രാവണ പ്രണയം🔥 : ഭാഗം 48

Ravana Pranayam Novel

എഴുത്തുകാരി: അമീന

ബുള്ളറ്റിൽ ലക്ശ്യസ്ഥാനത്തേക് കുതിക്കുമ്പോഴും മ്മൾക് അറിയില്ല അതിൽ മ്മൾക് എത്രത്തോളം വിജയിക്കാനാകുമെന്ന്..... ഒരുനിമിഷം രാവണന്റെ കൈ മുഖത്തു പതിഞ്ഞപ്പോൾ വേദന തോനിയതിലും കൂടുതൽ മ്മടെ ഹൃദയത്തിൽ നോവ് തീർത്തത് ചെക്കന്റെ കണ്ണിൽ കണ്ട നിസ്സഹായാവസ്ഥ ആയിരുന്നു..... മ്മടെ മുന്നിൽവെച് അവനങ്ങനെ ചെയ്യണമെങ്കിൽ തക്കതായ കരണമുണ്ടെന്ന് തോന്നിയെങ്കിലും....ഷാഫിറ അവൾ ഇങ്ങനെ ഒക്കെ തരം താണ പ്രവർത്തി ചെയ്യുമെന്ന് രാവണന്റെ ഫോണിലെ വീഡിയോ കാണുംവരെക്കും മ്മക്ക് അറിയില്ലായിരുന്നു..... ആ കൊപ്പത്തി ഷാഫിറയുടെ ഡയലോഗിൽ തന്നെ മ്മൾക്കുറപ്പായിരുന്നു എന്തൊക്കെയോ അവൾ പ്ലാൻ ചെയ്തിട്ടുണ്ടെന്ന്.... അത്‌ അവൾ മാരിയെ അപായപെടുത്തൊകൊണ്ടായിരിക്കുമെന്ന് മ്മള് കരുതിയതുപോലും ഇല്ല....

ആ വീഡിയോയിൽ ഒരു റൂമിൽ മാരിയെ കെട്ടിയിട്ടിട്ടുണ്ട് അവൾക്കടുത്തായി കുറച്ച് അവളുടെ തടിമാടന്മാരായ ഗുണ്ടങ്കലും ഉണ്ട്‍ കവലിനായി... അവളുടെ ഒറ്റ ആജ്ഞ മതി അവന്മാർ മാരിയെ പിച്ചി ചീന്തും.... അവളുടെ അവസ്ഥ...ആത് തികച്ചും ചങ്ക് പൊടിഞ്ഞു പോകുന്ന കാഴ്ചയായിരുന്നു.... കരഞ്ഞു കലങ്ങിയ കണ്ണുകൾ.... അത്‌ കണ്ടതും മുന്നും പിന്നും നോക്കാതെ പുറപ്പെട്ടത് ഈ അവസ്ഥയിൽ അവളുടെ പ്ലാനിൽ മ്മടെ ചെക്കൻ തികച്ചും നിസ്സഹായാവസ്ഥയിൽ ആണെന്ന് ബോദ്യമായുള്ളതുകൊണ്ട് മാത്രമാണ്..... മ്മളെ സത്യം അറിയിക്കാൻ മനപ്പൂർവം ആണ് അവന് ഫോൺ നിലത്തിട്ടതെന്ന് മ്മക്ക് മനസ്സിലാകുന്നുണ്ട്....

അവളുടെ ഭീഷണിയിൽ ആണ് ഇപ്പൊ രാവണൻ.... കാരണം അവന്റെ പെങ്ങളെ ജീവൻ ഷാഫിറയുടെ കൈകളിൽ ആണ്.... അതുകൊണ്ട് ഇനി മുന്നോട്ടുള്ള കളി.... അത്‌ മ്മടെ കയ്യിൽ ആണ്.... ആ കോപ്പ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്ന് മാത്രം അറിയില്ല.... അതറിയുന്നതിനേക്കാൾ മ്മൾ ഇപ്പോൾ ശ്രദ്ധ നൽകേണ്ടത് മാരിയിൽ ആണ്.... ഏത് വിതേനയും അവളെ അവിടെന്ന് രക്ഷിച്ചേ മതിയാകു...... ഞങ്ങൾ രണ്ട് പേർക്കും മാത്രമതിനാകില്ലാന്ന് അറിയാം.....പക്ഷെ മ്മൾക് മുന്നിട്ടിറങ്ങിയേ പറ്റു..... "ആനി...... മ്മടെ ജീനിന്റെ ഫ്രണ്ട് പോക്കറ്റിൽ ഉള്ള ചെക്കന്റെ ഫോണെടുത്തു അതിലെ വീഡിയോ പ്ലേ ചെയ്തു നോക്ക്..... അതിൽ അവരുടെ താവളo കണ്ടത്താൻ ഉള്ള എന്തങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല...... അത്‌ കയ്യിൽ കിട്ടിയാലേ മ്മടെ തുടർന്നുള്ള പോക്ക് നടക്കു.....

" ന്ന് മ്മള് പറഞ്ഞതും..... ആനി പെട്ടന്ന് തന്നെ മ്മടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വീഡിയോ പ്ലേ ചെയ്തു.... അതിൽ നിന്നും ഉയരുന്ന മാരിയുടെ കരച്ചിൽ മ്മളെ അസ്വസ്ഥ മാക്കിയതും..... മ്മള് വല്ല ക്ലൂവും കിട്ടിയോന്ന് ചോദിച്ചെങ്കിലും അവളുടെ മറുപടി ഇല്ലാന്ന് തന്നെയായിരുന്നു.... മ്മള് പിന്നെയും ബുള്ളറ്റ് നിർത്താതെ എങ്ങോട്ടെന്നില്ലാതെ പായിച്ചു കൊണ്ടിരുന്നു..... പെട്ടന്നാണ് ആനി.... "അക്കു.....കിട്ടി മോളെ......" ന്ന് പറഞ്ഞതും...... മ്മള് ബൈക്ക് സഡൻ ബ്രേക്ക് പിടിച്ചു നിർത്തിയതും..... അവൾ പെട്ടന്ന് ബൈക്കിൽ നിന്നിറങ്ങി കൊണ്ട് ആ വീഡിയോ മ്മടെ മുന്നിലായി പ്ലെ ചെയ്തു കൊണ്ട് പറഞ്ഞു.... "അക്കു...... നിനക്ക് ഇതിൽ നിന്ന് മറ്റു സൗണ്ട് വലതും കേൾക്കുന്നുണ്ടോ...." "എന്ത് സൗണ്ട് ആണ് ആനി... ഓൺ മിനിറ്റ്..... ഒരു ട്രെയിൻ സൗണ്ട് കേൾക്കുന്നില്ലേ....." "എക്സക്റ്റിലി..... ട്രെയിൻ സൗണ്ട് തന്നെയാ..... ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം....."

