രാവണ പ്രണയം🔥 : ഭാഗം 34

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവൾ അകത്തേക്കു അടുക്കും തോറും രാവണനിൽ ദേഷ്യം ആണ് ഉയർന്നതെങ്കിൽ......... മറ്റു കണ്ണുകളിൽ മ്മൾക് കാണാൻ കഴിഞ്ഞത് നിർവചിക്കാൻ പോലും കഴിയാത്ത ഭാവങ്ങൾ ആയിരുന്നു..... മിക്കവാറും ഇന്ന് രാവണ ക്രോധത്തെ നേരിടേണ്ടി വരുമല്ലോ ന്റെ പടച്ചോനെ മ്മടെ കണ്ണുകൾക്ക്....... ന്ന് കരുതേണ്ട നിമിഷം ഉയർന്നു പൊങ്ങി അലന്റെ ശബ്ദം ആ ഹാൾ നടുങ്ങുമാർ ഉച്ചത്തിൽ...... "സ്റ്റോപ്പ്‌ തേർ.... ഹൗ ഡയർ യൂ..... ആരോഡ് ചോദിച്ചിട്ടാടി മ്മടെ വീട്ടിലേക്ക് കാല് കുത്തിയത്.......ഒരടി മുന്നോട്ട് വെച്ചാല് വടിച്ചെടുക്കേണ്ടി വരും ചുരീന്ന്..... " ന്ന് പറഞ്ഞോണ്ട് ചെക്കൻ അവള്കരികിലേക് ദേഷ്യത്തിൽ നടന്നടുത്തതും........ ആ കൊപ്പത്തി അലനെ ഒന്ന് പുച്ഛിച്ചു കൊണ്ട് അവളുടെ വലതുകൈയ്യാൽ തടഞ്ഞുനിർത്തി പറഞ്ഞു.... "ഏയ്... കൂൾ അലൻ........ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെയാണോ വെൽക്കം ചെയ്യുന്നത്......ലീവ് ഇറ്റ്.... എനി വേ......നിന്റെ ദേഷ്യത്തിന് ഒരു കുറവും ഇല്ലല്ലോ...... ഐ ലൈക്ക് ഇറ്റ് ബേബി.... പറയാതിരിക്കാൻ വയ്യ അലൻ ആദ്യത്തെ കാൾ വാട് യെ ചേഞ്ച്.......ഹാൻഡ്‌സം ആൻഡ് ഹോ......" ന്ന് പറഞ്ഞുകൊണ്ട് അവനെ അടിമുടി നോക്കിയതും....... മ്മടെ അടിമുടി ആണ് എരിഞ്ഞു കയറിയത്....... അൽ കുരിപ്പ് വായിനോക്കി പുട്ടി ഗേൾ...... 😏

" കൂടുതൽ ഡയലോഗ് പറയാൻ നിക്കാതെ ഇറങ്ങി പോടീ......" "അങ്ങനെ പോകാൻ വേണ്ടി അല്ലല്ലോ മ്മള് വന്നത് ...... ഞാൻ വന്നത് ഒരു കാര്യം പറയാനാണ് അല്ല അറിയിക്കാനാണ്.......അത്‌ ചെയ്യാതെ മ്മൾക്ക് ഇവിടുന്ന് പോകാൻ കഴിയില്ല......അതല്ലാതെ എത്ര ദേഷ്യപ്പെട്ടും കാര്യമില്ല......" "പോകണ്ട നീ....... അടിച്ചിറക്കാൻ പറ്റുമോ എന്ന് മ്മള് ഒന്ന് നോക്കട്ടെ......" എന്നു പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടുത്തം ഇട്ടു കൊണ്ട് പുറത്തോട്ട് വലിച്ചതും...... പെട്ടെന്നാണ് അവളുടെ വായിൽ നിന്നും സൗണ്ട് ഉയർന്നത്..... "അലൻ അയാം പ്രേഗ്നെന്റ്....." എന്നുള്ള ഡയലോഗ് കേട്ട് തറഞ്ഞു നിന്നു പോയി ഞാൻ.... നെറ്റി ചുളിച്ചു കൊണ്ട് അവളിലേക്ക് തിരിഞ് ഒരുനിമിഷം നിന്നതും....... പിന്നെയും അവൾ തുടർന്നു.... "അലൻ......മ്മള് പറഞ്ഞത് നീ കേട്ടില്ലേ........അയാം പ്രെഗ്നന്റ്.....അലൻ....." "വാട്ട്‌ നോണ്സെന്സ് ആർ യൂ ടാല്കിങ്...... എന്ത് അസംബന്ധമാണ് ഈ പറയുന്നത്....വായിച്ചു തോന്നുന്നത് വിളിച്ചു പറയാൻ ഇത് തെരുവ് അല്ല......." "ഇത് എങ്ങനെയാണ് അസംബന്ധം ആകുന്നത്...... ഞാൻ പറഞ്ഞത് സത്യമാണ്..... അലൻ എന്നെ ഒന്ന് നോക്ക്.......മ്മളെ കണ്ടിട്ട് നിനക്ക് ഞാൻ പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നുണ്ടോ....... ഞാൻ പറഞ്ഞത് മുഴുവൻ ശരിയാണ്......അലൻ.....ഇത് പറയാനാ മ്മള് വന്നത് തന്നെ......"

