രാവണ പ്രണയം🔥 : ഭാഗം 19

Ravana Pranayam Novel

എഴുത്തുകാരി: അമീന

ആളെ കണ്ട ഷോക്കിൽ തറഞ്ഞു നിന്നതും...... അക്കുവിന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു........ "ശാലുത്താ........ " അക്കുവിന്റെ വിളി അടുത്തെത്താൻ ആയെന്ന് മനസ്സിലായതും...... മ്മള് പെട്ടന്ന് തന്നെ ഡോക്ടറെ വകവെക്കാതെ കിച്ചണിൽ നിന്ന് വെളിയിൽ ഇറങ്ങാൻ നിന്നതും............. ഡോക്ടർ മ്മളെ പിടിച്ചു വലിച്ചു അടുത്തുള്ള സ്റ്റോറൂമിൽ കയറി കതകടച്ചിരുന്നു........ ആൾടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു പോയതും........ ആള് മ്മളിലേക്കായി അടുത്തിരുന്നു.............. മ്മളെ അടുത്തോട്ടു അടുത്തതും മ്മടെ തൊണ്ടയാകെ വറ്റിവരണ്ടത് പോലെയായി..... അങ്ങോട്ട് ഒന്ന് പ്രതികരിക്കാൻ കഴിയാതെ മ്മടെ നാവ് ചലനം നഷ്ടപെട്ടത് പോലെയായി..... ആള് മ്മടെ അടുത്തായി എത്തിയതും.... അക്കു മ്മളെ വിളിച്ചോണ്ട് കിചെനിലോട്ടെത്തിയതും...... മ്മളെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി....... മ്മളെ ഡോക്ടറെ കൂടെയെങ്ങാനും കണ്ടാൽ അത്‌ മതിയാകും പെണ്ണിന് മ്മളെ കളിയാക്കി കൊല്ലാൻ.................. പ്രത്യേകിച്ചു ഇങ്ങനെ ഒരു സാഹചര്യത്തിൽ.... പടച്ചോനെ അവളെ ഇങ്ങട് എത്തിക്കല്ലേ........ മ്മളെ കാണാൻ ഇടവരുത്തരുതേ...... ന്നൊക്കെ പ്രാർത്ഥിച്ചോണ്ട് കണ്ണടച്ചു പിടിച്ചിരുന്നു..... സ്റ്റോറൂമിന്റെ തൊട്ടടുത്തി വിളിച്ച ശബ്ദo കാതിൽ പതിഞ്ഞതും...... മ്മൾ പോലും അറിയാതെ മ്മടെ തൊട്ടടുത്ത് എത്തിയ ഡോക്ടറെ ഷർട്ട്‌ൽ മുറുകെ പിടിച്ചു കണ്ണടച്ചോൻഡ് നിന്നു..... കുറച്ചു കഴിഞ്ഞതും...... അക്കുവിന്റെ ശബ്ദം കേൾക്കാതെ നിന്നതും.......

മ്മൾ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് മുറുകെ അടച്ച കണ്ണ് പോളകൾ തുറക്കാൻ നിന്നതും...... മ്മടെ മുഖത്തു ചുടു നിഷ്വാസം പതിഞ്ഞു..... അപ്പോൾ തന്നെ മ്മൾ സ്വബോധം വീണ്ടെടുത്തു കൊണ്ട് കണ്ണ് തുറന്ന് ആളെ പിടിച്ചു മ്മളിൽ നിന്ന് തള്ളി മാറ്റി.... പടച്ചോനെ മ്മൾ ഇത്രയും നേരം ഇങ്ങേരുടെ ഷർട്ട്‌ൽ പിടിച്ചോണ്ടായിരുന്നോ നിന്നെ.... ന്നൊക്കെ ആലോചിച്ചോണ്ട് ആളിലേക് മിഴികൾ ഉയർത്തിയതും..... കണ്ടത്...... മ്മളെ ദയനീയമായി നോക്കികൊണ്ട് മ്മളെ അടുത്തായി വരുന്നതാണ്........ വന്നൊണ്ട് പറഞ്ഞു..... "ശാലു.... സോറി.... അയാം റിയലി സോറി..... അറിയാതെ പറ്റിപ്പോയി.... ഒരിക്കലും അങ്ങനെ ചെയ്യണം ന്ന് കരുതിയതല്ലാ... ആ ഒരു അവസ്ഥയിൽ ചെയ്തു പോയി..... നീ മ്മടെ പെണ്ണ് ആണെന്ന് ഓർത്തുപോയിട്ട..... ആ ധൈര്യം കൊണ്ട മ്മൾ അങ്ങനെ ചെയ്തത്........ അല്ലാതെ നിന്റെ കണ്ണ് നിറയുന്നത് കാണാൻ മ്മക്ക് ഒരിക്കലും കഴിയില്ലന്ന് അറിയില്ലേ..... പറ്റി പോയി.... ഒന്ന് ക്ഷമിക്ക്....സോറി ശാലു..... പ്ലീസ്........" ന്നൊക്കെ അമർ മ്മളോട് ദയനീയമായി പറഞ്ഞതും..... മ്മൾ പറഞ്ഞു....... "മ്മൾ പറഞ്ഞിട്ടില്ലേ...... ഇഷ്ടം പറഞ്ഞോണ്ട് മ്മളെ അടുത്തോട്ടു വരണ്ട ന്ന്..... മ്മക്ക് ഒരിക്കലും ഇങ്ങളെ ഇഷ്ടപ്പെടാൻ കഴിയില്ല..... പിന്നെ എന്തിനാ ഇങ്ങനെ പുറകെ നടക്കുന്നത്...... ഇനിയും മ്മളെ ഉപദ്രവിക്കരുത്.....പ്ലീസ് മ്മൾ പറയുന്നത് ഒന്ന് മനസിലാക്ക്......... " ന്നൊക്കെ അവൾ കണ്ണ് നിറച്ചു പറഞ്ഞതും........ മ്മൾക് എതിലൂടെ ആണെന്ന് അറിയില്ല കലിപ്പ് വന്നു..... ആ ചെറു കലിപ്പ് കൂട്ടികൊണ്ട് പറഞ്ഞു....... "ദേ.... ഒരു കാര്യം പറയാം......നീ പറയുന്നത് ഒന്നും മ്മൾക് മനസിലാവണ്ട....... നീ എത്ര പറഞ്ഞാലും മ്മളെ ജീവിതത്തിൽ ഒരു പെണ്ണിന് മഹർ ചാർത്തുന്നുണ്ടേൽ.......

അത്‌ നിന്റെ കഴുത്തിൽ ആയിരിക്കും...... പിന്നെ നീ ഇന്നലെ മ്മൾ തന്ന കിസ്സ് ന്റെ പേരിൽ ഇമോഷണൽ ആയിട്ട് ഒന്നും കാര്യം ഇല്ല......മ്മൾ നിന്നേം കൊണ്ടേ പോകു........ മനസിലായോ.... പിന്നെ നീ മ്മളോട് നിന്റെ മുന്നിൽ നിന്ന് പോകാൻ പറഞ്ഞപ്പോൾ..... അന്ന് കിളിക്കൂട്ടിൽ വെച്ച് അവിടെ നിന്നും പോയി...... പക്ഷെ അന്ന് മ്മൾ പറഞ്ഞിരുന്നു നീയായിട്ട് മ്മടെ മുന്നിൽ വന്നാൽ മ്മൾ പിന്നെ ഉപേക്ഷിച്ചു പോകില്ലന്നും......." ന്ന് മ്മൾ പറഞ്ഞതും...... പെട്ടന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്........ കൂടെ ഒരു ശബ്ദംവും...... "ഓവർ ഓവർ...... ടൈം ഓവർ.... അമി കാകു..... ഇത്ര മതി.... ഇനി ബാക്കി പിന്നെ.... അതോണ്ട് പെട്ടന്ന് വാതിൽ തുറന്നെ....... ന്നിട്ട് വീട്ടിൽ പോയെ.... മ്മ് ഓപ്പൺ ദി ഡോർ......." ന്ന് അക്കു പറഞ്ഞതും..... മ്മൾ ഞെട്ടിപ്പോയി....... ആ കുരിപ് ഞങ്ങളെ കണ്ടിരുന്നോ..... ന്നൊക്കെ ആലോചിച്ചു ശാലു നെ നോക്കിയപ്പോൾ ഓൾ ആകെ പെട്ടു ന്ന് ഉള്ള എക്സ്പ്രഷൻ ഒക്കെ ഇട്ട് നിക്കുവാ..... അപ്പോൾ തന്നെ അക്കു