"അവളെ പൂട്ടിയിട്ട സ്ഥലം ഒരു റെയിൽവേയുടെ അടുത്താണെന്ന്.." "ഹാ..... പക്ഷെ എവിടെ പോയി നമ്മൾ അന്വേഷിക്കും..... ട്രെയിൻന്റെ സൗണ്ട് മാത്രമേ കേൾക്കുന്നുള്ളു അക്കു..... അത്‌ റെയിൽവേ സ്റ്റേഷനടുത്താവണമെന്നില്ല ഉൾവനത്തിലേക്കാകനും സാധ്യത ഉണ്ട്.... ഇനി എങ്ങനെ അത്‌ കണ്ട് പിടിക്കും...." "വഴിയുണ്ട്..... നിന്റെ ഫോൺ കയ്യിലുണ്ടോ....ഉണ്ടേൽ അല്ലുചായന് വിളിക്...." ന്ന് മ്മള് പറഞ്ഞതും..... അവൾ കാൾ ചെയ്തു കൊണ്ട് മ്മടെ കയ്യിലേക് ഫോൺ തന്നു.... മറുതലക്കൽ നിന്ന്... "ആനി.... നിങ്ങൾ ഇപ്പൊ എവിടെയാ....." "അല്ലുചായ..... ഞാൻ റോസ് ആണ്.....മ്മക്ക് ഒരു കാര്യം അറിയണം.....ഇവിടെ അടുത്തായി റെയിൽവേ ട്രാക്കിന് പരിസരത്തു ഒഴിഞ്ഞു കിടപ്പുള്ള വീടോ മറ്റോ ഉണ്ടോ.... " "അതെന്താ നി ചോദിച്ചേ....." "വിശദീകരിക്കാൻ സമയം ഇല്ല ഇച്ചായ..... ഉണ്ടോ ഇല്ലയോ...." "അത്‌ മോളെ..... അങ്ങനെ ഒന്ന്...." "ഉണ്ട്..... "

പെട്ടന്നാണ് മ്മടെ ചെക്കന്റെ സൗണ്ട് അതിനിടയിൽ കേട്ടത്.... "ഉണ്ട് അക്കു.... റെയിൽവേ സ്റ്റേഷനിൽ നിന്ന് വലത് ഭാഗത്തേക്കാണ് ഒരു ഇടവഴി ഉണ്ട് അതിലൂടെ പോയാൽ ഒരു ഇടിഞ്ഞു പൊളിയാറായ വീടുണ്ട്.... ഷൂട്ടിങ്ങിനൊക്കെ അവിടെ ഉപയോഗിക്കാറുണ്ട്....." "മതി..... ബാക്കി ഞങ്ങൾ നോക്കിക്കോളാം...." "അക്കു.... എടുത്ത് ചാടി ഒന്നും ചെയ്യരുത് പെണ്ണെ...." "അതെ മോളെ...."(ആൽബി ) "ഇച്ചായൻ ഇപ്പൊ അവിടെ എങ്ങന്നെ...." "ഒരുസാഹചര്യവും ഇല്ല മോളെ നിന്നിലേക്കെത്താൻ.... ഇവിടെ കുടുക്കിയിരിക്ക അവൾ.... ഞങ്ങൾ ഇവിടെ നിന്നിറങ്ങിയാൽ ആ നിമിഷം മാരിയെ അവൾ....." "അവളുടെ ഉദ്ദേശം....." "നിന്റെ ചെക്കന്റെ മഹർ അതാണ് മാരിയുടെ ജീവന് അവളിട്ട വില.......

ഏത് നിമിഷവും അത്‌....റോസ മോളെ..... മോളെന്താ ഒന്നും മിണ്ടാത്തെ......" "ഇച്ചായ......ഒന്നേ പറയാൻ ഒള്ളു.....കിച്ചുവിന്റെ മഹർ അതവളുടെ കഴുത്തിൽ വീഴുന്ന നിമിഷം അക്കുവിന്റെ ശരീരത്തിൽ ജീവനുണ്ടാകില്ല....." ന്ന് പറഞ്ഞു മ്മള് കാൾ കട്ട്‌ ചെയ്തതും ആനി... "അക്കു..... എന്തൊക്കെയട അവിടെ....നി കാര്യത്തിൽ പറഞ്ഞതാണോ......" "ഒന്ന് പോയെ പെണ്ണെ.... ചെക്കന് മ്മള് ന്ന് പറഞ്ഞാൽ ജീവനാണ്.... പക്ഷെ ആവ്ന്റെ കുടുംബം അവനോരു ബലഹീനതയും...... ആ കുടുംബത്തെ രക്ഷിക്കാൻ അവന് അവന്റെ ജീവിതം നോക്കില്ലാന്ന് മ്മക്ക് അറിയാം..... പിന്നെ ഇപ്പൊ പറഞ്ഞ ആ ഡയലോഗ്..... അത്‌ കുറച്ചെങ്കിൽ കുറച്ച് സമയം മ്മക്ക് കിട്ടും ആ വക്കിൽ...... കഴിയുന്നതും സമയം അവന് തന്നെ നീട്ടികൊണ്ട് പോകും.... അതിനുള്ളിൽ മ്മൾക് അവിടെ യെത്തിയെ മതിയാകു....." "പക്ഷെ അക്കു.... അഥവാ.... എത്തുന്നതിന് മുൻപേ......."

