രാവണ പ്രണയം🔥 : ഭാഗം 56

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മളെ നോക്കി വിഷാദo നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മ്മളിൽ നിന്ന് നടന്നു പോയതും......പേരറിയാത്ത വികാരം മ്മളിൽ നിറഞ്ഞു വന്നതും ആ നടുറോഡിൽ അവൾ പോയവഴിയെ നോക്കി തറഞ്ഞു നിന്നു പോയി.... കുറച്ച് അപ്പുറത് ആണ് ഗേൾസ്സ് ഹോസ്റ്റൽ....അതുകൊണ്ട് പേടി വേണ്ട...... അതിനാൽ മ്മള് പിന്നെ വന്നവഴിയെ റൂമിലേക്കു പോയി ഓരോന്ന് ഓർത്തു ബെഡിലേക് വീണു.... തോൽപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ നി.....അറിഞ്ഞില്ലല്ലോ നിന്റെ വേദന.... മ്മളെ പോലെ ഒരനാഥയെ അല്ല നിനക്ക് ചേരുന്നതെന്ന് കരുതിയല്ലേ അകറ്റിയത്.....നിന്നോട് പ്രണയം ഉണ്ടോന്ന് അറിയില്ല.....

മ്മള്ക്ക് അതിനുള്ള അർഹത ഇല്ലാന്നുള്ളതുകൊണ്ട് തന്നെ അതൊന്നും മ്മള് മനസ്സിൽ കൊണ്ട് വന്നില്ല...... അർഷിക്ക ന്ന് വിളിച്ച ആ നാവ് കൊണ്ട് എത്ര പെട്ടന്നാണ് സാർ എന്ന് വിളിച്ചത്......നെഞ്ച് പിടഞ്ഞു കൊണ്ടാണ് നി വിളിച്ചതെന്ന് അ നിറഞ്ഞു തൂവിയ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട് പെണ്ണെ........അയാം സോറി ഷാദിയ.... അറിയില്ല പെണ്ണെ ഒന്നും.... മ്മള് എന്താ വേണ്ടത്...... ന്നൊക്കെ ആലോചിച്ചു കൊണ്ട് നിറഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു പതിയെ ഉറക്കിലേക് വഴുതി വീണു..... ( ഷാദി ) ഹോസ്റ്റലിൽ തിരിച്ചെത്തിയതും മ്മള് ബെഡിലേക് വീണു പൊട്ടിക്കരഞ്ഞു....സഹിക്കാൻ കഴിയുന്നില്ലല്ലോ..... നെഞ്ച് പറിയുന്ന വേദനയോടെ മറക്കാം അർഷിക്ക.....

കഴിയുമോന്ന് അറിയില്ല..... ഇനി ഒരു ശല്യo ആയി ഷാദി ഉണ്ടാവില്ല..... ന്നൊക്കതലയിണയിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു..... മനസിന്റെ വേദന കൂടി വന്നതും ഇതൊന്ന് ഇറക്കി വെക്കാൻ വേണ്ടി മ്മളെ മനസാക്ഷി സൂക്ഷിപ്പുകാരി.....മ്മളെ ചങ്ക് അക്കുവിന് ഫോൺ എടുത്തു വിളിച്ചു.... മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്തതും അവളെ വിളിച്ചു പൊട്ടിക്കരഞ്ഞു..... "അക്കൂ....." "ഷാദി...... ന്താ പെണ്ണെ നിനക്ക് പറ്റിയെ.....കരയണോ നി...." "അക്കു..... മ്മള്....മ്മള് തോറ്റു പോയെടാ....അർഷിക്ക....." "കരയാതെ പെണ്ണെ..... ന്താ അതിനുമാത്രം ഉണ്ടായത് അത്‌ പറയ്‌..... "

