രാവണ പ്രണയം🔥 : ഭാഗം 80

Ravana Pranayam Novel

എഴുത്തുകാരി: അമീന

(Wedding Day) "ആനി അക്കു എണീറ്റിലെ ബ്യൂട്ടിഷ്യന് ഇപ്പൊ വരും അവൾ ഒരുങ്ങിയിട്ട് വേണം കൺവെൻഷൻ സെന്ററിലേക് പോകാൻ..... നേരത്തെ ഇറങ്ങണം......" "ന്റെ ഇച്ചായ അവൾ ഒക്കെ എണീറ്റ് എപ്പോഴേ ഒരുങ്ങാൻ തുടങ്ങി... ബിയൂട്ടിഷ്യൻ വരുമെന്നല്ല..... വന്നു അവളുടെ റൂമിൽ ഒരുക്കി കൊണ്ടിരിക്കുവാ..... ഇങ്ങള് ഇത് കുളിക്കാതെ നിന്നൊ..... ആങ്ങള ആണത്രെ ആങ്ങള.... പോയി കുളിച്ചു റെഡി ആക് മനുഷ്യ.... " ന്ന് പറഞ്ഞ് മ്മള് നേരെ അക്കുവിന്റെ റൂമിലേക്ക്‌ വിട്ടു.... അവിടെ ചെന്ന് നോക്കിയപ്പോൾ ഒരുക്കം തകൃതി ആയി നടക്കുവാ..... മ്മള് പിന്നെ പെട്ടന്ന് മ്മടെ റൂമിലേക്ക്‌ പോയി മ്മൾക് മേടിച്ച പിങ്ക് കളറിലുള്ള സാരി എടുത്ത് നിവർത്തി കൊണ്ട് മിറർറിൽ പോയി നോക്കി.....

പിന്നീട് അത്‌ നന്നായി ഞൊറിഞ്ഞുടുത്തു പിന് ചെയ്തതും...... ഇച്ചായൻ ഡ്രസിങ് റൂം തുറന്നു വന്നു..... ലൈറ്റ് പിങ്ക് കളറിലുള്ള ഷർട്ട്‌ ആൻഡ് ബ്ലൂ ജീൻ കൂടെ ഇട്ടേച്ചും ആള് ലുക്ക്‌ ആയിട്ടുണ്ട്.... പിന്നീട് ഒരുങ്ങി ഇറങ്ങി മ്മള് അക്കുവിന്റെ റൂമിലോട്ട് പോയി..... (അക്കു ) ബ്യൂട്ടീഷ്യൻ ചേച്ചി മ്മളെ മെറൂൺ കളർ ലെഹങ്കയിൽ ഒരുക്കി മൊഞ്ചത്തി ആക്കി മാറ്റിയപ്പോൾ ആണ് അങ്ങോട്ടായി പിങ്ക് കളർ സാരിയിൽ ആനി കടന്നു വന്നത്.... അവൾക്ക് പുറകെ ഷാദിയും ലീയുവും ഹെവി മൊഞ്ചിൽ വന്നതും അവർക്ക് പുറകെ ആയി വന്ന മ്മടെ ഇച്ചായൻസ് പെട്ടന്ന് ഇറങ്ങാൻ പറഞ്ഞ് ദൃതി കൂട്ടി കൊണ്ട് മ്മളെ അടുത്തോട്ടു വന്നു.....

ഒരുങ്ങി നിക്കുന്ന മ്മളെ അടുത്തേക് വന്നു അല്ലുച്ചയൻ മ്മളെ ചേർത്ത് പിടിച്ചു കണ്ണ് നിറച്ചതും ആനി... "ദേ.... കണ്ണ് നിറച്ചു ആ കൊച്ചിനെ കരയിച്ചു മേക്കപ്പ് കളയാൻ നിക്കണ്ട് താഴെ പോയെ ഇച്ചായ.... " ന്ന് പറഞ്ഞതും അവര് മൂന്നും കൂടെ പുഞ്ചിരിച്ചോണ്ട് മ്മളെയും വിളിച്ചു വരാൻ പറഞ്ഞ് റൂമിൽ നിന്നിറങ്ങിയതും...... അതിന് പുറകെ ഞങ്ങൾ നാലും കൂടെ താഴോട്ടിറങ്ങി..... ഞങ്ങളെ കത്തെന്നോണം എല്ലാവരും താഴെ ഹാളിൽ ഉണ്ടായിരുന്നു... മ്മളെയും കൊണ്ട് സ്റ്റെയർ ഇറങ്ങി ചെന്നു കൊണ്ട് മ്മള് അമ്മച്ചിയേം അപ്പച്ചനേം കെട്ടിപിടിച്ചു.... വല്യപ്പച്ചന്റെ നിർദ്ദേശപ്രകാരം ഇച്ചായൻസ് നേരത്തെ പോയി..... ചെക്കന്മാറ് വരുമ്പോൾ സ്വീകരിക്കാൻ.....

