രാവണ പ്രണയം🔥 : ഭാഗം 46

Ravana Pranayam Novel

എഴുത്തുകാരി: അമീന

നേരം പുലർച്ചയോടെ ആണ് ഞങ്ങൾ നാട്ടിൽ എത്തിയത്..... ആൽബിയും സിനുവും വഴിക്ക് വെച്ച് തിരിഞ്ഞു.... മ്മള് പിന്നെ വണ്ടി നേരെ ഷാദിയുടെ ഹോസ്റ്റലിലേക്ക് വിട്ടു.... അവളെ അവിടെ ഇറക്കിയിട്ട് വേണം ഞങ്ങള്ക് വീട്ടിലോട്ട് പോകാൻ.... ഹോസ്റ്റലിനു കുറച്ച് ഇപ്പുറം വണ്ടി നിർത്തി..... അല്ലേൽ ആ വാർഡനോട്‌ കാരണം ബോധിപ്പിക്കേണ്ടി വരും... അതും ഈ സമയത്ത് കുറച്ച് ബോയ്സ്ന്റെ കൂടെ ഇവളെ കണ്ടാൽ.... മ്മള് പിന്നെ അവളെ വിളിക്കാൻ വേണ്ടി തിരിഞ്ഞു നോക്കിയതും..... പകച്ചു പോയി.... ഷാദിയുണ്ട് അർഷിയുടെ ഷോൾഡറിൽ തല വെച്ച് കിടക്കുന്നു... കോപ്പൻ ആണേൽ ഏതോ ഹാലിൽ അവളുടെ മുടിയിൽ കയ് വെച്ചോണ്ട് ഇരിക്കുന്നുണ്ട്....... മ്മള് പിന്നെ അവനെ തോണ്ടി വിളിച്ചതും.....മ്മളെ കണ്ട് ഞെട്ടിയ അവന് ആകെ ഇളിഞ്ഞോണ്ട് പറഞ്ഞു.... "അത്‌ മ്മള് അറിയാണ്ടെ..... അല്ല.... അവൾ വീഴാൻ പോയപ്പോ.... മ്മള് ചുമ്മാ.... അല്ലാണ്ട്.... "

ന്നൊക്കെ അവന് വിക്കി വിക്കി കൊണ്ട് പറഞ്ഞതും... "മ്മള് അതിന് കാര്യം ചോദിച്ചില്ലല്ലോ.... മര്യാദക്ക് അവളെ എണീപ്പിക്.. ഹോസ്റ്റൽ എത്തി..... ആ വാർഡൻ എങ്ങാനുo കണ്ടാൽ അത്‌ മതി......" ന്നൊക്കെ മ്മള് അവനെ നോക്കി ഇളിചോണ്ട് പറഞ്ഞതും.... അവന് അപ്പോൾ തന്നെ അവളെ തട്ടി വിളിച്ചു.... എണീറ്റ പെണ്ണ് അവനെ കണ്ട് ഒന്ന് ഞെട്ടിയിട്ടുണ്ട്..... അപ്പോൾ തന്നെ അവൾ തുടങ്ങി.... "ഡോ.... തന്നോട് ആരാ പറഞ്ഞത് മ്മടെ അടുത്ത് ഇരിക്കാൻ..... ഹേ... താൻ അപ്പുറത്തെ സീറ്റിൽ അല്ലാരുന്നോ.....പിന്നെ എങ്ങനെ ഇവിടെ വന്നു....." "ദേ.... പെണ്ണെ....പരിസരബോധം ഇല്ലാണ്ട് ഉറങ്ങി റോഡിലോട്ട് വീഴണ്ടന്ന് കരുതി പിടിച്ചു വെച്ചപ്പോ...... കണ്ടില്ലേ പെണ്ണിന്റെ അഹങ്കാരം.... അഹങ്കാരി....." "തന്നോട് മ്മള് പറഞ്ഞോ പിടിക്കാൻ... ഹേ അഹങ്കാരി നിന്റെ കുഞ്ഞമ്മ.... " "ഒഹ്.... റോഡിൽ അങ്ങട് വീഴാൻ വിട്ടാൽ മതിയായിരുന്നു.... ശല്യം.... "

