രാവണ പ്രണയം🔥 : ഭാഗം 42

Ravana Pranayam Novel

എഴുത്തുകാരി: അമീന

കട്ടകലിപ്പിൽ കയ്യിൽ ചട്ടുകവും പിടിച്ചു ഉറഞ്ഞു തുള്ളി നിൽക്കുന്ന ഷാദിയെ പിടിച്ചു വെച്ചു ഷഹലയും....... അതിലും കൂടുതൽ ദേഷ്യത്തിൽ അവൾക്ക് നേരെ വിരൽ ചൂണ്ടുന്ന അർഷിയെ പിടിച്ചു വെച്ചോണ്ട് ബ്രോയെ കൂടെ കണ്ടതും.... കാര്യം അറിയാതെ ഞങ്ങൾ രണ്ടും പരസ്പരം നോക്കി നിന്നു പോയി..... "ഡി..... അടങ്ങി നിന്നോണം... നിന്റെ വിളച്ചിൽ മ്മളെ അടുത്ത് യെടുത്തലുണ്ടല്ലോ....." "എടുത്താൽ ഇയാള് എന്ത് ചെയ്യും .... കുറെ ആയി സഹിക്കുന്നു...... തനിക് എന്താടോ മ്മളെ കാണുമ്പോൾ തന്നെ ഇങ്ങനെ ചൊറിയാൻ... ചൊറിയൻ പുഴു.... " "അത്‌ നിന്റെ കെട്ടിയോനെ പോയി വിളിയടി..... നിന്നെ കണ്ടാൽ പിന്നെ സ്നേഹിക്കാൻ അല്ലെ തോന്നു.... അഹങ്കാരി...." "ഡോ....അഹങ്കാരി നിന്റെ കുഞ്ഞമ്മയാടാ.... ' "മിണ്ടാതിരിയടി ഊളെ..... മ്മള് നിന്റെ സാർ ആണെന്ന് ഓർമ വേണം... " "സാർ അല്ലെ അല്ലാണ്ട് കെട്ടിയോൻ ഒന്നും അല്ലല്ലോ....

സാറും സ്റുഡന്റും അങ്ങ് കോളേജിൽ.... വല്ലാണ്ട് ചൊറിയാൻ വന്നാൽ ഉണ്ടല്ലോ... " "വന്നാൽ എന്താ ചെയ്യടി കുട്ടിത്തേവാങ്കെ.... " "കേറിയങ്ങ് മാന്തും..... മരങ്ങോട... " "..അമി മ്മളെ വിടാടാ.... ഇവളെ ഇന്ന് ഞാൻ... " "വിട്ടാൽ ഇയാള് പിടിച്ചു മൂക്കിൽ വലിച്ചു കയറ്റോ... ഹേ.... ശാലുത്ത മ്മളെ വിടി ഇങ്ങള്....മ്മള് ഒന്ന് കാണട്ടെ..." ന്നൊക്കെ രണ്ടും കൂടെ പൊരിഞ്ഞ യുദ്ധം അരങ്ങേറിയതും..... രണ്ടിനേം അടക്കാൻ ബ്രോയും ശാലുവും കൂടെ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്... എവിടെ രണ്ടും ഒരുനടക്കും അടുക്കുന്നില്ല... മിക്കവാറും മ്മള് ഇതിൽ ഇടപെടേണ്ടി വരും... "അർഷി..... എന്താടാ ഇവിടെ.... തീരെ പരിസര ബോധം ഇല്ലാണ്ടായോ നിനക്ക്.... നമ്മൾ ഇവിടെത്തെ ഗസ്റ്റ്‌ ആണ്.... അത്‌ മറക്കണ്ട... മദർ എങ്ങാനും കണ്ടോണ്ട് വന്നാൽ അതിൽ പരം നാണക്കേട് വേറെ ഇല്ല.... " "അത്‌ അലൻ.... ഞാൻ അല്ല.... ഈ കോപ്പ് ആണ് ആദ്യം ഉടക്കിന് വന്നത്.... "

