രാവണ പ്രണയം🔥 : ഭാഗം 23

Ravana Pranayam Novel

എഴുത്തുകാരി: അമീന

അപ്പഴേക്കും മാജി മോളെ ന്ന് വിളിച്ചു കരഞ്ഞതും.... മ്മള് പൊന്നുവിനോട് കൈ വിടാൻ പറഞ്ഞതും അവൾ പോകാൻ അനുവദിക്കാതെ എന്തോ പറയാൻ ഒരുങ്ങിയതും മ്മള് കലിപ്പിൽ മറുത്തൊന്നും ചിന്തിക്കാതെ അവളെ മുഖത്തു കൈനീട്ടിയടിച്ചതും...... അവിടെ ഉയർന്നത് മാജിടെ..... മോളെ ന്നുള്ള വിളിയായിരുന്നു...... ആവിളിയിൽ മ്മള് മുകളിലേക്കു നോക്കിയതും....... കണ്ടത് ബ്രോടെ കയ്യ്കളിൽ സുരക്ഷിതമായി ഇരിക്കുന്ന മിയു മോളെ ആയിരുന്നു.... അപ്പോൾ തന്നെ മ്മള് പെണ്ണിനെ ഞെട്ടിക്കൊണ്ട് നോക്കിയതും..... അവൾ പെട്ടന്ന് തന്നെ നിലത്തോട്ട് ഇരുന്നോണ്ട് എന്തോ കയ്യിലേക് എടുത്തതും...... മ്മള് കണ്ടത് പൊട്ടിയ ചില്ലുകഷ്ണങ്ങൾ ആയിരുന്നു..... മ്മള് മിയു ന്ന് അലറിയപ്പോൾ തന്നെ ബാക്കിയുള്ളവർ എല്ലാo മുകളിലേക്കു ഓടിയിരുന്നത് കൊണ്ട് തന്നെ മ്മള് പെണ്ണിനെ അടിച്ചത് കണ്ടില്ലായിരുന്നു..... ചെ..... ന്ന് പറഞ്ഞോണ്ട് മ്മള് തലയിൽ കൈ വെച്ചു അവളിലേക്കായി അടുത്തതും........ പെണ്ണ് മ്മളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവിടെ യുള്ള വേസ്റ്റ് ബിന്നിലേക് ചില്ലു ഇട്ടോണ്ട് ഔട്ട്‌ ഹൗസിലേക് ഓടി പോയി....... അവളുടെ പുറകെ ഓടാൻ ഒരുങ്ങിയതും...... മുകളിൽ നിന്ന് ബ്രോ മ്മളെ വിളിച്ചതും....... ഒരുവേള ഔട്ട്‌ ഹൗസിലേക് നോക്കി നിന്ന് കൊണ്ട് മ്മള് മുകളിലേക്കു കയറി...... മ്മള് മുകളിലേക്കുള്ള സ്റ്റെപ് കയറിയതും...... മുകളിൽ നിന്ന് താഴോട്ടായി ഷഹലയും അപ്പുവും ഇറങ്ങി വരുന്നുണ്ടായിരുന്നു..... ഷഹല ഇറങ്ങി പോയതും...... പുറകിലായി വന്ന അപ്പു മ്മളെ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു.... "മ്മടെ ഇത്തൂസിനെ അടിച്ചത് ആരും കണ്ടില്ലാന്നു കരുതണ്ട..... അതിന് നല്ലൊരു പണി മ്മള് തരും ഇങ്ങക്ക്....

