രാവണ പ്രണയം🔥 : ഭാഗം 37

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഇരുട്ടിൽ തപ്പിപിടിച്ചു മ്മൾ അതിനുള്ളിലേക് കയറവെ...... മ്മടെ പുറകെ ആയി വാതിൽ കൊട്ടിയടക്കപ്പെട്ടതും....... ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കും മുന്നേ ആരോ മ്മടെ വാ മൂടിയിരുന്നു........വാ മൂടിയ കൈകളുടെ ഉടമ മ്മടെ കാതോരം മന്ത്രിച്ചു...... "റാസ്........അയാം ബാക്ക്.....ബേബി........" എന്ന വാക്കുകൾ മ്മടെ ചെവിയിൽ തട്ടി മാറ്റൊലി കൊണ്ടതും.......മ്മടെ ഉള്ളിലൂടെ അകാരണമായ ഭയം യേറിയതും........മ്മടെ ഓര്മകളിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു പൊങ്ങി അലയടിച്ചു കൊണ്ടേയിരുന്നു.......... അപ്പോൾ തന്നെ മ്മൾ മ്മടെ വാ മൂടിയ ആളുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് ആളിലേക് തിരിഞ്ഞോണ്ട് അയാളെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു...... "തൊട്ട് പോകരുത് ന്നെ...... " ന്ന് പറഞ്ഞോണ്ട് മ്മൾ ആൾടെ കോളറിൽ പിടിച്ചതും...... മ്മടെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...മ്മള് അപ്പോൾ തന്നെ..... "വിടാടാ മ്മളെ........" "അടങ്ങി നിക്കടി റാസിക്കു..... " ന്ന് ആ ആള് പറഞ്ഞതും മ്മള് "ഇരുട്ടിൽ നിക്കതെ വെളിച്ചത്തോട്ട് വാടാ........ " ന്ന് പറഞ്ഞോണ്ട് മ്മൾ ആളിൽ നിന്ന് കുതറി മാറി ഡോർ വലിച്ചു തുറന്ന് പുറത്തോട്ടിറങ്ങിയതും......

പെട്ടന്നാണ് മ്മടെ മുന്നിലേക്കായി ഓടി വന്നു തടസ്സം തീർത്തത്.... മ്മൾ അപ്പോൾ തന്നെ മ്മടെ മുന്നിലായി വന്നു നിന്നവനെ നോക്കി കണ്ണുരുട്ടിയതും..... അവനുണ്ട് നിന്നോണ്ട് ഇളിക്കുന്നു..... ആ ഇളി കണ്ടിന്യൂ ചെയ്തോണ്ട് ആള് പറഞ്ഞു..... "സോറിടാ റാസിക്കു...... " "മിണ്ടരുത് ഇങ്ങള്....... മ്മൾ എത്ര പേടിച്ചു ന്ന് അറിയോ..... മ്മടെ നല്ല ജീവനങ് പോയി........ പിന്നെ ഇങ്ങട ഓഞ്ഞ റാസ് ബേബി ന്നുള്ള വിളിയിൽ തന്നെ കത്തി മ്മടെ പരട്ട അൽ ഉടായിപ്പ് ലണ്ടൻ വാലി ആഷിഖ് ആണെന്ന് മിഷ്ടർ ആഷിഖ് അമുൽ ബേബി........... " "ടി പെണ്ണെ..... നിന്നോട് പറഞ്ഞിട്ടുണ്ട് മ്മളെ അമുൽ ന്ന് വിളിക്കരുതെന്ന്...... ഒന്നൂല്ലേലും മ്മളൊരു മാഷ് അല്ലേടി...... " "ന്തോ എങ്ങനെ...... കിളിക്കൂട്ടിൽ നിന്ന് ഇങ്ങള് കള്ള വണ്ടി കയറി നാട് വിട്ടതല്ലേ........ ന്നിട്ട് ഇൻഡ്യയിൽ നിന്ന് തന്നെ കാൾ ചെയ്തു ലണ്ടനിൽ എത്തിന്ന് പറഞ്ഞ ഇങ്ങള് ആണോ മാഷ്....ലോക ഉടായിപ്പ...അമുൽ ബേബി....... "😏 "

