രാവണ പ്രണയം🔥 : ഭാഗം 66

Ravana Pranayam Novel

എഴുത്തുകാരി: അമീന

നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.....ചെക്കന്മാരുടെ ബൈക്കിന് പുറകിൽ ഇരുന്ന് വന്നപ്പോൾ ആനിയുടെ സ്കൂട്ടിയുമായി അർഷി സാർ നേരെ മ്മടെ ചെക്കന്റെ വീട്ടിലേക് വിട്ടു..... ഇനി കല്യാണം കഴിയുന്നത് വരെ അർഷി അവിടെയാണ് നിൽക്കുന്നത്....ഷാൻ കാക്കു മെല്ലെ ലിയു നെ കൊണ്ട് മുങ്ങാൻ നോക്കിയതാ മ്മള് ബീസനി മുഴക്കി ആളെ കൂടെ വീട്ടിലേക് കൂട്ടി... മ്മടെ വീട്ടിൽ എത്തി ഞങ്ങൾ മൂന്നും ബൈക്കിൽ നിന്നിറങ്ങി.....അപ്പോൾ തന്നെ ചെക്കന്...മ്മളെ പിടിച്ചു വെച്ചോണ്ട് പറഞ്ഞു..... "അക്കു.... മ്മള് ഒരു കാര്യം പറയാം.... ഇനി കല്യാണത്തിന് നാല് ദിവസമേ ഒള്ളു......

ഇനി ഇന്ന് ചെയ്ത് കൂട്ടിയത് പോലെ വല്ല പരിപാടിയും മനസ്സിലുണ്ടെൽ കെട്ടിപ്പൂട്ടി വെച്ചേക്ക്...പറഞ്ഞത് മനസ്സിലായോ ഒരു പ്രശ്നത്തിലും ചെന്ന് ചാടരുതെന്ന്...." "ഹോഹോ......ഇത് നല്ല കൂത്ത്.... പറയുന്നത് കേട്ടാൽ തോന്നും മ്മള് ആണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നതെന്ന്....." "ഉണ്ടാകേണ്ടല്ലോ..... താനെ വരുമല്ലോ ഓര്ന്നായി....." "ആ മതി മ്മള് ന്നും ചെയ്യുന്നില്ല....മ്മള് ഒന്നും ഇങ്ങക്ക് ചെരൂല്ലല്ലോ... ലോ ക്ലാസ്...." "ഡി നി ഇത് എങ്ങോട്ടാ ഡയലോഗ് റൂട്ട് മാറ്റുന്നത്........ മിണ്ടരുത് നി ..... നിനക്ക് കിട്ടിയതൊന്നും പോരെ......" "പോരാ.... ന്തേ.....ന്നാലും അങ്ങനെ ഒക്കെ പറഞ്ഞില്ലേ....." ന്ന് മ്മള് കുറച്ച് സെന്റി വാരി വിതറികൊണ്ട് പറഞ്ഞതും....

.പെട്ടന്ന് തന്നെ മ്മടെ കൈ പിടിച്ചു വലിച് ആളിലേക്കായി ചേർത്ത് നിർത്തിയതും മ്മള് പകച്ചു പോയി.... "നിനക്ക് കിട്ടിയതൊന്നും പോരല്ലേ....ഡോസ് കൂട്ടി തരാൻ അറിയാഞ്ഞിട്ടല്ല....മോളത് താങ്ങൂല്ല....." "ഒഞ്ഞു പോ ഉമ്മച്ചാ.....😏.....ഞാൻ മറന്നിട്ടൊന്നും ഇല്ല... മ്മള് തല ചുറ്റിയിട്ട് മ്മളെ വഴക് പറഞ്ഞില്ലേ.... കണ്ണീച്ചോര ഇല്ലാത്ത ജന്തു....." ന്ന് മ്മള് പറഞ്ഞോണ്ട് നിന്ന ഞങ്ങടെ കാട്ടിക്കൂട്ടൽ ഒക്കെ തത്സമയം കണ്ടോണ്ടിരുന്ന ഇച്ചായനെ തിരിഞ്ഞു നോക്കി കൊണ്ട് മ്മളൊന്ന് വിളിച്ചു.... "അല്ലുചായ....." "ന്താ റോസമ്മോ...." "കണ്ണീച്ചോര ഉണ്ടോ ഇങ്ങക്ക്.... "

