രാവണ പ്രണയം🔥 : ഭാഗം 61

Ravana Pranayam Novel

എഴുത്തുകാരി: അമീന

"യാരവിടെ......"🧐.... ന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയതും......ഞങ്ങള്ക് മുന്നിൽ അങ്ങിങ്ങായി പറ്റിപിടിച്ച ചെളിയായ ഷർട്ടോടെ നിൽക്കുന്നവരെ കണ്ട് ഞെട്ടിത്തരിച്ചു നിന്നു......😵 ദേവ്യേ.......🤥 അവിടെയതാ മക്കളെ......അൽ കെട്ടിയോൻസ്...... വിത്ത്‌ കട്ട കല്ലിപ്..... 😡😡😡 സുഭാഷ്....🙄.....😐....... "ലിയു.... ആനി... അവരെങ്ങനാടി ഇവിടെ......" ന്ന് മ്മള് പതിയെ അവരോട് മുന്നോട്ടുള്ള നോട്ടം തെറ്റിക്കാതെ ചോദിച്ചതും.... ആനി.... "നിനക്ക് അറിയുന്ന അറിവേ അവരുടെ കാര്യത്തിൽ മ്മക്കും ഒള്ളു..." 🙄. "നമുക്ക് ഇറങ്ങി ഓടിയാലോ....." ന്ന് ലിയു പതിയെ പറഞ്ഞതും..... ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി..... ഒരുനിമിഷം നിന്ന് പിന്നെ മുന്നിൽ നില്കുന്നവമാരെ നോക്കി തിരിഞ്ഞോടിയതും......

"അക്കു ഓടരുത്....."😡 ന്ന് രാവണൻ അലറിയതും.... മ്മള് സ്വിച്ച് ഇട്ട പോലെ നിന്നതും അവളുമാരും നിന്നു.... അപ്പോൾ തന്നെ മ്മള് പറഞ്ഞു... "ലിയു ഓടാടി നമുക്ക്..... ഇവിടെ നിന്നാൽ നമ്മളെ പപ്പും പൂട പോലും ബാക്കി കിട്ടില്ല.... ഓടിയാലോ......" "ആ വാ ഓടാം....." ന്ന് പറഞ്ഞു മുന്നോട്ട് ഓടിയതും... "ലിയ ഓടിയാൽ ഓടിച്ചിട്ടടിക്കും ഞാൻ....."😡 ന്ന് ഷാൻക്കാക്കു പറഞ്ഞതും..... ആനി....പതിയെ ഞങ്ങളോടായി...... "നിങ്ങളോട ഓടണ്ടന്ന് പറഞ്ഞെ... മ്മള് ഓടിയാലോ......." ന്ന് പറഞ്ഞു പെണ്ണ് ഓടാൻ നിന്നതും ഇച്ചായൻ... "ആനി ഓടരുതെന്ന പറയുന്നത്....😡 "മൂന്നും അവിടെന്നു അനങ്ങിയാൽ ഉണ്ടല്ലോ..... ഇങ്ങോട്ട് തിരിയടി....."😡 ന്ന് കിച്ചു അലറിയതും..... പെട്ടന്ന് തിരിഞ്ഞു നിന്നു......

നോക്കുമ്പോൾ ഇപ്പോഴും ഹെവി കലിപ്പ് ആണ്..... ഒരുനിമിഷം ആ ദേഷ്യം കണ്ട് ഒന്ന് പതറിയ ഞങ്ങൾ അവരോടായി പറയാൻ ഒരുങ്ങവെ.... നിമിഷനേരം കൊണ്ട് മൂന്ന് പേരുടെയും കൈ ഞങ്ങളെ കവിളിലായി പതിഞ്ഞതും..... ഞങ്ങൾ തറഞ്ഞു നിന്ന് പോയി.... "കിച്ച.... മ്മള്....." "മിണ്ടരുത് നീ..... പോട്ടെ പോട്ടെ ന്ന് വെക്കുമ്പോൾ നിനക്കൊക്കെ എന്തിന്റെ കേട് ആൻഡി..... മനുഷ്യരെ പറയിപ്പിക്കാൻ......" "ലിയു നാണം ഉണ്ടല്ലോ നിനക്ക്.... ഒരു കുഞ് ആയി..... ഇപ്പഴും കുട്ടിക്കളി മാറാതെ തല്ല് കൂടി നടക്കുന്നു....."

"ഷാൻ.... മ്മള്.... നീയല്ലേ മ്മളെ കുസൃതി പോലും ഇഷ്ടം... ആണെന്ന്...." "ആ പറഞ്ഞു.... ഇപ്പൊ ആ പറഞ്ഞത് അബദ്ധം ആയി പോയെന്നു മനസ്സിലായി..... ഒന്നൂല്ലേലും പ്രായത്തിന്റെ പക്വതയെങ്കിലും കാണിക്കമായിരുന്നു......." ന്ന് ഷാൻ കലിപ്പിൽ പറഞ്ഞതും..... ലിയുടെ കണ്ണ് നിറഞ് വന്നു.....അപ്പോൾ തന്നെ ഇച്ചായൻ..ആനിയോട് .. "നിന്നോടൊന്നും പറഞ്ഞിട്ടും കാര്യം ഇല്ല.... ന്നാലും ഒരിടത് ചെല്ലുമ്പോഴുള്ള സാമാന്യ മര്യാദ...... അതെങ്കിലും കാണിക്കാമായിരുന്നു.... നിക്കുന്ന കോലം കണ്ടില്ലേ......" "അവരോടൊന്നും പറഞ്ഞിട് കാര്യം ഇല്ല ആൽബി......കെട്ടിപ്പോയതിന് മ്മള് അനുഭവിക്കേണ്ടത് തന്നെയാ ഇത്...... ഷാദിയ....നിന്റെ കോലം ന്താടി......ഇവരോ ഇങ്ങനെ നീയും...."

