രാവണ പ്രണയം🔥 : ഭാഗം 69

Ravana Pranayam Novel

എഴുത്തുകാരി: അമീന

"ഷാഹിൽ....." വണ്ടിയിൽ നിന്നറങ്ങിയ അവന്റെ മിഴികൾ മ്മളിലേക്കായി പതിക്കവേ ഞൊടിയിട കൊണ്ട് ആനിയിലേക് തിരിഞ്ഞു കൊണ്ട് അവളുടെ തോളിൽ മുഖം ചേർത്ത് വെച്ച് അമർത്തിയതും......മ്മളെ പോലെ അവനെ കണ്ട ഞെട്ടൽ ആനിയിലും തീർത്തെന്ന് മനസ്സിലായത് മ്മളിൽ മുറുകുന്ന അവളുടെ കൈകളാൽ ആയിരുന്നു...... അവന്റെ ഓരോ കാൽവെപ്പും അടുക്കുന്നതിനനുസരിച് ആനിയിലുള്ള മ്മടെ പിടി മുറുകി കൊണ്ടിരുന്നു..... പെട്ടന്നാണ് അവിടെയായി വല്യപ്പച്ചന്റെ ശബ്ദം ഉയർന്നത്... "ആരാ......മനസ്സിലായില്ല......" "എന്നെ അറിയാൻ ഇടയില്ല..... അയാം ഷാഹിൽ....ചെറിയ രീതിയിൽ പലിശ ഇടപാട് ഒക്കെ ഉണ്ടേ......" "അതിന് ഇവിടെ ആരാ ക്യാഷ് മേടിച്ചേ......ജേക്കബേ...

നിനക്കും തുടങ്ങിയോ പലിശ ഇടപാട്...." "ഇല്ല അപ്പച്ചാ എനിക്ക് ഇവനെ അറിയില്ല....ആരാടാ നി...." "ഹെലോ.... ഞാൻ പറഞ്ഞില്ല...പൈസ ഇടപാട് കൊണ്ട് അല്ല ഞാൻ ഇവിടെ വന്നത്....ന്റെ പെങ്ങളെ ഇവിടെ കൊണ്ട് വിടാൻ വന്നതാ.... " ന്ന് പറഞ്ഞു അവൻ "ഷാദിയ..." ന്ന് വിളിച്ചതും മ്മള് പെട്ടന്ന് തന്നെ ആനിയിൽ നിന്ന് അകന്ന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അകത്തേക്കു പോയി..... അവിടെ നിന്ന് പുറത്തേക് ജനൽ വഴി തലയിട്ട് നോക്കിയതും കാർ ഡോർ തുറന്ന് ഷാദി ഇറങ്ങി വരുന്നത് കണ്ടു...... വിശാദമായ ചിരിയോടെ ഇറങ്ങിയ അവളെ കണ്ട് ഇവിടെ ഒരാളുടെ മുഖം പൂർണചന്ദ്രനെ പോലെ തിളങ്ങി നിൽപ്പുണ്ട് ആരാ... 🤔 ആരാ..🤭. ആ നമ്മടെ അർഷി സാർ തന്നെ അല്ലാണ്ട് ആരാ....😉...

ഓഹോ.... അപ്പൊ ആൾക്കൊരു ആട്ടം ഉണ്ട്....കണ്ടില്ലേ നോക്കുന്ന നോട്ടം.....ഇത് മതി.... ഇതിൽ കയറും ഞ്യാൻ അതിൽ പിടിച്ചു വലിഞ്ഞു കയറും ഞ്യാൻ മോനെ അർഷി...... ന്നൊക്കെ ഹെവി ആയി കുറച്ച് കാര്യങ്ങളൊക്കെ പ്ലാൻ ചെയ്ത് ജനൽ വഴി നോക്കിയതും കണ്ടത് ആ പരനാറി കാറിൽ കയറി പോകുന്നതാണ്.... അവന്റെ വാഹനം അകന്ന് പോയതും ഒരു നെടുവീർപ്പോടെ ശ്വാസം വലിച്ചു വിട്ടൊണ്ട് കണ്ണും അടച്ചു തുറന്നു തിരിഞ്ഞു നോക്കിയതും മ്മള് എന്തിലോ ഒന്ന് ഇടിച്ചു നിന്നതും പെട്ടന്നായിരുന്നു..... യാരിത്...🙄 ന്ന് കരുതി തലയുയർത്തി നോക്കിയപ്പോൾ മ്മടെ ചെക്കനുണ്ട് മ്മളെ തന്നെ സംശയത്തോടെ നോക്കുന്നു.. ന്റെ റബ്ബേ മ്മള് ഒളിഞ്ഞു നോക്കുന്നതെങ്ങാൻ ഇങ്ങേര് കണ്ടോ...

ന്നൊക്കെ മനസ്സിൽ കരുതി ഒരു ഭവഭേധവും കൂടാതെ പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും.....അതുപോലെ പിരികം പൊക്കി മ്മളോട്..... "അല്ല നിനക്ക് എന്തായിരുന്നു ഇവിടെ പണി..... എല്ലാവരും പുറത്തു നിന്നപ്പോ നി മാത്രം എന്താ അകത്തേക്കു വന്നത്... അതും ഇവിടെ ഒളിഞ്ഞു നോക്കാനായിട്ട്........" "ആ... അത്‌... മ്മള് വെറുത..... അല്ല.. ന്നോട് അകത്തേക്കു പോകാൻ അപ്പ പറഞ്ഞില്ലേ..അതുകൊണ്ട് പോന്നതല്ലേ.....നി എന്തിനാ അതിന് ഇങ്ങനെ പോലീസിനെ പോലെ ചോദിക്കണേ... ഒന്ന് മാറ് ചെക്കാ......" ന്ന് പറഞ്ഞു അവനെ മറികടന്നു പോകാൻ ഒരുങ്ങവെ മ്മളെ പോകാൻ അനുവദിക്കാതെ ഇരുകൈയിലും പിടിച്ചു വെച്ചു ജനലിലെക്കായി അടുപ്പിച് ചേർത്ത് വെച്ച് ചോദിച്ചു....

