രാവണ പ്രണയം🔥 : ഭാഗം 76

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഇന്നലെ പ്രോഗ്രാം കഴിഞ്ഞു എല്ലാവരും പോയതിന് പുറകെ ആയി ലിയു ഷാൻകാക്കുവും മോനും കൂടെ അവരുടെ ഫാമിലി അടുത്തുള്ള ഹോട്ടലിൽ താമസം ഉണ്ടേന്ന് പറഞ്ഞത് കൊണ്ട് രാത്രി തന്നെ അങ്ങോട്ട് പോയിരുന്നു..... എല്ലാം ഒന്ന് ഒതുങ്ങി മ്മളും ആനിയും ഉറങ്ങി നീറ്റത് നേരം വൈകി ആയിരുന്നു..... അതുകൊണ്ട് മ്മള് പെട്ടന്ന് ഫ്രഷ് ആയി നേരെ താഴോട്ട് വിട്ടതും..... "അക്കു..... നി ഇതെവിടെയായിരുന്നു..... നിന്നെ ആൽബിചായൻ വിളിച്ചു...അവര് പുറത്ത് ലോണിൽ ഉണ്ട്....അങ്ങോട്ട് ഒന്ന് ചെല്ലാൻ...." ന്ന് ആനി സ്റ്റെയർ ഇറങ്ങി വരുന്ന മ്മടെ അടുത്തേക് വന്നൊണ്ട് പറഞ്ഞു കിച്ചണിലേക് പോയതും..... മ്മള് എന്തിനാ ഇപ്പൊ അല്ലുചായൻ വിളിക്കുന്നെ ന്ന് കരുതി നേരെ പുറത്തേക്ക് വിട്ടു.....

മ്മള് ചെന്നപ്പോൾ അല്ലുചായനും സെബിച്ചനും ജോണച്ചനും ഉണ്ട് ലോണിൽ ഇട്ടിരിക്കുന്ന ടേബിളിന് ചുറ്റുമുള്ള കസേരകളിലായി ഇരിക്കുന്നു..... മ്മള് ചെന്ന് അവര്കാരികിലായി ഒഴിഞ്ഞു കിടന്ന കസേര വലിച്ചിട്ടിരുന്നോണ്ട് ചോദിച്ചു... "ഇച്ചായോ.... ആനി പറഞ്ഞു മ്മളെ വിളിച്ചുന്ന്.... എന്താ കാര്യം ഇച്ചായ....." ന്ന് മ്മള് ചോദിച്ചതും.... അവര് മൂന്നും കൂടെ ഉണ്ട് പരസ്പരം നോക്കുന്നു... അത്‌ കണ്ട് മ്മള് കാര്യം എന്താണെന്ന് പിരികം പൊക്കി ചോദിച്ചതും..... സെബിച്ചൻ പുഞ്ചിരിച്ചോണ്ട് ടേബിളിൽ ഉള്ള കവർ എടുത്ത് മ്മൾക് തന്നൊണ്ട് തുറന്ന് നോക്കാൻ പറഞ്ഞതും..... മ്മള് സംശയത്തോടെ അതെടുത് ഒരുനിമിഷത്തിന് ശേഷം പതിയെ തുറന്നതും......

അതിനുള്ളിലെ വസ്തു കണ്ട് മ്മള് അതിശയപ്പെട്ടു.... പിങ്ക് കളറിൽ ഉള്ള ഒരു സെമി സ്റ്റിച്ഡ് ലെഹങ്ക ആയിരുന്നു അതിൽ......വൈറ്റ് ഫ്ലോറൽ വർക്ക്‌ കൊണ്ട് തന്നെ അത്‌ ഒത്തിരി ഭംഗി ഉണ്ടായിരുന്നു.... മ്മള് അത്‌ നോക്കി കൊണ്ട് അവരോട് ഇതാർക്കാണെന്ന് ചോദിച്ചതും...... മൈലാഞ്ചി കല്യാണത്തിന് മ്മൾക് ഉള്ള സെബിച്ചന്റെ ഗിഫ്റ്റ് ആണെന് പറഞ്ഞതും മ്മള് സന്തോഷം കൊണ്ട് ആളെ കെട്ടിപിടിച്ചു താങ്ക്സ് പറഞ്ഞു.......🤩 പിന്നീട് മ്മൾക് വേണ്ടി അല്ലുച്ചയൻ ഒരു നെക്‌ളേസും ജോണച്ചൻ ഒരു കുഞ്ഞു ബ്രേസ്‌ലെറ് ഗിഫ്റ്റ് ആയിട്ട് തന്നു..... അത്‌ കണ്ട് അങ്ങോട്ടായി വന്ന വല്യമ്മച്ചിയും വല്യപ്പച്ചനും അവരുടെ വകയിൽ കല്യാണത്തിന് ധരിക്കാൻ ആയി ഒരു നല്ല നീളം കൂടിയ ചൈനും.....