പിന്നെയും വാതിൽ മുട്ടാൻ തുടങ്ങിയതും..... മ്മൾ പറഞ്ഞു..... "അക്കു..... അടങ്ങി നിക്ക് പെങ്ങളെ.... മ്മൾ തുറക്കുവാ....... ചവിട്ടി പൊളിക്കാൻ നിക്കണ്ട...." ന്നൊക്കെ പറഞ്ഞു വാതിൽ തുറന്നതും...... കയ്യിൽ ചട്ടുകം പിടിച്ചു ഇളിച്ചോണ്ട് നിക്ക പഹയത്തി...... "അപ്പൊ അറിയാം അക്കു ചവിട്ടി പൊളിക്കും എന്ന്.....😎...... അല്ല രണ്ടുപേർക്കും എന്തായിരുന്നു അകത്തു പണി...... " ന്ന് പറഞ്ഞു പെണ്ണ് പുരികം പൊക്കി കളിക്ക.... മ്മൾ അപ്പോൾ തന്നെ മുഖത്തു കുറച്ചു നാണം ഒക്കെ വരുത്തി പറഞ്ഞു.... "നിന്റെ ഒരു കാര്യം......അത്‌ പിന്നെ ഞങ്ങൾ ഞങ്ങളുടെ കല്യാണത്തെ കുറിച്ച് പറയുവായിരുന്നു..... നീ എല്ലാം നശിപ്പിച്ചു.... ശേ...... അല്ലെ ശാലു.... "

ന്ന് മ്മൾ മ്മടെ പെണ്ണിനെ നോക്കി പറഞ്ഞതും....... പെണ്ണ് ഉണ്ട് ഒരുമാതിരി കിളി പോയ പോലെ നിക്കുന്നു..... അത്‌ കണ്ടതും മ്മൾക് ചിരി പൊട്ടി.... പക്ഷെ പുറത്തു വരാതെ ഉള്ളിൽ ഒതുക്കി ഊറി ചിരിച്ചു..... "അതെ കാക്കു..... ഈ സ്റ്റോറൂമിൽ കയറി കൊണ്ടുള്ള കല്യാണ ചർച്ച ഇനി വേണ്ട മനസിലായല്ലോ.... ന്നാൽ വണ്ടി പോയാട്ടെ........." "ന്റെ പെങ്ങളെ മ്മൾ സ്റ്റോർ റൂമിൽ അല്ലെ കയറിയത്........ അല്ലാണ്ട് നീ മ്മടെ ബ്രോ ന്റെ മുറിയിൽ കയറിയത് പോലെ ഇവളുടെ മുറിയിൽ കയറിയില്ലല്ലോ......." ന്ന് കാക്കു പറഞ്ഞതും........ ഇതുവരെ ഇളിച്ചോണ്ട് നിന്ന മ്മളെ ഇളി സ്വിച് ഇട്ട പോലെ നിന്നു..... ഒരുമാതിരി കാറ്റ് പോയ ബലൂൺ പോലെ നിന്നോണ്ട് മ്മള് ശാലുത്ത നെ നോക്കിയപ്പോൾ മൂപ്പത്തി മ്മളെ നോക്കി കണ്ണുരുട്ടുന്നു.....പോയി എല്ലാം കയ്യീന്ന് പോയി....... മ്മൾ അപ്പോൾ തന്ന്നെ കാക്കു വിനെ നോക്കി ആ കണ്ണുരുട്ടൽ തിരിച്ചു അങ്ങട് കൊടുത്തു...... ഇന്ന് മ്മടെ പോക കണ്ടേ അടങ്ങു..... അപ്പോൾ തന്നെ കാക്കു തുടർന്ന് പറഞ്ഞത് കേട്ട്..... മ്മടെ ഉള്ള കാറ്റ് പിന്നേം ടാറ്റ പറഞ്ഞു നാട് വിട്ടു..... കാക്കു ഒരു തോക്ക് തരോ.... ഒന്നിനും അല്ല സ്വയം വെടി വെക്കാന.... ഇതിലും നല്ലത് അതായിരുന്നു..... ന്റെ സിവനെ..... ന്നൊക്കെ പല്ല് ഞെരിച്ചു കൊണ്ട് പിറുപുറുത്തു...... അങ്ങേര് പറഞ്ഞത് എന്താണെന്ന് അല്ലെ..... കേട്ടോളു.... "അക്കു.... ന്നാലും മ്മടെ അനിയനെ പ്രൊപ്പോസ് ചെയ്യാൻ പാതിരാത്രി ബെഡ്‌റൂമിൽ വരാന്ന് പറഞ്ഞാൽ........ എജ്ജാതി ധൈര്യം ആണ് അനക്........

