രാവണ പ്രണയം🔥 : ഭാഗം 49

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് വേദനായാൽ ചെക്കന്റെ ഷർട്ടിൽ പിടി മുറുക്കി കൊണ്ട് നിന്നതും..... കണ്ണുകൾ അടഞ്ഞു കൊണ്ട് ഒരു തൂവൽ കണക്കെ നിലത്തു വീഴും മുന്നേ ചെക്കന്.... "അക്കൂ......." ന്ന് അലറിക്കൊണ്ട് മ്മളെ താങ്ങി പിടിച്ചതും...... മറയുന്ന ബോധത്തിൽ കണ്ട് കൊണ്ട് മ്മടെ കണ്ണുകൾ താനെ അടഞ്ഞു ...... "അക്കു.... എന്താടാ പറ്റിയെ.... ഡോ കണ്ണ് തുറക്ക്.....കളിക്കല്ലേ പെണ്ണെ...." ന്ന് പറഞ് മ്മള് പെണ്ണിനെ തട്ടി വിളിച്ചെങ്കിലും നോ റെസ്പോണ്ട്സ്... അപ്പഴേക്കും ആൽബിയും ബ്രോയും കൂടെ വന്ന് പെണ്ണിനെ താങ്ങി പിടിച്ചതും.....അങ്ങോട്ടായി മ്മടെ വീട്ടുകാരും വെപ്രാളപ്പെട്ട് വന്നു.... അതിനിടയിൽ ആണ് ആനിയും സിനുവും അകത്തേക്കു ഓടി വന്നു പറഞ്ഞത്.....

"ഇച്ചായ.... അക്കൂനെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം അവൾക് വയറ്റിൽ ബുള്ളറ്റ് കൊണ്ടിരിക്കാ......ഞങ്ങൾ പറഞ്ഞത് കേൾക്കാണ്ട് ഓടി വന്നതാ അവൾ......" ന്ന് ആനി പറഞ്ഞതും.... ഒരു ഞെട്ടലോടെ മ്മള് പെണ്ണിനെ നോക്കിയതും.....മ്മടെ കയ്യിലായി നനവ് അനുഭവപ്പെട്ട് അവളുടെ അരയിലേക്കായി മിഴികൾ പതിഞ്ഞു......അവിടെ പെണ്ണിന്റെ അരയിൽ നിന്നൊലിച്ചിറങ്ങുന്ന ബ്ലഡ്‌ കണ്ടതും....മ്മള് തറഞ്ഞു നിന്നു പോയി..... ശ്വാസം പോലും നിലച്ചത് പോലെ മ്മള് തറഞ്ഞു നിന്ന് പോയി......സ്വബോധം വീണ്ടെടുത്തു മ്മള് മറുത്തൊന്നും ചിന്ധിക്കാതെ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട്.... "ആൽബി വണ്ടിയെടുക്കട.....ക്വിക്...."

ന്ന് അലറിയപ്പോഴേക്കും... ആൽബി പുറത്തോട്ടൊടിയിരുന്നു...മ്മള് പെണ്ണിനെ കയ്യിൽ കോരിയെടുത്തു പിടക്കുന്ന നെഞ്ജോടെ അവളെ വണ്ടിയിലേക് കയറ്റി.....വണ്ടിയിൽ കയറിയതും ആൽബി മിന്നൽ പോലെ ഹോസ്പിറ്റലിൽ ക്ക് കുതിച്ചു..... ഹോസ്പിറ്റലിൽ എത്തി സ്റ്റട്രക്ച്ചറിൽ കിടത്തി ഐ സി യൂ വിലെക് കൊണ്ട് പോയതും...... മ്മള് അവിടെയുള്ള ചെയറിൽ തളർന്നിരുന്നു.... അപ്പോൾ തന്നെ അങ്ങോട്ടായി മ്മടെ ഉപ്പിയും സിനുവും ആനിയും മാരിയും വന്നതും...... മ്മള് എന്ത് ചെയ്യണമെന്നറിയാതെ ഒരു ശിലകണക്കിന് ഇരുന്നു.....മ്മടെ അവസ്ഥ കണ്ട് ഡാഡ് മ്മളെ അടുത്തിരുന്നു കൊണ്ട് തലയിൽ കൈ വെചതും....മ്മള്.... "കണ്ടില്ലേ ഡാഡ്.....

