രാവണ പ്രണയം🔥 : ഭാഗം 64

Ravana Pranayam Novel

എഴുത്തുകാരി: അമീന

എന്റെ ജീവിതത്തിൽ ഇപ്പോഴും ഒരു ഭീതിയോടെ ഓർക്കുന്ന ആ ദിവസത്തിലേക് പതിയെ ഓർമ്മകൾ സഞ്ചരിച്ചു...... അക്കു, ആനി, അരുണി...... ഹൈ സ്കൂൾ ജീവിതത്തിലെ സൗഹൃദം.... എന്ത് കാര്യങ്ങൾക്കും ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു.... പഠനത്തിൽ മാത്രം അല്ല തല്ല്കൊള്ളിത്തരത്തിലും ഞങ്ങൾ തന്നെ ആയിരുന്നു മുൻപന്തിയിൽ.......ന്നെയും ആനിയെയും അപേക്ഷിച് അരുണി നൃത്തകലയിൽ കൂടെ മുന്നിൽ ആയിരുന്നു.... സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് മാറ്റുകൂട്ടാനെന്നോണം അരുണിയുടെ ഭരതനാട്യവും ഉണ്ടാവുമായിരുന്നു.... അതുകൊണ്ട് തന്നെ അവളുടെ കൂടെ എന്തിനും ഏതിനും സപ്പോർട്ട് ആയി ഞങ്ങൾ കൂടെ ഉണ്ടായിരുന്നു....

അവളുടെ ഓരോ ചുവടുകൾക്കും സ്റ്റേജിന് മുന്നിൽ നിറസാന്നിധ്യമായി ഞങ്ങൾ എപ്പോഴും ഉണ്ടാവും... അതുകൊണ്ട് തന്നെ ജില്ലതലമത്സരത്തിലേക്ക് അവളെ സെലക്ട്‌ ചെയ്തപ്പോൾ അവൾക് കൂട്ടിനു ഞങ്ങളും പോയി..... അങ്ങനെ കലോത്സവ ദിവസം..... എല്ലാവിധ ചമയങ്ങളോടെ അരുണി സ്റ്റേജിൽ നിറഞ്ഞാടി.....മറ്റുള്ളവരുടെ പ്രോഗ്രാം കഴിയുന്നത് വരെ ഞങ്ങളും ഓരോ സ്റ്റേജിൽ കൂടെ ചുറ്റിയടിച്ചു നടന്നു പ്രോഗ്രാം കണ്ടു..... റിസൾട്ട്‌ അനൗൺസ് ചെയ്തതിൽ സെക്കൻഡ് പ്രൈസ് അരുണി നേടിയെടുത്തു......വൈകുന്നേരം ആയതും ഞങ്ങൾ വീട്ടിലേക് തിരിക്കാൻ ആയി ടീച്ചേഴ്സ്ന്റെ കൂടെ സ്കൂൾ ഗേറ്റിന് മുന്നിൽ നിന്നു....

അരുണിയെ വിളിക്കാൻ ഏട്ടന് വരുമെന്ന് പറഞ്ഞിരുന്നു..... ഞങ്ങളെ കൊണ്ട് പോകാൻ ഷാഫിക്ക വരുമെന്നും പറഞ്ഞിരുന്നു..... അവരെയും കാത്ത് വൈറ്റ് ചെയ്യുമ്പോൾ ആണ് അരുണി പെട്ടന്ന് മ്മടെ ഷോൾഡറിൽ പിടിച്ചത്.... തിരിഞ്ഞു നോക്കിയ മ്മക്ക് കാണാൻ കഴിഞ്ഞത് തലയിൽ കൈ വെച്ചോണ്ട് നിൽക്കുന്ന അരുണിയെ ആണ്........ കാര്യം ചോദിക്കും മുന്നേ അവൾ കുഴഞ്ഞു വീണതും..... മ്മള് അവളെ താങ്ങി പിടിച്ചു..... അത്‌ കണ്ട് ടീച്ചേഴ്സും അവളെ പിടിച്ചു അടുത്തുള്ള തിട്ടയിൽ ഇരുത്തി കുറെ തട്ടി വിളിച്ചെങ്കിലും കണ്ണ് തുറന്നില്ല.... എന്ത് കൊണ്ടോ ഭയം മനസ്സിനെ പിടിമുറുക്കിയതും.....

ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു അവളെയും കൊണ്ട് ഹോസ്പിറ്റലിൽക്ക് തിരിച്ചിരുന്നു..... ഞങ്ങൾ എത്താറായൊന്ന് അറിയാൻ കിളിക്കൂടിൽ നിന്ന് മദറും ശാലുത്തയും ടീച്ചർന്റെ ഫോണിലേക്കു വിളിച്ചതും അരുണിയെ കൊണ്ട് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു... മ്മള് ടീച്ചറുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു ശാലുത്തയോട് ഷാഫിക്കയോട് നേരെ റെയിൽവേ സ്റ്റേഷൻ വരാൻ പായാൻ പറഞ്ഞു.... മ്മളും ആനിയും അങ്ങോട്ട് എത്തിയേക്കാം എന്നും അറിയിച്ചു..... രാത്രിയിലേ ട്രെയിനിൽ പോയാൽ കിളിക്കൂട്ടിൽ പെട്ടന്ന് എത്താം..... ഹോസ്പിറ്റലിൽ നിന്ന് ഒരഞ്ചു മിനുട്ട് ഓട്ടോയിൽ പോയാൽ റെയിൽവേ സ്റ്റേഷൻ എത്തും......

അതുകൊണ്ട് അങ്ങോട്ടായ്‌ എത്തിയേക്കാം യെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു..... അരുണി യെ നോക്കിയ ഡോക്ടർ പറഞ്ഞത് പെണ്ണിന് ബിപി കുറഞ്ഞതാണെന്ന...... പ്രോഗ്രാംന്ന് വേണ്ടി റസ്റ്റ്‌ ഇല്ലാത്ത പ്രാക്ടീസ് ആയത് കൊണ്ട് ബോഡി വീക് ആയിരുന്നു..... അവളെ ട്രിപ്പ്‌ ഇട്ടു കിടത്തി അങ്ങോട്ടായി വന്ന ടീച്ചർ അവളുടെ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട് ആളിപ്പോൾ എത്തുമെന്ന് പറഞ്ഞു.... പിന്നീട് അവൾക് കൂട്ടായി ഞങ്ങൾ അവൾക്കരികിലായി ഇരുന്നു.... ടീച്ചേർസ് ആണേൽ മറ്റുകുട്ടികളെ വീട്ടിൽ എത്തിക്കാനുള്ള ഏർപാട് ചെയ്തു കൊണ്ട് ഞങ്ങളുടെ അടുത്തേക് വന്നു പറഞ്ഞു....

ഷാഫിക്ക സ്റ്റേഷൻൽ എത്തിയെന്ന് വിളിച്ചു പറഞ്ഞു ന്ന് പറഞ്ഞതും ഞങ്ങൾ അവൾടെ ഏട്ടന് വന്നിട്ട് പോയേക്കാം എന്ന് പറഞ്ഞെങ്കിലും അരുണി നേരം വൈകാതെ പോകാൻ വേണ്ടി ഞങ്ങളെ നിർബന്ധിച്ചു പറഞ്ഞു വിട്ടു..... വീട്ടിലെത്തിയാൽ കിളികൂട്ടിലേക് വിളിച്ചു അറിയിക്കണം എന്ന് അവളോട് പറഞ്ഞു കൊണ്ട് ടീച്ചേഴ്‌സിനോട് പറഞ്ഞു ഞങ്ങൾ അവിടെനിന്നിറങ്ങി.... കാശ് കൊടുത് ഓട്ടോയിൽ കയറ്റി വിട്ടതിനു ശേഷം ആണ് ടീച്ചർ അരുണിയുടെ അടുത്തേക് പോയത്..... അഞ്ചു മിനുട്ട് കൊണ്ട് തന്നെ ഞങ്ങൾ റെയിൽവേ സ്റ്റേഷൻ എത്തി ഓട്ടോ ഇറങ്ങി......

