രാവണ പ്രണയം🔥 : ഭാഗം 55

Ravana Pranayam Novel

എഴുത്തുകാരി: അമീന

യാരിത്.....🤔 ന്നുള്ള രീതിയിൽ മ്മളൊന്ന് പകച്ചു കൊണ്ട് മുഖമുയർത്തിയതും..... മ്മടെ പുറകിലായി ചേർന്നു നിൽക്കുന്ന ആളെ കണ്ട് ഷോക്കടിച്ചു നിന്നു..... ഇച്ചായൻ..... 😳..... സുഭാഷ്........ 🤯..... അങ്ങേരെ കണ്ട സ്പോട്ടിൽ മ്മടെ തലയിലെ കിളികൾ ബാക്കിയുള്ള കാര്യങ്ങൾ കാണാനുള്ള ബോധമൊന്നും മ്മൾക്ക് ഇല്ലേന്നും പറഞ്ഞു പിടഞ്ഞു ചത്തു...... 😝 ഒന്ന് ഉരിയാടാൻ പോലും ആകാതെ തറഞ്ഞു നിന്നു പോയതും....ആളതാ മ്മളിലേക്കായി ചേർന്നു വന്നുകൊണ്ടിരിക്കുന്നു......😳 ന്റെ കർത്താവെ..... ഇതിയാൻ ഇവിടെ ഉണ്ടായിരുന്നോ....മൂന്ന് മെഴുകുതിരി ഒക്കെ ഓഫർ ചെയ്തിട്ടും വല്ലാത്തൊരു ചെയ്തായി പോയെന്റെ മാതാവേ......

ന്നൊക്കെ മനസ്സിൽ ഓരോന്ന് വിളിച്ചു പറഞ്ഞതും........ മ്മടെ വലതു കയ്യിലായി തണുപ്പനുഭവപെട്ടതും...... കണ്ണുകള് ചെന്ന് പതിച്ചത് മ്മൾടെ തഴോട്ടൂർന്നു വീണ കയ്യിലായി ഇച്ചായന്റെ കയ്യിലുള്ള ലോഷൻ കൊണ്ട് പതിയെ കയിലൂടെ മുകളിലേക്കായി ചലിക്കുന്നതാണ്.... ഇങ്ങേരിത് എങ്ങടാ ന്റെ കർത്താവെ കയറി പോകുന്നെ......🤐 മ്മടെ മുടിയിലേക്കായി മുഖം ഒളിപ്പിച് കൊണ്ട് ചേർന്നു നിന്ന ഇച്ചായന്റെ കൈ പതിയെ മ്മടെ അരയിൽ ചുറ്റി വരിഞ്ഞതും..... മ്മടെ ശ്വാസം ഒന്നുയർന്നു....... ഇടത് കയ്യിനാൽ നനഞൊട്ടിയ മുടിയിഴകൾ വകഞ്ഞു മുന്നിലേക്കായിട്ടുകൊണ്ട് പുറം കഴുത്തിലായി ചുണ്ട് ചേർത്തതും....മ്മലുള്ളാകെ ഒന്ന് വിറച്ചതും......

"സ്സ്..... ഇച്ചായ...." ന്നൊരു ആളൽ മ്മളിൽ നിന്ന് ഉയർന്നതും....... ഇച്ചായന്റെ അരയിലെ പിടി മുറുകി കൊണ്ടിരുന്നു.... മ്മടെ കാതിൽ ചുടു നിശ്വാസം പടർന്നതും മ്മള് ഒന്ന് വിറച്ചു പോയി....... ഒന്ന് തിരിഞ്ഞോടാൻ പോലും പറ്റാതെ മ്മള് ട്രാപ്പിൽ ആയല്ലോ ന്റെ മാതാവേ......അതിനിടയിൽ സേഫ് നോക്കി ഡോർ ലോക്കും ചെയ്തു... 😭...... ന്നൊക്കെ ദയനീയമായി ഓർത്തു ഉള്ളാലെ വാവിട്ട് കരഞതും..... "ആനി കൊച്ചേ...... എന്ന ഭങ്ങിയാടി പെണ്ണെ..... കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുവാ...... ഇച്ചായന്റെ കൊച്ചിനെ ഇച്ചായൻ മുഴുവനായങ് എടുത്തോട്ടെ.......തന്നൂടെ നിന്നെ...." "ഇച്ചായ...... അത്‌..... എനിക്ക്........" "കൊച്ചേ.....ആനിയമോ....ഒന്ന് റിലാക്സ് ആകടോ..... 🤭....