ആ കോപ്പ് ഓരോന്ന് വരുത്തി വെച്ച് പോയി കിടക്കുന്നത്....... അല്ലേലും ഒന്നും ചിന്തിച്ചു ചെയ്യില്ല അവൾ.... മ്മളെ കുറിച്ച് ഒന്ന് ഓർക്കാതെ.....രണ്ട് കിട്ടാത്ത കേടാ അവൾക്...... " ന്ന് മ്മള് നിറഞ്ഞ കണ്ണിനെ അടക്കി കൊണ്ട് കലിപ്പിൽ പറഞ്ഞതും......മാരി മ്മടെ അടുത് വന്ന് പൊട്ടിക്കരഞ്ഞു പറഞ്ഞു....... "കാക്കു..... മ്മള്.....മ്മള് കാരണം ആണ് അക്കു ഈ അവസ്ഥയിൽ... മ്മടെ നേരെ വെച്ച വെടിയുണ്ട മ്മളെ തട്ടി മാറ്റി സ്വയം യേറ്റ് വാങ്ങിയതാ അക്കു..... മ്മള് കാരണം ആണ്....." ന്ന് പറഞ്ഞു മാരി മ്മളെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞതും.... മ്മള് എന്ത് പറയണമെന്നറിയാതെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഹൃദയത്തിൽ പടരുന്ന വേദനയിൽ ചുവരിലേക് ചാരി കൊണ്ട് കണ്ണടച്ചു...."

മറുഭാഗത് തകർന്ന് നിക്കുന്ന ആൽബിയുടെ തൊളിലായി ആനിയുടെ കരം പതിഞ്ഞതും...... പെട്ടന്ന് തന്നെ അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു.... "ആനി...ന്റെ റോസമ്മ........ കണ്ടില്ലേ അവൾ.... അവൾക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ..... മറ്റുള്ളവർക്കേ അവൾ അവളെക്കാൾ പ്രാധാന്യം കൊടുക്കാറുള്ളു...... ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ....." "ഇച്ചായ.... ഒന്നൂല്ല.....നമ്മുടെ അക്കു തിരിച്ചു വരും...... ഇച്ചായന്റെ റോസ് അല്ലെ അവൾ......" അപ്പോൾ ആണ്...... "അക്കു...."..ന്ന് വിളിച്ചു കൊണ്ട് അങ്ങോട്ടായി ഓടി വന്ന ശാലുവിനെ കണ്ട് മ്മള് മാരിയെ ഡാഡിനെ ഏൽപ്പിച് എണീറ്റ് നിന്നതും.... കരഞ്ഞോണ്ട് ഓടി വന്ന ശാലു മ്മടെ കോളറിൽ പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു....

"കിച്ചു..... എവിടെ ന്റെ അക്കു.... പറയ്‌..... ന്റെ മോളെ യേത് അവസ്ഥയിലാ നി ആക്കിയേ....ഏൽപ്പിച്ചതല്ലേ അവളെ മ്മടെ കണ്മുന്നിൽ നിന്ന്...... ഇപ്പൊ അവളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ പറയാൻ....." ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ ശാലുവിനെ അവൾക്ക് പുറകെ വന്ന ബ്രോ മ്മളിൽ നിന്ന് വേർപെടുത്തി നെഞ്ചോട് ചേർത്തതും.....പൊട്ടിക്കരഞ്ഞു കൊണ്ട് ബ്രോടെ നെഞ്ചിലേക് വീണു...... പെട്ടന്ന് തന്നെ മ്മടെ നെഞ്ച് അകാരണമായി മിടിച്ചതും......ഒരുനിമിഷം കണ്ണടച്ചു......പിന്നീട് കണ്ണ് തുറന്ന് മ്മള് അപ്പോൾ തന്നെ ഐ സി യൂ വിന്റെ വാതിലിനടുത്തേക്കായി ഓടി.....ഓടിച്ചെന്ന് ആ ചില്ലിലൂടെ അകത്തേക്കു നോക്കിയതും...... അകത്തെ കാഴ്ച കണ്ട് മ്മള് വണ്ടർ അടിച്ചു പോയി......

