രാവണ പ്രണയം🔥 : ഭാഗം 59

Ravana Pranayam Novel

എഴുത്തുകാരി: അമീന

"ആനി..... ഡി പോത്തേ....... വരുന്നുണ്ടേൽ വാ..... മ്മള് ഇറങ്ങുവാ......." "അക്കു ദേ കഴിഞ്ഞു...... മ്മള് ഈ പാന്റ് ഒന്ന് ഇട്ടോട്ടെ......" "നീയതും വലിച്ചു കേറ്റി നിന്നോ.... മ്മള് പോകുവാ......" "തെണ്ടി അക്കു..... ഇത്രയും നേരത്തെ നീ ഇതെങ്ങോട്ടാ പെണ്ണെ കാവടി തുള്ളി പോകുന്നെ....മ്മക്ക് തുണിയില്ലാതെ വരാൻ ഒന്നും പറ്റുകേല......" "അപ്പൊ കോളേജിൽ നേരത്തെ എത്തണ്ടേ....." "ഒഹ്... എന്ന് തുടങ്ങി ഈ കൃത്യ നിഷ്ഠ..... ക്ലാസ്സിൽ പോലും കയറാൻ മടിയുള്ള നീയോ....." "അതിന് ആര് പറഞ്ഞു ക്ലാസ്സിൽ കയറാൻ ആണെന്ന്.......സില്ലി ഗേൾ...😏.. മ്മള് പോകുന്നത് മ്മടെ mrg ന്ന് ക്ഷണിക്കാനും ഇനി കോളേജിലൊട്ട് കുറച്ച് ദിവസത്തേക്കു ലീവ് പറയാനും ആണ്...."

"അക്കു......ന്നാൽ മ്മളും ലീവ് പറഞ്ഞാലോ...എന്ന നിന്റെ അഭിപ്രായം......"🤗 "പ്രത്ത്യേകിച് ഒരാഭിപ്രായോം ഇല്ല.... നീ ലീവ് ആക്കിയാൽ മ്മള് ഇച്ചായനോട് പറയും...കല്യാണം നിന്റെയല്ല മോളെ മ്മടെയാണ്......സൊ... പോയി നാലക്ഷരം പടിക്കടി...." 😁😁.... ന്ന് പറഞ്ഞു മ്മള് ഇളിച്ചതും.... പെണ്ണ് മ്മളെ നോക്കി പല്ല് കടിച്ചേച്ചും പറഞ്ഞു...... 'ന്നാൽ നീ പറഞ്ഞ പ്ലാനിംഗ് നടക്കില്ല.....ഞാൻ നടത്തില്ല...."😏... ന്ന് പറഞ് മ്മളെ നോക്കി ഒന്ന് പുച്ചിച്ചതും മ്മള് സംശയത്തോടെ നോക്കിയതും..... പെണ്ണ് പറഞ്ഞു.... "ഇന്നലെ രാത്രി ലിയ ഉറങ്ങിയപ്പോൾ മ്മള് രണ്ടാളും പ്ലാൻ ചെയ്തില്ലേ പട്ടി.... മറന്നു പോയോ......

ഇന്ന് മ്മളെ സൈഡ് ബിസിനസ്ന്റെ കാര്യങ്ങൾ നടത്തണം എന്ന്......" "ആ പറഞ്ഞു.... മ്മള് മറന്നിട്ടില്ലല്ലോ..... അതിനല്ലേ നമ്മൾ കോളേജിൽ പോകുന്നെ അവിടെന്ന് നേരെ അങ്ങട് പോകുo....." "പോകില്ല...... 😏....മ്മൾക് ലീവ് തരാതെ മ്മള് നിന്റെ കൂടെ നിക്കില്ല...... ഒന്നൂല്ലേലും നിന്റെ പുന്നാര നാത്തൂൻ അല്ലേടി.... നന്നിവെണോഡി തെണ്ടി നന്ദി......" "കൂടെ നിക്കണ്ട....... മ്മൾക് നേരെ ബീസനിയോ....😏..... മ്മള് ഒറ്റയ്ക്കു പോകും അപ്പളോ....."🤭 "മ്മള് ഒറ്റും.....ടൺ ടേൺ.... എങ്ങനേണ്ട് എങ്ങനേണ്ട്....." ന്ന് പറഞ്ഞു പെണ്ണ് പിരികം പോക്കാ കള്ള പന്നി..... "നിനക്ക് ലീവ് അല്ലെ വേണ്ടത്....... നമ്മൾ യേറ്റു... ഒറ്റുക്കാരി ആനക്കുട്ടി.... വാടി പട്ടി....പെട്ടന്ന് പോകാം....."😬

