രാവണ പ്രണയം🔥 : ഭാഗം 33

Ravana Pranayam Novel

എഴുത്തുകാരി: അമീന

വലിയുടെ അകാദത്തിൽ മുന്നോട്ടാഞ്ഞ മ്മള് നിവർന്നു നിന്ന് തിരിഞോണ്ട് തലയുയർത്തി നോക്കിയതും...... മ്മടെ മുന്നിലായി ഡോറിൽ ചാരി നിക്കുന്നവനെ കണ്ട് മ്മടെ കിളി മുഴുവൻ റ്റാറ്റാ പറഞ്ഞോണ്ട് പാറി പോയി.......... യാ ഹൗല..... 🔥രാവണൻ🔥.... ഇവനല്ലേ നാളെയെ എത്തുള്ളൂന്ന് അങ്കിൾ പറഞ്ഞെ........ ഇതെപ്പോ ലാൻഡി...... ന്ന് കരുതി കൊണ്ട് ചെക്കനെ നോക്കിയതും.......മ്മള് ഞെട്ടി പോയി....... ചെക്കനുണ്ട് വശ്യമായ ചിരിയോടെ ഷർട്ട്‌ പോലും ഇടാതെ മസിലും കാണിച്ചോണ്ട് മ്മളിലേക് നടന്നു വരുന്നു........ അതും unpredictable ഭാവത്തോടെ........😲 അവന്റെ വരവിൽ പതറിപ്പോയ മ്മള് പുറകിലേക്ക് നടന്നോണ്ടിരുന്നു..... വൈകുന്നേരം ആയതുകൊണ്ടാണോ.... അതോ ഈ കുരിപ് ലൈറ്റ് ഇടാഞ്ഞിട്ടാണെന്ന് അറിയില്ല റൂമിൽ മങ്ങിയ വെളിച്ചം മാത്രമേ ഒള്ളു...... മ്മള് ആണേൽ ചെക്കന്റെ നോട്ടം താങ്ങാൻ ആകാതെ ന്തൊക്കെയോ കൈകൊണ്ട് ഡ്രെസ്സിൽ പിടിച്ചോണ്ട് കാണിച്ചു കൂട്ടിയതും........ ചെക്കൻ മ്മടെ അരയിലൂടെ കൈകൾ ചുറ്റിവരിഞ്ഞോണ്ട് ആളിലേക് വലിച്ചു ചേർത്ത് പിടിച്ചു.... യാ ഹൗല..... ന്താപ്പോ കയറി പോയത്..... മിസ്സെയിലോ..... മ്മടെ ഉള്ളിലൂടെ കാളൽ അങ്ങട് പാസ്സ് ചെയ്തു..... ബാംഗ്ലൂർന്ന് തലക്ക് അടികിട്ടിയോ സിവനെ..... 🙄 ചെക്കന്റെ പുറകെ ഇഷ്ടം പറഞ്ഞു നടന്നു എന്നല്ലാതെ മ്മൾക് ഇങ്ങന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധം ഹൃദയം മടിച്ചിരുന്നില്ല....... ഇപ്പൊ ആണേൽ അതിപ്പം പൊട്ടും ന്ന് പറഞ്ഞോണ്ട് ഇരിപ്പാണ്.......