മ്മള് നോക്കുമ്പോൾ ബോധം പോയ മ്മടെ പെണ്ണ് ഉണ്ട് ബെഡിൽ ഇരുന്നോണ്ട് എന്തൊക്കെയോ അവിടെയുള്ള ഡോക്ടര്സിനോട് പറയുന്നു.....ചില്ല് ഉള്ളതിനാൽ പറയുന്നത് ഒന്നും വ്യക്തമായി കേൾക്കാത്തത് കൊണ്ടും...... പെണ്ണ് പയർ പോലെ എണീറ്റിരിക്കുന്നത് കൊണ്ടുമുള്ള എക്സൈറ്റ്മെന്റ് കൊണ്ട് മ്മള് വാതിൽ തുറന്ന് അകത്തേക്കു കയറിയതും.....പെണ്ണ്.... "നോ.....ന്നെ തുന്നണ്ട.....ഇത് കണ്ടില്ലേ ഇത്രയും വലിയ സൂചി കൊണ്ടാണോ അതൊക്കെ ചെയ്യുന്നേ.....ഞാൻ എന്താ ആനയോ......മ്മളെ പുറത്ത് വിട്ടേ......ഹാ..... വേഗം....." "നോക്ക് കുട്ടി......ഇതൊന്ന് കഴിഞ്ഞാൽ പുറത്ത് പോകാലോ........ ഇത് ഐ സി യൂ ആണ്.....പ്ലീസ് കോർപ്പറേറ്റ്....."

"ദേ.... ഡോക്ടറെ..... ഒരു കാര്യം മ്മള് ആദ്യമേ പറഞ്ഞില്ലേ.... മ്മൾക് പുറത്ത് പോകണമെന്ന്......ഇങ്ങക്ക് അറിയതോണ്ടാ മ്മക്ക് സൂചി പേടിണ്ടായിട്ടല്ല........ ആ പുറത്ത് ഇരിക്കുന്നതിൽ ഉണ്ടാവും..... കണ്ടാൽ ഒന്ന് പുഞ്ചിരിക്കാൻ പോലും അറിയാത്ത മ്മടെ രാവണൻ..... അതാരാണെന്ന് അറിയോ......അല്ല ഇതാരോട് പറയാൻ..... ബൈ തെ ബൈ അങ്ങേര് ആണ് മ്മടെ ലവർ....പുരിഞ്ചിത... ശോ....🙈....ശേ.....ടോപിക് വിട്ടു.....ഒന്ന് ഒര്മിപിച്ചൂടെ മിഷ്ടർ സ്റ്റേതേസ് കോപ് ഡോക്ടറെ.... ആ പ്പോ പറഞ്ഞു വന്നത് അങ്ങേര്.... അങ്ങേര് ഉണ്ടല്ലോ.... ചിലപ്പോൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവിടെ ഇരുന്നു മോങ്ങുന്നുണ്ടാവും..ചെ.. മോങ്ങില്ല....കലിപ്പ് കാണിച്ചു നിക്കുന്നുണ്ടാകും....മ്മള്ക്ക് ഉറപ്പാ.....സൊ മ്മക്ക് പുറത്ത് പോകണം......