"എന്ത് ശരിയാണെന്ന്......നീ പറയുന്നത് എനിക്ക് കേൾക്കണമെന്നില്ല..... ഇറങ്ങി പോകുന്നതാണ് നിനക്ക് നല്ലത്...... ഒരുപാട് ആയി നീ തുടങ്ങിയിട്ട്...... ഇതിലും കൂടുതൽ നാടകം മ്മള് സഹിച്ചു എന്നുവരില്ല....... അതിരുകടക്കുന്നു നീ..... എന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല..... ചിലപ്പോൾ ഈ നിമിഷം നിന്നെ കൊല്ലാനും മടിക്കില്ല... ഇറങ്ങി പോടീ ചെറ്റെ ഇവിടുന്ന്......" എന്നൊക്കെ മ്മള് ആക്രോഷിച്ചു പറഞ്ഞിട്ടും...... ഒരു കൂസലുമില്ലാതെ അവൾ നിന്നു...... പെട്ടെന്നാണ് അവൾ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തോട്ടൂർന്നു വീണത്..... നിറഞ്ഞ കണ്ണുകൾ തൂവി കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.... " അലൻ..... അറിയാം ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്....എല്ലാം അറിയാം...... നിന്റെ സ്വപ്നങ്ങൾ തകർത്തു..... എല്ലാം തെറ്റ് തന്നെയാണ് സമ്മതിച്ചു..... പക്ഷേ ഒന്നുണ്ട് ഇതെല്ലാം ചെയ്തത് നിനക്ക് വേണ്ടിയായിരുന്നു..... നിന്റെ സ്നേഹത്തിനുവേണ്ടി ആയിരുന്നു..... നിന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒരുപാട് അതിരുകൾ ലംഘിച്ചു... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്... വഞ്ചിച്ചു ഞാൻ നിന്നെ... എല്ലാം ശരിയാണ്...... എന്നാലും എനിക്ക് നിന്നോടുള്ള സ്നേഹം മായാതെ ഇപ്പോഴും കിടക്കുന്നുണ്ട്...... ഞാൻ നിന്നെ വഞ്ചനയിലൂടെ നേടിയെടുക്കാൻ ശ്രമിച്ചു...

പക്ഷേ അതൊന്നും നടന്നില്ല... ഇപ്പോൾ ഞാൻ വന്നത് നിന്നെ ദേഷ്യം പിടിപ്പിക്കാനോ..... നിന്റെ ജീവിതം തകർക്കാനും അല്ല..... ഒരു കാര്യം പറയാൻ വേണ്ടി മാത്രമാണ്..... നിന്നെ നേടിയെടുക്കാൻ വേണ്ടി ഞാൻ കളിച്ച ആ ചതിയിൽ ഞാനിപ്പോൾ ഉരുകി തീരുകയാണ്..... ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല........ എങ്കിലും ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥ അവളെ കൊണ്ട് പറയിപ്പിക്കുന്ന താണ്......." എന്നൊക്കെ അവൾ പറഞ്ഞതും........ദേഷ്യം നിയന്ത്രിക്കാൻ പാടുപെട്ടു......അപ്പോൾ തന്നെ അവൾ തുടർന്നു...... " ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ എന്റെ വയറ്റിൽ വളരുന്ന നമ്മുടെ കുഞ്ഞിന് ഉപ്പ ഇല്ലാതാക്കരുത്..... അപേക്ഷയാണ് അലൻ......" ന്ന് അവൾ പറഞ്ഞതും.... മ്മള് ഉച്ചത്തിൽ...... "ഇനഫ് ഷാഫിറ...... മതിയാക്ക് നിന്റെ മെനഞ്ഞെടുത്ത നാടകം... ഇതൊക്കെ പറഞ്ഞിട്ട് മ്മടെ ജീവിതത്തിലേക്ക് വരാൻ നിനക്ക് കഴിയില്ല......... ഇറങ്ങി പൊക്കോണം ഇവിടുന്ന്...... കള്ളം പറഞ്ഞു ഇനിയും നീ നേടിയെടുക്കാനാണ് വന്നതെങ്കിൽ ജീവനോടെ തിരിച്ചു പോകില്ല......." "ശരി..... പോകണ്ട...... ഞാൻ പറഞ്ഞത് മുഴുവനും നുണയാണ് എന്നല്ലേ വിചാരിച്ചു വെച്ചിരിക്കുന്നത്...... സ്വയം കൊന്നേക്ക് എന്നെ....... ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ ഈ കുഞ് എന്തുപിഴച്ചു....... ഒരു അനാഥയായി വളരേണ്ടി വരും.....

അതുകൊണ്ട് ന്റെ കൂടെ മ്മടെ കുഞ്ഞിനെ കൂടെ ഇല്ലാണ്ടെ ആക്കിയേക് അലൻ...... " ന്ന് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.... അവളുടെ കരച്ചിൽ ഒന്നും എന്റെ മനസ്സിനെ തെല്ലുപോലും കുലുക്കി ഇല്ല..... ദേഷ്യം കൊണ്ട് വിറച്ച മുഖവുമായി മ്മള് നിലത്തിരുന്നു കരയുന്ന അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് വലിച്ചിഴച്ചു പുറത്തോട്ടു നടന്നു.... "കഴിഞ്ഞോ.....മതി നിന്റെ നാടകം........ ഇനിയും അത് വിശ്വസിക്കാൻ എന്നെ കിട്ടില്ലടി.... ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നിറങ്ങി പൊക്കോണം........" എന്നു പറഞ്ഞുകൊണ്ട് അവളെ പുറത്തോട്ടു വലിച്ചിടാൻ നിന്നതും..... പെട്ടെന്നാണ് അവളെ പിടിച്ച മ്മടെ കൈകളിലായി മറ്റൊരു കൈകൾ സ്ഥാനം പിടിച്ചത്...... പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്റെ കൈകളിൽ പിടിച്ചു നിൽക്കുന്ന പൊന്നുവിനെ ആണ്.. പൊന്നുവിനെ കണ്ടതും ഞെട്ടിത്തരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതും..... നെഞ്ച് പിടഞ്ഞു പോയി കരഞ്ഞുകലങ്ങിയ കണ്ണുകൾ ചുമന്നിരുന്നു....... കൺ കോണിൽ നിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച കണ്ണ് നീർത്തുള്ളികൾ ഒരുവിധത്തിൽ അടക്കിവെച്ച്...... വിതുമ്പൽ അടക്കുന്ന അവളെ കണ്ടതും........ തകർന്നുപോകുന്ന രീതിയിൽ ഹൃദയം വേദനിച്ചു..... ഇവിടെ പറഞ്ഞതെല്ലാം അവൾ കേട്ടിരിക്കുന്നു..... അതാണ് അവളുടെ ഈ അവസ്ഥയ്ക്ക് കാരണം......

