രാവണ പ്രണയം🔥 : ഭാഗം 74

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഇതൊന്ന് വായിച്ചു പോയേക്ക് ട്ടോ....😌. ഇ പാർട്ട്‌ ചിന്ന romancification പാർട്ട്‌ ആയത് കൊണ്ട് താല്പര്യം ഉള്ളവർ മാത്രം വായിക്കുക.... കുഞ്ഞു ബല്യങ്ങൾ വഴി മാറി പോകേണ്ടതാണ്..... 😁..റൊമാൻസ് എഴുതാൻ അറിയില്ലേലും ഉള്ളത് വായിച് വഴി തെറ്റിച്ചു ന്ന് പറയരുതല്ലോ.... 🙄🙈.....ഓക്കേ ഇനി വായിച്ചോളൂ.....🚶‍♀️🚶‍♀️ ***

മ്മടെ പുറകെ ഓടി വന്ന ചെക്കൻ ഞൊടിയിട കൊണ്ട് മ്മടെ കയ്യിലായി പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് നിർത്തിയതിന് പുറകെ മ്മടെ അരികിലായി സ്ഥാനം പിടിച്ചിരുന്നു.... മ്മടെ അരികിലായി അടുത്തതും... മ്മള് ദയനീയമായി നോക്കിയതും ചെക്കൻ.... "ന്തേ.... ഓടുന്നില്ലേ...ഹേ...ഓട്...." "ഓടല്ല ഇഷ്ടിക... മ്മളെ തടഞ്ഞു വെച് ഓടാൻ പറഞ്ഞാൽ മ്മള് എങ്ങനെ ഓടാനാ.....ഓടുന്നില്ല..."😬 ന്ന് പറഞ്ഞു ആളിൽ നിന്ന് മുഖം തിരിച്ചതും.... "ഇങ്ങോട്ട് നോക്ക്.... പോന്നു... ഇങ്ങോട്ട് നോക്കാൻ.... " നോക്കൂല്ലഡാ..... നോക്കി മയക്കാൻ അല്ലെ..... ന്നൊക്കെ മനസ്സിൽ കരുതി മ്മള് മുഖം തിരിക്കൽ കണ്ടിന്യൂ ചെയ്തതും.... "അക്കു....." "ന്താ ചെക്ക...."

ന്ന് മ്മള് വിളി കേട്ടതും... മ്മടെ അരയിൽ ആയി തണുപ്പ് അനുഭവപെട്ടതും.... ഞെട്ടി കൊണ്ട് നോക്കിയതും കണ്ടത് ചെക്കന്റെ മഞ്ഞൾ കൈ കൊണ്ട് മ്മടെ അരയിൽ വെച്ച് തഴുകി മഞ്ഞൾ മുഴുവൻ അവിടെ പകർത്തിയിരിക്കുന്നു... മ്മള് ദയനീയമായി ചെക്കനെ മുഖം ഉയർത്തി നോക്കിയതും.... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്ക.... പഹയൻ....😐 മ്മള് അപ്പോൾ തന്നെ ചെക്കന്റെ അരയിൽ വെച്ച കൈ പിടിച്ചു മാറ്റി അവിടെയുള്ള മഞ്ഞൾ മ്മടെ കയ്യിലായി പകർത്തി എടുത്ത് ഇടതു കയ്യാൽ അവന്റെ നെഞ്ചിൽ അമർത്തി പുറകിലേക്ക് തള്ളി മാറ്റി.......

