രാവണ പ്രണയം🔥 : ഭാഗം 39

Ravana Pranayam Novel

എഴുത്തുകാരി: അമീന

ദേഷ്യം നിറഞ്ഞ മുഖവുമായി ഷാലുത്തയുടെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് വരുന്ന അമി കാക്കുവിനെ ആണ്..... ഇത്തയുടെ മുഖം കരഞ്ഞു കലങ്ങിയിരുന്നു..... ഒരു നിമിഷം ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു പോയ മ്മള് തിരിഞ്ഞു കൊണ്ട് അങ്ങോട്ടായി ഓടിയടുത്തതും അമി കാക്കു ഇത്തയെ പിടിച്ചു തള്ളിയതും..... "ഇത്താ....... " ന്ന് അലറി വിളിച്ചു കൊണ്ട് വീഴാൻ പോയ ശാലുത്തയെ മ്മടെ കൈകളാൽ താങ്ങി പിടിച്ചു.... കരഞ്ഞു കലങ്ങിയ കണ്ണുകളാൽ മ്മളെ മുഖത്തോട്ട് നോക്കിയതും...... ആ മുഖത്തായി പതിഞ്ഞ കൈവിരൽ പാടുകൾ മ്മടെ മിഴികളിൽ ഉടക്കിയതും.... ഷോക്ക് അടിച്ചു പോയി..... ഒരു നിമിഷം കാര്യം അറിയാതെ പകച്ചു പോയ മ്മള് അമി ക്കക്കുവിന്റെ സംസാരത്തിലാണ് തിരിച്ചു വന്നത്.... "ഇനിയും എന്ത് നോക്കി നിക്ക.... ഇറങ്ങി പൊക്കൂടെ.... " "അമി..... ഞാൻ ഒന്ന്......" "മിണ്ടരുത് നീ...... നീ ഒരാൾ കാരണം ഇപ്പൊ ഒരു ജീവൻ നഷ്ടമായേനെ..... ഇനിയും റിസ്ക് എടുക്കാൻ ഞാൻ ഒരുക്കമല്ല.... അതുകൊണ്ട് ഇനിയും നീ ജോലിക്ക് അങ്ങോട്ട് വരണമെന്നില്ല.... " "ഞാൻ പറയുന്ന.... " ന്ന് ഇത്ത തേങ്ങൽ അടക്കി കൊണ്ട് പറഞ്ഞതും......

അതിന് തടസ്സം തീർത്തു കൊണ്ട് അമി കാക്കു പറഞ്ഞു... "ഹോസ്പിറ്റലിൽ വെച്ച് ഒന്നും മിണ്ടാഞ്ഞത് അവിടെ അതൊരു ഇഷ്യൂ ആകണ്ടാന്ന് കരുതിയിട്ട.... മ്മടെ ഇത്രയും കാലത്തെ സർവീസിൽ ഇത്രയും കെയർലെസ്സ് ആയിട്ടുള്ള ഒരാളെ കണ്ടിട്ടില്ല..... ഉത്തരവാദിത്തം ഏൽപിച്ചാൽ അത്‌ ചെയ്യാൻ ആദ്യം പഠിക്കണം.... അല്ലാണ്ട് മറ്റു പണിക്ക് ഇറങ്ങുവല്ല.... മ്മള് ആ സമയം അങ്ങട് വന്നില്ലായിരുന്നുവെങ്കിൽ നിന്റെ ശ്രദ്ധ കുറവ് കൊണ്ട് നഷ്ടമാകുന്നത് ഒരു കുഞ് ജീവൻ ആയിരുന്നു........" ന്നൊക്കെ അമി കാക്കു പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിക്കുന്ന ഇത്തൂസിനെ കണ്ടുകൊണ്ട് കാര്യം അറിയാൻ ആയി കാക്കുവിനോട് ചോദിക്കാൻ ഒരുങ്ങവെ അലൻ ചോദിച്ചു.... "ബ്രോ..... ന്താണ് ഇതൊക്കെ.... ഇങ്ങനെ ദേശ്യപ്പെടാൻ മാത്രം എന്തുണ്ടായി...." ന്നൊക്കെ മ്മള് ബ്രോയെ പിടിച്ചു വെച്ചോണ്ട് ചോദിച്ചതും...... ആള് ദേഷ്യത്തോടെ ശാലുവിനെ നോക്കി കൊണ്ട് പറഞ്ഞു....

