രാവണ പ്രണയം🔥 : ഭാഗം 78

Ravana Pranayam Novel

എഴുത്തുകാരി: അമീന

(Mehandi Night ) 🎶Lege.... Lege.... Lege....Lege....re.... Mujse dur kahin ne jaa.... Bas yehin kahin reh jaa.... Main teri dewani re... Afsos tajhe kai kya.... Teri meri kahani nayi ban gai.... Tu mera lo gaya main the hogai... Jahan jaaye tu sang muje leja...... 🎶 അന്തരീക്ഷത്തിൽ ഒഴുകി ഉയർന്ന ഗാനം കേട്ടുകൊണ്ട് സെബിച്ചൻ വാങ്ങിച്ചു തന്ന പിങ്ക് കളർ ലെഹങ്കയിൽ ആനിയുടെയും ഷാദിയുടെയും ലിയുവിന്റേയും കൈവിരുതിൽ അടാർ ലുക്കിലാണ് മ്മള് സ്റ്റെയർ ഇറങ്ങി വന്നത്..... മ്മടെ വരവും പ്രതീക്ഷിച്ചെന്ന പോലെ ഫാമിലി മുഴുവൻ അവിടെ ഉണ്ടായിരുന്നു..... ആനിയും ഷാദിയും ലീയുവും ഒരുങ്ങി മ്മളെയും നോക്കി താഴെ നിന്നപ്പോൾ.....

അവർക്കരികിലായി മ്മടെ ആങ്ങളമാർ മ്മടെ വരവിൽ പുഞ്ചിരി തൂകി നിൽപുണ്ടായിരുന്നു..... സ്റ്റൈയെർ ഇറങ്ങിയപ്പോൾ മ്മള് ചുറ്റുമുള്ളവയിലേക്ക് മിഴികൾ പായിച്ചു......വളരെ മനോഹരമായി ഒരുക്കിയിട്ടുണ്ട് അവിടമാകെ.....ഹാളിലെ അലങ്കാര ബൾബുകളുടെ വെളിച്ചത്തിൽ മ്മൾക് പ്രത്യേക ആംബിയൻസ് തോന്നിച്ചു...... സ്റ്റെയറിൽ പോലും കുഞ്ഞു അലങ്കാര ബൾബിന്റെ പ്രകാശത്താൽ മിന്നിത്തിളങ്ങി....കൂടാതെ റെഡ്, വൈറ്റ് ആൻഡ് സ്കൈ ബ്ലൂ നിറത്തിലുള്ള ബലൂൺസ് കൊണ്ട് ഹാൾ ആകെ നിറച്ചു വെച്ചിരിക്ക..... ആകെ മുഴുവൻ കളർ അക്കിയിട്ടുണ്ട്......🤩 അതെല്ലാം തെല്ലൊരു പുഞ്ചിരിയോടെ വീക്ഷിച്ചു കൊണ്ട് സ്റ്റെയർ ഇറങ്ങി താഴെ എത്തിയതും.....

മ്മളെ അടുത്തോട്ടു ലീയുവും ആനിയും വന്ന് ഇരുസൈഡിൽ ആയി നിന്നു...... അവിടെ ഹാളിലായി വലിയ റെഡ് കാർപെറ്റ് വിരിച്ചിരുന്നു......അതിന് മുകളിൽ നടുവിലായി ഒരു കുഞ്ഞു ഉയരം കുറഞ്ഞ ടാബിൽ ഉണ്ട്.....ആ ടേബിളിനു മുകളിലെ ബൗളിലായി ഒത്തിരി മെഹന്തി കോൺ ഉണ്ടായിരുന്നു..... ടേബിളിന് ചുറ്റും വലിയ വൈറ്റ് കളറിൽ റെഡ് ഫ്ലോറൽ ഡിസൈൻ ഉള്ള കുഷ്യൻസ് നിരത്തിയിട്ടിരിക്കുന്നു.....അവിടേയും തട്ടി മുട്ടി നടക്കാൻ എന്ന പോലെ ഒത്തിരി ബലൂൺസ് ഉണ്ടായിരുന്നു..... മ്മളെയും കൊണ്ട് പോയി അവര് അവിടെയുള്ള ഒരു കുഷ്യനിൽ പിടിച്ചിരുത്തി.... എനിക്കരികിലായി അവര് മൂന്നും സ്ഥാനം പിടിച്ചതും.....

വല്യമ്മച്ചി ആണ് പടകളോട് പുറത്ത് പോകാൻ പറഞ്ഞതും മനസില്ല മനസോടെ ബ്രോസ് എല്ലാം പുറത്തോട്ട് പോയി..... അവര് ഇറങ്ങിയതും..... അതിന് പുറകെ ഒത്തിരി പെൺകുട്ടികൾ പുറത്ത് നിന്ന് അകത്തേക്കു വന്നതും മ്മള് അന്തം വിട്ടൊണ്ട്.... യാരിത്....🤔 ന്ന് കരുതി കൊണ്ട് അവരെ നോക്കിയതും.... ആനി പറഞ്ഞു.... അവര് നമ്മടെ അയൽക്കാർ ആണെന്നും മെഹന്ദി ഫങ്ക്ഷന് ആയിട്ട് വന്നതാണെന്നും...... അവരെല്ലാം വന്ന് മ്മൾക് അടുത്തായി നിരത്തിയിരിക്കുന്ന കുഷ്യനിൽ ഇരുന്നതും..... അവർക്ക് പുറകെ ആയി കുറച്ച് ആന്റീസും കയറി വന്നു..... മ്മക്ക് ആണേൽ കണ്ട് പോയിട്ട് കാണാത്ത പരിചയം പോലും ഇല്ലയ്ന് അവരെയൊന്നും....🙄