"ഞാനോ.... താനല്ലെടോ മ്മളെ മേലേക്ക് വെള്ളം ഒഴിച്ചത്... ഞാൻ ആണോ.... " "ഒഹ് ഒഴിക്കാൻ മ്മൾക് വേറെ ഒരു പണിയും ഇല്ലാണ്ടിരിക്കല്ലേ... അല്ലേലെ നി നനഞു കോഴിനെ പോലെ ആയിരുന്നല്ലോ... മ്മള് ഒഴിക്കണ്ടേ ആവശ്യം ഒന്നും ഇല്ലാരുന്നല്ലോ.... " "അതിന് ഇയാൾക്കെന്താ..... ആ തിണ്ണയിലെ വെള്ളം താൻ മനഃപൂർവം അല്ലെടോ മ്മടെ മേലേക്ക് തട്ടിയത്... " "ഡി കോപ്പേ നിന്നോട് ഞന്ന് പറഞ്ഞതാ മ്മടെ കൈ തട്ടി അറിയാണ്ടെ ആയതാണെന്ന്... ഇനി അത്‌ വിശ്വസിക്കാൻ വയ്യേൽ...കേട്ടോ മ്മള് തന്നെയാ.... മനഃപൂർവം തന്നെയാ വെള്ളം ഒഴിച്ചത്.... പോയി കേസ് കൊടുക്ക്..." "ഒഹ് മ്മക്ക് അതല്ലേ പണി..... വായി നോക്കി... " "ഡി ഡി ആരാടി വായ് നോക്കി.... പറയടി.... " "ഇയാള് തന്നെയാ വായ് നോക്കി.... സാർ ആണത്രെ..... ക്ലാസ്സ്‌ എടുക്കുമ്പോൾ മ്മടെ മുഖത്തേക് അല്ലെടോ നിന്റെ നോട്ടം... " "ഒഹ് നോക്കാൻ പറ്റിയ ചളുക്ക്... വേറെ യത്ര പേരുണ്ട് നോക്കാൻ....

നിന്നെ ഒക്കെ ആരാടി നോക്കാ.... അഹങ്കാരി.... " ന്ന് അർഷി പറഞ്ഞതും..... പെണ്ണിന് അത്‌ ഇഷ്‌ടാവാതെ കണ്ണുരുട്ടി പേടിപ്പിച്ചു പുച്ഛിച്ചു കൊണ്ട് ചവിട്ടി തുള്ളി കയറി പോയി... അവൾ പോയതും മ്മള് അവന്റെ അടുത്തോട്ടു പോയി ചോദിച്ചു..... "കഴിഞ്ഞോ... യുദ്ധം.... " "കഴിഞ്ഞു.... മ്മളെ ശരിക്കും അറിയില്ല അവൾക്ക്..... കോപ്പ്.... വേണ്ടാത്തത് പറയുന്നത് കണ്ടോ.... മ്മളെ മുഖത്തു നോക്കി ചൊറിയൻ പുഴു ന്ന്.. ഇതിന് ഒരു തിരിച്ചടി ആ കൊരങ്ങാതിക്ക് മ്മള് കൊടുത്തിരിക്കും..... നോക്കിക്കോ.....അല്ല പിന്നെ...." "തിരിച്ചു പണി കിട്ടാതെ നോക്കിക്കോ.... " ന്ന് മ്മള് പറഞ്ഞതും ശാലു ഉണ്ട് ആൽബിയെ നോക്കുന്നു.... മ്മള് പിന്നെ അവനെ പരിചയപ്പെടുത്തി കൊടുത്തതും അപ്പു വന്നു കഴിക്കാൻ വിളിച്ചതുo ഞങ്ങളും പുറകെ പോയി..... ****************** (അക്കു ) മ്മള് ഫ്രഷ് ആയി ഇറങ്ങിയതും കണ്ടത് വാതിൽക്കൽ ചാരിയിരുന്ന് മുട്ടിൽ മുഖം ചേർത്ത് തേങ്ങുന്ന ആനിയെ ആയിരുന്നു...

