രാവണ പ്രണയം🔥 : ഭാഗം 31

Ravana Pranayam Novel

എഴുത്തുകാരി: അമീന

രാവിലെ മുബാറക് മാൻഷന് പുറത്ത്........ ഗേറ്റിന് മുൻപിലായി നിർത്തിയ ഒരു ബ്ലാക്ക് ഓഡിയുടെ ബാക്ക് ഡോർ തുറന്നൊണ്ട് .... ബ്ലൂ ജീൻ പാന്റും റെഡ് ഷർട്ട്‌ ഇട്ട് ഒരു പെണ്ണ് അതിൽ നിന്നിറങ്ങി കൊണ്ട് സെക്യൂരിറ്റിയുടെ അടുത്തേക് ചെന്ന് കൂളിംഗ് ഗ്ലാസ്‌ ഊരികൊണ്ട് ചോദിച്ചു.... "മിസ്റ്റർ അലൻ മുബാറക് ന്റെ മാന്ഷന് അല്ലെ........" "അതെ..... മാഡം....." "ഓക്കേ......മ്മള് അലന്റെ ഫ്രണ്ട് ആണ്..... ദുബായിൽ നിന്ന് വരുവാ.... സൊ ഐ വാണ്ട്‌ ടു മീറ്റ് ഹിം........" ന്ന് പറഞ്ഞു കൊണ്ട് അവൾ ഗേറ്റ് കടന്നതും........ "മേടത്തിന്റെ പേര് പറഞ്ഞില്ല......." ന്ന് കാക്ക ചോദിച്ചതും...... ഒരു നിമിഷം ആളിലേക് തിരിഞ്ഞു നിന്നോണ്ട് നിഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു.... "മി......ഷാഫിറ.........ഷാഫിറ റാസ്........." ന്ന് പറഞ്ഞോണ്ട് സ്‌പെക്സ് വെച്ചു തിരിഞ്ഞു കൊണ്ട് മാൻഷൻ ലക്ഷ്യം വെച്ചു നടന്നു....... അങ്ങോട്ടായി ഓരോ അടി വെക്കുമ്പോഴും അവളുടെ മുഖത്തു നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു..... സിറ്ഔട്ടിലായി എത്തിയതും കാളിങ് ബെൽ അടിച്ചു...... രണ്ടടിയിൽ തന്നെ കതക് തുറന്ന് വന്നത് മാരി ആയിരുന്നു..... അവളെ കണ്ട് സംശയത്തോടെ നോക്കി കൊണ്ട് മാരി ചോദിച്ചു... "ആരാ....." "അലന്റെ വീടല്ലേ...... അവനുണ്ടോ അകത്ത്....... " "കാക്കു ഇവിടില്ല പുറത്തു പോയതാ... ഇങ്ങള് ആരാ..... കാക്കുനെ എങ്ങനെയാ അറിയാ........." "ഒഹ് അലന്റെ അനിയത്തി ആണോ..... എങ്ങനെ അറിയാമെന്നോ......പുവർ ഗേൾ........... അവനെ മ്മളെക്കാൾ കൂടുതൽ ആർക്കറിയാം...... എനി വേ... അയാം ഷാഫിറ...... അവന്റെ ഫ്രണ്ട് ആണ്........ സൊ ദുബായിൽ നിന്ന് ഷാഫിറ വന്നെന്ന് പറഞ്ഞാൽ മതി.......