ദേ പെണ്ണെ മ്മടെ പെങ്ങൾ ആണെന് ഒന്നും നോക്കീല്ല......എടുത്തെറിയും...... വെലേം വീര്യം ഇല്ലാത്ത ജന്തു.... ഒന്നൂല്ലേലും അന്നേക്കാൾ കുറച്ച് അധികം ഓണം ഉണ്ടതല്ലെടി മ്മൾ..... അതിന്റെ ഒരു ബഹുമാനമെങ്കിലും താടി..... " "അയ്യടാ.......അത്‌ കിട്ടും ന്ന് സ്വപ്നത്തിൽ പോലും കരുതണ്ട മോനെ......🤭 അതൊക്കെ വിട്..... അശിക്ക.... ഇങ്ങള് ഇത് എപ്പോ ലാൻഡി.ഇവിടെ....... കിളിക്കൂട്ടിൽ ന്ന് മദർ വിളിച്ചു പറഞ്ഞെ ഇല്ലല്ലോ നിങ്ങടെ വരവ്..... " "മ്മള പറഞ്ഞത് പറയണ്ടാന്ന്.....മ്മടെ റാസിക്കു ന്ന് ഒരു സർപ്രൈസ് തരാൻ.... " "ന്നാലും വല്ലാത്ത സർപ്രൈസ് ആയി.... അത്‌ പറഞ്ഞില്ല... ഇങ്ങള് ഇത് ഇവിടെ എങ്ങനെയാ.... " "അതല്ലെടി പറഞ്ഞത് മാഷ് ആണെന്ന്....." "ന്ത്‌...... ഇവിടെയോ.... " "യെസ് ഓഫ്‌കോഴ്സ് ബേബി..... ഇനി നിന്റെ ആശിക്ക കൂടെണ്ടാകും ഇവിടെയൊക്കെ..... ഇന്ന് മോർണിംഗ് ജോയിൻ ചെയ്തു....." "പൊളിക്കും ബ്രോ......കോൺഗ്രാറ്സ് ബ്രോ... അമുൽ..... " ന്ന് പറഞ്ഞോണ്ട് മ്മൾ ആളെ കെട്ടിപിടിച്ചു കൊണ്ട് നിന്നു......മ്മളെ ചേർത്ത് പിടിച്ച ആളിൽ നിന്നും പുഞ്ചരിച്ചു കൊണ്ട് വിട്ടു നിന്നതും...

കണ്ടത് ആൾക്ക് പുറകിലായി കട്ട കലിപ്പിൽ നില്കുന്നു മ്മടെ രാവണൻ.... യാ ഹൗല..... ന്ന് മ്മൾ മനസ്സിൽ പറഞ്ഞതും..... ആശിക്ക പറഞ്ഞു.... "ടി മ്മൾ ഒന്ന് പ്രിൻസിപ്പൽ ന്റെ അടുത്ത് പോയിട്ട് വരാം...... നീ വരുന്നത് കണ്ടപ്പോൾ ആണ് നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് കരച്ചിൽ പോലെ മിമിക്രി ചെയ്തത്.....മ്മക്ക് ഉറപ്പായിരുന്നു നീ വരുമെന്ന്.... " ന്ന് അവൻ പറഞ്ഞതും....... മ്മൾ ആൾടെ വയറിനിട്ട് ഇടിച്ചോണ്ട് ആളെ നെഞ്ചിലേക് ചേർന്നു നിന്നു.... "കാക്കു... മ്മൾ ഒത്തിരി ടെൻഷൻ അടിച്ചു..... ഒരുനിമിഷം മ്മൾ പഴയതൊക്കെ ഓർത്തു പോയി.... ആ കരച്ചിൽ.... മ്മളെ പലതും ഓര്മിപ്പിക്ക....." "അയ്യേ ഇത്രേ ഒള്ളു മ്മടെ റാസിക്കു......വേണ്ടടാ.... ഓർക്കാൻ ആഗ്രഹിക്കാത്തത് ഇനിയും കൊണ്ട് വന്നു വേദനിക്കാൻ ഇടവരുത്തണ്ട..... എപ്പഴും ഈ ഏട്ടന്റെ തല്ല് കൊള്ള ആവണം......അതാണ് മ്മക്ക് കാണേണ്ടത്......." ന്ന് പറഞ്ഞതും....... മ്മൾ പുഞ്ചിരിച്ചോണ്ട് ആളിൽ നിന്ന് വേർപെട്ട് നിന്നതും....... മ്മടെ കവിളിലായി കൈകൾ വെച്ചോണ്ട് കണ്ണ് അടച്ചു കൊണ്ട് ഒന്നും ഇല്ല ന്ന് പറഞ്ഞു ആള് പോയി...