"ന്തു ണ്ടാവാൻ..... തലയും താഴ്ത്തി നിക്കുന്നത് കണ്ടില്ലേ....ഇവളോട് ചോദിച്ചു നോക്ക്..... ഇവള് കാരണം ഇന്ന് ഒരു ജീവൻ നഷ്ടമായേനെ.... ICU വിൽ കിടക്കുന്ന പേഷ്യന്റിനെ കുറച്ചു നേരത്തേക്ക് ഒബ്സർവ് ചെയ്യാൻ ഏല്പിച ഞാൻ പോയത്....... അതിനിടയിൽ എന്ത് ആവശ്യം ഉണ്ടായിട്ട അവിടെ നിന്ന് പുറത്തേക് പോയത്....... മ്മള് ചെന്നപ്പോൾ അവിടെ ആരും ഇല്ല..... ഗ്ളൂക്കോസ് ബോട്ടിൽ തീർന്ന് കുട്ടിയുടെ ശരീരത്തിൽ നിന്നും ബോട്ടിലേക്ക് ബ്ലഡ്‌ നിറയാൻ നിക്കുവായിരുന്നു.... ഒരുനിമിഷം അത്‌ മ്മള് കണ്ടില്ലായിരുന്നേൽ ആ കുഞ് കോമയിലേക് കടക്കുമായിരുന്നു..... ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്താൻ ഇവളുടെ അശ്രദ്ധ കാരണം ആയേനെ...." "ബ്രോ ചിലാപോള് അത്യാവശ്യം കൊണ്ട് പുറത്തു പോയതാകും...." "എന്ത് അത്യാവശ്യം.... ഒരു ഡോക്ടർ ആയ മ്മൾക് ഒരു കടമ ഉണ്ട് ഹോസ്പിറ്റലിൽ വരുന്ന രോഗികളോട്...

അതുപോലെ ഒരു നേഴ്സ് ആയ ഇവൾക്കും ഉണ്ട് കടമ......... കേവലം ഒരു ജീവൻ നശ്ട്ടപ്പെടുത്താൻ നിന്നു കൊണ്ട് വേണോ ഇവൾക്ക് വെള്ളം കുടിക്കാൻ പോകാൻ.... പോകുവാണേൽ തന്നെ അവിടെ ആരെങ്കിലും ഏൽപ്പിക്കണമായിരുന്നു...... ഹെഹെ അതില്ല......." "ബ്രോ.... " "വേണ്ട.... ഇതിൽ മ്മള് ഒരു തീരുമാനം എടുത്തിട്ടുണ്ട്....... ഇനിയും ഇവളെ അവിടെ ജോലിക്ക് നിർത്തുന്നില്ല..... ഒരു ജീവനെ ഇത്രയും കെയർലെസ്സ് ആയി കാണുന്നവളേ ആണല്ലോ മ്മള് സ്നേഹിച്ചേന്ന് ഓർക്കുമ്പഴാ....ചെ.......ഇത്രയും കഷ്ടപ്പെട്ട് ഉയർത്തി കൊണ്ട് വന്ന ഹോസ്പിറ്റൽ അവളുടെ അശ്രദ്ധ കൊണ്ട് തകർന്നടിഞ്ഞേനെ..... " ന്ന് അമി കാക്കു പറഞ്ഞതും...... ഇത്ത ഞെട്ടിത്തരിച്ചു കൊണ്ട് തലയുയർത്തി നോക്കി...... വാ മൂടി കൊണ്ട് മ്മളിൽ നിന്ന് വേർപെട്ട് കരഞ്ഞു കൊണ്ട് വീട്ടിലേക്കു ഓടി... കാക്കുവിന്റെ വാക്കുകൾ മ്മടെ ഇത്തയെ തകർത്തിട്ടുണ്ട്....... ഇത്ത ഒരിക്കലും കെയർലെസ് ആകാറില്ല.... ജോലിയിൽ ആത്മാർത്ഥത കാണിക്കുന്ന കൂട്ടത്തിലാണ്.... കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..... ഞങ്ങളിൽ നിന്നൊക്കെ എന്തോ മറച്ചു പിടിക്കുന്നുണ്ട്.....