കുറച്ച് കഴിഞ് മൂന്ന് നാല് വാഹനങ്ങളിലായി ബാക്കിയുള്ളവർ കൺവെൻഷൻ സെന്ററിലേക്ക് വിട്ടു...... ************** (അലൻ) "ടാ അലൻ പെട്ടന്ന് ഇറങ്ങാൻ നോക്ക് നേരം വൈകി.....ഇത്രയും ഒരുക്കം മതി മോനെ....ബാക്കി ഒക്കെ വണ്ടിയിൽ നിന്ന് ഒരുങ്ങാo....ആൽബി ഒക്കെ അവിടെ എത്തി....." ന്ന് ഷാൻ വന്നു പറഞ്ഞതും.... മ്മള് ഹെയർ ഒന്നൂടെ ചീകി വെച്ച് സിയൂട്ട് ഒന്നൂടെ ശരിയാക്കി കയ്യിലായി വാച്ചും കെട്ടി ബെഡിലായി ഇരുന്നോണ്ട് ഷൂ ടൈ ചെയ്തു വെച്ച് ഒന്നൂടെ മിററിൽ നോക്കി ഉറപ് വരുത്തി റൂമിൽ നിന്നിറങ്ങി..... മ്മള് താഴെ വന്നതും ബ്രൊ ഒക്കെ സെറ്റ് ആയി നിൽപ്പുണ്ട്..... മ്മടെ പെങ്ങൾസ് മൊഞ്ചിൽ ഒരുങ്ങി നിക്കുവാ.....

മിയു മോള് രണ്ട് കയ്കൊണ്ട് അപ്പുവിന്റെയും ഷാദുട്ടന്റെയും കൈകളിലായി പിടിച്ചു നിക്കുവാ.... മ്മള് താഴെ എത്തിയപ്പോൾ ഡാഡ് പറഞ് പെട്ടന്ന് ഇറങ്ങി.... മ്മടെ ബുള്ളെറ്റിലായി അർഷി നേരത്തെ ഷാനുമായി കൺവെൻഷൻ സെന്ററിൽക്ക് പോയി..... അവിടെ എല്ലാം സെറ്റ് അല്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടി..... അവര് പോയി കഴിഞ്ഞു മ്മളും ബ്രോയും ഡാഡ് നോടും മമ്മയോടും സലാം പറഞ്ഞ് ഇറങ്ങി...... ഒരു കാറിൽ മ്മളും ബ്രോയും അൻവർക്കയും കൂടെ കുട്ടികളും കയറി.... മറ്റൊന്നിൽ ഡാഡ് മമ്മയും മാരിയും മാജിയും കയറി.... ബാക്കി റിലേറ്റീവ്സ് ഒക്കെ ഓരോ വാഹനങ്ങളിലായി സ്ഥാനം പിടിച്ചു.... പിന്നീട് ഒരുമിച്ച് കൺവെൻഷൻ സെന്റർ ലക്ഷ്യം വെച്ച് നീങ്ങി.....

