രാവണ പ്രണയം🔥 : ഭാഗം 73

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അക്കു) ഇന്നാണ് മ്മളെ മഞ്ഞൾ കല്യാണം..മ്മടെ അച്ചായൻസ് എല്ലാവരും കൂടെ വീടൊക്കെ ഭംഗിയായി ഒരുക്കിയിരുന്നു..... ആകെ കൂടെ മഞ്ഞ മയം....അകം മുഴുവൻ മഞ്ഞ കർട്ടൻ കൊണ്ട് അലങ്കരിച്ചിരിക്കുന്നു....ബൾബും തോരണങ്ങളും ആകെ കൂടെ ഒരാനച്ചന്തം....പൊളി ഉസാറായിക്ക്... മുറ്റത്തെ പൂന്തോട്ടത്തിന് അടുത്തായി ഉള്ള ലോണിൽ കുറഞ്ഞ ഉയരത്തിലായി സ്റ്റേജ് കെട്ടി അലങ്കരിച്ചിരുന്നു..... വളരെ ഭംഗിയിൽ അവിടെയാകെ മഞ്ഞ കർട്ടൻ കൊണ്ട് സ്റ്റേജിന് വശങ്ങളിലായി തൂക്കിയിട്ടിരിക്കുന്നു....അതിലായി നിറയെ കുഞ്ഞു അലങ്കാര ബൾബുകളാലും പൂക്കളാലും ഫുൾ ഡെക്കറേറ്റ് ചെയ്തിരുന്നു....... അച്ചായൻസ് എല്ലാവരും ഓരോരോ കാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നുണ്ട്.....

വൈകുന്നേരത്തോടു കൂടെ എല്ലാവരും എത്തും.... ശാലുതയും ഫാമിലിയും രാവണനും ഫാമിലിയും എല്ലാം.. അമ്മച്ചിയും അമ്മായിയും വല്യമ്മച്ചിയുടെ മേൽനോട്ടത്തിൽ മഞ്ഞൾ അരക്കുന്ന തിരക്കിലും..... സെബിച്ചൻ ഫുഡ്‌ ഡിപ്പാർട്മെന്റ് അറേഞ്ച് ചെയ്യുന്ന പണിയിലും ആണ്..... ജോൺ ആണേൽ വല്യപ്പച്ചൻ പറയുന്ന ഓരോ പണികൾ പട്ടിയെ പോലെ എടുക്കുന്നുണ്ട്.... മ്മള് അത്‌ കണ്ട് കളിയാക്കി ചിരിക്കുമ്പോൾ ചെക്കൻ പല്ല് കടിച്ചു നോക്കും....മ്മള് അപ്പോൾ തന്നെ വലിയപ്പച്ചനെ കാണിച്ചു കൊടുത്താൽ ആള് ഡീസന്റ് ആകും....🤭 അതിനൊക്കെ പുറമെ ഇവിടെ രണ്ടണ്ണം അവരുടെ ഡ്രസ്സ്‌ ഒക്കെ എടുത്തേച്ചും സെറ്റ് ആക്കുന്ന തിരക്കിൽ ആണ്......

പിന്നെ ആനിയുടെ അപ്പയും അമ്മച്ചിയും മാരേജിനെ എത്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു.. അവള്മാര് മ്മടെ ഡ്രസ്സ്‌ ഒക്കെ ഓൾറെഡി സെറ്റ് ആക്കി വെച്ചിരുന്നത് കൊണ്ട് മ്മക്ക് കാര്യമായ പണി ഒന്നും ഇല്ലേന്.. വൈകുന്നേരം മഹ്‌രിബ് നിസ്കാരം ഒക്കെ കഴിഞ്ഞു നിക്കുമ്പോൾ ആണ് അമ്മച്ചി വന്ന് പെട്ടന്ന് ഒരുങ്ങാൻ പറഞ്ഞത്.... അവരൊക്കെ ഇപ്പൊ എത്തുമെന്ന് പറഞ്ഞ് പോയതും.... കുളിച്ചു വന്ന മ്മളെ രണ്ടും കൂടെ ഒരുക്കാൻ തുടങ്ങിയില്ലേ.. കുറച്ച് കഴിഞ്ഞതും.... മഞ്ഞ ഡ്രെസ്സിൽ തിളങ്ങി ലിയു വന്നു..പിന്നീട് അവരെ രണ്ടിനേം ഒരുങ്ങാൻ പറഞ്ഞ് വിട്ടു ബാക്കി മ്മളിലുള്ള ഒരുക്കങ്ങൾ ലിയു അങ്ങ് തുടങ്ങി......