പക്ഷെ മ്മടെ അമ്മച്ചി അവരെ കണ്ടതും ഓടിവരലായി സ്വീകരിക്കലായി.....ആകെ മുഴവൻ ജഗ പോക..... ഇതെല്ലാം നോക്കി കൊണ്ട് വാതിൽ പടിയിലായി നിന്ന് കവാടമായി കെട്ടിയ ബലൂണിൽ പിടിച്ചു കൊണ്ട് ഇവിടെ വന്ന പെൺകുട്ടികളെ വായി നോക്കി നിന്ന ജോണചാനെ കുടിക്കാൻ കൊണ്ട് വരാൻ പറഞ്ഞു അമ്മായി ആട്ടി വിട്ടു....🤭 പിന്നീട് അമ്മച്ചി അവേരയും കൊണ്ട് മ്മടെ അടുത് വന്ന് പരിചയപ്പെടുത്തി... കമല....ആലീസ്.... ത്രേസ്യ... മീനാക്ഷി.....അങ്ങനെ ഒത്തിരി പേര് പറഞ്ഞു പരിചയപെടുത്തിയെങ്കിലും അവർക്കൊക്കെ ക്ലോസപ്പിന്റെ ഇളി കൊടുക്കുവല്ലാതെ ഒറ്റ ഒരു പേരും മ്മക്ക് പിന്നീട് ഓര്മയില്ലായിരുന്നു.....🙄😁

അവരെയും കൊണ്ട് അമ്മച്ചിയും അമ്മായിയും അകത്തേക് പോയതും.... അവരുടെ മക്കളാണെന്ന് പറഞ്ഞോണ്ട് മ്മടെ ചുറ്റും ഇരുന്ന തരുണീമണികൾ മ്മളോട് വന്ന് ഇടിച്ചു കയറി പരിചയപെട്ടു....🙂 അവരുടെ പേര് ഓർത്തില്ലേലും ഗേൾസ് ആയത് കൊണ്ടും സംസാരിക്കാൻ കുടുംബബന്ധം വേണം എന്നില്ലാത്തോണ്ടും പിന്നീട് ഒരുമിച്ച് കത്തിയടി തുടങ്ങി..... പുറത്തു പോയ ജോണച്ചൻ കുടിക്കാൻ ട്രെയിൽ ജ്യൂസ് കൊണ്ട് വന്ന് ഇളിച്ചോണ്ട് ഞങ്ങടെ അടുത്തേക് വന്നതും..... അമ്മായി വന്നൊണ്ട് ആന്റീസിന് കൊടുക്കാൻ പറഞ്ഞതും..... ചെക്കന് വളിഞ്ഞ ഇളി ഫിറ്റ്‌ ചെയ്തോണ്ട് അവിടെന്ന് പോയി.....😂 ന്റെ പടച്ചോനെ ജോണച്ചൻ ഒരു കാട്ടുകോഴി ആണോ....🤔😁.... ന്നൊക്കെ ചിന്തിച്ചതും....

പുറത്ത് സെറ്റ് ചെയ്ത സൗണ്ട് സിസ്റ്റത്തിൽ നിന്നും പിന്നെയും പാട്ടുയർന്നിരുന്നു...... ആദ്യം ആയി വല്യമ്മച്ചി വന്നു മ്മടെ കയ്യിൽ മെഹന്ദി കൊണ്ട് ഒരു ഡോട്ട് ഇട്ടോണ്ട് ഫങ്ക്ഷന് തുടക്കം കുറിച്ചത് എല്ലാവരും കൂടെ കയ്യടിച്ചു പാസ്സ് ആക്കിയതും..... മ്മടെ നെറ്റിയിൽ ഉമ്മ വെച്ചോണ്ട് വല്യമ്മച്ചി എണീറ്റ് മാറിയതും.... മ്മടെ ഇരുസൈഡിലായി ഇരുന്നവാൾമാര് മ്മടെ രണ്ട് കയ്യിലും കടന്നു പിടിച്ചു....മ്മളൊന്ന് ഞെട്ടി നോക്കിയതും ഇളിച്ചോണ്ട് മെഹന്തി കോൺ എടുത്തതും..... മ്മള് ഇതിനായിരുന്നോ🙄.. ന്ന് കരുതി ഒന്ന് പുഞ്ചിരിച്ചതും.... അവള്മാര് രണ്ടും കൂടെ കൈകളിലായി മെഹന്ദി വര തുടങ്ങി..... അത്‌ കണ്ട ഷാദി മ്മടെ കാലിൽ പിടിച്ചതും.....

