രാവണ പ്രണയം🔥 : ഭാഗം 47

Ravana Pranayam Novel

എഴുത്തുകാരി: അമീന

പണി കൊടുക്കാൻ വിചാരിച്ചപ്പോഴെക്കും അത്‌ ഓട്ടോ പിടിച്ചു വന്നോ കർത്താവേ....... ന്ന് കരുതി വന്ന സ്പീഡിൽ തിരിഞ്ഞോടി കൊണ്ട് റൂമിലേക്കു കയറി അവിടെ നിന്ന് പുറത്തോട്ട് തലയിട്ട് രംഗം വീക്ഷിച്ചു കൊണ്ടിരുന്നു......... മ്മള് നോക്കുമ്പോൾ..... സ്റ്റെയർ കയറി വന്ന അലൻ കലിപ്പിൽ..... "ഡാ കോപ്പേ..... നിനക്ക് എന്താടാ വേണ്ടത്..... മ്മടെ കഞ്ഞിയിൽ പാറ്റയിടാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ മ്മളെ കയ്യീന്ന് മേടിച്ചേ നീ പോകു......." ന്ന് പറഞ്ഞു ഇച്ചായന്റെ കൈ പിടിച്ചു ബാക്കിലേക് തിരിച്ചു പിടിച്ചതും.... "ഡാ.... ന്താടാ നിനക്ക് പറ്റിയെ... ഡാ ന്റെ കൈ വിടാടാ..... ഞാൻ എന്ത് ചെയ്‌തെന്ന നീ പറയുന്നേ...." "ഒന്നും ചെയ്തില്ലെടാ ഊളെ..... നിനക്ക് നിന്റെ പെങ്ങളെ കിട്ടിയപ്പോ മ്മടെ പെണ്ണിനെ മ്മളിൽ നിന്നകറ്റിയാൽ ഉണ്ടല്ലോ....... നീയാണെ സത്യം..... അവളേം അടിച്ചോണ്ട് പോയി രജിസ്റ്റർ മാരേജും കഴിച്ചു ഫസ്റ്റ് നൈറ്റ്‌ഉം ആഘോഷിച്ചിട്ടേ അനക് മുന്നിൽ വരുള്ളൂ.......

വെറുതെ മ്മളെ കൊണ്ട് കടും കൈ ചെയ്യിക്കരുത്.... അനക് ഓളെ മാമോദിസ മുക്കനോടോ...." "നീ ഇത് എന്തൊക്കെയാ അലൻ പറയുന്നത്.... അവളെ എന്തിനാ ഞാൻ മാമോദിസ മുക്കുന്നെ...." "വേറെ കെട്ടിക്കാൻ അല്ലാണ്ട് എന്തിനാ....അവൾ മ്മാടെയ...... " "ഡാ കോപ്പേ അനാവശ്യം പറയരുത്....... മ്മടെ പെങ്ങളെ കിട്ടിയത് നീ കാരണം ആണ്..... അത്‌ കരുതി നിന്റെ ജീവനെ നിന്നിൽ നിന്ന് അകറ്റാൻ മാത്രം ക്രൂരൻ അല്ല ആൽബി.....നീ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാകും..... ന്നിട്ട് വന്ന് അടിച്ചോണ്ട് പോയി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ നിക്കുന്നു......" ന്ന് പറഞ്ഞു കൊണ്ട് ഇച്ചായൻ കൈ കുടഞ്ഞു...... "ഡാ.... അതിന് മ്മള് സ്വപ്നം കണ്ടത് ഒന്നും അല്ല....

നിന്റെ പെണ്ണ് തന്നെയാ മ്മളെ വിളിച്ചു പറഞ്ഞത്........ നീ മ്മടെ പെണ്ണിനെ മതം മാറ്റി ഏതോ അച്ചായനെ കൊണ്ട് കെട്ടിക്കുവാണെന്ന്.... അതും നിന്റെ ഫോണിൽ നിന്ന് വിളിച്ചിട്ട പാഞ്ഞത്......" ഫ്രാങ്കോ..... നീ അറിഞ്ഞോ മ്മള് പെട്ടു.....🙄 അവരുടെ സംസാരത്തിൽ നിന്ന് മ്മടെ കാര്യം ഏകദേശം തീരുമാനം ആയെന്ന് മനസ്സിലായതും...... മ്മള് മെല്ലെ തല ഉള്ളിലോട്ടു വലിച്ചു ചുമര് ചാരി നിന്നതും... അവരുടെ സംസാരം ഒന്നും കേൾക്കാനില്ല.... ഹേ ഇവര് പോയോ കർത്താവെ...... ഒരു ബളഹം ഒന്നും കേൾക്കാൻ ഇല്ലല്ലോ.... ന്നൊക്കെ കരുതി പതിയെ തലയിട്ട് നോക്കിയതും..... മ്മടെ തല ചെന്ന് എന്തോ ഒന്നിൽ ഇടിച്ചതുo...... മ്മള് തലയുയർത്തി നോക്കിയപ്പോൾ.... ക്ല.... ക്ല.... ക്ലി... ക്ലി...ക്ലൂ... ക്ലൂ.... സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു ഇച്ചായൻ വിത്ത്‌ കട്ട കലിപ്.....🙄... ഒരോല കീർ കയ്യിൽ വെച്ചോ..... ആവശ്യം വരും...

