രാവണ പ്രണയം🔥 : ഭാഗം 15

Ravana Pranayam Novel

എഴുത്തുകാരി: അമീന

പൊന്നൂ..........." ആ ഒരു വിളിയിൽ തറഞ്ഞു നിന്ന മ്മൾ......... ആ വിളിച്ച ആളിലേക് നോട്ടം തിരിച്ചതും..... ഒരു പെണ്ണ് ഓടിവന്നു കണ്ണ് നിറച്ചു നിൽക്കുന്ന മെഹക് നെ വാരിപ്പുണർന്നു......... ഓടിവന്നൊണ്ട് വാരിപുണർന്നവൾ അവളോടായി പറഞ്ഞ ആ വാക്കുകളും............ മ്മടെ ചെവിയിൽ തട്ടി മാറ്റൊലി കൊണ്ടു...... "പൊന്നു..... നിന്റെ കിച്ചയെ മ്മൾ കണ്ടെടാ......... പൊന്നുവിന്റെ കിച്ചയെ..........." ന്നൊക്കെ അവൾ മ്മളെ കെട്ടിപിടിച്ചോണ്ട് പറഞ്ഞെങ്കിലും......... മ്മൾക് അതിലൊന്നും ശ്രദ്ധിക്കാൻ കഴിയാതെ കിച്ച പറഞ്ഞ ഓരോ വാക്കും കാതിൽ മുഴങ്ങിയതും............ കണ്ണുനീരിന്റെ വേഗത കൂടി.... അപ്പോൾ തന്നെ മ്മളെ കെട്ടിപിടിച്ചവൾ മ്മളിൽ നിന്ന് അകന്ന് നിന്ന് മ്മടെ ഷോള്ഡറില് പിടിച്ചോണ്ട് പറഞ്ഞു...... "പൊന്നു..... മ്മള് പറഞ്ഞത് കേട്ടോ നീ.......... ഇത്രയും കാലം നീ അന്വേഷിച്ചു നടന്ന നിന്റെ കിച്ചയെ മ്മള് കണ്ടടി......... സത്യം ആണ്....... നീ പറഞ്ഞത് പോലെ കരിനീല കണ്ണുകൾ ഉണ്ട് ആൾക്ക്.........അത് കണ്ടതും മ്മള് കുറ്റിo പറിച്ചോണ്ട് ഇങ്ങട് ഓടി വന്നതാ........" ന്ന് അവൾ പറഞ്ഞതും........... മ്മടെ കണ്ണുകൾ ചലിച്ചത് കുറച്ചു മുന്നിലായി നിൽക്കുന്ന രാവണനിലായിരുന്നു..... ആ മുഖത്തെ ഞെട്ടൽ അതിൽ നിന്ന് മ്മൾക് മനസിലായി എല്ലാം ആള് കേട്ടു എന്ന്....... മ്മളെ ശ്രദ്ധ മാറിയതും...... അവൾ മ്മളെ പിടിച്ചു കുലുക്കിയതും.....മ്മടെ മിഴികൾ അവളിലേക്കായി പതിച്ചു....... അപ്പോൾ തന്നെ അവൾ വെപ്രാളപെട്ടൊണ്ട് ചോദിച്ചു.....