അവിടെ എത്തി കാർ ഡോർ തുറന്ന് ഇറങ്ങി..... ഞങ്ങളെ സ്വീകരിക്കാനെന്നോണം കവാടത്തിൽ ആയി ആൽബിയും സിനാനും ഉണ്ട്..... ഞങ്ങളെയും സ്വീകരിച്ചു സ്റ്റേജിൽ സെറ്റ് ചെയ്തിട്ടുള്ള ഇരിപ്പിടത്തിൽ കൊണ്ട് പോയി ഇരുത്തി.... അവിടെയാക്കി കൊണ്ട് എന്തോ ആവശ്യത്തിനായി തിരിഞ്ഞു പോകാൻ നിന്ന ആൽബിയെ കയ്യോടെ പിടിച്ചു വെച്ച്... മ്മള്... "മോനെ ആൽബി.... അവിടെ നിക്ക്.... നി ഇതെങ്ങാട കോപ്പേ മുങ്ങുന്നേ....ഇങ്ങോട്ട് വാടാ തെണ്ടി......" "അലൻ.... ന്താടാ അനക്.... മ്മള് മുങ്ങുന്നത് എന്തിനാ.... " "അനക് അറിയില്ലല്ലേ....... മ്മള് പറഞ്ഞു തരാ ഇങ്ങട് വാടാ കോപ്പേ......" ന്ന് പറഞ്ഞു മ്മള് അവനേം കൊണ്ട് സ്റ്റേജിനോട് ചേർന്നുള്ള ഡ്രസിങ് റൂമിലേക്ക്‌ വലിച്ചോണ്ട് പോയി..

"ടാ പരനാറി.... ന്നെ നാണം കെടുത്തിയപ്പോൾ അനക് സമാധാനം ആയോട തെണ്ടി...." ന്ന് പറഞ്ഞു അവന്റെ വയറ്റിനിട്ട് ഒരു പഞ്ച് കൊടുത്തതും അവന്... "ടാ....ഇടിക്കാതെടാ.....അതിനുമാത്രം ഞാൻ എന്നാ ചെയ്തേച്ചും ആണ് ടാ മ്മളെ ഇങ്ങനെ ഇടിച്ചിടുന്നത്...." "ഒന്നും അറിയില്ലെടാ കോപ്പേ.... നിയല്ലേ ഫോൺ ലൗഡിൽ ഇട്ടത്.....അതും അറിയാതെ ഞാൻ വല്ലതും വിളിച്ചു പറഞ്ഞിരുന്നേൽ..... ആകെ നാണം കേട്ട് നാറാണക്കൽ ആവില്ലായിരുന്നോ....." "ഓ.... അങ്ങനെ പറ..... മ്മള് പറഞ്ഞിട്ടാണോടാ നി വിളിച്ചു കൂവിയത്.... മനസിൽ തോന്നിയത് വിളിച്ചു പറഞ്ഞു മ്മളെ ഇട്ട് ഇടിക്കാഞ്ഞിട്ട.... ഒന്ന് പോയെ നി.... മ്മക്ക് ഒത്തിരി പണി ഉണ്ട്.... " ന്ന് പറഞ്ഞു അവന് പോകാൻ നിന്നതും.....

മ്മള് പല്ല് കടിച്ചു നോക്കിയതും..... പെട്ടന്ന് ഒന്ന് നിന്നോണ്ട് തിരിഞ്ഞു കൊണ്ട് ചെറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... "അല്ല അലൻ..... ന്നാലും നിന്റെ കണ്ട്രോൾ പോകാൻ മാത്രം ന്താടാ തെണ്ടി മ്മടെ പെങ്ങളെ ചെയ്തേ...പറയടാ........ടാ അതൊരു പാവം ആട....വല്ലാണ്ട് ഉപദ്രവിക്കരുത്...." "ആണോ ഞനും പാവം ആണ്.....അവളെ.... ന്റെ ഭാര്യ ആണ്...... നി പോയി നിന്റെ കെട്ടിയോളെ വളക്കാൻ നോക്ക്... " "അതിനെ കുറിച് പറയരുത്.... വളക്കാൻ ഒക്കെ വളച്ചു കുപ്പിയിൽ ആകി... ന്നിട്ട് വല്ല കാര്യവും ഉണ്ടോ... അതിനെ കയ്യിൽ ഒന്ന് കിട്ടണ്ടേ.....മിക്കവാറും മ്മള് മണിച്ചിത്ര താഴിട്ട് പൂട്ടേണ്ടി വരും അതിനെ.... ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ..... പിന്നെ ഒരു ഉപദേശം തരാം....

