രാവണ പ്രണയം🔥 : ഭാഗം 63

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഒരു മിന്നായം പോലെ കടന്നു പോയ ആ മുഖം അവളിൽ ഞെട്ടൽ ഉണ്ടാക്കിയതും..... അവളുടെ കാതുകളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു പൊങ്ങിയതും..... കൈ രണ്ടും ചെവിയിൽ പൊതിഞ്ഞു കൊണ്ട് അവൾ തളർന്നു നിലതോട്ടൂർന്നിരുന്നു........ കണ്മുന്നിലൂടെ ഭീതിയിൽ ആഴ്ത്തുന്ന കഴിഞ്ഞു പോയ സംഭവങ്ങൾ ചലച്ചിത്രമെന്നോണം മനസ്സിൽ നിറഞ്ഞു നിന്നതും...... മ്മളിൽ നിന്നൊരു തേങ്ങൽ ഉയർന്നു..... പെട്ടന്ന് തന്നെ അവരെല്ലാം ഓടി അടുത്തതും..... മ്മള് ശിലക്കണക്കെ അവിടെനിന്നൊന്നനങ്ങാൻ പോലും കഴിയാതെ ആ മുഖം ഓർത്തെടുത്തു...... ആ മുഖം മനസ്സിൽ തെളിഞ്ഞതും ഷാഹിൽ.... ന്ന് മനസ്സിൽ മന്ത്രിച്ചതും......

മ്മളിൽ ഒരു കൈ വലയം ചേർത് പിടിച്ചതും മ്മള് ഞെട്ടിത്തരിച്ചു നോക്കിയപ്പോൾ കണ്ടത് മ്മളെ നോക്കുന്ന ചെക്കനെ ആണ്.... "അക്കു.... ന്താടാ പറ്റിയെ.....ഹേ... പറയ്‌....... ന്തേലും ഒന്ന് പറയ്‌ പെണ്ണെ...." ന്നൊക്കെ മ്മളോടയി വെപ്രാളത്തോടെ ചോദിച്ചെങ്കിലും.... മ്മള് അവനിലേക്കായി നോക്കി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല... അപ്പോൾ തന്നെ അല്ലുചായൻ മ്മടെ അരികിലായി വന്നോണ്ട് കാര്യം ചോദിച്ചതും മ്മള് ഒന്നൂല്ലന്നുള്ള രീതിൽ തല ചലിപ്പിച്ചു കൊണ്ട് ചെക്കനെ മുറുകെ കെട്ടിപിടിച്ചു ഇരുന്നു.......

പതിയെ മ്മളെ പിടിച്ചു എഴുനേൽപ്പിച് മ്മളേം കൊണ്ട് അവന് വീട്ടിലേക് കയറി സെറ്റിയിൽ പിടിച് ഇരുത്തി.... മ്മളെ അടുത്തോട്ടു വന്ന ആനി കാര്യം ന്താണെന്ന് ചോദിച്ചതും.....എന്ത് പറയണമെന്നറിയാതെ ദയനീയമായി അവളെ നോക്കി കണ്ണ് നിറച്ചു... അത്‌ കണ്ടതും ലിയു... "അക്കു.... ന്താടാ അനക് പറ്റിയെ.... പെട്ടന്നെന്ത തളർന്നു പോയത്.... കണ്ണൊക്കെ നിറയുന്നല്ലോ നിന്റെ.... നി ഓക്കേ അല്ലെ.... ന്തേലും ഒന്ന് പറയ്‌ അക്കു....." "മ്മക്ക്.... മ്മക്ക് ഒന്നും ഇല്ല ലിയു.... പെട്ടന്ന് ഓടിയിറങ്ങിയപ്പോ തല ചുറ്റിയതാ..... അല്ലാണ്ട്......" ന്ന് മ്മള് പറയലും ഇതുവരെ മിണ്ടാതെ നിന്ന ചെക്കന് കലിപ്പിൽ...