ആഷിക്ക പോയപ്പോൾ ആണ് മ്മൾക് ഒരുകാര്യം കത്തിയത്..... റബ്ബേ.... രാവണൻ... ന്ന് പറഞ്ഞോണ്ട് മ്മൾ ഞെട്ടിത്തരിച്ചു നോക്കിയപ്പോൾ ആട് കിടന്നോടത് പൂട പോലും ഇല്ലാരുന്നു..... ന്റെ റബ്ബേ അങ്ങേര് ഇതെവിടെ പോയി... അതൊക്കെ പോട്ടെ... ഇങ്ങക്ക് കാര്യം വല്ലോം മനസ്സിലായോ..... മ്മള് പറയാം..... ഇപ്പൊ പോയില്ലേ അതാണ് മ്മടെ ബ്രദർ.... ആഷിക്.... ആള് മാഷ് ആണെന്ന വിവരo മ്മക്ക് ഇപ്പഴാ കിട്ടിയത്.... പിന്നെ ഞങ്ങൾ തമ്മിൽ വലിയൊരു ആത്മ ബന്ധം ഉണ്ട്.... കാരണം മ്മടെ കിളിക്കൂട്ടിലെ സീനിയർ അന്തേവാസി ആണ് ആള്..... ശാലുത മ്മളേം കൊണ്ട് ആ കിളിക്കൂട്ടിൽ എത്തിപെട്ടതിന് ശേഷം മ്മടെ കൂടെ കൂടിയതാ ആള്..... മ്മളേക്കാൾ 9 വയസ് കൂടുതൽ ഉള്ള ആള് മ്മളെ പെങ്ങളായി ഏറ്റടുത്തു.. എല്ലാരും അക്കു ന്ന് വിളിക്കുമ്പോൾ ആള് മളെ റാസ് ന്ന് വിളിച്ചു.... അത്‌ പിന്നീട് റാസിക്കു ന്ന് വിളിച്ചു തുടങ്ങി..... പഠിക്കുന്നതിന് കൂടെ പാർട്ട്‌ ടൈം ജോലി കൂടെ ഉണ്ട് ആൾക്ക്..... മാർക്കറ്റിൽ നിന്ന് പച്ചക്കറി ലോഡ് മായിട്ടൊക്കെ കൂടെ ഒരുപാട് ദൂരം പോകാറുണ്ട്....

അതിലൊരു ദിവസം ആണ് ആള് കിളിക്കൂട്ടിലേക് വിളിച്ചു മ്മളോട് ലണ്ടനിൽ പോയെന്ന് പറഞ് തട്ടി വിട്ടത്....... ആള് കുറച്ച് വെളുത്തിട്ട് ആയത് കൊണ്ട് മ്മൾ കളിയാക്കി ലണ്ടൻ അമുൽ ബേബി.... ന്ന് വിളിക്കും....🤭... ആൾക്ക് ഒരദ്ധ്യാപകൻ ആകാൻ ആണ് ആഗ്രഹം ന്ന് മ്മക്ക് അറിയാർന്നു...... പക്ഷെ അതും പോസ്റ്റ്‌ ഇവിടെ ആകും ന്ന് കരുതീല്ല.... ഇനി ഇപ്പോ ആളും ഉണ്ടാകും മ്മടെ കൂടെ.......മ്മക്ക് പെരുത്ത് സന്തോഷം ആയി ആഷിക വന്നതിൽ...... അല്ല പറഞ്ഞു വന്ന കാര്യം എന്തായോ എന്തോ.... മനസ്സിലായില്ലേ രാവണൻ ന്ന്.... കട്ടകലിപ്പിൽ ഇവിടെ നിക്കുന്നത് കണ്ടതാ.... ഇനി അവനെങ്ങാനും തെറ്റിദ്ധരിച്ചോ പടച്ചോനേ..... ധാരണ മാറ്റാൻ പോയാൽ മിക്കവാറും മ്മടെ കുഴി മ്മൾ കുഴിച്ച പോലെ ആകും.... ഇന്ജുരിയസ് സ്വന്തം ഹെൽത്ത് ആയിട്ട് അത്‌ കോൺവെർട് ആകും....... ന്ന് പറഞ്ഞോണ്ട് മ്മൾ ക്ലാസ്സിലേക്ക് പോകാൻ നിന്നതും...... അങ്ങട് ആയി വന്ന സിനു ഉണ്ട് മ്മളെ നോക്കി ചിരിക്കുന്നു....അല്ല അല്ല... ചിരിക്കുവല്ല ആ കോപ്പൻ ഇളിക്കുവാ അതും ഒരുമാതിരി ആക്കിയ ഇളി....