ന്ന് രാവണൻ കലിപ്പിൽ ഞങ്ങളെ വഴക്ക് പറയുന്നതിനിടയിലാണ് അവരുടെ ഇടയിൽ നിന്നൊരുത്തൻ വന്ന്.... ഞങ്ങളെ അറിയോ ആരാണെന്ന് ചോദിക്കുന്നുണ്ട്..... "അലൻ.... ന്താടാ.... നിങ്ങൾക് അറിയോ ഇവരെ....... യെങന്നെയാടാ അറിയുന്നേ....." "ആ ഒരു ചെറിയ ബന്ധം ഉണ്ട്..... ഈ നിക്കുന്ന മൂന്നും ഞങ്ങടെ കെട്ടിയോൾ ആയിട്ട് വരും....." ന്ന് കിച്ചു പറഞ്ഞത് കേട്ട് അയാൾ ഉണ്ട് കണ്ണും തള്ളി വായും തുറന്ന് നിക്കുന്നു........അപ്പോൾ തന്നെ ഷാൻ കലിപ്പിൽ പറഞ്ഞു..... "നിങ്ങളെ ഒക്കെ എന്ത് വിശ്വസിച്ച വീട്ടിൽ ഒറ്റയ്ക്കു നിർത്തുന്നെ..... ലിയ...... നീയെങ്കിലും കുറച്ച് പക്വത കാണിക്കുമെന്ന് കരുതി......" "ഷാൻ അതിന് അവളെ പറഞ്ഞിട്ടൊന്നും കാര്യം ഇല്ല....ഇവളെ പറഞ്ഞാൽ മതി......."

ന്ന് പറഞ്ഞു രാവണൻ മ്മളെ കയ്യിൽ പിടിച്ചു വലിച്ചു അവരുടെ മുന്നിലേക്ക് ഇട്ടോണ്ട് തുടർന്നു.... "ഇതിന്റെ ഒക്കെ പിന്നിൽ ഇവള് ആയിരിക്കും.....മറ്റുള്ളവരെ നാണം കെടുത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല..... നാശം പിടിക്കാൻ....." ന്നൊക്കെ ചെക്കന് കലിപ്പിൽ പറഞ്ഞതും..... മ്മടെ കണ്ണ് നിറഞ്ഞു വന്നതും മ്മള് തലയും താഴ്ത്തി നിന്നതും..... ആനിയും ലീയുവും മ്മടെ ഇരുസൈഡിലായി വന്നുകൊണ്ട് മ്മളെ കയ്യിൽ പിടിച്ചു......അവരും തല താഴ്ത്തി നിന്നു .....അത്‌ കണ്ട് ഇച്ചായൻ.... "ആനി.....ന്തൊക്കെയാടി ചെയ്തു കൂട്ടിയത്..... നിങ്ങളെ കോലം ഒന്ന് നോക്ക് ആദ്യം......." "എത്ര കിട്ടിയാലും പഠിക്കില്ല..... ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് കരുതി ക്ഷമ പരീക്ഷിപ്പിക്കരുത്....

അതെങ്ങനെയാ കൊഞ്ചിച് വഷളാക്കിയിരിക്കുവല്ലേ പൊന്നാര ആങ്ങളമാർ......" ന്ന് കൂടെ ഷാൻ കാക്കു പറഞ്ഞതും... അത്‌ ലിയുവിന് ഒരുപാട് നോവ് തീർത്തെന്ന് മ്മടെ കൈയിൽ മുറുകുന്ന അവളുടെ കൈ കൊണ്ട് തന്നെ മ്മള് മനസ്സിലാക്കിയിരുന്നു... അവര് മൂന്ന് പേരുടെയും വാക്കുകൾ മനസ്സിൽ വേദന തന്നുവെങ്കിലും..... അത്‌ ഞങ്ങളെ കയ്യിലിരുപ്പ് കൊണ്ട് ആണെന്ന് മനസ്സിലായത് കൊണ്ട് ഒന്നും മിണ്ടാതെ നിക്കേണ്ടി വന്നു..... അപ്പോൾ തെന്ന ഇതെല്ലാം കണ്ട് നിന്ന ആന്റി അങ്ങോട്ട് വന്നു പറഞ്ഞു...... "