"ടി പൊന്നു ന്താണ് നിനക്ക് പറ്റിയെ...... എന്തിനാ കരയുന്നത്..... പറയടി..... ഇത്രയും സന്തോഷം ഉള്ള കാര്യം പറഞ്ഞിട്ട് നീ കരയുവാണോ.. ......... അതോ ഈ കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ടാണോ....... കണ്ണ് തുടച്ചു വ ന്റെ കൂടെ........പെട്ടന്ന് ചെല്ലണം........ അവനെ മ്മള് കണ്ടത് കോഫി ഷോപ്പിൽ നിന്ന...... പോയി കാണില്ല..... വാ......" ന്ന് പറഞ്ഞോണ്ട് അവൾ മ്മളെ പിടിച്ചു വലിച്ചതും......... മ്മള് ഒരടി അനങ്ങിയില്ല......... അപ്പോൾ തന്നെ ബെൽ അടിച്ചതും....... മുഴുവൻ സ്റുഡന്റ്സും ക്ലാസ്സിലോട്ട് പോയി..... മ്മടെ ചങ്ക്‌സും അർഷി സാറും അലനും ഒഴികെ.... അപ്പൊ തന്നെ അവൾ മ്മളെ വീണ്ടും പിടിച്ചു കുലുക്കികൊണ്ട് തുടർന്നു..... "ന്താ പെണ്ണെ നിനക്ക് ഒരു പ്രതികരണം ഇല്ലാത്തെ.......... ഇത്രയും കാലം നീ കാത്തിരുന്നത് കിച്ചയ്ക്ക് വേണ്ടിയല്ലേ.......................... ചെറുപ്പം തൊട്ടേ നീ പറയുന്ന കരിനീല കണ്ണുള്ള നിന്റെ കിച്ചയെ........ അല്ലല്ല..... പൊന്നുവിന്റെ കിച്ചയെ........ അവനെ അന്വേഷണം ചെയ്യാത്ത ഇടമില്ലല്ലോ നീ.......... ന്നിട്ട് അവന് ആണെന്ന് മ്മള് പറഞ്ഞിട്ട് നിനക്ക് എന്താ ഒരു പ്രതികരണം ഇല്ലാത്തത്........" ന്ന് പറഞ്ഞതും........ഉതിർന്നു വീഴുന്ന കണ്ണുനീരിനെ കൂട്ടുപിടിച്ചു കണ്ണിമ വെട്ടാതെ മ്മടെ തൊട്ടുമുന്നിലായ് നിൽക്കുന്ന രാവണിലേക് ദൃഷ്ടി പതിപ്പിച്ചു കൊണ്ട് പറഞ്ഞു.........

"വേണ്ട.......വേണ്ട ആനി........ ഇനി മ്മൾക് കാണണ്ട........ഇപ്പൊ കിച്ച എനിക്കാരും അല്ല......... കാണണ്ട ആരെയും......... പൊന്നു തനിച്ച...... ഇനി അങ്ങോട്ടും അങ്ങനെ മതി...... പിന്നെ തെരുവിൽ പിഴച്ചു വളർന്ന മ്മൾക് എന്ത് അർഹതയാണുള്ളത് ഒരാളുടെ മേൽ.......എനിക്ക് വേണ്ട ആരെയും........." "ന്തൊക്കെയാടി നീ പറയുന്നത്....... വേണ്ടന്നോ..... അതിനാണോ ഇത്രയും വർഷം നീ കാത്തിരുന്നത്.... കേവലം ഒരെട്ടുവയസുകാരൻ തിരുച്ചു വരും എന്ന് നൽകിയ വാക്കിന്റെ മേൽ നീ ജീവിച്ചു തീർത്തിട്ട്...........ഇപ്പൊ പറയുന്നത് കണ്ടില്ലേ........വേണ്ടന്ന്...... ഒറ്റക്കോട്ട് വെച്ച് തന്നാൽ ഉണ്ടല്ലോ നിനക്........ നീ ഇങ് വന്നേ.... നമുക്ക് പോക......വരാനാ പറഞ്ഞത്........ ന്ന് പറഞ്ഞു മ്മടെ കൈ പിടിച്ചു വലിച്ചതും.... മ്മള് അവളുടെ കൈകളെ തട്ടി മാറ്റി ഒച്ചയെടുത്തു....... "വേണ്ടന്ന് പറഞ്ഞില്ലേ......മ്മൾക് കാണാണ്ടാന്ന്......." ന്ന് മ്മള് ഒച്ചയെടുത് പറഞ്ഞതും........... അവളൊന്ന് ഞെട്ടിക്കൊണ്ട് മ്മളിൽ നിന്ന് കൈകളെ വേർപെടുത്തികൊണ്ട് മാറി നിന്നു........ അപ്പോൾ തന്നെ മ്മള് ശാന്തത കൈവരിച്ചോണ്ട് പറഞ്ഞു......... "മാറിപ്പോയി ആനി..... മ്മടെ കിച്ച ഒരുപാട് മാറിപ്പോയി........" ന്ന് പറയുന്നതിനുകൂടെ മ്മടെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നതും........