ന്നൊക്കെ മനസ്സിൽ കരുതി മ്മള് അമി കാക്കുവിനോടായി പറഞ്ഞു.... "കാക്കു.... ഇങ്ങളെ വാക്കുകൾ ഒരുപ്പാട് കടുത്തു പോയി.... മ്മടെ ഇത്ത ഒരിക്കലും അങ്ങനെ ഒന്ന് വരാന് ഇടവരുത്തില്ല.... കെയർലെസ് അല്ല ന്റെ ശാലുത്ത.......ഇങ്ങള് ഇത്രയേ മ്മടെ ഇത്തയെ മനസ്സിലാക്കിയിട്ടൊള്ളു....." ന്ന് മ്മള് ദേഷ്യത്തോടെ പറഞ്ഞതും... "പിന്നെ എന്താ മ്മള് വേണ്ടത്...... അവിടെ നടന്ന കാര്യം ചോദിച്ചതല്ലേ........ മിണ്ടാതെ നീക്കുന്നതിന് മ്മള് എന്ത് അർത്ഥം ആണ് കാണേണ്ടത്.... " "അതൊന്നും എനിക്ക് അറിയില്ല.... മ്മടെ ഇത്ത അങ്ങനെ ഒന്നും ചെയ്യില്ല.......ഇങ്ങള് പറഞ്ഞത് തെറ്റായി പോയി....." ന്ന് മ്മള് പറഞ്ഞതും അതിനിടയിൽ കയറി അലൻ ദേഷ്യത്തിൽ പറഞ്ഞു..... "അക്കു.... മിണ്ടാതെ നിക്ക്.... ബ്രോ പറഞ്ഞല്ലോ..... ശാലുവിനെ ഏൽപ്പിച്ച കാര്യം അവൾ നോക്കാത്തത് കൊണ്ടാണല്ലോ..ഇത്രയും ഉണ്ടായത്........ അവൾ ചെയ്യില്ലാന്ന് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല......

നിന്റെ ഇത്തയുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചു പോയിലെ......." "അലൻ..... മ്മക്ക് മ്മടെ ഇത്തയെ നന്നായിട്ട് അറിയാം.... അങ്ങനെ ഒരബദ്ധം പറ്റില്ല..... " "പിന്നെ മ്മടെ ബ്രോ കള്ളം പറഞ്ഞു എന്നാണോ നീ പറയുന്നത്... " "അത്‌ ഞാൻ പറഞ്ഞോ... കാര്യം അറിയാതെ പ്രവർത്തിക്കരുതെന്നേ മ്മള് ഉദ്ദേശിച്ചൊള്ളു.... അതിന് ഇങ്ങനെ കടിച്ചു കീറാൻ വരണോ... ഇങ്ങടെ ബ്രോയെ പറഞ്ഞപ്പോൾ ഇങ്ങക്ക് നോക്കിനിക്കാൻ പറ്റിയില്ല.... അതുപോലെ തന്നെയാ മ്മടെ ഇത്തയും.... " "മതി..... നിർത്താൻ.... മ്മള് കാരണം ഇനി നിങ്ങൾ കൂടെ വഴക്ക് ഉണ്ടാക്കേണ്ട.... " ന്ന് അമികാക്കു മ്മടെയും രാവണന്റെയും ഇടയിൽ കയറി പറഞ്ഞതും..... മ്മള് ദേഷ്യത്തോടെ ഒന്ന് നോക്കി അവിടെന്ന് നേരെ വിട്ടു വീട്ടിലേക്കു... അവിടെ ചെന്നപ്പോൾ സോഫയിൽ അപ്പു ഉണ്ട് ഇരിക്കുന്നു... അവനോട് ശാലുത്ത എവിടെ ന്ന് ചോദിച്ചതും..... റൂമിലേക്കു വിരൽ ചൂണ്ടിയതും.... മ്മള് പെട്ടന്ന് തന്നെ അങ്ങട് പോയി.. റൂംമിന്റെ കതക് തുറന്നു കൊണ്ട് അകത്തോട്ട് കയറിയതും..... ബെഡ്ഡിൽ കമിഴ്ന്നു കിടന്ന് കരയുന്ന ഇത്തയേ ആണ് കണ്ടത്.....

ഞാൻ അങ്ങോട്ട് നടന്നു ചെന്ന് അരികിൽ ഇരുന്നു കൊണ്ട് പതിയെ പുറത്തായി കൈ വെച്ചതും..... പെട്ടെന്ന് എണീറ്റ് ഇരുന്നുകൊണ്ട് എന്നെ വാരി പുണർന്നു പൊട്ടിക്കരഞ്ഞു..... ഒരുപാട് നേരം കരഞ്ഞതും...മ്മള് പുറത്ത് തലോടിക്കൊണ്ടിരുന്നു..... കരച്ചിൽ ഒന്ന് ശമിച്ചതും.....മ്മള് പതിയെ എന്നിൽ നിന്നും വേർപെടുത്തി കൊണ്ട് മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു.. " ശാലുത്ത എന്താണ് ഇങ്ങക്ക് പറ്റിയത് ..... എന്തിനാ ഇങ്ങനെ കരയുന്നത്... " "മോളെ അക്കു നീ പറഞ്ഞത് കേട്ടില്ലേ.... ഞാൻ കാരണം ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണം ആകുമായിരുന്നു....." "വേണ്ട....... കൂടുതൽ ഒന്നും പറയേണ്ട എനിക്കറിയാം ന്റെ ഇത്തയെ..... ഒരിക്കലും ഇത്തയുടെ അശ്രദ്ധ കാരണം അങ്ങനെ സംഭവിക്കില്ല.... സത്യം മറ്റൊന്നാണ് എന്ന് നിങ്ങടെ കണ്ണുകൾ വിളിച്ചുപറയുന്നുണ്ട്..... കാരണം ഇന്നും ഇന്നലെയും അല്ല മ്മള് ഇങ്ങളെ കാണാൻ തുടങ്ങിയിട്ടുള്ളത്.... " "മോളെ ഞാൻ.... " "എന്നോട് കള്ളം പറയാൻ നിൽകണ്ട..... എനിക്ക് സത്യം ആണ് വേണ്ടത്.....അത്‌ പറഞ്ഞേ പറ്റൂ.... പറ ഇത്ത.....