അവന്റെ കണ്ണിൽ ലയിച്ചു നിന്നു കൊണ്ട് കുർത്തയുടെ രണ്ട് ബട്ടൺസ് ഇടത് കയ്യാൽ അഴിചെടുത്തു വലതു കയ്യിലെ മഞ്ഞൾ ഷർട്ട്‌നുള്ളിലായി ചെക്കന്റെ നെഞ്ചിലായി പാതിപ്പിച്ചു കൊണ്ട് അരികിലായി ചേർന്നു നിന്ന് പറഞ്ഞു.... "ഒയ്യ് രാവണ....ദേ ഇങ്ങട് നോക്ക്....ഇ നെഞ്ചിൽ ഉണ്ടല്ലോ.....അതിൽ എന്നും എപ്പഴും എനിക്ക് മാത്രമുള്ള സ്ഥാനമ......അത്‌ ഈ മഞ്ഞളാൽ ഞാൻ ഊട്ടിയുറപ്പിക്കുവ കിച്ച.... ഈ കിച്ചയിൽ പൂർണ അവകാശം ഇ പൊന്നുവിന് മാത്രമാണ്....." ന്ന് പറഞ്ഞു പതിയെ ആ നെഞ്ചിലേക് ചേർന്നു നിന്നതും..... ആളുടെ കയ്യാൽ മ്മളിൽ വലയം തീർത്തിരുന്നു..... കുറച്ച് സമയം ആ നിൽപ്പ് തുടർന്നു മ്മള് അവനിൽ നിന്ന് വേർപെട്ട് കൊണ്ട് അകന്ന് മാറാൻ ഒരുങ്ങവെ.....

മ്മടെ ഇരു കവിളിലായി കൈകൾ ചേർത്ത് വെച്ച് പറഞ്ഞു.... "പോന്നു.....ജീവിതത്തിൽ പെണ്ണെ വേണ്ടന്ന് പറഞ്ഞ മ്മളെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നവള നി....ഇറക്കി വിടാൻ ആകാത്ത വിധം മ്മളിൽ നിറഞ് നിൽക്കുവാ നി ഇപ്പോൾ.....അലന്റെ ജീവിതത്തിൽ ഒരുവൾക്കേ സ്ഥാനം ഒള്ളു.... അതെന്റെ ഇ തല്ല് കൊള്ളിക്ക് മാത്രം ആണ്....." ന്ന് പറഞ്ഞു ആളിലേക് ചേർത്ത് മുറുകെ പിടിച്ചതും..... മ്മളൊന്നുയർന്നു പോയി.... അവന്റെ ദേഹത്തോട് ചേർന്നു നിന്നത് കൊണ്ട് തന്നെ എന്നിൽ ഉരുത്തിരിയുന്ന വികാരങ്ങൾക്ക് കൂടുതൽ ചിറക് മുളച്ചു പറന്നു പോകുമെന്ന് ഭയന്നു പെട്ടന്ന് തന്നെ ചെക്കന്റെ കൈകളിൽ നിന്ന് കുതറി മാറി കൊണ്ട് അവനെ ഒന്ന് നോക്കാൻ കൂടെ കഴിയാതെ പറഞ്ഞു....

"കിച്ച.... മ്മള് ഇതൊക്കെ ഒന്ന് കഴുകി കളയട്ടെ..... ആകെ മഞ്ഞൾ ആയിരിക്കുവാ.... നി ഇവിടെ നില്ല്...." ന്ന് പെട്ടന്ന് പറഞ്ഞ് അവനെയും മറികടന്നു പോകാൻ നിന്നതും..... മ്മളെ പിടിച്ചു വെച്ച് അരികിലായി ചേർന്നു കൊണ്ട് പറഞ്ഞ്... "പോകാതെ പെണ്ണെ..... ഞാൻ ചോദിച്ചതിന് ഇതുവരെ ഒരു മറുപടി കിട്ടിയില്ല... അതെനിക്ക് തന്നിട്ട് എവിടെ വേണേലും പോയിക്കോ......" "ആ.... അ... അതിന് എന്താ ചോദിച്ചേ..... മ്മൾക്കൊന്നും ഓർമയില്ല.... "😐 ന്ന് മ്മള് ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞതും ചെക്കൻ... "ഒന്നും ഓർമയില്ലേ..... ശരിക്കും ഓർമയില്ലേ...." ന്റെ പടച്ചോനെ.... ഇങ്ങേരിത് നേരത്തേ ഉമ്മ ചോദിച്ചതിനെ കുറിച്ച് ഒന്നും അല്ലല്ലോ പറയുന്നത്...... ന്നൊക്കെ കരുതി കൊണ്ട്....

