രാവണ പ്രണയം🔥 : ഭാഗം 57

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവിടെയെത്തും മുന്നേ ഭാഗികമായി നനഞ്ഞ മ്മളിലേക്കായി നീട്ടിയ ചെക്കന്റെ കയ്യിലേക്കായി കൈ ചേർന്നതും.......മഴ നഞ്ഞു പൊതിർന്ന മണ്ണിൽ കാല് തെന്നി ബാലൻസ് പോയി മുന്നോട്ടാഞ്ഞതും.......ചെന്ന് പതിച്ചത് ചെക്കന്റെ മുകളിലായി ആ കുഞ്ഞു കുടിലിനുള്ളിലേക്കായിരുന്നു....... നല്ല അന്തസ്സിൽ ആൾടെ മുകളായിലായി കിടന്നു കൊണ്ട് ചമ്മിയ ഇളി ഇളിച്ചോണ്ട് പറഞ്ഞു.... "മ്മള് കാല് ഒന്ന്... സ്ലിപ് ആയി..... ഒന്നും പറ്റിയില്ലല്ലോ.... ല്ലേ....." "ഇതിലും കൂടുതൽ ഇനി എന്തോന്ന് പറ്റാൻ ആണ് റോസമ്മോ......" "നിലത്തെങ്ങാനും തല ഇടിച്ചോ.... അതിന് തലയൊന്നും ഇടിക്കുന്നെ മ്മള് കണ്ടില്ലല്ലോ....."🤔 "തല ഇടിക്കണ്ടല്ലോ.....

ഒരു ഉൽക്കയല്ലേ മ്മടെ ദേഹത്തു വന്ന് ലാൻഡ് ചെയ്തേ....."🤭 "ദേ.... മ്മളെ വല്ലോം......പറഞ്ഞാൽ ഉണ്ടല്ലോ......" "ഓഹോ.....അങ്ങനെയാണോ.....മ്മള് ഇനിയും പറയും....എന്താ പറഞ്ഞാൽ....." "കുന്തം..... ഒന്ന് മാറ് ചെക്കാ....." കലിപ്പ് ആകാൻ ഓരോന്ന് നോക്കി നടക്ക പാക്കരൻ.... "ഹലോ..... മ്മള് അല്ല...... നീയാണ് മ്മടെ മേലെ കിടക്കുന്നത്......" ന്ന് പറഞ്ഞു ചെക്കന് പിരികം പൊക്കിയതും...... മ്മള് ഇളിച്ചോണ്ട് പെട്ടന്ന് ആൾടെ മേലെ നിന്നെണീറ്റ് മാറി...... "ശേ....ദേ നോക്ക്....അപ്പിടി നനഞ്ഞു..... ഇയാള് ഒറ്റ ഒരാൾ കാരണം ആണ് മ്മള് ആകെ നനഞ്ഞത്....." "ദേ പെണ്ണെ ഞാൻ പറഞ്ഞോ നിന്നോട് മഴയിൽ നിൽക്കാൻ......

കുന്നംതേളിന്റെ മാതിരി മ്മളെ മുന്നേ ഓടി പോയത് നീയല്ലേ...... ന്നിട്ട് ഡയലോഗ് അടിക്കുന്നോ......" "ഞാൻ ഓടി പോയതിന് നി എന്തിനാ ഒളിച്ചു നിക്കാൻ പോയെ...... നിന്നെ കാണാതെ അവിടെ തിരിഞ്ഞു നിന്നത് കൊണ്ട മ്മള് നനഞ്ഞത്....മ്മടെ ഫോൺ നനഞ്ഞു കേട് വന്നോ ആവോ....." ന്ന് പറഞ്ഞോണ്ട് മ്മളെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തോണ്ട് നോക്കിയതും...... "അല്ല..... നി ആർക്കോ കാര്യമായി ഫോൺ വിളിക്കുന്നത് കണ്ടല്ലോ.... ആർക്കായിരുന്നു....." "മ്മടെ ക്യാമുകനു വിളിക്കുവായിരുന്നു..... ന്തേയ്‌......" ന്ന് പറഞ്ഞു മ്മളെ ജീനിന്റെ പോക്കെറ്റിലെക് ഫോൺ തിരികെ വെച്ചതും...... മാത്രമേ ഓര്മയുള്ളു.....