എന്താണ് സംഭവിച്ചത് ഒരിക്കലും നിങ്ങടെ അശ്രദ്ധ കാരണം അങ്ങനെ സംഭവിക്കില്ലന്ന് മ്മക്ക് നൂറ് ശതമാനം ഉറപ്പാണ്... പിന്നെ എന്താണ് അവിടെ സംഭവിച്ചത്......." ന്ന് മ്മള് ചോദിച്ചതും..... അതുവരെ തേങ്ങി കൊണ്ടിരുന്ന ഇത്ത തേങ്ങൽ അടക്കി പിടിച്ചു കൊണ്ട് ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി പറഞ്ഞു.... "അക്കു നീ പറഞ്ഞത് ശരിയാണ്.... എനിക്ക് മറച്ചു വെക്കേണ്ടി വന്നു.... പക്ഷേ ഒരു കാര്യം സത്യമാണ് ഞാൻ വെള്ളം കുടിക്കാൻ വേണ്ടി പോയപ്പോഴാണ് അതെല്ലാം സംഭവിച്ചത്.... " "അപ്പോൾ പോകുന്നതിനു മുന്നേ പേഷ്യൻസിന്റെ അടുത്ത് ആരെയും നിർത്തിയില്ലേ...... " "നിർത്തിയിരുന്നു... അങ്ങോട്ട് വന്ന കമല ചേച്ചിയോട് കുറച്ചുനേരത്തേക്ക് അവിടെ നിൽക്കാൻ ഞാൻ പറഞ്ഞതായിരുന്നു..... എന്നിട്ടാണ് വെള്ളം കുടിക്കാനായി പോയത്..... പക്ഷേ മ്മള് വന്നപ്പോൾ ദേഷ്യത്തോടെ നിൽക്കുന്ന അമിയെ ആണ് കണ്ടത്......

കാര്യം അറിയുന്നതിന് മുന്നേ മ്മടെ അടുക്കലേക്ക് ദേഷ്യത്തോടെ വന്നു മുഖത്തിട്ടൊന്ന് പൊട്ടിച്ചു..... പിന്നീടാണ് അറിഞ്ഞത് ആ കുട്ടിയുടെ ഗ്ലൂക്കോസ് ബോട്ടിലേക്ക് ബ്ലഡ് കയറാൻ ഒരുങ്ങുകയായിരുന്നുന്ന്.... അതിന്റെ ദേഷ്യത്തിലാണ് ആൾ അടിച്ചതെന്ന്...... " "ഇങ്ങക്ക് അപ്പോൾ തന്നെ കാര്യം പറഞ്ഞു കൂടായിരുന്നോ.... കമലെച്ചിയെ ഏൽപ്പിച്ചതായിരുന്നന്ന്.... " "ഞാൻ പറയാൻ ഒരുങ്ങിയപ്പോൾ ആണ് കമലേച്ചിയുടെ സങ്കടപ്പെടുന്ന മുഖം കണ്ടത്....... എന്നോട് പറയരുതെന്ന് യാചനയും ഉണ്ടായിരുന്നു...... അതുകൊണ്ട് എനിക്ക് ഒന്നും തുറന്ന് പറയാൻ കഴിഞ്ഞില്ല....... ഒരുപാട് ചീത്ത പറഞ്ഞപ്പോഴും എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..... തിരിച്ചൊന്നും പറയാനും കഴിഞ്ഞില്ല...... പിന്നീട് എന്നോട് വന്ന് ദേഷ്യത്തോടെ വണ്ടിയിൽ കയറാൻ പറഞ്ഞു കൊണ്ട് ആള് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി...... ആള് അവിടെ നിന്നും പോയതും....