വിട് ഡോക്ടർ മ്മക്ക് പോണം....." "നോക്ക് കുട്ടി....ചെറിയ മുറിവ് ആണേലും അവിടെ സ്റ്റിച് ഇടണം.... ഇപ്പൊ ചെറുതായി കെട്ടി വെച്ചിട്ടേ ഒള്ളു..... നിനക്ക് ഒരു കുഴപ്പവും ഇല്ല.... ഇത് പെട്ടന്ന് തീർത്തിട്ട് റൂമിൽക് മാറ്റും......അപ്പൊ ആരെയാണെന്ന് വെച്ചാല് കാണാലോ......" "നോക്ക് കുത്തിയോ.🙄....ന്റെ പൊന്നു ഡോക്ടറെ....ഒന്നും ഇല്ലാന്ന് നമ്മക്കല്ലേ അറിയൂ.... പുറത്ത് നിക്കുന്നവരോ മ്മടെ അവസ്ഥയിൽ ഇരുന്നു മോങ്ങി വല്ല അസുഖവും വരുത്തും.... ഇങ്ങക്ക് അറിയാത്തോണ്ടാ മ്മടെ കോന്തൻ ഉണ്ടല്ലോ.... കണ്ടാൽ കരയുന്നില്ലാന്നേ തോന്നു.... ആൾടെ ചങ്ക് തകർന്ന് നിക്കുവായിരിക്കും.... അതോണ്ട് മ്മക്ക് പുറത്ത് പോയി പറയണം മ്മള് പെർഫെക്ട്ലി അൽറൈറ് ആണെന്ന്....

അല്ലേൽ കലിപ്പിൽ ഇവിടെ ഒക്കെ തകർക്കും അവന്..... പിന്നെ അയ്യോ പോയേ അയ്യയ്യോ പോയെ.... ന്നും പറഞ്ഞു മോങ്ങിയിട്ട് കാര്യം ഇല്ല.... മ്മക്ക് പോണം....." "സിസ്റ്റർ ആ കുട്ടിയെ പിടിച് വെക്ക്....നോൺ സ്റ്റോപ്പ്‌ ആണ് ഇത്.....ഇങ്ങനെയൊക്കെ ആണെന്ന് ആരറിഞ്ഞു....ആദ്യമേ ബോധo വരുത്താതിരുന്നാൽ മതിയെന്ന് ഇപ്പൊ തോനുന്നു...... ഈ സ്റ്റിച് ഇടാൻ സമ്മതിക്കുന്നു തോന്നുന്നില്ല....പോയി പിടിച്ചു വെക്ക് സിസ്റ്റർ....." " സിസ്റ്റർ മ്മള് പറയുന്നത് കേൾക്കി..... മ്മള് മ്മടെ രാവണനെ ഒന്ന് കണ്ടോട്ടെ......" ന്ന് പറഞ്ഞു പെണ്ണ് ചിണുങ്ങി കൊണ്ട് തിരിഞ്ഞതും..... ഡോറിൽ കയ്യും കെട്ടി നോക്കി നിക്കുന്ന മ്മളെ കണ്ട് ഷോക്ക് അടിച്ചു നിന്നതും...മ്മളെ കണ്ട് ഡോക്ടർ വന്നതും.... പെട്ടന്ന് പെണ്ണ് രാവണ.... ന്ന് വിളിച്ചു ബെഡിൽ നിന്ന് ഇറങ്ങിയതും.... ഒന്ന് വെച്ചു പോയതും..... മ്മള് ഓടി പോയി താങ്ങി പിടിച്ചു.... ഒരുവേള പെണ്ണിന്റെ കണ്ണിലേക്കു നോക്കി കൊണ്ട് നിന്ന മ്മടെ കണ്ണ് നിറഞ്ഞു വന്നതും.....

