രാവണ പ്രണയം🔥 : ഭാഗം 40

Ravana Pranayam Novel

എഴുത്തുകാരി: അമീന

"മറിയെ.... കുട്ടികൾ ഇപ്പ വിളിച്ചതെ ഒള്ളു..... ഇങ്ങട് എത്താറായെന്ന പറഞ്ഞത്.... അവരെത്തിയെച്ചും ആണോ നീ എല്ലാം ഒരുക്കുന്നെ.... " "അത്‌ മദർ.... അവരുടെ റൂം വൃത്തി ആക്കി ഇട്ടേച്ചു..... ഇനി കഴിക്കാൻ വേണ്ടത് കൂടെ ആയാൽ മതി...." "ആ പെട്ടന്ന് നോക്ക്.... ഉച്ചയ്ക്ക് കഴിക്കാൻ അവരും ഉണ്ടാകും..... പിന്നെ ഇന്ന് ചോറും താറാവ് കറിയും...മട്ടനും അല്ലെ ഉണ്ടാക്കുന്നെ.... " "അതെ....... നമ്മുടെ അക്കു മോൾടെ ഫേവറൈറ് അല്ലെ.... അവളുടെ ഈ മറിയ ചേട്ടത്തിക്ക് അറിയില്ലേ അത്‌.... " "ന്നാൽ വേഗം ഒരുക്കാൻ നോക്ക്.... ഞാൻ അങ്ങോട്ട് ചെല്ലട്ടെ..... " ന്ന് പറഞ്ഞു കൊണ്ട് മദർ കിളിക്കൂട്‌ന്റെ മുറ്റത്തേക്കിറങ്ങിയതും...... ഗേറ്റ് കടന്നു കൊണ്ട് ഒരു ടാക്സി വന്നതും ഒരുമിച്ചായിരുന്നു.... അവർക്ക് മുന്നിലായി നിർതിയിട്ട ടാക്സിയിൽ നിന്നും ഫ്രണ്ട് ഡോർ തുറന്ന് കൊണ്ട് അക്കു ചാടിയിറങ്ങി കൊണ്ട് ഓടി.... "മദർ..... " ന്ന് വിളിച്ചോണ്ട് മ്മള് ഓടി ചെന്ന് മദർനെ കെട്ടിപിടിച്ചു.....

"കാന്താരി...... നിന്റെ തുള്ളികള്ക്ക് ഇപ്പഴും ഒരു കുറവില്ലല്ലോ.... ആ പഴയ പൊട്ടിത്തെറി തന്നെ നീ.... ഒരു മാറ്റവും ഇല്ല.... " ന്ന് മ്മടെ കവിളിലായി കൈ വെച്ചോണ്ട് മദർ പറഞതും.... മ്മള് നന്നായൊന്ന് ഇളിച്ചോണ്ട് പറഞ്ഞു.... "ന്റെ മദർ കൊച്ചേ... മ്മള് അത്ര പെട്ടന്ന് അങ്ങട് മാറുമെന്ന് കരുതിയോ..... അക്കു ആൽവേസ് അക്കു അല്ലെ... ന്റെ പൊന്നാര മദർ ഇന്ത്യ......"😉 ന്ന് പറഞ്ഞോണ്ട് മ്മള് ആൾടെ കവിളിൽ പിടിച്ചു വലിച്ചതും..... മ്മടെ പുറകിലായി വന്ന ശാലുതയും ആനിയും മദർ നെ വന്നു കെട്ടിപിടിച്ചു.... അപ്പോൾ തന്നെ മദർ അവരോടായി.... "ശാലു..... സുഖല്ലേ മോളെ..... " "സുഖo ആണ് മദർ.... " "പക്ഷെ നിന്റെ മുഖം കണ്ടിട്ട്....അങ്ങനെ തോന്നുന്നില്ലല്ലോ.... " "ആ.. അത്‌.... യാത്ര ചെയ്ത ക്ഷീണം കൊണ്ടാ..... " "മ്മ്..... അല്ല ആനി മോളെ..... ഒരുപാട് ആയി കണ്ടിട്ട്... സുഖല്ലേ...മോൾക് ....." "സുഖം... "😊 ന്ന് പറഞ്ഞോണ്ട് ആനി പുഞ്ചിരിച്ചതും..... "അപ്പച്ചനും അമ്മച്ചിയും ആൽബിയും ഒക്കെ.... "

"അവരൊക്കെ സുഗമായിരിക്കുന്നു മദർ.... " "ഇപ്പോഴെങ്കിലും നിങ്ങൾക്കൊക്കെ വരാന് തോന്നിയല്ലോ........ ഒരുമിച്ച് നിങ്ങളെ ഒക്കെ കണ്ടപ്പോൾ.....നമ്മൾ എല്ലാം ഉള്ള ആ പഴയ നാളുകൾ ഓർത്തു പോക....... " ന്ന് മദർ പറഞ്ഞതും..... ഞങ്ങൾ നിറഞ്ഞു പുഞ്ചിരിച്ചു.... അപ്പോൾ തന്നെ ഞങ്ങൾക്കരികിലായി നിൽക്കുന്ന ഷാദിയെ കണ്ടതും.....മദർ സംശയത്തോടെ നോക്കി നിന്നതും...... മ്മള് പറഞ്ഞു.... "ഇത് മ്മളെ ഫ്രണ്ട് ശാദിയ ആണ് മദർ.....ഇങ്ങോട്ട് വരുവാണെന്ന് പറഞ്ഞപ്പോൾ കൂടെ കൂടിയതാ ആള്..... " "നന്നായി മോളെ..... ഒത്തിരി സന്തോഷം.... " "സന്തോഷിക്കാൻ വരട്ടെ..... ഇങ്ങനെ ഒരാൾ ഇവിടെ നില്കുന്നത് എന്താ ആരും കണ്ടില്ലേ..." ന്ന് അപ്പു ഞങ്ങളെ തള്ളി മാറ്റി വന്നു മുഖം വീർപ്പിച്ചു പറഞ്ഞതും..... മദർ അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു കൊണ്ട് അപ്പുവിനെ ചെന്ന് എടുത്തോണ്ട് പറഞ്ഞു.... "ന്റെ അപ്പു മോനെ മദർ അങ്ങനെ മറക്കോ.....

