രാവണ പ്രണയം🔥 : ഭാഗം 27

Ravana Pranayam Novel

എഴുത്തുകാരി: അമീന

"സാർ....... അലൻ സാർ.... അവിടെ പൊന്നു......... സോറി അക്കു...... അവൾ ഗ്രൗണ്ടിൽ നിന്ന് അടിണ്ടാക്കുന്നു....... ഇങ്ങള് പെട്ടന്ന് വന്നൊന്ന് പിടിച്ചു മാറ്റിയില്ലേൽ സീൻ ആകും........" ന്ന് അവൾ കിതച്ചോണ്ട് പറഞ്ഞതും.... ന്റെ റബ്ബേ ഇതിന് ഇതെന്നെ ആണോ പണി........ഒന്ന് തീരാൻ നിക്ക അടുത്തത് ഉണ്ടാക്കാൻ....... ന്നൊക്കെ മനസിൽ പറഞ്ഞോണ്ട് മ്മള് അതിവേഗം ഗ്രൗണ്ട് ലക്ഷ്യം വെച്ചോടി......... ഗ്രൗണ്ടിലേക്കായി ഓടിയടുത്തതും........ അവിടെ നടക്കുന്ന കാഴ്ച കണ്ട് മ്മൾക് അടിമുടി എരിഞ്ഞു കയറി കലിപ്പിൽ മുഷ്ടി ചുരുട്ടി കൊണ്ട് അങ്ങോട്ടായി നടന്നടുത്തു......... മ്മള് ചെന്നപ്പോൾ പെണ്ണുണ്ട് മ്മടെ ഫുട്ബോൾ ടീമ്സിനോട് നിന്ന് ഉടക്കുന്നു.... അവളുടെ കയ്യിൽ ആണേൽ മ്മടെ ബോൾ ഒക്കെ പിടിച്ചാണ് നിൽപ്പ്...... മ്മള് കലിപ്പിൽ അവളിലേക്കായി അടുത്തോണ്ട് പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചോണ്ട് കലിപ്പിൽ ചോദിച്ചു.... "മെഹക്....എന്താ ഇവിടെ നടക്കുന്നെ..... ഇനി ഇപ്പൊ എന്ത് പ്രശ്നം ആണ് നിനക്ക് ഇവരുമായിട്ട്..... ഒരുനേരം അടങ്ങി നിക്കരുത്...... ഒന്ന് കഴിയാൻ നിക്കുവായിരുന്നോ അടുത്തത് ഉണ്ടാക്കാൻ......." ന്ന് മ്മള് ഒച്ചയെടുത്തതും.......പെണ്ണ് മ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവന്മാരെ കൂർപ്പിച്ചു നോക്കി മുഖം തിരിച്ചു..... അപ്പോൾ തന്നെ മ്മടെ ടീമിലെ ഒരുത്തൻ പറഞ്ഞു...... "അലൻ..... ഇതാരാടാ...... ഞങ്ങൾ ഇവിടെ പ്രാക്ടീസ് ചെയ്തോണ്ടിരുന്നപ്പോൾ പ്രശനം ഉണ്ടാക്കാൻ ആയിട്ട് ഇതിലൂടെ പോയതാ..... ന്നിട്ട് കണ്ടില്ലേ പ്രാക്ടീസ് ചെയ്യാൻ സമ്മതിക്കാതെ ഇടിച്ചു കയറി വന്നൊണ്ട് ഫുട്ബോളും കയ്യിൽ പിടിച്ചോണ്ട നില്പ..... മ്മള് അടക്കം ഞങ്ങൾ ഒരുത്തരും പറഞ്ഞിട്ടും ഇവളിത് തന്നില്ല....അതിന് അവൾ...... " "വേണ്ട.......ഇജ്ജ് ഇനി മുണ്ടണ്ട.... ബാക്കി മ്മള് പറഞ്ഞോളാം......" ന്ന് കാന്താരി ഇടയിൽ കയറി പറഞ്ഞതും....... മ്മള് അവളിലേക് തിരിഞ്ഞോണ്ട് കയ്യും കെട്ടി നിന്നതും...... പെണ്ണ് അവന്മാരെ ഒക്കെ ഒന്ന് നോക്കി പുചിച്ചോണ്ട് മ്മളോടായി പറഞ്ഞു..... "മ്മള് ബോൾ കയ്യിൽ പിടിച്ചോണ്ട് നിന്നത് ഇവൻ മ്മടെ നേരെ ബോൾ അടിച്ചിട്ട........അതോണ്ട് മ്മള് പിടിച്ചു വെച്ചു.....

