രാവണ പ്രണയം🔥 : ഭാഗം 18

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഇനി ഇപ്പൊ കാര്യം അറിയണം എങ്കിൽ ഇത്തയോട് തന്നെ ചോദിക്കണം........അത്‌ അറിഞ്ഞിട്ടേ ഒള്ളു കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തിരിഞ്ഞു അകത്തോട്ട് പോകാനായി നിന്നതും...... മ്മടെ കയ്യിൽ പിടി വീണു.......പിടിവീണതും...... ആ കൈകളുടെ ഉടമ മ്മളെ പിടിച് വലിച്ചുകൊണ്ട് ചുമരിനോട് ചേർത്ത് നിർത്തിയതും.....ആ നിലാവെളിച്ചത്തിൽ മ്മള് കണ്ടു............. ആ കരി നീല കണ്ണുകളുടെ ഉടമയെ... ......... അപ്പോൾ തന്നെ മ്മടെ മനസ്സ് മന്ത്രിച്ചു........ " കിച്ച........" "അപ്പൊ നിനക്ക് അറിയാം മ്മളെ പേര് വിളിക്കാൻ......." യാ ഗോഡെ.... മ്മൾ മനസ്സിൽ മന്ത്രിച്ചത് വെളിയിലേക്ക് വന്നോ.... മ്മള് പിന്നെ കൂടുതൽ ഒന്നും പറയാതെ അകത്തോട്ട് കയറാൻ വേണ്ടി.......... ആളുടെ കയ്യിൽ നിന്നും മ്മടെ കൈകളെ തട്ടിമാറ്റി........ കോപ്പ് എത്ര തട്ടി മാറ്റിയിട്ടും ആ കൈകൾ മ്മളിൽ നിന്ന് വേർപെട്ടില്ല......... മ്മള് ബലം പ്രയോഗിക്കുന്നതിന് അനുസരിച്ച് അവന്റെ ബലവും എന്നിൽ പ്രയോഗിച്ചു......... എത്ര കുതറിമാറിയിട്ടും കാര്യമില്ലെന്ന് മനസ്സിലായതും........ ഒന്നും ചെയ്യാൻ കഴിയാതെ മ്മള് അവിടെ ചുമരിൽ ചാരി കൊണ്ട് നിന്നു.... മ്മടെ അടുത്തുനിന്ന് ഒരു പ്രതികരണവും ഇല്ലാതിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു.................. പിന്നീട് മ്മടെ കൈകളിൽ അവൻ പ്രയോഗിച്ച ബലം താനെ കുറഞ്ഞുവന്നു....

അവന്റെ കൈകൾ എന്നിൽ നിന്നും പതിയെ വേർപെട്ടതും...... മ്മള് തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് മ്മളെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന അവനെയാണ്....... അപ്പോൾ തന്നെ മ്മടെ അരികിലായി നിന്നുകൊണ്ട് പതിയെ പറഞ്ഞു..... "ഒരു കാര്യം.... ഇവിടെ നിന്നും ഓടി പോകാതെ മ്മള് പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കണം........ മ്മള് പറഞ്ഞു കഴിഞ്ഞിട്ട് എന്ത് വേണമെങ്കിലും ചെയ്തോളൂ........പറഞ്ഞോ....... നീ പറയുന്നത് എന്താണെങ്കിലും കേൾക്കാനുള്ള ബാധ്യത എനിക്കുണ്ട്........ഇപ്പൊ നീ ഒന്ന് മ്മടെ കൂടെ വാ...... " അങ്ങിനെ എന്തൊക്കെയോ അവൻ മ്മളോടായി സോഫ്റ്റ്‌ ആയിട്ട് പറഞ്ഞെങ്കിലും......... മ്മള് അതൊന്നും ശ്രദ്ധിക്കാൻ ശ്രമിക്കാതെ പറഞ്ഞു........ "എനിക്ക് ഒന്നും കേൾക്കണ്ട...... എന്റെ അടുത്തേക്ക് വരികയും വേണ്ട........ ഇവിടെ നിന്നും പോയി തന്നാൽ മാത്രം മതി.......... ഈ പാതിരാത്രിക്ക് ഇവിടെ വന്നതു കൊണ്ട് എന്താണ് ഉദ്ദേശo....... ഒരിക്കലും ഞാൻ നിന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല..... സോ നിനക്ക് പോകാം......." ന്നൊക്കെ മ്മള് പറഞ്ഞതും........ അവന്റെ ദേഷ്യം വന്നത് ആ കണ്ണുകൾ ചെറുതായത് കണ്ടതുകൊണ്ട് തന്നെ മ്മൾക് മനസ്സിലായി....... പക്ഷേ അവന്റെ ദേഷ്യത്തെ ഒന്നും വകവെക്കാതെ അവനെ തള്ളി മാറ്റി കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ....