പിന്നെ ഉണ്ട് ചെക്കൻ അവന്റെ വലതു കയ്യിനാൽ മ്മടെ മുഖത്തൂടെ ചിത്രം വരക്കുന്നു......അതും കൂടെ ആയതും മ്മള് തളർന്നു പോകുന്നത് പോലെ തോന്നി.... അവന്റെ സ്പര്ശനത്തിൽ മ്മള് കണ്ണുകൾ മുറുകെ അടച്ചതും......അപ്പോൾ ആണ് ഒരു വൃത്തികെട്ട ചിരി കേട്ടത്...... കണ്ണ് തുറന്ന് നോക്കിയതും കണ്ടത് രാവണൻ മ്മളെ നോക്കി ഒരുമാതിരി ആക്കി ചിരിക്കുന്നു... അത്‌ കണ്ടതും മ്മള് കണ്ണ് ചുരുക്കി സംശയത്തോടെ നോക്കിയതും........... മ്മളിൽ നിന്ന് വിട്ടു നിന്ന ചെക്കൻ ബെഡിലേക് പോയി ഇരുന്നോണ്ട് നെറ്റിയിലേക് ചാഞ്ഞു നിന്ന മുടി പുറകിലേക് വകഞ്ഞു മാറ്റി കൊണ്ട് പറഞ്ഞു....... "പൊന്നു....ന്നാലും.... നീ ഇത്ര ഒള്ളു.... ഈ നീയാണോ മ്മളോട് ഇഷ്ടം ആണെന്ന് പറഞ്ഞു പുറകെ നടന്നത്....... നിന്നോട് ജസ്റ്റ്‌ ഒന്ന് ചേർന്നു നിന്നപ്പഴേക്കും Ac ഇട്ട റൂമിൽ നിന്ന് വിയർത്തു കുളിച്ചേക്കുന്നു........ ഇത് തന്നെ നിനക്ക് താങ്ങുന്നില്ല.... പിന്നെയാ മ്മളെ വീഴ്ത്താൻ നോക്കുന്നത്.............. അതുകൊണ്ട് പൊന്നു മോള് റൂട്ട് മാറ്റി പിടി.....ഇത് ആള് വേറെയാ....." ന്ന് ചെക്കൻ പറഞ്ഞതും....... മ്മള് കിളി പോയ പോലെ നിന്നു..... ശരിയാ അവന് പറഞ്ഞത്......ഒന്നും ആലോചിക്കാതെ.... പിറകെ നടന്നു ഇഷ്ടം പറഞ്ഞു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവനെങ്ങാൻ ഇങ്ങനെ അടുത്തേക് വന്നാൽ മിക്കവാറും മ്മള് അറ്റാക്ക് വന്നു ചാകും....🙄

അത്‌ കരുതി മ്മക്ക് പിൻമാറാൻ പറ്റില്ലല്ലോ.......ഒരു നിമിഷം മ്മള് പതറി ന്നുള്ളത് ശരിയാ...... മ്മളെ ചുമ്മാ ഇട്ട് കളിപ്പിച്ചതിന് ഇനി പതറാൻ പോകുന്നത് നീയാണ് മ്മടെ രാവണ..... 😉 ന്നൊക്കെ മനസ്സിൽ കരുതി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചെക്കനെ ലക്ഷ്യം വെച്ച് നടന്നോണ്ടിരുന്നു.... മ്മളെ വരവ് കണ്ട് സംശയത്തോടെ നോക്കിയ ചെക്കനെ പിടിച്ചു പുറകിലേക്ക് തള്ളിയതും കിടക്കയിലോട്ട് വീണു... മ്മളെ മക്കാറാക്കിയതിന് നിനക്കിട്ട് തരാമെടാ രാവണ.... ന്ന് മനസ്സിൽ പറഞ്ഞോണ്ട് അവൻക്കരികിലായി ബെഡിലോട്ട് കയറി ഇരുന്നു... ചെക്കൻ പകച്ചു നോക്കുവാ... മ്മള് നല്ല അന്തസ്സിൽ വശ്യമായി ചിരിച്ചോണ്ട് അവന്റെ അരികിലായി കിടന്നോണ്ട് മ്മടെ ചുണ്ടുവിരലിനാൽ അവന്റെ മുഖത്തൂടെ ചിത്രം വരച്ചതും..... "പൊന്നു... നീ...നീ..... ഇതെന്താ ചെയ്യുന്നേ....ടി പെ....ണ്ണെ കയ്യെടുത് മാറ്റ്....." "അതിന് മ്മള് ഒന്നും ചെയ്തില്ലല്ലോ ചെയ്യാൻ പോകുന്നല്ലേ ഒള്ളു.... എന്ന് മുതല രാവണ അനക് വിക്ക് തുടങ്ങിയെ...... " ന്ന് പറഞ്ഞു മ്മള് സൈറ്റ് അടിച്ചോണ്ട് മ്മടെ മുഖം അവനിലേക് അടുപ്പിച്ചതും..... ചെക്കൻ കളി പോയ പോലെ കിടക്കുന്നു..... "ഐ ലവ് യു അലൻ........" ന്നും കൂടെ പറഞ്ഞു മ്മള് അവന്ക് അരികിലേക്ക് ചേർന്ന് ചെക്കന്റെ കവിളിൽ അടാർ കടി കടിച്ചു കൊണ്ട് ബെഡിൽ എണീറ്റ് ഇരുന്നോണ്ട് പൊട്ടിച്ചിരിച്ചു....