പടച്ചോനെ ഇവൾക്കിതെന്താ പറ്റിയെ... ന്നൊക്കെ മനസ്സിൽ കരുതി അവളുടെ അടുത്തേക്കോടി ചെന്ന് അവൽക്കരികിൽ ഇരുന്നോണ്ട് ചോദിച്ചു.... "ആനി.... ന്താടാ.... പറ്റിയെ നി എന്തിനാ കരയുന്നെ..... " ന്ന് പറഞ്ഞു അവളെ കുലുക്കിയെങ്കിലും പെണ്ണ് ഇരുന്നിട്ട് തേങ്ങുവല്ലാതെ തലയുയർത്തി നോക്കിയില്ല ഞാൻ അപ്പോൾ തന്നെ അവളെ ബലമായി പിടിച്ചു മുഖം ഉയർത്തിയതും..... പെണ്ണിന്റെ കോലം കണ്ടു പകച്ചു പോയി... അവളുടെ ഡ്രസ്സ്ന്റെ ഷോൾഡർ ഒക്കെ കീറി ഇരിക്കുന്നു.... അതോടെ കണ്ടതും എനിക്ക് ടെൻഷനായി.... " ഡാ എന്താടാ പറ്റിയെ..... ഇതങ്ങിനെയാ സംഭവിച്ചേ.... കരയാതെ കാര്യം പറയ് പെണ്ണെ.. " ന്ന് മ്മള് കുറച്ച് കടുപ്പത്തിൽ ചോദിച്ചതും..... അവൾ പറഞ്ഞു... "അക്കു... ഇച്ചായൻ... " "ന്ത്‌ അങ്ങേരോ... അങ്ങേര് ആണോ ഇത് ചെയ്തത്.... കഷ്മലൻ.... സ്വന്തം ഭാര്യയെ പീഡിപ്പിക്കാൻ നോക്കുന്നോ... " ന്നൊക്കെ പറഞ്ഞോണ്ട് മ്മള് എണീറ്റ് പോകാൻ നിന്നതും....

മ്മളെ പിടിച് വെച്ചോണ്ട് പറഞ്ഞു.... "അക്കു... അടങ്... അത്രയൊന്നും ചെയ്തില്ല... " "പിന്നെ... "🤨 "ഡി... അങ്ങേര് മ്മളെ കെട്ടിപിടിച്ചെടി" "ഒഹ്.... ഹേ.... ഇതിനായിരുന്നോടി കിടന്നു മോങ്ങിയത് പരട്ടെ.... ' "അല്ല.... മ്മളെ ഉമ്മ.... " "ന്ത്‌ ഉമ്മയോ.....അങ്ങേരും വെച്ചോ.... വെച്ചോ.. എവിടെ... " "ന്തൊന്നാടി ഇത്.... അങ്ങേര് മ്മളെ ഇവിടെ കിസ്സിയടി... " ന്ന് പറഞ്ഞോണ്ട് പെണ്ണ് ഷോൾഡർ കാണിച്ചതും...... മ്മള് കാറ്റഴിച്ചു വിട്ട ബലൂൺ പോലെ നിന്നോണ്ട് തിങ്കി... കുരിപ്പ് ഇബടെ ഫ്രഞ്ച് അടിച്ചു റിലേ മുഴുവൻ പോയ മ്മളോടാ ഓൾടെ ഷോൾഡർ കിച്ചിങ്...ക്രാ...... ഇവര് ഫ്രണ്ട്സ് മുഴുവൻ ഉമ്മച്ചൻമാര് ആണോ പടച്ചോനെ.... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് മ്മള് പറഞ്ഞു... "ആനി....അത്‌ വീടടി ഒന്നൂല്ലേലും അങ്ങേര് നിന്റെ ഭർത്താവ് അല്ലെ... അല്ലാണ്ട് മ്മടെ കോന്തനെ പോലെ കെട്ടാൻഡ്... ദേഷ്യം വരുമ്പോൾ ഫ്രഞ്ച് ഒന്നും ട്രൈ ചെയ്യുന്നില്ലല്ലോ.... ഹേ... " "ന്ത്‌.... ഫ്രഞ്ചോ..."