ചെറിയച്ചായിയുo അമ്മയിയും അവരുടെ ഭാഗമായി പാദസരം തന്നതും...... സന്തോഷം കൊണ്ട് മ്മടെ കണ്ണ് നിറഞ്ഞു.... ഇതൊക്കെ കണ്ട് കൊണ്ട് പുഞ്ചിരിയാലെ ആനി അങ്ങോട്ട് വന്നതും.....മ്മള് എണീറ്റ് ആനിക്കരികിലേക്ക് അല്ലുച്ചയൻ തന്ന നെക്‌ളേസ്‌ എടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു... "ആനി.....നോക്ക്...ഇത് ഇഷ്ടായോ നിനക്ക്......" "പിന്നല്ലാതെ.....നല്ല ഭംഗി ഉണ്ട്.... നിനക്കിത് നന്നായി ചേരും....." "ന്നാൽ ഇത് നിനക്കിരിക്കട്ടെ....എനിക്ക് കണ്ടില്ലേ ഇപ്പോൾ തന്നെ ഒത്തിരി ഉണ്ട്.....ഇത് ന്റെ കല്യാണത്തിന് നിനക് മ്മളെ സമ്മാനം......ദാ പിടിക്ക്......" ന്ന്.. മ്മള് പറഞ്ഞതും.....അങ്ങോട്ട് വന്ന അപ്പച്ചന്... "റോസ് മോളെ.... ആനി മോൾക് ഉള്ളത് ഒക്കെ മേടിച്ചിട്ടുണ്ട്.... ന്റെ കുട്ടി അതിൽ ഒരു ചിന്ത വേണ്ട....

അവളും ന്റെ മോള് തന്നെ അല്ലെ.....ആല്ലേ ആനി മോളെ...." ന്ന് പറഞ്ഞു അപ്പച്ചന് ആനിയെ ചേർത്ത് പിടിച്ചതും.... പെണ്ണ് അപ്പച്ചനോട് ചേർന്നു കൊണ്ട് മ്മളോട് പറഞ്ഞു.... "അക്കമ്മേ....നി കരയിക്കുവോ എന്നെ ....ഒരുമാറ്റവും ഇല്ലല്ലോടാ നിനക്ക്.... അപ്പച്ചന് കേൾക്കണോ.... ഇ കൊരങ്ങി ഉണ്ടല്ലോ.... ഇപ്പൊ എനിക്ക് ഇത് തന്നത് എനിക്ക് ഒന്നുമില്ലന്ന്ന് കരുതി അല്ല..... ഇവള് അങ്ങനെയാ.....അവൾക് കിട്ടുന്നത് എന്തും ആയിക്കോട്ടെ ചെറുതിലെ അതിന്റ ഒരു ഭാഗം എനിക്കും ശാലുത്തയ്ക്കും ഉള്ളതാ......അതിനൊരു മാറ്റവും ഇല്ലാന്ന് ആലോചിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്ന......റെയർ കേസ് ആടി നി അക്കമ്മേ......" ന്ന് പെണ്ണ് കണ്ണ് നിറച്ചു പറഞ്ഞ് നിർത്തിയതും....

"എന്നിട്ടാണോ നി ഇത് മേടിക്കാതെ നിക്കുന്നെ....."😐 "അതെങ്ങനെ ശരിയാകും....അപ്പച്ചൻ തന്നെ പറ......ഞാൻ തന്ന ഗിഫ്റ്റ് എനിക്ക് തന്നെ തരുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്...." ന്ന് അവള് പറഞ്ഞതും.....മ്മള് സംശയത്തോടെ അവളിലേക് മിഴിനട്ടതും.. "ന്റെ റോസമ്മേ......നിന്റെ കയ്യിലേ ഇ നെക്‌ളേസ്‌ ഉണ്ടല്ലോ ഇതെ നിന്റെ പൊന്നാങ്ങളെടേം ആൾടെ കെട്ടിയോൾ ആയ മ്മടെ വകയാണെന്ന്....."🤗 ന്ന് പറഞ്ഞു പെണ്ണ് മ്മളെ ചേർത്ത് പിടിച്ചതും...... മ്മള് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണ് തുടച് കൊണ്ട് പറഞ്ഞു.... "ന്നാലും അന്നമ്മേ.... അല്ലുചായ....ഞാൻ ന്റെ ഓരോ സന്തോഷ നിമിഷത്തിലും ഇന്ക് കിട്ടുന്നതിൽ ഒന്ന് അവൾക് കൊടുക്കുന്നത....