നിനക്ക് അറിയില്ലേലും മറ്റുള്ളവർക്ക് മ്മളെ നന്നായി അറിയാം..... അപ്പൊ വരട്ടെ.... സി യു എഗൈൻ....." ന്ന് പറഞ്ഞോണ്ട് അടുത്തോട്ടു വന്നു മാരിയുടെ കയ്യിലെ ഫോൺ പിടിച്ചു വാങ്ങി അവളെ പിടിച്ചു വെച്ചു സെൽഫിയെടുത്തു കൊണ്ട് മാരിയുടെ കയ്യിലേക്കായി ഫോൺ വെച്ചു കൊണ്ട് ഒന്ന് പുച്ഛിച്ചു ചിരിച്ചോണ്ട് അവൾ തിരികെ ഇറങ്ങി പൊയതും...... അവളുടെ ആറ്റിട്യൂട് പറ്റാതെ മാരി എന്തൊക്കെയോ പിറുപിരുതൊണ്ട് അകത്തേക്കു കയറി കതകടച്ചു ലോക്ക് ചെയ്തു തിരിഞ്ഞത്തും അങടായി വന്ന ആന്റി ചോദിച്ചു..... "മോളെ ആരാ വന്നത്...... കോളിംഗ് ബെൽ അടിച്ചത് കേട്ടല്ലോ...... ഇത്ര പെട്ടെന്ന് പോയോ.... എന്തേലും അത്യാവശ്യത്തിന് ആയിരുന്നോ....." "അതൊന്നുമല്ല...... വന്നത് കാക്കു വിന്റെ ഒരു ഫ്രണ്ട് ആണ്......" " ഫ്രണ്ടോ..... അതേതു ഫ്രണ്ട് അർഷി ആണോ......." "അല്ല ഉമ്മി അർഷി കാക്കുനെ മ്മക്കറിയില്ലേ..... ഇതൊരു പെണ്ണ..... ദുബായിൽനിന്ന് വരുവാണന്ന പറഞ്ഞത്..... ഷാഫിറ.....ന്നാണ് പേര് പറഞ്ഞത്...... " ന്ന് മ്മള് പറയലും..... ഉമ്മിടെ മുഖത്തു ഞെട്ടൽ വന്നതോടുകൂടി മുഖം ആകെ അസ്വസ്ഥത നിറഞ്ഞത് പോലെ ആയി മാറി....... മ്മള് അപ്പോൾ തന്നെ ചോദിച്ചു.... "ഉമ്മി... ഇങ്ങൾക്ക് അറിയോ ആളെ...... ഷാഫിറയെ.....ഇവിടെ എല്ലാർക്കും അറിയാന്ന പറഞ്ഞത്........" ന്ന് മ്മള് പറയലും ഉമ്മി പൊട്ടിത്തെറിച്ചു പറഞ്ഞു... "ആർക്കറിയാം...... മ്മക്ക് ആരേം അറിയില്ല... വഴി മാറി വന്നവരെ ഒക്കെ മ്മക്ക് എങ്ങനെ അറിയാന... ഭരിച്ച കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ കോളേജിൽ പോകാൻ നോക്ക്.... ഇന്ന് കൊണ്ട് വിടാൻ കിച്ചു ഇല്ല..... ചെല്ല്...... " ന്ന് പറഞ്ഞോണ്ട് ഉമ്മി പോയതും...... മ്മള് കിളി പോയ പോലെ നിന്നു.... ഉമ്മിക്കിതെന്ത് പറ്റി....

കാരണം ഇല്ലാതെ ദേഷ്യപ്പെടാൻ..... സംതിങ് ഫിഷി.... ന്നൊക്കെ മനസ്സിൽ കരുതി മ്മള് ഉമ്മിടെ പുറകെ വെച്ചു പിടിച്ചതും.......... മ്മൾക് താഴെയുള്ള ഉമ്മിടെ മുറിയിൽ നിന്ന് പതിഞ്ഞ സൗണ്ട് കേട്ടതും..... മ്മള് പതിയെ ചെവിയോർത്തു നിന്നു.... അകത്തു ഉമ്മിയും മജിത്തയും ആണ് സംസാരം.... മ്മള് ഒന്നൂടെ ചെവിയോർത്തു നിന്നതും....... അവരുടെ സംസാരo മ്മക്ക് വ്യക്തമായി കേട്ടു.... "ഉമ്മി..... എന്താ പറ്റിയെ.... എന്താ ഇങ്ങനെ പരിഭ്രമിച്ചിരിക്കുന്നെ..... മ്മളോട് എന്തോ പായാൻ ഉണ്ടെന്ന് പറഞ്ഞിട്ട്......" "മോളെ അത്‌......" "പറയ്‌ ഉമ്മി....." "ഷാഫിറ വന്നു......" "എന്ത്.... ഉമ്മി എന്താ പറഞ്ഞെ.... " "ഷാഫിറ വന്നു മോളെ..... മ്മടെ മോന്റെ ജീവിതം തകർത്തവൾ പിന്നേം വന്നിരിക്ക...... മതിയായില്ലേ അവൾക്.... വിടാതെ പിന്തുടരുവാണോ ഒഴിയ ബാധ പോലെ മ്മടെ മോനെ....." "ഉമ്മി നിങ്ങളിത് എന്തൊക്കെയാ.... ഷാഫിറ വന്നെന്നോ..... എവിടെയാ...ഇങ്ങള് കണ്ടോ അവളെ... " "മ്മള് കണ്ടില്ല മോളെ.....മാരിയാ പറഞ്ഞത് കിച്ചുനെ ചോദിച്ചു വന്നെന്ന്.... കാളിങ് ബെൽ അടിച്ചത് നി കെട്ടില്ലായിരുന്നോ... അതവളായിരുന്നു......" "ഉമ്മി അതൊക്കെ ഇങ്ങക്ക് തോന്നിയതാവും.... ഷാഫിറ ന്ന് പേരുള്ള ഒരുപാട് പേരില്ലേ...." "അത്‌ കരുതി മ്മടെ മോൻ കിച്ചുവിനെ ചോദിച്ചു വരാന് ഷാഫിറ ആയിട്ട് അവളെ ഒള്ളു.... മ്മക്ക് ആലോചിക്കാൻ കൂടെ വയ്യ... കിച്ചു എങ്ങാനും അവളെ കണ്ടാൽ പിന്നെ പറയേണ്ടി വരില്ല..... " "ശരിയാ ഉമ്മി.... കിച്ചു വിന്റെ സ്വപ്നം തകർത്തു അവനെ ദുഖത്തിന്റെ ഇരുട്ടിൽ തള്ളിയിട്ടവളാ അവൾ...... അവളോടുള്ള ദേഷ്യം അവനിൽ പതിന്മടങ്ങാണ്......" ന്നൊക്കെ ഉമ്മി ഇത്തയും കൂടെ പറയുന്നത് കേട്ടതും.......