പിന്നെ മ്മള് നോക്കുമ്പോൾ നിലത്ത് പതിഞ്ഞു കിടക്കുവാ.... മുകളിലായി കട്ട കലിപ്പിൽ അൽ കെട്ടിയോൻ...... കലിപ്പ് ആകാൻ മാത്രം മ്മള് ഒന്നും പറഞ്ഞില്ലല്ലോ..... ന്ന് ചിന്ദിച്ചതും.... പെട്ടന്ന് ആണ് ചെക്കന്..... "ആരാടി നിന്റെ കാമുകൻ.....ഒരുകാമുകൻ വന്നേക്കുന്നു....... ഒരു കാര്യം മ്മള് പറഞ്ഞേക്കാം.... തമാശക്ക് പോലും നിന്റെ പേരിന്റെ കൂടെ മറ്റൊരാളെ ചേർക്കുന്നത് എനിക്ക് ഇഷ്ടം അല്ല....... അലൻന്റെ പെണ്ണാ നി......അലൻന്റെ മാത്രം..... ഒരു ക്യാമുഖി വനിക്കുന്നു......" "അതിന് മ്മള് ചുമ്മാ.....പറഞ്ഞതല്ലേ.." "ചുമ്മാ.... അല്ല.... " "ആണ്... ചുമ്മാ ആണ്...... നി കലിപ്പ് ആകല്ലേ ..... പ്ലീസ്..... " "അപ്പൊ മ്മളെ കലിപ്പ് നിനക്ക് പേടിയാണല്ലേ...."

"ഒലക്ക..... നിന്റെ കലിപ്പ് ഒക്കെ മ്മക്ക് വാട്ടർ ടാങ്കില്ലാത്ത കോട്ടപ്പുറം ചന്ത പോലെയാണ്..... മ്മക്ക് മ്മടെ ചുണ്ടിനോട് കുറച്ച് ദയ ഉള്ളത് കൊണ്ട പറഞ്ഞത്......." ന്ന് മ്മള് പറഞ്ഞതിന് ചെക്കന് ഉണ്ട് കണ്ണ് ചുരുക്കി നോക്കുന്നു... "ഇങ്ങനെ നോക്കണ്ട....... നിനക്ക് കലിപ്പ് വന്നാലും സ്നേഹം വന്നാലും ഇഞ്ചുറി മ്മടെ ചുണ്ടിന് ആണല്ലോ.... അതുകൊണ്ട് പറഞ്ഞന്നേ ഒള്ളു...." "അപ്പൊ മ്മടെ പെണ്ണിന് മ്മളെ കുറിച്ച് നന്നായി അറിയാം.... ല്ലേ....." ന്ന് പറഞ്ഞോണ്ട് ചെക്കൻ മ്മടെ മുഖത്തൂടെ ചിത്രം വരക്കുവ.... "കയ്യെടുത് മാറ്റ് ചെക്കാ.... റോമൻസിക്കാൻ വന്നേക്കുന്നു....." ന്ന് പറഞ്ഞു ചെക്കനെ തള്ളി മാറ്റി എണീറ്റിരുന്നു.....

"അല്ലടി.....നി ഒരു പെണ്ണ് തന്നെയാണോ.....ഇത്രയും കൂൾ അറ്റ്മോസ്ഫിയറിൽ അറ്റ്ലീസ്റ്റ് കുറച്ച് റൊമാൻസ് തോന്നണ്ട സമയത്താണ്.......... നിനക്ക് ഈ വക ഫീലിംഗ്സ് ഒന്നും ഇല്ലെ......" "ഇപ്പൊ തത്കാലം ഒരു ഫീലിങ്ങ്സും ഇല്ല.... " രാവിലെ ഒന്ന് ഫീൽ ആയതിന്റെ ഷോക്ക് ഇതുവരെ മാറിയില്ല.... അപ്പഴാ.... (ആത്മ ) "ന്താണ് ഒരു കുശു കുശുക്കൽ......അവിടെ ഇരുന്നു കുശുക്കാതെ ഇങ്ങോട്ട് വാ പെണ്ണെ....." ന്ന് പറഞ്ഞു മ്മളെ അരയിൽ ചുറ്റി അടുത്തോട്ടു വലിചോണ്ട്..... "ന്റെ പെണ്ണെ.... ആകെ നനഞ്ഞല്ലോ നി..... നിന്റെ സ്കാർഫ് ഒന്ന് ഊരിയെക്..... അല്ലേൽ നീരിറങ്ങി വല്ല പനിയും പിടിക്കും...." "നി കാരണം ആണ് മ്മള്...നിനക്ക് അറിയോ മ്മള് എത്ര പേടി......"