ഇങ്ങനെ നിന്ന് വിറക്കാൻ മ്മള് ഒന്നും ചെയ്തില്ലല്ലോ...... " ഒഞ്ഞും ചെയ്തില്ലോലോ..... ഇപ്പൊ ഈ ഉമ്മിച്ചതൊക്കെ ആരാണാവോ....( ആനീസ് ആത്മ. 😏) വിറച്ചിട്ട് പെണ്ണിന് ഇപ്പൊ സൗണ്ട് ഒന്നും ഇല്ല..... 🤭....പ്യാവം.... "അന്നമോ.....നിന്റെ ഇച്ചായാന് മനസിലാകുകെലെ നിന്നെ..... നി എപ്പോ മനസ് കൊണ്ട് തയ്യാറാകുന്നോ അന്ന് മതിയെടോ..... അത്‌ കരുതി നിന്നെ വെറുത വിടും എന്നല്ല കേട്ടോ..... അതുകൊണ്ട് ഇതിന്റെ ഹാങ്ങോവർ മാറാൻ മ്മക്ക് ഇപ്പൊ ഒരു കാര്യം കൂടിയേ തീരൂ..... എനിക്ക് ഒരു ഉമ്മ തന്നേക്ക് ആനി കൊച്ചേ......" ന്ന് പറഞ്ഞതും മ്മളെ പിടിച്ചു തിരിച്ചു ആളിലേക് ചേർത്ത് കൊണ്ട് കണ്ണിലേക്കുറ്റു നോക്കിയതും..... മ്മള് മുഖം താഴ്ത്തി....

"താ..... പെണ്ണെ.....നീയായിട്ട് തരുന്നോ......അല്ലേൽ വേണ്ട മ്മളങ് യെടുത്തേക്കടി ഉവ്വേ....." ന്ന് പറഞ്ഞു പതിയെ മുഖം പിടിച്ചുയർത്തിയതും.... ആള് മ്മടെ അധരത്തിലേക്ക് ആഴ്ന്നിറങ്ങി..... ദീർഖ ചുംബനത്താൽ ശ്വാസം വിലങ്ങിയതും...... ഒരു പിടച്ചിലോടെ ഇരുവരും വേർപെട്ട് കൊണ്ട് കിതച്ചതും....... മ്മള് ആൾടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തിരിഞ്ഞു പോയി പുതപ്പെടുത്തു പുതച്ചു...... മ്മടെ കിളിപോയ നിർത്തo കണ്ട് ഇളിച്ചോണ്ട് ആൾടെ ടവൽ എടുത്തോണ്ട് വാഷ്‌റൂമിലേക് കയറി പോയി.... ആള് പോയതും.... മ്മളൊന്ന് നെടുവീർപ്പിട്ടതും പോയ ആള് അത്‌ പോലെ തിരിഞ്ഞു വാതിൽക്കൽ തലയിട്ട് നോക്കി കൊണ്ട് പറഞ്ഞു....

"കൊച്ചേ..... ഇപ്പൊ നിന്നെ വെറുതെ വിട്ടെന്ന് കരുതി എപ്പഴും അത്‌ പ്രതീക്ഷിചെക്കല്ലേ...... ഇനി ഈ കോലത്തിൽ എങ്ങാനും മ്മടെ മുന്നിൽ പെട്ടാൽ ഉണ്ടല്ലോ.....വെചെക്കുകേല ഈ ആൽബി....ന്നാ ഹോട് ആണ് അന്നമോ നി....."😍😘 😉 ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും.... മ്മള് ആകെ ചമ്മി നാറി ഡ്രെസ്സും എടുത്തോണ്ട് ഡ്രസിങ് റൂമിലേക്കു ഓടി......🙈 ****************** (അർഷി ) ഇന്ന് ഡ്രസ്സ്‌ ഒക്കെ എടുത്തു കഴിഞ്ഞു മ്മള് നേരെ ഹോസ്റ്റലിൽക്ക് വന്നു..... മ്മടെ ചങ്കിന്റെ മേരേജ് ആയത് കൊണ്ട് തന്നെ മ്മളോട് നാളെ തന്നെ ഹോസ്റ്റലിൽ നിന്ന് ഹെവനിലോട്ട് മാറാൻ പറഞ്ഞിരുന്നു....