ആരെ വേദനിപ്പിച്ചാലും മ്മള് സഹിക്കും........ മ്മടെ ഇത്തൂസിന്റെ കണ്ണ് നിറഞ്ഞാൽ മ്മക്ക് സഹിക്കൂല്ല..... യു ടു ഭ്രൂറ്റസ്.....ഹും" ന്ന് പറഞ്ഞോണ്ട് ആ ചെള്ള് ചെക്കൻ ഇറങ്ങി പോയി.... ഒഹ് ഗോഡ് ചെറിയ വായിലെ വലിയ സംസാരം..... പറഞ്ഞിട്ട് കാര്യം ഇല്ല ആ കാന്താരിടെ കൂടെയല്ലേ സഹവാസം..... ഇതിലും അപ്പുറം പ്രതീക്ഷിച്ചാൽ മതി..... ന്നാലും അവന് അവളോടുള്ള സ്നേഹം അത്‌ പറയാതിരിക്കാൻ വയ്യ..... ന്നൊക്കെ ആലോചിച്ചു പുഞ്ചിരിച്ചോണ്ട് മ്മള് മുകളിലേക്കു പോയി.... മുകളിൽ എത്തിയപ്പോൾ മാജിടെ കൈകളിൽ മോള് പുഞ്ചിരിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു..... മ്മള് പെട്ടന്ന് തന്നെ പോയി മിയുമോളെ കൈകളിൽ കോരിയെടുത്തു......കൊണ്ട് ചോദിച്ചു..... "മാജി....... മോള് യെങ്ങനെയാ ടെറസ്സിൽ യെത്തിയെ........" "അത്‌ കിച്ചു...... അവൾ മുകളിൽ റൂമിൽ ഉറങ്ങുവായിരുന്നു..... ഉണർന്നപ്പോൾ മ്മളെ കാണാഞ്ഞിട്ട് തിരഞ്ഞു പോയതായിരിക്കും....." ന്ന് മാജി പറഞ്ഞതും.... ബ്രോ തുടർന്നു.... "കൃത്യസമയം കൊണ്ട് അക്കു മ്മളോട് കണ്ണുകൊണ്ട് മോളെ കാണിച്ചു തന്നത്..... അല്ലായിരുന്നേൽ ശബ്ദം കേട്ട് എങ്ങാനും മോൾടെ ശ്രദ്ധ മാറിയിരുന്നേൽ...... ആലോചിക്കാൻ കൂടെ കഴിയില്ലായിരുന്നു...... " "ശരിയാ....... നീ അകത്തോട്ടു ഓടുന്നത് കണ്ടു മ്മള് നോക്കിയപ്പോൾ..... മിയു മോള്..... മ്മള് ഒരുപാട് പേടിച്ചു പോയി....... അക്കു മോള് കൃത്യമായി കണ്ടത് കൊണ്ട് രക്ഷപെട്ടു........ " ന്നൊക്കെ ഉമ്മി പറഞ്ഞതും.................... മ്മൾക് മ്മടെ പ്രവർത്തിയിൽ കുറ്റബോധം തോന്നി...... മ്മള് ആ നിമിഷം മോൾടെ അവസ്ഥ മാത്രേ ചിന്തിച്ചോള്ളൂ.....പോന്നു പിടിച്ചു വെച്ചതിനു ഒരു കാരണം ഉണ്ടാകുമെന്ന് കരുതിയില്ല.... ന്നാലും ആ ചില്ല് യെവിടെന്ന് വന്നു.....