.അവന്റെ ശബ്ദം ചെറുതായി ഒന്നുയർന്നു...... "അവിടെ നിക്കടി...... പൊന്നു എന്ന് വിളിച്ച നാവു കൊണ്ട് നിന്റെ ഓഞ്ഞ പേര് വിളിപ്പിക്കരുത്........... ആദ്യമായിട്ട് കാണുന്നതല്ലേ എന്നുകരുതി കൂടുതൽ ജാഡ ഇട്ടാൽ ഉണ്ടല്ലോ തൂക്കിയെടുത്ത് കിണറ്റിലിടും മനസ്സിലായോഡി കോപ്പെ........" "കോപ്പ് നിങ്ങടെ......ദേ മ്മളോട് ചുമ്മാ കളിക്കാൻ വരണ്ട.....മ്മളെ ശരിക്കും അറിയില്ല....." "അറിയില്ല.....അതുകൊണ്ട് അറിയാൻ തന്നെയാണ് തീരുമാനം....... മ്മടെ കൂട്ടുകാരി അല്ലേ....... അതല്ലെങ്കിൽ അതിലേക്ക് കൊണ്ടുപോകാനും മ്മള്ക്കറിയാം....." "ഹോ... അങ്ങിനെ അറിയാമെങ്കിൽ ഒന്ന് കാണട്ടെ.....ഒന്ന് പോടോ........ മ്മളെ നിന്റെ പഴയ കൂട്ടുകാരി അല്ല ഇപ്പോൾ........ നീ ഇന്ന് പറഞ്ഞതുപോലെ........ ആരെന്നോ എന്തെന്നോ അറിയാത്ത തെരുവിൽ പിഴച്ചു വളർന്ന ഒരു വൃത്തികെട്ടവൾ ആണ്........ നീ പറഞ്ഞതുപോലെ നിന്റെ കൂട്ടുകാരി ആകാൻ ഒരു യോഗ്യതയും ഇല്ല.......... നീ എവിടെ കിടക്കുന്നു.....മ്മള് എവിടെ കിടക്കുന്നു...... അല്ലെ ശരിയല്ലേ...... " " മതി നിർത്ത്‌....... കൂടുതൽ നിന്റെ വായിൽ നിന്നും വന്നാൽ മുഖം മടക്കി ഒന്ന് തരാനും മടിക്കില്ല അലൻ........ ചുമ്മാ എന്നെ കൊണ്ട് അത് ചെയ്യിക്കരുത്..... ഇനിയും അത് പറഞ്ഞുകൊണ്ട് എന്നെ വേദനിപ്പിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ പിന്നീട് മ്മള് ചെയ്യുന്നത് നിനക്ക് താങ്ങാൻ കഴിയണമെന്നില്ല......" "ഹോ.... നീ ചെയ്യുമോ എന്നാൽ അതൊന്നു കാണണമല്ലോ..... ചെയ്യടാ..... ചെയ്ത് നോക്കടാ......" ന്നൊക്കെ മ്മള് അവന്റെ നെഞ്ചിൽ പിടിച് തള്ളികൊണ്ട് പറഞ്ഞതും..........