അതിന് ഇവൻ എന്താ ചെയ്‌തെന്ന് അറിയോ......മ്മള് ബോൾ കൊടുക്കാത്തതിന് ഇവന്മാരിൽ ഒരുത്തൻ മ്മടെ കയ്യിൽ കയറി പിടിച്ചു......അത്‌ മ്മക്ക് പറ്റീല്ല..... അതോണ്ട് ഓന്ക് ഒരു ചവിട്ട് കൊടുത്തു അത്രെ ഉണ്ടായുള്ളൂ....... അവനെ ചവിട്ടിയതിന് ഇവൻ മ്മളെ അടിക്കാൻ നോക്കിയപ്പോൾ മ്മള് അവനെ പിടിച്ചു തള്ളി... അപ്പൊ തന്നെ അവന് ആ ചെളിയിൽ പോയി വീണത് മ്മടെ തെറ്റാണോ..... നല്ല അന്തസ്സിൽ ഇതിലൂടെ നടന്ന പോയ മ്മടെ മേലേക്ക് പന്ത് അടിച്ചതും പോരാ..... മ്മളെ വഴക്കും പറഞ്ഞേക്കുന്നു.... അതോണ്ട് മ്മള് ഇത് ഇവന്മാർക്ക് കൊടുക്കാൻ പോകുന്നില്ല....... പോയി കേസ് കൊടുക്ക്......അല്ല പിന്നെ കുറെ റൊണാൾഡോ വന്നേക്കുന്നു....."😏 ന്ന് മ്മള് ഒന്ന് പുച്ചിച്ചതും....... ചെക്കൻ കലിപ്പിൽ...... "മെഹക്... ബോൾ അവർക്ക് കൊടുക്ക്........ അവർ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ കയറി വന്നിട്ടല്ലേ നിനക്ക് ബോൾ കൊണ്ടത്..... നിന്നോട് ആര് പറഞ്ഞിട്ട ഗ്രൗണ്ടിലൂടെ നടക്കാൻ പറഞ്ഞത്......... അതോണ്ട് ബോൾ അവിടെ ഇട്ടിട്ട് ക്ലാസ്സിലേക്ക് പോകാൻ നോക്ക്......." ന്ന് ചെക്കൻ പറഞ്ഞതും......... അവന്മാർ ഉണ്ട് മ്മളെ നോക്കി കളിയാക്കി ചിരിക്കുന്നു.... അമ്മയാണെ സത്യം മ്മക്ക് അതും അങ്ങട് ഇഷ്ടായില്ല....... മ്മള് അപ്പോൾ തന്നെ ബോൾ എടുത്തോണ്ട് തിരിഞ്ഞോരോട്ടം ആയിരുന്നു....... മ്മള് അങ്ങന അവന്മാരെ കളിക്കാൻ വിടുമെന്ന് കരുതണ്ട ജാട തെണ്ടികൾ ........ ന്നൊക്കെ കരുതി ഓടിയ മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് രാവണൻ മ്മടെ അരയിൽ ചുറ്റിപിടിച്ചു കൊണ്ട് പിടിച്ചു നിർത്തിയത്..... "അവിടെ നിക്കടി..... അങ്ങന്നെ അങ്ങ് ഓടാതെ......മ്മക്ക് അറിയാർന്നു നീ ഓടാൻ നോക്കുമെന്ന്........ മോളെ നീ മനസ്സിൽ കാണുമ്പോൾ മ്മള് മാനത്തു കാണുംടി......

മര്യാദക്ക് മ്മള് പറയുന്നത് കേട്ട് ബോൾ തരുന്നതാണ് നല്ലത്........" ന്നൊക്കെ പറഞ്ഞോണ്ട് ചെക്കൻ മ്മടെ പിടി വിട്ടതും അപ്പഴേക്കും മ്മളെ പോകാൻ അനുവദിക്കാതെ രാവണനും അവന്റെ ടീമസും കൂടെ മ്മൾക് ചുറ്റും വളഞ്ഞിരുന്നു........ പെട്ടല്ലോ റബ്ബേ..... അങ്ങനെ മ്മൾ തോൽവി സമ്മതിക്കില്ലടാ...... ന്നൊക്കെ മനസിൽ കരുതി കൊണ്ട് പറഞ്ഞു...... "ദേ അലൻ മാറി നിക്കുന്നതാ നല്ലത് മ്മള് ബോൾ തരാൻ പോകുന്നില്ല........മ്മളെ ഭീഷണി പെടുത്തി പോകാൻ നോക്കുവാണെല്ലേ ഇവന്മാർ ചെയ്തതിന് സോറി പോലും പറയാതെ...... അതോണ്ട് മ്മള് ഇത് തീരെ തരാൻ പോകുന്നില്ല..... ഇനി ഇത് വേണം എന്നാണേൽ..... അത്രയും ധൈര്യം ഉണ്ടേൽ..... മ്മടെ കയ്യിൽ നിന്ന് ഒന്ന് മേടിക്ക്......." ന്ന് പറഞ്ഞോണ്ട് മ്മള് ഗ്രൗണ്ടിനടുത്തായി നിൽക്കുന്ന ആനി യോട് ഉറക്കെ വിളിച്ചു പറഞ്ഞു.... "ആനി ക്യാച്ച് ദി