സ്റ്റേഷന് അകത്തേക് കടക്കാൻ നിൽക്കവേ ആണ് പെട്ടന്ന് മ്മടെ മുന്നിലൂടെ മ്മളെയും തട്ടിയിട്ട് മറികടന്നു സ്റ്റേഷന് ഇടത് ഭാഗത്തായുള്ള ഇടവഴിയിലൂടെ ആരോ പോകുന്നത് കണ്ടത് കൂടെ ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിൽ പതിഞ്ഞതും..... മ്മള് ഒന്ന് ഞെട്ടി ആള് പോയവഴിയിലൂടെ നോക്കി നിന്നതും.... ഒന്ന് പുറകിലേക്കായി തിരിഞ്ഞ ആളുടെ മുഖം ചെറുവെട്ടത്തിലായി കണ്ടതും....അതിവേഗം തന്നെ ആളിരുട്ടിലേക്ക് ഓടി പോയി.... മ്മള് സംശയത്തോടെ ആളിലേക് മിഴികൾ ചലിപ്പിച്ചതും..... മ്മടെ മുന്നിലായി പോയ ആനി തിരിച്ചു വന്നതും മ്മളോട് എന്ത് പറ്റിയെന്നു ചോദിച്ചെങ്കിലും.... ഒന്നുമില്ലെന്ന് പറഞ് അവളെയും കൊണ്ട് അകത്തേക്കു പോയി....

അവിടെ പ്ലാറ്റ്ഫോമിൽ ഞങ്ങളെ കത്തെന്നോണം ഷാഫിക്ക അവിടെയുള്ള ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു..... ആൾടെ അടുത്തേക് ചെന്നപ്പോൾ ആണ് അറിഞ്ഞത്‌ ട്രൈൻ ഒരുമണിക്കൂർ ലേറ്റ് ആണെന്ന്..... അതുകൊണ്ട് തന്നെ ആൾടെ കൂടെ ബെഞ്ചിൽ ഇരുന്നതുo...... മ്മടെ സ്കാർഫിൽ നിന്ന് എന്തോ ഒന്ന് മ്മടെ കയ്യിലായി തടഞ്ഞു താഴെ വീണതും മ്മള് അത്‌ കുനിഞ്ഞു എടുത്ത് നോക്കിയപ്പോൾ ഒരു കുഞ്ഞു സ്ട്രാപ്പ്..... അതിൽ ആണേൽ എന്തോ നമ്പർ എഴുതിയിട്ടുണ്ട്..... അതെന്താണെന്ന് അറിയാതെ അതിലേക് നോക്കിയിരുന്നപ്പോൾ ആണ് ഷാഫിക്ക പറഞ്ഞത്....

അത്‌ ഹോസ്പിറ്റലിൽ നിന്ന് പ്രസവിച്ചു വീണ കുഞ്ഞുങ്ങളെ കയ്യിൽ ഇട്ടുകൊടുക്കുന്നതാണെന്ന്... ഇതെങ്ങനെ നിന്റെ കയ്യിൽ വന്നെന്ന് ചോദിച്ചതും.... മ്മള് അതുതന്നെ ആണെന്ന് എന്താണ് ഇത്രയും ഉറപ്പെന്ന് ചോദിച്ചപ്പോൾ..... ആള് ആൾടെ കൂടെ മാർകെറ്റിൽ ജോലി ചെയ്യുന്ന കാക്കാന്റെ കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ഇതുപോലൊരു സ്ട്രാപ്പ് ആ കുഞ്ഞിന്റെ കയ്യിൽ ഉണ്ടായിരുന്നന്ന് പറഞ്ഞു.... ഇതെവിടുന്നു കിട്ടിയെന്ന് ചോദിച്ചതും.......മൈൻഡിലേക് വന്നത് നേരത്തെ മ്മളെ ഇടിച്ചിട്ട് പോയ ആളിലേക് ആയിരുന്നു.... ആള് പോയപ്പോൾ ഞാൻ കേട്ട കുഞ്ഞിന്റെ കരച്ചിൽ അതൊരു തോന്നൽ അല്ലായിരുന്നോ ന്ന് ചിന്തിച്ചതും......