"അതിനെന്നാടി.... " "എന്നാ ന്നൊ.... ദേ.. ദിത് നോക്ക്....ഈ കണ്ണീച്ചോര ഇല്ലാത്ത കഷ്മലൻ ഇങ്ങടെ പെങ്ങളെ പിടിച്ചു വെച്ചിട്ട് എന്നാ എന്നോ.....വിടാൻ പറയ്‌ മനുഷ്യ....." ന്ന് മ്മള് പറഞ്ഞതും ഇടയിൽ കയറി ആനി... "അക്കു....ഒന്നൂല്ലേലും നിന്റെ കെട്ടിയോൻ അല്ലേടി പിടിച്ചു വെച്ചത്.... അത്‌ സ്നേഹം കൊണ്ടാവും അല്ലെ ഇച്ചായ.... " ന്ന് പറഞ്ഞു തെണ്ടി നാണം അഭിനയിച്ചോണ്ട് അല്ലുചായന്റെ കൈയ്യിനോന്ന് കൊട്ടി മ്മളെ നോക്കിയതും...... മ്മള് പല്ല് കടിച്ചോണ്ട് പറഞ്ഞു.... "അല്ലുചായ.... ഇന്ന്മുതൽ ആനിനെ മ്മടെ കൂടെ കിടത്തില്ല.... ഇങ്ങള് കൊണ്ടോയിക്കോ..... കാല് വാരി... " ന്ന് മ്മള് ഒന്ന് പുച്ഛിച്ചു പറഞ്ഞതും......

ഇതുവരെ നാണം അഭിനയിച്ച ആനിയുടെ നാണം നാണംകെട്ട് ഇറങ്ങി ഓടി.... ഓൻ ദി സ്പോട്ടിൽ പെണ്ണ് മ്മടെ അടുത്ത് എത്തി കൊണ്ട് പറഞ്ഞു.... "അതിന് ആര് പറഞു സ്നേഹം കൊണ്ട് ആണെന്ന്...... മ്മള് പറഞ്ഞോ.... നോക്കി നിക്കാതെ കൈ വേർപെടുത്തി എടുക്കാൻ നോക്ക് ഇച്ചയ്യാ....." "എന്തിനാ കൊച്ചേ അവരുടേതിൽ ഇടപെടുന്നേ..... ഇടപെട്ട് ലാസ്റ്റ് അവര് അടയും ചക്കരയും ആകും.....അവര് എപ്പോൾ ഏത് കോലത്തിൽ ആകുമെന്ന് അവർക്കു പോലും പ്രവചിക്കാൻ കഴിയില്ല..... അതവരായി സോൾവ് ചെയ്തോളും..... നി ഫുഡ്‌ എടുത്ത് വെക്ക്.... നല്ല വിശപ്പ്......" ന്ന് പറഞ്ഞു അല്ലുചയ്യൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...

"അല്ല അലൻ... നമ്മുടെ കൂടെ ബാക്കി രണ്ടുപേരുണ്ടായിരുന്നല്ലോ അവരവിടെ..... " "അവരെ നോക്കണ്ടളിയോ... റോമാൻസിഫിക്കേഷൻ ആകും ഇരുട്ടിലേക് പോകുന്നത് കണ്ടു......" ന്ന് കിച്ച പറഞ്ഞതും ആനി... "ശ്യോ... ശരിക്കും....."🙈 ന്ന് പറഞ്ഞു അവര് പോയ വഴിയേ നോക്കിയതും..... ഇച്ചായൻ... "ന്നാ നോക്കി നിക്ക അകത്തേക്കു കയറി പൊടി.... ഇളിച്ചോണ്ട് നോക്കി നിക്കുന്നത് കണ്ടില്ലേ.... അതിനെങ്ങന്നെ ഈ നോട്ടം അല്ലെ അറിയൂ....റൊമാൻസ് പോയിട്ട് അതിന്റെ റോ പോലും അരികിലൂടെ പോയിട്ടില്ല.... എന്നിട്ട് ഇളിച്ചോണ്ട് നിക്ക.... കയറി പോയി ഫുഡ്‌ എടുത്ത് വെക്കടി......." ന്ന് ഇച്ചായൻ ഒച്ചയെടുത്തതും....