"പറയുന്നത് കേട്ടാൽ തോന്നുവല്ലോ.... മ്മളെ പിടിക്കോ പ്ലീസ് ന്നൊക്കെ പറഞ്ഞത് പോലെയാണെന്ന്......." "ആടി.... നിന്നൊക്കെ ഹെല്പ് ചെയ്ത മ്മളെ പറഞ്ഞാൽ മതി..... " ന്നൊക്കെ രണ്ടും കൂടെ അങ്ങട് ഇങ്ങടും കൂടെ നോക് ജോക്ക് നടത്തുന്നത്തിനീടയിൽ ആണ് ഒരു സൗണ്ട്..... "ഹേയ് ബ്രോസ്..... നമ്മൾ ഇപ്പോൾ എവിടെ എത്തി.... " ന്ന് പറഞ്ഞോണ്ട് ബാക്കിലെ സീറ്റിനഡിയിൽ നിന്ന് എണീറ്റ് വരുന്ന ആളെ കണ്ട് മ്മള് ഞെട്ടി കൊണ്ട്..... "അപ്പു.... " ന്ന് പറഞ്ഞതും.... ഇതുവരെ മുൻ സീറ്റിൽ ഇരുന്നു ഉറങ്ങിയ ബ്രോ ഞെട്ടി എണീറ്റ് നോക്കി.... "അപ്പു.... നീ എങ്ങനെ ഇതിൽ......" ന്ന് പറയലും മ്മടെ ഫോൺ റിങ് ചെയ്തതും ഒരുമിച് ആയിരുന്നു... മ്മള് കാൾ അറ്റൻഡ് ചെയ്തതും മറുപുറത്തു നിന്ന്... "അലൻ.... ഞാൻ മദർ ആണ്.... മോനെ.... അപ്പുവിനെ കാണുന്നില്ലടാ. .... ആകെ തിരഞ്ഞു.... എനിക്ക് അറിയില്ല... ഈ കുട്ടിയിത്...എങ്ങടാ പോയെന്ന്....."

"മദർ പേടിക്കണ്ട.... അപ്പു ഞങ്ങളെ കൂടെ ഉണ്ട്....." "നിങ്ങളെ കൂടെയോ.... ഇവിടെ ഉറങ്ങിയതല്ലേ അവന്...ആ അവനെങ്ങനെ...നിങ്ങടെ കൂടെ... " "ഇങ്ങള് ഒന്ന് കൊണ്ടും പേടിക്കണ്ട..... അവന് ഞങ്ങളെ കൂടെ സേഫ് ആണ്.... പിന്നീട് ഒരു അവസരം പോലെ മ്മള് വിളിക്കാം..... ഇപ്പൊ വീട്ടിൽ എത്താൻ ആകുന്നെ ഒള്ളു....' "ആ ശരി മോനെ...അവനെ ഒന്ന് ശ്രദ്ധിച്ചോനെ...... " ന്ന് പറഞ് കാൾ വെച്ചതും... മ്മള് അപ്പുവിനെ നോക്കിയതും..... ചെക്കൻ തലയും താഴ്ത്തി പറഞ്ഞു... "അത്‌.... മ്മക്ക് അക്കു ഇത്ത ഇല്ലാണ്ട് കയ്യൂല..... അതാണ് ആരും കാണാതെ മ്മള് ഇതിൽ കയറിയത്... മ്മക്ക് മ്മടെ അക്കു ഇത്തനെ വേണം കിച്ചുകാകു.... മ്മൾക് തരൂല്ലേ....മ്മളെ കൊണ്ട് പോകോ.അക്കു ഇത്തടെ അടുത്ത്......." ന്ന് പറഞ്ഞു ചെക്കൻ കണ്ണ് നിറച്ചതും..... മ്മള് ഒന്ന് ചിരിച്ചു നമുക്ക് ഒക്കെ സെറ്റ് ആക്കാം ന്ന് പറഞ്ഞപ്പോൾ ആണ് അവന് ഒന്ന് ഓക്കേ ആയത്....

പിന്നീട്.... ഷാദി യാത്ര പറഞ്ഞു ഹോസ്റ്റലിൽക്ക് ഇറങ്ങി പോയി.... പോകുന്ന പോക്കിൽ അർഷിയെ നോക്കി പേടിപ്പിച്ചതിന് ചെക്കന്റെ വക പുച്ഛം.... ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ആർക്കറിയാം..... മ്മള് പിന്നെ നേരെ വീട്ടിലോട്ട് വിട്ടു... അവിടെ എത്തി മ്മള് എല്ലാവരോടും നടന്നത് മുഴുവൻ പറഞ്ഞതും.... അവർക്കൊക്കെ ഒരുപാട് സന്തോഷം ആയി... പിന്നെ ബ്രോ ആളുടെ റൂമിലേക്കു പോയതും....... മ്മളും അർഷിയും അപ്പുവും കൂടെ മ്മടെ റൂമിൽ പോയി ഫ്രഷ് ആയി ഒന്ന് കിടന്നു.... യാത്ര ഷീണം നന്നായി ഉണ്ടായത് കൊണ്ട് തന്നെ ഞങ്ങൾ പതിയെ ഉറക്കിലേക് വഴുതി വീണു..... **************** (അക്കു ) ഒരാഴ്ച ആഘോഷിക്കാൻ പോയ മ്മളെ ജീവിതത്തിൽ വന്നത് വലിയൊരു മാറ്റo തന്നെയാണ്.... ഇപ്പഴും മ്മൾക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.... ആനിയുടെ ഇച്ചായൻ...... അതും മ്മടെ സ്വന്തം ബ്രോ ആണെന്ന്.....

