രാവണ പ്രണയം🔥 : ഭാഗം 79

Ravana Pranayam Novel

എഴുത്തുകാരി: അമീന

കുഞ്ഞു മനസ്സിലുയർന്ന സംശയത്തിന്റെ മറുപടിയെന്നോണം അത്‌ അവന്റെ അക്കുവിന്റെ ഗിഫ്റ്റ് ആണെന്ന് മാത്രം പറഞ്ഞു വിട്ടു.... ശരിക്കും ആ വെള്ളി ചെയിനിലിൽ ഉള്ള ലോക്കറ്റ് ഒരു ട്രാക്കർ ആണ്..... പെട്ടന്ന് അത്‌ മനസ്സിൽ ആവില്ല..... മ്മടെ നിർദേശപ്രകാരം ആനിയാണ് ആശിക്കയോട് ഇങ്ങനെ ഒരു ട്രാക്കർ സങ്കടിപ്പിക്കാൻ പറഞ്ഞത്.... ആൾടെ ഫ്രണ്ട് വഴി സങ്കടിപ്പിച്ചെന്നാണ് പറഞ്ഞത്... അതിനെ കുറിച്ച് മ്മൾക് കൂടുതൽ ഒന്നും അറിയില്ല.... "ഇതിപ്പോൾ അപ്പുവിന്റെ കൈവശം അത്യാവശ്യം ആണ്.... ഷാഹിൽ അപ്പുവിനെ തിരിച്ചറിഞ്ഞെങ്കിൽ ഏത് നിമിഷവും അവനെതിരെ ഒരറ്റാക്കിങ് സംഭവിക്കാൻ ഇടയുണ്ട്.......

അത്‌ എനിക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് ആ മാലയിൽ ട്രാക്കർ ഘടിപ്പിച്ചത്......അവനെയും കൊണ്ട് ആ കോംബൗണ്ട് താണ്ടി സഞ്ചരിച്ചാൽ അതിവിടെ അറിയാം എനിക്ക്......" ന്നൊക്കെ മ്മള് അവരോട് പറഞ്ഞു കൊണ്ട് ആ ബോക്സിൽ നിന്ന് മറ്റൊരു കുഞ്ഞു മാലയെടുത്ത് മ്മടെ കഴുത്തിലായി അണിഞ്ഞു കൊണ്ട് തുടർന്നു... "അപ്പുവിനെ അവര് പിടിച്ചാൽ അവരുടെ സഞ്ചാര ദൂരമനുസരിച് ഈ മലയിലുള്ള ചിപ് വൈബ്രേറ്റ് ചെയ്യും.... അതിലൂടെ അറിയാൻ കഴിയും എനിക്ക് അപ്പുവിന്റെ സ്ഥാനം..... ഇപ്പോൾ ഇത് അത്യാവശ്യം ആണ്... കാരണം ഇനി മ്മളെ സംബന്ധിച് തിരക്കുള്ള ദിവസങ്ങളാകും.....അവനിലേക്ക് നേരിട്ടൊരു ശ്രദ്ധ എനിക്ക് സാദ്യം ആകില്ല......

അടുത്തില്ലേലും കയ്യകലത്തിൽ അവന്റെ സുരക്ഷ എനിക്ക് ഉറപ്പാക്കിയേ പറ്റു......" ന്നൊക്കെ പറഞ്ഞു താഴോട്ട് പോയിരുന്ന അപ്പുവിന് പുറകെ ആയി ഞങ്ങളും ഇറങ്ങി ചെന്നു..... താഴെ എത്തിയതും മജിതയുടെ കയ്യിലിരുന്ന മിയു മോൾക് അവിടെയുള്ള ബൗളിൽ നിറച്ചു വെച്ചിരുന്ന ചോക്ലേറ്സ് യെടുത് അവൾക്കും ഷാദുട്ടനും അപ്പുവിനും കൊടുത്തു......മിട്ടായി കിട്ടിയ സന്തോഷത്തിൽ കഴുത്തിൽ ചുറ്റിപിടിച്ചു കവിളിൽ ഉമ്മ വെച്ചതും മ്മളും തിരിച്ചു ആ കുഞ്ഞി കവിളിലായി മുത്തം കൊടുത്തു...... പിന്നീട് നാളെ കാണാം ന്നുള്ള വാക്കിനാൽ അവര് തിരിച്ചു പോയി.......