😟 മ്മള് അപ്പോൾ തന്നെ ഒരു വളിഞ്ഞ ഇളി ഇളിച്ചോണ്ട് വിക്കി കൊണ്ട് പറഞ്ഞു...... "ഇ...ഇച്ച.... യൻ എപ്പഴാ വന്നത്.... മ്മള് എന്തോ പെട്ടന്ന് ഉറങ്ങി പോയി.....ഹാ ഭയങ്കര..... ഷീണം.... മ്മള് ഒന്നൂടെ പോയി...... " ന്ന് പറയലും ആൾടെ ബാക്കിൽ നിക്കുന്ന അലൻ സാർ നെ കണ്ടതും മ്മള്..... "സാർ.... സാർ എപ്പോ വന്നു... അക്കു.... ഇവിടെയല്ല....ദോ.... ദവിടെ ആ റൂമില.... മ്മള് കാണിച്ചു തരാ വരി....." ന്ന് പറഞ്ഞു ഇച്ചായനെ മൈൻഡ് ചെയ്യാൻഡ് പോകാൻ നിന്നതും...... പെട്ടന്ന് ആണ് മ്മടെ കയ്യിൽ പിടി വീണത്.... മ്മള് ദയനീയമായി ആളെ നോക്കിയതും..... "എങ്ങോട്ടടി തുള്ളി പോകുന്നെ..... ഇന്ന് നീ ചെയ്തത് കുറച്ച് കൂടി പോയി..... അതിനുള്ളത് മ്മള് തന്നോളo......അവന്റെ പെണ്ണിന്റെ കാര്യം അത്‌ അവന് നോക്കിക്കോളും..... അലൻ..... അക്കു അവിടെയ..... ഉറങ്ങുവാ..... നീ അങ്ങോട്ട് ചെല്ല്..... ഇവളുടെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാക്കാതെ പറ്റില്ല......

അതിര് കടന്നു പോകുവാ ഇവളുടെ പ്രവർത്തികൾ..... നീ ചെല്ല്.... " ന്ന് പറഞ്ഞതും സാർ മ്മളെ നോക്കി ചിരിച്ചോണ്ട് ഇച്ചായനെ നോക്കി.... "നടേശാ കൊല്ലണ്ട..... " ന്ന് പറഞ്ഞോണ്ട് പോയതും..... മ്മള് പകച്ചു കൊണ്ട് ഇച്ചായനെ നോക്കും മുന്നേ ആള് കലിപ്പിൽ മ്മളെ പിടിച്ചു വലിച്ചു കൊണ്ട് അകത്തിട്ട് കതകടച്ചു കൊണ്ട് മ്മളെ അടുത്തേക് വന്ന് പിടിച്ചു തള്ളിയതും മ്മള് ബെഡിലേക് വീണു പോയി.... മ്മള് അപ്പോൾ തന്നെ കൈ കുത്തി എണീറ്റ് ഇരുന്നതും..... ആള് കലിപ്പിൽ മ്മളെ അടുത്തോട്ടു വന്ന് മ്മടെ കയ്യിൽ പിടിച്ചു വലിച്ചു ആളിലേക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.... "യെന്തൊക്കെയാടി നീ ഇന്ന് ചെയ്തു കുട്ടിയെ.... ഹേ..... നിന്റെ തലക്ക് എന്താ ഓളം ഉണ്ടോ.....

യാത്ര കഴിഞ്ഞു വന്ന് കിടന്ന അവനെ വിളിച്ചു അങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നു..... ആരാടി നിന്നോട് പറഞ്ഞത് മ്മളെ പെങ്ങളെ ഇഷ്ടത്തിന് എതിരെ ആയി പ്രവർത്തിക്കുമെന്ന്..... ഹേ..... പറയടി കോപ്പേ....." "അത്‌.... അത്‌ ഇച്ചായ... ഞാൻ ഒരു തമാശ....." "ഇതാണോടി തമാശ........നിനക്ക് അതിന് എന്നെ ഒരു വില ഉണ്ടെങ്കിൽ അല്ലെ.... ഇതൊക്കെ ഞാൻ ആരോട് പറയാനാ.....റെസ്‌പെക്ട് ഉണ്ടാവണേൽ മാനസിൽ ഒരിഷ്ടം വേണമല്ലോ..... പ്രണയം അതെനിക്ക് മാത്രം അല്ലെ തോന്നിയത്....നിനക്ക് അല്ലല്ലോ..... നിനക്ക് ഒന്നും ഓർമ ഇല്ലല്ലോ..... ഇപ്പൊ അവന് വന്ന് എന്നോട് പറഞ്ഞത് കൊണ്ട് മ്മള് അറിഞ്ഞു.... നേരെ മ്മടെ പെങ്ങളെ അടുത്തേക് ആണ് പോയെതങ്കിൽ ഒന്നും അറിയാതെ അവന്റെ ദേഷ്യം അവളോട് ആകുമായിരുന്നു.....ഒന്ന് ഓർത്തോ..... അലൻ അവളെ സ്നേഹിക്കുന്നു....

പക്ഷെ അവന്റെ അടുത്ത നിന്ന് പോലും മ്മടെ പെങ്ങൾ വേതനിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല.... അതൊക്കെ നിനക്ക് ഒരു തമാശ ആണല്ലേ......" "ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ഇച്ചായ..... ഇങ്ങള് മ്മളെ ദേഷ്യം പിടിപ്പിചപ്പോൾ ചുമ്മാ ഒരു പണി....." "മതി നിർത്താൻ..... നിന്റെ ഈ സ്വഭാവം കൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ മ്മള് ആണ് നാണം കെടുന്നത്.....മതി നിർത്തിയെക്കാo..... നിനക്ക് എന്നെ ഒരു ഇമ്പോര്ടന്റ്റ്‌ ആയി തോന്നാത്ത സ്ഥിതിക്ക് അവസാനിപ്പിക്കാം...... മതി എനിക്ക്...... സ്നേഹിച്ചത് ഞാൻ ആണല്ലോ..... ഇനിയും പുറകെ നടക്കുന്നില്ല...... പോ...." "ഇച്ചായ..... അങ്ങനെ ഒന്നും പറയല്ലേ..... അതിനും മാത്രം എന്താ ഉണ്ടായത്..... മ്മള് വെറുതെ ചെയ്തതാ.... ഇനി ചെയ്യില്ല..... മ്മളോട് ഇങ്ങനെ ഒന്നും പറയല്ലേ ഇച്ചായ.... " ന്ന് പറഞ്ഞു മ്മള് ആളെ കയ്യിൽ പിടിച്ചതും...... മ്മടെ കൈ തട്ടി മാറ്റി കൊണ്ട് പോകാൻ നിന്നതും.....