കമലേച്ചി എന്റെ അടുക്കലേക്ക് വന്നു കൊണ്ട് കൈകൾ കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.... കമലേച്ചിയുടെ മോന് ഒരു ആക്സിഡന്റ് സംഭവിച്ചു അത് വിളിച്ചുപറഞ്ഞപ്പോൾ കോൾ എടുക്കാൻ വേണ്ടി ഒന്ന് പുറത്തോട്ട് പോയതായിരുന്നു....... ആ സമയത്താണ് ഇതൊക്കെ സംഭവിച്ചത്.... ഹോസ്പിറ്റലിലേക്ക് മോനെയും കൊണ്ട് വന്നതും...ചേച്ചി ക്യാഷുവാലിറ്റിയിലേക്ക് ഓടിപ്പോയി..... ഇതേ കാര്യം പറ്റെ മറന്നെന്ന് പറഞ്ഞു... മ്മള് ഈ കാര്യം അമിയോട് പറഞ്ഞാൽ ചിലപ്പോൾ ദേഷ്യംകൊണ്ട് ചേച്ചിയെ ജോലിയിൽനിന്ന് പറഞ്ഞുവിടാൻ തന്നെ കാരണമായേക്കും.... ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ചേച്ചി ഇങ്ങോട്ട് വരുന്നത്...... അതുകൊണ്ടുതന്നെ എനിക്ക് സത്യങ്ങൾ പറയാൻ കഴിഞ്ഞില്ല.... ഒരുപാട് കുറ്റപ്പെടുത്തിയിട്ടു മിണ്ടാതെ നിന്നത് ചേച്ചിയെ ഓർത്തു കൊണ്ട് മാത്രമാണ്..... ഒരു കുഞ്ഞിനെ നോക്കാൻ വേണ്ടി ചേച്ചി ഒത്തിരി ബുദ്ധിമുട്ടുണ്ട്....... എനിക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.... ഏറിപ്പോയാൽ എന്നെ ചിലപ്പോൾ ജോലിയിൽ നിന്നും പറഞ്ഞു വിടും......

പക്ഷേ മറിച്ച് ചേച്ചിയെയാണ് പറഞ്ഞു വിട്ടിരുന്നെങ്കിൽ ഒരു കുടുംബത്തെ തന്നെ മ്മള് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് കാണേണ്ടി വരുമായിരുന്നു....... അതിന് മ്മക്ക് കഴിഞ്ഞില്ല....." "എനിക്കറിയാമായിരുന്നു ഒരിക്കലും ഇത്തയുടെ അശ്രദ്ധ കാരണം ഒരു ജീവൻ നഷ്ടപ്പെടുത്താൻ കഴിയില്ല എന്ന്.... എല്ലാം തുറന്നു പറഞ്ഞൂടെ.... ഇത്തയ്ക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ മ്മള് ചെന്ന് പറയാം...... " "വേണ്ട അക്കു...... ഒരു നിമിഷത്തേക്ക് ആണെങ്കിലും ഞാൻ അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് ആൾ കരുതിയില്ലേ.....ഈ ജോലിയിൽ ഒന്നിനും കൊള്ളാത്തവളാണെന്നും കരുതിയില്ലേ....... വേണ്ട ഒരു തിരുത്തലും വേണ്ട..... നിയെങ്കിലും എന്നെ വിശ്വസിചല്ലോ.....അത്‌ മതി......." "ഇത്താ എന്തൊക്കെ ങൾ പറയുന്നത്... " "അക്കു എനിക്കിപ്പോ നിന്നോട് ഒന്നേ പറയാനുള്ളൂ...... നമുക്ക് പോകാംടി ഇവിടുന്ന്.... " " എങ്ങോട്ട് പോകുന്ന കാര്യമാണ് പറയുന്നത്... " "കിളിക്കൂട് ലേക്ക് പോകാം..... " "എന്താ ഇത്ത ഭ്രാന്താണോ..... എല്ലാം ഉപേക്ഷിച്ച് പോകാനാണോ പറയുന്നത്.... " "ഉപേക്ഷിക്കാനല്ല അക്കു...... നമുക്ക് കുറച്ചു ദിവസത്തേക്ക് ഒന്നു മാറി നിൽക്കാം....

എന്തോ മ്മക്ക് ഇവിടെ നിന്നിട്ട് വീർപ്പുമുട്ടുന്നതുപോലെ.....പ്ലീസ് അക്കു നമുക്ക് പോകാടാ ...." എന്നൊക്കെ കരഞ്ഞുകൊണ്ട് പറഞ്ഞതുo..... മറുത്തൊന്നും പറയാതെ മ്മള് സമ്മതമെന്നൊണം തലയാട്ടി...... ഇത്തയുടെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ട്..... ഒന്ന് മാറി നിൽക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്...... "നമുക്ക് രണ്ട് ദിവസം കഴിഞ്ഞിട്ട് ഉള്ള ട്രെയിനിന് ബുക്ക് ചെയ്താൽ മതിയോ.. " "അക്കൂ കഴിയുമെങ്കിൽ നാളെ തന്നെ വേണം.... എനിക്ക് ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ കഴിയില്ലടാ..... " എന്ന് പറഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നതും......മ്മള് കുറച്ചുനേരം ആലോചിച്ചിരുന്നു കൊണ്ട് ഹാളിലേക്ക് പോയി....... സോഫയിലേക് ഇരുന്നുകൊണ്ട് അപ്പുവിനോട് പറഞ്ഞു.. "അപ്പു നമുക്ക് കിളിക്കൂട്ടിൽ ഒന്ന് പോയാലോ......" "അതെന്താ ഇത്തെയി പെട്ടെന്നൊരു പോക്ക്... " "ഒന്നുമില്ലെടാ അവരെയൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.....