അവര് പോയ പുറകെ അകത്തേക്കു കയറാൻ ഒരുങ്ങവെ അമ്മച്ചി എല്ലാവരോടും കൂടെയായി പറഞ്ഞ്....... "ഭക്ഷണം കഴിച്ചിട്ട് അകത്തേക്കു പോകാം....എപ്പോൾ ഇരിക്കാൻ ഒരുങ്ങിയതാ.... വിശപ്പില്ലേ കൊച്ചുങ്ങളെ ഇതിങ്ങൾക്ക്.... വന്നു കഴിക്ക്..... ആനി എല്ലാവരും വരിം......" ന്ന് പറഞ്ഞു ലോണിൽ സെറ്റ് ചെയ്ത ടേബിളിൽ ആയി എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു....... മ്മള് അപ്പോഴാണ് കൈയ്യിലെ മൈലാഞ്ചി ശ്രദ്ധിച്ചത്... ആനിയും മറ്റുള്ളവരും ഒക്കെ മൈലാഞ്ചി കഴുകി കഴിഞ്ഞിരുന്നു.... അപ്പോൾ തന്നെ ഞാൻ അവരോടായി പറഞ്ഞു.... "അമ്മച്ചി മ്മളെ കയ്യിൽ മെഹന്ദി ആണ്..... കഴുകിയെച്ചും വരാം....നിങ്ങൾ ഒക്കെ കഴിക്കൂട്......"

ന്ന് പറഞ്ഞു എണീറ്റ് നിക്കാൻ ഒരുങ്ങവെ മ്മടെ കയ്യിലായി ജോണച്ചന്റെ പിടി മുറുകിയിരുന്നു..... മ്മള് തിരിഞ്ഞു നിന്ന് ആളോട് ന്താണെന്ന് പിരികം പൊക്കി ചോദിച്ചതും..... "റോസമ്മോ..... ഇങ്ങോട്ട് ഇരിയടി കാന്താരി....നി കൈ കഴുകിയിട്ടു വേണോലോ നിനക്ക് ഫുഡ്‌ കഴിക്കാൻ..... അല്ലെ ഇച്ചായ....." "പിന്നല്ലാതെ.... നി ഇപ്പോൾ മെഹന്ദി കഴുകണ്ട അത്‌ നന്നായി ചുമന്നോട്ടെ പെണ്ണെ.... " ന്ന് അല്ലുച്ചയൻ പറഞ്ഞതും..... മ്മള് ചുണ്ട് കൂർപ്പിച്ചൊണ്ട് പറഞ്ഞു.... "ഇച്ചായ....ഇന്ക് വിശക്കുണ്ട്..... ഇത് കളയാതെ എങ്ങനെയാ കഴിക്കാ....." ന്ന് പറയലും.... "ഇങ്ങനെ കഴിക്കും...." ന്ന് പറഞ്ഞോണ്ട് ഒരു പ്ലേറ്റിൽ ആയി ഫുഡ്‌ കൊണ്ട് വന്നു സെബിച്ചൻ മ്മടെ നേരെ ഉരുള നീട്ടിയതും......