"അഥവാ...... സാധ്യത ഉണ്ട്..... പിന്നീട് അക്കുവിന്റെ ജീവിതം ജീവനില്ലാത്ത ശരീരം പോലെ ആകും..... കഴിയില്ലെടി അവനില്ലാതെ ഒരു ജീവിതം...... അത്രയും പ്രാന്ത് ആണ് അവനെന്ന് പറഞ്ഞാൽ....." "അക്കു......" "നി വണ്ടിയിൽ കയറ് പെണ്ണെ..... ഇനി ഡയലോഗ് അല്ല ആക്ഷൻ ആണ് വേണ്ടത്.... അതിന് മുൻപേ ഒരു കാര്യo.... നമ്മൾ രണ്ടുപേരും പോയത് കൊണ്ട് സോൾവ് ആകണമെന്നില്ല......അതിന് ഒരാളുടെ ആവശ്യം കൂടെ ഉണ്ട്......." ന്ന് പറഞ്ഞു മ്മള് മ്മടെ ഫോൺ എടുത്ത് സിനുവിനു കാൾ ചെയ്ത് സംഗതി പറഞ്ഞതും.... ചെക്കന് ഹെവി കലിപ്പിൽ അങ്ങോട്ട് എത്താമെന്ന് പറഞ്ഞു..... അവനും വേണം കൂടെ അവന്റെ ജീവന് ആണല്ലോ മാരി..... മ്മള് പിന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു നേരെ റെയിൽവേ സ്റ്റേറ്റിനിലേക് വിട്ടു...... ****************** (അലൻ ) "ആൽബി...... കേട്ടില്ലടാ അവൾ പറഞ്ഞത്.......അവളുടെ ജീവന് ഇല്ലാണ്ടാക്കുമെന്ന്.... ഞാൻ എന്താടാ ചെയ്യണ്ടത്....

ആ കോപ്പ് ഷാഫിറയെ ഞാൻ കൊന്ന് കളയട്ടെടാ.... മ്മടെ മാരി..... അവൾ അവളുടെ ആളുകളുടെ കയ്യിൽ ആയത് കൊണ്ട.....അല്ലേൽ കൊന്ന് കളഞ്ഞേനെ മ്മള് അവളെ......." "ഇപ്പൊ പന്ത് അവളുടെ കോർട്ടിൽ ആണ്....അലൻ.....എല്ലാ വഴിയും അടഞ്ഞു....അവൾ അടച്ചു.....മാരി ഇവിടെ എത്തുന്നത് വരെ മ്മക്ക് ഒന്നും ചെയ്യാൻ കഴിയില്ല......" "നി എന്തിനാ കോപ്പേ അവരെ ഒറ്റയ്ക്ക് വിട്ടത്....അവര് എന്ത് ചെയ്യാനാ..... അവരും അതിൽ പെട്ടു പോകും ഡാ.... മ്മക്ക് ഇനി ഒന്നും നോക്കാൻ ഇല്ല.... മ്മക്ക് അവരുടെ പുറകെ പോയെ പറ്റു...." ന്ന് പറഞ്ഞു മ്മള് ഡോർ തുറന്നതും..... അങ്ങോട്ടായി വന്ന ഷാഫിറ പുച്ഛം നിറഞ്ഞ ചിരിയാലെ പറഞ്ഞു.... "കഴിയില്ല അലൻ..... നിന്റെ മാരിയെ രക്ഷിക്കാൻ ആർക്കും കഴിയില്ല.....

നിനക്ക് അവളെ വേണമെങ്കിൽ മ്മക്ക് വേണ്ടത് നിന്നെയാണ്..... ഒരു പട്ടിയെ പോലെ മ്മളെ ഇവിടെ നിന്ന് ആട്ടിയിറക്കിയതല്ലേ നിന്റെ പെണ്ണ്..... അതുപോലെ മ്മളും ആട്ടിയിറക്കും അവളെ ഒരു പട്ടിയെ പോലെ ഇവിടുന്ന്..... അതിന് മ്മക്ക് ജയിച്ചേ പറ്റു.....അതും നിന്റെ മഹർ അണിഞ്ഞു കൊണ്ട്....." "നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലെടി......" "ശരിയാ..... ഒന്നും കഴിയില്ല..... എനിക്കല്ല.... നിനക്ക്.... കാരണം മ്മളെ ഒരു കാൾ മതി നിന്റെ പെങ്ങളെ അവന്മാർ പിച്ചി ചീന്താൻ......മ്മളെ കൊണ്ട് അത്‌ ചെയ്യിക്കരുത് അലൻ.... കൂടുതൽ ഡയലോഗ് പറയാതെ പോയി ഒരുങ്ങി വാ അലൻ..... നിക്കാഹിന് പോകണ്ടേ നിനക്ക്..... പിന്നെ മ്മള് അറിയാതെ ഒരു ചെറുവിരൽ അനങ്ങിയാൽ അവിട തീരുo പെങ്ങൾ.....