നീ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ എത്ര സന്തോഷിച്ചന്ന് അറിയോ..... " "ശരിക്കും... "😁 ന്ന് ചോദിച്ചു ചെക്കൻ ഇളിച്ചോണ്ട് നിക്ക.... "ആട കള്ള.... " ന്ന് പറഞ്ഞു അവനെ സോപ്പ് ഇട്ടിട്ട് ആണ് ചെക്കൻ ഒന്ന് അടങ്ങിയത്..... "വന്ന കാലിൽ നിൽക്കാതെ അകത്തേക്കു വാ മക്കളെ... " "അല്ല മദർ ഇവിടെ എന്താ ഒരു ശബ്ദം ഇല്ലല്ലോ.... കുട്ടിയോളൊക്കെ എവിടെ...." "അവരൊന്നും ഇവിടില്ല..... അമല സിസ്റ്ററും ജാൻവി സിസ്റ്റർന്റെo കൂടെ ദ്യാനത്തിന് പോയേക്കുവാ......." "അയ്യോ..... അവരൊന്നും ഇല്ലെ.... എല്ലാരേം കാണാം ന്നൊക്കെ കരുതിയ വന്നത്...... ഇത് വല്ലാത്ത ചെയ്ത്തായി പോയി... " "ന്റെ അക്കു.......അഞ്ചു ദിവസത്തെ ദ്യാനം ആണ്.... അത്‌ കഴിഞ്ഞാൽ അവരിങ് വരും.... ഇപ്പൊ അകത്തേക്കു ചെല്ല്.... ചെന്ന് ഫ്രഷ് ആയിട്ട് വരൂ.... വല്ലതും കഴിക്കാം...." "അപ്പൊ ഇങ്ങള് മാത്രെ ഒള്ളു ഇവിടെ.... " "അല്ല.... മാറിയച്ചേടത്തി ഉണ്ട്.... അടുക്കളേൽ ആണ്...."

"ഒഹ് നമ്മടെ കുക്ക് ഉണ്ടോ അവിടെ... അപ്പൊ സ്പെഷ്യൽ ഉണ്ടാകുമാലോ....😋ന്നാൽ മ്മളൊന്ന്......"😁 ന്ന് പറഞ്ഞു അടുക്കള ലക്ഷ്യം വെച്ചോടാന് നിന്നതും.... മദർ പിടിച്ചു വെച്ചു....... പോയി കുളിച്ചേച്ചും വരാന് പറഞ്ഞപ്പോൾ മ്മള് മനസ്സില്ല മനസ്സോടെ അവരേം കൂട്ടി ഞങ്ങടെ സ്വന്തം റൂമിലേക്കു പോയി..... മാറിയച്ചേടത്തി ഇവുടുത്തെ സഹായത്തിനു വരുന്നതാണ്.... ഭക്ഷണം ഉണ്ടാക്കലും പുറം പണിയും ഒക്കെ ചേടത്തിയുടെ കയ്യില.... ആളൊരു പാവം ആണ്..... കുറെ വർഷങ്ങളായുള്ള ബന്ധം ആണ് അവർക്ക് ഈ കിളിക്കൂടുമായുള്ളത്....... പിന്നെയുള്ളത് അമല സിസ്റ്ററും ജാൻവി സിസ്റ്ററും ആണ്..... പിന്നെ ഡ്രൈവർ തോമസ് അച്ചായനും..... തോമസ് അച്ചായൻ മ്മടെ സ്വന്തം മാറിയേടത്തിയുടെ കെട്ടിയോൻ ആണ്..... മക്കളില്ലാത്ത അവർക്ക് ഞങ്ങളൊക്കെയാണ് മക്കളായിട്ടുള്ളത് ന്ന് എപ്പഴും പറയും....... അതുകൊണ്ട് വര്ഷങ്ങളായി ഇവിടെ കൂടിയിരിക്ക അവര്.....

പിന്നീട് ഞങ്ങൾ റൂമിൽ എത്തിയതും കതക് തുറന്നു അകത്തേക്ക് കയറി.... ഞാനും ഇത്തൂസും ആണ് ഇവിടെ കിടന്നിരുന്നത്... ആനിയും ഉണ്ടായിരുന്നു അവളെ അഡോപ്റ് ചെയ്യുന്നത് വരെ..... ഞങ്ങൾ വരുന്നെന്നു പറഞ്ഞപ്പോൾ എല്ലാം ഒതുക്കി ശരിയാക്കി നാല് കട്ടിലും നിരയായി ഇട്ടിട്ടുണ്ട്..... അത്യാവശ്യം വലുപ്പമുള്ള റൂം ആണ് അതുകൊണ്ട് തന്നെ കൂടുതൽ പേർക്ക് ഇതിൽ കിടക്കാം..... ഇവിടെയുള്ള ഒട്ടുമിക്ക റൂംസും ഇങ്ങനെയാണ്.....കുട്ടികൾ ആയിട്ട് കുറച്ചു പേരൊക്കെ ഉണ്ട് അന്തേവാസികൾ ആയിട്ട്.....മ്മടെ ഭാഷയിൽ പറഞ്ഞാൽ ഒരുപാട് കിളികുഞ്ഞുങ്ങൾ.....ഇവിടത്തെ വലിയ കിളികൾ ആണ് ഞങ്ങളും പിന്നെ ആഷിക്കയും.....ഓർമ്മ ഇല്ലെ... മ്മടെ അമുൽ....😉 മ്മള് പിന്നെ ബാഗ് ഒക്കെ അവിടെ വെച്ച് ടവ്വലും എടുത്തു ഫ്രഷ് ആകാൻ കയറി.... തലയും നനച്ചു കുളിച് ഇറങ്ങിയായപ്പോൾ യാത്ര ക്ഷീണം അങ്ങ് മാറി....