മ്മൾക് മനസ്സിലായി അവളുടെ രചന മ്മടെ കാലിൽ ആണെന്ന്.....😁 മറ്റേ കാലിൽ ആ വന്ന പെൺകുട്ടികളിൽ ഒരുത്തി കൂടെ കയ്യടക്കി മെഹന്ദി വര ആരംഭിച്ചു.... സത്യം പറയാലോ നാലും അസ്സൽ ആയിട്ട് മെഹന്ദി വരയ്ക്കുന്നുണ്ട്.....മ്മടെ രണ്ട് കയ്യിലും നിറയെ മെഹന്ദി ഇട്ട് കഴിഞ്ഞതും..... ആനിയും ലീയുവും അവരുടെ കയ്യിൽ വരയ്ക്കാൻ തുടങ്ങി..... കാലിലെ രചന കഴിഞ്ഞതും അവരെല്ലാം കൂടെ പരസ്പരം മെഹന്ദി ഇട്ടോണ്ട് കളിചിരിയാലെ അവിടെ ആഘോഷമാക്കി മാറ്റി....... ആനിയുടെ ചളിയടിക്ക് റസ്റ്റ്‌ കൊടുക്കാതെ പെണ്ണ് കത്തി കയറുവാ.... ദുരന്തം....അതിൽ അവളെ വെല്ലാൻ ആരും ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇരുന്നു ഇളിച്ചോണ്ട് കൊച്ചിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.... എന്തരോ എന്തോ....🙄...

ആൺപടകൾ ആയ മ്മടെ ഗ്രേറ്റ്‌ വല്യപ്പച്ചൻ മുതൽ നമ്മടെ ജോണച്ചനെ വരെ മ്മടെ വല്യമ്മച്ചി പുറത്തേക് തട്ടിയിരിക്ക..... മെഹന്ദി ഫങ്ക്ഷന് നടക്കുന്നിടത് ആണുങ്ങൾക്ക് പ്രവേശനം ഇല്ലൊലോ.... മ്മടെ അല്ലുച്ചയൻ അമ്മചിയുടെ കാല് പിടിച്ചു ഒരു അലമ്പും ഉണ്ടാക്കില്ലന്നും.... ഒരു മൂലയിൽ ഇരുന്നോണ്ട് റോസ് മോളെ മെഹന്ദി ഇടുന്നത് കണ്ടോളാം... ന്ന് പറഞ്ഞെങ്കിലും അമ്മച്ചിയുണ്ടോ സമ്മതിക്കുന്നു.....ഈ വഴി വന്നു പോകരുതെന്ന് പറഞു വാതിൽ അകത്തേക്കു ലോക്ക് ചെയ്തു.... 😜...

നമ്മടെ ജോണച്ചൻ ഇടക്ക് കുടിക്കൻ വല്ലതും വേണോ ന്ന് ചോദിക്കാനെന്ന വ്യജേനേ ഇടക്ക് വന്ന് വാതിൽ മുട്ടി വിളിച്ചെങ്കിലും..... വല്യമ്മച്ചീടെ ഒറ്റ കണ്ണുരുട്ടലിൽ ചെക്കന് സ്ഥലം കാലിയാക്കി.....🤭 ആകെ മുഴുവൻ കളർ ആയി പോയി കൊണ്ടിരുന്നപ്പോൾ ആണ് പുറത്തു ഉച്ചത്തിൽ സൗണ്ട് മുഴങ്ങിയത്....... കേട്ടപാതി അമ്മച്ചി വെപ്രാളത്തോടെ കതക് തുറന്നു പുറത്തോട്ട് ഓടി പോയതും..... കാത് തുളക്കുമാർ ശബ്ദം പിന്നെയും ഉയർന്നതും........ ബാക്കിയുള്ളവരും പുറത്തേക്കിറങ്ങി ഓടി..... എല്ലാവരും പോയതും.... മ്മളും പതിയെ അവിടെ നിന്ന് എണീറ്റ് കൊണ്ട് പുറത്തേക്ക് നടന്നു......

ഇതുവരെ പുറത്തു നിന്ന് വന്ന വെളിച്ചം പൊടുന്നനെ മറഞ്ഞു അവിടമാകെ ഇരുട്ട് വ്യാപിച്ചതിന് പുറകെ ഉയർന്നു വന്ന ശബ്ദവും നിലച്ചിരുന്നു..... നിശബ്ദമായ ഇരുട്ടിലേക് പതിയെ കാലെടുത്തു വെച്ചതും..... മ്മടെ കാലിനിരുവശത്തു നിന്നും കുറച്ച് വിട്ടായി നിലത്ത് ഒരു കുഞ്ഞു ബൾബ് പ്രകാശിച്ചതും മ്മള് ഞെട്ടി കൊണ്ട് താഴെ നോക്കി..... ആ രണ്ട് കുഞ്ഞു വെളിച്ചം അല്ലാതെ മറ്റൊന്നും ഇല്ലാതെ നിന്നതും മ്മള് പതിയെ മുന്നോട്ട് ഒരടി വെച്ചതും മറ്റു ബൾബ്നു മുന്നിലയി ഇരുവശവും ബൾബ് പ്രകാശിച്ചതും മ്മള് അത്ഭുദപെട്ടുപോയി.....🤠 പിന്നീട് പതിയെ ഓരോ ചുവടുകൾക്കനുസരിച് മ്മൾക് ഇരുവശവും നിലത്തായി നീളത്തിൽ പ്രകാശ സഞ്ചാരപാത തീർത്തു കൊണ്ട് ചെന്ന് നിന്നത് ഗാർഡൻ ഏരിയയിലെ ലോണിൽ ആയിരുന്നു.....