"സത്യം ഇന്ക് ഒന്നും ഓർമയില്ല....ന്നെ വിട് കിച്ച...."😁 "വിടാൻ അല്ലല്ലോ ഞാൻ പിടിച്ചത്.... ഞാൻ പറഞ്ഞില്ലേ പോന്നു..... ഐ വാണ്ട്‌ കിസ്സ് യൂ....തന്നേക്കട്ടെ....പെട്ടന്ന് തന്നാൽ പെട്ടന്ന് പോകാം....ഹ്മ്... ന്തേ....അങ്ങനെയല്ലേ...." "അല്ല....... വേ.... വേണ്ട...."😲 ന്ന് പറഞ്ഞു മ്മള് കൈകളെ വേർപെടുത്തി പുറകിലേക്ക് ചുവടുകൾ വെച്ചതും...... മ്മളിലേക്കായി ഓരോ ചുവടാലെ ചെക്കൻ നടന്നടുത്തിരുന്നു.... "കി.... കിച്ച..... വേണ്ട....." "വേണം പോന്നു....." ന്ന് പറന്നു മ്മളിലേക് നടന്നടുത്തതും..... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ പുറകിലേക്ക് നടന്നു.... ആരെന്ന് നോക്കാതെ ഡയലോഗ് അടിക്കുന്ന മ്മക്ക് ഇവന്റെ നോട്ടത്തിൽ മാത്രം പതറി പോകുന്നല്ലോ പടച്ചോനെ.....ചെക്കന്റെ നോട്ടം താങ്ങുന്നില്ലല്ലോ....

ന്നൊക്കെ കരുതി മ്മള് നടന്നു ചെന്ന് ചേർന്നു നിന്നത് ചില്ല് ചുമരോട് ചേർന്നു കൊണ്ടായിരുന്നു..... ഒരിന്ജ് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ കഴിയാതെ മ്മടെ ഇരുവശങ്ങളിലായി കൈകളാൽ തടസ്സം തീർത്തു നിന്നതും.... മ്മള് മുഖമുയർത്തതെ ആ നിൽപ്പ് തുടർന്നതും..... മ്മടെ കാതോരമായി പതിയുന്ന ചുടു നിശ്വാസത്താൽ മ്മള് കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.... മ്മടെ കവിളിലായി പതിഞ്ഞ നിശ്വാസത്തിന് പുറമേ ആ താടിയാൽ മ്മടെ കവിളുകൊണ്ട് ഉരസിയതും..... ആദ്യമേ അടച്ച കൺപോളകൾ ഇറുകെ അടച്ചു കൊണ്ട് ധാവണിയിൽ കൈകളാൽ തെരുത് പിടിച്ചു.... കവിളിലായി മുഖമുരസികൊണ്ട് മ്മളിലേക് ചേർന്നു നിന്ന് അരയിലായി കൈ വെച്ചതും......

അതിന്റെ പ്രതിഫലനമെന്നോണം ശ്വാസം ആഞ്ഞു വലിച്ചു ചില്ലിലായി ഒന്നൂടെ പതിഞ്ഞു ചാരി നിന്നതും..... മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ചില്ലു വാതിൽ മലർക്കെ തുറന്നതും...... ബാലൻസ് കിട്ടാതെ പുറകിലേക്കായി വേച്ച് പോയതും..... "കിച്ച....." ന്ന് വിളിച്ചു പുറകിലേക്ക് രണ്ടടി വെച്ചതും.... ചെക്കന്റെ കയ്യിലായി മ്മടെ ദാവണി ഷാൾ ഉടക്കി..... "പോന്നു..... " ന്ന് വിളിക്കും മുന്നേ പുറകിലേക്ക് വെച്ച് പോയ മ്മള് ബാലൻസ് കിട്ടാതെ നിറഞ്ഞു നിൽക്കുന്ന പൂളിലേക്കായി പതിച്ചതും നിമിഷനേരംകൊണ്ടായിരുന്നു..... വെള്ളത്തിലോട്ട് പതിച്ചതും അടിത്തട്ടിലേക്കായി താഴ്ന്ന മ്മള് മുകളിലേക്കു ഉയർന്നു പൊങ്ങി.... ഒരുവിധം വെള്ളത്തിൽ ബാലൻസ് ചെയ്ത് നിന്ന മ്മള് മുഖമുയർത്തി നോക്കിയതും.....