മ്മള് ആൾടെ മുന്നിൽ പോയി നിന്ന് കെട്ടിപിടിച്ചതും..... മ്മളെ ബലമായി പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.... "ആനി..... എന്ത് സ്ഥാപിക്കാൻ ആണ് നീ ഉദേശിക്കുന്നത്...... ഒന്നും വേണ്ട.... നിനക്ക് ഇല്ലാത്ത സ്നേഹം കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട......" "നിർത്തുന്നുണ്ടോ.... കുറെ ആയല്ലോ പറയുന്നു..... നിങ്ങളെ സ്നേഹിച്ചിട്ടുള്ളൂന്ന്.... പിന്നെ ഞാൻ എന്താ പുകയാണോ.... ഹേ.... പറയാൻ..... നിങ്ങൾ പറഞ്ഞത് ശരിയാ..... മ്മക്ക് ഒന്നും ഓർമയില്ല.... ഇങ്ങള് മ്മളെ മിന്ന് കെട്ടിയത് പോലും..... എന്നിട്ടും മ്മള് സ്നേഹിച്ചു പോയി ഇങ്ങളെ..... മ്മടെ സ്വന്തം ആണെന്ന് അറിയാതെ മ്മള് ജീവനേക്കാൾ ഏറെ ഇങ്ങളെ സ്നേഹിച്ചു പോയി..... അറിയോ ഇങ്ങക്ക്....... ഓരോ കാരണം കൊണ്ട് എന്നെ വഴക് പറയുമ്പോൾ ഞാൻ എത്ര കരഞ്ഞിട്ടുണ്ടന്ന്......

അന്ന് മ്മള് അനാഥയാണെന്ന് പറഞ്ഞില്ലേ..... അന്ന് നെഞ്ച് പൊട്ടിയ കരഞ്ഞത്.... മ്മള് ജീവനേക്കാൾ ഏറെ സ്നേഹിച്ച നിങ്ങടെ വായിൽ നിന്ന് എനിക്ക് ആരും ഇല്ലാത്തവൾ ആണെന്ന് കേട്ടപ്പോൾ തകർന്ന് പോയി ആനി...... അതുകൊണ്ട് ന്നെ വേദനീപ്പിചതിന്ന് ഒരു ചെറിയ പ്രതികാരം ആയിട്ടാ ഞാൻ ഇങ്ങളിൽ നിന്ന് വിട്ടു നിന്നത്..... അല്ലാണ്ട് ഇങ്ങളെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല........ ജീവനാണ്...... ഇങ്ങള് ഇല്ലേൽ ഈ ആനിടെ ശ്വാസം പോലും നിലച്ചു പോകും ഇച്ചായ..... ഐ റിയലി love u.....ഇച്ചായ....." ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തോട്ട് ഇരുന്നതും....... പെട്ടന്നാണ് ഒരു പൊട്ടിച്ചിരി കേട്ടത്..... അത്‌ കേട്ടതും മ്മള് കണ്ണ് നിറച്ചു തല ഉയർത്തി നോക്കിയതും......

മ്മളെ നോക്കി കയ്യും കെട്ടി ചിരിക്കുന്നു അങ്ങേര്..... "അപ്പൊ ഇച്ചായന്റെ കൊച്ചിനു ഉള്ള് തുറക്കാനുo അറിയാം..... അതിന് വേണ്ടി നിന്നെ ഒന്ന് വേദനിപ്പിക്കേണ്ടി വന്നല്ലോടി മോളെ...." ന്ന് പറഞ്ഞതും.... ഇത്രയും നേരം ദേഷ്യം പിടിച്ചത് മ്മളെ കൊണ്ട് ഇഷ്ടം പറയിക്കാൻ ആയിരുന്നോ കർത്താവെ..... അത്‌ മനസ്സിലേക്ക് വന്നതും..... മ്മള് കലിപ്പിൽ എണീറ്റ് ചെന്ന് ഷർട്ടിൽ കുത്തി പിടിച്ചു പറഞ്ഞു.... "അപ്പൊ അപ്പൊ ന്നെ പറ്റിക്കുവായിരുന്നോ.... ഹേ.... എല്ലാം കണക്കാ..... അക്കുവിന്റെ ആങ്ങള തന്നെയാ ഇങ്ങള്..... അവളെ പോലെ എല്ലാ ഐഡിയയും ഉണ്ട്.... മ്മളെ പറ്റിച്ചു നിക്കുന്നത് കണ്ടില്ലേ.... പോ.... കാണണ്ട എനിക്ക്....." ന്ന് പറഞ്ഞു മ്മള് ആളെ തള്ളി മാറ്റി പോകാൻ നിന്നതും.... പെട്ടന്നാണ് മ്മളെ അരയിലൂടെ ചുറ്റി പിടിച്ചു ബെഡിലേക് ഇട്ടത്....