ന്നൊക്കെ ഓർത്തുകൊണ്ട് ഉമ്മിയോട്‌ ചോദിച്ചതും..... അത് മിയു മോൾടെ കയ്യിൽ നിന്നും വീണു പൊട്ടിയതായിരുന്നു തൂത്തു വാരാൻ ആ സമയം മറന്നു പോയിന്ന്..... കാരണം ആ സമയം അക്കുമോളെ കാണാഞ്ഞിട്ട് ശാലു വന്നപ്പോൾ അതിനിടയിൽ മറന്നു പോയിന്ന്.... "പേടിക്കാൻ ഒന്നും ഇല്ലല്ലോ.... പടച്ചോൻ കാത്തു...... നേരം ഒരുപാട് ആയില്ലേ എല്ലാരും പോയി കിടന്നോളു......." ന്ന് ഡാഡ് പറഞ്ഞതും...... എല്ലാവരും അവരവരുടെ റൂമിലേക്കായ് പോയി........ മ്മള് മ്മടെ റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങിയതും....... മ്മടെ ബെഡിൽ ബ്രോ ഇരിക്കുന്നുണ്ടായിരുന്നു..... മ്മള് പിന്നെ ടവൽ എടുത്തു ഹാങ്ങ്‌ ചെയ്തു........ ബ്രോടെ അടുക്കൽ ആയി സ്ഥാനം പിടിച്ചതും..... ഒരു മുഖവുര കൂടാതെ ബ്രോ സംസാരിച്ചു തുടങ്ങി...... "കിച്ചു..... ന്നാലും നീ അടിച്ചത് ഒട്ടും ശരിയായില്ല......." ന്ന് ബ്രോ പറഞ്ഞത് കേട്ട് മ്മള് ഞെട്ടിക്കൊണ്ട് നോക്കിയതും...... ബ്രോ പറഞ്ഞു.... "മ്മള് കണ്ടു നീ അവളെ അടിക്കുന്നത് മോളെ എടുക്കാൻ നേരം.....അത്‌ ശരിയായില്ല...... അത്‌ നീ സോൾവ് ആക്കിയേക്ക്......... പിന്നെ നീ മറുപടി പറഞ്ഞോ അവളോട്........" ന്ന് ബ്രോ ചോദിച്ചതും...... മ്മള് സംശയത്തോടെ....... "എന്ത് മറുപടി..... " ന്ന് ചോദിച്ചതും....... "കിച്ചു നീ മ്മളിൽ നിന്നും മറക്കാൻ നോക്കണ്ട........ അവൾ നിന്നോട് ഇഷ്ടം പറഞ്ഞ വിവരം മ്മൾക്കറിയാം....... അതിനു മറുപടി കൊടുത്തോ എന്നാണ് ചോദിച്ചത്......" "അപ്പോ എല്ലാം കേട്ടല്ലേ....... " "കേൾക്കാതെ പിന്നെ......... അവൾ അത്രയും ഉറക്കെ അല്ലേ നിന്നോട് വിളിച്ചു പറഞ്ഞത്........

മ്മൾ മ്മടെ റൂമിൽ ബാൽക്കണിയിൽ ഇരിക്കുന്നുണ്ടായിരുന്നു...... " "അല്ലേലും അവൾക്ക് ഭ്രാന്താ.....ന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം..... പത്ത് പൈസയുടെ ബുദ്ധിയാ പൊട്ടത്തിക്ക് കൊടുത്തിട്ടില്ല........ അല്ലെങ്കിൽ ആരെങ്കിലും കാണിക്കുന്ന പരിപാടിയാണോ പാതിരാത്രി റൂമിൽ കയറിവന്ന് കാണിച്ചുകൂട്ടുന്നത്.... " "എടാ അവൾക്ക് ബുദ്ധി കുറവായതു കൊണ്ടല്ല...... ബുദ്ധി കൂടിയതുകൊണ്ട........ കാരണം മ്മള് ഒരാളെ സ്നേഹിക്കുമ്പോൾ മ്മടെ മുന്നിൽ അയാളോടുള്ള സ്നേഹം മാത്രമേ ഉണ്ടാകു....... അത് മാത്രമേ ചിന്തിക്കൂ........ അതുകൊണ്ട് അവൾ നിന്നെ സ്നേഹിച്ചു....... ആ സ്നേഹം അവൾ വെട്ടിത്തുറന്ന് പറഞ്ഞു....... അവൾ പറഞ്ഞത് പോലെ എന്തുകൊണ്ട് നിനക്ക് നിന്റെ മനസ്സിൽ തോന്നിയ ഇഷ്ടം അവളോട് തുറന്നു പറയാൻ കഴിയുന്നില്ല..... കിച്ചു....." "ബ്രോ.....