കണ്മുന്നിലായി മ്മടെ ദാവണി ഷാളും പിടിച്ചോണ്ട് നിൽക്കുന്നു മ്മടെ കെട്ടിയോൻ......🙄 അടിമുടി നനഞ്ഞു കുതിർന്ന മ്മളിലേക് മിഴികൾ പായിച്ചതും.... അരയ്‌ക്കൊപ്പമുള്ള വെള്ളത്തിൽ ഷാൾ ഇല്ലാതെ പാതി നഗ്നമായി നിൽക്കുന്നത് കണ്ടതും.....ഒരു ഞെട്ടലോടെ ചെക്കനെ മുഖമുയർത്തി നോക്കിയതും.... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന ചെക്കനെ കണ്ട് തറഞ്ഞു നിന്ന മ്മള് ഞൊടിയിട കൊണ്ട് മാറിലായി കൈകള് പിണച്ചു പിടിച്ചു കൊണ്ട് എന്ത് ചെയ്യണം.... എങ്ങോട്ട് ഓടണം ന്ന് അറിയാതെ ഉയർന്നു വന്ന നെഞ്ചിടിപ്പോടെ വെള്ളത്തിലായി നിലയുറപ്പിച്ചു.... *************** (ആനി ) "മറിയെഡമേടാട്ടുകുട്ടി മണിയന്റമ്മേടെ സോപ്പ് പെട്ടി... ആ സോപ്പ് പെട്ടി...വട്ട പെട്ടി..... കുട്ട പെട്ടി.... പെട്ടു പെട്ടു അക്കു പെട്ടു...."😁

ന്നൊക്കെ മ്മള് അക്കുവിനെ അലൻ സാർ ന്റെ അടുക്കൽ പെടുത്തിയ നിർവിറിതിയിൽ പാട്ടും പാടി തിരിഞ്ഞതും...... ക്ല ക്ല.. ക്ലി ക്ലി.... സുരേഷ്... ശ്യേ... മ്മള് തിരിഞ്ഞു നോക്കി..... അതാ കര്ട്ടന് മുന്നിലായി ഇച്ചായൻ...😲 ന്റെ കർത്താവെ ഇങ്ങേരിത് ഇവിടെ.....ന്നൊക്കെ ആലോചിച്ചു ഞാൻ നന്നായൊന്ന് ഇളിച്ചേച്ചും... "ഇച്ചായനോ..... ഇതെന്ന ഇവിടെ... എപ്പോ വന്നു.... ഗൊച്ചു കള്ളൻ മ്മളെ പുറകെ ഉണ്ടായിട്ടാണോ... ഓ... ഇപ്പ വന്നേ ഒള്ളുവായിരിക്കും അല്ലിയോ ഇച്ചായ....." "അല്ലല്ലോ ആനി കൊച്ചേ.... മ്മള് വന്നേച്ചും പത്തിരുപത്തെട്ട്‍ കൊല്ലം ആയല്ലോ.....അറിയാൻ മേലായോ....." "അയ്യേ ജാമ്പവാന്റെ കാലത്തെ ചളിയുമായി വന്നേക്കുവാ... ഒഞ്ഞു പോയെ ഇച്ചായ..... മ്മള് പോയി ഒന്ന് സ്റ്റെപ് ഇട്ടച്ചും വരാവേ...."