ന്റെ പടച്ചോനെ മ്മള് യെന്തൊക്കെയാ ഇപ്പൊ വിളിച്ചു പറഞ്ഞത്.... മ്മള് ഒന്ന് പെണ്ണിനെ ദയനീയമായി നോക്കിയതും.... ഇതുവരെ മോങ്ങിക്കൊണ്ടിരുന്ന കുരുട്ട് ഉണ്ട് വാ പൊത്തി ഇളിക്കുന്നു... "വല്ലാണ്ട് ഇളിക്കല്ലേ.... മ്മള് അതിനൊരു തിരിച്ചടി അങ്ങേർക്ക് കൊടുക്കും.... നോക്കിക്കോ... മ്മളെ അറിയില്ല അവന്..... " "ന്നാൽ മ്മളും കൊടുക്കും... " "മ്മടെ കോന്തന് മ്മള് കൊടുത്തോളo... " "മ്മള് മ്മടെ അതിയാനിട്ട് പണിയുന്ന കാര്യം ആണ് പറഞ്ഞത്.... " "ഒഹ് അപ്പിടിയാ.....അപ്പോൾ മിഷൻ ഉമ്മച്ചൻസ് സ്റ്റാർട്ട്‌.... ഒക്കെ... " "ഡബിൾ ഓക്കേ... " "ന്നാൽ നോക്കി നിക്കാണ്ട് കുളിച്ചു വാടി ഊ.... " "അക്കു വേണ്ട... "🤨 "നിർത്തി.... മോള് ചെല്ല്.... ഇനിയും മ്മക്ക് ചെളിയിൽ ഉരുണ്ട് കുളിക്കാൻ വയ്യ..." ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും..... പെണ്ണ് ഡ്രെസ്സും എടുത്തോണ്ട് പോയി... ഫ്രഷ് ആയി വന്നതും രണ്ടാളും കതക് തുറന്ന് പുറത്തോട്ടിറങ്ങിയതും.....

അപ്പു വന്നൊണ്ട് ഫുഡ്‌ കഴിക്കാൻ മദർ വിളിക്കുന്നുന്ന് പറഞ്ഞോണ്ട് ഓടി പോയി... അപ്പോൾ ഉണ്ട് ഷാദി ചവിട്ടി തുള്ളി വരുന്നു...... ഇവളിക്കിത് എന്ത് പറ്റി.... ന്ന് കരുതി കാര്യം ചോദിച്ചതും ഓൾടെ ഉമ്മൂമ്മ പെറ്റു ന്ന് പറഞ്ഞോണ്ട് ഒറ്റ പോക്ക്.... അത്‌ കേട്ടതും ഞങ്ങൾ രണ്ടും കിളി പോയ പോലെ നിന്നോണ്ട് പെട്ടന്ന് ഹാളിലേക് നടന്നു..... മ്മള് തന്നെ സംസാരത്തിന് തുടക്കമിട്ടു..... "ആനി.... അവന്മാരെ വല്ലാണ്ട് മൈൻഡ് ചെയ്യണ്ട ഓക്കേ... " "മൈൻഡ് പോയിട്ട് അവന്മാരെ മ്മക്ക് അറിയകൂടെ ഇല്ല... ഒക്കെ... " "അവരെ ഒരു പാഠം പഠിപ്പിക്കണം.... ദേഷ്യം കുറച്ച് കൂടുതൽ ആണ് രാവണന്.... അതിന് ഒരു അയവ് വരുത്തിയില്ലേൽ മ്മക്ക് ആണ് കേട്..." ന്ന് പറഞ്ഞോണ്ട് മ്മള് ചുണ്ടിൽ തൊട്ട് പല്ല് കടിച്ചോണ്ട് നിന്നതും...... ആനി മ്മള ഷോൾഡറിൽ അവളുടെ ഷോൾഡർ കൊണ്ട് ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചു.. "അക്കു... ഒന്ന് പറയോ... "😁 "ന്ത്‌ പറയാന്... "🤔 "