ബോൾ......" ന്ന് പറഞ്ഞോണ്ട് അവരുടെ ഇടയിൽ നിന്ന് മ്മള് ബോൾ എടുത്തു ആനിയിലോട്ട് എറിഞ്ഞതും...... അവൾ കൃത്യമായി അത്‌ കൈകളിൽ പിടിച്ചെടുത്തു..... അപ്പോൾ തന്നെ ചെക്കൻ കലിപ്പിൽ മ്മളെ നോക്കികൊണ്ട് ആനിയിലോട്ട് തിരിഞ്ഞോണ്ട് പറഞ്ഞു.... "ആന്മരിയ മര്യാദക്ക് ആ ബോൾ ഇങ്ങട് തന്നിട്ട് ക്ലാസ്സിൽ പോകാൻ നോക്ക്...." "ആനി..... ആ ബോൾ നീ കൊടുത്താൽ സത്യം ആണ് അനക്കിട്ട് മ്മള് പൊട്ടിക്കും.....അതും ഓടിച്ചിട്ട് പൊട്ടിക്കും.....അതോണ്ട് കൊടുക്കരുത്......" ന്ന് മ്മള് വിളിച്ചു പറഞ്ഞതും....... പെണ്ണ് നിസ്സഹയാവസ്ഥയിൽ മ്മളേം രാവണനെo മാറി മാറി നോക്കിയപ്പോഴേക്കും....... അവന്മാർ അവള്കരികിലേക്കായി ഓടിയടുത്തു.... അപ്പോൾ തന്നെ മ്മള് വിളിച്ചു പറഞ്ഞു...... "ആനി ബോൾ ഇങ്ങട് ഇട്......." ന്ന് പറഞ്ഞതും...... പെണ്ണ് മ്മടെ നേരെ എറിഞ്ഞതും.......

അത്‌ മ്മള് കയ്യിൽ ഒതുക്കിയിരുന്നു.... ബോൾ കയ്യിൽ പിടിച്ചോണ്ട് രാവണനെ നോക്കി ഇളിച്ചതും....... അവന് കലിപ്പിൽ അവന്മാരെ നോക്കി ഗാലറിയിൽ കയറിയിരിക്കാൻ ആംഗ്യം കാണിച്ചതും...... അവന്മാർ ഗാലറിയിൽ കയറി ഇരുന്നു...... മ്മള് അപ്പോൾ തന്നെ രാവണനെ നോക്കിയപ്പോൾ അവന് മ്മളിലേക് നടന്നോണ്ട് പറഞ്ഞു..... "മെഹക്ക്....... മ്മള് പറയുന്നത് കേൾക്കുന്നതാണ് നിനക്ക് നല്ലത്.... ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള ടൈം ആണ് കഴിഞ്ഞു പോകുന്നത്...... ബോൾ താ...." "ബോൾ ഒക്കെ തരാം but വൺ കണ്ടിഷൻ..... അതിന് ഒക്കെ ആണേൽ ബോൾ മ്മള് തരാം.... " "എന്ത് കണ്ടിഷൻ....പറഞ്ഞു തുലക്ക്.... " "കണ്ടിഷൻ വളരെ സിമ്പിൾ........ നാളെ കോളേജ്‌ ഇല്ല..... സൊ നാളെ ഫുൾ ഡേ നീ മ്മളെ പോന്നു അല്ലാതെ ആക്കുവായി കണ്ടുകൊണ്ട് മ്മടെ കൂടെ നിൽക്കണം.... മ്മള് പറയുന്നത് മുഴുവൻ കേൾക്കണം....പറ്റുവോ.......... മ്മള് പറയുന്നതിന്റെ പൊരുൾ മനസിലായെന്ന് കരുതിക്കോട്ടെ......." "ദേ പോന്നു കളിക്കല്ലേ....." ന്ന് ചെക്കൻ പറഞ്ഞതും..... മ്മള് ബോൾ എടുത്തു ആനിയിലേക് എറിഞ്ഞോണ്ട് പറഞ്ഞു..... "ആനി ക്യാച്ച്...... ബോൾ പോകാതെ നോക്കണം.... " ന്ന് പറഞ്ഞോണ്ട്... മ്മള് രാവണനോട് അടുത്ത് നിന്നോണ്ട് അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞു... "ദേ ചെക്കാ.... മ്മള് പറഞ്ഞത് മനസിലായോ.... ഇല്ലേൽ തെളിച്ചു പറയാം.... കിച്ചയ്ക്ക് പൊന്നു എന്നും ഫ്രണ്ട..... പക്ഷെ അക്കുവിന് അവളുടെ അലനോട് മോഹാബതും.... സൊ.... നാളെ മുഴുവൻ നീ മ്മടെ കൂടെ പൊന്നുവിന്റെ കിച്ച ആയിട്ടല്ല..... അക്കുവിന്റെ അലൻ ആയിട്ട് നിൽക്കണം അതിന് പറ്റോ..... ന്നാൽ ബോൾ തരാം......." "നോ വേ.....ആ പൂതി നീ എട്ടായി മടക്കി പോക്കറ്റിൽ വെച്ചേക്ക്..... നീ മ്മക്ക് പൊന്നു മാത്രം ആണ്..... ഗോട്ട് ഇറ്റ്......"