മ്മള് പെണ്ണിനെ വാരി പുണർന്നു..... ആ മുഖം മുഴുവൻ ചുമ്ബനങ്ങളാൽ മൂടുമ്പോഴും.... മ്മള് കുറച്ച് നിമിഷം അനുഭവിച്ച വേദന അത്രയും ഉണ്ടായിരുന്നു..... മ്മള് പിന്നെയും പെണ്ണിനെ മ്മളിൽ നിന്ന് അകറ്റാൻ നിക്കാതെ കെട്ടിപിടിച്ചു കൊണ്ട് നിന്നതും....മ്മടെ തോളിൽ കര സ്പർശം യേറ്റ് നോക്കിയപ്പോൾ പുഞ്ചിരിച്ചോണ്ട് നോക്കി നിക്കുന്ന ഡോക്ടർ നെ കണ്ട് പെണ്ണിൽ നിന്ന് വേർപെട്ട് നിന്ന്... " ഹേയ് അലൻ...അപ്പൊ ഇയാള് ആണല്ലേ ഈ കൊച്ചിന്റെ രാവണൻ.....പേടിക്കാതെടോ...ഒരു കൊഴപ്പോം ഇല്ല.... ബുള്ളറ്റ് ചെറുതായി ഒന്ന് ടച് ചെയ്തു പോയതേ ഒള്ളു..... ബ്ലഡ്‌ കുറച്ച് പോയി..... ജസ്റ്റ്‌ ഒരു സ്റ്റിച് ഇടാൻ ഉണ്ട് അതിനാ ഈ കൊച് ഞങ്ങളെ ഇട്ടു കളിപ്പിച്ചേ.....കാന്താരി.... ഇനി സ്റ്റിച് ഇട്ടോട്ടെ.....

നിന്റെ രാവണൻ കണ്ട് ബോധ്യപെട്ടല്ലോ നി പെർഫെക്ട്ലി അൽറൈറ് ആണെന്ന്......" ന്ന് ഡോക്ടർ പറഞ്ഞതിന് പെണ്ണ് ഉണ്ട് ഇളിക്കുന്നു... കൊപ്പത്തി മ്മളെ എന്തോരം പേടിപ്പിച്ചു ന്ന് അറിയോ.... ന്ന് മ്മള് പറഞ്ഞതും...... അങ്ങോട്ടായി കടന്നു വന്ന ബ്രോ ഡോക്ടർക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു... "ഹായ് ഡോക്ടർ..... ഇപ്പൊ ആൾക്ക് എങ്ങനെ ഉണ്ട്.... " "ഷി ഈസ്‌ പെര്ഫെക്റ്റ്ലി അൽറൈറ്......പേഷ്യന്റ് നിങ്ങളുടെ......" "ഇവന്റെ വൈഫ് ആണ്....." "ഒഹ്.... നൈസ്.... അപ്പൊ തന്ടെ മാര്യേജ് കഴിയാതെ......." ന്ന് പറഞ്ഞതും..... അങ്ങോട്ടായി വന്ന ശാലുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... "ഷി ഈസ്‌ മൈ വൈഫ്‌... ഷഹല...." "What......"😲...... നോക്കണ്ട ഞെട്ടിയ ആള് മ്മടെ പെണ്ണ് ആണ്....

ഞങ്ങൾ നോക്കിയപ്പോൾ പെണ്ണ് കണ്ണും തള്ളി നോക്കുന്നുണ്ടായിരുന്നു..... അപ്പോൾ തന്നെ ശാലു ഓടി ചെന്ന് പെണ്ണിനെ കെട്ടിപിടിച്ചു കൊണ്ട് കരച്ചിലായി പിഴിച്ചിൽ ആയി..... ലാസ്റ്റ് ഡോക്ടർ സ്റ്റിച് ഇടണം ന്ന് പറഞ് ഞങ്ങളെ അവിടെ നിന്ന് ആട്ടി..... ഞങ്ങൾ പുറത്തിറങ്ങി അവൾ ഓക്കേ ആണെന്ന് പറഞ്ഞിട്ട പെണ്ണിന്റെ ആങ്ങള ഒന്നടങ്ങിയത്.... സ്റ്റിച് ഇട്ടു കഴിഞ്ഞു റൂമിലേക്കു മാറ്റുമെന്ന് പറഞ്ഞു..... കുറച്ച് കഴിഞ്ഞതും കാന്താരിടെ അമ്മച്ചിയും അപ്പച്ചനും വിവരം അറിഞ് ഓടി വന്നപ്പഴേക്കും പെണ്ണിനെ റൂമിലേക്കു മാറ്റിയിരുന്നു.... അവളെ കണ്ട് അമ്മച്ചി ഓടി വന്നൊണ്ട് കരച്ചിൽ തുടങ്ങി... "റോസ് മോളെ...... അമ്മച്ചിടെ മോള് അമ്മച്ചിയെ അങ്ങ് പേടിച്ചു കളഞ്ഞല്ലോ.....