മ്മള് ഫ്രഷ് ആയി വന്നതിന് പുറകെ അവരും ഫ്രഷ് ആയി ഇറങ്ങി.... ശോകം അടിച്ചു ഇരുന്ന ഇത്തയെ ഒരുവിധം ഓക്കേ ആക്കി ഫ്രഷ് ആകാൻ വിട്ടു.... പിന്നെ ഞങ്ങൾ എല്ലാരും നേരെ തീന്മേശക്കരികിലായി യെത്തിയപ്പഴേക്കും..... ചേടത്തി ടേബിളിൽ എല്ലാം സെറ്റ് ആക്കിയിരുന്നു... പിന്നെ എല്ലാരും വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു ഫുഡ്‌ കഴിച്ചു..... ഫുഡടി ഒക്കെ കഴിഞ്ഞു മ്മള് റൂമിലേക്കു വിട്ടു..... പിന്നെ ഓരോന്ന് സംസാരിച്ചു ഒന്ന് ചെറുതായി മയങ്ങി..... യത്ര ക്ഷീണം കൊണ്ട് തന്നെ പെട്ടന്ന് ഉറക്കിലേക് വീണു.... ***************** (അമി ) കഴിഞ്ഞ ദിവസത്തെ പ്രശ്നം കൊണ്ട് തന്നെ മ്മള് ശാലുവിനെ കാത്ത് നിക്കാതെ നേരെ ഹോപ്‌സിറ്റലിലേക് വിട്ടു..... അവൾക്ക് അറിയാം മ്മള് മ്മടെ ഈ ഒരു ജോലിയോട് എത്രത്തോളം അറ്റാച്ഡ് ആണെന്ന്..... ജോലിയിൽ ഒരു പിഴവ് പോലും മ്മക്ക് ഉൾകൊള്ളാൻ കഴിയില്ല....

ആ സ്ഥാനത് ആണ് മ്മള് ഒരുപാട് സ്നേഹിക്കുന്നവരുടെ അടുത്തൂന്ന് ഇങ്ങനെയൊക്കെ വന്നപ്പോൾ സഹിച്ചില്ല.... അതുകൊണ്ട് തന്നെ മുന്നും പിന്നും നോക്കിയില്ല...... ഇന്ന് അവളെ പുറത്തേക് ഒന്ന് കണ്ടതെ ഇല്ല.......ഒരു ഡോസ് നല്ലതാ... ഇങ്ങനെ കെയർലെസ്സ് ആകൽ നിൽക്കുമല്ലോ...... ന്നൊക്കെ ആലോചിച്ചു കൊണ്ട് ക്യാബിനിൽ ഇരുന്നതും...... അങ്ങോട്ടായി ഇവിടുത്തെ സീനിയർ നേഴ്സ് കമല ചെചി വന്നത്.... മ്മളെ കണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.... "എന്താ ചേച്ചി.... മ്മളൊടെന്തെങ്കിലും പറയാൻ ഉണ്ടോ.... " "അത്‌ സാർ.... " "അല്ല.... മോന്ക് യെങ്ങനെയുണ്ട്.... ആക്‌സിഡന്റ് ആയി ഇങ്ങട് കൊണ്ടുവന്നെന്ന് പറഞ്ഞിരുന്നു.... " "അവന് ഓക്കേ ആണ്.... പിന്നെ ഡോക്ടർ..... " "എന്താണെങ്കിലും പറഞ്ഞോളൂ.... ക്യഷിന് ആവശ്യം വല്ലതും......" "ഏയ്യ്.... അതല്ല സാർ.... പിന്നെ ഷഹല..... ഇന്ന് കണ്ടില്ല.... വരില്ലേ ഇന്ന്.... " "ഇല്ല.... ഇനി ഇന്നെന്നല്ല.... ഇനി ഇങ്ങോട്ട് വരണ്ടന്ന പറഞ്ഞത്.... അത്രയും സേവനം മതിയെന്ന് പറഞ്ഞു.... " ന്ന് മ്മള് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞതും...... ചേച്ചി മ്മടെ മുന്നിൽ നിന്ന് കരഞ്ഞു...

അത്‌ കണ്ട് മ്മള് ആകെ പകച്ചു കൊണ്ട് എണീറ്റ് കാര്യം ചോദിച്ചതും..... പിന്നീട് അവര് പറയുന്ന ഓരോ വാക്കും കേട്ട് മ്മള് തകർന്ന് പോയി.... കേട്ടത് വിശ്വസിക്കാൻ കഴിയാതെ മ്മള് അടുത്തുള്ള ചെയറിലേക് കൈകൾ ഊന്നികൊണ്ട് ഇരുന്നു.... "സാർ.... ഷഹല ഒന്നും ചെയ്തില്ല...... മ്മടെ അശ്രദ്ധ കൊണ്ടാണ് അങ്ങനെ സംഭവിച്ചത്..... മ്മളെ രക്ഷിക്കാന് ആണ് അവൾ ഒന്നും പറയാതിരുന്നത്..... മ്മള് കാരണം അവളെ ജോലി കളയരുത് സാർ പ്ലീസ്.... " ന്ന് അവര് പാഞ്ഞതും..... മ്മള് പിന്നെ ഒരുനിമിഷം പോലും നിക്കാതെ വണ്ടിയെടുത്തു ഹെവനിലേക് കുതിച്ചു.... ന്റെ പടച്ചോനെ..... മ്മള് യെന്തൊക്കെയാ ചെയ്തതും പറഞ്ഞതും.... ഷിറ്റ്..... കരഞ്ഞോണ്ടാ അവൾ മ്മടെ മുന്നീന്ന് ഓടിയത്..... ക്ഷമിക്കാൻ കഴിയില്ല അവൾക്ക്..... മ്മക്ക് ഇപ്പൊ കണ്ടേ പറ്റു അവളെ.....ഒരുനിമിഷം മ്മള് പോലും അവളെ ഭാഗം അറിയാൻ ശ്രമിച്ചില്ലല്ലോ......

