രാവണ പ്രണയം🔥 : ഭാഗം 3

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവനെ കണ്ടമാത്രയിൽ അറിയാതെ നമ്മുടെ കൈ ഇടുപ്പിൽ അവന്റെ നഖം തീർത്ത മുറിവിൽ സ്ഥാനം പിടിച്ചിരുന്നു..... അതും കണ്ടത് വിശ്വസിക്കാൻ കഴിയാതെ ഒരു ഞെട്ടലോടെ യാ ഹൗല.... ഈ കോപ്പൻ എന്താ ഇവിടെ..... ഇനി ഇതെങ്ങാനും ഇവന്റെ വീടായിരിക്കോ..... ന്റെ പടച്ചോനെ അങ്ങനെ ഉള്ള കയ്യബദ്ധമo ഒന്നും ചെയ്തേക്കല്ലേ... ന്നൊക്ക മനസ്സിൽ പ്രാർത്ഥിച്ചോണ്ട് മ്മൾ പെട്ടന്ന് തന്നെ വീട്ടിലോട്ട് ഓടി.. .. ഓടി ചെന്ന് കയറിയതും....... എതിരെ വന്ന ഇത്തൂസിനേം പിടിച്ചോണ്ട് നേരെ റൂമിലേക്കു കയറി വാതിലടച്ചു..... മ്മളെ വെപ്രാളം കണ്ടിട്ടാണെന്ന് തോന്നുന്നു .... ഇത്ത ചോദിച്ചു.... "അക്കു..... ന്താടാ പറ്റിയെ..... എന്തിനാ ഇങ്ങനെ ഓടിവരണത്...... സത്യം പറയ്‌ നീ എന്തെങ്കിലും ഒപ്പിച്ചേച്ചും ഉള്ള വരവാണോ..... " "ന്താണ് ഇത്തു......ന്ത്‌ ഒപ്പിക്കാൻ ആണ്....... മ്മൾ അതിന് ഓടിവരണത് ഒക്കെ വല്ലതും ഒപ്പിച്ചിട്ട് ആണോ..... " "അല്ല....അതല്ല.... എന്നാലും.... ഒരു മിനുട്ട് കിട്ടിയാൽ മതിയല്ലോ നിനക്ക് അവിടെ വല്ലതും ഒപ്പിക്കാൻ........." ന്ന് ഇത്ത മ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞതും........ മ്മൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു..... "ഇത്ത...... അതൊന്നും അല്ല.... മ്മൾ ഇങ്ങട് വന്നത് എന്തിനാന്ന് അറിയോ.... " "എങ്ങനെ അറിയാന....... നീ പറഞ്ഞാൽ അല്ലെ അറിയൂ.... " "മ്മ്..... ന്നാൽ മ്മൾ ഒരു കാര്യം ചോദിച്ചാൽ ഇങ്ങൾ സമ്മയിക്കോ.... " "നീ കാര്യം പറയ്‌....ന്നിട്ട് നോക്കാം......" "അത് ഇല്ലേ..... മ്മൾക് ഇല്ലേ..... അതുണ്ടല്ലോ........ " "ഏത് ഉണ്ടല്ലോന്ന്.......നിന്ന് കളിക്കാതെ കാര്യം പറയ്‌ പെണ്ണെ........ " "അത് ഇത്ത മ്മൾക് ഇവിടുന്ന് വേറെ വീടെടുത് പോയാലോ.... "