പെട്ടന്ന് തന്നെ വാ മൂടികൊണ്ട് തേങ്ങൽ ഉള്ളിലടക്കി പതിയെ രാവണനരികിലേക്കായി നടന്നടുത്തു....... തൊട്ടടുത്തെത്തിയത്തും......... മ്മള് കണ്ടു അത്ഭുതവും നിസ്സാഹായതയും ഒക്കെ കൂടിക്കലർന്ന മുഖവുമായി മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നത്..... അപ്പോൾ തന്നെ ഇമ ചിമ്മാതെ ആ കണ്ണുകളിലേക്കു നോക്കി നിന്നുകൊണ്ട് മ്മള് തുടർന്നു...... "മാറിപ്പോയി ആനി....... ഒരുപാട് മാറി....... അങ്ങനെയല്ലേ കിച്ച......." ന്ന് അവൾ മ്മടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചതും................ മ്മള് ഞെട്ടിത്തരിച്ചു തറഞ്ഞു നിന്നു പോയി....... അവളുടെ കിച്ച ന്നുള്ള വിളിയിൽ മ്മടെ ഉള്ളൊന്ന് ആടിയുലഞ്ഞു...... അപ്പോൾ തന്നെ അവൾ തുടർന്നു....... "തനിച്ചായിരുന്നു ഈ പൊന്നു...... ഇപ്പഴും തനിച്ച....... ആരും വേണ്ട......മ്മൾക് ആരും.... " ന്ന് പറഞ്ഞോണ്ട് അവൾ മ്മടെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞതും......... മ്മളിലേക്ക് സത്യം എന്താണെന്ന് പോലും അറിയാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലേക്ക് വന്നു നിറഞ്ഞങ്കിലും....... അതിലുപരി ആ നിറയുന്ന കണ്ണുകൾ വേദന നൽകിയത് മ്മടെ ഹൃദയത്തെ ആണെന് മനസ്സിലാക്കി........ ആ കണ്ണുനീർ മായ്ക്കാനെന്നോണം മ്മടെ കൈകൾ ആ കവിളിലേക് ചേർക്കാനായി ഉയരും മുന്നേ അവൾ തിരിഞ്ഞോടിയിരുന്നു......... മ്മളിൽ നിന്ന് അകന്നൊണ്ട് ഓടിയതും......... മ്മള് പോലും അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി...... "പൊന്നൂ.........." ആ വിളിയിൽ പെട്ടന്ന് സ്റ്റക്ക് ആയി നിന്ന് തിരിഞ്ഞതും........

മ്മളെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് നിറഞ്ഞ കണ്ണ് പുറംകൈയ്യാൽ തുടച്ചു കൊണ്ട് അവൾ ഓടി........ ഒരുനിമിഷം എന്ത് ചെയ്യണം ന്ന് അറിയാതെ തറഞ്ഞു നിന്ന മ്മള് സ്വബോധം വീണ്ടെടുത്ത്‌.... അവൾക് പുറകെ ഓടാൻ നിന്നതും..... മ്മടെ കയ്യിൽ പിടിവീണിരുന്നു..... തിരിഞ്ഞു നോക്കിയതും കണ്ടത് മ്മളെ തന്നെ നോക്കി നിക്കുന്ന അർഷിയെ ആണ്...... "അലൻ എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്....... മ്മള്ക്ക് ഒന്ന് പറഞ്ഞു തരോ..... അവൾ യെന്തൊക്കെയാ ഇപ്പൊ പറഞ് പോയത്.........." "അറിയില്ല..... പക്ഷെ അറിയണം......." ന്ന് മ്മള് അർഷിയോട് പറഞ്ഞു ആ പെണ്ണിലേക് തിരിഞതും....... കണ്ടത് മെഹക് ന്റെ പുറകെ പോകാനൻ നിക്കുന്ന അവളെ ആണ്.... അപ്പോൾ തന്നെ മ്മള് അവൾക് മുന്നിലായി തടസ്സം തീർത്തു നിന്നു കൊണ്ട് പറഞ്ഞു........ "നില്ക്..... അറിയണം എനിക്ക് ഇവിടെ നടക്കുന്നതിന്റെ അർത്ഥം.... " ന്ന് മ്മള് ഒരു മുഖവുരയ്ക്കു കാക്കാതെ ചോദിച്ചതും........ ആ പെണ്ണുണ്ട് മ്മളെ സംശയത്തോടെ നോക്കുന്നു.... മ്മള് അപ്പോൾ തന്നെ പറഞ്ഞു..... "നീ ഇവിടെ അല്ലെ പഠിക്കുന്നത്..... ഞാൻ ഇവിടെത്തെ സാർ ആണ്......" "ആ അറിയാം.... ഞാൻ ഇവിടെ പിജി ഫസ്റ്റ് ഇയർ ആണ്........ മ്മടെ പേര് ആന്മരിയ............ ആനി ന്ന് വിളിക്കും........" ന്ന് അവൾ പറഞ്ഞതും...... മ്മള് ചോദിച്ചു..... "മെഹക്.... അവളെ എങ്ങനെ അറിയാം..... ഇവിടെ നടന്നതൊക്കെ..... " "അവളെ അറിയാതെ നിക്കെ..... അവൾ മ്മടെ ചങ്ക് അല്ലെ.... അതിലുപരി കൂടപ്പിറപ്പും...... അവളെ കുറിച് പറ........."