"ന്താടാ ഇളിക്കണേ നിന്റെ തലയിൽ എന്താ വല്ല തേങ്ങയും വീണോ..... " "തേങ്ങ അല്ല ഒലക്ക ആണ്......തേങ്ങ വീണത് നിന്റ രാവണന് ആണ്... അങ്ങേര് ഉണ്ട് ഗ്രൗണ്ടിൽ നിന്ന് പോസ്റ്റിലേക് നോക്കി ബോൾ അടിക്കലോട് അടിക്കൽ.....വലയിലേക് ആണേൽ ഒരു രസം ഉണ്ടായിരുന്നു.... ഇത് അങ്ങേര് ആരോടോ ഉള്ള ദേഷ്യം തീർക്കുവാണെന്ന് തോന്നും..........അമ്മാതിരി അടിയ ആ പോസ്റ്റിന്റെ കുറ്റിയിലേക്...... കാര്യം ചോദിച്ചു ചെന്ന അർഷി സാർ നോടുണ്ട് ആൾക്ക് കലിപ്പ്...." ന്ന് സിനു പറഞ്ഞതും.... ന്റെ സിവനെ.... മിക്കവാറും മ്മളോടുള്ളതാർക്കും ആ കലിപ്പിന് പിന്നിൽ.... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മൾ പെട്ടന്ന് തന്നെ ഗ്രൗണ്ട് ലക്ഷ്യം വെച്ചോടി....... ***************** (ആനി ) കര്ട്ടന് വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ മുഖത്തു പതിഞ്ഞതുകൊണ്ടുള്ള തടസ്സം കൊണ്ട് കണ്ണുകൾ തുറന്നു കുറച്ച് നേരം ബെഡിൽ തന്നെ കിടന്നു...

ചുമരിൽ പതിപ്പിച്ച ക്ലോക്കിൽ മിഴിയുടക്കിയതും..... പകച്ചു പോയി.... ന്റെ കർത്താവേ...... സമയം...... സമയം ഇതെന്നാത്തിനാ ഇങ്ങനെ ഒടനെ ന്റെ പൊന്നും കുരിശ് മുത്തപ്പാ..... ന്നൊക്കെ മനസ്സിൽ വിളിച്ചോണ്ട് പെട്ടന്ന് തന്നെ ബെഡിൽ നിന്ന് ചാടിയെണീറ്റതും......എണീറ്റ പാടെ ഉണ്ട് ബെഡിലേക്ക് തിരിച്ചു ലാൻഡ് ചെയ്യുന്നു..... ഇതെന്താ ഇങ്ങനെ യെന്നൊന്നറിയാൻ മ്മൾ ഒന്ന് മുഴുവനായി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്.... മ്മളെ ചേർത്ത് പിടിച്ചുകൊണ്ട് ഒരുകൈ.... തല ഉയർത്തി നോക്കിയതും പകച്ചുപോയി.. ന്റെ കർത്താവെ... ഇച്ചായൻ.... മ്മൾ നോക്കുമ്പോൾ ഉണ്ട് പുള്ളി മ്മളേം ചുറ്റിപിടിച്ചോണ്ട് ഉറങ്ങുന്നു.... ഇതെപ്പോ..... 🤔 മ്മള് പിന്നെ ആളിൽ നിന്നും കൈകൾ വേർപ്പെടുത്താൻ മെല്ലെ ശ്രമിച്ചതും...... പിന്നെയും ഇറുകി കൊണ്ട് ചേർന്നു കിടന്നു... ചേർന്നു കിടന്നതും എന്റെ ഉള്ളിലൂടെ വിറയൽ കടന്നു പോയി.. ഇതപ്പോ ഇവിടെ വന്നു കിടന്നു... എന്നാ ചെയ്യും കർത്താവേ.... ഇതിയാനെ ഒന്നണീപ്പിക്കാൻ.... ഇനിയും മ്മളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു ഇത്ര പെട്ടെന്ന് ഇങ്ങനെ മ്മളോട് കൂടുമെന്ന് അറിഞ്ഞില്ല..

ഇതിപ്പോൾ തള്ളി ഇടാൻ പോലും പറ്റാത്ത അവസ്ഥയാണ്...... ഓർമ്മയില്ലെങ്കിലും എന്നെ മിന്നുകെട്ടി ആൾ ആണെന്നല്ലേ പറഞ്ഞത്.. അതു കരുതി..... എനിക്ക് ഓർമ്മയില്ല ല്ലോ... കാര്യം ഒക്കെ ശരിയാണ്... ഇതിയാനേ ഇഷ്ടം ഒക്കെ തന്നെയാ... അതു കരുതി പെട്ടെന്നൊന്നും കെട്ടിയവൻ ആണെന്ന് ഉൾക്കൊള്ളാൻ കഴിയണ്ടെ..... ഒഴിഞ്ഞുമാറി എസ്കേപ്പ് ആകുകയല്ലാതെ നടക്കില്ല..... ന്നൊക്കെ മനസ്സിൽ കരുതിക്കൊണ്ട് എന്നെ ചുറ്റിപ്പിടിച്ച കൈകൾ പതിയെ എടുത്തുമാറ്റി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങാൻ നിൽക്കവേ.... മ്മടെ കയ്യിൽ പിടിച്ചു വലിച്ചതും ഞാൻ ബെഡിലേക്ക് തന്നെ മറിഞ്ഞുവീണു.. പെട്ടെന്നുള്ള നീക്കത്തിൽ കണ്ണുകൾ മുറുകെ അടച്ചു പോയതും..... പതിയെ തുറന്നു നോക്കിയപ്പോൾ കണ്ടു വശ്യമായ ചിരിയോടെ എന്റെ മുകളിലായി സ്ഥാനം പിടിച്ചുകൊണ്ട് ഇച്ചായൻ... ആളുടെ നോട്ടം താങ്ങാനാവാതെ വെപ്രാളപ്പെട്ട് കൊണ്ട് തള്ളി മാറ്റാൻ നോക്കിയെങ്കിലും...... ഒരിഞ്ച് മാറിയില്ല... ആളുടെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ ഒരു ഭാഗത്തേക്ക് ആയി മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.....