മഞ്ഞയിൽ റെഡ് നിറത്തിലുള്ള ഫ്ലോറൽ വർക്കോടുകൂടെയുള്ള ദാവണി ആയിരുന്നു മ്മൾക്ക് അല്ലുച്ചയൻ എടുത്ത് തന്നത്..നല്ല ഭംഗിയിൽ അതുടുപ്പിച്ചു.... കയ്യിലായി നിറയെ വളകൾ ഇട്ടു.... കഴുത്തിൽ ചെക്കന്റെ മഹർ മാല മിന്നി തിളങ്ങി...😌 മുടി നല്ല ഭംഗിയിൽ കെട്ടിവെച്.... വലിച്ചു നീട്ടി കണ്ണെഴുതി.... തലയിൽ ഷാൾ ഇട്ട് അതിന് മുകളിലായി കുഞ്ഞു ഫ്ലോറൽ ക്രൗൺ കൂടെ അണിയിച്ചു.... മ്മളെ മുഴുവൻ ആയി അങ്ങ് മാറ്റിമറിച്ചു സുന്ദരി ആക്കി....🙈 ഷാദുട്ടൻ ഷാൻ കാക്കുവിന്റെ കൂടെ രാവണൻന്റെ വീട്ടിലോട്ട് പോയെന്ന് പറഞ്ഞു.....അവൻ അവരുടെ കൂടെ വരുമെന്ന്...... കുറച്ച് കഴിഞ്ഞതും.... ഒരുങ്ങാൻ പോയ ആനിയും ഷാധിയും വന്നു.... അവരും മഞ്ഞയിൽ തിളങ്ങി.....

കുറച്ച് കഴിഞ് സെബിച്ചൻ വന്നു അവരൊക്കെ എത്തിയെന്ന് പറഞ്ഞതും.... മ്മളെയും കൊണ്ട് അവര് മൂന്നും കൂടെ സ്റ്റെയർ ഇറങ്ങിയതും.... മ്മടെ കണ്ണുകൾ ഉടക്കിയത് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന മ്മടെ രാവണനിലാണ്...... Uff....ന്നാ ലുക്ക്‌ ആണ് ന്റെ പടച്ചോനെ അങ്ങേരെ കാണാൻ....പഹയൻ അങ്ങ് മൊഞ്ചു കൂടിക്കണല്ലോ.....കണ്ടിട്ട് പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ഒക്കെ തോന്നുണ്ട്....കെട്ടിയോനെ വായിനോക്കി ന്നുള്ള പേര് വരണ്ടിരിക്കാൻ വേണ്ടി മാത്രം മ്മള് നോട്ടം മാറ്റുവാ.....😍😘 ന്നൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ട് ചെക്കനിലേക്കുള്ള നോട്ടം കഷ്ട്ടപെട്ട് മാറ്റി അവരോടൊപ്പം സ്റ്റെയർ ഇറങ്ങി....... (അലൻ ) ഇന്നലെ മുതലേ മ്മള് ഓരോ കാര്യത്തിനായി ഓടി നടന്നു എല്ലാം ഒന്ന് സെറ്റ് ആക്കി..

