രാവണ പ്രണയം🔥 : ഭാഗം 36

Ravana Pranayam Novel

എഴുത്തുകാരി: അമീന

അപ്പോൾ തന്നെ ആ കതക് തുറന്ന് അകത്തോട്ടു കയറിയ ഇച്ചായൻ മ്മളെ വലിച്ചു കൊണ്ട് ആ റൂമിലേക്കു പിടിച്ചു തള്ളിയതും.............. മ്മള് നിലത്തോട്ട് വീണു....... നിലത്തോട്ട് വീണ മ്മള് അവിടെനിന്നും എഴുനേൽക്കും മുന്നേ പെട്ടന്ന് അവിടെമാകെ പ്രകാശം പരന്നതും...... തലയുയർത്തി നോക്കിയ മ്മള് ആ റൂമിലെ കാഴ്ച കണ്ടതും..... ചെവിയിൽ കൈകൾ പൊത്തി കൊണ്ട് അലറി കരഞ്ഞു...... "നോ........" കണ്മുന്നിലെ കാഴ്ച മ്മടെ മനസ്സിന്റെ താളം തെറ്റിക്കുന്നത് പോലെ തോന്നിയതും........ കാൽമുട്ടിൽ മുഖം ചേർത്ത് കൊണ്ട് ഉറക്കെ കരഞ്ഞു........ പൊട്ടിക്കരഞ്ഞ അവളെ അടുക്കലേക്കായി നടന്നടുത്തുകൊണ്ട് മുട്ടിലായിരുന്നോണ്ട് ആ ഷോൾഡറിൽ കൈ വെച്ചതും അവളിലൊരു തേങ്ങൽ ഉയർന്നു വന്നു....... ആശ്വസിപ്പിക്കാനെന്ന വണ്ണം ചേർത്ത് പിടിക്കാൻ ഒരുങ്ങും മുന്നേ അവൾ കൊടുങ്കാറ്റ് കണക്കെ തലയുയർത്തി മ്മളെ കോളറിൽ പിടിമുറുക്കി കൊണ്ട് അലറി.... "പറയ്‌ ആൽബിച്ചായ... എന്താ ഇതിനൊക്കെ അർത്ഥം.... ഈ കാണുന്നതൊക്കെ എന്താ..... ഇതൊക്കെ ആരാ..... ഈ ഫോട്ടോയിൽ നിറഞ്ഞു നിൽക്കുന്ന ഇങ്ങളെ കൂടെ ചേർന്നു നിൽക്കുന്ന മ്മടെ മുഖഛായ ഉള്ള ഇവള് ആരാ ഇച്ചായ...... പറയ്‌.... ഇതൊക്കെ കണ്ടിട്ട് പ്രാന്ത് പിടിക്കുവാ മ്മക്ക് .... തല പൊട്ടിപൊളിയുവാ.... ഒന്ന് പറയ്‌ ഇച്ചായാ ആരാ അവൾ......"

"നീ...... " "വാട്ട്‌.... " "ആ... നീ തന്നെയാ......മ്മളോട് ചേർന്നു നിൽക്കുന്ന ഇതിലുള്ളതെല്ലാം നീ തന്നെയാ....." 'അനാവശ്യം പറയുന്നോ..... മ്മള് അല്ല അത്‌...... മ്മള് ആരും അല്ല നിങ്ങക്ക്.... ആരും അല്ല.....അത്‌ മ്മള് അല്ല.... അടിസ്ഥാനമില്ലാത്ത കള്ളങ്ങൾ പറഞ്ഞു മ്മളെ വേദനിപ്പിക്കരുത്......" ന്ന് പറഞ്ഞു മ്മള് പൊട്ടിക്കരഞ്ഞതും. .... ഇച്ചായൻ ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു.... "അടിസ്ഥാനുള്ളവ തന്നെയാ.....നീ തന്നെയാ അത്‌..... ഇതിൽ ഈ റൂമിൽ നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിൽ കാണുതല്ലാം സത്യമാണ്.... കാരണം.... ഇതിലുള്ളത് പോലെ മ്മള് മിന്ന് കെട്ടിയ ന്റെ ഭാര്യ ആണ് നീ......." ന്നൊക്കെ ഇച്ചായൻ പറഞ്ഞത് കേട്ടതും...... ഒരുനിമിഷം മ്മൾ തറഞ്ഞു നിന്ന് പോയി..... ഒന്നൂടെ ആ റൂമിൽ ചുമരിലായി നിറഞ്ഞു നിൽക്കുന്ന ഫോട്ടോയിലൂടെ മിഴികൾ കടന്നു പോയി.... ആൽബിച്ചായനും മ്മളും ചേർന്നു നിൽക്കുന്ന ഒരുപാട് ഫോട്ടോ... മ്മടെ മൂർദ്ധാവിൽ ചുംബിച്ചു നിൽക്കുന്ന ഇച്ചായൻ.... ഒന്നിൽ ആ നെഞ്ചോട് ചേർന്നു നിൽക്കുന്നത്.... മറ്റൊന്നിൽ മ്മടെ കഴുത്തിലായി മ്മടെ അപ്പച്ചിയെയും അമ്മച്ചിയേയും സാക്ഷിയാക്കി കഴുത്തിൽ മിന്നു കെട്ടുന്നത്.....