"ഒന്ന് മാറിയേ മ്മൾക് പോകണം...... എന്ന കണ്ടേച്ചും ആണ് മുകളിൽ കിടക്കുന്നെ....എനക് ഇതൊന്നും ഇഷ്ടവല്ല... " "നിനക്ക് ഇഷ്ടമല്ല ആയിരിക്കും ആനി കൊച്ചേ... പക്ഷെ എന്നാ ചെയ്യാനാ.. നിന്റെ ഇച്ചായന് പെരുത്ത് ഇഷ്ടം ആടോ ദിങ്ങനെ കിടക്കാൻ... സത്യം പറയാലോടി ഉവ്വേ..... നിന്നെ ഇങ്ങനെ കണ്ടിട്ട് ഇച്ചായന് വെറുതെ ഇരിക്കാൻ തോന്നുന്നില്ല.... കടിച്ചു തിന്നാൻ തോനുന്നു വാടോ.. " ന്ന് പറഞ്ഞോണ്ട് ഇച്ചായൻ കണ്ണിറുക്കിയതും...... മ്മൾ ഞെട്ടിക്കൊണ്ട് പെട്ടന്ന് തന്നെ ആളെ തള്ളി മാറ്റി കൊണ്ട് നേരെ വാഷ്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു..... താഴെ പോയപ്പോൾ അവിടെ ടേബിളിൽ ഇരുന്നോണ്ട് ചായ കുടിക്കുന്നു മ്മടെ അതിയാൻ മിഷ്ടർ ആൽബിൻ.... മ്മൾ പിന്നെ ആളെ ഒന്ന് മൈൻഡ് ചെയ്യാൻഡ് ഇരുന്നു ഫുഡ്‌ കഴിച്ചു ഇറങ്ങി സ്കൂട്ടിയിൽ കയറി ഇരുന്നതും...... അങ്ങോട്ടായി വരുന്ന ഇച്ചായനെ കണ്ടതും...... മ്മൾ പെട്ടന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പോകാൻ നിന്നതും.... ആൾടെ പിടി ഹാന്ഡിലിൽ വീണിരുന്നു.... "ഇച്ചായന്റെ ആനി കൊച്ചേ.... ഇതെന്ന പോക്കാടി മോളെ.... നിന്റെ കെട്ടിയവൻ ഇങ്ങന്നെ നിക്കുമ്പോ നിനക്ക് പോകാൻ കഴിയുന്നുണ്ടല്ലോ...."

"ഇച്ചായ...ഇങ്ങള് മ്മളെ മിന്നു കെട്ടിയേച് പോയെന്ന് കരുതി...... മ്മക്ക് അതൊന്നും ഒന്നും ഇല്ലല്ലോ........ സൊ ഡിസ്റ്റൻസ് കീപ് ചെയുന്നത് നല്ലതാ...." "അത്‌ പള്ളിയിൽ പോയി പറഞ്ഞേച്ചും ആ വഴി കോളേജിൽ പോയേക്... ഇപ്പോ ഇച്ചായന്റെ കൊച് ഒരു ഉമ്മ തന്നേച്ചും പോയെ......" "ന്തൊന്ന് ഉമ്മയോ... ഒന്ന് പോയെ.... മ്മടെ കയ്യീന്ന് ഉമ്മ കിട്ടിയേച്ചും നിങ്ങ പോകും ന്ന് കരുതണ്ട......" "വേണ്ടടി ഉവ്വേ.... നീ തരുമെന്ന് എനിക്ക് തോന്നിയിട്ടില്ല.... സൊ ഞാൻ അങ്ങ് തരുവാ കൊച്ചേ... " ന്ന് പറഞ്ഞോണ്ട് അങ്ങേര് മ്മളെ പിടിച്ചു വെച്ച് കവിളിൽ അമർത്തി ഉമ്മ വെച്ചതും..... മ്മൾ വായും തുറന്നിരുന്നു പോയി...... അതിന് അതിയാൻ കണ്ണിറുക്കി കാണിച്ചു കൊണ്ട് കാർ എടുത്തോണ്ട് പോയതും.....മ്മള് കണ്ണും തള്ളി നിന്നു...... ആള് പോയതും പോയ ദിശയിലേക്കു നോക്കി പിറുപിരുതൊണ്ട് തിരിഞ്ഞു നോക്കിയതും.... ചമ്മി പോയി... ഇതെല്ലാം കണ്ടേച്ചും നിക്കുവാ മ്മടെ അപ്പനും അമ്മയും... മ്മൾ അതിന് അവർക്ക് ഒരു വളിഞ്ഞ ചിരി ചിരിച്ചോണ്ട് വണ്ടിയെടുത്തു നേരെ കോളേജിലെക് വിട്ടു.....