ആൽബി വിളിച്ചു പറഞ്ഞപ്പോൾ ഇങ്ങട് എത്തുന്നത് വരെ അമ്മച്ചിക്ക് ഒരു സമാധാനം ഇല്ലായ്ന് അല്ലെ ഇച്ചായ...." "ശരിയാ മോളെ..... നിന്റെ അമ്മച്ചി എന്ന ഒരു കരച്ചിലായിരുന്നെന്ന് അറിയോ..... കരച്ചിൽ പുറത്ത് കേൾക്കാണ്ടിരിക്കാൻ കാറിന്റെ ചില്ല് ഒക്കെ പൊക്കി വെച്ചേച്ചും ആ ഇങ്ങട് വന്നത്...." 🤭 "അങ്ങനെ ന്നെ കളിയാകേണ്ട ഇച്ചായ..... ആരാ കരഞ്ഞെന്ന് ഞാൻ കണ്ടത....." "അത്‌ പിന്നെ മ്മള് കണ്ണിൽ പൊടി പോയതല്ലേ....." ന്ന് പറഞ് അപ്പച്ചൻ വളിഞ്ഞ ഇളി ഇളിച്ചതും.... മ്മടെ അരികിലായി അല്ലുച്ചായൻ വന്നൊണ്ട് മ്മളെ ചേർത്ത് പിടിച്ചു പറഞ്ഞു.... "അത്‌ അങ്ങനെയാ റോസമോ..... നമ്മടെ അപ്പച്ചൻ വിഷമം വന്നാൽ ഇടക്ക് കണ്ണിൽ പൊടി വീഴും അല്ലെ അപ്പചോ...."

"ന്നാൽ ഇനി അങ്ങനെ അതികം പൊടി വീഴിക്കണ്ട ട്ടോ..... അപ്പച്ചന്റെ റോസ് മോള് ഇല്ലെ......വീട്ടിൽ എത്തിയിട്ട് വേണം മ്മക്ക് ഒന്ന് അടിച്ചു പൊളിക്കാൻ..... പറഞ്ഞത് പോലെ എവിടെ മ്മടെ ക്രൈം പാർട്ണർ.... അന്നമോ....." "മ്മള് ഇവിടെ ഉണ്ട് ഊളെ....." ന്ന് പറഞ്ഞു കണ്ണ് നിറച്ചു മ്മളെ അടുത്തേക് വന്നതും.... മ്മള് പെണ്ണിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... "മ്മള് ഇങ്ങനെയൊക്കെ ഉണ്ടയും ഏറ്റ് കിടന്നിട്ട് മ്മക്ക് എന്തേലും ഒന്ന് പറ്റിയോന്ന് നി അന്വേശിച്ചോ..... കൊരങ്ങെ.... നന്ദി വേണം നന്ദി... അല്ലുചായ.... ഇവളെ നമ്മക് വീട്ടിൽ ചെന്നിട്ട് ഒരു പണി കൊടുക്കണം...." "പറയാനുണ്ടോ..... മ്മള് എപ്പഴേ റെഡി....." "ആഹാ..... അപ്പൊ ഇങ്ങള് പണി തരാൻ ഒറ്റകെട്ടോ....."