ന്നൊക്കെ ആലോചിച്ചു കൊണ്ട് കാർ മുറ്റത്തെക് നിർത്തിക്കൊണ്ട് ഡോർ തുറന്ന് പുറത്തോട്ടിറങ്ങിയതും...... യെങ്ങടോ പോകാൻ ആയി ഇറങ്ങുന്ന കിച്ചുവിനെ ആണ് കണ്ടത്...... (കിച്ചു ) മ്മള് ഇന്ന് അര്ഷിയെം കൂട്ടി മ്മടെ ഫ്രണ്ട് നെ കാണാൻ പോകണം ന്ന് കരുതി കൊണ്ട് മാറ്റിയൊരുങ്ങി പുറത്തോട്ടിറങ്ങിയതും കണ്ടത്........ കാർ ന്റെ ഡോർ വലിച്ചു തുറന്ന് വെപ്രാളപ്പെട്ടുകൊണ്ട് ഇറങ്ങി വരുന്ന ബ്രോയെ ആണ്.... മ്മള് ആൾടെ അടുത്തേക് ചെന്ന് കാര്യം ചോദിച്ചതും...... ബ്രോ പറഞ്ഞ സത്യങ്ങൾ കേട്ട് ഇന്നലെ ഇവിടെ നടന്നതൊക്കെ മൈൻഡിലേക് കടന്നു വന്നു..... ഇന്നലത്തെ പ്രശ്നത്തിലെ ന്യായം അവരുടെ ഭാഗത്താണെന്ന് മനസ്സിലായതും...... കാര്യം ഉൾക്കൊള്ളാതെ പ്രവർത്തിച്ച വിഷമത്തിലാണ് ബ്രോയെങ്കിൽ മ്മടെ അവസ്ഥയും മറിച്ചല്ലായിരുന്നു...... മ്മളും ഇന്നലെ പെണ്ണിനോട് കുറച്ച് റൂഡ് ആയിട്ടാണ് ബീഹെവ് ചെയ്തത്.... അതിൽ പെണ്ണ് കലിപ്പിൽ ആണ് പോയത്....

പിന്നീട് മ്മള് കാര്യം ഒട്ടറിയാനും ശ്രമിച്ചില്ല....അല്ലേലും ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കില്ല.....ചെ..... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മള് ബ്രോയെയും കൂട്ടി ഔട്ട്‌ ഹോക്‌സിലേക് പോകാൻ നിന്നതും...... അങ്ങടായി വന്ന ഡാഡ് ചോദിച്ചു... "അല്ല..... മക്കൾ രണ്ടും കൂടെ ഇതെങ്ങട പോകുന്നെ.... " "അത്‌ പിന്നെ ഡാഡ്.... " (അമി ) "വല്ലാണ്ട് പരുങ്ങണ്ട.... നിങ്ങളെക്കാൾ കൂടുതൽ ഇപ്പൊ മ്മക്ക് പെരുത്ത് ഇഷ്ടം മ്മടെ മരുമക്കളെ തന്നെയാണ്.... " ന്ന് ഡാഡ് പറഞ്ഞതും... ഞങ്ങൾ കണ്ണും തള്ളി നോക്കിയപ്പോൾ... "വല്ലാതെ തള്ളണ്ട..... നിങ്ങടെ ഇഷ്ടം നിങ്ങൾ പറയുന്നതിന് മുന്നേ തന്നെ രണ്ടുപേരും നിങ്ങടെ പ്രൊഡ്യൂസഴ്സ് ആയ ഞങ്ങളോട് പറഞ്ഞിരുന്നു.... " ന്ന് പറഞ്ഞതും ഞങ്ങൾ വീണ്ടുo ചമ്മിയ നിർവൃതിയിൽ നിന്നോണ്ട് പറഞ്ഞു.... "അത്‌... ഡാഡ്... പറ്റി പോയി.. അല്ലെ ബ്രോ... " "ആ ഡാഡ്.... സംഭവിച്ചു പോയി.... "

"ആ അതൊക്കെ പോട്ടെ.... ഇപ്പൊ എന്തിനാ അങ്ങട് പോകുന്നെ... " ന്ന് ഡാഡ് ചോദിച്ചതും...... മ്മള് ഇന്നലെ നടന്നത് മുഴുവൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു ബ്രോയെ നോക്കിയപ്പോൾ ആള് ഉണ്ട് മ്മളെ ദയനീയമായി നോക്കുന്നു...... മ്മള് പിന്നെ ഡാഡ് നെ നോക്കിയപ്പോൾ ആള് ഉണ്ട് അവിടെ നിന്ന് ചിരിക്കുന്നു.... "എന്താണ് ഡാഡ്.... ചിരിക്കാനുള്ള കാര്യം ആണോ ഇത്.... ഇതൊരു അതാരാഷ്ട്ര പ്രശനം അല്ലെ......" "അതെനിക്കറിയാം മോനെ.... ആ പ്രശ്നം അത്ര പെട്ടന്ന് സോൾവ് ആകില്ലല്ലോ ന്ന് ഓർത്തു ചിരിച്ചു പോയതാ.... " "അതിലെന്തോ ഉല്കുത്തിലെ ഡാഡ്.... 🤔 ഇപ്പൊ പോയി പ്രോബ്ലം സോൾവ് ചെയ്യണ്ടേ കാര്യം അല്ലെ ഒള്ളു... " "അതൊക്കെ ശരിയാ.... എങ്ങോട്ട് പോയി സോൾവ് ചെയ്യും.... " "എങ്ങോട്ടെന്നോ.... ഇവിടുന്ന് അത്വരെ പോകാൻ ട്രെയിൻ പിടിക്കേണ്ട ആവശ്യം ഇല്ലല്ലോ... " "അതില്ല.... പക്ഷെ ഇപ്പൊ മക്കൾക്ക് ട്രെയിൻ യെടുക്കാണ്ടെ പോകാനും പറ്റില്ല....