ഒരൊറ്റ രാത്രി കൊണ്ട് മ്മടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ അക്കുവിനോട് പറയാൻ വേണ്ടി മ്മൾ അതിവേഗം കോളേജ് ഗേറ്റ് കടന്നു അകത്തോട്ട് വണ്ടിയോടിച്ചു കയറ്റിയതും... എതിർദിശയിൽ നിന്നും വരുന്ന താർലേക്ക് ഒരുവേള മിഴികൾ പതിഞ്ഞതും... മ്മൾക് കാണാൻ കഴിഞ്ഞത്...... അക്കുവിനെയും പിടിച്ചിരുത്തി കൊണ്ട് ചീറിപ്പാഞ്ഞു പോകുന്ന അലൻ സാർ നെയുമാണ്.... ***************** (അക്കു ) സിനു പറഞ്ഞതുകേട്ടു കൊണ്ട് ഗ്രൗണ്ടിലേക് ഓടിയതും അവിടെയെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ഗ്രൗണ്ടിൽ പന്തുകൊണ്ട് പോസ്റ്റിലേക്ക് അടിക്കുന്ന രാവണനെയാണ്.... ആളുടെ മുഖം ആണെങ്കിൽ വലിഞ്ഞുമുറുകി ദേഷ്യം പിടിച്ചു കൊണ്ടുള്ളതായിരുന്നു..... അപ്പോൾ തന്നെ അവന്റെ അരികിലേക്ക് വന്ന ഒരു സ്റ്റുഡന്റ് എന്തോ കാര്യം പറഞ്ഞതും......ചെക്കൻ ആ സ്റ്റുഡന്റിനോട്‌ രണ്ടു ചാട്ടം ആയിരുന്നു ദേഷ്യത്തോടെ..... അതോടെ ആ വന്ന ചെക്കൻ പേടിച്ചോടി......മ്മൾ അപ്പോൾ തന്നെ ആളുടെ അരികിലേക്ക് ചെന്നു കൊണ്ട് മുന്നിൽ തടസ്സമായി കയറിനിന്നു പറഞ്ഞു... "ഹലോ മിസ്റ്റർ അലൻ മുബാറക്.... ഭയങ്കര ദേഷ്യത്തിൽ ആണല്ലോ....

ഒരു ഗ്ലാസ് ഐസ് വാട്ടർ എടുക്കട്ടെ.... ചൂടിന് ബെസ്റ്റ...." ന്ന് പറഞ്ഞത് ഓർമ്മയുള്ളൂ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മ്മടെ രണ്ടു കൈകളിലും ആയി പിടിമുറുക്കി കൊണ്ട് പറഞ്ഞു...... "അക്കു മിണ്ടാതെ പോകുന്നതാണ് നിനക്ക് നല്ലത്.... ഇപ്പൊ എന്തിനാ കോപ്പേ ഇങ്ങട് വന്നേ......നിന്നോട് പറഞ്ഞതല്ലേ ഒരുമിച്ചു പോകാന്ന്.... അത് കേൾക്കാതെ ആരെ കാണാൻ ആയിരുന്നു ഓടിവന്നത്.... മ്മളെ കണ്ടിട്ടു പോലും മൈൻഡ് ചെയ്യാതിരിക്കാൻ മാത്രം അത്രയ്ക്കും പ്രാധാന്യം ഉള്ളവൻ ആരാണടി....." "മ്മളെ വിട് അലൻ.... മ്മള് പറഞ്ഞോട്ടെ....." "വിടാൻ സൗകര്യമില്ല എന്ത് ധൈര്യത്തിലാണ് അവൻ നിന്റെ കയ്യിൽ പിടിച്ചത്.......ദാ ഈ നെഞ്ചുണ്ടല്ലോ ഇത് നിനക്ക് ചായാൻ വേണ്ടിയുള്ളതാണ്.....ആല്ലാണ്ട് കണ്ടവനമാരുടെയല്ല..... നീയെന്റെയാ ഈ നെഞ്ചിൽ ചായാൻ മാത്രമേ നിനക്ക് അവകാശമുള്ളൂ..... മനസിലായൊടി... ഇത്രയ്ക്കും ചേർന്നു നിൽക്കാൻ മാത്രം ആരാണ് അവൻ......" "ഹോ മ്മളെ സംശയം ആണല്ലേ.... " "സംശയം അല്ലെടി പുല്ലേ........മ്മളെ അവോയ്ഡ് ചെയ്ത് മറ്റൊരാളെ പരിഗണിച്ചത് കൊണ്ടുള്ള നീറ്റലാണ്.....