"അയ്യേ.... ന്താണ് രാവണ.... ഭയം ആണോ നിനക്ക്...... അധവാ... ഈ അക്കുവിന്റെ പ്രണയത്തിൽ മൂക്കും കുത്തി വീഴും എന്ന്..... അയ്യേ മോശo മോശം......." "ദേ പോന്നു....." "പറ രാവണ......മ്മടെ കണ്ടിഷൻ ന്ന് ഡീൽ ഓർ നോ ഡീൽ........" ന്ന് പറഞ്ഞോണ്ട് മ്മള് പിരികം പൊക്കിക്കൊണ്ട് കയ്യുകെട്ടി നിന്നതും...... ചെക്കൻ മ്മളെ ഒന്ന് ദഹിപ്പിച്ചു നോക്കി പിന്നെ ഒന്ന് പുചിച്ചോണ്ട് പറഞ്ഞു...... "ഒക്കെ ഡീൽ.....നിന്റെ കണ്ടിഷൻ മ്മള് അംഗീകരിച്ചു........ പക്ഷെ തിരിച് മ്മള് പറയുന്ന കണ്ടിഷൻ നീ അംഗീകരിച്ചാൽ മാത്രം..... അതിന് റെഡി ആണേൽ.... നീ പറഞ്ഞത് പോലെ ഫുൾ ഡേ നിന്റെ കൂടെ അലൻ ആയി ഉണ്ടാകും.... നിനക്ക് നിന്റെ പ്രണയം മ്മളിൽ ചെറുതെങ്കിലും ഫീൽ ആക്കുവാൻ കഴിയുവൊന്ന് ശ്രമിച്ചു നോക്ക്......" ന്ന് ചെക്കൻ മ്മളെ നോക്കി പിരികം പൊക്കി കൊണ്ട് പറഞ്ഞതും..... മ്മള്.... "കണ്ടിഷൻ പറ....." "കണ്ടിഷൻ വെരി സിമ്പിൾ..... നിന്റെ കണ്ടിഷൻ അംഗീകരിക്കണമെങ്കിൽ മ്മടെ കൂടെ ഇപ്പൊ ഇവിടെ വെച്ച് ഫുട്ബോൾ കളിക്കണം........" ന്ന് ചെക്കൻ പറഞ്ഞതും മ്മള് ഞെട്ടിക്കൊണ്ട്..... "വാട്ട്‌......." 😲 "യെസ്..... മ്മടെ കൂടെ ഫുട്ബോൾ കളിക്കണം എന്ന്..... കൂടുതൽ പ്രതീക്ഷിക്കുന്നില്ല മ്മള്..... ജസ്റ്റ്‌.... ജസ്റ്റ്‌ വൺ ഗോൾ നീ അടിച്ചാൽ നിന്റെ കണ്ടിഷൻ മ്മള് അംഗീകരിക്കും.....എന്താ റെഡി ആണോ....... സൊ മിസ്സ്‌ മെഹക്..... ഡീൽ ഓർ നോ ഡീൽ..... " ന്ന് ചെക്കൻ ഇളിച്ചോണ്ട് പറഞ്ഞതും...... മ്മള് ദയനീയമായി ചെക്കനെ നോക്കി വേണോ വേണ്ടയോ ന്ന് കരുതി നിന്നതും............. ചെക്കൻ മ്മളിൽ നിന്ന് വിട്ടു നിന്നോണ്ട് ഗാലറിയിൽ ഇരിക്കുന്ന അവന്മാരോടും ബോൾ പിടിച്ചു നിൽക്കുന്ന ആനിയും അവർക്കരികിലായി നിൽക്കുന്ന സിനു ഷാദിയോടും കൂടെ ആയി പറഞ്ഞു...... ഇവരിത് രണ്ടും എപ്പോ ഇങ്ങട് ലാൻഡി...... ന്ന് കരുതിയതും...... ചെക്കൻ സംസാരിച്ചു തുടങ്ങിയിരുന്നു.......