മ്മള് വിടർന്ന കണ്ണാലെ നോക്കിയതും.... അല്ലുച്ചായനും ജോണച്ചനും കൂടെ അവരുടെ പ്ലേറ്റ് കൊണ്ട് മ്മടെ അടുത്തായി സ്ഥാനം പിടിച്ചു കൊണ്ട് അല്ലുച്ചയൻ പറഞ്ഞു....... "ഞങ്ങടെ കാന്താരി പെങ്ങൾക്ക് ഇന്നത്തെ വക ഞങ്ങടെ കൈകൊണ്ട് ആകട്ടെ ചോറൂട്ടൽ..... ഇങ്ങോട്ട് മാത്രം അല്ല അങ്ങോട്ടും ആകാമല്ലോ...." ന്ന് പറഞ്ഞതും.... മ്മള് നിറഞ്ഞു വന്ന കണ്ണ് വിരലിനാൽ തുടച് കൊണ്ട് സെബിച്ചനിൽ നിന്നും ഉരുള കഴിച്ചതും..... അതിന് പുറകെ അല്ലുച്ചായനും ജോണച്ചനും തന്നു.... അവരുടെ അടുത് നിന്ന് വാങ്ങിച് കഴിച് തിരിഞ്ഞതും.... മ്മടെ അമ്മച്ചി ഉണ്ട് പിണക്കം ഭാവിച്ചു ഇരിക്കുന്നു.... അത്‌ കണ്ട് മ്മള് എണീറ്റ് അങ്ങോട്ട് ചെന്നു അടുത്തായി ഇരുന്നോണ്ട് പറഞ്ഞു....

"അമ്മച്ചി.....ഇനി അമ്മച്ചിടെ കൈകൊണ്ട് ഉരുള താ അമ്മച്ചിടെ മോൾക്...." ന്ന് പറഞ്ഞതും..... കണ്ണ് തുടച്ചു അമ്മച്ചി വാരി തന്നതും മ്മള് അത്‌ കഴിച് അപ്പച്ചനെ നേരെ തിരിഞ്ഞതും.... അപ്പച്ചനും കഴിപ്പിച്ചു...... വല്യപ്പച്ചനും വല്യമ്മച്ചിയും അമ്മായിയും ചെറിയച്ഛയിയും ഒക്കെ ഫുഡ്‌ തന്നതും....എല്ലാം കഴിച് മ്മളെ വയർ നിറഞ്ഞു.... ഫുഡ്‌ ഒക്കെ കഴിച് കഴിഞ്ഞു അവരോട് സംസാരിച്ചിരുന്നപ്പോൾ വല്യമ്മച്ചി വന്നു കിടക്കാൻ പറഞ്ഞു അകത്തേക്കു ആട്ടിവിട്ടു...... അതോടെ മ്മള് നേരെ മുകളിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഫ്രഷ് ആയി ബെഡിലേക്കായി കിടന്നതും.....മ്മടെ അരികിലായി ലീയുവും ഷാദിയും വന്നു കിടന്നു......

കുറച്ച് കഴിഞ് റൂമിലേക് വന്ന ആനി ഞങ്ങളുടെ കിടത്തം കണ്ട് ഇടയിലൂടെ നുഴഞ്ഞു കയറി കിടന്നു കൊണ്ട് മ്മളേം കെട്ടിപിടിച്ചു.... പിന്നീട് ഞങ്ങൾ നാലും കൂടെ പരസ്പരം കെട്ടിപിടിച്ചു കൊണ്ട് ഉറക്കത്തിലേക്കു വഴുതി വീണു.... *************** (അലൻ) മ്മടെ പെണ്ണിന് ശാലുവിനെ മിസ് ചെയ്യുന്നുണ്ടെന്ന് അവളുടെ ബ്രോസ് മ്മളെ വിളിച്ചു പറഞ്ഞതിന് അനുസരിച്ച് ആണ് കോൺഫറൻസ് വീഡിയോ കാൾ സെറ്റ് ചെയ്തത്..... മ്മളെ സ്‌ക്രീനിൽ കണ്ട് പെണ്ണ് വണ്ടർ അടിച്ചു പോയിട്ടുണ്ടെന്ന് അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ തന്നെ മ്മക്ക് മനസിലായതാ..... പിങ്ക് കളർ ഡ്രെസ്സിൽ മെഹന്ദി ഒക്കെ ഇട്ടോണ്ട് പെണ്ണിന്റെ മൊന്ജ് കൂടിയിരിക്ക.......