ചെക്കൻ ആണേൽ കവിളിൽ കൈ വെച്ചു പകച്ചു കൊണ്ട് എണീറ്റിരുന്നു...... "ന്താണ് രാവണ കിളി പോയോ.....ന്തായിരുന്നു ഡയലോഗ്......ഇപ്പൊ മനസ്സിലായോ നീയും ഇത്രയെ ഒള്ളു.... മ്മള് ഒന്ന് അടുത്ത് വന്നപ്പം തന്നെ വിക്ക് ഒക്കെ വരാന് തുടങ്ങി....... " ന്ന് പറഞ്ഞു മ്മള് പിന്നെയും പൊട്ടി ചിരിച്ചതും.... പെട്ടന്നാണ് മ്മള് ബെഡിലേക് വീണത്... ബെഡിലേക് വീണതും മ്മള് പകച്ചു നോക്കുമ്പോൾ ഉണ്ട് മ്മടെ മുകളിൽ ആയി രാവണൻ.... മ്മള് കണ്ണും തള്ളി നോക്കിയതും.......... ചെക്കൻ മ്മളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.... "പോന്നു.......നീ പറഞ്ഞത് ശരിയാ മ്മളും അത്രെ ഒള്ളു......ഇനി ഇപ്പൊ ന്താ ചെയ്യാ.......മ്മള് നിന്നെ ഫ്രണ്ട് ആയിട്ടേ കാണുന്നുള്ളൂ.... പക്ഷെ.... ഐ തിങ്ക്..... ഐ തിങ്ക്..... ഐ വാണ്ട്‌ യെ കിസ്സ്...... പോന്നു....." "ന്തൊന്ന്.....? "😲 "മ്മൾക് നിന്നെ ഒന്ന് ഉമ്മ വെക്കണം പോന്നു........ " "ഒ.... ഒ.... ഒന്ന് പോയേ....."😳 "വേണം.... പോന്നു...... നീയാ മ്മൾടെ കണ്ട്രോൾ കളഞ്ഞത്.... ഒന്നൂല്ലേലും മ്മളും ഒരാണല്ലേ...... ഇങ്ങനെ അടുത്ത് ഒക്കെ വന്നാൽ കൈവിട്ട് പോവില്ലേ....കൈവിട്ട് പോയി പോന്നു....... അതോണ്ട് മ്മള് നിന്നെ ഉമ്മ വെക്കാൻ പോക......" ന്ന് പറഞ്ഞു ചെക്കൻ മ്മടെ അടുത്തേക്ക് വന്നു..... ദേ കിടക്കുന്നു ചട്ടിo കലോo.... ന്ന് മനസ്സിൽ കരുതി മ്മള് ചെക്കനെ മ്മളെ മേലെ നിന്ന് തള്ളിയിട്ടോണ്ട് ഓടി..... "പോടാ ഉമ്മച്ചാ......" ന്ന് വിളിച്ചോണ്ട് ഓടി ഡോർ വരെ എത്തി തിരിഞ്ഞു നോക്കിയതും........... കണ്ടത് ബെഡിൽ കിടന്നു പൊട്ടി ചിരിക്കുന്ന രാവണനെ ആണ്.... "ന്താ പോന്നു നിന്റെ കാറ്റ് പോയോ.....