ന്ന് മ്മള് പല്ല് കടിച്ചു പറഞ്ഞതും..... "അപ്പൊ നമ്മൾ എങ്ങനെ പോകും...." "നമ്മൾ സ്കൂട്ടി...." ന്ന് മ്മള് മറുപടി പറഞ്ഞു കഴിഞ്ഞാണ് മ്മള് ആ ചോദ്യത്തിന്റെ ഉൽഭവത്തിലേക് നോക്കിയത്.... സുഭാഷ്..... ഇളിച്ചോണ്ട് ചായയുമായി നിക്കുന്നു ലിയു.... അവളെ കണ്ട് ഞങ്ങൾ രണ്ടും പരുങ്ങി നിന്നതും...... ആനി അതിനിടയിൽ പാന്റ് വലിച്ചു കയറ്റി ടോപ് ഒക്കെ നേരെ ആക്കി മ്മളോട് ചേർന്നു നിന്ന് പെട്ടടി അക്കു.... ന്ന് പറഞ്ഞതും....... ലിയ.... "അല്ല... മക്കള് രണ്ടും കൂടെ എങ്ങടാ പോകുന്നെ......." 'അത്‌ മ്മള് കോളേജിൽക്ക്.... അല്ലെ അക്കു....." "ആ അതെ....ഈ ചായ മ്മക്ക് ആണോ...." ന്ന് പറഞ്ഞു ലിയുടെ കൈയിൽ നിന്ന് ചായ മേടിച്ചു ഇളിച്ചോണ്ട് കുടിച്ചതും......

പിന്നീട് ലിയു പറയുന്നത് കേട്ട് വായിൽ നിന്ന് ചായ തുളുമ്പി വീണു പകച്ചു പണ്ടാരണ്ടാക്കി നോക്കി നിന്നു.....അവൾ പറയാ.... "ഇങ്ങള് ഇന്നലെ നടത്തിയ പ്ലാനിൽ മ്മള് ഉറക്കം നടിച്ചു കൊണ്ട് പാര്ടിസിപൈറ്റ് ചെയ്ത വിവരം സാദരം അറിയിച്ചു കൊള്ളുന്നു......അതുകൊണ്ട് അക്കു മോളെ എല്ലാം പോരട്ടെ...... അല്ലേൽ ആനിയല്ല മ്മള് ഒറ്റും......." ന്ന് ലിയ ഇളിച്ചോണ്ട് പറഞ്ഞതും.......... മ്മള് ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു.... "ലിയു...ഒരു കൈയബദ്ധo നാറ്റിക്കരുത്...... ഇപ്പൊ മ്മള് എന്താ വേണ്ടത്......" "ഗുഡ് കോസ്റ്റിയൻ...... ഒന്നും വേണ്ട...... മ്മളും ഉണ്ട് ഇങ്ങളെ കൂടെ...." ന്ന് പറഞ്ഞു ലിയു കുരിപ്പ് നിന്ന് ഇളിച്ചതും....... ലാസ്റ്റ് അവളേം കൂടെ കൊണ്ടുപോകാം ന്ന് തീരുമാനിച്ചു.....

"അല്ല ലിയ ഞങ്ങൾ ആനിടെ സ്കൂട്ടിയിൽ പോകാം ന്നാ കരുതിയെ..... ഇനി ഇപ്പൊ മൂന്ന് പേര് എങ്ങനെ അതിൽ പോകും......" "ബസിന് പോകാം........" ന്റെ ലിയു..... നമ്മൾ പോകുന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഒന്നും ഇല്ല..... ഉൾപ്രതേശം ആണ്... വണ്ടി കൊണ്ടേ നടക്കു..... പിന്നെ ഒരുകാരണവശാലും നമ്മടെ കെട്ടിയോൻസ് അറിയാനും പാടില്ല അത്രയും ദൂര പോകുന്നത്......." "അപ്പൊ ഒരുപാട് ദൂരം ഉണ്ടോ അങ്ങോട്ട്.....ഹയ്യമ്മ...... ന്നാൽ മ്മളും ഉണ്ട്......." ന്ന് പറഞ്ഞു ലിയു തുള്ളിച്ചാടിയതും.....മ്മള് അവളെ ഒന്ന് തോണ്ടി കൊണ്ട് ചോദിച്ചു.... "അല്ല ലിയു.....കല്യാണം കഴിഞ്ഞു കുഞ് ആയിട്ടും സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലേ....." "ഇല്ല....."😁...