മ്മക്കും ഒരു അപ്പച്ചനും അമ്മച്ചിയും ഉണ്ടെന്ന്... മ്മൾക് ഒന്നും അങ്ങട് വിശ്വാസം വരുന്നില്ല.... എല്ലാം അറിഞ്ഞപ്പോൾ മനസിന്റെ സമനില തെറ്റി പോകുമോന്നു ഭയന്നു.... പക്ഷെ എല്ലാം ഉൾകൊള്ളാൻ കഴിഞ്ഞു... അതിനിടയിൽ പോലും മ്മള് തകർന്ന് പോയത് മ്മടെ ഇത്തയുടെ കാര്യത്തിൽ മാത്രമായിരുന്നു........ ഇത്രയും വർഷം മ്മടെ സ്വന്തം എന്ന് കരുതിയ മ്മടെ ശാലുത്ത മ്മൾക് ആരും അല്ലാന്ന് ഓർക്കുമ്പോൾ നെഞ്ച് പൊടിഞ്ഞു പോകുവാ റബ്ബേ... എന്ത് തന്നെ ആയാലും ഇത്ത മ്മടെ തന്നെയാണ്...... അത്‌ കരുതി മ്മൾക് ജന്മം തന്നതിന്റെ പേരിൽ ഇവരെ ഇനി കണ്ണീരിൽ ആഴ്ത്താനും മ്മൾക് കഴിയില്ല.......... ആരും ഇല്ലാണ്ടിരുന്ന മ്മക്ക് ഇപ്പൊ ഒരു ഫാമിലി ഉണ്ട്.... അവർക്കും വേണം മ്മളെ..... ഇത്രയും വർഷത്തെ വിടവ് നികത്താൻ ഇനി മ്മളെ കൊണ്ടേ കഴിയു...... ന്നൊക്കെ ഓർത്തു മ്മള് അമ്മച്ചിടെ തോളിൽ ചാഞ്ഞു കിടന്നു... പെട്ടന്ന് വണ്ടി നിന്നതും.... ഞങ്ങൾ ഇറങ്ങി....

. അത്‌ ആനിയുടെ വീട് ആയിരുന്നു.... മ്മളെ ചേർത്ത് പിടിച്ചു കൊണ്ട് ഇച്ചായൻ മ്മളേം കൊണ്ട് അകത്തേക്കു പോയി.... മ്മളെ കണ്ട് ആനിടെ അപ്പച്ചനും അമ്മച്ചിയും ഒക്കെ ഒരുപാടു സന്തോഷിച്ചു.... പിനീട് അമ്മച്ചി പറഞ്ഞു അറിഞ്ഞു... അവര് ദുബായിൽ ആയിരുന്നു നിന്നിരുന്നത്........നാട്ടിൽ വന്നാൽ ഇവിടെയാണ് നിക്കാറെന്ന് ..... എല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ചു ആണ് ഇവിടെ കഴിയുന്നത്........ ഇനിമുതൽ മ്മളും ഇവരുടെ കൂടെ........മ്മടെ കുടുംബത്തോടൊപ്പം....... എല്ലാം ഒരു മൗനത്തെ കൂട്ട് പിടിച്ചു കൊണ്ട് കേട്ട് നിന്നു..... അമ്മച്ചി പറഞ്ഞത് അനുസരിച്ച് മ്മള് ആനിയുടെ കൂടെ സ്റ്റെയർ കയറി റൂമിലേക്കു പോയി.... മ്മളെ ബാഗ് എടുത്തു ടേബിളിൽ വെച്ച് അതിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആയി ഇറങ്ങി......ഓരോന്ന് ഓർത്തു മ്മള് ബെഡിൽ ഇരുന്നു..... ഉറക്കം കണ്ണിനെ തലോടുന്നുണ്ട് പക്ഷെ...... ഒന്നിനും കഴിയുന്നില്ല.... എന്തോ ഒരു ഭയം മ്മളെ പിടി കൂടുന്നു......