ന്ന് മ്മൾ പെട്ടന്ന് പറയുന്നത് കേട്ട്....... ഇത്ത ഞെട്ടി കൊണ്ട്....... "ന്ത്‌.... ഇവിടുന്ന് പോകാനോ..... " "അതെ മ്മൾക് പോകാം.... ഇവിടെ ഒരു സുഖം ഇല്ല..... അങ്ങനെ ഇങ്ങക്ക് തോനിയില്ലേ..... ഹേ......ഇല്ലേ..... " ന്ന് മ്മള് നല്ല നിഷ്കു ഭാവം ഓക്കെ ഫിറ്റ്‌ ചെയ്തോണ്ട് ചോദിച്ചതും...... "ഇല്ല തോന്നിയില്ല...... സത്യം പറഞ്ഞോ...... ഒന്നും ഇല്ലാതെ ഈ വീട് കിട്ടിയപ്പോൾ ചാടി തുള്ളി വന്ന നീയ്...... ഇത്ര പെട്ടന്ന് പോകണം എന്ന് പറയാൻ ഒരു കാരണം ഉണ്ടാകുമല്ലോ..... അതോണ്ട് പൊന്ന് മോൾ നിന്ന് പരുങ്ങാതെ കാര്യം പറയ്‌......" ന്ന് ഇത്ത പിരികം പൊക്കി ചോദിച്ചതും......... മ്മൾക് മനസിലായി ഇനി ഇപ്പൊ കാരണം പറയാതെ മ്മളെ ഇവിടുന്ന് വിടില്ലാന്ന്.... മ്മള് പിന്നെ ഒന്നും ഇത്തന്റെ അടുത്ത് മറച്ചുവെക്കാത്തത് കൊണ്ട് അതും തുറന്നു പറഞ്ഞു..... അത് കേട്ടതും പെണ്ണ് ഉണ്ട് പൂര ചിരി..... മ്മള് അതിന് ദയനീയമായി നോക്കിയതും...... ഇത്ത പറഞ്ഞു.... "അക്കു...... ന്നാലും നീ പണീ കൊടുത്തപ്പോൾ അത് ബൂമറാങ് പോലെ തിരിച്ചു നിന്റേടത്തിക്ക് തന്നെ എത്തിയല്ലോ.... നി അവനെ ഇവിടെ കണ്ടത് കൊണ്ട് ആണോ പോകാന്നു പറഞ്ഞത്..... ഇത്ര ധൈര്യം ഒള്ളു മ്മടെ അക്കു ന്ന്.....അയ്യേ മോശം......" ന്ന് ഇത്ത മ്മളെ നോക്കി വാ പൊത്തി ചിരിച്ചതും.... മ്മള് പറഞ്ഞു..... "മ്മളെ അങ്ങനെ അങ്ങ് കൊച്ചാക്കല്ലേ...... ഇങ്ങൾ ഇത്രേം പറഞ്ഞ സ്ഥിതിക്ക് മ്മള് ഇവിടുന്ന് പോകാൻ ഉദ്ദേശിക്കുന്നില്ല..... അവനെ മ്മൾക് ഗ്രാസ് ആണ് ഗ്രാസ്.... അല്ല പിന്നെ..... " ന്നും പറഞ്ഞു മ്മള് അകത്തൂന്ന് ഇടിച്ചു തള്ളി നേരെ പുറത്തോട്ടിറങ്ങിയതും.... മ്മളെ മുന്നിൽ നിക്കുന്ന ആളെ കണ്ട് സ്റ്റക്ക് ആയിട്ട് നിന്നു......

മ്മള് പതിയെ ആരാ ന്ന് പിരികം പൊക്കി ചോദിച്ചതും...... ആ ആൾ പറഞ്ഞു...... "ഉമ്മി പറഞ്ഞു ഔട്ട്‌ ഹൌസിൽ പുതിയ താമസക്കാർ വന്ന വിവരം.... അപ്പൊ അവരെ ഒന്ന് പരിചയപെട്ടു കളയാം ന്ന് കരുതി..... ന്നാൽ മ്മള് അകത്തോട്ടു ഒന്ന് വന്നോട്ടെ....." ന്ന് പറഞ്ഞതും മ്മള് തലയാട്ടിയതും..... ആ പെണ്ണ് അകത്തോട്ടു കയറി പോയി.... അപ്പോൾ തന്നെ റൂമിൽ നിന്ന് ഇറങ്ങി വന്ന ഇത്തുവിന് മ്മളെ പോലെ ഇതാരാണെന്നുള്ള സംശയം വന്നതും........ ആൾ സ്വയം പരിചയപ്പെടുത്തൽ തുടങ്ങി....... അതും നോൺ സ്റ്റോപ്പ്‌ ആയിട്ട്..... അസ്സൽ ഒരു വായാടി മറിയം....... അതുപോലെ തന്നെ ആണ് പേര് മാരിയ..... മാരിയ മുബാറക്...... എല്ലാരും മാരി ന്ന് വിളിക്കും....... അവളുടെ വാതോരാതെ ഉള്ള സംസാരത്തിൽ നിന്ന് മനസിലായത്.... അതും ആ വലിയ തുണിയില്ലാത്ത സത്യം...... എന്താണെന്നല്ലേ...... ആ 🔥രാവണൻ🔥 അലൻ ഇവളുടെ ചെറിയ കാക്കു ആണോലോ..... അലൻ മുബാറക്..... ന്റെ ദേവ്യേ...... ഇങ്ങനെ ഒരു ചതി മ്മളോട് വേണ്ടായിരുന്നു...... ഇനി ആ കാലമാടൻ മ്മളെ കണ്ടാൽ പച്ചക്ക് തിന്നും..... അമ്മാതിരി ചെയ്ത്തല്ലേ മ്മള് ആൾക്കിട്ട് പണിതേച്ചും ഓടി പോന്നത്....... അപ്പൊ പറഞ്ഞത് രാവണൻ ഇവളുടെ ചെറിയ കക്കു ആണെന്നല്ലേ..... അപ്പൊ സ്വഭാവികം ആയിട്ട് വലിയ ഒരാളും കൂടെ ഉണ്ടാകുമല്ലോ..... അതാണത്രേ അമർ മുബാറക്...... ആളൊരു ഡോക്ടർ ആണോലോ......