"അങ്ങനെ അങ് പോയാലോ.. നി അപ്പ പറഞ്ഞത് കൊണ്ടല്ല ഇവിടെ വന്നത് ന്ന് മ്മക്ക് അറിയാം...ചെയ്യാൻ പറഞ്ഞാൽ അതുപോലെ അനുസരിക്കുന്ന ഒരാൾ......ഇതിൽ മറ്റെന്തോ ഉണ്ട്..." "ഉണ്ടല്ല....ഉണ്ടപൊരി....അനക് ന്നാൽ പോലീസിൽ ചേർന്നൂടെ....ഓരോന്ന് പറഞ്ഞു വരും.... ഒഞ്ഞു പോയെ നി...." "അങ്ങനെ മോള് ഒഴിയാൻ നിൽക്കണ്ട.....മ്മള് കണ്ടെത്തും മോളെ.....കാരണം ഞാൻ കണ്ടതാ നിന്റെ കണ്ണുകളിലെ പിടപ്.... അവനെ കണ്ടത് മുതല നിന്നിൽ മാറ്റം വന്നത്......നീയായിട്ട് പറയുന്നോ....അതോ...." ന്റെ റബ്ബേ... ഇവനിത് ചൂഴ്ന്നെടുത്തേച്ചും സത്യം ഒക്കെ മനസ്സിൽ ആക്കിയാൽ പിന്നെ ഷാഹിൽ ന്റെ പപ്പും പൂടെയും തിരഞ്ഞാൽ പോലും കിട്ടില്ല.....

അതുമല്ല ഇവനിത് കലിപ്പ് വന്നാൽ മുന്നും പിന്നും ഇല്ല......ഇന്ന് തന്നെ എന്നാ ചവിട്ടാ സെബിച്ചനിട്ട് കൊടുത്തേ....."🙄 ന്നൊക്കെ മ്മള് മനസ്സിൽ ഓരോന്ന് ചിന്തിച്ചതും "ടി.... ഞാൻ ചോദിച്ചത് കേട്ടോ നി... സത്യം പറ..." "ആ..... കേട്ടു... സത്യം അല്ലെ....അതല്ലേ പറയാൻ പോകുന്നേ...മ്മള് പറയട്ടെ.... പറയും.... പറയുവെ...." "ഡി കോപ്പേ... അതല്ലേ നിന്നോട് പറയാൻ പറഞ്ഞത്....." ന്ന് ചെക്കന് ചെറുതായൊന്ന് കലിപ്പ് ആയതും....😬 "ആ കലിപ്പ് ആക്....ന്താ സത്യം പറയാം.....അവനെ....ആ വന്നവൻ ഇല്ലെ... ന്റെ പഴയ ഒരു ക്രഷ് ആയിരുന്നെ...... അനക് അറിയോ...ഞങ്ങൾ.....ശ്യോ... ഒന്നും പറയാണ്ടിരിക്ക ബേധം.... യൂ നോ വൺ തിങ്....."

ന്ന് പറഞ്ഞു ചെക്കനെ ഒന്ന് മെല്ലെ കയ്യിലായി അടിച് മ്മള് ഇല്ലാത്ത നാണം അഭിനയിച്ചു കൊണ്ട് ചെക്കനെ നോക്കിയതും പകച്ചു പോയി.... മുഖം ഒക്കെ ചുമന്നു തുടുത് വിത്ത്‌ കട്ട കലിപ്പ്.....കലിപ്പ് ആകാൻ മാതൃരാ മ്മള് പറഞ്ഞത് കുറച്ച് കൂടിയോ... കൂടി കൂടി മക്കളേ അവൻ മ്മളെ അടുത്തേക്ക് അല്ലെ ഇ വരണത്....😲 മ്മള് നല്ല നിഷ്കു ചിരി അങ്ങ് പാസ്സ് ആക്കിയെങ്കിലും എവിടെ ചങ്കരൻ ഇപ്പഴും തെങ്ങിൽ തന്നെ ന്ന് പറഞ്ഞത് പോലെ കലിപ്പ് ഫിറ്റ്‌ ചെയ്ത് നിക്ക... അക്കു സോഫ്റ്റ്‌ ആയേക്ക് മോളെ.... അല്ലേൽ നി ഭസ്മം ആയി പോകും ആ നോട്ടത്തിൽ.....😕 ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് മ്മള് ചെക്കനെ നല്ല റൊമാന്റിക് ആയിട്ട് നോക്കി ആള് വരുന്നെന് മുന്നേ അടുത്തേക്കായി ചെന്ന് ഷർട്ട്‌ന്റെ ബട്ടൺസ്സിൽ വിരൽ കൊണ്ട് ചുഴറ്റി അവന്റെ നെഞ്ചിലായി ഷർട്ട്‌ന്ന് മുകളിലായി ചുണ്ട് പതിപ്പിച്ചതും...... ചെക്കന്റെ കൈ മ്മടെ അരയിലായി സ്ഥാനം പിടിച്ചിരുന്നു.....