"ന്നാൽ അതങ്ങ് ആദ്യമേ പറഞ്ഞൂടെ.....ടെൻഷൻ അടിച്ചു മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി.... കോപ്പ്......." ന്ന് ചെക്കന് കലിപ്പ് ആയതും മ്മക്കും ചൊറിഞ്ഞു കയറി.... "ദേ.. രാവണ...മ്മള് ഒന്ന് തലചുറ്റി വീണതിനാണോ...... മ്മക്ക് ഒന്ന് തല ചുറ്റാനും പാടില്ലേ.... ഇത് നല്ല കൂത്ത്...." "അതാണോ ഞാൻ പറഞ്ഞത്....നിന്റെ അവസ്ഥ കണ്ട് ഞങ്ങൾ ഒക്കെ എത്ര ചോദിച്ചു... അപ്പൊ എന്ത നിന്റെ വായിൽ നാകില്ലായിരുന്നോ....." ഓഹ് ഇങ്ങേരെ ഞാൻ 😬 "ഇല്ല.... നാക്ക് കാശിക്ക് പോയി...ന്തേ ..... ഒരു കാര്യം ചെയ്യാം...ഇനി മുതൽ തല ചുറ്റുമ്പോൾ നോട്ടീസ് അടിക്കാം....." "ഇവളെ ഇന്ന് ഞാൻ...." ന്ന് ചെക്കൻ പല്ല് കടിച്ചു പറയലും അതിനിടയിൽ കയറി അർഷി പറഞ്ഞു....

"നിങ്ങൾ ഒന്ന് അടങ്ങി നിക്കോ..... ഒരു ഗ്യാപ് കിട്ടിയാൽ തുടങ്ങിക്കോണം.....ഇപ്പൊ ഏതോ ഒരുത്തൻ വീട്ടിൽ കയറി വന്നു ഷാദിയെ പിടിച്ചിറക്കി കൊണ്ട് പോയി.... അതെന്താണെന്ന് അന്വേഷിക്കാതെ അടികൂടാൻ നിക്ക..... " ന്ന് അർഷി പറഞ്ഞതും മ്മൾക് മനസ്സിൽ കടന്നു വന്നത് ഷാഹിൽ ന്റെ മുഖം ആയിരുന്നു..... അപ്പോൾ തന്നെ അരുൺ അവരോടായി പറഞ്ഞു.... "അർഷി അതിന് ആ വന്നവൻ അറിയാത്തവൻ ഒന്നും അല്ല...." "എന്ത്...... പിന്നെ അവന് ആരാ... ".. ന്ന് ഷാൻ കാക്കു ചോദിച്ചതും..... "അവൻ ഈ നാട്ടുകാരൻ തന്നെയാ..... പേര് ഷാഹിൽ......ആ പെങ്കൊച്ചിനെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരു സംശയം തോന്നിയിരുന്നു.......

അത്‌ അവന്റെ പെങ്ങൾ ആണോന്ന്......അവന് ചെറിയ ഒരു പലിശ ഇടപാട് ഉണ്ട്..... അതിന് പൈസ പിരിക്കാൻ വന്നതാ ഇവിടെയും......മുറ്റത്തു നിൽപ്പുണ്ടായിരുന്നു.... പൈസയുമായി വന്നപ്പോൾ ആളെ കാണാൻ ഇല്ല......" "അപ്പൊ ശാദിയടെ നാടും ഇതാണോ....".. ന്ന് മ്മള് ചോദിച്ചതും അരുൺ.... "ആ.... കുട്ടിയെ അങ്ങനെ പരിചയം ഒന്നും ഇല്ല... ഇടക് ഒന്ന് കണ്ടിട്ടുണ്ട്.... ഹോസ്റ്റലിൽ നിന്ന് പഠിക്കുവാണെന്നുള്ള അറിവേ ഒള്ളു.... പാറുവിന്റെ അടുത്തുള്ള വീട്ടിൽ ആണ് താമസിക്കുന്നത്....." "പാറുവോ അതാരാ......" ന്ന് ആനി ഇടങ്കോലിട്ടതും..... അരുണി... "അമ്മാവന്റെ മോളാ..... ഏട്ടന്റെ മുറപെണ്ണ്....." ന്ന് അരുണി പറഞ്ഞു നിർത്തിയതും.....