ഇപ്പൊ മ്മടെ ജീവിതം ആകെ മാറി.......ഈ മാറ്റം മ്മള് ഉൾക്കൊണ്ടു..... പക്ഷെ എല്ലാ അർത്ഥത്തിലും മ്മൾക് ഇത് ഉൾകൊള്ളാൻ കഴിയില്ലല്ലോ..... ഒരു വലിയ പ്രതിസന്ധിയിലാണ് മ്മള് ഇപ്പൊ പെട്ടിരിക്കുന്നത്.... ന്നൊക്കെ ആലോചിച്ചു ബെഡിൽ ഇരുന്നതും..... ആനി മ്മളെ അടുത്ത് വന്ന് ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "അക്കു.... അയാം സൊ ഹാപ്പി.... നിനക്ക് അറിയില്ല മോളെ.... മ്മളെ സന്തോഷം എത്ര ആണെന്ന്..... നീ മ്മടെ ആൽബിച്ചായന്റെ പെങ്ങൾ ആണ് മോളെ...... മ്മളെ നാത്തൂനും........ ഹരേ വാഹ്..... നമുക്ക് ഇനി അടിച്ചു പൊളിക്കണം മോളെ......." ന്നൊക്കെ അവൾ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നെങ്കിലും..... മ്മള് ഓരോന്ന് ആലോചിച്ചു ഇരുന്നതും..... മ്മളിൽ നിന്ന് വിട്ടു നിന്ന് മ്മടെ മുഖം കൈയിൽ എടുത്ത് കൊണ്ട് അവൾ ചോദിച്ചു..... "എന്താ അക്കു നിനക്ക് പറ്റിയെ.....ആർ യു ഒക്കെ...... മ്മക്ക് അറിയാടാ...... പെട്ടന്ന് ഇതൊക്കെ കേട്ട ഷോക്ക് ആണെന്ന്....മ്മളും ആ ഒരു അവസ്ഥയിൽ തന്നെ ആയിരുന്നു.........നിന്റെ അവസ്ഥ അതുകൊണ്ട് തന്നെ മ്മൾക് മനസ്സിലാവും....... നിനക്ക് പെട്ടന്ന് ഇതൊന്നും ഉൾകൊള്ളാൻ.... "

"അങ്ങനെ ഒന്നും ഇല്ലടാ..... മ്മള് ഓക്കേ ആണ്..... പക്ഷെ എന്തോ മ്മടെ മനസ്സിനെ അലട്ടുന്നു.... " "അതൊക്കെ മാറും പെണ്ണെ.... ഒന്നുറങ്ങി എണീക്ക്.... " "ഉറക്കം വരുന്നില്ല ആനി.... മ്മൾക്...." ന്ന് മ്മള് പറയലും..... അങ്ങോട്ടായി കടന്നു വന്ന ആൽബിച്ചായൻ മ്മളോട് മറുത്തൊന്നും പറയാതെ മ്മടെ കയ്യും പിടിച്ചു കൊണ്ട് സ്റ്റെയർ ഇറക്കി കൊണ്ട് പോയി..... ഹാളിൽ എത്തിയപ്പോൾ അവിടെ അമ്മയും അപ്പയും അങ്കിളും ആന്റിയും ഇരുന്നു എന്തോ സംസാരിക്കുന്നുണ്ട്.... ഞങ്ങളെ കണ്ടതും.... അപ്പച്ചൻ എണീറ്റ് വന്ന് മ്മളെ ചേർത്ത് പിടിച്ചു പറഞ്ഞു.... "മോള് ഉറങ്ങിയില്ലേ....ഒന്ന് ഉറങ്ങി എണീറ്റർന്നില്ലേ.... ഷീണം ഉണ്ടാവുമല്ലോ......" ന്ന് പറഞ്ഞു കൊണ്ട് അവരെ ഒന്ന് നോക്കി മ്മളിലേക് തിരിഞ്ഞു കൊണ്ട് പറഞ്ഞു...... "മോളെ......ഞങ്ങൾ ഒരു കാര്യം തീരുമാനിക്കാർന്നു...... മോള് പ്പോ ഞങ്ങള്ക് സ്വന്തം ആയ സ്ഥിതിക്ക് ഇനി അത്‌ വെച്ച് നീട്ടണ്ടാന്നാണ് തീരുമാനം.....