.ബ്രോ ഇന്നലത്തോടെ ലീവ് ഓക്കേ ചെയ്ത് ആളും ഞങ്ങൾക്കൊപ്പം ഉണ്ട്..... ഷാൻ....ഇന്ന് മ്മടെ പെണ്ണിന്റെ വീട്ടിലോട്ട് പോകാൻ നേരം ആയതും അവന്റെ മോനുമായി വന്നു... വന്ന ഉടൻ ചെക്കൻ അപ്പുവിനോടും മിയു മോൾക്കും പുറകെ കൂടി..മാരിയും മാജിയും ഒരുങ്ങി വന്നു ഞങ്ങളോട് ഒരുങ്ങി ഇറങ്ങാൻ പറഞ്ഞത്...... അളിയൻ നാളെ വരുള്ളൂ... ആൾടെ കൂടെ വർക് ചെയ്യുന്ന ഒരാളുടെ വീട്ടിൽ അയാൾ കൊടുത്തു വിട്ട സാധനം കൊണ്ട് കൊടുക്കാൻ പോയിരിക്ക...... ഉമ്മി ഡാഡും നേരത്തെ ഒരുങ്ങി നിക്കുവാ...പിന്നീട് ബ്രോയും മ്മളും എല്ലാവരും ഒരുങ്ങി ഇറങ്ങി പെണ്ണിന്റെ വീട്ടിലോട്ട് വിട്ടു..... ഞങ്ങൾ അവിടെ എത്തിയതും.... ശാലുവും സിനുവും ഫാമിലിയും അവിടെ ഹാജർ ആയിരുന്നു....

അമി കണ്ണെടുക്കാതെ നോക്കി കൊണ്ട് നിക്ക ശാലുവിനെ....😜 മ്മള് ആണേൽ മ്മടെ പെണ്ണിനെ കാണാഞ്ഞിട്ട് മുള്ളിൽ ചവിട്ടി നിക്കുന്ന പോലെ നിന്നതും.....മ്മടെ അടുത്തോട്ടു വന്ന ആൽബി മ്മളെ നന്നായി ഒന്ന് വാരി..അവൻ പറഞ്ഞറിഞ്ഞു സെബാസ്റ്റ്യനെയും ജോണിനെയും കുറിച്........ മ്മളെ കണ്ട് ജോൺ പരുങ്ങുന്നുണ്ട്.... നന്നായി മേടിച്ചു കൂട്ടിയ സ്മരണ കൊണ്ട് ആകും അവൻ മ്മടെ മുന്നിലേക്ക് വന്നിട്ടില്ല....👊 സെബാസ്റ്റ്യൻ മ്മളോട് വന്നു സോറി ഒക്കെ പറഞ്ഞു കൂട്ടായി... അവന്ക് റോസ് നെ കുറിച്ച് പറയാൻ നൂർ നാവ് ആണ്.....അവളോടുള്ള അവന്റെ സ്നേഹം ഒക്കെ കാണുമ്പോൾ എന്തോ അത്‌ മ്മളിൽ ചെറുതായി കുശുമ്പ് കയറ്റുന്നുണ്ടോന്ന് ഒരു ഡൌട്ട്.......😬

അർഷി കുറെ ആയി നോട്ടം ആകെ ഇട്ട് ചുറ്റിക്കുന്നു.... അവന്റെ കള്ള കളി മ്മള് കയ്യോടെ പൊക്കി... അവന്റെ പുറകെ ഷാദിയ ഇഷടാമാണെന്ന് പറഞ്ഞു നടന്നതും എല്ലാം ചെക്കനെ കൊണ്ട് പറയിപ്പിച്ചു..... പെണ്ണ് അവനെ അവോയ്ഡ് ചെയ്തപ്പോൾ ആണ് ചെക്കന്റെ മനസ്സിൽ അവളുണ്ടെന്ന് തെണ്ടിക്ക് മനസ്സിലായത് പോലും....അതുകൊണ്ട് തന്നെ ഇന്നത്തോടെ എല്ലാം സെറ്റ് ആക്കിയെക്കണം ന്നു പറഞ്ഞു കൊണ്ട് വന്നതാ അവനെ.... അതിന് വേണ്ടി തിരയുന്നത..... മ്മടെ ഉമ്മി..... പെണ്ണിന്റെ അമ്മച്ചീന്റെ കൂടെ ശാലുവിന്റെ ഉമ്മാനേം കൂട്ടി....ഒരുമിച്ച് കൂടി......അവര് അടുക്കളയിൽ പോയെന്ന് തോനുന്നു......മ്മൾക് ആണേൽ നിന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല.......