ഓരോ ഫോട്ടോയിലൂടെയും മിഴികളിൽ തഴുകി കടന്നു പോയതും...... കണ്ടതൊന്നും ഉൾകൊള്ളാൻ കഴിയാതെ മ്മള് കൈകൾ കാതുകളെ മൂടികൊണ്ട് പൊട്ടി കരഞ്ഞു കൊണ്ട് നിലതോറ്റൂർന്ന് വീണു... അപ്പൊ തന്നെ ഇച്ചായൻ മ്മടെ അടുത്തേക്കായി ഓടിയടുത്തുകൊണ്ട് കൈകളാൽ ചുറ്റിപിടിച്ചു കൊണ്ട് വിളിച്ചു.... "ആനി കൊച്ചേ..... കരയാതെടോ.... സഹിക്കുന്നില്ല പെണ്ണെ... " "വേണ്ട.... സഹിക്കുന്നില്ല പോലും.... മ്മക്ക് ഒന്നും കേൾക്കണ്ട... പറയ്‌ ഇതൊന്നും സത്യമല്ലാന്ന് പറയ്‌..... ഇച്ചായ പറയാൻ...." "സത്യമാണ് പെണ്ണെ.... ഇതെല്ലാം സത്യമാണ്... ന്റെ പെണ്ണാ നീ... ഈ ആൽബിന്റെ പെണ്ണ്......മ്മടെ ജീവന്റെ പാതി...... " "മതി നിർത്താൻ..... നിങ്ങടെ ആണ്ന്ന് പറഞ്ഞല്ലോ....ന്നിട്ടെന്താ മ്മക്ക് ഒന്നും ഓർമയില്ലാത്തത്....പറയ്‌ ഇച്ചായ......മ്മളെ ഇനിയും വേദനിപ്പിച്ചു മതിയായില്ലേ......" ന്ന് പറഞ്ഞോണ്ട് ഒന്നും ഉൾകൊള്ളാൻ കഴിയാതെ ആ റൂമിൽ നിന്നെണീറ്റോണ്ട് ഇറങ്ങി ഓടിയതും........ മ്മടെ പുറകെ ഓടിവരുന്ന ഇച്ചായനെ വകവെക്കാതെ ആ ഇരുട്ടിൽ സ്റ്റെയർ ഇറങ്ങി ഓടി...... കരഞ്ഞോണ്ട് ഓടി മുറ്റത്തെത്തിയതും.......