ന്ന് പറഞ്ഞതും..... മ്മള് ഇന്ന് നടന്നത് മുഴുവൻ അവളോട് പറഞ്ഞു കഴിഞ്ഞ് ഒരുപാട് കരഞ്ഞപ്പോൾ ആണ് മനസ് ഒന്ന് റിലാക്സ് ആയത്.... അല്ലേൽ തന്നെ അവളോട് തുറന്ന് പറഞ്ഞാൽ തന്നെ മനസിന്റെ പകുതി ഭാരം കുറയും.... കരയുന്നവരെ മൂഡ് ചേഞ്ച്‌ ആക്കാന് പെണ്ണിന് ഒരു പ്രത്യക കഴിവ് ആണ്.....അതുകൊണ്ട് ആണല്ലോ ആരോടും പറയാത്ത മ്മളെ മനസിലെ രഹസ്യം അവളോടും സിനുവിനോടും പറയണ്ടി വന്നത്...... അന്ന് മുതലേ മ്മളെ കൂടെ ഉണ്ട് രണ്ടും..... "ഷാദി......വേണ്ടടോ...... നി കരയാതെ നമുക്ക് വഴിയുണ്ടാക്കാം....കണ്ണ് തുടക് പെണ്ണെ...... പിന്നെ ഒരു കാര്യം കൂടെ..... നാളെ പപ്പയോടു പറഞ്ഞു നി ഹോസ്റ്റൽ വെക്കേറ്റ് ചെയ്തു മ്മളെ വീട്ടിലോട്ട് വരണം.....

ഇനി കല്യാണo കഴിയുന്നത് വരെ നി മ്മടെ കൂടെയാണ്....." "അക്കു.... അത്‌.... വേണോ... മ്മള്...." "ഇങ്ങോട്ടൊന്നും പറയണ്ട...... നാളെ ഞാൻ വരുമ്പോൾ പോന്നേക്കണം....ഇപ്പൊ മോള് കരച്ചിൽ ഒക്കെ നിർത്തി ഒന്ന് ഉഷാർ ആക്..... നാളെ കോളേജ്ൽക്ക് വരാതെ നിക്കരുത്..... ബാക്കി ഒക്കെ അവിടെന്ന്... ഒക്കെ..." "ശരി അക്കു...... താങ്ക്സ്...." "കൊണ്ട് പോയി ഉപ്പിലിട്ട് വെക്ക്..... ഓളെ ഒരു താങ്ക്സ്.....പോയി ഉറങ്ങാൻ നോക് പെണ്ണെ......" ന്ന് പറഞ്ഞു അക്കു ഫോൺ ഓഫ്‌ ചെയ്തതും..... മ്മള് ബെഡിലേക് കിടന്നു.....കണ്ണടക്കുമ്പോൾ എല്ലാം മ്മൾക് ഇന്ന് അർഷിക്ക പറഞ്ഞ വാക്കുകൾ ആണ് ചെവിയിൽ മുഴങ്ങി നിക്കുന്നെ.....

കരഞ്ഞു കരഞ്ഞു പതിയെ മ്മള് ഉറക്കിലേക് വഴുതി വീണു...... ***************** (അക്കു ) ചെക്കനിത് മ്മളേം കൊണ്ട് പോകാൻ തുടങ്ങിയത് മുതൽ മ്മള് വാതുറന്നൊരക്ഷരം മിണ്ടീട്ടില്ല.... ചുമ്മാ ന്തിനാ അങ്ങേരെ വായിലുള്ളത് കേൾക്കാൻ നിക്കുന്നെ..... മിറർലൂടെ ഉള്ള നോട്ടം കണ്ടില്ലേ..... മ്മളോട് കലിപ്പ് ആയി ഇരിക്കുന്ന കണ്ടിട്ട് ഒരു കൊട്ട് കൊടുക്കാൻ തോന്നുന്നുണ്ട്..... ആളെ നോക്കി ഒന്ന് പുച്ഛിക്കണമെന്നുണ്ട്.... വേണ്ട.......മ്മൾക് തന്നെയാകും അത്‌ പാര ആക....അല്ലേലെ ദേഷ്യം വന്നാൽ ഉമ്മിക്കാൻ നിക്കുന്ന മുതല..... ഒരു പുച്ചിക്കൽ ചിലപ്പോൾ മ്മളെ ലിപ്പിന്റെ സ്‌ട്രെച്ചർ തന്നെ മാറ്റിയേക്കാം...... മൗനം അക്കുവിന് ഭൂഷണം എന്നാണല്ലോ..