ഓര്മയിരിക്കട്ടെ....." ന്ന് പറഞ്ഞു അവൾ പുറത്തോട്ട് പോയതും.... മ്മള് കലിപ്പിൽ അവുടെയുള്ളതെല്ലാം എറിഞ്ഞുടച്ചു..... ****************** (അക്കു ) മ്മള് അലൻ പറഞ്ഞത് പോലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വലത് ഭാഗത്തൂടെയുള്ള ഇടവഴിയിലൂടെ ചെന്ന് പെട്ടത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീടിനു മുന്നിലായിരുന്നു..... ചുറ്റുപാടും കാട് മൂടി കിടന്നിരുന്നു....ശബ്ദം ഉണ്ടാക്കാതെ ഞങ്ങൾ അവിടെ എത്തി ഫ്രണ്ട് ഡോറിന് മുന്നിൽ എത്തിയതും ആനിയുണ്ട് മ്മളെ തോനുണ്ട്ന്നു.... "ന്താ പെണെ...." "അക്കു..... യൂ നോ വൺതിങ്.....ഇവിടെ പ്രേതം ഒക്കെ ഉണ്ടാകുമെന്ന് തോന്നണു...കാരണം ഈ ഫോറെസ്റ്റ് നിറയെ കാടാടി..... മ്മക്ക് പേടിയാകുന്നു......" "ഹ്.....ഒന്ന് മിണ്ടാതിരിയടി.... മനുഷ്യനെ പേടിപ്പിക്കാൻ...." "അതല്ലെടി മ്മക്ക് ഒരു പാട്ട് ഒക്കെ ഓർമ വരുന്നു.... ഞാൻ പാടട്ടെ.... " "അത്‌ നല്ലതാ.... പേടി മാറും നി പാട്.... മെല്ലെ മതി...."

"പുതു മഴയായി വന്നു ഞാൻ...." "പാ.... കള്ള പന്നി.... മനുഷ്യനെ പാട്ട് പഠിപ്പിച്ചു കൊല്ലോ......പാടാൻ കണ്ട പാട്ട്.... ഒന്ന് മിണ്ടാതെ വാ....." "അക്കു...." "ന്താ....." ന്ന് മ്മള് പല്ല് കടിച്ചോണ്ട് ഓൾക് നേരെ തിരിഞ്ഞതും..... അവൾക് പുറകിൽ നിക്കുന്ന ആളെ കണ്ട് ഷോക്കടിച്ചു നിന്നു.... ഒരു തടിമാടൻ ഗുണ്ട ഉണ്ട് ഞങ്ങളെ ചെറഞ്ഞു നോക്കുന്നു..... മ്മള് മെല്ലെ ആനിയെ കണ്ണ് കൊണ്ട് പുറകിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചതും.... അവൾ എന്ത്... ന്നൊക്കെ ചോദിച്ചു തിരിഞ്ഞതും... ആളെ കണ്ട് ഷോക്ക് അടിച്ചു നിന്ന്.... "ആരാ നിങ്ങൾ.... നിങ്ങൾക്കെന്താ ഇവിടെ കാര്യം...." "അല്ല ചേട്ടാ..... ചേട്ടൻ എന്താ ഇവിടെ... ചേട്ടനെന്താ ഇവിടെ കാര്യം..... ഹേ....." "അക്കു..... ചുമ്മാ ആളെ വായിൽ കോലിട്ട് കുത്തി പണി വാങ്ങല്ലേ പെണ്ണെ...." ന്ന് മ്മളെ ചെവിയിൽ വന്ന് ആനി മെല്ലെ പറഞ്ഞതും.... മ്മള് ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു.... "ഞങ്ങൾ വെറുതെ ഇതിലെ വന്നതാ ചേട്ടാ....

ന്നാൽ ശരി ഞങ്ങൾ വരട്ടെ..... " ന്ന് പറഞ്ഞു മ്മള് ആനിയുടെ കയ്യുംപിടിച്ചു മുറ്റത്തേക്കിറങ്ങിയതും.... അകത് നിന്ന് ഉച്ചത്തിൽ ഉള്ള കരച്ചിൽ മുഴങ്ങിയതും മ്മള് മറുത്തൊന്നും ചിന്തിക്കാതെ പിന്തിരിഞ്ഞോടി കതക് തള്ളി തുറന്ന് അകത്തേക്ക് കയറി...... അകത്തേക്കു എത്തിയതും മ്മടെ കയ്യിൽ ആ ഗുണ്ടയുടെ പിടി വീണതും..... മ്മള് തിരിഞ്ഞു നോക്കും മുന്നേ ആൾടെ തലയിൽ അടി വീണിരുന്നു..... നോക്കുമ്പോൾ വടിയും പിടിച്ചു ഇളിച്ചോണ്ട് നിക്കുന്നു സിനു.... അവന്റെ പുറകിലായി ആനിയും..... ആ ഗുണ്ടയുടെ ബോധo പോയി നിലത്തു കിടക്കുന്നുണ്ട്...... അപ്പോൾ തന്നെ അകത്തു നിന്ന് കതക് തുറക്കുന്ന സൗണ്ട് കേട്ടതും ഞങ്ങൾ പെട്ടന്ന് തന്നെ അവിടെയുള്ള മേശക്കടിയിൽ കയറി ഒളിച്ചു..... കതക് തുറന്ന് രണ്ട് തടിമാടന്മാർ ഇറങ്ങി വന്ന് ആ ബോധം കെട്ടവനെ കണ്ട് പകച്ചു ചുറ്റും നോക്കിയതും നോട്ടം ഞങ്ങൾ ഇരിക്കുന്ന ഭാഗത്തു ആയതും മ്മള് കണ്ണടച്ച് ഇരുന്നു......