മ്മടെ പുറകെയായി ഓടിയടുത്ത ഇച്ചായൻ മ്മടെ അരയിൽ ചുറ്റിവരിഞ്ഞു കൊണ്ട് പിടിച്ചു വെച്ചു..... "വിട്..... മ്മളെ വിടാൻ...." മ്മള് ആൾടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും..... മ്മളിൽ നിന്ന് ഒരു തെല്ല് പോലും ആ കൈകൾ അയഞ്ഞില്ല.... മ്മളെ എതിർപ്പുകളെ ഒക്കെ കാറ്റിൽ പറത്തി പിടിച്ചു കൊണ്ട് പോയി ഹാളിലെ സെറ്റിലിയിലേക്കായി ഇട്ടോണ്ട് കലിപ്പിൽ പറഞ്ഞു... "ആനി........ഇനിയും നീ ഇറങ്ങി ഓടിയാൽ നിന്റെ കരണം പോകയും മനസ്സിലായോടി.... മതിയായി.......കുറെ ആയി സഹിക്കുന്നു..... ഒന്നും ഓര്മയില്ലാത്ത നീ മ്മടെ കണ്മുന്നിൽ കൂടെ ഒരപരിചിതയെ പോലെ ജീവിക്കുന്നത് കണ്ട് കണ്ട് മടുത്തു എനിക്ക്........ ഇനിയും വയ്യ നീയില്ലാതെ ഓരോ നിമിഷവും ജീവിച്ചു തീർക്കാൻ..... വേണം എനിക്ക് നിന്നെ..... മ്മള് മിന്നു കെട്ടിയ മ്മടെ ഭാര്യ ആണേൽ നീ ഇനി ജീവിക്കാൻ പോകുന്നത് ഈ ആൽബിന്റെ കൂടെ ആയിരിക്കും..... മനസ്സിലായോടി......." ന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞതും..... മ്മള് ആ സെറ്റിയിൽ ഇരുന്നോണ്ട് പൊട്ടിക്കരഞ്ഞു.... നിലാവിന്റെ വെട്ടത്തിൽ ഇച്ചായന്റെ മുഖത്തെ ദേഷ്യവും വേദന കൂടെ കണ്ടതും.......

. മ്മള് പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി ഇരുന്നോണ്ട് പറഞ്ഞു.... "അറിയില്ല.... മ്മക്ക് ഒന്നും ഓർമയില്ല ഇച്ചായ..... മ്മളെ ഇങ്ങനെ തകർത്തു കളയല്ലേ........" "തകർത്തു കളയാൻ നിയല്ലല്ലോ തകർന്നത്...... മ്മള് അല്ലെ..... മ്മളെ മുഖത്തു നോക്കി മ്മടെ ജീവന്റെ പാതി മ്മള് ആരാണെന്ന് ചോദിച്ച നിമിഷം തകർന്ന് പോയതാ ഞാൻ......ആ ഒരു വാക്കുകൊണ്ട് തകർത്തു കളഞ്ഞില്ലേ നീ......ആ വേദനയൊക്കെ മ്മള് ആരോടാ പറയാ....ഹേ...... ഇനിയും വയ്യ കാത്തിരിക്കാൻ..... നിനക്ക് ഒന്നും അറിയില്ല....ശരിയാ.... അറിയിക്കാം നമ്മുടെ ജീവിതം പ്രണയം എല്ലാം എല്ലാം പറയണം മ്മക്ക്....... മ്മക്ക് വേണം ആനി കൊച്ചേ...... അറിയണ്ടേ നിനക്ക്.....അങ്ങട് നോക്ക് പെണ്ണെ... " ന്ന് ഇച്ചായൻ പറഞ്ഞതും...... ആ ഹാളിലായി ഒരുഭാഗത് വലിയ ഒരു സ്ക്രീൻ തെളിഞ്ഞു വന്നു... അതിൽ പതിയെ ഒരു വീഡിയോ പ്ലെ ആയികൊണ്ടിരുന്നു... അതിലേക് തന്നെ മിഴികൾ ഊന്നിക്കൊണ്ടിരുന്നതും..... അതിൽ തെളിഞ്ഞു വന്ന കാഴ്ച്ചയിൽ മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു.... ആ വീഡിയോയിൽ കടൽക്കരയിലായി തിരയിൽ കളിച്ചു കൊണ്ടിരിക്കുന്ന മ്മൾ....