മ്മടെ പെങ്ങൾ ആയത് കൊണ്ട് പറയല്ല.... അറിയാലോ മ്മടെ പെണ്ണിന്റെ കൂടെ ആയിരുന്നു ഇത്രയും കാലമായി സഹവാസം.... ഉഡായിപ്പിന്റെ കലവറ ആണ് രണ്ടും.... പണി വരാതെ നോക്കിയാൽ നല്ലൊരു ദാമ്പത്യം കരസ്ഥമാക്കാം....."😁 ന്ന് പറഞ്ഞു അവന് കതക് തുറന്ന് പുറത്ത് പോയതും മ്മള്... അവന് പറഞ്ഞത് ശരിയാ.....വട്ട് കേസ് ആണ്..... ഉഡായിപ്പിന്റെ ഉസ്താതും......ഒന്ന് ജഗ്രദാ നല്ലതാ....🙄 അത്‌ ഓർത്തപ്പഴ.....കഴിയുന്ന പോലെ ഇന്ന് തന്നെ പെണ്ണിൽ നിന്നും ആ ചിപ്പിനെ കുറിച് അറിയാൻ ശ്രമിക്കണം.... പറയുമോന്ന് അറിയില്ല....എന്തൊകെയോ ഒളിച് വെച്ചു കൊണ്ടാണ് പെണ്ണ് നടക്കുന്നത്.......അതിനൊരു തീരുമനം ഉണ്ടാക്കിയെ പറ്റു..... ന്നൊക്കെ ആലോചിച്ചു നിന്നതും....

അങ്ങോട്ട് ആയി വന്ന സിനാൻ ആക്കുവും ശാലുവും വരാറായിന്ന് പറഞ്ഞതും മ്മള് നേരെ സ്റ്റെജിലേക് വിട്ടു... അവിടെ ചെന്നു നോക്കിയപ്പോൾ ബ്രൊ ഉണ്ട് അക്ഷമയോടെ എൻട്രൻസിലേക് നോക്കി കൊണ്ട് നിക്കുന്നു.... മ്മള് പിന്നെ ആളെ അടുത്തോട്ടു ചെന്നു കൊണ്ട് പതിയെ പറഞ്ഞു.... "ബ്രൊ.....ഇങ്ങനെ നിന്ന് തുള്ളിയത് കൊണ്ട് ശാലു വരില്ല കുറച്ചു ക്ഷമ ഒക്കെ ആകാം.... " ന്ന് പറഞതും... മ്മളെ ഒന്ന് ദയനീയമായി നോക്കിയതും..... ഡാഡ് വന്നൊണ്ട് ബ്രോയോട് നിക്കാഹിനു റെഡി ആകാൻ പറഞ്ഞതും ആള് ക്ക് തുടങ്ങിയില്ലേ വെപ്രാളം.... മ്മൾക് ആണേൽ ഈ വക കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു.... മ്മടെ മനസ്സിൽ മുഴുവൻ ആ കോപ് ഷാഫിറായിൽ നിന്ന് മ്മടെ അനിയത്തിയെ രക്ഷിക്കാനും കൂടാതെ ഏത് വിതെനയും അക്കുവിനെ മ്മളിലേക് ചേർത്ത് വെക്കാനും ആയത് കൊണ്ട് നിക്കാഹിനു കൈ കൊടുക്കുമ്പോൾ പോലും വിറയൽ ഉണ്ടായിരുന്നില്ല.....

മ്മടെ പെണ്ണ് അവളുടെ ജീവന് പോലും നോക്കാതെ മാരിയെ രക്ഷിച്ചുകൊണ്ട് വന്നപ്പോൾ ആണ് മ്മള്ക്ക് ആശ്വാസം ആയത്.... ആ കോപ് ഷാഫിറ..... അവളെ.... വേണ്ട.... ഈ ഒരു നിമിഷം അവളെ ഓർക്കാൻ പോലും മ്മള് ഇഷ്ടപ്പെടുന്നില്ല.....ഓർക്കാനും ഓര്മിക്കാനും മ്മക്ക് മ്മടെ പെണ്ണുണ്ട്..... വഴക്കാളി.... 😌 ന്നൊക്കെ ആലോചിച്ചു കൊണ്ട് നിക്കുമ്പോൾ ആണ് ബ്രോയെ നിക്കാഹിന് വേണ്ടി സ്റ്റേജിലായി സെറ്റ് ചെയ്തു ടേബിളിന് ഇരുവശങ്ങളിയായി ബ്രോയും ശാലുവിന്റെ ഉപ്പയും കൂടെ ഇരുന്നതും...... നിക്കാഹ് ആരംഭിച്ചു.... ഹാളിൽ നിറഞ്ഞ നിശബ്ദയെ കൂട് പിടിച്ചു നിക്കാഹ് അവസാനിച്ചു കൊണ്ട് ബ്രൊ ഞങ്ങൾക്കരികിലായി നിറഞ്ഞ പുഞ്ചിരിയോടെ വന്നതും....