കഴിഞ്ഞത് കഴിഞ്ഞു.....അരുണി നീ പോയി കുട്ടിയോൾക് മാറിയുടുക്കാൻ ഡ്രസ്സ്‌ എടുത്തു കുളത്തിലേക്കു കൊണ്ട് പോയി കുളിച് വാ..... മ്മള് കഴിക്കാൻ എടുക്കാം......" ന്ന് പറഞ്ഞു ആന്റി അവന്മാരിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.... "മക്കളെ..... ഇവര് ഇത് കാണിച്ചത് തെറ്റ് തന്നെയാകാം......പക്ഷെ വാക്കുകൾ ഉപയോഗിക്കുമ്പോൾ കേൾക്കുന്നവരുടെ മനസ് കൂടി പരിഗണിച്ചു ആകണം...... ചിലപ്പോൾ ഓരോ വാക്കും അവർക്ക് ആഴത്തിൽ മുറിവേല്പിക്കും.... മക്കള് ചെന്ന് ചെളി തെറിച്ച ഡ്രസ്സ്‌ മാറ്റ്.....അരുൺ മോൻ ഇവരെ വിളിച്ചു അകത്തേക്കു ചെല്ല്....." ന്ന് പറഞ്ഞു ആന്റി അകത്തേക്ക് പോയതും..... അപ്പോൾ തന്നെ അരുണി മുന്നോട്ട് വന്നൊണ്ട് പറഞ്ഞു....

"ഏട്ടാ..... ഇതൊട്ടും ശരിയായില്ല.... കാര്യം ഇവര് പറഞ്ഞിട്ടാണ് മ്മടെ ഫ്രണ്ട്സ് ഇവരുടെ ഭാര്യമാരാണെന്ന് അറിഞ്ഞത്‌......അത്‌ കരുതി മ്മളെ മുന്നിൽ വെച്ച് ഇവരെ തല്ലരുതായിരുന്നു.......ആരുമല്ലാഞ്ഞിട്ട് കൂടെ..... ഇവരുടെ വാക്ക് ചെറു വിഷമം എന്നിൽ ഉണ്ടാക്കിയെങ്കിൽ......അത്‌ ഇവരെ ജീവനേക്കാൾ സ്നേഹിക്കുന്ന ഇവർക്കു സഹിച് കാണില്ല......." ന്ന് അരുണി പറഞ്ഞു നിർത്തിയതും.... അതുവരെ തല താഴ്ത്തി നിന്ന് മ്മള് തലയുയർത്തി നോക്കി കൊണ്ട് നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.... "വേണ്ട അരുണി..... ഇവരാ ശരി.....തെറ്റ് പറ്റിപ്പോയി.... ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയിരുന്നെങ്കിലുo ഇതുവരെ അറിയാത പോയ ഒരു കാര്യം ഞങ്ങള്ക് മനസ്സിലായി....

ഞങ്ങൾടെ ഓരോ പ്രവർത്തിയും അവർക്ക് നാണക്കേട് മാത്രമേ ഉണ്ടാക്കുന്നുള്ളൂന്ന്......." "ശരിയാ അക്കു..... ഓരോന്ന് കാണിക്കുമ്പോൾ മ്മള് കരുതിയതൊക്കെ തെറ്റായിരുന്നു.... അവരും അത്‌ ആസ്വദിക്കുന്നുണ്ടെന്ന തെറ്റായ ധരണ ഇന്നത്തോടെ മാറി......" ന്ന് ആനി പറഞ്ഞു നിർത്തിയതും....ലിയു.. "ഷാൻ പറഞ്ഞത് ശരിയാ..... പ്രായത്തിന്റെ പക്വത തീരെ ഇല്ല......മോൻ വന്നതിൽ പിന്നെ ന്റെ ലോകം നിങ്ങൾ രണ്ട് പേരും മാത്രം ആയിരുന്നു.... അതിനിടയിൽ ഇങ്ങനെ ഒരു കൂട്ട് കിട്ടിയപ്പോൾ ആ പഴയ വായാടി ലിയയായി ഒന്ന് ജീവിക്കാൻ തോന്നി..... അത്യാഗഹം ആയിരുന്നുന്ന്.... അതൊക്കെ നാണക്കേട് ആണെന്ന് അറിയാൻ വ്യ്കി......" ന്നൊക്കെ ഞങ്ങൾ പറഞ്ഞു നിർത്തി.... അവരുടെ മുഖത്തേക് നോക്കിയതും......

അവരുടെ കണ്ണും നിറഞ്ഞെന് തോന്നുന്നു..... അപ്പോൾ തന്നെ മ്മള് പറഞ്ഞു..... "സോറി...... ഇനി ഞങ്ങൾ കാരണം ആരുടെ മുന്നിലും നാണക്കേട് ഉണ്ടാക്കില്ല........ഞങ്ങളെ സ്നേഹിച്ചതിന്റെ പേരിൽ ക്ഷമ പരീക്ഷിക്കുകയും വേണ്ട......." ന്ന് പറഞ്ഞു അരുണിയെ വിളിച്ചു കുളപ്പടവിലേക് തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ ഉണ്ട് ഷാദി അവിടെത്തന്നെ നിന്ന് അർഷിയെ നോക്കുന്നു.... മ്മള് അപ്പോൾ തന്നെ അവളെ അടുത്തോട്ടു ചെന്ന് കയ്യിൽ പിടിച്ചതും......അവൾ തിരിഞ്ഞു നോക്കിയതും....മ്മൾ പറഞ്ഞു..... "ഇനി നീ ആരെ നോക്കി നിക്കുവാ...... വേണ്ട ഷാദി.....ഈ നിൽക്കുന്ന അർഷിയെ ആണോ നീ നോക്കുന്നെ.....നിന്റെ ജീവിതം തന്നെ നിന്നെ ഒരുപാട് വേദനിപ്പിച്ചതാ......