പെട്ടന്ന് മ്മള് പ്രതീക്ഷിക്കാതെ മ്മടെ കൈ പിടിച്ചു വലിച്ചതും....... മ്മള് നേരെ ചെന്നു ചേർന്നത് ചെക്കന്റെ നെഞ്ചോട് ചേർന്നുകൊണ്ടായിരുന്നു......... അപ്പോൾ തന്നെ മ്മടെ അരയിലൂടെ കൈകൾ ചുറ്റിവരിഞ്ഞു കൊണ്ട് അവനിലേക്കടുപ്പിച്ചതും..... മ്മടെ ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി... പെട്ടന്നുള്ള അവന്റെ നീക്കം മ്മടെ മിണ്ടാട്ടം പോലും നിർത്തിച്ചല്ലോ പടച്ചോനെ....... ന്നൊക്കെ ആലോചിച്ചോണ്ട് മ്മള് ചെക്കനെ ദയനീയമായി നോക്കിയതും.....അവൻ കലിപ്പ് വിടാതെ പറഞ്ഞു....... "തുള്ളടി... ഉറഞ്ഞു തുള്ളാൻ........ ഇപ്പൊ എന്താ തുള്ളേണ്ടേ..... മ്മള് സംസാരിക്കാൻ വരുമ്പോ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ......... പറയടി......." "അത്‌ നീ മ്മളെ പിടിച്ചിട്ടല്ലേ..... മ്മടെ മേലെന്ന് ഒന്ന് കൈ മാറ്റ്......" ന്ന് പറഞ്ഞു പെണ്ണ് കിടന്ന് തുള്ളിയതും........ മ്മള് പിടിച്ച പിടി ഒന്നൂടെ മുറുക്കിയതും.......പെണ്ണ് കണ്ണടച്ചോൻഡ് മ്മളെ ഷർട്ടിൽ പിടിമുറുക്കി കൊണ്ട് നിന്നു....... "പൊന്നു..... മ്മള് പറയുന്നത് കേട്ട് കഴിയാതെ നീ ഇവിടുന്ന് പോകില്ല.... പിന്നെ എന്തിനാ വെറുതെ കിടന്ന് പിടക്കുന്നെ....." "ന്നെ വിട്.... " "വിടാം...... പക്ഷെ മ്മള് പറയുന്നത് കേൾക്കാൻ സമ്മതിക്കുമെങ്കിൽ മാത്രം...... " "ആ.... സമ്മതിക്കാം..... പോരെ.... ഇനി ഒന്ന് വിട്...." ന്ന് പെണ്ണ് കനപ്പിച്ചു പറഞ്ഞതും........... മ്മള് പിടിവിട്ടു.... "ന്താ പറയാൻ ഉള്ളത്.....പെട്ടന്ന് പറ മ്മക്ക് പോണം....." "ദേ... ഒരു കൊട്ട്.... മിണ്ടാതെ വാടി ഇങ്ങോട്ട്.... ഓളൊരു ജാഡ...." ജാഡ അന്റെ കുഞ്ഞമ്മ.....വായിൽ തോന്നിയതൊക്കെ മ്മളെ വിളിച്ചു പറഞ്ഞിട്ട്.......

മ്മളെ കണ്ടില്ലേ ഒരുമാതിരി അറുക്കാൻ കൊണ്ടൊവുന്ന പോലെ കൊണ്ടൊവുന്നത്.... കോന്തൻ....... ന്നൊക്കെ മ്മള് ഓരോന്ന് പിറുപിറുത്തു കൊണ്ട് മ്മടെ കയ്യിൽ പിടിച്ചു കൊണ്ടുപോകുന്നതിന് അനുസരിച്ചു മ്മളും അവന്റെ പുറകെയായി നടന്നോണ്ടിരുന്നു.... " എങ്ങടാ രാവണ...മ്മളെ..... " ന്ന് മ്മള് പറഞ്ഞതെ ഓര്മയുള്ളു.... ഒരു തിരിഞ്ഞു നോട്ടം ആയിരുന്നു........യാ ഖുധാ....... 🤐 എന്താ റബ്ബേ മ്മൾക് പറ്റിയെ..... ചെറുതിലെ പോലെ അവന്റെ ഒരു കണ്ണുരുട്ടലിൽ പേടിച്ചു പോകുവാണല്ലോ.... കൂടെ സൈലന്റ് മോഡും..... അക്കു.... ന്താടി മിഴുങ്ങസ്യാ ആയി നിക്കണേ തിരിച്ചുo കണ്ണുരുട്ടടി........ ന്ന് മ്മള് മ്മലോടെന്നെ വഴക്ക് പറഞ്ഞുകൊണ്ട് ചെക്കനെ നോക്കി കൊണ്ട് ഒരുകൂസലും ഇല്ലാതെ പറഞ്ഞു... "ന്താടാ....... നോക്കി പേടിപ്പിക്കല്ലേ.....ഹും.... മ്മളെ ഇതെങ്ങാട വലിച്ചോണ്ട് പോകുന്നെ....ഒന്ന് പറയോ...... " "കാശിക്ക് ന്തേ.... മിണ്ടാതെ വാടി കൂടെ...." "കാശിക്ക് നിങ്ങടെ ഉമ്മൂമ്മനേ കൊണ്ടൊക്കോ.... മ്മള് ഇല്ല......" "ദേ... പെണ്ണെ..... വായടച്ചു വെക്ക്.... ന്നിട്ട് ഇവിടെ ഇരി......" "എവിടെ നിങ്ങടെ തലയിലോ... "😏 "അല്ലടി മ്മടെ നെഞ്ചത്തോട്ടു... " "ശരിക്കും.... " "ഒഹ് ഇതിനെ മ്മള്.... ഒന്ന് മിണ്ടാതെ ഇവിടെ ഇരി..." ന്ന് പറഞ്ഞു മ്മളെ പിടിച്ചു ഗാർഡനിലെ ബെഞ്ചിൽ ഇരുത്തി മ്മടെ അരികിലായി അവൻ സ്ഥാനം പിടിച്ചു... അക്കു.... ചെക്കനെ മൈൻഡ് ചെയ്യാതെ കട്ടക്ക് ജാഡ കേറ്റി ഇരുന്നോ.......

അല്ലാതെ കിച്ച ന്നൊക്കെ മനസ്സിൽ കരുതി ഇളിച്ചോണ്ട് പോകാന് നിക്കണ്ട... മധുരപ്രതികാരം അത്‌ ഓര്മയിലിരിക്കട്ടെ...... ന്നൊക്കെ മ്മള് മ്മളോട് തന്നെ പറഞ്ഞു ബല്യ ബിൽഡപ് ഒക്കെ കൊടുത്തോണ്ട് ഗാർഡനിലെ പൂക്കളെ നോക്കികൊണ്ടിരുന്നപ്പോൾ ആണ്...... മ്മടെ കയ്യിൽ ഒരു സ്പര്ശനം ഏറ്റത്....... നോക്കിയപ്പോൾ രാവണൻ മ്മടെ കയ്യിനു മുകളിൽ ആൾടെ കൈ വെച്ചിരിക്കുവാണ്...... മ്മള് അപ്പോൾ തന്നെ കൈ വലിക്കാൻ നിന്നതും......... ചെക്കന് ഒന്ന് കണ്ണുരുട്ടികൊണ്ട് മ്മടെ കയ്യെടുത് ആൾടെ കയ്യിനുള്ളിലായി പൊതിഞ്ഞു പിടിച്ചോണ്ട് മ്മടെ അടുത്തോട്ടു നീങ്ങിയിരുന്നു.... പറഞ്ഞു....... "പൊന്നു.... സോറി.... മ്മള് അറിയാതെ പറഞ്ഞു പോയടാ........പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലാന്ന് അറിയാം........ഒരു കാര്യവും ഇല്ലാതെ മ്മളെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ....... മ്മള് ഇങ്ങനെയൊക്കെ ആയെടോ........" ന്നൊക്കെ മ്മളെ നോക്കി പറഞ്ഞതും....... മ്മൾക് ആളിലേക് ഒന്ന് തിരിയണം എന്ന് തോന്നി....... പക്ഷെ എന്താ ചെയ്യാ മ്മള് അതിനും ജാഡ ഇട്ടിരുന്നു..... "ടി കോപ്പേ... നിന്നോടല്ലേ സോറി പറഞ്ഞത്.... അനക് എന്താ ഇത്രയും ജാഡ... ഒന്ന് ക്ഷമിച്ചാലെന്താ... " ന്ന് ചെക്കന് ചെറുതായി ഒന്ന് കലിപ്പ് ആയതും....... മ്മള് ഒന്ന് തുറുക്കനെ നോക്കി....... കോപ്പൻ മ്മളോട് സോറി പറഞ്ഞു തീർന്നില്ല.... അപ്പഴേക്കും തനി സ്വഭാവം പുറത്തെടുത്തു....... ഇനി മ്മടെ പട്ടി ക്ഷമിക്കും അല്ല പിന്നെ.... മ്മടെ നോട്ടം കണ്ടതും......