മ്മളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും..... " കോന്തൻ.... മ്മളെ മക്കാറാക്കിയത.. കണ്ടില്ലേ ഇളിക്കുന്നെ..... മ്മള് അതിന്....."പോടാ പട്ടി.... " ന്ന് വിളിച്ചതും.... "ടി കോപ്പേ......" ന്ന് ദേഷ്യത്തോടെ പറഞ്ഞു ചെക്കൻ മ്മടെ അടുത്തേക് ഓടി വന്നതും.... മ്മള് അവിടെ നിന്നും ഇറങ്ങി ഓടി മാരിയുടെ അടുത്തേക്ക്....... (അലൻ ) ഇന്ന് ബാംഗ്ലൂർ പോയി നേരത്തെ തിരിച് എത്തി.... നാളെ വരാന് ആണ് കരുതിയെ..... പിന്നെ മിയു മോളുടെ ബർത്ത് ഡേ ആയതുകൊണ്ട് നേരത്തെ വന്നു.... വന്നപ്പോൾ വീട്ടിലെല്ലാവരും ഡെക്കറേഷൻ ചെയ്യുകയായിരുന്നു.... അതുകൊണ്ടുതന്നെ മുകളിലേക്ക് പോയി ഫ്രഷ് ആയി ബെഡിൽ ഇരുന്നു കൊണ്ട് അർഷിക്ക് വിളിച്ചു ഇന്ന് പാർട്ടിക്ക് നേരത്തെ വരാൻ പറഞ്ഞു.... ഫോൺ വിളിച്ചു കൊണ്ട് പുറത്തിറങ്ങാൻ നിൽക്കുമ്പോഴാണ് സ്റ്റെയർ കയറി പൊന്നു വരുന്നത് കണ്ടത്..... മ്മള് അപ്പോൾ തന്നെ കാൾ കട്ട്‌ ചെയ്തു റൂമിലേക്കു കയറി.... റൂമിന് അരികിലൂടെ പോയ അവളെ കൈ പിടിച്ചു വലിച്ച് അകത്തോട്ട് കയറ്റി... ഒന്ന് പേടിപ്പിക്കാൻ വേണ്ടി യാണ് അവൾക്ക് അരികിലേക്ക് ചെന്നത്... കാന്താരി.... അതിലും വിളഞ്ഞ വിത്താണ്...... പിന്നീട് ചെയ്തത് കണ്ട് മ്മടെ കിളി ആണ് പോയത്........ മ്മള് പറ്റിച്ചത് പോലെ എന്നോടും കാണിച്ചതാണ് എന്നറിഞ്ഞതും............. മ്മള് പിന്നെയും അടവു മാറ്റി..... അതിൽ പെണ്ണ് ഒന്ന് പേടിച്ചിട്ടുണ്ട്.... മ്മള് ഉമ്മ വെക്കും ന്ന് കരുതി തള്ളിയിട്ട് ഓടി പോയി പോടാ പട്ടി ന്ന് വിളിച്ചതും....... മ്മൾക് കലിപ്പ് കയറി അവൾക് അരികിലേക്കു ഓടിയതും പെണ്ണ് എസ്‌കേപ്പ് ആയി.....

സത്യം പറഞ്ഞാൽ പെണ്ണ് അടുത്തോട്ടു വന്നപ്പോൾ മ്മള് ഒന്ന് ഷോക്ക് അടിച്ചു പോയിരുന്നു....... ന്താണെന്ന് അറിയില്ല ഒരു പ്രത്ത്യേക ഫീൽ..... ചിലാപോള് മ്മള് ശരിക്കും ഉമ്മ വെച്ച് പോയേനെ.........🙄 പെണ്ണിന്റെ നോട്ടം നെഞ്ചിൽ വന്നു തറക്കുന്നത് പോലെ..... ന്തൊക്കെയാ അലൻ നീ ചിന്തിച്ചു കൂട്ടുന്നത്........ അതൊന്നും വേണ്ട അലൻ... പൊന്നു നിനക്ക് ഫ്രണ്ട് ആണ്.... അതിൽ കൂടുതൽ സ്ഥാനം നൽകാൻ നിനക്ക് കഴിയോ..... അറിഞ്ഞു കൊണ്ടല്ലേലും നീ ഒരു തെറ്റ് ചെയ്തവനാ.........ഒരു പെണ്ണും സഹിക്കില്ല അവളുടെ ചെക്കൻ മറ്റൊരുത്തിയുടെ കൂടെ.........അപ്പൊ പിന്നെ അറിഞ്ഞുകൊണ്ട് മറ്റൊരുത്തിയുടെ കണ്ണ് നിറക്കണോ..... പിന്നെ ഒരു സമാധാന ന്താന്ന് വെച്ചാല് മ്മടെ കാര്യത്തിൽ അതുണ്ടാവില്ല...... കാരണം മ്മളെ ജീവിതത്തിൽ ഓര്ത്തിക്കും സ്ഥാനം ഇല്ല......മ്മള് ആരെയും സ്നേഹിക്കില്ല..... പൊന്നു നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെന്ന് അവൾ മനസ്സിൽ ആക്കിയാൽ സ്വയം ഒഴിഞ് മാറി മ്മളെ ഒരു ഫ്രണ്ട് ആയി കണ്ടോളും....... അത്‌ മതി.... അങ്ങനെയേ ആകാവൂ...... ന്നൊക്കെ മനസ്സിൽ കരുതി മ്മള് ഒരു ഷർട്ട്‌ ഉടുത്തു താഴോട്ടിറങ്ങി പോയി..... ***************** (ആനി ) ആൽബിച്ചായൻ ദേഷ്യത്തിൽ നന്നടുക്കുന്നതിനനുസരിച് മ്മള് പേടിച് പുറകിലേക്കും... ന്റെ പുണ്യാള.....മ്മളെ ഒന്ന് രക്ഷിക്കാൻ ആരാ ഉള്ളത്.... "ടി ഊളെ... നിന്നോട് ആര് പറഞ്ഞിട്ടാടി മ്മടെ റൂം റെന്റിനു കൊടുത്തേ.... " ന്ന് പറഞ്ഞോണ്ട് മ്മടെ കയ്യിൽ പിടി മുറുക്കിയതും...... വേദന കൊണ്ട് കണ്ണ് നിറഞ്ഞു.....