"ഇവളുടെ കണ്ടിഷൻ എല്ലാരും കേട്ടല്ലോ.....ഫുൾ ഡേ ഇവള് പറയുന്നത് കേൾക്കണം എന്ന്........ അതിന് മ്മള് ഒരു കണ്ടിഷൻ വെച്ചു.... വേറെ ഒന്നും അല്ല.... മ്മടെ കൂടെ ഇപ്പൊ ഫുട്ബോൾ കളിച്ചു ഒരേ ഒരു ഗോൾ അവൾ മ്മള്കെതിരെയായി ഗോൾ വലയിൽ വീഴ്ത്തിയാൽ.............. മ്മള് അവളുടെ കണ്ടിഷൻ അംഗീകരികാം എന്ന്......" ന്ന് ചെക്കൻ പറഞ്ഞതും........ ഗാലറിയിൽ ഇരുന്നു അവന്മാർ കിടന്നു ആർത്തു വിളിച്ചതും....... മ്മള് മനസ്സിൽ അവരെ കള്ള പന്നി.... ന്ന് വിളിച്ചോണ്ട് പുച്ഛിച്ചു തള്ളി......... പിന്നെ മ്മള് മ്മടെ ചങ്ക്‌സിനെ നോക്കിയപ്പോൾ സിനു കോപ്പൻ മ്മളോട് മെല്ലെ കൈകൊണ്ട് പോകാo നാറാണ്ട ന്നൊക്കെ മെല്ലെ പറഞ്ഞതും......... രാവണൻ മ്മളിലേക് തിരിഞ്ഞോണ്ട് ചോദിച്ചു..... "അപ്പൊ എങ്ങനെയാ റെഡി അല്ലെ മ്മടെ കൂടെ ഒരു മാച്ചിന്...... " ന്ന് പാഞ്ഞോണ്ട് ചെക്കൻ മ്മളിലേക് കൈകൾ നീട്ടിപിടിച്ചോണ്ട് ഇളിച്ചതും....... സത്യം മ്മൾക് ആ ഇളിയും ഇഷ്ടായില്ല..... അതോണ്ട് തന്നെ മ്മള് രണ്ടും അല്ല മൂന്നും കല്പ്പിച്ചു അവന് നീട്ടിയ കൈകളിൽ മ്മടെ കൈ ചേർത്ത് വെച്ചോണ്ട് പറഞ്ഞു..... "റെഡി.........." "ഒഹ് ഗുഡ്..... അപ്പൊ കളി ശുരു..........." ന്ന് പറഞ്ഞോണ്ട് ചെക്കൻ ആനിക്കരികിലേക് ചെന്നൊണ്ട് അവളിൽ നിന്ന് ബോൾ വാങ്ങിക്കൊണ്ട് നിലത്തൊട്ടിട്ട്....... നിലത്തു വീണ ബോൾ അവന് പതിയെ തട്ടിക്കൊണ്ടു മ്മടെ അടുത്തോട്ടു വന്നതും പെട്ടന്നാണ് ഗാലറിയിൽ നിന്ന് ഒരു ശബ്ദം ഉയർന്നത്...... "അലൻ..... ഓൾ ദി ബെസ്റ്റ് യാർ..... " ന്ന് പറയുന്നത് കേട്ടതും...... ആരവിടെ...... ന്ന് മനസ്സിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അർഷി സാർ ഉണ്ട് ഗാലറിയിൽ അവന്മാർക്കൊപ്പം ഇരിക്കുന്നു...... അളെ കൂടെ കണ്ടതും.......രാവണൻ പിന്നീട് അവിടെ കാഴ്ച വെച്ചത് ബോൾ കൊണ്ടുള്ള മാസ്മരിക പ്രകടനം തന്നെയായിരുന്നു.....