ന്ന് പറഞ്ഞു മ്മള് പെട്ടന്ന് സ്റ്റോപ്പ്‌ ആക്കി......പേടി പറയണ്ട......മ്മള് ഒരു പേടിച്ചി ആന്നെന്നു കരുതിയാലോ..😁.....ന്ന് തിങ്കികൊണ്ട് ഇരുന്നതും....ചെക്കൻ.... "ന്ത്‌ ഒരുപാട് പേടിച്ചോ...." "ന്ത്‌ മ്മള് പേടിക്കേ....ഒന്ന് പോയെ..... പേടിക്കാൻ മ്മള് അക്കു അക്കു അല്ലാണ്ടിരിക്കണം..... മ്മൾക് നല്ല ധൈര്യം ആണ്...... പേടിച്ചു പോലും.... അതും മ്മള്.... കിച്ചു.... മ്മള് ഒന്ന് പുചിച്ചോട്ടെ...." "ന്തൊന്ന്...." "അല്ല.... മ്മടെ ഈ ഡയലോഗിന് ലാസ്റ്റ് ഒരു പുച്ചിക്കൽ ഉണ്ടേൽ കൂടുതൽ കളർ ആയേനെ...." "വല്ലാണ്ട് കളറിക്കല്ലേ....." "വേണ്ടേൽ വേണ്ട... അത്‌ വിട്....ഇത് പറയ്‌.....അല്ല മ്മളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ....മ്മള് അന്തസ്സിൽ ആനിടെ കൂടെ പോകുവല്ലാർന്നോ......

ഈ ഇരുട്ടത് ഇരിക്കാൻ ആണോ കൊണ്ട് വന്നേ......." "അല്ല..... ഇരുട്ടത് ഓടിക്കാൻ..... കോപ്പ്... മ്മള് ആണോ അതോ ആനിയാണോ നിന്റെ കെട്ടിയോൻ....." "അതും അറിയില്ലേ... ഇങ്ങക്ക്... അറിയില്ലേൽ പോയി കവടി നിരത്തി നോക്ക്.... അല്ല പിന്നെ....കാര്യം ചോദിക്കുമ്പോൾ ആണ്...താൻ ഒറ്റയ്ക്കു ഇരുന്നോ.....മ്മള് വീട്ടിൽ പോക......" ന്ന് പറഞ്ഞു മ്മള് എണീറ്റ് നിന്ന് പുറത്തോട്ട് ഇറങ്ങാൻ നിന്നപ്പോൾ ആണ് ഇതുവരെ വാചകമടിയിൽ ശ്രദ്ധിക്കാതിരുന്ന നന്ഗ്ന സത്യം മ്മള് മനസ്സിലാക്കിയത്..... ന്താണെന്നല്ലേ....പുറത്ത് മഴ അന്തസ്സിൽ തകർത്തു പെയ്യുവാ.. ഇനി എങ്ങനെ പോകുo.... ചമ്മിയല്ലോ.... പടച്ചോനെ... ന്നൊക്കെ ആലോചിച്ചു കൊണ്ട് ചെക്കനെ മൈൻഡ് ചെയ്യാതെ പറഞ്ഞു....

"അല്ലേൽ ഇപ്പൊ പോകുന്നില്ല.... ന്തോ പോകാൻ തോന്നുന്നില്ല.... മ്മള് പോയാൽ നി ഒറ്റയ്ക്കു ആയാലോ.... മ്മളെ പോലെ ധൈര്യം ഇല്ലാത്തതു അല്ലെ......നിര്ബന്ധിക്കണ്ട മ്മള് നിന്നോളം......."🤗 ന്ന് പറഞ്ഞു ചെക്കനെ നോക്കി ഇളിച്ചതും...... "ഏയ്‌... മ്മക്ക് ധൈര്യത്തിന് ഒരു കുറവും ഇല്ല..... മോള് പോയിക്കോ....അല്ലേലും മഴ നനയും ന്ന് കരുതി അല്ലെ നി പോകാത്തത്.... വെള്ളം നനഞ്ഞാൽ ചൊറി പിടിക്കുമായിരിക്കും.... അല്ലിയോ.... അതോ ഇനി പേടി ആയിട്ടോ....മ്മക്ക് തോന്നുന്നത് പേടി തന്നെയാണെന്ന...." "ഡോ രാവണ.....പേടി ഇന്ക് അല്ല.... നിനക്ക് തന്നെയാ..... " "അത്‌ ഇന്ന് കണ്ട്....മ്മള് ഒന്ന് അടുത്ത് വന്നപ്പോൾ നിന്ന് വിറക്കുന്നത്.....