ഒരനാഥ ആയ മ്മളെ അവന് സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്......അതുകൊണ്ട് തന്നെ മ്മള് നാളെത്തന്നെ അങ്ങട് പോയി എല്ലാകാര്യത്തിലും സജീവമാകാൻ വേണ്ടി തീരുമാനിച്ചു...... വാർഡനോട് നാളെ പോകുന്ന കാര്യം പറഞ്ഞു നേരെ റൂമിലേക്കു വിട്ടു...... ഈ ഒരു ഇയർ കൂടെ ഒള്ളു പിജി കഴിയാൻ..... അത്‌ കഴിഞ്ഞു വേണം എന്തേലും ഒരു ജോലി നോക്കാൻ... എത്രയെന്ന് കരുതിയ അവനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്..... ഇനി നാളെ ആ കോപ്പിന്റെ ക്ലസ്സിലാണ് പോകേണ്ടത്....... മ്മളെ പോക്കറ്റ് മണിക്ക് വേണ്ടി ആണ് മ്മള് ഡിഗ്രി സ്റ്റുഡന്റസ്ന്ന് ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നത്..... അതോണ്ട് തന്നെ ആ കൂതറ ഷാദിയ.... അവളെ സഹിക്കേണ്ടി വരുന്നതും......

മ്മടെ ചങ്കിന്റെ പെണ്ണിന്റെ ഫ്രണ്ട് ആയി പോയി...... ഇറിറ്റേഷൻ ആണ്..... ക്ലാസ്സ്‌ എടുക്കുമ്പോൾ ഉള്ള ആ നോട്ടം ആണ് സഹിക്കാത്തത്.... ന്നാൽ എടുത്തത് ഒരു വക പാടിക്കോ....അതില്ല........ ആദ്യം കരുതിയത് മ്മളെ ദേഷ്യം പിടിപ്പിയ്ക്കാൻ ആണ് ആ നോട്ടം എന്ന......അതല്ലാതെ ഇപ്പോ വേറെ ഒരസുഗം കൂടി തുടങ്ങി...... പ്രേമ രോഗം......എവിടെന്നോ മ്മടെ നമ്പർ കണ്ട് പിടിച്ചു ഇപ്പൊ വിളിച്ചോണ്ടുള്ള ശല്യo കൂടെ കൂടിയിട്ടുണ്ട്....... പറഞ്ഞൂ തീർന്നില്ല..... കോപ്പ് വിളിക്കുന്നുണ്ട്.....നാശം...... മ്മള് കലിപ്പിൽ ഫോൺ അറ്റൻഡ് ചെയ്തു പറഞ്ഞു... "ന്താടി കോപ്പേ.... നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ......

മ്മൾക് ഇഷ്ടം അല്ലെന്ന് പറഞ്ഞതല്ലേ..... ഒരുളുപ്പും ഇല്ലാതെ പിന്നേം പിന്നേം വിളിക്കാൻ....." "അർഷിക്ക...... മ്മള് പറഞ്ഞല്ലോ മ്മക്ക് ഇങ്ങള് ഇല്ലാതെ ജീവിക്കാൻ കഴിയില്ലാന്ന്......മ്മൾക് എന്താ കൊഴപ്പം.......പിന്നെ ഇങ്ങള് ഒരനാഥ ആണെന്നാണ് മ്മളെ സ്നേഹിക്കുന്നതിനുള്ള തടസ്സം എങ്കിൽ മ്മൾക് അതിൽ ഒരു പ്രശ്നം ഇല്ല.....മ്മടെ വീട്ടുകാർക്കും ഇല്ല..... പിന്നെന്താ......" "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.......മ്മൾക് നിന്നെ സ്നേഹിക്കാൻ കഴിയില്ല ന്ന് പറഞ്ഞു കഴിഞ്ഞു...... ഇനി ഇതും പറഞ്ഞു മ്മളെ വിളിക്കരുത്....." "മ്മള് ഇനിയും വിളിക്കും.....bcz...ഐ ലവ് യൂ അർഷിക്ക......" "വെച്ചിട്ട് പൊടി......" "കൂൾ അർഷിക്ക..... കൂൾ....... മ്മക്ക് ഇങ്ങളെ ഇഷ്ടം ആണെന്ന് തെളിയിക്കാൻ മ്മള് ഇനി എന്താ ചെയ്യേണ്ടത്...... അത്‌ പറയ്‌.... ന്നാലെങ്കിലും ഒന്ന് വിശ്വസിക്കാലോ......"