ന്ന് പറഞ്ഞു പെണ്ണ് ഇളിച്ചതും മ്മള് ചാടി വീണു കെട്ടിപിടിച്ചു പറഞ്ഞു... "വെൽ ഡൺ മൈ ഗേൾ... വെൽ ഡൺ........ഞങ്ങളെ അതെ വേവ് ലെങ്ത് ആണല്ല......."😁 ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും.... ലിയു സൈറ്റ് അടിച്ചു ചിരിച്ചോണ്ട് പോകാം ന്ന് പറഞ്ഞതും...... മ്മള് അവരെ മ്മടെ അടുത്തേക്ക് വിളിച്ചു പതിയെ പറഞ്ഞു.... "ലിയു ആനി..... നമ്മൾ പോകുന്ന വിവരം ഒരു ഈച്ചയും അറിയരുത്.....വളരെ സീക്രെട് ആയിരിക്കണം......ഓക്കേ...." "അതിന് ഈച്ചക്ക് മ്മള് പോകുന്നത് അറിഞ്ഞിട്ടെന്തിനാ......." ന്ന് ആനി തലയും ചൊറിഞ് ആലോചിച്ചു പറഞ്ഞതും മ്മള്... "കള്ള പന്നി.... അനക് ബുദ്ധി ഇല്ലെ ചെയ്താനെ..... ഒറ്റ...അല്ലേൽ വേണ്ട ഇച്ചായനെ കൊണ്ട് ഡിവോഴ്സ് ചെ..."

ന്ന് പറഞ്ഞതെ ഒള്ളു പെണ്ണ് മ്മടെ മേലെ ചാടി വീണു വാ പൊത്തികൊണ്ട് പറഞ്ഞു.... "അക്കു....ഞാൻ നിർത്തി....പോരെ....... ഹോ.....നോക്കി നിക്കാതെ യൂ കണ്ടിന്യൂ പെണ്ണെ......" ന്ന് പെണ്ണ് ചമ്മിയ ഇളി ഇളിച്ചോണ്ട് പറഞ്ഞതും....... മ്മള് ഒന്ന് ഇരുത്തി നോക്കി കൊണ്ട് തുടർന്നു.... "നമ്മൾക് കോളേജിൽ പോയി ലീവ് പറഞ്ഞു അവിടെന്ന് നേരെ പറഞ്ഞ സ്ഥലത്തേക്ക് പോകണം......" "അതിന് സ്ഥലം പറഞ്ഞില്ലല്ലോ....." ന്ന് ലിയു ഇടയിൽ കയറി പറഞ്ഞതും....... മ്മള് ഒന്ന് ചെറഞ്ഞു നോക്കിയതും അവളും ഇളിച്ചോണ്ട് കണ്ടിന്യൂ പറഞ്ഞതും.....m മ്മള് വീണ്ടാമതും തുടർന്നു.... "ലിയു സ്ഥലം ഒക്കെ നമ്മൾ പോകുമ്പോൾ അറിയാം....

ഇപ്പൊ അറിയേണ്ടതും കണ്ടെത്തേണ്ടതും മറ്റൊന്നാണ്.......നമുക്ക് അവിടെ എത്തണമെങ്കിൽ അതുണ്ടായേ പറ്റു.......തിങ്ക്... മ്മള് പറഞ്ഞ കാര്യം ന്താണെന്ന് മനസ്സിൽ ആയോ....." ന്ന് മ്മള് ചോദിച്ചതും..... ആനി എന്തോ നിധി കിട്ടിയ പോലെ..... "മ്മക്ക് മനസ്സിലായി റൂട്ട് മാപ് അല്ലെ..."....😁 "ഇവളെ ഞാൻ......മ്മള് ഇല്ല ഈ കളിക്ക്...... മ്മള് ഒന്ന് പ്ലാൻ എക്സിക്യൂട്ട് ചെയ്തോട്ടെ തെണ്ടി......"😬 ന്ന് മ്മള് പല്ല് കടിച്ചു പറഞ്ഞതും....ആനി... "അല്ല സാധാരണ ഇങ്ങന്നെ ഒക്കെ പോകുമ്പോൾ റൂട്ട് മാപ് അല്ലെ....."☹️