കൊപ്പത്തി എവിടെ പോയി കിടക്കുവാ.... മ്മളെ ഇങ്ങനെ കാത്തിരിപ്പിച്ചതിന് അവൾക്കിട്ട് കൊടുക്കുന്നുണ്ട്....ക്ഷമക്കും ഒരു പരിധി ഇല്ലെ...ഇനിയും അവള് ഇറങ്ങി വന്നില്ലേൽ അമ്മയാണേ അവളെ പൊക്കിഎടുത്ത് കൊണ്ട് വരും ഞാൻ.. ന്നൊക്കെ മനസിൽ പറഞ്ഞു ഇടക്ക് ഇടക് സ്റ്റയറിലേക് നോക്കി കൊണ്ട് നിന്നതും..... ആൽബി മ്മളെ അടുത്തോട്ടു വന്നു പിന്നെയും വാരൽ ആരംഭിച്ചതും.... അതുവരെ പെണ്ണിനെ കാണാതെ നിന്ന ടെൻഷനിൽ ഉയർന്നു വന്ന കലിപ്പിൽ അവന്റെ വയറിനിട്ട് ഇടിച്ചതും അവൻ... "ടാ പരനാറി.... മ്മളെ കൊന്നോടാ..... അന്റെ പെണ്ണിനെ അവളുമാർ ഒരുക്കുവട....മ്മളെ ഇങ്ങനെയിട്ട് ഇടിചാൽ അവളുമാർ വരോ......"

"ആൽബി.... മ്മളെ ഇനിയും ക്ഷമ പരീക്ഷിപ്പിക്കരുത്..... അവളെ നീ വിളിച്ചോണ്ട് വരുന്നോ അതോ മ്മള് പോണോ....." "ഡാ കോപ്പേ... കുറച്ചു നേരം വെയിറ്റ് ചെയ്യ്....ഇപ്പൊ വരും.... സെബി പോയി വിളിച്ചിട്ടുണ്ട്...... ആ..ദേ വന്നല്ലോ അന്റെ പെണ്ണ്...ഇനി നിങ്ങൾ എന്നാന്ന് വെച്ചാൽ ആയിക്കോ.... മ്മളെ വിട്ടേക്ക്....." ന്നു പറഞ്ഞു മ്മടെ അടുത്തൂന്ന് മാറിയതും.....കണ്ണിലുടക്കിയത് സ്റ്റെയർ ഇറങ്ങി വരുന്ന മ്മടെ പെണ്ണിൽ ആയിരുന്നു... അവളെ കണ്ട നിമിഷം ശ്വാസം പോലും എടുക്കാൻ മറന്ന് പോയ പോലെ അവളിൽ ലയിച്ചു നിന്ന് പോയി..കണ്ണെടുക്കാൻ കഴിയാതെ പെണ്ണിനെ മൊഞ്ചിൽ ലയിച്ചു..... ആടാർ മോന്ജ് ആയിക്ക് പെണ്ണ്..... കടിച്ചു തിന്നാൻ വരെ തോന്നുന്നു......