മ്മടെ മനസിൽ അകാരണമായ ഭയം നിറഞ്ഞു.... ആനിയും ഷാഫിക്കയും ഓരോന്ന് സംസാരിക്കുന്നുണ്ടെലും മ്മടെ മനസ് മുഴുവൻ ആ ഇരുട്ടിലേക് നടന്നു പോയ ആളെ കുറിച്ചായിരുന്നു...... ഓർത്തെടുക്കും തോറും മ്മൾക് മനസ്സിൽ ആയി ആളെന്തോ പൊതിഞ്ഞു പിടിച്ചോണ്ട് ആണ് മ്മളെയും മറികടന്നു വേഗത്തിൽ പോയതന്ന്...... ഒരുപക്ഷെ അതൊരു കുഞ് ആണെങ്കിൽ.....ന്നൊക്കെ മനസിൽ വന്നതും...... മ്മള് പെട്ടന്ന് തന്നെ ഇരുന്നിടത് നിന്ന് എണീറ്റതും.....

മ്മടെ പെട്ടന്നുള്ള പ്രവർത്തിയിൽ അവര് കാര്യം ചോദിച്ചെങ്കിലും...... എന്ത് ഉത്തരം പറയണമെന്ന് അറിയാതെ ഉയർന്നു വന്ന നെഞ്ചിടിപ്പ് കൊണ്ട് ഷാഫിക്കയിലേക് മിഴികൾ ഉയർത്തിയ്ത്തും....... അവർ മ്മളെ തന്നെ സംശയത്തോടെ നോക്കി നിന്നു..... മ്മള് പിന്നെ ഒന്നും ഇല്ലന്ന് പറഞ്ഞു ബെഞ്ചിലെക് തന്നെ ഇരുന്നു.....കാര്യത്തിൽ ഒരുറപ്പില്ലാതെ മ്മള് എന്താണ് അവരോട് പറയേണ്ടത്..... ചിലപ്പോൾ അതെന്റെ മാത്രം സംശയം ആണെങ്കിലോ... ന്നൊക്ക ആലോചിച്ചു നിന്നതും...... തണുത്ത കാറ്റ് മ്മളെയും തഴുകി കടന്നു പോയതും..... മഴക്കുള്ള കോൾ ഉണ്ടെന്ന് തോനുന്നു.....

ഈ തണുപ്പിൽ ഒരു ഗ്ലാസ്‌ ചായ കുടിക്കാം എന്ന് പറഞ് കൊണ്ട് ഷാഫിക്ക ചായ മേടിക്കാൻ പോയതും....... കടിക്കാനും വേണെമെന്ന് പറഞ്ഞു കൊണ്ട് ആനിയും പുറകെ പോയി...... മ്മള് പിന്നെ അവിടെ ഇരുന്നു ചുറ്റുപാടും വീക്ഷിച്ചു..... അതികം തിരക്കില്ലാത്ത ആ പ്ലാറ്റഫോമിന്റെ ഇടത് ഭാഗത്തായി നിന്നിരുന്ന ആളിൽ മിഴികൾ ഉടക്കിയതും......മ്മള് ആളെ തന്നെ നോക്കിയപ്പോൾ മനസ്സിൽ വന്നത് മ്മള് നേരത്തെ ഇടിച്ചിട്ട് പോയ ആള് തന്നെ അല്ലേയെന്നാണ്.....നേരത്തെ ആ ഇടവഴിയിലൂടെ പോയ ആള് എപ്പോൾ ഇവിടെയെത്തി എന്നുള്ള ചിന്ത മനസ്സിലൂടെ കടന്നു പോയതും മുഴുവനായി നനഞ്ഞു കുതിർന്ന നിന്ന അയാൾ ഒരു കറുത്ത ജാക്കറ്റ് ഇട്ടിരുന്നു.....