ആനി വളിഞ്ഞ ഇളി ഇളിച്ചോണ്ട് ചമ്മി നാറി ഒരൊറ്റ ഓട്ടം ആയിരുന്നു അകത്തേക്... പുറകെ ആയി ഇച്ചായൻ പോയതും...... മ്മള് അതും നോക്കി ഇളിച്ചോണ്ട് നിന്നതും .... പെട്ടന്നാണ് മ്മടെ മുഖത്തു ചുടുനിശ്വാസം അടിച്ചതും മ്മള് പെട്ടന്ന് തിരിഞ്ഞു നോക്കിയതും ഒരിന്ജ് വ്യതാസത്തിൽ നിൽക്കുന്നു രാവണൻ... ചെക്കൻ അപ്പോഴും മ്മളെ കയ്യിലെ പിടി വിടാതെ പിടിച്ചു വെച്ചോണ്ട് കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുവാ........ഈ നോട്ടം ശരിയല്ലല്ലോ ന്റെ സിവനെ..... 🙄.... "കിച്ച.... മ്മളെ കൈ വിട്....." ന്ന് മ്മള് ആൾടെ കയ്യിൽ നിന്ന് മ്മടെ കൈകളെ വേർപെടുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞിട്ടും ചെക്കന് മ്മളിലുള്ള നോട്ടം മാറ്റാത മ്മളോട്.......

"ഇനി പറയാതെ പോകുവോ എങ്ങടേലും....ഹേ......വല്ല പ്രശ്നത്തിൽ തലയിടുവോ...." ന്ന് ഗൗരവത്തോടെ ചോദിച്ചതും മ്മള് "ആ സമ്മതിച്ചു.... ഇനി മ്മള് പറയാതെ പോകില്ല ഒരു പ്രശ്നവും ഉണ്ടാക്കില്ല.... ഇനി കൈ വിട്...." ന്ന് മ്മള് പറഞ്ഞതും പെട്ടന്ന് ചെക്കൻ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് മ്മടെ അരയിലൂടെ കൈ ചുറ്റിവരിഞ്ഞു കൊണ്ട് പൊക്കിയെടുത്തു വണ്ടിയുടെ മുന്നിലായി ഇരുത്തലുo മ്മടെ കഴുത്തിലേക്കായി മുഖം പൂഴ്ത്തിയതും നിമിഷനേരംകൊണ്ടായിരുന്നു......ചെക്കന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ മ്മള് തരിച്ചു പോയി.... ചെക്കന്റെ താടി കഴുത്തിലായി ഉരസി കൊണ്ട് ഇക്കിളി കൂട്ടിയതും......

മ്മള് കണ്ണുകൾ മുറുകി ചെക്കന്റെ ഷോൾഡറിൽ ഷർട്ടിൽ തെരുത് പിടിച്ചു...... ചെക്കന്റെ നിശ്വാസം കഴുത്തിലായി പതിക്കുന്നതിനനുസരിച്ച് മ്മളെ ഉള്ളാകെ വിറച്ചു പോയി.... കഴുത്തിലായി മുഖം പൂഴ്ത്തി കൊണ്ട് കഴുത്തിലായി പിണഞ്ഞു കിടക്കുന്ന മഹർ മാല പല്ലിനാൽ കടിച്ചെടുത്തു പുറത്തേക് ഇട്ട് മ്മളിൽ നിന്ന് വേർപെട്ടങ്കിലും.......അപ്പോഴും മ്മടെ ഉയർന്നു വന്ന നെഞ്ചിടിപ്പിനെ മ്മള് വരുതിയിൽ വരുത്താനുള്ള പരിശ്രമത്തിലായിരുന്നു.... അതിനായി കണ്ണുകൾ ഇറുകെ അടച്ചതും...... മ്മടെ കാതോരം വന്ന് "പോന്നു....." ന്ന് വിളിച്ചതും... മ്മള് കണ്ണുകൾ തുറന്ന് നോക്കിയതും......