ഇനി വാക്കുകൾ കൊണ്ടുള്ള വേദന കൂടെ കിട്ടിയാലേ നീയും പഠിക്കു......മുഖം നോക്കി ഒന്ന് പൊട്ടിച്ചാൽ പോലും വേദന ഉണ്ടാകില്ല....പക്ഷെ ചില വാക്കുകൾ അത്‌ ഒരാളെ തകർക്കാൻ കൂടെ കെൽപ്പുണ്ടാകും......" "അക്കു..... നീ എന്താ വിചാരിച്ചേ മ്മള് പിന്നേം ആൾടെ പുറകെ ആണെന്നോ.... ഇല്ല.... ഷാദി എല്ലാം മറക്കാൻ ശ്രമിക്കുവാണ്....നിക്ക് ഇങ്ങള് മതി.... ന്റെ പപ്പാ... ആൾടെ വാക്കുകൾക്ക് അപ്പുറം മ്മക്ക് ഒന്നും.....മ്മടെ മനസ്സിലും......" ന്ന് പറഞ്ഞതും.....മ്മള് അർഷിയെ നോക്കിയപ്പോൾ ആൾടെ മുഖം കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.... അതോടൊപ്പം ഞങ്ങളെ ചെക്കന്മാരുടെ അവസ്ഥയും മറിച് അല്ലായിരുന്നു.....

അവരെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അരുണിക്ക് പുറകെ ഞങ്ങൾ കുളത്തിലേക്കു പോയി.... കുളപ്പടവിലിലുള്ള വാതിൽ തുറന്ന് ഞങ്ങൾ അകത്തേക്കു കയറിയതും.... അരുണി ഡ്രസ്സ്‌ എടുത്തു വരാമെന്നു പറഞ്ഞു തിരിഞ്ഞു പോയതും..... ഞങ്ങൾ നാലും കുളത്തിൽ കാലിട്ട് ആ കല്പടവിൽ ഇരുന്നു..... ഒരു നിമിഷം മൗനം തളംകെട്ടി നിന്നതും പതിയെ മൂന്ന് പേരുടെ കയ്യും വലത് കവിളിൽ ചേർത്ത് വെച്ചു പരസപരം നോക്കി കൊണ്ട് നിന്നതും.... മ്മള് പറഞ്ഞു..... "ന്തൊരു ആടിയാടി അവര് അടിച്ചത്.... ന്റമ്മോ.... ന്റെ പല്ല് പോയെന്ന് തോനുന്നു......" "ശരിയാടി...... ന്റെ കവിൾ ഒരുഭാഗത്തേക് കോടി പോയെന്ന് തോനുന്നു..... അമ്മാതിരി ആടിയാടി അന്റെ ആങ്ങള ന്റെ കെട്ടിയോൻ ഇച്ചായൻ എനിക്കിട്ടു തന്നത്......."

"നിങ്ങൾക് അത്‌ പറയാം....മ്മക്ക് ഷാനിനടുത്തുന്ന് അടി കിട്ടൽ കുറഞ്ഞതായിരുന്നു.....ഇപ്പൊ അതും കിട്ടി..... തരാതെ തന്നപ്പോൾ കുറച്ച് സ്ട്രോങ്ങ്‌ കൂടി പോയെന്ന് തോനുന്നു......"🙄 "തെണ്ടി ചെറ്റ..... അടിച്ചു ഇഞ്ചപരുവം ആക്കി.... മ്മള്ക്ക് പ്രതികാരം ചെയ്യണം ലിയു......" "ഞാനില്ല...... ഒന്നെന്നെ കിട്ടി..... അതിന്റെ ചൂടാറും മുന്നേ അടുത്തത് മേടിക്കാൻ വയ്യ....." "ഇന്കും ഇല്ലായെ......ന്റെകർത്താവേ...." "ന്നാൽ പിന്നെ അത്‌ പിന്നത്തേക് മാറ്റി വെച്ച്...."..... 😁.....ന്നൊക്കെ ഞങ്ങളെ സംസാരം കേട്ട് കൊണ്ട് അങ്ങട് വന്ന അരുണി ഉണ്ട് വായും തുറന്നു നിക്കുന്നു.... അപ്പോൾ തന്നെ ഞങ്ങള്ക് അടുത്തേക് വന്നു കൊണ്ട് ചോദിച്ചു...