അപ്പോൾ തന്നെ ആനി മ്മളെ കയ്യിൽ മുറുക്കെ പിടിച്ചു വിറചോണ്ട് പതിയെ പറഞ്ഞു... "അക്കു.... തോക്ക്...." "തോക്കാൻ മനസില്ല...." "അതല്ലെടി തെണ്ടി.... അവന്മാരുടെ കയ്യിൽ തോക്ക് ആണെന്ന്.... കണ്ണ് തുറന്നു നോക്കടി...." ന്ന് സിനു മ്മളെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞതുo.... മ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരുത്തൻ തോക്കും പിടിച് ടേബിളിനരികിലായി എത്തിയതും.... ഞങ്ങൾ മൂന്നും ശ്വാസം അടക്കി പിടിച്ചു ഇരുന്നതും..... പുറത്ത് പോയ ഒരുത്തന്റെ വിളി കേട്ട് ബാക്കി രണ്ടും കൂടെ പുറത്തോട്ട് ഇറങ്ങിയതും.... മ്മള് ഒരു നിമിഷം പാഴാക്കാതെ തുറന്ന് കിടന്ന റൂമിലേക്കു കയറിയ..... അകത് കയറിയതും അവിടെത്തെ കാഴ്ച്ചയിൽ പകച്ചു നിന്നു.... മ്മള് അപ്പോൾ തന്നെ മാരി ന്ന് വിളിച്ചു കൊണ്ട് അകത്തേക്കു ഓടി.... മ്മളെ കണ്ട് പെണ്ണ് കരഞ്ഞു കെട്ടിപിടിച്ചു..... മ്മള് അപ്പോൾ തന്നെ അവളേം കൊണ്ട് റൂമിൽ നിന്ന് വെളിയിൽ ഇറങ്ങിയതും കണ്ടത്....

ആനിയെയും സിനുവിനെയും അവന്മാര് പിടിച്ചു വെച്ചതാണ്....ഞങ്ങളെ കണ്ടതും അവന്മാരിൽ ഒരുത്തൻ ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതും..... മ്മള് പെട്ടന്ന് പോലീസ് ന്ന് വിളിച്ചു കൂവി കൊണ്ട് മാരിയെ പിടിച്ചു അവന്മാർക്ക് നേരെ തള്ളിയതും.... അവളുടെ വീഴ്ചയിൽ അവന്റെ കയ്യിലെ ഗൺ നിലത്തോട്ട് വീണതും..... ആ നിമിഷം കൊണ്ട് സിനു ഒരുത്തന്റെ കൈ പിടിച്ചു തിരിച്ചു അടി തുടങ്ങി.... മ്മള് അപ്പോൾ തന്നെ ഓടി മാരിയെ പിടിച്ചു എണീപ്പിച്ചു കൊണ്ട് അവിടെയുള്ള വടിയെടുത് അവന്മാരെ ഇട്ടു അടിക്കാൻ തുടങ്ങി.... ഇതിനിടയിൽ അകത്തേക്കു ഓടിയ ആനി കയ്യിൽ ഒരു മുളക് പോടീ ടിന്നൊക്കെ എടുത്തോണ്ട് വന്ന് അവന്മാരെ വാരിയെറിയാൻ തുടങ്ങി.... അതോടെ ഞങ്ങൾക്ക് അവന്മാരെ അറഞ്ചം പുറച്ചം തല്ലാൻ എളുപ്പം ആയി... പിന്നെ ഞങ്ങൾ അവിടെ ഒരു കൂട്ടത്തല്ല് തന്നെ നടത്തി....

ഒരുവിധം അവന്മാരെ അടിച്ചിട്ട് ഞങ്ങൾ പുറത്തോട്ട് ഇറങ്ങി ഓടി.... പുറത്തേക്ക് എത്തിയതും സിനു വന്ന് മാരിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "മാരി.... മ്മള് എത്ര പേടിച്ചെന്ന് അറിയോ......നിനക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ മ്മൾക് ആലോചിക്കാൻ കൂടെ പറ്റില്ല..... bcz ഐ love യൂ മാരി..... ലവ് യു...." ന്ന് പറഞ്ഞതും മ്മളും ആനിയും അത്‌ കണ്ട് പുഞ്ചിരിച്ചു കൊണ്ട് നിന്നു....അപ്പോൾ തന്നെ മാരി പതിയെ അവനിൽ നിന്ന് മാറി നിന്നോണ്ട് മ്മളെ അടുത്തൊട്ട് വന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "അക്കു.....മ്മള് ഒരുപാട് പേടിച്ചു....ഇങ്ങള് ഒക്കെ വന്നില്ലായിരുന്നേൽ അവന്മാർ....." ന്ന് പറയലും അകത്തു നിന്ന് പിടിക്കട അവരെ....ന്നുള്ള ശബ്ദം കേട്ട് മ്മള് തിരിഞ്ഞു നോക്കിയപ്പോൾ അവമാർ ഉണ്ട് കണ്ണും തിരുമ്മി കൊണ്ട് വരുന്നു... മ്മള് പ്പോൾ തന്നെ അവരേം വിളിച്ചു കൊണ്ട് ഇടവഴിയിലൂടെ ഇറങ്ങി ഓടി..... മുന്നിലായി ആനിയും അതിന് പുറകിൽ മ്മളും പിന്നെ മാരിയും സിനുവും ഓടുന്നതിന് പിറകെ അവന്മാരിൽ ഒരുത്തൻ ഓടി വന്നതും.... മ്മള് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മാരിക്ക് നേരെ അയാൾ നിറയൊഴിക്കുന്നതാണ്...