അവന്റെ ആ പ്രകടനത്തിന് അവസാനം ഗോൾ വലയിലേക് ആയിരുന്നു ബോൾ ചെന്ന് പതിച്ചത്........ അപ്പോൾ തന്നെ ഗാലറിയിൽ ഇരിക്കുന്ന ആ തെണ്ടികൾ അലൻ അലൻ ന്ന് ആർത്തു വിളിച്ചതും............ അതിനിടയിൽ പരിചിതമായ ശബ്ദം കേട്ടതും മ്മള് നോക്കിയപ്പോൾ ഉണ്ട് മ്മടെ ചങ്ക്‌സ് കോപ്പുകൾ അവന്റെ പ്രകടനം കണ്ടോണ്ട് തുള്ളികളിക്കുന്നു.... സിനു കോപ്പ് ആണേൽ കയ്യും അടിച്ചു പ്രോത്സാഹനം നടത്തുവാ തവള പ്രിക്കാനി... ഫ്രണ്ട് ആണത്രെ ഫ്രണ്ട്...... എതിർ സ്ഥാനാർഥിക്ക് വോട്ടുകൊടുക്കുന്നോടാ.......😏 അവരുടെ കാട്ടികൂട്ടലും കൂടെ കണ്ടതും മ്മക്ക് എരിഞ്ഞു കയറി മ്മള് ഡ്രസിന്റെ കയ്യും മടക്കി ഗ്രൗണ്ടിലേക് ഇറങ്ങി......... ന്റെ പടച്ചോനെ നാറ്റിക്കാതെ കൂടെ നിന്നേക്കണേ...... മ്മടെ പ്രണയത്തിനു വേണ്ടിയാണേ..... ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് ചെക്കന് തട്ടികളിചോണ്ടിരുന്ന പന്തിലേക് ആയി കാലുകളെ ചലിപ്പിച്ചപ്പോഴേക്കും........ കോവണന് ഞൊടിയിട കൊണ്ട് മ്മളിൽ നിന്ന് ബോൾ കാലുകൾ കൊണ്ട് തട്ടി മാറ്റി..... പിന്നീട് അവിടെ നടന്നത്....... ചെക്കൻ മ്മളെ പട്ടിയെ പോലെ ബോൾ ന്ന് പിന്നാലെ ഓടിപ്പിച്ചോണ്ടേ ഇരുന്നു.... മ്മള് ആണേൽ ഓടിയോടി ഒരുവിധം ആയിരുന്നു..... അതോണ്ട് തന്നെ മ്മള് ക്ഷീണിച് കാൽമുട്ടിൽ കൈകൾ ഊന്നി ഒന്ന് ശ്വാസം വലിച്ചു വിട്ടതും....... മ്മടെ അടുത്തായി വന്നു ചെക്കൻ പറഞ്ഞു..... "പോന്നു..... തോൽവി സമ്മതിച്ചോ.... ഇനി അഞ്ചു മിനുട്ട് മാത്രെ ഒള്ളു ഇന്റർവെൽ ആകാൻ........ സ്റ്റുഡന്റസ് എല്ലാം ഇവിടെ എത്തുന്നത് വരെ ആണ് ടൈം..... സൊ......." ന്ന് ചെക്കൻ പറഞ്ഞതും..... മ്മൾക് മ്മടെ പ്രണയത്തിന്റെ വിജയത്തിന്റെ ആദ്യ പടിയെന്നോണം......... മ്മള് ഒന്ന് കണ്ണുകൾ മുറുകെ അടച്ചോണ്ട് മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി കൊണ്ട് ഒന്ന് നിവർന്നു നിന്നു........ പിന്നീട് മ്മള് കണ്ണടച്ചോൻഡ് തന്നെ പതിയെ പുറകിലേക്ക് നടന്നു കൊണ്ട് കുറച്ച് എത്തിയതും........

മ്മള് ഒന്ന് സ്റ്റോപ് ആയി കണ്ണ് തുറന്നതും.......കണ്ടത് മ്മളെ നോക്കി ഇളിച്ചു നിക്കുന്ന രാവണനെയാണ്..... പിന്നെ മറുത്തൊന്നും ചിന്തിക്കാതെ മ്മള് അപ്പോൾ തന്നെ അതിവേഗം ചെക്കനിലേക് ഓടിയടുത്തു.......... അവനരികിൽ എത്തി ഒന്ന് സ്റ്റോപ്പ്‌ ആയി അവന്റെ കണ്ണുകളിലേക്കു നോട്ടമിട്ടോണ്ട് നിന്നു....... മ്മടെ കണ്ണുകളുമായി ചെക്കൻന്റെ കണ്ണുകൾ കോർത്ത നിമിഷം....... മ്മള് പതിയെ കാൽ പാതം കൊണ്ടുയർന്നു നിന്ന് ആ കാതോരം ചെന്ന് പതിയെ ഊതിയതും......... ചെക്കൻ അറിയാണ്ടെ അവന്റെ കണ്ണുകൾ അടഞ്ഞു പോയതും............. മ്മള് ഒന്ന് ചിരിച്ചോണ്ട് പതിയെ അവന്റെ കാതോരം പറഞ്ഞു......... "I love u..........." ന്ന് പറയലും ചെക്കൻ ഞെട്ടി കണ്ണുതുറന്നപ്പഴേക്കും.......... ഞൊടിയിടകൊണ്ട് അവന്റെ കാലിനടിയിലായി വെച്ച ബോൾ മ്മടെ കാലുകളിലേക് എടുത്തോണ്ട് ബാളുമായി ഒന്ന് തിരിഞ്ഞോണ്ട് നേരെ ചെക്കന്റെ ഗോൾ പോസ്റ്റിനടുത്തേക് തട്ടിക്കൊണ്ടു പോയതും....... ചെക്കൻന്റെ..... മെഹക്...No...... ന്ന് പറയുന്നത്...... മ്മടെ കാതിൽ പതിഞ്ഞെങ്കിലും...... മ്മള് അതിന് ചെവികൊടുക്കാതെ കൂടുതൽ ചിന്തകൾക്ക് നിൽക്കാതെ ബോൾ അടിച്ചതും........ അത്‌ വായുവിൽ ഉയർന്നു പൊങ്ങിയതും.......... അതിനനുസരിച്ചു മ്മളും ഒന്ന് ഉയർന്നു തിരിഞ്ഞു കൊണ്ട് മ്മടെ കാലുകൾ ബോളിനു നേരെ വായുവിലായി ഉയർന്നു പൊങ്ങിയതും.......മ്മടെ കാലുകൾ നിലത്തുറച്ചതും........... ബോൾ ചെന്ന് പതിച്ചത് ഗോൾ പോസ്റ്റിലേക്കായിരുന്നു...... ഗോൾ വലയിൽ ചെന്ന് പതിഞ്ഞ ബോള്ളോടുകൂടെ ആനിയുടെ വായിൽ നിന്നും ഗോൾ ന്ന് ഉച്ചത്തിൽ ഉയർന്നതും........