ഇത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് അവളുടെ സ്നേഹത്തെ കുറിച്ച് ഒന്ന് ആലോചിക്കുക പോലും ചെയ്യാതിരുന്നത്..... എന്നിട്ടു പോലും നിറഞ്ഞു വന്ന പൊന്നുവിന്റെ കണ്ണുകൾ എന്നിൽ ഇത്രത്തോളം വേദന നൽകുന്നു........ അപ്പോൾ തന്നെ ഞാൻ പൊന്നുവിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു...... "പോന്നു..... ഞാൻ പറയുന്നത് ഒന്നു കേൾക്കു..... ആ.... കണ്ണു തുടയ്ക്.... ഒന്നുമില്ലെടാ..... ചുമ്മാ പറയുവാ ...... അസംബന്ധം പറയുവാ........" ന്ന് പറഞ്ഞതും..... മ്മളെ പറയാൻ അനുവദിക്കാതെ കൈകൾകൊണ്ട് തടഞ്ഞുനിർത്തി.. "വേണ്ട......" മനസ്സിന്റെ വിങ്ങൽ അടക്കാൻ പാടുപെടുന്ന അവളെ ദയനീയമായി നോക്കി നിൽക്കേണ്ടി വന്നു..... അപ്പോൾ തന്നെ അവൾ തിരിഞ്ഞു കൊണ്ട് അപ്പുവിനോടായി പറഞ്ഞു..... "അപ്പു നീയും മിയു മോളും കൂടെ മുകളിലേക്കു പോ..... അവിടെ നിന്നാൽ മതി....." ന്ന് അവൾ പറഞ്ഞതും അവർ മുകളിലേക്കു പോയി..... അപ്പോൾ തന്നെ അവൾ ഷാഫിറായിലേക് തിരിഞ്ഞതും............. ഒരുനിമിഷം ഷാഫിറ പൊന്നുവിനെ കണ്ട് ഞെട്ടി.... അപ്പോൾ തന്നെ പോന്നു ചോദിച്ചു... "നീ പറഞ്ഞത് സത്യം ആണോ...... ഈ നിൽക്കുന്ന അലൻ ആണോ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ഉത്തരവാദി..... " ന്ന് മ്മള് ചോദിച്ചതും അവൾ നിറഞ്ഞ കണ്ണാലെ പറഞ്ഞു...

"ഒരു പെണ്ണും തന്റെ കുഞ്ഞിന്റെ പ്രിതൃത്വത്തിന്റെ കാര്യത്തിൽ കളവ് പറയില്ല മെഹക്...... നീ ആനി ടെ ഫ്രണ്ട് ആണെന്ന് അറിയാം.... നിനക്ക് ഈ വീടുമായി എന്ത് ബന്ധം ആണെന്ന് മ്മക്ക് അറിയില്ല...... ന്നാലും മ്മള് പറയുവാ..... നീയെങ്കിലും ന്നെ വിശ്വസിക്കണം........ ഞാൻ പറയുന്നതു മുഴുവൻ സത്യമാണ്..... ഇതിന്റെ പേരിൽ ഒരു കള്ളം പറയേണ്ട ആവശ്യം എനിക്കില്ല....... ഒരിക്കലും ഇങ്ങോട്ട് വരില്ലായിരുന്നു..... ഒരു ശല്യത്തിനും...... പക്ഷേ വരേണ്ടിവന്നു എന്റെ കുഞ്ഞിനുവേണ്ടി......അനാഥ ആവാതിരിക്കാൻ അച്ഛനില്ലാതെ വളരാതിരിക്കാൻ വേണ്ടി എനിക്ക് ഇങ്ങോട്ട് വരേണ്ടിവന്നു...... എന്റെ കുഞ്ഞിന്റെ ഉപ്പാനെ എനിക്ക് വേണം മെഹക്........" ന്നൊക്കെ അവൾ കരഞ്ഞു പറഞ്ഞതും...... മ്മള് ഹൃദയം നുറുങ്ങുന്ന വേദനയിൽ കേട്ടതൊന്നും ഉൾകൊള്ളാൻ കഴിയാതെ നിന്നു....... അലനിലേക് തിരിഞ്ഞു ചോദിച്ചു.... " അലൻ ഇവള് പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ......." "പോന്നു.... ഇവള് നാടകം കളിക്ക.... കള്ളം പറയുവാ.... കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.....ന്നെ വിശ്വാസിക്ക്.... ഇവള് പ്രെഗ്നന്റ് ഒന്നും അല്ല.... " "അല്ലേൽ ഈ പൊന്തി നിക്കുന്ന വയർ എന്ത് അടിസ്ഥാനത്തിൽ ആണ്.... അതിന് എനിക്ക് ഒരു മറുപടി താ..... ഇവള് പറഞ്ഞല്ലോ ഒരു വഞ്ചനയുടെ കാര്യം.... അതെന്തുവാ......