"അക്കു.... ന്താടി ഇതൊക്കെ..... അവിടെ ഉള്ള സംഭവങ്ങളും ഡയലോഗ് ഒക്കെ കേട്ടപ്പോൾ മ്മള് വിചാരിച്ചത് ഇവിട വന്നു മോങ്ങി ഇരിപ്പുണ്ടാവുമെന്ന......" "ന്റെ പട്ടി മോങ്ങും......."😏 "പിന്നെ അവിട നിന്ന് കണ്ണ് നിറച്ചു ഡയലോഗ് അടിച്ചത്..... അവർ പറഞ്ഞതിൽ ഒരു വിഷമവും ഇല്ലെ നിങ്ങൾക്....." "വിഷമം ഒക്കെ ഉണ്ട്..... അത്‌ ആണല്ലോ ഞങ്ങൾ അവിട കുറച്ച് എരിവും പുളിയും ചേർത്ത് പറഞ്ഞത്...." 😁😁... ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും .. ആനി തുടർന്നു.... "അവിടെ പറഞ്ഞത് ഞങ്ങള്ക് വിഷമം ഉണ്ടായിട്ട് തന്നെയാ...പക്ഷെ കുറച്ചേ ഒള്ളു.... കാരണം... അതൊക്ക ഞങ്ങള്ക് അർഹത പെട്ടതാ......." ന്ന് ആനി പറഞ്ഞു നിർത്തിയതും..... ലിയു തുടർന്നു..... "കാരണം.... ഒന്നാമത് ഇങ്ങോട്ട് വരുന്ന വിവരം അവരോട് പറഞ്ഞില്ല....

അതും കൂടാതെ അന്യനാട്ടിലെ കണ്ടത്തിൽ കിടന്നു തല്ലും ഉണ്ടാക്കി ഇളിച്ചോണ്ട് നിന്നാൽ അവര് ഇതൊക്കെ അല്ലെ ചെയ്യുള്ളു..... അത്കൊണ്ട് ഒരുപാട് ഫീൽ ആയില്ലേലും കുറച്ചൊക്കെ ആയി......" "ആ കുറച്ചൊക്കെ ആയെന്ന് അവരെ ബോധ്യപ്പെടുത്താൻ ആണ് ആ നെടുനീളൻ ഡയലോഗ് വരെ കാച്ചിയത്......".... ന്ന് മ്മള് പറഞ്ഞതും.... അരുണി... "അപ്പൊ നിങ്ങൾ പറഞ്ഞത് പോലെ ഇനി നന്നാവാൻ തീരുമാനിച്ചോ......" "ന്റെ പട്ടി നന്നാവും....." 😏..... "ന്റേം....."😏..... ന്ന് ആനി പറഞ്ഞതും.... ഞങ്ങൾ രണ്ടും കൂടെ ലിയുനെ നോക്കിയതും ഓളും ഞങ്ങള്ക് തംബ്‌സപ് കാണിച്ചു.... "അപ്പൊ എത്ര കിട്ടിയാലും നന്നാവാൻ പോകുന്നില്ല അല്ലെ....." "ഇല്ലാന്ന് ആര് പറഞ്ഞു.... ഞങ്ങൾ നന്നാവും.....അല്ലെ ലിയു...."

"അതെ.... ഇനി അവരുടെ മുന്നിൽ മിസ്റ്റർ ക്‌ളീൻ ആയിരിക്കും ഞങ്ങൾ....." "മിസ്റ്റർ അല്ല മിസിസ് ക്‌ളീൻ..... ന്നിട്ട് അവര് ഞങ്ങളെ ക്ളീൻ കണ്ട് വട്ട് ആയി തേരാ പാരാ നടക്കണം....."😬 "അത്‌ മാത്രം അല്ല....ഞങ്ങളെ ക്‌ളീൻ കണ്ട്......അവര് ഞങ്ങളെ അടുത്ത് വന്നു പഴയ ഞങ്ങളെ വേണമെന്ന് പറയിക്കും..... അല്ലെ....." "അതെ..... അതാണ് ഞങ്ങളെ പ്ലാനിങ്......." "ഇപ്പൊ തോന്നുന്നു.....കിട്ടിയത് കുറഞ് പോയെന്ന്....."🤭 ന്ന് അരുണി പറഞ്ഞതും.... ഞങ്ങൾ മൂന്നും കൂടെ പെണ്ണിനേ ചെറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.... "യൂ.... ഭ്രൂട്ടസ്സി.... നീ ഞങ്ങളെ ചങ്ക് ആണോ.... അതോ അവന്മാരുടെയോ....." "അത്‌ നിങ്ങളുടെ...." 😁😁.....ന്ന് പെണ്ണ് ഇളിച്ചോണ്ട് പറഞ്ഞതും... മ്മള്... "അരുണി നിനക്ക് നീന്താൻ അറിയോ....."

"അറിയാമെങ്കിൽ....."🤔.... "ന്നാൽ പോയി കുളിച്ചു വാടി തെണ്ടി...."....ന്ന് പറഞ്ഞു മൂന്നും കൂടെ അവളെ പൊക്കി വെള്ളത്തിലോട്ട് തള്ളിയിട്ടതും.....മുങ്ങി പൊങ്ങി വന്ന പെണ്ണ്.....കലിപ്പിൽ.... "ടി തെണ്ടികളെ...... മ്മളെ വെള്ളത്തിൽ യെറിഞ്ഞല്ലേടി...." "ആ എറിഞ്ഞു.... ഒരുമാതിരി ബൂർഷാ സ്വഭാവം കാണിച്ചിട്ടല്ലെടി..... എറിഞ്ഞത്....." ന്ന് പറഞ്ഞു ഞങ്ങൾ മൂന്നും കൂടെ ഇളിച്ചതും.... കരയിലേക്കു കയറി വന്ന പെണ്ണ് ഞങ്ങളെ കൂടെ പിടിച്ചുവലിച്ച് കുളത്തിലെകിട്ടു..... കുളത്തിൽ മുങ്ങി പൊങ്ങി എണീറ്റുനിന്ന ഞങ്ങൾ കുളപ്പട വിരുന്ന് ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്ന ഷാദിയെ കണ്ടു പല്ലിറുമ്മി നോക്കി.....😬... "ന്താടി പട്ടി ഇളിക്കുന്നെ.....