ന്ന് അവൾ പറഞ്ഞതും........ മ്മള് ഇടയിൽ കയറി പറഞ്ഞു.... "അറിയണം അവളെ കുറിച്.......നമുക്ക് ഇരുന്ന് സംസാരികം......." ന്ന് പറഞ്ഞോണ്ട് ഗാലറിയിൽ പോയി ഇരുന്നപ്പോൾ..... മ്മടെ അടുത്തായി അർഷിയും വന്നു.... മ്മടെ ഓപ്പോസിറ് ആയി അവൾ സ്ഥാനം പിടിച്ചപ്പോൾ തന്നെ....... അവളുടെ അടുത്തായി ശാദിയ യും സിനാനും സ്ഥാനം പിടിച്ചിരുന്നു........ അവളുടെ വാക്കുകൾക്കായി അവൾക് അരികിലായി കാതോർത്തിരുന്നതും...... അവൾ സംസാരിച്ചു തുടങ്ങിയിരുന്നു..... "സാർ ന്ന് അറിയോ.... ന്റെ പൊന്നു..... അല്ല....... അങ്ങനെ വിളിക്കുന്നത് അവൾക് ഇഷ്ടമല്ല.... അതും ഒരാളൊഴികെ........ അവളുടെ കിച്ച..... അവളെ പൊന്നു ന്ന് വിളിക്കാൻ അവനുമാത്രമേ അവൾ അനുവാദം നല്കിയിരുന്നൊള്ളു..... മറ്റുള്ളവർക്കൊക്കെ അവൾ അക്കു മാത്രം ആണ്......" ന്ന് അവൾ പറഞ്ഞതും....... മനസ്സിൽ ഉയർന്ന സംശയങ്ങൾക്ക് അവസാനാമെന്നോണം ചോദിച്ചു.... "ആരാ ഈ കിച്ച......." "കിച്ച....... അത് പറയുന്നതിന് മുന്നേ അവളെ കുറിച് പറയണം.... അവളുടെ ജീവിതo അറിയണം........ അക്കു..... ചെറുതിലെ അനാഥാലയത്തിൽ എത്തിപ്പെട്ടു...... അന്ന് അവൾക് വയസ് ഒന്നര ആയിരുന്നു പ്രായം........ അവൾക് ഒരു ഇത്തയുണ്ട് ഷഹ്‌ല........ ഞങളുടെ ഒക്കെ ശാലുത്ത.....

ഒരു മഴതോർന്ന പകൽ ഓർഫനേജിന്റെ പടിക്കെട്ടിൽ തണുത്തു വിറച്ചു കണ്ടെത്തിയതാ അവരെ......... എട്ടു വയസുകാരി ശാലുത്തടെ മടിയിൽ ആയി ഒരു ഒന്നരവയസുകാരി......... ഞങ്ങടെ അക്കു....... അന്ന് ഞങൾ ഏറ്റടുത്തതാ അവരെ.....ഞങ്ങടെ കിളിക്കൂട്ടിന് സ്വന്തമായി....... "കിളിക്കൂട്........." (അർഷി ) "ആ........അത് ഞങ്ങടെ ഓർഫനേജിന്റെ പേര് ആണ്................. മ്മളും അതിൽ ഒരു അന്തേവാസി ആയിരുന്നു........ മ്മൾക് അന്ന് നാല് വയസ് ആയിരുന്നു പ്രായം..... അവരെ കിട്ടിയ കഥയൊക്കെ മദർ പറഞ്ഞുള്ള അറിവാണ്........ പിന്നീട് മദർ ഇട്ട പേര് ആണ് അവൾക് മെഹക് ന്ന്.... അക്കു ന്ന് വിളിക്കും....... അവൾ വളരും തോറും ഞങ്ങളുടെ കൂട്ടും അധികരിച്ചു......... അന്ന് അവളുടെ നാലാം പിറന്നാളിന് അവൾക് കിട്ടിയ വിലപിടിപ്പുള്ള സമ്മാനമായിരുന്നു കിച്ച....... അവളുടെ സ്വന്തം കിച്ച.... അവനെ കുറിച് പറയാന് അവൾക് നൂറ് നാവാണ്.......... പിന്നീട് അവന് അവൾക് "തിരിച്ചു വരും " ന്നുള്ള വാക്കിൽ അവളിൽ നിന്നും അകന്ന് പോയപ്പോഴും...... അവളുടെ മനസിൽ ദിനം പ്രതി അവന്റെ ഓർമ്മകൾ നിറഞ്ഞു കൊണ്ടേയിരുന്നു........ അതുകൊണ്ട് തന്നെ ഇഷ്ടം പറഞ്ഞു വന്നവരെ ഒക്കെ അവൾ അകറ്റി..........