മ്മക്ക് മനസ്സിലായി ഇത് മ്മടെ കാക്കുവിന്റെ സ്വപ്നം തകര്ത്ത ആ പൂതന ഷാഫിറ ആണെന്ന്..... അവൾ പിന്നെയും ഇങ്ങട് ലാൻഡ് ചെയ്തത് മ്മടെ ബ്രോയെ വേദനിപ്പിക്കാൻ കൂടെ ആണെന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായതും...... മ്മള് മ്മടെ ഫോണിലേക്കു അവൾ യെടുത്ത സെൽഫിയിലേക് നോക്കികൊണ്ട് പറഞ്ഞു... ന്റെ കാക്കുനെ വേദനിപ്പിക്കാൻ നിന്നെ അനുവദിക്കില്ല മോളെ.... അതിന് മ്മക്ക് അക്കുവിന്റെ കൂട്ട് ഉണ്ടായേ മതിയാകു..... അക്കുവിനെ ഇവളോട് കട്ടക്ക് നിക്കാൻ പറ്റു... ന്നൊക്കെ കരുതി മ്മള് പെട്ടന്ന് തന്നെ ഔട്ട്‌ ഹൗസിലേക് ഓടി പോയി.... ***************** (അക്കു ) 🎼പണ്ട് പണ്ടേ പൂത്ത മലരുകൾ🎼 ന്നൊക്കെ മൂളി പാട്ടൊക്കെ പടി മ്മള് സ്കാർഫ് ചുറ്റിയപ്പോൾ ആണ് മാരി മ്മളേം വിളിച്ചോണ്ട് കതക് തുറന്ന് കിതച്ചോണ്ട് ഓടി വന്നത്...... മ്മളെ മുന്നിൽ നിന്നോട് കിതച്ചതും മ്മള് അവളിലേക് തിരിഞ്ഞോണ്ട്.... 🎼ഓടെണ്ട ഓടേണ്ട ഓടി തളരെണ്ട..... ഓമന പൂമുഖo വാടിടെണ്ട..... ഓമന പൂമുഖo വാടാതെ സൂക്ഷിച്ചൽ ഓമന ചുണ്ടത്തോരുമ്മ നൽകാം....🎼 ന്ന് മ്മള് ഓടി കിതച്ചു വന്ന പെണ്ണിന്റെ കവിളിൽ പിച്ചി കൊണ്ട് പാടിയതും... പെണ്ണ്.... "ഉമ്മ നിന്റെ കെട്ടിയോൻ കൊണ്ട് കൊടുക്ക്.... " "അതിന് അന്റെ കാക്കു ഒന്ന് സമ്മയിച്ചു തരണ്ടേ കരളേ....... മ്മള് കൊടുക്കാൻ എപ്പഴേ റെഡിയാ....." ന്ന് നാണത്തോടെ നിലത്തു ചുമ്മാ കളം വരച്ചതും... പെണ്ണ്.... "ഇജ്ജ് ഇങ്ങനെ പാട്ടും പാടി ഇരുന്നോ.....ഉമ്മ അല്ല ബാപ്പ കൊടുക്കാൻ പോലും അനക് മ്മളെ ബ്രോനെ കിട്ടും ന്ന് തോന്നണില്ല........