അതും പറഞ്ഞു നീ പുഷ്പം പോലെ അവിടെന്ന് പോന്നത് ആലോചിക്കൂമ്പഴ......." ന്നൊക്കെ ആള് പറഞ്ഞതും....... മ്മൾ ഇതൊക്കെ എപ്പോ കേട്ടു ന്ന് ന്നൊക്കെ ഉള്ള എക്സ്പ്രഷൻ ഒക്കെ ഇട്ടതും...... അങ്ങേര് ഇളിച്ചോണ്ട് പറയാ....... ഇഷ്ടം പറയുമ്പോൾ ഒന്ന് പതുക്കെ പറയണ്ടേ.... മ്മൾ മ്മടെ റൂമിന്റെ ബാൽക്കണിയിൽ നിന്ന് നല്ല വ്യക്തമായി കണ്ടു പെങ്ങളെ.....ന്ന്...... കണ്ടേൽ പോയി ഉപ്പിലിട് ആങ്ങള കൊരങ്ങൻ അമി ഡോക്ടറെ......😏 നോക്കണ്ട ആത്മ ആണ്...... ഇനി കൂടുതൽ വിളംബണ്ടിരിക്കാൻ അപ്പോൾ തന്നെ പറഞ്ഞു...... "വിളമ്പൽ ഒക്കെ കഴിഞ്ഞില്ലേ.....ഇനി കാക്കു വീട്ടിലോട്ടു പൊയ്ക്കോളൂ......" ന്ന് മ്മൾ താഴ്മയായി പറഞ്ഞതും.......... ആള് ചിരിച്ചോണ്ട് മ്മളോട് പറഞ്ഞു...... "അക്കു..... മ്മടെ അനിയനെ ഒന്ന് സെറ്റ് ആക്..... നിന്റെ ഇത്തയെ വെയ്കാതെ മ്മള് സെറ്റ് ആക്കും...." ന്ന് മ്മളോട് പറഞ്ഞു ശാലുത്തയിലേക്ക് തിരിഞ്ഞു പറഞ്ഞു...... "പിന്നെ ഇനി നിന്നോട്..... ഇന്നലെ ചെയ്തു പോയതിന് സോറി..... അത്‌ കരുതി ഇനി ആവർത്തിക്കില്ല നൊന്നും പറയുന്നില്ല......അതോണ്ട് പെട്ടന്ന് തന്നെ മ്മളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞേക്.... അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ......അപ്പൊ വരട്ടെ........" ന്ന് പറഞ്ഞു കാക്കു ഇറങ്ങി പോയതും...... ഇത്ത ഉണ്ട് കിളിപോയതിന് പുറകെ ഒരു ചമ്മിയ എക്സ്പ്രഷൻ ഒക്കെ ഇട്ടോണ്ട് നിക്കുന്നു..... സംത്തിങ് ഫിഷി.....ന്ന് പറഞ്ഞോണ്ട് കയ്യിലുള്ള ചട്ടുകം വായിൽ വെച്ച് കടിച്ചു കൊണ്ട് ആലോചിച്ചു കൂട്ടിയതും...... പെട്ടന്ന് തന്നെ ഇത്ത മ്മളെ പിടിച്ചോണ്ട് ഹാളിൽ കൊണ്ട് പോയി....