കണ്ടപ്പോൾ ഇപ്പോ അവിടെ പോയി പൊക്കി കൊണ്ടരാൻ തോന്നിയത......കൊല്ലാതെ കൊല്ലുവാ പെണ്ണ് നോട്ടം കൊണ്ട്....... അവളുടെ സന്തോഷം വാക്കിലൂടെ അറിയാൻ വേണ്ടിയാ കാൾ വിളിച്ചത്..... അത്‌ അവളുടെ..... I love u.... എന്ന ഒറ്റ വക്കിൽ മ്മൾക് മനസ്സിലായി.....പെണ്ണിനോട് ഒന്ന് സംസാരിച്ചു വന്നതും.....തെണ്ടി ആൽബി ഫോൺ മേടിച്ചോണ്ട് പോയ കലിപ്പിൽ നന്നായി വാക്കുകൾ കൊണ്ട് ചെവി അടപ്പിച്ച വിട്ടത്.....😬 പ്രോഗ്രാം ഒരുവിധം നടന്നോണ്ടിരുന്നപ്പോൾ ആണ് മാജിയും മാരിയും കൂടെ കവർ ഒക്കെ പിടിച്ചു ഇറങ്ങി വന്നത്.... കാര്യം ചോദിച്ചപ്പോൾ കല്യാണ പെണ്ണുങ്ങൾക്കുള്ള ഡ്രസ്സ്‌ കൊണ്ട് കൊടുക്കാൻ പോകുവാണെന്ന്......

വേണേൽ മ്മള് കൂടെ പോരാം ന്ന് പറഞ്ഞതിന് മ്മളെ കളിയാക്കി കൊന്നു മ്മടെ അളിയൻ അൻവർക്ക...ആൾടെ കൂടെ മ്മടെ ചങ്ക് തെണ്ടി ഷാനും.....😬 മ്മള് പറയുന്നത് കേട്ട് അവിടെ നിന്ന ബ്രൊ കൂടെ ഉണ്ടെന്ന് പറയാൻ ഒരുങ്ങവെ ആണ്..... ഇവരുടെ വാരൽ തുടങ്ങിയത്..... അപ്പോൾ തന്നെ ആള് പറയാൻ വന്നത് വിഴുങ്ങി.....അതോണ്ട് ബ്രൊ സേഫ്.....🙄 പിന്നെ മ്മടെ മമ്മയും ഡാഡും വന്നു മ്മടെ പെണ്ണിനുള്ള ഡ്രെസ്സുമായ്‌ ഷാൻ അൻവർക്കയും മാജിയും പോകുമെന്ന് പറഞ്ഞു.... ശാലുവിനുള്ളതുമായി മ്മളും അർഷിയും മാരിയും കൊണ്ട് കൊടുത്തു...... മ്മള് അവിടെ പോയി വന്നിട്ട് പോലും മ്മടെ പെണ്ണിന്റെ വീട്ടിലേക് പോയവർ ഇതുവരെയായിട്ട് എത്തിയില്ലായിരുന്നു.....