ചുറ്റും നോക്കിയിട്ടും ആരെയും കാണാത്തത് കൊണ്ട് തന്നെ മ്മള്.... "അമ്മച്ചി..... അപ്പ...... എവിടെയാ നിങ്ങള്...... അല്ലുചായ.... സെബിച്ച.....എല്ലാരും ഇതെവിടെയ......അന്നമ്മേ ലിയു.... ഷാദി.... എന്താ ആരും മിണ്ടാത്തെ..... വല്യപ്പച്ച....." ന്നൊക്കെ മ്മള് എല്ലാവരെയും മാറി മാറി വിളിച്ചെങ്കിലും നോ റെസ്പോൺസ്....... "ദേ ഇച്ചായ..... മ്മളെ കളിപ്പിക്കുവാണോ.....മ്മൾക് പേടി തോണുന്നുണ്ടെ ..... വെളിയിൽ വാ സെബിച്ച.....ജോണച്ച....നിയെങ്കിലും ഒന്ന് വാ തുറക്ക്.....അല്ലെങ്കിൽ വേണ്ട അവിടെ നിന്നോളൂ മ്മള് അകത്തോട്ടു പോകുവാ.....☹️ ന്ന് പറഞ്ഞു കള്ള പിണക്കത്തോടെ മുഖം തിരിച്ചു തിരിഞ്ഞു പോകാൻ ഒരുങ്ങവെ... പെട്ടന്ന് അമിട്ട് പൊട്ടുന്ന പോലെ ശബ്ദം ഉയർന്നതും....

ഞെട്ടി തരിച്ചു തിരിഞ്ഞതും....മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ആകാശത്തായി വർണ വിസ്മയo തീർതിരുന്നു..... മ്മള് തലയുയർത്തി നോക്കിയതും ആ വർണങ്ങൾ അക്ഷരങ്ങളായി മാറിയിരുന്നു ..... 🎀🎊HAPPY MARRIED LIFE ROSE ANGEL🎊🎀 എന്നായി മാറിയതും.... മ്മള് അത്ഭുതതോടെയും സന്തോഷത്തോടെയും കണ്ണിമ വെട്ടാതെ അതിലേക് നോക്കി നിന്നതും..... പെട്ടന്ന് മ്മടെ കാലിനിരുവശങ്ങളിലായി മിന്നി കത്തിയ വെളിച്ചം പൊടുന്നനെ ഇല്ലാതെ ആയതും.... മ്മള് കണ്ണുകൾ ആകാശത്തൂന്ന് പിൻവലിച്ചു..... പെട്ടന്ന് അവിടെമാകെ വെളിച്ചം നിറഞ്ഞതും......മ്മടെ കണ്മുന്നിലെ കാഴ്ച്ചയിൽ വണ്ടർ അടിച്ചു പോയി.....😲

ആകെ മുഴുവൻ കുഞ്ഞു ബൾബിനാൽ അവിടമാകെ ഡെക്കറേഷൻ ചെയ്തിരിക്കുന്നു......ഗാർഡനിൽഉള്ള ലൈറ്റ്സ് സ്റ്റാൻഡിലും..... മരത്തിൽലും മതിലിലിലും എല്ലാം മിന്നാമിന്നി വെളിച്ചം പോലെ അലങ്കരിച്ചു വെച്ചിരിക്കുന്നു...... അതിന് പുറമെ കഴിഞ്ഞ ദിവസത്തെ മഞ്ഞൾ കല്യാണത്തിന് വേണ്ടി സെറ്റ് ചെയ്ത സ്റ്റേജ് ഫുൾ ലൈറ്റ്സ് ആണ്.... അതിലായി സൗണ്ട് സിസ്റ്റവും സെറ്റ് ചെയ്തിരിക്കുന്നു.... അതെല്ലാം വിടർന്ന കണ്ണുകളാൽ നോക്കി നിന്നപ്പോൾ ആണ് മ്മൾടെ മനസ്സിൽ ഇ സർപ്രൈസ് ഒരുക്കിയ മ്മടെ ബ്രോസ് നെ ഓർമ വന്നത്.... മ്മള് അപ്പോൾ തന്നെ..... മുന്നോട്ട് നോക്കി ഉറക്കെ..... "ഇച്ചായൻസ്......ദേ....ഒളിച്ചു നിക്കാണ്ട് പുറത്തു വാ പഹയൻസ്....."