"ഒഹ്..... ന്നാൽ പൊന്നു മോള് ഒരു കാര്യം ചെയ്യ്.....മ്മളെ അത്രയും ഇഷ്ടം ആണേൽ... മ്മടെ ഹോസ്ട്ടലിനടുത്തുള്ള ബ്രിഡ്ജിലേക് വാ....... ബാക്കി അവിടെന്ന് പറയാം..... ഇഷ്ടം തെളിയിക്കാൻ വന്നിരിക്കുന്നു.....വെച്ചിട്ട് പൊടി....." ന്ന് കലിപ്പിൽ പറഞ്ഞു ഫോൺ ബെഡിലേക് ഇട്ടു ഫ്രഷ് ആയി ഇറങ്ങി..... ഫുഡ്‌ കഴിച്ചു വന്നത് കൊണ്ട് മെസ്സിലേക് പോകാതെ മ്മള് ബെഡിലേക് വീണു..... കണ്ണുകൾ അടഞ്ഞു ഉറക്കിലേക് പോകവേ ആണ് മ്മടെ ഫോൺ വീണ്ടും റിങ് ചെയ്തത്...... എടുത്തു നോക്കുമ്പോൾ ഉണ്ട് ആ കോപ്പ്.... അപ്പോൾ തന്നെ കാൾ അറ്റൻഡ് ചെയ്ത്.... "ഇനി എന്താ നിനക്ക് വേണ്ടത്..... കുറച്ച് സമാധാനം തരോ.... "

"അർഷിക്ക..... മ്മള് ഇവിടെ ബ്രിഡ്ജിൽ ഉണ്ട് ഇങ്ങള് വരാന് പറഞ്ഞില്ലേ..... ന്നിട്ട് ഇങ്ങള് ഇതെവിടെയ...." "നോക് ഷാദിയ.... കളിക്കല്ലേ.... കുറച്ച് കൂടുന്നുണ്ട് നിനക്ക്......" "കളിയല്ല മ്മള് ഇവിടെ ഉണ്ട് അർഷിക്ക...... സത്യം...... ഇങ്ങള് വരാതെ മ്മള് പോകില്ല....." ന്ന് പറഞ്ഞതും.... മ്മള് പെട്ടന്ന് റൂമിന്റെ ജനൽ പാളി തുറന്നു നോക്കിയപ്പോൾ കുറച്ചു ദൂരയായുള്ള ബ്രിഡ്ജിന് മുകളിലായി അവളെ കണ്ട് തറഞ്ഞു നിന്ന് പോയി...... "ഷാദിയ...... കളിക്കാതെ ഹോസ്റ്റലിൽ പോകാൻ നോക്......നിനക്ക് എന്താടി പ്രാന്ത് ആണോ...... മ്മള് വരുന്ന് കരുതി നിൽക്കണ്ട....... പോകാൻ നോക്....." "ഇങ്ങള് വരാതെ മ്മള് പോകില്ല അർഷിക്ക......."