മ്മള് സന്തോഷത്തോടെ ബ്രോയെ ഹഗ് ചെയ്തു വിഷ് ചെയ്ത്.... അതുപോലെ ആൽബിയും.... സിനാൻ ആണേൽ അളിയോ കൺഗ്രാറ്സ് ന്ന് പറഞ്ഞു ബ്രോയെ കെട്ടിപിടിച്ചു.....🙄 അവരുമായി ഓരോന്ന് സംസാരിച്ചു നില്കുന്നതിനിടയിൽ ആണ് ഹാളിൽ ഉച്ചത്തിൽ ശബ്ദം ഉയർന്നത്......ഉച്ചത്തിലുള്ള ശബ്ദം പിന്നീട് ഗാനത്തിൽ ഏക വഴിമാറി.... Janam janam janam saath chalna yunhi Kasam tumhe kasam aake milna yahin Ek jaan hai bhale do badan ho judaa Meri hoke humesha hi rehna Kabhi na kehna alvida Meri subah ho tumhi aur tumhi shaam ho Tum dard ho tum hi aaraam ho Meri duaaon se aati hai bas ye sadaa Meri hoke humesha hi rehna Kabhi na kehna alvida Aha ha ha o(female version)

ഗാനം ഒഴുകിയെതും മ്മള് മുന്നോട്ട് നോക്കിയതും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ പട്ടിനനുസരിച്ചു ചുവട് വെച്ച് കൊണ്ട് മ്മടെ പെണ്ണും ശാലുവും എൻട്രൻസ് കടന്നു വന്നത്..... മെറൂൺ കളർ ലെഹങ്കയിൽ പെണ്ണ് മൊഞ്ചത്തി ന്ന് പറഞ്ഞാൽ പോരാ ഹെവി മോന്ജ് ആയി..... കൂടെ ശാലുവും തിളങ്ങി കൊണ്ട്..... രണ്ടും കൂടെ സ്റ്റെപ് വെച്ച് വന്നതുo.....മ്മള് പെണ്ണിനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിന്നു പോയി...... അതിനിടയിൽ ബ്രോയെ നോക്കിയപ്പോൾ ആള് ശാലുവിനെ തന്നെ നോക്കി നിക്കുവാണ്..... മ്മള് പിന്നെ വീണ്ടും പെണ്ണിനെ നോക്കിയതും...... അവർക്ക് ഇരുവശങ്ങളിലായി ആനിയും ഷാദിയും കൂടെ പാട്ടിനൊപ്പം ചുവട് വെച്ചതും....

മ്മടെ തോളിൽ കൈത്തലം അമർന്നു.....മ്മള് ഒന്ന് തലചെരിച്ചു നോക്കിയപ്പോ മ്മടെ ചങ്ക് തെണ്ടി അർഷി ഷാദിയെ നോക്കി കൊണ്ട് നിക്ക.... ഇവനിത് എവിടെന്ന് പൊങ്ങി ന്ന് കരുതി നോക്കിയപ്പോൾ..... ചെക്കന് മ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.. "മ്മള് ഫുഡ്‌ ഡിപ്പാർട്മെന്റ്ൽ ആയിരുന്നു.....കല്യാണപെണ്ണ് വന്നെന്ന് പറഞ്ഞപ്പോൾ ഒരു തൊര മ്മടെ പെങ്ങൾസിനെ കാണാൻ...."😁😁 "ന്തോ എങ്ങനെ...ന്നിട്ട് കുറുക്കൻ അങ്ങളെടെ കണ്ണ് കോഴിക്കൂട് ലക്ഷ്യം വെച്ചായിരുന്നല്ലോ......"🤨 "കണ്ടല്ലേ ....." 😁..... ന്ന് പറഞ്ഞു ചെക്കൻ വളിഞ്ഞ ഇളി ഫിറ്റ്‌ ചെയ്തോണ്ട് അവിടെന്ന് മെല്ലെ എസ്‌കേപ്പ് അടിച്ചതും....... മ്മടെ പെണ്ണിനേയും ശാലുവിനെയും കൊണ്ട് മാരിയും മാജിയും സ്റ്റേജിലേക് കൊണ്ട് വന്നിരുന്നു....