ആള് സ്വയം ആൾടെ തലയിൽ കൈ വെച്ച് പറഞ്ഞു..... "ഒഹ്.... വിട്ട് കള.... നീ ഇങ്ങനെ നിന്നിട്ടല്ലേ മ്മൾക് ദേഷ്യം വന്നത്... ഒന്ന് മുഖത്തു നോക്ക് പൊന്നു....... നിനക്ക് ഒന്നും പറയാനില്ലേ...... ഈ കിച്ചയോട്........ ഇത്രയും കാലം കഴിഞ്ഞു കണ്ടിട്ടുപോലും....." "മ്മള് പറഞ്ഞല്ലോ...... അതിന് നീയല്ലേ മറുപടി തരാത്തത്... " "ന്ത്‌ പറഞ്ഞു അതിന്..." ന്ന് ചെക്കന് സംശയത്തോടെ നോക്കിയതും........ മ്മള് ഇളിച്ചോണ്ട് അടുത്തുള്ള ചെടിയിൽ നിന്നും ഒരു റെഡ് റോസ് എടുത്തു ആൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..... "I love u....... 😍......" "ദേ കോപ്പ് പിന്നെയും... ഒന്ന് മിണ്ടാതെ നിക്ക് പൊന്നു.... ഇതും പറഞ്ഞു മ്മടെ അടുത്തേക് വരണ്ട....." "അതെന്താ വന്നാൽ....... മ്മള് ഇനിയും പറയും.... കേൾക്കണോ.... ഐ ലവ്...." ന്ന് മ്മള് പറയലും.....ചെക്കൻ.. "ദേ നിന്നോടാ പറഞ്ഞത് മിണ്ടാതെ നിക്കാൻ...... നീ മ്മടെ ഫ്രണ്ട് ആണ്.... അതിലും കൂടുതൽ മ്മടെ അടുത്തുന്നു പ്രതീക്ഷിക്കണ്ട........" "വേണ്ട.... ന്ന മ്മടെ അടുത്തൊട്ടും വരണ്ട........ അല്ല പിന്നെ...... മ്മൾക് വേറെ പണി ഉണ്ട്....... " ന്ന് പറഞ്ഞു മ്മള് പോകാന് നിന്നതും...... മ്മടെ മുന്നിൽ കയറി നിന്നോണ്ട് പറഞ്ഞു.... "ടി എങ്ങടാ തുള്ളികൊണ്ട് പോണേ.... വല്യ ഡയലോഗ് ഒന്നും വേണ്ട...... നിന്റെ ആ കോപ്പിലെ ത്രീ വേർഡ്‌സ് കൊണ്ട് നിന്റെ ഫ്രണ്ട്ഷിപ് കളയാൻ മ്മള് ഉദ്ദേശിക്കുന്നില്ല........ നീ മ്മടെ കൂടെ തന്നെ കാണും മനസിലായൊടി കോപ്പേ....... മനുഷ്യൻറെ സംസാരിക്കാനുള്ള മൂഡ് കളഞ്ഞു.........😡

ഒരുപാട് കാലം കഴിഞ്ഞു കാണുവാ കോപ്പിനെ...... എന്നിട്ട് കണ്ടില്ലേ... നിന്നെ ഒക്കെ എന്താ വേണ്ടത്.... പോയി കിടന്നുറങ്ങിക്കോ...... അതാ ഇപ്പൊ നിനക്കും മ്മൾക്കും നല്ലത്.....മ്മ് ചെല്ല്..... " ന്ന് ചെക്കന് കലിപ്പിൽ പറഞ്ഞതും......... മ്മള് ഒന്ന് പുച്ഛിച്ചു വിട്ടു....... അത്‌ ചെക്കന് പറ്റിയില്ല...... "ദേ പൊന്നു......." "ഓയ്..... മ്മളെ പൊന്നു ന്ന് വിളിക്കണ്ട.... മ്മൾക്കെ നല്ല ഒരു പേര് ഉണ്ട് മെഹക്.... വേണേൽ അക്കു ന്ന് വിളിച്ചോ......." "എന്ത് വിളിക്കണം ന്ന് മ്മള് തീരുമാനിച്ചോല്ലാം....... വീട്ടിൽ കേറി പോടി......." "പോയില്ലേൽ മ്മളെ മൂക്കിൽ വലിച്ചു കയറ്റോ..... "😏 ന്ന് പറഞ്ഞു അടുത്തോട്ടു ചെന്നു പറഞ്ഞു.... "അങ്ങനെ തോന്നുന്നതൊന്നും മ്മളെ വിളിക്കണ്ട........ ഒരു കാര്യം ചെയ്യ് നീ മ്മളെ റാസ് ന്ന് വിളിച്ചോ....... വെറൈറ്റി ആയിക്കോട്ടെ....ന്തേ കൊള്ളാവോ...." ന്ന് മ്മള് പറഞ്ഞതെ ഓര്മയുള്ളു......... ചെക്കന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു...... എന്തോ ഒരു പന്തികേട് തോന്നിയതും..... മ്മള് അതൊന്ന് മാറ്റിപിടിക്കാൻ വേണ്ടി പറഞ്ഞു..... "ന്താ രാവണ ഇഷ്ടായില്ല.... ഇല്ലേലും നീ അത്‌ വിളിച്ചാൽ മതി റാസ്..... റാസ് അലൻ..... wow..." ന്ന് മ്മള് മേലേക്ക് നോക്കി കൊണ്ട് പറഞ്ഞതും..... പെട്ടന്ന് ആണ്....അവൻ അലറിയത്..... "ഷട്ട് അപ്പ്‌ പൊന്നു..... " ന്ന് കേട്ടതും...... ഞെട്ടിത്തരിച്ചു നോക്കിയതും................

കണ്ടത് കലിപ്പിൽ അവിടെ ഉള്ള ചെടിച്ചട്ടി എടുത്തു എറിഞ്ഞു പൊട്ടിച്ചു.... കൊണ്ട് മ്മളെ അടുത്തോട്ടു നടന്നടുക്കുന്ന രാവണനെ ആണ്.......... മ്മടെ അടുത്ത് എത്തിയതും കയ്യിൽ പിടിമുറുക്കി കൊണ്ട് കലിപ്പായി.... "ഒരു കാര്യം പറഞ്ഞേക്കാം.....ഇനി ആ പേര് മിണ്ടിയാൽ ഉണ്ടല്ലോ....... എന്താ വിളിക്കേണ്ടതെന്ന് മ്മൾക്കറിയാ.....മനസിലായോ..... " "അതിന് മ്മള് ഒന്നും പറഞ്ഞില്ല.... റാസ് ന്ന്..... " "മെഹക്....." ന്ന് ഉച്ചത്തിൽ കലിപ്പ് വിടാതെ പറഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചതും...... അവന്റെ ദേഷ്യം മ്മടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു തീർക്കുന്നുണ്ടായിരുന്നു..... വേദന അതികരിച്ചതും..... മ്മടെ കണ്ണ് നിറഞ്ഞു....... എന്താ ഇപ്പൊ പറ്റിയെ...... ഇത്രയും ദേഷ്യം വരാൻമാത്രം മ്മള് ഒന്നും പറഞ്ഞില്ലല്ലോ..... "കിച്ച..... വേദനിക്കുണു..... " ന്ന് മ്മള് ഇടറിക്കൊണ്ട് പറഞ്ഞതും........ പെട്ടന്ന് കണ്ണ് തുറന്ന് മ്മടെ കൈകളെ മോചിപ്പിച്ചതും............. കണ്ടത് ചുമന്നു കലങ്ങിയ കണ്ണുകൾ ആണ്..... മ്മള് അപ്പോ തന്നെ.... "കിച്ച... " ന്ന് വിളിച്ചോണ്ട് മ്മടെ കൈകൾ ആ മുഖത്തേക്ക് ഉയർത്തിയതും........ കലിപ്പിൽ..... "നിന്ന് ചെലക്കാതെ അകത്തോട്ടു കയറി പോടി.... " ന്ന് പറഞ്ഞു മ്മളെ ഒന്ന് വകവെക്കാതെ അവൻ അവന്റെ റൂമിലോട്ട് കയറി പോയി.... മ്മള് ഇപ്പൊ എന്താ സംഭവിച്ചതെന്ന് മനസിലാവാതെ നിറഞ്ഞ കണ്ണാലെ അകത്തോട്ടു കയറി.....