. ഇനി മണ്ണും ചാരി നിന്നവൾ ചെക്കനെ കൊണ്ട് പോയി ന്ന് പറയേണ്ടി വരും വയ്ക്കാതെ....." "അതിന് അങ്ങനെ അല്ലല്ലോ.... മണ്ണും ചാരി നിന്നവൻ എന്നല്ലേ......" "ഒഹ് ന്റെ അക്കു ഇപ്പൊ അതാണോ ഇവിടെത്തെ പ്രശ്നം..... ഇജ്ജ് ഇബടെ തെറ്റും ശരിയും കണ്ട് പിടിച്ചു നിന്നോ..... മ്മടെ കാക്കുനെ റാന്ചാൻ ദുബായ് ന്ന് ഒരുത്തി ഇറങ്ങിയെക്കുവാ......" "അന്തസ്സ് വേണമേട അന്തസ്സ്...നിനക്ക് എങ്ങനെ തോന്നി മ്മളോട് ഇത് പറയാൻ.... അതും എയർളി മോർണിംഗ് തന്നെ.... ഫീലിംഗ് ഒരു ലോഡ് ബെസ്മം ഉണ്ടെടി ഉണ്ട്....." "അയ്യേ ന്തൊന്നാടി ബാബി..... " "ബാബി.....അതിഷ്ട്ടായി.... പെരുത്ത് ഇഷ്ട്ടായി......"🤗 "ദേ ബാബി ന്ന് വിളിച്ച നാക്ക് കൊണ്ട് കൊ....." ബി....ന്ന് വിളിപ്പിക്കരുത് ന്നാല്ലേ.....തിരിച്ചെടുത്തു..... ഇനി പറ.... മ്മള് സീരിയസ് ആയി.... " "പറയാൻ സൗകര്യം ഇല്ല.... പോയി കേസ് കൊടുക്ക്.... " "ഇജ് അയിന്ക്കല്ലേ..... പറയടി പെണ്ണെ.... മ്മടെ ഫാവി നാത്തൂൻ അല്ലെ.... പോരെടുക്കെണ്ടേൽ മര്യാദക്ക് പറയ്‌.... " ന്ന് മ്മള് പിരികം പൊക്കി പറഞ്ഞതും... "ഇതിനെ ഞാൻ.... പോരെടുക്ക്..... പറയുന്നില്ല....ഹും....." "ഇജ്ജ് പറ മുത്തേ..... ബാബി ഈസ്‌ വെയ്റ്റിംഗ് ഡിയർ..... " "ദേ ഇങ്ങട് നോക്ക്.... " ന്ന് പറഞ്ഞു പെണ്ണ് ഓൾടെ ഫോൺ മ്മൾക് നേരെ നീട്ടിയതും...... മ്മള് അതിലേക്കും അവളിലേക്കും മാറി മാറി നോക്കികൊണ്ട് ഇളിച്ചോണ്ട് പറഞ്ഞു.... "കൊച്ചു ഗള്ളി.... മോർണിംഗ് സെൽഫി കാണിക്കാൻ ആണല്ലേ ഇങ്ങനെ ബിൽഡപ്പ് ഇട്ടേ....... പൊളിച്ചു മോളെ..... ന്നാലും മ്മളെ ഒന്നും പറ്റൂലല്ലോ...... ഈ പെയിന്റ് ഷോപ്പിനെ ഒക്കെ അല്ലെ പറ്റുള്ളൂ.... ആ അതിന് മ്മള് ഒക്കെ ആരാ ല്ലേ...." "ദേ അക്കു... ഇതൊരു മാതിരി...... അല്ലേൽ വേണ്ട മ്മള് മ്മടെ ബ്രോക്ക് വേറെ ആളെ നോക്കിക്കോളാം.... "

ന്ന് പറഞ്ഞു പെണ്ണ് പോകാൻ നിന്നതും.... മ്മള് ചാടി പിടിച്ചു നിർത്തി പെണ്ണിനെ ബെഡിൽ കൊണ്ട് ഇരുത്തി കൊണ്ട് പറഞ്ഞു..... "ന്റെ പൊന്നു മാരി നി വേണ്ടാത്ത ഒന്നും വിചാരിക്കല്ലേ.... മ്മള് സത്യം ആയിട്ടും സീരിയസ് ആയി.... ഇനി പറ നിന്റെ ഫോണിലെ ആ പുട്ടി വണ്ടി ഏതാ..... " ന്ന് മ്മള് ചോദിച്ചതും പെണ്ണ് എല്ലാം വള്ളി പുള്ളി വിടാതെ മ്മളോട് പറഞ്ഞതും.... മ്മൾക് ദേഷ്യം നുരഞ്ഞു പൊന്തി.... "മരപ്പട്ടി ഷാഫിറ..... ആ പരനാറി യെ മ്മടെ കയ്യിൽ കിട്ടിയാൽ ഇടിച്ചു പപ്പടം ആക്കും.... ആ തെണ്ടി കാരണം ആണ് മ്മടെ ചെക്കൻ മ്മളെ ഇപ്പഴും ഫ്രണ്ട് ആണ് ബാക്ക് ആണ് ന്ന് പറഞ്ഞു നടക്കുന്നത്.......... ഇനി എന്ന ഹാർട് ആണ്ന്ന് എന്ന് പറയാന്ന് കരുതി കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കത്തിരിക്ക...... അവളെ മ്മളെ മുന്നിൽ പെട്ടാൽ....