"ഇനി ഇപ്പൊ എന്ത് ചെയ്യും അലൻ....... അവൾ അവളുടെ വീട്ടിലേക്കു തന്നെയല്ലേ പോയിട്ടുണ്ടാക....ഒന്നൂല്ലേലും അവളുടെ ഏട്ടന് അല്ലെ കൊണ്ട് പോയത്......." ന്ന് ഷാൻ കാക്കു പറഞ്ഞതും.... അർഷി... "ആരായാലും ഇങ്ങനെയൊക്കെ ആണോ ഒരാളോട് ചെയ്യുന്നത്.....ഒരു ആങ്ങള.... സ്വന്തം ഒന്നും അല്ലല്ലോ....അവളെ അവിടെയിട്ട് നരകിപ്പിക്കും ആ ചെറ്റ.... അത്‌ കണ്ട് നിക്കാൻ ഇന്ക് കഴിയൂല......" "നി എന്തൊക്കെയട പറയുന്നത്.... അവളെ കൊണ്ട് പോയത് അവളുടെ വീട്ടിലേക് ആണ്.... നി ഇങ്ങനെ ടെംപേർ തെറ്റാൻ...." "അങ്ങനെ അല്ല മോനെ .... അർഷി പറയുന്നതിലും കാര്യം ഉണ്ട്.... അത്‌ അവളുടെ സ്വന്തം ആങ്ങള ഒന്നും അല്ല.....

അവടെ ഉമ്മ മരിച്ചപ്പോൾ മോൾക് വേണ്ടി കെട്ടിയതിൽ ഉള്ള മോൻ ആണ്.....ആദ്യം ഒക്കെ നല്ല സ്നേഹം ആയിരുന്നു.... പിന്നീട് ആ അമ്മയും മോനും കൂടെ ആ കൊച്ചിനെ ഇട്ടു ആ വീട്ടിൽ നരകിപ്പിക്ക..... അതുകൊണ്ടാണ് അതിനെ ഹോസ്റ്റലിൽ ആക്കിയത്.... ന്ന് ആന്റി അങ്ങോട്ടായി വന്നു പറഞ്ഞതും....കുറച് നേരം എന്തോ ആലോചിച് കൊണ്ട് മ്മടെ ചെക്കന് കലിപ്പിൽ എണീറ്റോണ്ട് പറഞ്ഞു..... "ഷാൻ ആൽബി... അർഷി...... ഇനി കൂടുതൽ സംസാരിക്കാൻ നിക്കണ്ട... പ്രവർത്തനം ആണ് വേണ്ടത്......അങ്ങനെ അവളെ വേദനിപ്പിക്കാൻ അവിടെ നിർത്തണ്ട..... വിളിച്ചോണ്ട് വരണം.....ഇപ്പൊ തന്നെ എല്ലാവരും ഇറങ്ങിയെക്ക്....

ആ വഴി പിന്നെ വീട്ടിലോട്ട് തിരിക്കാം...... " ന്ന് ചെക്കന് പറഞ്ഞതും.... അവരെല്ലാം കൂടെ പുറത്തോട്ട് പോകാനായി ഒരുങ്ങി ഇറങ്ങിയതും മ്മടെ മനസ്സിൽ അപായ മണി മുഴങ്ങി..... പാടില്ല.... ഇവരെ അങ്ങോട്ട് വിട്ടാൽ അത്‌ പ്രശ്നം ആകും.... ഇത്രയും കാലം അവനിൽ നിന്ന് മറച്ചു വെച്ച ആ സത്യo....മ്മളെ കാണുന്നതിലൂടെ അവന് ചിലപ്പോൾ മുച്ചൂടെ നശിപ്പിക്കാൻ കാരണം ആയി മാറും...... എങ്ങനെയും ഇത് തടഞ്ഞേ പറ്റു......അവന്റെ മുന്നിലേക്ക് മ്മൾക് പോകാൻ കഴിയില്ല......മ്മളെ കണ്ട് കഴിഞ്ഞാൽ മ്മള് ജീവന് കൊടുത്തും നേടിയെടുത്തവയെല്ലാം അവന്റെ കയ്യിനാൽ നശിപ്പിക്കുന്നത് കാണേണ്ടി വരും........