അവന്റെ പിടിത്തത്തിൽ മ്മടെ കൈ വേദന എടുത്തത് കൂടുതൽ ആയത് ബെഡിലേക്കായി ഒരു വശം ചെരിഞ്ഞു കിടന്നപ്പോൾ ആയിരുന്നു......മ്മൾ വേദനകൊണ്ട് പുളഞ്ഞു പോയി.... ന്തിനാ മ്മളെ ഇങ്ങനെ വേദനിപ്പിക്കണേ........ പക്ഷെ ആ കണ്ണുകളിൽ മ്മള് കണ്ട വേദന.... അത്‌ എന്തുകൊണ്ടായിരിക്കും..... കണ്ടത്തിയെ പറ്റു.... നാളെ സൺ‌ഡേ അല്ലെ അതുകൊണ്ട് ക്ലാസ്സിൽ പോകണ്ടല്ലോ.... ഒക്കെ കണ്ടു പിടിക്കണം...... ന്നൊക്കെ ആലോചിച്ചു കൊണ്ട് പതിയെ ഉറക്കിലേക് വഴുതി വീണു..... പെണ്ണിന്റെ വായിൽ നിന്നും റാസ് എന്ന് കേട്ടതും........ മ്മൾക് വന്ന ദേഷ്യം കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ എന്തൊക്കെയോ ചെയ്തു കലിപ്പിൽ അകത്തോട്ടു പോയി റൂമിൽ കയറിയതും....... മ്മള് ദേഷ്യത്തിൽ പഞ്ചിങ് ബാഗിനിട്ട് ഇടിച്ചോണ്ടിരുന്നു.... ദേഷ്യം തീരുന്നത് വരെ മ്മള് അതിലിടിച്ചു....... റാസ്.... ഓർമ്മിപ്പിക്കാൻ വേണ്ടി മ്മടെ മുന്നിലേക്ക് വന്നിരിക്കുന്നു...... ആ പേര് ഓർക്കും തോറും മ്മൾക് കലിപ്പ് നിയന്ത്രിക്കാൻ കഴിയുന്നില്ല.... മ്മള് പിന്നെ ബെഡിലേക് വീണു കണ്ണുകൾ അടച്ചു കഴിഞ്ഞു പോയ ഓരോന്ന് ഓർത്തുകൊണ്ട് പതിയെ ഉറക്കിലേക് വഴുതി വീണു.... **************** (ശാലു ) സൺ‌ഡേ ആയതുകൊണ്ട് ലീവ് ആയിരുന്നു.... അതുകൊണ്ട് തന്നെ മ്മള് അക്കുവിനെ ഉണർത്താൻ നിന്നില്ല........