മുബാറക് ഹോസ്പിറ്റലിൽ എംഡി കം ഡോക്ടർ...... അവർ നാൽ കുട്ടികൾ ആണ് രണ്ടു പെണ്ണും രണ്ടാണും..... ഇവൾക്ക് ഒരു ഇത്ത കൂടെ ഉണ്ട് മാജിദ മുബാറക് അവർക്ക് ഒരു മോളും പേര് ലാമിയ..... മിയു ന്ന് വിളിക്കും..... ആൾക്ക് 3 വയസേ ആയിട്ടുള്ളു...... അപ്പൊ ആ കുഞ്ഞു ആയിരിക്കും കിളിക്കൂടിലേക് ഷാഹിറ മേടത്തിന്റെ കൂടെ വന്നത് ന്ന് കരുതിയതും......... അങ്ങോട്ടായി വന്ന സാലിം കാക്ക മാരിയോട് മേടം വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും........ പെണ്ണ് പിനീട് കാണാം ന്ന് പറഞ്ഞു ഹെവൻ ലേക്ക് ഓടി പോയി.... അങ്ങനെ മ്മളും ഇത്തയും കൂടെ വീടൊക്കെ ഒന്ന് അറേഞ്ച് ചെയ്ത് കിച്ചണിൽ ക്ക് ഇറങ്ങി..... രാത്രി ക്കുള്ള ഫുഡ്‌ പ്രീപെറേഷൻ....... അങ്ങനെ ഫുഡ്‌ ഓക്കെ ഒരുവിധം ആയതും....... ഇത്ത മ്മളോട് ഫ്രഷ് ആവാൻ പറഞ്ഞതും..... മ്മള് ഫ്രഷ് ആയി വന്നു..... അപ്പോൾ തന്നെ ഇത്ത കൂടെ ഫ്രഷ് ആകാൻ പോയതും...... മ്മള് പതിയെ കതക് തുറന്ന് മുറ്റത്തേക്കിറങ്ങി..... ഇരുട്ട് വ്യാപിച്ചു കിടന്ന രാത്രിയെ വെളിച്ചമേകികൊണ്ട് ചന്ദ്രൻ ആകാശത് സ്ഥാനം പിടിച്ചിരുന്നു...... അവിടെവിടെയായി മുറ്റത് സ്ഥാപിച്ചിട്ടുള്ള ലൈറ്റിന്റെ പ്രകാശം അവിടമാകെ വ്യാപിച്ചു.... ചെറുതായി തണുപ്പ് ഉള്ളത് കൊണ്ട് തന്നെ തലയിൽ ഇട്ട ഷാൾ കൊണ്ട് തല മൂടി ബാക്കി കൊണ്ട് മ്മളെ കൂടെ പുതച് കൊണ്ട് മ്മള് അവിടെ ആ പൂന്തോട്ടത്തിലൂടെ നടന്നോണ്ടിരുന്നു.....

ഓരോ പൂക്കളെ തലോടി കൊണ്ട് നടന്നപ്പോൾ ആണ് മ്മടെ സ്കര്ട്ന്റെ അഗ്രം റോസിന്റെ മുള്ളിലുടക്കിയത്.... മ്മള് പതിയെ കുനിഞ്ഞിരുന്നു സ്കര്ട് മുള്ളിൽ നിന്ന് വേർപെടുത്തി കൊണ്ട് എണീറ്റ് നിന്നതും....... പെട്ടന്നാണ് മ്മള് ആരെയോ കൂട്ടിയിടിച്ചോണ്ട് ഒരു പോക്ക് ആയിരുന്നു നിലത്തോട്ട്....... കൂടെ ആളും ഉണ്ടായിരുന്നു....... മ്മള് പിന്നെ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത്........ മ്മടെ അഴിഞ്ഞു കിടന്ന മുടിയൊക്കെ കൂടെ ഉണ്ട് ആ താഴെ കിടക്കുന്നവന്റെ മുകതെക് വീണു മുഖം മറഞ്ഞിരിക്കുന്നു....... മ്മള് പതിയെ നനവാർന്ന ആ മുടിയിഴകൾ പതിയെ ആ മുകത്തുന്ന് മാറ്റിയതും...... ആളെ കണ്ട് പകച്ചു പണ്ടാരടങ്ങി പോയി...... അറിയാതെ അവന്റെ നാമം മ്മളെ മനസിൽ ഉരുവിട്ടു..... *അലൻ...... * കണ്ണുകൾ ഇറുകെ അടച്ചിരുന്ന അവന്റെ മുഖം മ്മള് ഒരു ഞെട്ടലോടെ കണ്ടതും...... പെട്ടന്ന് സ്വബോധം വീണ്ടെടുത്തു മ്മള് പെട്ടന്ന് തന്നെ ആളിൽ നിന്ന് തിരിഞ്ഞു എണീറ്റ് നിന്ന് ഓടാൻ ഒരുങ്ങിയതുo...... മ്മടെ മേലെ കൂടെ പുതച്ചിരുന്ന ഷാൾ അവനിലേക് പതിച്ചതും മ്മള് പിന്നെ അതൊന്നും എടുക്കാതെ മ്മടെ സ്കര്ട് കണ്ണം കാലിൽ നിന്ന് കുറച്ച് ഉയർത്തി ഇരുകയ്യിനാൽ പിടിച്ചോണ്ട് ഒരു ഓട്ടം ആയിരുന്നു വീട്ടിലോട്ട്...... ***************** (അലൻ ) അതിവേഗത്തിൽ ബൈക്ക് ഓടിച്ചോണ്ട് മ്മള് നേരെ ചെന്നത് മ്മടെ സ്ഥിരം പ്ലസ് ആയ മ്മടെ വർക്ക്‌ ഔട്ട്‌ ഹൗസിലേക് ആയിരുന്നു...... ദേഷ്യത്തിൽ അവിടെ എത്തി ബുള്ളറ്റ് നിർത്തി അകത്തൊട്ട് കയറി..... കയറിയ പാടെ മ്മള് ചെന്ന് പഞ്ചിങ് ബാഗിൽ ഇടിച്ചോണ്ടിരുന്നു.....