ഇങ്ങള് ഇത് എന്തൊക്കെയ പറയുന്നത്......മ്മക്ക് അവളോടുള്ള ഇഷ്ടം......അത്‌ തികച്ചു അവൾ മ്മടെ ഫ്രണ്ട് ആണ് എന്ന് ഉദ്ദേശിച് കൊണ്ടുള്ളത് മാത്ര........ ഫ്രണ്ട്........ ചെറുപ്പം മുതലേ ഉള്ള എന്റെ കളിക്കൂട്ടുകാരി........ അതിൽ കൂടുതൽ ഇഷ്ടം എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല........" "അത് നീ സ്വയം നിന്നെ പഠിപ്പിക്കുന്ന വാക്കുകൾ അല്ലെ.......നിന്റെ മനസ്സിൽ തൊട്ട് പറയാൻ കഴിയോ....... നീ അവളെ സ്നേഹിക്കുന്നില്ല എന്ന്........" "വേണ്ട ബ്രോ....... ഒരിക്കലും ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല.......... അവൾ എന്റെ കൂട്ടുകാരി........ അതിൽ കൂടുതൽ ഒരു ബന്ധം അവളുമായി ഉണ്ടാക്കാൻ കഴിയില്ല.......അതൊക്കെ മ്മളെക്കാൾ കൂടുതൽ ബ്രോക്ക് അറിയുന്ന കാര്യമല്ലേ........" "എന്തുകൊണ്ട് കഴിയില്ല..... നീ അതിന് എന്ത് തെറ്റാണ് ചെയ്തത്........

ഇപ്പോഴും നിനക്ക് പഴയത് ഒന്നും മറക്കാൻ ആയില്ലേ കിച്ചു........ ഒരുത്തിയുടെ പ്രവൃത്തികൊണ്ട് നീ നിന്റെ സന്തോഷം കളഞ്ഞു കുളിക്കുകയല്ല വേണ്ടത്......" "എത്ര സിമ്പിൾ ആയിട്ടാണ് ബ്രോക്ക് ഇത് പറയാൻ കഴിയുന്നത്......മ്മള് ഒരു തെറ്റ് ചെയ്തുപോയി........ അറിയാതെയാണെങ്കിലും തെറ്റിൽ മ്മള് അകപ്പെട്ടു പോയി....... അതുകൊണ്ട് തന്നെ മ്മൾക്കൊരിക്കലും മനസ്സറിഞ്ഞു കൊണ്ട് ഒരു സ്നേഹം ഉണ്ടാക്കാൻ കഴിയില്ല......... ആരെയും സ്നേഹിക്കാനും കഴിയില്ല....... പിന്നെ എന്തിന് മ്മൾ അവൾക്ക് ഒരു ആഗ്രഹം കൊടുക്കുന്നു...... ആശ കൊടുക്കുന്നു...... അതിലുപരി എനിക്കവളോട് ഉള്ള ഫീലിംഗ്സ്...... പ്രണയമാണന്ന് മ്മൾക് അങ്ങനെയൊന്നും തോന്നിയിട്ടില്ല പിന്നെ മ്മളെങ്ങനെ........." "ഒരു കാര്യം മ്മള് പറയാo....... എന്ത് പറഞ്ഞാലും അവൾ നിന്നെ വിട്ടു പോകില്ലന്ന് മ്മൾക് അറിയാം....... കാരണം പ്രണയം അങ്ങനെയാണ്........ പ്രത്യേകിച്ച് അവൾ...... നിന്നെo കൊണ്ടെ പോകുള്ളൂ....... കാന്താരി സ്വഭാവമാണ് അവൾക്ക്.......അതുകൊണ്ട് സൂക്ഷിചോ നീ........" "ബ്രോ പറഞ്ഞത് ശരിയാ....... അവളോട് എത്ര പ്രാവശ്യം പറഞ്ഞതാ മ്മൾക് സ്നേഹിക്കാൻ കഴിയില്ല........ ഒരു ഫ്രണ്ട് ആണെന്ന്......എന്തിന്..... അത് കേട്ട ഭാവം പോലും ആ കോപ്പിനില്ല........" "അതങ്ങനെയാണ്...... പ്രണയം തോന്നിക്കഴിഞ്ഞാൽ മറ്റൊന്നും ചിന്തിക്കില്ല.... എനിക്കൊന്നെ നിന്നോട് പറയാനുള്ളൂ.... പാസ്റ്റ് ഈസ് പാസ്റ്റ്.... ആ പാസ്റ്റ് കൊണ്ട് മുക്കി കളയേണ്ടവയല്ല നിന്റെ പ്രസന്റ്......"