ന്ന് പറഞ്ഞതും..... അതിനെ ശരിവെച് ലിയു കൂടെ തലയാട്ടിയതും...... മ്മള് ഒന്ന് ചെറഞ്ഞു നോക്കിയതും..... രണ്ടും മിണ്ടാത്തെ നിന്ന് മ്മളെ ഉറ്റു നോക്കി.... "റൂട്ട് ഒക്കെ മ്മക്ക് അറിയാം.... ഇപ്പൊ അങ്ങോട്ട് പോകാൻ ഒരു വണ്ടി ആണ് വേണ്ടത്.... സ്കൂട്ടിയിൽ മൂന്ന് പേർക് പോകൽ നടക്കില്ല.... പിന്നെയുള്ളത്.......നേരത്തെ പോയാലെ വൈകുന്നേരം ആകുന്നതിനു മുന്നേ വീട്ടിലെത്താൻ പറ്റുള്ളൂ..... കെട്ടിയോൻസ് അറിഞ്ഞാൽ നമ്മടെ പപ്പും പൂടയും പോലും കിട്ടില്ല......"🤨 "അത്രയും ഡെയ്ഞ്ചർ ആണോ അക്കു....."

(ലിയു )... "അങ്ങനെ അല്ല.... ന്നാലും നമ്മൾ മൂന്ന് ഗേൾസ്സ് ഒറ്റയ്ക്കു.... നിനക്ക് പേടി ആണേൽ വേണ്ടട്ടോ ഷാൻ കാക്കു.....വഴക് പറഞ്ഞാലോ....." "ഒന്ന് മിണ്ടാതെ നിന്നെ അക്കു....... അങ്ങേര് അവിടെ നിക്കട്ടെ.... മ്മളും ഉണ്ട് നിങ്ങടെ കൂടെ....." "അങ്ങനെയാണേൽ നമ്മൾക്ക് പോകാൻ ഒരു വണ്ടി സങ്കടിപ്പിക്കണം......" ന്ന് പറഞ്ഞു രണ്ടിനേം കൂട്ടി സ്റ്റെയർ ഇറങ്ങി താഴെ എത്തിയതും....യെങ്ങടോ പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങാൻ നിക്കുന്ന ഇച്ചായനെ ആണ് കണ്ടത്.... അപ്പോൾ തന്നെ മ്മളെ മൈൻഡിലേക് 500 ന്റെ ബൾബ് കത്തിയതും..... പുറത്തേക് ഇറങ്ങാൻ നിന്ന അല്ലുചായനെ വിളിച്ചോണ്ട് ഓടിച്ചെന്ന് പിടിച്ചു വെച്ചതും.....

ആള് മ്മളെ ഒന്ന് സംശയത്തോടെ നോക്കിയതും...... മ്മള് നല്ല ക്ലോസപ്പിന്റെ ചിരി ഫിറ്റ്‌ ചെയ്തു പറഞ്ഞു...... "അല്ലുചായ.... ഇങ്ങള് ഇതെങ്ങാട പോകുന്നെ...." "റോസു മോളെ......ഇച്ചായൻ കല്യാണം ക്ഷണിക്കാൻ പോയേച്ചും വരാം....." "ഒഹ് ന്നിട്ട് അമ്മച്ചിയും അപ്പച്ചനും ന്തേയ്‌... അവരില്ലേ......" "അവരുടെ കൂടെ അല്ല... ഞാനും അലനും ഷാൻ കൂടെ ആണ് പോകുന്നെ...... ഞങ്ങളെ കോമ്മൺ ഫ്രണ്ട് ആയ അരുൺനെ ക്ഷണിക്കാൻ.....അവിടെ പോയി വരാന് കുറച്ച് വൈകും......" ന്ന് പറഞ്ഞോണ്ട് മ്മളെ പുറകെ നിക്കുന്ന ആനിയെ നോക്കി കൊണ്ട്... "ആനി നിങ്ങളോട് രണ്ടു പേരോടും ആണ് പറയുന്നേ......