പീസ് പീസാക്കും മോളെ കോഫിറ പൂതനെ.... " ന്ന് പറഞ്ഞു മാരിയുടെ ഫോൺ എടുത്ത് എറിയാൻ നിന്നതും.... പെണ്ണ് മ്മടെ കയ്യിൽ കയറി പിടിച്ചു പറഞ്ഞു.... "അക്കു.... നോ.... മ്മക്ക് ആകെ ഉള്ള ഫോൺ ആണ്..... എറിഞ്ഞു തരിപ്പണം ആക്കരുത്..... മ്മടെ കഞ്ഞിയിൽ പാറ്റ ഇടരുത്....." ന്ന് പെണ്ണ് പറഞ്ഞതും..... മ്മള് കൈ താഴ്ത്തി കൊണ്ട് ആ ഫോട്ടോയിൽ നോക്കി പറഞ്ഞു.... എന്തൊക്കെയാണ് മ്മടെ ചെക്കന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയില്ല....... ഒന്ന് അറിയാം..... നി കാരണം ആണ് രാവണൻ ഇത്രയും വേദനിക്കേണ്ടി വന്നത്..... അതോണ്ട് ഇനി നിന്റെ ചെറു വിരൽ മ്മടെ ചെക്കന്റെ നേരെ ഉയർത്താൻ ഈ അക്കു അനുവദിക്കില്ലടി..... ഇനി കളി നമ്മൾ തമ്മിൽ ആണ്...... മ്മളെ പോലെ ഒരു എതിരളിയെ നി ഇനി നേരിടാൻ പോകുന്നെ ഒള്ളു മിസ് ഷാഫിറ..... "

ന്ന് പറഞ്ഞോണ്ട് ആ ഫോട്ടോയിൽ നോക്കി ഒന്ന് പുച്ഛിച്ചു ഫോൺ മാരിയുടെ കയ്യിലേക് ഇട്ടോണ്ട് അവളേം വിളിച്ചു നേരെ കോളേജിൽ ക്ക് വിട്ടു.... ഇന്ന് രാവണന്റെ കൂടെ ആല്ലാർന്നു....... അവന് യെങ്ങടോ പോയേക്കുവാ.... മ്മള് പിന്നെ മാരിയെം കൂട്ടി ബസിന് വിട്ടു...... പോകുന്ന വഴി മുഴുവൻ മ്മടെ മനസ്സിൽ ആ ഷാഫിറയുടെ മുഖം മാത്രം ആയിരുന്നു...... എവിടെയോ കണ്ട് മറന്ന ഒരു മുഖച്ഛായ...... പക്ഷെ അറിയില്ല..... മ്മള് പിന്നെ കൂടുതൽ ചിന്തകൾക്ക് നിൽക്കാതെ...... അവളേം വലിച്ചു കോളേജിൽ ക്ക് കയറിയതും...... മ്മളെ കാത്തു നിക്കുന്നുണ്ടായിരുന്നു സിനുവും ഷാദിയും.... സിനു വിനെ കണ്ട് ഇവിടെ ഒരുത്തി കിടന്നു പരുങ്ങുന്നുണ്ട്..... പിന്നെ പെണ്ണ് മ്മളോട് ക്ലാസ്സിലേക്ക് പോകുവാണെന്ന് പറഞ്ഞു ഒരോട്ടം ആയിരുന്നു..... പെണ്ണിന്റെ ഓട്ടം കണ്ട് സിനു അണ്ടി പോയ അണ്ണാനെ പോലെ ഇരുന്നതും...... മ്മള് ചിരിച്ചോണ്ട് അവരുടെ അടുത്തേക് ചെന്ന് പറഞ്ഞു.... "ന്റെ സിനു ഇജ്ജ് ആ പെണ്ണിനെ വല്ലോം ചെയ്തോ..... നിന്നെ കണ്ടിട്ടാ പേടിച്ചു ഓടിയത്...... പറയടാ കോപ്പേ... " 'അവൾക് മ്മളെ കാണുമ്പോ കുറച്ചു ഓട്ടം കൂടുതൽ ആണ്.... അതിനോട് ഇഷ്ടം തുറന്നു പറഞ്ഞിട്ട് ഇന്ന് മറുപടി പറയാൻ പറഞ്ഞതാ... അതുകൊണ്ട് ആണ് പെണ്ണ് മുങ്ങിയത്..." "ആഹാ അതിനിടയിൽ അതും സംഭവിച്ചോ.... " "ആ അക്കു...... ഇവൻ ഇഷ്ടം പറഞ്ഞിട്ട് അതിനെ കുറിച്ച് മ്മളോട് രണ്ട് പേരോടും ഒന്ന് പറയാന് തോന്നിയോ...... ഇവനെ ഒക്കെ ആണല്ലോ ചങ്ക് ന്ന് പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നത്....." (ഷാദി ) "ഡി വേണ്ട.... മ്മള് നിന്നോട് പറഞ്ഞതല്ലേ പറഞ്ഞ അന്ന് തന്നെ..." "ആ..... അത്‌ പിന്നെ.... മ്മള് ഉദ്ദേശിച്ചത് അക്കുനോട് പറഞ്ഞില്ലാന്നു ആണ്... പറഞ്ഞോ ഇല്ലല്ലോ..."