അതെങ്കിലും ഒന്ന് പറഞ്ഞു താ നിക്ക്....." ന്ന് മ്മള് ഉച്ചത്തിൽ ചോദിച്ചതും........ അതിന് മറുപടി പറഞ്ഞത് ഷാഫിറ ആയിരുന്നു... "അത്‌ മെഹക്.... ഞാനും അലനും ഒരു റൂമിൽ......." ന്ന് അവൾ പറഞ്ഞതും...... മ്മള് കൂടുതൽ കേൾക്കാൻ നിൽക്കാതെ കൈകൾ കൊണ്ട് അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.... "മതി..... കിച്ചു.... ഇവള് പറഞ്ഞത് ശരിയാണോ അല്ലയോ.... " "പൊന്നു...... ഇവള് ചതിയിൽ പെടുത്തിയതാ.....സംഭവിച്ചു പോയി...... മ്മൾക് ഒന്നും ഓർമ........" "വേണ്ട കൂടുതൽ പറയണം എന്നില്ല.... കൂടുതൽ വിസ്താരണവും വേണ്ട.... ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് നിങ്ങടെ ആണേൽ...... അവൾ ഇവിടെ നിൽക്കും..... അനാഥ ആകുന്നതിന്റെ വേദന ആരെക്കാളും മ്മൾക് അറിയാം..... അത്‌ ഈ കുഞ് അനുഭവിക്കാനുള്ള ഇടവരുത്താൻ പാടില്ല......." "പൊന്നു..... ഇവള് പുതിയ അടവ്...." "നിർത്താൻ.... കൂടുതൽ വേണ്ട.....ഇനി മ്മളെ പൊന്നു ന്ന് വിളിക്കണ്ട....... മ്മള് പറയുവാ.... ഇത്രയും പേരുടെ മുന്നിൽ വെച്ച്..... ഇഷ്ടമാണ് മ്മക്ക് ഈ നിൽക്കുന്ന അലൻ മുബാറക്നെ...... ജീവനാണ്.... പക്ഷെ..... ഇപ്പൊ ഈ നിമിഷം മ്മള് പറയുവാ....കിച്ചുവിന്റെ ജീവിതത്തിലേക്കു പോന്നു എന്ന ഫ്രണ്ട് മാത്രമേ ഇനി ഉണ്ടാകു....... ജീവന്റെ പാതിയാവാൻ ആഗ്രഹിച്ചു പോയി..... കാലം തെളിയിച്ചു അത്‌ തെറ്റാണെന്ന്......

അല്ലേൽ ആ ജീവിതത്തിലേക്കു മറ്റൊരുത്തിയെ കൊണ്ടുവരില്ലായിരുന്നല്ലോ........അവിടെയും മ്മള് തോറ്റു......" "പൊന്നു.... നിർത്താൻ.... എന്തൊക്കെയാ വിളിച്ചു പറയുന്നേന്ന് വല്ല ബോധവും ഉണ്ടോ......." "പിന്നെ എന്താ പായേണ്ടത്.... പുറകെ നടന്നതല്ലേ മ്മള് .... ഇഷ്ടമല്ലാന്നു പറഞ്ഞത് ഇവള് ഇങ്ങടെ മനസിൽ ഉണ്ടായത് കൊണ്ട് ആകും അല്ലെ....മ്മള് അത്‌ ഓർത്തില്ല......." "പോന്നു നിർത്താൻ..... നീ സത്യം അറിയാതെ പറയരുത്.... ഡാഡി പ്ലീസ് നിങ്ങൾ എലാവരും ഒന്ന് അകത്തേക്കു പോകുവോ.... എല്ലാവർക്കും മുന്നിൽ ഒരു നാടകം അരങ്ങേറാൻ മ്മള് ആഗ്രഹിക്കുന്നില്ല.....പ്ലീസ്..ഡാഡ്.............." ന്ന് കിച്ചു പറഞ്ഞതും...... ആന്റിയും അങ്കിളും ശാലുതയും മജിതയും മാരിയും മുകളിലോട്ട് പോയി.... അമി കാക്കു കിച്ചു വിനെ അടക്കി നിർത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.... "ബ്രോ മ്മളെ വിട്..... പോന്നു എന്തൊക്കെയാ പറയുന്നത് എന്ന് കേട്ടില്ലേ ഇങ്ങള്........ എല്ലാത്തിനും കാരണം ഇവള് ഒറ്റ ഓര്ത്തിയാണ്..." ന്ന് പറഞ്ഞോണ്ട് രാവണൻ കലിപ്പിൽ ഷാഫിറയ്ക്ക് നേരെ അടുത്തതും........ അവർക്കിടയിൽ കയറി നിന്നോണ്ട് മ്മള് പറഞ്ഞു....... "വേണ്ട അലൻ..... കൂടുതൽ ന്യായികരണത്തിന്റെ ആവശ്യം ഇല്ല..... അവൾ ചതിച്ചെന്ന് പറയുന്നു....... അതവിടെ നിക്കട്ടെ...

അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞു നിന്റേതായ സ്ഥിതിക്ക് ഇനി അവരെ സ്നേഹിച്ചു തുടങ്ങിക്കോ..... ഒരു ശല്യം ആയി മ്മള് നിന്റെ മുന്നിൽ വരില്ല......." ന്ന് പറഞതും മ്മടെ കയ്യിൽ പിടി മുറുകി രാവണൻ കലിപ്പിൽ പറഞ്ഞു......... "മൈൻഡ് യുർ വേർഡ്‌സ്......നീ അതിര് കടക്കുന്നു പൊന്നു ....... ആരാ പറഞ്ഞത് മ്മള് ഇവളെ സ്നേഹിക്കുന്നെന്ന്......ഇനി സ്നേഹിക്കുമെന്ന്........ മ്മള് പറഞ്ഞോ.... പറഞ്ഞോന്ന്......"😡 "പറയുന്നതെന്തിനാ.... ഇത്രയും ഡേ പുറകെ നടന്നിട്ടും മ്മളോട് ചെറു ഫീലിംഗ് പോലും തോന്നാത്തത് ഇവളെ മനസ്സിൽ ഇട്ട് നടന്നിട്ടല്ലേ.... ഇപ്പൊ കൂട്ടിന് ഒരു കുഞ്ഞും ആയല്ലോ.....അതുകൊണ്ട് മ്മള് ഒരു ശല്യം ആകുന്നില്ലന്നെ പറഞ്ഞുള്ളു......." ന്ന് പറഞ്ഞോണ്ട് മ്മള് അവന്റെ കയ്കൾ തട്ടി മാറ്റി പോകാൻ ഒരുങ്ങവെ...... മ്മളെ രണ്ട് ഷോൾഡറിലും ബലമായി പിടി മുറുക്കി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു... "നീ..... കൂടെ കൂടെ പറയുന്നുണ്ടല്ലോ കുഞ്ഞെന്ന്......ആരുടെ കുഞ്ഞാടി....... അതെന്തുമാകട്ടെ.....ഇപ്പൊ മ്മളെ സ്നേഹം ആണല്ലോ വിഷയം.....ന്നാൽ കേട്ടോ.... മ്മള് ഇവളെ സ്നേഹിച്ചിട്ടില്ല.... ഇനി സ്നേഹിക്കും ഇല്ല......." "ഇല്ല പോലും.......അവളോട് പോട്ടെ ഇതുവരെ ഒരുതരിപോലും സ്നേഹം നിങ്ങൾക്ക് ആരോടും തോന്നിയിട്ടിലേ.... ഇല്ലേ......നാടകം വേണ്ട.... ഇങ്ങള് അവളെ സ്നേഹിച്ചു അതുകൊണ്ട് മാത്രം ആണ് അവളുടെ വയറ്റിലുള്ള ആ കുഞ്.........." ന്ന് മ്മള് പറയലും........ ഉഗ്രകോപത്തോടെ രാവണൻ അലറി.... "അക്കു......"

😡😡 ന്ന് വിളിക്കലും..... മ്മടെ കവിളിലായി അവന്റെ കൈകൾ പതിഞ്ഞതും.....അതിന്റെ ആകാധത്തിൽ മ്മള് നിലത്തോട്ട് വീണു പോയി... അപ്പോൾ തന്നെ അമി കാക്കു അടുത്തേക് ഓടി വന്നു അലനെ പിടിച്ചു കൊണ്ട് പറഞ്ഞു........ "കിച്ചു.... അടങ്ങി നിക്ക്......എന്താടാ നീ ചെയ്തു കൂട്ടുന്നെ......" "ബ്രോ.... ഇതിൽ ഇടപെടേണ്ട.... ഇതിന് ഒരു അവസാനം ഇന്ന് കണ്ടേ പറ്റു.... കുറെ ആയി മ്മള് ഇതിന്റെ പേരിൽ നീറി നീറി ജീവിക്കുന്നു... ഇനി അതില്ല......." ന്ന് പറഞ്ഞോണ്ട് നിലത്തോട്ട് വീണ മ്മളെ കയ്യിൽ പിടിച്ചു വലിച്ചു നേരെ നിർത്തി കൊണ്ട് കലിപ്പ് വിടാതെ പറഞ്ഞു.... "ഇനിയും നിന്റെ നാവിൽ നിന്നും അവളെയാണ് സ്നേഹിക്കുന്നതെന്നെങ്ങാനും വീണാൽ കൊന്ന് കളയും ഞാൻ.... മനസ്സിലായോടി കോപ്പേ.... സ്നേഹം... ആണത്രെ മ്മൾക് അവളോട്.....😏 അതേടി മ്മൾക് ഇഷ്ടവാ..... ജീവനാ.... മ്മടെ ശ്വാസമാ അവൾ.......... അവളെന്ന് പറഞ്ഞാൽ മ്മൾക് പ്രാന്ത് ആണ്.... അത്രയ്ക്കും ഇഷ്ട്ടമാ അവളെ... അത്‌ ഈ നിൽക്കുന്നു ഇവളെയല്ല....." ന്ന് പറഞ്ഞോണ്ട് അവന്റെ മറുകൈ കൊണ്ട് ഷാഫിറയെ പിടിച്ചു വലിച്ചു മ്മടെ ഒരു ഭാഗത്തേക് ഇട്ടു കൊണ്ട് തുടർന്നു.... "ഇവളെയല്ല.....ഒരിക്കലും ആകുകയും ഇല്ല........ കാരണം മ്മടെ ഇഷ്ടവും സ്നേഹവും.... പ്രാന്തമായ പ്രണയവും..... അതെല്ലാം ഒരാളോടെ തോന്നിയിട്ടുള്ളൂ.......

തോന്നുകയും ഒള്ളു....ആരാന്ന് അറിയോ നിനക്ക്........ അറിയോന്ന്......" ന്ന് പറഞ്ഞു മ്മടെ ഇരുകൈയിൽ പിടിമുറുക്കി കൊണ്ട് ശക്തിയോടെ ചുമരോടടുപ്പിച്ചു മ്മടെ കണ്ണിലേക്കു തീപാറുന്ന നോട്ടം എയ്‌തുകൊണ്ട് പറഞ്ഞു.... "അത്‌....അത്‌ നീയാടി കോപ്പേ.... മ്മടെ 💘mad love💘 അത്‌ നിന്നോട് മാത്രം ആണെടി....... അലൻ ഈ അക്കുവിനെ സ്നേഹിച്ചു പോയി..... പെട്ട് പോയെടി കോപ്പേ മ്മടെ ഹൃദയം നിന്നിൽ.....🤬 ❤️ Bcz......I LOVE U......❤️ 💕I AM MADLY LOVE WITH YOU.........💕...." ന്ന് അവൻ ഹാൾ നടുങ്ങുമാർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും...... മ്മള് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഷോക്കടിച്ചു നിന്നതും.... മ്മടെ ചുണ്ടോട് ചെക്കന്റെ ചുണ്ട് ചേർത്തതും നിമിഷനേരം കൊണ്ടായിരുന്നു..... ആ നിമിഷം മ്മളിലൂടെ വിറയൽ പാസ്സ് ചെയ്തതും..... മ്മടെ ഹൃദയം നിലച്ചു പോയ പോലെ മ്മള് ചുമരിൽ തറഞ്ഞു നിന്നു പോയി...... തറഞ്ഞു നിന്നു പോയ മ്മള് സ്വബോധം വീണ്ടെടുത്തതും...... അവനെ മ്മളിൽ നിന്ന് തള്ളി മാറ്റാൻ നോക്കിയെങ്കിലും....... മ്മളിലുള്ള ചെക്കന്റെ പിടി മുറുകി വന്നു................ അപ്പോഴും ചെക്കൻ മ്മടെ അധരത്തെ വേർപെടുത്താതെ പ്രാന്തമായി ചുണ്ടിനെ അവന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു........ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിട്ടും........ വായിലായി രക്ത ചുവ അനുഭവപെട്ടിട്ടും......