.അതുകൊണ്ട് മ്മള് വെറുതെ വിടുന്നു......😁 ന്നൊക്കെ മ്മള് ചെക്കന്റെ പുറകിലിരുന്നോണ്ട് ഓരോന്ന് ആലോചിച്ചു കൂട്ടിയതും...... പെട്ടന്നാണ് വണ്ടി സ്റ്റോപ് ആയത്..... മ്മള് ആലോചനയിൽ നിന്ന് പുറത്ത് വന്ന് ചുറ്റും നോക്കിയപ്പോൾ കണ്ടത് മ്മളെ മുന്നിലായി വിശാലമായി കിടക്കുന്ന പാടം ആയിരുന്നു......റോഡിനിരുവഷവും പരന്ന് കിടക്കുന്ന നെൽ പാടം.....നിലാവിന്റെ ശോഭയിൽ തണുത്ത കാറ്റേറ്റ് നെൽക്കതിരുകൾ ചാഞ്ഞടുന്നു...... ഇതൊക്കെ കണ്ട് മ്മള് ബൈക്കിൽ നിന്ന് ചാടിയിറിങ്ങി.... വിത്ത്‌ മ്യൂസിക്..... 🎶പാടം പൂത്ത കാലം..... പാടാന് വന്നു നീയും..... നീയും....🎶 നീയും ന്നാണോ അതോ ഞാനും ന്നാണോ.........🤔

ആ..... ന്തേലും ആകട്ടെ അതല്ലല്ലോ ഇവിടെത്തെ പ്രോബ്ലം..... വാരിയെന്തായെലെന്താ....മ്മളെ കാര്യത്തിൽ ഈണം മുക്യം ബിഗിലെ..... 😎.. മ്മള് ബൈക്കിൽ നിന്നിറങ്ങി കൊണ്ട് റോഡരികിലേക്കായി നിന്നു പാടത്തേക്കായി മിഴികൾ ഊന്നിക്കൊണ്ട് ഒഴുകി വരുന്ന തണുത്ത കാറ്റിനെ ശരീരം കൊണ്ട് ഏറ്റുവാങ്ങി മിഴികൾ പതിയെ അടച്ചു..... ആ ഒരനുപൂതിയിൽ നിന്നതും...... തണുത്ത കറ്റിനിടയിലും മ്മടെ കാതിനരികിലായി പതിക്കുന്ന ചുടു നിശ്വാസത്തിൽ അടച്ച കൺപോളകൾ പതിയെ തുറക്കവേ ചെക്കന്റെ കൈകൾ മ്മടെ അരയിൽ ചുറ്റി വരിഞ്ഞു കൊണ്ട് ആളിലേക്കടുപ്പിച്ചു....... ആ തണുപ്പിൽ ചെക്കന്റെ സ്പര്ശനത്തിൽ ശരീരത്തെ വ്യാപിപ്പിക്കുന്ന ചൂടിനെ കണ്ടില്ലെന്ന് നടിച്ചു ചുമ്മാ ജാടയിട്ട് നിന്നു....

ഇത്രയും നല്ല അറ്റ്മോസ്സ്ഫിയറിൽ കേവലം ഒരു രോമാഞ്ചിഫികേഷന് അതും അല്ലേൽ ഒരു കുളിരാരിറ്റി വരേണ്ട സ്ഥാനത് ഇതുപോലെ ജാഡയിട്ടാൽ...ചില തെണ്ടികൾ അതിന് പട്ടി ശോ എന്നും പറയും....ബട്ട്‌ മ്മള് അത്‌ മൈൻഡ് ചെയ്യില്ല....കാരണം ന്താ.... ന്താ... ഒന്നൂല്ല അപാര തൊലിക്കട്ടി..... അതന്നെ.........😏 ഇങ്ങേർ ന്നെ വഴിതെറ്റിക്കും....ഒട്ടി വരുന്നത് കണ്ടില്ലേ.....🙈 "ന്താണ് ഭാര്യേ ഒരു ഗൗരവം.......ന്തെങ്കിലും ഒന്ന് പറയടി......" ഒഹ്.....മ്മള് വല്ലതും പറഞ്ഞിട്ട് വേണം മ്മളെ നേരെ ചാടി കടിക്കാൻ.......മ്മള് ഇല്ലന്റെ പൊന്നോ..... (അക്കൂസ് ആത്മ വിത്ത്‌ പുച്ഛം.... പുച്ഛം പോലും പെണ്ണ് ആത്മിച്ചു കളഞ്ഞു..... 😏😏....ന്താ..... മനുഷ്യത്വം.... അതും സ്വന്തം ബോഡിയോട്.... 🤭) "പൊന്നു......." മ്മള് ഇല്ല തൊലിക്കട്ടിയും വാരികൂട്ടി ആളെ മൈൻഡ് ചെയ്യാതെ നിന്നതും ചെക്കന് കലിപ്പ് കയറിയില്ലേ.....🔥