"ന്നാൽ പോകണ്ട..... അവിടെ ഇരുന്നോ......" ന്ന് പറഞ്ഞു ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു ബെഡിൽ കയറി കിടന്നു.... തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഒരു സമാധാനം കിട്ടാതെ എണീറ്റ് ജനൽ കൂടെ നോക്കിയപ്പോഴും അവളവിടെത്തന്നെയുണ്ട്..... അതുകൂടി കണ്ടതും മ്മള് കലിപ്പിൽ ഷർട്ട്‌ എടുത്തിട്ട് കതക് തുറന്ന് ടെറസ് വഴി താഴെ ഇറങ്ങി സെക്യൂരിറ്റി കാണാതെ ഒരുവിധം മതിൽ ചാടി...... ഉയർന്നു വരുന്ന ദേഷ്യം അടക്കി പിടിച് മ്മള് അതിവേഗം ബ്രിഡ്ജ് ലക്ഷ്യം വെച്ചോടി........ ഓടി പെണ്ണിനരികിലായി എത്തിയതും അവളുണ്ട് മ്മളെ നോക്കി ഇളിക്കുന്നു...... പിന്നെ ഒന്നും നോക്കിയില്ല കൊടുത്തു പെണ്ണിന്റെ കവിലിനിട്ടൊന്ന്.......

"ന്താടി നിനക്ക് എന്താ പ്രാന്ത് ആണോ..... പാതിരാത്രി മതിൽ ചാടി വന്നേക്കുന്നു......." "അർഷിക്ക....." "മിണ്ടരുത് നി..... ഒരക്ഷരം മിണ്ടരുത്......ആരെക്കാണാൻ ആണ് കെട്ടിയെഴുന്നള്ളിയത്.....ഹേ..... ഒരു മനസമാധാനം തരരുത്.......ശല്യം...." "അർഷിക്ക മ്മള് പറഞ്ഞതല്ലേ.....മ്മള്ക്ക് ന? ഇങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ലന്ന്......മ്മളെ എന്താ മനസ്സിലാക്കാത്തത്......" ന്നൊക്കെ അവൾ കണ്ണ് നിറച്ചോണ്ട് പറഞ്ഞെങ്കിലും..... മ്മള്ക്ക് അതിലൊന്നും ഒന്നും തോന്നിയില്ല.... "നിന്ന് ചിലക്കാതെ ഹോസ്റ്റലിൽ പോകാൻ നോക്......നിന്റെ പണത്തിന്റെ ഹുങ്ക് മ്മടെ അടുത്ത് വേണ്ട......ആഗ്രഹിക്കുമ്പോഴെല്ലാം നേടിത്തരുന്ന വീട്ടുകാരോട് പോയി പറഞ്ഞേക് അർഷാദ് നെ ആ കൂട്ടത്തിൽ കൂട്ടണ്ടെന്ന്...... മ്മള് നിന്നെ ഒരിക്കലും സ്നേഹിക്കില്ല.... നിന്നെ പോലെ ഉള്ളവളെ അല്ല... മ്മൾക് വേണ്ടത്.....

മ്മള് ഒരു അനാഥയാണ് മറ്റൊരു ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് മാത്രമേ മ്മള് ഒരു ജീവിതം കൊടുക്കു......അങ്ങനെ ഒരുത്തിയെ മതി എനിക്ക്...... അതുകൊണ്ട് ദയവ് ചെയ്തു മ്മളെ പുറകെ നടക്കരുത് പറഞ്ഞേക്കാം....." "ഇല്ല അർഷിക്ക മ്മക്ക് ഇങ്ങളെ മറക്കാൻ കഴിയില്ല..... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.... മ്മള് ഈ കോളേജിൽക്ക് വന്നേ മുതലേ മനസ്സിൽ ഇട്ടു നടക്കുന്നവളാ..... അത്ര പെട്ടന്ന് മറന്ന് കളയാൻ കഴിയില്ല ഈ മുഖം.... മ്മളെ ഒന്ന് മനസിലാക്ക് അർഷിക്ക......" ന്ന് പറഞ്ഞു മ്മളെ ഷർട്ടിൽ പിടിച്ചു കരഞ്ഞതും..... മ്മള് അവളുടെ കൈ വേർപെടുത്തി അവളുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് നടന്നു.... "പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേൽ മ്മൾക് ഒന്നും പറയാൻ ഇല്ല....