കോളേജിൽ പോയി കുരുത്തക്കേട് കാണിച്ചേച്ചും വരാതെ നേരെ ഇങ്ങോട്ട് തന്നെ വന്നേക്കണം.....പിന്നെ ലിയുനെ ശ്രദിക്കണം....ക്ലാസ്സ്‌ കഴിഞ്ഞു രണ്ടും നേരത്തെ വന്നേക്കണം......" ന്ന് ഞങ്ങളോടായി പറഞ്ഞതും........ അങ്ങോട്ടായി വന്ന അപ്പച്ചനും അമ്മച്ചിയും അപ്പച്ചന്റെ തറവാട്ടിലേക് കല്യാണം ക്ഷണിക്കാൻ പോകുവാണെന്ന് പറഞ്ഞു ഇറങ്ങി...... അവര് പോയതും ഇച്ചായൻ ലിയുനോട്‌... "ലിയ..... ഇവര് പോയാൽ നീ തനിച്ചു നിക്കണ്ട.......ഇവര് തിരിച്ചു വരുന്നത് വരെ നിന്നെ അലന്റെ വീട്ടിൽ ആക്കാം....." "വേണ്ട ആൽബിച്ചായ മ്മള് ഇവരെ കൂടെ പോകുവാ......" "എങ്ങോട്ട്...." 😲.... ന്ന് ഇച്ചായൻ കണ്ണും തള്ളിക്കൊണ്ട് ചോദിച്ചതും......

മ്മള് ഇടയിൽ കയറ് പറഞ്ഞു.... "അത്‌ ഇച്ചായ ലിയു ഞങ്ങളെ കൂടെ കോളേജിൽ വരുവാണെന്ന്.....ലീവ് പറയാൻ അല്ലെ പോകുന്നെ അപ്പൊ പോകുമ്പോ ലിയുനെ കൊണ്ടൊകാം ന്ന് കരുതി...... അല്ലെ ആനി......" "ലീവ് പറയാനോ......അതിനല്ലല്ലോ...."🤔 "പട്ടി..... 😬..... ആണെന്ന് പറയടി തെണ്ടി....." ന്ന് മ്മള് ഇച്ചായൻ കേൾക്കാതെ അവളോട് പറഞ്ഞതും.....എന്തോ ക്ലിക് ആയ പോലെ അവൾ ആണെന്ന് പറഞ്ഞു തലയാട്ടിയതും..... "പോയേച്ചും വാ...." ന്ന് പറഞ്ഞു ഇച്ചായൻ ബുള്ളറ്റിൽ കയറിയതും..... മ്മള് ചാടി വീണു പറഞ്ഞു.... "അല്ലുചായ..... മ്മള് ഇന്ന് കോളേജിലേക്ക് ഇങ്ങളെ ബുള്ളറ്റ് കൊണ്ട് പൊയ്ക്കോട്ടേ..... ഇങ്ങള് കാറിൽ പൊക്കൊളു......"

"അതെന്നാത്തിനാ..... നിങ്ങൾക് പോയേച്ചും വരാന് അല്ലെ സ്കൂട്ടി ഉള്ളത്......" "അതിൽ രണ്ടു പേർക്കല്ലേ പോകാൻ പറ്റുള്ളൂ...... ഞങ്ങൾ മൂന്ന് പേരില്ലേ... പ്ലീസ് പ്ലീസ് പ്ലീസ്....." ന്ന് ഒരുവിധം പറഞ്ഞു കൂട്ടത്തിൽ രണ്ടു സെന്റി ഡയലോഗ് വെച്ച് കാച്ചി..... കല്യാണം കഴിഞ്ഞു പോയാൽ മ്മള് ഇവുടെ ഉണ്ടാവില്ലല്ലോന്ന്..... അതിൽ ആള് വീണു ..... "സൂക്ഷിച്ചു പോണം....." ന്ന് പറഞ്ഞു കീ മ്മടെ കയ്യിൽ തന്ന് ആള് കാർ എടുത്തോണ്ട് പോയതും..... ഞങ്ങൾ മൂന്നും അവിടെ നിന്ന് തുള്ളിച്ചാടി ഹൈഫൈ ഒക്കെ കൊടുത്തു.......💃💃 മ്മള് പിന്നെ പെട്ടന്ന് തന്നെ ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും..... ലിയു പുറകിൽ കയറി....