ഫുഡ്‌ ഒക്കെ നേരത്തെ കഴിച് കഴിഞ്ഞത് കൊണ്ട് കിടക്കമെന്ന് കരുതി അകത്തേക്കു കയറുമ്പോൾ ആണ് മാജിയിട്ടും വന്നത്..... പിന്നീട് ഓരോന്നു സംസാരിച്ചിരുന്നു ശേഷം എല്ലാവരും കിടക്കാൻ ആയി അവരവരുടെ റൂമിലേക്ക്‌ പോയി....... മ്മള് ഒന്ന് ഫ്രഷ് ആയി വന്നു കിടന്നു.... ഇന്ന് ഗസ്റ്റ്‌ റൂമിൽ ആണ് കിടത്തം.... മ്മടെയും ബ്രോടെയും റൂമിൽ അവന്മാർ രണ്ടും കൂടെ സെറ്റ് ചെയ്യാൻ എന്നും പറഞ്ഞു കയ്യടിക്കിയേക്കുവാ..... മ്മള് ബ്രൊ നെയും വെയിറ്റ് ചെയ്തു കിടക്കുമ്പോൾ ആണ് മിയു മോള് വാതിൽകൽ വന്നു എത്തി നോക്കുന്നു.....കയ്യിലായ്‌ എന്തോ ഉണ്ട്...... മ്മള് അവളെ കൈ മാടി വിളിച്ചതും....

പെണ്ണ് കുണുങ്ങി കുണുങ്ങി മ്മടെ അടുത്തോട്ടു ഓടി വന്നു ബെഡിലേക് വലിഞ്ഞു കയറി അരികിലായി ഇരുന്നതും...... മ്മള് അവളെ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.... "കിച്ചാടെ കാന്താരി ഉറങ്ങിയില്ലേ.....അല്ല മോള്ടെ കയ്യിൽ എന്തുവ..... ഒത്തിരി ഉണ്ടല്ലോ ഇത്....." "കിച്ച കാക്കു ന്ന് മാണോ .... ദിദി റ്റന്നതാ.....നല്ല മധുരവ.... കയ്ച് നോക്ക്...." ന്ന് പറഞ്ഞു അവളുടെ കുഞ്ഞി കയ്യിലായി പൊതിഞ്ഞു പിടിച്ച മിട്ടായ്കളിൽ നിന്നൊന്നെടുത്ത് മ്മൾക്ക് നീട്ടി.... "മ്മക്ക് വേണ്ടാട്ടോ.... ഇത് മുഴുവൻ മോള് തന്നെ കഴിച്ചോ..... അപ്പുകക്കും കൊടുക്കണം.... ന്നിട്ടെ കഴിക്കാവൂ....." "കൊത്തു..... അപ്പുകക്ക് ദിദി കൊത്തു....പിന്നെ നാനും നണ്ടന്നo കൊത്തു........"

"അല്ല കിച്ചന്റെ കാന്താരിക്ക് വേറെ എന്താ ദിദി ടെ അടുത്ത് പോയിട്ട് കിട്ടിയേ.... മിട്ടായി മാത്രെ തന്നൊള്ളു..... അയ്യേ.... ദിദി ക്ക് മിയു മോളെ ഇഷ്ടല്ലാന്ന് തോനുന്നു......" "അയ്യ.... ഇശ്ചാ.... ഇന്ക് ദിദി ജ്യൂസ് ഒക്കെ തന്നല്ലോ.... ദിദി ന്നെ മടിയിൽ ഇരുതീല്ലോ..... കിച്ച കാക്കു കേക്കണോ.... ദിദി ടെ കയ്യിൽ ഒത്തിരി മയിലാഞ്ചി ഇട്ടുണ്ടല്ലോ.... നല്ല ലശം ഉണ്ട് കാണാൻ..... കാലിലും ഉണ്ട്.... പക്ഷേ.... മിയു മോൾക് കാലിൽ ഇല്ലല്ലോ ദേ നോകിയെ......" ന്ന് പറഞ്ഞു കാന്താരി കാൽ നീട്ടി വെച്ചോണ്ട് ചുണ്ട് ചുളുക്കി ഇരുന്നതും...... "അച്ചോ..... കിച്ചടെ മിയു മോൾക് ആരും മൈലാഞ്ചി ഇട്ട് തന്നില്ലേ കാലിൽ... ദിദി പോലും ഇട്ട് തന്നില്ല....