ചെക്കന് ഒരുമാതിരി ചിരി ചിരിച്ചോണ്ട് ഇരിക്ക.... കള്ള തിരുമാലി മ്മടെ നല്ല ജീവനങ് കളഞ്ഞിട്ട് വിളിക്കുന്നത് കണ്ടില്ലേ......😬😬 മ്മള് അതിന് ആളെ ഒന്ന് ചെറഞ്ഞു നോക്കിയതും അങ്ങേര്.... "ന്താടി..... നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി....ജസ്റ്റ്‌ ഒന്ന് അടുത്ത് വന്നപ്പഴേക്കും നി മ്മളെ തോൾ നുള്ളി പറിച്ചല്ലോ.....ഇങ്ങനെയൊക്കെ ആയാൽ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിയുമ്പോൾ നി മ്മളെ വെച്ചേക്കുവൊടി......" "അയ്യേ.... നാണം ഇല്ലാത്ത ജന്തു....🙄 "എന്തിനടി നാണം... ഞാന് പറഞ്ഞത് ന്റെ കെട്ടിയോളോട് ആണ് അല്ലാതെ വഴിയേ പോകുന്നവരോടല്ല.....മോള് മറന്നെങ്കിൽ ഇതാ ഇത് നോക്കിയേക്......"

ന്ന് പറഞ്ഞുകൊണ്ട് ചുണ്ടുവിരലിനാൽ മാല പിടിച്ചു ഉയർത്തി കൊണ്ട് മ്മളെ നോക്കി കൊണ്ട് തുടർന്നു..... "ഇത് നിന്റെ കഴുത്തിൽ ഇങ്ങന്നെ കിടക്കുന്നത് നി മ്മടെ സ്വന്തം ആണെന്നുള്ളതിന് ഉള്ള തെളിവ.....നിന്റെ അപ്പച്ചൻ കൈ പിടിച്ചു തരാൻ കാത്ത് നിക്കുവാ അല്ലായിരുന്നേൽ പിടിച്ചു കെട്ടി കൊണ്ട് പോയേനെ നിന്നെ ന്റെ സ്വർഗത്തിലോട്ട്......." "അയ്യടാ..... പൊന്ന് മോൻ ഒന്ന് വിട്ടേ..... ഡയലോഗ് ഒക്കെ പിന്നെ.... ഇപ്പൊ അപ്പ കൈ പിടിച്ചു തന്നില്ലല്ലോ... തന്നിട്ട് സ്വർഗ്ഗത്തിലേക് പോയാൽ മതി.... സൊ അതുവരെ നോ ടച്ചിങ്‌....ഓക്കേ......" ന്ന് പറഞ്ഞു മ്മള് ചാടിയിറങ്ങാൻ നോക്കിയതും..... മ്മളെ വട്ടം പിടിച്ചു വെച്ചോണ്ട് പറഞ്ഞു.....

"അടങ്ങി നില്ല് പെണ്ണെ...എങ്ങടാ ഇ തുള്ളി പോണേ...നി എന്താ പറഞ്ഞെ....നോ ടച്ചിങ് അല്ലെ.....അല്ലേല് നി തൊടാണ്ടാന്ന് പറഞ്ഞാൽ മ്മൾക് അത്‌ അനുസരിക്കാൻ കുറച്ച് പാട് ആണെന്ന് മ്മളേക്കാൾ കൂടുതൽ നിനക്കുതന്നെ അറിയാലോ...... പിന്നെ ഈ നാല് ദിവസം അതങ്ങ് നമ്മൾ അനുസരിക്കും.....ഈ നാല് ദിവസം മാത്രം....😉 അതിന് ശേഷം മ്മക്ക് വേണം നിന്നെ.... ഓരോ രാവ് പുലര്ന്നതും നിന്റെ നെഞ്ചോട് ചേർന്ന് കൊണ്ടാവണം എനിക്ക്.......എന്നിലെ പ്രണയo നിന്നിലേക് പകരാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ല മോളെ.....കാരണം നീയെന്ന് പറഞ്ഞാൽ എനിക്ക് പ്രാന്ത് ആണ് പെണ്ണെ.....