അടുത്ത ദിവസം തന്നെ നമ്മടെ ആചാര പ്രകാരം മാമോദിസ ചടങ്ങ് അങ്ങട് നടത്താം.... ന്താ മോൾടെ തീരുമാനം..... " ന്ന് അപ്പ ചോദിച്ചതും..... മ്മള് എന്ത് പറയണമെന്നറിയാതെ തറഞ്ഞു നിന്നു.... അപ്പോൾ തന്നെ മ്മളെ ചേർത്ത് പിടിച്ചോണ്ട് ഇച്ചായൻ സംസാരിച്ചു തുടങ്ങി.... "അപ്പച്ചാ..... മ്മള് ഒരു കാര്യം പറയാട്ടെ........ ഈ ചടങ്ങ്......അത്‌ നടക്കില്ല അപ്പച്ചാ....... " "അതെന്താ മോനെ...അങ്ങനെയല്ലേ വേണ്ടത്......നടക്കില്ലാന്ന് പറയാൻ മാത്രം ഇപ്പോ എന്താ ഉണ്ടായേ..... " "കാരണം...ഉണ്ട് അപ്പച്ചാ....... അക്കു......അവൾ എങ്ങനെയാണോ ഇനി അങ്ങോട്ടും അങ്ങനെ ജീവിക്കാൻ ആണ് അവൾ ആഗ്രഹിക്കുന്നത്..... അവൾ ഇനി ഒരുമാറ്റം ആഗ്രഹിക്കുന്നില്ല അപ്പച്ചാ.... " "പക്ഷെ മോനെ.....' "നോക്ക് അപ്പച്ചാ.... ഒരിക്കലും തിരിച്ചു കിട്ടില്ലാന്ന് കരുതിയ നമ്മുടെ കുഞ്ഞിനെ ഇപ്പൊ തിരിച്ചു കിട്ടിയിരിക്ക.... അത്‌ നമ്മളിൽ സന്തോഷം നിറച്ചപ്പോഴും...... അവളിൽ നിറഞ്ഞത് ആശങ്ക ആയിരുന്നു..... അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത്.... പിന്നെ അതിലും കൂടുതൽ അവളുടെ മനസ് അതിപ്പോൾ മറ്റൊരാൾക്ക്‌ കൂടെ അവകാശപ്പെട്ടതാണ് അല്ലേടി റോസമ്മേ...."

ന്ന് ഇച്ചായൻ മ്മളെ നോക്കി പറഞ്ഞതും... മ്മടെ കണ്ണ് നിറഞ്ഞു വന്നു.... അപ്പോൾ തന്നെ അമ്മച്ചി വന്നു മ്മടെ അടുത്ത് നിന്ന് പറഞ്ഞു.... "മോനെ ആൽബി....ഇവളുടെ മനസിന്റെ അവകാശിയെ ഞങ്ങൾക്ക് ഇന്നലെ തന്നെ മനസ്സിലായതാ..... ആ അവകാശം തട്ടിയെടുക്കാൻ മാത്രം ക്രൂരർ അല്ല ഞങ്ങൾ അല്ലെ ഇച്ചായ....." "പിന്നല്ലാണ്ട്.... അതോർത്തു അപ്പച്ചന്റെ മോള് ടെൻഷൻ വേണ്ട.... മോള് എങ്ങനെയാണോ അങ്ങനെ ജീവിച്ചാൽ മതി... ഒന്നിന്റെ പേരിലും നിന്റെ ആഗ്രഹങ്ങളെ ഇല്ലാണ്ടാക്കില്ല...... ഈ ജേക്കബിന്റെ മകൾ ഇനി ഇവിടുത്തെ മെഹക് ആയിരിക്കും..... അക്കു മോള്..... അങ്ങനതന്നെ മതി..... മോൾടെ വിശ്വാസം മോൾക് തുടരാം.... പക്ഷെ ഒന്നേ ഒള്ളു.... മോൾടെ അവകാശവും സ്നേഹവും ഇനിയും ഞങ്ങൾക്ക് നിഷേധിക്കരുത്.... മോളെ......" ന്ന് പറഞ്ഞതും.... മ്മള് പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പച്ചനെ കെട്ടിപിടിച്ചു.... അപ്പോൾ തന്നെ അപ്പച്ചൻ....

"അയ്യേ മോള് കരയുവാ......ഇത്രേ ഒള്ളു....ഡാ... മോളെ പോയി ഉറക്കിക്ക..... ന്റെ മോൾക്ക് ഷീണം കാണും.... ചെല്ല്.... ഇപ്പൊ അപ്പച്ചന്റെ കാന്താരിക്ക് സന്തോഷം ആയില്ലേ...." ന്ന് ചോദിച്ചു കവിളിൽ തലോടിയതും..... മ്മള് പുഞ്ചിരിച്ചോണ്ട് തലയാട്ടിയതും...... അച്ചായൻ മ്മളേം കൊണ്ട് റൂമിലേക്കു പോയി.... മ്മളെ കൊണ്ട് പോയി ബെഡിൽ കിടത്തി പുതച് തന്നു പോകാൻ നിന്നതും മ്മള്.... "അല്ലുചായ..... " ന്ന് വിളിച്ചു ആ കയ്യിൽ പിടിച്ചതും.... ആള് തിരിഞ്ഞു നിന്ന് നിറഞ്ഞ കണ്ണുകളെ കൂട്ട് പിടിച്ചു ചോദിച്ചു... "എന്താ വിളിച്ചെ..... " "അത്‌.... അല്ലുചായ.... മ്മള് അങ്ങന്നെ വിളിച്ചോട്ടെ.... " "ചോദിക്കണോടാ...... അങ്ങനെന്നെ വിളിച്ചാൽ മതി...ഇച്ചായന്റെ റോസമ്മ അങ്ങന വിളിച്ചാൽ മതി.......