ഞാൻ പറഞ്ഞില്ലേ ദിദി ക്ക് ഇഷ്ടം ഇല്ല മിയു മോളെ......" "അയ്യ.... ഇശ്ച്ചാണ്....മിയു മോൾക് ഉമ്മ തന്നല്ലോ ദിദി.... ദേ ദിവിടെ..... നല്ല ദിദി യ....മിയു മോൾക് ഒത്തിരി ഇശ്ചാ....." വഴക്കാളി...... മിയു മോൾക് പോലും ചോദിക്കാതെ കൊടുത്തിരിക്കുന്നു.......മ്മള് ചോദിച്ചാൽ ജാഡ.....ഇനി ഒന്ന് പിടിച്ചു വാങ്ങിയാൽ കലിപ്പ് കണ്ണുരുട്ടൽ......വെച്ചിട്ടുണ്ടെടി നിനക്ക് മ്മടെ കയ്യിൽ ഒന്ന് കിട്ടട്ടെ...... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് മിയു മോളോട് പറഞ്ഞു... "അപ്പൊ ശരിയാ ദിദി ക്ക് മിയു മോളെ ഒത്തിരി ഇഷ്ടവാ..... അതു പോലെ കിച്ചക്കും മിയു മോളെ ഇഷ്ടമാണല്ലോ.... അപ്പൊ കിച്ചയും ഉമ്മ തരൂല്ലോ......"

ന്ന് പറഞ്ഞു മിയു മോൾടെ കവിളിൽ മ്മടെ പെണ്ണ് നൽകിയ ഉമ്മയിൽ ആധിപത്യം സ്ഥാപിച്ചു വാത്സല്യത്തോടെ ആ കുഞ്ഞി കവിളിൽ ഉമ്മ വെച്ചതും...... പെണ്ണ് തുള്ളിച്ചാടി കളിക്ക..... "ദിദി ക്കും ഇഷ്ടവാ..... കിച്ച കാക്കു ന്നും ഇഷ്ടവാ.....മിയു മോൾക്കും നണ്ടുപേരെയും ഇഷ്ടവാ...." ന്ന് പറഞ്ഞു കഴുത്തിൽ ചുറ്റി പിടിച്ചു കവിളിൽ ഉമ്മ വെച്ച് ബെഡിൽ നിന്ന് നിരങ്ങി ഇറങ്ങി തുള്ളിചാടി ഓടിയതും... "മോളെ പതിയെ വീഴും.... " ന്ന് പറയും മുന്നേ കൊച്ചു കാന്താരി മുറിവിട്ട് ഓടിയിരുന്നു..... അവൾ പോയതിനു പുറകെ ബ്രോ കിടക്കാനായി വന്നതും..... എന്നെ തന്നെ കണ്ണിമവെട്ടാതെ ഒരു ചിരിയോടെ നോക്കി നിന്ന ബ്രോയോട് കാര്യമെന്താണെന്ന് ചോദിച്ചതും.....

"ഞാൻ കണ്ടു......അസ്സൂയ ആണല്ലേ ന്റെ അനിയന്.... മിയു മോൾക് ഉമ്മ കൊടുത്തത് ചുളുവിൽ അടിച്ചെടുതത് ആരും അറിയില്ലാന്നു കരുതിയോ....."😁 "എ.... ഏയ്.... അങ്ങ്.. അങ്ങനെ..." "പരുങ്ങണ്ട മോനെ....എന്തൊക്കെ ആയിരുന്നു... കല്യാണം പോയിട്ട് ജീവിതത്തിൽ പെണ്ണെ വേണ്ട ന്ന് പറഞ്ഞവന്റെ കല്യാണം ആണത്രെ നാളെ.....🤭.... നിന്റെ ആ ഡയലോഗ് കേൾക്കുമ്പോൾ ന്റെ മനസ്സിൽ ഉള്ള പ്രാർത്ഥന..... നിന്റെ ആ വിചാരങ്ങൾ ഒക്കെ തച്ചുടച്ചു ഈ ഹൃദയത്തിൽ ആരെങ്കിലും ഒന്ന് കയറി കൂടണെ എന്നായിരുന്നു.....ന്റെ പെങ്ങൾ ആള് പോളിയല്ലേ..... വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയില്ലേ....."