ഇടിക്കും തോറും ഇന്നത്തെ സംഭവങ്ങൾ മ്മടെ മുന്നിൽ തെളിഞ്ഞു വന്നതും..... മ്മടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മ്മള് കണ്ണും മുറുകെ അടച്ചോണ്ട് ഇടിയുടെ വേഗത കൂട്ടിയതും...... മ്മടെ തോളിൽ സ്പര്ശനം ഏറ്റതും....... കലിപ്പിൽ നിന്ന മ്മള് പെട്ടന്ന് തന്നെ കൊടുങ്കാറ്റ് പോലെ തിരിഞ്ഞോണ്ട് മ്മടെ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കാൻ കൈ ചലിപ്പിച്ചതും ......... ഒരു അലറൽ ആയിരുന്നു അവിടെ മുഴങ്ങിയത്..... "അള്ളോഹ്..... മ്മളെ കൊല്ലുന്നേ.... " ന്നുള്ള നിലവിളിയിൽ...... മ്മള് ദേഷ്യത്താൽ ഇറുകെ അടച്ച കൺ പോളകൾ പതിയെ തുറന്നതും...... മ്മള് കണ്ടത് കണ്ണുകൾ അടച്ചോൻഡ് മുഖത്തു പലതരത്തിൽ ഉള്ള നവരസങ്ങൾ മിന്നി മറയുന്ന മ്മടെ ചങ്ക് അർഷാദ് നെ ആയിരുന്നു..... മ്മള് അപ്പോൾ തന്നെ കലിപ്പ് വിടാതെ തന്നെ മ്മളെ കലിപ്പ് മുഴുവൻ അവനിലേക് തീർത്തു..... "ന്താടാ.... കോപ്പേ...... മിണ്ടാതെ വന്നു നിന്നത്.......മോന്തേടെ ഷേപ്പ് മാറ്റുമായിരുന്നല്ലോ .... മനുഷ്യന്റെ കൈക്ക് പണീ ഉണ്ടാക്കിക്കാൻ വേണ്ടി.... അല്ല നിന്നെ എപ്പോ കെട്ടിയെടുത്തു ഇങ്ങോട്ട്..... " "അതൊക്കെ അവിടെ നിക്കട്ടെ.... ഇപ്പോ നീ കര്യം പറയ്‌....... ഇന്ന് ഇപ്പൊ എന്താ കാര്യം ഈ കലിപ്പിന്....... " "ഏയ്യ് അത് വിട്ടേക്ക്........ ചുമ്മ മ്മളെ ഓര്മിപ്പിച്ചാൽ അതിന്റെ ഭവിശ്വത് അനുഭവിക്കുന്നത് നി തന്നെയായിരിക്കും...." "ആ ആയിരിക്കും....അതെനിക്ക് അറിയാലോ....... നീ ആരോടെങ്കിലും ഉള്ള കലിപ്പ് വന്നു തീർക്കുന്നത് പാവം മ്മളെയും പഞ്ചിങ് ബാഗിനെയും ആണന്ന്....... ഞങ്ങൾക്ക് പിന്നെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.....അനാഥ അല്ലെ.......