"മ്മക്ക് എങ്ങനെ കഴിയും എന്നാണ് ബ്രോ പറയുന്നത്...... ഒരു പെണ്ണിനോടും ചെയ്യാൻ പറ്റാത്ത തെറ്റാണ് ഞാൻ അറിയാതെ ചെയ്തു പോയത്......." "നീ എന്ത് ചെയ്തു എന്ന...... അവരുടെ കെണിയിൽ പെട്ടു പോയി അത്രയേ ഉള്ളൂ........ മറന്നു കള കിച്ചു......." "മറക്കാൻ ശ്രമിക്കുന്നുണ്ട്..... പക്ഷേ മ്മടെ ജീവിതത്തിലെ ആ കറുത്ത അദ്യായം മ്മൾക് മറക്കാൻ കഴിയുന്നില്ല....... പിന്നെയും അത് ഓർമ്മിപ്പിക്കാൻ എന്നോണം അവൾ എത്തിയിട്ടുണ്ട്......അതും മ്മടെ നാട്ടിൽ.....അർഷി വിളിച്ചു പറഞ്ഞു അവൾ ലാൻഡ് ആയിട്ടുണ്ട് എന്ന്.... അന്ന് ദുബായിൽ നിന്നും മടങ്ങുമ്പോൾ അവൾ പറഞ്ഞത് ഇപ്പോഴും മ്മൾക്കറിയാം...... എന്തുവിലകൊടുത്തും മ്മളെ നേടിയെടുക്കുംന്ന്........ പക്ഷേ ഒന്നുണ്ട്...... അവളുടെ കളി ഇനി മ്മടെ അടുത്ത് നടക്കില്ല......... തിരിച്ചടിക്കും അവളെ മ്മളോട് ചെയ്തു പോയ ചതിക്ക്...... കൊടുങ്കാറ്റ് പോലെ.... താങ്ങില്ല അവൾ.........." ന്നൊക്കെ മ്മളെ ദേഷ്യത്താൽ മുഷ്ട്ടി ചുരുട്ടി കൊണ്ട് പറഞ്ഞതും...... മ്മടെ ഷോള്ഡറില് കൈവെച്ചോണ്ട് ബ്രോ സമാധാനിപ്പിച്ചതും..... മ്മള് ഒന്ന് കണ്ണടച്ചോൻഡ് ഒന്ന് ശ്വാസം വലിച്ചു വിട്ടു....... പിന്നീട് മ്മള് തന്നെ വിഷയം മാറ്റിക്കൊണ്ട് സംസാരിച്ചു......... "അല്ല ബ്രോ...... എന്തായി നിങ്ങളുടെ കാര്യം........ വല്ലതും നടക്കോ...... ശാലു പച്ചക്കൊടി കാണിചോ....." "എവിടെ അവൾക്ക് നിന്റെ അതേ സ്വഭാവം തന്നെയാ...... ഒരു നടക്കുo അടുക്കുന്നില്ല....... എന്നിരുന്നാലും അവളെയും കൊണ്ടെ മ്മള് പോകു......... അങ്ങനെ അവളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.........