"അതിന് അവളെ ഒന്ന് കിട്ടണ്ടേ..... ഒരുപാട് പ്രശ്നങ്ങൾക്ക് പുറകെ അല്ലാരുന്നോ അവൾ........" "ന്നാലും പറയാർന്നു... " "ടി.... കുത്തിതിരൂപ്പെ....." ന്നൊക്കെ ഷാദിയും സിനുവും കൂടെ തർക്കിച്ചതും..... മ്മള് രണ്ടിന്റെയും ഇടയിൽ കയറി കൊണ്ട് പറഞ്ഞു... "മതി രണ്ടും തർക്കിച്ചത്.... ന്നാലും സിനു നി മ്മളോട്..... ആ ആയിക്കോട്ടെ....." "ന്റെ അക്കു.... മ്മള് മനഃപൂർവം പറയാതിരുന്നത് അല്ല.... നിന്നോട് ബീച്ചിൽ വെച്ച് പറയാൻ കരുതിയതാ...... അപ്പഴല്ലേ അലൻ നിന്നെ പിടിച്ചോണ്ട് പോയത്..... പിന്നെ എപ്പഴാ പറയാൻ നിന്നെ ഒന്ന് കണ്ടു കിട്ടിയേ....." "ആ അതുകൊണ്ട് മാത്രം വെറുതെ വിടുവാ..... " ന്നൊക്കെ പറഞ്ഞു മ്മള് പിന്നെ ഫുൾ കത്തിയടി ആയിരുന്നു..... പിന്നീട് ക്ലാസ്സിൽ പോയി ഒരുവിധം ആ ദിവസം തള്ളി നീക്കി.... രാവിലെ മുതലേ മ്മള് രാവണനെ കണ്ടതെ ഇല്ല...... അന്വേഷിച്ചു ചെന്നപ്പോൾ ഇന്ന് ലീവ് ആണെന്ന് അറിഞ്ഞു..... മ്മള് പിന്നെ കോളേജ് വിട്ടതും നേരെ പ്രിൻസിപ്പൽന്റെ റൂമിലേക്കു ചെന്നു....... "മെ അയ് കമിങ് സർ......." "യെസ്...... ആ കാന്താരി നീയായിരുന്നോ.... എന്താണ് കോളേജ് വിട്ടിട്ടും ചുറ്റി തിരിഞ്ഞു നിക്കുന്നെ.... " "അല്ല അങ്കിൾ....... ഇങ്ങടെ പുന്നാര മോനിത് എങ്ങടാ പോയത്.... അർഷി സാർ നേം കാണാൻ ഇല്ല... രണ്ടും കൂടെ നാട് വിട്ടോ...." "ആ... അപ്പൊ മ്മടെ മോള് വന്നത് നിന്റെ രാവണനെ അന്വേഷിച്ചു ആണ്...... ന്തേയ്‌ ഒരുനിമിഷം പോലും കാണാതെ നിക്കാൻ വയ്യേ......" "അങ്കിൾ എഴുതാപ്പുറം വയ്യിക്കാന് മിടുക്കനാ..... ഇങ്ങള് എഴുതിയ പുറം വായിക്ക്.... " "ഒഹ്... അങ്ങനെ..... ന്നാൽ കേട്ടോ മ്മടെ മോൻ അത്യാവശ്യം ആയിട്ട് ബാംഗ്ലൂർ വരെ ഒന്ന് പോയതാ.... അവന്റെ ഫുട്ബോൾ മാച്ച് ന്ന് എൻട്രി ഫോം കൊടുക്കാൻ.....