"ഡി അക്കു.....നിന്റെ വായിലെന്താ കൊഴുക്കട്ടയാണോ......മ്മള് പറയുന്നതും വിളിക്കുന്നതൊന്നും നിന്റ ചെവിയിൽ എന്താ കയറുന്നില്ലേഡി കോപ്പേ....." ന്ന് കലിപ്പിൽ മ്മളെ പിടിച്ചു ആളിലേക് തിരിച്ചുകൊണ്ട് ഉറഞ്ഞു തുള്ളിയതും.....മ്മള് മാനത്ത് നോക്കി നിന്നു..... "അക്കു....ഇങ്ങോട്ട് മുഖത്തോട്ട് നോക്കടി...... നിന്റെ കുഞ്ഞമ്മ പെറ്റു കിടപ്പുണ്ടോടി അവിടെ......" "ഉണ്ട് ന്തേയ്‌......കുഞ്ഞുടുപ്പും ബേബി സോപ്പും മേടിക്കാൻ വല്ല ഉദ്ദേശം ഉണ്ടോ.....അല്ല പിന്നെ..... മ്മള് വല്ലതും പറഞ്ഞിട്ട് വേണം മ്മളോട് കലിപ്പ് ആവാൻ....അതോണ്ട് മ്മള് ഒന്നും പറയുന്നില്ലന്ന് കരുതിയപ്പോ പിന്നേം ചങ്കരൻ തെങ്ങിൽ തന്നെ..........ആ തെങ്ങിൽ നിന്ന് ഒന്ന് ഇറങ്ങികൂടെ...ഹേ...."😬 "

ഹാ... അത്‌ പിന്നെ അതിന് നി മ്മളെ നോക്കി പുച്ഛിച്ചിട്ടല്ലേ.....കലിപ്പ് ആയത്......" "അതിന് മ്മള് ബോംബ് ഒന്നും അല്ലല്ലോ ഇട്ടത്.....ഒരു കുഞ് പുച്ഛം അല്ലെ.....ഇങ്ങക്ക് അറിയില്ല.....ഈ പുച്ഛിക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല..... ഇന്ത്യൻ പിവിസി...പ്രകാരം....." "ന്ത്‌ പിവിസി യോ..... "🙄 "ഒഹ് അതാണോ കാര്യം.....ആർക്കും ഒരു കുഞ് തെറ്റോക്കെ പറ്റും....മ്മള് ഉദ്ദേശിച്ചത് ഐപിസി ന്നാ..😬.... അത്‌ പ്രകാരം മ്മക്ക് പുചിക്കാനുള്ള അവകാശം ഉണ്ട്.... അത്‌ നിഷ്കരുണം തടഞ്ഞ മരംകൊത്തി മോറാനായ കെട്ടിയോൻ ആണ് താൻ.....മനസിലായോ ഹേ...." "ന്തൊന്നാടി ഇതൊക്കെ....ഐപിസി പിവിസി....." "പറ്റില്ലേ..... ഇല്ലേൽ വിട്ടു കള...." 😏.... "ഡി..... " "ഒന്ന് ക്ഷമി രാവണ.....

ഒരു ഫ്ലോൽ അങ്ങ് വന്നതാ..... ഇനി ചെയ്യില്ല പോരെ...." ന്ന് പറഞ്ഞു പെണ്ണ് മുഖം തിരിച്ചു പാടത്തെക്ക്.... കാന്താരി..... ന്ന് മനസ്സിൽ വിളിച് ചെറു ചിരിയോടെ പതിയെ അവളെ പുറകിൽ നിന്ന് പുണർന്നു കൊണ്ട് പറഞ്ഞു... "പൊന്നു....... ഡി റോസമോ.....നി ഇനി ഐപിസിയോ പിവിസിയോ എന്ത് പ്രകാരം വേണേലും പുചിച്ചോടി..... പിന്നെ നിന്നോട് ഇങ്ങനെ ദേഷ്യപെടുന്നത് എന്താണെന്ന് അറിയോ...... നി ചുണ്ട് കൊട്ടി പുച്ഛിക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ ഈ തുടുത ചുണ്ട് അങ്ങട് കടിച്ചെടുക്കന് ഒരു തോന്നലാ.....അതൊന്ന് കണ്ട്രോൾ ചെയ്യാനല്ലേ മ്മള് കലിപ്പ് ആകുന്നത്......." 🙄ന്റെ റബ്ബേ ഇതെന്തിന്റെ കുഞ്ഞാണോ എന്തോ.....ദേഷ്യം വന്നാൽ ഉമ്മിക്കൽ.....

സ്നേഹം തോന്നിയാൽ ഉമ്മിക്കൽ..... ഇപ്പൊ പാവം പുച്ഛത്തെയും വെറുതെ വിടാത്ത അലവലാതി ഷാജിഎങ്ങാനും ആണോ ഇങ്ങേർ..... (നോക്കണ്ടട ഉണ്ണി ഇതും അക്കൂസ് ആത്മയാണ്..... പെണ്ണിന് ധൈര്യം കുറച്ചു കൂടുതൽ ആണെ..... 🤭) "പൊന്നു..... ഇനി പുച്ഛിചോഡി...പക്ഷെ അതിനു ശേഷം ഒന്ന് പരിഗണിക്കണം...😘.." "വേണ്ട വേണ്ടാത്തൊണ്ട.... 😁...." ന്ന് പറഞ്ഞു ഇളിച്ചോണ്ട് വിട്ടു നിന്നതും...... മ്മളെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചോണ്ട് മ്മടെ കയ്യും പിടിച്ചു കൊണ്ട് ആ വയൽ വരമ്പിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി..... ഇനി ഇപ്പൊ എന്ത് മാങ്ങാതൊലി ആണ് റബ്ബേ മ്മക്ക് നേരിടേണ്ടി വരുക ന്നൊക്കെ ആത്മിച് കൊണ്ട് ചോദിച്ചു...... "കിച്ച..... മ്മളെ ഇതെങ്ങോട്ടാ കൊണ്ട് പോകുന്നെ..... കിച്ച.....പറയ്‌.... പറയ്‌...... " ന്ന് പറഞ്ഞു തുള്ളിയതും ചെക്കൻ ബാക് ടു കലിപ് മോഡ്.....😬

"മിണ്ടാതെ നടക്കടി......കൊല്ലാൻ ഒന്നും അല്ല....." "നടക്കാൻ സൗകര്യം ഇല്ല..... പോയി കേസ് കൊടുക്ക്.... " "അക്കൂ...." 😡... രാവണൻ പത്ത് തല ആണേൽ ഇങ്ങേർക്ക് ഒന്നന്നെ ദാരാളം ആണ്.... 😬.... "മ്മള്.... നടക്കില്ലന്നല്ലേ പറഞ്ഞെ.... മ്മക് ഓടാന ഇഷ്ടം....." 😁.... ന്ന് പറഞ്ഞു ഇളിച്ചു മ്മള് ചെക്കനെ മറികടന്നു മുന്നോട്ട് ഓടി..... അല്ലേൽ ചെക്കൻ കലിപ്പിൽ മ്മളെ പിടിച്ചു വിളഞ് നിൽക്കുന്ന പാടത്തെക്ക് എടുത്തങേറിയും....🤐 മ്മള് നിലാവിന്റെ വെളിച്ചം ഉള്ളത് കൊണ്ടാണ് പേടിക്കാതെ മുന്നോട്ട് ഓടിയത്.......കുറച്ചോടിയതും പെട്ടന്നാണ് മ്മടെ ഫോൺ റിങ് ചെയ്തത്..... നോക്കുമ്പോൾ ഷാദി ആണ്..... മ്മള് കാൾ അറ്റൻഡ് ചെയ്തതും മറുപുറത് നിന്ന് അവളുടെ പൊട്ടിക്കരച്ചിൽ ആണ് ഉയർന്നത്..... പെട്ടന്നുള്ള പെണ്ണിന്റെ കരച്ചിൽ മ്മളിൽ ചെറു ഭയം നിറച്ചതും.....