അപ്പോൾ ഇത്രയും സന്തോഷം ഉള്ള നിമിഷത്തിൽ അവൾക്കായി എന്തെങ്കിലും ഒന്ന് കൊടുക്കാതെ എങ്ങനെയാ...." "അതിന്റ ഒന്നും ആവശ്യം ഇല്ല റോസു..... അവൾക് വേണ്ടത് നിന്റെ അല്ലുചായൻ ആയ ഞാൻ മേടിച്ചു കൊടുത്തോളം......" ന്ന് അല്ലുചായൻ പറഞ്ഞതും.... മ്മള് ഒന്ന് സംശയിച്ചു നിന്ന് ഒരു പുഞ്ചിരിയാലെ.... മ്മടെ കഴുത്തിൽ മഹറിനോട് ചേർന്നു കിടക്കുന്ന കുഞ്ഞു ചെയിൻ അഴിച്ചെടുത്തു കൊണ്ട് പറഞ്ഞു.... "ഒന്നും തരാതെ ഇന്ക് കഴിയില്ലടാ.... ഇതെങ്കിലും പിടിക്ക്.... നിന്റെ അക്കുവിന്റെ സന്തോഷത്തിന്.....ന്റെ പിറന്നാളിന് മദർ തന്നതാ..... ഇനിമുതൽ ഇത് നിന്റെ കഴുത്തിൽ കിടക്കട്ടെ....."

ന്ന് പറഞ്ഞു അവള് എതിർത് പറയുന്നതിന് മുൻപേ അവളെ കഴുത്തിലായി ചെയിൻ കെട്ടി കൊടുത്തിരുന്നു..... അപ്പോൾ തന്നെ പെണ്ണ് മ്മളെ കെട്ടിപിടിച്ചു കൊണ്ട് കണ്ണ് നിറച്ചതും മ്മള്... "ന്നാടി കരയുവാ..... കണ്ടില്ലേ വല്യപ്പച്ച ഇവള്ടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്.... ഇവള് പറഞ്ഞില്ലേ എന്ത് കിട്ടിയാലും അവൾക് ഒരുഭാഗം കൊടുക്കാറുണ്ടെന്ന്.....അതുപോലെ ഇന്ക് കിട്ടുന്ന അടി പോലും ഞാൻ അവൾക് കൊടുത്തിട്ടുണ്ട്....അപ്പോൾ ഒന്നും കരയാത്ത ആളാ കണ്ടില്ലേ....." ന്ന് ഞങ്ങളെ വീക്ഷിച്ചിരിക്കുന്നവരോടായി തിരിഞ്ഞു കൊണ്ട് പറഞ്ഞതും.. അവരൊക്കെ ഒരു പുഞ്ചിരിയാലെ ഞങ്ങളെ നോക്കി നിന്നതും....

പെണ്ണ് കണ്ണൊക്കെ തുടച് മ്മളെ നോക്കി കോക്രി കാട്ടിയതും....മ്മള് ചിരിച്ചു പോയി.... അപ്പോൾ തന്നെ മ്മളെ അടുത്തേക് അല്ലുചായനും സെബിച്ചനും വന്നൊണ്ട് ഇരുഭാഗത്തായി നിന്ന് ചേർത്ത് പിടിച്ചതും......ഒരുനിമിഷം അവരുടെയെല്ലാം പുഞ്ചിരിക്കുന്ന മുഖം കണ്ട് നോക്കി നിന്നതും..... പെട്ടന്ന് കണ്ണുകൾ നിറഞ്ഞു വന്നതും..... അച്ചായന്റെ നെഞ്ചിലേക് മുഖം അമർത്തി പൊട്ടിക്കരഞ്ഞു..... പെട്ടന്നുള്ള മ്മടെ പ്രവർത്തിയിൽ അന്താളിച്ചു പോയ അല്ലുചായൻ മ്മളെ ആളിൽ നിന്ന് വേർപെടുത്തി കൊണ്ട്... "റോസ്.... മോളെ.... എന്നാടാ.... എന്നാ പറ്റിയെ...." 'എയ്ൻജൽ.... ആൽബി..... പെട്ടന്ന് ന്നാ പറ്റിയെ.... കരയാതെ പറയ്‌ മോളെ....."

ന്നൊക്കെ സെബിച്ചനും കൂടെ വെപ്രാളപ്പെട്ടതും മ്മടെ ഉയർന്നു വന്ന തേങ്ങൽ അടക്കി വെച്ചു കൊണ്ട് പറഞ്ഞു... "ഇച്ചായ.....മ്മള്.... ഇനി.... നാളെ തൊട്ട് മ്മള് ഇവിടെ ഉണ്ടാവില്ലല്ലോ....ഞാൻ ഇവിടെത്തെ ആരുമാവില്ലല്ലോ...." ന്ന് പറഞ്ഞതും... ഇച്ചായൻ ചിരിച്ചോണ്ട് ഒന്നൂടെ ആളിലേക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു..... "ഇതിനാണോ ഇച്ചായന്റെ മോള് കരഞ്ഞത്...." "ആന്ന്..... ന്നാലും ന്റെ ഏയ്ഞ്ചൽ ഇത്രയും ഒള്ളു നി....." "ഓഹോ... അപ്പൊ മ്മള് പോകുന്നത് നിങ്ങൾക്കൊന്നും ഒരു വിഷമവും ഇല്ലല്ലേ..... ഹാ.... മ്മള് ആരാ ല്ലേ......" ന്ന് മ്മള് ചുണ്ട് കൂർപ്‌ച്ചു കണ്ണ് നിറച്ചു പറഞ്ഞതും... അമ്മച്ചി.... "ആൽബി... സെബി... ന്റെ കൊച്ചിനെ കരയിച്ചാൽ ഉണ്ടല്ലോ....അമ്മച്ചിടെ മോള് ഇങ് വ.... ഇവിടെ വന്നിരിക്ക്...."

