രാവണ പ്രണയം🔥 : ഭാഗം 30

Ravana Pranayam Novel

എഴുത്തുകാരി: അമീന

മഴ നനഞ്ഞ ഡ്രസ്സ് ആകെ ശരീരത്തിലേക്ക് ഒട്ടിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.........അതുകൊണ്ട് തന്നെ ശരീരഭാഗങ്ങൾ എടുത്തു കാണുന്നതുപോലെ തോന്നിയതും.......മ്മള് ഷാൾ ഒന്ന് കുടഞ്ഞു കൊണ്ട് അതിനാൽ ശരീരം പൊതിയാൻ ഒരുങ്ങവെ മ്മടെ ഷാളിൽ പിടി വീണിരുന്നു....... ഞെട്ടിക്കൊണ്ട് നോക്കിയതും കണ്ടത്....... രാവണൻ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് ഷാൾ പിടിച്ചുകൊണ്ട് അരികിലേക്ക് നടന്നു വരുന്നതാണ്........ അവൻ അടുത്ത്‌ വരുന്നതിനനുസരിച്ച് മ്മടെ ഹൃദയം ക്രമാതീതമായി ഉയർന്നതും...... തൊട്ട് അടുത്തെത്തിയ രാവണൻ.....മ്മടെ കയ്യിൽ ഉണ്ടായിരുന്ന ബാക്കിയായ ഷാൾ ബലമായി പിടിച്ചു വലിച്ചതും.....മ്മടെ കയ്യിൽ നിന്നും ഉയർന്നുപൊങ്ങിയ ഷാൾ നിലതോറ്റൂർന്ന് വീണു........ അവന്റെ ആ പ്രവർത്തിയിൽ ഞെട്ടിപോയതും......വർധിച്ച ഹൃദയമിടിപ്പോടെ മ്മള് രാവണനെ ദയനീയമായി നോക്കുമ്പഴേക്കും............ തൊട്ടടുത്തെത്തിയ രാവണന്റെ വലതു കൈ മ്മടെ അരയിൽ സ്ഥാനം പിടിച്ചിരുന്നു......... അരയിൽ കൈകൾ പതിഞ്ഞതും......... മ്മടെ ഉള്ളിലൂടെ ഒരു വിറയൽ അങ്ങ് പാസ്സ് ചെയ്തതും..... മ്മള് ഒന്ന് വിറച്ചു പോയി........ കണ്ണുകൾ മുറുകെ അടച്ചതും അവന്റെ കൈകൾ അരയിൽ മുറുകിക്കൊണ്ടേ ഇരുന്നു..... പിന്നെ കണ്ണ് പതിയെ തുറന്നതും.......... മ്മളിലേക് ചേർന്ന ചെക്കന്റെ ചുടു നിശ്വാസം മ്മടെ കവിളിൽ തട്ടിയതും......... ഹൃദയം പൊട്ടിപോകുമെന്ന് തോന്നി......അപ്പോൾ തന്നെ മ്മള് പെട്ടന്ന് ചെക്കനിൽ നിന്ന് തിരിഞ്ഞു കൈകൾ ചുമരോടടുപ്പിച്ചു കൊണ്ട് ചുമരിലേക്കായി ചേർന്നു നിന്നു........ ഉയർന്നു പൊങ്ങുന്ന ഹൃദയതാളത്തോടു കൂടെ നിന്നതും....... നനഞ്ഞ മുടിയിഴകൾ അവന് കൈകളാൽ മുന്നിലേക്ക് വകഞ്ഞു മാറ്റി നഗ്നമായ മ്മടെ പുറത്തായി ചെക്കന്റെ കയ് പതിഞ്ഞതും....... മ്മള് തളർന്നു പോകുന്നത് പോലെ തോന്നി.......