രാവണൻ കിസ്സ് ചെയ്തപ്പോൾ ന്താ അനക് തോന്നിയത്... " ന്ന് പെണ്ണ് കണ്ണ് ചിമ്മി ചിമ്മി കൊണ്ട് ചോദിച്ചതും.... മ്മള് പല്ല് കടിച്ചോണ്ട് പറഞ്ഞു... "പോയി നിന്റെ ഇച്ചായനോട് ചോദിക്കടി പരെട്ടെ...... " "നി എന്താ വിളിച്ചെ... പരട്ടെ ന്നൊ.. ഹേ.... " ന്ന് പറഞ്ഞു പെണ്ണ് ചെറഞ്ഞു നോക്കിയതും..... മ്മളും അതെ എക്സ്പ്രെഷൻ ഇട്ടോണ്ട് അവൾക്ക് നേരെ തിരിഞ്ഞതും.... "അക്കു.... ആനി.... വന്നു ഇരിക്കാൻ ആയില്ലേ രണ്ടുപേർക്കും.... നിങ്ങളെ കാത്തിരിക്കുവായിരുന്നു... " ന്നുള്ള മദർ ന്റെ ശബ്ദം കേട്ടതും... മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടത് ഹാളിലെ വലിയ ഡേയ്‌നിങ് ടേബിളിന് ചുറ്റും എല്ലാരും ഉണ്ട്... പിന്നെ ഒന്നും നോക്കാതെ ഞങ്ങളും അവർക്ക് ഒപ്പം ചെയർ നീക്കിയിട്ടിരുന്നു.... കുറച്ച് കഴിഞ്ഞു ഷാദിയും മുഖം വീർപ്പിച്ചൊണ്ട് വന്നിരുന്നു..... ****************** (ശാലു ) കിളിക്കൂട്ടിൽ വന്നേ പിന്നെയാണ് മനസ് ഒന്ന് റിലാക്സ് ആയത്...

എന്നാലും അമി പറഞ്ഞ വാക്കുകൾ മ്മടെ മനസ്സിൽ ഒരു നോവ് തന്നെയായിരുന്നു.... ഇവിടെ എത്തിയെ പിന്നെ അമി ഫോണിലേക്കു വിളിച്ചിരുന്നു.... എന്തോ എടുക്കാൻ തോന്നിയില്ല... അതുകൊണ്ട് തന്നെ ഫോൺ ഓഫ് ചെയ്തു വെച്ചു കിടന്നുറങ്ങി..... ഇന്ന് നേരം പുലർന്ന് എണീറ്റ് നോകിയായപ്പോൾ ബെഡിൽ അക്കുവിനെയും ആനിയെയും കണ്ടില്ല... ഇത്രയും നേരത്തെ എണീറ്റോന്ന് കരുതി മ്മള് ഷാദിയെയും അപ്പുവിനെയും വിളിച്ചു എണീപ്പിച്ചു... അവര് ഫ്രഷ് ആയി ഇറങ്ങിയതും..... അപ്പുവിനോട് പറഞ്ഞു മ്മള് ഷാദിക്ക് മറിയാച്ചേട്ടത്തിയോട് കുടിക്കാൻ നൽകാൻ ഏൽപ്പിച്ചു മ്മള് ഫ്രഷ് ആകാൻ കയറി.... ഫ്രഷ് ആയി ഇറങ്ങി മുഖം ടവൽ കൊണ്ട് ഒക്കെ തുടച് ഹാങ്ങറിൽ വെചതും..... ഡോർ അടയുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയതും ഷോക്കടിച്ചു പോയി... "അമി.... " ആളിതെങ്ങനെ ഇവിടെ... ന്നൊക്കെ കരുതി വണ്ടർ അടിച്ചു നിന്നതും....

പെട്ടന്ന് മ്മളെ ഞെട്ടിച്ചുകൊണ്ട് അടുത്തോട്ടു വന്നു വാരി പുണർന്നത്...... "ശാലു..... മോളെ.... പൊറുക്കടി മ്മളോട്.... തെറ്റ് പറ്റിപ്പോയി.... കമലേച്ചി എല്ലാം...." ന്ന് ആള് പറയലും മ്മള് ആളെ മ്മളിൽ നിന്ന് തള്ളിമാറ്റി കൊണ്ട് പറഞ്ഞു... "മ്മൾക് ഒന്നും കേൾക്കണ്ട... ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്... ഒഴിഞ്ഞു പോകാൻ പറഞ്ഞതല്ലേ.... കണ്മുന്നിൽ കാണരുതെന്നും പറഞ്ഞു..... പാലിച്ചില്ലെ... ഇനിയും എന്താ വേണ്ടത്.... " "സോറി....... ക്ഷമിക്കട.... " "കഷമിക്കാനും പൊറുക്കാനും മാത്രെ പഠിച്ചിട്ടൊള്ളു.... പക്ഷെ... വിശ്വസിച്ചില്ലേ ഇങ്ങളും മ്മള് തെറ്റ് ചെയ്‌തെന്ന്.... മ്മടെ അക്കുവിനുള്ള വിശ്വാസം പോലും ഉണ്ടായില്ലല്ലോ... " ന്ന് പറഞ്ഞതും മ്മള് തേങ്ങി പ്പോയി... അപ്പോൾ തന്നെ മ്മളെ പിന്നെയും കെട്ടിപിടിച്ചോണ്ട് പറഞ്ഞു.... "തെറ്റ് പറ്റിപ്പോയി.... മ്മള് ഒരുപാട് സ്നേഹിക്കുന്ന നിന്നിൽ നിന്ന് അങ്ങന്നെ ഒക്കെ സംഭവിച്ചുന്ന് ഓർത്തപ്പോൾ മ്മക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.....

