രാവണ പ്രണയം🔥 : ഭാഗം 16

Ravana Pranayam Novel

എഴുത്തുകാരി: അമീന

അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്ന് അകത്തോട്ടു കയറിയതും........... അവിടെയുള്ള കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു നിന്നു.......... മ്മള് പോലും അറിയാതെ മ്മള് ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടായി ഓടിയടുത്തു.......... "പൊന്നൂ..... നോ.........." അകത്തോട്ടു ചെന്നതും കണ്ടത്..... ഹോക്കി സ്റ്റിക്ക് കയ്യിൽ പിടിച്ചോണ്ട് ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന കുപ്പികൾ അടിച്ചു പൊട്ടിക്കുന്നതാണ്........ അത് കണ്ടതും........ മ്മള് ഞെട്ടി പോയി.......പൊട്ടിയ ചില്ലുകൾ അവളുടെ ദേഹത്തോട്ട് തെറിച്ചു വീഴുന്നുണ്ട്...... ഇനി ഇത് നോക്കി നിന്നാൽ മുറിവ് ആയിട്ടേ അവസാനിക്കു...... അതുകൊണ്ട് തന്നെ മ്മള് അവളിലേക്കായി ഓടിയടുത്തു ആ കൈകളിൽ പിടിച്ച് ഹോക്കി സ്റ്റിക്ക് പിടിച്ചെടുത് നിലതെക് എറിഞ്ഞു........ അവളുടെ ഈ പ്രവർത്തി കണ്ട് ദേഷ്യം സഹിക്കാതെ അവൾക്കുനേരെ കയർത്ത് സംസാരിച്ചു........ " നിനക്കെന്താ ഭ്രാന്താണോ കുപ്പി അടിച്ചു പൊട്ടിക്കാൻ.........കയ്യിൽ എങ്ങാൻ മുറിവായാൽ.......... അതെല്ലാം അവിടെ വെച്ചിട്ട് മാറി നിൽക്ക്..............." ന്ന് മ്മള് കലിപ്പിൽ പറയുന്ന വാക്കുകൾ ഒന്നും ശ്രദ്ധിക്കാതെ അവൾ പിന്നെയും അടിച്ചുപൊട്ടിച്ചു കൊണ്ടിരുന്നു........... കുപ്പികൾ എല്ലാം പൊട്ടി കഴിഞ്ഞതും.........പിന്നെ കണ്ണ് പോയത് മ്മടെ കുറച്ച് സ്പോർട്സ് ഐറ്റംസിലെക് ആയിരുന്നു.......

അവളുടെ നോട്ടം അതും അടിച്ചു പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കണ്ടതും ഓടിച്ചെന്ന് പിടിച്ചുവെച്ചു.......... മ്മള് പിടിച്ചുവെച്ചെങ്കിലും മ്മടെ മുഖത്തു പോലും നോക്കാതെ അവൾ കൈകൾ വേർപെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു............ അവൾ അടങ്ങി നിൽക്കാതെ മ്മടെ മുഖത്തു നോക്കാതെ കുതറി മാറാൻ ശ്രമിച്ചതും........ ഷോള്ഡറില് പിടിച്ചു ചുമരോട് അടുപ്പിച്ചു നിർത്തി കൊണ്ട് കലിപ്പായി....... " അടങ്ങി നിക്കടി.........ടി കോപ്പേ നിന്നോട പറഞ്ഞത് അടങ്ങി നിക്കാൻ........ നിനക്കെന്താ പറഞ്ഞത് അനുസരിക്കാൻ വയ്യേ........" ന്ന് മ്മള് കലിപ്പ് ആയി പറഞ്ഞിട്ടും........... നമ്മുടെ മുഖത്ത് പോലും നോക്കാതെ അവൾ കൈകൾ വേർപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു....... പക്ഷെ മ്മള് അവളുടെ ഷോള്ഡറില് ഒന്നൂടെ പിടി മുറുക്കിയതും........ പെട്ടെന്ന് തന്നെ മ്മളെ നെഞ്ചിൽ പിടിച്ചു തള്ളിമാറ്റികൊണ്ട് അവൾ ഉച്ചത്തിൽ സംസാരിച്ചു........ " തൊട്ടുപോകരുത് എന്നെ......... എന്ത് ധൈര്യത്തിലാണ് എന്റെ കയ്യിൽ കയറി പിടിച്ചത്......... എന്റെ പുറകെ എന്തിനാ വന്നത്.........ഹേ..... അത്രയും കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ പരിഹസിച്ചു മതിയായില്ലേ......... ഇനിയെന്ത് കാണാനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്........." എന്നെല്ലാം അവള് മ്മളോട് കയർത്ത് സംസാരിച്ചപ്പോഴും.........മ്മള് ശ്രദ്ധിച്ചത് കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെയായിരുന്നു......... എന്തുകൊണ്ടെന്നറിയില്ല ആ കണ്ണുനീര് മ്മളെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നി....

