ന് വിളിക്കൂല്ലാ...ന്ന്... മ്മളെ പിന്നെ അപ്പോൾ തന്നെ അവളേം വലിച്ചോണ്ട് ഗ്രൗണ്ടിലേക് പോകാം ന്ന് പറഞ്ഞതും....... പെണ്ണ് ഒന്ന് സ്റ്റക്ക് ആയി നിന്നു......പറഞ്ഞു..... "ഇല്ല പൊന്നെ........ നീ തനിയെ പോയാൽ മതി മ്മളെ കൊണ്ട് വയ്യ അങ്ങേരുടെ വായിൽ നിന്ന് കേട്ടോണ്ട് നിക്കാൻ........ക്ലാസ്സിൽ കയറാതെ നിക്കാന്ന് കണ്ടാൽ പച്ചക്ക്ത്തിന്നും..... മ്മള് ഇല്ലേ..... " ന്ന് പറഞ്ഞു അവൾ പോകാന് നിന്നതും...... mmal. എന്തോ ഓർത്തെടുത്തു ചോദിച്ചു.... "ഷാദി...... അല്ലടി രാവണൻ സ്റ്റുഡന്റസ് ആണെന്ന് പറഞ്ഞു...... അപ്പോ ആൾടെ ഫ്രണ്ട് അർഷി സാർ......." "സംശയം വേണ്ട ആളും സ്റ്റുഡന്റസ് ആണ്........ നിന്റെ ചെക്കന്റെ ക്ലാസ്സിൽ തന്നെ........" "ഒഹ് ഇത്രയും ഒക്കെ ഉണ്ടോ മ്മള് അറിയാത്തത്.......അല്ലടി ഇനി മ്മൾ അറിയാൻ എന്തേലും ബാക്കി ഉണ്ടോ......."

"ഇല്ല പൊന്നെ...." "ന്നാൽ ശരി...... മോള് പോയി സിനു വിനെ വിളിച്ചോണ്ട് ഇന്റർവെൽ ആയാൽ ഗ്രൗണ്ടിലേക്ക് വാ........ മ്മൾ അവിടെ കാണും........." ന്ന് പറഞ്ഞോണ്ട് മ്മൾ തുള്ളിച്ചാടി നേരെ ഗ്രൗണ്ടിലേക് വിട്ടു........ ഗ്രൗണ്ടിൽ ചെന്നു നോക്കുമ്പോ.....അവിടെ ഒരൊറ്റ കുഞ്ഞു പോലും ഇല്ലന്ന് പറയില്ല....... കരണം കുട്ടിയോളെ പോലെ മ്മടെ ചെക്കന് ഉണ്ട് ജേഴ്‌സി ഒക്കെ ഇട്ടോണ്ട് ബോൾ തട്ടിക്കൊണ്ടു ഭയങ്കര പ്രാക്ടീസിംഗ്........ എങ്ങോട്ടും ശ്രദ്ധ ഇല്ലാതെ ആള് ഭയങ്കര കളിയിൽ ആണ്......... മ്മൾ പിന്നെ അവിടെ ഗ്യാലറിയിൽ പോയി ഒരുഭാഗത്തായി ഇരുന്നോണ്ട് ആൾടെ കളി വീക്ഷിച്ചോണ്ടിരുന്നു.... ചെക്കനെ ഒന്ന് ശരിക്ക് ഇപ്പഴാ കാണുന്നത്......... അല്ലാത്ത ടൈം മുഴുവൻ മ്മളെ മേലേക്ക് കലിപ്പ് അല്ലെ....... ന്റമ്മോ ചെക്കന് ആള് ബോഡി ബിൽഡർ ആണല്ലോ........ ന്താ ഒരു മസിൽ........ ന്റെ റബ്ബേ ഇതൊന്നും കാണാതെ ആയിരുന്നോ മ്മൾ ആളെ മക്കാറാക്കാൻ പോയത്.......... ആ കൈകൊണ്ട് ഒന്ന് കിട്ടിയാൽ മ്മടെ അവസ്ഥ എന്താവുമായിരുന്നു........ ഗോഡെ യുവർ ഗ്രേറ്റ്‌....മ്മളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ രക്ഷിച്ചതിന്..... ആള് ആണേൽ കളികൊണ്ട് വിയർത്തു കുളിച്ചു ഷർട് ശരീടത്തോട് ഒട്ടി നിക്കുവ..........പെൺപിള്ളേർ ഒക്കെ ക്ലാസ്സിൽ ആയത് നന്നായി........ അല്ലേൽ ഇവിടെ മുഴുവൻ പിടക്കോഴി മയം ആയേനെ.....