പെട്ടന്നുള്ള ഇച്ചായന്റെ പ്രവർത്തിയിൽ മ്മള് ഒന്ന് ഞെട്ടിയതും മ്മളെ നോക്കി മീശ പിരിച്ചു ഇട്ടിരുന്ന ഷർട്ട്‌ തലവഴി ഊരിഎടുത്ത് കൊണ്ട് നിലത്തോട്ട് ഇട്ടതും.... മ്മള് പകച്ചു പോയി.... "ഇച്ചായ...😲... ഇങ്ങള് എന്താ ചെയ്യണേ... " "വളച്ചു കേടില്ലാതെ പറയാo......നി ഇപ്പൊ ഇഷ്ടം പറഞ്ഞ സ്ഥിതിക്..... മ്മക്ക് നിന്നെ ഒന്ന് സ്നേഹിക്കാൻ തോന്നുന്നുണ്ട്..... അത്‌ കൊണ്ട് മോള് ഒന്ന് ക്ഷമിച്ചു കിടക്ക്....." "ദേ വല്ല കന്നംത്തിരിവും കാണിച്ചാൽ ഉണ്ടല്ലോ..... അമ്മച്ചിയാണേ മ്മള് നിലവിളിക്കും.... പറഞ്ഞില്ലാന്നു വേണ്ട..... ഒന്ന് മാറി പോയെ...." ന്ന് പറഞ്ഞു മ്മള് ആളെ തള്ളി മാറ്റി ഓടാൻ നിന്നതും..... വാതിൽ എത്തും മുന്നേ മ്മളെ പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് നിർത്തിയതും..... മ്മള് പകച്ചു നിന്ന് പോയി..... മ്മള് കിതച്ചു കൊണ്ട് ആളെ നോക്കിയതും...... വശ്യമായ ചിരിയോടെ മ്മളെ നോക്കി കൊണ്ട് നിന്നതും.... പെട്ടന്നാണ് മ്മടെ ചുണ്ടോട് ആളെ ചുണ്ട് ചേർത്ത് വെച്ചത്.....

അതിൽ ഒന്ന് പിടഞ്ഞു പോയ മ്മള് ആളെ തളി മാറ്റാൻ നോക്കിയതും..... ആൾടെ പല്ലിനാൽ മ്മടെ കീഴ് ചുണ്ട് കടിച്ചു കൊണ്ട് നുണഞ്ഞതും...... മ്മടെ ഉള്ളിലൂടെ ഒരു കളൽ അങ്ങ് പോയതും...... മ്മള് തളർന്നു പോയി..... ചെക്കന്റെ പ്രവർത്തിയിൽ മ്മള് ഒന്നൂടെ തള്ളി മാറ്റാൻ നോക്കിയതും...... മ്മളെ അരയിൽ പിടിച്ചു പിച്ചി കൊണ്ട് മ്മടെ ചുണ്ട് മുഴുവൻ ആയി ആള് കവര്ന്നെടുതത്തിന് അനുസരിച്ച് മ്മളിലേക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു..... പതിയെ മ്മളും അതിൽ ലയിച്ചു പോയതും......ആള് മ്മളിൽ നിന്ന് വേർപെടാൻ നിന്നതും..... എന്തോ അകലാൻ തോന്നാതെ ആൾടെ അരയിൽ പിടിച്ചു വലിച്ചു കൊണ്ട് ഇത്തവണ മ്മടെ ചുണ്ട് ആൾടെ ചുണ്ടിനെ കവർന്നു.........

ആളും വിട്ടു കൊടുക്കാതെ അതിൽ ലയിച്ചു... മ്മള് പതിയെ ആളിൽ നിന്ന് വേർപെട്ടതും...... ആ മുഖത്തേക് ഒന്ന് നോക്കാൻ കൂടെ കഴിയാതെ മ്മള് തല കുനിച്ചു കൊണ്ട് ആൾടെ നെഞ്ചിലേക് ചാഞ്ഞു...... മ്മളെ മെല്ലെ കൈകൊണ്ട് ചുറ്റി പിടിക്കാൻ നിന്നതും..... മ്മള് ആളെ തള്ളി മാറ്റി കതക് തുറന്നു ഓടി...... ***************** (അലൻ ) യാത്ര ഷീണത്തിൽ ഒന്ന് മയങ്ങിയതേ ഓര്മയൊള്ളു പിന്നീട് ആനി വിളിച്ചു പറഞ്ഞത് കേട്ട് കലിപ്പ് കയറിയാണ് മ്മള് ആൽബിയുടെ അടുത്തെത്തിയത്...... മ്മളെ പെണ്ണിനെ മ്മളിൽ നിന്ന് അകറ്റാൻ നോക്കാണെന്ന് കരുതി ചെക്കനോട് കലിപ്പ് ആയി...... പിന്നീട് ആണ് അറിഞ്ഞത്‌ മ്മടെ ചങ്ക് എല്ലാം പറഞ്ഞു സെറ്റ് ആക്കിയെന്ന്...... അവന്റെ പെണ്ണ് വെച്ച ഒരു ആപ്പ് ആണ് ഇതെന്ന മനസിലായപ്പോൾ...... അവൻ അതിനിട്ടൊരു പണി കൊടുത്തേ ബാക്കിയുള്ളു ന്ന് പറഞ്ഞു പോയപ്പോൾ അവളുടെ അവസ്ഥയിൽ സത്യത്തിൽ മ്മക്ക് ചിരിയാണ് വന്നത്.....

പെണ്ണിന്റെ ബാക്കി വല്ലതും കിട്ടിയാൽ ഭാഗ്യം..... ന്നൊക്കെ കരുതി മ്മള് മ്മടെ പെണ്ണിന്റെ റൂമിന്റെ കതക് തുറന്ന് അകത്തോട്ടു കയറിയതും..... ആള് ബെഡിൽ മൂടി പുതച്ചു കിടക്ക..... മ്മള് പിന്നെ ശബ്ദം ഉണ്ടാകാതെ അവൾക്കരികിലായി ബെഡിൽ ഇരുന്നോണ്ട് പെണ്ണിനെ തന്നെ നോക്കി..... ഔ ക്യൂട്ട്...... ഉറങ്ങുമ്പോൾ പെണ്ണ് ഹെവി ക്യൂട്ട് ആണല്ലോ പടച്ചോനെ..... ഇന്നലെ രാത്രി എന്തൊക്കെ പുകിൽ ആണ് ഉണ്ടായത്..... ഇപ്പൊ എല്ലാം ഒന്ന് ഓക്കേ ആയത് പെണ്ണിന്റെ മുഖത്തു നിന്ന് മനസ്സിലാക്കാം.... ആറ്റംബോബിൽ വെടിമരുന്നിന് ഉണ്ടായ മുതൽ ആണ് ഈ കിടക്കുന്നതെന്ന് ആരെങ്കിലും പറയോ...... അങ്ങനെ ഉള്ളതല്ലേ പെണ്ണിന്റെ കയ്യിലിരുപ്പ്.... ന്നൊക്കെ മ്മള് അവളുടെ മുഖത്തു നോക്കി കൊണ്ട് ഓരോന്ന് ഓർത്തതും...... പെണ്ണ് ഉറക്കത്തിൽ.... "ആരാ ഈ പുതപ് മ്മടെ മേലെ ഇട്ടേ....ചൂടെടുക്കുവാ...." ന്ന് പറഞ്ഞു അതെടുത്തു ഒറ്റ യേർ.... വിത്ത്‌ ഡയലോഗ്.....