ഒരു നിമിഷം ഇങ്ങോട്ടായി തിരിഞ്ഞതും...... മ്മൾക് ആ മുഖം പെട്ടന്ന് മനസ്സിൽ കടന്നു വന്നു.... മ്മളെ ഇടിച്ചു പോയപ്പോൾ ചെറുവെട്ടത്തിൽ കണ്ട ആള് തന്നെയാണ് ഇതെന്ന് മ്മളുറപ്പിച്ചു.... മ്മടെ ആളിലേക്കുള്ള നോട്ടം കണ്ട് കൊണ്ട് മ്മളിലേക്കായി തിരിഞ്ഞതും...മ്മള് പെട്ടന്ന് തന്നെ നോട്ടം മാറ്റി.... ആള് ശ്രദിക്കാതെ ആളെ നോക്കിയപ്പോൾ അങ്ങേര് ഇടക് ഇടക് ഇടത് വശത്തായുള്ള ഇരുട്ടിലേക് നോക്കുകയും പിനീട് വാച്ചിലേക് നോക്കി കൊണ്ട് അതാവർത്തിച്ചു നിന്നതും മ്മടെ മനസ്സിൽ അപായ സൂചന മുഴങ്ങി..... മ്മടെ കയ്യിലായുള്ള ആ സ്ട്രാപ്പിൽ നോക്കും തോറും മ്മടെ ഹൃദയം കിടന്നു മിടിച്ചു.... ഇനി ഒരുപക്ഷെ അത്‌ ഒരു കുഞ് ആയിരുന്നെങ്കിൽ.....

ഇപ്പൊ ആ കുഞ് എവിടെ....ന്നുള്ള ചോദ്യം മ്മളിൽ ഉയർന്നതും..... മ്മള് ഒന്ന് ചുറ്റും നോക്കി ആനീറ്റും വരുന്നതിന് മുന്നേ ഒന്ന് ചെന്ന് നോക്കിയാലോ എന്നാലോചിച്ചു കൊണ്ട് പെട്ടന്ന് തന്നെ അവിടെ നിന്നിറങ്ങി നേരത്തെ ആള് പോയ വഴിയിലൂടെ ആ ഇരുട്ടിലേക് നടന്നു നീങ്ങി....... ഇരുവശവും പുല്ലിനാൽ മൂടപ്പെട്ട ആ ഇടവഴിയിലേക്ക് സ്റ്റേഷനിൽ നിന്നുള്ള ചെറുവെട്ടം പതിഞ്ഞത് കൊണ്ട് തന്നെ മ്മള് പതിയെ ആ ഇരുട്ടിലൂടെ നടന്നു ചെന്ന് നിന്നത് റെയിൽവേ പാളത്തിനടുത്തായിരുന്നു..... അവിടെ നിന്ന് നോക്കിയാൽ വലത് വശത്ത് കുറച്ച് ഉയർന്നു കൊണ്ട് നേരത്തെ മ്മള് നിന്ന പ്ലാറ്റഫോം കാണാം.......അവിടെയായി കറുത്ത കോട്ടിട്ട ആളും നിൽപ്പുണ്ട്.....