ഇങ്ങനെ ഒക്കെ കണ്ടാൽ ആരാ ഒന്ന് നോക്കണ്ടിരിക്ക........ഇപ്പൊ കണ്ടില്ലേ മ്മള് പോലും നോക്കുന്നത്...... Uff!!! ആ നെറ്റിയിലേക് ചാഞ് കിടക്കുന്ന മുടി കാറ്റിൽ ഇളകുന്നത് കാണാൻ ന്താ ഒരു ചേല്........ മ്മടെ കിച്ച.....മ്മളെ അങ്ങ് കൊല്ല്...... ന്നൊക്കെ ചെക്കനെ നോക്കികൊണ്ട് ഓരോന്നു ആലോച്ചതും......... പെട്ടന്നാണ് ചെക്കന് ഗ്യാലറിയിൽ വന്നു ഇരുന്നത്... മ്മൾ ഇരുന്നതിന്റെ താഴെ ഉള്ള സ്റ്റെപ്പിൽ ആണ് ഇരിക്കുന്നത്........ മ്മളെ ശ്രദ്ധിച്ചിട്ടില്ല.... അപ്പോൾ തന്നെ മ്മള് പതിയെ സ്റ്റെപ് ഇറങ്ങി ആൾടെ പുറകിലായി തൊട്ടടുതുള്ള സ്റ്റെപ്പിൽ ഇരുന്ന് മ്മടെ കർചീഫ് മുന്നിലേക്ക് നീട്ടിയതും.............മ്മളിലേക് തിരിയാതെ മേടിച്ചു മുഖം തുടച്ചതും...... മ്മൾ പുഞ്ചിരിച്ചോണ്ട് നോക്കിനിന്നു........ പെട്ടന്ന് ആണ് ആള് ഒന്ന് സ്റ്റക്ക് ആയി കർച്ചീഫിലേക് നോക്കി നിന്നത്.......... പെട്ടന്നുണ്ട് മ്മളെ നേരെ ഒരു തിരിയൽ..... അപ്പോൾ തന്നെ മ്മൾ ഒന്ന് ഇളിച്ചു കൊടുത്തതും...... ആൾടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു വന്നു... യാ ഗോഡെ ഇങ്ങേരുടെ മുഖത്തിന് ഈ ഒരു വികാരം മാത്രെ ഒള്ളു......ഒൺലി കലിപ്പ്...... അക്കു ഇനി ഒന്നും നോക്കണ്ട ഓടി രക്ഷപെട്ടോ മോളെ..... ന്ന് മ്മൾ മ്മളോടെന്നെ പറഞ്ഞു നേരെ തിരിഞ്ഞു സ്റ്റെപ് കയറി ഓടാൻ ഒരുങ്ങവെ.........

പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് അങ്ങേര് മ്മളെ പിടിച്ചു ഒരു പൊക്കൽ ആയിരുന്നു...... ലാ ഹൗല....... ചെക്കന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ മ്മടെ ഉള്ളിലൂടെ ഒരു വിറയൽ അങ്ങ് പാസ്സ് ചെയ്തു..... മ്മൾ ചുറ്റും നോക്കി........ ഫാഗ്യം ഒരൊറ്റ കുഞ്ഞുപോലും ഇല്ല.... മ്മൾ പിന്ന താഴെ ഇറക്കാൻ പറഞ്ഞു കുതറിയെങ്കിലും മ്മളിലുള്ള പുടിമുറുകി കൊണ്ട് ഗ്രൗണ്ടിന്റെ നടുക്ക് പോയി നിന്നതും........ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു........ അപ്പോൾ തന്നെ അങ്ങേര് മ്മളെ നിലത്തോട്ട് ഇറക്കി കലിപ്പ് വിടാതെ മ്മളോട് തട്ടിക്കയറി കൊണ്ട് മ്മളിലേക് നടന്നടുത്തു....... "ഹൌ ഡയർ യൂ......... നിന്നോട് ആര് പറഞ്ഞിട്ടടി ഇങ്ങോട്ട് വന്നത്........ നിന്റെ കളികൾ ഓവർ ആയി വരുന്നുണ്ട്........ നിന്റെ വിളച്ചിൽ മ്മളേഡ്ത് എടുത്താൽ ഉണ്ടല്ലോ....... പുന്നാര മോളെ........ പിന്നെ പെണ്ണാണെന്ന് നോക്കില്ല ചുമരിന്ന് വടിച്ചെടുക്കേണ്ടി വരും..... ശല്യം....... ഇനി മ്മടെ കണ്മുന്നിലേക് വന്നാൽ ഉണ്ടല്ലോ......." ന്ന് പറഞ്ഞു മ്മടെ ഇരുകൈയിലും പിടിമുറുക്കിയതും........ വേദനഎടുത്തതും........ മ്മൾ പറഞ്ഞു..... "അലൻ..... മ്മടെ കയ്യിന്ന് വിട്.... വേദന എടുക്കുവാ.... വിട്........" "വേദന.... അതിന്റെ അർത്ഥം എന്താന്ന് നിനക്ക് അറിയോ........ നിന്നെ പോലെ ഒരുത്തി കാരണം മ്മൾ അനുഭവിച്ച വേദന.......അതെത്രയാണെന്ന് നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല......... നിങ്ങൾക്കൊക്കെ പണം ന്നുള്ളവിചാരം മാത്രമേ ഒള്ളു........." ന്നൊക്കെ പറഞ്ഞോണ്ട് മ്മളിലുള്ള പിടി പിന്നെയും മുറുക്കിയതും....... വേദനകൊണ്ട് മ്മൾ ഒന്ന് പുളഞ്ഞു പോയി.... "പ്ലീസ് മ്മളെ വിട്........സ്റ്റുഡന്റസ് ഒക്കെ ശ്രദ്ധിക്കുന്നുണ്ട്........ ഇവരുടെ മുന്നിൽ നിന്ന് ഒരു പ്രശ്നം ഉണ്ടാകരുത്.......

" ന്ന് മ്മൾ ആ കൈകളെ വേർപെടുത്തികൊണ്ട് പറഞ്ഞതും..... ഒട്ടുമിക്ക സ്റുഡന്റ്സും ഞങ്ങൾക് ചുറ്റും കൂടിയിരുന്നു...... ന്നാൽ അതിന്റ ഒരു ഭാവവ്യത്യാസം പോലും ഇല്ലാതെ മ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കികൊണ്ട് പിടിച്ചു തള്ളിയതും.......... മ്മൾ നിലത്തോട്ട് വീണു......... അപ്പോൾ തന്നെ സ്റ്റുഡന്റസ് ന്റെ ഇടയിൽ നിന്നും ഷാദിയും സിനുവും കൂടെ ഓടിവന്ന് മ്മളെ പിടിച്ചു എണീപ്പിച്ചു........ അപ്പോൾ ആണ് അങ്ങോട്ടായി അർഷി സാർ കൂടെ വന്നത്........ മ്മള് പിന്നെ എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കുന്നതിനിടയിൽ ആണ്......... രാവണൻ കയ്യ്കൾ അടിച്ചത്........ മ്മൾ ആളിലേക് മിഴികൾ ചലിപ്പിച്ചതും........ കയ്യടി ശബ്ദതോടൊപ്പം നിറഞ്ഞു നിൽക്കുന്ന സ്റ്റുഡന്റസ് നു നേരെ തിരിഞ്ഞു കൊണ്ട് അവന് സംസാരിച്ചു തുടങ്ങി....... "ഹായ് ഗയ്സ്.........എല്ലാവരും ഒന്നിങ്ങട് ശ്രദ്ധിക്കണം............ മ്മൾ ഒരാളെ പരിചയപ്പെടുത്താം........ ആരാണന്നല്ലേ....... ഇതാണ് കക്ഷി........." ന്ന് പറഞ്ഞോണ്ട് മ്മടെ കയ്യിൽ പിടിച്ചു സ്റ്റുഡന്റസ് ന് നേരെ ചെറുതായി തള്ളിയതും..... മ്മൾ ഒന്ന് മുന്നോട്ടാഞ്ഞു നിന്നു ........ "ഇതാണ് ആള്....... മെഹക് റാസ്..... എല്ലാവർക്കും അറിയോ..... ന്യൂ അഡ്മിഷൻ ആണ്...... പിന്നെ മ്മള് പറയാൻ വന്ന കാര്യം അതൊന്നും അല്ല........എന്താന്ന് വെച്ചാൽ ആൾക്ക് മ്മളോട് മുടിഞ്ഞ പ്രേമം....... ന്ന് പറഞ്ഞതും......... മ്മൾ ഒന്നും പറയാനാകാതെ അവന്റെ മുഖത്തോട്ട് നോക്കിയതും.......... ആ മുഖം നിറയെ മ്മളോടുള്ള പുച്ഛം ആയിരുന്നു........