അവർക്ക് പുറകെ ആയി ഓൾ ഫാമിലി കൂടെ ഉണ്ടായിരുന്നു.... മ്മടെ പെണ്ണിനെ മ്മടെ അരികിലായി നിർത്തി കൊണ്ട് ശാലുവിനെ ബ്രോയുടെ അരികിലായി നിർത്തി.... അതിനുശേഷം മമ്മ വന്നു മഹർ ഇടാൻ ബ്രോയോട് പറഞ്ഞതിന് അനുസരിച്ച് മാജി മഹർ ബോക്സ്‌ കൊണ്ട് വന്നു തുറന്ന് കൊടുത്തു.... അതിൽ നിന്ന് മഹർ മാല എടുത്ത് ശാലുവിന്റെ കഴുത്തിൽ അണിഞ്ഞു ബ്രൊ ശാലുവിനെ ആൾടെ പാതിയായി സ്വീകരിച്ചു.... (അക്കു ) വീട്ടിൽനിന്നും കൺവെൻഷൻ സെന്റർലേക്ക് എത്തി കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയതും.....ഞങ്ങളെ പുറകെ ആയി വന്ന മറ്റൊരു കാറിൽ നിന്നും ഷാലുവും ഫാമിലിയും ഇറങ്ങി......

അവരെ കണ്ട സന്തോഷത്താൽ മ്മള് ശാലുത്തയുടെ അടുത്തോട്ടു പോയി കെട്ടിപിടിച്ചു...... സിനാനും ആൽബിച്ചായനെ പോലെ നേരത്തെ ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു.... ഞങ്ങടെ ചെക്കന്മാരും ആൾറെഡി ഇവിടെ എത്തിയെന്ന് പറഞ്ഞതും.....ആകെ കൂടെ ഒരു വെപ്രാളം പോലെ.....😌 അതൊക്കെ മാറ്റി നിർത്തി കൊണ്ട് മ്മളും ഇത്തയും കവാടം ലക്ശ്യമാക്കി നടന്നതും...... അതിന് ഫ്രന്റിലായി വലിയ ബോർഡിൽ നല്ല ഭംഗിയിൽ.... ❤️അലൻ ❤️ Weds ❤️മെഹക് ❤️ 💚അമൻ💚 Weds 💚ഷഹല💚 ന്ന് എഴുതിയിരുന്നു......😌😌 അതും നോക്കി പരസപരം പുഞ്ചിരിച്ചു കൊണ്ട് ബലൂണിനാൾ തയ്യാറാക്കിയ കവാടത്തിലൂടെ അകത്തേക്കു കടന്നു.......

വിത്ത്‌ മ്യൂസിക്..... പാട്ടിനനുസരിച്ചു മ്മളും ഇത്തയും ചുവട് വെച്ചതും...... അതിന് കളറേകാൻ ആനിയും ഷാദിയും കൂടെ കൂടി..... അങ്ങനെ പൊളിച്ചടക്കി കൊണ്ട് മുന്നോട്ട് വന്ന ഞങ്ങളെ മാജിത്തയും മാരിയും സ്റ്റേജിലേക് കൊണ്ട് പോയി..... അവിടെയെത്തിയപ്പോൾ ആണ് മ്മള് മ്മടെ ചെക്കനെ ഒന്ന് ശരിക്ക് കാണുന്നത് തന്നെ.... Uff......ന്റെ പടച്ചോനെ ഈ പഹയൻ ഇങ്ങനെ ഒക്കെ ഒരുങ്ങി വന്നാൽ ഇവിടെ കൂടിയിരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ കോഴിഫാമിലേക് കയറ്റി അയക്കേണ്ടി വരുമല്ലോ....adaar ലുക്കിൽ വന്നു ഇളിച്ചും നിക്കുവാ രാവണൻ......🙄 സ്റ്റേജിന് താഴെ നിർത്തിയിട്ടിരിക്കുന്ന ചെയറുകളിലായി കല്യാണം കൂടാൻ വന്ന തരുണീമണികളുടെ ഒക്കെ കണ്ണുകൾ ഇങ്ങേരുടെ മേലെ ആണ്.... 😬...