ശാലുത്തയും പറഞ്ഞു പോകുന്ന കാര്യം....." "എന്നാൽ പോയേക്കാം.....മ്മളും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് കിളിക്കൂട്ടിലുള്ളവരെ..... മതർനെയും കാണാലോ..... നമുക്ക് പോയേക്കാം ഇത്തെയി......." "ന്നാൽ മ്മള് നാളെ രാവിലെക്ക് ട്രെയിനിന് ബുക്ക് ചെയ്യാൻ നോക്കട്ടെ..... " ന്ന് പറഞ്ഞോണ്ട് കതക് തുറന്ന് മുറ്റത്തോട്ടിറങ്ങി... ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യേണ്ടിവരും.... മ്മള് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരുങ്ങവെയാണ് മ്മടെ ഫോണിലേക്ക് ഒരു കോൾ വന്നത്.......കാൾ അറ്റൻഡ് ചെയ്തതും മറുതലയ്ക്കൽ നിന്നും സംസാരിച്ചത് ആനിയായിരുന്നു..... അവൾ ഇന്ന് എന്നെ കാണണമെന്നും അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ പറയണം എന്നും പറഞ്ഞു.... മ്മള് വീട്ടിൽ ആണ് ഉള്ളത് എന്ന് പറഞ്ഞപ്പോൾ നാളെ കോളേജിൽ വച്ച് കാണാം എന്ന് പറഞ്ഞെങ്കിലും.......മ്മള് കിളിക്കൂട്ടിൽ ലേക്ക് പോകുന്ന വിവരം അവളെ അറിയിച്ചു....... ഒരു നിമിഷം മൗനം പാലിച്ചു നിന്ന അവൾ പറഞ്ഞു അവളും കൂടെയുണ്ടെന്ന്... കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞപ്പോൾ.... അവളും കൂടെ പോരുന്നുണ്ടന്നും.......

പറയാൻ ഉള്ള കാര്യങ്ങൾ പോകുന്ന വഴിയിൽ പറയാം എന്നും പറഞ്ഞു....... അതുകൊണ്ട് തന്നെ അവളെയും ഒപ്പം കൂട്ടാം എന്ന ധാരണയിൽ മ്മള് ഫോൺ വെച്ചു.... അങ്ങിനെയാണെങ്കിൽ നാല് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും.... അപ്പോഴാണ് മ്മള് ഷാദിയെ കുറിച്ച് ചിന്തിച്ചത്...... ഏതായാലും ഞങ്ങൾ നാലുപേരും അങ്ങോട്ട് പോകുന്നുണ്ട്.....കിളിക്കൂടിനെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പോകാൻ ആഗ്രഹം പറഞ്ഞിരുന്നു...... ഉണ്ടോ എന്ന് ചോദിക്കാം....... എന്ന് വിചാരിച്ചു കൊണ്ട് അവൾക്ക് കോൾ ചെയ്തു..... അവളും കൂടെയുണ്ടെന്ന് പറഞ്ഞതും........ ഒരാഴ്ചത്തേക്ക് ആയുള്ള ഡ്രസ്സുകൾ എല്ലാം പാക്ക് ചെയ്തു....... കൂടാതെ 5 ടിക്കറ്റും ബുക്ക് ചെയ്തു കൊണ്ട്... രാത്രിയിലെ ഫുഡ് ഒക്കെ കഴിച്ച് ഞങ്ങൾ ഉറക്കിലേക്ക് വഴുതി വീണു..... നേരം വെളുത്തതും ഞങ്ങൾ കുളിച്ചു റെഡിയായി ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത ബാഗുകളുമായി പുറത്തിറങ്ങി...... നേരം വെളുക്കുന്നതെ ഉണ്ടായിരുന്നുള്ളൂ....... ഹെവനിലേക് ചെന്ന് കോളിംഗ് ബെൽ അടിച്ചു.....കതക് തുറന്നു വന്ന ആന്റിയോട് ഞങ്ങൾ കിളികൂട്ടിലേക്ക് പോകുന്ന വിവരം പറഞ്ഞു.....