ന്ന് പറഞ്ഞു മ്മളെ കൊണ്ട് ചെയറിൽ ഇരുത്തി അടുത്തായി അമ്മച്ചിയും ഇരുന്നു കൊണ്ട് പറഞ്ഞു.... "ആര് പറഞ്ഞു മോള് ഇവിടുന്ന് പോകുവാണെന്നു.....മോളെ എങ്ങോട്ടും വിടുന്നില്ല....പോയാലും...എപ്പോ വേണേലും ഇങ്ങോട്ട് വരാലോ.....കല്യാണം കഴിഞ്ഞു പോയാലും നി അമ്മച്ചിടെ മോള് അല്ലാണ്ടിരിക്കൊ....." "അമ്മച്ചി.... ഞാൻ......ഇങ്ങളെ ഒക്കെ കൂടെ നിന്ന് കൊതി തീർന്നില്ല....അതിന് മുന്നേ....." ന്ന് മ്മള് പറഞ്ഞതും... അതുവരെ ഞങ്ങളെ നോക്കി നിന്ന അല്ലുച്ചയൻ ഫോൺ പോക്കറ്റിൽ നിന്നെടുത് ഡയൽ ചെയ്ത് ഒരു പുഞ്ചിരിയോടെ മ്മടെ അടുത്തേക് വന്ന് സ്പീക്കറിൽ ഇട്ടതും......

മ്മള് നിറഞ്ഞ കണ്ണ് പുറം കയ്യാൽ തുടച് സംശയത്തോടെ നോക്കിയതും.... ഫോൺ അറ്റൻഡ് ചെയ്ത് മറുപുറത് നിന്ന്..... "ആൽബി...." ന്നുള്ള ഒറ്റ വിളിക് തന്നെ മ്മളെ മനസിൽ 🔥രാവണൻ🔥..... ന്ന് പറഞ്ഞപ്പഴേക്കും ചെക്കൻ അവൻ തുടങ്ങിയിരുന്നു..... "ആൽബി.... ഡാ കേൾക്കുന്നില്ലേ... ന്താടാ ഒന്നും മിണ്ടാത്തെ.....ആൽബി...." "ആട കേൾക്കുന്നുണ്ട്......" "അല്ല ഇത് പറയാൻ ആണോ വിളിച്ചത്..... നൂർ കൂട്ടം പണി ഉണ്ട് ഇവിടെ..... ന്റെ റൂം ഒന്നും സെറ്റ് ചെയ്തിട്ടില്ലടാ കോപ്പേ.... അന്റെ പെങ്ങളെ തലയിൽ വെക്കാതെ ഒന്ന് ഇവിടെ കൂടെ വന്നേച്ചു പോടാ....നി മ്മടെ ചങ്ക് ആണെന്ന് കൂടെ മറക്കല്ലേ......"

"ഡാ....ഇനി ഇപ്പൊ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.... റൂം ഒന്നും സെറ്റ് ചെയ്യണ്ട....." "ന്ത് തേങ്ങയാട നി പറയുന്നേ....." "ഒരു തേങ്ങയും ഇല്ല മോനെ.... നിന്റെ പെണ്ണ് ഇവിടെ ഇരുന്ന് കരയുവാ......" "നി എന്താ പാഞ്ഞേ.. ഡാ കോപ്പേ... ന്തിനാടാ അവള് കരയുന്നെ..... വയ്യേ......അപ്പോഴേ അവളോട് പറഞ്ഞതാ തുള്ളി ചാടി നടന്നു പണി മേടിക്കരുതെന്ന്......" "ഡാ അലൻ.... അതിന്......." "ഒരു കാര്യം ചെയ്...അല്ലേൽ വേണ്ട ഞാൻ അങ്ങോട്ട് വര.... അതിനോട് കരയണ്ടാന്ന് പറ.... മുറിവ് എങ്ങാനും ഉണ്ടോ....." ന്നൊക്കെ രാവണൻ നോൺ സ്റ്റോപ്പ്‌ ആയിട്ട് ചോദിക്കുന്നത് കേട്ട് മ്മളെ പോലെ എല്ലാരും വായും തുറന്ന് ഇരിക്കുന്നുണ്ട്.... "ഡാ ആൽബി..... ആ കോപ്പിനോട് ഇനിയെങ്കിലും ഒന്ന് അടങ്ങി നിൽകാൻ പറ....