ഒരുപാട് വിഷമായിന്ന് അറിയാം.... സോറി പെണ്ണെ.... " ന്ന് പറഞ്ഞോണ്ട് ആള് മ്മളെ കവിളിൽ മാറി മാറി ഉമ്മ വെച്ചതും....... മ്മള് പകച്ചു പോയി... ഷോക്കടിച് അനങ്ങാതെ നിന്നതും...... ആളുടെ മുഖം എന്റെ അധരത്തൊട്ടടുത്തതും..... യെവിടെന്നോ വന്ന ബോധത്തോടെ ആളെ പിടിച്ചു തള്ളിമാറ്റി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു... "പ്ലീസ്..... മ്മളെ ഇനിയും വേദനിപ്പിക്കരുത്.... ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ മ്മള് ആഗ്രഹിക്കുന്നില്ല..... മദർ എങ്ങാനും നിങ്ങളെ കൂടെ റൂമിൽ കണ്ടാൽ..... അതിനൊരു ഇടവരുത്തരുത്....... പ്ലീസ് മ്മക്ക് ഒന്നും പറയാനും കേൾക്കാനും ഇല്ല....ലീവ് മി അലോൺ.... " ന്ന് പറഞ്ഞു മുഖം പൊത്തി കരഞ്ഞതും..... ആള് മറുത്തൊന്നും പറയാതെ പുറത്തോട്ടിറങ്ങി പോയതും...... മ്മളും ആൾക്ക് പുറകെ ഇറങ്ങിയതും പുറത്ത് ആനിയും ആക്കുവും ഉണ്ടായിരുന്നു...

അവരെ ഫേസ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് തന്നെ മ്മള് തലയും താഴ്ത്തി നേരെ കിച്ചണിലേക് വിട്ടു.... അവിടെ ചെന്ന് നോക്കുമ്പോൾ ഉണ്ട്... മ്മടെ ഷാദി ഉണ്ട് ഒരുത്തനോട് നിന്ന് വഴക്കുണ്ടാക്കുന്നു.... നോക്കുമ്പോൾ അത്‌ അർഷി ആയിരുന്നു..... കിച്ചുവിന്റെ ഫ്രണ്ട് ആണ്.... മിയു മോൾടെ ബര്ത്ഡേ ക്ക് പരിചയപ്പെട്ടിരുന്നു.... അവരുടെ വഴക്ക് മുറുകി ഷാദി പ്ലേറ്റ് എടുത്തു എറിഞ്ഞതും..... മ്മള് ഓടിച്ചെന്ന് പിടിച്ചു വെച്ചു..... അതെ പോലെ അമി അർഷിയെയും പിടിച്ചു വെച്ചെങ്കിലും രണ്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല.... ഒരുവിധം നിർത്തിയത് കിച്ചു വിന്റെ കലിപ്പ് കൊണ്ട് ആണ്.... പിന്നെ ഷാദി അകത്തേക്കു കയറി പോയതും..... മ്മള് സംശയത്തോടെ കിച്ചു വിന്റെ കൂടെ നിൽക്കുന്ന ആളെ നോക്കിയതും അലൻ പറഞ്ഞു.... "ശാലു.... ഇത് ആൽബിൻ.... ഞങ്ങളെ ഫ്രണ്ട് ആണ്....