ഒരുവിധം പെണ്ണിനെ റിലാക്സ് ആക്കി കാരണം ചോദിച്ചപ്പോൾ അവൾ ഇന്ന് അർഷിയെ മീറ്റ് ചെയ്യാൻ പോയ കാര്യങ്ങൾ ഒക്കെ പറഞ്ഞു പൊട്ടി കരഞ്ഞു..... മ്മള് ഒരുവിധം എല്ലാം ഒക്കെ ആക്കാം ന്ന് പറഞ്ഞു സമാധാനപ്പെടുത്തി...ആണ് കാൾ ഓഫ്‌ ചെയ്തത്...... പൊട്ടിക്കാളി ഒരുപാട് ഇഷ്ടം ആണ് അവൾക് അർഷിയെ.......ഇപ്പൊ ഒരുപാട് വേദനിക്കുന്നുണ്ട്...... നാളെ കോളേജിൽ ക്ക് വരാന് പറഞ്ഞു....അവിടെന്ന് നേരെ മ്മടെ വീട്ടിലേക്കും...... കല്യാണം കഴിയുന്നത് വരെ പെണ്ണിനെ കൂടെ നിർത്തണം......ഒറ്റയ്ക്ക് ആയാൽ കരയാനേ നേരം കാണൂ..... അതിനിടയിൽ അർഷിയെ ഒന്ന് സെറ്റ് ആക്കാൻ നോക്കണം..... നടക്കുമോ എന്തോ.... 🙄.....

നടത്തിയിരിക്കും ഈ അക്കു...... അതിന് മ്മള് ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു പ്രാന്തിയെ പോലെ തേരാ പാര നടക്കും...😎... അയാം ആൽവേസ് എ സൈക്കോ ഗേൾ......😏 ജോസ് പ്രകാശിന്റെ ആ ബീഡി കൂടെ ഉണ്ടായിരുന്നേൽ രണ്ടു പുക കൂടെ ഊതി വിട്ടാൽ ഒരു പഞ്ച് ഉണ്ടായിന്..... ഇനി ഇപ്പൊ ആൾടെ വൃത്തികെട്ട ഇളി എടുത്തേക്കാം..... ബുഹഹഹ.....😁 ഇളിയൊക്കെ കഴിഞ്ഞു മ്മള് ഫോൺ മ്മടെ ഓവർ കോട്ടിന്റെ പോക്കറ്റിൽ വെച്ച് തിരിഞ്ഞു നിന്ന് പുറകെയുള്ള ചെക്കനെ നോക്കിയതും..... ആട് കിടന്നിടത് പൂട പോലും ഇല്ലാന്ന് പറഞ്ഞത് പോലെ ചെക്കന്റെ പൊടി പോലും ഇല്ല അവിടെ...... ആരവിടെ ഇവിടെ നിന്ന ഒറ്റ തലയുള്ള രാവണന് എങ്കെ.... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മള് ചെക്കനെ വിളിച്ചു.....