ചിലക്കാതെ ഹോസ്റ്റലിൽ പോകാൻ നോക്.....പിന്നെ ഒരു കാര്യം......മ്മൾക് വേണ്ടത് അടക്കവും ഒതുക്കവും ഉള്ള ഒരുത്തിയെ ആണ്........അല്ലാതെ പാതിരാത്രി വിളിച്ചാൽ ഹോസ്റ്റലിൽ നിന്നൊക്കെ ചാടി വരുന്നവളെ അല്ല..... മ്മള് ഒന്ന് പറഞ്ഞപ്പഴേക്കും ഇവിടെ എത്താൻ പ്രയാസം ഇല്ലാത്ത നി.... എത്ര പ്രാവശ്യം മതിൽ ചാടിയിരിക്കും..... അങ്ങന്നെ ഒരുത്തിയെ അല്ല എനിക്ക് വേണ്ടത്......അതുകൊണ്ട് ഇനിയും മ്മളെ പുറകെ ഉള്ള നടത്തം ഒന്ന് ഒഴിവാക്കിയേക്ക്........" ന്നൊക്കെ അർഷിക മ്മളെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും...... മ്മള് തറഞ്ഞു നിന്ന് പോയി... ആള് പറഞ്ഞതിന് അർത്ഥം മ്മള് ഒരു കൊള്ളരുതാത്തവൾ ആണെന്നല്ലേ.... മ്മള് ചീത്തയാണെന്നല്ലേ.....

ന്നൊക്കെ ആലോചിച്ചതും മ്മളിൽ നിന്നൊരു തേങ്ങൽ ഉയർന്നു വന്നു.... അപ്പോൾ തന്നെ മ്മളെ ഫോണിലേക്കു ഒരു കാൾ വന്നതും...... മ്മള് അത്‌ അറ്റൻഡ് ചെയ്ത് കത്തോടടുപ്പിച്ചു....സംസാരിച്ചു..... "പപ്പേ..... ഇല്ല..... ഹോസ്റ്റലിൽ പോകുവാ......അർഷിക്ക ഉണ്ട്.... പപ്പേ..... മ്മള് തോറ്റു പോയി.....ഇങ്ങള് പറഞ്ഞത് ശരിയാ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല സ്നേഹമെന്ന് മനസിലായി........പിന്നെ പപ്പേ..... മ്മള്.....മ്മള്... ചീത്തയാണോ പപ്പാ........" ന്ന് പറഞ്ഞു പെണ്ണ് ഫോൺ ചെവിയോട് ചേർത്ത് പൊട്ടിക്കരഞതും...... മ്മള് തറഞ്ഞു നിന്ന് പോയി...... അപ്പുറത് നിന്ന് ഒന്നും കേൾക്കുന്നില്ലെങ്കിലും.... പെണ്ണിന്റെ സംസാരത്തിൽ നിന്ന് മനസിലായി അത്‌ അവളുടെ പപ്പ ആണെന്ന്.....

അപ്പോൾ അവൾ ഇങ്ങോട്ട് വരുന്നത് ആൾക്ക് അറിയാമായിരുന്നോ....... ന്നൊക്കെ മ്മള് ആലോചിച്ചു നിന്നതും.......അവൾ ഒരുവിധം കരച്ചിൽ അടക്കി കൊണ്ട് തുടർന്നു.... "ഇല്ല പപ്പേ..... മ്മള് കരഞ്ഞില്ല.... ആ ഉണ്ട് പപ്പേ..... മ്മള് കൊടുക്കാം.....അല്ലേൽ വേണ്ട പപ്പ പറഞ്ഞോ ആൾക്ക് കേൾക്കാം......" ന്ന് പറഞ്ഞു പെണ്ണ് ഫോൺ ലൗഡ് ഇട്ടു കൊണ്ട് മ്മളെ അടുത്തേക് നീട്ടിയതും....... ആള് സംസാരിക്കാൻ തുടങ്ങി..... "അർഷി..... താൻ കേൾക്കുന്നുണ്ടോ....." "പറഞ്ഞോളൂ..... കേൾക്കാം....." "ആ മോനെ.... മ്മള് ഷാദിയടെ ഉപ്പ ആണ്......മ്മളെ മോള് കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്ക് മോനെ.... മോനോട് ഇഷ്ടം ആണെന്ന് ആദ്യം അവൾ പറഞ്ഞത് ന്നോട് ആണ്.....