"ആൽബിച്ചായ വിട്...മ്മള് ഒന്ന് പാഞ്ഞോട്ടെ.... " "മിണ്ടരുത് നീ...... കൂടുതൽ ചെലക്കാണ്ട് പോയി ആ റൂമിൽ ഇപ്പൊ താമസിക്കുന്ന ആളെ ഇറക്കി വിട്ടോണം.... " "മ്മള് വാടക മേടിച്ചു പോയില്ലേ.... ഇനി എങ്ങനെയാ........" ന്ന് പറഞ്ഞതും..... ഇത്തവണ മ്മടെ രണ്ട് കയ്യിലും പിടി മുറുക്കി കൊണ്ട് പറഞ്ഞു.... "അതൊന്നും മ്മക്ക് അറിയണ്ട.... നാളെ.... മ്മൾക് മ്മടെ റൂം കിട്ടിയിരിക്കണം... മനസ്സിലായോടി......" ന്ന് പറഞ്ഞതും മ്മൾക് ദേഷ്യം വന്നു.... ഇങ്ങനെ വേദനിപ്പിക്കാൻ മ്മള് ആ റൂം റെന്റിനു കൊടുത്തല്ലേ ഒള്ളു..... അല്ലാതെ വിറ്റിട്ടൊന്നും ഇല്ലല്ലോ... മ്മള് അപ്പോൾ തന്നെ കലിപ്പിൽ ആൾടെ കയ് തട്ടി മാറ്റി കൊണ്ട് പറഞ്ഞു.... "പറഞ്ഞു വിടാൻ മനസില്ല.... പോയി കേസ് കൊടുക്ക്...... ഒരു റൂം വന്നേക്കുന്നു.... മ്മള് ആ റൂം വേണേൽ റെന്റിനും അല്ലേൽ വിക്കുക തന്നെ ചെയ്യും....ന്തോ ചെയ്യും........ അതെ മ്മടെ അപ്പൻ ഉണ്ടാക്കിയ റൂം ആണ്.... അതിൽ പൂർണ അവകാശം മ്മക്ക് ഉണ്ട്......." ന്ന് മ്മള് പറഞ്ഞതും...... ആൾടെ മുഖം ദേഷ്യം കൊണ്ട് ചുമന്ന് വന്നു.... "അവകാശം.... എന്ത് അവകാശം ആണെടി നിനക്ക്..... അനാഥ ആയ നിന്നെ ദത്ത് എടുത്തു വളർത്തിയത് കൊണ്ട് അവകാശം പറയാൻ ആയി........ അല്ലേൽ എന്ത് അവകാശം ആണെടി നിനക്ക് ഇവിടല്ലെ.....മ്മൾക് ഉള്ള അവകാശം പോലും നിനക്കില്ലല്ലോ.......