പിന്നെ ആനിയുടെ ഹസ്ബണ്ടും.... " ന്ന് പറഞ്ഞപ്പോൾ മ്മൾക് ഇന്നലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആനി അവരോട് സംസാരിച്ചതിൽ നിന്ന് മനസ്സിലായി അവളെ അന്വേഷിച്ചു വന്നതാണെന്ന്.... മ്മള് അതിന് ഒന്ന് പുഞ്ചിരിച്ചതും..... അപ്പു വന്നൊണ്ട് മദർ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നെന്ന് പറഞ്ഞതും..... മ്മള് അവരെയും വിളിച്ചു നേരെ ഡേയ്‌നിങ് ടേബിളിലേക് വിട്ടു.... അവിടെയെത്തി ചെയറിൽ ഇരുന്നതും..... മ്മടെ ഓപ്പോസിറ് ആയി ഇരുന്ന അമിയിൽ മിഴികൾ പതിഞ്ഞതും...... ആള് ചുണ്ട് കൊണ്ട് സോറി ന്ന് കാണിച്ചതും മ്മള് തല താഴ്ത്തി ഇരുന്നു.... അപ്പോൾ ആണ് മദർ അക്കുവിനോടും ആനിയോടും വന്നിരിക്കാൻ പറഞ്ഞതും..... മ്മടെ തൊട്ടടുത്തായി അവരും ഇരുന്നു.... കുറച്ച് കഴിഞ്ഞു ഷാദി കൂടെ വന്നു മ്മടെ അപ്പുറത്തായി വന്നിരുന്നു.... അവൽക്കരികിൽ അപ്പുവും... ഞങ്ങള്ക് എതിരായി അർഷിയും അമിയും കിച്ചുവും ആൽബിനും ഇരുന്നു.... മദർ എല്ലാവരെയും കാണുന്ന രീതിയിലും...... പിന്നീട് മാറിയേടത്തി എല്ലാം കൊണ്ടുവന്നതും.... എല്ലാവരും കഴിക്കാൻ തുടങ്ങി.... ******************

(കിച്ചു ) പെണ്ണുങ്ങൾ രണ്ടും കുശുകുശുത്തൊണ്ട് വന്നു ഇരുന്നതും..... ഫുഡ്‌ കൊണ്ടന്നു വെച്ചതും അവറ്റകൾ ആരെയും മൈൻഡ് ചെയ്യാതെ കഴിപ് തുടങ്ങി..... വന്നിട്ട് രണ്ടും ഒന്ന് നോക്കിയിട്ടില്ല.... ചെയ്തത് കൂടി പോയെന്ന് അറിയാം.... എന്ത് ചെയ്യാനാ... പറ്റിപ്പോയി..... ആൽബി ആണേൽ ആനിയെ നോക്കുന്നുന്ടെലും അവളും മ്മടെ പെണ്ണിനെ പോലെ ഫുഡ്‌ കാണാത്തവരെ പോലെ ഭയങ്കര തട്ടൽ.... പെട്ടന്നാണ് പെണ്ണ്.... "ഔച്... സ്..... ന്റെമോ.... " ന്ന് പറഞ്ഞു ചുണ്ടിൽ തൊട്ടത്.... അപ്പോൾ തന്നെ മദർ എന്താ പറ്റിയെന്നു ചോദിച്ചപ്പോൾ..... പെണ്ണ് ഒന്നും ഇല്ലാന്ന് പറഞ്ഞോണ്ട് മ്മളെ നോക്കി കണ്ണുരുട്ടി ചുണ്ട് കൊണ്ട് പട്ടി ന്ന് വിളിച്ചൊന്നു ഒരു ഡൌട്ട്.... മ്മള് അതിന് അത്രക്ക് ഒന്നും കടിച്ചില്ലല്ലോ..... 🤔...ചിലപ്പോൾ... 🙈 ന്ന് വിചാരിച്ചതും..... ആൽബി കോപ്പൻ മ്മളെ ഒന്ന് തോണ്ടി എന്തോന്നെടേയ്.... ന്ന് പറഞ്ഞോണ്ട്...