അവൾക് എന്തേലും പറ്റിയാൽ..... അല്ലേലും പറഞ്ഞാൽ അവൾ കേൾക്കില്ല......" ന്ന് പറഞ്ഞോണ്ട് നിന്നതും ഇച്ചായൻ.... "ഡാ...ഡാ.... മിണ്ടാതെ നിക്കട.... നി ഇതെങ്ങോട്ടാ കുർള എക്സ്പ്രസ് പോലെ പോകുന്നെ..... നിന്റെ പെണ്ണിന് ഒന്നും ഇല്ല.... അത്‌ കരുതി ബിപി കൂട്ടാൻ നിക്കണ്ട....." ന്ന് പറഞ്ഞതും ഒരുനിമിഷം കഴിഞ്ഞു ചെക്കൻ "പിന്നെ എന്ത് തേങ്ങക്ക അവള് കരയുന്നെ.....ഹേ...." "അത്‌ അതേടാ....അവൾക് കല്യാണo വേണ്ടോലോ....."😁 "വാട്ട്......."🤨 "എപ്പ....." 😲... നോക്കണ്ട മ്മള് തന്നെയാ മനസ്സിൽ ഒന്ന് ആത്മിച്ഛതാ.... മ്മള് മനസിൽ പോലും കരുതാത്ത കാര്യം അല്ലെ മ്മടെ പൊന്നാങ്ങള പറയുന്നേ.... "ന്താടാ നി പറയുന്നേ......"

"ഡാ അവൾക് ഞങ്ങളെ ഒന്നും പിരിയാൻ വയ്യ അതുകൊണ്ട് കല്യാണം വേണ്ടന്ന പറയുന്നേ...." ന്ന് മ്മളെ നോക്കി ഇളിചോണ്ട് പറഞ്ഞതും..... മ്മള് പല്ല് കടിച്ചു നോക്കിയതും....അടുത്തിരിക്കുന്നവരുടെ ഒക്കെ മുഖത്തു ചിരി താങ്ങി നിന്നിരുന്നു..... അപ്പോൾ തന്നെ ചെക്കൻ.... "ഡാ അവള് ഉണ്ടോ അവിടെ.... ഉണ്ടേൽ ഫോൺ കൊടുക്ക്...." ന്ന് പറഞ്ഞതും.... മ്മളെ നേരെ ഫോൺ നീട്ടിയതും... മ്മള് ഒന്ന് പരുങ്ങി കൊണ്ട്.... പതിയെ.... "കിച്ച.... " ന്ന് വിളിച്ചതെ ഓർമ ഒള്ളു.... "ഡി കോപ്പേ... നിന്റെ തലക് എന്താ ഓളം ഉണ്ടോ....നിനക്ക് കല്യാണം വേണ്ടേ.....ഹേ...." "അത്‌ കിച്ച മ്മള്......" "ന്നെ കൊണ്ട് പറയിപ്പിക്കല്ലേ......ചുമ്മാ ഇരുന്ന മ്മളെ കൊതിപ്പി....."

"കിച്ച വേണ്ട....." ന്ന് മ്മള് കണ്ണും തള്ളി ഒച്ചയെടുത്തതും... അവൻ... "മിണ്ടാതെ നിക്കടി....അവിടെ കിടന്നു അലറല്ലേ.....മ്മടെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞ് കൊതിപ്പിച് കല്യാണം വരെ എത്തിയപ്പോൾ അനക് കല്യാണം വേണ്ടല്ലേ....." ഓഹ് ഇതായിരുന്നോ.....🙄 (അക്കൂസ് ആത്മ. ) "കിച്ച.....മ്മള് അങ്ങനെ....." "ഇതിനുള്ള ശിക്ഷ മ്മള് നാളെ തരാട്ടോ......നി ന്റെ അടുത്തേക് തന്നെ അല്ലെ വരുന്നത്.....നിന്നെ കെട്ടിയിട്ട്...." "കിച്ച....."😳...ന്ന് മ്മള് വീണ്ടാമതും അലറി വ മൂടി കൊണ്ട് എല്ലാവരേം നോക്കിയതും.....അവരും സെയിം എക്സ്പ്രെഷൻ..... "ന്തിനാ അലറുന്നേ...... കെട്ടിയിട്ട് നിന്നെ ഉപ്പിട്ട കൂൾ ഡ്രിങ്ക്സ് കുടിപ്പിക്കും......" ഓഹ്.... ഇതായിരുന്നോ..... 🙄