ഒരു വെറൈറ്റി ഉണ്ട് കേൾക്കാൻ....." "താങ്ക്സ്...അല്ലുചായ..... മ്മടെ മനസ് മനസിലാക്കിയതിന്......" "ന്റെ പെങ്ങളെ മ്മളേക്കാൾ കൂടുതൽ ആരാ മനസ്സിലാക്കേണ്ടത്.... നിന്റെ സന്തോഷങ്ങൾക്ക് ആരും ഇവിടെ എതിരല്ല....... ഇനി നിന്റെ വായാടിത്തരം കൊണ്ട് നിറയണം ഇവിടെ...എല്ലാരും അതാഗ്രഹിക്കുനുണ്ട്.....മ്മളും....... ഇപ്പൊ മോള് ഉറങ്ങിക്കോ.... " ന്ന് പറഞ്ഞതും..... മ്മള് ഒന്ന് പുഞ്ചിരിച്ചു പതിയെ സമാധാനത്തോടെ ഉറക്കിലേക് വീണു..... ****************** (ശാലു ) എന്തൊക്കെയാ ഇന്ന് സംഭവിച്ചത്.... മ്മൾക്കും ഒരു കുടുംബം ഉണ്ടെന്ന്... പെട്ടന്ന് ഒരു ഷോക്ക് ആയിരുന്നു കേട്ടപ്പോൾ....... അതിലും വലിയ ഷോക്ക് മ്മൾക് അക്കു വിന്റെ അവസ്ഥയിൽ ആയിരുന്നു... അവൾക് അതൊട്ടും താങ്ങാൻ കഴിഞ്ഞിട്ടില്ല.... എല്ലാം ഉൾക്കൊള്ളാനുള്ള കരുത്ത് കിട്ടണേ ന്നുള്ള പ്രാർത്ഥന മാത്രമേ ഒള്ളു..... ഇത്രയും വർഷം നിഴൽ പോലെ നിന്നിട്ട് പെട്ടന്ന് വിട്ടു പോയപ്പോൾ താങ്ങാൻ പറ്റുന്നില്ല....

പക്ഷെ... സത്യം അത്‌ അല്ലാതാവുന്നില്ലല്ലോ... ന്നൊക്കെ കരുതി കൊണ്ട് മ്മള് സീറ്റിലേക് ചാരി കണ്ണും അടച്ചു ഇരുന്നതും.... ഉമ്മിടെ കൈ അപ്പോഴും മ്മടെ കൈകളെ പൊതിഞ്ഞു പിടിച്ചിരുന്നു.... പിന്നീട് ഞങ്ങൾ എത്തിയത് ഒരു ഇരുനില വീടിനു മുന്നിലായിരുന്നു.... അകത്തേക്കു കയറി മ്മളേം കൊണ്ട് സിനു... മ്മടെ അനിയൻ..... അവന് ഓരോ കാര്യങ്ങൾ കാണിച്ചു തരുവായിരുന്നു.... അവന്റെ മുഖത്തെ പുഞ്ചിരി അത്‌ വിളിച്ചോതുന്നുണ്ട് അവന് എത്ര സന്തോഷത്തിൽ ആണെന്ന്... പതിയെ പതിയെ.... അവരുമായി അടുത്തു.... മുകളിൽ സിനു വിന്റെ റൂമിന് അടുത്തായുള്ള മ്മടെ റൂം ആയിരുന്നു എന്റെ....മ്മള് പിന്നെ അങ്ങട് പോയി ഒന്ന് ഫ്രഷ് ആയി ബെഡിലേക് കിടന്നു.... അപ്പോഴും മനസ്സിൽ അക്കുവിന്റെ മുഖമായിരുന്നു.... അവൾ ഇപ്പൊ യേത് അവസ്ഥയിൽ ആയിരിക്കും.... പടച്ചോനെ ന്റെ കുട്ടിക്ക് നല്ലത് മാത്രം വരുത്തണേ... ന്നൊക്കെ ദുആ ചെയ്ത് മ്മള് പതിയെ ഉറക്കിലേക് വീണു.....