ഓഹ് ഇപ്പൊ കലിപ്പിന് കുറച്ച് കുറവ് ഉണ്ട്.... ന്നൊക്കെ മനസിൽ പൂത്തിരി കത്തിച് അതിന്റെ വെട്ടം മുഖത്തേക്ക് കൊണ്ട് വന്നതും......മറിയം വന്നു വിളക്കൂതിയ പോലെ ഒറ്റ ഫ്യൂസ് പോകൽ ആയിരുന്നു.... മ്മടെ ഒരു കുഞ് ഉമ്മയുടെ പരിണിത ഫലം ആയിട്ട് ഇപ്പൊ ചെക്കന് ഫുൾ റൊമാന്റിക് എക്സ്പ്രെഷൻ ഒക്കെ മുഖത്തു വാരി വിതറി നിക്കുവാ....ന്നെ അങ്ങ് കൊല്ല്.....🤢 മ്മള് അത്‌ കണ്ട് ആൾടെ കൈകൾ മ്മടെ അരയിൽ നിന്ന് എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും...... ദയനീയമായി പരാചയപെട്ടതും..... മ്മള് വേണ്ട ന്നുള്ള രീതിയിൽ തലയനക്കി കാണിച്ചെങ്കിലും ചങ്കരൻ പിന്നെയും റൊമാന്റിക് മോഡ് ഓൺ ചെയ്ത് തെങ്ങിൽ തന്നെ സ്ഥിരമയക്കുവാണെന്ന് പറഞ് ആണ് നിൽപ്പ്.....

പതിയെ അവന്റെ മുഖം മ്മടെ മുഖത്തേക്കായി അടുത്തത്തും... "ഡാ...." ന്നുള്ള ഉച്ചത്തിൽ ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കിയ മ്മക്ക് കാണാൻ കഴിഞ്ഞത് ഓൾ ഫാമിലി പ്രേസേന്റ് വിത്ത്‌ ഒരാക്കി ചിരി...🙄 സിവനെ....വല്യപ്പച്ചനും ഉണ്ടല്ലോ ആ വളിഞ്ഞ ചിരി... ന്ന് ആലോചിച്ചു നിന്നതും അല്ലുച്ചയൻ വന്നു ചെക്കനോട് പതിയെ... "അലൻ....ആ കെയെങ്കിലും ഒന്ന് എടുത്ത് മാറ്റഡേ...." ന്ന് പറഞ്ഞപ്പോൾ ആണ് ചെക്കന്റെ കൈ ഇപ്പോഴും മ്മടെ അരയിൽ ആണെന്ന സത്യം മ്മള് മനസ്സിൽ ആക്കിയത്....😮 മ്മള് അപ്പോൾ തന്നെ അവന്റെ കൈ തട്ടി കുതറി മാറി ചെക്കനെ ഒന്ന് ചെറഞ്ഞു നോക്കിയതും..... അവൻ കാര്യമായി എല്ലാവർക്കും ചിരിച്ചു കൊടുക്കുന്ന തിരക്കില... തെണ്ടി... നാണം കെടുത്തി നിക്കുന്നത് കണ്ടില്ലേ.😡

മ്മള് പിന്നെ ആ ചമ്മൽ മാറ്റാൻ ആയി അവിട നിന്ന ഷാദിയെ പോയി കെട്ടി പിടിച്ചോണ്ട് ഓരോന്ന് ചോദിച് ആരെയും ഒന്ന് നോക്കാതെ അവളെയും കൊണ്ട് മുകളിലേക്കു പോകാൻ നിന്നതും.... "റോസിക്കുട്ട....." ന്നുള്ള വിളിയിൽ ഒന്ന് സ്റ്റക്ക് ആയി നിന്ന് തിരിഞ്ഞു നോക്കിയതും പുഞ്ചിരിയോടെ നോക്കി നിക്കുന്ന വല്യപ്പച്ചനെ കണ്ട് മ്മള് നോക്കി നിന്നതും... "വല്യപ്പച്ചനെ വേണ്ടയോഡി റോസമ്മോ......" ന്നുള്ള ചോദ്യത്തിന് മ്മള് അപ്പയെ നോക്കിയതും.... അപ്പ ഒന്ന് പുഞ്ചിരിച്ചു തന്നതും മ്മള് പതിയെ വല്യപ്പച്ചന്റെ അടുത്തേക് ചെന്നതും ആള് മ്മളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു... "വല്യപ്പച്ചന്റെ റോസിക്കുട്ടി അസ്സൽ കാന്താരി ആണല്ലേ..... ഹ്മ്.... ആണോ....."

ന്നുള്ള ചോദ്യത്തിന് മ്മള് ഒന്ന് ഇളിച്ചു കാണിച്ചതും.... മ്മടെ കവിളിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു... "ചെറുതിലെ ഇങ്ങനെ ആയിരുന്നു അല്ലെ ലിനേ.... ഈ ചിരി അത്‌ പോലെ ഇപ്പോഴും ഉണ്ട്..... ചെറുതിലെ കൊച്ചിന്റെ ഇ നുണ കുഴി കാട്ടിയുള്ള ചിരി....സെബി പറയുമായിരുന്നു ന്നാ ഭംഗി ആണ് അവന്റെ റോസിന്റെ ചിരിക്ക്ന്ന്..... ഒരു മാറ്റവും ഇല്ല... ഇപ്പഴും ന്റെ കുട്ടി ഒരു മാലാഖ തന്നെ...." ന്ന് പറഞ്ഞു നിർത്തിയതും.. മ്മള് "വല്യപ്പച്ച സെബിച്ചൻ.... ഞാൻ.. ഇന്ക് ഒന്നും....." "അതൊക്കെ വിട്ടേക്....ന്റെ കുട്ടി ഇവിടെ വന്നിരിക്ക്......" ന്ന് പറഞ്ഞു മ്മളെയും ചേർത്ത് സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു... "സെബിടെ കാര്യത്തിൽ മോൾക് ടെൻഷൻ വേണ്ട.... അവന് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞ് കാണില്ല...