മ്മടെ പുറകെ ആയി ആനി സ്കൂട്ടി എടുത്തോണ്ട് വന്നതും...... നേരെ കോളേജിലെക് വിട്ടു..... ****************** (അലൻ ) നേരത്തെ തന്നെ മ്മളും ഷാനും ഒരുങ്ങി ഇറങ്ങി........ ബ്രോ അത്യാവശ്യമായി ഹോസ്പിറ്റലിൽ പോയിരുന്നു...... ഇന്നലെ തന്നെ മ്മള് ഡാഡിയോടും ഉമ്മച്ചിനോടും ഇന്ന് ഫ്രണ്ട്നെ മാരേജിന് ക്ഷണിക്കാൻ പോകാനുണ്ടെന്ന് പറഞ്ഞിരുന്നു........ഞങ്ങളെ മൂന്നാളുടേം കോമ്മൺ ഫ്രണ്ട് ആണ് അരുൺ.........അവന്റെ വീട് കുറച്ച് ദൂരെയാണ്.... അതാണ് നേരത്തെ ഇറങ്ങിയത്....... ഞങ്ങൾ ഉമ്മിനോട് പറഞ്ഞു ആൽബിയെ വെയിറ്റ് ചെയ്തു നിക്കുമ്പോഴാണ് അർഷി വന്നത്.... ചെക്കന്റെ മുഖം ആകെ അപ്സെറ് ആണ്.......

കാര്യം ചോദിച്ചെങ്കിലും ചെക്കന് ഒഴിഞ്ഞു മാറി...... ഷാനെ പരിചയപ്പെടുത്തിയതും അവനോട് സംസാരിച്ചു അകത്തേക്ക് പോകാൻ ഒരുങ്ങവെ മ്മള് പിടിച്ചു വെച്ചോണ്ട് പറഞ്ഞു... "അർഷി.... ന്താടാ നിനക്ക് പറ്റിയെ....." "ഒന്നൂല്ല കിച്ചു..... മ്മള് ഒന്ന് കിടക്കട്ടെ......." "അല്ല നീ ഇങ്ങോട്ട് കിടക്കാൻ ആണോടാ തെണ്ടി വന്നത്......" "അല്ല.... മ്മക്ക് തലവേദനയാട....." ന്ന് പറഞ്ഞോണ്ട് ഒഴിഞ്ഞു മാറാൻ നോക്കിയപ്പോൾ തന്നെ മ്മക്ക് എന്തോ കാര്യമായിട്ട് ചെക്കന് പറ്റിയെന്നു മനസ്സിലായതും... മ്മളെ പോലെ തന്നെ ഷാനും അവന്റെ മാറ്റം മനസ്സിലായിരുന്നു.... ന്താണ് അവനെ അലട്ടുന്ന പ്രശ്നമെന്ന് അറിയണേൽ അവന് കൂടെ വേണം ന്ന് മനസ്സിൽ കരുതി........

അവനോടും ഞങ്ങളെ കൂടെ വന്നോളാൻ പറഞ്ഞെങ്കിലും........ ചെക്കന് ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും.....മ്മളും ഷാനും കൂടെ അവനെ ഒരുവിധം സമ്മധിപ്പിച്ചെടുത്തതും.... അങ്ങോട്ടായി ആൽബി കടന്നു വന്നു..... കാറിൽ നിന്നിറങ്ങി വന്ന ആൽബിയെ കണ്ട് ഷാൻ... "ഇച്ചായോ.... ന്താടാ കാറിൽ നിന്റെ ബൈക്ക് എവിടെ......" "ഒന്നും പറയണ്ട അളിയാ.... ഇവന്റെ കെട്ടിയോളായ മ്മടെ പുന്നാര പെങ്ങൾ മ്മളെ ചാക്കിട്ട് പിടിച്ചു ബൈക്ക് കൊണ്ട് കോളേജിൽ പോയേക്കുവാ......" ന്ന് അവന് പറഞ്ഞതും മ്മള്.... "ആൽബി... ന്തിനാടാ അവൾക് വണ്ടി കൊടുത്തേ.....അതുമായി വല്ല ഏടാകൂടത്തിലും ചെന്ന് ചാടും.....

അമ്മാതിരി മൊതലാ നമ്മടെ രണ്ടാൾടേം കെട്ടിയോളമാർ...... ചുമ്മാ ബസിൽ പോയാൽ തന്നെ അവൾമാരുണ്ടാക്കുന്ന പ്രശ്നം തന്നെ വലുതാ..... അതിനിടയിലാ ബൈക്കിൽ........" "ഡാ ഞാൻ എന്ന ചെയ്യാനാടാ..... റോസു മ്മളെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തടാ.... മ്മള് വീണും പോയി.....പ്രശ്നം ഒന്നും ഉണ്ടാക്കില്ല നേരെ കോളേജ് വിട്ടാൽ വീട്ടിൽ എത്തിയേക്കാമെന്ന് സമ്മതിച്ചേചുo ആണ് പോയത്....." "അല്ല ആൽബി മ്മടെ കെട്ടിയോൾ വീട്ടിൽ തന്നെ ഇല്ലെ.....കെട്ടി കുട്ടി ആയെന്നൊന്നും ഇല്ലടാ..... ഇപ്പോളും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല....കാന്താരി മുളകാട......തല്ലിപ്പൊളി തന്നെയാ ഇപ്പോഴും.....