***************** (ആനി ) ഇന്ന് മ്മള് ഒരുപാട് സന്തോഷത്തിൽ ആണ്..... മ്മടെ ചങ്കിന്റെ കഷ്ണം ആയ അക്കു കുരിപ്പ് മ്മടെ ഇച്ചായന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞതിൽ..... എനിക്ക് ഒരു കാര്യത്തിൽ ആണ് ഡൌട്ട് തോന്നിയത്..... അത്‌ ഇച്ചായൻ പറഞ്ഞു സെറ്റ് ആക്കി... ഇനി ഇപ്പൊ അവൾക് അവളുടെ രാവണനെ പിരിയണ്ടല്ലോ.... മ്മള് പിന്നെ പെട്ടന്ന് പോയി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഉണ്ട് അക്കു കിടന്നു ഉറങ്ങുന്നു.... മ്മള് പിന്നെ ഒന്നും നോക്കീല്ല അവളുടെ പുതപ്പിനടിയിൽക്ക് നൂഴ്ന്ന് കയറാൻ നിന്നതും..... മ്മടെ കയ്യിൽ പിടി വീണു.... നോക്കുമ്പോൾ ഉണ്ട് ഇച്ചായന് കലിപ്പ് ലുക്ക്‌ വിട്ടു നിക്കുന്നു.... മ്മള് ആളോട് കൈവിടാൻ പറയാൻ നിന്നതും...ആള് പതുക്കെ... "ശ്ശ്.... മിണ്ടരുത്.... മിണ്ടാതെ ഇങ്ങട് വാ.... ന്റെ റോസമ്മ ഉറങ്ങുന്നത് കണ്ടില്ലേ.... ഡിസ്റ്റർബ് ചെയ്യാതെ ഇങ്ങോട്ട് വാടി പെണ്ണെ......." ന്ന് പറഞ്ഞു മ്മളെ വലിച്ചോണ്ട് ആള് റൂമിന് വെളിയിൽ ഇറങ്ങിയതും.....

മ്മള് എന്തെങ്കിലും പറയും മുന്നേ മ്മളേം വലിച്ചോണ്ട് ആള് ആൾടെ റൂമിലോട്ട് പോയി... റൂമിൽ കയറി കതക് അടച്ചതും..... മ്മടെ ഹാർട് കിടന്നു തുള്ളാനും തുടങ്ങി... ന്റെ കർത്താവേ.... മ്മളെ മാത്രo കാത്തോണേ.... ന്നൊക്കെ പ്രാർത്ഥിച്ചു ഉമിനീരിറക്കി കൊണ്ട് നിന്നതും... ആള് മ്മളിലേക് തിരിഞ്ഞു നിന്നു പറഞ്ഞു .... "നിന്നോട് ആര് പറഞ്ഞിട്ട മ്മടെ റോസമ്മേടെ റൂമിലോട്ട് പോകാൻ പറഞ്ഞത്.... ഹേ....അതിനെ ഒന്ന് സമാധാനത്തിൽ ഉറങ്ങാനും സമ്മതിക്കുവേല...... പിന്നെ പ്രധാനപെട്ട മറ്റൊരു കാര്യം...... നിന്റെ കഴുത്തിൽ മിന്ന് കെട്ടിയത് ഞാൻ ആണ്... സൊ നീ കിടക്കേണ്ടത് എന്റെ കൂടെ ഇവിടെയാണ്........അതുകൊണ്ട് നിന്ന് കഥകളി കളിക്കാതെ കയറി കിടക്കടി പോത്തേ കിടക്കയിൽ....." ന്ന് ഇച്ചായൻ ഒരു ഇൻട്രോ പോലും ഇല്ലാതെ മ്മളോട് കലിപ്പ് വിട്ടതും...... മ്മള് ഓൺ ദി സ്പോട്ടിൽ ബെഡിൽ എത്തി... "നിന്നെ ഒന്ന് നന്നാക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ....

മിന്ന് കെട്ടിയ മ്മക്ക് ഒരു വില ഉണ്ടോന്ന് അറിയണമെല്ലോ....." ന്നൊക്കെ പറഞ്ഞു ആള് ടവ്വലും എടുത്തോണ്ട് ഫ്രഷ് ആകാൻ കയറി.... കയറിയ ആള് പെട്ടന്ന് തന്നെ പുറത്തോട്ട് തലയിട്ടൊണ്ട് പറഞ്ഞു.... "മ്മള് ഇവിടുന്ന് അകത് കയറിയിട്ട് മുങ്ങാൻ ആണ് ഉദ്ദേശം എങ്കിൽ..... പൊന്നു മോളെ എടുത്തോണ്ട് വരും ഈ ആൽബി.... അത്‌ നീ എവിടെ ആയാലും.... അതിന്റെ ആഫ്റ്റർ എഫക്ട് പിന്നെ മോൾക് താങ്ങൂല്ല.... ഓർത്താൽ നന്ന്.... നല്ല കുട്ടിയായി അവിടെ കിടന്നോണം.... മനസ്സിലായല്ലോ.....എന്നെ കൊണ്ട് അറ്റ കൈ പ്രയോഗം നടത്തിക്കരുത്.... അപ്പൊ ഇച്ചായൻ കുളിച്ചേച്ചും വരാം......." ന്ന് പറഞ്ഞു ആള് അകത്തേക്കു കയറിയതും..... മ്മള് പല്ല് കടിച്ചു അങ്ങേരെ കുറെ പ്രാകി.... കാലമാടൻ..... തെണ്ടി.... മ്മടെ അക്കുന്റെ ബ്രോ ആയി പോയി അല്ലേൽ കാണാരുന്നു.... ഇതിന് മ്മള് തിരിച്ചടി തരുണ്ട് മിസ്റ്റർ ആൽബിൻ....