ഉണ്ടോ.... ഇവിടെ വന്നില്ലേൽ നീ ഇപ്പഴും ആ അനാഥാലയത്തിൽ തന്നെ ആവില്ലായിരുന്നൊ......ഇത്രയും സുഖസൗകര്യം ഉണ്ടാവുമായിരുന്നൊ...... ആന്മരിയ കുര്യൻ ന്നുള്ള നിന്റെ പേര് വെറും ആന്മരിയ ആകുമായിരുന്നുള്ളു...... അങ്കിൾ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നില്ലായിരുന്നെങ്കിൽ..... ന്നിട്ട് അവകാശം പറയുന്നു......" ന്നൊക്കെയുള്ള ഇച്ചായന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾ വന്നു തറച്ചത് മ്മടെ ഹൃദയത്തിൽ ആയിരുന്നു.... മ്മള് തകർന്ന് പോയി.... ഇതുവരെ മ്മടെ അപ്പനും അമ്മയും മ്മള് ഒരു അനാഥയാണെന്ന് ഒരു വേർതിരിവ് കാട്ടിയിട്ടില്ല.... ഇന്ന് ഇച്ചായൻ പറഞ്ഞത് മുഴുവൻ മ്മളെ ആരുമില്ലാത്തവളാക്കി തീർത്ത പോലെ... ആൾക്ക് മ്മളോടുള്ള ദേഷ്യം ചിലപ്പോൾ മ്മള് ഒരു അനാഥ ആയത് കൊണ്ടായിരിക്കും.... ആണ്..... മ്മളെ ഉൾകൊള്ളാൻ കഴിയാത്ത ആളെ ആണോ കർത്താവെ മ്മള് അറിയാതെ ആണേലും സ്നേഹിച്ചു പോയത്........പറഞ്ഞത് ശരിയാ.... ഒരുപാട് ഇഷ്ടവാ..... ആരും അറിയാണ്ടെ മനസ്സിൽ കൊണ്ട് നടക്കുവായിരുന്നു......ആ ആളാണ് മ്മളോട് ഇങ്ങനെയൊക്കെ പറഞ്ഞത്....... ന്നൊക്കെ കരുതിയതും...... മ്മളെ ഉള്ളിൽ നിന്നും ഒരേങ്ങൽ ഉയർന്നു വന്നു.... അപ്പോൾ തന്നെ ആൽബിച്ചായൻ ആനി കൊച്ചേ... ന്ന് വിളിച്ചതും..... മ്മള് ആൾടെ മുഖത്തേക് നോക്കിയതും..... ആ മുഖത്തു മ്മക്ക് കാണാൻ കഴിഞ്ഞത് കുറ്റബോധം ആണോ മറ്റെന്തോ ആണോ എന്നറിയാത്ത ഒരു ഭാവം ആയിരുന്നു..... മ്മള് അപ്പോൾ തന്നെ തേങ്ങൽ അടക്കി കൊണ്ട് പറഞ്ഞു...

"സോറി..... മ്മൾ പലപ്പോഴും മറന്ന് പോകുവാ ആൽബിച്ചായ... മ്മള് ആരും ഇല്ലാത്തവൾ ആണെന്ന്..... മറ.....ക്കാതെ നി....ക്കാൻ ഇനി...ഇനി..... ശ്രമിക്കാം...." ന്നൊക്കെ ഒരുവിധം പറഞ്ഞു കൊണ്ട് മ്മള് കതക് തുറന്ന് പുറത്തോട്ട് ഓടിയതും..... "ആനി കൊച്ചേ.... " ന്നുള്ള ഇച്ചായന്റെ പിൻവിളി വകവെക്കാതെ മ്മൾ ഗസ്റ്റ് റൂമിൽ കയറി കതകടച്ചു ബെഡിൽ വീണു പൊട്ടിക്കരഞ്ഞു..... കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങി പോയ മ്മള് അപ്പച്ചന്റെ വാതിലിൽ തട്ടിയുള്ള വിളി കെട്ടാണ് ഉണർന്നത്.... എണീറ്റ് നോക്കുമ്പോൾ ടൈം ഒരുപാട് ആയിരുന്നു.... മ്മള് പിന്നെ ബാത്‌റൂമിൽ കയറി മുഖം കഴുകി കതക് തുറന്നു...... അപ്പഴും അപ്പച്ചൻ റൂമിന് വെളിയിൽ ഉണ്ടായിരുന്നു..... ആളെ കണ്ടതും അടക്കി വെച്ചതെല്ലാം ഒരു പൊട്ടിക്കരച്ചിലായി പുറത്ത് വന്നതും...... മ്മള് ആൾടെ നെഞ്ചോട് ചേർന്നു നിന്ന് കരഞ്ഞോണ്ട് പറഞ്ഞു.... "അപ്പച്ചാ.... എന്തിനാ അപ്പച്ചാ മ്മളെ ഇങ്ങട് കൊണ്ടുവന്നേ.....തളർന്നു പോകുവാ അപ്പച്ചാ.......