മ്മടെ കണ്ട്രോൾ കളയുന്ന നിന്റെ ഈ മറുകുണ്ടല്ലോ അതിലെനിക്കവകാശം സ്‌ഥാപിക്കണം......."😘 ന്ന് മ്മളെ ടോപ്പിന്റെ സ്ലീട്ടിനുള്ളിലൂടെ കൈകടത്തി വയറിൽ തഴുകി കൊണ്ട് പറഞ്ഞതും...... ശ്വാസം പോലും എടുക്കാന് മറന്ന് പോയി തറഞ്ഞു ഇരുന്നതും..... പെട്ടന്ന് സ്വബോധം വീണ്ടെടുത്തു ആ കൈ തട്ടി മാറ്റി ബൈക്കിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് വിക്കി വിക്കി പറഞ്ഞു.... "പോ..... പോയെ.....പെട്ടന്ന് പോയെ ഇവിടുന്ന്....... ഇത്.....ഇത് മ്മടെ ചെക്കന് അല്ല.... മ്മടെ ചെക്കന് ഇങ്ങനെയല്ല...... ഇത് വേറെ ആരോ......" "ആര്.... വേറെ ആര്..... നി പറഞ്ഞു വരുന്നത് മ്മക്ക് റൊമാന്റിക് ആകാൻ അറിയില്ലാന്നല്ലേ......."🤨 "

അയ്യേ മ്മള് പറന്നതിന് അങ്ങനെയൊരർത്ഥം ഇല്ല.... സത്യം....ഇങ്ങള് ഇത് എഴുതാപ്പുറം വായിക്കല്ലേ......" "പക്ഷെ മ്മക്ക് ആ അർത്ഥം മാത്രം ആണല്ലോ തോന്നിയത്.....മ്മള് എഴുതാപ്പുറം ആണോ എഴുതിയ പുറം ആണോ അല്ലെയൊന്ന് മ്മള് തെളിയിച്ചു താരടി......." ന്ന് പറഞ്ഞു ബൈക്കിൽ നിന്ന് ചാടിയിറങ്ങിയതും.... മ്മള് തിരിഞ്ഞു ഓടാൻ ഒരുങ്ങവെ മ്മളെ കയ്യിൽ പിടിച്ചു വലിച്ചു ആളിലേക്കായി ചേർത്ത് വെച്ച് ഒരുകയ്യിനാൽ അരയിൽ മുറുക്കി മറുകയ്യിനാൽ തലയ്ക്കു പിറകിലായി പിടിച്ചു മ്മടെ ചുണ്ടിലേക് ചുണ്ട് ചേർത്തതും പെട്ടന്ന് ആയിരുന്നു......മ്മള് കിടന്നു പിടയുന്നതിന് അനുസരിച്ച് മ്മളിലുള്ള ചെക്കന്റെ പിടി മുറുകിയതും.....