നിന്നെ തൊടാനും ചേർത്തു പിടിക്കാനും ഉള്ള അവകാശം അത് ഈ അലന് മാത്രമാണ്....... അത് ഇനി മറ്റൊരുത്തന് വിട്ടു കൊടുക്കാൻ പോലും കഴിയില്ല....... അത്രയ്ക്കും പതിഞ്ഞു പോയി.... പതിഞ്ഞു പോയി നീ എന്റെ ഉള്ളിൽ..പുല്ലേ... " ന്ന് പറഞ്ഞോണ്ട് മ്മടെ കൈകൾ മോചിപ്പിച്ചു കൊണ്ട് തിരിഞ്ഞു താറിനടുത്തേക് ആയി നടന്നതും...... മ്മള് ആളുടെ പുറകെ പോയി മുന്നിൽ തടസ്സമായി നിന്നു... കൊണ്ട് പറഞ്ഞു.... "അങ്ങിനെയാണോ ഇത്രയും ദിവസo മ്മള് പുറകിൽ നടന്നപ്പോൾ ഒരു വിലയുമില്ല.... ഇപ്പോൾ എന്താണ് അസൂയ തോന്നുന്നുണ്ടോ ചെക്കാ..... എന്നാലേ രാവണ കാത് തുറന്നു കേട്ടോ.... ഡോ അണ്റോമാന്റിക് മൂരാച്ചി അലൻ മുബാറകേ..... നിനക്ക് എന്നിൽ അവകാശമുള്ളതുപോലെ നീ നേരത്തെ കണ്ട ആൾക്കും ചെറിയൊരു അവകാശം എന്നിലുണ്ട്.... ചെറുതെന്ന് പറയാൻ പറ്റില്ല എന്റെ മനസ്സിൽ വലിയൊരു സ്ഥാനം തന്നെയുണ്ട് ആൾക്ക്..... എന്റെ എല്ലാമാണ് എന്റെ കൂട..." ന്ന് പറഞ്ഞു മുഴുവനാകും മുന്നെ ദേഷ്യത്തോടെ അടുത്തുവന്ന് കൈകളിൽ പിടിച്ചു കൊണ്ട് താറിലേ പിടിച്ചു കയറ്റി...

പെട്ടെന്നുള്ള പ്രവൃത്തികൊണ്ട് ചെയ്തെന്ന് മനസ്സിലാക്കുന്നതിനു മുന്നേ ആള് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് താർ എടുത്തു പറപ്പിച്ചു വിട്ടു.... അതിവേഗത്തിൽ പോകുന്നതിനിടയിൽ ഞാൻ സ്പീഡ് കുറക്കാൻ പറഞ്ഞെങ്കിലും.... ആളുടെ ശ്രദ്ധ മുൻപോട്ട് തന്നെയായിരുന്നു.... മ്മള് പറഞ്ഞത് മുഴുവൻ കേൾക്കാൻ നിൽക്കാതെ എടുത്തു ചാടി കൊണ്ട് ദേഷ്യം പിടിച് ഇരിക്കട്ടെ..... ആർക്കാണ് നഷ്ടം......... പറയുന്നത് ഒന്നും കേൾക്കാൻ വയ്യല്ലോ......രാവണൻ... എന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് മുഖം തിരിച്ചിരുന്നു.... പെട്ടെന്ന് വണ്ടി സ്റ്റോപ്പ് ആയതും തലയുയർത്തി നോക്കിയപ്പോൾ കണ്ടത് അവന്റെ വർക്ക് ഔട്ട് ഹൗസ് ആയിരുന്നു... കാറിൽ നിന്നിറങ്ങിയ അവൻ മ്മടെ കൈകളിൽ പിടിച്ചു വലിച്ച് അതിൽ നിന്നും ഇറക്കി കൊണ്ട് വർക്ക് ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി.... അങ്ങേര് ഇത് എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ചിന്തിക്കും മുന്നെ കതക് തുറന്ന് അകത്തോട്ടു കയറി വാതിൽ അടച്ചു ലോക്ക് ചെയ്തു..... അവനെതിരെ മറുത്തൊന്ന് പറയുന്നതിനു മുന്നേ തന്നെ ആ വർക്കൗട്ട് പ്ലേസിന്റെ ഒരു ഭാഗത്തുള്ള കർട്ടൻ വകഞ്ഞു മാറ്റിയതും.......