മ്മക്ക് ആരും ഇല്ലെ അപ്പച്ചാ......" "ന്തൊക്കെയാ മോളെ നീ പറയുന്നേ..... ആരില്ലന്ന.... പിന്നെ ഇവിടെ ഉള്ളവരൊക്കെ ആരാ......." ന്ന് അപ്പച്ചൻ മ്മടെ മുഖം കൈകുമ്പിളിൽ ഇടുതോണ്ട് പറഞ്ഞതും..... മ്മടെ കണ്ണ് നിറഞ്ഞോണ്ടേ ഇരുന്നു.... അപ്പോൾ ആണ് അപ്പചന്റെ പുറകെ ഞങ്ങളെ തന്നെ വീക്ഷിക്കുന്ന ഇച്ചായനെ കണ്ടത്.... മ്മള് അപ്പോൾ തന്നെ കണ്ണ് തുടച് പറഞ്ഞു...... "ഒന്നൂല്ല അപ്പച്ചാ.... മ്മക്ക് വിശക്കുന്നു..... മ്മളെ കഴിക്കാൻ ആരും വന്നു വിളിച്ചില്ലല്ലോ.... അതോണ്ട് പറഞ്ഞു പോയതാ..."

ന്ന് ഒരുവിധം പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...... "ടി കൊച്ചേ... ഒരു വീക് വെച്ച് തന്നാൽ ഉണ്ടല്ലോ..... മനുഷ്യൻ പേടിച്ചു പോയി.... നിന്നെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ ആണ് വന്നത്..... വാ കൂടെ.... " ന്ന് പറഞ്ഞു അപ്പച്ചൻ മ്മളെ ഷോൾഡറിലൂടെ ചുറ്റി പിടിച്ചോണ്ട് സ്റ്റെയർ ഇറങ്ങി........ ഇറങ്ങുന്നതിനിടയിൽ ഇച്ചായനോടും കഴിക്കാൻ വരാന് പറഞ് മ്മളേം കൊണ്ട് സ്റ്റെപ് ഇറങ്ങിയതും..... മ്മടെ കയ്യിൽ ഇച്ചായൻ പിടിച്ചതും ഒരുമിച്ചായിരുന്നു.... അങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ അപ്പച്ചന്റെ കൂടെ ആളുടെ കൈകളിൽ നിന്ന് മ്മടെ കയ്കളെ മോചിപ്പിച്ചു കൊണ്ട് സ്റ്റെയർ ഇറങ്ങി നടന്നു......... ***************** (അക്കു ) ഒരുവിധം അറങ്ങേമെന്റ്സ് ഒക്കെ ചെയ്ത് കഴിഞ്ഞതും..... മ്മളും ഇത്തയും അപ്പുവും വീട്ടിൽ പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പാർട്ടിക്ക് വേണ്ടി ഒരുങ്ങി ഇറങ്ങി..... അവിടെ എത്തിയ്ത്തും ബര്ത്ഡേ ഗേൾ ഉണ്ട് ഒരുങ്ങി സുന്ദരി ആയി ടേബിളിൽ വെച്ച കേക്കിന് അരികിൽ ഇരിക്കുന്നു..... കൂടെ മ്മടെ ചെക്കനും ഉണ്ട്.... അങ്ങനെ അകത് ചെന്നതും അങ്കിൾ ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു... മ്മളെ കണ്ടതും ആള് രാവണനെ കണ്ണ് കാണിച്ചു..... ഇങ്ങനെയും ഒരു ഡാഡ്..... മകനെ വളക്കാൻ ഫാവി മരുമകൾക് കട്ട സപ്പോർട്ട്...🤠 മ്മള് അതിന് ചിരിച്ചോണ്ട് മിയു മോൾടെ അരികിലേക്കു ചെന്ന് പറഞ്ഞു.... "ഹാപ്പി ബര്ത്ഡേ മിയൂട്ടി......" "താങ്ക്സ്......റ്റാറ്റു ... " ന്ന് പറഞ്ഞതും....... മ്മള് അവളെ കൈകളിൽ കോരിയെടുത്തു കവിളിൽ ഉമ്മ വെച്ചു.... "അല്ല മിയൂട്ടാ കേക്ക് കട്ട്‌ ചെയ്യാൻ ആയില്ലേ....."  "മ്മള് കിച് മാമ നോട്‌ പഞ്ഞു......പച്ചേ..... ശമ്മയിച്ചില്ല.... നമ്മക് മുറിക്ക..." ന്ന് പെണ്ണ് ചിണുങ്ങി കൊണ്ട് പറഞ്ഞതും.....മ്മള് "അതിനെന്താ.... നമ്മക് കേക്ക് മുറിക്കട്ടോ......