തൊട്ടടുത്ത നിമിഷം തന്നെ മ്മൾ വെള്ളത്തിൽ നിന്ന് കരയിലോട്ട് ഓടി കയറി ഇച്ചായ ന്നുള്ള വിളിയോടെ.... ഓടിയടുത്ത മ്മൾ ആരെയോ ചെന്ന് വാരിപുണർന്നത് കൊണ്ട് ആന്നെന്നു തോനുന്നു വീഡിയോ ഒന്ന് ജേർക് ആയി.... പതിയെ അത്‌ തിരിഞ്ഞു വന്നു മ്മടെ നേരെയായി നിന്നതും പകച്ചു പോയി.... മ്മടെ അരയിലൂടെ ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുന്ന ഇച്ചായൻ...... പിന്നീട് മ്മടെ നെറ്റിത്തടത്തിൽ ചുണ്ട് പതിപ്പിച്ചതും...... വീഡിയോ കണ്ടിരുന്ന മ്മൾ പോലും അറിയാണ്ടെ കണ്ണുകൾ അടച്ചു പോയി..... അതിലെ മ്മടെയും ഇച്ചായന്റെയും ഒരുപാട് ഫോട്ടോസും ഒക്കെ കണ്ടു കൂട്ടത്തിൽ പള്ളിയിൽ വെച്ചു നടന്ന മ്മടെ മിന്നുകെട്ടിന്റെ വീഡിയോയും..... എല്ലാം കണ്ടതും മ്മൾ പൊട്ടിക്കരഞ്ഞു പോയി.... മ്മടെ കരച്ചിൽ കണ്ട് ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു.... "ആനി കൊച്ചേ കരയാതെടോ.... ഒരുപാട് സംശയം ഉണ്ടാകും ന്ന് അറിയാം.... ഇതൊക്കെ സത്യം ആടോ..... ഈ വായാടിയെ മ്മക്ക് ഒരുപാടിഷ്ടം ആയിരുന്നു...... ആ ഇഷ്ടം മ്മൾ ആദ്യം തുറന്ന് പറഞ്ഞത് നിന്റെ അപ്പനോടായിരുന്നു...... നിന്നെ മ്മടെ കയ്യിൽ ഏൽപ്പിക്കാൻ സന്തോഷത്തോടെ സമ്മതമറിയിച്ചതും...... പിന്നീട് മ്മടെ പ്രയത്നം നിന്റെ സ്നേഹം നേടിയെടുക്കാൻ ആയിരുന്നു.....

ബിസിനസ്‌ മാൻ ആയ മ്മൾ പിന്നീട് നിന്റെ മനസ്സിലേക്കുള്ള ഓട്ടത്തിൽ ആയിരുന്നു...... ഒടുവിൽ പച്ചക്കൊടി കാണിച്ചത് എത്തി നിന്നത് നിന്നിലായി ഞാൻ തീർത്ത മിന്നിലായിരുന്നു..... മിന്നു കെട്ടി പുതിയൊരു ജീവിതത്തിനായി നമ്മുടെ പുതിയ വീട്ടിൽ താമസത്തിനായി വരുന്ന വഴിയിൽ സംഭവിച്ച ആക്‌സിഡന്റിലൂടെ നിനക്ക് നഷ്ടപെട്ടത് ഓർമ ആയിരുന്നേൽ മ്മക്ക് നഷ്ടമായത് ജീവിതം ആയിരുന്നു പെണ്ണെ.....നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ ആയിരുന്നു..... ഉണർന്നെണീറ്റ നിനക്ക് ഓർമയില്ല നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ ഒരു വർഷം.... അതിൽ നമ്മുടെ പ്രണയവും മറഞ്ഞിരുന്നു.... ഓർമ്മകൾ നിന്നിലേക്ക് കൊണ്ടുവന്നാൽ നിന്നെ നഷ്ടമാകുമോ എന്നുള്ള ഭയം മ്മളെ ദൂര നിന്ന് നോക്കി നിൽക്കാൻ പ്രേരിപ്പിച്ചു.... പക്ഷെ ഇന്ന് നീ തനിച്ചായി എന്ന് അമ്പിളിയോടുള്ള പരിഭവം തറഞ്ഞത് മ്മടെ ഹൃദയത്തിൽ ആയിരുന്നു..... അതുകൊണ്ടാണ് തനിച്ചല്ലെന്ന് തോന്നിക്കാൻ എല്ലാം തുറന്ന് പറയാനായി ഇങ്ങട് കൊണ്ടുവന്നത്......" ന്നൊക്കെ ഇച്ചായൻ പറയുന്നത് കേട്ടതും മ്മൾ കരഞ്ഞുകൊണ്ടേ ഇരുന്നു..... പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചത്..... ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഞെട്ടി പിടഞ്ഞു മാറി......