കുറച്ച് നേരം കൂടെ കിടന്നോട്ടെ ന്ന് കരുതി മ്മള് ഫ്രഷ് ആയി കിച്ചണിലേക്ക് വിട്ടു...... ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ മുഴുവൻ മ്മടെ മനസ്സിൽ ഇന്നലെ ഹോസ്പിറ്റലിൽ നടന്ന കാര്യം തന്നെ ആയിരുന്നു....... ആലോചിക്കും തോറും മ്മടെ കണ്ണ് നിറഞ്ഞു വന്നു... *ഇന്നലെ ലഞ്ച് കഴിഞ്ഞു മ്മള് കമലേച്ചിയോട് പറഞ്ഞു പ്രയർ റൂമിൽ പോയി നിസ്കാരം ഒക്കെ കഴിഞ്ഞു മ്മള് നേരെ പോയത് അമർ ഡോക്ടറെ ക്യാബിനിലേക് ആയിരുന്നു.......... അവിടെ മെഡിസിൻ ഒക്ക ഒന്ന് സെറ്റ് ചെയ്യാൻ മ്മളെ ഏൽപ്പിച്ചത് കൊണ്ട് തന്നെ....... മ്മള് ഓരോന്ന് അടുക്കി വെക്കുകയായിരുന്നു...... അപ്പോൾ തന്നെ മ്മടെ കയ്യിൽ നിന്ന് ഷെൽഫിന്റെ മുകളിൽ നിന്ന് ഒരു മരുന്നിന്റെ ബോട്ടിൽ മ്മടെ മേലേക്ക് വീണു....... മ്മടെ സ്കാർഫ് ൽ വീണതും ആകെ ചീത്തയായി..... മ്മള് പിന്നെ പെട്ടന്ന് തന്നെ അവിടെയുള്ള ബേസിനിൽ പോയി സ്കാർഫ് അഴിച്ചു മരുന്ന് ആയ ഭാഗം വെള്ളം കൊണ്ട് കഴുകി..... ക്‌ളീൻ ആയതും...... മ്മള് സ്കാർഫ് ഒന്ന് കുടഞ്ഞു തലയിൽ ചുറ്റാൻ നിന്നതും........ കതക് തുറന്നതും ഒരുമിച്ചായിരുന്നു..... ഞെട്ടിക്കൊണ്ട് നോക്കിയതും കണ്ടത്........ മ്മളെത്തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ഡോക്ടറെ ആണ്....... ഒന്ന് പരുങ്ങിയ മ്മൾ....... പെട്ടന്ന് തന്നെ സ്കാർഫ് തലയിലൂടെ ഇട്ട് വെപ്രാളപെട്ടൊണ്ട് പുറത്തോട്ട് ഇറങ്ങാൻ നിന്നതും.........

പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് മ്മളെ പിടിച്ചു വെച്ച് ചുമരോടടുപ്പിച്ചു നിർത്തിയത്......... ചുമരോട് ചേർക്കലും...... മ്മള് പോലും പ്രതീക്ഷിക്കാതെ മ്മടെ അധരത്തോട് ആൾടെ അധരം ചേർത്തതും നിമിഷനേരംകൊണ്ടായിരുന്നു.... ആ ഒരു പ്രവർത്തിയാൽ മ്മടെ കണ്ണുകൾ നിറഞ്ഞു വന്നതും...... മ്മള് പെട്ടന്ന് തന്നെ ആളെ തള്ളിമാറ്റികൊണ്ട് പുറത്തോട്ടു ഓടി....... ഓടി പോയി മ്മള് ബാഗ് എടുത്തു കമലേച്ചിയോട് ലീവ് പറഞ്ഞു പെട്ടന്ന് തന്നെ വീട്ടിലേക് പോയി.....എന്തോ മ്മൾക് ഡോക്ടർ ഇന്ന് മ്മളോട് ചെയ്ത് ഉൾകൊള്ളാൻ കഴിയുന്നില്ല.....* മ്മള്ക്ക് അതാലോചിക്കും തോറും കണ്ണ് നിറഞ്ഞു വന്നതുo....... മ്മള് കണ്ണ് തുടച് കിച്ചണിൽ നിന്ന് ഇറങ്ങാൻ നിന്നതും....... കണ്ടത് മ്മടെ മുന്നിലായി നിൽക്കുന്ന അമി ഡോക്ടറെ ആണ്....... ആളെ കണ്ട ഷോക്കിൽ തറഞ്ഞു നിന്നതും...... അക്കുവിന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു........ "ശാലുത്താ........ " അക്കുവിന്റെ വിളി അടുത്തെത്താൻ ആയെന്ന് മനസ്സിലായതും...... മ്മള് പെട്ടന്ന് തന്നെ ഡോക്ടറെ വകവെക്കാതെ കിച്ചണിൽ നിന്ന് വെളിയിൽ ഇറങ്ങാൻ നിന്നതും............. ഡോക്ടർ മ്മളെ പിടിച്ചു വലിച്ചു അടുത്തുള്ള സ്റ്റോറൂമിൽ കയറി കതകടച്ചിരുന്നു........ ആൾടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു പോയതും........ ആള് മ്മളിലേക്കായി അടുത്തിരുന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story