മോന്റെ മുന്നിൽ മാത്രെ ഡീസന്റ് ഒള്ളു.... അതോണ്ട് മോനെ ന്റെ ഭാര്യയെ പുറത്തൊന്നും വിടരുത്.......പണി മേടിച്ചു വന്ന് ഇന്ക് അതെല്ലാം സോൾവ് ആക്കാൻ നടക്കേണ്ടി വരും നിങ്ങടെ നാട്ടിൽ....." ന്ന് ഷാൻ പറഞതും...... ഇച്ചായൻ ഉണ്ട് കിളി പോയ പോലെ നിക്കുന്നു....ന്നിട്ട് ഞങ്ങളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.... "ഷാൻ അളിയാ...... നിന്റെ ഫാര്യ ഇല്ലെ അവരുടെ കൂടെ കോളേജിലെക് പോയേക്കുവാ....." 😁😁... "വാട്ട്‌.... 😲....." "ഡാ.... കണ്ണ് തള്ളണ്ട അവര് പെട്ടന്ന് വരാമെന്നു പറഞ്ഞതാ....."😁....

ന്ന് ഇച്ചായൻ ഇളി കണ്ടിന്യൂ ചെയ്തു പറഞ്ഞതും.......മ്മള് പറഞ്ഞു.... "ഇന്ക് അത്ര വിശ്വാസം പോരാ..... സഞ്ചരിക്കുന്ന മൂന്ന് അറ്റം ബോംബ് ആണ് അവറ്റകൾ......പൊട്ടാതിരുന്നാൽ അത്‌ ചുറ്റുമുള്ളവരുടെ ഭാഗ്യംന്ന് കരുതാം....... ഇന്നാരുടെ നെഞ്ചത് ആണ് പൊങ്കാല ന്ന് ആർക്കറിയാം.....ഷാൻ ഒരു കാര്യം ചെയ്യ് നീ ലിയക്ക് ഒന്ന് വിളിച് നോക്ക്..... എവിടെയാണെന്ന് അറിയാലോ....." ന്ന് മ്മള് പറയുന്നത് അനുസരിച്ച് അവന് വിളിച്ചതും..... അവർ കോളേജിൽ ആണെന്ന് പറഞ്ഞു....

പെണ്ണ് ഓഫീസിൽ ലീവ് പറയാൻ പോയതാണെന്ന്..... അവരോട് ഞങ്ങൾ വരാന് ലേറ്റ് ആകും മര്യാദക്ക് പ്രശ്നം ഉണ്ടാക്കാതെ വീട്ടിൽ പോകാൻ ഷാൻ പറഞ്ഞതും.....അവര് സമ്മതം പറഞ്ഞതും പിന്നെ കൂടുതൽ സംസാരത്തിന് നിക്കാതെ ഞങ്ങൾ പുറപ്പെട്ടു....... മ്മടെ ബൈക്കിന് പുറകിൽ ആൽബിയും ഷാൻന്റെ പുറകിലായി അർഷിയും സ്ഥാനം പിടിച്ചു....... ആൽബിയുടെ കാർ വീട്ടിൽ വെച്ച് ഞങ്ങൾ നാലും കൂടെ നേരെ വിട്ടു...... ****************** (അക്കു ) കോളേജിൽ എത്തിയതും..... മ്മള് അവരോട് പറഞ്ഞു നേരെ ഓഫീസിലേക്ക് വിട്ടു....

പോകുന്ന പോകിൽ ആനിയുടെ ലീവ് പറയാനും കൂടെ മ്മളെ വിളിച് പറഞ്ഞതും..... "മ്മള് പറയൂലടി ആനക്കുട്ടി......" ന്ന് പറഞ്ഞു കൊഞ്ഞനം കുത്തി ഓഫീസിലേക്ക് ഓടി......ഓടുന്നതിനിടയിൽ പോടാ പട്ടി ന്ന് വിളിച്ചോ എന്തോ.....😁... മ്മള് ഓഫീസിൽ ചെന്ന് ലീവ് ഒക്കെ പറഞ്ഞു സാർമാരെ ഒക്കെ കല്യാണം ഒക്കെ ക്ഷണിച്ചു...... അവരെയൊക്കെ പ്രിൻസിപ്പാൾ അദ്ദേഹം ക്ഷണിച്ചോലോ..... അൽ അമ്മായിയപ്പൻ..... മ്മടെ ജോലി എളുപ്പമാക്കി..... മ്മളെ വിഷ് ഒക്കെ ചെയ്ത് കഴിഞ്ഞു നേരെ പാർക്കിങ്ങിലേക് വിട്ടു.... അവിടെയെത്തിയപ്പോൾ ഉണ്ട് ആനിയും ലിയയും കൂടെ അതാ ഒരു ബാഗുമായി ഷാദിയും.......