അപ്പഴേക്കും ഒരു മിന്നൽ വേഗത്തിൽ ചെക്കന്റെ കൈകൾ കൊണ്ട് അരയിലൂടെ ചുറ്റിവരിയലും പിന്കഴുത്തിലായി ചുണ്ട് ചേർക്കലും നിമിഷം നേരം കൊണ്ടായിരുന്നു.... "സ്സ്...." അവന്റെ ചുംബനം മ്മളിൽ ഏറ്റതും പിടഞ്ഞു പോയി........ തളർന്നു ചുമരിലേക് നെറ്റിത്തടം ചേർത്തു വെച്ചു...... ഒന്ന് പ്രതികരിക്കാൻ കൂടെ കെൽപ്പില്ലാതെ...... ഒരുവിധം അടഞ്ഞു പോയ ശബ്ദം പുറത്തെടുത്തടുത്ത് വേണ്ട എന്ന് പറഞ്ഞു തടയാൻ നിൽക്കുമ്പഴേക്കും...... അവന്റെ കൈകൾ മ്മടെ നഗ്‌നമായ വയറിലേക്കായി സഞ്ചരിച്ചിരുന്നു......... 😲... യാ ഹൗല.......ഇത് ശരിയാവില്ല......ചെക്കൻ കൈ വിട്ടു പോകുവാണല്ലോ..........ഇതുവരെ ആയിട്ടും അവന്റെ മനസ്സിൽ മ്മൾക് ഒരു സ്ഥാനം ഉണ്ടായിട്ടില്ല...... ചെയ്തികൾ അതിര് കടക്കാൻ പാടില്ല....ഒന്ന് എതിർക്കാൻ എന്തുകൊണ്ട പടച്ചോനെ മ്മൾക് കഴിയാത്തത്.... ന്നൊക്കെ ആലോചിച്ചതും....... ഉച്ചത്തിൽ ഇടിമുഴങ്ങിയതും....... മ്മടെ വയറിലായി വെച്ച ചെക്കന്റെ കൈകൾ ഞെട്ടിക്കൊണ്ട് നിശ്ചലമായി..... പൊടുന്നനെ മ്മളിൽ നിന്നെ വേർപെട്ട് അകന്ന് നിന്നതും..... മ്മള് നിന്നിടത്തു നിന്നനങ്ങാൻ കഴിയാതെ നിന്നു പോയി....... പതിയെ ചുമരിൽ ചാരിയപടി നിലതൊട്ടൂർന്നിറങ്ങി കൊണ്ട് ചമ്രം പടിഞ്ഞിരുന്നു...... എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു വന്നു.... ആ ഇടി പൊട്ടിയില്ലായിരുന്നേൽ...... ഓർക്കാൻ കൂടെ വയ്യ....🙄 നോക്കെ ആലോചിച്ചു കൊണ്ട് അവിടെത്തന്നെ ഇരുന്നതും....... പെട്ടന്ന് തന്നെ ചെക്കന്റെ പതിഞ്ഞ വിളി ഉയർന്നു..... "പോന്നു....... " ന്ന് മ്മള് പെണ്ണിനെ വിളിച്ചെങ്കിലും.......... ഇരുന്നിടത്തു നിന്നും പെണ്ണൊന്നങ്ങിയില്ല....... കുറച്ച് മുൻപ് നടന്ന സംഭവം കണ്മുന്നിൽ പിന്നെയും തെളിഞ്ഞതും...... കുറ്റബോധം കൊണ്ട് മ്മള് ഉരുകി പോയി........