ഒരു ഉമ്മ തരാൻ ഒരുങ്ങിയായപ്പോൾ അങ്ങനെ.....അപ്പൊ നമ്മടെ ഫസ്റ്റ് നൈറ്റ്ന്ന് മോള് കുറച്ചതികം വിറക്കുമല്ലോ......" "വൃത്തികെട്ടവനെ..... മ്മള് വിറച്ചത് അതുകൊണ്ട് അല്ല...വെള്ളത്തിൽ നിന്നിട്ട......അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ..... പേടി തനിക്ക......പാക്കര..." ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..... കെട്ടിയോൻ മാക്രി മ്മളെ ഫസ്റ്റ് നൈറ്റ് ന്ന് പറഞ്ഞു പേടിപ്പിക്ക.... ന്നൊക്കെ മനസ്സിൽ കരുതി.... മ്മള് പെട്ടന്ന് തന്നെ ചെക്കനിൽ നിന്ന് തിരിഞ്ഞു മഴയിലേക്ക് നോക്കി നിന്നു.... "പൊന്നു.... പേടി ഉണ്ടേൽ സമ്മതിച്ചു തരരുത്..... അയ്യേ......" ന്ന് മ്മള് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കളിയാക്കിയതും.....പെണ്ണ് പെട്ടന്ന് മ്മളിലേക് തിരിഞ്ഞു.....

മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിന്ന പെണ്ണ് പതിയെ മ്മളിലേക്കായി നടന്നടുത്തു.... ഇമചിമ്മാതെ മ്മളെ കണ്ണിൽ നോക്കി അടുത്തേക്ക് വന്നതും... പെണ്ണിന്റ നോട്ടത്തിൽ മ്മള് ഒന്ന് പതറി പോയതും.....പെട്ടന്ന് തന്നെ മുഖം തിരിച്ചു കൊണ്ട് നോട്ടം മാറ്റി.... ഈ പെണ്ണ് കൊല്ലാതെ കൊല്ലുവാ നോക്കി കൊണ്ട്...... അവളുടെ നോട്ടം....... ന്റെ പടച്ചോനെ മ്മടെ കണ്ട്രോൾ കളയാൻ വരെ കെൽപ്പുണ്ട് അതിന്........ പെട്ടന്ന് മ്മടെ നെഞ്ചിലായി കര സ്പർശം ഏറ്റതും...... മ്മള് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പെണ്ണ് അവളുടെ വലതു കൈ മ്മടെ നെഞ്ചിൽ വെച്ച് കണ്ണിമ വെട്ടാതെ നോക്കുവാ.... "പൊ.... പൊന്നു..... ന്താടി....." ന്ന് മ്മള് ഒരുവിധം ചോദിച്ചതും.....

നോ റെസ്പോൺസ്... പെണ്ണ് മ്മളിലേക് ചേർന്നു വന്നതും..... മ്മള് ഒഴിഞ്ഞു മാറാൻ നിന്നതും പെണ്ണ് നെഞ്ചിൽ വെച്ച കൈ കൊണ്ട് അവിടെയുള്ള ഷർട്ട്‌ ചുരുട്ടി പിടിച്ചു അവളിലേക് അടുപ്പിച്ചതും..... മ്മള് പകച്ചു പോയി..... ഇവൾക്കിത് ഇതെന്ത പറ്റിയെ.... ന്നൊക്കെ കരുതി മ്മള് പെണ്ണിനെ നോക്കിയതും..... മ്മളെ കണ്ണിലേക്കു നോക്കി ചിരിച്ചു സൈറ്റ് അടിച്ചതും മ്മള് കണ്ണും തള്ളി നിന്ന് പോയി..... പെണ്ണ് കാൽവിരൽ ഊന്നി ഉയർന്നു പൊങ്ങി മ്മളിലേക്കായി ചാഞ്ഞു കൊണ്ട് പതിയെ മ്മടെ വലത് കവിളോട് അവളുടെ ഇടത് കവിൾ ചേർത്തതും...... അവളുടെ കവിളിലെ തണുപ്പിൽ കണ്ണ് കൂമ്പി അടഞ്ഞതും.....മറുകവിളിയായി പെണ്ണിന്റെ വലത് കവിൾ തഴുകിയതും....

നെജിടിപ്പ് ഉയർന്നതും മ്മടെ കൈകൾ അവളുടെ അരയിൽ ചുറ്റി.... പെണ്ണിന്റെ ഈ പ്രവർത്തിയിൽ മ്മള് നന്നായി വിയർത്തു പോയി..... ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ ആയപ്പോൾ.....ന്തോ പോലെ....... അവളുടെ സാമീപ്യത്തിൽ മ്മടെ ഉള്ളം എന്തിനോ വേണ്ടി കൊതിച്ചതും.......പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ മ്മടെ മുഖത്തോടടുത്ത പെണ്ണിന്റെ ചിരിച്ചു നിൽക്കുന്ന നുണക്കുഴി കവിൾ കണ്ടതും മ്മടെ സകല നിയന്ത്രണവും വിട്ടു പോകുമെന്ന് തോന്നിയതും..... മ്മള് ഒരുവിധം അടക്കി വെച് പറഞ്ഞു.... "അക്കു.....എന്താ....പ....പറ്റിയെഡോ....." ന്ന് മ്മള് ചോദിച്ചത് വക വെക്കാതെ പെണ്ണ് അവളുടെ തലയിലെ സ്കാർഫ് ഇടത് കയ്യാലെ അഴിച്ചു മാറ്റിയതും......