അതുകൊണ്ട് തന്നെ അവളുടെ വാക്കുകൾ കേൾക്കാൻ ശ്രമിക്കാതെ അവാളുടെ കൈകൾ ഒരു പ്രാവശ്യം കൂടി ചുമരിൽ അടുപ്പിച്ചു നിർത്തി........ എത്ര അടക്കിനിർത്താൻ ശ്രമിച്ചിട്ടും അടങ്ങാതെ എന്നിൽ നിന്നും കുതറിമാറി കൊണ്ടിരിക്കെ.... എനിക്ക് ദേഷ്യം ഇരച്ചു കയറി ഞാൻ സംസാരിച്ചു......... " അടങ്ങി നിക്കടി കോപ്പേ........ എന്തിനാ ഇങ്ങനെ തുള്ളിക്കളിക്കുന്നത്........ ഞാൻ പറയുന്നത് ഒന്ന് കേൾക്......" " എന്താണ് നിങ്ങൾക്ക് പറയേണ്ടത്....... പറഞ്ഞതു മുഴുവൻ മ്മള് കേട്ടില്ലേ...... കേട്ടു.... അത്രയും കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങൾ എന്നെ പരിഹസിച്ചത് മുഴുവൻ കേട്ടു നിന്നില്ലേ...... ജനിപ്പിച്ചവരുടെ പേര് പോലുമറിയാത്ത പിഴച്ചുണ്ടായ വൃത്തികെട്ടവളുടെ അടുത്ത് നിങ്ങൾക്ക് എന്താണ് കാര്യം............ എന്നെ വെറുതെ വിട്ടേക്ക് എനിക്കൊന്നും കേൾക്കണ്ട മ്മക്ക് നിങ്ങളെ കാണണ്ട.......മ്മക്ക് പോകണം എന്നെ വെറുതെ വിട്ടേക്ക്........." എന്ന് പറഞ്ഞു കൊണ്ട് മ്മളെ പുറകോട്ടു തള്ളി മാറ്റിയതും......മ്മള് പുറകോട്ട് ഒന്ന് വേച്ചു പോയി......... ആ സമയം കൊണ്ട് തന്നെ അവൾ മ്മളെയും മറികടന്നു വാതിൽ തുറന്നു പുറത്തിറങ്ങി ഓടി........ മ്മള് പിന്നെ കൂടുതൽ ചിന്തകൾക്ക് വഴികൊടുക്കാതെ അവൾക്കു പുറകെ ഓടി....... പക്ഷേ മ്മള് ഓടിയടുത്തപ്പോഴേക്കും അവൾ കോളേജ് ഗേറ്റ് കടന്നിരുന്നു.......

മ്മള് ഓടി അവൾക് അടുത്ത് എത്തിയപ്പോഴേക്കും ഒരു ഓട്ടോയിൽ കയറി അവൾ പോയി....... മ്മൾക് പറയാൻ ഉള്ള വാക്ക് കേൾക്കാൻ പോലും ശ്രമിക്കാതെ മ്മളിൽ നിന്ന് ഓടിപ്പോയത് എന്തുകൊണ്ടോ മ്മൾക് സഹിക്കാൻ കഴിഞ്ഞില്ല......... അത് കൊണ്ട് തന്നെ കലിപ്പിൽ അടുത്തുള്ള കല്ലിൽ ആഞ്ഞു ചവിട്ടിയതും..... അതുകണ്ടുകൊണ്ട് അങ്ങോട്ട് ഓടി അടുത്ത അർഷി മ്മളെ പിടിച്ചു വച്ചുകൊണ്ട് ചോദിച്ചു...... "അലൻ...... നീ എന്തൊക്കെയടാ ചെയ്യുന്നത്...... എന്താണ് ഇപ്പൊ അനക് പറ്റിയത്....... അവൾ എന്തിനാ ഓടിപ്പോയത്....... നീ എന്തെങ്കിലും പറഞ്ഞോ അവളോട്..........എന്താ ഉണ്ടായത്ടാ......." ന്നൊക്കെ അവൻ ഓരോന്ന് ചോദിക്കുനുണ്ടങ്കിലും എനിക്കൊന്നും മറുപടി പറയാൻ കഴിഞ്ഞിരുന്നില്ല..... മനസിൽ മുഴുവനും അവൾ പറഞ്ഞ വാക്കുകളായിരുന്നു........മ്മള് പറഞ്ഞ വാക്കുകൾ എത്രത്തോളമാണ് അവളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളത് എന്ന്......അവൾ പറഞ്ഞ ഓരോ വാക്കിൽ നിന്നും എനിക്ക് മനസ്സിലായി......... ഇപ്പോൾ മ്മളെ ഒരുപാട് വെറുക്കുന്നു ഉണ്ടാവും.......കാണുന്നത് പോലും ഇഷ്ടമുണ്ടാകില്ല........ പക്ഷേ എനിക്ക് അവളെ കണ്ടേ പറ്റൂ.......... ന്നൊക്കെ മനസ്സിൽ തീരുമാനിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് തന്നെ തിരിച്ചു നടന്നു......... അർഷി മ്മളോട് ഓരോന്ന് ചോദിക്കുന്നുണ്ട്.........