ഇപ്പൊ മോൻ പോയി ഉറങ്ങിക്കോ...." ന്ന് പറഞ്ഞോണ്ട് ബ്രോ എണീറ്റതും....... പെട്ടന്ന് സ്റ്റോപ്പ്‌ ആയിട്ട് മ്മളിലേക് തിരിഞ്ഞോണ്ട് പറഞ്ഞു...... "പിന്നെ വേറൊരു കാര്യം....... നീയൊന്ന് പൊട്ടിച്ചതിന് പെട്ടന്ന് പോയി സോറി പറഞ്ഞോ....... അല്ലെങ്കിൽ തിരിച്ച് പണി കിട്ടുന്ന വഴി അറിയില്ല മോനെ....... അവളെ അക്കുവാ........ തിരിച്ചടിക്കാൻ ഉഷാറാണ്........" എന്നൊക്കെ ബ്രോ ഇളിച്ചു പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയതും........മ്മള് പതിയെ ബെഡിലേക്ക് കിടന്നു.... ഇന്ന് വർക്ക് ഔട്ട്‌ ഹൗസിൽ പെണ്ണ് ചെയ്തുകൂട്ടിയത് ഒക്കെ ആലോചിച്ചപ്പോൾ...... അറിയാതെ മ്മടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു...... അവിടെയൊക്കെ ഇനി ക്ലീൻ ചെയ്യണം അല്ലോ റബ്ബേ......... അവളെ പറഞ്ഞിട്ടും കാര്യല്ല............ഫുൾ ഡേ അവൾ അതിനുള്ളിൽ അല്ലായിരുന്നൊ............ അപ്പോൾ ഇത്രയൊക്കെ കാണിച്ചു കൂട്ടിയതിൽ അത്ഭുതപ്പെടാനില്ല........ പിന്നെ ആഫ്റ്റർ ഓൾ അവൾ ആരാ അക്കു അല്ലേ...... ഓരോന്ന് ആലോചിച്ചു കൊണ്ട് മ്മള് ബാൽക്കണിയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി....... അവിടെ നിന്നുകൊണ്ട് ഔട്ട് ഹൗസിലേക്ക് നോക്കിയപ്പോൾ അവിടെയെല്ലാം ലൈറ്റ് അണഞ്ഞിരുന്നു...... അപ്പോൾ തന്നെ മ്മൾക് തോന്നി എല്ലാവരും കിടന്നുറങ്ങിയെന്ന്......... ഏതായാലും പെണ്ണിനെ അടിച്ചു പോയി..... എല്ലാത്തിനും കൂടെ കൂട്ടിയിട്ട് ഒരു വലിയ സോറി പറയാo നാളെ...... അല്ലാതെ എന്താ ചെയ്യ......പെണ്ണ് പോത്ത് പോലെ ഉറങ്ങിയിട്ടുണ്ടാകും....... ന്നൊക്കെ കരുതി കതകടച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു........ ***************** വർക്ക് ഔട്ട് ഹൗസിൽ നിന്നും വന്നതിനുശേഷം ഇത്ത യോട് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ്....... അറിയാതെ മ്മടെ മിഴികൾ ടെറസിലേക്ക് പതിഞ്ഞത്........