"അതിന് നി ഒറ്റയ്കാല്ലല്ലോ ആനിയെ..... നിന്റെ ആങ്ങള ആയി മ്മള് ഇല്ലെ.... " ന്ന് പറഞ്ഞു കൊണ്ട് രാവണൻ ആനിക്കടുതെക് വന്നതും.... പെണ്ണ് മ്മളെ നോക്കി പിരികം പൊക്കിയതും..... മ്മള് ചെക്കനെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ടു.... "ആനി..... ദേ ഇവര് എങ്ങാനും നിനക്ക് പാര ആകുവാണേൽ മ്മളോട് പറഞ്ഞേക്ക്.... തിരിച്ചു നമ്മുക്കും കൊടുക്കാടി പണി...." "അക്കുട്ടാ.... അപ്പൊ മ്മക്കും ഒരു ആങ്ങള ആയിട്ടോ..... സൂക്ഷിച്ചു പണിതോ ആങ്ങളയും പെങ്ങളും മ്മക്കിട്ട്...."......ന്ന് പറഞ്ഞു പെണ്ണ് ഇളിച്ചതും...മ്മളും ചിരിച്ചു പോയി....അതിനിടക്ക് ആണ് മ്മള് ഒരു കാര്യം ശ്രദ്ധിച്ചത്.... മാരി കണ്ണും നിറച്ചു കൊണ്ട് ഒരു ഭാഗത്തായി നിക്കുന്നു..... മ്മള് അപ്പോൾ തന്നെ....

"ഓയ്.... മാരിയമ്മ.... എന്നതാടി നിന്റെ കണ്ണൊക്കെ തിളങ്ങുന്നേ..... നി കരയുവൊന്നും അല്ലല്ലോ ല്ലേ...." ന്ന് മ്മള് ചിരിച്ചു പറഞ്ഞതും... പെണ്ണ് ഓടി വന്നതും ആനി എണീറ്റ് മാറിയപ്പോൾ മാരി മ്മളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.... കരച്ചിലിനിടയിൽ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.... "മ്മള.... മ്മള് കാരണം ആണ് ഇങ്ങക്ക് ഈ അവസ്ഥ..... മ്മളെ രക്ഷിക്കാൻ വന്നിട്ട....' "ശ് ശ്..... മതി മതി പെണ്ണെ കരഞ്ഞത്.... മ്മക്ക് അതിന് ഒന്നും ഇല്ലല്ലോ..... മ്മള് ഇതാ പയർ പോലെ ഇരിക്കുന്നത് കണ്ടില്ലേ..... ഇനി കണ്ടോ നാളെ മ്മള് എണീറ്റ് ഓടും...." "ഓടാൻ ഒക്കെ ആകുന്നെ ഒള്ളു....." ന്ന് പറഞ്ഞോണ്ട് ഡോക്ടർ അകത്തേക്കു വന്നതും....മ്മള് ഒന്ന് ചമ്മിയ ചിരി ചിരിച്ചു....

"ഇനി മുതൽ റസ്റ്റ്‌ വീട്ടിലെന്ന് മതി.... ഈ ട്രിപ്പ്‌ കഴിഞ്ഞാൽ പോകാം.... പിന്നെ ഒന്ന് ശ്രദ്ധിക്കണം സ്റ്റിച് ഉണങ്ങുന്നത് വരേയ്ക്കും.... ഓക്കേ...." "താങ്ക്സ് ഡോക്ടർ....."ന്ന് പറഞ്ഞതും.... ഒന്ന് പുഞ്ചിരിച്ചു ആള് പോയി..... പിന്നെ രാവണന്റെ വീട്ടുകാരും സീനുവിന്റെ വീട്ടുകാരും ഒക്കെ വന്നു മ്മടെ റൂം അങ്ങട് നിറഞ്ഞു.....എല്ലാരും ഉണ്ടായതും അത്‌ വരെ മ്മടെ മനസ്സിൽ ഉണ്ടായിരുന്ന സംശയം മ്മള് മുന്നോട്ട് വെച്ചു.... മ്മള് പതിയെ ഒന്നൂടെ തലയിണയിലേക് ചേർന്നിരുന്നോണ്ട് മ്മടെ മാറിലായി ചേർന്നു കിടക്കുന്ന * അലൻ * എന്ന നാമത്തിൽ കൊത്തിയ മഹർ മാല എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് അതിലേക് തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story