അവന്റെ പിടിയിൽ നിന്ന് മ്മളെ കൈകളിലേക്കായി കിട്ടിയ ന്റെ അപ്പുവിന്റെ ജീവൻ തുലാസിൽ നിർത്താൻ എനിക്ക് കഴിയില്ല.....അതുകൊണ്ട് അവനുമായുള്ള കൂടിക്കാഴ്ച ഏത് വിതേനായും തടഞ്ഞേ പറ്റു...... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മള് ചെക്കന്റെ കയ്യിൽ പിടി മുറുക്കി നിർത്തി പറഞ്ഞു.... "കിച്ച.....നിൽക്ക്....നിക്ക് കിച്ച.....അങ്ങോട്ട് പോകണ്ട.... അത്‌ ശരിയാവില്ല......" "എന്ത് ശരിയാവില്ല.....അങ്ങോട്ട് പോകുന്നു അവളെ കൊണ്ട് വരുന്നു.... അറിഞ്ഞു കൊണ്ട് അവളെ അവടെ നിർത്തണം എന്നാണോ നി പറയുന്നത്....." ന്ന് അർഷി ഇടയിൽ കയറി കലിപ്പ് ആയതും മ്മള് പറഞ്ഞു... "മ്മള് പറഞ്ഞത് എന്താണെന്ന് വെച്ചാൽ അവൾ ഇപ്പോൾ പോയിരിക്കുന്നത് അവളുടെ സ്വന്തം വീട്ടിലേക്കാണ്.....

ഉമ്മയും ഏട്ടനും അവളുടെ സ്വന്തം അല്ലെങ്കിലും അവൾക്ക് സ്വന്തമായ അവളെ ജനിപ്പിച്ച ഉപ്പ ഉണ്ടാകും അവിടെ....... അല്ലെങ്കിൽ തന്നെ അവരവളെ ദ്രോഹിക്കാൻ മാത്രം മുന്നിട്ടു നിൽക്കുന്നവരാണ്..... ഈ സമയത്ത് നമ്മൾ അങ്ങോട്ട് പോയി അവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്താൽ അത് അവൾക്ക് തന്നെയായിരിക്കും ദോഷം വരുത്തുന്നത്.....പറഞ്ഞത് മനസ്സിലാകുന്നുണ്ടല്ലോ..... ഞാൻ പറഞ്ഞിട്ട് അവളുടെ ഉപ്പയോട് അനുവാദം ചോദിച്ചിട്ടാണ് കല്യാണത്തിന് വേണ്ടി വീട്ടിൽ നിൽക്കാൻ അവൾ വന്നത്.....അത് ഏത് വിധേനയായാലും ഞാൻ അങ്ങോട്ട് അവളെ കൊണ്ട് വന്നിരിക്കും.......

അതിനിടയിൽ ഒരു പ്രശ്നം ഉണ്ടാക്കി തീരെ വീട്ടിൽ നിന്ന് ഇറങ്ങി വരാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാക്കിയാൽ അത് അവളുടെ പഠനത്തെയും ബാധിക്കും.......ഇപ്പൊ എടുത്ത് ചാടി ഒന്നും ചെയ്യരുതന്നെ മ്മള് പറഞ്ഞുള്ളു..... " എന്നൊക്കെ ഞാൻ പറഞ് നിർത്തിയതും.... അത് ശരിവെക്കുമെന്നോണം ആയിരുന്നു ആന്റിയും പറഞ്ഞത്.... "മോൾ പറഞ്ഞത് ശരിയാണ്.... അത് ആ കുഞ്ഞിന്റെ ജീവിതത്തെയും പഠനത്തെയും ബാധിക്കാൻ കാരണമാകും കുട്ടിയോളെ....... ഇപ്പോൾ ഒരു എടുത്തുചാട്ടം ശരിയാവില്ല......." ന്ന് ആന്റി കൂടെ പറഞ്ഞതും.... ചെക്കൻ ചോദിച്ചു... "പറഞ്ഞതിലും കാര്യമുണ്ട്.... ഇനി എന്താണ് ചെയ്യുന്നെ....." ന്ന് അലിൻ ചോദിച്ചതും..... ഞാൻ ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് തിരിഞ്ഞു അകത്തോട് ഓടി......