അല്ലേലും മ്മള് ആരാ.... നിന്റെ പ്രശ്നങ്ങൾ ഓക്കെ മ്മളോട് പറയാൻ......." ന്ന് അവൻ സെന്റി അടിച്ചതും...... മ്മള് അപ്പോൾ തന്നെ അവനെ തൂക്കിയെടുത്തു വയറിനിട്ട് പഞ്ച് കൊടുത്തോണ്ട് കലിപ്പായി.... "പറയടാ കോപ്പേ... ഇനി ഒന്നൂടെ പറ.... ഒരു കാര്യം പറഞ്ഞേക്കാം ഇനിയെങ്കിലും നീ ഇതുപോലെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല മ്മളെ പ്രതികരണo..... അനാഥ ആണത്രെ... അനാഥ...." ന്ന് മ്മള് കലിപ്പിൽ മുഷ്ടി ചുരുട്ടി ഒന്നൂടെ പഞ്ചിങ് ഭഗിനിട്ട് ഇടിച്ചതും........മ്മടെ കലിപ്പ് കുറച്ചു കണ്ട് കോപ്പൻ ഉണ്ട് സോപ്പിട്ടു മ്മളെ പുറകെ വരുന്നു...... ഒരുവിധം മ്മളോട് സോറി ഓക്കെ പറഞ്ഞു...... മ്മളെ കയ്യിൽ നിന്ന് അവന് വേണ്ട വിവരം കിട്ടിയിട്ട അവൻ ഒന്ന് അടങ്ങിയത്...... "ഇന്ന് റെയിൽവേ സ്റ്റേഷൻ നിന്ന് ആ പീറ പെണ്ണ് ചെയ്ത് കൂട്ടിയതൊക്കെ ആലോചിക്കുമ്പോൾ തന്നെ മ്മൾക് മ്മടെ കലിപ്പ് നിയന്ത്രിക്കാൻ പോലും കഴിയുന്നില്ല..... ഇനിയെങ്ങാനും മ്മടെ മുന്നിൽ വന്നു പെട്ടാൽ പിന്നെ മറക്കില്ല അവൾ അലൻ ന്റെ പ്രവർത്തികൾ..... ഉറക്കിൽ പോലും ഞെട്ടി എണീറ്റ് വിറച്ചിരിക്കും അവൾ....... അലൻ നെ നാണം കെടുത്തി അവിടെന്ന് ഓടിയതാ..... ബ്ലഡി....." ന്നൊക്കെ കലിപ്പിൽ മ്മള് അവനോട് പറഞ്ഞോണ്ട് അടുത്തുള്ള ഡംബിൾസ് യെടുത്തോണ്ട് കണ്ണാടി ചില്ലിലോട്ട് എറിഞ്ഞതും..... അത് പൊട്ടി നിലം പതിച്ചിരുന്നു...... ഒരു വിധം മ്മളെ ഒന്ന് കൂൾ ആക്കിയിട്ട അവൻ അവിടെ നിന്ന് മ്മളെ വീട്ടിലോട്ട് വിട്ടത്....... മ്മള് പിന്നെ ബുള്ളറ്റും എടുത്തോണ്ട് പറപ്പിച്ചു വിട്ടു അതും നേരെ വിട്ടു വീട്ടിലോട്ട്........ ഹായ് എല്ലാരും ഇങ്ങട് നോക്കി..... അവൻ വീട്ടിലോട്ട് പോയില്ലേ......

ഇന്നത്തെ കലിപ്പ് മ്മള് കുറച്ചിട്ടുണ്ട്...... ഇനി അടുത്തത് ഇനി എന്ത് കാരണം കൊണ്ടാണ് ചെക്കൻ വരുവാണെന്നറിയില്ല........ അപ്പൊ ഇനി മ്മള് പറയുന്നത് കൂടെ ഒന്ന് കേൾക്കി.......... കാരണം അവനെ കുറിച്ച് അവൻ ഒന്നും പറയില്ല......അവന് ഇങ്ങനെ കലിപ്പ് ആയി നടക്കാനെ അറിയുള്ളു.... അതൊന്ന് അടങ്ങിയിട്ട് അവൻ പറഞ്ഞോളും ബാക്കിയുള്ളതൊക്കെ......... അപ്പൊ മ്മള് പറയാം........ ഈ മ്മള് ആരാണെന്നല്ലേ..... അർഷാദ്..... എല്ലാരും അർഷി ന്ന് വിളിക്കും..... മ്മടെ ചങ്ക് അലൻ മുബാറക്........ കലിപ്പിന് കയ്യും കാലും വെച്ചു അലൻ എന്നുള്ള പേരും ഇട്ടോണ്ട് നടക്കുന്ന ഒരു അടാർ മൊതൽ....... അതാണ് അവൻ.... അവന്റെ കലിപ്പ് കൂടുതൽ പെണ്ണുങ്ങളോട് മാത്രമേ ഒള്ളു..... അതാണല്ലോ ഏതോ ഒരുത്തി ഇന്ന് റെയിൽവേ സെഷനിൽ വെച്ച് പണീ കൊടുത്തത് കൊണ്ട് ഇവിടെ വന്നൊണ്ട് ഇത്ര ഓക്കെ ചെയ്ത് കൂട്ടിയത്......... ഇനി അവളെങ്ങാനും അവന്റെ മുന്നിൽ എത്തിയാൽ അവളുടെ കാര്യം ഗോവിന്ദ...... അലൻ ആണ്...... എന്ത് പണീ കൊടുക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം ആയിരിക്കും അവന്റെ പ്രവർത്തികൾ....... അതും അവൾ ഒരു പെണ്ണ് ആയതുകൊണ്ട് മാത്രം........ അവന് സ്ത്രീകളോട് ഇത്രയും ദേഷ്യം വരാൻ ഒരു കാരണം ഉണ്ട്........അതൊക്കെ മ്മൾക് വഴിയേ അറിയാം...... അത് കരുതി പ്രേമം തേപ്പ് എന്നൊന്നും കരുതിയെക്കല്ലേ........