എങ്കിലും മറുപടി പറഞ്ഞില്ല........മ്മള് നേരെ സ്പോർട്സ് റൂമിലേക്ക് ആയിരുന്നു പോയത്....... അവിടെയെത്തി ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി....... പുറത്തിറങ്ങിയതും മ്മടെ മുന്നിൽ തന്നെ ഉണ്ട് അർഷി......മ്മള് അവനെ മറികടന്നുപോകാൻ നിന്നതും.............. മ്മളെ പോകാൻ അനുവദിക്കാതെ മുന്നിൽ തടസ്സo തീർത്തുകൊണ്ട് ചോദിച്ചു.......... "അലൻ നിക്ക്.... ഇത് പറഞ്ഞിട്ട് പോയാൽ മതി...... എന്താണ് നിനക്ക് പറ്റിയത്........ എന്തിനാണ് ഇത്ര ദേഷ്യം....." ന്നൊക്കെ ചോദിച്ചു..... അവന്റെ സംസാരത്തിന് മറുപടി പറഞ്ഞിട്ട് പോയാ മതി....... പറയാതെ ഇവിടുന്ന് മ്മളെ പോകാൻ അനുവദിക്കില്ല......ന്ന് പറഞ്ഞതും... മ്മള് പറഞ്ഞു....... " അതിനു എന്ത്‌ പറയാൻ ആട...... ഞാൻ പറഞ്ഞതൊക്കെ ഓവർ ആയി....... അതുകൊണ്ടാ അവള് മ്മള് പറയുന്നത് ഒന്ന് കേൾക്കാൻ പോലും നിക്കാതെ ഇവിടുന്ന് ഓടിപ്പോയത്....... മ്മള് ഇപ്പൊ വീട്ടിലേക്ക് പോവുകയാണ്.......അവളെ കാണണം.......... സംസാരിക്കാനുണ്ട് മ്മൾക്......അവളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്......." ന്നൊക്കെ നമ്മൾ പറഞ്ഞതും.... അവന്റെ ഒരു പ്രതികരണവും ഇല്ലാത്തത് കണ്ടതും........ മ്മള് നോക്കിയപ്പോൾ കണ്ടത്...... മ്മളെത്തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന അർഷിയെയാണ്........