മ്മടെ കൈകൾ അവന്റെ നെഞ്ചിലായി സ്ഥാനം പിടിച്ചിരുന്നു...... മ്മടെ പിടച്ചിൽ അവന്റെ ചുമ്ബനത്തിൽ ഏറെ നേരം അലിഞ്ഞു ചേർന്നതും.... പെട്ടന്നാണ് ആരോ ചുമക്കുന്ന സൗണ്ട് കാതിൽ പതിഞ്ഞതും..... മ്മള് ബലമായി ചെക്കനെ പിടിച്ചു തള്ളി മാറ്റി നോക്കിയപ്പോൾ ഷാൻ കാക്കു ഉണ്ട് ആകാശം നോക്കി നക്ഷത്രം എണ്ണുന്നു...... ചെ നാണം കേട്ടു.....🙈 ന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ചെക്കനെ ചെറഞ്ഞു നോക്കിയപ്പോൾ ചെക്കന് പതിയെ.... "ഇത് ഇപ്പോളും മ്മള് മേടിച്ചില്ലേൽ ഉറങ്ങാൻ പറ്റില്ലായിരുന്നു.... നാല് ദിവസത്തേക്കു ഇത് മതി.... എന്നാ ടേസ്റ്റ് ആണ് പെണ്ണെ...."😉 ന്ന് പറഞ്ഞു ചുണ്ട് തുടച്ചു സൈറ്റ് അടിച്ചതും.......

മ്മള് പോടാ തെണ്ടി ന്ന് ചുണ്ട് ചുളുക്കി പറഞ്ഞു ചവിട്ടി തുള്ളി അകത്തേക്കു പോയി..... പോകുന്ന പോക്കിൽ ചെക്കന് gud n8 ന്ന് വിളിച്ചു പറഞ്ഞതും...... മ്മള് കല്ലെടുത്ത് എറിയാൻ നിന്നതും അവര് രണ്ടും ബൈക്കും എടുത്ത് പറപ്പിച്ചു വിട്ടു.... മ്മള് പിന്നെ അവരുടെ പോക്ക് കണ്ട് ചിരിച്ചോണ്ട് തിരിഞ്ഞതും..... ലിയു ഉണ്ട് അകത്തേക്കു പോകുന്നു... മ്മള് പിന്നെ അവളെ വിളിച്ചു നിർത്തി ഒരുമിച്ച് അകത്തേക്കു കയറി..... (ലിയു ) വീട്ടിൽ എത്തിയതും എപ്പോഴും പോലെ ആക്കുവും കിച്ചുവും അവരുടെ അടി തുടങ്ങിയതും.... അതും കണ്ടോണ്ട് ചിരിച്ചു നിന്ന മ്മടെ കയ്യിൽ പിടിവീണു.....

ഒന്ന് തിരിഞ്ഞു നോക്കിയതും ഷാൻ മ്മളെയും പിടിച്ചു വലിച്ചോണ്ട് അവിടെയുള്ള ലോണിൽ ഉള്ള മരത്തിനു പിറകിലേക് വലിച്ചോണ്ട് പോയി.... "ഷാൻ..... എങ്ങടാ മ്മളെ വലിച്ചോണ്ട് പോകുന്നെ..... വിട് ഷാൻ..... ദേ... " "മിണ്ടാതെ വാ പെണ്ണെ......നിനക്ക് ഇപ്പൊ ന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല......" ന്ന് പറഞ്ഞു മ്മളെ വലിച്ചു മരത്തിലേക് ചേർത്ത് നിർത്തിയതും..... മ്മള് സംശയത്തോടെ ആൾടെ മുഖത്തേക് നോക്കി കൊണ്ട് ചോദിച്ചു..... "മ്മള് എന്ത് ശ്രദിച്ചില്ലാന്ന പറയുന്നേ....വയ്യേ ഷാൻ.... പനി ക്കുണ്ടോ....." ന്ന് പറഞ്ഞോണ്ട് മ്മള് നെറ്റിയിലും കഴുത്തിലും പരിഭ്രമത്തോടെ കൈ വെച്ച് നോക്കിയതും....