. ഒന്ന് തനിച്ചിരുന്നു ആലോചിക്കട്ടെ....." ന്ന് പറഞ്ഞതും മ്മടെ അടുത്തായി വന്നിരുന്നു കൊണ്ട് ചെറിയച്ചയി മ്മളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... "അറിഞ്ഞില്ല ന്റെ ജേക്ക് ന്റെ മോള് ആണെന്ന്.... ന്റെ മോൻ കാരണം ഒത്തിരി വിഷമം ഉണ്ടായിട്ടുണ്ട്.... അവൻ വേണ്ടി ചെറിയചായി മാപ് ചോദിക്ക..." "ന്താ ചെറിയച്ചതായി ഇത്.... മാപ് ചോദിക്കെ... ന്റെ നല്ലതിന് വേണ്ടി ആണ് അവിടെന്ന് മാറ്റിയതെന്ന് അറിഞ്ഞില്ല...ഇനി ക്ഷമ... അത്‌ വേണ്ടാട്ടോ.... നിങ്ങളൊക്കെ ന്റെ സ്വന്തം ആയില്ലേ ഇപ്പൊ...... അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല... ഒരു ദേഷ്യവും ഇല്ല ഇ റോസിന് ആരോടും.... സെബിച്ചനോടും...."

ന്ന് മ്മള് പറഞ്ഞതും പിന്നെ അവിടെ വിശേഷം ചോദിക്കുന്നതിന്റെയും പറയുന്നതിന്റെയും തിരക്കിൽ ആയിരുന്നു.... "വല്യപ്പച്ച.... വല്യമ്മച്ചി വന്നില്ലേ... കണ്ടില്ലല്ലോ.... " ന്ന് മ്മള് പറഞ്ഞു കഴിഞ്ഞതും.... പുഞ്ചിരിച്ചുകൊണ്ട് പുറത്ത് നിന്ന് അകത്തേക് വാതിൽ കടന്നു വന്ന വരെ കണ്ട് മ്മള് അവിടെന്ന് എണീറ്റ് നിന്നതും......വല്യമച്ചിടെ കൂടെ വന്ന ആളെ കണ്ട് തറഞ്ഞു നിന്നു പോയി "ജോൺ...." 😲 അവനാണേൽ മ്മളെ ഇവിടെ കണ്ട ഞെട്ടൽ അവനിലും മ്മക്ക് കാണാൻ കഴിഞ്ഞതും വല്യമ്മച്ചി അകത്തേക്കു വന്നു കൊണ്ട് എന്നെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഓരോ കാര്യങ്ങൾ സംസാരിച്ചു. ഞാൻ ആരാണെന്നുള്ള സത്യം ജോൺ മനസ്സിലാക്കിയതും....

ആളുടെ ദയനീയമായ നോട്ടത്തിൽ ഞാൻ ഉള്ളിൽ ചിരിച്ചു.... പിന്നീട് വല്യച്ഛൻ എന്നേയും രാവണനെയും അടുത്തിരുത്തി കാര്യങ്ങൾ സംസാരിച്ചു.... വല്യപ്പച്ചന് ചെക്കനെ നന്നായി ബോധിച്ച മട്ടാണ്...... ചെക്കന്റെ ധൈര്യവും ആരെയും കൂസാത്ത പ്രകൃതത്തെ ഒക്കെ ആള് നന്നായി പുകഴ്ത്തി.... അതൊക്കെ കേട്ട് ചെക്കൻ മ്മളെ നോക്കി വല്യ ബിൽഡപ്പ് ഒക്കെ കാണിച്ചതും.... മ്മള് ഒന്ന് പുച്ഛിച്ചതും ചെക്കൻ മ്മളെ കലിപ്പിച് നോക്കിയതും മ്മള് നോട്ടം മാറ്റി.... പിന്നീട് ഓരോന്ന് സംസാരിച്ചു നാളത്തെ മഞ്ഞൾ കല്യാണത്തിന് അവിടെന്ന് എല്ലാവരെയും കൊണ്ട് വരണമെന്ന് അപ്പ അവനോട് പറഞ്ഞതും സമ്മതമെന്നോണം തലയാട്ടി കൊണ്ട് അർഷിയെം വിളിച്ചു....