.കീ ആന്റിയെ ഏല്പിച്ചു...... അങ്ങോട്ട് വന്ന അങ്കിളിനോടും കാര്യം സൂചിപ്പിച്ചു....... ഇന്നലെ രാത്രി തന്നെ അങ്കിളിനെ വിളിച് ആദ്യമേ പറഞ്ഞിരുന്നു പോകുന്ന കാര്യം..... അതുകൊണ്ടുതന്നെ ഇറങ്ങാൻ നേരം ഒന്നുകൂടെ ഓർമിപ്പിച്ചു..... പിന്നീട് യാത്ര പറഞ്ഞു ഞങ്ങൾ 3 പേരും ഒരു ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് പോയി..... രാവണനോടു അമി ഡോക്ടറോടും കാര്യം പറഞ്ഞില്ല....... കാര്യമറിയാതെ രണ്ടുപേരും ഇന്നലെ അങ്ങനെ പ്രവർത്തിച്ചത് അല്ലേ..... അമികകുവിന് ഒന്നു ചിന്തിക്കാം ആയിരുന്നു...കാരണം അത്രയും ഇഷ്ടമല്ലേ ന്റെ ഇത്തുവിനോട്....എന്നിട്ടുo ...... രാവണൻ മ്മളോട് കയർത്ത് സംസാരിച്ചതല്ലേ.......അതുകൊണ്ട് അവനോടും പോകുന്നത് പറയാൻ മനസ്സ് വന്നില്ല.....😏 പിന്നീട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ അവിടെ ആനിയും ഷാദിയും ഹാജരായിരുന്നു......

ഇത്തയോട് രാത്രി ഫുഡ് കഴിക്കുന്ന സമയം മ്മള് പറഞ്ഞിരുന്നു ആനിയും ഷാദിയും ഉണ്ടാകുമെന്ന്....... അവരോടായി പുഞ്ചിരിച്ചുകൊണ്ട് ശാലുത്ത അവിടെയുള്ള സിമന്റ് ബെഞ്ചിലിരുന്നു........ അപ്പുവും അവളോട് ചേർന്നിരുന്നു... മ്മള് പിന്നെ തൊട്ടപ്പുറത്തെ ബെഞ്ചിൽ ഇരുന്നു..... എന്റെ അരികിലായി ആനിയും ഷാദിയും സ്ഥാനംപിടിച്ചു.....മ്മള് തന്നെ പിന്നീട് സംസാരത്തിന് തുടക്കം കുറിച്ചു..... "ആനി നീ സമ്മതം ചോദിച്ചല്ലേ പോന്നത്......" "സമ്മതം ചോദിച്ചു.... അപ്പച്ചനോടും അമ്മച്ചിയോടും സമ്മതം ചോദിച്ചു.... പക്ഷേ വേണ്ടപ്പെട്ട ആളുടെ മാത്രം സമ്മതം ചോദിച്ചില്ല...." "അതാരാണ് അത്രയ്ക്ക് വേണ്ടപ്പെട്ട ആൾ...." എന്ന് നമ്മൾ സംശയദൃഷ്ടിയോടെ അവളോട് ചോദിച്ചതും... ഒറ്റ കണ്ണിറുക്കി കൊണ്ട് അവൾ പറഞ്ഞത് കേട്ട് ഞാൻ പകച്ചു പോയി.... "എന്റെ ഇച്ചായനോട്.....മ്മടെ കഴുത്തിൽ മിന്നുചാർത്തിയ എന്റെ സ്വന്തം ഇച്ചായനോട്...." എന്ന് പറഞ്ഞത് കേട്ടതും.... മ്മള് കണ്ണും തള്ളി നോക്കി നിന്നു കൊണ്ട് ചോദിച്ചു..... " ഇച്ചായനോ......"😳 പിന്നീട് അവൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതും.... കേട്ടത് വിശ്വസിക്കാൻ കഴിയാതെ വണ്ടറടിച്ചു നിന്നു......