അതിൽ ഒന്നും ചെക്കൻ വീണിട്ടില്ല........ ഇനി വീഴത്തും ഇല്ലെന്നൊക്കെയാ പറച്ചിൽ......... പക്ഷെ മ്മ്ല്ക് അവൻ ഒന്ന് പ്രണയത്തിൽ വീണു കാണാൻ പെരുത്ത് ആഗ്രഹം ഉണ്ട്........ പക്ഷെ അത് അലൻ ആയതുകൊണ്ട് അതിൽ വല്യ പ്രതീക്ഷ ഇല്ല......... കാരണം അവന്റെ കലിപ്പ് കൊണ്ട് പ്രേമം പോയിട്ട് ഒരു പെണ്ണ് പോലും നേരെ അവന്റെ മുഖത്തു നോക്കി സംസാരിക്കില്ല........ ന്നിട്ട് അല്ലെ...... ചെക്കൻ ഇന്ന് ഫുട്ബാൾ ടൂർണമെന്റ് ന്ന് പോയി വിജയിച്ചു മടങ്ങി വരുന്ന വഴിയാണ് ഏതോ പെണ്ണ് അവനെ ചെളി വെള്ളത്തിൽ മുക്കിയത്........ അതിന്റെ കലിപ്പ് ഇപ്പഴും മായാതെ അവനിൽ ഉണ്ട്..... ഒരു വിധം ആണ് അവനെ ഒന്ന് പറഞ്ഞു വിട്ടത്...... അവൻ ഇവിടുള്ള കാര്യം അമർ ബ്രോ മ്മളെ വിളിച്ചു പറഞ്ഞിരുന്നു........ കലിപ്പിൽ വന്നു റൂമിലെ തിങ്സ് ഓക്കെ അടിച്ചു പൊട്ടിച്ചേച്ചും ഇവിടുന്ന് ഇറങ്ങിയിട്ടുണ്ട് അവനെ ഒന്ന് കൂളാക്കാൻ പറഞ്ഞോണ്ട് ആണ് അമർ ബ്രോ മ്മൾക് വിളിച്ചത്...... അതോണ്ട് തന്നെ മ്മൾക് ഉറപ്പായിരുന്നു അവൻ ഇവിടെ ഉണ്ടാകുമെന്ന്.......... കാരണം ദേഷ്യം വന്നാൽ അവന്റെ പഞ്ചിങ് ബാഗിന്റെ അവസ്ഥ പരിതാപകരം ആണ്..... പിന്നെ മ്മൾ മ്മൾകും കിട്ടും വയർ നിറയെ.... കാരണം മ്മള് കാര്യം ചോദിക്കാൻ ചെല്ലുമ്പോൾ..... വയർ നിറയെ മ്മൾക് കിട്ടി ബോദിക്കും..... പിന്നെ അതൊന്ന് അടങ്ങുന്നത് മ്മടെ സെന്റി ഡയലോഗ്ൽ ആണ്.... കാരണം മ്മള് ഒരു ഓർഫൻ ആണ്..... അവന്റെ കോളേജിൽ മ്മള് ഫസ്റ്റ് ഡേ ഒരു ചെറിയ റാഗിങ്ങിൽ പെട്ട മ്മളെ അവൻ രക്ഷിക്കുന്നതിലൂടെ കട്ട ചങ്ക് ആയി മാറി.....

പിന്നീട് അവിടുന്നിങ്ങോട്ട് ഇതുവരെ ഒരു കൂടപ്പിറപ്പ് ആയല്ലാതെ മ്മളെ അവൻ കണ്ടിട്ടില്ല...... അവൻ ഒരു ഹീറോ ആണ് മ്മടെ മനസിലെ റിയൽ ഹീറോ...... ഇപ്പൊ അവനെ കുറിച് അറിഞ്ഞില്ലേ..........ന്നാൽ പിന്നെ മ്മള് അങ്ങട് പോകട്ടെ..... മ്മള് ഹോസ്റ്റലിൽ ആണ് നിക്കുന്നത്...... അവൻ വീട്ടിലേക് വിളിച്ചതാ.... മ്മള് അത് വേണ്ട ന്ന് പറഞ്ഞു നിർത്തിയിരിക്ക...... ഇപ്പോൾ തന്നെ ഒരുപാട് ചെയ്യുന്നുണ്ട് അവൻ മ്മൾക് വേണ്ടി...... അപ്പൊ മ്മള് അങ്ങട് ഇറങ്ങുവാ...... ബാക്കി ഇനി അവനിലൂടെ അറിയാം...... ******************* വർക്ക്‌ ഔട്ട്‌ ഹൌസിൽ നിന്ന് വന്നതും മ്മള് നേരെ അകത്തോട്ടു പോയി....... അവിടെ ഉണ്ട് മ്മടെ അനിയത്തി മാരി ഫുഡ്‌ ഓക്കെ ഡൈനിങ് ടേബിളിൽ എടുത്ത് വെക്കുന്നു..... മ്മളെ കണ്ടതും ഫുഡ്‌ കഴിക്കാൻ വിളിച്ചതും...... മ്മള് ഫ്രഷ് ആയി വരാന്ന് പറഞ്ഞു നേരെ വിട്ടു മ്മടെ റൂമിലേക്കു..... അവിട ചെന്ന് കതക് തുറന്നതും............ അകം മുഴുവൻ വൃത്തി ആക്കിയിരുന്നു......... ഇന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ന ദേഷ്യത്തിൽ റൂമിൽ ഉള്ളത് എല്ലാം എറിഞ്ഞുടച് ഇവിടുന്ന് ബൈക്കും എടുത്ത് ഇറങ്ങിയതായിരുന്നു വർക്ഔട്ട്‌ ഹൗസിലേക്....... അമർ ബ്രോ മ്മളെ വിളിച്ചോണ്ട് പുറകെ വന്നെങ്കിലും മ്മള് അതിന് മുന്നേ ഗേറ്റ് കടന്ന് പോയി...... മ്മള് പിന്നെ പെട്ടന്ന് ഫ്രഷ് ആയി ഇറങ്ങി ഒരു ട്രാക്ക് പാന്റും ഒരു ഷർട്ട്‌ ഇട്ടോണ്ട് നേരെ വിട്ടു ബ്രോ ന്റെ റൂമിലേക്കു......