മ്മള് പിന്നെ ഒരുനിമിഷം പോലും പാഴാക്കാതെ സ്റ്റോപ്പ്‌ ആയി ഓടിവന്ന മാരിയെ പിടിച്ചു വലിച്ചു തിരിഞ്ഞു നിന്നതും മ്മടെ അരയിലൂടെ ഉണ്ട തുളഞ്ഞു പോയതും.... മ്മള് ശ്വാസം ആഞ്ഞു വലിച്ചു ഒന്ന് തറഞ്ഞു നിന്നു.... അപ്പോൾ തന്നെ മാരി... "അക്കു.... " ന്ന് അലറി വിളിച്ചതും..... മ്മടെ കയ്യ് അരയിൽ പിടിച്ചു കൊണ്ട് അവിടെ നിലത്ത് തളർന്ന് ഇരുന്നു......അത്‌ കണ്ട് ആനിയും സിനുവും മ്മളെ അടുത്തോട്ടു ഓടി വന്നു.... അപ്പോഴേക്കും ആ ഗുണ്ട ഞങ്ങളെ അടുത്തേക് എത്തിയതും..... സിനു കലിപ്പിൽ അവന്റെ തല നോക്കി അടുത്തുള്ള വടിയെടുത് ആഞ്ഞടിച്ചതും.... അവന് നിലം പതിച്ചു.... അപ്പോൾ തന്നെ സിനു മ്മളെ പിടിച്ചു എണീപ്പിച്ചതും.... അരയിൽ പിടിച്ച മ്മടെ കയ് ബ്ലഡിനാൽ നിറഞ്ഞിരുന്നു.... "അക്കു..... ദേ ചോര..... വാ പെട്ടന്ന് പോകണം ഇവിടുന്ന്..... " ന്ന് പറഞ്ഞു ആനി മ്മളെ താങ്ങി പിടിച്ചു കൊണ്ട് എണീറ്റതും.... മ്മള് ഒരുവിധം എണീറ്റ് നിന്ന് ആനിയുടെ ഷാൾ എടുത്ത് അരയിൽ കൂടെ കെട്ടി കൊണ്ട് പറഞ്ഞു.... "ആനി അയാം ഓക്കേ.... നമുക്ക് എത്രയും പെട്ടന്ന് ഹെവനിൽ എത്തിയെ പറ്റു.... ഒരുനിമിഷം വൈകിയാൽ പിന്നെ...."

ന്ന് പറഞ്ഞോണ്ട് മ്മള് അവരെയും വിളിച്ചു ബൈക്കിന് അടുത്തേക് നടന്നു.... ബൈക്കിൽ കയറാൻ നിന്ന മ്മളെ തടഞ്ഞു കൊണ്ട് ആനി ഓട്ടോ ക്ക് പോകാമെന്നു പറഞ്ഞെങ്കിലും.... മ്മക്ക് ഇനിയും നേരം വൈകിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവളെ മാറ്റി മ്മള് ഉയർന്നു വന്ന വേദന കടിച്ചു പിടിച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.... "അക്കു..... പറയുന്നത് കേൾക്ക് ഈ അവസ്ഥയിൽ നിനക്ക് കഴിയില്ല..... ആദ്യo നമുക്ക് ഹോസ്പിറ്റലിൽ പോകാം........ " "വേണ്ട സിനു..... മ്മക്ക് ഇപ്പൊ ഇതിലും പ്രധാനം അവിടെയെത്തുകയായെന്നുള്ളതാണ്..... മാരിയെ അവിടെ എത്തിച്ചേ പറ്റു..... നി മുന്നീന്ന് മാറ് സിനു......" ന്ന് പറഞ്ഞോണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും.... അവന് ദേഷ്യത്തോടെ കീ വലിച്ചെടുത്തു പറഞ്ഞു.... "നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ.... നിന്റെ ജീവനാണ് ആപത്ത്.... ഈ മുറിവ് വെച്ചോണ്ട് നി എങ്ങനെയാ.....ഹോസ്പിറ്റലിൽ പോകാo വാ....."ന്ന് പറഞ്ഞതും മ്മള്....

"സിനു കീ തരാൻ...... എനിക്ക് അവിടെയെത്തിയെ പറ്റു..... അവിടെയെത്തി മ്മക്ക് അലനുമായുള്ള ഷാഫിറയുടെ നിക്കാഹ് തടയാൻ കഴിഞ്ഞില്ലേൽ മ്മക്ക് ഈ ശരീരത്തിൽ ജീവന് വേണ്ടാന്ന് മ്മള് അങ്ങ് തീരുമാനിക്കും..... മ്മടെ ജീവിതം ആണ് അവിടെയുള്ളത്....പറയുന്നത് കേൾക്ക്..." "സിനു...... കീ കൊടുത്തേക്.... അവൾ എത്തും അവിടെ... കാരണം അവൾക് അവിടെയെത്തിയെ പറ്റു.... ആ ഷാഫിറ ചതിയിലൂടെ അലനെ സ്വന്തം ആക്കാൻ നിക്കുവാ..... മാരിയെ കാണാതെ അലൻ ആ ഉദ്യമത്തിൽ നിന്ന് പിന്മാറില്ല...." "എന്തൊക്കെയാ അക്കു അവിടെ നടക്കുന്നെ...... മ്മക്ക് വേണ്ടി കാക്കു ആ ഷാഫിറയെ നിക്കാഹ് കഴിക്കുവാണെന്നോ.... അതൊരിക്കലും മ്മള് സമ്മതിക്കില്ല.....

സിനുക്കാ ഇങ്ങള് അക്കു ന്ന് കീ കൊടുക്ക് മ്മക്ക് പോകണം കൂടെ.... പ്ലീസ്....." ന്ന് മാരികൂടെ പറഞ്ഞതും.... മ്മക്ക് നേരെ കീ നീട്ടിയതും.... മ്മള് മേടിച്ചിട്ട് സ്റ്റാർട്ട്‌ ചെയ്തതും മാരി മ്മടെ പുറകിലായി കയറി..... ആനിയോടും സീനുവിനോടും പുറകെ വരാന് പറഞ്ഞു കൊണ്ട് മ്മള് ഹെവൻ ലക്ഷ്യം വെച്ച് കുതിച്ചു..... പോകുന്നതിനിടയിൽ വേദന കൊണ്ട് മ്മളൊന്ന് പുളഞ്ഞു പോയതും ഒരുനിമിഷം മാരി പുറകിൽ നിന്ന് ബൈക്കിന്റെ ഹാന്ഡിലിൽ പിടിച്ചതും..... മ്മള് ബാലൻസ് ചെയ്തു കൊണ്ട് ഗേറ്റ് കടന്നു ബൈക്ക് ഹെവനിലേക് കയറ്റി നിർത്തി..... പിന്നീട് മാരിയുടെ കയ്യും പിടിച്ചു അകത്തേക്കു പോയതും..... കണ്ണിൽ ഇരുട് പടരുന്നത് പോലെ തോന്നി ഒന്ന് നിന്ന് കണ്ണുകൾ ഇറുകെ അടച്ചു തുറന്നു മ്മള് ഹാളിലേക്കു കയറിയതും..... അവിടെയുള്ള കാഴ്ച കണ്ട് നടുങ്ങി....