ഇടക്കിടക്ക് ആളുടെ നോട്ടം ഇങ്ങോട്ടായി പതിയുന്നത് പ്ലാറ്റഫോമിലെ വെളിച്ചത്തിൽ മ്മള് കണ്ടു...... മ്മള് പിന്നെ ഒന്ന് ചുറ്റുപാടും നോക്കിയെങ്കിലും സംശയത്തക്കതായി ഒന്നും തോന്നിയില്ല..... ഒരുപക്ഷെ മ്മള്ക്ക് തോന്നിയത് തന്നെ ആകുമെന്ന് വിചാരിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ തണുത്തകാറ്റിന്റെ അകമ്പടിയോടെ മഴ ഭൂമിയിലേക്ക് പതിഞ്ഞതും ഒരുമിച്ചായിരുന്നു...... ചെറുതുള്ളികളായി ഭൂമിയിലേക് പെയ്തിറങ്ങിയ മഴ നനയാതെ തിരിഞ്ഞോടാൻ ഒരുങ്ങവെ ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിൽ ഉച്ചത്തിൽ പതിഞ്ഞതും..... തിരിഞ്ഞോടാൻ നിന്ന മ്മള് അവിടെയായി തറഞ്ഞു നിന്നു.....

മഴ കനക്കുന്നതിന് അനുസരിച്ച് ആ കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു വന്നതും..... മ്മള് ശബ്ദം കേട്ട ഭാഗത്തേക്കായി ഓടിയടുത്തതും പൊട്ടിവീണ മിന്നൽ വെളിച്ചത്തിൽ റെയിൽവേ ട്രാക്കിലായി ടർക്കിയിൽ പൊതിഞ്ഞു കിടക്കുന്നു ഒരു കുഞ്ഞു ജീവന്.... ആ കാഴ്ച്ചയിൽ നനഞു കുതിർന്ന മ്മള് തറഞ്ഞു നിന്ന് പോയി....... ശ്വാസം പോലും കഴിക്കാൻ മറന്നു പോയ മ്മളെ സോബോധത്തിലേക് കൊണ്ട് വന്നത് ആ കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ ആയിരുന്നു..... ഒരുനിമിഷം പോലും പാഴാക്കാതെ ഓടിയടുത്തു ആ കുഞ്ഞു ജീവനെ വാരിയെടുത്തു മാറോട് ചേർത്ത് തിരിഞ്ഞു നിന്നതും......

മിന്നലിന്റെ വെട്ടത്തിൽ മ്മടെ മുന്നിലായി ക്രൂരമായ ചിരിയോടെ നിൽക്കുന്ന ആ കോട്ടിട്ട ആളെക്കണ്ട് ഒരുനിമിഷം തറഞ്ഞു നിന്നു പോയി..... മഴ നനയാതെ കുഞ്ഞിനെ മാറോടടക്കി നിന്ന മ്മളെ അടുക്കലേക്കായി അവന് നടന്നടുത്തതും......ഉയർന്നു വരുന്ന ഭയത്തോടെ മ്മടെ ചുവടുകൾ പുറകിലേക്കായി ഓരോ അടിയായി വെച്ചു കൊണ്ടിരുന്നു..... മ്മളിലേക്കായി നടന്നടുക്കും തോറും അയാൾ സംസാരിച്ചു തുടങ്ങി.... "ഏതാടി നി.....നിനക്ക് എന്താ ഇവിടെ കാര്യം.....കൂടുതൽ ചോദ്യം പായലും ഇല്ല..... നിന്റെ കയ്യിൽ ഉള്ളതങ് തന്നേക്ക്......" "ഇല്ല......ഞാൻ തരില്ല.... നിങ്ങൾ... നിങ്ങളല്ലേ ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത്......" ന്ന് ഉള്ളിലുയർന്നുവന്ന ഭയത്തെ മറച്ചു പിടിച്ചു അയാളെ ചോദ്യം കൊണ്ട് നേരിട്ടതും..... "അത്‌ നി അറിയണ്ട.... മര്യാദക്ക് തിരിച്ചു തരുന്നതാണ് നല്ലത്.... നി ഒന്നും കണ്ടിട്ടില്ല.... കേട്ടിട്ടും ഇല്ല....