റൂമിലുള്ള ഷാദിയുടെ ബാഗിൽ നിന്നും അവളുടെ ഫോൺ എടുത്തു കൊണ്ട് വന്നു.... എന്നെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്ന അവരുടെ മുൻപിൽ വച്ച് തന്നെ മ്മള് അവളുടെ ഫോണിൽ നിന്നും അവളുടെ ഉപ്പാടെ ഫോണിലേക്ക് കോൾ ചെയ്തു... മറുപുറത്തു നിന്നും കോൾ അറ്റൻഡ് ചെയ്തതും....... ഞാൻ മുഖവുര കൂടാതെ സംസാരിച്ചുതുടങ്ങി... "ഹലോ....അങ്കിള് ഞാൻ അക്കുവാണ് സംസാരിക്കുന്നത്..... ഇവിടെ കുറച്ചു മുന്നേ ഞങ്ങളെ മുന്നിൽന്ന് ഷാദിയെ പിടിച്ചിറക്കി കൊണ്ടുപോയിരുന്നു അവൾ അവിടെ എത്തിയിട്ടില്ലേ....." "ആ.....അക്കു മോളെ അവൾ കുറച്ചു നേരമായി ഇവിടെ എത്തിയിട്ട്..... എന്റെ കുഞ്ഞിനെ അവൻ ഞാൻ ഉണ്ടായതുകൊണ്ട് മാത്രം ഒന്നും ഉപദ്രവിച്ചില്ല..... എന്താണ് ഉണ്ടായത്......അവൻ ദേഷ്യത്തിൽ ആണ് ഇങ്ങോട്ട് വന്നത്....."

"അത് അങ്കിൾ.... ഞാൻ എന്റെ ഫ്രണ്ടിനെ കല്യാണം വിളിക്കാൻ വേണ്ടി വന്നതായിരുന്നു ഇവിടെ നിങ്ങടെ നാട്ടിൽ......കൂട്ടിന് അവളും ഉണ്ടായിരുന്നു..... ഇവിടെ വെച്ചാണ് പിടിച്ചു കൊണ്ടുപോയത്..... അങ്ങോട്ട് വന്ന് അവളെ വിളിച്ച് ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നു വിചാരിച്ചിട്ടാണ് മ്മള് ഇപ്പൊ വിളിച്ചു ചോദിച്ചത്...... പിന്നെ വേറൊരു കാര്യം കൂടി അവളെ നാളെ തന്നെ മ്മടെ വീട്ടിലോട്ട് പറഞ്ഞു വിടണo....പ്ലീസ് അങ്കിൾ...... എങ്ങനെയായാലും അവിടെ നിൽക്കുന്നത്രയും ദിവസം അവൾക് അവരുടെ ദ്രോഹങ്ങൾ ഏറ്റുവാങ്ങേണ്ടി വരും......അതുകൊണ്ട് എന്നതുകൊണ്ടുo മ്മടെ വീട്ടിൽ മ്മടെ കൂടെ അവൾ സേഫ് ആയിരിക്കും....."

"മോള് ടെൻഷനടിക്കേണ്ട... അവളെ ഞാൻ നാളെ തന്നെ അങ്ങോട്ട് പറഞ്ഞു വിടാം..... എന്റെ കുഞ്ഞിനെ ഇവിടെ ഇട്ടു നരകിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..... കുറച്ചുദിവസം അവളൊന്നു സന്തോഷത്തോടെ നിൽക്കുന്നത് കണ്ടാൽ മാത്രം മതി എനിക്ക്......." ന്ന് ഒരു വിതുമ്പലോടെ പറഞ്ഞു കൊണ്ട് ആ കോൾ കട്ട് ആയതും..... ഒരുനിമിഷത്തിൻ ശേഷം മ്മള് അവരോടായി പറഞ്ഞു "ഇനി അങ്ങോട്ടുപോയി കൂടുതൽ പ്രോബ്ലം ഉണ്ടാക്കേണ്ട.... നാളെത്തന്നെ അവളെ അങ്ങോട്ട് വിടാം എന്ന് പറഞ്ഞിട്ടുണ്ട്..... ഇനി ഇതിൽ കൂടുതൽ സംസാരങ്ങൾ ഇതിനെക്കുറിച്ച് വേണ്ട......" ന്ന് പറഞ്ഞു ഞാൻ ആനിയും ല ലിയുവിനെയും വിളിച്ച് അകത്തോട്ടു കയറി പോയി...... മനസ്സിൽ നിന്നും എന്തോ വലിയ ഭാരം ഒഴിഞ്ഞത് പോലെ സമാധാനത്തോടെ മുറിയിൽ കയറി ബെഡിലേക്കായി ഇരുന്നു.....