ആ കയ്യിൽ പിടിച്ചു ചെക്കന് ചുണ്ടോട് ചേർത്തതും മ്മള് ഒന്ന് ഞെട്ടി..... "പനി അല്ലടി.....മറ്റെന്തോ......നി ഇല്ലാഞ്ഞിട്ട് എന്തോ കുറവ് പോലെ.... നിന്നെ ചേർത്ത് പിടിച്ചല്ലാതെ ഉറങ്ങിയിട്ട് ഉറക്കം പോലും ശരിയാവുന്നില്ലടോ.....ന്റെ കൂടെ വന്നൂടെ നിനക്ക്....." "ഓഹ് ഇതായിരുന്നോ.....അയ്യ..... ഒന്ന് പോയെ... പോയെ..... കല്യാണം കഴിയുന്നത് വരെ മ്മള് അക്കുവിന്റെ കൂടെയ...... അവൾക് കൂട്ടായി ഇവിടെ.... ഇപ്പൊ പൊന്ന് മോൻ സ്റ്റാൻഡ് വിട്ടേ......മ്മ് ചെല്ല്..... പിന്നെ നമ്മുടെ പുന്നാര മോൻ വിളിച്ചിരുന്നു..... ഷാഫികയെ അവനിട്ടു പാടം പഠിപ്പിക്കാ.....അവരുടെ ട്രിപ്പ്‌ ഇനി മൂന്ന് ദിവസം കൂടെ ഒള്ളു.... അവന് വരുമ്പോൾ മ്മള് അവിടെ ഇല്ലേൽ വീട് തലതിരിച്ചു വെക്കും.....

.ഡാഡ് ഒന്ന് വിളിച്ചെക്ക്.... ഹീറോ അല്ലെ മോന്റെ......." "വിളിക്കും ഡി..... മ്മള് വിളിക്കും.... മ്മളെ കുറിച് നിനക്കോ ഒരു വിചാരം ഇല്ല.... ന്റെ മോനെങ്കിലും ഉണ്ടല്ലോ......അണ്റോമാന്റിക് മൂരാച്ചി കെട്ടിയോൾ......." ന്ന് പറഞ്ഞു മ്മളെ നോക്കി ഒന്ന് പുച്ഛിച്ചു തിരിഞ്ഞതും.....മ്മള് ആളെ പിടിച്ചു വേച്ചു തിരിച്ചു നേരെ മരത്തിലേക് ചാരി നിർത്തി കൊണ്ട് പറഞ്ഞു... "ഹോയ്.....എന്താ പറഞ്ഞെ മ്മള് അൺറൊമാന്റിക് ആണെന്നോ.... ആണോ.... ആണോന്ന്......"🤨 ന്ന് പറഞ്ഞോണ്ട് മ്മള് ആളിലേക് ഒന്നൂടെ ചേർന്നു കൊണ്ട് ചൂണ്ടു വിരലിനാൽ നെറ്റിയിലൂടെ മൂക്കിൻ തുംമ്പ് വഴി ചുണ്ടിൽ എത്തി പതിയെ ചുണ്ടിലായി തഴുകി കൊണ്ട് ആളെ കണ്ണിലേക്കു നോക്കി ഒന്ന് ഉയർന്നു പൊങ്ങി മൃദുവായി ചുണ്ടിൽ ഉമ്മ വെച്ചതും......

ചെക്കന് ഉണ്ട് കണ്ണും മിഴിച് നോക്കി നിക്കുന്നു......🤭 മ്മള് ഒന്ന് ചിരിച്ചോണ്ട് ആളിൽ നിന്ന് വേർപെട്ട് കൊണ്ട് പറഞ്ഞു... "ഹോയ് ആഹിൽ ഷാൻവർ.... ഡോണ്ട് അൺണ്ടെർസ്റ്റിമേറ്റ്‌ ദി പവർ ഓഫ് കോമൺ വുമൺ..... ഓക്കേ......."😏 ന്ന് പറഞ്ഞു ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ ഞൊടിയിട കൊണ്ട് മ്മളെ പിടിച്ചു വലിച്ചു മരത്തിലേക് ചേർത്ത് വെക്കലും മ്മടെ അധരത്തിലെക്ക് ചുണ്ട് പതിപ്പിച്ചതും മ്മള് തറഞ്ഞു നിന്നു പോയി..... മ്മള് ഒന്ന് പിടഞ്ഞതും.... മ്മടെ അരയിൽ പിടിച്ചു കൊണ്ട് മ്മളിലേക് ചേർന്നു നിന്ന് മ്മടെ അധരത്തിലെക്ക് ആഴ്ന്നിറങ്ങി.....