ആരുടെയോ കൈ പിടിച്ചു കൊണ്ട് ടേബിളിനീരുവശവും ഇരുന്നു കൊണ്ട് നിക്കാഹിനുള്ള ഒരുക്കത്തിൽ നിക്കുന്ന മ്മടെ ചെക്കനെ കണ്ടതും മ്മളെ നെഞ്ച് പൊട്ടി പോയി.... അപ്പോൾ തന്നെ മറുത്തൊന്നും ചിന്തിക്കാതെ മ്മള് അടുത്തുള്ള ഫ്ലവർ വേഴ്സ് എടുത്ത് നിലത്തോട്ടെറിഞ്ഞുടച്ചതും....... ആ ശബ്ദത്തിൽ അവിടെ കൂടി നിന്നവരുടെ എല്ലാം നോട്ടം മ്മളിൽ എത്തി നിന്നതും.... മ്മളെ കണ്ട് ഞെട്ടി എണീറ്റ രാവണന് നേരെ ഒരു കൊടുങ്കാറ്റ് കണക്കെ ഓടിയടുത്തു കൊണ്ട് അവന്റെ ഷിർട്ടിൽ കുത്തി പിടിച്ചു കൊണ്ട് അലറി..... "ഹൗ ഡയർ യു..... എത്ര ധൈര്യം ഉണ്ടായിട്ട നി ഇതിന് ഒരുങ്ങിയത്.... പറയാൻ......മ്മള് ഇല്ലാതെ നിനക്ക് ജീവിക്കാൻ കഴിയോ...... എന്നിട്ട് ഒരുങ്ങി കെട്ടി നിക്കുന്നത് കണ്ടില്ലേ....ആരെ കെട്ടാനാടോ....." "ഡി മാറി നിക്കടി..... ഇന്ന് ഞങ്ങളെ നിക്കാഹ് ആണ്..... അത്‌ മുടക്കാൻ നോക്കിയാൽ മ്മളെ അറിയില്ല..... മ്മടെ ഒരൊറ്റ കാൾ മതി...."

ന്ന് പറഞ്ഞോണ്ട് ഷാഫിറ മ്മടെ നേരെ ഉറഞ്ഞു തുള്ളി വന്നതും.... മ്മള് ചെക്കനിൽ നിന്ന് വിട്ടു നിന്ന് അവളെ മുഖം നോക്കി ആഞ്ഞടിച്ചു.... "ഒലത്തും നി.....ആരെയാടി നി ഓല പാമ്പ് കാണിച്ചു പേടിപ്പിക്കുന്നെ..... കാൾ ചെയ്യടി.... ചെയ്യാൻ....." ന്ന് മ്മള് അവളെ പുറകിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞതും..... അവൾ മ്മളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് കാൾ ചെയ്തതും...... മറുതലയ്ക്കൽ ഫോൺ എടുക്കാതെ നിന്നത് കണ്ടതും.... മ്മള് കലിപ്പിൽ അവളുടെ ഫോൺ മേടിച്ചു നിലത്തെറിഞ്ഞു പൊട്ടിച്ചു.... "എടുക്കില്ലഡി ആരും..... കാരണം നിന്റെ കാൾ കൊണ്ട് തകർക്കാൻ നോക്കിയവൾ ഇപ്പൊ മ്മടെ കസ്റ്റഡിയിൽ ആണ്..... കാണണോ നിനക്ക്.....മാരി....." ന്ന് മ്മള് പുറത്തേക് നോക്കി വിളിച്ചതും..... അവൾ അകത്തേക്കു വരുന്നത് കണ്ട് കൊണ്ട് എല്ലാവരുടെയും മുഖത്തു അശ്വാസത്തിൽ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു......മാരിയെ കണ്ട് ആ കൊപ്പത്തി ഉറഞ്ഞു തുള്ളികൊണ്ട് പറഞ്ഞു......

"യൂ...... ഇല്ല നടക്കില്ല...... അലൻ മ്മളെ യ...... അവനെ എനിക്ക് വേണം.....അവന് എന്നെയേ കേട്ടു...." ന്ന് അവൾ പറഞ്ഞതും മ്മള് ചെക്കനിലേക് തിരിഞ്ഞു കൊണ്ട് പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.... "ആണോ.... ആണോന്ന്.....ഹേ... നി ഇവളെയെ കേട്ടു....." ന്ന് പറഞ്ഞു മ്മള് ചെക്കന്റെ കോളറിൽ പിടിച്ചു കണ്ണ് നിറഞ്ഞു കലിപ്പ് ആയതും...... അവന്റെ കണ്ണും നിറഞ്ഞു കൊണ്ട് ചെറു പുഞ്ചിരിയെ കൂട്ട് പിടിച് മ്മളെ നോക്കി പറഞ്ഞു.... "അക്കു..... ന്തേ പെണ്ണെ മ്മള് കെട്ടണോ അവളെ..... നി പറയുവാണേൽ കെട്ടാം....." "ഡാ അലൻ..... നിനക് എന്താ പ്രാന്ത് ആണോ......" (ആൽബി ) "അല്ലുചായ...... ഇങ്ങേർ ഇവളെ കേട്ടികൊട്ടെ...... മ്മളോട് ചോദിക്കുന്നത് കേട്ടില്ലേ..... അവളെ കെട്ടിക്കോട്ടേന്ന്.......കെട്ടിക്കോ.... കെട്ടിക്കോ.... ആരെ വേണച്ചാലും കെട്ടിക്കോ താൻ....."