മ്മടെ മിഴികളിൽ ചലിച്ചത് മ്മടെ പ്രകടനത്തിൽ കണ്ണും തള്ളി നിൽക്കുന്ന രാവണനെയും അവന്റെ ടീമ്സിനെയും ആയിരുന്നു...... അപ്പോൾ തന്നെ ആനി ഓടി വന്നൊണ്ട് മ്മളെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു..... "അക്കു...... ഇജ്ജ് അപ്പോൾ ഇതുവരെ നിന്റെ ഫേവറൈറ്റ് കളി മറന്നില്ല അല്ലേടി.........മ്മടെ കിളിക്കൂട്ടിലെ ഫുട്ബാൾ പ്രാന്തി അവസാനം അതിന്റെ ചെറു ഓർമ നീ ഈ ഗ്രൗണ്ടിൽ തെളിയിച്ചല്ലോ മോളെ......." ന്ന് പറഞ്ഞോണ്ട് പെണ്ണ് മ്മടെ കവിളിൽ അമർത്തി ഉമ്മ വെച്ചതും മ്മള് അവൾക്കായി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു......... എന്നൊക്കെ ആന്മരിയ കാന്താരിയെ കെട്ടിപിടിച്ചോണ്ട് പറഞ്ഞപ്പോഴും........... മ്മള് ആകെ ഞെട്ടിനിക്കുവായിരുന്നു......... കാരണം അങ്ങനെ ഒരു പ്രകടനം അല്ലെ പെണ്ണ് ഇപ്പോ കാഴ്ചവെച്ചത്..... ഒരു നിമിഷം പെണ്ണിന്റെ പ്രവർത്തിയിൽ മ്മടെ ശ്രദ്ധ പാളി ന്നുള്ളത് ശരിയാണ്........ പക്ഷെ അവളുടെ ആ ഷോട്ട് മ്മൾക് അത്‌ തികച്ചും ഒരു ഷോക്ക് ആയിരുന്നു........ പിന്നീട് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി അവൾ അവളുടെ കിളിക്കൂട്ടിലെ ഒരു ബെസ്റ്റ് പ്ലയെർ ആയിരുന്നുന്ന്........ മ്മടെ പോലെ ഒരു ചിന്ന ഫുട്ബാൾ പ്രാന്തി ആണെന്നും........ അവരുടെ സംസാരം കേട്ടോണ്ട് നിന്നതും...... പെട്ടന്ന് പെണ്ണ് മ്മളെ ഒന്ന് നോക്കി കൊണ്ട് ബോളും എടുത്തോണ്ട് മ്മടെ അരികിലായി വന്നു നിന്നോണ്ട് പറഞ്ഞു..... "ഓയ് രാവണ..... അപ്പൊ നാളെ ഒരുങ്ങി നിന്നെക്കണം അക്കുവിന്റെ കൂടെ അലൻ ആയിട്ട് പെരുമാറാൻ.....bcz അയാം ദി വിന്നർ....." ന്ന് പെണ്ണ് പറഞ്ഞതും മ്മള്.... "നോ... ഇറ്സ് ചീറ്റിങ്ങ്........" "അതൊന്നും മ്മളെ ബാധിക്കുന്ന പ്രശ്നം അല്ല.......വാക്ക് പറഞ്ഞാൽ അത്‌ പാലിക്കണം........ ഇനി ഇപ്പൊ എന്ത്തന്നെ ആയാലും.......മ്മളെ സംബന്ധിച് സ്റ്റിൽ i love u.....രാവണ......" ന്ന് പതിയെ പറഞ്ഞോണ്ട് പെണ്ണ് സൈറ്റ് അടിച്ചോണ്ട് പോയതും.......മ്മള് പോലും അറിയാതെ മ്മടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു...... മ്മള് മനസ്സിൽ പറഞ്ഞു....... 😎Unpredictable mad girl 😎