അല്ലേലെ പെണിനെ കണ്ടാൽ മനസ് കൈവിട്ട് പോകും....അങ്ങനെയുള്ളപ്പോൾ ഇങ്ങനെ ഒരുങ്ങി കൂടെ വന്നാൽ ഉള്ള മ്മടെ അവസ്ഥ.....ഹൂ..... ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന പെണ്ണിന്റെ ആ നുണക്കുഴി.....പറയെ വേണ്ട....ന്നെ വഴി തെറ്റിക്കാൻ അത്‌ തന്നെ ധരാളം...😍..... സ്റ്റെയർ ഇറങ്ങി വന്ന പെണ്ണിനെ മാജിയും മാരിയും കൂടെ ചെന്ന് മ്മടെ അടുത്തേക് കൊണ്ട് വന്നതും..... പെണ്ണ് മ്മളെ നോക്കി ചിരിച്ചു..... Uff....ന്നെ അങ്ങ് കൊല്ല്.....ആ ചിരിയിൽ കൈവിട്ട് പോയി മ്മള് പിടിച്ചു പെണ്ണിനെ അങ്ങ് കിസ്സിയേനെ..... ഒരുവിധം കണ്ട്രോൾ ചെയ്തു നിന്നത് എങ്ങനെ ആണെന്ന് മ്മക്കെ അറിയൂ......😌

പിന്നീട് എല്ലാവരും കൂടെ പുറത്തു സെറ്റ് ചെയ്ത സ്റ്റേജിലേക് കൊണ്ട് പോയി ന്നെ പിടിച്ചു പെണ്ണിന് അരികിലായി സെബിയും ആൽബിയും പിടിച്ചിരുത്തിയതും.... അമിയെ സിനു കൊണ്ട് വന്നു ശാലുവിന്റെ അരികിൽ ഇരുത്തി...പിന്നീട് മഞ്ഞൾ കൊണ്ട് ഒരാറാട്ട് ആയിരുന്നു.... ഞങ്ങളെ പിടിച്ചു വെച്ച് മഞ്ഞളിൽ കുളിപ്പിച്ന്നു പറയാം...... മ്മടെ പെണ്ണ് ആണേൽ അവളുടെ ബ്രോസ് നോട്‌ മുഖം വീർപ്പിച്ചു വെച്ച് പിണക്കം ഭാവിച് നോക്കാ....അവന്മാർ പെണ്ണിനെ മുഖത്തു മഞ്ഞൾ വാരി പുരട്ടി വെച്ചിട്ടുണ്ട്.......ഇനി പൊരിച്ചെടുത്താൽ മതി എണ്ണയിൽ ഇട്ട്... 🤭.... അവളുടെ പിണങ്ങിയിരിപ്പ് കണ്ട് മ്മക്ക് ചിരി വരുന്നുണ്ട്..... അപ്പോൾ ആണ് അവിടെ മാകെ ഉച്ചത്തിൽ സൗണ്ട് മുഴങ്ങിയത്..ശബ്ദം കേട്ട ഭാഗത്തേക് നോക്കിയതും മ്മളെ പോലെ ഞെട്ടൽ മ്മടെ പെണ്ണിന്റെ മുഖത്തു ഉണ്ടായിരുന്നു.....

ആ ശബ്ദം പിന്നീട് മധുരമൂറുന്ന ഗാനത്തിലേക്ക് കടന്നു.... 🎶കണ്ണില്നിന്നുമൊരു മിന്നാമിന്നി കുഞ്ഞു തുമ്പിയായി മിന്നും ഇവളെ നെഞ്ചിലെന്നുമെൻ ഓമൽ കുഞ്ഞാവേ.. പിച്ചവെച്ചൊരാ നേരം തൊട്ടേ എൻ വിരൽത്തുമ്പിൽ എന്നും ഇവളെ...കുഞ്ഞു മോഹങ്ങൾ.....🎶 പാട്ടിനനുസരിച് ആൽബിയും സെബിയും മ്മടെ പെണ്ണിനടുത്തേക് വന്നു അവളെ പിടിച്ചു എണീപ്പിച്ചു കൊണ്ട് പോയതും..... അവൾക്കടുതെക് ആനിയും ഷാദിയും ലീയുവും മാരിയും കൂടെ ചുവട് വെച്ച് വന്നു മഞ്ഞൾ എടുത്ത് പെണ്ണിന്റെ മുഖത്തൊക്കെ തേക്കുന്നും ഉണ്ട്.. ബാക്കി വരി മൂളികൊണ്ട് സിനു ശാലുവിനെയും കൊണ്ട് വന്നു അക്കുവിനടുത്തേക് ചേർത്ത് നിർത്തി.......