അപ്പോൾ തന്നെ സ്തംഭിച്ചു നിന്നു പോയി.....മിയു മോളുണ്ട് ടെറസിന് മുകളിൽ ആയി നിൽക്കുന്നു...... ഒരു അടി മാറിയാൽ താഴേക്ക് നിലംപതിക്കുമെന്ന് രീതിയിൽ ആണ് നിൽക്കുന്നത്....... ഒരുവേള എന്തുചെയ്യണമെന്നറിയാതെ അങ്ങോട്ട് തന്നെ മിഴികൾ പതിഞ്ഞു പോയി...... അപ്പോൾ തന്നെ അടുത്തുള്ള ഡോക്ടർ കാക്കു വിനോട് കണ്ണുകൊണ്ട് പെട്ടെന്ന് തന്നെ ടെറസിലേക്ക് പോകാൻ വേണ്ടി നീയും മോളെ കാണിച്ചുകൊടുത്തു..... ഉടനെ തന്നെ ആള് ശബ്ദമുണ്ടാക്കാതെ അകത്തോട്ട് കയറിയോഡി..... മിയും മോള് അവിടെ നിന്നും അനങ്ങരുതെ ന്നൊക്കെ പ്രാർത്ഥിച്ചുകൊണ്ട് മുകളിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ ആണ് രാവണൻ മിയു ന്ന് വിളിച്ചു കൊണ്ട് അലറിയത്... അപ്പോൾ തെന്നെ രാവണൻ മുകളിലേക്കായി ഓടാൻ നിൽക്കവേ........ ആ കൈകളിൽ പിടിച്ചു വെച്ചതിന് മ്മടെ മുഖത്തേക്ക് ആഞ്ഞടിച്ചു..... താഴെ വീണു കിടക്കുന്ന ചില്ലുകൾക്ക് മീതെ ഓടാൻ നിന്നപ്പോഴാണ് മ്മള് പിടിച്ചു വെച്ചത്....... അതൊന്ന് പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അടിച്ചു..... എന്തോ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ മ്മടെ കണ്ണുകൾ നിറഞ്ഞതും....... ആ മുഖത്തേക്ക് നോക്കാതെ ചില്ലു പെറുക്കിയെടുത്തു വേസ്റ്റ് ബിന്നിൽ കൊണ്ട് ഇട്ടോണ്ട് ഔട്ട് ഹൗസിലേക്ക് ഓടി..... ഓടിപ്പോയി നിറഞ്ഞ കണ്ണാലെ വാഷ്റൂമിലേക്ക് കയറി..... എന്തുകൊണ്ടോ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞു....... പിന്നെ കൂടുതൽ ചിന്തിക്കാതെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട്.... പെട്ടെന്ന് തന്നെ ഫ്രഷായി ഇറങ്ങി...... ഡ്രസ്സ് ചേഞ്ച് ചെയ്തു കൊണ്ട് പതിയെ ബെഡിലേക്ക് കിടന്നു........ കുറച്ചു കഴിഞ്ഞതും ഷാലു തയും അപ്പുവും മ്മടെ അടുക്കലേക്ക് വന്നു.....

മിയുമോള് ഒക്കെ ആണെന്ന് പറഞ്ഞു കൊണ്ട് എന്നെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും........ വിശപ്പില്ല എന്ന് പറഞ്ഞുകൊണ്ട് മ്മള് പുതപ്പിനടിയിൽ മൂടി കിടന്നു... അപ്പോൾ തന്നെ എന്റെ പുതപ്പിനുള്ളിൽ ലേക്ക് അപ്പുവും കയറി കൂടി എന്നെ കെട്ടിപ്പിടിച്ചു കിടന്നു... ഞങ്ങൾ രണ്ടുപേർക്കും നെറ്റിയിൽ മുത്തം തന്നു കൊണ്ട് ശാലുത്ത അപ്പുറത്തെ റൂമിലേക്ക് പോയി..... കുറച്ചു കഴിഞ്ഞതും അപ്പു ഉറങ്ങിയതും....... എന്തോ മ്മക്ക് രാവണന്റ്റെ പ്രവർത്തി പിന്നെയും പിന്നെയും മനസ്സിലേയ്ക്ക് വന്നതും....... അവൻ ഒരു പണി കൊടുക്കാൻ വേണ്ടി