ന്ന് പറഞ്ഞു ചെക്കനെ തള്ളി മാറ്റി കൊണ്ട് മ്മള് കലിപ്പിൽ തിരിഞ്ഞു പോകാൻ നിന്നതും..... മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആളിലേക്ക് ചേർത്ത് പിടിച്ചതും.... മ്മള് കലിപ്പിൽ കുതറി കൊണ്ട് പറഞ്ഞു.... "വിട് മ്മളെ..... ആ പൂതനയെ കൊണ്ട് കെട്ടിക്കാതിരിക്കാനാ മ്മള് റിസ്ക് എടുത്തേ..... ഇപ്പൊ നിനക്ക് കെട്ടണം അല്ലെ.... അതും മ്മളെ അനുവാദത്തോടെ.... കെട്ടിക്കോ... ഇയാള് ആരെ വേണേലും കെട്ടിക്കോ...." "അടങ്ങു പെണ്ണെ......" "ന്നെ വിടാൻ.... വിടാടാ ന്നെ......" "അടങ്ങി നിക്ക് കോപ്പേ..... ആ മ്മള് കെട്ടിക്കോളാo......" "ആയിക്കോ....ന്താന്ന് വെച്ചാല് ചെയ്തോ....... അതിന് മ്മളെ പിടിച്ചു വെച്ചതെന്തിനാ......" "പിന്നെ വെക്കാതെ....അവളെ കേട്ടണേൽ കെട്ടാം..........

അതിന് മ്മടെ കെട്ടിയോൾ ആയ നി ഡിവോഴ്സ് തരാതെ എങ്ങനെ പറ്റും.....ഭാര്യേ....." "അതിന് മ്മള് ഡിവോഴ്സ്.... what.....!? "😲 ന്ന് പറഞ്ഞു ഞെട്ടിക്കൊണ്ട് അവന്റെ മുഖത്തേക് നോക്കിയതും..... അവന് ഉറക്കെ.... "ആൽബി കൊണ്ട് വാടാ അത്‌....." ന്ന് പറഞ്ഞതും.... ഇച്ചായൻ ചിരിച്ചോണ്ട് വന്ന് ഒരു ബോക്സ്‌ ഞങ്ങൾക്ക് മുന്നിൽ തുറന്ന് പിടിച്ചതും.... അതിൽ നിന്ന് ഒരു ചെയിൻ എടുത്ത് മ്മളെ നോക്കി കൊണ്ട് പറഞ്ഞു.... "എന്ത് ചെയ്യാനാ ഭാര്യേ.....നിന്നോട് ചോദിക്കനൊന്നും ടൈം കിട്ടിയില്ലാന്നേ....... അതുകൊണ്ട് ചടങ്ങ് അങ്ങ് ലളിതം ആക്കി.... ഇപ്പൊ നി വെറും മെഹക് അല്ല...ഇനി മുതൽ നീനക്ക് പ്രൊമോഷൻ കിട്ടിയിരിക്കുന്നത്.....മിസ്സിസ് അലൻ മുബാറക് എന്ന പൊസിഷനിൽ ആണ് ഭാര്യേ........"

ന്ന് പറഞ്ഞു മ്മളെ നോക്കി സൈറ്റ് അടിച്ചതും...... അവന്റെ കയ്യാൽ ആ മഹർ മ്മടെ കഴുത്തിലായി ചാർത്തിയതും ഒരുമിച്ചായിരുന്നു...... കണ്ടതും കേട്ടതും ഒന്നും വിശ്വസിക്കാൻ കഴിയാതെ മ്മള് ചെക്കനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നതും.... "നോ..... ഇല്ല..... ഇതൊരിക്കലും മ്മള് അനുവദിക്കില്ല....." ന്ന് അലറിക്കൊണ്ട് വന്ന ഷാഫിറയെ മുഖത്തു ആഞ്ഞടിച്ചു കൊണ്ട് ചെക്കന് മ്മളെ അവനിലേക് ചേർത്ത് നിർത്തി കൊണ്ട് അവളോടായി പറഞ്ഞു..... "അകന്ന് നിന്നോണം..... മ്മടെ പെണ്ണിന്റെ അരികിൽ നിന്ന്..... നിന്റെ നോട്ടം പോലും മ്മടെ പെണ്ണിലേക് വീണാൽ കത്തിച്ചു കളയും ഞാൻ.....ഇറങ്ങി പോടീ..... വിളിച്ചോണ്ട് പോടോ നിന്റെ മോളെ....." ന്ന് പറഞ്ഞതും..... അവളെയും വലിച്ചോണ്ട് അയാൾ ഞങ്ങൾക്ക് നേരെ കത്തുന്ന കണ്ണാലെ നടന്നു പോയതും......

ആ കൊപ്പത്തി ആൾടെ കയ്യിൽ നിന്ന് കുതറികൊണ്ട് ഞങ്ങളെ കൊന്ന് കളയും ന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു...... മ്മള് അതെല്ലാം കാറ്റിൽ പറത്തി കൊണ്ട് മ്മടെ കണ്ണുകൾ ചെക്കനിലേക് തന്നെ ഇമചിമ്മാതെ നോക്കി നിന്നു പോയി.......പതിയെ കണ്ണുകൾ ഇരുട്ട് മൂടിയതും..... മ്മടെ അരയിലൂടെ വേദന അസഹനീയമായി കടന്നു പോയതും.... മ്മള് നിലവിളിച്ചു പോയി..... "ആ....." ന്ന് മ്മള് വേദനായാൽ ചെക്കന്റെ ഷർട്ടിൽ പിടി മുറുക്കി കൊണ്ട് നിന്നതും..... കണ്ണുകൾ അടഞ്ഞു കൊണ്ട് ഒരു തൂവൽ കണക്കെ നിലത്തു വീഴും മുന്നേ ചെക്കന്.... "അക്കൂ......." ന്ന് അലറിക്കൊണ്ട് മ്മളെ താങ്ങി പിടിച്ചതും...... മറയുന്ന ബോധത്തിൽ കണ്ട് കൊണ്ട് മ്മടെ കണ്ണുകൾ താനെ അടഞ്ഞു ...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story