"പോ അണ്ണാച്ചി പിന്നെ വാ....." പുതപ്പ് ആണേൽ നേരെ വന്ന് നിന്നത് മ്മടെ മുഖത്തും.....ഇതെന്തിന്റെ കുഞ്ഞാണോ എന്തോ....🙄 ന്ന് മനസ്സിൽ പറഞ്ഞു മുഖത്തു നിന്ന് പുതപ് മാറ്റി നോക്കിയതും...... പകച്ചു പോയി.... മുന്നിലെ കാഴ്ച്ചയിൽ മ്മടെ തൊണ്ട വരെ മരുഭൂമി പോലെ വറ്റി വരണ്ടു.... പെണ്ണ് ഉണ്ട് അവളുടെ വയർ കാണിച്ചു കിടക്കുന്നു....... ന്റെ റബ്ബേ.... എന്ന സ്‌ട്രെക്ക്ച്ചറാണ്......😇 ഒരു സ്കര്ടും ടോപ്പും ആണ് പെണ്ണ് ഇട്ടത്.... ടോപ് ആണേൽ പൊങ്ങി പോയി വയർ മുഴുവൻ വെളിയിലും..... ന്റെ കണ്ട്രോൾ മച്ചാൻ മാരെ....കൂടെ നിന്നേക്കണേ...... ന്നൊക്കെ മനസ്സിൽ കരുതി അവളിൽ നിന്ന് മുഖം തിരിച്ചതും..... ഓൺ തെ സ്പോട്ടിൽ മ്മടെ കണ്ണുകൾ ഉടക്കിയത് അവളുടെ നാഭിച്ചുഴിക്കരികിൽ ആയുള്ള കുഞ്ഞു മറുകിൽ ആയിരുന്നു.... ന്റെ പടച്ചോനെ വല്ല...വല്ല ആവശ്യവും ഉണ്ടായിരുന്നോ... അവിടെ ഒക്കെ കൊണ്ട് പോയി മറുക് കൊടുക്കാൻ....

അല്ലേലെ മറുക് മ്മടെ ഒരു വീക്നെസ് ആണ്.... അതാണെൽ ടഫ് സ്പോട്ടിലും.....പെണ്ണിനെ കെട്ടും മുന്നേ മ്മളെ ഒരു ബാലൻ കെ നായർ ആകരുത് അപേക്ഷ ആണ്.... ന്നൊക്കെ മനസ്സിൽ പ്രാർത്ഥിച്ചു നോക്കിയതും.... പെണ്ണ് ഒന്ന് തിരിഞ്ഞു കിടന്നത് കൊണ്ട് ടോപ് കൊണ്ട് വയർ മറഞ്ഞു കിടന്നു.... അതോടെ മ്മള് ഒന്ന് ശ്വാസം വലിച്ചു വിട്ടു.....സമാധാനം..... ഇനി പെണ്ണിനെ പെട്ടന്ന് വിളിച്ചില്ലേൽ ഇനിയും തിരിഞ്ഞു കിടന്നു മ്മടെ കൈക്ക് പണിയുണ്ടാക്കി വെക്കും.... നോക്കെ കരുതി മ്മള് പെണ്ണിനെ തട്ടി വിളിച്ചതും.....കാന്താരി ഒന്ന് ചിണുങ്ങി കൊണ്ട് മുഖം തിരിച്ചു.... അതോടെ പെണ്ണിന്റെ മുടി മുഴുവൻ മുഖത്തുടെ വീണു.... മ്മള് പിന്നെ പതിയെ മുഖത്തു നിന്ന് മുടി വകഞ്ഞു മാറ്റി ചെവിക്കിടയിൽ ഒതുക്കി വെച്ച് കൊണ്ട് ബാക്കി മുടികൾ ബാക്കിലേക് ആയി മാറ്റിയതും..... സമ്മതിക്കില്ല....

മ്മളെ നന്നാവാൻ സമ്മതിക്കില്ല....പെണ്ണിന് ഇത് മറുക് മാത്രമേ ഒള്ളു.....🙈....ന്നെ അങ്ങ് കൊല്ല്..... പെണ്ണിന്റെ കഴുത്തിനു ഇരുവശങ്ങളിലായി രണ്ട് ബ്ലാക്ക് സ്പോട് ഉണ്ട്..... athaanel ഒടുക്കത്തെ മോന്ജ് ആണ് പെണ്ണിന് നൽകുന്നത്..... എന്തോ അതൂടെ കണ്ടതും മ്മടെ മനസ് പിടിവിട്ട് പോയതും..... മ്മടെ അധരം കുഞ്ഞു മറുകിലായി പതിഞ്ഞതും....... ഓൺ തെ സ്പോട്ടിൽ മ്മള് നിലത്തു എത്തിയിരുന്നു.... നിലത്തു വീണ മ്മള് പകച്ചു കൊണ്ട് എണീറ്റ് ഇരുന്നു നോക്കിയതും..... കണ്ടത് കട്ട കലിപ്പിൽ കഴുത്തിൽ കൈ വെച്ച് ബെഡിൽ ഇരിക്കുന്ന മ്മടെ ആറ്റം ബോംബിനെ ആണ്..... പടച്ചോനെ ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയി.... മ്മളെ പോക കണ്ടേ ഇനി കുരിപ്പ് അടങ്ങു..... ന്ന് കരുതി മ്മള് നന്നായൊന്ന് ഇളിച്ചോണ്ട് പെണ്ണിനരികിലായി പോയതും...... "ഡോ.രാവണ....നി എങ്ങനെ ഇവിടെ...... നീ....നി... എന്താ മ്മളെ ചെയ്തേ....