.അങ്ങേര് ഇപ്പഴും എലി പുന്നെല്ല് കണ്ട പോലെ ഷാദിയെം നോക്കി നിക്ക.....ഞങ്ങളെ പ്ലാൻ അനുസരിച് പെണ്ണ് അവോയ്ഡ് കട്ടക്ക് വാരി വിതറുന്നും ഉണ്ട്....🤭 പിന്നീട് അവര് ബൈക്കിൽ കയറി പോയതും അവര് ഗേറ്റ് കടന്നതും.... അങ്ങോട്ടായി സിനുവും ശാലുത്തയും കൂടെ ബൈക്കിൽ വന്നിറങ്ങിയതും മ്മള് ഇത്തൂടെ അടുത്തോട്ടു ഓടി ചെന്ന് ബൈക്കിൽ നിന്നിറങ്ങിയ ഇത്തൂനെ കെട്ടിപിടിച്ചു.... മ്മള് ഇത്തയോട് ഓരോ വിശേഷം ചോദിച്ചറിഞ്ഞെങ്കിലും മ്മള് സിനുവിനെ മൈൻഡ് ചെയ്യാനേ പോയില്ല... അവരെയും അകത്തേക് വിളിച് കൊണ്ട് പോയി ഇത്തൂനെ എല്ലാവർക്കും പരസ്പരം പരിജയപെടുത്തി കൊടുത്തു..

സിനുവിനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ മ്മള് ഇത്തനെ കൂട്ടി മുകളിലേക്ക് കൊണ്ട് പോയതും ഇതൊക്കെ കണ്ട് സിനുവിനെ നോക്കി കളിയാക്കി ചിരിക്കുന്ന ഷാദിയെ നോക്കി ചെക്കൻ കണ്ണുരുട്ടി നോക്കുന്നത് കണ്ട് മ്മക്ക് ചിരി വന്നെങ്കിലും..... മ്മള് ചിരി ഉള്ളിലൊതുക്കി കൊണ്ട് മുകളിൽ ന്റെ റൂമിലേക്ക്‌ പോയി... റൂമിലെത്തിയതും ഞങ്ങടെ പുറകെ ചാടി തുള്ളി വന്ന സിനു... "ശാലുത്ത മ്മള് ഇങ്ങളെ അനിയത്തി മ്മടെ ചങ്ക് തെണ്ടിയെ കുറച്ച് നേരത്തേക്ക് എനിക്ക് വേണം..... മ്മള് അങ്ങ് എടുക്കുവാ...." ന്നൊക്കെ പറഞ്ഞു മ്മളെ വലിച്ചോണ്ട് അടുത്തുള്ള ഗസ്റ്റ്‌ റൂമിലേക്ക്‌ കൊണ്ട് പോയി അകത്തേക്ക് കയറ്റി ഡോർ അടച്ചു ലോക്ക് ചെയ്തതും......

മ്മള് ഓനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചതും അവിടെ ബെഡിൽ ഉണ്ട് ഇളിച്ചോണ്ട് ഇരിക്കുന്നു ഷാദി.... മ്മള് പിന്നെ അവളുടെ അടുത്തേക്ക് പോയി ഇരുന്നതും ചെക്കന് കലിപ്പിൽ ഷർട്ട്‌ കൈ തെറുത്ത്‌ വെച്ചോണ്ട് ഞങ്ങളിലേക് നടന്നടുത്തു.... ************** (മാരി ) മ്മള് ഗാർഡൻ നനച്ചോണ്ടിരുന്നപ്പോൾ ആണ് ഷാൻ കാക്കു എക്സിക്യൂട്ടീവ് ലുക്കിൽ ഇറങ്ങി വരുന്നു.....മ്മള് പൈപ്പ് ഓഫ്‌ ചെയ്ത് അങ്ങോട്ടായി ചെന്ന് കൊണ്ട് ചോദിച്ചു.... "ഷാൻ കാക്കു ഇങ്ങൾ ഇതെങ്ങട പോകുന്നെ...ഇങ്ങള് കാക്കുന്റെ കൂടെ പോയില്ലേ....." "ഇല്ല മോളെ... ഇന്ക് ഇന്ന് ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട് അതിന് പോകാൻ നിക്ക...ഈവെനിംഗ് വരെ എത്തു...." ന്ന് പറഞ്ഞു ഷാൻ കാക്കു കാറിൽ കയറി പോയതും അകത്തേക്കു കയറാൻ നിൽക്കവേ ബൈക്കിന്റെ സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ മ്മക്ക് കാണാൻ കഴിഞ്ഞത് ഗേറ്റ് കടന്നു വരുന്ന സിനാൻ നെ ആണ്....

മ്മടെ തൊട്ട് മുന്നിലായി ബൈക്ക് നിർത്തി ഒരുമാതിരി ചിരി ചിരിച്ചോണ്ട്.... "ബൈ ദി ബൈ ഇക്കാനെ വെയിറ്റ് ചെയ്തു നിക്കുവായിരുന്നോ മോളു....ഇനി നോക്കി കണ്ണ് കഴക്കണ്ട... ഞാൻ ഇങ് വന്നില്ലേ....." "ദേ.. സിനാൻ മ്മള് ഒരു കാര്യം പറയാം.... വെറുതെ മ്മളെ പുറകെ നടക്കണ്ട.... വീട്ടിൽ വന്നു ഇങ്ങനെ ശോ നടത്തിയാൽ ഉണ്ടല്ലോ... മ്മള് ന്റെ ബ്രോസ് നെ അറിയിക്കും....." "ന്നാൽ പെട്ടന്ന് ഒന്ന് അറിയിക്ക് പെണ്ണെ.... ന്നാൽ യെങ്കിലും മ്മടെ കാര്യത്തിൽ ഒരു നീക്കം ഉണ്ടാവൂല്ലോ... " ന്ന് പറഞ്ഞു ഇളിച്ചോണ്ട് ബൈക്കിൽ നിന്നിറങ്ങി മ്മളെ നേരെ വന്നതും... ഒന്ന് പകച്ചു പോയ മ്മള് ഒരടി പിറകിലേക് വെച്ചെങ്കിലും ഭവബേധം ഇല്ലാണ്ട് പറഞ്ഞു....