ന്ന് മ്മള് വിളിച്ചു പറഞ്ഞതും.... പെട്ടന്നാണ് അവിടെമാകെ വീണ്ടും ശബ്ദം ഉയർന്നത്.... ഉയർന്ന ശബ്ദം പിന്നീട് മധുരമായ ഒരു ഗാനത്തിലേക് വഴിമാറായിരുന്നു..... 🎶Mahi ve mahi ve That’s the way mahi ve Tere maathe jhumar damke Tere kaanon baali chamke hai re Mahi ve🎶 ഗാനം ആരംഭിച്ചതും.... മ്മടെ പുറകിലൂടെ ഇരുസൈഡിലായി അല്ലുച്ചായനും സെബിച്ചനും കടന്നു വന്നതും.....മ്മള് അവരെ രണ്ടുപേരിലെകും പരസ്പരം നോക്കി കൊണ്ട് മുന്നോട്ട് നോക്കിയതും..... ജോണച്ചൻ ഉണ്ട് ചിരിച്ചോണ്ട് മ്മടെ നേരെ വരുന്നു..... പിന്നീട് മൂന്ന് പേരും നിരയായി നിന്നോണ്ട് പാട്ടിനനുസരിച്ചു സ്റ്റെപ് വെച്ചു......

🎶Tere haathon kangna khanke Tere pairon paayal chhanke hai re (Mahi ve) Nainon se bole rabba rabba Mann mein dole rabba rabba Amrit ghole rabba rabba tu soniye🎶 അവരുടെ സ്റ്റെപ് കണ്ട് മ്മള് പുഞ്ചിരിച്ചോണ്ട് നിന്നതും...... ചുറ്റുഭാഗത് നിന്നും ആനിയും ലീയുവും ശാധിയും അവർക്കടുതെക് പാട്ടിനനുസരിച്ചു താളത്തിൽ ചുവട് വെച്ച് വന്നതും മ്മള് വാ തുറന്ന് നിന്ന് പോയി..... 🎶Jind mahi ve – soni soni aaja mahi ve Everybody say – soni soni aaja mahi ve (Repeat 2 times) That’s the way mahi ve🎶 പിന്നീട് ആൾ ഫാമിലി അവർകൊപ്പം കൂടി മ്മടെ ചുറ്റും വന്നു നിന്നോണ്ട് ചുവട് വെച്ചതും.....

സന്തോഷം കൊണ്ട് മ്മളും അവർക്കൊപ്പം ചുവടുവെക്കാൻ ഒരുങ്ങവെ ആണ് ഈ പാട്ടിന് തുടർച്ചയെന്നോണം പതിഞ്ഞ സ്വരത്തിൽ ഈണം കാതിൽ പതിഞ്ഞതും..... മ്മള് ചുറ്റുപാടും നോക്കിയതും.... മ്മടെ ചുറ്റുമുള്ളവരെല്ലാം ഇരുഭാഗമായി ഒഴിഞ്ഞു മാറിയതും മുന്നിലുള്ള കാഴ്ച്ചയിൽ അന്തം വിട്ടു തറഞ്ഞു നിന്നതും അത്ഭുതത്തോടെ വാ മൂടികൊണ്ട് കണ്ണിമ വെട്ടാതെ ആ കാഴ്ച്ച നോക്കി നിന്നുപോയി...... 🎶O teri aankhen kaali kaali Tera gora gora mukhda hai re (Mahi ve) O teri rangat jaise sona Tu chaand ka jaise tukda hai re (Mahi ve)🎶 ഇണത്തോടെ പാട്ടിനൊത്ത് ചുവടുവെച് രാവണൻ അതാ മ്മടെ തൊട്ട് മുന്നിൽ.....😲 സംശയം വേണ്ട ചെക്കൻ മ്മടെ അടുത്തല്ല....

മ്മടെ ബ്രോസ് അവിടെ ലോണിൽ സെറ്റ് ചെയ്ത വലിയ സ്‌ക്രീനിൽ ആണ് മ്മടെ ചെക്കൻ വൈറ്റ് ഷർട്ടും ബ്ലാക് പാന്റ് ഇട്ടോണ്ട് ഹെവി മൊഞ്ചിൽ ഡാൻസ് കളിക്കുന്നത്...... അതും മ്മളെ നോക്കി കൊണ്ട്.....Uff.........🙈 മുബാറക് ഹെവനിലെ മെഹന്ദി നൈറ്റ്‌ പ്രോഗ്രാം ആണ് മ്മള് ആ സ്‌ക്രീനിൽ ലൈവ് ആയി കാണുന്നത്..... കാരണം അവിടെയും മുഴുവൻ ഫാമിലി ഉണ്ടായിരുന്നു...... രാവണനും അമി കാക്കുവും ഷാൻ കാക്കുവും അർഷി സാറും മാരിയും മജിതയും ഒക്കെയുണ്ട് പാട്ടിനനുസരിച് ചുവട് വെക്കുന്നു..... ഇതൊക്കെ കണ്ട് വണ്ടറടിച്ച മ്മളെ അടുത്തേക് വന്നോണ്ട് ആനി...... " നമ്മളെയും ഇതുപോലെ അവർക്ക് കാണാം അക്കു.... മോളെ കണ്ണ് ഒന്ന് തുടച്ചെക്ക്....."