കാരണം..... ഇന്ന് പുലർച്ചെക്കുള്ള ട്രെയിനിൽ അവര് കിളിക്കൂട്ടിലേക് പോയി..... " "ഒഹ്.......What.....? !😳 ന്ന് ഞങ്ങൾ ഒരുമിച്ചു ഞെട്ടികൊണ്ട് ചോദിച്ചതും....ഡാഡ് നിന്നോട് ഇളിച്ചു പറയാ..... "അതെ..... അവര് ഇപ്പൊ അവിടെ എപ്പഴേ എത്തിക്കാണും...... ഇപ്പഴല്ലേ അവരിവിടെ വിട്ടു പോയതിന്റെ കാരണം മനസ്സിലായത്....ഹാ..... ഇനി എന്താണെന്ന് വെച്ചാല് മക്കൾ ചെയ്തോ.... ഇങ്ങളായി ഇങ്ങടെ പാടായി.....മ്മള് ന്നാൽ അങ്ങട്.... " ന്ന് പറഞ്ഞോണ്ട് ഡാഡ് കാർ എടുത്തോണ്ട് പോയതും..... ഞങ്ങൾ രണ്ടും കാറ്റ് പോയ ബലൂൺ പോലെ... ദയനീയമായി പരസപരം നോക്കി നിന്നു...... അപ്പോൾ തന്നെ മ്മള് പെട്ടന്ന് ഫോൺ എടുത്തു കാന്താരിക്ക് ഡയൽ ചെയ്തതും കോപ്പ് കട്ട്‌ ചെയ്തു........ മ്മള് ഒന്നൂടെ കാൾ ചെയ്തതും..... ബെൽ അടിക്കുന്നുണ്ട് ബട്ട്‌ അറ്റൻഡ് ചെയ്യുന്നില്ല.... ഒന്നുരണ്ട് പ്രാവശ്യം ട്രൈ ചെയ്‌തെങ്കിലും ഇതുതന്നെയായിരുന്നു അവസ്ഥ..........

പിന്നെയും ഒന്നൂടെ ട്രൈ ചെയ്തപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്......അതോടെ മ്മക്ക് ദേഷ്യം കയറി ഫോണെടുത്ത് എറിഞ്ഞു ഉടക്കാൻ നിന്നതും..... അപ്പോഴേക്കും ബ്രോ മ്മളെ പിടിച്ചു വെച്ചു..... പിന്നീട് ബ്രോയും ശാലുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു....... അതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി... മനപ്പൂർവം അവർ കോൾ എടുക്കാതിരിക്കുന്നത് ആണെന്ന്... മിക്കവാറും അത് എന്റെ പെണ്ണിന്റെ പണിയാകും... ഇന്നലെ ചെറഞോൻഡ് നോക്കി പോയതാ ആള്...... ഇങ്ങനെയൊരു പണിയാകും എന്ന് വിചാരിച്ചില്ല..... ദേഷ്യം കയറിയിട്ട് വയ്യ കയ്യിൽ കിട്ടിയാൽ എന്താ ചെയ്യാന്ന് മ്മക്ക് പോലും അറിയില്ല... കോപ്പത്തി.....ഒന്ന് പറഞ്ഞിട്ടെങ്കിലും പോയിക്കൂടെ....... ന്നൊക്കെ ഉയർന്നു വന്ന ദേഷ്യം അടുത്തുള്ള ചെടി ചട്ടി ചവിട്ടി പൊട്ടിച്ചു തീർത്തു...... കൊണ്ട് നിന്നപ്പോഴാണ് ബൈക്കുമായി അർഷി അങ്ങോട്ട് വന്നത്...

ബ്രോ മ്മളെ ഒന്നു നോക്കി നിരാശയോടെ അകത്തോട്ടു കയറി പോയതും... ഞാൻ ദേഷ്യത്തോടെ തന്നെ അവന്റെ പുറകെ കയറിയിരുന്നതും വണ്ടിയെടുത്തു... പോകുന്ന വഴിക്ക് എന്റെ ദേഷ്യത്തിന്റെ കാരണം ചോദിച്ചതും.... മ്മള് ഇന്നലെ നടന്നതും.... ഇന്നവർ മുങ്ങിയത് അടക്കം എല്ലാം പറഞ്ഞപ്പോൾ ചെക്കൻ നിന്ന് ചിരിക്കുന്നു.... "നിനക്ക് അങ്ങനെ തന്നെ വേണം..... അല്ലെങ്കിലും എടുത്തുചാട്ടം കുറച്ച് കൂടുതലാണ്.. പക്ഷേ അമി ആ കൂട്ടത്തിൽ പെട്ടിരുന്നില്ലല്ലോ..... ഏതായാലും അവര് മുങ്ങി..... ഇനി എന്താണ് നിന്റെ പ്ലാൻ... " "പ്ലാൻ ഒക്കെ വീട്ടിലെത്തിയിട്ട്.....ഇപ്പൊ നേരെ വീട് ആൽബിയുടെ അടുത്തേക്ക്.... അവൻ ബിസിനസ് ടൂർ കഴിഞ് വന്നന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു..... " "ആ ശരിയാ..... എനിക്കും വിളിച്ചിരുന്നു..... കോഫി ഷോപ്പിൽ ഉണ്ടാകും എന്ന പറഞ്ഞത്..... ന്നാൽ നേരിട്ട് അങ്ങോട്ട് പോകാം... "