നെക്സ്റ്റ് മന്ത് ആണ് കളി..... അപ്പൊ ഇനി നാളെ അവനെ പ്രതീക്ഷിച്ചാൽ മതി......" "ഔ.... അപ്പൊ അതുവരെ സമാധാന അന്തരീക്ഷം ആയിരിക്കും ഇവിടെ.....ന്നാൽ ശരി അങ്കിൾ മ്മള് അങ്ങട് ഇറങ്ങുവാ.......വിളിക്കുമ്പോ ഒന്ന് അന്വേഷണം അറിയിക്കണേ...." "നിനക്ക് വിളിച്ചൂടെ കാന്താരി അവന്ക്ക്......" "നമ്പർ ഇല്ല സാറെ..... " "ന്നാൽ കൊണ്ട് പോയി വിളിക്ക് പെണ്ണെ.... " ന്ന് പറഞ്ഞു മ്മൾക് അവന്റെ നമ്പർ തന്നതും..... മ്മള് പറഞ്ഞു..... "ഇങ്ങള് ആണ് അങ്കിളേ ബാപ്പ... ന്ന് പറഞ്ഞാൽ അസ്സൽ ബാപ്പ......" ന്ന് മ്മള് ചിരിച്ചോണ്ട് പറഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ കണ്ണ് നിറഞ്ഞു കൊണ്ട് ചോദിച്ചു.... "അങ്കിളേ.... മ്മള് മ്മടെ ഇഷ്ടം പറഞ്ഞു.... പക്ഷെ മ്മള് ഒന്ന് ചിന്തിച്ചില്ല.... മ്മളെ പോലെ ഒരു അനാഥയെ ഇങ്ങടെ മോന്റെ പെണ്ണായി അംഗീകരിക്കാൻ കഴിയോ....... നാണക്കേട് തോന്നുണ്ടോ...... " "ഒറ്റ അടി തന്നാൽ ഉണ്ടല്ലോ..... അങ്ങനെ ഒന്നും വിചാരിക്കണ്ട..... മ്മടെ മോന്ക് നിന്നെക്കാൾ അവനെ സ്നേഹിക്കുന്ന ഒരുത്തിയെ ഇനി കിട്ടില്ല.... അവന്റെ സോഭവത്തിന് നീയാ ബെറ്റർ...... മ്മക്ക് മരുമകൾ ആയിട്ട് നിന്നെ മതി കാന്താരി.... അതോണ്ട് ഇനി അര്ഹതയുടെ പേരിൽ ഈ കണ്ണ് നിറയരുത്.... മ്മക്ക് ഒന്നേ പറയാൻ ഒള്ളു.... മ്മടെ മോന്റെ മനസ്സിൽ കുന്നോളം സങ്കടം ഉണ്ട്... അതിനെ നിന്റെ സ്നേഹം കൊണ്ടേ മാറ്റിയെടുക്കാൻ കഴിയു..... അതോണ്ട് ധൈര്യം ആയിട്ട് വളച്ചോ..... ഫുൾ സപ്പോർട്ട് മ്മടെ ഭാഗത്തു നിന്ന് ഉണ്ടാകും.... " ന്ന് അങ്കിൾ പറഞ്ഞതും മ്മള് സന്തോഷം കൊണ്ട് ആളെ കെട്ടിപിടിച്ചു പറഞ്ഞു... "താങ്ക്സ് അങ്കിൾ......" ന്ന് പറഞ്ഞതും........ മ്മളെ തലയിൽ തലോടിയതും.... മ്മള് ചിരിച്ചോണ്ട് ആളോട് പോകുവാന്നു പറഞ്ഞു റൂം വിട്ടിറങ്ങി.... മ്മള് പിന്നെ സന്തോഷത്തോടെ മൂളി പാട്ടും പാടി കോളേജ് ഗേറ്റിൽ എത്തിയതും....... മ്മടെ മുന്നിലായി ഒരു സ്കൂട്ടി വന്നു നിന്നതും ഒരുമിച്ചായിരുന്നു..... തലയുയർത്തി നോക്കിയതും.....

മ്മടെ മുന്നിൽ ഇളിച്ചോണ്ട് നിക്കുന്നു മ്മടെ ആനി..... "അക്കു.... " "എന്താണ് മോളെ ആന്മരിയെ..... മ്മളെ ഇടിച്ചിടാൻ ഉള്ള പരിപാടി ആയിരുന്നോ......" "പോടീ...... മ്മള് നിന്നെ വിളിച്ചോണ്ട് പോകാൻ വന്നതാ...... മ്മടെ കൂടെ വാ...... നി ഇങ്ങട് ലാൻഡ് ചെയ്ത അന്ന് പറയാൻ തുടങ്ങിയതാ മ്മടെ കൂടെ വീട്ടിലോട്ട് വരാന്ന്....... ഇന്ന് നിന്നെ പിടിച്ച പിടിയാലേ കൊണ്ട് ചെല്ലാന മ്മടെ അപ്പച്ഛന്റേം അമ്മച്ചീടേം ഓർഡർ...... അതോണ്ട് പെട്ടന്ന് കയറിക്കോ......." ന്ന് പെണ്ണ് പറഞ്ഞതും...... മ്മള് മറുത്തൊന്നും ചിന്തിക്കാതെ അവൾക് പുറകെ കയറി.... മ്മള് കയറിയതും പെണ്ണ് പറപ്പിച്ചു വിട്ടു.... മ്മടെ ഒരു സൈഡ് ബിസിനെസ്സ് ന്റെ കാര്യം മ്മള് പറഞ്ഞിരുന്നില്ലേ.... അതിലെ മ്മടെ പാർട്ണർ ആണ് ഇവള്..... ഇങ്ങട് വരുമ്പഴേ വിളിച്ചു അതെല്ലാം സെറ്റ് ആക്കിയിരുന്നു..... പിന്നെ പോകാൻ ടൈം ഒട്ടും കിട്ടിയതും ഇല്ല..... ഇന്ന് എന്തായാലും അതൊക്കെ സെറ്റ് ആക്കണം... ന്നൊക്കെ ചിന്തിച്ചു കഴിഞ്ഞതും........... പെണ്ണ് സ്കൂട്ടി ഒരു ഇരുനില വീടിന്റെ കോംബൗണ്ടിലേക് ഓടിച്ചു കയറ്റി നിർത്തി...... മ്മള് അതിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു... "അക്കു ഇതാണ് മ്മടെ വീട്.... ഇഷ്ടായോട...." "ഒത്തിരി ഇഷ്ടായി.... കൂടുതൽ ഇഷ്ടമായത് ആ ഗാർഡൻ ആണ്...... പിന്നെ ഇഷ്ടമായത്..... പുറത്ത് നിന്ന് മുകളിലേക് ഉള്ള ആ ഗോവണി ആണ്.....ഗോവണി കാണാൻ നല്ല ഭംഗി ഉണ്ട്.... അതിലെന്താ മുല്ലവള്ളി ആണോ പടർത്തി ഇട്ടേക്കുന്നെ.....നിന്റെ ക്രീയേഷൻ ആണോ........ " "ഏയ്യ്...... അതൊക്കെ ആൽബിച്ചായന്റെ പണി ആണ്......" "ആൽബിയോ അതാരാ... " "അത്‌ അമ്മച്ചിടെ അങ്ങളെടെ മോന് ആണ്....... ഗോവണി കയറി ചെന്നാൽ ഉള്ള റൂം ആണ് ആളുടെ..... ആളിപ്പോ അവിടെ ഇല്ല...... എടക്കെ വരൂ......

ബിസിനസ്‌ ആണ് പുള്ളിക്ക്.... ഇപ്പൊ ഒരാഴ്ചത്തേക് മലേഷ്യൽ പോയതാ......" "ഒഹ് അപ്പോൾ ആളില്ല അവിടെ..... സൊ മ്മക്ക് ആ റൂം ഒന്ന് കാണാൻ പറ്റോ......" "അതൊക്കെ കാണാം....ഒരാഴ്ചത്തേക് ആ റൂം റെന്റിനു കൊടുത്തേക്കുവ.... ആൽബിച്ചായൻ വരുന്നത് വരെ..... ഒരു പെണ്ണ് ആണ്.... ഒരാഴ്ച മതി ന്ന് പറഞ്ഞോണ്ട് ആണ് അമ്മച്ചി കൊടുത്തേ......." "ഒഹ് അപ്പൊ കാണാൻ പറ്റൂല്ല....." "എന്താ പറ്റായി...... പക്ഷെ ഇപ്പൊ പോണ്ട..... മ്മക്ക് ആ പെണ്ണിനെ ഇഷ്ടല്ല...... ഒരു ജാഡ പുട്ടി തെണ്ടി......." "ടി..... പട്ടി തെണ്ടി ന്നാ...." "അതല്ല...... പുട്ടി ഇട്ടോണ്ടാ അതിന്റെ നടത്തം........ അതാണ്‌ അങ്ങനെ പറഞ്ഞത്...... അല്ലാണ്ട് അക്ഷരം മാറിയതല്ല......" "ഒഹ് അത്രക്കും പുട്ടി ആണോ......മ്മക്ക് ന്നാൽ നേരിട്ട് കാണണം ആ ഏഷ്യൻ പൈന്റിനെ..... കമോൺ ഫോള്ളോമി...... " ന്ന് പറഞ്ഞോണ്ട് മ്മള് തുള്ളിച്ചാടി കൊണ്ട് ഗോവണി കയറി പോയി...... മ്മടെ പുറകെ ആയി ആനിയും..... മ്മള് പിന്നെ ചെന്ന് കാളിങ് ബെൽ അമർത്തി... നോ റെസ്‌പോൺസ്‌.... മ്മള് പിന്നെ വിരൽ ബെല്ലിൽ അങ്ങട് അമർത്തി പിടിച്ചു നിന്നതും..... കതക് തുറന്ന് ഒരശരീരി വന്നു...... "വൂ ദി ഹെൽ ആർ യൂ..... ബ്ലഡി......." ന്ന് പറഞ്ഞു കതക് തുറന്ന് വന്നതിനെ തലയുയർത്തി നോക്കിയതും....... മ്മടെ മുന്നിൽ നിക്കുന്ന ആ ഏഷ്യൻ പൈന്റിനെ കണ്ട് ഷോക്ക് അടിച്ചു പോയി....... അപ്പോൾ തന്നെ മ്മള് നാമം മനസ്സിൽ ഉരുവിട്ടു..... "ഷാഫിറ........." ...........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story