"ദേ.... ബ്രൊ ഇങ്ങൾ ഇപ്പോൾ ഉറങ്ങാൻ വന്നതോ ന്നെ ഇട്ട് വരാൻ വന്നതോ.....മിണ്ടാതെ ഉറങ്ങിക്കെ....." ന്ന് പറഞ്ഞു മ്മള് അവിടെന്ന് മുങ്ങി ഹാളിൽ പൊങ്ങി.... അല്ലേൽ ഇന്ന് മ്മളെ വാരി വയർ നിറയ്ക്കും..... മ്മള് ഫോൺ എടുത്തു കൊണ്ട് പെണ്ണിന്റെ ഫോട്ടോയും നോക്കി ഹാളിലെ ദിവാനിൽ കിടന്നതും..... ഷാദുട്ടന്റെ കൂടെ അപ്പു സ്റ്റെയർ കയറി കൊണ്ട് വരുന്നത് കണ്ടതും.... ഞാൻ അവരെ അടുത്തേക്ക് വിളിച്ചു..... എന്റെ ഇരുവശത്തുമായി അവരെ എടുത്തു ഇരുത്തി ഓരോന്ന് സംസാരിക്കുന്നതിനിടയിലാണ് റൂം ഡെക്കറേറ്റ് ചെയ്യാൻ പോയ അർഷിയും ഷാനും തിരിച്ചുവന്നത്..... അവർക്ക് രണ്ടുപേർക്കും ഞങ്ങളുടെ തൊട്ടടുത്ത റൂം റെഡിയാക്കി കൊടുത്തതുകൊണ്ട് തന്നെ.....

അവന്മാർ നാളെ നേരത്തെ എണീകേണ്ടി വരുമെന്ന് പറഞ്ഞു.....ഷാദുട്ടനെ ഷാൻ എടുത്തുകൊണ്ടുപോയി.....പോകുന്ന പോക്കിൽ അപ്പുവിനോട് പോയി കിടക്കാൻ പറഞ്ഞ്...... മ്മളെ നോക്കി.... "പോയി ഉറങ്ങടാ.... നാളെ ഉറക്കമിളിക്കേണ്ടതല്ലേ മോനെ......." ന്ന് മ്മളെ നോക്കി അർത്ഥം വെച്ച് ചിരിച്ചു കൊണ്ട് അവന്മാർ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു ഉറങ്ങാൻ പോയി.... അപ്പു ഉറങ്ങാൻ ആയി മാരിയുടെ റൂമിലേക്ക്‌ പോകാൻ ഒരുങ്ങവെ......പെട്ടന്നാണ് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മാല അപ്പുവിന്റെ കഴുത്തിലായി കണ്ടത്..... പോകാൻ നിന്ന അവന്റെ കയ്യിൽ പിടിച്ചു വെച്ചുകൊണ്ട് എന്നിലേക്കായി തിരിച്ചു നിർത്തി....