എന്നൊക്കെ പറഞ്ഞു കൊണ്ട് നേരെ കോഫീ ഷോപ്പിലേക്ക് വിട്ടു...... അവിടെയെത്തി വണ്ടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറിയപ്പോൾ അവൻ ഒരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു..... അവന്റെ മുഖഭാവത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി ആളു ഭയങ്കര ദേഷ്യത്തിൽ ആണെന്ന്..... കാരണം കയ്യിലുള്ള ഫോണിലേക്ക് നോക്കി കലിപ്പിൽ ഇരിക്കുവാ ആള്.... ഞങ്ങൾ രണ്ടുപേരും അടുത്തെത്തിയതും.... ഞങ്ങളെ കണ്ടുകൊണ്ട് എണീറ്റ് വന്ന് കെട്ടിപ്പിടിച്ചു.... "ഹേയ് അച്ചായാ എപ്പോഴാടാ എത്തിയത്... " "എത്തിയിട്ട് ഒക്കെ കുറെ ആയടാ....വിളിച്ചു പറയാൻ ഉള്ള സാഹചര്യത്തിൽ അല്ലായിരുന്നു....." "എന്തായിരുന്നു അതിനുമാത്രം പ്രശ്നം.... ഇപ്പോൾ തന്നെ കണ്ടിട്ട് നീ ഭയങ്കര ദേഷ്യത്തിൽ ആണെന്നു തോന്നുന്നു.... എന്താണ് കാര്യം... എനി പ്രോബ്ലം.... " "ആ ചെറിയൊരു പ്രോബ്ലം തന്നെയാണ്.... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ കാര്യങ്ങളൊക്കെ...... മ്മടെ പെണ്ണിനെ കുറിച്ച് ഒക്കെ...... അവളോട് ഒരുവിധത്തിൽ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞതായിരുന്നു...." "എന്നിട്ട് എന്തായെടാ....."(അർഷി ) " എന്താവാൻ അവൾ മുങ്ങി.. "

" എങ്ങോട്ട് മുങ്ങാനാ.......അതും നീ മിന്നു കെട്ടിയ നിന്റെ പെണ് നിന്നെ ഇട്ടിട്ട് പോകാൻ..... " ന്ന് മ്മള് സംശയത്തോടെ ചോദിച്ചതും.... "എടാ ഞാൻ മിന്നു കെട്ടിന്നെയുള്ളൂ..... അതിനാനെൽ അതൊന്നും ഓർമ്മയില്ല...... അതുകൊണ്ടുതന്നെ ഒരുവിധം മ്മടെ സ്നേഹം അവൾക്ക് മുന്നിൽ പ്രകടിപ്പിക്കുകയായിരുന്നു......അതിനിടയിൽ ആണ് പെണ്ണ് ഇന്നലെ അവളുടെ ഫ്രണ്ട്സിന്റെ കൂടെ അവരുടെ നാട്ടിലേക്ക് പോയത്.....മ്മളോട് പറഞ്ഞില്ല....മ്മള് അറിഞ്ഞത്‌ തന്നെ അങ്കിൾ പറഞ്ഞിട്ട......" "ഇതെന്താടാ എല്ലാരും മുങ്ങാൻ നിൽക്കുവാണോ..... " ന്ന് അർഷി ഇടയിൽ കയറി ചോദിച്ചതു.....അവന് ഒരുമാതിരി സംശയത്തോടെ എന്നിലേക്ക് മിഴികൾ ഉയർത്തി.... ഒരു കാര്യവും അവന്റെ അടുത്തു മറച്ചുവെക്കാത്തതുകൊണ്ട് എല്ലാം അവനോടും തുറന്നു പറയേണ്ടിവന്നു.... മ്മടെ കാന്താരിയെ കുറിച്...... മ്മള് പറഞ്ഞതൊക്കെ കേട്ടു അവനുണ്ട് കണ്ണും തള്ളി നോക്കി നിൽക്കുന്നു....

"എടാ ഇതൊരുമാതിരി എന്റെ പെണ്ണിന്റെ ഫോട്ടോ കോപ്പി പോലെയുണ്ടല്ലോ..... ഒരു ഹൈവേർഷൻ ഫോട്ടോ കോപ്പി.... ഇതുപോലൊരു ഉടായിപ്പ് തന്നെയാണ് മോനെ എന്റെ പെണ്ണും...... 🤭 നീ പറഞ്ഞു വന്നത് അവളും പോയെന്നാണോ...." "പോകാതെ പിന്നെ..... ഇവരെ രണ്ടുപേരുടെയും ദേഷ്യം കൊണ്ട് മുങ്ങിയതാണ്.... എനിക്ക് തോന്നുന്നത് ഇനി തിരിച്ചു വരവുണ്ടാകുമോന്നാണ്...."🤔 ന്ന് അർഷി ഇളിച്ചോണ്ട് പറഞ്ഞതും..... ഞാൻ ഒന്ന് കണ്ണുരുട്ടി നോക്കിയപ്പോൾ അവന്റെ വായ താനേ അടഞ്ഞു..... "എന്താ ചെയ്യാനാ അലൻ...... മ്മക്ക് പെണ്ണിനെ തൂക്കി എടുത്തോണ്ട് വരാൻ അറിയാഞ്ഞിട്ടല്ല.....ഏതോ കിളിക്കൂട്ടിലേക്ക് ആണ് പോയത്..... അത്‌ എവിടെയാണ്ന്ന് ആർക്കറിയാം....