കൂടാതെ ഈ രാത്രി അവൾ ഇങ്ങോട്ട് വരുന്ന വിവരം മ്മളെ വിളിച്ചു പറഞ് ഹോസ്റ്റലിൽ വിളിച്ചു പെർമിഷൻ വാങ്ങിച്ചിട്ടാണ് അവൾ നിന്നടുത്തേക്ക് വന്നത്......" ന്നൊക്കെ അങ്കിൾ പറയുന്നത് ഒരു ഞെട്ടലോടെ ആണ് മ്മള് കേട്ടത്..... മ്മള് ഒന്നും പറയാൻ ആകാതെ തിരിഞ്ഞു പെണ്ണിനെ നോക്കിയപ്പോൾ റോഡരികിൽ ഉള്ള ഒരു തിട്ടയിൽ തലയും താഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു..... ഇതുവരെ ഇല്ലാത്ത ഒരു നോവ് മ്മളിൽ വന്ന് നിറയുന്നത് അറിഞ്ഞു കൊണ്ട് ബാക്കി കേൾക്കാനായി കാതോർത്തു..... "മോനെ...... മ്മടെ മോള് ഒരു പാവം ആംട്ടോ...... ഇതിന്റെ പേരിൽ ന്റെ മോളോട് ദേഷ്യം ഒന്നും കാണിക്കരുത്....... ഒരുപാട് വേദന അനുഭവിച്ചതാ......

അവൾക് സ്വന്തം എന്ന് പറയാൻ ഞാനെ ഒള്ളു......ഒരുമ്മയുടെ സ്നേഹം പോലും ന്റെ കുട്ടി അറിഞ്ഞിട്ടില്ല......" "അങ്കിൾ മ്മള്.....അല്ല...അവളുടെ ഉമ്മി....." "അപ്പോൾ അവളെ കുറിച്ച് ഒന്നും അറിയില്ലേ......അറിയുന്നത് അവൾക് ഒരു ഉമ്മയും ഉപ്പയും ഒരേട്ടനും ഉണ്ടന്ന് ആകും..... എല്ലാരോടും ന്റെ കുട്ടി അതെ പറയു......അല്ലാതെ അവളെന്താ പറയേണ്ടത്... അവളുടെ ജനനത്തിലൂടെ ഉമ്മയുടെ സ്നേഹം നഷ്ട്ടമായിന്നൊ.......കുഞ്ഞു ഷാദിക്ക് വേണ്ടി രണ്ടാമതായി ഒരുമ്മയെ കൊണ്ട് വന്നത് അവളെ ഇവിടെ ജീവിക്കാൻ സമ്മതിക്കുന്നില്ലന്നോ.......ഒന്നും പറയില്ല ന്റെ കുട്ടി...... അവളുടെ വേദന ആരെയും അറിയിക്കില്ല......

മ്മള് ഒരു ലീവിനു ഇങ്ങോട്ട് കൊണ്ട് വരാത്തത് അവളോടുള്ള ദേഷ്യം കൊണ്ടല്ല.... ന്റെ മോൾടെ വിഷമം കാണാതിരിക്കാൻ ആണ്......അവളുടെ ഒരിഷ്ടത്തിനും മ്മള് എതിരല്ലാത്തതുകൊണ്ടാണ് അവളുടെ നിന്നോടുള്ള ഇഷ്ടം പോലും മ്മള് മനസറിഞ്ഞു സമ്മതം മൂളിയത്....... അവൾക് അറിയാം മോനെ നഷ്ടപെട്ട സ്നേഹത്തിന്റെ വാല്യൂ.....ഇനി മോന്ക് ഒരു ശല്യം ആയിട്ട് ന്റെ മോള് ഉണ്ടാവില്ല...." ന്നൊക്കെ അങ്കിൾ പറഞ്ഞത് പിടയുന്ന നെഞ്ചോടെ അല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല..... അറിയിലായിരുന്നു ഇവള് ഒരുപാട് വേദന അനുഭവിച്ചതാണെന്ന്..... മ്മള് പതിയെ അവള്കരികിൽ ഇരുന്നോണ്ട് ഫോൺ നീട്ടിയതും......