മ്മളിലെ പിടിവിടാതെ അവന്റെ ദേഷ്യം മുഴുവൻ ആ ചുംബനത്തിലൂടെ അവൻ തീർത്തു കൊണ്ടേ ഇരുന്നു........ പിന്നീട് ഒന്ന് തള്ളി മാറ്റാൻ പോലും ആകാതെ കണ്ണുകൾ അടച്ചു തളർന്നു നിന്നു പോയി മ്മടെ രാവണന് മുന്നിൽ.... കുറച്ച് കഴിഞ്ഞതും മ്മളിൽ നിന്ന് വേർപെട്ട് മാറി നിന്ന അവന്റെ നിറഞ്ഞ കണ്ണുകൾ ഒരുവേള കാണും മുന്നേ....... മ്മളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് അവിടെ നിന്ന അമികാകുവിന്റെ തോളിലേക് മുഖം അമർത്തി കൊണ്ട് ചാഞ്ഞിരുന്നു...... ചെക്കൻ കിസ്സടിച്ച ഷോക്കിൽ നിന്ന മ്മളോട് ആ കോപ്പ് ഷാഫിറ ദേഷ്യത്തിൽ പറഞ്ഞു....... "Wow.... കൊള്ളാം.... നാടകം കൊള്ളാം..... ഇതുവരെ മ്മളെ ഒരു നോക്ക് കുത്തി ആക്കി നിർത്തി..... good അലൻ.... കൂടെ കിടത്താൻ മ്മളും സ്നേഹിക്കാൻ അവളും..???? അതോ... ഇനി ഇവളെയും കൂടെ കിടത്താൻ മാത്രം ആ......." ന്ന് മുഴുവൻ ആക്കും മുന്നേ........ " ടപ്പേ......." ന്നുള്ള ശബ്ദം ഹാളിൽ മുഴങ്ങിയതും........ അതുവരെ ബ്രോടെ തോളിൽ ചാഞ്ഞ മ്മള് ഞെട്ടിക്കൊണ്ട് തലയുയർത്തി നോക്കിയതും...... കണ്ടത് കവിളിൽ കൈ വെച്ചു നിൽക്കുന്ന ഷാഫിറയെയും തൊട്ടടുത് കട്ടകലിപ്പിൽ നിൽക്കുന്ന അക്കുവിനെയും ആയിരുന്നു....... അപ്പോൾ തന്നെ കാന്താരി കലിപ്പിൽ... സംസാരിക്കാൻ തുടങ്ങി..... "മിണ്ടാതിരിയടി ഏഷ്യൻ പൈന്റെ..........

ഇനി ഒരക്ഷരം നിന്റെ നാവിൽ നിന്ന് വീണാൽ മറ്റേ കരണം കൂടെ പോകയ്ക്കാൻ മെഹകിന് അറിയാഞ്ഞിട്ടല്ല...... മ്മളെകൊണ്ട് ചെയ്യിക്കരുത് നീ........." "ഒഹ്.... ഒരു ഉമ്മ കിട്ടിയപ്പോൾ എവിടെ പോയെടി നിന്റെ സഹതാപം ഒക്കെ......... മ്മടെ കുഞ്ഞിന്റെ തന്തയെ തന്നെ വേണം അല്ലേടി നിനക്ക്....... നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ മ്മള് കരുതി നീ നല്ലവൾ ആയിരിക്കും എന്ന്....ഇപ്പഴല്ലേ മനസ്സിലായത്....മ്മടെ കുഞ്ഞിന്റെ ഉപ്പയെ തട്ടിയെടുക്കാൻ......." ന്ന് പറഞ്ഞതും അക്കു പിന്നെയും കൊടുത്തു അവളുടെ മറുകരണം നോക്കി ഒന്ന്.....എന്നിട്ട് പറഞ്ഞു.... "കുഞ് കുഞ്.... കുറെ കിടന്നു പ്രസംഗിച്ചല്ലോ......ഏത് കുഞ്ഞിനെ കുറിച്ച് ആടി നീ പറയുന്നത്... ഈ വീർത്തു നിൽക്കുന്ന ഈ കുഞ്ഞോ......" ന്ന് പറഞ്ഞോണ്ട് അവളുടെ ഷർട്ട്‌ ന്റെ ഉള്ളിൽ നിന്ന് മ്മള് വലിച്ചെടുത്തും....... അതുവരെ ഉയർന്നു വന്ന അവളുടെ വയർ ഉണ്ട് കാറ്റ് പോയ ബലൂൺ പോലെ...... അപ്പോൾ തന്നെ മ്മള് ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ വെച്ചു കെട്ടിയ ആ പിൽലോ മ്മള് അവളുടെ മുഖത്തേക് വലിച്ചെറിഞ്ഞോണ്ട് പറഞ്ഞു.... "ഇതാണോടി നിന്റെ കുഞ്......." ന്ന് പറയലും അവൾ വിളറി വെളുത്തു കൊണ്ട് നിന്നു..... "നീ എന്താടി കരുതിയെ മ്മളെ കുറിച്........മ്മളെ ഡയലോഗ് ഒക്കെ കേട്ട് മോള് ഒന്ന് സുഗിച്ചു അല്ലെ........ ന്നാലും കേട്ടോ.... മെഹക് ഒന്നും കാണാതെ ഡയലോഗ് കൊണ്ട് കളത്തിലിറങ്ങില്ലടി.... അഥവാ ഇറങ്ങിയിട്ടുണ്ടെൽ..... ആ കളിയുടെ ചരടിന്റെ സ്ഥാനം മ്മടെ കയ്യിൽ ആയിരിക്കും.....