അവളുടെ ജീവിതത്തിൽ ഇത്രയും കാര്യങ്ങൾ സംഭവിച്ചു എന്നത് മ്മക്ക് അന്യമായ അറിവായിരുന്നു... "എന്നിട്ട് ഇച്ചായനോട് പറഞ്ഞില്ലേ പോകുന്ന വിവരം....." ന്ന് മ്മള് ചോദിച്ചതും അവൾ ഇളിച്ചോണ്ട് പറഞ്ഞു.... "ഞാനെങ്ങും പറഞ്ഞില്ല.... അപ്പചനോടും അമ്മച്ചിയോടും പറഞ്ഞു......ആളോട് പറഞ്ഞില്ല...... പറഞ്ഞാൽ സമ്മതിച്ചില്ലെലോ.....മ്മളോട് എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞ സ്ഥിതിക്ക് വേറെ ഒരു ഭാവമാണ് ആൾടെ മുഖത്ത്....കുറച്ച് റൊമാന്റിക് ആകുന്നുണ്ടോന്ന് ഒരു ഡൌട്ട്......... അതിൽ നിന്നും എസ്കേപ്പ് ആവാൻ വേണ്ടിയാ ഞാൻ മുങ്ങിയത് തന്നെ...... മ്മള് സത്യങ്ങൾ ഒന്നുമറിയാത്ത ദിവസങ്ങളിലുള്ള ആ ദേഷ്യമായിരുന്നു ഇതിലും നല്ലത് എന്ന് തോന്നി....... ഇതിപ്പോൾ അതിയാൻ എന്റെ കെട്ടിയോൻ സ്ഥാനമേറ്റെടുത് ഇരിക്കുവാ... അതോണ്ട് മ്മള് ഒന്നും പറയാൻ പോയില്ല...."😉 "ഇനിയെങ്ങാനും നീ പോയ വിവരം അറിഞ്ഞാലോ....."

"അത് അറിയുമ്പോഴല്ലേ അപ്പോൾ നോക്കാം....അതൊക്കെ പോട്ടെ മ്മളോട് ഇങ്ങനെ ഡയലോഗ് ഒന്നും വേണ്ട...... നിന്റെ രാവണൻ എങ്ങാനും അറിഞ്ഞാലോ......" ന്ന് അവൾ ചോദിച്ചതും ഞാൻ ഞെട്ടിത്തരിച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... കണ്ണു തള്ളണ്ട മ്മളും ഷാദിയും വന്നിട്ട് കുറച്ചു നേരമായി എല്ലാം ഞാനറിഞ്ഞു.... ന്ന് അവൾ പറഞ്ഞതും മ്മള് ചമ്മിയ ചിരി ചിരിച്ചു..... അപ്പോൾ തന്നെ " ഹലോ....ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന വിവരം മറക്കണ്ട....ബ്ലഡി ഫുളുകളെ......" എന്ന് ഷാദി ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി പറഞ്ഞതും...... ഞങ്ങൾ ചിരിച്ചുകൊണ്ട് അവളെയും ഒപ്പം ചേർത്തിരുത്തി.... അപ്പോൾ തന്നെ അവൾ ചോദിച്ചു... "അക്കു എന്താ പെട്ടെന്ന് ഒരു പോക്ക് ഉണ്ടായത്...... നീ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞപ്പോൾ തന്നെ മ്മളും പോകുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞു...... പിന്നെ ഹോസ്റ്റലിൽ നിന്ന് ഒരു വിധം സമ്മതം ചോദിച്ചു ഇങ്ങട് വന്നതാ...." ന്ന് അവൾ ചോദിച്ചതും....മ്മള് ഇന്നലെ നടന്നതെല്ലാം പറഞ്ഞു.......

അത് കേട്ട് കഴിഞ്ഞതും കുറച്ചുനേരത്തേക്ക് വീണ്ടും മൗനമായിരുന്നു ഞങ്ങൾക്കിടയിൽ....... അപ്പോൾ തന്നെ ട്രെയിൻ വരുന്ന അനൗൺസ്മെന്റ് കേട്ടതും ഞങ്ങൾ ബാഗുമെടുത്ത്... ശാലുത്തയെയും അപ്പുവിനെയും വിളിച്ചുകൊണ്ട് ട്രെയിൻ വന്നു നിർത്തിയപ്പോൾ അതിലേക് കയറി..... അകത്തേക്ക് കയറി കൊണ്ട് സീറ്റ് കണ്ടുപിടിച്ചിരുന്നു.......ശാലുത്തയാണെൽ ജനലുകൾക്കരിലേക്കായി ചേർന്നു ഇരുന്ന് പുറത്തോട്ട് മിഴികൾ ഊന്നിക്കൊണ്ട് മൗനത്തെ കൂട്ടു പിടിച്ചു......... ആ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ട്..... അതുകൊണ്ട് തന്നെ ഡിസ്റ്റർബ് ചെയ്യാതെ ഞങ്ങൾ മൂന്ന്പേരും ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു..... അപ്പു ആണേൽ മ്മടെ ഫോണും പിടിച്ച് ഗെയിമിംഗ് കളിയിലും.... അല്പസമയം കഴിഞ്ഞതും...... ചൂളം വിളിയോടു കൂടെ ട്രെയിൻ പതിയെ ചലിച്ചുകൊണ്ടിരുന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story