അവിടെ എത്തിയതും..... പെണ്ണ് മ്മടെ കയ്യിൽ നിന്നും ചട്ടുകം മേടിച്ചു കൊണ്ട് കട്ട കലിപ്പിൽ വന്നതും.... മ്മൾ ദയനീയമായി നോക്കി പറഞ്ഞു.... "ഇത്ത മ്മടെ പൊന്നു ഇത്തൂ അല്ലെ..... തക്കുടു അല്ലെ.... പ്ലീച്.... ആ ചട്ടുകം അവിടെ വെക്ക് ഇത്ത...." "വെക്കണോ വേണ്ടയൊന്ന് മ്മള് തീരുമാനിക്കും......അക്കു സത്യം പറഞ്ഞോ..... എന്തൊക്കെ യാ മ്മൾ അറിയാണ്ടെ നീ ചെയ്തു കൂട്ടിയത്......." ന്ന് പറഞ്ഞു ഇത്ത മ്മളെ അടുത്തോട്ടു ചട്ടുകം വീശിക്കൊണ്ട് വന്നതും........ മ്മൾ ടേബിളിൽ ചുറ്റും ഓടാൻ തുടങ്ങി..... ഇത്ത നിക്കൻ പറഞ്ഞോണ്ട് പുറകെയും..... ഓടുന്നതിനിടയിൽ മ്മൾ വിളിച്ചു പറഞ്ഞു..... " ഇത്താ ചട്ടുകം താഴെ ഇടു..... ചട്ടുകം കൊണ്ട് കളിക്കരുത്...... ആയുധം വെച്ചിട്ടുള്ള കളിയാണ്..... ഞാൻ പറയുന്നത് ഒന്ന് കേൾക്......... അത് കയ്യീന്ന് പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ട്ടോ.... മ്മടെ പൊന്നിത്ത അല്ലെ..... അക്കു ആണ് പറയുന്നത് ചട്ടുകം താഴെ ഇടൂ.... ചട്ടുകം താഴെയിട് ഇത്തൂ........" ന്ന് മ്മൾ വിളിച്ചു പറഞ്ഞതും.... "ഒക്കെ..... ന്നാൽ പൊന്നു മോള് അടങ്ങി ഇവിടെ ഇരിക്ക്.... ന്നിട്ട് വള്ളി പുള്ളി തെറ്റാതെ ഒക്കെ പറയ്‌...." ന്ന് പറഞ്ഞു ഇത്ത കിതച്ചോണ്ട് സോഫയിൽ പോയി ഇരുന്നോണ്ട് മ്മളെ വിളിച്ചതും...... മ്മൾ ഇളിച്ചോണ്ട് ചോദിച്ചു..... "മ്മൾ അങ്ങട് വന്നാൽ അതോണ്ട് അടിക്കില്ലാന്ന് പ്രോമിസ് ചെയ്യ്..... ഉറപ്പല്ലേ..... " "ഇപ്പൊ വന്നാൽ തല്ലില്ല..... അതല്ല ഇനിം അവിടെ നിന്ന് തുള്ളിയാൽ മ്മൾ അങ്ങട് വന്നടിക്കും.... അത്‌ വേണോ....."

ന്ന് ഇത്ത ചോദിച്ചതും.... മ്മൾ ഇളിച്ചോണ്ട് വേണ്ടന്ന് തലയാട്ടികൊണ്ട് അങ്ങട് പോയി ഇരുന്നു.... പിന്നെ അങ്ങോട്ട് എല്ലാം തുറഞ്ഞു പറഞ്ഞു..... മ്മടെ കളിക്കൂട്ടുകാരൻ ആണെന്ന് ഉൾപ്പെടെ..... ഇതൊക്കെ കേട്ട് ഇത്ത വണ്ടർ അടിച്ചു ഇരുന്നതും...... മ്മൾ ഒന്ന് തൊട്ടതും ആള് ഒന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു..... "അപ്പൊ നിന്റെ കിച്ച ആണോ ഇവിടെത്തെ അലൻ..... " ന്ന് ചോദിച്ചു ഇത്ത..... പിന്നീട് പൊട്ടിച്ചിരിക്കാൻ തുടങ്ങി..... അത്‌ കണ്ടതും മ്മൾ കലിപ്പിൽ പറഞ്ഞു.... "ദേ... ഇത്ത എന്തിനാ ഇളിക്കണേ.... ഇവിടെ ആരും തുണിയില്ലാണ്ടെ നിക്കണുണ്ടോ..... ഇങ്ങളെ ണ്ടല്ലോ....