(വീണ്ടും ആത്മ ) ചെക്കൻ എന്തൊക്കെ വിളിച്ചു പറയും എന്ന് കരുതി മ്മള് മുള്ളിൽ ചവിട്ടി നിൽക്കുന്നത് പോലെ അവിടെ നിന്ന് പെട്ടന്ന് എണീറ്റു പോകാൻ നിന്നതും..... മ്മളെ പിടിച്ചു വെച്ചു കൊണ്ട് അല്ലുചായൻ ഒരു വശത് ഇരുന്നതും.... മറുവശത്ത് സെബിച്ചൻ സ്ഥാനം പിടിച്ചിരുന്നു.. മ്മള് ദയനീയമായി അവരെ രണ്ടുപേരെയും പരസ്പരം നോക്കിക്കൊണ്ട് തിരിച്ച് ഫോണിലേക്ക് കോൺസെൻട്രേഷൻ ചെയ്തതും....മറുപുറത്തു നിന്നും..... "അക്കു ..... " "ആ...." 😬 "ന്താ ഒന്നും പറയാനില്ലേ നിനക്ക്....നിന്നെ ഒന്ന് കയ്യിൽ കിട്ടിക്കോട്ടെ.... ഓർമ ഉണ്ടല്ലോ നിനക്ക് മ്മൾ കലിപ്പ് ആയാൽ എന്താ ചെയ്യാന്ന്.....ഡോസ് കൂട്ടി തരാട്ടോ ഇ പറഞ്ഞതിനൊക്കെ.....ഇന്നലെ കിട്ടിയത് മറന്നോ.....

അങ്ങനെ ഒന്നും മറക്കാൻ പറ്റില്ലല്ലോ എനിക്ക്.....അല്ല ഇനി അതുകൊണ്ടെങ്ങാനും ആണോ നി കല്യാണം വേണ്ടാന്ന് പറയുന്നേ.....ന്നാലും ഒരുവിധം ആണ് മോളെ മ്മള് കണ്ട്രോൾ....." നാറ്റിച്ചു.... നാറ്റിച്ചു പട്ട ചാരായം ഒഴിച്ച് കൊട്ടാരം മുഴുവൻ നാറ്റിച്ചു......🙄.....🤦‍♀️ ന്നൊക്കെ മനസ്സികരുതി ബാക്കി കൂടെ വരുന്നതിന് മുന്നേ മ്മള് അലറി കൊണ്ട് പറഞ്ഞു.... "കിച്ച ഫോൺ ലൗഡിൽ ആണ്...." ന്ന് മ്മള് കണ്ണും പൂട്ടി അലറിയതും....പെട്ടന്ന് മറുപുറം മൗനം ആയതും..... മ്മള് പതിയെ കണ്ണ് തുറന്ന് നോക്കിയതും....ചെക്കൻ "എല്ലാരും.... ഉ.... ഉണ്ടോ അവിടെ....." "അളിയോ ഓൾ ഫാമിലി പ്രേസന്റ് ആണ് മുത്തേ...." ന്ന് പറഞ്ഞു അല്ലുചായൻ പൊട്ടിചിരിച്ചതും.... "നിന്നെ വിശദമായി നാളെ ഒന്ന് കാണണം......"

ന്ന് പറയലും കാൾ ഓഫ്‌ ആയതും പെട്ടന്നായിരുന്നു..... മ്മള് പിന്നെ തലയും താഴ്ത്തി ചമ്മി നാറിയ നിർവൃതിയിൽ ഇരുന്നോണ്ട് പതിയെ ഒളികണ്ണിട്ട് നോക്കിയതും...... പൊട്ടി വന്ന ചിരി അടക്കി കൊണ്ട് വല്യപ്പച്ചനും വല്യമ്മച്ചിയും എണീറ്റ് പോയതും..... അതിന് പുറകെ അപ്പച്ചനും ചെറിയച്ഛയിയും പരസപരം നോക്കി കൊണ്ട് പോയതും..... പിന്നീട് മ്മടെ നോട്ടം എത്തിയത് മ്മളെ തന്നെ അന്തം വിട്ടു നോക്കി നിക്കുന്ന അമ്മായിയിൽ ആയിരുന്നു..... ആ മുഖത്തു ആണേൽ ഇനി ഇപ്പൊ അമ്മായി ആയിട്ട് ഒരു ക്ലാസും എടുക്കേണ്ട ഒക്കെ മറുകയ്യിൽ ഭദ്രം ആണെന്നുള്ള എക്സ്പ്രെഷൻ ഒക്കെ മ്മടെ അമ്മച്ചിക്ക് കണ്ണിലൂടെ ട്രാൻസ്ഫർ ചെയ്തോണ്ട് പരസ്പരം പുഞ്ചിരിച്ചോണ്ട് അകത്തേക്കു പോയി....🙄