അതുവരെ ഉയർന്ന പിടിച്ചിരുന്ന ഹൃദയമിടിപ്പിനെ വരുതിയിൽ കൊണ്ടുവന്നു കൊണ്ട് കണ്ണടച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ടു...... അപ്പോഴേക്കും മ്മടെ ഷോൾഡറിൽ ഒരു കൈത്തലം പതിഞ്ഞിരുന്നു... തിരിഞ്ഞു നോക്കിയപ്പോൾ ആനിയുണ്ട് മ്മളെത്തന്നെ കണ്ണിമവെട്ടാതെ സംശയത്തോടെ നോക്കിയതും.....മ്മള് ലിയു എവിടെ എന്ന ഭാവത്തിൽ ചുറ്റും നോക്കിയപ്പോൾ അവൾ പറഞ്ഞു.. "ലിയു പുറത്തുണ്ട് മോൻ വിളിച്ചു എന്ന് പറഞ്ഞ് ഫോൺ എടുത്തേച്ചും പോയിരുന്നു......" ന്ന് അവൾ പറഞ്ഞതും...മ്മള് ഒന്നും തിരിച്ചു പറയാതെ ബെഡിൽ ഇരുന്നു ചുമരിലായി പതിയെ ഇരുന്നതും......മ്മടെ ഷോൾഡറിലായി കൈവെച്ചു കൊണ്ട് അവൾ ചോദിച്ചു....

"അക്കു.....നിനെക്കെന്തെങ്കിലും പറയാൻ ഉണ്ടോ.....ഇല്ല എന്നാണ് ഉത്തരമെങ്കിൽ..... എനിക്ക് പറയാൻ ഉള്ളതൊന്നെ ഒള്ളു..... ഒന്നും ഒളിക്കാൻ നിക്കണ്ട അക്കു...ഓടിയിറങ്ങി വന്ന നിന്റെ കണ്ണുകളിലെ പിടപ്പ് ഞാൻ അവിടുന്ന് കണ്ടതാണ്.... അല്ലാതെ നിനക്ക് തല ചുറ്റിയത് ആണെന്ന് ഞാൻ വിശ്വസിക്കില്ല......" ന്ന് അവൾ എന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും..... ഒരു തേങ്ങലോടെ മ്മള് അവളെ ഇറുകെ പുണർന്നു തേങ്ങൽ കൂട്ട് പിടിച്ചു കൊണ്ട് പറഞ്ഞു..... "ഷാഹിൽ.....ഷാഹിൽ ആണവൻ.....മ്മള് കണ്ടത അവനെ..... അവനാ ഷാദിയെ പിടിച്ചു കൊണ്ടു പോയത്.......ആനി...."

ന്ന് മ്മള് പറഞ്ഞതും....അവളൊന്ന് ഞെട്ടി കൊണ്ട് അവളുടെ മേലിൽനിന്ന് മ്മളെ വേർപെടുത്തി കൊണ്ട് വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു... " അക്കു നീ സത്യം പറയ്... അവൻ തന്നെയാണോ..... അതാവില്ലടീ നിനക്ക് മാറി പോയതായിരിക്കും...." "ഇല്ലാ ആനി.... എനിക്ക് മാറി പോകില്ല... ഏത് ഇരുട്ടിൽ വെച്ച് കണ്ടാലും എനിക്ക് അവനെ പകൽപോലെ വ്യക്തമാകും...... അവന്റെ ക്രൂരമായ മുഖം അത് ഇന്നും മായാതെ എന്റെ മനസ്സിൽ കിടക്കുന്നുണ്ട്..... രണ്ടുവർഷം രണ്ടുവർഷം ആണ് അവന്റെ ക്രൂരതക്ക് എന്റെ ജീവിതം കൊണ്ട് ഞാൻ കൊടുക്കേണ്ടി വന്നത്....... എല്ലാം നിനക്ക് അറിയാവുന്നതല്ലേ ആനി..... ഒരുമിച്ച് അല്ലായിരുന്നോ നമ്മൾ....."

ന്ന് പറഞ്ഞോണ്ട് അവളിലേക് ചാഞ്ഞു പൊട്ടിക്കരഞ്ഞതും.... മ്മളിൽ അവളുടെ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് ചേർത്ത് നിർത്തിയതും...... ഒരേനിമിഷം ഞങ്ങടെ മനസ്സിലേക്ക് കടന്നു വന്നത് ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന ആ രാത്രിയിൽ ഉയർന്നു വന്ന തീവണ്ടിയുടെ ചൂളം വിളി ആയിരുന്നു..... എന്റെ ജീവിതത്തിൽ ഇപ്പോഴും ഒരു ഭീതിയോടെ ഓർക്കുന്ന ആ ദിവസത്തിലേക് പതിയെ ഓർമ്മകൾ സഞ്ചരിച്ചു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story