ന്നൊക്കെ മനസ്സിൽ കരുതി മ്മള് അപ്പോൾ തന്നെ ടേബിളിൽ വെച്ച ഇച്ചായന്റെ ഫോൺ എടുത്തു കൊണ്ട് തുറന്നു അതിൽ നിന്ന് ഒരു കോൺടാക്ട് എടുത്തു ഡയൽ ചെയ്തു.... അലൻ കാളിങ്...... മറുപുറത് കാൾ എടുത്തതും.... മ്മള് പറഞ്ഞു... "അലൻ സാർ.... ഇത് ഇച്ചായന് അല്ല.... ആനിയ..... മ്മക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... ഇങ്ങട് ഒന്നും പറയണ്ട.... മ്മള് പറയുന്നത് കേട്ടാൽ മതി..... ഓക്കേ... പിന്നെ ഇങ്ങളെ ചങ്ക് മ്മടെ കെട്ടിയോൻ ഇല്ലെ.... അങ്ങേര് ഇങ്ങടെ പെണ്ണും... മ്മടെ ചങ്കും.... അങ്ങേരുടെ പെങ്ങളും ആയ.... മനസിലാവുന്നുണ്ടല്ലോ ല്ലേ.... ആ അതന്നെ അക്കുവിനെ പിടിച്ചു മതം മാറ്റി മാമോതീസ മുക്കുവ.... അതോടെ ഇങ്ങളെ ലിസ്റ്റിൽ നിന്ന് തട്ടാനാ പ്ലാൻ..... ഇങ്ങക്ക് തരാതെ ആൾടെ ഒരു ബിസിനെസ്സ് പാർട്ണർ കോട്ടയക്കാരൻ അച്ചായനുമായി കെട്ടിക്കാനുള്ള പ്ലാൻ ആണ്..... മ്മള് പറയാൻ ഉള്ളത് പറഞ്ഞു.... ബാക്കി ഇങ്ങളെ കയ്യിലാ......"

ന്ന് പറഞ്ഞു ബാക്കി കേൾക്കാൻ നിക്കാണ്ട് മ്മള് ഫോൺ ഓഫ്‌ ചെയ്തു പണി കൊടുത്ത നിർവൃതിയിൽ പുതപ്പ് മൂടി കിടന്നു... കുറച്ച് കഴിഞ്ഞു വാതിലിൽ മുട്ടി അമ്മച്ചി എല്ലാവരും പള്ളിയിൽ പോയേച്ചും വരാമെന്നു പറഞ്ഞു... അക്കുനെയും ശ്രദിക്കാൻ പറഞ്ഞു പോയതും..... മ്മള് കിടന്നു ഒരു പത്ത് മിനുട്ട് കഴിഞ്ഞില്ല.... അപ്പോൾ ഇച്ചായൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും.... മുറ്റത്തു ഒരു ബുള്ളറ്റ് ഇരമ്പി വന്ന സൗണ്ട് കേട്ടു... ഒരുനിമിഷം കഴിഞ്ഞു താഴെ ഹാളിൽ നിന്ന് ഉച്ചത്തിൽ .... "ആൽബി....." ന്നുള്ള വിളി ഉയർന്നതും.... അത്‌ കേട്ട് ഇച്ചായൻ കതക് തുറന്നു പുറത്ത് ഇറങ്ങിയതും..... മ്മളും പുറകെ പതുങ്ങി കൊണ്ട് വെച്ചു പിടിച്ചു... മ്മള് ചെന്നപ്പോൾ ഇച്ചായൻ ഷോക്ക് അടിച്ച പോലെ നിക്കുന്നത് കണ്ട്.......... തല നീട്ടി മ്മള് നോക്കിയപ്പോൾ താഴെ സ്റ്റായെറിന്റെ അവിടെ നിന്ന്.... സ്‌പെക്സ് ഊരി കൊണ്ട് കട്ട കലിപ്പിൽ കയറി വരുന്ന അക്കുവിന്റെ രാവണനെ കണ്ടതും മ്മള് തറഞ്ഞു നിന്നു പോയി... പണി കൊടുക്കാൻ വിചാരിച്ചപ്പോഴെക്കും അത്‌ ഓട്ടോ പിടിച്ചു വന്നോ കർത്താവേ....... ന്ന് കരുതി വന്ന സ്പീഡിൽ തിരിഞ്ഞോടി കൊണ്ട് റൂമിലേക്കു കയറി അവിടെ നിന്ന് പുറത്തോട്ട് തലയിട്ട് രംഗം വീക്ഷിച്ചു കൊണ്ടിരുന്നു.............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story