നീ ഇങ്ങോട്ട് വരുന്നോ അതോ പൊക്കി കൊണ്ട് വരണോ......" "അത്‌ അക്കു.... മ്മള് ഇവിട ഇരുന്ന് കുളിച്ചോളാം......." "അന്നമോ......." "ന്തോ കുഞ്ഞാടെ....."......ന്ന് പറഞ്ഞു പരസപരം നോക്കി കൊണ്ട് ഷാദിയിലേക്ക് നോക്കി മ്മള് പെട്ടന്ന് പറഞ്ഞു..... "പിടിച്ചു വെള്ളത്തിൽ ഇട്ര.... അവളെ....."..... ന്ന് പറഞ്ഞു ഞങ്ങൾ കയറി ചെന്ന് പിടിച്ചു വെള്ളത്തിൽ കൊണ്ടിട്ടതും... അവളും മുങ്ങി പൊങ്ങി വന്നൊണ്ട് ഞങ്ങളെ കലിപ്പിൽ നോക്കി പല്ല് കടിച്ചതും...... ഞങ്ങൾ ഒന്ന് പുച്ഛിച്ചു വിട്ടു.... 😏.... മ്മള മൈൻഡിലേക് ഒരു കാര്യം ക്ലിക് ആയതും......ഷാദിയെ പിടിച്ചു വലിച്ചു പടവിലേക് കയറി ഇരുന്നോണ്ട് ചോദിച്ചു.... "അല്ല കോതി..... ഞങ്ങൾ ഇമോഷണൽ ഡയലോഗ് അടിച്ചപ്പോൾ നീയെന്താ അവിടെ.....

കണ്ണും കണ്ണും നോക്കി നിക്കുവായിരുന്നോ..... ന്നിട്ട് മ്മള് പറഞ്ഞപ്പോൾ ഒരു മാതിരി ഡയലോഗും..... സത്യം പറയ്‌......നീ അപ്പൊ ആളെ മറക്കാൻ തീരുമാനിച്ചോ......" "അത്‌ പിന്നെ....."😁....ന്ന് പറഞ്ഞു പെണ്ണ് ഇളിച്ചോണ്ട് ഉരുണ്ട് കളിച്ചതും...... മ്മള് "പ്പാ......തെണ്ടി കളിക്കാതെ പറയടി....."😬 "അത്‌ അത്‌ മ്മള് ചുമ്മാ തട്ടി വിട്ടതല്ലേ..... ആൾക്ക് ഫീൽ ആകുണ്ടോന്ന് നോക്കാൻ......"😁🙈 ന്ന് പറഞ്ഞു മ്മളെ നോക്കി ഇളിച്ചതും.....ഞങ്ങളും ചിരിച്ചു പോയി.... "ഷാദി.... ആൾക്ക് ഫീൽ ആയി.... മ്മള് കണ്ടു....." "ശരിക്കും..... ന്നാൽ ഇനി മ്മള് അതിൽ പിടിച്ചു കയറും......നോക്കിക്കോ......" "വഴുതി വീഴാതെ നോക്കിക്കോ...."🤭... "വീണാലും പിടിക്കാൻ നിന്റെ ഐഡിയകൾ ഉണ്ടല്ലോ....

😁.....കട്ടക് കൂടെ ഉണ്ടാകും ന്ന് പറഞ്ഞിട്ട മ്മള് ഒന്നൂടെ അങ്ങേര വളക്കാൻ ഇറങ്ങുന്നേ......" "ഉണ്ടെടി.... അവന്മാർക്കിട്ട് നന്നായൊന്ന് പണിഞ്ഞിട്ടേ ബാക്കി കാര്യം ഒള്ളു......" ന്നൊക്കെ ഞങ്ങൾ നാലും കൂടെ തീരുമാനിച്ചു പെട്ടന്ന് കുളിച് കയറി..... മറപുരയിൽ കയറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി അവൾ തന്ന ഡ്രസ്സ്‌ നോക്കിയതും......പകച്ചു പോയി......അപ്പോൾ തന്നെ മ്മള് അരുണി ന്ന് അലറി അങ്ങോട്ട് പോയി ഡ്രസ്സ്‌ അവൾക് കാണിച്ചോണ്ട് ചോദിച്ചു.... "അരുണി ന്തോന്നാ ഇത്.... ധാവണിയോ.... മ്മൾക് ഇതൊന്നും ഉടുത്തു ശീലം ഇല്ലടി......" "ന്റെ അക്കു... ന്റെൽ ഇതെ ഒള്ളു.... ഇപ്പൊഴതിട്..... നിന്റെ ഡ്രസ്സ് അലക്കി ഉണങ്ങിയതിനുശേഷം ഇത് മാറ്റാം....."......