"ഒയ്യ്.... എങ്ങടാ ഇ തള്ളിക്കൊണ്ട് വരുന്നേ.... അവിടെ നിന്നെ....ഇയാള് എന്തിനാ വന്നേ അത്‌ ചെയ്ത് പോകാൻ നോക്ക്..." "പോകാനോ.... മ്മളൊ... ഒരിക്കലും ഇല്ല.... മ്മള് പെണ്ണ് ചോദിക്കാൻ വന്നതാ... എവിടെ എന്റെ അളിയൻസ്... വിളിക്കവരെ....." "ദേ... അവരിവിടില്ലാന്നുള്ള കാര്യം അറിഞ്ഞിട്ടാണ് ഇ ഷോ എന്നറിയാം.... ഡ്രസ്സ്‌ മേടിക്കാൻ വന്നതല്ലേ അവിടെ നിക്ക് കൊണ്ട് തരാം....." "അല്ല... മോള് ഒന്ന് നിന്നെ... ഇവിട പുറത്ത് മ്മടെ ഡോഗ് നിക്കും പോയി ഒരു ഗ്ലാസ് ജ്യൂസ് കൊണ്ട് വാടി ഇക്കാക്ക്....." ന്ന് പറഞ്ഞു മ്മള് പെണ്ണിനേയും മറികടന്നു അകത്തേക്കു പോകാൻ നിന്നതും ആന്റി അങ്ങോട്ടായി വന്നൊണ്ട് ചോദിച്ചു... "ആരിത് സിനു... മോൻ കുറെ ആയോ വന്നിട്ട്....

എന്താ അകത്തേക്കു വരാഞ്ഞേ......" "അത്‌ ആന്റി മ്മളെ ആരും അകത്തേക്കു വിളിച്ചില്ല..." ന്ന് മ്മള് പെണ്ണിനേ ഒന്ന് നോക്കി ആന്റിയോടായി പറഞ്ഞതും.... പെണ്ണുണ്ട് മ്മളെ ചെറഞ്ഞു നോക്കുന്നു... "അല്ലേലും ഇതിന് തീരെ ബുദ്ധി ഇല്ല... എന്താ പറയാൻഡെയെന്നൊന്നും...." ന്ന് ആന്റി അവളെ നോക്കി പറഞ്ഞതും പെണ്ണ്.. "മമ്മ....."😡 ന്ന് വിളിച്ചു ഉറഞ്ഞു തുള്ളി അകത്തേക്കു പോയതും...ആന്റി... "മോനെ വിളിക്കണോ കയറി വന്നൂടെ അകത്തേക്ക്.... അവള് അങ്ങനെയാ.. ഇപ്പോ കണ്ടില്ലേ ഞാൻ പറഞ്ഞതിന് കെറുവിച് പോയത്......" "ഏയ്യ് അത്‌ സാരമില്ല ആന്റി... മ്മള് ചുമ്മാ പറഞ്ഞതാ.... മ്മളെ വിളിച്ചായിരുന്നു....." "ന്നാൽ അകത്തേക്കു വ... ശാലു മോള് വന്നില്ലേ കൂടെ... വരുമെന്ന് പറഞ്ഞിരുന്നു അമി....."

"ഇല്ല ആന്റി.... കല്യാണത്തിന് ഇനി മൂന്ന് ദിവസം കൂടെ അല്ലേയുള്ളു... ഉമ്മി പറഞ്ഞു ഇനി കല്യാണo കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ മതിയേന്ന്... ഇത്ത ടൗണിൽ ഉണ്ട്.... അക്കുവിനെ കൂടെ കാണണം ന്ന് പറഞ്ഞു കൂടെ കൂടിയതാ....." "ന്നാൽ മോൻ ഇരിക്ക് കുടിക്കാൻ എടുക്കാം.... മാരി നി ആ ഡ്രസ്സ്‌ ഒന്ന് മോന്ക് എടുത്ത് കൊടുക്ക്......" ന്ന് അവളോട് വിളിച്ചു പറഞ്ഞതും.... യെവിടെന്നോ പൊട്ടിമുളച്ചോണ്ട് മ്മളെ ഒന്ന് ചെറഞ്ഞു നോക്കി സ്റ്റെയർ കയറി പോയി.... "ആ മോൻ വീടൊക്കെ ഒന്ന് കാണ്ടേക്..... അപ്പഴേക്കും കുടിക്കാൻ എടുക്കാം....."

ന്ന് പറഞ്ഞു ആന്റി കിച്ചൺക്ക് പോയതും.....മ്മള് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ബോൺ വിറ്റ ന്ന് പറഞ്ഞത് പോലെ നേരെ പെണ്ണിന് പുറകെ വിട്ടു... മ്മള് ചെന്ന് നോക്കുമ്പോൾ പെണ്ണ് ഷെൽഫിൽ നിന്ന് കവർ എടുത്ത് തിരിയവേ മ്മളെ കണ്ട് സ്റ്റക് ആയി നിന്ന്.... മ്മള് ഇങ്ങനെ ഒരാൾ നിൽക്കുന്നുണ്ടന്നെ ഒരു വിചാരം ഇല്ലാതെ മ്മളെ മറികടന്നു പോയതും...... പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് വെച്ചതും കണ്ണും തള്ളി നോക്കുന്നുണ്ട് പെണ്ണ്... "ന്താടി അനക് ഒരു പുച്ഛം...." ന്ന് മ്മള് സൗണ്ട് ഒന്ന് ഉയർത്തിയതും.... പെട്ടന്ന് പെണ്ണ് മ്മളെ വാ പൊത്തി പിടിച്ചു പറഞ്ഞു... "പ്ലീസ്... ഒച്ചയെടുക്കാതെ...അപ്പു ഉറങ്ങുന്നത് കണ്ടില്ലേ.... അവനെ ഉണർത്തിയാൽ ഉണ്ടല്ലോ....ഇന്നലെ വൈകിയ കിടന്നേ അവൻ......"