ഉള്ളം തുടിച്ചു..... കാര്യമറിയാതെ എന്നെ അടിച്ചതിന് അവന് എട്ടിന്റെ അല്ല പതിനാറിന്റെ പണി തന്നെ കൊടുക്കും....... ന്നൊക്കെ കരുതി കൊണ്ട് മ്മള് ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് മുറ്റത്തേക്കിറങ്ങി..... പതിയെ ആരും കാണാതെ മെല്ലെ അവന്റെ റൂമിലെ ബാൽക്കണി ക്ക് താഴെ നിന്നുകൊണ്ട്....... അതിനോട് ആയി നിലത്ത് ചാരി വച്ചിരിക്കുന്ന ഏണിയെടുത്തു കൊണ്ട് പതിയെ ബാൽക്കണി യോട് ചേർത്തുവെച്ചു........ഡാ രാവണ കോവണ മ്മള് ഇതാ വരുന്നടാ....... പ്രാന്ത...... ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് ചുറ്റുപാടും ഒന്നു വീക്ഷിച്ചു കൊണ്ട് പതിയെ ഏണിയിൽ പിടിച്ചു കയറി..... കയറി കയറി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചുകൊണ്ട് വീണ്ടാമതും ചുറ്റും വീക്ഷിച്ചു................ എന്നിട്ട് പതിയെ ഒ അകത്തേക്ക് കയറാൻ ഒരുങ്ങവെ...... പെട്ടെന്നാണ് മ്മടെ അരയിലൂടെ ആരുടെയോ കൈകൾ ചുറ്റിവരിഞ്ഞ്.........

ആ ഒരു നിമിഷം മ്മടെ ഉള്ളിലൂടെ കറന്റ് പാസ്സ് ചെയ്ത പോലെ തോന്നിയപ്പോഴേക്കും മ്മള് വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു..... യാ ഗുദ...... വായുവിൽ ഉയർന്ന് പൊങ്ങലും...... മ്മള് പെട്ടെന്ന് തന്നെ ബാൽക്കണിയിലേക്ക് ലാൻഡ് ആയി.......... പക്ഷേ അപ്പോഴും മ്മടെ അരയിൽ ചുറ്റി വരിഞ്ഞ കൈകൾക്ക് അയവ് വന്നില്ല..... പൊങ്ങിയ നേരത്ത് കണ്ണുകൾ ഇറുക്കിയടച്ചതുകൊണ്ട് തന്നെ.....മ്മള് പതിയെ കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ടത്.......മ്മടെ മുന്നിൽ പിരികം പൊക്കി കൊണ്ട് വിജയ ഭാവത്താൽ നില്ക്കുന്ന രാവണനെയാണ് കണ്ടത്......... സഭാഷ്....... പണികൊടുക്കാൻ വന്നിട്ട് മ്മള് പണി മേടിച്ചോണ്ട് പോകുന്ന അവസ്ഥയിൽ ആയല്ലോ പടച്ചോനേ........ അവന്റെ കണ്ണെടുക്കാതെയുള്ള നോട്ടത്തിന് മ്മള് നന്നായി ഒന്ന് ഇളിച്ചു കൊടുത്തതും........ അപ്പോൾ തന്നെ ചെക്കൻ മ്മളെ നോക്കി സൈറ്റ് അടിച്ചോണ്ട് അവന്റെ കൈകളിലായി മ്മളെ കോരിയെടുതോണ്ട് അകത്തോട്ടു പോയതും മ്മള് കണ്ണും തള്ളി നിന്ന് പോയി.......... യാ ഹൗല..........ഫ്രാങ്കോ നീ അറിഞ്ഞോ മ്മള് പിന്നെയും പെട്ടു....." മ്മളേം കൊണ്ട് അകത്തോട്ടു പോയ ചെക്കൻ....... പിന്നീട് ചെയ്ത കാര്യം കണ്ടതും....... പകച്ചു പണ്ടാരമടങ്ങി പോയ മ്മടെ കിളികൾ...... കൂടും കുടുക്കയും എടുത്തോണ്ട് പറന്നുപോയി..........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story