ന്നെ അങ്ങ് കൊല്ല്....ചെക്കന് കണ്ട്രോൾ പോകാൻ കണ്ട നേരം.....ആൾക്ക് ഫോണും ഓഫ്‌ ആക്കി പോയാൽ ആരേം കാണണ്ടല്ലോ... ഇനി ഇവരെ മുഖത്തൊക്കെ മ്മള് എങ്ങനെ നോക്കും ന്ന് കരുതി... മ്മള് മുഖം ഉയർത്തി അല്ലുച്ചയനെ നോക്കിയതും.... അങ്ങേര് അതാ ചിരി കടിച്ചു പിടിച്ചു നിക്കുന്നു.... എന്തിനേറെ തെണ്ടി ജോണച്ചൻ വരെ വളിഞ്ഞ ഇളി ഫിറ്റ്‌ ചെയ്തോണ്ട് ഇരിക്ക..... എല്ലാത്തിനും കാരണം ഇങ്ങേരാ....ന്നൊക്കെ മനസ്സിൽ കരുതി മ്മള് ആനിയോടായി പറഞ്ഞു... "ആനി......പെട്ടന്ന് പോയി വിധവ പെൻഷന് അപ്ലൈ ചെയ്തോ.... നിന്റെ കെട്ടിയോനെ ഞാൻ ഇന്ന് കൊല്ലുമെടി....." ന്ന് പറഞ്ഞു മ്മള് ചെയ്യറിൽ നിന്ന് ചാടിയെണീറ്റതും മ്മളേക്കാൾ വേഗത്തിൽ ആൾ എണീറ്റ് ഓടിയതും മ്മള് പുറകെ ഓടി....

"അല്ലുചായ നിക്കവിടെ അല്ലേൽ എറിഞ്ഞു വീഴ്ത്തും....." ന്ന് പറഞ്ഞ് കിട്ടിയ കമ്പ് ഒക്കെ വെച്ചു ആളെ എറിഞ്ഞു വീഴ്ത്താൻ നോക്കിയതും.... ആ വടി ചെന്ന് കൊണ്ടത് ഇളിച്ചോണ്ട് നിക്കുന്ന ജോണച്ചന്റെ മേലേക്ക് ആയിരുന്നു... മ്മള് അതിനൊന്ന് ഇളിച്ചു കാണിച്ചതും.... ആൾ ഷർട്ടിന്റെ കയ്യും കയറ്റി വെച്ചോണ്ട് മ്മളെ അടുത്തേക് വന്നതും..... മ്മള് വല്യപ്പച്ച ന്നൊരു വിളി വിളിച്ചതും അതുവരെ ബിൽഡപ്പ് കൊടുത്തോണ്ട് ഇരുന്ന ജോണച്ചൻ കാറ്റ് പോയ ബലൂൺ പോലെ പല്ല് കടിച്ചു നോക്കിയതും...... മ്മടെ നോട്ടം ചെന്ന് പതിഞ്ഞത് ഇതൊക്കെ കണ്ട് ഇളിച്ചോണ്ട് നിക്കുന്ന സെബിച്ചനിൽ ആയിരുന്നു.... മ്മള് അപ്പോൾ തന്നെ ആളിലേക് തിരിഞ്ഞതും....

ആള് മ്മളൊന്നും ചെയ്തില്ലേ ന്ന് പറഞ്ഞു തിരിഞ്ഞു ഓടിയതും..... മ്മള് പുറകെ ഓടിയെത്തും മുന്നേ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് യെവിടെന്നോ ഓടി വന്ന അല്ലുചായൻ സെബിച്ചനു പുറകിൽ ചാടി കയറിയതും.... ആള് പറപ്പിച്ചു വിട്ടതും മ്മള് കയ്യിലുള്ള വടി അവര് പോയ വഴിയേ എറിഞ്ഞു കാല് നിലത്ത് ആഞ്ഞു ചവിട്ടി കലിപ്പിൽ തിരിഞ്ഞതും..... ഇതൊക്കെ കണ്ട് ഇളിച്ചോണ്ട് മ്മളെ മുന്നിൽ നിൽക്കുന്നു ആനി....മ്മള് അവളെ നോക്കി പിരികം പൊക്കി. "ഇനി എന്താ ....."🤨 ന്ന് മ്മള് കലിപ്പിൽ ചോദിച്ചതും.... പെണ്ണ് മ്മളെ അടുത്തേക് വന്നൊണ്ട് മ്മളെ സ്കാർഫിൽ പിടിച്ചു തിരിച്ചു കൊണ്ട് കാലിനാൽ കളം വരച്ചതും... മ്മള് കിളി പോയ പോലെ നിന്നതും പെണ്ണ്.... "അക്കു.... പറഞ്ഞോ... മുഴുവൻ പറഞ്ഞോ....."😌 "