ന്ന് മ്മള് അവനോട് പറഞ്ഞു കൊണ്ട് അപ്പുവിനെ നോക്കിയതും....... ചെക്കന് പുതച്ചു ഒന്നൂടെ ചുരുണ്ടു കൂടി കിടന്നതും മ്മള് ഒന്ന് നെടുവീർപ്പിട്ടുണ്ട് തിരിഞ്ഞു ചെക്കനെ നോക്കിയതും പകച്ചു പോയി.... കണ്ണിമ വെട്ടാതെ മ്മളെ നോക്കി നിക്ക....ന്റെ റബ്ബേ പണി പാളിയോ.... മാരി കയ്യെടുത് മാറ്റടി... ന്ന് മ്മള് മ്മളൊടെന്നെ മനസ്സിൽ പറഞ്ഞു അവന്റെ വാ മൂടിയ കയ്യെടുക്കാൻ ഒരുങ്ങവെ പെട്ടന്ന് ചെക്കൻ മ്മടെ കൈ അതുപോലെ പിടിച്ചു വേച്ചു കൊണ്ട് കയ്യിലായി അമർത്തി ഉമ്മ വെച്ചതും മ്മള് കിളി പോയ പോലെ നിന്ന്.... പതിയെ മ്മടെ കൈ താഴ്ത്തി കൊണ്ട് മ്മളോട് ചേർന്നു പറഞ്ഞു.... "ന്താടി..... പിണക്കം മാറിയോ....മ്മള് ചുമ്മാ പറഞ്ഞതല്ലേ......"

"ആണേൽ കണക്കായി പോയി.... ഒന്ന് പോയെ... അല്ലേൽ മ്മള് അർതു വിളിക്കും......" "നി വിളിക്കില്ല....." "വിളിക്കും...." "നി വിളിക്കില്ല മാരി.... നിനക്ക് അതിന് കഴിയില്ല... കാരണം നി എന്നെ സ്നേഹിക്കുന്നു.... " "ദേ അനാവശ്യം പറയരുത്...." "ഹേയ്... കൂൾ.... ഇങ്ങനെ ഒക്കെ പറഞ്ഞാലും എനിക്ക് കാണാഡോ നിന്റെ കണ്ണിലെ പ്രണയം.....അല്ലായിരുന്നേൽ ഇപ്പൊ നിന്റെ കൈയിൽ ഉമ്മ വെച്ചതിനു നി ഇങ്ങനെ ആവില്ലായിരുന്നു പ്രതികരിക്കാ...." "അത്‌.... ഞ.... ഞാൻ... പെ... പെട്ടന്ന്....." "ഏയ്യ് നിനക്ക് വിക്കും തുടങ്ങിയോ.... എന്താ.....മുഖത്തു നോക്കിയാൽ കള്ളം പിടിക്കപെടുമോന്ന് ഭയം ഉണ്ടോ...." ന്ന് മ്മള് പറഞ്ഞതും പെണ്ണ് മ്മളെ പുറകിലേക്ക് തള്ളി മാറ്റി പുറത്തേക് ഇറങ്ങവേ ആ കൈകളിൽ പിടിച്ചു വെച്ചു പറഞ്ഞു...

"ഓടി പോയിക്കോ ..... വൈകാതെ ഈ കണ്ണിലെ പ്രണയം നി മ്മളോട് പറയുo....അധികം ഒളിപ്പിക്കാൻ കഴിയില്ലടാ നിനക്ക്.... പിന്നെ ഇങ്ങനെ ഞെരിപിരി കൊള്ളേണ്ട...." "ന്നാൽ ഒന്ന് കൈ വിട്... ആരെങ്കിലും വന്നു കണ്ടാൽ... പ്ലീസ് സിനുക്ക....." "മതി.... നിന്റെ വായിൽ നിന്ന് ഇപ്പൊ കേട്ടത് തന്നെ മ്മക്ക് ധാരാളം.... സിനുക്ക ഇഷ്ടായി.... ഒത്തിരി ഇഷ്ടായി...." ന്ന് പറഞ്ഞു പെണ്ണിനേ വലിച്ചു മ്മളെ അടുത്തേക് തൊട്ടു മുന്നിലായി നിർത്തി കൊണ്ട് ആ കണ്ണിലേക്കു നോക്കി... "മാരി...." "മ്മ്...." "I love u...." ന്ന് പറഞ്ഞു മ്മള് സ്റ്റെയർ ഇറങ്ങി പോയി.... ഒന്ന് തിരിഞ്ഞു നോക്കിയ മ്മള് കണ്ടത് കിളി പോയ പോലെ നിക്കുന്ന പെണ്ണിനെ ആണ്...