അപ്പോൾ തന്നെ മുകളിലേക്കു വന്ന മാരി ബ്രോ ഹോസ്പിറ്റലിൽ പോയേന്ന് പറഞ്ഞതും....... മ്മള് പിന്നെ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കൊണ്ട് താഴോട്ട് സ്റ്റെയർ ഇറങ്ങി........ മ്മളെ കൂടെ ഉണ്ടന്നെ ഒള്ളു.......പെണ്ണ് ഇന്ന് ഭയങ്കര മൗനം ആണല്ലോ.....അല്ലേൽ ഒരു നേരം വായ അടയാത്തത..... മ്മള് അപ്പോൾ തന്നെ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് എടുത്ത് നീട്ടിയതും.......സ്വിച്ച് ഇട്ടത് പോലെ പെണ്ണിന്റെ മുഖം ഉണ്ട് വെട്ടി തിളങ്ങുന്നു.... അപ്പോൾ തന്നെ കാന്താരി അതും മേടിച് തുള്ളി ചാടിയതും...... മ്മള് ചെവിക്ക് പിടിച്ചു ചോദിച്ചു..... "ഇതിനായിരുന്നു അല്ലെടി മിണ്ടാട്ടം ഇല്ലാതെ നിന്നത്..... " "ആ കാക്കു വിട് വേദനിക്കുന്നു...... അത് പിന്നെ ഇന്ന് ഇങ്ങള് കലിപ്പിൽ ഇറങ്ങി പോയപ്പോൾ കൊണ്ട് വരില്ലാന്ന് കരുതി......" "ഓ.... മ്മടെ പുന്നാര പെങ്ങൾക് ആയിട്ട് അതില്ലാതെ മ്മള് ഇങ്ങട് വന്നിട്ടുണ്ടോ....... ഡിഗ്രിക് പഠിക്കുന്ന പെണ്ണാ ഇപ്പഴും കുട്ടിയോളെ പോലെ മിട്ടായി തിന്നോണ്ട് നടക്ക...." "അതിന് കുട്ടിയോൾക്ക് മാത്ര മിട്ടായി കഴിക്കാൻ പറ്റുന്നു ആരാ പറഞ്ഞത്.... " "ആരും പറഞ്ഞില്ലേ.... നീ കഴിച്ചോ..... ആ പല്ല് മുഴുവൻ കേട് വരട്ടെ......" "ആണോ....... മിട്ടായി തിന്നിട്ട് മ്മടെ പല്ല് കേട് വരുവാണേൽ മ്മള് സഹിച്ചു പുന്നാര കലിപ്പന് കാകു....... കലിപ്പ് ന്ന് പറഞ്ഞപ്പഴാ.......അല്ല കാക്കു.... നിങ്ങൾക് പെണ്ണുങ്ങളോട് ആണ് കലിപ്പ് കൂടുതൽ എന്ന് അർഷി കാക്കു പറഞ്ഞാർന്നല്ലോ.........