അരയോളം ഉള്ള അവളുടെ കാർകൂന്തൽ ഊർന്ന് വീണതും ചെറു മുടിയിഴകൾ തണുത്ത കാറ്റിൽ മ്മടെ മുഖത്തേക് പാറി വീണു കൊണ്ടിരുന്നു....... റാന്തലിന്റെ ചെറു വെട്ടത്തിൽ പെണ്ണിന്റെ നുണക്കുഴി കൂടുതൽ തെളിഞ്ഞു കാണും തോറും മ്മള്ക്ക് മ്മളെ തന്നെ നഷ്ടമാകുന്നത് പോലെ തോന്നി.....അപ്പോഴാണ് പെണ്ണ് വിയർപ്പ് പൊടിഞ്ഞ മ്മടെ കഴുത്തിലായി പതിയെ തഴുകി മ്മടെ കാതോരം വന്ന് പറഞ്ഞു.... "ഒരുപാട് വിയർത്തല്ലോ ഈ മഴയിലും......രാവണൻ ഒന്ന് പേടിച്ചു പോയോ.......🤭...നി മാത്രം അല്ല... മ്മളും ഒന്നറിഞ്ഞു വന്നാൽ ഏത് കൊമ്പനും ഒന്ന് പതറും അല്ലെ......"

ന്ന് പറഞ്ഞു പെണ്ണ് മ്മളിൽ നിന്ന് പെട്ടന്ന് വിട്ടു നിന്ന് പൊട്ടിചിരിച്ചതും.... മ്മള് കാറ്റ് പോയ ബലൂൺ പോലെ നിന്നു..... "അയ്യേ..... അയ്യയ്യേ..... ഇത്രേ ഒള്ളു മ്മടെ കെട്ടിയോൻ..... എന്നിട്ട ഫസ്റ്റ് നൈറ്റ്‌ ന്ന് പറഞ്ഞോണ്ട് മ്മൾക്കിട്ട് ചൊറിയാൻ വരുന്നേ...... ഇപ്പൊ മനസ്സിലായോ അൽ കെട്ടിയോനെ....... മെഹക് ആള് വേറെ ആണെന്ന്......" ന്ന് പറഞ്ഞോണ്ട് മ്മള് ചെക്കനെ നോക്കി ഇളിച്ചതും..... ചെക്കന്റെ മുഖം ഉണ്ട് ദേഷ്യം കൊണ്ട് ചുമന്ന് വരുന്നു.... മ്മള് മറുത്ത് എന്തെങ്കിലും പറയും മുന്നേ മ്മളെ അടുത്തോട്ടു വന്നതും..... മ്മള് ഒന്ന് പുറകിലേക്ക് വേച്ചു പോയി ചുമരിൽ ഇടിച്ചു നിന്നു......ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു......

"കളിപ്പിക്കുവായിരുന്നോ കോപ്പേ....ധൈര്യം ടെസ്റ്റ്‌ ചെയയുവായിരുന്നോടി..... മ്മടെ ധൈര്യം നിനക്ക് അറിയില്ല.....മ്മടെ ഫീലിംഗ്സ് വെച്ചാണോടി നിന്റെ തമാശ....." ന്ന് കലിപ്പിൽ പറഞ്ഞതും.... മ്മള് ഒന്ന് പേടിച്ചു കൊണ്ട് തലയും താഴ്ത്തി നിന്നു.... റബ്ബേ.... മ്മള് ചെയ്തത് ഫീൽ ചെയ്യാൻ മാത്രം ഒക്കെ ണ്ടോ..... "ന്താടി നിന്റെ നാവിറങ്ങി പോയോ ഹേ..... മുഖത്തു നോക്കടി....." ന്ന് അലറിയതും.... മ്മള് പെട്ടന്ന് തലയുയർത്തി നോക്കിയതും..... ചെക്കന് മ്മളെ പിടിച്ചു വലിച്ചു ആളിലേക് ചേർത്ത് നിർത്തി.... "കിച്ച..... മ്മള് ചുമ്മാ..... ഒന്ന്.... പേടിപ്പിക്കാൻ..... അല്ലാതെ....." ന്ന് പറഞ്ഞു കണ്ണ് നിറച്ചതും ചെക്കന്.....പതിയെ.... "മ്മടെ പെണ്ണ് പേടിച്ചു പോയോ....." ന്ന് ചോദിച്ചതും.....