ചുരുക്കി പറഞ്ഞാൽ വോൾ പ്ലേ മ്മളെ നിയന്ത്രണത്തിൽ ആയിരുന്നെന്ന്......... മ്മള് നിന്നെ കൊണ്ട് തുള്ളിക്കുവായിരുന്നു ഇത്രയും നേരംന്ന്......... നീ പറഞ്ഞല്ലോ 'നീ പ്രെഗ്നന്റ്ആണെന്ന് 'ആ വേർഡ് പറഞ്ഞപ്പോൾ തന്നെ മ്മള് ഏറ്റെടുത്തടി അതിന്റെ തുടക്കം.... കാരണം അതിന്റെ എൻഡിങ് അത്‌ മ്മളിൽ നിന്ന് തന്നെ വേണമെന്നുള്ളത് കൊണ്ട്...... മോൾക് ഒന്നും അങ്ങട് തിരിഞ്ഞില്ലാല്ലേ....കൺഫ്യൂഷൻ വേണ്ട മ്മള് പറയാം.... ഇങ്ങട് നോക്കടി......." ന്ന് പറഞ്ഞോണ്ട് മ്മള് മാരിയുടെ ഫോൺ പിടിച്ചു അവൾക് നേരെ കാണിച്ചു കൊടുത്തു..... അതിലുള്ള അവളുടെ സെൽഫിയും...... "ഇതിൽ ഒന്ന് കണ്ണ് തുറന്ന് നോക്ക് നിന്റെ ആ ഒട്ടിയ വയർ ന്ന് എന്തെങ്കിലും ഒരു മാറ്റം ഉണ്ടോന്ന്........." ന്ന് മ്മള് പറഞ്ഞതും..... അവൾ നിന്ന് വിയർക്കാൻ തുടങ്ങി..... "വിയർക്കല്ലേ.... കഴിഞ്ഞില്ല......" "പിന്നെ ഇത് ഒരു two ഡേ മുന്നേ ഉള്ളതാണെന്ന് വിചാരിക്കാം.... പക്ഷെ മ്മള് ഇന്ന് വൈകുന്നേരം പോലും തമ്മിൽ മീറ്റ് ചെയ്തതല്ലേ.... ഓർമയില്ലേ.... ചാണക വെള്ളം ചാണക വെള്ളം......"🤭 "യൂ..... " "യു.... വി.....ഡബ്ലിയു.... 😁... മ്മള് പറഞ് കഴിഞ്ഞില്ല....... അപ്പൊ പറഞ്ഞു വന്നത്.... ആ... മ്മള് വൈകുന്നേരം കണ്ടിട്ട്..... ഈ കുറച്ചു മണിക്കൂറിനുള്ളിൽ ഇങ്ങനെയൊക്കെ ഒരു വയർ പൊന്തി വരുവോ.....🤔.....വരുവോ പുട്ടി....അല്ല വരുവോ അമി കാക്കു........

ഒന്നൂല്ലേലും ഇങ്ങള് ഒരു ഡോക്ടർ അല്ലെ.....😉..." ന്ന് മ്മള് അവളോട് പറയുന്നതിനിടയിൽ അമി കാക്കുവിനെ നോക്കി സൈറ്റ് അടിച്ചോണ്ട് ചോദിച്ചതും..... ആള് തിരിച് ഒന്ന് പുഞ്ചിരിച്ചു...... അപ്പോൾ തന്നെ ആ പുട്ടി ഗേൾ കലിപ്പിൽ.... "ടി......മ്മള് ഇപ്പൊ തോറ്റെന്ന് കരുതി ഇനിയും തോൽക്കുമെന്ന് കരുതണ്ട...... " "അപ്പൊ മോള് തോറ്റെന്നു സമ്മതിച്ചേ........ ഒന്നൂടെ നീ ചെവി തുറന്നു കേട്ടോ...... നീ വന്നു ഒരു ഒണക്ക കഥ പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കാൻ മാത്രം മണ്ടർ അല്ല ഇവിടെ ഉള്ളവർ...... പിന്നെ ഇവരുടെ ഒക്കെ ഉള്ളിൽ കയറി മ്മള് തകർത്തു ഡയലോഗ് അടിച്ചതിനു ഒരു ഉദ്ദേശം മാത്രമേ ഒള്ളു...... ദേ ഇങ്ങേരെ കൊണ്ട് ഒന്ന് ഇഷ്ടാമാണെന്ന് പറയിപ്പിക്കാൻ.....🙈...... അതിൽ മ്മള് കൃതാർത്ഥനായി ഉണ്ണി.... കൃതാർത്തനായി........😉" ന്ന് പറഞ്ഞു ചെക്കനെ ഒന്ന് നോക്കിയതും.... രാവണൻ ഉണ്ട് കണ്ണും തള്ളി നോക്കുന്നു....... മ്മള് അതിന് അങ്ങേർക്കു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് അവളിലേക് തിരിഞ്ഞതും...... "ഒഹ്.....ന്നാലും മറ്റൊരുത്തിടെ കൂടെ..... " "ഇനിയും അടി പോട്ടണോ ഷാഫിറ......." ന്ന് മ്മള് പല്ല് കടിച്ചോണ്ട് പറഞ്ഞതും അവൾ ഒന്ന് പുച്ഛിച്ചു... അപ്പോൾ തന്നെ മ്മള് പറഞ്ഞു... "പൊന്നു മോളെ..... ഇനി ഈ വക ഡയലോഗ് കൊണ്ട് ഇങ്ങട് വന്നാൽ ഉണ്ടല്ലോ... പിന്നെ നിന്റെ സംശയം ഒന്ന് മാറ്റൻ മ്മള് പറയാം.....