എന്നിട്ട് എന്താ നിങ്ങൾക് മ്മളോടും ഉമ്മിനോടും ദേഷ്യo ഇല്ലാത്തെ..... ന്താ ഞങ്ങൾ പെണ്ണ്ങ്ങൾ അല്ലെ..... " "അല്ലാന്നു മ്മള് പറഞ്ഞില്ലല്ലോ..... നിങ്ങളെ പോലെ അല്ല മറ്റുള്ളവർ എനിക്ക്.... എനിക്ക് അറിയുന്നതിൽ വെച്ച് ഞാൻ കൂടുതൽ സ്നേഹിക്കുന്നത് നിങ്ങൾ രണ്ടു പേരെയും ആണ്....." "അത് മാത്രം മതിയോ കാക്കു..... ഇങ്ങക്ക് മനസറിഞ്ഞു സ്നേഹിക്കാൻ ഒരു കൂട്ട് കൂടെ വേണ്ടേ.... എനിക്ക് ഒരു ബാബി.... " "വേണ്ട മാരി.... അതിനെ കുറിച്ചൊരു സംസാരം വേണ്ട..... നിനക്ക് ഒരു ബാബി.... അതീ ജന്മം ഉണ്ടാകാൻ പോണില്ല....... മ്മളെ ജീവിതത്തിൽ നിങ്ങൾക് രണ്ടുപേർക്കും അല്ലാതെ ഒരു സ്ഥാനവും മറ്റാർക്കും നൽകില്ല......" "അതിന് ഇങ്ങൾ കലിപ്പ് ആവണ്ട..... മ്മള് ആ ചോദ്യം വിട്ടു..... വന്നേ മ്മൾക് ഫുഡ്‌ കഴിക്കാം..... " "ബ്രോ വന്നിട്ട് കഴിച്ചാൽ പോരെ..... " "അമർ കാക്കു വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞു.... അര്ജന്റ് ആയിട്ട് ഒരു ഓപ്പറേഷൻ കേസ് ആയിട്ടാ പോയത്.... " ന്ന് അവൾ പറഞ്ഞു നിർത്തിയതും....... ഉമ്മി അങ്ങട് വന്നു.... പിന്നീട് മൂന്ന് പേരും ഒരുമിച്ചു ഫുഡ്‌ കഴിച്ചു.... ഉമ്മി മ്മളോട് നാളെ കോളേജിൽ പോകണ്ട ന്ന് പറഞ്..... ഉമ്മിക്ക് മാജി ഇത്ത ടെ വീട് വരെ പോകണം എന്ന് പറഞ്ഞു.... മ്മള് അതിന് സമ്മതം അറിയിച്ചു ഫുഡ്‌ കഴിച്ചു കഴിഞ്ഞു എണീറ്റ് കൈ കഴുകി ഫോൺ യെടുത്തോണ്ട് നേരെ മുറ്റത്തേക്കു ഇറങ്ങി..... ന്നിട്ട് അർഷിക്ക് വിളിച്ചു നാളെ കോളേജിൽ ഇല്ലാന്ന് പറഞ്ഞു.... പിന്നെ അവനോട് കത്തിയടിച്ചോണ്ട് മുറ്റത്തൂടെ നടന്നോണ്ട് ഗാർഡൻ ഏരിയയിൽ എത്തിയതും മ്മള് എന്തിലോ തടഞ്ഞോണ്ട് ഒരു വീഴ്ച ആയിരുന്നു.....

മ്മള് വീണതിന് പുറകെ മ്മടെ മേലെ കൂടെ എന്തോ വന്നു വീണതും മ്മള് കണ്ണ് തുറന്നു നോക്കാൻ നിൽക്കവേ........ മ്മടെ മുകതെക് എന്തൊക്കെയോ വന്നു വീണതും മ്മള് കണ്ണടച്ചു പോയി..... മത്ത് പിടിപ്പിക്കുന്ന ഷാമ്പൂ ന്റെ സ്മെല് മൂക്കിലേക് അടിച്ചു കയറിയതും...... മ്മടെ മുഖത്തു തണുത്ത സ്പര്ശനം ഏറ്റതും........ മ്മള് അറിയാതെ കണ്ണുകൾ മുറുകെ അടച്ചു പോയി.......... പെട്ടന്നാണ് മ്മടെ മേലെ ഉള്ള ആൾ എണീറ്റ് മാറിയതും....... മ്മള് കണ്ണുകൾ തുറന്നതും.......അപ്പോൾ തന്നെ എന്തോ ഒരു തുണി മ്മടെ മുഖത്തൂടെ വീണു..... മ്മള് പെട്ടന്ന് തന്നെ മുഖത്തു നിന്ന് ഷാൾ എടുത്ത് മാറ്റിയത്തും......... ചെടികൾ കിടയിലൂടെ മ്മൾക് കാണാൻ കഴിഞ്ഞത് പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന രണ്ടു കാലുകൾ ഓടി പോകുന്നതാണ്....... അതും സ്വർണ കൊലുസുകളോട് കൂടെ ഉള്ളത്..... മ്മള് പെട്ടന്ന് തന്നെ എണീറ്റ് ഇരുന്നോണ്ട് നോക്കിയതും........... കാണാൻ കഴിഞ്ഞത് ഔട്ട്‌ ഹൗസിലേക് ആരോ ഓടി കയറിയതാണ്..... മ്മള് അപ്പോൾ തന്നെ ചാടിയെണീറ്റ് സംശയത്തോടെ ഒരു നിമിഷം നിന്നതും......... മ്മള് പോലും അറിയാതെ മ്മടെ കാലുകൾ അങ്ങോട്ട് ചലിച്ചിരുന്നു..... അവിടെ എത്തിയതും....... കതകിൽ തട്ടാൻ ഒരുങ്ങവെ...... കതക് മ്മടെ മുന്നിലായി തുറന്നിരുന്നു..... കതക് തുറന്ന് വന്ന ആളെ കണ്ടതും ഒരു നിമിഷം മ്മള് ഷോക്ക് അടിച്ചു നിന്നു പോയി....... അറിയാതെ മ്മടെ നാവിൽ നിന്നും ആ പേര് വീണു..... *ഷഹല..... *...... തുടരും.....

രാവണ പ്രണയം🔥 : ഭാഗം 2

Share this story