ന്നൊക്കെ.... അവൾ പറഞ്ഞതനുസരിച്ച് മനസ്സില്ലാമനസ്സോടെ വീണ്ടും മറപുരയിലേക് പോയി ദാവണിയുടുത്തു വന്നു തോർത്തു കൊണ്ട് തല കെട്ടിവെച്ചു.......ഇറങ്ങി വന്ന മ്മളെ കണ്ടതും അന്നമ്മ കണ്ണും തള്ളി നോക്കി കൊണ്ട്...... "അക്കു എന്ന ഗ്ലാമറാടി കൊച്ചേ നീ..... മ്മളും പോയി ഉടുക്കട്ടെ...."😁..... ന്ന് പറഞ്ഞു പെണ്ണ് പോയതും.....അതിന് പുറകെ ആയി ബാക്കിയുള്ളവരും ഡ്രസ്സ്‌ മാറ്റി വന്നു.... ഞങ്ങളെ ഡ്രസ്സ്‌ ഒക്കെ അവിട അയയിൽ ഉണക്കാനിട്ട് തലയിൽ തോർത്തും ചുറ്റി അഞ്ചു ദാവണി പെൺകൊടികൾ പെട്ടന്ന് തന്നെ വീട്ടിലേക്കു വിട്ടു......മറ്റൊന്നിനും അല്ല......വിശന്നിട്ടു വയർ അതിന്റെ തന്തയ്ക്കും തള്ളയ്ക്കും എന്തിനേറെ മുത്തീടെ മുത്തിക്ക് വരെ വിളിക്കുന്നുണ്ട്.....😁

ഞങ്ങൾ അങ്ങോട്ട് അടുക്കവേ ആണ് അൽ കെട്ടിയോൻസ് ഞങ്ങളെ വരവ് കണ്ട് കണ്ണും തള്ളി വായും തുറന്നു നിൽക്കുന്നുണ്ട്..... പിന്നെ ഞങ്ങളെ പ്ലാൻ അനുസരിച് അവരെ മൈൻഡ് ചെയ്യാതെ മുൻവശത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അടുക്കള വഴി കയറി..... അവിടെയെത്തി ആന്റിയോട് ഇന്ന് സംഭവിച്ചതിന് സോറി ഒക്കെ പറഞ്ഞു... പക്ഷെ ആന്റി അതൊക്കെ ഞങ്ങളെ കുസൃതി ആയി കണ്ട് ക്ഷമിച്ചു.......പിന്നീട് ഞങ്ങളെയും കൂട്ടി ഫുഡ്‌ കഴിക്കാൻ ഡയ്‌നിങ് ടേബിളിലേക് കൊണ്ട് പോയി......

അതിന് മുന്നേ അരുണിയുടെ റൂമിൽ പോയി തോർത്ത്‌ മാറ്റി ഷാൾ ഇട്ടു നേരെ ടേബിളിളിനടുത്തേക് ചെന്നതും.....അവന്മാരുണ്ടവിടെ ഹാജർ........ അവരുടെ ഇരുത്തത്തിൽ എന്തോ മിസ്റ്റേക്ക് ഇല്ലെന്ന് തോന്നി നോക്കിയപ്പോ ആണ് കാര്യം കത്തിയത്.... അൽ കെട്ടിയോൻസ് ഓരോ ചെയർ വീതം ഇടവിട്ട് ആണ് ഇരിക്കുന്നത്........അവരുടെ നോട്ടം കണ്ടാൽ അറിയാം ഞങ്ങൾക് വേണ്ടി ഒഴിഞ്ഞു വിട്ട സ്പേസ് ആണെന്ന്.... അതുകൊണ്ട് തന്നെ ഞങ്ങൾ പരസപരം നോക്കി അവിടെ ഞങ്ങളെ ഡോഗ് ഇരിക്കും.......ന്ന് മനസ്സിൽ പറഞ്ഞോണ്ട് മ്മള് ചെന്ന് ഇച്ചായനും ഷാൻകാക്കുവിനും ഇടയിൽ കയറി ഇരുന്നു അൽ പ്ലീങ് ഫേസ് രാവണൻ.....😏🤭

അപ്പോൾ തന്നെ ആനി ചെന്ന് ഷാൻകാക്കുവിനും രാവണനും ഇടയിൽ ഇരുന്നതും അൽ പ്ലീങ് സെക്കൻഡ് ഫേസ് ഇച്ചായൻ.....🤭 പിന്നെ മ്മളെ ലിയു ചെന്ന് രാവണനും അർഷിക്കും ഇടയിൽ ഇരുന്നതും..... വീണ്ടാമത്തെ പ്ലീങ് ഫേസ് ഗോസ് ടു ഷാൻകാക്കു......🤭.... ഇതെല്ലാം കണ്ട് ഷാദി എവിടെ ഇരിക്കും എന്ന് ആലോചിച്ചപ്പോൾ തന്നെ അരുണി വന്നു അർഷിക്കും അരുൺ ചേട്ടനും ഇടയിൽ ഇരുന്നതുo......അർഷി ദയനീയമായി അരുണിയെ നോക്കിയെങ്കിലും അവൾ മൈൻഡ് ചെയ്തേ ഇല്ല.... അപ്പൊ ചെക്കന് ചാട്ടം ഉണ്ട്..... 🤭🤭.... പിന്നെ ഷാദി വന്നു ഇച്ചായന്റെ അപ്പുറത്തെ ചെയർ വലിചിട്ട് അതിൽ ഇരുന്നതും......അവൾക് അടുത്തായി ആന്റിയും വന്നു ഇരുന്നു....