അതിന്റെ കൂടെ അവന്റെ ഒരുമാതിരി അർത്ഥം വെച്ചുള്ള നോട്ടംവും ചിരിയും......അത്‌ കണ്ടിട്ട് മ്മൾ പുരികം പൊക്കിക്കൊണ്ട് ചോദിച്ചു...... " എന്താടാ കോപ്പേ ഒരുമാതിരി നോട്ടം നോക്കുന്നെ ...... മനുഷ്യന്മാരെ കണ്ടിട്ട് ഇല്ലാത്തതുപോലെ......." അപ്പോൾ തന്നെ അവൻ ഇളിച്ചോണ്ട് പറഞ്ഞു....... "അലൻ..... ഒറ്റദിവസംകൊണ്ട് നിന്റെ സ്വഭാവം ആകെ മാറിപ്പോയല്ലോടാ....... എന്തായിരുന്നു....... എന്തൊക്കെയായിരുന്നു...... സ്ത്രീ വിരോധി......കലിപ്പ്......... ഇപ്പോൾ കണ്ടില്ലേ...... ഒരുത്തി വന്നപ്പോ തന്നെ സ്വഭാവം ആകെ മാറിപ്പോയി....... പുറകെ ഓടൽ വരെ ആയി......." അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മ്മള് കനപ്പിച്ചൊന്ന് നോക്കിf പറഞ്ഞു....... "ഇതിനുള്ള മറുപടി മ്മള് പിന്നെ തരാം.......ഇപ്പൊ മ്മള് അങ്ങട് ചെല്ലട്ടെ...... അതുകൊണ്ട് പൊന്നു മോന് സ്പോർട്സ് റൂം ക്ലീൻ ചെയ്യാൻ ഏല്പിച്ചിട്ട് വൈകുന്നേരം വീട്ടിലോട്ടു വാ....... നമുക്ക് ഒരിടം വരെ പോകാനുണ്ട്.........." ന്ന് പറഞ്ഞു നേരെ പാർക്കിങ്ങിലേക് നടന്നു....... ദേഷ്യപ്പെട്ട് കരഞ്ഞു കൊണ്ട പെണ്ണ് ഓടി പോയത്....... അവളുടെ സങ്കടം തീർക്കേണ്ടത് ഇപ്പൊ മ്മടെ കടമയാണ്........ എന്നൊക്കെ കരുതി ബുള്ളറ്റ് എടുത്തോണ്ട് നേരെ വീട്ടിലേക്ക് വിട്ടു........... വീട്ടിലെത്തിയതും....... മ്മള് മ്മള് ഔട്ട്‌ ഹൗസിലേക് ഒന്ന് നോക്കികൊണ്ട് നേരെ റൂമിലേക്ക് വിട്ടു ........ അവിടെ എത്തിയതും...... ഒന്ന് ഫ്രഷ് ആയി ഇറങ്ങി........ ഇറങ്ങി ചെന്നതും താഴെ സോഫയിൽ ഉമ്മി ഇരിക്കുന്നുണ്ടായിരുന്നു.....

മ്മളെ കണ്ടപാടെ ഉമ്മി....... "കിച്ചു........ നീ വന്നോ ....... ഇന്നെന്താ നേരത്തെ വന്നത്........" "ഒന്നൂല്ല ഉമ്മി.......... എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു അത്രേയുള്ളൂ......." " എന്നാൽ നമുക്ക് ഇന്ന് മാജിടെ വീട്ടിൽ ഒന്ന് പോണം.......... നിന്നോട് പറഞ്ഞില്ലായിരുന്നോ ഒരു ദിവസം പോകണമെന്ന്......... ഇത്രയും ദിവസം ഓരോ തിരക്കായത് കൊണ്ട് പോകാൻ കഴിഞ്ഞില്ല......... ഇന്ന് ഏതായാലും വൈകുന്നേരം പോകണം.......... അതുകൊണ്ട് മറ്റു പരിപാടികൾ ഒന്നും വേണ്ട..... അതെല്ലാം മാറ്റി വച്ചു നീ എന്റെ കൂടെ വന്നേ മതിയാകൂ........." ന്ന് പറഞ്ഞുകൊണ്ട് ഉമ്മി കിടക്കാൻ വേണ്ടി റൂമിലേക്ക് പോയി..... മ്മള് പിന്നെ നേരെ അവളുടെ വീട്ടിലേക്ക് പോയി........ അവിടെ എത്തിയതും മ്മൾ പതിയെ കതക് തുറന്ന് അകത്തു കയറി...... അവിടെ നിന്നും ഒരു ശബ്ദവും കേട്ടില്ല....... പിന്നീട് നടന്ന് അടുത്തുള്ള റൂമിലേക്ക് നോക്കിയപ്പോൾ അവിടെ ഇന്ന് രാവിലെ കണ്ട ആ കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു.......... അതുകൊണ്ടുതന്നെ ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി അപ്പുറത്തെ മുറിയിലേക്ക് പോയി......... അവിടെ പോയപ്പോൾ അവിടെയൊന്നും ആരെയും കണ്ടില്ല...... പക്ഷേ ബാത്റൂമിൽ നിന്നും സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു........ പെണ്ണ് വാഷ്‌റൂമിൽ ആകും..... മ്മള് പിന്നെ അവൾക്കുവേണ്ടി വെയിറ്റ് ചെയ്തു അവിടെ ബെഡിൽ ഇരുന്നു....... കുറച്ചുകഴിഞ്ഞ് കതക് തുറന്നു വന്ന അവളെ കണ്ടതും...... മ്മള് ഒന്ന് സ്റ്റക്ക് ആയി നിന്നുപോയി..... കുളി കഴിഞ്ഞു പുറത്തു ഇറങ്ങി വന്ന പാടായിരുന്നു.......... നനഞ്ഞ മുടി മുഴുവൻ പരത്തിയിട്ടിട്ട് നല്ല ഭംഗിയുള്ളതായി തോന്നിച്ചു...........മ്മള് പോലും അറിയാതെ അവളിലേക് തന്നെ നോക്കി കൊണ്ട് നിന്നു പോയി......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story