അവൻ അവർ രണ്ടു പേരുടെയും മുഖത്തു മഞ്ഞൾ തേച് കൊടുത്തു.....അവളുമാർ തിരിച്ചും ചെക്കനെ മഞ്ഞളിൽ കുളിപ്പിച്ചു... വായിൽ വരെ ആയെന്ന് തോനുന്നു.....🤭 പിന്നീട് പാട്ടിനനുസരിച് എല്ലാവരും തകർത്താടി..... എന്തിന് വല്യപ്പച്ചൻ വരെ പെണ്ണിന്റെ കൂടെ കൂടി രണ്ട് സ്റ്റെപ് വെച്ച്... 🙄.... ആകെ കൂടെ ആഘോഷത്തിമിർപ്പിൽ ആയിരുന്നു മ്മടെ പെണ്ണ്.....മ്മളെ ഒന്ന് മൈൻഡ് ചെയ്യുന്നു പോലും ഇല്ല....അവിടെ നിന്ന് തുള്ളുവ കൊപ്പത്തി...... അവൾക് ആങ്ങളമാരെ കിട്ടിയപ്പോൾ മ്മളെ വേണ്ട...... തല്ലുകൊള്ളി സെബി ന്റെ കൂടെ ആണ് ഡാൻസ്..ദേ ഇപ്പൊ സീനുവിനെ ഇടിച്ചിട്ടു..ചെക്കൻ നേരെ മാരീടെ മേലെ കൂടെ വീണതിന് പെണ്ണിനെ നോക്കി ദഹിപ്പിക്കുണ്ട്..

അവള് ആണേൽ ഇതൊക്കെ എന്ത് എന്ന് പറഞ്ഞു ഭയങ്കര കളിയിൽ ആണ്...... ശാലുവിനെ ഒക്കെ പിടിച്ചു വട്ടം കറക്കി ആമിടെ മേലെ തള്ളിയതും...... ആള് കാത്തിരുന്ന പോലെ ശാലുവിനെ ചേർത്ത് പിടിച്ചു....കള്ള ബ്രോ... അവസരo മുതലാക്കുവാ..... മ്മടെ പെണ്ണിന്റെ... ബ്രോയോട് കണ്ണ് കൊണ്ട് ഉള്ള ആംഗ്യത്തിൽ നിന്ന് മനസ്സിൽ ആയി അത്‌ അവള് മനപ്പൂർവം ചെയ്തത് ആണെന്ന്.. കൊപ്പത്തി മറ്റുള്ളവരെ സെറ്റ് ആകുന്ന തിരക്കിൽ മ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ.. വെച്ചിട്ടുണ്ടെടി കോപ്പേ.... ന്നൊക്കെ മനസ്സിൽ കരുതി അവരുടെ ഇടയിൽ നിന്ന് പെണ്ണിനെ വലിച്ചു കൊണ്ട് പോയി......സ്റ്റേജിന് പുറകിലെ കാർട്ടനോട് ചേർത്ത് വെച്ചതും..... പെണ്ണ് കണ്ണും തള്ളി നോക്കുന്നുണ്ട്.....