കല്യാണത്തിന് വന്നാൽ അതും കൂടി ഫുഡ്‌ ഉണ്ട് പോകണം അല്ലാണ്ട് മ്മടെ പ്രോപെര്ടിയില് നോക്കുവല്ല പിടക്കോഴികളെ.....😬 ന്നൊക്കെ മനസിൽ പുച്ഛിച്ചു കൊണ്ട് നല്ല ഗമയിൽ തന്നെ അങ്ങേരെ അടുത്തേക് പോയി നിന്ന്..... അല്ല പിന്നെ..... സ്വപ്നം കണ്ട് നിക്കുന്ന അവറ്റകൾക് തോന്നട്ടെ ഇത് മ്മടെ സ്വന്തം പ്രോപ്പർട്ടി ആണെന്ന്.... 😏 ഹോ.... ഇങ്ങേർ ഇത് കോൾസെപ്പ്ന്റെ ഇളിയും ഫിറ്റ്‌ ചെയ്തു നിക്കുന്ന നിൽപ് കണ്ടിട്ട് ആ മുടിയൊക്കെ പിടിച്ചു അലങ്കോലമാക്കാൻ തോന്നുന്നുണ്ട്...... ചിരിക്കുമ്പോൾ അങ്ങേർക്ക് ഒടുക്കത്തെ മൊഞ്ജാന്നെ.....മിക്കവാറും മ്മളെ കൈക്ക് പണി ഉണ്ടാക്കും.... പിന്നെ ഒന്നിനും മുതിരാത്തത്..... ഫോട്ടോ എടുക്കുമ്പോൾ ഒരു മെന ഉണ്ടായിക്കോട്ടെന്ന് കരുതിയിട്ട....

മ്മളും കൂടെ ഉള്ള ഫോട്ടോ ആണ്.... അങ്ങേര് ഒറ്റയ്ക്ക് ആണേൽ മ്മള് കച്ചറ പിച്ചറ ആക്കിയേനെ ആ മുടി.....😏 ന്നൊക്കെ ആളെ നോക്കി കൊണ്ട് ചിന്തിച്ചു കൂട്ടിയപ്പോൾ ആണ് കിച്ചന്റെ മമ്മ വന്നൊണ്ട് അമി കാക്കുവിനോട് മഹർ അണിയിക്കാൻ പറഞ്ഞത്..... അപ്പോൾ ആണ് മ്മള് ഇത്രയും നേരം സ്വന്തം കെട്ടിയോനെ വായിനോക്കി നിന്നിരുന്നെന് മനസ്സിൽ ആയത്....😌 അതിന് ആണേൽ അങ്ങേര് മ്മളെ ചെവിയിൽ വന്നു പതിയെ.... "ചോര ഊറ്റി കഴിഞ്ഞേൽ ആ കണ്ണിന് ഒന്ന് റസ്റ്റ്‌ കൊടുത്തേക് ഭാര്യേ....മ്മള് നിനക്ക് ഉള്ളത് തന്നെയാ..." ന്ന് പറഞ്ഞതും.... മ്മള് ചമ്മി നാറിയത് മുഖത്തു വരുത്താതെ ആളെ ഒന്ന് പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചതും......

ആള് മ്മളോട് ചേർന്നു നിന്ന് മുന്നിലേക്ക് നോക്കി കൊണ്ട് തന്നെ ഇളി മൈന്ഡയിൻ ചെയ്തു ശബ്ദം കനപ്പിച്ചു പറഞ്. "വല്ലാണ്ട് പുച്ഛിക്കല്ലേ.... മ്മക്ക് അത്‌ ഇഷ്ടം അല്ല.... അറിയാലോ..... ഈ ടൈമിൽ മ്മടെ കണ്ട്രോൾ പോയാൽ ഉണ്ടാകുന്ന അവസ്ഥ എന്താകുമെന്ന്......" ന്ന് പറഞ്ഞു വിട്ടു നിന്നതും.... മ്മള് ഒന്ന് ഞെട്ടി കൊണ്ട് ചുണ്ടിൽ കൈ മൂടി വെച്ച് ആളെ പകച്ചു നോക്കിയതും ചെക്കന്... "തരട്ടെ....." 😉 ന്ന് സൈറ്റ് അടിച്ചു ചോദിച്ചതും..... മ്മള് ആ നിൽപ്പ് മൈന്ഡയിൻ ചെയ്തു വേണ്ടന്ന് തല അനക്കി കൊണ്ട് ആളിൽ നിന്ന് മുഖം തിരിച് നിന്നു.... അപ്പോൾ തന്നെ മഹർ അണിഞ്ഞു കഴിഞ്ഞതും.... മ്മടെ ബ്രോസ് എല്ലാം മ്മടെ അടുത്ത് വന്നു നിന്ന് ചെക്കനെ മാറ്റി നിർത്തിയതും......