"അലൻ....... അലൻ..... നി... ഇതെവിടെ.... ദേ ഒളിച്ചു നിക്കാതെ വരുണ്ടോ....സാറ്റ് ഒക്കെ നമുക്ക് നമ്മടെ ഫസ്റ്റ് നൈറ്റ്‌ ന്ന് കളിക....... ഇപ്പോ പുറത്തു വാ ഒളിക്കാതെ....."😁 ന്നൊക്കെ മ്മള് ചുറ്റും നോക്കി പറഞ്ഞിട്ടും ഒരു മറുപടി ഇല്ല.... മ്മൾടെ ഉള്ളിലാണേൽ ചെറുതായി പേടി വരാനും തുടങ്ങിന്നൊരു ഡൌട്ട്....... അതുകൊണ്ട് തന്നെ ആവശ്യം ഇല്ലാത്ത വൃത്തികെട്ട സൗണ്ട് ഒക്കെ മ്മക്ക് കേൾക്കാൻ തുടങ്ങി..... തവള കരയുന്ന സൗണ്ട് അല്ലെ പടച്ചോനെ അത്‌..... 😳..... ഇന്ക് പേടി ആകുണ്ഡ്..... 😥... "കി..... കിച്ച..... ദേ മ്മക്ക് പേടി ആകുണ്ട്ട്ടോ..... കളിക്കാതെ മുന്നില്ക്ക് വാ ചെക്കാ.... കിച്ച...." ന്ന് മ്മള് ഉറക്കെ വിളിച്ചതും.... പെട്ടന്നാണ് ഉച്ചത്തിൽ ഇടി മുഴങ്ങിയത്.... അതോടെ ബാക്കിയുള്ള ധൈര്യം കൂടെ ഇറങ്ങി ഓടി......മ്മള് ഡ്രെസ്സിൽ തെറുത്ത്‌ പിടിച്ചു പേടിയോടെ ചുറ്റും നോക്കിയതും..... വീണ്ടാമതും ഇടി പൊട്ടിയതും....

മ്മള് പേടിച്ചു കണ്ണിറുകെ അടച്ചു ആ വരമ്പിൽ ഇരുന്നു..... അപ്പൊ തന്നെ മ്മളെ കാതിൽ മ്മളെ പേര് തട്ടി മാറ്റൊലി കൊണ്ടതും..... മ്മള് ഞെട്ടി എണീറ്റ് നിന്ന് ചുറ്റും നോക്കിയതും..... മ്മള് നിക്കുന്നതിന് കുറച്ച് മുന്നേ ആയി ഒരു ചെറിയ വെട്ടം തെളിഞ്ഞു വന്നു.....കൂടെ മ്മടെ കെട്ടിയോന്റെ ഇളിച്ചോണ്ടുള്ള മുഖവും..... ഒരു ചെറിയ കൂടു പോലെ ഉള്ള വീട്....... അത്‌ വയലിൽ നിന്ന് കുറച്ച് ഉയർത്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്.... അതിൽ ഒരു റാന്തൽ വിളക്കിലെ തിരി തെളിയിച്ചു നിക്കുന്ന ചെക്കനെ കണ്ടതും മനസ്സിൽ ഒരു തണുപ്പ് വന്ന് നിറഞ്ഞു....... അവിടെ നിന്നോണ്ട് ചെക്കൻ വിളിച്ചു പറഞ്ഞു..... "കാന്താരി..... വിറചോണ്ട് നിൽക്കാതെ ഓടി വാ പെണ്ണെ.....

മഴ ഇപ്പൊ നിലം തൊടും......" ന്ന് ചെക്കൻ വിളിച്ചു പറഞ്ഞു പൊട്ടിച്ചിരിച്ചതും.... മ്മൾക് കലിപ്പ് കയറി.... ഇരുട്ടത് മ്മളോട് മിണ്ടാതെ നിന്ന് പേടിപ്പിച്ചു ഇളിക്കുന്ന കണ്ടില്ലേ.... വെച്ചിട്ടുണ്ടടാ കോന്തൻ കണവ.... ന്നൊക്കെ പല്ല് കടിച്ചു പറഞ്ഞോണ്ട് അങ്ങോട്ട്‌ ഓടാൻ ഒരുങ്ങവെ മഴ തുള്ളികൾ മ്മളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു........ കൂടുതൽ നനയും മുന്നേ മ്മള് അവിടേക്ക് ഓടി....... അവിടെയെത്തും മുന്നേ ഭാഗികമായി നനഞ്ഞ മ്മളിലേക്കായി നീട്ടിയ ചെക്കന്റെ കയ്യിലേക്കായി കൈ ചേർന്നതും.......മഴ നഞ്ഞു പൊതിർന്ന മണ്ണിൽ കാല് തെന്നി ബാലൻസ് പോയി മുന്നോട്ടാഞ്ഞതും.......ചെന്ന് പതിച്ചത് ചെക്കന്റെ മുകളിലായി ആ കുഞ്ഞു കുടിലിനുള്ളിലേക്കായിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story