ഇനി ആരും അവളുടെ കിച്ചയുടെ സ്ഥത്തെക്ക് വരാണ്ടിരിക്കാൻ അവൾ ആകെ മാറി......... തനി തല്ലുകൊള്ളിയും തന്റെടിയുമായി.......... തെറ്റ് കണ്ടാൽ പ്രതികരിക്കുന്നവളായി........ ശാലുത്താടെ ഭാഷയിൽ പറഞ്ഞാൽ ഒരു 😎 unpredictable mad girl 😎 ആവുകയായിരുന്നു..... അവളുടെ ചെയ്തികൾ പോലും മ്മൾക് മനസിലാക്കാൻ പ്രയാസമേറിയവയായിരുന്നു...................... പക്ഷെ ഒരിക്കലും മറ്റൊരാളുടെ മനസ് വിഷമിപ്പിക്കുന്ന ഒന്നും അവളിൽ നിന്നുണ്ടായില്ല........ മ്മള് 10 ൽ പഠിക്കുമ്പോ ആണ് മ്മളെ ഒരു ഫാമിലി ദത്തെടുക്കുന്നത്..... അവരുടെ മകളുടെ മരണം ഇപ്പോഴത്തെ മ്മടെ അമ്മച്ചിടെ അസുഗക്കാരി ആക്കി മാറ്റി.................. അതിൽ നിന്നും ഒന്ന് പുറത്ത് കൊണ്ടുവരാൻ ആയിരുന്നു മ്മളെ അഡോപ്റ് ചെയ്തത്........ ഇപ്പൊ അവരുടെ അസുഗം ഒക്കെ മാറി...... ഇപ്പൊ അവർക്ക് മ്മള് സ്വന്തം മോള് ആണ്.......... ഒഹ് സോറി മ്മള് കാര്യത്തിൽ നിന്ന് വിട്ടുപോയല്ലേ..........പറഞ്ഞത് എന്താണെന്ന് വെച്ചാല്...... അവള്ക്ക് വേണ്ടി മ്മള് ഓരോ ആളിലും അവനെ തിരയും...... ആ കരിനീല കണ്ണുകൾ......... ഇന്ന് ഇപ്പൊ മ്മള് കോഫി ഷോപ്പിൽ കയറിയപ്പോൾ കണ്ടു ഒരു നീലകണ്ണനെ............ അത് പറയാൻ വേണ്ടി മ്മള് ഓടി വന്നതാ ഇങ്ങോട്ട്....... ഇന്ന് മ്മള് അബ്സെൻഡ് ആയിട്ട് കൂടി..... ന്നിട്ട് പെണ്ണ് കണ്ടില്ലേ കരഞ്ഞോണ്ട് ഓടി പോയത്......പെട്ടന്ന് എന്താ അവൾക്ക് പറ്റിയെ......." ന്നൊക്കെ അവള് പറഞ്ഞു നിർത്തിയതും.........