അറിയില്ല മ്മൾക് എന്താണ് പറ്റിയതെന്ന്...... പെണ്ണിനെ ആ ഒരു കോലത്തിൽ കണ്ട് നിയന്ത്രണം വിട്ടു പോയി....... ഇടി മുഴങ്ങിയില്ലായിരുന്നേൽ മ്മള് അതിര് വിട്ടു പോയേനെ....... അനന്തമായ അവസ്ഥയിൽ ആയിരുന്നു മ്മള് അപ്പോൾ......മ്മള് പോലും അറിയാതെ അവളിലേക് കൂടുതൽ ചേർന്നു പോകുന്നു...... പക്ഷെ പ്രവർത്തി അതിര് കടന്നു പോയി........ മ്മടെ മനസ്സിൽ അവൾ നല്ല ഒരു കൂട്ടുകാരി ആണ്..... അങ്ങന്നെയുള്ള അവളോട് ആണ് മ്മള് തെറ്റ് ചെയ്തത്...... പാടില്ലായിരുന്നു.... പ്രണയം ഇല്ലാഞ്ഞിട്ട് പോലും ചിലനേരം അവളിൽ ലയിച്ചു പോകുന്നു..... ഇങ്ങനെ ഒരവസ്ഥ മ്മൾക്കിതുവരെ ഉണ്ടായിട്ടില്ല..... മ്മടെ ചെയ്തികൊണ്ട് പെണ്ണിന്റെ ഈ അവസ്ഥ സഹിക്കാകുന്നില്ലല്ലോ........... വിളിച്ചിട്ടാണേൽ പെണ്ണ് ഒന്ന് മിണ്ടുന്നു പോലും ഇല്ല..... "പൊന്നു...." ന്ന് വിളിച്ചു അവൽക്കരികിൽ ഇരുന്നോണ്ട് മ്മള് ഷോള്ഡറില് കൈ വെച്ചതും..... പെണ്ണ് തിരിയാതെ മ്മടെ കൈകൾ തട്ടിമാറ്റി.... "പോന്നു..... സോറി..... അറിയാണ്ടെ പറ്റി പോയതാ...... പെണ്ണെ ഒന്ന് ഇങ്ങട് തിരിയടി........" ന്ന് മ്മള് പറയലും...... പെട്ടന്നുണ്ട് പെണ്ണ് തിരിഞ്ഞോണ്ട് മ്മടെ ഷർട്ടിന്റെ കോളറിൽ പിടിച്ചോണ്ട് പിറകോട്ടു തള്ളി നിലത്തേക്ക് കിടത്തി മ്മടെ മുകളിൽ കയറി ഇരുന്നോണ്ട് കോളറിൽ നിന്ന് കൈ വിടാതെ പറഞ്ഞു........ "ഡോ രാവണ.....കൊന്ത...... എന്താ നി കാണിച്ചു കൂട്ടിയെ..... നിനക്ക് ബോധം ഇല്ലെ......... നിന്റെ പ്രവർത്തി കൊണ്ട് മ്മക്ക് ഹാർട് അറ്റാക്ക് എങ്ങാനും വന്നാൽ നി സമാധാനം പറയോ..... നിന്നോട് ആരാ പറഞ്ഞത് മ്മളെ ഉമ്മ വെക്കാൻ..... പിന്നെ ആര് പറഞ്ഞിട്ട മ്മടെ വയറിൽ കൈ വെച്ചേ.... പറയടാ കൊന്ത........" ന്നൊക്കെ പെണ്ണ് പല്ല് കടിച് കണ്ണുരുട്ടികൊണ്ട് ചോദിച്ചതും......

റബ്ബേ.....ഇതെന്തോന്ന് സാധനം.......മ്മള് അറിയാണ്ടെ ചെയ്തു പോയി......അതിന് പെണ്ണ് ഇത് എന്തൊക്കെയാ ചോദിക്കുന്നെ..... "ഡോ.... ചോദിച്ചത് കേട്ടില്ലേ...." "മ്മള് അറിയാതെ ചെയ്തു പോയതാ..... കോപ്പേ......പറ്റി പോയി ഒരബദ്ധം.......... പിന്നെ മ്മളും വികാരo ഒക്കെ ഉള്ള ഒരു ആണ് തന്നെയാ.....ആ കോലത്തിൽ കണ്ടപ്പോൾ ഒന്ന് കൈവിട്ട് പോയി........" ന്ന് പറഞ്ഞോണ്ട് മ്മള് മുഖം തിരിച്ചതും..... പെണ്ണ് ചൂണ്ടുവിരലിനാൽ മ്മടെ മുഖം നേരെ നിർത്തിക്കൊണ്ട് പറഞ്ഞു.... "എന്തോ എങ്ങനെ....... തനിക്ക് മ്മളെ ഇഷ്ടം അല്ലല്ലോ.... പിന്നെ എന്ത് തേങ്ങയ്ക്ക അങ്ങനെ ചെയ്തത്......