അവരെല്ലാം ഇപ്പോഴും പാട്ടിൽ തുളുവാ.... ഇവിടെ ഒരുത്തി അങ്ങോട്ട് പോകാൻ ഉള്ള പരിശ്രമത്തിൽ ആണ്..മ്മള് അതിന് അനുവദിക്കാതെ പിടിച്ചു വെച്ചതും.... "കിച്ച.... എന്താ ഇ ചെയ്യണേ.... മ്മളെ വിട്.... നമക്ക് അങ്ങോട്ട് പോകാം... കണ്ടില്ലേ എല്ലാവരും നല്ല ഡാൻസിൽ ആണ്.... വ... പോകാം......" "ഇല്ല.... ഇപ്പൊ എങ്ങോട്ടും പോവില്ല.....ഞാൻ മാത്രം അല്ല.....നീ ഒട്ടും പോകില്ല....." "ന്തൊന്ന്...അല്ല ചെക്കാ... നീയും വാ നമക്ക് ഒരുമിച്ച് ചുവട് വെക്കാം ബാ......" "ഞാൻ പറഞ്ഞില്ലേ പോന്നു...ഇപ്പൊ ഇവിടുന്ന് എങ്ങോട്ടും പോകില്ലാന്ന്....." ന്നു ചെക്കൻ സൗണ്ട് ഒന്ന് റൈസ് ആക്കിയതും മ്മള്..... "കി... കിച്ച.... ന്താ ഇപ്പൊ ദേഷ്യം വരാൻ.....മ്മള് അതിന് ഒന്നും ചെയ്തില്ലല്ലോ....അവരോടൊപ്പം അല്ലെ നിന്നൊള്ളു.."

"ഇല്ലെ ചെയ്തില്ലേ..ഇത്രയും നേരം നീ മ്മളെ അവോയ്ഡ് ചെയ്തില്ലേ.... മ്മള് ഒരാൾ ഇവിടെ ഉണ്ടെന്ന് നീ പരിഗണിച്ചോ....." "അത്‌.... മ്മള് അവരൊക്കെ വിളിച്ചോണ്ട് പോയപ്പോൾ... അല്ലാതെ... അത്‌ വിട്....കലിപ്പ് ആകാതെ.... സോറി......" "എനിക്ക് വേണ്ട നിന്റെ സോറി.... കൊണ്ട് പോയി കളഞ്ഞേക്....അവരെയൊക്കെ കിട്ടിയപ്പോൾ മ്മളെ വേണ്ട.....പോ... പോയി അവരോടൊപ്പം നിന്നൊ....മ്മ്.. ചെല്ല്....." ന്നു പറഞ്ഞു മ്മളിൽ നിന്ന് മുഖം തിരിച്ചതും..... "ദേ കിച്ച....ഇങ്ങോട്ട് നോക്ക്.....സോറി പറഞ്ഞില്ലേ....ഇനി നി തന്നെ പറ..... മ്മള് ഇനി എന്താ ചെയ്യണ്ടേ......." "നീ ഒന്നും ചെയ്യണ്ട....." "പിന്നെ....." "ഐ വാണ്ട്‌ കിസ്സ് യു....റൈറ്റ് നൗ......." "വാട്ട്‌......"😲..... "എനിക്ക് നിന്നെ ഉമ്മ വെക്കണം......വെച്ചേ പറ്റു.....അല്ലേൽ നീ തന്നാലും മതി......"

"അത്..... മ്മള്.... കി.. കിച്ച... ആരെങ്കിലും കാണും.... മ്മള് പിന്നെ..... ത...തരാം... ഇപ്പൊ അങ്ങോട്ട് പോകാം....." "ഇല്ല പോന്നു... എനിക്ക് ഒരുമ്മ കിട്ടാതെ മ്മള് ഇവിടുന്ന് പോകില്ല....നിയായിട്ട് തരുന്നോ.... മ്മള് എടുക്കണോ......." ന്നു പറഞ്ഞു ചെക്കൻ മ്മളെ അടുത്തേക് വന്നു മ്മടെ ചുണ്ടോട് മുഖം അടുപ്പിച്ചതും..... "കി....കിച്ച..... വേ...വേണ്ട....." "എനിക്ക് വേണം പോന്നു......ജസ്റ്റ്‌ വൺ കിസ്സ്....." ന്ന് പറഞ്ഞു ചെക്കൻ മ്മളിലേക്ക് ചേർന്നു നിന്നതും...... "അങ്ങ് കൊടുക്ക് കുമാരേട്ടാ......"😁 ന്നുള്ള വൃത്തികെട്ട സൗണ്ട് കേട്ട് ഞങ്ങൾ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആ അലവലാതി ഷാജി.... ചേ ആനി ഉണ്ട് അവിടെ ഇളിച്ചോണ്ട് നിക്കുന്നു......ശേ.....നാണം കേട്ടു.....🤦‍♀️