മ്മൾക് അവിടെ കാണാൻ കഴിഞ്ഞത് ഒരു വാതിൽ ആയിരുന്നു...... എന്നെ ഇവിടെ പൂട്ടിയിട്ടപ്പോൾ പോലും ഇങ്ങനെയൊരു ഭാഗം മ്മള് ശ്രദ്ധിച്ചിരുന്നില്ല.... അപ്പോൾത്തന്നെ രാവണൻ അവിടെയുള്ള കതക് തുറന്ന് കൊണ്ട് മ്മളെ പിടിച്ചുവലിച്ച് അകത്തോട്ടു കൊണ്ടുപോയി വാതിലടച്ചു ലോക്ക് ചെയ്തു..... ജേഴ്‌സി ഒക്കെ ഇട്ടു വിയർത്തു കുളിച് കലിപ്പിൽ നിൽക്കുന്ന അവൻ മ്മളെ പിടിച്ചു കൊണ്ട് പുറകിലേക്ക് ഉന്തിയതും..... മ്മള് ബെഡിലേക് മലർന്നടിച്ചു വീണു.... ദേഷ്യത്തോടെ എന്റെ മുകളിലേക്കായി സ്ഥാനം പിടിച്ച അവനേ കണ്ടതും...... മ്മടെ ഹൃദയം കിടന്നു തുള്ളാൻ തുടങ്ങി.... അപ്പോൾ തന്നെ അവൻ പറഞ്ഞു... "നീ എന്താടി കരുതിയേ എനിക്ക് നിന്നെ സംശയമാണെന്നൊ..... നീ ആരുടെ കൂടെ നിന്നാലും നിനക്ക് നേര് എന്ന് തോന്നുന്നത് മാത്രമേ നീ ചെയ്യുന്ന് എനിക്കറിയാം....... മ്മടെ ഈ ദേഷ്യം നീ അവനോട് ചേർന്ന് നിന്നത് അതുകൊണ്ടല്ല...... എന്നുപറഞ്ഞുകൊണ്ട് പെട്ടെന്നാണ് ദേഷ്യത്തോടെ നിന്ന് അവന്റെ മുഖത്ത് വശ്യമായ പുഞ്ചിരി നിറഞ്ഞത്...... അത് കണ്ടതും ആദ്യമേ പിടച്ചിരുന്ന ഹൃദയമിടിപ്പ് റോക്കറ്റ് പോലെ ഉയർന്നുപൊങ്ങി.....

വശ്യമായ നോട്ടം കൊണ്ടും ചുണ്ടിൽ വിരിയുന്ന കുസൃതി ചിരിയാലെ മ്മളോട് ചോദിച്ചു...... "നീയെന്താ പറഞ്ഞത്....മ്മളൊരു അംറോമാന്റിക് മൂരാച്ചി ആണെന്നല്ലേ...... എന്നാൽ ആ തെറ്റായ ധാരണ തീർക്കാൻ വേണ്ടിയാണ് മ്മള് ഇപ്പൊ നിന്നെ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത്..... മ്മൾ അൺ റൊമാന്റിക് മൂരാച്ചി യാണോ അല്ലയോ ഇന്ന് തെളിയിച്ചു തരാടി......" ന്ന് പറഞ്ഞോണ്ട് സൈറ്റ് അടിച്ചതും...... മ്മള് ആളെ തള്ളി മാറ്റി കൊണ്ട് കൊട്ടി പിടഞ്ഞുകൊണ്ട് എണീറ്റ് ഓടാൻ നിന്നതും..... പെട്ടെന്നു തന്നെ മ്മടെ അരയിലൂടെ കൈകൾ ചുറ്റിവരിഞ്ഞു കൊണ്ട് ബെഡിലേക്കിട്ടതും.......മ്മടെ ബാലൻസ് തെറ്റിയതും..... രാവണനിൽ പിടിത്തമിട്ടതും......അതോടുകൂടി രണ്ടാളുടേം ബാലൻസ് പോയി ഉരുണ്ട് കൊണ്ട് നിലത്തോട്ടൂർന്നു വീണു............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story