ഹേ.... ഇനി മ്മടെ അടുത്തേക് വന്നാൽ ഇതെടുത് ഏറിയും.... ന്ന് പറഞ്ഞു ബെഡിനരികിലെ വൈസ് എടുത്ത് കയ്യിൽ പിടിച്ചതും മ്മള്.... "ദേ അക്കു... അതവിടെ വെക്ക്...അതെറിയാൻ മാത്രം മ്മള് അതിന് എന്താ ചെയ്തത്..." "എന്താ ചെയ്തേന്നൊ.... വൃത്തികെട്ടവനെ......ഉമ്മച്ചാ....നീ എന്തിനാ മ്മളെ ഉമ്മിച്ചേ...... ദേ കല്യാണം കഴിക്കാതെ മ്മളെ ദേഹത്തു തൊട്ടാൽ ഉണ്ടല്ലോ.... അപ്പൊ ഇതാണല്ലേ പണി മ്മള് ഉറങ്ങുമ്പോൾ..... ന്റെ കർത്താവെ... മ്മടെ ചരിത്രം....." "ന്തൊന്ന്....ചരിത്രം.... " "ചരിത്രം അല്ല ചാരിത്രം......മ്മള് ഇപ്പൊ ഉണർന്നില്ലേൽ താൻ എന്നെ.... മ്മള് ഇതെല്ലാരോടും പറയും..നോക്കിക്കോ......അല്ലുചായ....." ന്ന് പറഞ്ഞു പെണ്ണ് അലറി വിളിക്കാൻ നിന്നതും...... മ്മള് ബെഡിൽ കയറി ഇരുന്നു പെണ്ണിന്റെ വാ മൂടി കൊണ്ട് പറഞ്ഞു... "ഡി കോപ്പേ.... ഒച്ചവെക്കല്ലേടി..... നീ പറഞ്ഞത് ശരിയാ ഉമ്മ വെച്ച് പോയി.... മ്മള് എന്ത് ചെയ്യാനാ....

ഈ ടഫ് സ്പോട്ടിൽ ഒക്കെ മറുക് വെച്ചേച്ചും മ്മടെ കണ്ട്രോൾ കളഞ്ഞിട്ടല്ലേ.... " ന്ന് മ്മള് പറഞ്ഞതും...... പെണ്ണ് കൈ തട്ടി മാറ്റി കൊണ്ട് കലിപ്പിൽ.... "അപ്പൊ പറഞ്ഞു വന്നത്.... മറുക് കണ്ടാൽ താൻ ഉമ്മിക്കോ...." "ഓഫ്‌കോഴ്സ്..... അത്‌ പറയാൻ ഉണ്ടോ..... നീ മ്മടെ സ്വന്തം പ്രോപ്പർട്ടി ആയത് കൊണ്ട് മ്മള് തന്നിരിക്കും മോളെ.... " "ഒലക്ക കൊണ്ടടിക്കും ഞാൻ........ മ്മടെ അടുത്തോട്ടു വന്നാൽ പറ്റുവാണേൽ മ്മള് കഴുത്തിൽ ബെൽറ്റ്‌ വരെ ഇടും....." "ഒഹോഹ്..... ന്നാൽ ഒരു ബെൽറ്റ്‌ നിന്റെ അരയിലും ഇട്ടേക്ക്..... മ്മക്ക് തീരെ കണ്ട്രോൾ കിട്ടാത്തത് നിന്റെ വയറിലെ മറുക് കാണുമ്പഴാ....." ന്ന് പറഞ്ഞു ചെക്കൻ മ്മടെ ടോപിനുള്ളിൽ വയറിൽ പിടിച്ചു പിച്ചിയതും..... മ്മള് പകച് പണ്ടാരടങ്ങി പോയി.....

കോപ്പൻ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് മ്മടെ അടുത്തേക് വന്നതും...... മ്മള് ആളെ തള്ളി മാറ്റി കൊണ്ട് ഇറങ്ങി ഓടി.... "ഒന്ന് പോടാ ചെക്കാ..... ഇനി മ്മളെ അടുത്തേക് വന്നാൽ ഉണ്ടല്ലോ മ്മള് മ്മടെ ഇച്ചായനോട് പോയി കംപ്ലയിന്റ് ചെയ്യും.... നിനക്ക് അറിയാലോ നല്ല ജിം ബോഡിയ ന്റെ അല്ലുചായന്....." "ഡി കോപ്പേ.... പിന്നെ മ്മള് എന്താ പൊകയാണോ...... മ്മളും നല്ല ജിം തന്നെയാ.....സംശയമുണ്ടേൽ മ്മടെ അടുത്തോട്ടു വന്ന് ചെക് ചെയ്യടി....." "അയ്യോ വേണ്ടായേ..... തന്നതാൻ അങ്ങ് ചെക് ചെയ്‌താൽ മതി മ്മള് പോകുവാ.... " ന്ന് പറഞ്ഞോണ്ട് മ്മള് കതക് തുറന്നു പുറത്തോട്ട് പോയതും...... അല്ലുചായന്റെ റൂം തുറന്നു കൊണ്ട് ആനി ഓടി വന്നതും ഒരുമിച്ചായിരുന്നു.... അവൾക് പുറകെ വന്ന ഇച്ചായന്റെ അടുത്തോട്ടു ഓടി ചെന്ന് ആ കയ്യിൽ കൈ കോർത്തു പിടിച്ചു.... അപ്പോൾ തന്നെ രാവണൻ റൂമിൽ നിന്ന് ഇറങ്ങി വന്നതും.....