മ്മള് തലയുയർത്തി നോക്കിയതും പെട്ടന്ന് ചെക്കന് കലിപ്പിൽ.... "പേടിച്ചു പോയോന്ന്......" ന്ന് ഒച്ചയെടുത്തതും..... മ്മള് ഞെട്ടി പണ്ടാരടങ്ങി പോയി..... ഇതെന്തിന്റെ കുഞ്ഞാണോ ന്തോ.... ഇങ്ങനെ കലിപ്പിട്ട് മ്മളെ കൊല്ലൂലോ.... അന്യൻ പാക്കരൻ..... അപ്പോൾ തന്നെ ചെക്കന് മ്മളെ മേലുള്ള പിടിവിട്ടൊണ്ട് പറഞ്ഞു... "ഇങ്ങനെയാണോ പേടിപ്പിക്കുന്നത്....ഹേ..... നി എന്താ കരുതിയെ മ്മളെ അടുത്തോട്ടു വന്നപ്പോൾ..... മ്മള് നിന്ന് വിയർത്തത് പേടിച്ചിട്ടാണെന്നാണോ.....ആണോ..." "ആ......മ്മ്..... മ്മള്ക്ക്..... പേടി ആണല്ലോ... ഉ.... ഉണ്ടാവാറ്.... അപ്പ്... അപ്പൊ... മ്മള് കരുതി......" "മ്മക്കും പേടി ഉണ്ടാകുമെന്ന് അല്ലെ....."

ന്ന് ചെക്കന് ചോദിച്ചതും..... മ്മള് ഇളിച്ചോണ്ട് തലയാട്ടിയതും...... ചെക്കന് മ്മളെ നോക്കി പല്ല് കടിച്ചോണ്ട് അവന്റെ നെറ്റിയിൽ കൈകൊണ്ട് ഒന്ന് അടിച്ചു മുടിയൊന്ന് വകഞ്ഞു കൊണ്ട് പുറത്തോട്ട് നോക്കി....അതിനിടയിൽ പെട്ടന്ന് മ്മളിലേക് തിരിഞ്ഞു കൊണ്ട് പറഞ്ഞു..... "ന്താ ഒരു കണ്ടുപിടിത്തം......നി അടുത്ത് വന്നപ്പോ മ്മള് വിയർത്തു നിന്നത് പേടികൊണ്ട് അല്ല.....നി.... നീയുണ്ടല്ലോ..... നിന്നോടുണ്ടല്ലോ...... മ്മൾക് ഉള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയോ...... നീയെന്ന് പറഞ്ഞാൽ അലന് പ്രാന്ത് ആണ്..... നിന്റെ ഒരു നോട്ടം മതി മ്മടെ ഹൃദതാളം തെറ്റിക്കാൻ......

ദൂരെ നിന്ന് നിന്റെ നുണക്കുഴി കാണിച്ചുള്ള ഒരു ചിരി മതിയെടി കോപ്പേ മ്മടെ കണ്ട്രോൾ കളയാൻ..... അത്രയും അഡിക്ട് ആണ് മ്മൾക് നിന്നോടുള്ള പ്രണയത്തിൽ..... ആ മ്മളെ അടുത്ത് വന്ന് നിന്നോണ്ട് ഓരോന്ന് ചെയ്തപ്പോ മ്മടെ നിയന്ത്രണം വിട്ടു പോയി നിന്നെ വല്ലതും ചെയ്യുമൊന്ന് കരുതിയിട്ട........കാരണം മ്മക്ക് അറിയായിരുന്നെടി നി ചുമ്മാ ഇട്ടു കളിപ്പിക്കുവാണെന്ന്......." ന്ന് ഒച്ചയെടുത് പറഞ്ഞതും.... മ്മള് ആകെ കിളി പോയി നിന്നു.... കുറച്ച് മുന്നേ മ്മള് നടത്തിയ ടെസ്റ്റിംഗ് അത്‌ മ്മക്ക് തന്നെയുള്ള പണിയെ കോലിട്ട് കുത്തി വിളിച്ചു വരുത്തുന്നയിരുന്നല്ലേ പടച്ചോനെ.....കുറച്ചൂടെ നീണ്ടു പോയിരുന്നേൽ ചെക്കന്റെ കണ്ട്രോൾ പോയി.....