അന്റെ കിച് മാമനോട്‌ പോകാൻ പറ......ഒന്നും അറിയൂലെന്നെ......." ന്ന് പറഞ്ഞു രാവണനെ നോക്കിയതും...... ആള് പിരികം പൊക്കി മ്മളെ ഉണ്ട് നോക്കുന്നു.... മ്മള് അതിന് ഒന്ന് പുച്ഛിച്ചു വിട്ടു.... അല്ല പിന്നെ.... പിന്നീട് എല്ലാരും ടേബിളില്ൻ ചുറ്റും വന്നതും..... മാജിത്ത മിയു മോൾടെ കൈ പിടിച്ചു കേക്ക് കട്ട്‌ ചെയ്തു..... പിന്നീട് എല്ലാവരും കേക്ക് ഒക്കെ കഴിച് മോൾക്കുള്ള ഗിഫ്റ്റ് ഒക്കെ കൊടുത്തു..... വല്യ ആഘോഷം ഒന്നും ഇല്ലാരുന്നു.... വീട്ടിലുള്ളവരും..... പിന്നെ ഞങ്ങളും........ മജിത്താടെ ഇക്കാടെ ഉമ്മയും ഉപ്പയും..... അർഷി സാറും കൂടെ ഉണ്ടായിരുന്നു.... പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചു അവര് യാത്ര പറഞ്ഞിറങ്ങി.......അർഷി സാർ നെ രാവണൻ അവിടെ പിടിച്ചു വെച്ചു........ പിന്നീട് പാട്ടൊക്കെ വെച്ച് ഡാൻസ് ആയിരുന്നു മിയു മോളും അപ്പുവും കൂടെ........ എല്ലാരും വളരെ സന്തോഷത്തിൽ മിയുമൊൾടേം അപ്പുവിന്റേം ഡാൻസ് ഒക്കെ കണ്ട് നിക്കുന്നതിനിടയിൽ ആണ് എന്തോ വീണുടയുന്ന സൗണ്ട് കേട്ടത്....... പെട്ടന്ന് തന്നെ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക് നോക്കിയപ്പോൾ കണ്ടത് നിലത്തു പൊട്ടികിടക്കുന്ന ഗ്ലാസ്‌ ആയിരുന്നു....... അതിന് അടുത്തായി കട്ട കലിപ്പിൽ നിൽക്കുന്ന രാവണനും... അവന്റെ ദൃഷ്ടി ആണേൽ ഒരുഭാഗത്തേക്ക് മാത്രം ആയിരുന്നു........ അവന് നോക്കുന്നിടത്തേക് മ്മടെ മിഴികൾ ചലിച്ചതും....... പുറത്തെ വാതിലിനവിടെ നിക്കുന്നെ ആളെ കണ്ട് മ്മള് തറഞ്ഞു നിന്നു..... "ഷാഫിറ........." ആ നാമം മനസ്സിൽ ഉരുവിട്ടതും............. സ്‌പെക്സ് അഴിച്ചോണ്ട് ആ കോപ്പ് അകത്തേക്കു നടന്നടുത്തിരുന്നു....വിത്ത്‌ പുച്ഛഭാവം........ അവൾ അകത്തേക്കു അടുക്കും തോറും രാവണനിൽ ദേഷ്യം ആണ് ഉയർന്നതെങ്കിൽ......... മറ്റു കണ്ണുകളിൽ മ്മൾക് കാണാൻ കഴിഞ്ഞത് നിർവചിക്കാൻ പോലും കഴിയാത്ത ഭാവങ്ങൾ ആയിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story