മ്മള് പിന്നെ ഒന്നും ആലോചിക്കാതെ ആ തക്കത്തിന് എസ്‌കേപ്പ് അടിക്കാൻ നോക്കിയതും.... ചെക്കന് പിടിച്ചു വെച്ചതും ആനി... "ദേ..അലൻ സാർ....മ്മള് ഒരു കാര്യം പറഞ്ഞേക്കാം.... ഇവിടെ ഇതൊന്നും പറ്റുകേല...... ഇത്രയും കുടുംബം ഇവിടെ നിക്കുമ്പോൾ ശ്യേ....."😁 "അങ്ങനെ പറഞ്ഞു കൊടുക്ക് ആനി.... മ്മളെ വിടാൻ പറ.....മ്മളെ അമ്മച്ചി അന്വേഷിച്ചില്ലേ.....ഇല്ലെ.... ഹേ...." "ആര് അന്വേഷിച്ചു..... അതിന് മ്മള് നിന്നെ വിടാൻ ഒന്നും ഉദ്ദേശിച്ചില്ല....മ്മള് ഇവിടെ നടപ്പില്ലന്നെ പറഞ്ഞുള്ളു....

ന്റെ പൊന്ന് സാറെ ഇവളെയും വിളിച്ചോണ്ട് അകത്തേക്കു പോയി എന്താണെന്ന് വെച്ചാൽ ആയിക്കോ.....ഇതെങ്ങാനും കണ്ട് ഇച്ചായൻ വന്നാൽ മ്മളെ പൊടി പോലും ബാക്കി കാണില്ല.... അപ്പൊ സ്റ്റാൻഡ് വിട്ടേ..... മനുഷ്യൻ ഒരുവിധം മുങ്ങി നടക്ക അങ്ങേരെ അടുത്തൂന്ന്.......ന്റെ കെട്ടിയോനെ വഴിതെറ്റിക്കാതെ...മക്കള് ചെല്ല്.... മ്മ് പൊക്കോ......"😁 ന്നു പറഞ്ഞ് പെണ്ണ് നന്നായൊന്ന് ഇളിച്ചു തന്ന് തിരിഞ്ഞു പോയതും......മ്മള് പല്ല് കടിച്ചു നോക്കിയതും....ചെക്കൻ മ്മളെ കൈകളിൽ കോരിയുടെടുത് മറുഭാഗം വഴി വീടിനുള്ളിലേക് കയറിയതും..മ്മള് പകച്ചു പോയി..

പുറത്ത് ഓൾ ഫാമിലി അപാര ഡാൻസിങ്ങിൽ ആണ്..മ്മള് ആണേൽ ഏത് വഴി ഇറങ്ങി ഓടും എന്ന് കണക്ക് കൂട്ടി അതെല്ലാം കൂടെ ടാലി ആക്കാൻ നിക്കുമ്പോൾ ആണ് ചെക്കൻ മ്മളെയും കൊണ്ട് സ്റ്റെയർ കയറി മ്മടെ റൂമിലേക്ക്‌ കൊണ്ട് പോയത്...... റൂമിലായി എത്തി ബെഡിലായി ഇട്ട് ചെന്ന് കതകടച്ചു ലോക്ക് ചെയ്തതും...... പകച്ചു പണ്ടാരടങ്ങിയ മ്മള് പെട്ടന്ന് തന്നെ ബെഡിൽ നിന്നെണീറ്റ് ഓടി വാഷ്‌റൂമിൽ കയറാൻ നിന്നതും..... മ്മടെ പുറകെ ഓടി വന്ന ചെക്കൻ ഞൊടിയിട കൊണ്ട് മ്മടെ കയ്യിലായി പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് നിർത്തിയതിന് പുറകെ മ്മടെ അരികിലായി സ്ഥാനം പിടിച്ചിരുന്നു..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story