മ്മൾ പിന്നെ ആൾടെ മുഖത്തു നോക്കാതെ വീട്ടിൽ പോകണം ന്ന് പറഞ്ഞതും... "പോകാം.... " ന്ന് പറഞ്ഞോണ്ട് മ്മളെ ചേർത്ത് പിടിക്കാൻ ആഞ്ഞതും...... മ്മൾ വിട്ടു നിന്നു..... എന്തോ മ്മൾക് പെട്ടന്ന് ഇതെല്ലാo കേട്ടത് കൊണ്ട് ഒരു പ്രയാസം പോലെ...... പിന്നീട് ആള് പോയി കാർ സ്റ്റാർട്ട്‌ ചെയ്തതും മ്മൾ കയറി ഇരുന്നു.... യാത്രയിലുടനീളം മ്മൾക്ക് ആളുടെ മുഖത്തേക് ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല.... പുറത്തേക് നോക്കിയിരുന്നു.... വീട്ടിലെത്തിയതും മ്മൾ ഇറങ്ങി പോകാൻ ഒരുങ്ങവെ മ്മടെ കയ്യിൽ പിടിച്ചതും മ്മൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മ്മളെ പ്രണയാർദ്രമായി നോക്കുന്ന ഇച്ചായനെ..... കണ്ണിമ വെട്ടാതെ മ്മളെ നോക്കികൊണ്ട് പറഞ്ഞു.... "ആനി കൊച്ചേ.... മ്മളെയും മ്മടെ പ്രണയവും ഉൾകൊള്ളാൻ നിനക്ക് ടൈം വേണ്ടി വരുമെന്ന് മ്മക്ക് അറിയാം....... നീ ടൈം എടുത്തൊടി....... അതുവരെ നിനക്ക് മ്മളിൽ നിന്നൊഴുകി വരുന്ന പ്രണയം സഹിച്ചേ പറ്റു......ഇനിയും നിന്നെ സ്നേഹിക്കാതെ അകന്ന് നിൽക്കാൻ നിന്റെ ഇച്ചായന് കഴിയില്ലെടി വായാടി....." ന്ന് പറഞ്ഞോണ്ട് സൈറ്റ് അടിച്ചതും മ്മൾ പകച്ചു പോയി.... മ്മള് ആളിൽ നിന്നും മ്മടെ കൈ വിടുവിച്ചു ഡോർ തുറന്ന് അകത്തേക്കു ഓടി...... അകത് എത്തിയതും അപ്പനും അമ്മച്ചിയും മ്മടെ അടുത്തോട്ടു വന്നു കണ്ണുനിറച്ചോണ്ട് ചോദിച്ചു....

"മോളെ......എല്ലാം അറിഞ്ഞു ല്ലേ...." ന്നുള്ള ചോദ്യത്തിന് മ്മൾ ഒന്ന് കണ്ണ് നിറച്ചു മൂളികൊണ്ട് സ്റ്റെയർ കയറി മുകളിലേക്കു പോയി...... ****************** (അക്കു ) നേരം വെളുത്തു മ്മൾ ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു കഴിഞ്ഞു അപ്പുവിനേം കൂട്ടി ഇറങ്ങി.... അവനെ ഹെവനിൽ ആക്കിയെച്ചും വേണം മ്മക്ക് കോളേജിൽ പോകാൻ.... ഇന്ന് രാവണന്റെ കൂടെ പോകാൻഡ് മുങ്ങണം...... വെല്ലുവിളിച്ചതാ...അവന്റെ മുന്നിൽ പെടില്ലാന്ന്..... കാരണം ഇനിയും ചെക്കൻ കിസ്സ് ന്ന് പറഞ്ഞോണ്ട് വരില്ലെന്നാര് കണ്ടു.... ആദ്യത്തെ പോലെ അല്ല.... ഇപ്പൊ ചെക്കൻ അടുത്തോട്ടു വരുമ്പോൾ തന്നെ മ്മടെ ഉള്ളിൽ ബാൻഡ് മേളം ആണ്.... ഇതൂസ് ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് പോയതുകൊണ്ട് മ്മൾ കതകടച്ചു ഇറങ്ങി...... ഹെവനിൽ എത്തിയതും അപ്പൂനോട് അകത്തേക്കു കയറിക്കോ ന്ന് പറഞ്ഞു മെല്ലെ സ്കൂട് ആകാൻ നിന്നതും..... ബാൽക്കണിയിൽ നിന്നൊരു അശരീരി വന്നതും.... ആരെടെ... ന്ന് കരുതി തലയുയർത്തി നോക്കിയതും..... രാവണന് ഉണ്ട് ബാൽക്കണിയിൽ നിന്ന് എന്തോ പറയുന്നു....... കാത് കൂർപ്പിച്ചതും.... "അക്കു..... അവിടെ നിക്ക്..... മാരിയും മ്മളും അങ്ങട് തന്നെ ആണ്..... എന്നും മ്മടെ കൂടയല്ലേ പോകാറ് .... ഇന്നും അങ്ങനെ മതി......" "അയ്യ......മ്മൾ പോകുവാ.... സിനു വിനോട് വരാന് പറഞ്ഞിട്ടുണ്ട്.... മ്മൾ അവന്റെ കൂടെയ...... നിന്റെ കൂടെ ഇല്ല രാവണ.... മ്മൾ ഇന്നലെ പറഞ്ഞത് മറന്നോ.... മ്മളെ അങ്ങനെയൊന്നും അടുത്ത് കിട്ടൂല്ല മോനെ......."