പിന്നെയും അവന് തുടർന്നു....... "പ്രേമം........അത് അവൾക് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ....... അത് മ്മൾകും കൂടെ തോന്നണ്ടേ......... ഇവളെയൊക്കെ ആര് പ്രേമിക്കാനാണ്........ പ്രേമം തോന്നണേൽ അറ്‌ലീസ്സ്റ് അതൊരു പെണ്ണ് ആണെന്ന് ഭാവത്തിലും സ്വഭാവത്തിലും തോന്നണം...... അല്ലാതെ ഇവളെ ഒക്കെ പ്രണയിക്കാൻ അലൻ വട്ടല്ലേ........." ന്ന് പറഞ്ഞതും........ മ്മടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.......... പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണാലെ മ്മൾ പതിയെ തലയാട്ടി അവനോട് വേണ്ടന്ന് പറഞ്ഞതും........ മ്മടെ നോട്ടത്തെ പോലും പുച്ഛിച്ചു തള്ളിക്കൊണ്ട് അവന് തുടർന്ന്........ അപ്പോൾ തന്നെ ഷാദി സിനു മ്മടെ അടുത്ത് വന്നു മ്മടെ ഇരുവശത്തായി നിന്നു......... "പ്രേമം പറഞ്ഞു വരാൻ അതിന് എന്ത് യോഗ്യത ആണ് ഇവൾക്കുള്ളത്........ പറയടി എന്ത് യോഗ്യതയാടി നിനക്കുള്ളത്......." ന്ന് മ്മളോട് തിരിഞ്ഞു കലിപ്പായതും....... മ്മൾ ഒന്ന് ഞെട്ട് പോയി........ പിന്നീട് അവന് പറഞ്ഞ ഓരോവാക്കുകളും...... വന്നുതറച്ചത് മ്മടെ ഹൃദയത്തിൽ ആയിരുന്നു..... "ജനിപ്പിച്ചവരുടെ പേരുപോലും അറിയാത്ത..... എവിടെ ജനിച്ചെന്നുപോലും അറിയാത്ത തെരുവിൽ പിഴച്ചു വളർന്ന അനാഥയായ നിനക്ക് എന്ത് യോഗ്യതയാടി ഉള്ളത് ........." ന്നുള്ള അവന്റെ ഗർജ്ജനത്തിൽ മ്മടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഉതിർന്നു വീണു നിലംപതിച്ചു........ അവന്റെ ആ വാക്കുകൾ മ്മടെ ഫ്രണ്ട്സിൽ തീർത്ത ഞെട്ടൽ എത്രത്തോളം ഉണ്ടെന്ന് മ്മൾക് മനസിലായത്........ മ്മളോട് ചേർന്ന കൈകൾ വേര്പെട്ടപ്പോൾ ആണ്.....

എന്തുകൊണ്ടോ മ്മൾക് ഒന്ന് മുഖം ഉയർത്താൻ പോലും കഴിഞ്ഞില്ല..........കിച്ചയുടെ ഓരോ വാക്കും മ്മടെ ഹൃദയത്തിൽ പതിഞ്ഞു ഒരു പൊട്ടിക്കരചിലീനായി തൊണ്ടയിൽ മുട്ടി നിന്നത്............. ഒരു തേങ്ങലായി ഉതിര്ന്നു വീഴും മുന്നേ മ്മളെ കയ്യിൽ മുറുകെ പിടിച്ചതും............. നിറഞ്ഞോഴുകുന്ന കണ്ണാലെ വിതുമ്പൽ അടക്കി വെക്കാനെന്നോണം ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് അവനിലേക് മിഴികൾ ഉയർത്തി........ ഇന്ന് അവൾ ചെയ്ത കാര്യം ഒരുപാട് അതിര് കടന്നു...... അത് മ്മൾക് ക്ഷമിക്കാൻ കഴിയില്ല........ അതുകൊണ്ട് തന്നെയാണ് മ്മൾ താറിൽ നിന്ന് പിടിച്ചിറക്കി വിട്ട് അവിടെന്ന് അവളെ കൂടെ കൂട്ടാതെ കോളേജിലെക് പോന്നത്...... എത്ര കലിപ്പ് ആയാലും ഒരു കൂസലും ഇല്ലാതെ കാണ്ടാമൃഗത്തിന്റ തൊലിക്കട്ടിയുമായി പിന്നെയും ചൊറിഞ്ഞോണ്ട് വരും...... അവളെ കാണുന്നതേ കലിയ......... ഇന്ന് അർഷിയോട് മ്മടെ ഫുട്ബാൾ ജെയ്‌സി കൊണ്ട് വരണം ന്ന് പറഞ്ഞിരുന്നു രാവിലെ തന്നെ..... അതുകൊണ്ട് മ്മൾ കോളേജിൽ ചെന്നതും ഡ്രെസ് ചേഞ്ച്‌ ചെയ്ത് ഗ്രൗണ്ടിലേക് ഇറങ്ങി.... പിന്നെ ഫുൾ ടൈം പ്രാക്ടീസ് ആയിരുന്നു......... കോളേജിലെ ഫുട്ബോൾ ടീം ക്യാപ്റ്റനും....... ചെയർമാൻ സ്ഥാനവും ഉള്ളത് കൊണ്ട് ഒരുപാട് ഉത്തരവാദിത്തം മ്മടെ തലയിൽ ആണ്......... അതിന്റെ കൂടെ ഉപ്പ മീറ്റിംഗ്ന്ന് വേണ്ടി അബ്രോഡ് പോയത് കൊണ്ട് കോളേജ്‌ ഇൻചാർജ് വരെ മ്മളെ കയ്യിൽ ആണ്...........ആകെ കൂടെ ഒന്ന് നിന്ന് തിരിയാൻ ടൈം ഇല്ല......

മ്മൾ പിന്നെ ഒന്ന് റസ്റ്റ്‌ എടുക്കാൻ ഗ്യാലറിയിൽ പോയി ഇരുന്നതും.............. ആ വട്ട് കേസ് പിന്നെ അവിടെയും എത്തി......... ഇത്രയും തിരക്കിനിടയിൽ മ്മൾക് തലവേദനയായി പിന്നയും മ്മടെ മുന്നിലേക്ക് വന്നതും......... മ്മടെ നിയന്ത്രണം വിട്ടു പോയി........ അതുകൊണ്ട് തന്നെ വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞു........ ന്നിട്ടും കലിപ്പ് മാറാതെ ആ കയ്യിൽ പിടിമുറുക്കിയതും......... മ്മടെ മുഖത്തേക് തലയുയർത്തി നോക്കിയത്.......... മിഴികൾ മ്മടെ മുഖത്തേക്കായി ഉയരവെ........ കലങ്ങി മറിഞ്ഞ ആ കണ്ണുകൾ മ്മടെ മിഴിയിൽ ഉടക്കിയ നിമിഷം മ്മൾ തറഞ്ഞു നിന്നു പോയി......... പേരറിയാത്ത എന്തോ ഒരു വികാരം മനസ്സിൽ നിറഞ്ഞു വരുന്നതിന് അനുസരിച്ച്.......... മ്മടെ ഹൃദയത്തിൽ ചെറു നോവ് വന്നു നിറഞ്ഞു........... മ്മൾ പോലും അറിയാതെ മ്മടെ കൈകൾ ആ കണ്കൾക്കു നേരെ ഉയർന്നതും........... സ്റ്റുഡന്റസ്ന്ന് ഇടയിൽ നിന്ന് ഏതോ ഒരുത്തി ഞങ്ങൾക്കടുത്തേക്കായി ഓടിയടുത്തു........ ഓടിയടുകുംതോറും ആ ആളുടെ നാവിൽ നിന്നു ഉറക്കെ ആ പേര് ഉതിർന്നു....... "പൊന്നൂ..........." ആ ഒരു വിളിയിൽ തറഞ്ഞു നിന്ന മ്മൾ......... ആ വിളിച്ച ആളിലേക് നോട്ടം തിരിച്ചതും..... ഒരു പെണ്ണ് ഓടിവന്നു കണ്ണ് നിറച്ചു നിൽക്കുന്ന മെഹക് നെ വാരിപ്പുണർന്നു......... ഓടിവന്നൊണ്ട് വാരിപുണർന്നവൾ അവളോടായി പറഞ്ഞ ആ വാക്കുകളും............ മ്മടെ ചെവിയിൽ തട്ടി മാറ്റൊലി കൊണ്ടു...... "പൊന്നു..... നിന്റെ കിച്ചയെ മ്മൾ കണ്ടെടാ......... പൊന്നുവിന്റെ കിച്ചയെ..........." .........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story