ന്ന് പറഞ്ഞു മ്മടെ കണ്ണ് തുടച്ചു തന്നപ്പോഴാണ് മ്മള് ഇതുവരെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞരുന്നെന്ന് അറിഞ്ഞത്‌ തന്ന.... മ്മള് അപ്പോൾ തന്നെ ഒന്ന് പുഞ്ചിരിച്ചോണ്ട് ഓടി പോയ്‌ അല്ലുചായനെ കെട്ടിപിടിച്ചതും.... ആ ഗാനത്തിനിടയിൽ.... അക്കു ന്നുള്ള വിളി കാതിൽ പതിഞ്ഞതും.... മ്മടെ നാവിൽ നിന്നും ആ പേര് ഉതിര്ന്ന വീണിരുന്നു... "ശാലുത്ത....." ന്ന് മനസ്സിൽ ഉരുവിട്ട് തിരിഞ്ഞു നോക്കിയതും...... സ്‌ക്രീനിൽ ആയി രണ്ട് ഭാഗം ആയിരിക്കുന്നു.... ഒന്നിൽ രാവണനും ഫാമിലി ആയിരുന്നേൽ മറ്റേ ഭാഗത്ത്‌ ശാലുതയും ഫമിലിയും ആയിരുന്നു... ബ്ലാക്ക് കളർ സാരിയിൽ ശാലുത്ത മോന്ജത്തി ആയിരുന്നു....

സിനുവും അവരുടെ കസിൻസ് ഒക്കെ കൂടെ സെയിം സോങ്ങിൽ അവിടെയും ആഘോഷിക്കുന്നു.....🤩 എല്ലാം കണ്ട് കണ്ണ് നിറഞ്ഞതും..... പിന്നീട് മൂന്ന് ഫാമിലിയും ഒരേ സോങ്ങിൽ മൂന്ന് സ്ഥലത്ത് തകർത്താടി അതും പരസ്പരം കണ്ട് കൊണ്ട്.....😍😍😍 സെബിച്ചൻ പറഞ്ഞത് പോലെ മൈലാഞ്ചി രാവ് എല്ലവരും കൂടെ കളറാക്കി മാറ്റി.....😘 എല്ലാം കഴിഞ്ഞതും..... മ്മള് ഇത്രയും വലിയ സർപ്രൈസ് ഒരുക്കിയതിന് മ്മടെ ബ്രോസിനെ ഹഗ് ചെയ്തു സന്തോഷം അറിയിച്ചു..... "താങ്ക്സ് ഇച്ചായൻസ്..... ഇത്രയും വലിയ ഒരു സർപ്രൈസ് മ്മള് ഒരിക്കലും പ്രതീക്ഷിച്ചില്ല.....താങ്ക്യൂ സോ മച്..... "😍.... "നിന്റെ മനസ് അറിഞ്ഞില്ലേൽ പിന്നെ ഞങ്ങൾ എന്ത് ആങ്ങളമാർ ആണ്....

ഇത്രയും സന്തോഷം ഉണ്ടാകുമ്പോഴും നി നിന്റെ ശാലുതായെ ഒരുപാട് മിസ്സ്‌ ചെയ്യുമെന്ന് അറിയുന്നത് കൊണ്ട് തന്നെയാ ഇങ്ങനെയൊക്കെ സെറ്റ് ചെയ്തത്.... ഇ ഐഡിയ പറഞ്ഞപോൾ എല്ലാം സെറ്റ് ചെയ്യാൻ ഹെല്പ് ചെയ്തത് നിന്റെ ചെക്കന് തന്നെയാ..... " ന്ന് പറഞ് കൊണ്ട് മ്മടെ അടുത്തേക്കായി സെബിച്ചൻ വന്നൊണ്ട് ഒരു ഫോൺ നീട്ടിയതും സ്‌ക്രീനിൽ അലൻ ന്ന് കണ്ടതും..... മ്മള് ഒരു ചിരി അവർക്ക് സമ്മാനിച്ചു കൊണ്ട് കാൾ എടുത്ത് അവിടെ നിന്ന് മാറി നിന്ന് കാതോട് ചേർത്തതും.... മറുപുറത് നിന്നും.... "വഴക്കാളി........" ന്ന് വിളിച്ചതും..... മ്മള് മുഖവുരയും കൂടാതെ പതിയെ.... "I love u കിച്ച......"😘.. ന്ന് പറഞ്ഞതും..... മറുപുറം നിശബ്ദമായി..... ഒരുനിമിഷം കഴിഞ്ഞു ചെക്കൻ പതിഞ്ഞ ചിരിയോടെ...പറഞ്ഞു....

"Love u too baby....."😘.. "താങ്ക്സ് അലൻ.... മ്മടെ സന്തോഷത്തിൻ വേണ്ടി ഇത്രയും ചെയ്തതിന്......താങ്ക്യൂ സോ മച്...." "താങ്ക്സ് ഒന്നും വേണ്ട... വേണ്ടത് ഞാൻ കയ്യോടെ മേടിച്ചോളാം....അപ്പൊ ഒരു മുടക്കം ഇല്ലാണ്ട് തന്നാൽ മതി ഭാര്യേ....." കിച്ച........." 😌 "ഒത്തിരി മോന്ജ് ആയിരുന്നു ട്ടോ പെണ്ണെ നിന്നെ കാണാൻ.....കണ്ടപ്പോൾ കടിച്ചു തിന്നാൻ വരെ തോന്നി പോയി...." "നാണം ഇല്ലാത്ത ജന്തു..... എപ്പഴാ ഇങ്ങക്ക് അത്‌ തോന്നാത്തത്....."😌 "അത്‌ പിന്നെ നിന്നെ അടുത് കിട്ടിയാൽ മ്മള് പോലും അറിയാതെ തോന്നി പോകുവല്ലേ ഓരോന്ന്....."🙈 ന്ന് പറഞ്ഞതും അങ്ങോട്ട്‌ വന്ന അല്ലുചായൻ മ്മടെ കയ്യിൽ നിന്ന് ഫോൺ തട്ടി മേടിച്ചു കൊണ്ട് ചെക്കനോടായി പറഞ്ഞു....