ജഗ് എടുത്തു ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ചു കൊണ്ട് എണീറ്റ് പെണ്ണിന് നേരെ ഗ്ലാസ്‌ നീട്ടികൊണ്ട് പറഞ്ഞു.... "ഇതാ.... വെള്ളം കുടിക്ക് പെങ്ങളെ.... എരുവ് മാറിക്കോളും......" ന്ന് പറഞ്ഞു തെണ്ടി മ്മളെ ഒരു നോട്ടം.... മ്മള് അതിന് ദയനീയമായി പെണ്ണിനെ നോക്കിയപ്പോൾ..... പെണ്ണ് അന്തo വിട്ടൊണ്ട്... "പെങ്ങളൊന്ന്..... "😲 ചോദിച്ചതും....... അവന്റെ പെണ്ണുണ്ട് വായും തുറന്നിരിക്കുന്നു..... മ്മക്കല്ലേ അറിയൂ കോപ്പൻ അവന്റെ പെണ്ണിന്റെ മന്നസ്സിലേക്കുള്ള വഴി വെട്ടിത്തെളിക്കുവാണെന്ന്.... അവസാനം രണ്ടും കൂടെ അവനിട്ടു പണിയാണഞ്ഞാൽ ഭാഗ്യം.....🤭 ന്നൊക്കെ കരുതി മ്മള് ഒരു പിച്ചു അപ്പം എടുത്തു വായിലിട്ടതും...... പെട്ടന്ന് ഉണ്ട് മദർ ചെയറിൽ നിന്ന് ചാടിയെണീറ്റോണ്ട് വെപ്രാളപ്പെട്ട് തിരിഞ്ഞു പോകാൻ നിന്നത്.... മ്മള് അപ്പോൾ തന്നെ കാര്യം ചോദിച്ചതും.... മദർ പറഞ്ഞു... "ഏയ്യ് ഒന്നൂല്ല... മക്കൾ കഴിക്ക്... ഞാൻ ഇപ്പൊ വരാം.....

ഒരു കാര്യം ഇപ്പഴാണ് ഓർമ വന്നത്.... മ്മള് പെട്ടന്ന് പോയേച്ചും വരാം.... നിങ്ങൾ കഴിച്ചിട്ട് എണീറ്റാൽ മതി......" ന്നൊക്കെ പറഞ്ഞു കൊണ്ട് മദർ ഞങ്ങളെ ഒന്ന് നോക്കികൊണ്ട് വെപ്രാളപ്പെട്ടുകൊണ്ട് അകത്തേക്കു പോയി.... ഒരു രണ്ടു മിനുട്ട് കഴിഞ്ഞില്ല അപ്പഴേക്കും മദർ പുറത്തോട്ടിറങ്ങി പോയി.... കയ്യിൽ ഒരു ബൈബിളും ഉണ്ടായിരുന്നു.... അതെടുത്തു കൊണ്ട് വാതിലിൽ എത്തിയതും...... പെട്ടന്ന് തിരിഞ്ഞു നിന്ന് വേഗത്തിൽ വന്നു അക്കുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചോണ്ട് അവളെ തന്നെ നോക്കി നിന്ന്....

പെട്ടന്ന് നോട്ടം മാറ്റി കൊണ്ട് വന്ന വേഗത്തിൽ തന്നെ പുറത്തോട്ടിറങ്ങി പോയതും..... മദർന്റെ ഈ പ്രവർത്തിയിൽ ആകെ വേണ്ടെറിടിച്ചു നിന്ന അവരെല്ലാം കൈ കഴുകാൻ എണീറ്റ് പോയി...... അവര് കൈ കഴുകാൻ പോയതും......മ്മള് അതിവേഗം പുറത്തേക് ഓടി ചെന്ന് മുറ്റത്തെക് എത്തിയതും...... മദർന്റെ കയ്യിൽ നിന്നും എന്തോ താഴെ വീണു....... മ്മള് വേഗം തന്നെ നിലത്തു വീണ ആ തൂവാല കുനിഞ്ഞടുത്തു... തുറന്നു നോക്കിയതും അതിൽ തുന്നിച്ചേർത്ത ചിത്രം കണ്ടതും......മ്മള് ഷോക്കടിച്ചു പോയി....... അതോടൊപ്പം തന്നെ മ്മടെ മനസ്സിലേക് ഉത്തരമില്ലാത്ത പല ചോദ്യങ്ങളും കടന്നു വന്നതും...... മ്മള് മുന്നോട്ട് നോക്കിയപ്പോൾ ഗേറ്റിനരികിൽ നിർത്തിയ ഒരു റെഡ് ഓടിയിൽ കയറി പോകുന്ന മദർ നെ കണ്ടതും...... മ്മള് അവർക്കരികിലേക് ഓടിയടുത്തപ്പോഴേക്കും അത്‌ ഒരുപാട് ദൂരം പിന്നിട്ടിരുന്നു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story