പാസ്ററ് ഈസ്‌ പാസ്ററ്........ അതെന്തോ ആയിക്കൊള്ളട്ടെ..... ഈ നിൽക്കുന്ന രാവണൻ ഉണ്ടല്ലോ.... മ്മളെ സംബന്ധിച്ചു മ്മടെ പ്രെസെന്റും പിന്നെ ആളൊന്ന് കനിഞ്ഞാൽ അതൊരു ഫ്യൂച്ചർ കൂടെ ആണ്.... സൊ ഓലപ്പാമ്പ് കൊണ്ട് വന്നു പേടിപ്പിക്കാതെ. ഇറങ്ങി പോടീ പൈന്റും ഠപ്പേ...."😏 ന്ന് മ്മള് പറഞ്ഞതും....... അവൾ കട്ടകലിപ്പിൽ മ്മള് കണ്ണുരുട്ടി നോക്കികൊണ്ട് അവിടെന്ന് ഇറങ്ങി പോയി...... മ്മള് പിന്നെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് മുകളിലേക്കു പോയ എല്ലാരും ഉണ്ട് താഴെ..... എല്ലാർഡെ മുഖത്തും ഉണ്ട് ഒരു പുഞ്ചിരി..... പ്രത്യേകിച്ച് നമ്മടെ മുബാറക് സാർ ന്റെ മുഖത്തു.... മ്മള് അപ്പോൾ തന്നെ ശ്വാസം ഒന്ന് വലിച്ചു വിട്ട് ഇളിച്ചോണ്ട് പറഞ്ഞു......" "അല്ല.... എല്ലാരും ന്താ താഴെ.... മുകളിലേക്കു പോകാൻ അല്ലെ പറഞ്ഞത്...... ഹേ......🤔 ഗോറ്റുവർ ക്ലാസ്സെസ്.... "😁😜... ന്ന് മ്മള് പറഞ്ഞതും അങ്കിൾ ചിരിച്ചോണ്ട് പറഞ്ഞു.... "ടി കാന്താരി.... നിന്റെ പഞ്ച് ഡയലോഗ് കേട്ടിട്ട് മുകളിൽ ഇരിപ്പുറക്കണ്ടേ.... പൊളിച്ചടുക്കിയിലേ പെണ്ണെ...." ന്ന് അങ്കിൾ പറഞ്ഞതും അതിന് എല്ലാവരും നിറഞ്ഞു പുഞ്ചിരിച്ചു.... മ്മള് അതിന് പുളിങ്ങ തിന്ന ഇളി ഇളിച്ചതും...... പെട്ടന്നാണ് മ്മള് വായുവിൽ ഉയർന്നു പൊങ്ങിയത്...... പൊങ്ങിയ മ്മള് ലാൻഡ് ചെയ്തത് രാവണന്റെ ഷോൾഡറിൽ ആയിരുന്നു.....

ഒരുവിധം മ്മള് നിവർന്നു നിന്ന് അവന്റെ ഷോൾഡറിൽ പിടിച്ചു അവന്റെ മുഖത്തേക് നോക്കിയതും...... നേക്കേണ്ടാർന്നു ന്ന് തോന്നി പോയി..... അമ്മാതിരി കലിപ്പ് ആണ്....... ചെക്കൻന്റെ ആ കലിപ്പ് മോന്ത കണ്ടതും മ്മളെ കൈ സ്ലിപ് ആയി പിന്നേം ഷോൾഡറിലേക് ലാൻഡി... അപ്പോൾ തന്നെ ചെക്കൻ ആരെയും മൈൻഡ് ചെയ്യാതെ സ്റ്റെയർ കയറിയതും...... മ്മള് ഒച്ചവെച്ചു... "അയ്യോ.... ന്നെ താഴെ ഇറക്കി വെക്ക് അലൻ...." "അടങ്ങി നിക്കടി കോപ്പേ......" "ദേ.... അങ്കിളേ.... മ്മളെ ഇതാ ഇങ്ങടെ മോന് തട്ടികൊണ്ട് പോകുന്നു.... ഇറക്കാൻ പറ.......വീണു കയ്യും കാലും ഒടിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഇല്ലാട്ടോ.....ഇങ്ങടെ കോളേജിന് ഒരു ബ്രില്ലിയൻറ് സ്റ്റുഡന്റിനെ ആണ് നഷ്ടമാക......ന്നെ താഴെ ഇറക്കാൻ പറയി......" ന്ന് മ്മള് ഉറക്കെ പറഞ്ഞതും....... അവരൊക്കെ കൂടെ മ്മളോട് അന്തസ്സിൽ ഇളിച്ചോണ്ട് പൊടിയും തട്ടി പോയതും....... മ്മള് പകച്ചു പണ്ടാരടങ്ങി പോയി....... 😲 അയാം ട്രാപ്പ്ഡ്......🙄 അപ്പഴേക്കും മ്മളേം കൊണ്ട് ചെക്കൻ സ്റ്റെയർ കയറിയിരുന്നു......... കൊല്ലാനാണോ വളർത്താനാണോന്ന് ആർക്കറിയാം.........☹️...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story