ഇതിൽ ഇടപെടാതെ തിരിഞ്ഞു നോക്കാതെ പോയേക്..... അല്ലേൽ ഷാഹിലിന്ന് ഇതിന്റെ കൂടെ നിന്നെയും തീർക്കേണ്ടി വരുo...... അല്ല... നി കണ്ട സ്ഥിതിക്ക് ഇനി നിനകീജീവൻ വേണ്ട.....നി ആരെന്നോ എന്തെന്നോ.. ഇപ്പൊൾ എന്നെ ബാധിക്കുന്ന പ്രശ്നം അല്ല.....സൊ മരിക്കാൻ തയ്യാറായേക്......" ന്ന് അവന് ക്രൂരമായ ചിരിയോടെ പറഞ്ഞു മ്മളിലേക് ആയി അടുത്തതും......ഞൊടിയിട കൊണ്ട് മ്മള് ആളെ തള്ളി മാറ്റി മുന്നോട്ടോടി..... മ്മളെ പുറകെ ആയി ഓടിയടുത്ത അവന് മ്മടെ മുടികുത്തിൽ കടന്നു പിടിച്ചു പിറകിലേക് ആയി വലിച്ചിട്ടതും..... മ്മള് നിലത്തോട്ട് മലർന്ന് വീണതും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു പൊങ്ങി.....

"ഡി പീറ പെണ്ണെ.....മ്മളോട് കളിക്കാതെ അതിനെ ഇങ്‌ തരുന്നതാണ് നല്ലത്......" "ഇല്ലടാ.... തരില്ല..... ഈ കുഞ്ഞിനെ കൊല്ലാൻ ഈ മെഹക് അനുവദിക്കില്ലടാ.....മ്മടെ ജീവന് കൊടുത്താണെങ്കിലും ഈ കുഞ്ഞിനെ നിന്റെ കയ്യിൽ എത്തിക്കില്ലടാ നാറി......" ന്ന് മ്മള് ആക്രോശിച്ചു പറഞ്ഞതും..... അവൻ ദേഷ്യത്തോടെ മ്മളിലേക് അടുത്തതും...... മ്മളെ കാല് കൊണ്ട് ആൾടെ കാലിൽ ആഞ്ഞു ചവിട്ടിയതും...... പെട്ടന്നുള്ള മ്മടെ നീക്കത്തിൽ ആള് പുറകിലേക്ക് മറിഞ്ഞു വീണതും ആ ഒരുനിമിഷം മതിയായിരുന്നു മ്മൾക് അവിടെ നിന്നെണീറ്റോടാൻ...... അയാളെ തിരിഞ്ഞു നോക്കാതെ മ്മള് സ്റ്റേഷൻ ലക്ഷ്യം വെച്ച് ഓടി... ഒരുനിമിഷം തിരിഞ്ഞു നോക്കിയതും.....

വീണു കിടന്നവൻ എണീറ്റോണ്ട് മ്മളെ അടുത്തോട്ടു ഓടി വരുന്നതാണ് കണ്ടത്...... മറുത്തൊന്നും ചിന്തിക്കാതെ ആ കുഞ്ഞിനെ മാറോടടക്കി ആ മഴയിലൂടെ മുന്നോട്ടോടിയതും...... മ്മളെയും തിരിഞ്ഞു വന്ന ആനിയെ ഇടിച്ചു കൊണ്ടാണ് നിന്നത്... മ്മളോട് എന്തെങ്കിലും പറയും മുന്നേ മ്മടെ കയ്യിലെ ആ കുഞ്ഞു ജീവനെ അവളെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.... "ആനി.... കൂടുതൽ ഒന്നും മ്മളോട് ചോദിക്കരുത്....ഈ കുഞ്ഞിനേയും കൊണ്ട് നി പ്ലാറ്റ് ഫോമിലേക് ചെല്ല്.... ഒരു കാരണവശാലും ഈ കുഞ്ഞിനെ ആരും കാണാൻ ഇടവരരുത്......" "അക്കു.... എന്തൊക്കെയട നടക്കുന്നെ..... ഒന്ന് പറയ്‌....ഇതേതാ കുഞ്......നിനക്ക് ഇതിനെ എവിടെന്ന് കിട്ടിയതാടാ......"