ഈ കലവറ ഒരു മണിയറ ആകുമായിരുന്നു..... ജസ്റ്റ് എസ്‌കേപ്പ്ഡ്.......🤯....ഇതോടെ ടെസ്റ്റിംഗ് ഒക്കെ നിർത്തി.....🏃‍♀️🏃‍♀️ ചെക്കന്റെ ഡയലോഗ് കേട്ടിട്ട് മ്മക്ക് ഇപ്പൊ നോക്കാനും ചിരിക്കാനും പറ്റാത്ത അവസ്ഥയിൽ ആണല്ലോ സിവനെ.....ചെക്കന്റെ കണ്ട്രോൾ എങ്ങാനും ഓട്ടോ പിടിച്ചു നാട് വിട്ടാലോ....🙈 അക്കു.... ആൾടെ കലിപ്പ് കുറഞ്ഞിട്ടില്ല.... ചുമ്മാ ഡയലോഗ് ഒന്നും വായിൽ കൂടി വരുത്തി ഉള്ള കലിപ്പ് കൂട്ടി പണി മേടിച്ചു കൂട്ടണ്ട.... ന്ന് മ്മള് മ്മലോടെന്നെ ഉപദേശം കൊടുത്തു.....( nb : മ്മളെ ഉപദേശിക്കാൻ മ്മക്ക് ഒരു പട്ടീടേം ആവശ്യം ഇല്ല... മ്മള് തന്നെ ദാരാളം.. 😁).... അക്കു..... ഒന്ന് മയത്തിൽ ഒന്ന് അപ്രോച് ചെയ്തു ഒന്ന് തണുപ്പിക്കടി...

കണ്ടില്ലേ ഡയലോഗ് അടിച്ചു തിരിഞ്ഞു നിക്കുന്നത്..... മുഷ്ട്ടി ഒക്കെ ചുരുട്ടുന്നത് കണ്ടില്ലേ ചെന്ന് സോൾവ് ആക്കടി തെണ്ടി..... ന്ന് മ്മടെ മനസ് മ്മളൊടെന്നെ പറഞ്ഞതും......പതിയെ മ്മളിൽ നിന്ന് തിരിഞ്ഞു പുറത്തോട്ട് നോക്കി നിൽക്കുന്ന ചെക്കന്റെ അരികിലായി നിന്നോണ്ട് മുഷ്ട്ടി ചുരുട്ടി പിടിച്ച കയ്യിൽ പിടിച്ചതെ ഓർമയൊള്ളു... പിന്നെ മ്മളിലേക് തിരിഞ്ഞോണ്ട് ഒരുകയ്യിനാൽ മ്മളെ അരയിൽ ചുറ്റി വരിഞ്ഞു കൊണ്ട് ആളിലേക് ചേർക്കലും മ്മടെ അധരത്തിലേക് ചുണ്ട് ചേർത്തതും പെട്ടന്നായിരുന്നു......സുഭാഷ്....🙄 ചെക്കന്റെ അറ്റാക്കിൽ മ്മളെ ചുറ്റും പാറിനടക്കുന്ന കിളികൾക്ക് ഒരു കയ്യും കണക്കും ഇല്ല്യന്..... ബ്ലഡി മനസ്സേ......

തണുപ്പിക്കാൻ പറഞ്ഞുവിട്ടത് മ്മളെ മുഴുവനായി ചൂടാക്കാൻ ആയിരുന്നോടി അലവലാതി..... ന്ന് മ്മള് മ്മടെ മനസ്സിനെ തെറിയും പറഞ്ഞു കൊണ്ട് ചെക്കനെ തള്ളി മാറ്റി......മ്മള് ഒന്ന് വിട്ടു നിന്നോണ്ട് കൂർപ്പിച്ചു ചെക്കന്നെ നോക്കിയതും... "നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി....മ്മളെ കലിപ്പ് കയറ്റിയത് നീയാ.....അതുകൊണ്ട് അനുഭവിച്ചെക്....." "ന്നിട്ട് ഇപ്പൊ കലിപ്പ് കുറഞ്ഞോ.... " ന്ന് മ്മള് പല്ല് കടിച്ചോണ്ട് ചോദിച്ചതും... "ഇപ്പൊ കുറഞ്ഞു.... ഇനി കലിപ്പ് ഇല്ലാതെ ഒന്നൂടെ വേണേലും ട്രൈ ചെയ്യാം....

ന്തോ മതിയായില്ലാന്ന് ഒരു തോന്നൽ....." ന്ന് പറഞ്ഞു ചുണ്ട് കടിച്ചു സൈറ്റ് അടിച്ചതും മ്മള്... "പോടാ പട്ടി......" "ഡി കോപ്പേ.... കെട്ടിയോനെ പട്ടി ന്ന് വിളിക്കുന്നോ.... ഇപ്പോ കിട്ടിയതൊന്നും പോരെ......" "ഓര്മിപ്പിക്കല്ലേ ന്റെ പൊന്നോ.... മ്മള് ഒന്നും വിളിക്കുന്നില്ല പോരെ....." പാക്കരൻ.... കാലമാടൻ തെണ്ടി.... (നോക്കണ്ട മ്മടെ അത്മയ😏)... "ഡി മനസ്സിൽ പ്രകാതെ ആ കൊട്ട് ഒന്ന് ഊരി വെച്ചേക്ക്... അപ്പിടി നനഞ്ഞിരിക്കുവ..... വല്ല പനിയും പിടിക്കും..... ഒരു ടോപ് അതിന് മുകളിൽ ഒരു കോട്ടും......ജീൻ ആയതുകൊണ്ട് വെള്ളം ശരീരത്തിൽ ഇറങ്ങി വല്ലതും വരുത്തി വെക്കും.....ആരെ കാണിക്കാൻ ആണഡി പുല്ലേ......" ഒഹ് വീണ്ടും കലിപ്പ്....😬....