ചുമ്മാ ഇരുന്നു കിണിക്കല്ലേ..... " "ന്റെ അക്കു..... നിന്നെ സമ്മതിച്ചു..... കിച്ചു നിനക്ക് പറ്റിയവൻ തന്നെയാണ്...... ഇപ്പൊ മ്മൾക് ഒരു സമാധാനം ഉണ്ട്.... നിന്നെ ഒതുക്കാൻ കഴിയുന്ന ഒരാളെ തന്നെയാണല്ലോ നീ സെലക്ട്‌ ചെയ്തത്.... മ്മൾക് ഒരു പ്രാർത്ഥന ഒള്ളു..... രണ്ടും കൂടെ അടിയുണ്ടാക്കി നിക്കുന്ന ഇടം ഒരു പൂരപ്പറമ്പ് ആക്കരുത്..... പെട്ടന്ന് വളച്ചോ പെണ്ണെ....." ന്നൊക്കെ പറഞ്ഞോണ്ട് കോപ്പ് ഇളി നിർത്തുന്നില്ല..... അത്‌ കണ്ടതും മ്മൾ പറഞ്ഞു.... "മോള് ഇളിച്ചത് മതി.... ഇനി ഇത്തയുടെ കയ്യിലുള്ളതും കൂടെ പോരട്ടെ..... കാക്കു എന്തോ തന്നെന്നോ മറ്റോ.... " ന്ന് മ്മൾ പറഞ്ഞതും........ ഇതുവരെ ഇളിച്ചോണ്ട് നിന്ന ഇത്ത ഇക്കിൾ വന്നത് പോലെ ഒറ്റ നിക്കലാ ഇളി..... ന്നിട്ട് ഞെട്ടിക്കൊണ്ട് മ്മളെ ഒരു നോട്ടം...... അപ്പൊ തന്നെ ഒന്നും ഇല്ല ന്ന് പറഞ്ഞോണ്ട് മെല്ലെ മുങ്ങാൻ നോക്കിയതും....... മ്മൾ ഒന്ന് തറപ്പിച്ചു നോക്കിയതും...... ഇത്ത മടിച്ചു മടിച്ചു പറഞ്ഞത് കേട്ട് ഞെട്ടി പണ്ടാരടങ്ങി ഉറക്കെ..... "കിസ്സോ......!!!!????.... " ന്ന് പറഞ്ഞോണ്ട് മ്മൾ കണ്ണും തള്ളി നോക്കിയയതും....

ഇത്ത ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുണ്ട്........ അത്‌ കണ്ടതും മ്മൾക് ചിരി വന്നു.... പക്ഷെ പിടിച്ചു വേച്ചു...... അലെൽ മ്മളെ ഇളി ഇവിടെ ഒരാളുടെ കണ്ണ് നിറയാൻ കാരണം ആകും.... മ്മൾ പിന്നെ അതൊന്ന് മാറ്റാൻ വേണ്ടി പറഞ്ഞു.... "ഇത്ത..... ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ഇങ്ങള് പെട്ടന്ന് യെസ് ന്ന് പറഞ്ഞേക്.... അല്ലേൽ കാക്കു...." മ്മൾ പറയലും ടി.... ന്ന് വിളിച്ചു ഇത്ത സോഫയിൽ നിന്ന് എണീറ്റതും...... മ്മൾ ജീവനും കൊണ്ടോടി ബാത്‌റൂമിൽ കയറി..... ബാത്‌റൂമിൽ കയറിയ സ്ഥിതിക്ക് മ്മൾ പിന്നെ ഫ്രഷ് ആയി ഇറങ്ങി.... ഒരു ബ്ലാക്ക് ജീൻ എടുത്തിട്ട് റെഡ് കുർത്തിയും അതിലേക് ഒരു ബ്ലാക്ക് കോട്ട് കൂടെ ഇട്ടു.....ഒരുങ്ങി...... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തപ്പോൾ ആണ് മ്മടെ കയ്യിൽ ചെക്കൻ ഇന്നലെ ദേഷ്യത്തിൽ പിടിച്ചപ്പോൾ ഉണ്ടായ ചുവന്ന പാട് കണ്ടത്.... ചെറുതായി പൈൻ ഉണ്ട്........ ഇതിന് മ്മൾ നിനക്ക് വെച്ചിട്ടുണ്ടെടാ രാവണ..... സോറി പറയാൻ വന്നവൻ അതിലും വലുത് തന്ന് വേദനിപ്പിച്ചു പോയി..... ഇനി ഇങ്ങട് വാ പൊന്നു.... ന്ന് വിളിച്ചോണ്ട് മ്മടെ പട്ടി മിണ്ടും.... ഹും.... ന്ന് പറഞ്ഞതും...... പുറത്ത് നിന്ന് വിളി വന്നു..... "പൊന്നു..... " "ന്തോ....." ന്ന് മ്മൾ വിളികേട്ടതും...... മ്മൾക് മൈൻഡിൽ ക്ലിക്ക് ആയി.... യാ ഹൗല..... രാവണൻ..... ചേ.... ന്താണ് അക്കു.... ഇപ്പൊ നീ പട്ടി മിണ്ടും ന്ന് പറഞ്ഞു തീർന്നില്ല..... അപ്പഴേക്കും സ്വയം പട്ടിയാവാഞ്ഞിട്ട് നിനക്ക് സതാമാനം..... ചേ.... സമാധാനം ആയില്ലേ......😡

നോക്കെ മ്മള് മ്മളെ തന്നെ ഒന്ന് വഴക്ക് പറഞ്ഞതും..... ഡോറിൽ മുട്ട് വീണു കൂടെ മ്മടെ പേരും..... തുറക്കാൻ മനസില്ലടാ രാവണ..... ന്നൊക്കെ ആത്മിച് കൊണ്ട് പെട്ടന്ന് തന്നെ മുടി കെട്ടി.......അത്‌ കഴിഞ്ഞു മ്മൾ സ്കാർഫ് ഒന്ന് ചെറുതായി ചുറ്റി വെച്ചോണ്ട് പതിയെ ജനൽ പാളി തുറന്നു..... മ്മടെ റൂമിന്റെ ചാനലിന് കമ്പി ഇല്ല.... അത്‌ തുറന്നാൽ പെട്ടന് മുൻവശത്തെക് എത്താം........ അതോണ്ട് മ്മൾ ജനൽ തുറന്ന് മെല്ലെ പുറത്തോട്ട് ഇറങ്ങി.... അവിടെ നിന്ന്....... വിളിക്കട.....മുട്ടി വിളിക്കട....... മ്മൾ പോകുവാണേ രാവണൻ........ ന്നൊക്കെ ജനലിലൂടെ അകത്തേക്കു അവൻ മുട്ടുന്ന വാതിലിലോട്ട് നോക്കികൊണ്ട് കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു മ്മൾ ഇളിച്ചോണ്ട് ചാടിത്തുള്ളി ഓടി...... അവിടെ നിന്ന് മുട്ട് ചെക്കാ.... മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ....ഇപ്പൊ തുറക്കും കാത്തിരുന്നോ........മ്മളെ നിനക്ക് അറിയില്ല...... ബുഹ ബുഹഹഹ..... ന്നൊക്കെ മ്മൾ ഗേറ്റിന് മുന്നിൽ നിന്ന് അട്ടഹസിച്ചതും... മ്മടെ മുന്നിലായി സിനു ബൈക്ക് കൊണ്ട് നിർത്തിയതും പെട്ടന്നായിരുന്നു.... മ്മൾ അപ്പോൾ തന്നെ അവനോട് നീ വന്നോ മുത്തേ..... ന്ന് പറഞ്ഞോണ്ട് ബൈക്കിലെക് ചാടിക്കയറി........ അവനോട് പെട്ടന്ന് വണ്ടിയെടുക്കാൻ പറഞ്ഞു..... അവൻ അപ്പോൾ തന്നെ വണ്ടിയെടുത്തു.... മ്മൾ ഇന്നലെ വിളിച്ചു അവനോടും ഷാദിനോടും ബീച്ചിൽ വെച്ച് കാണണമെന്ന് പറഞ്ഞിരുന്നു..... അതുകൊണ്ട് രാവിലെ മ്മളെ വന്നു പിക്ക് ചെയ്യാൻ സിനു നോട്‌ പറഞ്ഞതുകൊണ്ടാണ് അവൻ ഇപ്പൊ വന്നത്.... അവരെ കാണണമെന്ന് പറഞ്ഞത്........ അവർ അറിഞ്ഞ സത്യങ്ങൾ മ്മടെ വാ കൊണ്ട് തന്നെ പറഞ്ഞു അവരുടെ പിണക്കം മാറ്റാൻ ആണ്.........