മ്മളെ ഒന്ന് നോക്കുക കൂടാതെ അത്‌ മേടിച്ചു സംസാരിക്കാൻ തുടങ്ങി... "പപ്പേ.... " "മോളെ പപ്പേടെ കുട്ടി കരയ....." "ഇല്ല പപ്പേ..... പപ്പ പറയ്‌....." "നമുക്ക് അത്‌ വേണ്ട മോളെ...... അർഹത ഇല്ലാത്തതു......" "ആഗ്രഹിക്കാൻ പാടില്ലന്നല്ലേ പപ്പേ.... അറിയാം..... ഇനി ഇല്ല പപ്പേ.....പപ്പേടെ മോള്ക്ക് പപ്പേടെ വാക്കിനപ്പുറം ഒന്നും ഇല്ലാന്ന് അറിയില്ലേ......." "ന്നാൽ ആ കണ്ണ് തുടച് ചെല്ല്..... നേരം വൈകാൻ നിൽക്കണ്ട.... ഹോസ്റ്റൽ അടക്കും......" "ആ ശരി പപ്പേ....ആരോഗ്യം ശ്രദ്ധിക്കണം.....ലവ് യു....." ന്നൊക്കെ പെണ്ണ് പറഞ്ഞു കണ്ണ് അമർത്തി തുടച് കൊണ്ട് ഫോൺ ഓഫ്‌ ചെയ്തു എണീറ്റ് നടക്കാൻ നിന്നതും......മ്മള് ആ കൈകളിൽ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു......

"ഷാദിയ....നിൽക്ക്...... മ്മൾക് ഒന്നും.....അറിയില്ലായിരുന്നു....." "അതൊക്കെ വിട്ടേക്......പിന്നെ.....സോറി സാർ.... മ്മള് ഓർക്കണമായിരുന്നു....മ്മള് ഇഷ്ടം പറഞ്ഞു പുറകെ നടക്കുമ്പോഴെങ്കിലും ഇങ്ങള് ഒരു അദ്ധ്യാപകൻ കൂടെയാണെന്ന്........ അറിയാതെ ഒരിഷ്ടം കയറി കൂടി..... ഇനി ശല്യം ആയി ഉണ്ടാവില്ലാട്ടോ.....ഇന്ക് ന്റെ പപ്പ പറയുന്നതിന് അപ്പുറത്തേക്കില്ല....." "ഷാദിയ..... " "അയാം ഓക്കേ സാർ..... പിന്നെ സാറിന്റെ ആഗ്രഹം പോലെ ഒരു പങ്കാളിയെ തന്നെ കിട്ടട്ടെ.....ഇനി ഇപ്പൊ ന്റെ ശല്യം ഉണ്ടാവില്ലാട്ടോ..... സന്തോഷം ആയില്ലേ..... സംസാരിച് നിന്ന് സമയം ഒരുപാട് ആയി മ്മള് ചെല്ലട്ടെ......" ന്ന് പറഞ്ഞു അവൾ ഒന്ന് മുന്നോട്ട് നടന്നു......

ഒന്ന് നിന്ന് തിരിഞ്ഞു ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.... "പിന്നെ സാർ.....മ്മള് ചീത്തയല്ല സാർ..... മ്മക്ക് മതിൽ ചാടിയൊന്നും ശീലവും ഇല്ല..... അതാ പപ്പേടെ അനുവാദം വാങ്ങിച്ചേ....ന്നെ ഒരു മോശം പെണ്ണായി കാണരുത്....ന്നാൽ ശരി സാർ......മ്മള്......" "ഷാദിയ ഒറ്റയ്ക്കു....പേടി....." "ഇല്ല സാർ..... ഉമ്മ ഒറ്റയ്ക്കു ആക്കി പോയതിൽ പിന്നെ പേടി എന്നൊന്നില്ല.....ഇപ്പോഴുള്ള ജീവിതം മ്മടെ പപ്പ ഉള്ളത് കൊണ്ട........ഷാദി ഒറ്റയ്ക്കു ആണ്.... ഇനി അങ്ങോട്ടും......" ന്ന് പറഞ്ഞു മ്മളെ നോക്കി വിഷാദo നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മ്മളിൽ നിന്ന് നടന്നു പോയതും......പേരറിയാത്ത വികാരം മ്മളിൽ നിറഞ്ഞു വന്നതും ആ നടുറോഡിൽ അവൾ പോയവഴിയെ നോക്കി തറഞ്ഞു നിന്നു പോയി.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story