ഞങ്ങളെ കണ്ട് സ്റ്റോപ്പ്‌ ആയി.... മ്മള് ആണേൽ അപ്പോൾ തന്നെ... "അല്ലുചായ..... ഇങ്ങടെ ഈ ഫ്രണ്ട്നോട്‌ അടങ്ങി നിക്കാൻ പറഞ്ഞോളി..... അല്ലേൽ മ്മടെ കയ്യീന്ന് മേടിച്ചു കൂട്ടും....." "അതെന്താ റോസമ്മേ....... അവന് വല്ല കന്നംതിരിവ് കാണിച്ചോ ഇച്ചായന്റെ മോളോട്....." "പിന്നല്ലാതെ..... ഒന്നൂല്ലേലും ഒരു പ്രായ പൂർത്തിയായ മ്മടെ റൂമിലേക്കു ഇടിച്ചു കയറി വരാന് ആരാ ഇങ്ങേരോട് പറഞ്ഞത്..... ഇനി നമുക്ക് ല്ലേ വീടിന് മുന്നിൽ നോ എൻട്രി ബോഡ് വെക്കണം....." "എന്തിനാഡി കോപ്പേ വീടിന് മുന്നിൽ ആക്കുന്നെ മ്മടെ നെഞ്ചത്ത് വെക്കഡി നിന്റെ ബോഡ്.... " "ഞഞ്ഞഞാ......വേണേൽ നെഞ്ചത്തുo വെക്കും ബോഡ്..... ഒഞ്ഞു പോയേ രാവണ......"😏 "ദേ.... ആൽബി....അവളോട് പറഞ്ഞേക് മ്മളെ നോക്കി പുച്ഛിക്കരുതെന്ന്....

മ്മക്ക് അത്‌ കാണുന്നതേ കലിയ..... " "റോസമ്മേ..... ഒന്നൂല്ലേലും നിന്റെ ചെക്കൻ അല്ലേടി ക്ഷമിച്ചേക്ക്......" "അയ്യ...... ഇത് നല്ല കൂത്ത്....ഇങ്ങട ഫ്രണ്ട് മ്മളോട് ചെയ്തത് ന്താന്ന് അറിയോ..... " "ന്താ അക്കു..... പറയ്‌.... " ന്ന് ശബ്ദം കേട്ടതും... ഇതാരെടെ.... ന്ന് കരുതി മ്മള് നോക്കുമ്പോ അറിയാനുള്ള ആകാംക്ഷയിൽ നിക്കുന്ന ആനിയിൽ നിന്നും ആണ് ആ ഡയലോഗ്...... മ്മള് അപ്പോൾ തന്നെ..... "ആനി.... നിനക്ക് അറിയോ.... " ന്ന് പറഞ്ഞു മ്മള് അവൽക്കരികിലേക് ചെന്ന് പറഞ്ഞു..... "ഇങ്ങേർ ഉണ്ടല്ലോ.... മ്മളെ റൂമിൽ വന്ന്..... മ്മളെ..... " "മ്മളെ..... 😁... ബാക്കി പറ..... " "അത്‌.....അതില്ലേ......ആ ഒന്നൂല്ല..... മ്മള് പോണേണ്......"🏃‍♀️🏃‍♀️ ന്ന് പറഞ്ഞു മ്മള് സ്റ്റെയർ ഇറങ്ങി പോയതും...... "ചെ നശിപ്പിച്ചു....."

ന്ന് പറഞ്ഞു പെണ്ണ് പല്ല് കടിച്ചു മ്മടെ പുറകെ വരുന്നുണ്ട്.....പെണ്ണ് എന്തൊക്കെയോ പ്രതീക്ഷിചെന്ന് തോനുന്നു.....😁 താഴെ എത്തിയപ്പോൾ മ്മളേം വിളിച്ചു നേരെ കിച്ചണിലേക്ക് കൊണ്ട് പോയി അവൾ.... മ്മള്ക്ക് ജ്യൂസ് ഒക്കെ ഉണ്ടാക്കി തന്നു..... മ്മള് അതും കുടിച്ചു ബാക്കി ഉള്ളത് ഹാളിൽ ഇരിക്കുന്ന രണ്ടാൾക്കും കൊണ്ട് കൊടുത്തപ്പോൾ ആണ്.... കിച്ചണിൽ നിന്നുണ്ട് ആനി ഓടി വന്നൊണ്ട് മ്മളെ കയ്യും പിടിച്ചു വലിച്ചോണ്ട് പുറത്തോട്ട് ഓടിയത്... മ്മള് കാര്യം എന്താണ്ന്ന് ചോദിക്കും മുന്നേ അവൾ മ്മളേം കൊണ്ട് തൂണിന് മറവിൽ നിന്നോട് ഗേറ്റിലേക് വിരൽ ചൂണ്ടിയതും...... കണ്ടത് നടന്നു വരുന്ന ഷാഫിറയെ ആണ്.... അവളുടെ കുണുങ്ങിയുള്ള നടത്തം കണ്ടിട്ട് മ്മക്ക് ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നിയതും.... മ്മള് ആനിയെ നോക്കി ഫോള്ളോ മി... ന്ന് പറഞ്ഞോണ്ട് അവൾക്കടുതെക് നടന്നടുത്തു.....