എനിക്ക് അങ്ങോട്ട് പോകാൻ പോലും അറിയില്ല....." എന്നുള്ള അവന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി മ്മള് സംശയത്തോടെ ചോദിച്ചു.. " നീയെന്താ പറഞ്ഞത്... കിളിക്കൂട് ന്നല്ലേ പറഞ്ഞത്....." "ആട....ഞാൻ പറഞ്ഞിട്ടില്ലേ അവളെ അങ്കിൾ ദത്ത് എടുത്തതാണെന്ന്.....അവിടെയുള്ള ഫ്രണ്ട്സിന്റെ കൂടെയ പോയത്.... മ്മള്ക്ക് ആണേൽ ആ വഴി ഓട്ടറിയത്തും ഇല്ല...." ന്ന് പറഞ്ഞതും.... മ്മൾക് നന്നായി ഡൌട്ട് അടിച്ചു അപ്പോൾ തന്നെ അവന്റെ പെണ്ണിന്റെ ഫോട്ടോ കാണിക്കാൻ പറഞ്ഞപ്പോൾ... അവൻ ഫോണിൽ കാണിച്ചുതന്നതും..... പിന്നെയും പകച്ചു പോയി...... ആ ഫോട്ടോ കണ്ടതും അറിയാതെ പറഞ്ഞു... " ആൻമരിയ...."😲 പിന്നീടുള്ള ഞങ്ങളുടെ സംസാരത്തിൽ നിന്ന് പൂർണമായി ബോധ്യപ്പെട്ടു...... ഈ മൂന്ന് സംഗതികളും പോയത് ഒരൊറ്റ സ്ഥലത്തേക്കാണ്ന്ന്..... ഞങ്ങൾ മൂന്ന് പേരുടെയും സംസാരത്തിനിടയിൽ ഒരു കാര്യത്തിൽ എത്തിച്ചേർന്നു......

ഞങ്ങളെ അറിയിക്കാതെ മുങ്ങിയത്തിന് ആ മൂന്നുപേരെയും പൊക്കിയെടുത്തു കൊണ്ടുവരിക..... ഇനി അതേ മാർഗ്ഗമുള്ളൂ എന്ന് തീരുമാനിച്ചു കൊണ്ട് ചില തീരുമാനങ്ങളോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി..... ************** (അക്കു ) ഉറങ്ങി എണീറ്റപ്പോൾ ആണ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്.... ഫോൺ എടുത്തു നോക്കിയപ്പോൾ.......* രാവണൻ കോളിങ്...* അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി ഞങ്ങളവിടെ ഇല്ലാത്തവിവരം അവൻ അറിഞ്ഞിട്ടുണ്ട്....... ഇനി ഏത് അവസ്ഥയിൽ ആണോ എന്നറിയില്ല ആളുടെ നിൽപ്പ്....... മിക്കവാറും ഹീറ്റ് ആയി ചുട്ടു പഴുത്തു നിൽപ്പുണ്ടാവും.......പറയാതെ പോന്നത്തിന് ഇനി എന്തൊക്കെ കാണണം കേൾക്കണം എന്ന് പടച്ചോൻ മാത്രമേ അറിയൂ... എന്നൊക്കെ ആലോചിച്ചത് ഞാൻ കട്ട് ചെയ്തു.... പിന്നെയും അടിച്ചതും.... പിന്നെ എടുക്കാൻ നിന്നില്ല.....

എന്തിനാ വെറുതെ ഫോണെടുത്ത് മ്മടെ മുത്തിടെ മുത്തിക് വിളി കേൾക്കുന്നത്.... അതുകൊണ്ട് പിന്നെ ഞാൻ സ്വിച്ച് ഓഫ് ആക്കി കൊണ്ട് ഫോൺ എടുത്തു വെച്ചു... ഇതേ അവസ്ഥ തന്നെയായിരുന്നു ശാലു തേടുകയും ആനീയുടേയും ഫോണിന്റെ അവസ്ഥയും... ഞാൻ ചെയ്തതു പോലെ അവരും ഫോൺ ഓഫാക്കി..... പിന്നീട് ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് ആ കിളിക്കൂട്ടിൽ ചുറ്റിയടിച്ചു നേരം തള്ളിനീക്കി.... മദർനോടും കുറേനേരം സംസാരിച്ചു കൊണ്ടിരുന്നു...... പിന്നീട് രാത്രിയിലെ അത്താഴവും കഴിച്ച് കഴിഞ്ഞ് ഞങ്ങൾ കിടക്കാൻ പോയി..... ഓരോ ബെഡ്ഡിൽ ആയി ഓരോരുത്തരും സ്ഥാനം പിടിച്ചപ്പോൾ..... എന്റെ അരികിലായി അപ്പു നുഴഞ്ഞുകയറി എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നു...... അവനെയും ചേർത്തുപിടിച്ചുകൊണ്ട് ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... നേരം വെളുത്തതും...... വാതിലിൽ മുട്ടുന്നത് കേട്ട് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റു.... മറ്റുള്ളവരെ നോക്കിയപ്പോൾ കുരിപ്പുകൾ പോത്തുപോലെ കിടന്നുറങ്ങുന്നു... അപ്പോൾ തന്നെ പുറത്തുനിന്ന് മദറിന്റെ വിളി വന്നതും.....