. "ആരും കാണാതിരിക്കാനാ......" ന്ന് മ്മള് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും..... "ന്തൊന്ന്.... പറയുവാണേൽ ഒന്ന് ഉറക്കെ പറയടി......" "ഒഹ്... ഒന്നും ഇല്ല..... ആരും കാണാതിരിക്കാൻ ആണ് കൊട്ട് ഇട്ടതെന്ന്....ന്തേ...." "ന്തൊന്ന്....?...." "രാവണ......കലിപ്പ.......മ്മളെ ടോപ്പിന് കയ്യില്ലെടോ..... അതുകൊണ്ട് ആണ് മ്മള് ഈ കൊട്ട് ഇട്ടതെന്ന്... ഇപ്പൊ മനസ്സിലായോ കണവ...ഒഹ്.....മ്മള് പോകുവാ.... മഴ തോർന്നു....." ന്ന് പറഞ്ഞോണ്ട് മ്മള് സ്കാർഫ് എടുത്തു ചുറ്റി അവിടെ നിന്നുമിറങ്ങി നടന്നതും....

"കാന്താരി.... ഒന്ന് നിക്കടോ......" ന്ന് പറഞ്ഞോണ്ട് മ്മളെ പുറകെ വന്നു..... റോഡിൽ എത്തി ചെക്കന് ബൈക്കിൽ കയറിയതും മ്മള് പുറകിലായി ഇരുന്നു..... മ്മള് ഇരുന്നിട്ടും വണ്ടി നീങ്ങാത്തതുകൊണ്ട് മ്മള് സംശയത്തോടെ ഇരുന്നതും..... ചെക്കന് തല ചെരിച്ചു കൊണ്ട് ചോദിച്ചു...... "ഒരുപാട് വിഷമായോ പെണ്ണെ മ്മള് ദേഷ്യപ്പെട്ടതുകൊണ്ട്......സോറിട....." ന്ന് പറഞ്ഞതും.... മ്മള് ചെക്കനിലേക് ചേർന്നു കൊണ്ട് കാതിൽ പറഞ്ഞു.... "ഈ രാവണന്റെ കലിപ്പ് മ്മക്ക് വേദന തന്നാലും അതിനുള്ള അവകാശം മ്മക്ക് മാത്രം ഉള്ളതാണ്..സൊ ഇട്സ് ഒക്കെ...😌...പിന്നെ..... അതുണ്ടല്ലോ...പിന്നെ ഉണ്ടല്ലോ...... കലിപ് ഒക്കെ ഓക്കെയാണ്.....

അതിന്റെ ആഫ്റ്റർ എഫക്ട്ടിന്റെ കാഠിന്യം കുറച്ച് കുറക്കണംട്ടോ......."🙈 "ഇല്ല മോളെ.....അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല......ഇക്കാടെ കുട്ടി കെട്ടിപിടിച്ചു ഇരുന്നോ..... മ്മള് വണ്ടിയെടുക്കുവാ....." ന്ന് ചെക്കന് ചിരിച്ചോണ്ട് പറഞ് വണ്ടിയെടുത്തതും..... മ്മള് ചെക്കനേയും കെട്ടിപിടിച്ചു കൊണ്ട് ഇരുന്നു.... കുറച്ച് ദൂരം മുന്നോട്ട് പോയതും....പെട്ടന്ന് ഞങ്ങൾക്ക് മുന്നിലായി ഒരു ബൈക്ക് ഓവർ ടേക്ക് ചെയ്തു നിർത്തിയതും..... ചെക്കന് സഡൻ ബ്രേക്ക്‌ പിടിച്ചു നിർത്തി....... മുന്നിലെ ബൈക്കിൽ നിന്ന് ഹെൽമെറ്റ്‌ ഊരി ഇറങ്ങി വന്ന ആളെ കണ്ട് മ്മള് സംശയത്തോടെ നിന്നതും......ഞങ്ങളിലേക്കായി അയാൾ നടന്നടുക്കും തോറും ചെക്കന്റെ മുഖം കലിപ്പ് വന്നു നിറഞ്ഞു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story