കൂട്ടത്തിൽ മ്മൾക് ടൗണിൽ നിന്ന് ഒരു കാര്യം കൂടെ ചെയ്തു തീർക്കാനുണ്ട്..... മ്മൾ പറഞ്ഞിരുന്നില്ലേ..... ഓര്മയുണ്ടോന്ന് അറിയില്ല.... മ്മളും ഇത്തയും ഇങ്ങോട്ട് ട്രെയിൻ കയറിയ ടൈമിൽ മ്മൾക് ഒരു സൈഡ് ബിസിനെസ്സ് കൂടെ ഉണ്ടെന്ന്....... അതിനും കൂടെ ആണ് മ്മൾക് ഇങ്ങട് വന്നതെന്ന്..... ഓർമ്മയുണ്ടോ.... ഇല്ലേൽ ഒന്നൂടെ നന്നായൊന്ന് ഓർത്തു നോക്കിയാൽ കിട്ടും....അപ്പൊ അതിനും കൂടെ ആണ് ഈ ടൗണിൽ പോക്ക്...... മ്മൾ അവന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ തന്നെ മ്മൾ ഇത്താടെ ഫോണിലേക്കു കാൾ ചെയ്തിരുന്നു.... രാവണൻ കാണാതെ മുങ്ങിയപ്പോൾ മ്മൾ ഇത്തനോട് പറഞ്ഞിരുന്നില്ലല്ലോ..... കുറെ തവണ വിളിച്ചിട്ടും കാൾ എടുത്തില്ല..... പിന്നെ റിങ് ചെയ്തതും കാൾ കണക്ട് ആയതും........ മ്മൾ ഇത്തയെ പറയാൻ അനുവദിക്കാതെ ഇടിച്ചു കയറി പറഞ്ഞു..... "ശാലുത്ത..... ഇങ്ങള് ന്താ ഫോൺ എടുക്കാഞ്ഞേ.... മ്മൾ ഒന്ന് ടൌൺ വരെ പോകുവാ........ മ്മടെ രാവണൻ വന്നപ്പോൾ മ്മൾ ജനൽ വഴി മുങ്ങി..... അങ്ങേര് ഇപ്പഴും മുട്ടികൊണ്ട് നിക്കുവാണേൽ നിർത്താൻ പറഞ്ഞേക്ക്.... മ്മൾ കുറച്ച് കഴിഞ്ഞു വരാം......." ന്നൊക്കെ പറഞ്ഞോണ്ട് ഇളിച്ചതും....... പെട്ടന്നാണ് സിനു ബൈക്ക് സഡൻ ബ്രേക്ക്‌ പിടിച്ചു നിർത്തിയത്........അവന്റെ ബ്രേക്ക് പിടിയിൽ മ്മൾ ഒന്ന് മുന്നോട്ടാഞ്ഞതും....... അവന്റെ ഷോള്ഡറില് പിടിച് വീഴാതെ ബാലൻസ് ചെയ്തു നിന്നോണ്ട് മുന്നോട്ട് നോക്കിയതും...... പകച്ചു പണ്ടാരണ്ടാക്കി പോയി.....

"🔥രാവണൻ....🔥 " അവന്റെ താർ സിനുന്റെ ബൈക്കിന് വിലങ്ങിനിട്ട് ഫോൺ ചെവിയോട് ചേർത്ത് കൊണ്ട് മ്മളെ കട്ടകലിപ്പിൽ നോക്കുന്നുണ്ട്..... മ്മൾക്കുള്ള പരിപ്പുവടേം ചായേം റെഡിയായി ന്ന് മനസ്സിൽ കരുതി ചെറുതായൊന്ന് പേടിച്ചോണ്ട് ഉമിനീരിറക്കി കൊണ്ട് പതിയെ ബൈക്കിൽ നിന്ന് ഇറങ്ങി......... അപ്പോഴക്കും ചെവിയോട് ചേർത്ത് വെച്ച മ്മടെ ഫോണിൽ നിന്ന് മറുപടി വന്നിരുന്നു..... "കോപ്പേ..... " ന്നുള്ള മറുപടിയിൽ....... ഞെട്ടിക്കൊണ്ട് മുന്നോട്ട് നോക്കിയതും..... മ്മൾ വീണ്ടാമതും പകച്ചു പോയി..... ഇത്താടെ ഫോൺ അതാ രാവണന്റെ കയ്യിൽ..... സുഭാഷ്......... പരിപ്പുവട മാത്രം അല്ല മക്കളെ ഉണ്ടപോരിം ന്ന് മ്മൾക് വയർ നിറച്ചും കിട്ടും.....മ്മൾ പറഞ്ഞത് മുഴുവൻ അങ്ങേര് അല്ലെ കേട്ടത്......യാ ഗോഡെ.....മ്മളെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ ആ രാവണനിൽ നിന്ന്......... 🙄🤕 ന്നൊക്കെ മനസ്സിൽ പറഞ്ഞപ്പഴേക്കും....... ചെക്കന് കട്ടകലിപ്പിൽ താറിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് മ്മളെ അടുത്തേക്ക് നടന്നടുത്തിരുന്നു...... ....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story