"അലൻ......ഇന്ന് ഇത്രയും മതി മോനെ..... ബാക്കി നാളേക്കും വെക്ക് അളിയാ......എന്തെങ്കിലും ഒക്കെ നാളെ രാത്രിയിൽക്ക് കൂടെ വേണ്ടേ......." ന്ന് പറഞ്ഞതിന് ശേഷം ഇച്ചായന്റെ മുഖം നവരസങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ തന്നെ മ്മക്ക് മനസിലായി മ്മടെ ചെക്കൻ പച്ച മലയാളം പറഞ്ഞ് കൊടുക്കുവാണെന്ന്.....🤭 മ്മള് പിന്നെ ഒരു ചിരിയോടെ അവിടെ നിന്നെ പെണ്പടകളുടെ അടുത്തേക് വിട്ടു...... കുറച്ച് കഴിഞ്ഞു ഇച്ചായൻ കാതിൽ വിരലിട്ട് കറക്കി വരുന്നത് കണ്ട് മ്മടെ ചിരി പൊട്ടി..... പ്യാവം ഇച്ചായൻ.....😂 പിന്നീട് വന്നവരൊക്ക ഫുഡ്‌ കഴിച് ഇറങ്ങിയതും...... വല്യമ്മച്ചി നാളെ എല്ലാവരോടും കൺവെൻഷൻ സെന്ററിലേക് എത്തിയേക്കണമെന്ന് ഓര്മിപ്പിച്ചിട്ടാണ് പറഞ്ഞു വിട്ടത്.....

പിന്നീട് വീട്ടിൽ ഉള്ളവരൊക്കെ ഇരുന്ന് ഫുഡ്‌ കഴിക്കാൻ ഒരുങ്ങവെ ആണ് മുറ്റത്തു ആയി ഒരു ബൈക്ക് വന്ന് നിന്നത്..... അതിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടതും മ്മളും ആനിയും.... "ആഷിക്കാ......." ന്ന് വിളിച്ചോണ്ട് ചാടിയെണീറ്റ് അങ്ങോട്ട്‌ ഓടി..... ആൾടെ അടുത്തെത്തി വിശേഷങ്ങളെല്ലാം ചോദിച്ചു കൊണ്ട് ഞങ്ങളെ തന്നെ അന്തം വിട്ടു നോക്കി നിന്നിരുന്ന മ്മടെ ഫാമിലിയുടെ അടുത്തേക്കായി ആഷിക്കയെയും കൊണ്ടുചെന്നു.... കിളിക്കൂട്ടിലെ ഞങ്ങളെ പൊന്നാങ്ങളെ ആണെന്ന് പറഞ്ഞു അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..... ഞാനും ആനിയും ഓരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാൻ ആളെയും കൂടെ ക്ഷണിച്ചിരുത്തി.....

ഒത്തിരി നേരത്തെ സംസാരം കഴിഞ്ഞു ആൾക്ക് ഫുഡ്‌ കൊടുത് നാളെ ഉറപ്പായും വന്നേക്കണം എന്ന് പറഞ്ഞിട്ടാണ് പറഞ്ഞ് വിട്ടത്....... പോകുന്ന പോക്കിൽ ആള് ഒരു കുഞ്ഞു ബോക്സ്‌ ആരും കാണാതെ മ്മളെ ഏൽപ്പിച്ചിരുന്നു..... ആള് പോയതിന് പുറകെ അങ്ങോട്ടായി കടന്നു വന്ന കാറിൽ നിന്നും ഷാൻ കാക്കുവും ഷാദുട്ടനും മറുഭാഗത് നിന്ന് അൻവർ കാക്കുവും കയ്യിൽ മിയു മോളും..... പുറകിലെ ഡോർ തുറന്ന് മജിത്തയും ഇറങ്ങി...... ആൾടെ കയ്യിലായി കൈകോർത് കൊണ്ട് അപ്പുവിനെ കണ്ടതും......... ഒരുനിമിഷം ഒരുമിച്ച് നിൽക്കുന്ന നാല് പേരെയും കണ്ടു മ്മടെ കണ്ണുകൾ നിറഞ്ഞു വന്നതും...... തൊണ്ടക്കുഴിയിലേക്ക് തികട്ടി വന്ന തേങ്ങൽ അടക്കാൻ പാടുപെടുമ്പോൾ ആണ് ആശ്വാസം പോലെ മ്മടെ ഇരു കയ്യിലായി ആനിയും ശാധിയും പിടിച്ചത്......