മ്മളെ അവിടെ കണ്ട് ഒന്ന് തറഞ്ഞു നിന്ന അവളുടെ മുഖത്തായി പുച്ഛം നിറഞ്ഞു നിന്നതും...... മ്മളും ഒന്ന് പുച്ഛിച്ചു വിട്ടു....😏 "മെഹക്..... എന്ന റോസ്..... അല്ലെ.... എല്ലാം അറിഞ്ഞു..... യെങ്ങനെയെന്നാകും..... മ്മളെ തോൽപിച്ചെന്ന് കരുതി സന്തോഷിക്കണ്ട നീ...... അതിനനുവദിക്കില ഷാഫിറ........വേദനിപ്പിക്കും ഞാൻ നിന്നെ.....ഇപ്പൊ ഇങ്ങോട്ട് വന്നത് തന്നെ നി എവിടെയാണെന്ന് അറിഞ്ഞിട്ട് തന്നെയാ......അതും ഒരു സർപ്രൈസ് കാണിക്കാൻ........" ന്ന് അവൾ പറഞ്ഞതും..... മ്മള് സംശയത്തോടെ നോക്കിയതും....... മ്മടെ കാതോരം വന്ന് പറഞ്ഞു.... "മ്മളിൽ നിന്ന് തട്ടിയെടുത്തത അലനെ...... അവനെ ഇപ്പൊ നിന്നിൽ നിന്ന് ഞാൻ ഇങ്ങെടുക്കാൻ പോകുവാ......" "ആഗ്രഹം കൊള്ളാം...... അത്‌ നടക്കില്ലല്ലോ മോളെ........" "നടക്കുമോ ഇല്ലയൊന്ന് നേരിട്ട് കണ്ടോ.... ഞാൻ അഞ്ചു വരെ എണ്ണി തീരുമ്പഴേക്കും അലൻ..... അവൻ വരും മ്മടെ അടുത്തേക്.....

അതും നിന്റെ മുന്നിൽ വെച്ച് മ്മളെ ഹഗ് ചെയ്യും...." "ഡി......" "അലറാതെ റോസ്..... വൺ..... ടു..... ത്രീ..... ഫൗർ...." ന്ന് അവൾ എണ്ണി തീർന്നപ്പഴേക്കും... അകത്ത് നിന്ന് ഓടിവന്ന അലൻ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് അവളെ വാരിപുണർന്നു..... അത്‌ കണ്ടതും മ്മള് ദേഷ്യത്താൽ അവളെ പിടിച്ചു മാറ്റി കാരണം നോക്കി ഒന്ന് പൊട്ടിച്ചതും..... ദേഷ്യത്തിൽ മ്മളെ ഒന്ന് നോക്കി അലൻ നേരെ തിരിഞ്ഞു കൊണ്ട് അവൾ ഫോൺ എടുത്തതും.... ഒന്ന് കണ്ണടച്ച് തുറന്ന അവൻ മ്മളെ ഒന്ന് നോക്കി നിന്ന് കൈ വീശി മ്മടെ മുഖത്തടിച്ചതും.... മ്മള് ഞെട്ടിക്കൊണ്ട് അവനെ നോക്കിയപ്പോൾ.... മ്മളിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് ആ പൂതനയെ ചേർത്ത് പിടിച്ചു കൊണ്ട് ഗേറ്റിലേക് നടന്നു പോയതും......

അവളുടെ മുഖത്തു വിജയ ചിരി തെളിഞ്ഞു.... മ്മള് നിറഞ്ഞ കണ്ണാലെ അവരെ നോക്കും മുന്നേ ഗേറ്റിലായി നിർത്തിയ റെഡ് ഓടി കാറിലേക് കയറി പോയതും....... കണ്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ മ്മള് നിറഞ്ഞ കണ്ണാലെ നിന്നതും...... തല താഴ്ത്തി കൊണ്ട് നിന്നപ്പോൾ മ്മടെ കണ്ണിലായി നിലത്തു വീണുകിടക്കുന്ന ചെക്കന്റെ ഫോൺ കണ്ടത്.... മ്മള് അപ്പോൾ തന്നെ അത്‌ കയ്യിലെടുത്തു കൊണ്ട് ഓൺ ചെയ്തു നോക്കിയതും...... അപ്പോൾ തന്നെ തുറന്നു വന്ന വീഡിയോ കണ്ട് ദേഷ്യo ഉയർന്നു പൊങ്ങിയതും...... മ്മള് കലിപ്പിൽ അകത്തേക്കു ഓടി കയറി..... റൂമിൽ ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഇറങ്ങിയതും....... മ്മളെ മുന്നിലേക്കായി രാവണന്റെ ബുള്ളറ്റ് കീ അല്ലുചായൻ നീട്ടികൊണ്ട് പറഞ്ഞു..... "വിജയിക്കണം...... പുറകെ ഉണ്ട് നിന്റെ അല്ലുചായൻ......ഈ പ്രശ്നം തീർക്കാൻ അലൻന്റെ അക്കുവിനെ കഴിയു....."

ന്ന് പറഞ്ഞതും....... മ്മള് ഒന്ന് പുഞ്ചിരിച്ചോണ്ട് അതും മേടിച്ചു സ്റ്റെയർ ഇറങ്ങി പുറത്തോട്ട് ചെന്ന് ചെക്കന്റെ ബുള്ളറ്റിൽ കയറിയതും...... മ്മടെ തോളിൽ ഒരു സ്പര്ശനം ഏറ്റതും...... നോക്കിയപ്പോൾ പുഞ്ചിരിച്ചോണ്ട് ഇരിക്കുന്ന ആനിയെ കണ്ടതും....അവൾ...... "നിന്റെ കൂടെ ഞാനും ഉണ്ട്.....അതെവിടെക്ക് ആയാലും......അപ്പൊ ക്രൈം പാർട്ണർ ചലോ......" ന്ന് അവൾ പറഞ്ഞതും....മ്മള് ഒന്ന് പുഞ്ചിരിച്ചു സൈറ്റ് അടിച്ചോണ്ട്.....വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ചിലതെല്ലാം മനസ്സിൽ കണക്ക് കൂട്ടി മ്മടെ ലക്ഷ്യത്തിലേക് പറപ്പിച്ചു വിട്ടു......... .............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story