പറ്റി പോയി പോലും........ മ്മളെ ചരിത്രം ചെ അതല്ല.... ചാരിത്രം നശിപ്പിച്ചില്ലെടാ ദുഷ്ട നി........" ന്ന് പറഞ്ഞോണ്ട് പെണ്ണ് നിന്ന് മോങ്ങിയതും....... മ്മള് കണ്ണും തള്ളി നോക്കി നിന്നു.... "ഡി കോപ്പേ അനാവശ്യം പറയരുത്.... മ്മള് എപ്പഴാടി നിന്റെ...... മ്മ് മ്മ്.. നശിപ്പിച്ചേ..... " "മ്മ് മ്മ്... അല്ല ചാരിത്രം.....അതാ നശിപ്പിച്ചേ.......😏" "മിണ്ടരുത്........ " "മിണ്ടും കൊന്ത....... നി മ്മടെ വയറിൽ പിടിച്ചില്ലെടാ..... ദേ ഇവിടെ......" ന്ന് പറഞ്ഞോണ്ട് പെണ്ണ് ഷർട്ട്‌ പൊന്തിക്കാൻ നിന്നതും.....മ്മള്... അറിയാണ്ടെ ഉറക്കെ വിളിച്ചു.... "പോന്നു.... "😲 അപ്പോൾ തന്നെ പെണ്ണ് വെളിവ് വന്ന പോലെ ഷർട്ട്‌ താഴ്ത്തി കൊണ്ട് ഇളിച്ചോണ്ട് മ്മടെ മേലെ നിന്ന് മാറാൻ നിന്നതും........ മ്മള് ഞൊടിയിടകൊണ്ട് അവളെയും കൊണ്ട് മറിഞ്ഞതും........ മ്മടെ താഴെയായി അവൾ ലാൻഡ് ചെയ്തതും മ്മള് അവളിൽ നിന്ന് കുറച്ചു ഉയർന്നു അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു.... മ്മടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടിയ പെണ്ണ് മ്മളെ കണ്ണും മിഴിച്ചു നോക്കി കൊണ്ട് കിടന്നതും..... മ്മള് പറഞ്ഞു.... "ന്താടി കോപ്പേ നി പറഞ്ഞത്......

നിന്നെ നശിപ്പിച്ചു ന്ന് അല്ലെ.....നശിപ്പിച്ചോടി നിന്നെ......പറയടി......ഇനി ഇപ്പൊ പറഞ്ഞ സ്ഥിതിക്ക് മ്മള് അതങ്ങ് നടപ്പിലാക്കാൻ പോകുവാ......" ന്ന് പറഞ്ഞോണ്ട് മ്മള് പെണ്ണിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി അവളിലേക് അടുത്തതും........ പെണ്ണ് ഞെട്ടിക്കൊണ്ട് കണ്ണും മിഴിച്ചോണ്ട് തലയാട്ടി കൊണ്ട് വേണ്ട ന്ന് കാണിച്ചതും........ മ്മള് ഒന്ന് പുച്ഛിച്ചു ചിരിച്ചോണ്ട് പറഞ്ഞു.... "ന്നാൽ പറ........ മ്മള് നിന്നെ നശിപ്പിചോ........" ന്ന് ചോദിച്ചോണ്ട് തന്നെ അവൾക്ക് അടുത്തേക് അടുത്തതും...... പെണ്ണ് മ്മളെ പിടിച്ചു തള്ളി ഇട്ടോണ്ട് പറഞ്ഞു..... "മ്മളെ ഒന്നും ചെയ്തിട്ടില്ല........മ്മള് ചുമ്മാ പറഞ്ഞതാ....." ന്ന് മ്മള് കണ്ണും അടച്ചോൻഡ് ഉറക്കെ പറഞ്ഞതും........ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഉണ്ട് ചെക്കൻ അടുത്ത് ചുമരിൽ ചാരി ഇരുന്നോണ്ട് വാ പൊത്തി ചിരിക്കുന്നു....... അത്‌ കണ്ടതും മ്മള് കലിപ്പിൽ മുഖം തിരിച് കൊണ്ട് കാലുകൾ നിലത്തോട്ട് തൂക്കിയിട്ട് ആ ഇറയത്തു നിന്നും വീഴുന്ന മഴത്തുള്ളികൾ കാൽകൊണ്ട് യേറ്റു വാങ്ങിയതും........ മ്മടെ തൊട്ടടുത്തെക് ആയി ഇരുന്ന ചെക്കൻ എന്തോ ഒന്ന് കൊണ്ട് മ്മളെ പൊതിഞ്ഞു.... അപ്പോൾ തന്നെ മ്മള് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഷർട്ട്‌ ഇടാതെ മ്മടെ തൊട്ടരികിൽ ചെക്കൻ ഇരിക്കുന്നു....... മ്മളെ പൊതിഞ്ഞത് ചെക്കന്റെ ഷർട്ട്‌ കൊണ്ടാണെന്ന് മ്മൾക് മനസ്സിലായതും........ മ്മള് ഒന്ന് പുഞ്ചിരിച്ചോണ്ട് അവന്റെ ഷോൾഡറിലേക് തലവെച്ചു കൊണ്ട് മഴയെ നോക്കികൊണ്ട് വിളിച്ചു....... "കിച്ച........" "പറ പെണ്ണെ......" "നിനക്ക് ശരിക്കും മ്മളെ ഇഷ്ടം അല്ലെ.....അതോ വെറുപ്പാണോ......" "വെറുപ്പില്ല..... ഇഷ്ട്ടം ഉണ്ട്..... ബട്ട്‌...." "പൊന്നുവിനോടുള്ള ഇഷ്ടം മാത്രം ആണെന്ന് അല്ലെ......" ന്ന് മ്മള് അവന്റെ മുഖത്തേക് തലച്ചേരിച്ചോണ്ട് ചോദിച്ചതും.....

. മഴയിലേക് നോക്കികൊണ്ട് തന്നെ അവന് മൂളി.... അപ്പോൾ തന്നെ മ്മള് പെട്ടന്ന് എണീറ്റ് അവന് അഭിമുഖമായി ഇരുന്ന് മ്മടെ വലതു കരം കൊണ്ട് അവന്റെ കഴുത്തിന് പുറകിലൂടെ ചുറ്റിവരിഞ്ഞു മ്മളെ അടുത്തോട്ടു വലിച് ആ കണ്ണുകളിലേക് നോക്കികൊണ്ട് പറഞ്ഞു... "എന്ത് തന്നെ ആയാലും... ഒരു കാര്യം....... മ്മള് കാത്തിരിക്കും നിനക്ക് വേണ്ടി....... അതിനി എത്ര കാലം ആയാലും..... അക്കുവിന്റെ ജീവിതത്തിൽ അലന് മാത്രമേ സ്ഥാനം ഒള്ളു....... പിന്നെ ഒരു കാര്യം.... മ്മളെ ഇഷ്ടമല്ലാന്നുള്ളത് ഒക്കെ....... അത്‌ കരുതി പൊന്നു മോനെ മ്മടെ മുന്നിൽ ഇങ്ങനെ ഉരുട്ടി കേറ്റി വെച്ച മസ്സിൽ കാണിച്ചു നിക്കുന്നത് പോലെ വല്ലവളുമാരുടേം മുന്നിൽ നിന്നാൽ മെഹക് ന്റെ തനി സ്വഭാവം നി അറിയും........... തനിക്ക് മ്മളെ ഇഷ്ടമല്ലേലും മ്മൾക് നിന്നെ ഇഷ്ടമായത് കൊണ്ട് മാത്രം അക്കു ക്ഷമിച്ചോളണം എന്നില്ല.... പ്രത്യേകിച്ച് ഫുട്ബോൾ കളിക്കുന്ന ടൈം ഉള്ള മസ്സിൽ കാട്ടൽ.....മ്മൾക് ആ കുട്ടി ട്രൗസറും കുപ്പായോം തീരെ പറ്റണില്ല......ഒലക്കമ്മേലെ ഒരു ജേഴ്‌സി......... മനസ്സിലായോ.... ഓരോ അവളുമാരുടെ നോട്ടം കാണണം.....😡......" ന്ന് പറഞ്ഞോണ്ട് പെണ്ണ് മുഖം തിരിച്ചതും...... മ്മളിൽ പൊട്ടിവന്ന ചിരി അടക്കി നിർത്തിക്കൊണ്ട് പെണ്ണിനെ ചേർത്ത് പിടിച്ചതും....... മ്മളെ നോക്കിയതും......മ്മള് ചിരിച്ചോണ്ട് തലയാട്ടിയതും...... സൈറ്റ് അടിച്ചു പെണ്ണ് എണീറ്റ് നിലത്തു വീണ ഷാൾ എടുത്തോണ്ട് പോകാം ന്ന് പറഞ്ഞതും........ നോക്കിയപ്പോൾ മഴ ഒക്കെ തോർന്നിരുന്നു.... അങ്ങനെ കുറച് നേരം ആ കാടിനുള്ളിലൂടെ നടന്നു കൊണ്ട് വന്ന വഴി കണ്ടുപിടിച്ചതും..... മ്മടെ ഷർട്ട് ഊരി മ്മൾക് തന്നൊണ്ട് പെണ്ണ് സകാർഫ് ചുറ്റി..... മ്മള് പിന്നെ ഷർട്ട്‌ ഇട്ടോണ്ട് റോഡിലേക്ക് കയറി നിന്നതും ബസ് വന്നതും ഒരുമിച്ചായിരുന്നു..... പിന്നെ അവളേം കൂട്ടി ബസിൽ കയറി വീട്ടിലേക് വിട്ടു....... ******************