അവനുണ്ട് പല്ല് കടിച്ചു നോക്കുന്നു..... അതിന് അല്ലുചായൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... അതിന് പുറകെ ആയി മ്മടെ അമ്മച്ചിയും അപ്പച്ചനും വല്യപ്പച്ചനും വല്ലിയമ്മച്ചിയും കൂടെ സ്റ്റേജിലേക് കടന്നു വന്നു..... മ്മൾക് ഇരുവശവും അല്ലുച്ചായനും സെബിച്ചനും നിന്നു.....അലന് അരികിലായി അങ്കിളും ആന്റിയും ഉണ്ടായിരുന്നു..... മ്മള് ചുറ്റും നോക്കിയപ്പോൾ ഷാൻകാക്കുവും ലീയുവും അമി കാക്കുവിനോടും ഇത്തയോടും സംസാരിച് നിക്കുന്നു...... അവർക്കരികിലായി അൻവർകാക്കുവും ഉണ്ട്.... അപ്പോൾ ആണ് മ്മടെ അടുത്തായി അപ്പ വന്നു നിന്നു സംസാരിച്ചു തുടങ്ങിയതും.....എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി.... അപ്പ വന്നു മ്മളെ ആളിലേക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു......

"മെഹക്.....ജേക്കബിന്റെയും അലീനയുടെയും റോസ് ഏയ്ഞ്ചൽ.......ഞങ്ങളെ പൊന്ന് മോള്..... നഷ്ട്ടപെട്ടെന്ന് കരുതിയ ഞങ്ങളെ മോളെ നേടിതന്നത് ഇവനാണ്........അതുകൊണ്ട് തന്നെ ആ കൈകളിലേക് ചേർത്ത് വെക്കാൻ ഞങ്ങള്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല....അവളുടെ സന്തോഷം ഈ നിൽക്കുന്ന ഇവളുടെ രാവണനിൽ ആണ്......അതുകൊണ്ട് സന്തോഷത്തോടെ ഏൽപ്പിക്കുവാ ന്റെ കുഞ്ഞിനെ നിന്നിലേക്......വേദനിപ്പിക്കരുത്....ഒരിക്കലും കൈ വിടരുത് ന്റെ മോളെ......." ന്ന് പറഞ്ഞു കൊണ്ട് നിറഞ്ഞു വന്നു കണ്ണുകൾ അടക്കി വെച്ച് അപ്പ മ്മടെ കയ്യെടുത് രാവണനിലേക് ചേർത്ത് വെച്ചതും...... ആ കൈത്തലം മ്മളിൽ മുറുകിയിരുന്നു....

ഈ അപ്പയുടെ മോളെ കൈവിടില്ലന്ന് പറയാതെ പറഞ്ഞു കൊണ്ട്..😌 ആയപ്പോൾ തന്നെ മ്മളെ ചെക്കനിലേക് ചേർത്ത് നിർത്തി കൊണ്ട് അവന് പറഞ്ഞു..... "പൊന്ന് പോലെ നോക്കുമെന്ന് ഉറപ്പ് പറയുന്നില്ല..... കരയിക്കാതിരിക്കാൻ ശ്രമിക്കാം.... കാരണം അത്രയും ഉണ്ടേ മോൾടെ വഴക്കാളിത്തരം......തെറ്റ് കണ്ടാൽ തിരുത്താൻ ഒന്ന് പൊട്ടിച്ചോട്ടെ അപ്പച്ചാ......" ന്ന് ചെക്കൻ ഇളിച്ചോണ്ട് പറഞതും.... മ്മള് ഒന്ന് രൂക്ഷമായി നോക്കിയതും.... ചെക്കന്... "ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നോ...." ന്ന് പറഞ്ഞ് അപ്പയെ നോക്കി കൊണ്ട് പറഞ്ഞു.................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story