ന്ത്.... "🙄 "ഇന്നലെ നടന്നതേ...." 😌.. "ഇന്നലെ എന്ത് നടക്കാൻ...." 😬 "ഞ്യാൻ ഒക്കെ കേട്ട് മോളെ.. അല്ല സാർ ന്റെ കണ്ട്രോൾ എന്തിനാ പോയെ.... മ്മ്.... മ്മ്..."🤗 "പ്പ.... 😬....പോയി നിന്റെ കേട്ടിയോനോട് ചോയ്ക്കടി തെണ്ടി.... " ന്ന് മ്മള് പല്ല് കടിച്ചോണ്ട് പറഞ്ഞതും... പെണ്ണ് "അതിന് ആൾക്ക് എന്ത് അറിയാന അവിടെ നടന്നത്.....ഒഞ്ഞു പോയെ നി....അങ്ങേരു ഫസ്റ്റ് നൈറ്റ്‌ ന്നും പറഞ്ഞു നടക്ക.....അതിലേക് ചോദിക്കൻ ആയിട്ട് ചെന്നാൽ മ്മടെ പല്ലും നഖവും ഒന്നും ബാക്കി കാണില്ല.... മ്മക്ക് ഒന്നും കേൾക്കണ്ടേ...." ന്ന് പറഞ്ഞു പെണ്ണ് അകത്തേക്കു പോയതും.... മ്മള് കിളി പോയ പോലെ നിന്നതും പോയ പെണ്ണ് തിരിഞ്ഞു വന്നൊണ്ട്... "ന്നാലും അക്കു സാർ ന്റെ കണ്ട്രോൾ പോകാൻ മാത്രം എന്തായിരുന്നു...... മ്മ്...

വല്ലതും നടന്നോ ചെല്ല കിളി...."🤗 ന്ന് പറഞ്ഞു വാതിലിനവിടെ നിന്നോണ്ട് ഇളിച്ചതും.... മ്മള് ചെറഞ്ഞു നോക്കിയതും... പെണ്ണ്... ആരോ വിളിച്ച പോലെ.. "ന്തോ....ന്നെ വിളിച്ചോ....ദാ വരണൂ....."🚶‍♀️ ന്ന് പറഞ്ഞ് സൂരജേട്ടൻ മല്ലുസിങ്ങിൽ മുങ്ങുന്ന പോലെ അകത്തേക്കു വലിഞ്ഞതും..... പെണ്ണിന്റെ എക്സ്പ്രെഷൻ കണ്ട് മ്മള് ചിരിച്ചു പോയി... മ്മള് പിന്നെ പുറത്ത് ടേബിളിൽ വെച്ചിരുന്ന മ്മക്ക് കിട്ടിയ ഗിഫ്റ്റ് ഒക്കെ എടുത്ത് അകത്തേക്കു ക്കൊണ്ട് പോയി എല്ലാം മ്മടെ ഷെൽഫിൽ വെച്ച് തിരിഞ്ഞതും.... മ്മടെ കണ്ണിൽ ഷാഫിറയുടെ ഫോൺ ഉടക്കി... ഒരുനിമിഷം കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ഒക്കെ മനസിൽ വന്നതും.....

മ്മള് കണ്ണ് മുറുകെ അടച്ചു തുറന്ന് ദീർകാശ്വാസം വിട്ടു അത്‌ അകത്തു വെച്ച് ലോക്ക് ചെയ്ത് റൂമിൽ നിന്ന് വെളിയിൽ ഇറങ്ങിയതും...... മ്മളേം വിളിച്ചോണ്ട് ആനി ലഞ്ച് കഴിക്കാൻ കൊണ്ട് പോയി.... താഴെ ഡൈനിങ് ടേബിളിൽ നിന്നതും.... അങ്ങോട്ടായി വന്ന ഷാദിയോട് എവിടെ ആയിരുന്നു ന്ന് ചോദിച്ചപ്പൽ പെണ്ണ് അപ്പ ടൗണിൽ വന്നിരുന്നു ആളെ കാണാൻ പോയിന്ന് പറഞ്ഞു... രാവിലെ പോയതായിരുന്നു.... ഇപ്പഴാ പെണ്ണ് വരുന്നത്....

ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും പെണ്ണ് അപ്പാടെ കൂടെ കഴിച്ചു നല്ല ഷീണം ഉണ്ട് കിടക്കട്ടെ ന്ന് പറഞ്ഞു മുകളിലേക്കു പോയി... പിന്നെ മ്മളും ആനിയും ഫുഡ്‌ ഒക്കെ കഴിച്ചു.... കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് അവിടെയുള്ള ദിവാൻ കോട്ടിൽ ഇരുന്ന അമ്മച്ചിയുടേം അമ്മായിയുടെയും അടുത്ത് പോയി ഇരുന്നു.... അവര് നാളെത്തെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മ്മള് അമ്മച്ചിയുടെ മടിയിൽ തലവെച്ചു കിടന്നു പതിയെ ഉറങ്ങി പോയി...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story