അവളോട് ഇന്ന് വീട്ടിലോട്ട് വരാന് പറഞ്ഞിരുന്നല്ലോ..... മ്മള് പിന്നെ അവരുടെ അടുത്തോട്ടു ചെന്നതും അറിഞ്ഞു ഷാൻ കാക്കു വിളിച്ചു ഒരു കൊട്ട ഉപദേശം കൊടുത്ത വിവരം....... മ്മള് വരുന്നതിന് മുന്നേ ആനി ഷാദിയോട് പോകുന്ന കാര്യങ്ങൾ പറഞ്ഞതും.....അതോടെ പെണ്ണും ഞങ്ങടെ കൂടെ പോരാൻ ഒരുങ്ങി നിക്കുന്നു....... അവളുടെ ഇന്നലത്തെ മൈൻഡ് ഒന്ന് മാറ്റിയെടുക്കൻ അവളേം കൂടെ കൂട്ടാമെന്ന് കരുതി..... പിന്നെ ഞങ്ങൾ അവളുടെ ബാഗ് സ്കൂട്ടിയിലെ ഡിക്കിയിൽ വെച്ച് അതിൽ ആനിയും ഷാദിയും കയറിയതും.... മ്മളെ പുറകിലായി ലിയു സ്ഥാനം പിടിച്ചു..... പിന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കോളേജ് കോംബൗണ്ട് താണ്ടി റോഡിലൂടെ കുതിച്ചു പാഞ്ഞു.....

ടൗണിൽ എത്തിയതും....ഞങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അവിടെയുള്ള കടയിൽ നിന്നും മേടിച്ചു കൊണ്ട് അതെല്ലാം ബൈക്കിൽ വെച്ച് സെറ്റ് ചെയ്തു..... കുറേ ദൂരം സഞ്ചരിച് ടൗണിന്റെ ശബ്ദത്തിൽ നിന്നും തീർത്തും ശാന്തമായ ഇരുവശവും മരങ്ങൾ നിറഞ്ഞ റോഡിലേക്ക് കടന്നതും..........അവിടെയുള്ള സൈൻ ബോർഡിൽ ഉള്ള പേര് വായിച്ചു..... അലനല്ലൂർ ഗ്രാമം...... ന്ന സൈൻ ബോർഡ് വായിച്ചുകൊണ്ട് ഞങ്ങൾ മ്മളും ആനിയും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ ഗ്രാമവീഥിയിലൂടെ ഞങ്ങളെ വാഹനം മുന്നോട്ട് നീങ്ങി....... ****************

(ഷാൻ ) "അലൻ....... അവന്റെ അഡ്രെസ്സ് അയച്ചു തന്നില്ലാരുന്നോ...... ഈ റൂട്ട് തന്നെയല്ലേ....." "അതേടാ അവൻ ലൊക്കേഷൻ അയച് തന്നത് അനുസരിച്ച പോകുന്നത്......" "എത്താറായോട അലൻ.....".....(ആൽബി )... "ആട.... ദേ ആ കാണുന്ന റോഡ് വഴി ആണ് നമുക്ക് പോകേണ്ടത്........അങ്ങനെ അവന്റെ നാട്ടിൽ എത്തി അവന്റെ വാക്കുകളിലൂടെ മാത്രം പരിചയമുള്ള നമ്മുടെ ചങ്ക് അരുണിന്റെ നാട്ടിൽ......." അലനല്ലൂർ ഗ്രാമം.... # നമ്മടെ ഹീറോസിന്റെ വരവ് അറിയാതെ നമ്മടെ പാവം നായികമാർ ആ ഗ്രാമത്തിൽ ആർമാദിക്കുവാണ് സുഹൃത്തുക്കളെ ആർമാദിക്കുവാണ്......🤭..... ഇവിടെയിനി എന്തൊക്കെ കാണണം ന്റെ സിവനെ......."🙈......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story