ന്ന് പറഞ്ഞു ചാടി തുള്ളി പോകാൻ നിന്നതും..... മ്മടെ കയ്യിൽ പിടിവീണിരുന്നു..... ഞാൻ ഒന്ന് തിരിഞ്ഞു നോക്കും മുന്നേ മ്മളെ പിടിച്ചു വലിച്ചോണ്ട് പുറത്തെ ഗോവണിയുടെ താഴേക്ക് വലിച്ചോണ്ട് പോയി അവിടെയുള്ള ചുമരോട് ചേർത്ത് വെച്ചതും.... മ്മള് പകച്ചു പോയി... "ഇച്ചായ... ന്നാ.....എന്നെ എന്നതിനാ പിടിച്ചു കൊണ്ട് വന്നേ....." "പൂജിക്കാൻ....."😡 "ശരിക്കും...." 😁.... കർത്താവെ എക്സ്പ്രെഷൻ കലിപ്പ് ആണല്ലോ.....ന്ന് മ്മള് ഒന്ന് ആത്മിച്ചു കൊണ്ട് വന്ന ഇളിയെ അടച്ചു വെച്ച് ദയനീയത കുറച്ച് മുഖത്തു വാരി വിതറി....അപ്പോൾ തന്നെ അങ്ങേര്.... "നി ആരുവാ..... എന്താ നിന്റെ വിചാരം.... അന്തം ഇല്ലാണ്ടായോ നിനക്ക്....." 🙄🙄....ഞാൻ ആരുവാ ന്ന്.... ഞാൻ ആനി അല്ലെ.... അല്ലെ കർത്താവെ... ഇത് ഞാൻ അല്ലെ...

ശരിക്കുമുള്ള ഞാൻ മറ്റെവിടെയോ ആണോ.... ന്ന് ആത്മിച്ചു ഞാൻ എന്നിലേക് ഒന്ന് നോക്കി.... ആണല്ലോ....ഇത് ഞാൻ തന്നെയാ.... 😁....ഇങ്ങേർക്കിത് പ്രാന്ത് ആയോ.... ന്ന് മനസിൽ പറഞ്ഞ് ആളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞ്... "ഇത് ഞാൻ തന്നേയ ഇച്ചായ.... കണ്ടില്ലേ...." ന്ന് പറഞ്ഞു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കൊണ്ട് ഇളിച്ചതും.... അങ്ങേര് കലിപ്പ് ഫിറ്റ്‌ ചെയ്ത് ഇതെന്തിന്റെ കുഞ്ഞാണോ എന്തോ ന്നുള്ള എക്സ്പ്രെഷൻ ഒക്കെ ഇട്ടേച്ചും നിക്കുവാ.... "വിശ്വാസം ആയില്ല....തെളിവുണ്ട് മോനെ..... ദേ നോക്ക് മ്മടെ ചെവിക്ക് പുറകിലെ ഇ മറുക്....ഇത് ഇന്ക് മാത്രെ ഒള്ളു.... പിന്നെ ഒന്നൂടെ ഉണ്ടല്ലോ.... കിട്ടി പോയി....." ന്ന് പറഞ്ഞു മ്മള് ഒന്ന് തിരിഞ്ഞു നിന്ന് പുറകിലെ മുടി ഒന്നായി വകഞ്ഞു മാറ്റി കൊണ്ട് പറഞ്ഞ്....