താഴെ എത്തിയപ്പോൾ ആന്റി തന്ന ജ്യൂസ് കുടിച്ചു പെണ്ണ് കൊണ്ട് തന്ന കവറും മേടിച്ചു പോയി വരാമെന്നു പറഞ്ഞു ബൈക്ക് എടുത്ത് ഇറങ്ങി... പോകുന്ന പോക്കിൽ ആന്റി കാണാതെ ഒന്ന് സൈറ്റ് അടിച്ചതിന് ആ മുഖത്തു വിരിഞ്ഞ പുഞ്ചിരിയിൽ മനസിൽ ഡപ്പാം കൂത്ത് വരെ നടത്തി ബൈക്ക് നേരെ ടൗണിൽ നിൽക്കുന്ന ഇത്തയുടെ അടുത്തേക് വിട്ടു.... അവിടെന്ന് നേരെ അക്കുവിന്റെ അടുത്തേക്കും..... അവളുടെ അപ്പാടെ ഫാമിലി മുഴുവൻ ഉണ്ടായിരുന്നു ഞങ്ങൾ അവിടെത്തിയപ്പോൾ.....എല്ലാവരെയും പരിചയപെടുത്തിയെങ്കിലും അക്കു കൊരങ്ങി മ്മളെ ഒന്ന് നോക്കുക കൂടെ ചെയ്തില്ല.... അന്ന് കിളിക്കൂട്ടിൽ വെച്ച് സംഭവിച്ചതിന് ശേഷം പെണ്ണ് മ്മളെ കാൾ ഒന്ന് എടുത്തിട്ടില്ല....

അന്ന് അവളുടെ അവസ്ഥ മനസ്സിൽ ആക്കാതെ മ്മള് മ്മടെ ഇത്തയുടെ കാര്യത്തിൽ ഒന്ന് സ്വാർത്ഥൻ ആയി.... അപ്പൊ മ്മള് ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവളുടെ അവസ്ഥ മനസ്സിലാക്കിയില്ല.... അതിന് ആണെന്ന് തോനുന്നു പെണ്ണ് മ്മളെ ഒന്ന് നോക്കുന്നു കൂടിയില്ല....ഒന്നൂല്ലേലും മ്മളെ ചങ്ക് അല്ലെ.... മ്മടെ അവസ്ഥ കണ്ട് ഇളിക്കാൻ ഷാദി കോപ്പും.... ഇത്തയുമായി അകത്തേക്കു പോയതും ഇത്തയോട് പറഞ്ഞു പെണ്ണിനേയും വലിച്ചു കൊണ്ട് ഒരു റൂമിലേക്ക്‌ കയറി കതകടച്ചു ലോക്ക് ചെയ്തു തിരിഞ്ഞതും മ്മളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ പെണ്ണ് അതാ ഷാദിയുമായി ഭയങ്കര കത്തി...

അത്‌ കണ്ടതും മ്മള് ഷർട്ട്‌ന്റെ കയ്യും തെരുത് കയറ്റി അവരെ രണ്ടിനെയും തള്ളി മാറ്റി ഇടയിൽ കയറി ഇരുന്ന് മുഖത്തോട് മുഖം നോക്കിയതും ഷാദി മ്മളെ നോക്കി ഇളിക്കുന്നു.....മറ്റേ കോപ്പ് സീലിങ്ങും നോക്കി ഇരിക്ക.. അതോടെ മ്മള് ഇനി അറ്റകൈ പ്രയോഗം തന്നെ ന്ന് മനസ്സിൽ കണക്ക് കൂട്ടി എണീറ്റ് നിന്ന് ഒന്നും നോക്കീല്ല... പെണ്ണിന്റെ കാലങ്‌ പിടിച്ചു... കോപ്പ്... കുറെ നേരം സൊറി ഒക്കെ പറഞ്ഞു അതിന് പകരം ആയി മ്മളോട് ഒരു ഫാമിലി പാക്ക് ഐസ് ക്രീം ആണ് ചോദിച്ചത്.... ചങ്ക് ആയി പോയില്ലേ സഹിച്ചല്ലേ പറ്റു.... അത്‌ കഴിഞ്ഞു റൂമിൽ നിന്ന് പോകാൻ നിന്ന മ്മളെ പിടിച്ചു വേച്ചു രണ്ടും കൂടെ ഇടിച്ചു ഇഞ്ച പരുവം ആക്കി.... അക്കു അടിക്കും അത്‌ ഓക്കേ...

കൊരങ്ങി ഷാദി അടിച്ചതിന്റെ കാരണം അറിയാതെ മ്മള് ചോദിച്ചതിന് അക്കുവിനെ വേണ്ടി ആണെന്ന് പറഞ്ഞു മ്മളെ നോക്കി കൊഞ്ഞനം കുത്തി കതക് തുറന്നു ഇറങ്ങി ഓടിയതും... "ഷാദി... നിക്കടി അവിടെ... ന്നെ ചുളുവിൽ അടിച്ചു ഓടിയ നിന്നെ വെച്ചേക്കില്ലടി തെണ്ടി......" ന്ന് പറഞ്ഞു സിനു അവക്ക് പുറകെ ഓടിയതും.... മ്മള് ചിരിച്ചോണ്ട് റൂമിന് പുറത്തിറങ്ങി ശാലുത്തയുടെ അടുത്തേക് പോകാൻ ഒരുങ്ങവെ ഒരു കൈ മ്മളെ പിടിച്ചു അടുത്തുള്ള റൂമിലേക്ക്‌ വലിച്ചു കയറ്റിയതും.......മ്മടെ തൊട്ട് മുന്നിലായി നിക്കുന്ന സെബിച്ചനെ കണ്ട് തറഞ്ഞു നിന്നപ്പോഴേക്കും മ്മടെ പുറകിലായി കതകടഞ്ഞിരുന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story