"പെണ്ണെ വല്ലാണ്ട് കളിക്കല്ലേ മര്യാദക്ക് അവിടെ നിന്നോ......മ്മളെ ദേഷ്യം കൂട്ടണ്ട......തൂക്കിയെടുത്തു ഏറിയും....." "എറിയാൻ ഇങ്ങട് വാ.......മ്മൾ നിക്കൂല്ലടാ അസുരാ....." ന്ന് പറഞ്ഞു മ്മൾ കൊഞ്ഞനം കുത്തി കൊണ്ട് ഗേറ്റിലേക് ഓടിയതും....... സിനു ബൈക്കിൽ വന്നതും മ്മൾ ചാടിക്കയറി അവനോട് വണ്ടിയെടുക്കാൻ പറഞ്ഞു.... പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കലിപ്പിൽ ബാൽക്കണിയുടെ കൈവരിയിൽ ആഞ്ഞിടിക്കുന്ന രാവണനെ.... മിക്കവാറും മ്മളെ കയ്യിൽ കിട്ടിയാൽ പപ്പടo പൊടിക്കും പോലെ പൊടിക്കും.... ന്നൊക്കെ ആലോചിച്ചു കോളേജിൽ എത്തിയതും....... മ്മൾ സ്നിനുവിനോട് പറഞ്ഞു ലൈബ്രറിയിലേക് പോയി...... മൂളിപ്പാട്ടും പാടി കൊണ്ട് ലൈബ്രറിയിലേക്ക് പോകും വഴി പെട്ടന്നാണ് മ്മളെ കതിലായി ഒരു ഞരക്കം കേട്ടത് പോലെ തോന്നിയതും....... അത്‌ കേട്ടദിശയിൽ മ്മൾ നടന്ന് ചെന്നെത്തിപ്പെട്ടത് ഒരിരുട്ട് റൂമിലേക്കായിരുന്നു..... ഇരുട്ടിൽ തപ്പിപിടിച്ചു മ്മൾ അതിനുള്ളിലേക് കയറവെ...... മ്മടെ പുറകെ ആയി വാതിൽ കൊട്ടിയടക്കപ്പെട്ടതും....... ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കും മുന്നേ ആരോ മ്മടെ വാ മൂടിയിരുന്നു........വാ മൂടിയ കൈകളുടെ ഉടമ മ്മടെ കാതോരം മന്ത്രിച്ചു...... "റാസ്........അയാം ബാക്ക്.....ബേബി........" എന്ന വാക്കുകൾ മ്മടെ ചെവിയിൽ തട്ടി മാറ്റൊലി കൊണ്ടതും.......മ്മടെ ഉള്ളിലൂടെ അകാരണമായ ഭയം യേറിയതും........മ്മടെ ഓര്മകളിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു പൊങ്ങി അലയടിച്ചു കൊണ്ടേയിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story