"ദേ... നോക്ക് ഇച്ചായ.... ഇ നട്ടെലിന് നടുവിലായുള്ള മറുക് ഇല്ലേ.... ഇതും മ്മക്ക് മാത്രെ ഒള്ളു.... ഇപ്പോൾ മനസിൽ ആയോ ഞാൻ ആരാന്നു....അയാം ആന്മരിയ.... ഒക്കെ....." ന്ന് പറഞ്ഞ് മ്മള് ആളിലേക് ഒന്ന് തലചെരിച്ചു നോക്കിയതും.... ആള് തലയിൽ കൈവെച്ചു മ്മളെ ദയനീയമായി നോക്കുവാ.... "കണ്ടില്ല.... 🙄....വിശ്വാസം വന്നില്ല.... ദേ നോക്ക്....." ന്ന് പറഞ്ഞ് മ്മള് കൈ പുറകിലേക്ക് ആക്കി പുറത്ത് കൈ കൊണ്ട് പരതിയതും.... ഞെട്ടി തരിച്ചു കൊണ്ട് പരതിയ കൈ നിശ്ചലമായി..... ന്റെ കർത്താവെ.... പുറകിലെ കയർ അഴിഞ്ഞു വീണു കിടപ്പായിരുന്നോ.... ന്നോട് ഇ ചതി വേണ്ടായിരുന്നു കർത്താവെ.... ഇതുകൊണ്ട് ആണോ ചെക്കൻ കലിപ്പ് ആയത്.... ഇതെപ്പോ അഴിഞ്ഞു കിടപ്പായിരുന്നോ ആവോ....

ന്നൊക്കെ കരുതി മ്മള് പെട്ടന്ന് ആളിൽ നിന്ന് തിരിഞ്ഞു നിന്ന് ചുമരിലേക്കായി പതിഞ്ഞു ചേർന്നു നിന്ന് ആളെ ദയനീയമായി നോക്കി.... "കഴിഞ്ഞോ......" "🙄...." "ഇനി വേറെ എവിടേലും ഉണ്ടോ മറുക്.... ഉണ്ടേൽ കാണിക്ക്... ഇച്ചായൻ ഒന്ന് കാണട്ടെ....." ന്ന് പറഞ്ഞതും.... മ്മള് കലിപ്പിൽ ആണ് പറയുന്നതെന്ന് കരുതി തലയുയർത്തി നോക്കിയതും..... പകച്ചു പണ്ടാരടങ്ങി പോയി.... മ്മടെ തൊട്ടരികിലായി നിൽകുവാ ചെക്കൻ വിത്ത് കള്ള ചിരി.... ന്റെ പുണ്യാളാ.....😲.... ന്ന് മനസ്സിൽ വിളിച്ചതെ ഓര്മയുള്ളു..... മ്മടെ ഇരു ഷാലോഡറിലായി പിടിച്ചു ആളിലേക് ചേർത്ത് നിർത്തി യതും കണ്ണുകൾ അടച്ചു പിടിച്ചു ആളിലെ നേജിലെക് മുഖം ചേർത്ത് വെച്ചോണ്ട് ഉയർന്നു വന്ന നെഞ്ചിടിപ്പോടെ നിന്നതും...

എന്റെ പുറത്തായി തണുപ്പ് അനുഭവപെട്ടതും.... ഒന്നൂടെ ആളിലെ നെഞ്ചിലേക് ചേർന്നു നിന്നു പോയി.... പുറത്തായി ഇച്ചായന്റെ കൈ ചലിച്ചതും..... കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് വിറയാർന്ന അധരത്താൽ.... "ഇ.... ഇച്ചായ...." ന്ന് വിളിച്ചതും.....അഴിഞ്ഞു കിടന്ന കയർ മുറുകെ കെട്ടിവെച്ചതും..... അതുവരെ ഉയർന്നു മിടിച്ച ഹൃദയത്തിൽ തണുത്ത വെള്ളം കോരിയൊഴിച്ച പോലെ ഫീൽ വന്നതും..... ഒരാശ്വാസത്തോടെ പതിയെ കണ്ണുകൾ തുറന്നതും..... ആളിൽ നിന്ന് എന്നെ പതിയെ അകറ്റി നിർത്തി ചുമരോട് ചേർത്ത് വെച്ച് കുറഞ്ഞ അകലത്തിൽ നിന്ന് കൊണ്ട് കൈകൾ പിണച്ചു കെട്ടി യെന്നിലേക് തന്നെ മിഴികൾ ഊന്നിയതും.... "ഇ... ഇച്ഛയ... ഞാൻ... കണ്ടില്ല...."

ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അതുവരെ കൈ പിണച്ചു കെട്ടി ചിരിച്ചോണ്ടിരുന്ന ഇച്ചായൻ നിമിഷ നേരം കൊണ്ട് എന്റെ മുഖം കൈകളാൽ കോരിയടുത് എന്റെ ചുണ്ടൊണ്ട് ചുണ്ട് ചേർത്തു വെച്ചു.....😳 പെട്ടന്നുള്ള അറ്റാക്കിൽ പകച്ചു പോയതും..... കണ്ണും തള്ളി തറഞ്ഞു നിന്ന് പോയ മ്മളെ അരയിൽ കൂടെ കൈകൾ ചുറ്റിവരിഞ്ഞു ആളിലേക് ചേർത്ത് നിർത്തി അധരത്തിലേക്ക് ആഴ്ന്നിറങ്ങി... പതിയെ കൺപോളകൾ കൂമ്പിയടഞ് ആ നിർവൃതിയിൽ ലയിച്ചു പോയതും..... പതിയെ അധരത്തെ വേർപെടുത്തി അകന്ന് നിന്നതും..... ഡ്രെസ്സിൽ കൈവിരലുകളാൽ തെരുത് പിടിച്ചു തല താഴ്ത്തി നിന്നതും മ്മടെ കാതോരം വന്ന് പറഞ്ഞു.... "അന്നമ്മോ.....ഇന്നേക്ക് ഇത് മതി കൊച്ചേ..... പിന്നെ.....

ഇ തിരക്കൊക്കെ കഴിഞ് എനിക്ക് വേണം എന്റെ കൊച്ചിനെ മുഴുവനായും.....നമ്മുടേത് മാത്രമായ നിമിഷത്തിൽ പൂർണമായും ഇച്ചായന്റെ അന്നമ്മയാകാൻ ഒരുങ്ങി നിന്നേക്ക്....."😉 ന്ന് പറഞ്ഞ് മ്മടെ മൂക്കിന് തുമ്പിൽ വിരലിനാൽ പതിയെ തട്ടിയത്തും...... പകച്ചു പണ്ടാരടങ്ങി പോയി തല ഉയർത്തി നോക്കിയതും......മ്മളെ നോക്കി വശ്യമായി ചിരിച്ചു സൈറ്റ് അടിച്ചു കൊണ്ട് മ്മളിൽ നിന്ന് തിരിഞ്ഞു നടന്നതും...... മനസ്സിൽ... ഇ... ഇച്ചായൻ പറഞ്ഞേച്ചും പോയത് എന്താ കർത്താവെ....പൂർണമായി ഇച്ചായന്റെ ആകുവാന്ന് വെച്ചാല്.... 🤔...ആള് ഫസ്റ്റ് നൈറ്റ്‌ എങ്ങാനും ആകുമോ ഉദ്ദേശിച്ചത്...... ഏയ്യ് അതാവില്ല.... ആകുമോ.... ആകും.....ആകും....അല്ലേൽ അങ്ങേര് ആക്കും.... 🤥.....