അങ്ങന്നെ വലിയ വട്ടമേശ ഫുഡടി തുടങ്ങി.......കഴിക്കുന്നത് മുതൽ കഴിയുന്നത് വരെ വായ്ക്ക് റസ്റ്റ്‌ കൊടുക്കാത്ത ഞങ്ങൾ ഫുൾ സൈലന്റ് മോഡ് ആയിരുന്നു...... പ്ലാൻ ചെയ്യേണ്ടില്ലായിരുന്നെന്ന് വരെ തോന്നി പോയി........സംസാരിക്കഞ്ഞിട്ട് ആകെ കൂടെ ചൊറിയുന്ന പോലെ ഒക്കെ തോന്നുവാ..... മിണ്ടാതിരിക്കൽ അമ്മയാണെ സത്യം വലിയ റിസ്ക് ആണ്......ന്നാലും ആ റിസ്ക് ഒരു റസ്‌ക് കഴിക്കുന്ന് ലാഘവത്തോടെ കൊണ്ട് പോകാൻ ഒളിഞ്ഞും തെളിഞ്ഞുമുള്ള അവന്മാരുടെ നോട്ടത്തിന് സാധിച്ചത് കൊണ്ട് തന്നെ ഫുഡടി ലാവിഷ് ആയി നടന്നു......😁😁

അവരെ മൈൻഡ് ചെയ്യാതെ നിക്കുന്നതിന് ഇടക്ക് പല്ല് കടിക്കുന്ന സൗണ്ട് വരെ കേട്ടെങ്കിലും ഞങ്ങൾ ഈ നാട്ടിൽ പോയിട്ട് അടുത്ത നാട്ടുകാർ വരെ അല്ലാന്ന് തോന്നും വിധം അങ്ങട് മൈൻഡ് ചെയ്തില്ല.......😏 അങ്ങനെ ഗംഭീര സദ്യ ഒക്കെ കഴിഞ്ഞു അതിന്റെ ടേസ്റ്റ്നെ കുറിച് ആന്റിയെ പുകഴ്ത്തി ഇരുന്നപ്പോൾ ആണ് ആന്റി പറഞ്ഞത്...... "മക്കള് കുറച്ച് നേരം വിശ്രമിച്ചോളൂ ന്നിട്ടൊക്കെ പോകാം.... അപ്പഴേക്കും ഡ്രസ്സ്‌ ഒക്കെ ഉണങ്ങിക്കോളും.... അരുണി മോളെ അവരെ മുകളിലെ റൂമിലേക്ക് കൊണ്ട് പോയേക്....."

ന്ന് പറഞ്ഞതും.....അരുണി ഞങ്ങളെ വിളിച്ചു മുകളിലേക്കുള്ള ഗോവണി കയറി.... അപ്പോൾ തന്നെ അരുണിയെ ആന്റി വിളിച്ചതും..... ഞങ്ങളോട് നടക്കാൻ പറഞ്ഞു താഴോട്ട് ഇറങ്ങി പോയി.......പിന്നെ ഞങ്ങൾ ഓരോന്ന് വീക്ഷണം നടത്തി മുകളിൽ എത്തി...... അവിടെയാണ് നീണ്ട ഒരു ഇടനാഴി അതിന് ഇരുവശങ്ങളിലായി രണ്ട് മൂന്ന് റൂം ഉണ്ട്.... ഞങ്ങൾ അതൊക്കെ നോക്കി ഓരോന്ന് സംസാരിക്കുമ്പോൾ ആണ്........അതാ ഞങ്ങൾക് മുന്നിൽ കയ്യും കെട്ടി നോക്കി നിൽക്കുന്നു കെട്ടിയോൻസ്....... അവരെ മൈൻഡ് ചെയ്യാതെ തിരിച്ചു നടക്കും മുന്നേ മ്മടെ കയ്യിൽ പിടി വീണതും......അടുത്തുള്ള റൂമിലേക്കു വലിച്ചതും...

..മ്മള് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും....... അവളുമാരുടെയും അവസ്ഥ മറിച്ചല്ലായിരുന്നു...... കൂട്ടത്തിൽ അർഷി ഷാദിയെ പിടിച്ചു വലിച്ചോണ്ട് പോകുന്നത് ഒരു മിന്നായം പോലെ കാണും മുന്നേ മ്മളെ മുഴുവനായി വലിച്ചു അകത്തു കയറ്റി ഡോർ അടച്ചു കഴിഞ്ഞിരുന്നു....... അടഞ്ഞു കിടന്ന വാതിലിലേക് മ്മളെ പതിപ്പിച്ചു ചേർത്തതും.......കണ്ണും മിഴിച്ചു നോക്കി നിന്നപ്പോഴേക്കും ചെക്കൻ മ്മടെ ഇരുവശങ്ങളിലായി കൈകൾ ഊന്നിക്കൊണ്ട് നിലയുറപ്പിച്ചിരുന്നു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story