(ശാലു ) ബീച്ചിൽ നിന്ന് അമിടെ കൂടെ വീട്ടിൽ വന്നത് തന്നെ കരച്ചിൽ ഒരുവിധം അടക്കി വെച്ചോണ്ട് ആയിരുന്നു..... മാരി മ്മടെ മുഖം കണ്ട് കാര്യം ചോദിച്ചെങ്കിലും..... മ്മള് തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ബാക്കിലെ സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു....... വീട്ടിലെത്തിയതും മ്മള് അപ്പുവിനെ വിളിച്ചോണ്ട് പോകാൻ നിന്നതും............. അവന് മിയു മോൾടെ കൂടെ കളിക്കാന്ന് പറഞ്ഞോണ്ട് മാരിടേം മിയു മോൾടേം പിറകെ പോയി.... മ്മള് പിന്നെ അമിയെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ പെട്ടന്ന് വീട്ടിലേക് കയറി പോയി..... അകത്തെത്തിയതും മ്മള് ബെഡിലേക് വീണു പൊട്ടിക്കരഞ്ഞു...... അക്കു......മ്മള് ഇന്ന് മ്മടെ അക്കുവിനെ വേദനിപ്പിച്ചു..... കൈനീട്ടി അടിച്ചു..... ഒന്ന് നുള്ളി നോവിക്കാത്തതാ....... അവളെയ മ്മള് വേദനിപ്പിച്ചത്....... കരഞ്ഞോണ്ട പെണ്ണ് ഓടിയത്...... അമിയോട് ഉള്ളിലുള്ള ഇഷ്ടം പറയിച്ചില്ലേ പെണ്ണെ മ്മളെ കൊണ്ട്.... അതിന് വേണ്ടി മ്മടെ കയ്യിൽ നിന്ന് അടിവാങ്ങിച്ചില്ലേ........ ന്നൊക്കെ പറഞ്ഞോണ്ട് ബെഡിൽ മുഖം പൂഴ്ത്തി പൊട്ടികരഞ്ഞോണ്ട് കിടന്നതും........ ഫ്രന്റിലെ കതക് തുറക്കുന്ന സൗണ്ട് കേട്ട് മ്മള് കണ്ണ് തുടച്ചോൻഡ് അക്കു ന്ന് മനസ്സിൽ ഉരുവിട്ടൊണ്ട് ഹാളിലേക്കു ഓടി ചെന്നതും....... കണ്ടത് അമിയെ ആയിരുന്നു...... മ്മള് അപ്പോൾ തന്നെ ആളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നതും...... മ്മടെ മുന്നിൽ കയറി നിന്നോണ്ട്...... "ശാലു......." ന്ന് വിളിച്ചതും....... മ്മള് വിതുമ്പി കൊണ്ട് ആ നെഞ്ചിലേക് ചാഞ്ഞു..... ഇന്ന് അക്കുവിനെ അടിയ്‌ക്കേണ്ടി വന്നതിൽ പെണ്ണിന് ഒരുപാട് വിഷമം ഉണ്ട്........ വീട്ടിലെത്തിയതും പെണ്ണ് മ്മളെ ഒന്ന് നോക്കുക കൂടാതെ പോയി......... മാരിയും കുട്ടികളും അകത്തോട്ടു പോയതും...... മ്മള് പെണ്ണിന്റെ പുറകെ പോയി...... കതക് തുറന്ന് അകത്തോട്ടു കയറിയതും റൂമിന്റെ കതക് തുറന്ന് പെണ്ണ് പുറത്തോട്ട് വന്നതും......