"പറയാൻ ഉള്ളത് അവസ്ഥയിൽ അല്ല ആനി.... ഈ കുഞ്ഞിന്റെ ജീവന് അപകടത്തിൽ ആണ്.....അതിന്റെ ജീവന് വേണ്ടി ആള് മ്മടെ പുറകെ ഉണ്ട്..... കുഞ്ഞിൽ നിന്ന് അവന്റെ ശ്രദ്ധ മാറ്റിയെ പറ്റു.... പ്ലീസ് ആനി.... കുഞ്ഞിനേയും കൊണ്ട് പോ....." ന്ന് കിതപ്പോടെ പറഞ്ഞു അവളെ അകത്തേക്കു പറഞ്ഞു വിട്ടു കൊണ്ട് കുഞ്ഞിനെ പൊതിഞ്ഞ ടർക്കി കയ്യിൽ മേടിച്ചു മ്മടെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ ഇരുട്ടിൽ നിന്ന് ഷാഹിൽ ഓടിവരുന്നത് കണ്ടതും.....

മ്മള് ഒന്നൂടെ ടർക്കി പൊതിഞ്ഞു കൊണ്ട് ആ മഴയിലേക് ഇറങ്ങി ഓടി........ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ മഴയിൽ റോഡ് സൈഡിലൂടെ മ്മള് ഓടികൊണ്ടിരുന്നതും.....മ്മടെ കാതിൽ "അക്കൂ......" ന്നുള്ള വിളി ഉയർന്നതും....... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആ മഴയിൽ മ്മളിലേക് ഓടിയടുക്കക്കുന്ന ഷാഫിക്കയെ ആണ്.... ഷാഹിലിന്റെ ശ്രദ്ധ ആ കുഞ്ഞിൽ നിന്ന് മാറ്റണമെന്ന ഉദ്ദേശത്തോടെ ഓടിയ മ്മള് ഒരുനിമിഷം ചുറ്റും ഷാഹിൽന്ന് വേണ്ടി തിരഞ്ഞെങ്കിലും.......അവനെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല......

അതുകൊണ്ട് തന്നെ മ്മള് ചെറു ആശ്വാസത്തോടെ തിരിഞ്ഞു ആശിക്കയിലേക് നടന്നടുത്തതും..... ആ ആശ്വാസത്തെ തകർത്തു കളയാനെന്നോണം മ്മടെ എതിർ ദിശയിൽ നിന്നതിവേഗത്തിൽ വന്ന ബ്ലാക്ക് ജിപ്സി മ്മളെയും ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയതും......ഒരാർത്ത നാദത്തോടെ വായുവിൽ ഉയർന്നു പൊങ്ങിയ മ്മള് നിമിഷനേരം കൊണ്ട് റോഡിലായി നിലം പതിച്ചതും....... "അക്കൂ....." ന്നുള്ള നിലവിളി കാതിൽ പതിഞ്ഞതും.......കണ്ണിലായി ഇരുട്ട് മൂടി കൊണ്ട് പതിയെ കൺപോളകൾ അടഞ്ഞു പോയതും......ആ മങ്ങിയ കാഴ്ച്ചയിൽ കണ്ടു മ്മളലേക്കായി ഓടിയടുക്കുന്ന ഷാഫിക്കയെ..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story