ആവേശത്തോടെ ചുണ്ടിനെ നുകർന്നു കൊണ്ട് ദിശയറിയാതെ ആൾടെ കൈകൾ മ്മടെ അരയിലൂടെ ചലിച്ചു കൊണ്ടേ ഇരുന്നു...... ചുണ്ടിൽ നിന്ന് വേർപെടുത്തിയ അധരം മ്മടെ കഴുത്തിലേക്ക് ഒഴുകിയിറങ്ങിയതും..... മ്മടെ കൈകൾ ചെക്കന്റെ പുറത്ത് അള്ളിപിടിച്ചു ഒന്ന് കുറുകി പോയി..... അപ്പോൾ തന്നെ ആൽബിയുടെ "അകത്തേക്കു കയറി പോടി....." ന്നുള്ള അലറൽ കേട്ടതും.... മ്മള് പെട്ടന്ന് ചെക്കനെ തള്ളി മാറ്റി കൊണ്ട് കിതപ്പ് അടക്കാൻ പാട് പെട്ടു..... പിന്നെയും മ്മളെ അടുത്തേക് വന്നതും..... മ്മള് തലയും താഴ്ത്തി കൊണ്ട് കിതപ്പോടെ പറഞ്ഞു.... "ഷാൻ..... വെ.... വേണ്ട.....വരണ്ട....അ...അടുത്തോട്ട്.അവര്.... അവര് വ...വരും......"

ന്ന് മ്മള് പറഞ്ഞു നിർത്തിയതും..... ചെക്കന് പെട്ടന്ന് മ്മളെ വാരിപുണർന്ന് പിന്നെ വിട്ടു നിന്നോണ്ട് മ്മടെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.... "നീയങ്ങു കിതച്ചല്ലോടി.....തീരെ സ്റ്റാമിന ഇല്ലെ.....മ്മടെ പെണിന്ന്....ഹേ......"😉 "പോടാ കടുവെ......"😌 ന്ന് പറഞ്ഞു തള്ളി മാറ്റി മ്മള് മുന്നോട്ട് പോയതും...... തറഞ്ഞു നിന്ന് പോയി.... മുന്നോട്ട് പോയ മ്മൾക് എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന് പരുങ്ങിയതും മ്മടെ പുറകെ വന്ന ഷാനുo ഉണ്ട് മ്മളെ പോലെ......പരുങ്ങുന്നു.... ഞങ്ങടെ തൊട്ട് മുന്നിൽ അതാ ആക്കുവും കിച്ചുവും കൂടെ ഉമ്മിക്കുന്നു.....😘😘🙈 മ്മള് അപ്പോൾ തന്നെ ആകെ ചമ്മി കൊണ്ട് ചെക്കനെ നോക്കി പിന്നെ പെട്ടന്ന് തന്നെ അകത്തേക്കു നടന്നു......

വാതിൽക്കലേക് നടന്നടുത്തതും....പെട്ടന്നാണ് അക്കു മ്മളെ വിളിച്ചു നിർത്തി ഓടി വന്നു..... രണ്ട് പേർക്കും പരസപരം നോക്കാൻ ചമ്മലോടെ പരസ്പരം ഒളികണ്ണിട്ട് നോക്കി ഒന്ന് വളിഞ്ഞ ഇളി ഇളിച്ചോണ്ട് ഒരുമിച്ച് അകത്തേക്കു കയറിയതും...... അകത്തെ കാഴ്ചയിൽ ഒരുനിമിഷം തറഞ്ഞു നിന്നതും അക്കു..... "അല്ലുചായ....." ന്ന് വിളിച്ചു അങ്ങോട്ടായി ഓടിയതും......പിന്നീട് അക്കുവിന്റെ പ്രവർത്തിയിൽ പകച്ചു പോയത് മ്മടെ മാത്രം അല്ല പാവം ആനിയുടെ കൂടെ യവ്വനം ആയിരുന്നു........😵😵 ........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story