അവളുടെ മുഖം കണ്ട് ഇതുവരെ കരയുവാണെന്ന് മനസ്സിലായി.... മ്മളെ കണ്ടതും മുഖം തിരിച്ചു കൊണ്ട് അകത്തോട്ടു പോകാൻ നിൽക്കവെ മുന്നിലേക്ക് കയറി തടസ്സമായി നിന്നതും ഒരു വേള മുഖത്തോട്ട് നോക്കിക്കൊണ്ട് വിതുമ്പി മ്മടെ നെഞ്ചോട് ചേർന്നു........ ഒരു വിധത്തിൽ പുറത്ത് തട്ടി കൊണ്ട് സമാധാനിപ്പിച്ചു...... എന്നിട്ടും കരച്ചിൽ തുടർന്നതും....... അവളെയും കൊണ്ട് സോഫയിൽ ഇരുന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി... "ശാലു....... ഒന്ന് സമാധാനപ്പെട് പെണ്ണെ....... അടിച്ചു പോയിന്ന് ശരിയാ........ ഇനി ഇപ്പോ അതും പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ...... അക്കുവിന് ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ കഴിയില്ല....................... അതുകൊണ്ട് തീർച്ചയായും നിന്നോട് ഒരു പിണക്കവും ഉണ്ടാവില്ല........" ന്നൊക്കെ പറഞ്ഞു പെണ്ണിന്റെ കരച്ചിൽ ഒരുവിധം അടക്കിയതും......... പുറത്ത് വാതിലിൽ മുട്ടു വീണു..... മുട്ട് വീണതും ഓടി പോയി കതക് തുറന്നതും അക്കു വിനെ കണ്ട് മ്മള് പുഞ്ചിരിച്ചോണ്ട് വിളിച്ചു.... "അക്കു........മോളെ......." ന്ന് വിളിച്ചതും..... പെണ്ണ് ഒന്ന് മൈൻഡ് ചെയ്യാതെ മ്മളേം മറികടന്നു അകത്തോട്ടു കയറി പോയി....... പോകുന്ന പോക്കിൽ അമിയെ ഒന്ന് നോക്കി കൊണ്ട് അകത്തോട്ടു കയറി കതക് അടച്ചതും....... ചുമരോട് ചാരി കൊണ്ട് തലയും താഴ്ത്തി നിന്നു....... ഒരിക്കലും അക്കുവിന് ന്നോട് ക്ഷമിക്കാൻ ആവില്ല....... ന്നൊക്കെ കരുതിയതും.....അക്കു അകത്തു നിന്ന് കതക് തുറന്നു വന്നതും മ്മള് ഓടിച്ചെന്നു അവളെ പിടിച്ചു വെച്ചു.....പറഞ്ഞു..... "അക്കു..... ഒന്ന് നിക്കട....... സോറി.... മ്മളെ ഇങ്ങനെ മൈൻഡ് ചെയ്യാതെ പോകല്ലേ........ സഹിക്കുന്നില്ല മോളെ.......... മ്മള് അടിച്ചു പോയി.... അതിന് പകരം മ്മളെയും തിരിച്ചു തല്ലിക്കൊ........ ന്ന് പറഞ്ഞോണ്ട് മ്മള് അവളുടെ കയ്കൊണ്ട് മ്മളെ അടിക്കാൻ ശ്രമിച്ചതും....... പെണ്ണ് പൊട്ടിക്കരഞ്ഞു കൊണ്ട് മ്മളെ കെട്ടിപിടിച്ചു......പറഞ്ഞു.....