മ്മള് പോലും അറിയാതെ മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു.....ഒരു താങ്ങിനെന്നോണം സ്റ്റെപ്പിൽ കൈകൾ ഊന്നിക്കൊണ്ട് ഇരുന്നു........ പൊന്നു..... . മ്മടെ പൊന്നു ആയിരുന്നോ അവള്........ഒരിക്കൽ പോലും മനസിലായില്ലല്ലോ....... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മള് അവിടെന്ന് എണീറ്റ് അവൾക്കരികിലേക് ഓടാൻ ഒരുങ്ങവെ........... മ്മടെ മുന്നിലായി തടസം തീർത്തുകൊണ്ട് അർഷി ചോദിച്ചു........ "പോകാൻ വരട്ടെ അലൻ........ഒരു കാര്യം പറഞ്ഞിട്ട് പോയാൽ മതി........... നീയാണോ ഇവൾ പറഞ്ഞ കഥയിലെ കിച്ച......" ന്നുള്ള അവന്റെ ചോദ്യത്തിന്.... മ്മള് ഒന്ന് ഞെട്ടി...... പിന്നെ പതിയെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാലെ തലയാട്ടിയതും.............. മ്മൾക് കാണാൻ കഴിഞ്ഞത് ഞെട്ടിത്തരിച്ചു കണ്ണും തള്ളി നോക്കുന്ന നാല് പേരെയും ആണ്......... മ്മള് പിന്നെ അതൊന്നും വകവെക്കാതെ മ്മള് അടുത്തുള്ള ബോട്ടിൽ വെള്ളം എടുത്തു തലയിലൂടെ കമിഴ്ത്തികൊണ്ട് മുടിയൊന്ന് കുടഞ്ഞു......... ഒരുക്കയ്യിനാൽ മുടിയിഴകൾ വകഞ്ഞു മാറ്റി അവിടെ നിന്നും തിരിഞ്ഞോടി........ അവളുടെ അടുക്കലേക്കു ഓടുമ്പോഴും........ മ്മടെ മനസിൽ തട്ടി ഉയർന്നു പൊങ്ങിയത് ഇന്ന് മ്മള് അവളോട് പറഞ്ഞ വാക്കുകൾ ആയിരുന്നു........... മ്മടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മ്മള് പറഞ്ഞത് മുഴുവൻ അവളെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നെന്ന് ആ നിറഞ്ഞു തൂവിയ കണ്ണുകൾ വിളിച്ചോതിയിരുന്നു......ന്നിട്ടും മ്മള് നിർത്താതെ വേദന നല്കിക്കൊണ്ടേ ഇരുന്നു......

.അവൾ മ്മടെ പൊന്നുവാണെന്ന സത്യം അറിയാതെ......... പൊന്നു......... വർഷങ്ങൾക്കിപ്പുറം മ്മള് നേരിട്ട് കാണുവാ മ്മടെ കളിക്കൂട്ടുകാരിയെ......... ന്നൊക്കെ ആലോചിച്ചോണ്ട് നേരെ ചെന്നു കയറിയത് അവളുടെ ക്ലാസ്സിലേക്ക് ആയിരുന്നു..... മ്മടെ വരവ് കണ്ടിട്ട് ക്ലാസ്സിലുള്ളവർ ഒക്കെ ഉണ്ട് കണ്ണും തള്ളി നോക്കുന്നു......ബഹളം നിറഞ്ഞിരുന്ന ക്ലാസ്സ്‌ നിശബ്ദം.......... മ്മള് പിന്നെ മ്മളെ തന്നെ നോക്കിയപ്പോൾ അല്ലെ കാര്യം മനസിലായത്........മ്മടെ കോലം കണ്ടിട്ടാണ് ജേഴ്‌സി ഒക്ക ഇട്ടോണ്ട് ആണ് മ്മടെ നിർത്തo........ മ്മള് പിന്നെ അതൊന്നും വകവെക്കാതെ അപ്പോൾ തന്നെ ക്ലാസ്സിൽ ആകെ ഒന്ന് കണ്ണോടിച്ചു നോകിയതും........ പെണ്ണിനെ അവിടെ ഒന്നും കാണുന്നില്ല...... അതോണ്ട് തന്നെ മ്മള് അവിടെന്ന് നേരെ പുറത്തോട്ട് ഇറങ്ങിയതും.......... മ്മടെ നേരെ അവളുടെ ക്ലാസ്സിലേക്കായി വന്ന ഒരുത്തനോട് അവളെ ചോദിച്ചതും........... അവൻ പറഞ്ഞത്....... അവൾ ബാഗും എടുത്തോണ്ട് സ്പോർട്സ് റൂമിലേക്കു പോകുന്നത് കണ്ടെന്നാണ്......... മ്മള് പിന്നെ ഇവളിത് അങ്ങട് പോകുന്നതെന്തിനാണെന്ന് കരുതി മ്മള് സ്പോർട്സ് റൂം ലക്ഷ്യം വെച്ച് ഓടി....... അങ്ങോട്ടായി ഓടിയടുത്തതും............... കണ്ടത് ഡോർ അടഞ്ഞു കിടക്കുന്നതായാണ്....... അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്ന് അകത്തോട്ടു കയറിയതും........... അവിടെയുള്ള കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു നിന്നു.......... മ്മള് പോലും അറിയാതെ മ്മള് ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടായി ഓടിയടുത്തു.......... "പൊന്നൂ..... നോ.........." ...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story