മനസ്സില്ലാമനസ്സോടെ കോട്ടുവായിട്ട് എണീറ്റ് പോയി കതക് തുറന്നു... എന്നെ കണ്ടുകൊണ്ട് മദർ പറഞ്ഞു.. "അക്കു അവരെ വിളിച്ചു എണീച്ച് പോയി ഫ്രഷ് ആയി വല്ലതും കഴിക്ക്...... ഞാൻ അടുത്തുള്ള ചർച്ചിൽ ഒന്ന് പോയെച്ചും വരാം അവിടത്തെ അച്ഛനെ ഒന്ന് കാണണം....." " ശരി മദർ..." "പറഞ്ഞത് മറക്കണ്ട.... ഇനിയും പോയി കിടന്നുറങ്ങി നേരം വൈകും..... എണീറ്റ് വല്ലതും കഴിക്കാൻ നോക്ക് എല്ലാവരും..... ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം....." എന്നൊക്കെ പറഞ്ഞ് മദർ പുറത്തോട്ട് പോയതും.....മ്മള് പിന്നെയും കതകടച്ചു കുറ്റിയിട്ടു ബെഡിലേക്ക് വന്നുവീണു...... അപ്പോൾ തന്നെ പിന്നെയും കതകിൽ മുട്ട് കേട്ടതും ഞാൻ ഞെട്ടി എണീറ്റു... ശോ.... മദർ പോയില്ലേ....

ഇനി എനിക്ക് വയ്യ എണീക്കാൻ.... എന്ന് കരുതി കൊണ്ട് ആനീയെ ചവിട്ടി എണീപ്പിച്ചു കൊണ്ട് പറഞ്ഞു... "ഇനി നീ പോയി കതക് തുറക്ക് മദർ ആയിരിക്കും ഞാൻ ഒന്ന് കിടക്കട്ടെ.." "എനിക്കൊന്നും വയ്യ.... നന്നായിട്ട് ഉറക്കം വരുന്നുണ്ട്..... നീ പോയി തുറക്കെടി പെണ്ണെ ഞാൻ കുറച്ചുനേരം കൂടെ കിടക്കുവാ..." എന്നു പറഞ് പെണ്ണ് പിന്നെയും പുതച്ചുമൂടി....അത്‌ കണ്ടതും മ്മള് പല്ല് കടിച്ചു അവളുടെ ബാക്കിനിട്ട് ഒരു ചവിട്ടു കൊടുത്തു എണീറ്റ് പോയി.... "ഡി കുരിപ്പെ....." ന്ന് പറഞ്ഞുകൊണ്ട് അവൾ എണീറ്റു നിന്നതും..... ഞാൻ ഇന്ന് പുച്ഛിച്ചു കൊണ്ട് പിന്നെയും കതക് തുറന്നു പറഞ്ഞു..... "എന്താ മദർ....ഇങ്ങള് പോയില്ലായിരുന്നൊ....." എന്ന് പറഞ്ഞുകൊണ്ട് ഉറക്കം തൂങ്ങിയ കണ്ണുകൾ വലിച്ചു തുറന്നതും.....

എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്നു സംശയത്തോടെ നിന്നു...... കാരണം അത് മദർ അല്ലായിരുന്നു..... ഏതോ ഒരു ചുള്ളൻ ചെക്കൻ... മ്മള് പിന്നെ ഉറക്കത്തെ ഒക്കെ ആട്ടിപ്പായിച്ചു കൊണ്ട് ആളോട് ചോദിച്ചു "ആരാ....." ന്ന് മ്മള് ചോദിച്ചതിന് ഒരു മറുപടിയും വന്നില്ല.... പക്ഷേ എന്റെ പുറകിൽ നിന്നും ആനി കലിപ്പിൽ നിന്നുകൊണ്ട് മ്മളോട് പറഞ്ഞു.... "ഡി കുരുപ്പെ എന്തിനാഡി എന്നെ ചവിട്ടിയിട്ടത്.....നീ എന്തൊന്ന് നോക്കുവാ..... ആരാടി വന്നത്...." എന്നു പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്ന് മ്മടെ തലയിൽ കൊട്ടിയതും.....മ്മള് അവളെ ദേഷ്യത്തോടെ നോക്കിയതും കണ്ടത്... പകച്ച് പണ്ടാരടങ്ങി നിൽക്കുന്ന അവളെ ആണ്...... അപ്പോൾ തന്നെ അവളുടെ നാവിൽ നിന്നും..... "ഇച്ചായൻ...." എന്ന വാക്ക് കേട്ടതും..... ഞെട്ടിത്തരിച്ചു കൊണ്ട് മ്മള് മുന്നോട്ടു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന വരെ കണ്ടു പകച്ചു പണ്ടാരം അടങ്ങി പോയി...

യ ഹൗല... രാവണൻ......😲 കട്ട കലിപ്പിൽ നിൽക്കുന്ന രാവണനെ കണ്ടു തലയിലെ കിളി കൂടും കുടുക്കയും എടുത്തോണ്ട് പറന്നു പോയി........ ഷോക്ക് അടിച്ച കാക്കയെ പിന്നെയും പിന്നെയും കരണ്ട് അടിച്ചു കൊല്ലാൻ വന്നത് പോലെ അവർക്ക് രണ്ടുപേർക്കും ഇരുവശത്തായി അമി കാക്കുവും അർഷി സാറും വന്നു നിന്നതും...... ഇനി പോകാൻ മ്മടെ തലയിൽ കിളികൾ ഒന്നും ബാക്കിയില്ലന്ന് വിളിച്ചോതിക്കൊണ്ട് മ്മള് തറഞ്ഞുനിന്നു...... പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് മ്മള് ആനിയെ പിടിച്ചു അകത്തോട്ട് വലിച്ചിട്ട് വാതിൽ രണ്ടു കൊട്ടിയടച് വാതിലൊട് ചാരിനിന്നു..... അവരെ കണ്ടപ്പോൾ മുതൽ ചാടാൻ തുടങ്ങിയ ഹൃദയമിടിപ്പിനെ...... ഒരുവിധത്തിലും നിയന്ത്രിക്കാൻ കഴിയാതെ ഞങ്ങൾ രണ്ടുപേരും പരസ്പരം ദയനീയമായി മുഖാമുഖം നോക്കി നിന്നു പോയി....... "ആനി വീ ആർ ട്രാപ്പ്ഡ്...." 😳🙄😟 ..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story