. "ശാലുത്ത..... വേണ്ട..... മ്മളോട് സോറി ഒന്നും പറയണ്ട......... മ്മക്ക് ഇങ്ങളെ വെറുക്കാൻ കഴിയോ..... പിന്നെ..... അടിച്ചപ്പോൾ ഒരു ചെറിയ വിഷമം തൊന്നിനുള്ളത് ശരിയാ..... അത്‌ പിന്നെ ഇങ്ങള് അമി കാക്കുനോട്‌ ഇഷ്ടം പറഞ്ഞപ്പോൾ പോയി......" ന്ന് പെണ്ണ് പറഞ്ഞതും മ്മള് വിട്ടു നിന്ന് പെണ്ണിന്റെ കയ്യിന്നു ചെറുതായി അടിച്ചോണ്ട് അവളുടെ മുഖത്തു കൈ വെച്ചോണ്ട് പറഞ്ഞു......... "😎Mad girl😎 ആണ് നി.... അതും 💘unpredictable mad girl 💘......." ന്ന് മ്മള് പറയലും അത്‌ ശരിയാണ് ന്ന് പറഞ്ഞോണ്ട് അമി ഞങ്ങളുടെ അടുത്തേക് വന്നു....... പിന്നെ അങ്ങോട്ട് അക്കുവുo അമിയും ഭയങ്കര സംസാരം ആയിരുന്നു......... ഇടക്ക് മ്മളിലേക്കുള്ള ആളുടെ നോട്ടം കൊണ്ട് തന്നെ അക്കു ആളെ കണ്ണുരുട്ടി നോക്കി കൊണ്ട് സംസാരിച്ചത് മതി ന്ന് പറഞ്ഞോണ്ട് ആളെ വീട്ടിലോട്ട് പറഞ്ഞു വിട്ടു..... മ്മൾക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആയിരുന്നു ആള് പോയത്.... പിന്നീട് അപ്പു വന്നു രാത്രിയിലെ ഫുഡ്‌ ഒക്കെ കഴിച്ചു മൂന്ന് പേരും ഒരു കട്ടിലിൽ അഡ്ജസ്റ്റ് ചെയ്തു കെട്ടിപിടിച്ചു ഉറങ്ങി......... **************** രാവിലെ മുബാറക് മാൻഷന് പുറത്ത്........ ഗേറ്റിന് മുൻപിലായി നിർത്തിയ ഒരു ബ്ലാക്ക് ഓഡിയുടെ ബാക്ക് ഡോർ തുറന്നൊണ്ട് .... ബ്ലൂ ജീൻ പാന്റും റെഡ് ഷർട്ട്‌ ഇട്ട് ഒരു പെണ്ണ് അതിൽ നിന്നിറങ്ങി കൊണ്ട് സെക്യൂരിറ്റിയുടെ അടുത്തേക് ചെന്ന് കൂളിംഗ് ഗ്ലാസ്‌ ഊരികൊണ്ട് ചോദിച്ചു.... "മിസ്റ്റർ അലൻ മുബാറക് ന്റെ മാന്ഷന് അല്ലെ........" "അതെ..... മാഡം....." "ഓക്കേ......മ്മള് അലന്റെ ഫ്രണ്ട് ആണ്..... ദുബായിൽ നിന്ന് വരുവാ.... സൊ ഐ വാണ്ട്‌ ടു മീറ്റ് ഹിം........" ന്ന് പറഞ്ഞു കൊണ്ട് അവൾ ഗേറ്റ് കടന്നതും........ "മേടത്തിന്റെ പേര് പറഞ്ഞില്ല......." ന്ന് കാക്ക ചോദിച്ചതും...... ഒരു നിമിഷം ആളിലേക് തിരിഞ്ഞു നിന്നോണ്ട് നിഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു.... "മി......ഷാഫിറ.........ഷാഫിറ റാസ്........." ന്ന് പറഞ്ഞോണ്ട് സ്‌പെക്സ് വെച്ചു തിരിഞ്ഞു കൊണ്ട് മാൻഷൻ ലക്ഷ്യം വെച്ചു നടന്നു.......................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story