അവരെ നോക്കിയ മ്മളോട് കണ്ണുകൊണ്ട് ഒന്നും ഇല്ല റിലാക്സ് ആകാൻ പറഞ്ഞതും..... മനസിനെ നിയന്ത്രിച് മ്മള് മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ അവർക്കടുത്തേക് ചെന്നു...... നാളേക്കിടാനുള്ള ഡ്രസ്സ്‌ കൊണ്ട് തരാൻ വന്നതായിരുന്നു അവര്..... ശാലുത്തടെ അടുത്തേക് അർഷി സാറും മാരിയും മ്മടെ ചെക്കനും ആണ് ഡ്രസ്സ്‌ കൊണ്ട് കൊടുക്കാൻ പോയത്..... പിന്നീട് അവർക്ക് ഫുഡ്‌ കഴിക്കാൻ പറഞ്ഞെങ്കിലും.... കഴിച് വന്നത് കൊണ്ട് ജ്യൂസ് സ്നാക്സ് ഒക്കെ ടേബിളിൽ സെറ്റ് ചെയ്തു.... കുട്ടികൾ മൂന്നും കൂടെ അകത്തു ഓടി നടക്കുവാ..... അവരെയും വിളിച്ചു ടേബിളിൽ ഇരുത്തി..... ഷാൻ കാക്കു ആണേൽ ലിയുവിനെ കണ്ണ് കൊണ്ട് വിളിക്കുന്നുണ്ട്......

അവളാണേൽ മൈൻഡ് ചെയ്യാതെ ഷാദുട്ടനെ യടുത് മടിയിൽ ഇരുത്തി ജ്യൂസ് കൊടുത്തതും..... അവർക്കരികിൽ ഷാൻ കാക്കു വന്നിരുന്നു.... അൻവർ കാക്കു അപ്പച്ചനോടുo അപ്പയോടും ബ്രോസിനോടും ഭയങ്കര സംസാരം ആണ്.... മജിതയെ മ്മടെ അമ്മച്ചിയും അമ്മായിയും വല്യമ്മച്ചിയും പൊതിഞ് ഇരുന്നോണ്ട് ആണ് സംസാരം...... മിയു മോൾക് ജ്യൂസ് വായിൽ വെച്ച് കൊടുക്കുവാ ന്റെ അപ്പേട്ടൻ......😍 മ്മള് അവർക്കരികിൽ ചെന്നിരുന്നു മിയു മോളെ എടുത്ത് മടിയിൽ ഇരുത്തി ജ്യൂസ് കൊടുത്ത് കൊണ്ട് അവനോട് കുടിക്കാന് പറഞ്ഞു.... "മിയു മോൾക് ന്റെ അപ്പേട്ടനെ ഇഷ്ടായോ..." "അക്കു ദിദി.... "

"ദിദി യോ.... "🙄 "കിച്ച കാക്കു പഞ്ഞല്ലോ...അക്കു ദിദി ന്ന് വിച്ചാണ്... ഇശ്ചായോ...." "അച്ചോടാ.... ഇഷ്ടായി ട്ടോ.... അങ്ങനെ വിളിച്ചോ....ദിദി ടെ മിയൂട്ടി.... " "ദിദി.....അപ്പുക ന്റെയ....അല്ലെ അപ്പുക....അപ്പുക ന്റെ അല്ലെ...." "അതേലോ.... അപ്പുക മിയുടെയ......." ന്ന് അപ്പു പറഞ്ഞതും.... പെണ്ണ് പുഞ്ചിരിച്ചു മ്മളെ നോക്കിയതും മ്മള് ആ കവിളിൽ ഉമ്മ വെച്ചതും.... തിരിച്ചും ഒരു കുഞ്ഞു ഉമ്മ തന്നു പെണ്ണ്......😍 പിന്നീട് മ്മടെ മെഹന്ദി നോക്കലും അവളുടെ കുഞ്ഞി കൈയ്യിലെ മൈലാഞ്ചി കാണിക്കലും വാ തോരാതെ സംസാരവും ആയിരുന്നു...... അത്‌ കണ്ട് ആനിയും ശാധിയും ഞങ്ങൾക്കടുത് വന്നിരുന്നു.... കുറച്ചു കഴിഞ്ഞു അവർ ഇറങ്ങുവാണെന്ന് പറഞ്ഞതും.......

മ്മള് അപുവിനെയും കൊണ്ട് മുകളിലേക്കു പോയി.... കൂടെ ആനിയും ശാധിയും ഉണ്ടായിരുന്നു.... റൂമിൽ എത്തി അപ്പുവിനെ ബെഡിൽ ഇരുത്തി അവന് മുന്നിലായി മുട്ടിൽ ഇരുന്നു കൊണ്ട് മ്മടെ കയ്യിലുള്ള നേരത്തെ ആഷിക്ക തന്ന ആ കുഞ്ഞു ബോക്സ്‌ എടുത്ത് അതിൽ നിന്നും ഒരു കുഞ്ഞു മാല എടുത്ത് അവന്റെ കഴുത്തിൽ അണിഞ്ഞു കൊടുത്തു...... ഒരിക്കലും ഇതൊരു കാരണം കൊണ്ടും കളയാനോ അഴിച്ചു വെക്കാനോ പാടില്ലെന്ന് ഓർമിപ്പിച്ചു.... ഇനിയും ഉണ്ട്.....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story