***************** (ശാലു ) അന്ന് അമൻ വീട്ടിലേക് വന്നു അക്കു കണ്ടുപിടിച്ചതിന് ശേഷം മ്മള് ആളെ വല്യ മൈൻഡ് ചെയ്യാൻ പോകാറില്ല......... മ്മളേം കൊണ്ടേ പോകുള്ളൂ... ചിലപ്പോൾ ഇനിയും മ്മളെ കിസ്സും ന്നൊക്കെ ഡയലോഗ് അടിച്ചു പോയത് കൊണ്ട് ഇനി റിസ്ക് ഏറ്റടുക്കാൻ കഴിയാത്തൊണ്ട് മ്മള് ആളോട് അതികം ഒന്നും പറയാതെ ഒഴിഞ്ഞു മാറി ആണ് നടക്കാർ..... അതോണ്ട് തന്നെ ആള് മ്മളോട് എന്തെങ്കിലും സംസാരിക്കാൻ വരുമ്പോൾ മ്മള് ഒരോട്ടം ആയിരിക്കും.....ഡ്യൂട്ടി ടൈമിൽ പറയുന്നത് മാത്രമേ മ്മള് കേൾക്കാൻ നിക്കാറുള്ളു... വെറുതെ എന്തിനാ പണി മേടിക്കുന്നെ.... ഇന്ന് അമൻ ന്റെ കൂടെ ആണ് ഹോസ്പിറ്റലിൽ എത്തിയത്....... കാർ നിർത്തിയതും മ്മള് ഇറങ്ങി ഓടി.... പിന്നെ ആൾടെ മുന്നിൽ പോയത് ഒപി ടൈമിൽ ആയിരുന്നു..... അതിന്റെ തിരക്കൊക്കെ കഴിഞ് മ്മള് ലഞ്ച് ടൈം ആയതും....... കമലചേച്ചിടെ കൂടെ ഇരുന്നോണ്ട് ഫുഡ്‌ കഴിച്ചു കഴിഞ്ഞു....... ലഞ്ച് ഫ്രീ ടൈമിൽ മ്മളും കമലേച്ചിയും സംസാരിച്ചോണ്ടിരുന്നതും...... അങ്ങട് ആയി ഓടിവന്നൊണ്ട് സിയ പറഞ്ഞു.... മ്മടെ കൂടെ വർക് ചെയ്യുന്ന ആള് ആംട്ടോ സിയ.... "ശാലു..... അമൻ സാർ നിന്നോട് ക്യാബിനിലോട്ട് ചെല്ലാൻ പറഞ്ഞു.......... ആള് ഭയങ്കര ദേഷ്യത്തിൽ ആണ്........ എന്തോ file ന്നൊ മറ്റോ പറയുന്നത് കേട്ടു..... നീ ഒന്ന് പെട്ടന്ന് ചെല്ലാൻ നോക്ക്........." ന്ന് സിയ പറഞ്ഞതും..... മ്മള് ഞെട്ടിക്കൊണ്ട് ഓർത്തു....... എന്തോ അത്യാവശ്യം ആയിട്ട് ഇന്ന് തന്നെ ഈ ഒരു വീക്കിൽ വന്നു പോയ പേഷ്യൻസിന്റെ റിപ്പോട് മ്മളോട് കമ്പ്യൂട്ടറിൽ സേവ് ചെയ്യാൻ പറഞ്ഞിരുന്നു..... മ്മള് ആണേൽ അത്‌ മറന്നു പോയി ചെയ്തു..... റബ്ബേ......അത്‌ ആണേൽ ഇന്ന് ഡോക്ടർസ് ന്റെ മീറ്റിംഗിൽ സബ്മിറ്റ് ചെയ്യാനുള്ളത. ... ഇനി ഇപ്പൊ എന്താ ചെയ്യാ........ ന്നൊക്കെ കരുതി മ്മള് പെട്ടന്ന് തന്നെ ക്യാബിനിലോട്ട് ഓടി.... അവിടെ എത്തിയതും.... മ്മള് കതക് തുറന്നു അകത്തോട്ടു കയറിയതും........ കണ്ടത് ദേഷ്യത്തിൽ നിൽക്കുന്ന അമൻ ഡോക്ടറെ ആയിരുന്നു........ മ്മള് ആളോടായി എന്തെങ്കിലും പറയും മുൻപേ........ആള് കലിപ്പിൽ മ്മളിലേക് നടന്നടുത്തിരുന്നു.................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story