"അപ്പു ഈ മാല നിന്റെ കഴുത്തിൽ ഇതുവരെ കണ്ടിരുന്നില്ലല്ലോ...... ഇതെവിടുന്ന് കിട്ടിയതാ... ഇന്നലെ വരെ ഇത് നിന്റെ കഴുത്തിൽ ഇല്ലായിരുന്നു......" "അത്‌ കിച്ചു കാക്കു..... അക്കു ഇത്തെയി തന്നതാണ്......ഗിഫ്റ്റ് ആണെന്ന പറഞ്ഞത്....... ഇത് നല്ല ഭംഗി ഇല്ലേ... ഇത് ഒരിക്കലും കളയരുതന്നും അഴിച് വെക്കരുതന്നും പറഞ്ഞിട്ടുണ്ട്.... നല്ല വിലയുള്ളതാന്ന തോന്നുന്നു കണ്ടിട്ട്..... ഈ ഗിഫ്റ്റ് ഞാൻ ഒരിക്കലും അഴിച്ചു വെക്കില്ല....ഒത്തിരി ഇഷ്ടായി...." ന്ന് അപ്പു പറഞ്ഞതും..... മ്മള് ഒരു പുഞ്ചിരിയോടെ അത്‌ കയ്യിലായി പിടിച്ചു നോക്കിയതും... സാധാരണ കാണുന്ന മാലയെക്കാൾ അസാധാരണമായി ഇത് അനുഭവപ്പെട്ടതും.... അത് ഒന്നൂടെ പിടിച്ചുകൊണ്ട് തിരിച്ചും മറിച്ചും നോക്കി....

പെട്ടെന്നാണ് അതിൽ എന്തോ ഒരു സൈൻ പോലെ കാണപ്പെട്ടു...... ഇങ്ങനെയുള്ള സൈൻ എവിടെയോ കണ്ടതായി ഓർക്കുന്നുണ്ട്.....ബട്ട്........യെസ് ചില താരം ട്രാക്കറിൽ കാണപ്പെടുന്ന സൈൻ ആണ് അതെന്ന് മനസ്സിലായതും..... പെട്ടെന്നുതന്നെ ആ ലോക്കറ്റിന്റെ പിറകുവശം മൊബൈലിൽ ഫോട്ടോ എടുത്തു കൊണ്ട് അപ്പുവിനെ ഉറങ്ങാനായി പറഞ്ഞുവിട്ടു.... അവൻ പോയതും ട്രാകറിന്റെ ചിഹ്നത്തിലേക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു.....മ്മള് അത്‌ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതും... മ്മടെ മനസ്സിൽ ഉയർന്നു വന്ന ചോദ്യം.... ഇത് ഒറിജിനൽ ട്രാക്കർ ആണെങ്കിൽ......

അതെങ്ങിനെ അക്കുവിന്റെ കൈവശം വന്നു....അവൾ എന്തുകൊണ്ട് അത് അപ്പു വിന്റെ കഴുത്തിലായി അണിഞ്ഞു കൊടുത്തു..... എന്നുള്ളതിനെല്ലാം ഉത്തരം കിട്ടേണ്ടിയിരിക്കുന്നു..... അതിനു ഉത്തരം പറയാൻ കഴിയുക അക്കുവിന് മാത്രമാണ്.... ഇപ്പൊ കുറച്ചു ദിവസങ്ങൾ ആയി എനിക്ക് സംശയം തോന്നിയിട്ടുണ്ട് അവൾ എന്തൊക്കെയോ എന്നിൽ നിന്നും മറച്ചു വയ്ക്കുന്നുണ്ടെന്ന്...... ഇത് ഒറിജിനൽ ട്രാക്കർ ആണെങ്കിൽ...... ഇങ്ങനെയൊരു കാര്യം അവൾ പ്രവർത്തിച്ചിട്ടുണ്ടങ്കിൽ....അതിൽ തക്കതായ കാരണം ഉള്ളതുകൊണ്ട് മാത്രമായിരിക്കും......ന്നാൽ അതെന്ത്..... ന്നെല്ലാം ഓർത്ത് കൊണ്ട് മനസിൽ ചിലതെല്ലാം കണക്കു കൂട്ടി കൊണ്ട് ഫോൺ എടുത്ത് റൂമിലേക്ക് പോയി.....ബെഡിലായി കിടന്നു പതിയെ ഉറക്കിലേക് വഴുതി വീണു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story