ന്റെ പുണ്യാളാ ആൾക്ക് ഇ പറഞ്ഞത് മുഴുവൻ മറവിക്ക് നൽകണേ.... ഒരുകൂട് മെഴുകുതിരി തന്നേക്കാവേ..... ചതിക്കരുത്....☹️ ന്നൊക്കെ മേലേക്ക് നോക്കി കാര്യം സാധിക്കാൻ കർത്താവിന് ഒരു കൂടി മെഴുകുതിരി കൂടി ഓഫർ ചെയ്തേച്ചും.....മ്മള് പെട്ടന്ന് സ്റ്റേജിന് അടുത്തേക് വിട്ടു..... ************** (ഷാൻ ) ഇവളിത് എവിടെ പോയി കിടക്കുവാ..... ഇന്ന് പെണ്ണിനെ അക്കുവിന്റെ കൂടെ വിട്ടതിൽ പിന്നെ ഒന്ന് കാണാൻ കിട്ടിയിട്ടില്ല... അവളെ ആകെ തിരഞ്ഞു നടന്നപ്പോൾ ആണ് പെണ്ണ് അവിടെ ലോണിൽ സെറ്റ് ചെയ്തിട്ടുള്ള ടേബിളിൽ ഇരുന്ന് ഷാദുട്ടന്ന് ഫുഡ്‌ കൊടുക്കുവാ.... മാജി മിയു മോൾക്കും അപ്പുവിനും അടുത്ത് തന്നെ ഇരുന്ന് ഫുഡ്‌ കൊടുക്കുന്നുണ്ട്....

മ്മള് പിന്നെ സ്റ്റേജിന് പുറകിൽ നിന്ന് വരുന്ന ആൽബിയെ വിളിച്ചു അവന്റെ കൂടെ സംസാരിച്ചിരുന്നു.... കുറച്ച് കഴിഞ്ഞതും..... പെണ്ണ് ഷാദുട്ടനെ കയ്യും മുഖവും കഴുകി കൊടുത്ത് അപ്പുവിന്റെ കൂടെ കളിക്കാൻ വിട്ടു അകത്തേക്കു കയറിയതും..... മ്മള് ആൽബിയോട് ഇപ്പോൾ വരാമെന്നു പറഞ്ഞ് അവൾക് പുറകെ അകത്തേക്കു വിട്ടു.... അതിന് കോപ്പൻ മ്മളെ ഇട്ട് വാരിയതും..... ഒരു ചവിട്ടിൽ ഒതുക്കി മ്മള് അകത്തേക്കു ചെന്നതും പെണ്ണ് സ്റ്റെയർ കയറി പോയി...പുറകെ ആയി മ്മളും.... ഷാദുട്ടന്ന് ഫുഡ്‌ കൊടുത്ത് കൈ കഴുകി കഴിഞ്ഞതും.... മ്മടെ സാരി ആകെ നനഞ്ഞതും ഒന്ന് ഫാൻ ന്റെ ചുവട്ടിൽ നിന്നാൽ ഉണങ്ങിയാലോ ന്ന് കരുതി നേരെ മുകളിലേക്കു വിട്ടു...

അക്കുവിനെ റൂമിലേക്ക്‌ പോയി കതക് തുറക്കാൻ നിന്നതും..... അത്‌ അകത്തേക്കു ലോക്ക് ആയതു കൊണ്ട് മ്മള് ഗസ്റ്റ്‌ റൂം തുറന്ന് അകത്തു കയറി..... എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആയത് കൊണ്ട് ആരും മുകളിൽ ഇല്ല... മ്മള് പിന്നെ കതക് ചാരി വെച്ച്... ഷോൾഡറിൽ നിന്ന് പിന് ഊരിയടുത് പ്ലീറ്റ്‌സ് ഒന്ന് കുടഞ്ഞു കൊണ്ട് ഫാൻ ഇട്ടോണ്ട് അതിന് ചുവട്ടിൽ നിന്ന് ഉണക്കി കൊണ്ട് നിന്നതും...... പെട്ടന്നാണ് കതക് തുറക്കുന്ന സൗണ്ട് കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും...... വാതിൽ ഹാൻഡിൽ പിടിച്ചു നിക്കുന്നു കടുവ.... 😲.... ആളെ കണ്ടതും ഞെട്ടി കൊണ്ട് പെട്ടന്ന് തന്നെ മുന്താണി എടുത്ത് തിരിച്ചു ഷോൾഡറിലേക് വലിച്ചിട്ടതും......ചെക്കൻ കതകടച്ചു മ്മളിലേക്കായി നടന്നടുത്തിരുന്നു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story